പൊലീസിനു വീഴ്ച പറ്റിയെന്ന് സുധീരന്‍; ഇല്ലെന്ന് ചെന്നിത്തല Madhyamam News Feeds | ![]() |
- പൊലീസിനു വീഴ്ച പറ്റിയെന്ന് സുധീരന്‍; ഇല്ലെന്ന് ചെന്നിത്തല
- "ഓപറേഷന്‍ അടുക്കള'ക്ക് മികച്ച പ്രതികരണം; 5000 യൂനിറ്റ് ഗ്രോബാഗ് കൂടി നല്‍കും
- പെണ്‍കുട്ടികളുടെ മരണം: അന്വേഷണസംഘം ബംഗളൂരുവിലേക്ക്
- ബീച്ച് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റിന് പുതിയ കെട്ടിടം നിര്‍മിക്കും –മന്ത്രി
- ജല അതോറിറ്റി പ്ളാന്‍റില്‍ ക്ളോറിന്‍ ചോര്‍ച്ച
- മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത സംഭവം: കടകംപിള്ളി സുരേന്ദ്രന്‍ മാപ്പു പറഞ്ഞു
- തിരക്കിലമര്‍ന്ന് പെരുന്നാള്‍ വിപണി
- അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; പ്രതിഷേധവുമായി ഇന്ത്യ
- ഇറാന് ആണവകരാര്‍: ഒമാനിന്‍െറ പതിറ്റാണ്ട് നീണ്ട പ്രയത്നഫലം
- സ്വര്‍ണവില കുറഞ്ഞു; പവന് 19,520 രൂപ
- ചാരവിമാനം വെടിവെച്ചിട്ടെന്ന പാകിസ്താന്‍ വാദം ഇന്ത്യ നിഷേധിച്ചു
- ഇറാന് ആണവകരാര്‍: ജി.സി.സി രാഷ്ട്രങ്ങള്‍ ആശങ്ക അറിയിച്ചു
- കടാശ്വാസ പദ്ധതിക്ക് ഗ്രീക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി
- ആഷസ് രണ്ടാം ടെസ്റ്റ്: ആത്മവിശ്വാസത്തില്‍ ഇംഗ്ലണ്ട്, ആടിയുലഞ്ഞ് ആസ്ട്രേലിയ
- മന:സാക്ഷിയുടെ തിരോധാനം
- ഇറാന്: ആഹ്ലാദകരമായ പരിണതി
- തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിന് ശിപാര്‍ശ
- ഫാബി: സൗഹൃദത്തിന്‍െറ തണല്‍
- അടിയന്തര ചികിത്സക്കായി യു.എന്നിന്‍െറ മൊബൈല്‍ ആപ്
- ഇറാന് ആണവ കരാര്‍: അമേരിക്ക ശിയാ പക്ഷത്തേക്കോ?
- വ്യാപം: സി.ബി.ഐ മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തു
- നിയമസഭയില്‍ 50 വര്‍ഷം; കെ.എം. മാണിക്ക് ആദരം
- ഒബാമയെ അദ്ഭുതപ്പെടുത്തി ഇന്ത്യന്‍ പെണ്‍കുട്ടിയുടെ പാചകം
- റ്റാറ്റയുടെ എട്യേ.......
- എന്‍റെ പ്രിയപ്പെട്ട ഇത്താത്ത...
പൊലീസിനു വീഴ്ച പറ്റിയെന്ന് സുധീരന്‍; ഇല്ലെന്ന് ചെന്നിത്തല Posted: 16 Jul 2015 12:23 AM PDT Image: ![]() തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരെ വിമര്‍ശവുമായി രംഗത്തത്തെിയ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. ഏത് കേസിലാണ് വീഴ്ചയെന്നു ചൂണ്ടിക്കാണിച്ചാല്‍ നടപടിയെടുക്കാം- ചെന്നിത്തല വ്യക്തമാക്കി. കണ്ണൂരിലെ രാഷ്ട്രീയ അക്രമസംഭവങ്ങളുടെ പ്രഭവകേന്ദ്രം കണ്ടത്തൊന്‍ പൊലീസിനു കഴിയുന്നില്ലെന്ന് വി.എം. സുധീരന്‍ രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ വെട്ടേറ്റ് കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനത്തെിയപ്പോഴാണ് സുധീരന്‍ ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചത്. കണ്ണൂരില്‍ സി.പി.എം നല്‍കുന്ന പ്രതിപ്പട്ടിക അംഗീകരിക്കുന്ന സാഹചര്യം നേരത്തേ നിലനിന്നിരുന്നുവെന്നും ഇടക്കാലത്ത് അവസാനിപ്പിച്ച ഈ നടപടി പൊലീസില്‍ വീണ്ടും തിരിച്ചുവന്നിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ജാഗ്രതയും കര്‍ശനമായ നടപടിയും ആവശ്യമാണ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റവാളികളെ കണ്ടത്തൊന്‍ ഇനിയും പൊലീസിനായിട്ടില്ല. ഇക്കാര്യത്തില്‍ കെ.കെ. രമയുടെ ആവശ്യം ന്യായമാണ്. പ്രശ്നത്തില്‍ ആഭ്യന്ത്രരമന്ത്രി ഇടപെടണമെന്നും വി.എം. സുധീരന്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. എന്നാല്‍, ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കണമെന്ന് സി.ബി.ഐയോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും ആവശ്യമെങ്കില്‍ ഇക്കാര്യം ഉന്നയിച്ച് സി.ബി.ഐക്ക് വീണ്ടും കത്തെഴുതാന്‍ തയ്യാറാണെന്നും സുധീരന് മറുപടിയായി ചെന്നിത്തല വ്യക്തമാക്കി. |
"ഓപറേഷന്‍ അടുക്കള'ക്ക് മികച്ച പ്രതികരണം; 5000 യൂനിറ്റ് ഗ്രോബാഗ് കൂടി നല്‍കും Posted: 16 Jul 2015 12:17 AM PDT കൊച്ചി: സമ്പൂര്‍ണ ജില്ല ജൈവകാര്‍ഷിക യജ്ഞം ഓപറേഷന്‍ അടുക്കളക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് മികച്ച പ്രതികരണം. ഇതിനകം അയ്യായിരത്തിലേറെ രജിസ്ട്രേഷനാണ് വിവിധ കൗണ്ടറുകളിലായി ലഭിച്ചത്. പദ്ധതിയുടെ സ്വീകാര്യത കണക്കിലെടുത്ത് സംസ്ഥാന കൃഷിവകുപ്പ് 5000 യൂനിറ്റ് ഗ്രോബാഗ് പ്രത്യേകമായി അനുവദിക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ ജില്ല കലക്ടര്‍ എം.ജി. രാജമാണിക്യത്തെ അറിയിച്ചു. |
പെണ്‍കുട്ടികളുടെ മരണം: അന്വേഷണസംഘം ബംഗളൂരുവിലേക്ക് Posted: 15 Jul 2015 11:07 PM PDT Image: ![]() കോന്നി: ട്രെയിന്‍ തട്ടി കോന്നി സ്വദേശികളായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘം ബംഗളൂരുവിലേക്ക്. കോന്നി സി.ഐ ബി.എസ് സജിമോന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഉച്ചക്ക് തിരിക്കുക. പെണ്‍കുട്ടികള്‍ സന്ദര്‍ശിച്ച ലാല്‍ബാഗ് പാര്‍ക്കിലെ സി.സി ടിവി ദൃശ്യങ്ങള്‍ സംഘം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടികള്‍ ബംഗളൂരുവിലെ ലാല്‍ബാഗ് പാര്‍ക്ക് സന്ദര്‍ശിച്ചതിന്‍െറ പ്രവേശ ടിക്കറ്റ് അവരുടെ ബാഗില്‍ നിന്ന് ലഭിച്ച സാഹചര്യത്തിലാണിത്. അതേസമയം, ട്രെയിന്‍ തട്ടി മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറണമെങ്കില്‍ രേഖാമൂലം അറിയിപ്പ് ലഭിക്കണമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്‍ജന്‍ പറഞ്ഞു. മന്ത്രിയുടെ ഓഫീസില്‍ നിന്നും വാക്കാല്‍ നിര്‍ദേശം ലഭിച്ചത് കൊണ്ടാണ് അഞ്ച് മണിക്ക് ശേഷം രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും സര്‍ജന്‍ മാധ്യമങ്ങളെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി കത്ത് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫോറന്‍സിക് സര്‍ജന്‍െറ പ്രതികരണം. പെണ്‍കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തര, ആരോഗ്യ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. |
ബീച്ച് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റിന് പുതിയ കെട്ടിടം നിര്‍മിക്കും –മന്ത്രി Posted: 15 Jul 2015 10:44 PM PDT കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു. ഇതിന് 85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായി ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. |
ജല അതോറിറ്റി പ്ളാന്‍റില്‍ ക്ളോറിന്‍ ചോര്‍ച്ച Posted: 15 Jul 2015 10:05 PM PDT മലപ്പുറം: ജില്ലാ ആസ്ഥാനത്ത് എം.എസ്.പിക്ക് സമീപത്ത് ജല അതോറിറ്റിയുടെ ശുദ്ധീകരണ പ്ളാന്‍റില്‍ ക്ളോറിന്‍ ചോര്‍ച്ച. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് ക്ളോറിന്‍ അടങ്ങിയ സിലിന്‍ഡറിന്‍െറ വാല്‍വില്‍ ചോര്‍ച്ചയുള്ളതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്ഥലത്തത്തെിയ അഗ്നിശമനസേനാ അധികൃതര്‍ മുക്കാല്‍ മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ ഇതടച്ചു. |
മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത സംഭവം: കടകംപിള്ളി സുരേന്ദ്രന്‍ മാപ്പു പറഞ്ഞു Posted: 15 Jul 2015 09:56 PM PDT Image: ![]() തിരുവനന്തപുരം: മാധ്യമം സബ് എഡിറ്റര്‍ ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണ്‍ ആളൂരിനും നേരേ നടന്ന കയ്യേറ്റത്തില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഖേദപ്രകടനം. ഇത്തരം തെറ്റുകള്‍ക്കുനേരെ കണ്ണടക്കുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത്. കര്‍ശന ശിക്ഷയും, തിരുത്തി നേര്‍വഴിക്കു നയിക്കുന്നതിനുള്ള നടപടികളും സി.പി.ഐ (എം) ന്‍്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും കടകംപള്ളി പറയുന്നു.
പ്രിയ സുഹൃത്തുക്കളേ ,മാധ്യമ പ്രവർത്തക ശ്രീമതി ജിഷ എലിസബത്തിനേയും ഭർത്താവ് ശ്രീ. ജോണ്‍ ആളൂരിനേയും ജവഹർ നഗറിലെ ഓഫീസിൽ അ... കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം പൈപ്പിന്‍മൂട് ഭഗവതി നഗറിലെ ജോണിന്‍റെ സ്വകാര്യ സ്ഥാപനത്തില്‍ സദാചാര പൊലീസ് ചമഞ്ഞത്തെിയവരാണ് ജിഷയേയും ഭര്‍ത്താവിനെയും കയ്യേറ്റം ചെയ്തത്. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ പൊലീസ് പിടിയിലായിരുന്നു. |
തിരക്കിലമര്‍ന്ന് പെരുന്നാള്‍ വിപണി Posted: 15 Jul 2015 09:48 PM PDT Image: ![]() ദുബൈ: പെരുന്നാള്‍ ആഘോഷം കെങ്കേമമാക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ജനം ഒന്നിച്ചിറങ്ങിയതോടെ നാടും നഗരവും ഉത്സവച്ഛായയില്‍. മാളുകളിലും കച്ചവട കേന്ദ്രങ്ങളിലുമെല്ലാം നിന്നു തിരിയാന്‍ ഇടമില്ലാത്ത തിരക്കാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. നോമ്പുതുറ കഴിയുന്നതോടെ ജനം കുടുംബസമേതം സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി ഇറങ്ങുകയാണ്. റമദാനിലെ രാത്രി നമസ്കാരം കഴിയുന്നതോടെ കൂടുതല്‍ ആളുകള്‍ മാളുകളിലും മറ്റും എത്തുന്നു. പുണ്യമേറെയുണ്ടെന്ന് കരുതപ്പെടുന്ന 27ാം രാവ് കഴിയുകയും ചെറിയ പെരുന്നാള്‍ മണിക്കൂറുകള്‍ മാത്രം അകലെയത്തെുകയും ചെയ്തതോടെ ഇനി കാത്തുനില്‍ക്കാന്‍ സമയമില്ളെന്ന തിരിച്ചറിവില്‍ സ്ത്രീകളും കുട്ടികളുമെല്ലാം ഓടിനടക്കുകയാണ്. തിരക്ക് കണക്കിലെടുത്ത് കച്ചവട സ്ഥാപനങ്ങളെല്ലാം നേരം പുലരുവോളം തുറന്നുവെച്ചിരിക്കുകയാണ്. വര്‍ണവിളക്കുകളും ഈദ് ആശംസാ ബോര്‍ഡുകളുമെല്ലാമൊരുക്കി വിപണി ഉല്ലാസപൂത്തിരിച്ച് ഉപഭോക്താക്കളെ സ്വീകരിക്കുന്നു. തിരക്കിന്‍െറ പ്രതിഫലനമായി റോഡുകളും പാര്‍ക്കിങ് കേന്ദ്രങ്ങളും വാഹനങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പെരുന്നാള്‍ വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കുമൊപ്പം ഈദ് ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള വിഭവങ്ങളും വാങ്ങേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സൂപ്പര്‍-ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തിരക്കോടു തിരക്കായി. മാളുകളിലത്തെുന്ന കുടുംബങ്ങള്‍ക്കായി വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറുന്നുണ്ട്. പെരുന്നാള്‍ ദിനങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടത്തുമെന്ന് പ്രമുഖ മാളുകളെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. മാള്‍ ഓഫ് എമിറേറ്റ്സില്‍ കുടുതലായി 7,300 പാര്‍ക്കിങ് സ്ഥലം ഒരുക്കിയിട്ടുണ്ട്. മാളിലത്തെുന്നവരെ അറബിക് കാപ്പിയും ഈത്തപ്പഴവും നല്‍കിയാണ് സ്വീകരിക്കുന്നത്. ദേര, മിര്‍ദിഫ് സിറ്റി സെന്‍ററുകളിലും വിവിധ സാംസ്കാരിക പരിപാടികള്‍ ഈദ് ദിനങ്ങളില്‍ അരങ്ങേറും. |
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; പ്രതിഷേധവുമായി ഇന്ത്യ Posted: 15 Jul 2015 09:15 PM PDT Image: ![]() ജമ്മു: ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന്‍ സേനയുടെ വെടിവെപ്പ്. ആര്‍.എസ് പുര സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റിന് നേര്‍ക്കാണ് പാക്സേന ശക്തമായ വെടിവെപ്പ് നടത്തിയത്. പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ളെന്ന് സൈന്യം അറിയിച്ചു. അതിര്‍ത്തി മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സന്ദര്‍ശനം നടത്താനിരിക്കെയാണ് ആക്രമണം. ആര്‍.എസ് പുര മേഖലയിലെ അഞ്ച് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയായിരുന്നു പാക് വെടിവെപ്പ്. 24 മണിക്കൂറിനിടെ മേഖലയില്‍ പാക് സേന നടത്തുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. അതിനിടെ, തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ബുധനാഴ്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ മരിക്കുകയും രണ്ട് സൈനികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആര്‍.എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് 198 കിലോമീറ്ററാണ് ദൂരം. |
ഇറാന്‍ ആണവകരാര്‍: ഒമാനിന്‍െറ പതിറ്റാണ്ട് നീണ്ട പ്രയത്നഫലം Posted: 15 Jul 2015 09:03 PM PDT Image: ![]() മസ്കത്ത്: ഇറാനും വന്‍ശക്തി രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ പരിശ്രമങ്ങളുടെയും നയതന്ത്ര ഇടപെടലുകളുടെയും ഫലം കൂടിയാണ് കഴിഞ്ഞദിവസം വിയന്നയില്‍ യാഥാര്‍ഥ്യമായ കരാര്‍. ഒരു പതിറ്റാണ്ടോളം നീണ്ട പ്രയത്നങ്ങളാണ് ഇറാന്‍ ആണവപ്രശ്നം പരിഹരിക്കുന്നതിനായി ഒമാന്‍ നടത്തിയത്. പലപ്പോഴും യുദ്ധത്തിന്‍െറയും സംഘര്‍ഷങ്ങളുടെയും വക്കിലത്തെിയ ഇറാന്‍ ആണവ പ്രശ്നത്തില്‍ ഒമാന്‍ ഭരണാധികാരി സ്വീകരിച്ച ക്രിയാത്മക സമീപനങ്ങളാണ് ശാശ്വത പരിഹാരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. വിയന്നയില്‍ ഇറാനും അമേരിക്കയടക്കം വന്‍ശക്തി രാജ്യങ്ങളും കരാറില്‍ ഒപ്പിട്ട നിമിഷം ഒമാനിന്‍െറ നയതന്ത്ര വിജയത്തിന്‍േറത് കൂടിയാണ്. ഇറാനെയും വന്‍ശക്തി രാജ്യങ്ങളെയും ഒരുമേശക്ക് ചുറ്റുമായി ചര്‍ച്ചക്ക് ഇരുത്തുന്നതില്‍ ഒമാനാണ് നിര്‍ണായക പങ്കുവഹിച്ചത്. ചര്‍ച്ച പ്രതിസന്ധികളിലേക്ക് എത്തുമ്പോഴെല്ലാം ഒമാന്‍ ഭരണകൂടം ഇടപെട്ടുകൊണ്ടിരുന്നു. മേഖലയുടെ ആണവഭീതി അകറ്റുന്നതിനൊപ്പം ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിപ്പിക്കുന്നതിനും കരാറിലൂടെ സാധിച്ചിട്ടുണ്ട്. 10 വര്‍ഷത്തോളം ഒമാനും ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദും സ്വീകരിച്ച നടപടികളുടെയും ഫലം കൂടിയാണ് കരാര്‍. ഇറാനെതിരെ ഐക്യരാഷ്ട്രസഭയുടേത് അടക്കമുള്ള നിരോധങ്ങള്‍ പിന്‍വലിക്കുന്നതിലൂടെ ഒമാനിന്‍െറ സമ്പദ്വ്യവസ്ഥക്കും ഗുണം ചെയ്യും. ഇറാനിനോട് അടുത്തബന്ധം പുലര്‍ത്തുകയും ഭൂമിശാസ്ത്രപരമായി ഏറ്റവും അടുത്തുകിടക്കുകയും ചെയ്യുന്ന ഒമാന്‍ ഏറ്റവും മികച്ച വ്യാപാര പങ്കാളിയായി മാറുകയും ചെയ്യും. കഴിഞ്ഞവര്‍ഷങ്ങളില്‍ ഇറാനും ഒമാനും തമ്മിലെ വ്യാപാര ബന്ധത്തില്‍ വന്‍ വളര്‍ച്ചയുണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലെ കടല്‍വഴിയുള്ള വ്യാപാരത്തിലും വര്‍ധനയുണ്ട്. എണ്ണ-വാതകം, ധാതുക്കള്‍ തുടങ്ങിയവക്കൊപ്പം മത്സ്യം, കന്നുകാലികള്‍, ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വ്യാപാരത്തിലും വര്‍ധനയുണ്ടാകുമെന്ന് വ്യാപാര സമൂഹം കണക്കുകൂട്ടുന്നു. ഇതോടൊപ്പം ഇറാന്‍ ഉല്‍പന്നങ്ങളുടെ പുനര്‍കയറ്റുമതിയുടെ കേന്ദ്രമായും ഒമാന്‍ മാറാന്‍ സാധ്യതയുണ്ട്. സോഹാര്‍ തുറമുഖത്തിന് വലിയ രീതിയില്‍ ഇറാനെതിരായ നിരോധം നീക്കിയത് പ്രയോജനം ചെയ്യും. ഇറാനോട് ചേര്‍ന്നുകിടക്കുന്ന ഒമാനിലെ മുസണ്ടം, കസബ്, ദിബ്ബ പ്രദേശങ്ങളിലെ വാണിജ്യ-വ്യാപാര മേഖലയിലും നിരോധം പിന്‍വലിച്ചത് വലിയതോതില്‍ ഫലം ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതോടൊപ്പം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അനധികൃത വ്യാപാരം ഇല്ലാതാകുകയും ചെയ്യും. |
സ്വര്‍ണവില കുറഞ്ഞു; പവന് 19,520 രൂപ Posted: 15 Jul 2015 09:00 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. അഞ്ച് ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് സ്വര്‍ണവില കുറയുന്നത്. ജൂലൈ പത്തിനാണ് പവന്‍വില 19,680ല്‍ നിന്ന് 19,600 രൂപയിലെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.19 ഡോളര്‍ താഴ്ന്ന് 1,147.22 ഡോളറിലെത്തി. |
ചാരവിമാനം വെടിവെച്ചിട്ടെന്ന പാകിസ്താന്‍ വാദം ഇന്ത്യ നിഷേധിച്ചു Posted: 15 Jul 2015 08:47 PM PDT Image: ![]() ന്യൂഡല്‍ഹി: ഇന്ത്യയുടെ പൈലറ്റില്ലാ ചാരവിമാനം വെടിവെച്ചിട്ടെന്ന പാകിസ്താന്‍െറ അവകാശവാദം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു.പാക് അധീന കശ്മീരില്‍ പൈലറ്റില്ലാ വിമാനമോ യു.എ.വി വിമാനമോ തകര്‍ന്നുവീണിട്ടില്ളെന്ന് പ്രതിരോധസേന പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യന്‍സേനയുടെ തെക്കന്‍ മേഖല കമാന്‍ഡറും സംഭവം നിഷേധിച്ചിട്ടുണ്ട്. പാക് അധീന കശ്മീരില്‍ നിയന്ത്രണരേഖക്കടുത്ത് ആകാശത്തു നിന്ന് ചിത്രം എടുത്തുകൊണ്ടിരുന്ന പൈലറ്റില്ലാ വിമാനം തങ്ങള്‍ വെടിവെച്ചിടുകയായിരുന്നു എന്നാണ് പാക്സേനയുടെ അവകാശവാദം. സംഭവത്തില്‍ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ശെരീഫും തമ്മില്‍ ഉഫയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിന്‍െറ രണ്ടാം ദിവസമാണ് സംഭവമുണ്ടായിരിക്കുന്നത്. അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങളിലെയും സൈനിക തലവന്‍മാര്‍ ചര്‍ച്ച നടത്തുമെന്നും സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. |
ഇറാന്‍ ആണവകരാര്‍: ജി.സി.സി രാഷ്ട്രങ്ങള്‍ ആശങ്ക അറിയിച്ചു Posted: 15 Jul 2015 08:11 PM PDT Image: ![]() റിയാദ്: അമേരിക്കയടക്കമുള്ള വന്‍ശക്തി രാജ്യങ്ങളുമായി ഇറാനുണ്ടാക്കിയ ആണവകരാറില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ക്ക് ആശങ്ക. കരാറിന്‍െറ കാര്യങ്ങള്‍ വിശദീകരിച്ച് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളുടെ വിദേശമന്ത്രിമാരുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ അവര്‍ ആശങ്ക അറിയിച്ചതായി ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്വീഫ് സയാനി പറഞ്ഞു. സമാധാനത്തിനും സുരക്ഷിതത്വത്തിനും കരാര്‍ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്. അതു നീക്കാനുള്ള ശ്രമം വന്‍ശക്തികളുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മന്ത്രിമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ക്യാമ്പ് ഡേവിഡ് ഉച്ചകോടിയില്‍ അമേരിക്കയും ഗള്‍ഫ്രാഷ്ട്രങ്ങളും തമ്മില്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ക്ക് വിഘാതമാവുന്നതൊന്നും സംഭവിക്കരുതെന്ന് അവര്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. പരസ്പരമുള്ള കൂടിയാലോചനയിലൂടെ ഇരുവിഭാഗത്തിന്‍െറയും പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമുണ്ടാകുമെന്നും ഗള്‍ഫ് മേഖലയിലെ സമാധാനത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ വൈകാതെ കരാറില്‍ എത്തിച്ചേരുമെന്നും ഡോ. അബ്ദുല്ലത്വീഫ് സയാനി കൂട്ടിച്ചേര്‍ത്തു. |
കടാശ്വാസ പദ്ധതിക്ക് ഗ്രീക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി Posted: 15 Jul 2015 08:00 PM PDT Image: ![]() ആതന്‍സ്: യൂറോ സോണിന്‍െറ കടാശ്വാസ പദ്ധതിക്ക് ഗ്രീക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 64ന് എതിരെ 229 വോട്ടുകള്‍ക്കാണ് സാമാജികര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഭരണ കക്ഷിയംഗമായ സിരിസ പാര്‍ട്ടിയുടെ 32 പേര്‍ പദ്ധതിയെ എതിര്‍ത്തു വോട്ട് ചെയ്തു. ആറു പേര്‍ വോട്ടെടുപ്പിന് എത്തിയില്ല. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ചിട്ടുള്ള കടാശ്വാസ പാക്കേജ്. പുതിയ രക്ഷാപദ്ധതിയനുസരിച്ച് 7000 കോടി യൂറോയുടെ വായ്പാ പദ്ധതിയാണ് യൂറോപ്യന്‍ കമീഷന്‍ മുന്നോട്ടുവെച്ചത്. ഇതില്‍ 4000^5000 കോടി യൂറോയാണ് യൂറോപ്യന്‍ സര്‍ക്കാറുകള്‍ നല്‍കുക. ഐ.എം.എഫും സമാനമായി വലിയൊരു വിഹിതം നല്‍കേണ്ടിവരും. ബാക്കി സര്‍ക്കാര്‍ ആസ്തികള്‍ വിറ്റാണ് കണ്ടെത്തേണ്ടത്. |
ആഷസ് രണ്ടാം ടെസ്റ്റ്: ആത്മവിശ്വാസത്തില്‍ ഇംഗ്ലണ്ട്, ആടിയുലഞ്ഞ് ആസ്ട്രേലിയ Posted: 15 Jul 2015 07:10 PM PDT Image: ![]() Subtitle: വാട്സണും ബ്രാഡ് ഹാഡിനും പുറത്ത് ലണ്ടന്‍: അഭിമാനപ്പോരിന്‍െറ ആഷസ് പരമ്പരയില്‍ രണ്ടാം ടെസ്റ്റിന് ഇന്ന് മൈതാനത്തിറങ്ങുമ്പോള്‍ ആസ്ട്രേലിയയെ അലട്ടുന്നത് മുതിര്‍ന്ന താരങ്ങളുടെ ഫോമില്ലായ്മതന്നെയാണ്. ആദ്യ ടെസ്റ്റില്‍ 169 റണ്‍സിന്‍െറ നാണംകെട്ട തോല്‍വിയുടെ ആഘാതം ടീമിന്‍െറ ആത്മവിശ്വാസത്തെയും ഉലച്ചിരിക്കെ മുതിര്‍ന്ന താരങ്ങളുടെ കഴുത്തിനുനേരെയാണ് കൊടുവാള്‍ ഉയരുന്നത്. അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന ക്യാച്ചുപോലും നിലത്തിട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബ്രാഡ് ഹാഡിന്‍ രണ്ടാം ടെസ്റ്റിനില്ളെന്ന് നേരത്തേ ഉറപ്പിച്ചുകഴിഞ്ഞു. തൊട്ടുപിന്നാലെയാണ് ഫോം കണ്ടത്തൊന്‍ പെടാപ്പാടുപെടുന്ന ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്സണുനേരെയും ചോദ്യങ്ങളുയരുന്നത്. രണ്ട് ഇന്നിങ്സിലും നിസ്സാര സ്കോറിന് വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായ വാട്സനെ പ്രായം തളര്‍ത്തുകയാണെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വിമര്‍ശമുയര്‍ത്തിയിട്ടുണ്ട്. 34കാരനായ വാട്സണ് പകരം 11 വയസ്സ് ഇളയവനായ മിച്ചല്‍ മാര്‍ഷിനെ പരിഗണിക്കണമെന്ന് ആസ്ട്രേലിയയുടെ മുതിര്‍ന്ന താരങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. മുന്‍ ആസ്ട്രേലിയന്‍ ഓപണര്‍ ജെഫ് മാര്‍ഷിന്‍െറ മകനായ മിച്ചല്‍ മാര്‍ഷ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വാട്സണ് പകരം മിച്ചല്‍ മാര്‍ഷിനെ പരിഗണിക്കാനാണ് സാധ്യത. 37കാരനായ ബ്രാഡ് ഹാഡിന് പകരം പുതുമുഖം പീറ്റര്‍ നെവില്‍ കളിക്കും. കാഡിഫിനേക്കാള്‍ വേഗംകൂടിയ ലോര്‍ഡ്സില്‍ പീറ്ററിന്‍െറ അരങ്ങേറ്റം എങ്ങനെയാകുമെന്ന ആശങ്കയും ടീം ആസ്ട്രേലിയക്കുണ്ട്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ മിച്ചല്‍ ജോണ്‍സണ് കളിക്കാനാകുമെന്നതാണ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കിന് ആശ്വാസമേകുന്നത്. മറുവശത്ത് ആദ്യ ടെസ്റ്റ് ഉജ്ജ്വലമായി ജയിച്ച ഇംഗ്ളണ്ടാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആസ്ട്രേലിയക്കാരനായ പുതിയ കോച്ച് ട്രെവര്‍ ബെയ്ലിസിന്‍െറ കീഴില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചാണ് ടീം വിജയം വരിച്ചത്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് വ്യക്തമാക്കിക്കഴിഞ്ഞു. ഓപണര്‍മാര്‍ പാളിപ്പോയാല്‍ പിടിച്ചുനില്‍ക്കുന്ന മധ്യനിരയും അവിശ്വസനീയമായ ചെറുത്തുനില്‍പ് പ്രകടിപ്പിക്കുന്ന വാലറ്റവുമാണ് ഇംഗ്ളണ്ടിന്‍െറ കരുത്ത്. ജെയിംസ് ആന്‍ഡേഴ്സന്‍ നയിക്കുന്ന ബൗളിങ്ങും മികച്ചുനില്‍ക്കുമ്പോള്‍ ഇംഗ്ളണ്ട് ശുഭപ്രതീക്ഷയിലാണ്. |
Posted: 15 Jul 2015 06:45 PM PDT Image: ![]() സാമൂഹിക പദവിയും അധികാരവുമുള്ള ഭാഗ്യവാന്മാരാണ് ബ്യൂറോക്രാറ്റുകള്‍. നിയമങ്ങളുടെ തലനാരിഴയെക്കുറിച്ചുപോലും വ്യക്തമായ അറിവുള്ളവര്‍. അതിനാല്‍, നമുക്ക് ഉദ്യോഗസ്ഥരോട് വാദിച്ചു ജയിക്കാനാവില്ല. എന്നാല്‍, രാഷ്ട്രീയനേതാക്കളുടെ കാര്യം അതല്ല. അവര്‍ ‘നമ്മില്‍’ നിന്നുതന്നെ പിറന്നവരാകുന്നു. സാധാരണ ജനങ്ങള്‍ വോട്ടുചെയ്തതുകൊണ്ട് അധികാരശക്തി സ്വായത്തമാക്കിയവരാണ് രാഷ്ട്രീയക്കാര്‍. ജനാധിപത്യമെന്നാല്‍ സംഭാഷണവും ചര്‍ച്ചയും ജനാഭിപ്രായങ്ങള്‍ക്ക് പരിഗണന നല്‍കുന്ന രീതിയുമാണെന്ന് വിദ്യാലയങ്ങളില്‍ നാം അഭ്യസിക്കപ്പെടുന്നു. അതിനാല്‍, നമ്മുടെ അഭിപ്രായങ്ങളും ആശയങ്ങളും വിലമതിക്കപ്പെടുമെന്ന പ്രത്യാശയോടെയാകും നാം വളരാന്‍ തുടങ്ങുന്നത്. എന്നാല്‍, നമ്മുടെ ഈ പ്രത്യാശക്ക് അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ പ്രഹരമേറ്റു. ഇതുവരെയുണ്ടായിരുന്ന പല അവകാശങ്ങളും കവര്‍ന്നെടുക്കപ്പെട്ടുകഴിഞ്ഞൂവെന്ന് അക്കാലത്ത് പൗരജനങ്ങള്‍ നടുക്കത്തോടെ തിരിച്ചറിയുകയുണ്ടായി. ഇന്ദിര ഗാന്ധി പരമോന്നത നേതൃത്വത്തിലേക്ക് ഉയരുകയും അവരുടെ സില്‍ബന്തികള്‍ സ്വേച്ഛാധിപത്യത്തിന്‍െറ നടത്തിപ്പുകാരായി മാറുകയും ചെയ്തു. അധികാരപ്രയോഗത്തിന്‍െറയും നിയന്ത്രണങ്ങളുടെയും രീതി തദ്ദേശ സ്വയംഭരണ തലങ്ങളില്‍വരെ പ്രാവര്‍ത്തികമായി. മേലാവില്‍നിന്നുള്ള ഉത്തരവുകള്‍ കണിശമായി നടപ്പാക്കുന്ന ഉപകരണങ്ങളായി ഉദ്യോഗസ്ഥര്‍ അധ$പതിച്ചു. എതിര്‍പ്പുയര്‍ത്തിയവര്‍ നിശ്ശബ്ദരാക്കപ്പെട്ടു. അടിയന്തരാവസ്ഥയുടെ സമഗ്രാധിപത്യരീതി ബ്യൂറോക്രാറ്റുകളെയും രാഷ്ട്രീയക്കാരെയും ബലിഷ്ഠരാക്കിയപ്പോള്‍ സാധാരണക്കാരനെ അത്യധികം ദുര്‍ബലപ്പെടുത്തുകയാണുണ്ടായത്. ഏതെങ്കിലുമൊരു പൊതുസ്ഥാപനത്തെ, അത് ജനാധിപത്യ വ്യവസ്ഥിതിപ്രകാരം സ്ഥാപിതമായതാണെന്ന യാഥാര്‍ഥ്യത്തെ അവഗണിച്ചുകൊണ്ട് സ്വേച്ഛ താല്‍പര്യങ്ങള്‍ക്കനുസൃതമായി കൈകാര്യംചെയ്യാന്‍ ബ്യൂറോക്രാറ്റുകള്‍ക്ക് അടിയന്തരാവസ്ഥ ആത്മബലം നല്‍കി. കാര്യക്ഷമതക്കുവേണ്ടി ഇത്തരം രീതികള്‍ അവലംബിക്കുന്നതില്‍ അസ്വസ്ഥരാകേണ്ടതില്ളെന്ന മനോനിലയാണ് സമ്പന്ന മധ്യവര്‍ഗം പ്രകടിപ്പിച്ചത്. അങ്ങനെ സ്വേച്ഛാപ്രവണതകളെ വാഴ്ത്തുന്ന രീതികള്‍ പ്രബലമായിത്തീരുകയും ചെയ്തു. അധികാരവും വിവേചനബുദ്ധിയും തമ്മിലുള്ള സന്തുലിതത്വം ഇക്കാലത്ത് പാടെ നഷ്ടപ്പെടുകയുണ്ടായി. വിവേചനബുദ്ധിയെ അവഗണിക്കുന്ന അധികാരധാര്‍ഷ്ട്യം ശക്തമായി എന്നതായിരുന്നു അടിയന്തരാവസ്ഥയിലൂടെ സംജാതമായ രാഷ്ട്രീയമാറ്റം. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെടുകയും ജനാധിപത്യപ്രക്രിയ പുനരാരംഭിക്കുകയും ചെയ്തതോടെ പുതിയ ഭരണകൂടം ധാര്‍മികബോധത്തോടെ ഭരണനിര്‍വഹണം നടത്തുമെന്ന പ്രതീക്ഷ ശക്തിപ്പെട്ടു. എന്നാല്‍, ആ പ്രതീക്ഷകള്‍, അകാലത്തില്‍ പൊലിയുകയാണുണ്ടായത്. ജയപ്രകാശ് നാരായന്‍െറ ഉന്നതാശയങ്ങള്‍പോലും അദ്ദേഹത്തിന്‍െറ അനുയായികളില്‍ യുക്തിയും വിവേകവും പകരാന്‍ സഹായകമായില്ല. ഇന്ത്യയുടെ സംഘടിതരാഷ്ട്രീയത്തിനേറ്റ മുറിവുണക്കാന്‍ രൂപംകൊണ്ട പുതിയ സഖ്യകക്ഷി പരീക്ഷണം സ്വാര്‍ഥതാല്‍പര്യങ്ങളാല്‍ തരിപ്പണമായി. ജനങ്ങള്‍ ഇന്ദിര ഗാന്ധിക്കു വീണ്ടും സിംഹാസനം സമ്മാനിച്ചു. തന്‍െറ ഭരണശൈലിതന്നെ ഉത്തമമെന്നധാരണ ഇന്ദിരയില്‍ വേരൂന്നി. അങ്ങനെ സുതാര്യതക്കുപകരം അതാര്യതയെന്ന ചിന്താഗതി അധികാരികളില്‍ ശക്തിപ്പെടുകയുണ്ടായി. നല്ലവരുമാനമുണ്ടെങ്കില്‍ രാഷ്ട്രീയക്കാരുമായി വാഗ്വാദത്തിനുപോകേണ്ടയെന്ന മനോഭാവം പുതുതലമുറയിലേക്ക് പടരുന്ന കാഴ്ചയാണ് തുടര്‍ന്ന് വ്യാപകമായത്. രാഷ്ട്രീയമെന്ന അഴുക്കുചാലില്‍ രാഷ്ട്രീയക്കാര്‍തന്നെ മുങ്ങിക്കിടക്കട്ടെ എന്നചിന്താഗതിയും വളരാന്‍ തുടങ്ങി. രാഷ്ട്രീയം എന്ന വിനോദം ഇന്ത്യയിലെ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പിതാവായ ശങ്കര്‍, ശങ്കേഴ്സ് വീക്കിലിയിലൂടെ പ്രകടിപ്പിച്ച ചിരികളില്‍നിന്ന് വ്യത്യസ്തമായിരുന്നു അവതാരകരുടെ മേല്‍പറഞ്ഞ പുഞ്ചിരികള്‍. നര്‍മംകൊണ്ട് രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനായിരുന്നു ശങ്കര്‍ ശ്രമിച്ചിരുന്നത്. കാര്‍ട്ടൂണുകളും ഇതര ഉള്ളടക്കങ്ങളും മുന്‍കൂര്‍ അനുമതിയോടെ മാത്രമേ പ്രസിദ്ധീകരിക്കാവൂയെന്ന് സെന്‍സര്‍ ബോര്‍ഡ് സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയ 1975ല്‍ അദ്ദേഹം തന്‍െറ പ്രസിദ്ധീകരണം അടച്ചുപൂട്ടി. ശങ്കര്‍ അവശേഷിപ്പിച്ച മന$സാക്ഷി എന്ന പൈതൃകം നമുക്ക് കൈമോശം വന്നുകഴിഞ്ഞിരിക്കുന്നു. 1975 ജൂണ്‍ 25ന് രാംലീലാ മൈതാനിയില്‍ നടത്തിയ പ്രഭാഷണത്തില്‍ ജയപ്രകാശ് നാരായണ്‍ മന$സാക്ഷിയുടെ ശക്തി കാത്തുസൂക്ഷിക്കേണ്ടതിന്‍െറ പ്രാധാന്യം എടുത്തുപറയുകയുണ്ടായി. രാംധരി സിങ് ദിനകറിന്‍െറ സിംഹാസനം വിട്ടിറങ്ങുക: ജനങ്ങള്‍ ഇതാ ഇരച്ചുവരുന്നു (സിംഹാസന്‍ ഖാലി കരോ; കേ ജനതാ ആതീഹേ) എന്ന കവിതാശകലം ആലപിച്ചാണ് ജെ.പി, ഇന്ദിര ഗാന്ധിയുടെ രാജി ആവശ്യപ്പെട്ടത്. മന$സാക്ഷി ഉള്ളവരാണ് മനുഷ്യര്‍ എന്നതാണ് ജനാധിപത്യത്തെ നയിക്കേണ്ട ദര്‍ശനം. രാഷ്ട്രത്തെ സേവിക്കുന്നവര്‍ക്ക് കൂറും ചുമതലാബോധവും അനുപേക്ഷണീയമാണെന്നതില്‍ സന്ദേഹമില്ല. എന്നാല്‍, ജനാധിപത്യം സാക്ഷാത്കരിക്കാന്‍ അതുമാത്രം പോരാ. മന$സാക്ഷിയോടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഒരുപോലെയുണ്ടായിരിക്കണം. പൊതുമണ്ഡലത്തില്‍ മന$സാക്ഷിയുടെ താല്‍പര്യങ്ങള്‍ മാതൃകയായി നിലകൊള്ളേണ്ടിയിരിക്കുന്നു. ഈ പാഠമുള്‍ക്കൊള്ളാന്‍ തയാറാകുന്നപക്ഷം അടിയന്തരാവസ്ഥ സമ്മാനിച്ച ക്ളേശാനുഭവങ്ങള്‍ വൃഥാവിലാകില്ല. |
Posted: 15 Jul 2015 06:37 PM PDT Image: ![]() ഇറാനും വന്‍ശക്തിരാജ്യങ്ങളും തമ്മില്‍ ജൂണ്‍ 14 ചൊവ്വാഴ്ച വിയനയില്‍ എത്തിച്ചേര്‍ന്ന ധാരണ എല്ലാ അര്‍ഥത്തിലും ചരിത്രപരമാണ്. കഴിഞ്ഞ 13 വര്‍ഷമായി സാര്‍വദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കുന്ന ഒരു പ്രശ്നത്തില്‍നിന്ന് ലോകം മോചിതമാവുന്നു എന്ന നിലക്കാണ് അത് പ്രസക്തമാകുന്നതും സമാധാനവാദികളെ ആഹ്ളാദിപ്പിക്കുന്നതും. വന്‍ശക്തിരാഷ്ട്രങ്ങളും അവയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിക്കുന്നു എന്നതിനാല്‍ ആ രാജ്യത്തിന്‍െറ പുരോഗതിയിലും പുതിയ ധാരണ വലിയ സംഭാവനകള്‍ നല്‍കും. 1979ല്‍ ഇമാം ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്ലാമിക വിപ്ളവം മുതല്‍ തന്നെ ഇറാനും പടിഞ്ഞാറന്‍ ശക്തികളും തമ്മിലുള്ള അസ്വസ്ഥതകള്‍ തുടങ്ങിയിരുന്നു. പാശ്ചാത്യരുടെ പാവയായ ഏകാധിപതി റിസാ ഷാ പഹ്ലവിയെ മറിച്ചിട്ടാണ് ഖുമൈനിയുടെ നേതൃത്വത്തില്‍ വിപ്ളവം നടന്നത് എന്നതുതന്നെയായിരുന്നു ആ ശത്രുതയുടെ പ്രധാന കാരണം. തുടര്‍ന്ന് ഇറാനിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാനും ആ രാജ്യത്തെ തകര്‍ക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ അമേരിക്കയുടെയും ബ്രിട്ടന്‍െറയും നേതൃത്വത്തില്‍ നടന്നു. എട്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധം പോലും വന്‍ശക്തികളുടെ ഈ ആവശ്യത്തിന്‍െറ പുറത്ത് സംഭവിച്ചതായിരുന്നു. അന്ന് സദ്ദാം ഹുസൈനെ ഉപയോഗിച്ചാണ് ഇറാനെ തകര്‍ക്കാന്‍ ശ്രമിച്ചതെങ്കില്‍ പിന്നീട് അതേ സദ്ദാം ഹുസൈനുമായി അമേരിക്ക യുദ്ധത്തിലേര്‍പ്പെടുന്നതാണ് ലോകം കണ്ടത്. യൂഫ്രട്ടീസിലും ടൈഗ്രീസിലും അങ്ങനെ ഒരുപാട് ജലം ഒഴുകിപ്പോയി. സദ്ദാം ഹുസൈനും പഴയ ഇറാഖും ഇന്ന് നിലവിലില്ല. ഇറാഖിലെ ഐ.എസ് എന്നു പറയപ്പെടുന്ന പുതിയ പ്രതിഭാസത്തിനെതിരെ ഇറാനും അമേരിക്കയും സംയുക്തമായി പ്രവര്‍ത്തിക്കുന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. അതായത്, ലോക രാഷ്ട്രീയം പലരീതിയില്‍ മാറിയിരിക്കുന്നു. ഇറാന്‍ ആണവ പ്രശ്നം 2002 ആഗസ്റ്റ് മുതലാണ് അന്താരാഷ്ട്ര വ്യവഹാരങ്ങളില്‍ വരുന്നത്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം വന്‍ശക്തി രാഷ്ട്രങ്ങള്‍ ഉന്നയിച്ചു തുടങ്ങിയത് അന്നുമുതലാണ്. അണുബോംബടക്കമുള്ള മാരകമായ ആണവ സന്നാഹങ്ങള്‍ സ്വന്തം കൈപ്പിടിയില്‍ വെച്ചിരിക്കുന്ന രാഷ്ട്രങ്ങളാണ് ഇറാന്‍െറ സിവിലിയന്‍ ആണവ സന്നാഹങ്ങള്‍ക്കെതിരെ തിരിഞ്ഞത്. ആണവായുധങ്ങള്‍ തങ്ങളുടെ ലക്ഷ്യമല്ളെന്ന് ഇറാന്‍ ആവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ല. ഇറാനെ കൊടിയ ശത്രുവായി കാണുന്ന ഇസ്രായേല്‍ ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നു. പ്രചാരണങ്ങള്‍ക്കൊടുവില്‍ ഇറാനെ ബുദ്ധിമുട്ടിലാക്കുന്ന ഉപരോധം കൊണ്ടുവരുന്നതിലും പാശ്ചാത്യര്‍ വിജയിച്ചു. ഉപരോധത്തിനിടയിലും ആണവോര്‍ജ സന്നാഹങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇറാന്‍ ശ്രമിച്ചുപോന്നു. 2005ല്‍ കര്‍ക്കശക്കാരനായ അഹ്മദി നജാദ് ഇറാന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഇറാന്‍ നിലപാടുകള്‍ കടുപ്പിച്ചു. ഇറാനും അമേരിക്കയും കൂടുതല്‍ അകന്ന ഈ സന്ദര്‍ഭങ്ങള്‍ വലിയ ആശങ്കയോടെയാണ് ലോകം കണ്ടത്. 2013ല്‍ മിതവാദിയെന്നറിയപ്പെടുന്ന ഹസന്‍ റൂഹാനി ഇറാന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ സമവായത്തിന്‍െറ സാധ്യതകളെക്കുറിച്ച ചര്‍ച്ചകള്‍ വന്നു. റൂഹാനിയോട് ഭാവാത്മകമായി പ്രതികരിക്കുന്ന നിലപാട് അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമയും സ്വീകരിച്ചു. ഇറാനിലും അമേരിക്കയിലും സംഭവിച്ച അധികാര മാറ്റങ്ങളും ലോക രാഷ്ട്രീയത്തില്‍ വന്ന തകിടം മറിച്ചിലുകളുമെല്ലാം പുതിയ കരാറിലേക്കത്തൊന്‍ സഹായകമായിട്ടുണ്ട്. ധാരണപ്രകാരം യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള ആണവ പദ്ധതികളില്‍ ഇറാന്‍ വെട്ടിച്ചുരുക്കല്‍ നടത്തേണ്ടി വരും. മൊത്തം ആണവശേഷി മൂന്നില്‍ രണ്ടായി ചുരുക്കണം. കൂടുതല്‍ അന്താരാഷ്ട്ര മേല്‍നോട്ടം പദ്ധതികളില്‍ അനുവദിക്കുകയും വേണം. പകരം, ഇറാനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഉപരോധം പിന്‍വലിക്കപ്പെടും. പ്രതീക്ഷിക്കപ്പെട്ടത് പോലെതന്നെ ഇസ്രായേലും അമേരിക്കയിലെ അവരുടെ പരമ്പരാഗത പിന്തുണക്കാരായ റിപ്പബ്ളിക്കന്മാരും പുതിയ ധാരണയെ അതിശക്തമായി എതിര്‍ത്തു കഴിഞ്ഞു. ഇറാന്‍ കൂടുതല്‍ പ്രബലപ്പെടുന്നത് ഇസ്രായേലിനെ അസ്വസ്ഥമാക്കുമെന്നതില്‍ സംശയമില്ല. വിയനയിലെ ധാരണ അമേരിക്കയില്‍ നിയമമായും ഐക്യരാഷ്ട്രസഭയില്‍ പ്രമേയമായും വരണമെങ്കില്‍ റിപ്പബ്ളിക്കന്മാരുടെ എതിര്‍പ്പിനെ മറികടക്കുകയും വേണം. അത്തരം കടമ്പകള്‍ കടന്ന് അത് യാഥാര്‍ഥ്യമാവുന്നത് ഇറാനിയന്‍ ജനതയെ മാത്രമല്ല, സമാധാനവാദികളായ മുഴുവന്‍ മനുഷ്യരെയും ആഹ്ളാദിപ്പിക്കുന്നതാണ്. പുതിയ ധാരണയുടെ ഏറ്റവും വലിയ ഗുണഫലം അനുഭവിക്കാന്‍ കഴിയുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. കുറഞ്ഞ വിലയ്ക്ക് രാജ്യത്ത് പെട്രോളിയം എത്തിക്കാന്‍ കഴിയുന്നതടക്കമുള്ള മെച്ചങ്ങള്‍ അതിലൂടെ നേടിയെടുക്കാം. രാജ്യത്തെ ജനങ്ങള്‍ക്ക് അത് ഉപകാരപ്പെടുകയും ചെയ്യും. എന്നാല്‍, ഇസ്രായേലുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന തിരക്കില്‍ പെട്ടിരിക്കുന്ന കേന്ദ്ര ഭരണകൂടം ഈ സന്ദര്‍ഭത്തെ കണ്ടറിഞ്ഞ് ഉപയോഗപ്പെടുത്തുമോ എന്നതാണ് ചോദ്യം. |
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിന് ശിപാര്‍ശ Posted: 15 Jul 2015 03:40 PM PDT Image: ![]() തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ ശിപാര്‍ശ. ഓണ്‍ലൈന്‍ വോട്ടിങ് ഏര്‍പ്പെടുത്തുന്നതിലെ സാങ്കേതികത്വം സംബന്ധിച്ച് പ്രതിപക്ഷത്തിന്‍െറ ആശങ്ക നിലനില്‍ക്കെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ശിപാര്‍ശ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. |
Posted: 15 Jul 2015 03:22 PM PDT Image: ![]() Subtitle: കഥാകാരന്‍ മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സഹൃദയരുമായുള്ള കണ്ണിയായിരുന്നു ഫാബി കോഴിക്കോട്: ഓസ്കര്‍ പുരസ്കാരം നേടിയശേഷം ആദ്യമായി കോഴിക്കോട്ടത്തെിയ റസൂല്‍ പൂക്കുട്ടിക്ക് വൈലാലിലത്തൊന്‍ കലശലായ പൂതി. കഥയുടെ സുല്‍ത്താന്‍െറ മാങ്കോസ്റ്റിനും ചാരുകസേരയുമൊക്കെയാണ് മനസ്സില്‍. ഇദ്ദേഹം ബേപ്പൂരിലേക്ക് തിരിച്ച നിമിഷം മുതല്‍ വൈലാല്‍ ലക്ഷ്യമിട്ട് ആളുകളുടെ ഒഴുക്ക്. രാജ്യത്തിന്‍െറ അഭിമാനമായ ഓസ്കര്‍ ജേതാവ് വരുന്നുവെന്ന വിവരം നൊടിയിടയിലാണ് പരന്നത്. മാങ്കോസ്റ്റിന്‍ ചുവട് ലക്ഷ്യമിട്ടത്തെുന്ന വിദ്യാര്‍ഥികള്‍കൂടിയായതോടെ സാമാന്യം നല്ല തിരക്കുണ്ടായി. വൈലാലിലെ വീട്ടില്‍ വലതുകാല്‍ വെച്ചു കയറിയപ്പോള്‍ റസൂല്‍ പൂക്കുട്ടിക്ക് സംശയം. തന്നെ വരവേല്‍ക്കാന്‍ ഇത്രയും ആളുകളോ. ഇതെങ്ങനെയെന്ന് ചോദിച്ചപ്പോള്‍ അല്‍പം ഉച്ചത്തില്‍ തന്നെ ഫാബിയുടെ മറുപടി വന്നു. ‘ഞാനാണ് എല്ലാവരെയും വിളിച്ചുകൂട്ടിയത്’. തീര്‍ന്നില്ല, ഉടനെ ഫാബിയുടെ അടുത്ത ചോദ്യവും എത്തി..‘ ഈ ഓസ്കര്‍ എന്നാല്‍ എന്താ.. വല്യ അവാര്‍ഡ് തന്നെയാവും.’ ഈ നിഷ്കളങ്കത കൂട്ടച്ചിരിയാണ് ഉയര്‍ത്തിയത്. ‘റസൂല്‍ എന്താന്ന് എനിക്കറിയാം പക്ഷേ, പൂക്കുട്ടിയെന്തെന്ന് പിടിത്തവും കിട്ടുന്നില്ല’ .വീണ്ടും ചിരിയുടെ മാലപ്പടക്കം. ഇതിലും നല്ല ഒരു സ്വീകരണമെവിടെനിന്ന് ലഭിക്കുമെന്ന സന്തോഷ ഭാവത്തോടെ റസൂല്‍ പൂക്കുട്ടി ഫാബിയുടെ അടുത്തേക്കിരുന്നു. മാതാവിനെപ്പോലെ ചേര്‍ത്തിരുത്തി ഓസ്കറും പുരസ്കാരവുമൊക്കെ പഠിപ്പിച്ചുകൊടുത്തു. പേരും നാടും വിവരവുമൊക്കെ പറഞ്ഞുകൊടുത്ത് വിശദമായ പരിചയപ്പെടുത്തല്‍. കഥാകാരന്‍െറ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന ചാരുകസേരയും കണ്ണടയും പശ്ചാത്തലമാക്കി പിന്നെ ഫോട്ടോ സെഷന്‍... കഥാകാരന്‍ മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വൈലാലില്‍ ആളുകളുടെ ഒഴുക്കിന് കാരണക്കാരി ഫാബിയെന്ന രണ്ടക്ഷരം പുലര്‍ത്തുന്ന സവിശേഷമായ സ്വഭാവ ഗുണമാണ്. ഒരിക്കല്‍ എത്തിയവര്‍ വീണ്ടും വീണ്ടും അവിടെയത്തെി. എം.ടിയുമായുള്ള അടുപ്പമായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. ഭാര്‍ഗവീനിലയത്തിന്‍െറ തിരക്കഥയെഴുതുന്നതിന് ബഷീര്‍ ചെന്നൈയിലേക്ക് പോയ ദിനം മാത്രം മതി സൗഹൃദത്തിന്‍െറ തീക്ഷ്ണത ബോധ്യപ്പെടുത്താന്‍. ഫാബി പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് ബഷീറിന്‍െറ ചെന്നൈ യാത്ര. ലേബര്‍ റൂമിലേക്ക് മാറ്റുമ്പോഴും ഭര്‍ത്താവിനു പകരം പുറത്ത് കാത്തിരിക്കുന്നത് എം.ടി. ഓപറേഷനു മുമ്പ് ‘ടാറ്റാ’യെ കാണണമെന്ന് ആഗ്രഹിച്ചപ്പോള്‍ ടെലിഗ്രാം അടിക്കാനും റെയില്‍വേ സ്റ്റേഷനില്‍ പോവാനുമൊക്കെ കൂടെ നിന്നതും എം.ടി തന്നെ. എഴുത്തിന്‍െറ ലോകവുമായി വലിയ അടുപ്പമില്ളെങ്കിലും എഴുത്തുകാരന്‍െറ നിലപാടുകള്‍ക്കൊപ്പം എന്നും ഉറച്ചുനിന്നു. ബഷീര്‍ സ്മരണയില്‍ ‘ബഷീറിന്‍െറ എടിയേ’ എന്ന പുസ്തകമെഴുതി സാഹിത്യലോകത്തും സാന്നിധ്യമുറപ്പിച്ചു. |
അടിയന്തര ചികിത്സക്കായി യു.എന്നിന്‍െറ മൊബൈല്‍ ആപ് Posted: 15 Jul 2015 02:47 PM PDT Image: ![]() Subtitle: എംഅര്‍ജന്‍സി' (MUrgency) എന്ന മൊബൈല്‍ ആപ് മുഖേനയാണ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നത് കൊച്ചി: അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക മൊബൈല്‍ ആപ് യു.എന്നിന് കീഴിലുള്ള യു.എന്‍.ഡി.പിയുടെ ഭാഗമായാണ് ആഗോളതലത്തില്‍ മൊബൈല്‍ ആപ് നിലവില്‍ വരുന്നത്. എംഅര്‍ജന്‍സി’ (MUrgency) എന്ന മൊബൈല്‍ ആപ് മുഖേനയാണ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഅര്‍ജന്‍സി ഐ.എന്‍.സി എന്ന കമ്പനിയാണ് ക്ളൗഡ് പ്ളാറ്റഫോമില്‍ ഈ ആപ് വികസിപ്പിച്ചെടുത്തത്. നിരവധി അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണയും ഈ ആതുരസേവന പരിപാടിക്കുണ്ട്. മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത എംഅര്‍ജന്‍സി ആപ്പിലൂടെ അടിയന്തരഘട്ടത്തില്‍ ഏറ്റവും അടുത്തുള്ള വൈദ്യസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഗൂഗ്ള്‍ പ്ളേസ്റ്റോര്‍, ആപ്പിള്‍ ആപ്സ്റ്റോര്‍ തുടങ്ങിയവയില്‍നിന്ന് ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. 64 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് യഥാസമയം വൈദ്യസഹായം ലഭ്യമാക്കുന്നില്ളെന്നും, 75 ദശലക്ഷം ആള്‍ക്കാര്‍ക്ക് ലഭിക്കുന്ന അടിയന്തര വൈദ്യസഹായം കാലതാമസം, ചെലവ് എന്നിവമൂലം നിലവാര തകര്‍ച്ച നേരിടുന്നതായും എയ്ഡ്സ്, മലേറിയ, ടി.ബി തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെട്ടവരില്‍ അധികവും അടിയന്തര വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാല്‍ മരണമടയുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ പഠനങ്ങള്‍ തെളിയിക്കുന്നതായും യു.എന്‍.ഡി.പി പ്രോഗ്രാം മാനേജര്‍ സുബാ ശിവകുമാരന്‍ പറഞ്ഞു. മലയാളിയായ ഷാഫി മത്തേറാണ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയും. ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംഅര്‍ജന്‍സി നെറ്റ്വര്‍ക്കിലേക്ക് സേവനം നല്‍കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സേവനദാതാക്കള്‍, ആംബുലന്‍സ് തുടങ്ങിയവരുടെ വിശ്വാസ്യത പരിശോധിച്ചാണ് എംഅര്‍ജന്‍സി റെസ്പോണ്ടന്‍റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. കൂടാതെ, ആപ് വഴി ബന്ധുമിത്രാദികളെയും വിവരങ്ങള്‍ അറിയിക്കാന്‍ സംവിധാനമുണ്ട്. വിഡിയോ, ഫോട്ടോ മെസജിങ്, ചാറ്റ് സംവിധാനവും ആപ്പിലുണ്ട്. ആഗസ്റ്റില്‍ പഞ്ചാബിലാണ് ഇന്ത്യയിലെ ആദ്യ ലോഞ്ചിങ്. മറ്റുള്ള സ്ഥലങ്ങളില്‍ റെസ്പോണ്ടര്‍ മാരുടെ യോഗ്യത വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി നടപ്പാക്കും. അമേരിക്ക, ദുബൈ, ഇന്ത്യ എന്നിവിടങ്ങളില്‍ ഇതിന്‍െറ പരീക്ഷണ നടത്തിപ്പ് വന്‍വിജയമായിരുന്നുവെന്നും ഷാഫി മത്തേര്‍ അറിയിച്ചു. |
ഇറാന്‍ ആണവ കരാര്‍: അമേരിക്ക ശിയാ പക്ഷത്തേക്കോ? Posted: 15 Jul 2015 01:50 PM PDT Image: ![]() ‘കൂടുതല്‍ പ്രതീക്ഷ നിറഞ്ഞ ലോകം... മറ്റൊരു ദിശയില്‍ ചലിക്കാനുള്ള അവസരം’ -ഒബാമയുടെ പ്രഖ്യാപനത്തെയും കരാറിനെയും കുറിച്ച് പ്രമുഖ പശ്ചിമേഷ്യ വിശകലന വിദഗ്ധനും മാധ്യമ പ്രവര്‍ത്തകനുമായ റോബര്‍ട്ട് ഫിസ്ക് ഇറാനികളെ നേരത്തെ അറിയിച്ചും അല്ലാതെയും അന്താരാഷ്ട്ര ആണവോര്‍ജ സമിതിയിലെ വെള്ളക്കോട്ടണിഞ്ഞ കുറെ ‘ഏമാന്മാര്‍’ ഇനി ഇറാനിലെ ആണവ നിലയങ്ങളില്‍ തലങ്ങും വിലങ്ങും ഓടിനടക്കും. ഇത് അത്ര പരസ്യമാകില്ളെങ്കിലും. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ കാലത്തുതന്നെ സമാധാനം പുലര്‍ന്നിരിക്കുന്നു. 80 പുറം വരുന്ന കരാറിലെ- പാഴ്സി ഭാഷയില്‍ 100 പുറം- സാങ്കേതികതകളും ഒബാമയുടെ നയവും നമുക്കു മാറ്റിനിര്‍ത്താം. കാരണം, പശ്ചിമേഷ്യയിലെ പൊലീസുകാരന്‍െറ വേഷം ഇറാന്‍ ഉപേക്ഷിച്ചിരിക്കുന്നു. ‘ലോകത്തിന് ഉസാമ ബിന്‍ലാദിനെ നല്‍കുകയും താലിബാനെ പിന്തുണക്കുകയും ഐ.എസിന് അടിത്തറ പകരുകയും ചെയ്ത’ അറബ് സുന്നി സര്‍ക്കാറുകളെ അമേരിക്ക വേണ്ടെന്നുവെച്ചിരിക്കുന്നു. പഴഞ്ചന്മാരായ അറബ് ഭരണാധികാരികളെയും അവരുടെ സമ്പത്തിനെയും (അവ യു.എസ് ആയുധങ്ങള്‍ക്ക് മാത്രമായി ചെലവാക്കാത്തിടത്തോളം) ഇനി അമേരിക്കക്ക് വേണ്ടത്രെ. മേഖലയില്‍ ശിയാ ഇറാനാണിപ്പോള്‍ നല്ല പുള്ളി. വിഷയങ്ങള്‍ വേറെയുമുണ്ട്. സിറിയയുടെയും അസദ് സര്‍ക്കാറിന്‍െറയും കാര്യം ചര്‍ച്ചചെയ്യാന്‍ മേഖലയില്‍ ഇനി ആദ്യം ചര്‍ച്ച നടത്തേണ്ടത് ഇറാനുമായാണ്. ഇറാനിലെ ഗാര്‍ഡ് സൈനികരും സഖ്യകക്ഷികളായ ഹിസ്ബുല്ലയും കൂടുതല്‍ കരുത്തരായിരിക്കുന്നു. സലഫി ആശയം പിന്തുടരുന്ന ഐ.എസിനെ നശിപ്പിക്കാന്‍ അസദിന് പിന്തുണ നല്‍കാനായിരിക്കും ഇറാന്‍ ആദ്യം അമേരിക്കയെ പ്രേരിപ്പിക്കുക. വിയനയില്‍ ഈ വിഷയമായിരിക്കും കെറിയും ജവാദ് സരീഫും കൂടുതല്‍ ചര്‍ച്ചചെയ്തിട്ടുണ്ടാവുകയെന്നും അഭിജ്ഞ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതാകുമോ സംഭാഷണം ഇത്രയും നീണ്ടുപോയത്? നെതന്യാഹു മാത്രമല്ല, രക്തക്കൊതിയന്മാരായ ഐ.എസും പുതിയ കരാറില്‍ ഞെട്ടിക്കാണണം. കാരണം, മതപരിത്യാഗികളുടെ രാജ്യമായാണ് ഇറാനെ അവര്‍ കണ്ടിരുന്നത്. ഇറാന്‍െറ പുതിയ പദവിയെയും കുറച്ചുകാണാനാവില്ല. ഫ്രെഡറിക മൊഗ്രിനി വിയനയില്‍ പറഞ്ഞത്, ‘പശ്ചിമേഷ്യയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇറാന് ചരിത്രപരമായ പങ്കുണ്ടെ’ന്നാണ്. സിറിയന്‍ വിഷയത്തില്‍ എന്ന് അവര്‍ക്ക് തുറന്നുപറയാമായിരുന്നു. ^കടപ്പാട് ദി ഇന്‍ഡിപെന്‍ഡന്‍റ് |
വ്യാപം: സി.ബി.ഐ മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തു Posted: 15 Jul 2015 01:18 PM PDT Image: ![]() ന്യൂഡല്‍ഹി: വ്യാപം അഴിമതി കേസ് ഏറ്റെടുത്ത് ഒൗദ്യോഗികമായി അന്വേഷണം തുടങ്ങിയ സി.ബി.ഐ അഴിമതിയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വ്യാപം നടത്തിയ പരീക്ഷാ അട്ടിമറിയുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പിന്നാക്ക ന്യൂനപക്ഷ കമീഷന്‍ അംഗവും മകനുമടക്കമുള്ളവര്‍ക്കെതിരെയാണ് ബുധനാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2010ലെ പ്രീ മെഡിക്കല്‍ പി.ജി പരീക്ഷ അട്ടിമറിച്ച സംഭവത്തിലാണ് കേസുകള്‍. അഴിമതിയുമായി ബന്ധപ്പെട്ട അഞ്ച് ദുരൂഹ മരണങ്ങളിലും സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. |
നിയമസഭയില്‍ 50 വര്‍ഷം; കെ.എം. മാണിക്ക് ആദരം Posted: 15 Jul 2015 01:09 PM PDT Image: ![]() തിരുവനന്തപുരം: ജനപ്രതിനിധിയെന്ന നിലയില്‍ റെക്കോഡുകളുടെ രാജാവാണ് മന്ത്രി കെ.എം. മാണിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യത്ത് വേറൊരാള്‍ക്കും നേടാന്‍ കഴിയാത്ത നേട്ടങ്ങള്‍ക്ക് ഉടമയാണ് അദ്ദേഹം. റബര്‍ വിലയിടിവില്‍ സര്‍ക്കാര്‍ ആക്ഷേപംകേട്ടപ്പോള്‍ വിലസ്ഥിരതാഫണ്ട് കൊണ്ടുവന്നത് അദ്ദേഹത്തിന്‍െറ ആശയമാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറകാലത്ത് സാന്‍റിയാഗോ ലോട്ടറി എന്ന് അറിയപ്പെട്ടിരുന്ന സംസ്ഥാന ഭാഗ്യക്കുറി ഇപ്പോള്‍ കാരുണ്യലോട്ടറിയായി. മികച്ച പ്രവര്‍ത്തനത്തിനിടെയാണ് അദ്ദേഹത്തിനെതിരെ കൊടുങ്കാറ്റടിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചത്. വാര്‍ത്തകള്‍ക്ക് ഇടം നല്‍കാന്‍ കഴിഞ്ഞെന്നല്ലാതെ മറ്റൊന്നും ഇതുകൊണ്ട് സാധിച്ചില്ല. നിയമസഭാ സാമാജികനായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ മാണിക്ക് തലസ്ഥാനത്ത് നല്‍കിയ ആദരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്വാനവര്‍ഗസിദ്ധാന്തപഠനകേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘കാരുണ്യം -50’ എന്ന പേരില്‍ സാധുക്കള്‍ക്കായി നടപ്പാക്കുന്ന 50 ഇന പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു |
ഒബാമയെ അദ്ഭുതപ്പെടുത്തി ഇന്ത്യന്‍ പെണ്‍കുട്ടിയുടെ പാചകം Posted: 15 Jul 2015 12:56 PM PDT Image: ![]() ന്യൂയോര്‍ക്: ഒമ്പതുവയസ്സുകാരിയായ ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി ഖരംമസാല ചേര്‍ത്ത ക്വായോന ബര്‍ഗര്‍ രായിത്തയോടൊപ്പം വിളമ്പിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റിനും ഭാര്യക്കും അദ്ഭുതം. സ്വാദിഷ്ടമായ ഭക്ഷണം നല്‍കുന്നതോടൊപ്പം അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്കും ഭാര്യ മിഷേല്‍ ഒബാമക്കും ഒപ്പമിരുന്ന് വിരുന്നുണ്ണാനും ശ്രേയ പട്ടേല്‍ എന്ന കൊച്ചുമിടുക്കിക്ക് അവസരം ലഭിച്ചു. |
Posted: 15 Jul 2015 03:10 AM PDT Image: ![]() അരീക്കോട് കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പില്‍ തൊണ്ടിയില്‍ ഖദീജയുടെയും ഏഴുമക്കളില്‍ മൂത്തമകളായിരുന്നു ഫാത്തിമ ബീവി. 1958 ഡിസംബര്‍ 18നാണ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ ആത്മസഖിയായത്. ഷാഹിനയും അനീസും മക്കള്‍. മക്കളോടും പേരക്കിടങ്ങളോടുമൊപ്പം ബേപ്പൂരിലെ വൈലാലിന്‍ വീട്ടിലാണ് താമസിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള ഫാബിയുടെ ഓര്‍മ്മ... ‘വേദനകളെല്ലാം അനുഭവിച്ചുകഴിഞ്ഞു ഇനിയെനിക്ക് സ്വര്‍ഗം’ മരണത്തിന് മുമ്പുളള അദ്ദേഹത്തിന്‍റെ വാക്കുകള്‍.
|
എന്‍റെ പ്രിയപ്പെട്ട ഇത്താത്ത... Posted: 15 Jul 2015 02:49 AM PDT Image: ![]() ഫാബി ബഷീര്‍ എന്ന ഇത്താത്ത ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. കാണുമ്പോള്‍ എല്ലാം അവരുടെ സ്നേഹവും നര്‍മവും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ പറ്റി ഇത്രയധികം അഭിമാനത്തോടെ സംസാരിക്കുന്ന ഒരു ഭാര്യയെ ഞാന്‍ കണ്ടിട്ടേയില്ല. ബഷീറിന്‍െറ പ്രണയ കഥകള്‍പോലും അവര്‍ എനിക്കൊരിക്കല്‍ പറഞ്ഞുതന്നിട്ടുണ്ട്. ‘അനുരാഗത്തിന്‍െറ ദിന’ങ്ങളെന്ന പുസ്തകം ഇത്താത്ത പറഞ്ഞിട്ടാണത്രെ പ്രസിദ്ധീകൃതമായത്. പ്രസിദ്ധീകരിക്കാത്ത കൈയ്യെഴുത്ത് പ്രതിയുടെ ഒരു കെട്ട് കണ്ടപ്പോള്‍ ഇതെന്താണെന്ന് അവര്‍ ബഷീറിനോടൊരിക്കല്‍ ചോദിച്ചു. അതെന്‍െറ പ്രണയമാണെന്നും പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും ബഷീര്‍ പറഞ്ഞു. ഇത്താത്തയുടെ നിര്‍ബന്ധം മൂലമാണ് ബഷീര്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചത്. എത്രയോ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇത്താത്ത. മിക്കപ്പോഴും ഇത്താത്തയെ സ്റ്റേജിലേക്ക് കൈപിടിച്ചു കയറ്റിയിരുന്നത് ഞാനായിരുന്നു. ഞാന്‍ തന്നെ കൈപിടിക്കണമെന്നത് ഇത്താത്തക്ക് നിര്‍ബന്ധവുമായിരുന്നു. ഇത്താത്തയെ കുറിച്ച് നിത്യമായ സ്മരണകള്‍ മാത്രമേ എന്നിലുള്ളൂ. ഒരിക്കല്‍ പോലും ആ മുഖം വാടി കണ്ടിട്ടില്ല. ഒരിക്കല്‍ പോലും രോഗത്തെപ്പറ്റി പരാതി പറഞ്ഞിട്ടുമില്ല. ജീവിതത്തെ ഇത്രമാത്രം പ്രത്യാശയോടെ നോക്കിയ ഒരു മഹതിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. എന്‍െറ പ്രിയ ഇത്താത്ത, അങ്ങയുടെ ആത്മാവ് എന്നും ശാന്തിയറിയട്ടെ... |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment