പ്രധാന റോഡുകളെ കോര്‍ത്തിണക്കി കോ-റോഡ് നെറ്റ്വര്‍ക്ക് സ്ഥാപിക്കും –മന്ത്രി Madhyamam News Feeds | ![]() |
- പ്രധാന റോഡുകളെ കോര്‍ത്തിണക്കി കോ-റോഡ് നെറ്റ്വര്‍ക്ക് സ്ഥാപിക്കും –മന്ത്രി
- രാജ്യാന്തര കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം
- കാരുണ്യ വര്‍ഷമായി നാടെങ്ങും റിലീഫ് പ്രവര്‍ത്തനങ്ങള്‍
- കാരുണ്യ വര്‍ഷമായി നാടെങ്ങും റിലീഫ് പ്രവര്‍ത്തനങ്ങള്‍
- മലപ്പുറത്തിന്‍െറ കലക്ടര്‍ക്ക് സ്നേഹയാത്രാമംഗളം
- മലപ്പുറത്തിന്‍െറ കലക്ടര്‍ക്ക് സ്നേഹയാത്രാമംഗളം
- സാമ്പത്തിക തിരിമറി: തോഷിബ മേധാവി രാജിവെച്ചു
- ഹമദ് തുറമുഖം ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും
- ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് സ്ത്രീയെ തലയറുത്ത് കൊന്നു
- കാര്‍ഗോ പ്രതിസന്ധി തുടരുന്നു; അധികാരികള്‍ ഇടപെടണമെന്ന് അസോസിയേഷന്‍
- ജെ.എസ്.എസിന്‍റെ സ്വത്തുക്കള്‍ സി.പി.എമ്മിന് വിട്ടു നല്‍കില്ളെന്ന് രാജന്‍ ബാബു
- കസ്തൂരിരംഗന്‍: സര്‍ക്കാര്‍ നിലപാടിനെതിരെ വി.ഡി. സതീശന്‍
- സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 19,200 രൂപ
- പാര്‍ട്ടിക്ക് തലകുനിക്കേണ്ട അവസ്ഥ; അമിത്ഷാക്ക് ശാന്തകുമാറിന്‍െറ കത്ത്
- യാക്കൂബ് മേമന്‍െറ ഹരജി ഇന്ന് സുപ്രീകോടതിയില്‍
- നവജാതീയതയുടെ പിടിയില്‍ കേരളസമൂഹം
- കാനം രാജേന്ദ്രന്‍െറ കണക്കും കാര്യവും
- ഇറാന്‍ ആണവ കരാറിന് യു.എന്‍ പിന്തുണ
- ആര്‍.എന്‍. സാബു: ഗ്രാസിമിന്‍െറ വിലാസം
- ഹോക്കി ഇന്ത്യ പ്രസിഡന്‍റിനെ ചോദ്യംചെയ്ത കോച്ചിനെ പുറത്താക്കി
- ആഭ്യന്തര ക്രിക്കറ്റില്‍ പരിഷ്കാരങ്ങള്‍; ദുലീപ് ട്രോഫി ഒൗട്ട്
- കൊലയാളി സ്രാവിനെയും തോല്‍പിച്ചു; മൈക് ഫാനിങ്ങിന് രണ്ടാം ജന്മം
- ചോദ്യങ്ങള്‍ ബാക്കി; ആര്യയും കണ്ണടച്ചു
- ബോള്‍ട്ടിന്‍െറ റെക്കോഡ് തിരുത്തിക്കുറിച്ച് ജപ്പാന്‍െറ അദ്ഭുത ബാലന്‍
- കാഴ്ചയില്ലാത്തവരുടെ കണ്ണായി പുതിയ ആപ്
പ്രധാന റോഡുകളെ കോര്‍ത്തിണക്കി കോ-റോഡ് നെറ്റ്വര്‍ക്ക് സ്ഥാപിക്കും –മന്ത്രി Posted: 21 Jul 2015 01:30 AM PDT ചെങ്ങന്നൂര്‍: സംസ്ഥാനത്തെ പ്രധാന റോഡുകളെ കോര്‍ത്തിണക്കി കോ-റോഡ് നെറ്റ്വര്‍ക്ക് സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് പറഞ്ഞു. ചെങ്ങന്നൂര്‍-മാന്നാര്‍ റോഡില്‍ കേന്ദ്ര റോഡ് ഫണ്ടില്‍നിന്നുള്ള സഹായത്തോടെ എട്ടുകോടി രൂപ ചെലവഴിച്ച് നടത്തുന്ന പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. |
രാജ്യാന്തര കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം Posted: 21 Jul 2015 01:17 AM PDT കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍െറ ഭാഗമായുള്ള രാജ്യാന്തര കയാക്കിങ് ചാമ്പ്യന്‍ഷിപ് ഈമാസം 22 മുതല്‍ 26 വരെ തുഷാരഗിരിയില്‍ നടക്കുമെന്ന് കയാക്കിങ് അക്കാദമി ചെയര്‍മാന്‍ വി.ഡി. ജോസഫും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി പി.ജി. രാജീവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, സംസ്ഥാന കയാക്കിങ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ മദ്രാസ് ഫണ്‍ ടൂള്‍സിന്‍െറ സാങ്കേതിക സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്. |
കാരുണ്യ വര്‍ഷമായി നാടെങ്ങും റിലീഫ് പ്രവര്‍ത്തനങ്ങള്‍ Posted: 21 Jul 2015 12:09 AM PDT കിഴുപറമ്പ്: ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍െറ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. ഏറനാട് മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്‍റ് പി.കെ. കമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കെ.സി. ശുക്കൂര്‍, കെ. മുഹമ്മദ് മാസ്റ്റര്‍, കെ.കെ. ബഷീര്‍, സി.പി. ഇബ്രാഹിംകുട്ടി, ഹിഫ്സുറഹ്മാന്‍, മാട്ട സത്താര്‍, കെ.ഇ. റഊഫ്, വൈ.പി. അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി. ബീരാന്‍കുട്ടി നന്ദി പറഞ്ഞു. |
കാരുണ്യ വര്‍ഷമായി നാടെങ്ങും റിലീഫ് പ്രവര്‍ത്തനങ്ങള്‍ Posted: 21 Jul 2015 12:09 AM PDT കിഴുപറമ്പ്: ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍െറ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. ഏറനാട് മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്‍റ് പി.കെ. കമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കെ.സി. ശുക്കൂര്‍, കെ. മുഹമ്മദ് മാസ്റ്റര്‍, കെ.കെ. ബഷീര്‍, സി.പി. ഇബ്രാഹിംകുട്ടി, ഹിഫ്സുറഹ്മാന്‍, മാട്ട സത്താര്‍, കെ.ഇ. റഊഫ്, വൈ.പി. അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി. ബീരാന്‍കുട്ടി നന്ദി പറഞ്ഞു. |
മലപ്പുറത്തിന്‍െറ കലക്ടര്‍ക്ക് സ്നേഹയാത്രാമംഗളം Posted: 21 Jul 2015 12:09 AM PDT മലപ്പുറം: 'നന്മയുടെ നാട്ടില്‍ നന്മ നിറച്ച കലക്ടര്‍ക്ക് സ്നേഹപൂര്‍വം....' ജില്ലാ കലക്ടര്‍ കെ. ബിജുവിന് സഹപ്രവര്‍ത്തകര്‍ കലക്ടറേറ്റില്‍ ഒരുക്കിയ യാത്രയയപ്പ് പരിപാടിയില്‍ തൂക്കിയ ബാനറിലെ വാചകം ഇങ്ങനെയായിരുന്നു. ആ വിശേഷണം ശരിവെക്കുന്നതായിരുന്നു ബിജുവിന്‍െറ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനമെന്ന് ചടങ്ങില്‍ സംസാരിച്ച ഓരോരുത്തരും അടിവരയിടുകയും ചെയ്തു. ഇത്രയും ഹൃദ്യമായി മലപ്പുറം മുമ്പൊരു കലക്ടര്‍ക്കും യാത്രയയപ്പ് നല്‍കിയിട്ടുണ്ടാവില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും കലക്ടറേറ്റ് റിക്രിയേഷന്‍ ക്ളബിന്‍െറയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ഒരു സ്വപ്നംകൂടി സാക്ഷാത്കരിച്ച് നോണ്‍ പ്ളയിങ് ക്യാപ്റ്റന്‍, മറ്റെവിടെയും കിട്ടാത്ത സ്നേഹം |
മലപ്പുറത്തിന്‍െറ കലക്ടര്‍ക്ക് സ്നേഹയാത്രാമംഗളം Posted: 21 Jul 2015 12:09 AM PDT മലപ്പുറം: 'നന്മയുടെ നാട്ടില്‍ നന്മ നിറച്ച കലക്ടര്‍ക്ക് സ്നേഹപൂര്‍വം....' ജില്ലാ കലക്ടര്‍ കെ. ബിജുവിന് സഹപ്രവര്‍ത്തകര്‍ കലക്ടറേറ്റില്‍ ഒരുക്കിയ യാത്രയയപ്പ് പരിപാടിയില്‍ തൂക്കിയ ബാനറിലെ വാചകം ഇങ്ങനെയായിരുന്നു. ആ വിശേഷണം ശരിവെക്കുന്നതായിരുന്നു ബിജുവിന്‍െറ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനമെന്ന് ചടങ്ങില്‍ സംസാരിച്ച ഓരോരുത്തരും അടിവരയിടുകയും ചെയ്തു. ഇത്രയും ഹൃദ്യമായി മലപ്പുറം മുമ്പൊരു കലക്ടര്‍ക്കും യാത്രയയപ്പ് നല്‍കിയിട്ടുണ്ടാവില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും കലക്ടറേറ്റ് റിക്രിയേഷന്‍ ക്ളബിന്‍െറയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ഒരു സ്വപ്നംകൂടി സാക്ഷാത്കരിച്ച് നോണ്‍ പ്ളയിങ് ക്യാപ്റ്റന്‍, മറ്റെവിടെയും കിട്ടാത്ത സ്നേഹം |
സാമ്പത്തിക തിരിമറി: തോഷിബ മേധാവി രാജിവെച്ചു Posted: 20 Jul 2015 11:55 PM PDT Image: ![]() ടോക്യോ: ജപ്പാനിലെ തോഷിബ ഇലക്ട്രോണിക്സ് കമ്പനിയുടെ മേധാവി ഹിസാഓ തനാക രാജിവെച്ചു. കോടികളുടെ സാമ്പത്തിക തിരിമറിയാണ് ലോകപ്രശസ്ത ഇലക്ട്രോണിക്സ് കമ്പനി മേധാവിയുടെ രാജിയിലേക്ക് നയിച്ചത്. 152 ബില്യണ്‍ ജാപ്പനീസ് യെന്‍ (7,000 കോടിയിലധികം ഇന്ത്യന്‍ രൂപ) വെട്ടിച്ചുവെന്നാണ് ആരോപണം. തോഷിബാ മേധാവിയുടെ രാജി രാജ്യത്തെ വ്യാവസായിക രംഗത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കമ്പനിയുടെ വൈസ് ചെയര്‍മാനായ നൊറിയോ സസാകിയും സ്ഥാനത്ത് നിന്ന് മാറേണ്ടിവരും. നിലവില്‍ കമ്പനിയുടെ ചെയര്‍മാനാണ് ഇദ്ദേഹം. ഹിസാഓക്ക് പകരം മസാച്ചി മുറോമാഷി തോഷിബയുടെ മേധാവിയാകും. കുറച്ചുവര്‍ഷങ്ങളായി തോഷിബയുടെ കണക്കുകള്‍ തെറ്റായി കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് തനാകയുടെയും സസാകിയുടെയും പൂര്‍ണ അറിവോടെയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കമ്പനിയില്‍ കണക്കുകളിലെ കൃത്രിമം നടന്നത് ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് ജപ്പാന്‍ ധനമന്ത്രി താരോ അസോ പറഞ്ഞു. ആഗോള നിക്ഷേപകരെ രാജ്യത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കാനുള്ള ശ്രമം നടക്കുന്ന സമയത്താണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്. ജപ്പാനില്‍ ശരിയായ കോര്‍പറേറ്റ് ഗവേര്‍ണന്‍സ് നടപ്പാക്കിയി െല്ലങ്കില്‍ നിക്ഷേപകര്‍ക്ക് മാര്‍ക്കറ്റിലുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്നും അസോ പറഞ്ഞു. |
ഹമദ് തുറമുഖം ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും Posted: 20 Jul 2015 11:35 PM PDT Image: ![]() ദോഹ: ഹമദ് തുറമുഖം ഈ വര്‍ഷാവസാനത്തോടെ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗതാഗത മന്ത്രിയും തുറമുഖ നിയന്ത്രണ കമ്മിറ്റി തലവനുമായ ജാസിം ബിന്‍ സെയ്ഫ് അഹ്മദ് അല്‍ സുലൈത്തി പ്രഖ്യാപിച്ചു. ഈ വര്‍ഷാവസാനത്തോടെ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുന്ന തുറമുഖം അടുത്ത വര്‍ഷാവസാനത്തോടെ മാത്രമേ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകൂ. ചൈനയില്‍ നിന്നുള്ള സെന്‍ ഹുഅ 10 എന്ന ഭീമന്‍ കപ്പല്‍ തുറമുഖത്തത്തെിയത് പദ്ധതി പ്രഖ്യാപിച്ചതിലും നേരത്തെ പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നതിന്‍െറ തെളിവാണ്. കപ്പലുകളില്‍ നിന്ന് തീരത്തേക്ക് സാധനങ്ങള്‍ നീക്കുന്നതിനുളള നാല് എസ്.ടി.എസ് ക്രെയിനുകളും എട്ട് റബര്‍ ടയര്‍ ഗ്രാന്‍റി ക്രെയിനുകളുമായാണ് ലോകത്തിലെ തന്നെ വലിയ വാണിജ്യ കപ്പലുകളിലൊന്നായ സെന്‍ ഹുഅ 10 ഹമദ് തുറമുഖത്തത്തെിയത്. 80 ടണ്‍ ഭാരമുളളതോ 40 അടി ഉയരമുളള രണ്ട് കണ്ടെയ്നറുകളോ ഉയര്‍ത്താന്‍ കഴിയുന്നതാണ് എസ്.ടി.എസ് ക്രെയിനുകള്‍. വലിയ കാര്‍ഗോ ഷിപ്പുകളില്‍ നിന്ന് വലിയ കണ്ടെയ്നറുകള്‍ ഇറക്കാന്‍ കഴിയുന്നതാണ് എസ്.ടി.എസ് ക്രെയിനുകളെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ വന്നതുപോലെയുളള രണ്ട് ലോഡുകള്‍ കൂടി വരുന്ന മാസങ്ങളില്‍ ഹമദ് തുറമുഖത്തത്തെും. അതോടെ ഹമദ് തുറമുഖത്തെ എസ്.ടി.എസ് ക്രെയിനുകളുടെ എണ്ണം എട്ടും ആര്‍.ടി.ജി ക്രെയിനുകളുടെ എണ്ണം 26ഉം ആകും. പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കാതെയും സമയനഷ്ടം വരുത്താതെയും ദോഹ തുറമുഖത്ത് നിന്നും ഹമദ് തുറമുഖത്തേക്ക് പ്രവര്‍ത്തനം മാറ്റാന്‍ പദ്ധതികള്‍ തയാറായി വരികയാണെന്ന് മന്ത്രി പറഞ്ഞു. |
ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് സ്ത്രീയെ തലയറുത്ത് കൊന്നു Posted: 20 Jul 2015 11:28 PM PDT Image: ![]() ഗുവാഹത്തി: അസമിലെ സോനിത്പുരില്‍ 63കാരിയെ ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് നഗ്നയാക്കി തലവെട്ടിക്കൊന്നു. 200ഓളം പേരടങ്ങുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. ഒരു സംഘം ആളുകള്‍ ഒറങ് എന്ന ആദിവാസി സ്ത്രീയെ വീട്ടില്‍ നിന്നും വലിച്ചിറക്കി നദിക്കരയില്‍വച്ച് നഗ്നയാക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. ദേവതയാണെന്ന് സ്വയം അവകാശപ്പെടുന്ന അനിമ റോങ്തിയാണ് സ്ത്രീയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഒറങ് മന്ത്രവാദിനിയാണെന്നും ഗ്രാമത്തിന് നാശമുണ്ടാക്കുന്നുവെന്നും ആരോപിച്ച് ഇവരെ കൊലപ്പെടുത്താന്‍ അനിമ ആഹ്വാനം ചെയ്യുകയായിരുന്നു. മന്ത്രവാദം നിര്‍ത്തലാക്കാനുള്ള നിയമത്തെക്കുറിച്ച് അസം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 100 സ്ത്രീകളെങ്കിലും അസമില്‍ ഇത്തരത്തില്‍ വധിക്കപ്പെട്ടിട്ടുണ്ട്. |
കാര്‍ഗോ പ്രതിസന്ധി തുടരുന്നു; അധികാരികള്‍ ഇടപെടണമെന്ന് അസോസിയേഷന്‍ Posted: 20 Jul 2015 10:48 PM PDT Image: ![]() ദുബൈ: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് കാര്‍ഗോ അയക്കുന്നതിലെ പ്രതിസന്ധി ഗുരുതരമാണെന്നും അധികാരികള്‍ ഇക്കാര്യത്തില്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യന്‍ കാര്‍ഗോ ആന്‍ഡ് കൊറിയര്‍ ഏജന്‍റ്സ് അസോസിയേഷന്‍ യു.എ.ഇ ചാപ്റ്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. രാജ്യത്തിന്‍െറ സമ്പദ്ഘടനയുടെ തന്നെ ജീവനാഡിയായ പ്രവാസികളോടുള്ള അവഗണന ഈ പ്രശ്നത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നയച്ച 700 ടണ്‍ കാര്‍ഗോ മുംബൈ വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുകയാണ്. സ്റ്റോറേജ് സംവിധാനമില്ലാത്തതിനാല്‍ ഇതില്‍ ഭൂരിഭാഗവും മഴകൊണ്ട് നശിക്കുകയാണ്. പാല്‍പ്പൊടിയും ചോക്കലേറ്റും വരെ ഇതിലുണ്ട്. താഴ്ന്ന വരുമാനക്കാരും ഇടത്തരം വരുമാനക്കാരുമാണ് കുടുതലായും ഡോര്‍ ടു ഡോര്‍ ഡെലിവറി സര്‍വീസ് വഴി വീട്ടിലേക്ക് സാധനങ്ങളയക്കുന്നത്. ഇവര്‍ ഏറെ പ്രതീക്ഷയോടെ വീട്ടുകാര്‍ക്ക് അയച്ച സമ്മാനങ്ങളും ഭക്ഷ്യവസ്തുക്കളുമെല്ലാമാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. രണ്ടു മൂന്നും വര്‍ഷത്തില്‍ മാത്രം നാട്ടില്‍ പോകുന്നവര്‍ക്ക് വലിയ ആശ്വാസമാണ് മിതമായ നിരക്കിലുള്ള ഈ സേവനം. വിമാനം വഴി കൂടെ കൊണ്ടുപോകുന്ന ബാഗേജിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ പ്രധാനമായും അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ നാട്ടിലത്തെിക്കുന്നത് ഡോര്‍ ടു ഡോര്‍ ഡെലിവറി സര്‍വീസ് വഴിയാണ്. എന്നാല്‍ ഫെബ്രുവരിയില്‍ കൊച്ചി വിമാനത്താവളത്തില്‍ കാര്‍ഗോയില്‍ നിന്ന് സ്വര്‍ണം പിടികൂടിയതോടെ കൊച്ചി വഴിയുള്ള ക്ളിയറന്‍സ് അവസാനിപ്പിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇപ്പോള്‍ കേരളത്തിലേക്കുള്ള കാര്‍ഗോ നീക്കം മുംബൈ,ഡല്‍ഹി വിമാനത്താവളം വഴിയാണ് നടക്കുന്നത്. ഇതേതുടര്‍ന്നാണ് കസ്റ്റംസ് ക്ളിയറന്‍സിന്‍െറ പേരില്‍ കാര്‍ഗോ കെട്ടിക്കിടക്കുന്നത്. മുംബൈയില്‍ ഒരു മാസമായി ക്ളിയറന്‍സ് പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. കാര്‍ഗോ,കൊറിയര്‍ സ്ഥാപനങ്ങളില്‍ ഇവിടെയും നാട്ടിലുമായി 50,000 ത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ തൊഴിലും പ്രതിസന്ധിയിലാണ്. നൂറോളം സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാം മലയാളികളുടേതാണ്. ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കാര്‍ഗോ സേവനം നടത്തിയാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. അപ്പോഴും മാസങ്ങള്‍ക്ക് മുമ്പയച്ച സാധാരണ പ്രവാസിയുടെ കാര്‍ഗോ കെട്ടിക്കിടക്കുന്ന പ്രശ്നത്തിന് പരിഹാരമില്ല. നേരത്തെ 10 ദിവസത്തിനകം നാട്ടിലത്തെിയിരുന്ന സാധനങ്ങള്‍ ഒരുമാസം കഴിഞ്ഞിട്ടാണ് ലഭിക്കുന്നത്. ഫിലിപ്പീന്‍സ് പോലും പ്രവാസികള്‍ക്കും അവര്‍ അയക്കുന്ന വസ്തുക്കള്‍ക്കും മുന്തിയ പരിഗണനയാണ് നല്‍കുന്നത്. സ്വര്‍ണക്കടത്ത് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ അംഗീകരിക്കുന്നില്ല. ആരെങ്കിലൂം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. അതിന് വേണ്ട എല്ലാ പിന്തുണയും നല്‍കാമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അല്ലാതെ ഒന്നോ രണ്ടോ സ്വാര്‍ഥ താല്‍പ്പര്യക്കാരുടെ ചെയ്തിയുടെ പേരില്‍ മൊത്തം ഈ മേഖലയെ തന്നെ പ്രതിസന്ധിയിലാക്കരുത്. ലക്ഷകണക്കിന് രൂപ റോയല്‍റ്റിയും ബാങ്ക് ഗ്യാരണ്ടിയും നികുതിയും നല്‍കിയാണ് ഈ ബിസിനസ് ചെയ്യുന്നത്. തങ്ങള്‍ അയച്ച സാധനങ്ങളില്‍ നിയമവിരുദ്ധമായ സാധനങ്ങള്‍ ഇല്ളെന്ന് തങ്ങള്‍ക്കുറപ്പുണ്ട്. എന്നാല്‍ ഇവ പരിശോധിക്കാതെ കസ്റ്റംസ് അധികൃതര്‍ മുന്‍വിധിയോടെ മൊത്തം സാധനങ്ങള്‍ ഇത്തരത്തിലുള്ളതാണെന്ന് പറഞ്ഞ് ക്ളിയറന്‍സ് അനുവദിക്കാത്തതിലെ യുക്തി മനസ്സിലാകുന്നില്ല. എല്ലാ ബിസിനസ് മേഖലകളിലും ദുരുപയോഗം ചെയ്യുന്നവരുണ്ടാകും. ഈ മേഖലയിലും അത്തരക്കാര്‍ ഉണ്ടെങ്കില്‍ പിടികൂടണം എന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്. അതേസമയം വന്‍കിട കൊറിയര്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ ഒരു ഡസനോളം വിമാനത്താവളങ്ങളില്‍ ക്ളിയറന്‍സിന് സൗകര്യം നല്‍കുന്നുണ്ട്. 25,000 ത്തിലേറെ പ്രവാസികളുടെ സാധനങ്ങളാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. ഇത് കസ്റ്റംസ് ക്ളിയറന്‍സ് കഴിഞ്ഞ് വേഗത്തില്‍ വിട്ടുകിട്ടുന്നതിനും കൊച്ചിയില്‍ ക്ളിയറന്‍സ് പുനരാരംഭിക്കാനും ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എല്ലാ എം.പിമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്. ബന്ധപ്പെട്ട കേന്ദ്ര വകുപ്പുകളെയും പ്രശ്നത്തിന്‍െറ ഗൗരവം ബോധ്യപ്പെടുത്തും. ഉപഭോക്താക്കളില്‍ നിന്ന് സാധനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഇനി കര്‍ശന പരിശോധന നടത്തുമെന്നും അയക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും തിരിച്ചറിയല്‍ രേഖ വേണ്ടിവരുമെന്നും ഇക്കാര്യത്തില്‍ പ്രവാസികള്‍ സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ കാര്‍ഗോ ആന്‍ഡ് കൊറിയര്‍ ഏജന്‍റ്സ് അസോസിയേഷന്‍ യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്‍റ് മുഹമ്മദ് സിയാദ്, ലാല്‍ജി മാത്യു, നവനീത് പ്രഭാകര്‍, രാജന്‍ കെ മാധവന്‍, ദാസ്,ഫൈസല്‍, രഞ്ജിത് സി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. |
ജെ.എസ്.എസിന്‍റെ സ്വത്തുക്കള്‍ സി.പി.എമ്മിന് വിട്ടു നല്‍കില്ളെന്ന് രാജന്‍ ബാബു Posted: 20 Jul 2015 10:32 PM PDT Image: ![]() ആലപ്പുഴ: ജനാധിപത്യ സംരക്ഷണ സമിതി(ജെ.എസ്.എസ്) അധ്യക്ഷ കെ.ആര്‍ ഗൗരിയമ്മ സി.പി.എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചതോട് സ്വത്തു തര്‍ക്കവുമായി നേതാക്കള്‍. ജെ.എസ്.എസിന്‍റെ സ്വത്തുക്കള്‍ സി.പി.എമ്മിന് വിട്ടു നല്‍കില്ളെന്ന് ജെ.എസ്.എസ് നേതാവ് അഡ്വ. എ.എന്‍ രാജന്‍ ബാബു. അരൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പാര്‍ട്ടിക്ക് സ്വത്തുള്ളത്. ഗൗരിയമ്മ സി.പി.എമ്മില്‍ ചേരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്വത്തുക്കള്‍ ജെ.എസ്.എസിന് വിട്ടു നല്‍കണം. പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ പിരിവെടുത്തും വാങ്ങിയ വസ്തുക്കളാണ് അവയെന്നും രാജന്‍ ബാബു അറിയിച്ചു. സ്വത്തുക്കള്‍ സി.പി.എമ്മിന് കൈമാറുമെന്ന് ഗൗരിയമ്മ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ പേരിലുള്ള സ്വത്തുക്കള്‍ എഴുതി നല്‍കാന്‍ അനുവദിക്കില്ളെന്നും ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും രാജന്‍ബാബു വ്യക്തമാക്കി. |
കസ്തൂരിരംഗന്‍: സര്‍ക്കാര്‍ നിലപാടിനെതിരെ വി.ഡി. സതീശന്‍ Posted: 20 Jul 2015 09:44 PM PDT Image: ![]() തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍ എം.എല്‍.എ. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമാണെന്ന് സതീശന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. കസ്തൂരിരംഗന്‍ കമ്മിറ്റി പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ച രീതി തികച്ചും അശാസ്ത്രീയമാണെന്നും സതീശന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളാ സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും ശ്ളാഘനീയമാണ്. എന്നാല്‍ വനഭൂമിയുടെ സര്‍വേ നമ്പറുകള്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും സതീശന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോലമായി കണക്കാക്കിയ 119 വില്ളേജുകളിലെയും ഒഴിവാക്കപ്പടേണ്ട പ്രദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം 28ന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നേരത്തെ തീരുമാനിച്ചിരുന്നു. സതീശന്‍െറ പോസ്റ്റിന്‍െറ പൂര്‍ണരൂപം: പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഡോ: കസ്തുരി രംഗന്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കര്‍ഷകവിദ്ധവും പരിസ്ഥിതി വിരുദ്ധവും ആണ്. ഈ കമ്മറ്റി പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിച്ച രീതി തികച്ചും അശാസ്ത്രീയമാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരള സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും ശ്ളാഘനീയവും മാതൃകാപരവുമാണ്. എന്നാല്‍ വനഭുമി യുടെ സര്‍വ്വേ നമ്പറുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപെട്ടപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുന:പരിരോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഇപ്പോള്‍ സര്‍ക്കാരിന്‍്റെ കൈവശമുള്ള വനഭൂമി മാത്രമേ വനമായി പരിഗണിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. അങ്ങനെ വന്നാല്‍ മറ്റുള്ളവരുടെ കൈവശം ഇരിക്കുകയും, ഫോറസ്റ്റ് ട്രൈബ്യൂണലിലും, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉള്‍പ്പെടെയുള്ള നിരവധി കോടതികളില്‍ പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമിയാണെന്ന് അവകാശപെട്ടു കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന കേസുകളിലെ സ്ഥിതിയെന്താകും? കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ ഒൗദ്യോഗികമായി നല്‍കുന്ന രേഖയില്‍ വനഭൂമിയാണെന്ന് അവകാശപ്പെടാത്ത സ്ഥലം, പിന്നീട് കോടതിയില്‍ എത്തുമ്പോള്‍ മറിച്ച് നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഈ കേസുകളെ അത് പ്രതികൂലമായി ബാധിക്കും. കേരളത്തിലെ വനഭൂമിക്ക് ഇ എസ് എ സ്റ്റാറ്റസ് കൊടുക്കാമെന്ന നിലപാട് വിചിത്രമാണ്. വനഭൂമിക്ക് ആരുടേയും ഒൗദാര്യം വേണ്ട. അത് 1980ലെ പല്ലും നഖവുമുള്ള കര്‍ശനമായ വന സംരക്ഷണ നിയമത്തിന്‍റെ കീഴിലാണ് വനേതരഭൂമിയുടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉണ്ടാക്കിയ നിയമമാണ് പരിസ്ഥിതി സംരക്ഷണ നിയമം.ആ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ എസ് എ (പരിസ്ഥിതി ലോല മേഖല) നിലനില്‍ക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറുകയാണ്. |
സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 19,200 രൂപ Posted: 20 Jul 2015 09:38 PM PDT Image: ![]() കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,400 രൂപയായി. ഏകദേശം രണ്ടാഴ്ചയോളമായി സ്വര്‍ണവിലയില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ആഴ്ച വ്യാപാരം ആരംഭിച്ച ഇന്നലെ 240 രൂപയാണ് പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. |
പാര്‍ട്ടിക്ക് തലകുനിക്കേണ്ട അവസ്ഥ; അമിത്ഷാക്ക് ശാന്തകുമാറിന്‍െറ കത്ത് Posted: 20 Jul 2015 09:33 PM PDT Image: ![]() ന്യൂഡല്‍ഹി: ആരോപണങ്ങള്‍ നേരിടുന്ന കേന്ദ്ര സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി എം.പിയുമായ ശാന്തകുമാര്‍. അടുത്തിടെയുണ്ടാകുന്ന വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ച കത്തില്‍ ശാന്തകുമാര്‍ പറഞ്ഞു. അഴിമതി ഇല്ലാതാക്കാന്‍ എത്തിക്സ് കമ്മിറ്റി രൂപീകരിക്കണം എന്നും 80 കാരനായ മുന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വ്യാപം നിയമന കുംഭകോണക്കേസ് പാര്‍ട്ടിയെ നാണം കെടുത്തി. മറ്റുള്ളവരുടെ മുമ്പില്‍ തലകുനിക്കേണ്ട അവസ്ഥയാണുള്ളത്. സര്‍ക്കാറിന്‍െറ ഭാഗമായുള്ള നേതാക്കളെ നിരീക്ഷിക്കാന്‍ ഒരു സംവിധാനം വേണം. രാജസ്ഥാന്‍ മുതല്‍ മഹാരാഷ്ട്ര വരെ ജനങ്ങള്‍ നമ്മുടെ നേരെ വിരല്‍ ചൂണ്ടുന്ന അവസ്ഥ വന്നിരിക്കുകയാണ്. ആരോപണങ്ങള്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഈ അവസ്ഥയെ അഭിമുഖീകരിക്കാന്‍ കഴിയാതായിട്ടുണ്ടെന്നും ശാന്തകുമാര്‍ ചൂണ്ടിക്കാട്ടി. അടല്‍ബിഹാരി വാജ്പേയ് മന്ത്രിസഭയില്‍ അംഗമായിരുന്നു ശാന്തകുമാര്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെയും മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെയെയും പരോക്ഷമായി വിമര്‍ശിച്ചാണ് ശാന്തകുമാര്‍ കത്ത് എഴുതിയിരിക്കുന്നത്. ലളിത് മോദിയുമായി ബന്ധപ്പെട്ടാണ് വസുന്ധരക്കെതിരെ വിവാദമുണ്ടായതെങ്കില്‍ സര്‍ക്കാര്‍ കരാറുകള്‍ നിയമവിരുദ്ധമായി നല്‍കി എന്നാണ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെക്കെതിരെയുള്ള ആരോപണം. അതേസമയം മോദിയുടെ ഗുജറാത്ത് മോഡല്‍ ഭരണത്തെ കത്തില്‍ ശാന്തകുമാര്‍ പ്രശംസിക്കുകയും ചെയ്തു. |
യാക്കൂബ് മേമന്‍െറ ഹരജി ഇന്ന് സുപ്രീകോടതിയില്‍ Posted: 20 Jul 2015 08:23 PM PDT Image: ![]() മുംബൈ: മുംബൈ സ്ഫോടന കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന്‍ വധശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. 2013 മാര്‍ച്ചിലാണ് മേമന്‍്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചത്. മേമന്‍്റെ ദയാഹര്‍ജി രാഷ്ര്ടപതി നേരത്തേ തള്ളിയിരുന്നു. തിരുത്തല്‍ ഹരജി കൂടി സുപ്രീകോടതി തള്ളുകയാണെങ്കില്‍ മെയ് 30ന് മേമന്‍െറ വധശിക്ഷ നടപ്പാക്കും. യാക്കൂബ് മേമന്‍െറ ദയാഹരജി രാഷ്ര്ടപതി തള്ളിയതോടൊപ്പം വധശിക്ഷ നടപ്പാക്കുന്ന സമയം തീരുമാനിക്കാന്‍ സംസ്ഥാനസര്‍ക്കാരിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. |
നവജാതീയതയുടെ പിടിയില്‍ കേരളസമൂഹം Posted: 20 Jul 2015 07:36 PM PDT Image: ![]() സാമൂഹിക പരിഷ്കരണത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് മേനിപറഞ്ഞിരുന്ന കേരളം ജാതിവിവേചനത്തിന്‍െറ പഴയരീതികള്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്നെന്ന് തെളിയിക്കുന്നതാണ് ഞങ്ങള്‍ പത്തുലക്കത്തിലായി പ്രസിദ്ധപ്പെടുത്തിയ ‘കേരളം നവചാതുര്‍വര്‍ണ്യത്തിലേക്ക്’ എന്ന ലേഖന പരമ്പര. മത-രാഷ്ട്രീയ നേതൃത്വങ്ങളും പൊതുസമൂഹവും ബുദ്ധിജീവികളും സാംസ്കാരികനായകരും അവരുടെ മന$സാക്ഷി വീണ്ടെടുത്തുകൊണ്ട് എതിരിടേണ്ട കയ്പ്പേറിയ സത്യമാണ് അനേകം പതിറ്റാണ്ട് പിന്നിലേക്കുള്ള കേരള സമൂഹത്തിന്‍െറ ഈ മടക്കം. പുതിയ തലമുറയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ജാതിവാലടക്കമുള്ള പ്രകടമായ അടയാളങ്ങളും, അയിത്തവും ഊരുവിലക്കും പോലുള്ള ദുരാചാരങ്ങളും, അധികാരകേന്ദ്രങ്ങളിലെ വിവേചനങ്ങളും, രാഷ്ട്രീയത്തിലെ വലതുപക്ഷവത്കരണവും, ഇടതുപക്ഷത്തിന്‍െറ അപഭ്രംശവുമെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു, ജനാധിപത്യത്തിന്‍െറ ഇടങ്ങള്‍ മുതല്‍ ഐ.ടി സാങ്കേതികതയുടെ നവലോകംവരെ എല്ലാം ജാതിപ്പിശാചിന്‍െറ തേരോട്ടത്തിന് വിധേയപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന്; പ്രത്യക്ഷമായ ജാതീയതക്ക് അടിവേരായി ജാതീയതയുടേതായ പൊതുബോധം സമൂഹത്തില്‍ ആഴത്തില്‍ ശക്തിപ്പെടുന്നുവെന്ന്; ജാതീയതയെ തള്ളിപ്പറയുന്നവര്‍ക്കിടയില്‍പോലും അതൊരു ബാധയായി രൂപംകൊള്ളുന്നുവെന്ന്. ഇതിനര്‍ഥം, പഴയ ജാതിവിരുദ്ധ പോരാട്ടങ്ങളെ റദ്ദാക്കിക്കൊണ്ട് ജാതീയത അതിന്‍െറ പഴയ ഇടങ്ങള്‍ തിരിച്ചുപിടിക്കുകമാത്രമല്ല, പുതിയ ഇടങ്ങള്‍ കണ്ടത്തെുകകൂടി ചെയ്യുന്നു എന്നാണ്. സ്കൂളുകളില്‍ പട്ടികവര്‍ഗക്കാര്‍ക്ക് പ്രത്യേക ഇരിപ്പിടമുണ്ട് പലേടത്തും. ഓഫിസില്‍ ‘എസ്.ടി’ക്കാരനായ പ്യൂണ്‍ കൊണ്ടുവരുന്ന വെള്ളം കുടിക്കാന്‍ അറപ്പാണ് മറ്റ് ജീവനക്കാര്‍ക്ക്. ബസില്‍ ഒപ്പമിരിക്കുന്നയാള്‍ ആദിവാസിയാണെന്ന് തിരിച്ചറിയുന്നതോടെ മാറിയിരിക്കുന്നു പരിഷ്കാരിയായ പുരോഗമനവാദി. കാസര്‍കോട്ട് ഒരിടത്ത് ആദിവാസികള്‍ക്ക് പരിഷ്കൃതവീട്ടുകാരും ഭക്ഷണം വിളമ്പുന്നത് വീടിനുപുറത്താണ് - ഭക്ഷണത്തിനുശേഷം ഇരുന്നയിടം ശുദ്ധമാക്കാന്‍ ചാണകവെള്ളം കണിശമായി പ്രയോഗിക്കുന്നു. കുടുംബശ്രീയിലെ മൊഗര്‍ സമുദായക്കാരി ഉണ്ടാക്കുന്ന സാധനങ്ങള്‍ ആധുനിക ആഢ്യ ഉപഭോക്താക്കള്‍ വാങ്ങില്ളെന്നതുകൊണ്ട് അവരെ പണിയില്‍നിന്ന് മാറ്റിനിര്‍ത്തി. വൈക്കത്ത് ജാതിനിര്‍മൂലന സത്യഗ്രഹത്തിന് 60 തികയുമ്പോള്‍ ജാതിവേര്‍തിരിവുകള്‍ താലപ്പൊലി നടത്തിപ്പിലൂടെ തിരിച്ചുവരുന്നു. ഇടുക്കി ജില്ലയില്‍ പ്രാകൃതമായ ഊരുവിലക്ക് അനേകംപേരെ ദുരിതത്തിലാഴ്ത്തുമ്പോള്‍ രാഷ്ട്രീയക്കാരോ നിയമപാലകരോ വിവരമറിയുന്നില്ല. ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ഥിപ്രവേശത്തിലും ഫെലോഷിപ് വിതരണത്തിലും നിയമനത്തിലും സ്ഥാനക്കയറ്റത്തിലുമൊക്കെ അലിഖിതമായ ജാതിമാനദണ്ഡം നിലനില്‍ക്കുന്നു. ബ്യൂറോക്രസിയിലും മറ്റ് ഭരണനിര്‍വഹണ സംവിധാനങ്ങളിലുമുണ്ട് ജാതിയുടെ പേരിലുള്ള തഴയല്‍. ജാതീയതയെ നിരാകരിക്കുക മാത്രമല്ല അതിനെതിരെ ശക്തമായ നിലപാടെടുക്കുകകൂടി ചെയ്ത ഇസ്ലാമിന്‍െറ അനുയായികളിലും ജാതീയതക്ക് ദാര്‍ശനികാടിത്തറയില്ലാത്ത ക്രിസ്തുമതത്തിന്‍െറ അനുയായികളിലുമൊക്കെ ഈ പിശാച് ഇടം കണ്ടത്തെിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷത്തെയും നവസാമൂഹികമാധ്യമങ്ങളെയും അത് വെറുതെവിട്ടിട്ടില്ല. അദൃശ്യവും എന്നാല്‍, അതിശക്തവുമായ സാന്നിധ്യമായി അത് വളരുമ്പോള്‍ ബുദ്ധിജീവികളും സാംസ്കാരിക നായകരും കൂടി അതിനെ എതിരിടാന്‍ തയാറാകുന്നില്ല. അധികാരം ജാതീയതയെ ബലപ്പെടുത്തുന്നതിന്‍െറ ഉദാഹരണങ്ങള്‍ ഭരണമേഖലകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും (ഇടതുകക്ഷികളടക്കം) ധാരാളമുണ്ട്. അതുപോലെ ആചാരങ്ങള്‍ അതിനെ വളര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നതിന്‍െറ ഉദാഹരണമാണ് താലപ്പൊലിയിലെയും തെയ്യത്തിലെയും നവജാതീയതയുടെ ഇടപെടല്‍. സ്കൂളുകളും ഓഫിസുകളും പോലുള്ള സ്ഥാപനങ്ങളും അവ വളര്‍ത്തിയെടുക്കുന്ന നിര്‍ണിതമായ സ്ഥാപനവത്കൃത രീതികളും ജാതീയതക്കനുകൂലമാണിന്ന്. മാത്രമല്ല, ദേശീയതലത്തില്‍ ശക്തിപ്പെട്ടുവരുന്ന സവര്‍ണ മേധാവിത്വം അധികാരത്തെയും ആചാരങ്ങളെയും സ്ഥാപനങ്ങളെയുമെല്ലാം ജാതി സംസ്കാരത്തിന്‍െറ പുന$സംസ്ഥാപനത്തിന് ഉപയുക്തമാക്കിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമെ പൊതുബോധത്തത്തെന്നെ ജാതിചിന്ത തട്ടിയെടുക്കുന്നുണ്ട്. അയിത്തവിരുദ്ധ പോരാട്ടങ്ങളെവരെ ജാതീയതയുടെ വക്താക്കള്‍ സ്വന്തമാക്കി വരുമ്പോള്‍ മറുഭാഗത്ത് അയിത്തത്തിനെതിരെ ഉറക്കെപ്പറയുന്നവര്‍പോലും പേരിലെ വാലടക്കമുള്ള ജാതിമുദ്രകള്‍ നിലനിര്‍ത്തുകയും തിരിച്ചെടുക്കുകയും ചെയ്യുന്നു. ജാതിവിരുദ്ധ പോരാട്ടത്തെ ബാധിച്ച ഈ കപടത തന്നെയല്ളേ നവചാതുര്‍വര്‍ണ്യത്തിന് തിരിച്ചുവരാന്‍ സമൂഹത്തെ പാകപ്പെടുത്തിയത്? ഉന്മൂലനംചെയ്തു എന്ന് വിശ്വസിക്കപ്പെട്ടിരുന്ന പലരോഗങ്ങളും പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരുന്നതുപോലെ ജാതിചിന്തയും കൂടുതല്‍ കരുത്തോടെയാണ് മടങ്ങിയത്തെുന്നത്. ഇത് കണ്ടില്ളെന്ന് നടിക്കാന്‍ ഇനി ന്യായങ്ങളില്ല. അധ$സ്ഥിതരെ മുഖ്യധാരയിലത്തെിക്കാനുള്ള ഒരു വഴിയായിട്ടാണ് സംവരണത്തെ നാം കണ്ടത്. സംവരണം കൊണ്ടുമാത്രം പരിഹാരമായിട്ടില്ല. ഇതിനര്‍ഥം സംവരണം പാടില്ളെന്നല്ല. മറിച്ച് അതിനൊപ്പം, എല്ലാവരേയും സമഭാവനയോടെ ഉള്‍ക്കൊള്ളുന്ന മനസ്സും പൊതുബോധവും ഉണ്ടാകേണ്ടതുണ്ട് എന്നാണ്. അതിന് കരുത്തും ഭദ്രതയുമുള്ള ആദര്‍ശത്തിന്‍െറ അടിത്തറവേണം. കാലങ്ങളായി അധികാരമാസ്വദിക്കുന്ന ചിന്താധാരകളെ തകര്‍ക്കേണ്ടതായിവരും. പക്ഷേ, എല്ലാറ്റിനും ആദ്യംവേണ്ടത് രോഗത്തെ രോഗമായി തിരിച്ചറിയാനുള്ള സന്നദ്ധതയും അത് ചികിത്സിച്ച് മാറ്റണമെന്ന ദൃഢനിശ്ചയവുമാണ്. ഒന്ന് തീര്‍ച്ച; ഇപ്പോള്‍ നാം നീങ്ങുന്നത് മുന്നോട്ടല്ല- വളരെ വളരെ പിന്നോട്ടാണ്. |
കാനം രാജേന്ദ്രന്‍െറ കണക്കും കാര്യവും Posted: 20 Jul 2015 07:30 PM PDT Image: ![]()
ഒരു വശത്ത് അദ്ദേഹം പറയുന്നത് ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മതന്യൂനപക്ഷത്തിന്‍െറ മാത്രം സംരക്ഷകരാണോ എന്ന് ‘മറ്റുള്ളവര്‍ക്ക്’ സംശയം തോന്നുന്നുണ്ടെങ്കില്‍ കുറ്റംപറയാന്‍ പറ്റില്ളെന്നാണ്. കേരളത്തില്‍ കഴിഞ്ഞ സെന്‍സസില്‍ (2001) 56 ശതമാനമായിരുന്ന ഭൂരിപക്ഷമതം ഈ സെന്‍സസോടെ (2011) 48 ശതമാനം ആകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ പുതിയകണക്ക്, കേരളത്തില്‍ ഇടതുപക്ഷം ന്യൂനപക്ഷപ്രീണനം നടത്തുന്നുണ്ട് എന്ന തോന്നലോ യാഥാര്‍ഥ്യമോ അവസാനിപ്പിക്കാറായെന്നുള്ള തിരുവടയാളമായാണ്അദ്ദേഹം കാണുന്നത്. ഹിന്ദുത്വവിമര്‍ശത്തിന്‍െറ ഒരു പതിവ് മേമ്പൊടി ചേര്‍ത്തുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത് എന്നതുകൊണ്ട് ഇതിന്‍െറ ഗൗരവം ഒട്ടും കുറയുന്നില്ല. സ്ഥിതിവിവരക്കണക്കിന് സവിശേഷമായ എന്തെങ്കിലും പ്രാധാന്യമുണ്ടെങ്കില്‍ അത് അവധാനതയോടെ ചര്‍ച്ചചെയ്യാനുള്ള അവസരം പോലും നിഷേധിച്ചുകൊണ്ട് വിധിപ്രസ്താവനയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി വരുന്നത് ദു$ഖകരമാണ്. ഏതെങ്കിലും തെരഞ്ഞെടുപ്പിന്‍െറ വിജയപരാജയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒരു ക്ഷിപ്രപ്രതികരണം ആയിരുന്നില്ല അത്. കാരണം, പാര്‍ട്ടി ഒന്നാകെ ചര്‍ച്ചചെയ്ത് എടുത്ത തീരുമാനം എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ബിനോയ് വിശ്വവും പന്ന്യന്‍ രവീന്ദ്രനും അതേക്കുറിച്ച് അദ്ദേഹത്തോട് യോജിച്ചു അഭിപ്രായപ്രകടനങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇത് തങ്ങള്‍ പങ്കുവെക്കുന്ന അഭിപ്രായമല്ളെന്ന് തിടുക്കത്തില്‍ തന്നെ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചുവെങ്കിലും ഇതിന്‍െറപേരില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യത്തില്‍ വിള്ളല്‍ ഒന്നുമില്ളെന്നും ഈ പ്രശ്നം പരസ്പരം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത്, തല്‍ക്കാലം സി.പി.എം ഇതിനോട് യോജിക്കുന്നില്ളെങ്കിലും ഇതേക്കുറിച്ച് രണ്ടു പാര്‍ട്ടികളും തമ്മില്‍ ഒരു ചര്‍ച്ച ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നര്‍ഥം. അതിന്‍െറ പരിണതി എന്താവും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. സി.പി.എം പഴയ സി.പി.എം അല്ല എന്നതിനേക്കാള്‍ സി.പി.ഐ പഴയ സി.പി.ഐ അല്ല എന്ന് കാനം രാജേന്ദ്രനും ബിനോയ് വിശ്വവും പന്ന്യനും അടങ്ങുന്ന പുതിയ നേതൃനിര തോന്നിപ്പിക്കുന്നു എന്നത് കാര്യങ്ങളെ കുറച്ചു കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. 1964ല്‍ ജയിക്കാന്‍ മുസ്ലിംലീഗുമായി സി.പി.എം ധാരണ ഉണ്ടാക്കിയതിനെ വിമര്‍ശിച്ച് ഈയിടെപോലും ബിനോയ് വിശ്വം ലേഖനം എഴുതിയിരുന്നു. മറുവശത്ത്, ബി.ജെ.പിയും ഇടതുപക്ഷവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തതാകുന്നു എന്നും കാനം പറഞ്ഞിട്ടുണ്ട്. ഇതില്‍ പുതുമയൊന്നുമില്ല. എന്നാല്‍, കാനത്തിന്‍െറ ഇപ്പോഴത്തെ ജനസംഖ്യാവിശകലനവും നിലപാടുകളും തന്നെ ആ യാഥാര്‍ഥ്യത്തിന് അടിവരയിടുന്നതാണ് എന്നത് അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. എണ്‍പതുകള്‍ മുതല്‍ ക്രമാനുഗതമായി സംഭവിച്ചിട്ടുള്ള ഒന്നാണ് ഈ സാത്മീകരണം. ന്യൂനപക്ഷ രാഷ്ട്രീയത്തിന് എതിരെ കേരളത്തില്‍ ആദ്യമായി സമഗ്രയുദ്ധത്തിനു കോപ്പുകൂട്ടിയ സാക്ഷാല്‍ ഇ.എം.എസ് തന്നെയാണ് ഇക്കാര്യത്തില്‍ കാനത്തിന്‍െറ മുന്‍ഗാമി എന്നത് ചരിത്രത്തിലെ യാദൃച്ഛികതയല്ല. കോടിയേരി അടക്കം എല്ലാവരും നാളെ സ്വീകരിക്കാന്‍ പോകുന്ന ഒരു നിലപാടിനെ കാനം ഇന്നേ സ്വന്തമാക്കുകയാണോ എന്ന് സംശയിക്കാന്‍ കാരണമുണ്ട്. ആര്‍.എസ്.എസിന്‍െറ മുഖപത്രമായ ഓര്‍ഗനൈസറില്‍ ആണ് ഈ വാദം ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. കേരളത്തിലെ ഹിന്ദുക്കള്‍ അതിവേഗം ഒരു ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു 2001 ലെ സെന്‍സസ് കണക്കുകള്‍ നിരത്തിവെച്ച് ഓര്‍ഗനൈസര്‍ അവകാശപ്പെട്ടത്. അന്ന് അതിനെ ഖണ്ഡിച്ചുകൊണ്ട് “Hindutva’s Demographic Worries” എന്നൊരു മറുപടി ഞാന്‍ എഴുതുകയും എമ്പാടുമുള്ള വിശാലഹിന്ദുത്വ സഹോദരങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലെ ആക്രോശാക്രമണങ്ങള്‍ക്ക് സന്തോഷപൂര്‍വം വിധേയനാവുകയും ചെയ്തിരുന്നു. “ഹിന്ദുവിന് ഒരു വംശനാശ മുന്നറിയിപ്പ്” എന്ന തലക്കെട്ടോടെ ഇതിന്‍െറ മലയാളം പരിഭാഷ മാധ്യമം വാരികയും പ്രസിദ്ധീകരിച്ചിരുന്നു. ഇടതുപക്ഷത്തിന്‍െറ മൃദുഹിന്ദുത്വത്തെക്കുറിച്ച് അന്നേ എനിക്ക് വിമര്‍ശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഇടതുപക്ഷ നേതാവുതന്നെ ഇത്ര പരസ്യമായി ഈ വംശനാശമുന്നറിയിപ്പുമായി കടന്നുവരുന്ന കാലം ആസന്നമാണെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല, തീര്‍ത്തും അപ്രതീക്ഷിതം എന്ന് പറയാന്‍ കഴിയില്ളെങ്കിലും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷസാന്നിധ്യം ഒരു യഥാര്‍ഥമാണ്. അത് പക്ഷേ, ആരുടെയും ന്യൂനപക്ഷ പ്രീണനംകൊണ്ട് സംഭവിച്ചതല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ കാലത്തിനും മുമ്പേ തുടങ്ങിയതാണ് കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ ന്യൂനപക്ഷ സാന്നിധ്യം. കൊളോണിയല്‍ കാലഘട്ടത്തിലെ സവര്‍ണ സമുദായങ്ങളുടെ രാഷ്ട്രീയാധികാരത്തില്‍ ഉണ്ടായ ചെറിയ വിള്ളലുകളിലൂടെ ദലിത്, ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ നടത്തിയ ധീരമായ പോരാട്ടങ്ങളും സാമൂഹിക മുന്നേറ്റങ്ങളുമാണ് ഇന്നുകാണുന്ന കേരളത്തെ സൃഷ്ടിച്ചത്. അവരുടെ ആ പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളം മറ്റു സംസ്ഥാനങ്ങളെപ്പോലെ സാമൂഹികമായി പിന്നാക്കമാകുമായിരുന്നു. അയ്യങ്കാളിയും ഡോ. പല്‍പുവും മുസ്ലിം, ഹിന്ദു വിഭാഗങ്ങളിലെ സാമൂഹിക പരിഷ്കര്‍ത്താക്കളും സ്വന്തം സമുദായങ്ങളിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കഴിഞ്ഞ നൂറ്റാണ്ടിന്‍െറ ആദ്യപകുതിയില്‍ നടത്തിയ ധീരമായ കാല്‍വെപ്പുകളുടെ ഉല്‍പന്നമാണ് ആധുനികകേരളം. അതാരുടെയും ഒൗദാര്യമല്ല. കേരളത്തില്‍ നിലനിന്ന സവര്‍ണാധിപത്യ ഹിന്ദു വ്യവസ്ഥയോടുള്ള നിരന്തരമായ കലാപത്തിലൂടെ നേടിയെടുത്തതാണ്. കൊളോണിയലിസം അതിനൊരു കാരണമായിട്ടുണ്ട് എന്നത്, ബ്രിട്ടീഷുകാരാണ് നമുക്ക് സംന്യാസം തന്നത് എന്നുപറഞ്ഞു ശ്രീനാരായണഗുരു തന്നെ അടിവരയിട്ട ചരിത്രസത്യമാണ്. ഈഴവരും മുസ്ലിംകളും ക്രിസ്ത്യാനികളും ചേര്‍ന്നാണ് ശ്രീമൂലം അസംബ്ളിയില്‍ പ്രാതിനിധ്യത്തിനുവേണ്ടി നിവര്‍ത്തനപ്രക്ഷോഭം നടത്തിയത്. ഇന്നത്തെ ജനാധിപത്യകേരളത്തെ സൃഷ്ടിച്ചതില്‍ സുപ്രധാന പങ്കുവഹിച്ചത് സി. പി. രാമസ്വാമി ആയ്യര്‍ക്കെതിരെ കേരളത്തിലെ ന്യൂനപക്ഷം നടത്തിയ ചെറുത്തുനില്‍പ്പുകളാണ്. അതിനവര്‍ വലിയ വിലകൊടുക്കേണ്ടി വന്നിട്ടുണ്ട്. അവരുടെമേല്‍ നടന്ന മര്‍ദനങ്ങളും പീഡനങ്ങളും ആചരിക്കാന്‍ സംഘടനകള്‍ ഇല്ലാത്തത് ആ ചരിത്രത്തെ മായ്ച്ചുകളയുന്നില്ല. അവര്‍ അദ്ദേഹവുമായി അനുരഞ്ജനങ്ങള്‍ക്ക് പോയിട്ടില്ല, അവകാശബോധത്തോടെ ശബ്ദിച്ചിട്ടേയുള്ളൂ. സി.പി. ഹിന്ദുവല്ല, ജന്തുവാണ് എന്ന് പ്രസംഗിച്ച സി. കേശവനെ ജയിലിലടച്ച ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ടു, ജയില്‍വിമോചിതനായ കേശവന് മാമ്മന്‍ മാപ്പിളയുടെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ നല്‍കിയ വമ്പിച്ച സ്വീകരണമാണ് കേരള രാഷ്ട്രീയത്തിലെ നിര്‍ണായകമായ വഴിത്തിരിവായത്. പിന്നീട് പിറകോട്ടുനോക്കിയിട്ടില്ല ജനാധിപത്യകേരളം. ഭരണഘടന നല്‍കുന്ന പരിമിതമായ ആനുകൂല്യങ്ങള്‍ക്കപ്പുറമൊന്നും ഇപ്പോഴും ന്യൂനപക്ഷങ്ങള്‍ ചോദിക്കുന്നില്ല, ആരുമവര്‍ക്ക് കൊടുക്കുന്നുമില്ല. ആര്‍.എസ്.എസിന്‍െറ ഒരു വാദം എടുത്ത് ഇങ്ങനെ ശിരസ്സില്‍ അണിയുന്നതിനുമുമ്പ് ഉണ്ടാകേണ്ട പരിചിന്തനം കാനം രാജേന്ദ്രനില്‍നിന്ന് ഉണ്ടായില്ല എന്നത് തികച്ചും നിരാശജനകമാണ്, തികച്ചും അപ്രതീക്ഷിതമല്ല ഇതെങ്കിലും. ഇപ്പോള്‍തന്നെ ഇടതുപക്ഷവും ഹിന്ദുത്വവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതായത് ചരിത്രത്തില്‍ അസംഗതമായ, അയുക്തികമായ, ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം കൊണ്ടാണെന്നും അത്തരക്കാര്‍ക്കുള്ള ‘പുരോഗമന’ ലാവണമായി ഇടതുപക്ഷം മാറിയിരിക്കുന്നു എന്നുമാണ് കാനം തിരിച്ചറിയേണ്ടത്. ഏതായാലും നിങ്ങളില്‍ വിശ്വാസമില്ലാത്ത ന്യൂനപക്ഷത്തിന് ഇപ്പോള്‍ പുനര്‍ചിന്തനം ആവശ്യമില്ല. നിങ്ങളില്‍നിന്ന് അടര്‍ന്നു ബി.ജെ.പിയിലേക്ക് പോകുന്നവര്‍ക്ക് പറയാന്‍, പക്ഷേ, ഒരു ന്യായം കൂടിയായി. താന്‍ ആരെയാണ് സഹായിച്ചതെന്ന് കാനത്തിനു സാവധാനം ആലോചിക്കാവുന്നതാണ്. |
ഇറാന്‍ ആണവ കരാറിന് യു.എന്‍ പിന്തുണ Posted: 20 Jul 2015 12:15 PM PDT Image: ![]() Subtitle: ഏകകണ്ഠമായാണ് പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ പാസായത് ന്യൂയോര്‍ക്: ഇറാനും വന്‍ശക്തി രാജ്യങ്ങളും ചേര്‍ന്ന് രൂപംനല്‍കിയ ആണവകരാറിന് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കി. തിങ്കളാഴ്ച ഏകകണ്ഠമായാണ് ആണവകരാറിനെ പിന്തുണക്കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ പാസായത് (15-0). |
ആര്‍.എന്‍. സാബു: ഗ്രാസിമിന്‍െറ വിലാസം Posted: 20 Jul 2015 12:14 PM PDT Image: ![]() കോഴിക്കോട്: വ്യവസായ ഭീമന്‍ ബിര്‍ളയുടെ കേരളത്തിലെ മേല്‍വിലാസമായിരുന്നു ആര്‍.എന്‍. സാബുവെന്ന പരിചിതമായ പേര്. മാനേജ്മെന്‍റ് രംഗത്ത് സ്വന്തമായി നെയ്തെടുത്ത കഠിന പ്രയത്നമാണ് മാവൂര്‍ ഗ്രാസിം ഇന്‍ഡസ്ട്രീസിന്‍െറ തലപ്പത്തേക്ക് ഇദ്ദേഹത്തിന് വഴിതുറന്നത്. രാജസ്ഥാനിലെ കുഗ്രാമത്തില്‍ ജനിച്ച ഇദ്ദേഹം മാനേജ്മെന്‍റ് ട്രെയ്നിയായാണ് ബിര്‍ള കമ്പനിയിലത്തെുന്നത്. ഗ്വാളിയോറിലെ ജെ.സി. മില്ലില്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം പൊടുന്നനെയാണ് നേട്ടങ്ങളുടെ പടവുകള്‍ കയറിയത്. കമ്പനിയെ നയിക്കുന്നതിനുള്ള എല്ലാ പാടവങ്ങളും ഇദ്ദേഹത്തിനുണ്ടെന്ന് ജി.ഡി. ബിര്‍ള തന്നെ കണ്ടത്തെി. ജി.ഡി. ബിര്‍ള നേരിട്ട് ഇന്‍റര്‍വ്യൂ ചെയ്ത് ജോലിക്കെടുത്ത അപൂര്‍വം പേരില്‍ ഒരാള്‍കൂടിയാണിദ്ദേഹം. |
ഹോക്കി ഇന്ത്യ പ്രസിഡന്‍റിനെ ചോദ്യംചെയ്ത കോച്ചിനെ പുറത്താക്കി Posted: 20 Jul 2015 11:49 AM PDT Image: ![]() ന്യൂഡല്‍ഹി: ഒളിമ്പിക്സിന് ഒരു വര്‍ഷം മാത്രമകലെ ഇന്ത്യന്‍ ഹോക്കിയില്‍ വീണ്ടും പൊട്ടിത്തെറ ി. ഡച്ചുകാരനായ പോള്‍ വാന്‍ ആസും ഹോക്കി ഇന്ത്യ അധികൃതരും തമ്മിലാണ് ഏറ്റവും പുതിയ ഏറ്റുമുട്ടല്‍. പരിശീലക സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയെന്ന് വെളിപ്പെടുത്തി വാന്‍ ആസ് രംഗത്തത്തെിയതോടെയാണ് ഹോക്കിയിലെ പുതിയ ഏറ്റുമുട്ടല്‍ പുറംലോകമറിയുന്നത്. അതേസമയം, കോച്ചിനെ പുറത്താക്കിയെന്ന വാര്‍ത്ത ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചില്ല. ജൂലൈ 24ന് ചേരുന്ന ഫെഡറേഷന്‍ യോഗം വാന്‍ ആസിന്‍െറ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രസിഡന്‍റ് നരീന്ദര്‍ ബത്ര അറിയിച്ചു. |
ആഭ്യന്തര ക്രിക്കറ്റില്‍ പരിഷ്കാരങ്ങള്‍; ദുലീപ് ട്രോഫി ഒൗട്ട് Posted: 20 Jul 2015 11:44 AM PDT Image: ![]() ന്യൂഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റ് ഷെഡ്യൂളിലും ഫോര്‍മാറ്റിലും കാതലായ മാറ്റങ്ങള്‍ വരുത്തിയ ബി.സി.സി.ഐ അരനൂറ്റാണ്ടിനു മുകളില്‍ പഴക്കമുള്ള ദുലീപ് ട്രോഫിയെ ‘പുറത്താക്കി’. 2015^16 സീസണിലേക്കായുള്ള പുതിയ ഷെഡ്യൂളിലാണ് ബി.സി.സി.ഐ ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിനെ ഒഴിവാക്കിയത്. തിരക്കേറിയ ഷെഡ്യൂളാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ദേവ്ധര്‍ ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ ടൂര്‍ണമെന്‍റുകളുടെ ഫോര്‍മാറ്റിലും മാറ്റംവരുത്തിയിട്ടുണ്ട്. പുരുഷ, വനിത വിഭാഗങ്ങളിലെ എല്ലാ പ്രായക്കാര്‍ക്കുമായി 900 മത്സരങ്ങളാണ് 2015 ഒക്ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള അടുത്ത സീസണില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2016ല്‍ ഇന്ത്യ ട്വന്‍റി20 ലോകകപ്പിന് ആതിഥ്യമരുളുന്നതിനു മുന്നോടിയായാണ് പ്രധാനമായും മാറ്റങ്ങള്‍. 1961^62 സീസണില്‍ തുടങ്ങിയശേഷം ആദ്യമായാണ് ഈ ടൂര്‍ണമെന്‍റ് ആഭ്യന്തര കലണ്ടറില്‍നിന്ന് ഒഴിവാക്കപ്പെടുന്നത്. അടുത്തകാലം വരെ സീനിയര്‍ ടീമുകളിലേക്ക് സെലക്ഷന്‍ ലഭിക്കുന്നതിനുള്ള വാതിലായി കണക്കാക്കിയിരുന്ന ദുലീപ് ട്രോഫി നിര്‍ത്താനുള്ള തീരുമാനം രാജ്യത്തെ ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ചോദ്യമുയര്‍ത്തിയിട്ടുണ്ട്. ദുലീപ് ട്രോഫി ഫൈനലില്‍ സൗത് സോണിനുവേണ്ടി നേടിയ ഇരട്ടശതകമാണ് ലോകേഷ് രാഹുലിന് സെലക്ഷന്‍ സാധ്യമാക്കിയത്. അനില്‍ കുംബ്ളെ അധ്യക്ഷനായ ടെക്നിക്കല്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളനുസരിച്ച് മറ്റു ടൂര്‍ണമെന്‍റുകളുടെ ഫോര്‍മാറ്റുകളില്‍ മാറ്റംവരുത്തി. ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫി, ട്വന്‍റി20 ടൂര്‍ണമെന്‍റായ സയ്ദ് മുഷ്താഖ് അലി ട്രോഫി എന്നിവ സോണ്‍ തലത്തില്‍ കളിക്കുന്നതിനു പകരം രഞ്ജി ട്രോഫി മാതൃകയില്‍ ഗ്രൂപ് രീതിയിലേക്ക് മാറ്റി. കഴിഞ്ഞ സീസണിലെ പ്രകടനമനുസരിച്ച് ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചു. സോണ്‍ തലത്തിലുള്ള ദേവ്ധര്‍ ട്രോഫി മൂന്നു ടീമുകളുടെ ടൂര്‍ണമെന്‍റാക്കി. കഴിഞ്ഞ സീസണിലെ വിജയ് ഹസാരെ ട്രോഫി ജേതാക്കളും ദേശീയ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുക്കുന്ന രണ്ട് ടീമുകളുമായിരിക്കും മത്സരിക്കുക. |
കൊലയാളി സ്രാവിനെയും തോല്‍പിച്ചു; മൈക് ഫാനിങ്ങിന് രണ്ടാം ജന്മം Posted: 20 Jul 2015 11:30 AM PDT Image: ![]() ജൊഹാനസ്ബര്‍ഗ്: ആര്‍ത്തിരമ്പുന്ന തിരമാലകളെയും ശക്തരായ എതിരാളികളെയും കൂസാത്ത മൈക് ഫാനിങ് എന്ന ആസ്ട്രേലിയക്കാരനെ ദക്ഷിണാഫ്രിക്കന്‍ കടലില്‍ കാത്തിരുന്നത് മരണവും ഒളിപ്പിച്ചൊരു പുതിയ എതിരാളിയായിരുന്നു. സര്‍ഫിങ് ലോകത്ത് മൂന്ന് തവണ ലോകചാമ്പ്യന്‍ പട്ടമുയര്‍ത്തിയ മൈക് പക്ഷേ തോല്‍ക്കാന്‍ ഉറപ്പിച്ചിരുന്നില്ല. കൊലയാളി സ്രാവിന്‍െറ പല്ലിന് തന്‍െറ ജീവന്‍ വിട്ടുകൊടുക്കാതെ പൊരുതിയ മൈക് ഫാനിങ് അങ്ങനെ ധീരതയുടെയും മനസാന്നിദ്ധ്യത്തിന്‍െറയും നേര്‍ചിത്രമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ജെബേ ഓപണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍ മത്സരത്തിലാണ് സംഭവമുണ്ടായത്. പിറകില്‍നിന്ന് പതുങ്ങിയത്തെി ആക്രമിച്ച സ്രാവിനെ ധീരമായി നേരിട്ട ഫാനിങ്, പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തകരുടെ സമയോചിത ഇടപെടലും താരത്തിന്‍െറ രക്ഷക്കത്തെി. സ്രാവ് തന്‍െറ കാലിലെ റോപ്പില്‍ കുടുങ്ങുകയായിരുന്നെന്ന് ഫാനിങ് പിന്നീട് പറഞ്ഞു. സ്രാവിന്‍െറ പിറകില്‍ ശക്തിയായി ഇടിച്ച് നിലവിളിച്ച തനിക്ക് അതിന്‍െറ ചിറക് മാത്രമാണ് കാണാന്‍ കഴിഞ്ഞിരുന്നതെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ ഫാനിങ് പറഞ്ഞു. പല്ലുകൊണ്ടുള്ള ആക്രമണം പ്രതീക്ഷിച്ചായിരുന്നു ആ സമയത്ത് താരം വെള്ളത്തില്‍ നീന്തി നടന്നത്. ഒടുവില്‍ സര്‍ഫിങ് ബോര്‍ഡ് മാത്രം നഷ്ടപ്പെടുത്തി, പൊരുതി നേടിയ ജീവനുമായി കരയില്‍ പ്രിയപ്പെട്ടവരുടെ അടുത്തേക്ക്. ജനപ്രിയ കായിക ഇനങ്ങളിലൊന്നായ സര്‍ഫിങ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം. പ്രഫഷനല്‍ സര്‍ഫിങ് മത്സരത്തിനിടെ ഇത്തരത്തില്‍ സ്രാവിന്‍െറ ആക്രമണമുണ്ടാകുന്നത് ആദ്യമായാണ്. ആയിരക്കണക്കിന് കാണികള്‍ക്കു മുന്നില്‍ നടന്ന സംഭവം ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. ആക്രമണത്തിന്‍െറ വിഡിയോ ഇന്‍റര്‍നെറ്റില്‍ വൈറലായി. ഫാനിങ്ങും എതിരാളിയായ മറ്റൊരു ആസ്ട്രേലിയന്‍ താരം ജൂലിയന്‍ വില്‍സനും മത്സരിച്ച മേഖലയില്‍ രണ്ട് സ്രാവുകളെ കണ്ടതായി മത്സരത്തിന്‍െറ സംഘാടകരായ വേള്‍ഡ് സര്‍ഫ് ലീഗ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇരു താരങ്ങളുടെയും സമ്മതത്തോടെ മത്സരം ഉപേക്ഷിച്ചു. സമ്മാനത്തുക ഇരുവരും പങ്കിട്ടു.
|
ചോദ്യങ്ങള്‍ ബാക്കി; ആര്യയും കണ്ണടച്ചു Posted: 20 Jul 2015 11:28 AM PDT Image: ![]() തൃശൂര്‍: കേരളത്തിന്‍െറ പ്രാര്‍ഥനകള്‍ വിഫലമായി. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങള്‍ ബാക്കിയാക്കി ആര്യയും യാത്രയായി.
|
ബോള്‍ട്ടിന്‍െറ റെക്കോഡ് തിരുത്തിക്കുറിച്ച് ജപ്പാന്‍െറ അദ്ഭുത ബാലന്‍ Posted: 20 Jul 2015 11:21 AM PDT Image: ![]() കാലി (കൊളംബിയ): ട്രാക്കിലെ മിന്നല്‍പ്പിണര്‍ ഉസൈന്‍ ബോള്‍ട്ടിന്‍െറ റെക്കോഡ് തിരുത്തിക്കുറിച്ച് ജപ്പാനില്‍നിന്നൊരു അദ്ഭുത ബാലന്‍. ലോക യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടിന്‍െറ പേരിലുള്ള റെക്കോഡ് സമയം തിരുത്തിയാണ് ടോക്യോവില്‍നിന്നുള്ള അബ്ദുല്‍ ഹഖീം സാനി ബ്രൗണ്‍ പുത്തന്‍ താരോദയമായി മാറിയത്. 2003ല്‍ ബോള്‍ട്ട് സ്ഥാപിച്ച 20.40 സെക്കന്‍ഡ് എന്ന സമയത്തെ 20.34 സെക്കന്‍ഡാക്കിമാറ്റിയാണ് ജപ്പാന്‍െറ 16കാരന്‍ ശ്രദ്ധനേടിയത്. നേരത്തേ 100 മീറ്ററിലും ഒന്നാമതത്തെിയ സാനി ബ്രൗണ്‍ സ്പ്രിന്‍റ് ഡബ്ള്‍ തികച്ചു. ബെയ്ജിങ്ങില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യതാ സമയവും മറികടന്നതോടെ, സാക്ഷാല്‍ ബോള്‍ട്ടിനൊപ്പം ലോകചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കാനും സാനി ബ്രൗണത്തെും. കഴിഞ്ഞ ദിവസം സമാപിച്ച യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമായി അമേരിക്ക ചാമ്പ്യന്മാരായി. കെനിയ (ആറു സ്വര്‍ണം), ജപ്പാന്‍ (മൂന്ന്) എന്നിവരാണ് പിന്നിലുള്ളത്.
|
കാഴ്ചയില്ലാത്തവരുടെ കണ്ണായി പുതിയ ആപ് Posted: 20 Jul 2015 11:20 AM PDT Image: ![]() ടൊറന്‍േറാ:കാഴ്ചശക്തിയില്ലാത്തവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്തു സഹായിക്കാനായി പുതിയ ആപ്ളിക്കേഷന്‍ വികസിപ്പിച്ചു. സ്മാര്‍ട്ട് ഫോണിലെ കാമറയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നൂതന ആപ്ളിക്കേഷന്‍ കാഴ്ചയില്ലാത്തവരുടെ കണ്ണായി മാറുമെന്നാണ് കരുതുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment