സ്വാഗതം
WELCOME

News Update..

Thursday, July 9, 2015

ഐ.എസ്.ആര്‍.ഒ ചാരകേസ്: സംസ്ഥാന സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് Madhyamam News Feeds

ഐ.എസ്.ആര്‍.ഒ ചാരകേസ്: സംസ്ഥാന സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് Madhyamam News Feeds

Link to

ഐ.എസ്.ആര്‍.ഒ ചാരകേസ്: സംസ്ഥാന സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ്

Posted: 09 Jul 2015 01:07 AM PDT

Image: 

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരകേസില്‍ സംസ്ഥാന സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഹൈകോടതി ഉത്തരവിനെതിരെ ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജഞനായ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥന്‍മാരായിരുന്ന സിബി മാത്യു,കെ.കെ.ജോഷ്വാ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായിരുന്ന ഇവര്‍ തന്‍െറ നിയമവിരുദ്ധമായ അറസ്റ്റിന് ഉത്തരവാദികളാണെന്ന് സിബിഐ കണ്ടത്തെിയിട്ടും ഇവര്‍ക്കെതിരെ നടപടി വേണ്ടെന്നു വിധിച്ച കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയാണ് നമ്പി നാരായണന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

മുന്‍ ഡി.ജി.പി. സിബി മാത്യൂസ് ഇപ്പോള്‍ സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മിഷണറാണ്.

 

ബാര്‍കോഴ: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി

Posted: 08 Jul 2015 11:16 PM PDT

Image: 

തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി. വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസ് ഡയറിയും ദ്രുത പരിശോധന റിപ്പോര്‍ട്ടും വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശവും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. കേസില്‍ ബിജു രമേശിനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും കോടതി നോട്ടീസ് അയക്കും. കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കും.

മാണി അഴിമതി നടത്തിയതായോ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തതായോ തെളിഞ്ഞിട്ടില്ളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണത്തിലെ പ്രതികൂല കണ്ടത്തെലുകളും അന്തിമ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.

ധനമന്ത്രി കെ.എം. മാണിക്കെതിരെ ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബര്‍ പത്തിനായിരുന്നു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

2014 മാര്‍ച്ചില്‍ രണ്ടുതവണ മാണിയുടെ പാലായിലെ വീട്ടിലും ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിലും ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പോയതിന് തെളിവുണ്ട്. മാര്‍ച്ച് 22ന് പാലായിലെ വീടിന്‍െറ പരിസരത്തുവെച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് 15 ലക്ഷം രൂപ കൈമാറിയതായി ബാര്‍ ഉടമകളായ സാജു ഡൊമിനിക്ക്, ജോസഫ് മാത്യു എന്നിവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ തുക മാണിക്ക് നല്‍കിയതിനോ മാണി പണം വാങ്ങിയതിനോ തെളിവില്ല. കോഴ ആവശ്യപ്പെട്ടിട്ടില്ളെന്ന് മാണിയും നല്‍കിയിട്ടില്ളെന്ന് അസോസിയേഷന്‍ ഭാരവാഹികളും മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സഹായം അഭ്യര്‍ഥിച്ചാണ് മാണിയെ കണ്ടതെന്ന് മാത്രമാണ് അസോസിയേഷന്‍ ഭാരവാഹികളുടെ നിലപാട്. ബാര്‍ ഉടമകള്‍ നല്‍കിയ 15 ലക്ഷം രൂപ ഏപ്രിലിലാണ് കാഷ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതെന്നും കണ്ടത്തെിയിട്ടുണ്ട്. മാര്‍ച്ച് 31ന് പാലായിലെ വസതിയില്‍വെച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ മാണിയുമായി കൂടിക്കാഴ്ച നടത്തിയതായും കണ്ടത്തെി. പക്ഷേ ഈ കൂടിക്കാഴ്ചയിലും കോഴ കൈമാറ്റം നടന്നില്ളെന്നാണ് മാണിയുടെയും അസോസിയേഷന്‍ ഭാരവാഹികളുടെയും മൊഴി.

 

ബാര്‍കോഴ കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അട്ടിമറിച്ചു^ വി.എസ്

Posted: 08 Jul 2015 10:12 PM PDT

Image: 

തിരുവനന്തപുരം: ബാര്‍കോഴ കേസ്  അന്വേഷണ ഉദ്യോഗസ്ഥരെ  ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന്  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസില്‍ നീതിയുക്തമായ അന്വേഷണം വേണം. അല്ലാത്തപക്ഷം സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും വി.എസ് നിയമസഭക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബാര്‍ കേസിലെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതാണ്. കേസ് ഒതുക്കിതീര്‍ക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. കേസിന്‍റെ ശരിയാ അന്വേഷണത്തിന് സര്‍ക്കാര്‍ സഹകരിക്കുന്നില്ളെന്ന് വിജിലന്‍സ് എസ്.പി സുകേശന്‍ നേരത്തെ അറിയിച്ചിരുന്നു. അന്വേഷണണത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍റ് എം.പോളും വെളിപ്പെടുത്തിയിരുന്നു. വഷിയത്തില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും വി.എസ് പറഞ്ഞു.

വലിയ രീതിയിലുള്ള അട്ടിമറിയാണ് കേസില്‍ നടന്നിരിക്കുന്നത്. സഹപ്രവര്‍ത്തകനായ മന്ത്രി മാണിയെ രക്ഷിക്കാന്‍  ഉമ്മന്‍ ചാണ്ടി നാണംകെട്ടും എല്ലാ ശ്രമവും നടത്തുകയാണ്. മാണിയും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള കള്ളക്കൂട്ടങ്ങളെ വെറുതെ വിടില്ളെന്നും ഇവര്‍ക്കെതിരെ സമരം ശക്തമാക്കുമെന്നും വി.എസ് പറഞ്ഞു.

പെണ്‍കുട്ടിയെ തുറിച്ചുനോക്കിയ വിദ്യാര്‍ഥിയെ സഹപാഠികള്‍ കൊലപ്പെടുത്തി

Posted: 08 Jul 2015 10:06 PM PDT

Image: 

മുംബൈ: പെണ്‍കുട്ടിയെ തുറിച്ചുനോക്കിയതിന്‍െറ പേരില്‍ 13 വയസായ വിദ്യാര്‍ഥിയെ സഹപാഠികള്‍ കൊലപ്പെടുത്തി. ഏഴാംക്ളാസില്‍ പഠിക്കുന്ന കിരണ്‍ ഗോരക്ഷ് ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയില്‍ നൂതന്‍ സ്കൂളിലാണ് സംഭവം. ജൂണ്‍ 26ന് സ്കൂള്‍ പരിസരത്തുവെച്ചാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലെ മുന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് നടന്നിട്ടില്ല.
ആദ്യം ബഞ്ചിലും പിന്നീട് മരത്തിലും തലയിടിച്ചാണ് കിരണിനെ കൊലപ്പെടുത്തിയത്. കിരണ്‍ പതിവായി ഒരു പെണ്‍കുട്ടിയെ നോക്കാറുണ്ടായിരുന്നുവെന്നതാണ് പ്രകോപനത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ കിരണിനെ ആശുപത്രിലാക്കിയെങ്കിലും തലയിലേറ്റ മുറിവുകള്‍ മാരകമായതിനാല്‍ ജൂലൈ ഒന്നിന് മരിക്കുകയായിരുന്നു. സ്കൂളില്‍ വച്ചു നടന്ന അത്യാഹിതമായിരിക്കും മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയതെന്ന് പൊലീസ് അറിയിച്ചു.

തന്‍െറ മകന്‍ മറ്റു കുട്ടികളുടെ വൈരാഗ്യത്തിന് ഇരയാകുകയായിരുന്നുവെന്ന് കിരണിന്‍െറ അമ്മ പറഞ്ഞു. പെണ്‍കുട്ടികളെ തുറിച്ചു നോക്കുന്ന ശീലം മകനുണ്ടായിരുന്നില്ല. മറ്റു പെണ്‍കുട്ടികളെ സ്വന്തം സഹോദരിമാരെ പോലെയാണ് കരുതുന്നത് എന്ന് മകന്‍ തന്നോട് പറയാറുണ്ടെന്നും അമ്മ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ജല്‍ഗോണ്‍ ജില്ലയിലെ ജവഹര്‍ വിദ്യാലയയിലും ജൂലൈ ഒന്നിന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്കൂള്‍ പരിസരത്ത് നടന്ന ബഹളത്തിനിടെ അഞ്ചാം ക്ളാസുകാരനായ കിരണ്‍ രഘു ചവാനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു

സ്വര്‍ണവില പിന്നെയും താഴേക്ക്; ഗ്രാമിന് 14.250 റിയാല്‍

Posted: 08 Jul 2015 09:49 PM PDT

Image: 
മസ്കത്ത്: ഗ്രീസില്‍ വഴുതി സ്വര്‍ണവില പിന്നെയും താഴോട്ട്. സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ ഗ്രാമിന് 14.250 റിയാലെന്ന നിരക്കാണ് ബുധനാഴ്ച ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. 
ബുധനാഴ്ച രാവിലെ ഒൗണ്‍സിന് 1140 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ നിരക്ക്. എന്നാല്‍, വൈകീട്ടോടെ 1162 ആയി ഉയര്‍ന്നു. ഇതിനാല്‍ സ്വര്‍ണവില പ്രവചനാതീതമാണ്. ഗ്രീസ് പ്രശ്നപരിഹാരം വൈകുന്നതാണ് സ്വര്‍ണവില ഇടിച്ചത്. ഒരുവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാാണിത്. എന്നാല്‍, വൈകുന്നേരത്തോടെ വിലകൂടിയത് സ്വര്‍ണവില ഉയരാനുള്ള പ്രവണതയാണ് കാണിക്കുന്നതെന്നും വിലയിരുത്തുന്നു. 
ഗ്രീസ് പ്രശ്നം പരിഹരിക്കാത്തത് നിക്ഷേപകരെ യൂറോയില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിച്ചിരുന്നു. ഇത്തരക്കാര്‍ നേരെ ഡോളറിലേക്കാണ് തിരിഞ്ഞത്. ഇതോടെ ഡോളര്‍ ശക്തമായി. സാധാരണ ഇത്തരം ഘട്ടങ്ങളില്‍ സ്വര്‍ണത്തിലാണ് നിക്ഷേപം ഇറക്കുന്നത്. ഇത് സ്വര്‍ണവില വര്‍ധിപ്പിക്കാന്‍ കാരണമാക്കാറുണ്ട്. എന്നാല്‍, ഇത്തവണ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ടതെന്താണെന്ന് വ്യക്തമല്ല. 
അമേരിക്കന്‍ ബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രവചനമാണ് ഡോളറിലേക്ക് നിക്ഷേപം വര്‍ധിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
ശനിയാഴ്ച ഗ്രീസ് അധികൃതര്‍ യൂറോപ്യന്‍ യൂനിയന്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഗ്രീസ് ചില പദ്ധതികളും മുന്നോട്ടുവെക്കുന്നുണ്ട്. ചര്‍ച്ച വിജയിച്ചാല്‍ സ്വര്‍ണവില പഴയതുപോലെ മേലോട്ടുയരും. ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ലോക സാമ്പത്തിക വ്യവസ്ഥ തന്നെ ചാഞ്ചാടും. ചര്‍ച്ച പരാജയപ്പെടുന്നത് സ്വര്‍ണവില ഇനിയും കുറയാന്‍ കാരണമാക്കും. നിലവില്‍ സ്വര്‍ണവില പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
ചൈനയിലെ സാമ്പത്തിക പ്രശ്നങ്ങളും ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. അതിനിടെ സ്വര്‍ണവില കുറയുന്നത് ജ്വല്ലറികളില്‍ തിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. ഗ്രീസ് പ്രശ്നമാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്ന് ദുബൈ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ബെന്‍സീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വില കുറഞ്ഞതോടെ കച്ചവട സ്ഥപനത്തില്‍ വന്‍തിരക്ക് അനുഭവപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്വര്‍ണവിലയുടെ ഉയര്‍ച്ച താഴ്ച പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ എറ്റവും പറ്റിയ അവസരമാണിതെന്ന് മലബാര്‍ ഗോള്‍ഡ് ജനറല്‍ മാനേജര്‍ നജീബ് പറഞ്ഞു. വിലകുറയുമ്പോഴാണ് തങ്ങളുടെ സ്ഥാപനത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. ഇതേ നിരക്ക് തുടരാനാണ് സാധ്യത. സ്വര്‍ണവില കുറയുന്നത് സ്വര്‍ണ വ്യാപാരരംഗത്ത് ആശങ്കയുണ്ടാക്കുന്നില്ല. നിലവിലുള്ള അവസ്ഥ എവിടെയത്തെുന്നുവെന്ന് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപം: ഒന്നാം സാക്ഷി രണ്ടു മാസം മുമ്പ് മരിച്ചെന്ന് റിപ്പോര്‍ട്ട്

Posted: 08 Jul 2015 09:22 PM PDT

Image: 

ഭോപ്പാല്‍: വ്യാപം നിയമനതട്ടിപ്പ് കേസില്‍ ഒന്നാം സാക്ഷിയായ പൊലീസ് കോണ്‍സ്റ്റബിള്‍ രണ്ടു മാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന പരീക്ഷയുമായി ബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷി ഉത്തര്‍പ്രദേശ് സ്വദേശിയായ സഞ്ജയ് കുമാറാണ് മരിച്ചത്. ഒന്നാം സാക്ഷി രണ്ടു മാസം മുമ്പ് മരണപ്പെട്ടെന്ന്  പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു.

കേസ് സംബന്ധിച്ച് ഭോപ്പാലിലെ കോടതിയില്‍ സാക്ഷിയായി ഹാജരാകാന്‍ ഇയാള്‍ തയാറായിരുന്നു. പൊലീസ് അക്കാദമിയില്‍  നിന്ന് മൂന്ന് കോണ്‍സ്റ്റബിള്‍ ട്രെയിനികളെ ചാടിപോകാന്‍ സഹായിച്ചത് സഞ്ജയ് കുമാറാണെന്നും  ആരോപണമുയര്‍ന്നിരുന്നു. മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിന്‍റെ മുന്‍ ഒ.എസ്.ഡി ധന്‍രാജ് യാദവുമായി അടുപ്പമുള്ള ആളായിരുന്നു സഞ്ജയ്. നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് ധന്‍രാജ് യാദവ് ഇപ്പോള്‍ ജയിലിലാണ്.

വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹമരണങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ചന്ദ്രേഷ് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്.

മാണിക്കെതിരായ കേസില്‍ വി.എസ്.കക്ഷി ചേരും

Posted: 08 Jul 2015 09:08 PM PDT

Image: 

തിരുവനന്തപുരം: മാണിക്കെതിരായ ബാര്‍കോഴകേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കക്ഷി ചേരും. കേസ് തള്ളരുതെന്നാവശ്യപ്പെട്ടാണ് വി.എസ് കക്ഷി ചേരുന്നത്. മാണിക്കെതിരെ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് വി.എസ്. കേസില്‍ കക്ഷി ചേരുന്നത്. തന്‍െറ ഭാഗം കൂടി കേട്ട ശേഷം മാത്രമേ കസ് അവസാനിപ്പിക്കാവൂ എന്നാണ് വി.എസിന്‍െറ വാദം. ഇക്കാര്യത്തില്‍ ഇന്നു ചേരുന്ന എല്‍.ഡി.എഫ് യോഗത്തിനുശേഷം അന്തിമതീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മാണി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്‍െറ ഹരജി ഇന്ന് കോടതി പരിഗണിക്കം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മാണി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നാണ് വിജിലന്‍സിന്‍െറ ആവശ്യം. കെ.എം. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ നേരിട്ട് തെളിവില്ളെന്നും ബാര്‍ ഉടമകള്‍ക്ക് അനുകൂലമായി ഒരു തീരുമാനവും എടുത്തിട്ടില്ളെന്നും ഹാര്‍ഡ് ഡിസ്കില്‍ തിരുത്തല്‍ വരുത്തിയതിനാല്‍ ബാര്‍ ഉടമകളുടെ സംഭാഷണം തെളിവായി സ്വീകരിക്കാന്‍ കഴിയില്ളെന്നും അമ്പിളിയുടെ നുണപരിശോധനാ റിപ്പോര്‍ട്ട് പൂര്‍ണമല്ളെന്നുമാണ് കേസ് അവസാനിപ്പിക്കാനായി വിജിലന്‍സ് മുന്നോട്ടുവക്കുന്ന കാരണങ്ങള്‍.
അതേസമയം മാണിയുടെ പാലയിലെ വീട്ടില്‍ രണ്ട് തവണയും തിരുവനന്തപുരത്തെ വീട്ടില്‍ ഒരു തവണയും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പോയതിനും നിയമ നടപടികള്‍ക്കെന്ന് പേരില്‍ 35 ലക്ഷം രൂപ അസോസിയേഷന്‍ പിരിച്ചെടുത്തതിനും തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സാഹചര്യതെളിവുകള്‍  മാണിക്ക് അനുകൂലമല്ലാത്തതിനാല്‍ കോടതിയുടെ നിലപാട് കേസില്‍ നിര്‍ണായകമാകും. കേസില്‍ വി.എസ്. കക്ഷി ചേരുന്നതോടെ നടപടികള്‍ അവസാനിപ്പിക്കുക എളുപ്പമാകില്ല. മാത്രമല്ല, കേസിലെ പരാതിക്കാരനായ ബിജു രമേശിന്‍െറ ഹരജിയും കോടതിയുടെ പരിഗണയിലുണ്ട്.

അവതരണത്തിന്‍െറ നൂതനപാഠങ്ങളുമായി തിയറ്റര്‍ ക്യാമ്പിന് സമാപനം

Posted: 08 Jul 2015 08:45 PM PDT

Image: 
മനാമ: കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ നടന്നു വന്ന തിയറ്റര്‍ ക്യാമ്പ് പുതിയ ശൈലിയില്‍ രൂപപ്പെടുത്തിയ നാടകത്തിന്‍െറ  അവതരണത്തോടെ സമാപിച്ചു.പ്രശസ്ത നാടക പ്രവര്‍ത്തകനായ ഡോ. സാം കുട്ടി പട്ടംകരിയാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.അക്കാദമിക് യോഗ്യതയും പ്രായോഗിക നാടക പ്രവര്‍ത്തനമികവും അവകാശപ്പെടാവുന്ന അപൂര്‍വ നാടകപ്രവര്‍ത്തകരില്‍ ഒരാളാണ് സാംകുട്ടി. 
 ഇരുപതു ദിവസം നീണ്ട തിയറ്റര്‍ ക്യാമ്പ് വ്യത്യസ്തമായ അനുഭവമാണ് അംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്.സാധാരണ  ക്യാമ്പുകളുടെ ശീലങ്ങളെയും, രീതികളെയും മാറ്റി സ്വന്തം നാടകാനുഭവങ്ങളും, ഗവേഷണവും നല്‍കിയ അറിവും ഊര്‍ജ്ജവും ഓരോ അംഗത്തിനും പകരുന്ന രീതിയിലായിരുന്നു ഡയറക്ടര്‍ ക്യാമ്പ് ചിട്ടപ്പെടുത്തിയത്. വേദിയെക്കുറിച്ച സമ്പൂര്‍ണ ബോധം, അതിന്‍െറ കോമ്പോസിഷന്‍, ശബ്ദം കൊണ്ടും ശരീരം കൊണ്ടും കഥാപാത്രമാകല്‍, വെളിച്ചത്തിന്‍െറയും സ്റ്റേജിന്‍െറയും ഡിസൈനിങ്  തുടങ്ങിയ കാര്യങ്ങള്‍ക്കായിരുന്നു പരിഗണന. വലിയ ഒരു ലോകത്തിലേക്കുള്ള വാതായനമാണ് ക്യാമ്പിലൂടെ തുറന്നുകിട്ടിയതെന്ന്  പങ്കെടുത്ത ഓരോ അംഗങ്ങളും സാക്ഷ്യപ്പെടുത്തി. ജൂലൈ ആറിന് നടന്ന ക്യാമ്പ് ഫിനാലെയില്‍ എന്‍.എസ്.മാധവന്‍െറ ‘മണ്ഡോദരി’ എന്ന കഥയുടെ പ്രസക്ത ഭാഗങ്ങള്‍ അംഗങ്ങള്‍ അവതരിപ്പിച്ചു. ഒരു വിഷയത്തിന്-പ്രത്യേകിച്ചും രാമായണം ഉള്‍വേരായി കിടക്കുന്ന മണ്ഡോദരി  പോലെയുള്ള കഥയ്ക്ക് എങ്ങനെ ഗംഭീരമായ രംഗാവിഷ്ക്കാരം നല്‍കാം എന്നതു ബോധ്യപ്പെടുന്നതായിരുന്നു അവതരണ രീതി. 
വ്യത്യസ്ത നാടക സങ്കേതങ്ങളായ  അരീന ,പ്രോസീനിയം,സാന്‍റ്വിച്ച് എന്നീ സമ്പ്രദായങ്ങള്‍ സങ്കലനം ചെയ്താണ് അവതരിപ്പിച്ചത്. ലൈറ്റ് ഡിസൈനിങും  കഥാപാത്രങ്ങളുടെ അഭിനയ മികവും ശ്രദ്ധേയമായി. 
തുടര്‍ന്ന് നടന്ന ചടങ്ങില്‍ ബി.കെ.എസ് സെക്രട്ടറി പവിത്രന്‍  സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്  വര്‍ഗീസ് കാരക്കല്‍ അധ്യക്ഷ നായിരുന്നു. കലാവിഭാഗം സെക്രട്ടറി ജയകുമാര്‍ സുന്ദരരാജന്‍  ആശംസകള്‍ അര്‍പ്പിച്ചു.
ക്യാമ്പില്‍ പങ്കെടുത്ത എല്ലാ  അംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി.ഡോ. സാം കുട്ടി പട്ടംകരിക്ക് സമാജത്തിന്‍െറ സ്നേഹോപഹാരവും നല്‍കി. സ്കൂള്‍ ഓഫ് ഡ്രാമയുടെ കണ്‍വീനര്‍ ശിവകുമാര്‍ കുളത്തൂപ്പുഴ നന്ദി പറഞ്ഞു.

വിനോദവും വിജ്ഞാനവും പകര്‍ന്ന് കുട്ടി റേഡിയോ

Posted: 08 Jul 2015 08:04 PM PDT

Image: 

മൂന്നാര്‍: അധുനിക സാങ്കേതിക വിദ്യയുടെ മുന്നേറ്റവും സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും ഒക്കെ ഉണ്ടായപ്പോള്‍ പലരും മറന്ന് തുടങ്ങിയതാണ് റേഡിയോ പരിപാടികള്‍. ശബ്ദത്തിലൂടെ മാത്രം വിനോദവും വിജ്ഞാനവും പകര്‍ന്ന് നല്‍കിയ റേഡിയോ പരിപാടികളില്‍നിന്ന് അകന്ന് സ്വീകരണ മുറികളിലെ വലിയ സ്ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന റിയാലിറ്റി ഷോകള്‍ പോലുള്ള പരിപാടികളിലേക്ക് പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുമ്പോള്‍  റേഡിയോ എന്ന മാധ്യമത്തെ നെഞ്ചിലേറ്റുകയാണ് ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. കഴിഞ്ഞ ജൂണ്‍ പത്തിനാണ് സ്കൂളില്‍ സ്വന്തമായി റേഡിയോ ആരംഭിച്ചത്. ദിവസവും ഉച്ചക്ക് ശേഷമാണ് ഒരു മണിക്കൂര്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്.
കുട്ടികള്‍ക്ക് ആവശ്യമായ വിനോദത്തിലൂടെ വിജ്ഞാനം പകര്‍ന്ന് നല്‍കുന്ന പരിപാടികളാണ് എല്ലാം.  കഥ, കവിത, അഭിമുഖങ്ങള്‍, ലോക രാജ്യങ്ങളെ പരിചയപ്പെടുത്തല്‍, അങ്ങനെ നീളുന്നു കുട്ടി റേഡിയോയിലെ പരിപാടികള്‍. നമ്മുടെ നാട്, നമ്മുടെ വിദ്യാലയം, നമ്മുടെ അഭിമാനം എന്ന അനൗണ്‍സ്മെന്‍റ് കേട്ടാല്‍ സ്കൂളിന് പരിസരത്ത് കൂടി പോകുന്ന ആളുകള്‍പോലും പുറകേ വരുന്ന പരിപാടി തീരാതെ പോകുകയില്ല.
കുട്ടി റേഡിയോ കൃത്യസമയത്ത് കേള്‍ക്കുന്നതിന് എല്ലാ ക്ളാസ് മുറിയിലും സ്പീക്കര്‍ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ ഓഫിസ് മുറിയില്‍ സജ്ജീകരിച്ച റേഡിയോ പോയന്‍റില്‍നിന്ന് തത്സമയ സംപ്രേഷണമാണ് നടത്തുന്നത്. ഓരോ ദിവസവും അവതരിപ്പിക്കേണ്ട പരിപാടികള്‍ രാവിലെ തന്നെ തയാറാക്കി റെക്കോഡ് ചെയ്തുവെക്കും.  റേഡിയോയുടെ പ്രവര്‍ത്തനവും പരിപാടികളും നിയന്ത്രിക്കുന്നത് പൂര്‍ണമായും കുട്ടികള്‍ തന്നെയാണ്. റേഡിയോ നടത്തിപ്പിന്‍െറ എല്ലാ രീതികളും നിലനിര്‍ത്തിയാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. കുട്ടികളുടെ സര്‍ഗവാസനകള്‍ കണ്ടത്തെുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് റേഡിയോ ആരംഭിച്ചതെന്ന്  സ്കൂള്‍ അധികൃതര്‍ പറയുന്നു.

സംസ്ഥാനത്തെ തിയേറ്ററുകള്‍ സൂചനാ പണിമുടക്കില്‍

Posted: 08 Jul 2015 07:55 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്തെ എ ക്ളാസ് തിയേറ്ററുകള്‍ ഇന്ന് സൂചന പണിമുടക്ക് നടത്തുന്നു. പ്രേമം സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇന്‍റര്‍ നെറ്റിലൂടെ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ളെന്നാരോപിച്ചാണ് തിയേറ്ററുകള്‍ അടച്ചിടുന്നത്.
കേരള ഫിലിം എക്സിബിറ്റഴേ്സ് ഫെഡറേഷന്‍റെ കീഴിലുള്ള 380 തീയേറ്റുകളാണ് പണിമുടക്കുന്നത്.  ചെറുകിട തീയേറ്ററുകള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക.  
പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചത് മൂലം തിയേറ്റര്‍ കളക്ഷനില്‍ വന്‍ ഇടിവുണ്ടായി. നികുതിയിനത്തില്‍ സര്‍ക്കാറിനും കോടികളുടെ നഷ്ടമുണ്ടായെന്നാണ് ഫെഡറേഷന്‍റെ വാദം. ഈ സാഹചര്യത്തില്‍ പൈറസി തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സൂചനാ സമരം നടത്തുന്നത്. അനുകൂല നടപടിയുണ്ടായില്ളെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും ഫെഡറേഷന്‍ ഭാരവാഹികള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, തിയേറ്ററുകള്‍ അടച്ചിട്ട് നടത്തുന്ന സമരം ബാഹുബലിയെന്ന ചിത്രത്തിന്‍റെ വൈഡ് റിലീസിങ് തകര്‍ക്കാനുള്ള ശ്രമമാണെന്ന് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ആരോപിച്ചു. ബാഹുബലിയുടെ വൈഡ് റിലീസിങ് തടയാന്‍ പ്രേമം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ മറയാക്കിയതാണെന്ന് സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ആരോപിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കാരാര്‍ ഒപ്പിട്ട ശേഷം തീയേറ്ററുകള്‍ പിന്‍മാറിയാല്‍ കോംപറ്റീഷന്‍ കമ്മീഷനെ സമീപിക്കുമെന്നും, ഉടമകളില്‍  നിന്ന് നഷ്ടപരിഹാരം ഈടാക്കാനാവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും സിനിമാ വിതരണക്കാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.

വിഴിഞ്ഞം: കോണ്‍ഗ്രസില്‍ നിഴല്‍യുദ്ധം; നേതൃത്വത്തെ വലിച്ചിഴച്ചതില്‍ ഹൈകമാന്‍ഡ് അതൃപ്തി അറിയിച്ചു

Posted: 08 Jul 2015 07:32 PM PDT

Image: 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്ത് ഗൗതം അദാനിക്ക് വിഴിഞ്ഞം പദ്ധതി നിര്‍മാണ കരാര്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ പുകയുന്ന ഭിന്നത ഹൈകമാന്‍ഡിന്‍െറ പേരില്‍ ആളിക്കത്തുന്നു. അതേസമയം, ഹൈകമാന്‍ഡ് വിഴിഞ്ഞത്തിന് ഇടങ്കോലിട്ടുവെന്ന പ്രചാരണത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളെ കടുത്ത അതൃപ്തി അറിയിച്ചു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ളെന്ന് ഏതാനും നേതാക്കളെ രാഹുല്‍ ഗാന്ധി  അറിയിച്ചിട്ടുണ്ട്.    
വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹത പലതാണ്. പ്രതിപക്ഷം അഴിമതി ആരോപിച്ചു കഴിഞ്ഞു. ഒറ്റ ടെന്‍ഡര്‍ മാത്രമാണെങ്കില്‍ കരാര്‍ ഉറപ്പിക്കാന്‍ പാടില്ളെന്ന് കേന്ദ്ര വിജിലന്‍സ് കമീഷന്‍െറ നിര്‍ദേശം നിലനില്‍ക്കേ, വിഴിഞ്ഞം കരാര്‍ കോടതി കയറിയേക്കാം. മോദി സ ര്‍ക്കാറും കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറും ഒത്തുകളിച്ചാണ് നിര്‍മാണ കരാര്‍ അദാനിക്ക് നല്‍കുന്നതെന്ന ആരോപണവുമുണ്ട്. ഇത് ഭാവിയില്‍ കോണ്‍ഗ്രസിനെ നിയമപരമായും രാഷ്ട്രീയമായും വെട്ടിലാക്കുമെന്ന ആശങ്ക സംസ്ഥാന കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനും ഹൈകമാന്‍ഡിനുമുണ്ട്.
 സംസ്ഥാന സര്‍ക്കാറിന്‍െറ പ്രവര്‍ത്തനത്തില്‍ ഇടപെടാനോ സംസ്ഥാനത്തിന്‍െറ വികസന പദ്ധതിക്ക് തടസ്സമുണ്ടാക്കാനോ തക്ക വിഷയമായി ഹൈകമാന്‍ഡ് ഇതിനെ കാണുന്നില്ല. നേരത്തെ പറഞ്ഞൊതുക്കിയ ഭിന്നതയാണ് ഹൈകമാന്‍ഡിന്‍െറ ചെലവില്‍ കഴിഞ്ഞ ദിവസം പുറത്തുചാടിയത്.
കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുന്ന നടപടി വൈകുന്നതിനു പിന്നില്‍ ഹൈകമാന്‍ഡിന്‍െറ എതിര്‍പ്പാണെന്നും, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാഹുല്‍ ഗാന്ധി അതൃപ്തി അറിയിച്ചുവെന്നുമാണ് കഴിഞ്ഞ ദിവസം ഉണ്ടായ പ്രചാരണം.
പദ്ധതിക്കെതിരെ തുറന്നു പറയാന്‍ കഴിയാത്തവരുടെ ക്യാമ്പില്‍ നിന്നാണ് നിഴല്‍യുദ്ധമായി അതൃപ്തി കവിഞ്ഞൊഴുകിയത്. ‘നാഥനില്ലാത്ത’ വാര്‍ത്തയെന്നാണ് ഇതിനോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും സോണിയ ഗാന്ധിയെ കണ്ട് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിനു ശേഷമാണ് പദ്ധതി അദാനിയെ ഏല്‍പിക്കുന്ന നടപടികളുമായി ഉമ്മന്‍ ചാണ്ടി മുന്നോട്ടു പോയത്.
അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങളില്‍, മറ്റുള്ളവരുമായി കൂടിയാലോചിക്കാതെ ഉമ്മന്‍ ചാണ്ടി ‘ഏകാധിപതി’യായി മാറുന്നതിനെതിരായ വികാരമാണ് വിഴിഞ്ഞത്തിലൂടെ പുറത്തുവന്നതെന്നാണ് സൂചന. ഇതില്‍ ഐ ഗ്രൂപ്പിന്‍െറ കളിയാണ് ഉമ്മന്‍ ചാണ്ടിയും സംഘവും സംശയിക്കുന്നത്. അക്കാര്യം അവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
ആക്ഷേപങ്ങളും ആശങ്കകളും ബാക്കിനിര്‍ത്തി പദ്ധതി മുന്നോട്ടു നീക്കുമെന്നാണ് വിവാദത്തിന്‍െറ ബാക്കിപത്രം. അതിന് കോണ്‍ഗ്രസില്‍ എല്ലാവരുടെയും പിന്തുണയില്ളെന്നത് മറുപുറം.

ബ്രിട്ടീഷ് ഉപഗ്രഹവിക്ഷേപണം; കൗണ്ട്ഡൗണ്‍ തുടങ്ങി

Posted: 08 Jul 2015 07:30 PM PDT

Image: 
Subtitle: 
ഐ.എസ്.ആര്‍.ഒയുടെ വലിയവാണിജ്യ ഉപഗ്രഹ വിക്ഷേപണം

ബംഗളൂരു: ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുടെ കൗണ്ട്ഡൗണ്‍ തുടങ്ങി. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 9.58നാണ് ഉപഗ്രഹ വിക്ഷേപണം. 62.5 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ 07.28ന് തുടങ്ങി.
ഇന്ത്യയുടെ വിശ്വസ്ത റോക്കറ്റായ പി.എസ്.എല്‍.വി-സി 28 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലത്തെിക്കും. പി.എസ്.എല്‍.വിയുടെ 30ാം ഉപഗ്രഹ വിക്ഷേപണമാണിത്.
1440 കിലോ ഭാരമുള്ള അഞ്ച് ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണ ദൗത്യം കൂടിയാണ്. ബ്രിട്ടന്‍െറ മൂന്ന് ഡി.എം.സി 3 (ഡി.എം.സി 3-1,ഡി.എം.സി 3-2,ഡി.എം.സി 3-3) ഉപഗ്രഹങ്ങളും സി.ബി.എന്‍.ടി-1, ഡി-ഓര്‍ബിറ്റ് സെയില്‍ എന്നീ രണ്ട് സഹായക ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. 447 കിലോ ഭാരമുള്ളവയാണ് ഇവയില്‍ ഓരോന്നും. ഭൂമിയിലെ ലക്ഷ്യ സ്ഥാനങ്ങളുടെ നീരീക്ഷണമാണ് ഉപഗ്രഹ വിക്ഷേപണത്തിന്‍െറ പ്രധാന ലക്ഷ്യം. ദുരന്ത മുന്നറിയിപ്പും ഇത് വഴി ലഭിക്കും. ബ്രിട്ടന്‍െറ ഡി.എം.എസ് ഇന്‍റനാഷണല്‍ ഇമേജുമായി കരാര്‍ ഒപ്പിട്ടതിന്‍െറ ഭാഗമായാണ് വിദേശ ഉപഗ്രഹ വിക്ഷേപണത്തിന് ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നത്.
 

വ്യാപം: ബി.ജെ.പി സര്‍ക്കാറിന്‍െറ ‘ജയിലുറപ്പ് പദ്ധതി’

Posted: 08 Jul 2015 07:28 PM PDT

Image: 

വ്യാപം (മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍) നിയമന തട്ടിപ്പ് അന്വേഷിക്കാനിറങ്ങിയ പ്രത്യേക ദൗത്യസംഘം മുന്‍ കണ്‍ട്രോളര്‍ പങ്കജ് ത്രിവേദിയെ ചോദ്യംചെയ്തപ്പോഴാണ് ബി.ജെ.പി നേതാക്കള്‍ക്ക് പുറമെ സമുന്നത ആര്‍.എസ്.എസ് നേതാക്കള്‍ക്കും രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസില്‍ പങ്കുള്ള വിവരം പുറത്തുവരുന്നത്. ചൗഹാന്‍െറ പഴയ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മയെ ജയിലിലത്തെിച്ച നിര്‍ണായക മൊഴി നല്‍കിയതും പങ്കജ് ത്രിവേദിയായിരുന്നു.
ആര്‍.എസ്.എസ് ജോയിന്‍റ് ജനറല്‍ സെക്രട്ടറി സുരേഷ് സോണിയുടെ ആള്‍ എന്ന നിലയിലാണ് മിഹിര്‍ കുമാര്‍ എന്നയാളെ വ്യാപം നിയമന തട്ടിപ്പിലൂടെ ഫുഡ് ഇന്‍സ്പെക്ടറായി നിയമിച്ചതെന്ന് പങ്കജ് രേഖാമൂലം അന്വേഷണസംഘത്തിന് സാക്ഷി മൊഴി നല്‍കി. മിഹിര്‍ കുമാറടക്കം നാലുപേരെ ശിപാര്‍ശ ചെയ്തതിന് ശര്‍മയെ അറസ്റ്റ് ചെയ്തെങ്കിലും സുരേഷ് സോണിയെ തൊട്ടില്ല.
ശര്‍മക്കൊപ്പം അറസ്റ്റിലായ മിഹിര്‍ കുമാര്‍ നല്‍കിയത് അതിലേറെ ഞെട്ടിക്കുന്നതായിരുന്നു. മുന്‍ ആര്‍.എസ്.എസ് തലവന്‍ കെ.സി. സുദര്‍ശന്‍െറ സഹായിയായി ഏറെനാള്‍ താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നായിരുന്നു മിഹിര്‍ രേഖാമൂലം എഴുതിനല്‍കിയത്. നിയമനം ഉറപ്പുവരുത്തുന്നതിനായി 2012ലെ ഫുഡ് ഇന്‍സ്പെക്ടര്‍ പരീക്ഷക്കുള്ള അപേക്ഷാ ഫോറം താന്‍ വാങ്ങി സുദര്‍ശന് നേരിട്ട് കൊണ്ടുപോയി കൊടുത്തെന്നും മിഹിര്‍ മൊഴി നല്‍കി. മന്ത്രി ശര്‍മയോട്  സംസാരിച്ച ശേഷം അറിയാവുന്ന ഉത്തരങ്ങള്‍ മാത്രം എഴുതി ഒ.എം.ആര്‍ ഉത്തരപേപ്പര്‍ മടക്കിനല്‍കാനും സുദര്‍ശന്‍ തന്നോട് നിര്‍ദേശിച്ചുവെന്ന് മിഹിര്‍ പറയുന്നുണ്ട്. 2012 ഒക്ടോബറില്‍ നടത്തിയ ഫുഡ് ഇന്‍സ്പെക്ടര്‍ പരീക്ഷയില്‍ അങ്ങനെ മിഹിര്‍ ഏഴാം റാങ്കുകാരനാകുകയും ചെയ്തു. തട്ടിപ്പിലെ പങ്ക് പുറത്തായതോടെ ആര്‍.എസ്.എസ് സര്‍കാര്യവാഹ് സോണിയെ പിന്നീട് മധ്യപ്രദേശിലെ സജീവ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തി.
ഉമാഭാരതിക്ക് പകരം ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിപദത്തില്‍ കൊണ്ടുവരാന്‍ ആര്‍.എസ്.എസില്‍ പ്രധാനമായും സമ്മര്‍ദം ചെലുത്തിയ നേതാവ് സോണിയായിരുന്നു. മധ്യപ്രദേശുകാരനായിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ റോളൊന്നും നിര്‍വഹിച്ചില്ല. ഉന്നത ആര്‍.എസ്.എസ് നേതാക്കളുടെ സഹായിയായി ഏഴാം റാങ്കോടെ ഫുഡ് ഇന്‍സ്പെക്ടറായി മിഹിര്‍ ജയിലിലുമായി. നിയമന തട്ടിപ്പിന്‍െറ ഗുണഭോക്താവാകാന്‍ കോഴ മാത്രമല്ല, സംഘ്പരിവാര്‍ പശ്ചാത്തലവുംകൂടി മാനദണ്ഡമാക്കുകയായിരുന്നു റാക്കറ്റ്.
മധ്യപ്രദേശ് ഭരിക്കുന്ന ബി.ജെ.പി നേതാക്കളെ വിശ്വസിച്ച് നിയമനം നേടി സര്‍ക്കാര്‍ തസ്തികകളില്‍ കയറിയ ആയിരക്കണക്കിന് യുവതീയുവാക്കളാ ണ് ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതികളായി അഴികളെണ്ണേണ്ട ഗതികേടിലായത്. പല കേസുകളിലും ഉദ്യോഗാര്‍ഥികളുടെ രക്ഷിതാക്കളും കൂട്ടുപ്രതികളായി ജയിലിലടക്കപ്പെട്ടതോടെ വ്യാപം നിയമനം ബി.ജെ.പി സര്‍ക്കാറിന്‍െറ ‘ജയിലുറപ്പ് പദ്ധതി’യായി മാറിയിരിക്കുകയാണ്.
ജയില്‍ കാത്തുകഴിയുന്ന പലരെയുമാണ് ദുരൂഹമരണങ്ങള്‍ തേടിയത്തെുന്നത്. ഭോപാല്‍ ഗാന്ധി മെഡിക്കല്‍ കോളജിലെ തരുണ്‍ മച്ചര്‍ എന്ന വിദ്യാര്‍ഥി മറ്റൊരാളെക്കൊണ്ടാണ് 2013ലെ പ്രീമെഡിക്കല്‍ ടെസ്റ്റ് പരീക്ഷയെഴുതിച്ചത് എന്ന് കണ്ടത്തെി പൊലീസ് തേടിവന്നു. 2013സെപ്റ്റംബര്‍ 15ന് അര്‍ധരാത്രിക്ക് തന്‍െറ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന അവന്‍ ഭോപാലിലെ കോലാര്‍ റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ തല്‍ക്ഷണം മരിച്ചു. സുഹൃത്ത് കൈയിലെ പരിക്കുകളോടെ രക്ഷപ്പെട്ടു.
അര്‍ധരാത്രി നടന്ന അപകടത്തെക്കുറിച്ച് വിളിച്ചറിയിക്കുന്നത് പുലര്‍ച്ചെ അഞ്ച് മണിക്കാണെന്ന് പിതാവ് പ്രഭുദയാല്‍ പറയുന്നു. ഇത് ബൈക്കപകടമാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല. പക്ഷേ, ആരാണ് ബൈക്കോടിച്ചിരുന്നതെന്ന് പ്രഭു ദയാല്‍ ചോദിക്കുന്നു. തരുണാണ് ബൈക്കോടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പിതാവ് അത് വിശ്വസിക്കുന്നില്ല.
കേന്ദ്രത്തിലാകട്ടെ, സംസ്ഥാനങ്ങളിലാകട്ടെ അധികാരമേറിയേടങ്ങളിലെല്ലാം ഭരണഘടനാ തത്ത്വങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് അജണ്ട നടപ്പാക്കാനും തങ്ങളുടെ ആളുകളെ തിരുകിക്കയറ്റാനും ബി.ജെ.പിയും ആര്‍.എസ്.എസും പോഷകസംഘടനകളും ഏതറ്റം വരെയും പോകുമെന്നതിന്‍െറ ഒന്നാന്തരം ഉദാഹരണമായി മാറിയിരിക്കുകയാണ് വ്യാപം നിയമനതട്ടിപ്പ്.
മിഹിറിനെപ്പോലെ ജയിലിലേക്കാണോ തരുണിനെപ്പോലെ മരണത്തിലേക്കാണോ തങ്ങളുടെ ഊഴമെന്ന ഭീതിയില്‍ ഒരു സംസ്ഥാനത്തെ ആയിരക്കണക്കിന് യുവതീയുവാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഭീതിദമായ തലത്തിലേക്കാണ് കേസ് മാറിയിരിക്കുന്നത്.
പതിവുപോലെ ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും നേതാക്കള്‍ ഒരുപോലെ ഉള്‍പ്പെട്ട, പതിറ്റാണ്ടിലേറെക്കാലം നടത്തിയ കോടികളുടെ നിയമന തട്ടിപ്പ് പുറത്തുവന്നപ്പോള്‍ നല്ല ഹിന്ദുത്വവും ചീത്ത ഹിന്ദുത്വവും വേര്‍തിരിക്കാനുള്ള തിരക്കിലാണ് ബി.ജെ.പിയുടെ പി.ആര്‍ മാനേജ്മെന്‍റും അതിന് വഴങ്ങുന്ന മാധ്യമങ്ങളും.
ഒരു സംസ്ഥാനത്തെ മുഴുവന്‍ യുവതീയുവാക്കളുടെയും ജീവിത സ്വപ്നങ്ങള്‍ക്കു മേല്‍ കനല്‍ കോരിയിട്ട വന്‍ അഴിമതിയെയും പാര്‍ട്ടി അന്ത$പുരത്തിലെ അന്തശ്ചിദ്രത്തിന്‍െറ ഭാഗമാക്കി എഴുതിത്തള്ളാന്‍ നീക്കം നടത്തുന്നതും അതുകൊണ്ടാണ്. എന്നാല്‍, സത്യവുമായി അതിനൊരു ബന്ധവുമില്ളെന്ന് അന്വേഷക സംഘത്തിന്‍െറ കേസ് ഡയറി തെളിയിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍തന്നെ ചര്‍ച്ചാവിഷയമായിരുന്ന വ്യാപം അഴിമതി മാധ്യമങ്ങള്‍ മൂടിവെച്ചതുകൊണ്ടാണ് മറികടക്കാന്‍ ബി.ജെ.പിക്കായത്. എന്നാല്‍, ദുരൂഹമരണങ്ങളുടെ നീരാളിക്കൈകള്‍ തങ്ങളെയും വരിഞ്ഞുമുറുക്കുമെന്ന് അക്ഷയ് സിങ്ങിന്‍െറ മരണത്തോടെ ഡല്‍ഹിയിലെ പത്രലോകം തിരിച്ചറിഞ്ഞതാണ് കുടം തുറന്നുവിട്ട ഭൂതം കണക്കെ ബി.ജെ.പിയെ ഇപ്പോള്‍ വേട്ടയാടുന്നത്.
 

പ്രകാശംപരത്തി തെക്കേപ്പുറത്തെ നോമ്പ് രാവ്...

Posted: 08 Jul 2015 07:24 PM PDT

Image: 

കോഴിക്കോട്: റമദാനിലെ മുപ്പത് ദിനരാത്രങ്ങളും ആഘോഷമാക്കി കുറ്റിച്ചിറയിലെ തെക്കേപ്പുറം തെരുവ്. രാത്രി വൈകിയും ഉണര്‍ന്നിരിക്കുന്ന പൈതൃകത്തെരുവില്‍ റമദാനില്‍ രാവ് പകലാകും. തെരുവിന്‍െറ വളവിലും തിരിവിലും തലയുയര്‍ത്തിനില്‍ക്കുന്ന പള്ളികള്‍, പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന മിശ്കാല്‍ മസ്ജിദ്, ചരിത്രത്തിന്‍െറ ഓളങ്ങളിളകുന്ന കുറ്റിച്ചിറക്കുളത്തില്‍ മിന്നിത്തിളങ്ങുന്ന വഴിവിളക്കുകള്‍, കുളത്തിന് ചുറ്റും കിസപറച്ചിലുകളുമായി കുട്ടികളും മുതിര്‍ന്നവരും.
ഇടവഴികളിലും തെരുവോരങ്ങളിലും മണ്ടിപ്പായുന്ന ബാല്യങ്ങള്‍,  ചെറുനിരത്തുകളിലൂടെ ഏത് നട്ടപ്പാതിരക്കും സുരക്ഷിതമായി നടന്നുനീങ്ങുന്ന പെണ്ണുങ്ങള്‍, തറാവീഹിനും ഖിയാമുലൈ്ളലിനും സുബ്ഹ് നമസ്കാരത്തിനുംവരെ പള്ളികളിലേക്ക് കൂട്ടമായി വരുന്ന സ്ത്രീകള്‍, വിവിധ തരം പലഹാരങ്ങളും ചുടുകാവയുമായി പുലരുവോളം തുറന്നുവെച്ച മക്കാനികള്‍... കാലം എത്ര മാറുമ്പോഴും ഈ തെരുവ് ശീലങ്ങളും നിഷ്കളങ്കതയും കൈവിടുന്നില്ല. ഭക്ഷണപ്പെരുമയും കൂട്ടായ്മയും സ്നേഹവും ബന്ധങ്ങളുടെ ഊഷ്മളതയും, ഉപ്പിലിട്ട വിവിധ പഴങ്ങളും ചേര്‍ത്തുവെച്ചാല്‍ ഇവരുടെ സംസ്കാരമായി.
റമദാന്‍ ഒന്നു മുതല്‍ ഇവിടത്തെ തറവാടകങ്ങളില്‍ നോമ്പുതുറസല്‍ക്കാരങ്ങളുടെ ഉത്സവമാണ്. ഇപ്പോഴും മരുമക്കത്തായം തുടരുന്ന കുറ്റിച്ചിറയില്‍ പുതിയാപ്പിളമാര്‍ക്ക് വലിയ സ്ഥാനവും ബഹുമതിയുമാണ്. പെണ്‍കുട്ടികളുടെ വിവാഹത്തോടനുബന്ധിച്ച്  പുതിയാപ്പിളക്കായി ഒരുക്കുന്ന ഓരോ അറയും ഓരോ വര്‍ണാഭമായ ലോകമാണ്.
പെണ്‍കുട്ടികള്‍ അപൂര്‍വമായാണ് ഭര്‍ത്താവിന്‍െറ വീട്ടിലേക്ക് പോകുന്നത്. നോമ്പ് ആദ്യ പത്തില്‍ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരുടെ വീടുകളിലേക്ക് ‘കോള്’ കൊണ്ടുപോകുന്ന തിരക്കാണ് ഓരോ വീട്ടിലും. ബിരിയാണി, കോഴിയും പത്തിരിയും, ആടിന്‍െറ ചണ്ണ വരട്ടിയത്, കോഴിയെ മുഴുവനോടെ നിറച്ചുപൊരിച്ചത് എന്നിവയാണ്  ആദ്യ പത്തിലെ ‘കോള്’. രണ്ടാമത്തെ പത്തിലും പുതിയാപ്പിള വീട്ടിലേക്ക് കോളുണ്ട്. ചട്ടിപ്പത്തിരി, സമൂസ, ഇറച്ചിപ്പത്തിരി,ഉന്നക്കായ തുടങ്ങിയ കുറ്റിച്ചിറയിലെ തനതു പലഹാരങ്ങള്‍. മൂന്നാമത്തെ പത്തിലും അപ്പത്തരം തന്നെയാണ് കോളായി എത്തിക്കുക. നോമ്പുകാലമാകുമ്പോഴേക്കും പുതിയാപ്പിളക്കും ചെലവേറെയാണ്. സാമ്പത്തികസ്ഥിതിക്കനുസരിച്ച്  നോമ്പിന്‍െറ ചെലവിലേക്ക് പുതിയാപ്പിള നല്ളൊരു തുക ഭാര്യയുടെ കൈയില്‍ ഏല്‍പിക്കണം. 10000, 20000  രൂപ വരെയാണ് ഇങ്ങനെ നല്‍കുക. ഇതുകൂടാതെ പെണ്ണിന്‍െറ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പുതിയാപ്പിളയുടെ വക ‘ജാമാറ്റ് ’എന്ന പേരില്‍ വസ്ത്രങ്ങള്‍ സമ്മാനമായി എത്തും. ഇതില്‍ ആരെയും വിട്ടുപോകാന്‍ പാടില്ല. പെരുന്നാള്‍ തലേന്ന് വന്‍വിലയുള്ള ഡ്രൈഫ്രൂട്സ് ആണ് സമ്മാനമായി ഭാര്യവീട്ടില്‍ എത്തിക്കുക.
പെരുന്നാള്‍രാവിന് ഒരു പൊതി ഉണക്കപ്പഴങ്ങളുമായി മരുമകള്‍ അമ്മായിഅമ്മയെ കാണാന്‍ വിരുന്ന് പോകും. അന്ന് രാത്രിതന്നെ മരുമകള്‍ അവിടെനിന്ന് സ്വന്തം വീട്ടിലേക്ക് തിരിക്കും. വലിയ തറവാടുകളില്‍ കുറെ കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന രീതി ഇവിടെ മാറിയിട്ടുണ്ട്. തറവാടുകള്‍ പൊളിച്ച് ഒറ്റവീടുകളുണ്ടാക്കി താമസിക്കുകയാണ് പുതിയ തലമുറ. അപ്പോഴും ഇവരുടെ ആചാരരീതികള്‍ക്കൊന്നും കാര്യമായ മാറ്റങ്ങളില്ല.  കുറ്റിച്ചിറക്കാരുടെ ഭക്ഷണപ്പെരുമയെ കച്ചവടമാക്കി ലാഭം കൊയ്യാന്‍ അടുത്ത കാലത്ത് ഇവിടെ ആര്‍ഭാടപൂര്‍വം തെരുവുകച്ചവടം തുടങ്ങിയിരുന്നു. നാടിന്‍െറ സാംസ്കാരിക പൈതൃകവും സൈ്വരജീവിതവും ഇതുമൂലം തകരുന്ന അവസ്ഥ വന്നപ്പോള്‍ സ്ത്രീകളടക്കം തെരുവിലിറങ്ങി അത്തരം കച്ചവടങ്ങള്‍ തടഞ്ഞു. ‘സിയസ്കോ ’പോലുള്ള സംഘടനകളും ഖാദിമാരും രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചാണ് ഈ പ്രശ്നത്തെ നേരിട്ടത്.
 

അക്കാദമിക സ്ഥാപനങ്ങളും കേന്ദ്ര സര്‍ക്കാറും

Posted: 08 Jul 2015 07:21 PM PDT

Image: 

പുണെയില്‍ സ്ഥിതിചെയ്യുന്ന ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) അന്തര്‍ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുന്ന സിനിമാപഠന കലാലയമാണ്. അവിടെ ഒരു മാസത്തോളമായി നടന്നുവരുന്ന വിദ്യാര്‍ഥിസമരം സ്ഥാപനത്തിന്‍െറ നടത്തിപ്പ് ഏതാണ്ട് അവതാളത്തിലാക്കിയിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് എഫ്.ടി.ഐ.ഐ. സ്ഥാപനത്തിന്‍െറ  പുതിയ ഡയറക്ടറായി ജൂണ്‍ എട്ടിന് ഗജേന്ദ്ര ചൗഹാനെ നിയമിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിട്ടിരുന്നു. മഹാഭാരത എന്ന എന്ന ടെലിവിഷന്‍ സീരിയലില്‍ യുധിഷ്ഠിരനായി വേഷമിട്ട് ശ്രദ്ധേയനായ ഗജേന്ദ്ര ബി.ജെ.പി അംഗം കൂടിയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, ഗിരീഷ് കര്‍ണാട്, യു.ആര്‍. അനന്തമൂര്‍ത്തി, സഈദ് മിര്‍സ, ശ്യാം ബെനഗല്‍ തുടങ്ങിയ സിനിമയിലും സാംസ്കാരിക വിജ്ഞാനീയങ്ങളിലും പ്രാഗല്ഭ്യം തെളിയിച്ച പ്രമുഖര്‍ ഇരുന്ന കസേരയില്‍ വെറുമൊരു സീരിയല്‍ നടനെ നിയമിച്ചത്  അംഗീകരിക്കില്ളെന്നതാണ് വിദ്യാര്‍ഥികളുടെ നിലപാട്. സിനിമയുമായി ബന്ധപ്പെട്ട രാജ്യത്തെ മുന്‍നിര സ്ഥാപനത്തെ നയിക്കാന്‍ ഗജേന്ദ്ര ചൗഹാന് എന്ത് യോഗ്യതയാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. ബി.ജെ.പി അംഗമാണ് എന്നത് മാത്രമാണ് ഇദ്ദേഹത്തിന്‍െറ നിയമനത്തിന് പിന്നിലെന്ന് അവര്‍ ആരോപിക്കുന്നു.
വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളെ എഫ്.ടി.ഐ.ഐയിലെ പ്രഗല്ഭരായ പൂര്‍വ വിദ്യാര്‍ഥികളും ഇന്ത്യയിലെ സാംസ്കാരിക ലോകവും പൊതുവെ ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ആഹ്വാനമൊന്നുമില്ലാതെ തന്നെ സിനിമ-സാംസ്കാരിക പ്രവര്‍ത്തകര്‍ സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നുകഴിഞ്ഞു. പ്രശസ്ത മറാത്തി നടി പല്ലവി ജോഷി, ത്സാനു ബറുവ, സംവിധായകന്‍ സന്തോഷ് ശിവന്‍ തുടങ്ങിയവര്‍ എഫ്.ടി.ഐ.ഐ ഗവേണിങ് ബോഡി അംഗത്വമെന്ന സര്‍ക്കാര്‍ ഓഫര്‍ നിരസിച്ചുകൊണ്ടാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
സമരം ഒരു മാസത്തിനടുത്തത്തെിയിട്ടും നിലപാടില്‍നിന്ന് പിന്നോട്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. എന്നല്ല, സമരം മുന്നോട്ടുപോവുകയാണെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുകയോ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുകയോ ചെയ്യാമെന്നാണത്രേ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. വിവര-വാര്‍ത്താ വിനിമയ മന്ത്രാലയം എഫ്.ടി.ഐ.ഐയുമായി ബന്ധപ്പെട്ട് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ശിപാര്‍ശ ചെയ്യുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 55 വര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനം ഇതിനകം 39 സമരങ്ങള്‍ക്ക് സാക്ഷിയായെന്നും ഒരു വിദ്യാര്‍ഥിക്ക് ഒരു വര്‍ഷം ശരാശരി 10 ലക്ഷം രൂപ സ്ഥാപനം ചെലവഴിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഈ റിപ്പോര്‍ട്ടിന്‍െറയും വിദ്യാര്‍ഥിസമരത്തോട് കേന്ദ്രം സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിന്‍െറയും പശ്ചാത്തലത്തില്‍ എഫ്.ടി.ഐ.ഐയുടെ ഭാവിയില്‍ ആശങ്കപ്പെടുന്നവര്‍ ധാരാളമുണ്ട്. എഫ്.ടി.ഐ.ഐയുടെ ഡയറക്ടര്‍  ആരെന്ന് തീരുമാനിക്കാന്‍, സാങ്കേതികമായി, കേന്ദ്ര സര്‍ക്കാറിനുതന്നെയാണ് അധികാരം. അതേസമയം, ആ സ്ഥാപനത്തിന്‍െറ  പാരമ്പര്യവും ചരിത്രവും മുന്നില്‍വെച്ച് നോക്കുമ്പോള്‍ രാജ്യത്തെ പ്രമുഖമായൊരു സാംസ്കാരിക കലാലയം രാഷ്ട്രീയമായ ഇടപെടലില്‍നിന്ന് മുക്തമായി പ്രവര്‍ത്തിച്ചതാണ് അനുഭവം. സാംസ്കാരിക/അക്കാദമിക സ്ഥാപനങ്ങളെ അമിതമായ രാഷ്ട്രീയവത്കരണത്തില്‍നിന്ന് ഒഴിവാക്കേണ്ടതാണ്. സാങ്കേതിക ന്യായങ്ങള്‍മാത്രം വെച്ച് ഒരു സര്‍ക്കാറിനും കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ല; പ്രത്യേകിച്ച് സാംസ്കാരിക മേഖലയില്‍. പുണെ വിഷയത്തില്‍ സാംസ്കാരിക സമൂഹം ഒന്നടങ്കം കേന്ദ്ര സര്‍ക്കാറിനെതിരെ തിരിഞ്ഞത് തെറ്റുതിരുത്താന്‍ അവരെ പ്രേരിപ്പിക്കേണ്ടതാണ്. കേവല ഭൂരിപക്ഷം കൊണ്ടുമാത്രം രാജ്യത്തെ സമ്പൂര്‍ണമായി കൈപ്പിടിയിലൊതുക്കാം എന്ന് ആരും വിചാരിക്കരുത്. വളരെ പ്രബലമായൊരു സാംസ്കാരിക പ്രതിപക്ഷം രാജ്യത്ത് നിലവിലുണ്ട് എന്നതാണ് പുണെ സമരം നല്‍കുന്ന സന്ദേശം. എഫ്.ടി.ഐ.ഐയിലെ രാഷ്ട്രീയ ഇടപെടലിനെതിരായ സമരം ശ്രദ്ധിക്കപ്പെടുമ്പോള്‍ തന്നെയാണ്, മോദി സര്‍ക്കാര്‍ അക്കാദമിക രംഗത്ത് നടത്തുന്ന അമിത ഇടപെടലിനെതിരെ  ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്ര പണ്ഡിതനും നൊബേല്‍ ജേതാവുമായ അമര്‍ത്യ സെന്‍ രംഗത്തുവന്നത്. ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സിന്‍െറ ആഗസ്റ്റ് ലക്കത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സെന്നിന്‍െറ ലേഖനം വരാനിരിക്കുകയാണ്. ഒരു ഇംഗ്ളീഷ് പത്രത്തിന് അദ്ദേഹം ഇതുസംബന്ധമായി അഭിമുഖവും നല്‍കി. നാളന്ദ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനം ഇനിയൊരു കാലയളവിലേക്ക് വേണ്ടെന്നുവെച്ച അമര്‍ത്യ, അത് സമ്മര്‍ദങ്ങളുടെ ഫലമായാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു. അക്കാദമിക സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം അപകടത്തിലാണെന്നാണ് അദ്ദേഹം പറയുന്നത്. സാംസ്കാരിക, അക്കാദമിക സ്ഥാപനങ്ങളെ തങ്ങളുടെ  സമഗ്രാധിപത്യ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാനുള്ള വേദികള്‍ മാത്രമായിട്ടാണ് ബി.ജെ.പി സര്‍ക്കാര്‍ കാണുന്നത്. അതേസമയം, അതിനെതിരായ സാംസ്കാരിക ജാഗ്രതയും ശക്തിപ്പെടുന്നുവെന്നത്  ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമാണ്.

ജാതിയുടെ ക്ളാവുപിടിച്ച ദേശം

Posted: 08 Jul 2015 07:18 PM PDT

Image: 

കാസര്‍കോട് ജില്ലയുടെ തൂണിലും തുരുമ്പിലും ജാതി നിറഞ്ഞുനില്‍ക്കുന്നു. സ്വാമി ആനന്ദതീര്‍ഥനെപ്പോലുള്ളവരുടെ ജാതിവിരുദ്ധ
പോരാട്ടങ്ങളുടെ തുടര്‍ച്ചയെ റദ്ദാക്കി പുതുതലമുറയിലേക്കും ആഴ്ന്നിറങ്ങുന്നു വിവേചനത്തിന്‍െറ വേരുകള്‍

ബദിയഡുക്ക പെരഡാലയില്‍ കൊറഗ കോളനിയിലെ ദുരിതക്കാഴ്ച കാമറയില്‍ പകര്‍ത്തുമ്പോഴാണ് അവന്‍ മുന്നില്‍ വന്നുപെട്ടത്. മുഷിഞ്ഞ ട്രൗസര്‍ മാത്രം ധരിച്ച മെലിഞ്ഞ ബാലന്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു. ‘യെന്തിന് പോട്ടം എഡ്ക്ക്ന്ന് ' തുളുവും കന്നടയും മലയാളവും  കലര്‍ന്നൊരു മിശ്രഭാഷയില്‍ അവന്‍ ചോദിച്ചു. പത്രത്തില്‍ അച്ചടിക്കാനാണെന്ന്  പറഞ്ഞപ്പോള്‍ മുഖം കൂടുതല്‍ ഇരുണ്ടു.  കണ്ണുകള്‍ തുളുമ്പി.
‘‘എന്ന പോട്ടം പേപ്പറില് കൊട്ക്കണ്ട, അത് മായ്ച്ച്....’’.
ഏഴാം ക്ളാസുകാരനായ അവന്‍  വാണിനഗറിലെ പട്ടിക വര്‍ഗ കുട്ടികള്‍ക്കുള്ള ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയാണ്. പത്രത്തില്‍ അവന്‍െറ ഫോട്ടോ വന്നാല്‍, കൊറഗ കുട്ടിയാണെന്നു തിരിച്ചറിഞ്ഞാല്‍ സഹപാഠികള്‍ ഒപ്പമിരിക്കാന്‍ അനുവദിക്കില്ളെന്ന് അവന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. വല്ലാത്തൊരു വിറയലോടെ ഡിജിറ്റല്‍ കാമറയില്‍ നിന്ന് ആ സ്നാപ്പ് മായ്ച്ച് കളഞ്ഞു.

കാസര്‍കോട് നഗരത്തിലെ ധനകാര്യ സ്ഥാപനത്തിലേക്ക് മാസങ്ങള്‍ക്കു മുമ്പ് അയല്‍ജില്ലയില്‍ നിന്ന് സ്ഥലംമാറ്റം കിട്ടിവന്ന ഉദ്യോഗസ്ഥ  പ്യൂണിനോട് വെള്ളം ആവശ്യപ്പെട്ടു. കരച്ചിലിന്‍െറ വക്കില്‍നിന്ന് അയാളുടെ പതിഞ്ഞ ശബ്ദം; ‘മാഡം..ഞാന്‍ എസ്.ടി.യാണ്, ഞാന്‍ കൊടുത്താല്‍ ഈ ഓഫീസിലാരും വെള്ളം കുടിക്കാറില്ല..ഞാന്‍ തൊട്ട ഗ്ളാസ് പോലും മറ്റാരും ഉപയോഗിക്കാറില്ല...നിങ്ങള്‍ എന്നെ കളിയാക്കുന്നതാണെന്ന് തോന്നിപ്പോയി...’.


കമ്മാടി കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപകനായ ആദിവാസി യുവാവും ആരോഗ്യവകുപ്പ് ജീവനക്കാരനും കോളനിയില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പിന്‍െറ ഉദ്ഘാടനത്തിന് പാണത്തൂരിലെ പ്രാദേശിക രാഷ്ട്രീയ നേതാവിനെ ക്ഷണിക്കാന്‍ ചെന്നു. വീട്ടുപടിക്കലേക്ക് നടന്നടുത്ത അധ്യാപകനോട് നേതാവ് ദൂരേക്ക് വിരല്‍ചൂണ്ടി. ‘‘അകലെ മാറി നില്‍ക്ക്, അകത്തേക്ക് വരരുത്’’; അതൊരു കല്‍പനയായിരുന്നു. മുറ്റത്തിന്‍െറ വരമ്പിനടുത്തേക്ക് വന്ന് അല്‍പം അകന്നു നിന്നാണ് അയാള്‍ സംസാരിക്കാന്‍ തയ്യാറായത്.
പത്താം ക്ളാസില്‍ ഗ്രേഡ് സമ്പദായം നിലവില്‍ വരുന്നതിന്  മുമ്പാണ്. റാങ്ക് ജേതാവിനെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ കാസര്‍കോട് അതിര്‍ത്തിയിലെ പെര്‍ള ഗ്രാമത്തിലത്തെിയതായിരുന്നു ജില്ലയിലെ പ്രമുഖ  പത്രപ്രവര്‍ത്തകന്‍. ബ്രാഹ്മണ കുടുംബത്തില്‍പ്പെട്ടയാളായിരുന്നു റാങ്ക് ജേതാവ് . ഇന്‍റര്‍വ്യു കഴിഞ്ഞു, ചായ കുടിച്ചു. റാങ്ക് ജേതാവും കുടുംബാഗങ്ങളും പത്രപ്രവര്‍ത്തകനെ നിറചിരിയോടെ യാത്രയാക്കി.
  തിരികെ അല്പം നടന്നപ്പോള്‍ പിന്നില്‍ ശക്തിയായി വെള്ളം വീഴുന്ന ശബ്ദം . പത്രപ്രവര്‍ത്തകന്‍ തിരിഞ്ഞ് നോക്കി. റാങ്ക് ജേതാവ് വീടിന്‍െറ മുറ്റത്തുനിന്ന് തലയിലേക്ക് കുടങ്ങളില്‍ നിന്ന് വെള്ളം കമിഴ്ത്തുകയാണ്. ജാതിയേതെന്നറിയാത്ത ആളിന്‍െറ അടുത്തുനിന്ന് സംസാരിച്ചതിന്‍െറ അശുദ്ധി മാറ്റാന്‍.


കൊറഗ, മൊഗര്‍, മാവിലന്‍,മലവേട്ടുവന്‍ , ചക്ളിയ വിഭാഗങ്ങളാണ് ഏറ്റവുമധികം ജാതീയ വിവേചനം അനുഭവിക്കുന്നത്. കറാഡി ബ്രാഹ്മണര്‍, ശീവള്ളി ബ്രാഹ്മണര്‍ , ഗൗഡ സാരസ്വത ബ്രാഹ്മണര്‍, നായര്‍, നമ്പീശന്‍, ഷേരിഗാര്‍, മണിയാണി എന്നിവരാണ് അയിത്താചരണത്തിന് പ്രാധാന്യം കല്പിക്കുന്ന  സവര്‍ണ സമുദായങ്ങള്‍. ‘നമ്മളുടെ നിഴല് പോലും ശരീരത്തില്‍ തട്ടാതിരിക്കാന്‍ വഴിയില്‍ നിന്ന് അകന്നു നില്‍ക്കുന്നവരുണ്ട്. അല്ളെങ്കില്‍ മറ്റുജാതിക്കാര്‍ കടന്നുവരാതിരിക്കാന്‍ അവരുടെ പറമ്പുകളിലേക്കുള്ള വഴിയടച്ചുവെക്കും.  മറ്റുജാതിക്കാര്‍ക്ക് അതിരിലൂടെ വേറെ വഴിയുണ്ടാക്കും’- ജാതീയതയെക്കുറിച്ച് പഠനം നടത്തുന്ന ദലിത് സമുദായക്കാരനായ ശശിധരന്‍ പറയുന്നത് അധികം പഴക്കമുള്ള കാലത്തെക്കുറിച്ചല്ല.

ക്രിസ്തുമതത്തിലേക്ക് മാറിയ കൊറഗരെ പള്ളിയില്‍  പ്രാര്‍ഥനക്ക് പ്രത്യേക വിഭാഗമായാണ് കണക്കാക്കുന്നത്. സഭയിലെ മറ്റു വിഭാഗങ്ങള്‍ ഇവരുമായി വിവാഹബന്ധത്തിന് തയാറല്ല. ഇവരുടെ വീടുകളിനിന്ന്
ഭക്ഷണം കഴിക്കില്ല്ള

ഉളിയത്തടുക്കയില്‍ നിന്ന് കാസര്‍കോട്  ടൗണില്‍ലേക്കുള്ള സ്വകാര്യ ബസില്‍ സഞ്ചരിക്കുകയായിരുന്നു ആദിവാസി ഫോറം പ്രവര്‍ത്തകനായ മധൂര്‍ പുളിക്കൂരിലെ സജ്ഞീവന്‍. സീറ്റില്‍ തൊട്ടടുത്തിരുന്നയാള്‍ പരിചയ ഭാവത്തില്‍ സംസാരം തുടങ്ങി. ആദിവാസി സംഘടനാ പ്രവര്‍ത്തകനാണെന്ന് കേട്ടപ്പോള്‍ കൊറഗ സമുദായക്കാരനാണ് എന്നറിഞ്ഞപ്പോള്‍ അടുത്തിരുന്നയാള്‍ നിശബ്ദനായി, മുഖഭാവം വല്ലാതെ മാറി. തിടുക്കത്തില്‍ മറ്റൊരു സീറ്റില്‍ പോയിരുന്നു.
കേരളത്തിലെ പ്രാക്തന ഗോത്രസമൂഹങ്ങളിലൊന്നായ, കാസര്‍കോട് താലൂക്കിലെ ചിലഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിക്കഴിയുന്ന  കൊറഗ വിഭാഗത്തെ ഇന്നും അയിത്ത ജാതിയായാണ് ഇതര സമുദായങ്ങള്‍ കണക്കാക്കുന്നത്. പട്ടിണിയും രോഗങ്ങളും കാരണം വംശനാശത്തിന്‍െറ വക്കിലത്തെിനില്‍ക്കുന്ന ഈ ജനത അടുത്തകാലംവരെ ചത്ത കന്നുകാലികളെയും മറ്റും ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.  ഉയര്‍ന്ന ജാതിക്കാരുടെ വീടുകളില്‍ കൊറഗര്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേക പാത്രമുണ്ട്. കാലിത്തൊഴുത്തിലോ പ്രത്യകം കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലോ ആണ് അവയുടെ സ്ഥാനം. വീട്ടുകാര്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ അവര്‍ തൊട്ടുകൂടാ.
കൂലിവേലക്ക് പോകുന്നയിടങ്ങളില്‍ ഉയര്‍ന്ന ജാതിക്കാരായ മറ്റു പണിക്കാരെ തൊഴിലുടമയുടെ വീട്ടിനകത്ത് കയറി ഇരിക്കാന്‍ ക്ഷണിക്കും. കൊറഗ വിഭാഗക്കാര്‍ പുറത്ത്  മീറ്ററുകളോളം അകലെ നില്‍ക്കണം.മറ്റുള്ളവര്‍ കുടിക്കുന്ന പാത്രത്തില്‍ കൊറഗര്‍ക്ക് വെള്ളം നല്‍കില്ല. വയലില്‍ ജോലിയെടുക്കുന്ന ആദിവാസി സ്ത്രീകള്‍ക്ക് തലയില്‍ വെക്കാന്‍ ഉപയോഗിക്കുന്ന പാളത്തൊപ്പിയിലാണ് കുടിവെള്ളം ഒഴിച്ച് കൊടുക്കുക. ആദിവാസികളെ ‘ഹിന്ദു’ക്കളാക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായി ഇവരെ ക്ഷേത്രോത്സവ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിത്തുടങ്ങിട്ടുയെങ്കിലും പന്തല്‍ നിര്‍മ്മാണ കമ്മിറ്റിയിലോ വളണ്ടിയര്‍ കമ്മിറ്റിയിലോ ആയിരിക്കും ഇവര്‍ക്ക് സ്ഥാനം.  ക്ഷേത്രത്തിനകത്ത് കടക്കാനുള്ള സാധ്യത പരമാവധി ഒഴിവാക്കും. സവണരുടെ വിവാ ചടങ്ങുകള്‍ക്ക് കൊറഗരെ ക്ഷണിക്കാറുണ്ടെങ്കിലും ഗൃഹപ്രവേശത്തിന് വിളിക്കില്ല.  വീട്ടിനകത്തേക് കയറേണ്ടിവരുമെന്നതുകൊണ്ടാണിത്.   
ജാതി ഹിന്ദുക്കളുടെ അവഗണനയെതുടര്‍ന്ന് ക്രിസ്തുമതത്തിലേക്ക് മാറിയ കൊറഗരെ പള്ളിയില്‍  പ്രാര്‍ഥനക്ക് പ്രത്യേക വിഭാഗമായാണ് കണക്കാക്കുന്നത്. ക്രൈസ്തവ സഭയിലെ മറ്റു വിഭാഗങ്ങള്‍ ഇവരുമായി വിവാഹ ബന്ധത്തിന് തയ്യാറല്ല. ഇവരുടെ വീടുകളിനിന്ന് ഭക്ഷണം കഴിക്കില്ല. മരിച്ചാല്‍ പള്ളി സെമിത്തേരിയില്‍ മറ്റുള്ളവരുടെ കുഴിമാടങ്ങള്‍ക്കരികെ സംസ്കരിക്കില്ല. ഇവര്‍ക്കായി പ്രത്യേക ഇടമുണ്ട്.  

തെയ്യം കെട്ടുന്ന കോപ്പാള സമുദായക്കാര്‍ക്ക് നായര്‍സമുദായക്കാരുടെ തറവാട്ടു മുറ്റത്തേക്ക് കടക്കാന്‍ അനുവാദമില്ലാത്തതുകൊണ്ട് അവരുടെ തെയ്യത്തിനും അയിത്തമാണിവിടെ

ഉദുമയിലെ തറവാട്ട് ക്ഷേത്രമുറ്റം. ചെണ്ടയുടെ താളപ്പെരുക്കത്തിനൊത്ത് വിഷ്ണുമൂര്‍ത്തി തെയ്യം ഉറഞ്ഞാടുന്നു. പന്തലിട്ട മുറ്റത്തിന്‍െറ അതിരില്‍ കുറുകെ ഒറ്റ വരിയില്‍ ചെങ്കല്ലുകൊണ്ട് കെട്ടിപ്പൊക്കിയ മുട്ടറ്റം ഉയരമുള്ള മതില്‍. അതിനപ്പുറത്ത് പടിഞ്ഞാറ്റ ചാമുണ്ഡിത്തെയ്യം ആട്ടംതുടങ്ങി. അവിടെ പന്തലില്ല. നിലത്തിന് മിനുപ്പില്ല. പടിഞ്ഞാറ്റ ചാമുണ്ഡിക്ക് തറവാട്ട് മുറ്റത്തേക്ക് പ്രവേശനമില്ല. തെയ്യം കെട്ടുന്ന കോപ്പാള സമുദായക്കാര്‍ക്ക് നായര്‍സമുദായക്കാരുടെ തറവാട്ട് മുറ്റത്തേക്ക് കടക്കാന്‍ അനുവാദമില്ലാത്തതുകൊണ്ട് അവരുടെ തെയ്യത്തിനും അയിത്തമാണിവിടെ. പതിറ്റാണ്ടുകളായി തുടരുന്ന രീതിക്ക് ഇപ്പോഴും മാറ്റമില്ല.  
തെയ്യംകല കുലത്തൊഴിലാക്കിയ വണ്ണാന്‍ , മലയന്‍, കോപ്പാളന്‍ സമുദായക്കാര്‍ പട്ടികജാതിയില്‍പ്പെട്ടവരാണെങ്കിലും കോപ്പാളരെ മറ്റു സമുദായക്കാര്‍ കൂടുതല്‍ കീഴാളരായാണ് കണക്കാക്കുന്നത്. ഗോത്ര വിഭാഗമായ മാവിലന്‍ സമുദായക്കാര്‍ കെട്ടുന്ന തെയ്യങ്ങള്‍ക്കും  ഉയര്‍ന്ന ജാതിക്കാര്‍ വിവേചനം കല്പിക്കുന്നു. കമ്മാടം ക്ഷേത്രത്തില്‍ കളിയാട്ടം കാണാന്‍ ആദിവാസികള്‍ കുന്നിന്‍ മുകളില്‍ നില്‍ക്കണം. കുറ്റിക്കോല്‍ പഞ്ചായത്തിലെ വണ്ടങ്കൈ വാഴുന്നവരുടെ പള്ളിയറയില്‍ തെയ്യംകെട്ട് നടക്കുമ്പോള്‍  ആദിവാസികള്‍ക്ക് മതില്‍ക്കെട്ടിനകത്ത് പ്രവേശനമില്ല. തുലാഭാരം തൂക്കല്‍ ചടങ്ങിന് ഇവര്‍ക്ക് അപ്രഖ്യാപിത വിവേചനമുണ്ട്.  
‘‘മാര്‍കിസ്റ്റ് പാര്‍ട്ടീലും കോങ്ക്രസിലും ബീജേപ്പിയിലും ഒയര്‍ന്ന ജാതിക്കാറാണ് നേതാക്കന്‍മാറ്’’

‘ചിക്കന്‍..നെയ്ച്ചോറിന്‍െറ അരി...അങ്ങനെ എല്ലാ സാധനങ്ങളൂം നമ്മള് മേടിച്ച് കൊട്ത്തിറ്റ് അവരെ സൗകര്യള്ള  സ്ഥലത്ത് ഭക്ഷണണ്ടാക്കീററ് അവര് ഇഷ്ടള്ളാളെ വിളിച്ച്കൂട്ടി  കഴിക്കും. 
കോടോം ബേളൂര്‍ പഞ്ചായത്തിലെ എരളാല്‍ ഭാഗത്ത്  കല്യാണസദ്യയില്‍ പോലും ജാതീയത പുതിയ രീതിയില്‍ പ്രകടമാകുന്നുവെന്നതാണ് മലവേട്ടുവന്‍ യൂത്ത് മൂവ്മെന്‍റ് പ്രവര്‍ത്തകനായ രമേശന്‍ മലയാറ്റുകരയുടെ അനുഭവം. ആദിവാസിയുടെ കല്യാണത്തിന് മേല്‍ജാതിക്കാര്‍ക്ക് പ്രത്യേക സദ്യയൊരുക്കണം.  ‘മാര്‍കിസ്റ്റ് പാര്‍ട്ടീലും കോങ്ക്രസിലും ബീജേപ്പിയിലും ഒയര്‍ന്ന ജാതിക്കാറാണ് നേതാക്കന്‍മാറ്. നമ്മളെ ആള്‍ക്കാറെ കല്ല്യാണം നടക്ക്ന്ന്ണ്ടെങ്കില് ഇവര്  തലേന്ന് ആയിരം ഉറ്പ്യയോ ഒര് സാരിയോ തരും. എന്നാ ഇവര് നമ്മളട്ത്ത്ന്ന് ഭക്ഷണം കയിക്കൂല. പകരം ഇവര്ക്ക് സദ്യയ്ണ്ടാക്കാന്‍ സാധനം നമ്മള് വാങ്ങിച്ച് കൊട്ക്കണം. ഭക്ഷണം വെച്ച്ണ്ടാക്കാന്‍ അവര്ടെ ആളത്തെന്നെ വിളിക്കും. അവരെ കൂലിയും നമ്മള് കൊട്ക്കണം’-രമേശന്‍ വിവരിക്കുനു.   സദ്യകളില്‍ ആദിവാസി,ദളിത് വിഭാഗക്കാര്‍ വിളമ്പിയാല്‍ ഉയര്‍ന്ന ജാതിക്കാര്‍ ഭക്ഷണം കഴിക്കില്ല. വിളമ്പുന്നത് കീഴ് ജാതിക്കാരനായാല്‍ ഉയര്‍ന്ന ജാതിക്കാര്‍ എഴുന്നേറ്റ് പോകും .
 
ചൂരിത്തോട് പ്രദേശത്തും നായര്‍  വീടുകളില്‍ ആദിവാസികള്‍ക്ക് ഭക്ഷണം വിളമ്പുന്നത് വീടിനു പുറത്താണ്

‘ഈ നാട്ടില് ഇപ്പളും തൊട്ടു കൂടായ്ത്തം ഇണ്ട്്.. ഓ്രോര് വീട്ടില് പോയാല് കഞ്ഞിക്ക് പാത്രം മിറ്റത്ത് വെച്ച് തെരും. നമ്മക്ക് പാത്രം വേറെന്നെ .   മുമ്പ് പണിക്ക് പോയാല്  നെലത്ത് പാളയിലാ കഞ്ഞി തെരല് . ഇപ്പോ കൊറച്ച് മാറ്റം വന്നിറ്റ്ണ്ട്. ’- ബന്തടുക്ക വണ്ടങ്കൈ കോളനിയിലെ  ആദിവാസികള്‍ പറഞ്ഞതാണിത്.  
ചൂരിത്തോട് പ്രദേശത്തും നായര്‍ വീടുകളില്‍ ആദിവാസികള്‍ക്ക് ഭക്ഷണം വിളമ്പുന്നത് വീടിനു പുറത്താണ്. തൊട്ടടുത്ത് ചെറിയൊരു ചട്ടിയില്‍  ചാണക വെള്ളവും കൊണ്ടുവെക്കും. ഭക്ഷണം കഴിച്ച ശേഷം ഇരുന്നയിടത്ത് തളിച്ച് ശുദ്ധമാക്കാന്‍.  ‘പാണത്തൂരിനടുത്ത് ഒരു തോട്ടത്തില്‍ പണിക്ക് പോയപ്പോള്‍ ഉടമയുടെ വീട്ടില്‍ നിന്ന് ഉച്ചക്ക്  കഞ്ഞിക്ക് പകരം അരിയും പയറും ഒരുകലത്തില്‍ ഒരുമിച്ച് ഇട്ടുതന്നു. പണിക്കാര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന കലമാണത്. ഞങ്ങള്‍ ചോദിച്ചു എന്താണിങ്ങനെയെന്ന്. ഇവിടെ ഇങ്ങനെയേ തരാന്‍ പറ്റൂ. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഭക്ഷണം വേറെയുണ്ടാക്കികഴിക്കണമെന്ന് അവര്‍ പറഞ്ഞു. ഞങ്ങളത് തിരിച്ച്കൊടുത്തു. അന്ന് വെള്ളം മാത്രം കുടിച്ച് വൈകിട്ട് വരെ പണിയെടുത്തു; പാണത്തൂര്‍ ബാപ്പുങ്കയം കോളനിയിലെ മാധവന്‍െറയും കൂട്ടരുടെയും അനുഭവം.  കുറച്ചു കാലം മുമ്പുവരെ മണ്ണില്‍ കുഴിയുണ്ടാക്കി അതില്‍ വാഴയില വെച്ച് കഞ്ഞി വിളമ്പിക്കൊടുക്കുന്ന രീതിയുണ്ടായിരുന്നു. ഇപ്പോഴതിന് മാറ്റമുണ്ടെങ്കിലും മനോഭാവത്തില്‍ കാര്യമായ മാറ്റമില്ല.  ബദിയഡുക്കയിലെ സ്വകാര്യ മാനേജ്മെന്‍റ് ഹൈസ്കൂള്‍ ക്ളാസുകളില്‍  ‘എ’ഡിവിഷന്‍ സംസ്കൃതം ഒന്നാം ഭാഷയായി സ്വീകരിച്ച സവര്‍ണ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ്് ജില്ലയിലെ ചില സ്കൂളുകളിലും ആദിവാസിക്കുട്ടികള്‍ അധ്യാപകരില്‍ നിന്ന് വിവേചനം അനുഭവിക്കുന്നു. കാസര്‍കോട് നഗരപരിസരത്തെ സര്‍ക്കാര്‍ സ്കൂളിലും മധൂര്‍ പഞ്ചായത്തിലെ സ്വകാര്യ മാനേജ്മെന്‍റ് സ്കൂളിലും ഇത്തരം അനുഭവങ്ങളുണ്ടാകുന്നതായി കുട്ടികള്‍ പറയുന്നു. ബദിയഡുക്കയിലെ സ്വകാര്യ മാനേജ്മെന്‍റ് ഹൈസ്കൂള്‍ ക്ളാസുകളില്‍  ‘എ’ഡിവിഷന്‍ സംസ്കൃതം ഒന്നാം ഭാഷയായി സ്വീകരിച്ച സവര്‍ണ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ്. പൊതു പരിപാടികളില്‍ കലാവൈഭവം പ്രകടിപ്പിക്കാന്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് അവസരമില്ല.
 

മൊഗര്‍ സമുദായക്കാരിയായ ലീലാവതിക്ക് കുടുംബശ്രീ നിര്‍മാണ യൂനിറ്റില്‍ മുറി വൃത്തിയാക്കലുംപാത്രം കഴുകലുമായിരുന്നു ജോലി

കുമ്പഡാജെ പഞ്ചായത്തിലെ മാര്‍പ്പനടുക്കയില്‍ കടുംബശ്രീ പ്രവര്‍ത്തരുടെ അച്ചാര്‍, കറിപ്പൊടി നിര്‍മ്മാണ യൂണിറ്റ് അംഗങ്ങളായിരുന്നു മൊഗര്‍ സമുദായക്കാരിയായ ലീലാവതി. മറ്റംഗങ്ങള്‍ മണിയാണി, ഒ.ബി.സി.വിഭാഗക്കാരും. അച്ചാറുണ്ടാക്കാനുള്ളസാധനങ്ങള്‍ കഴുകി മുറിക്കുമ്പോഴും മല്ലിയും മുളകും വറുത്ത് പൊടിച്ച് പാക്കറ്റില്‍ നിറക്കുമ്പോഴും  സഹായിക്കാന്‍ ശ്രമിച്ച ലീലാവതിയോട് മറ്റുള്ളവര്‍ പറയും -‘ നിങ്ങൊള് കൂടണ്ടാപ്പാ,ആടെ ഇര്ന്നോ ... ഞാങ്ങൊ ചെയ്തോളാം.’ മുറി അടിച്ച് വൃത്തിയാക്കുകയും പാത്രങ്ങള്‍ കഴുകുകയും ചെയ്യുമ്പോള്‍ മാത്രം അവരെ സഹകരിപ്പിച്ചു. ഇതൊരു പതിവായപ്പോഴാണ് തന്നെ അകറ്റി നിര്‍ത്തുകയാണെന്ന് അവര്‍ക്ക് ബോധ്യമായത്.  പട്ടിക ജാതിക്കാരിയായ ലീലാവതി തൊട്ട സാധനങ്ങള്‍ മറ്റുള്ളവര്‍ വാങ്ങാന്‍ തയ്യാറാകില്ളെന്ന് തീര്‍ച്ചയാക്കി ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ നിന്ന് തന്ത്രപുര്‍വ്വം അവരെ ഒഴിവാക്കുകയായിരുന്നു. ലീലാവതി പിന്നെ പഴയ കൂലിവേലയിലേക്ക് തന്നെ തിരികെയത്തെി. ഇപ്പോള്‍ സ്ഥലത്തെ ഭൂവുടമയുടെ തോട്ടത്തിലെ ജോലിക്കാരിയാണിവര്‍. തപാല്‍ ജീവനക്കാരനായ മലവേട്ടുവ മഹാസഭ പ്രസിഡന്‍റ്  എം. ഭാസ്കരന്‍ പരപ്പ പ്രതിഭാ നഗറിലെ മാങ്കുളത്ത് കാരണവര്‍ക്ക് മണിയോര്‍ഡര്‍ നല്‍കാന്‍ പോയപ്പോള്‍ വീട്ടിനകത്തേക്ക് കയറ്റിയില്ല.  ഇരിക്കാന്‍ മുറ്റത്തെ കളത്തിന്‍െറ തുമ്പില്‍ ചാക്ക് ഇട്ടുകൊടുത്തു. എന്നാല്‍, ഭാസ്കരന്‍ തൊട്ട നോട്ട് എടുക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല.
 
നിയമമുണ്ട് നടപടിയില്ല

ജാതി വിവേചനം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ സംഭവത്തിന് ആദിവാസികളല്ലാത്ത രണ്ടുപേര്‍ സാക്ഷികളായി വേണമെന്നാണ് പൊലീസ് നിബന്ധന. ആദിവാസികളല്ലാത്ത സാക്ഷികളെ കിട്ടുക എളുപ്പമല്ലാത്തതിനാല്‍ കേസുകളും ഉണ്ടാകുന്നില്ല. കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതും കൂടിവരികയാണ്. 2010-13 കാലയളവില്‍  രജിസ്റ്റര്‍ ചെയ്ത 201 കേസുകളില്‍ 194 എണ്ണവും ഒത്തുതീര്‍പ്പാക്കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പറയുന്നു. 199 കേസുകളില്‍ മാത്രമാണ് പ്രതികളെ പിടികൂടിയത്.

10 മാര്‍ക്ക് കിട്ടാത്തവര്‍ക്കും എന്‍ജിനീയറാകാം പ്രവേശ പരീക്ഷ തോറ്റവര്‍ക്കും എന്‍ജിനീയറിങ് പ്രവേശം

Posted: 08 Jul 2015 07:02 PM PDT

Image: 
Subtitle: 
കെ. നൗഫല്‍

കോഴിക്കോട്: പ്രവേശ പരീക്ഷ തോറ്റ വിദ്യാര്‍ഥികള്‍ക്കും എന്‍ജിനീയറിങ് പ്രവേശത്തിന് അവസരമൊരുക്കി സര്‍ക്കാറും സ്വാശ്രയ മാനേജ്മെന്‍റുകളും തമ്മില്‍ കരാര്‍. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രവേശ പരീക്ഷയില്‍ മിനിമം മാര്‍ക്കായ 10 ലഭിക്കാത്ത കുട്ടിക്കും  മാനേജ്മെന്‍റ് സീറ്റില്‍ പ്രവേശനത്തിന് അനുമതി നല്‍കുന്നതാണ് വ്യവസ്ഥ. ഇതിനായി പ്രവേശ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പട്ടിക സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷന് ലഭ്യമാക്കാനും ഉത്തരവിലുണ്ട്. പട്ടികയില്‍നിന്ന് കോളജുകള്‍ക്ക് സീറ്റ്  നികത്താം. ഈ വ്യവസ്ഥ 2015-16 വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്നും ഉത്തരവിലുണ്ട്. ഉത്തരവില്‍ 18ാം നമ്പറായാണ് വിവാദ വ്യവസ്ഥ.
 ഇതോടെ പ്രവേശ പരീക്ഷ പാസായില്ളെങ്കിലും പ്ളസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് 45 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് മാനേജ്മെന്‍റ് സീറ്റില്‍ പ്രവേശം നേടാനാകും. നേരത്തേ മിനിമം മാര്‍ക്ക് ഒഴിവാക്കി പ്രവേശപരീക്ഷ എഴുതിയവരെയെല്ലാം റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവേശപരീക്ഷ പാസാകാത്തവര്‍ക്കും മാനേജ്മെന്‍റ് സീറ്റില്‍ പ്രവേശത്തിന് വഴിയൊരുക്കി  ഉത്തരവിറക്കിയത്. കഴിഞ്ഞ വര്‍ഷം വരെ പ്ളസ് ടുവിന് മാത്സിന് പ്രത്യേകമായും ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവക്ക് ഒന്നിച്ചും 50 ശതമാനം മാര്‍ക്ക് നേടുകയും പ്രവേശ പരീക്ഷയില്‍ മിനിമം മാര്‍ക്കായ 10 ലഭിക്കുകയും ചെയ്തവര്‍ക്കായിരുന്നു എന്‍ജിനീയറിങ് പ്രവേശം അനുവദിച്ചത്. ഈ വ്യവസ്ഥ ഇത്തവണ സര്‍ക്കാര്‍ സീറ്റിലേക്ക് മാത്രമാക്കി.
എ.ഐ.സി.ടി.ഇ നിബന്ധന ഉയര്‍ത്തിയായിരുന്നു പ്ളസ് ടു പരീക്ഷയില്‍ 45 ശതമാനം മതിയെന്ന വ്യവസ്ഥക്കായി മാനേജ്മെന്‍റുകള്‍ വാദിച്ചത്. ഇത് മാനേജ്മെന്‍റ് സീറ്റില്‍ ബാധകമാക്കി നേരത്തേതന്നെ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് പ്രവേശപരീക്ഷ പാസാകണമെന്ന നിബന്ധന എടുത്തുകളഞ്ഞത്. പ്രവേശ നടപടികളുടെ മേല്‍നോട്ട ചുമതലയുള്ള ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ എതിര്‍പ്പോടെയാണ്  നടപ്പാക്കിയതെന്നാണ് സൂചന. പതിനായിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന വാദം ഉയര്‍ത്തിയാണ് മാനേജ്മെന്‍റുകള്‍ തോറ്റവര്‍ക്കും പ്രവേശത്തിന് അനുമതി നല്‍കുന്ന കരാറില്‍ എത്തിയത്.
പ്രവേശ പരീക്ഷയില്‍ നേടിയ മാര്‍ക്കും പ്ളസ് ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയില്‍ നേടിയ മാര്‍ക്കും തുല്യ അനുപാതത്തില്‍ സമീകരണ പ്രക്രിയക്ക് വിധേയമാക്കിയാണ് എന്‍ജിനീയറിങ് പ്രവേശത്തിനുള്ള റാങ്ക് പട്ടിക തയാറാക്കുന്നത്. സമീകരണ പ്രക്രിയക്ക് മുമ്പേയുള്ള എന്‍ജിനീയറിങ് പ്രവേശ പരീക്ഷ എഴുതിയവരുടെ പട്ടിക പ്രത്യേകം തയാറാക്കി മാനേജ്മെന്‍റുകള്‍ക്ക് നല്‍കാനാണ് പ്രവേശ പരീക്ഷാ കമീഷണര്‍ക്കുള്ള നിര്‍ദേശം.

അകക്കണ്ണിന്‍െറ വെളിച്ചത്തില്‍ ഇവര്‍ നടന്നുകയറിയത് ചരിത്രത്തിലേക്ക്

Posted: 08 Jul 2015 07:02 PM PDT

Image: 

തിരുവനന്തപുരം: കൈയില്‍ വൈറ്റ് കെയിനുമായി അശ്വതിയും ജോമോളും കഴിഞ്ഞദിവസം പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലത്തെിയപ്പോള്‍ അത് ചരിത്രത്തിലേക്കുള്ള കാല്‍വെപ്പായിരുന്നു.
സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്ളസ് വണ്‍ സയന്‍സ് പഠിക്കാന്‍ അവസരം ലഭിച്ചത്.
(അശ്വതിക്കും ജോമോള്‍ക്കുമൊപ്പം മലപ്പുറത്ത് തിരൂര്‍ ദേവദാര്‍ സ്കൂളില്‍ ആദില ഫര്‍സാനയും ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.)
തൃശൂരുകാരി അശ്വതിയും അങ്കമാലി മഞ്ഞപ്ര സ്വദേശി ജോമോളും ബുധനാഴ്ച കടന്നുചെല്ലുമ്പോള്‍ ഉത്സവസമാനമായ അന്തരീക്ഷമായിരുന്നു സ്കൂളില്‍. ആധ്യാപകരും സഹപാഠികളും ചേര്‍ന്ന് പ്ളസ് വണ്‍ സയന്‍സ് ക്ളാസിലേക്ക് എത്തിയ അശ്വതിക്കും ജോമോള്‍ക്കും ഊഷ്മളസ്വീകരണം നല്‍കി.
ഇവരെപ്പോലുള്ള പലരും മുമ്പ് ഇതേ ക്ളാസിലിരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ശാസ്ത്രവിഷയങ്ങള്‍ അന്ധവിദ്യാര്‍ഥികള്‍ക്ക് വഴങ്ങില്ളെന്ന ന്യായംപറഞ്ഞ് തല്ലിക്കെടുത്തുകയായിരുന്നു.
കോടതിയില്‍നിന്ന് അനുകൂല വിധികള്‍ സമ്പാദിച്ചിട്ടും വിദ്യാഭ്യാസവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടുമാത്രം ശാസ്ത്രപഠനം വഴിമുട്ടിയവരുമുണ്ട്.
പ്രാക്ടിക്കല്‍ പഠനം അന്ധവിദ്യാര്‍ഥികള്‍ക്ക് വഴങ്ങില്ളെന്ന മുടന്തന്‍ന്യായമായിരുന്നു  പറയാനുണ്ടായിരുന്നത്.
എന്നാല്‍, പ്ളസ് വണ്‍ പഠിക്കുന്നെങ്കില്‍ അത് സയന്‍സ് ഗ്രൂപ് തന്നെയാകുമെന്ന ഇവരുടെ നിശ്ചയദാര്‍ഢ്യം ഫലം കണ്ടു. പത്താം ക്ളാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ ഈ മിടുക്കികളുടെ കഥയറിഞ്ഞ മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് പഠിക്കാനുള്ള അവസരമുണ്ടാക്കുകയായിരുന്നു.
പ്രത്യേക സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്പിന്‍െറ സഹായത്തോടെയാണ് പഠനം. പ്രായോഗിക പരീക്ഷകള്‍ക്ക് പകരം പരീക്ഷണരീതി വിവരിച്ചാല്‍ മതിയാകും.
വേണമെങ്കില്‍ ലാബ് അസിസ്റ്റന്‍റിന്‍െറ സഹായത്തോടെ പരീക്ഷണം നടത്താം. കാഴ്ചവൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘ചക്ഷുമതി’ എന്ന സ്ഥാപനവും റാം കമലുമാണ് ഇരുവരുടെയും വഴികാട്ടി.
തൃശൂര്‍ ജീസസ് മേരി ജോസഫ് സ്കൂളിള്‍ ചെറുപ്പം തൊട്ട് സഹപാഠികളായിരുന്ന ഇരുവരും സ്കൂളിന് സമീപം പേയിങ് ഗെസ്റ്റായാണ് താമസിക്കുന്നത്. തിരക്കേറിയ തെരുവിലൂടെ കാല്‍നടയായാണ് യാത്ര.
മറ്റ് കുട്ടികള്‍ക്കൊപ്പം ഇവരെ എങ്ങനെ പഠിപ്പിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ആദ്യദിവസംതന്നെ അത് പമ്പകടന്നെന്ന് ക്ളാസ് ടീച്ചര്‍ ലക്ഷ്മിയും പ്രിന്‍സിപ്പല്‍ ജ്യോതിയും പറയുന്നു.
മറ്റുള്ളവരേക്കാള്‍ ഊര്‍ജസ്വലരായി ക്ളാസില്‍ നിറഞ്ഞുനിന്ന ഇരുവരും ഒറ്റദിവസംകൊണ്ടുതന്നെ സ്കൂളിലെ താരങ്ങളായി. കമ്പ്യൂട്ടര്‍വിദഗ്ധരാകണമെന്നാണ് രണ്ടുപേര്‍ക്കും ആഗ്രഹം.  അത് പൂര്‍ത്തിയാക്കുമ്പോള്‍ ഇവര്‍ക്കായി വാതില്‍തുറന്ന് ഗൂഗ്ള്‍ ഇന്ത്യ കാത്തിരിക്കുകയാണ്.

കൊച്ചി ടസ്കേഴ്സിനെ തിരിച്ചുപിടിക്കാന്‍ ഉടമകളുടെ നീക്കം

Posted: 08 Jul 2015 06:32 PM PDT

Image: 

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കേരളത്തിന്‍െറ പ്രതീക്ഷയായി അരങ്ങേറ്റം കുറിച്ച്, വിവാദങ്ങളിലൂടെ മാത്രം ബാറ്റുവീശി പാതിവഴിയില്‍ പുറത്തായ കൊച്ചിയുടെ സ്വന്തം ആനപ്പടക്ക് വീണ്ടും കൊമ്പ് മുളക്കുമോ. കളിച്ച് മതിയാവും മുമ്പേ ആരംഭിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ഐ.പി.എല്ലില്‍നിന്ന് പുറത്താക്കിയതിനെതിരായ നിയമ പോരാട്ടത്തില്‍ ഏറ്റവും ഒടുവില്‍ വന്ന ഉത്തരവ് കൊച്ചി ടസ്കേഴ്സ് കേരളക്ക് പ്രതീക്ഷ നല്‍കുന്നു. കൊച്ചി ടീമിന് ബി.സി.സി.ഐ 550 കോടി രൂപ നല്‍കണമെന്നാണ് ആര്‍ബിട്രേഷന്‍ ഉത്തരവ്. പണം നല്‍കുന്നില്ളെങ്കില്‍ 18 ശതമാനം വാര്‍ഷിക പലിശ കൂടി ഏര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പണം വേണ്ടെന്നാണ് ടീം ഉടമകളുടെ നിലപാട്. പകരം അടുത്ത സീസണ്‍ മുതല്‍ ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ആവശ്യം. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമായാണ് ഉത്തരവിനെ കൊച്ചി ടീം മാനേജ്മെന്‍റ് നോക്കിക്കാണുന്നത്.

എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ നിലപാട് എടുക്കേണ്ടത് ബി.സി.സി.ഐ ആണ്. പണം നല്‍കുന്നില്ളെങ്കില്‍ കൊച്ചിയെ ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തേണ്ടിവരും. എട്ട് ടീമുകള്‍ മതിയെന്നാണ് ബി.സി.സി.ഐ നിലപാട്. കൊച്ചിക്കു പകരം പുണെ വാരിയേഴ്സിനെ ടീമിലെടുത്തിരുന്നു. ആര്‍ബിട്രേഷന്‍ ഉത്തരവില്‍ ബി.സി.സി.ഐ തൃപ്തരല്ല. വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനും നീക്കമുണ്ട്. അദാനി ഗ്രൂപ്പിനുവേണ്ടിയായിരുന്നു കൊച്ചി ടീമിനെ മുടക്കിയതെന്ന് ഐ.പി.എല്‍ ചെയര്‍മാനായിരുന്ന ലളിത് മോദി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ എട്ടിലധികം ടീമുകളെ ഉള്‍പ്പെടുത്തിയാല്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും ബി.സി.സി.ഐ ഉത്തരം പറയേണ്ടിവരും. ഒത്തുതീര്‍പ്പെന്ന നിലയില്‍ ബി.സി.സി.ഐ വഴങ്ങിയാല്‍ കൊച്ചി ടീമിന് വീണ്ടും അവസരം ലഭിക്കും.

2010ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് കേരളത്തില്‍നിന്നുള്ള ഒരു ടീമിനെ പ്രഖ്യാപിക്കുന്നത്. ഇന്‍ഡി കമാന്‍ഡോസ് എന്നായിരുന്നു ആദ്യ പേര്. ആരാധകരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് കൊച്ചി ടസ്കേഴ്സ് കേരള എന്ന പേര് സ്വീകരിച്ചു. ജെഫ് ലോസണ്‍ കോച്ചും ഋഷികേശ് കനിത്കര്‍ അസിസ്റ്റന്‍റ് കോച്ചുമായ ടീമിന്‍െറ നായകന്‍ മഹേല ജയവര്‍ധനെയായിരുന്നു. പാര്‍ഥിവ് പട്ടേല്‍, വി.വി.എസ്. ലക്ഷ്മണ്‍, ബ്രണ്ടന്‍ മക്കല്ലം, മുത്തയ്യ മുരളീധരന്‍, ശ്രീശാന്ത്, ആര്‍.പി. സിങ്, രമേശ് പവാര്‍, രവീന്ദ്ര ജദേജ, വിനയ്കുമാര്‍, ബ്രാഡ് ഹോഡ്ജ്, സ്റ്റീവ് സ്മിത്ത്, ഉവൈസ് ഷാ, തിസാര പെരേര തുടങ്ങിയ വന്‍ താരനിര തന്നെ കൊച്ചിക്കുവേണ്ടി അണിനിരന്നു. 14 കളികളില്‍ ആറ് ജയവുമായി 12 പോയന്‍േറാടെ എട്ടാം സ്ഥാനത്തത്തെി.

വിവാദങ്ങളുടെ ടസ്ക്കേഴ്സ്
കൊച്ചി: വിവാദങ്ങളിലും പേരെടുത്ത ടീമായിരുന്നു കൊച്ചി ടസ്ക്കേഴ്സ് കേരള. പേരും ഹോംഗ്രൗണ്ട് നിര്‍ണയവും തുടങ്ങി ശശി തരൂരിന്‍െറ കേന്ദ്ര സഹമന്ത്രിസ്ഥാനം വരെ ഇല്ലാതാക്കാന്‍ ഒറ്റ സീസണ്‍ മാത്രം കളിച്ച ടസ്ക്കേഴ്സിനായി. അദാനി ഗ്രൂപ്പിനുവേണ്ടി ലേലത്തില്‍ പങ്കെടുക്കാതിരിക്കാന്‍ കൊച്ചി ടീം ഉടമകളെ ഭീഷണിപ്പെടുത്തിയെന്ന ഐ.പി.എല്‍ ചെയര്‍മാനായിരുന്ന ലളിത് മോദിയുടെ വെളിപ്പെടുത്തലാണ് ഏറ്റവും പുതിയ വിവാദം.

ടീമിന്‍െറ പേരിടലില്‍ തുടങ്ങിയതാണ് പുകിലുകള്‍. ഇന്‍ഡി കമാന്‍ഡോസ് എന്ന ആദ്യ പേരിനെതിരെ രംഗത്തത്തെിയത് ആരാധകരായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ കൊച്ചി ടസ്ക്കേഴ്സ് കേരള എന്ന പേര് സ്വീകരിച്ചു. അഭിപ്രായ വോട്ടെടുപ്പിന്‍െറ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പേരും ലോഗോയും മാറ്റിയ ടീമിനെ മലയാളികള്‍ നെഞ്ചോടടുപ്പിക്കുമ്പോഴേക്കും ഹോം ഗ്രൗണ്ട് സംബന്ധിച്ച വിവാദങ്ങള്‍ തലപൊക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ഇടക്കൊച്ചി സ്റ്റേഡിയം പൂര്‍ത്തിയാകുംവരെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഹോംഗ്രൗണ്ടായി നിശ്ചയിച്ചു. എന്നാല്‍, കൊച്ചി നഗരസഭ 36 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയതോടെ അഹ്മദാബാദിലേക്ക് ഹോംഗ്രൗണ്ട് മാറ്റാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചു. പിന്നീട് വിനോദ നികുതി 18 ശതമാനമായി കുറച്ചതോടെയാണ് കൊച്ചിയില്‍ കളി നടന്നത്.

ഇതിനൊപ്പമായിരുന്നു തരൂരിന്‍െറ കേന്ദ്ര മന്ത്രിസ്ഥാനം തെറിപ്പിച്ച വിവാദം. ടീം ഉടമകളായ റെണ്‍ദേവു കണ്‍സോര്‍ഷ്യത്തില്‍ 19 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്ന സുനന്ദ പുഷ്കര്‍ തരൂരിന്‍െറ ബിനാമിയെന്നായിരുന്നു ആരോപണം. വിയര്‍പ്പ് ഓഹരിയെന്ന നിലയില്‍ സൗജന്യമായാണ് സുനന്ദക്ക് പങ്കാളിത്തം ലഭിച്ചതെന്നും ഐ.പി.എല്‍ ചെയര്‍മാനായിരുന്ന ലളിത് മോദി വെളിപ്പെടുത്തി. സംഭവം വന്‍ വിവാദമായതോടെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് തരൂര്‍ മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നാലെ തരൂര്‍ സുനന്ദയെ വിവാഹം ചെയ്തു. 2014ല്‍ സുനന്ദയെ ഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മരണം സംബന്ധിച്ച അന്വേഷണത്തില്‍ ഐ.പി.എല്‍ വിവാദം വീണ്ടും ഉയര്‍ന്നുവന്നു.
ലേലത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ടീം ഉടമകളെ ലളിത് മോദി ഭീഷണിപ്പെടുത്തിയതിന്‍െറ രേഖകളാണ് ഒടുവില്‍ പുറത്തുവന്നത്. അദാനി ഗ്രൂപ്പിന് ടീം ലഭിക്കുന്നതിനുവേണ്ടിയായിരുന്നു ലളിത് മോദിയുടെ ഇടപെടല്‍. കേരളത്തിലെ ഹോം മത്സരങ്ങള്‍ അനുവദിക്കില്ളെന്നും ഗുവാഹതിയിലോ ഹരിയാനയിലെ ദിവാനിയിലോ ഇവ നടത്തേണ്ടിവരുമെന്നും മോദി പറഞ്ഞിരുന്നു. കളിക്കാരുടെ ലേലവ്യവസ്ഥകളില്‍ കൊച്ചി ടീമിന് എതിരായി മാറ്റങ്ങള്‍ വരുത്തുമെന്ന് നിലപാടെടുത്തു. ബി.സി.സി.ഐ അധ്യക്ഷനായിരുന്ന ശശാങ്ക് മനോഹറുമായി നടത്തിയ ഇ-മെയില്‍ സന്ദേശങ്ങളുടെ വിശദാംശങ്ങളാണ് ലളിത് മോദി ഇപ്പോള്‍ പുറത്തുവിട്ടത്. മോദിയുടെ വെളിപ്പെടുത്തലില്‍ വിവാദം പുകയുകയാണ്.

ലോക സര്‍വകലാശാല മീറ്റ് ഇന്ദര്‍ജിത് സിങ്ങിന് സ്വര്‍ണം

Posted: 08 Jul 2015 12:29 PM PDT

Image: 

ഗ്വാങ്ചോ: ലോക സര്‍വകലാശാല ഗെയിംസില്‍ ഇന്ത്യയുടെ ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിങ്ങിന് സ്വര്‍ണം. 20.27 മീറ്റര്‍ എറിഞ്ഞാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ജേതാവായ ഇന്ദര്‍ജിത് സ്വര്‍ണമണിഞ്ഞത്. ഷൂട്ടിങ്ങില്‍ ഒരു വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡല്‍വേട്ട ഓരോ സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുമായി. പുരുഷ വിഭാഗം 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് ഇന്ത്യ വെള്ളി നേടിയത്. അചല്‍ പ്രതാപ് സിങ് ഗ്രെവാള്‍, അമരീന്ദര്‍പാല്‍ സിങ്, അക്ഷയ് ജെയ്ന്‍ എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ഇനത്തിലാണ് ഇന്ത്യയുടെ ഏക വെള്ളി. 10 മീ. എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് രണ്ടാം വെങ്കലം.
സീസണില്‍ ഉജ്ജ്വല ഫോമിലുള്ള ഇന്ദര്‍ജിത് സിങ്ങിന് ഈവര്‍ഷത്തെ അഞ്ചാം സ്വര്‍ണമെഡല്‍ നേട്ടമാണിത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേതിനു പുറമെ ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീ മൂന്നു പാദത്തിലും ഹരിയാന താരം സ്വര്‍ണമണിഞ്ഞിരുന്നു.
 

സാഫ് ഗെയിംസ് അടുത്തവര്‍ഷത്തേക്ക് നീട്ടി

Posted: 08 Jul 2015 12:28 PM PDT

Image: 

ന്യൂഡല്‍ഹി: ഡിസംബറില്‍ ഗുവാഹതിയിലും ഷില്ളോങ്ങിലുമായി നടത്താനിരുന്ന സാഫ് ഗെയിംസ്-2016 ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചു. തയാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന സംഘാടകരുടെ ആവശ്യത്തത്തെുടര്‍ന്നാണ് ഗെയിംസ് നീട്ടിവെക്കാന്‍ സൗത് ഏഷ്യന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനിച്ചത്. നേരത്തേ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ കേരളത്തിന് അനുവദിച്ച ഗെയിംസാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടലിനെ തുടര്‍ന്ന് അസമിലത്തെിയത്. ക്രിക്കറ്റ് ഉള്‍പ്പെടെ 22 ഇനങ്ങളിലായി നടക്കുന്ന ഗെയിംസില്‍ എട്ട് രാജ്യങ്ങള്‍ പങ്കാളികളാവും. അണ്ടര്‍-19 ട്വന്‍റി20 ക്രിക്കറ്റാണ് ഗെയിംസില്‍ ഉള്‍പ്പെടുത്തുന്നത്. ഗെയിംസിന്‍െറ അന്തിമതീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഒളിമ്പിക്സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത അറിയിച്ചു.
 

ചാരത്തില്‍നിന്നുയര്‍ന്ന് ഇംഗ്ളണ്ട്

Posted: 08 Jul 2015 12:25 PM PDT

Image: 

കാഡിഫ്: സ്വന്തം ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പുരാണത്തിലെ ഫിനിക്സ് പക്ഷിയെപ്പോലെയായിരുന്നു ആഷസിലെ ആദ്യ ടെസ്റ്റിന്‍െറ ആദ്യ ദിവസം ഇംഗ്ളണ്ട്. മാരകമായ ഓസീസ് ബൗളിങ്ങിനു മുന്നില്‍ തുടക്കത്തില്‍തന്നെ ചാരമായെന്ന് തോന്നിപ്പിച്ചെങ്കിലും അതിശയകരമായി തിരിച്ചുവന്ന ഇംഗ്ളണ്ട് ബാറ്റിങ് നിര ഒന്നാമിന്നിങ്സില്‍ ഭേദപ്പെട്ട നിലയിലത്തെി. സെഞ്ച്വറി നേടിയ ജോ റൂട്ടും അര്‍ധസെഞ്ച്വറി തികച്ച ഗാരി ബല്ലന്‍സുമാണ് ഇംഗ്ളണ്ടിനെ കരകയറ്റിയത്. നാല് വിക്കറ്റിന് ഇംഗ്ളണ്ട് 248 റണ്‍സെടുത്തിട്ടുണ്ട്.
ടോസ് ഭാഗ്യം കനിഞ്ഞ ഇംഗ്ളണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ വെറും ഏഴ് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപണര്‍ ആദം ലിത്തിനെ ഹേസല്‍വുഡ് ഡേവിഡ് വാര്‍ണറുടെ കൈയിലത്തെിച്ച് ഇംഗ്ളണ്ടിനെ ഞെട്ടിച്ചു. ആറ് റണ്‍സ് മാത്രമായിരുന്നു ലിത്തിന്‍െറ സ്കോര്‍. 42ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്കും പുറത്തായി. സ്പിന്നര്‍ നഥാന്‍ ലിയോണിന്‍െറ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹഡിന് പിടികൊടുത്തു. ഒരു റണ്‍സുകൂടി ചേര്‍ത്തപ്പോഴേക്കും ഒരു റണ്‍സെടുത്ത സ്റ്റാര്‍ ബാറ്റ്സ്മാന്‍ ഇയാന്‍ ബെല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
തുടര്‍ന്ന് ഗാരി ബല്ലന്‍സിന് തുണയായി  ക്രീസില്‍ ഒത്തുചേര്‍ന്ന ജോ റൂട്ട് കൂട്ടുകെട്ട് ഇംഗ്ളണ്ട് ഇന്നിങ്സിനെ കരക്കടുപ്പിക്കുന്നതാണ് കണ്ടത്. മോശം പന്തുകള്‍ മാത്രം തെരഞ്ഞെടുത്ത് ശിക്ഷിച്ച സഖ്യം നാലാം വിക്കറ്റില്‍ വിലപ്പെട്ട 153 റണ്‍സാണ് സ്കോര്‍ബോര്‍ഡിലത്തെിച്ചത്. ജോ റൂട്ടിനായിരുന്നു സ്കോറിങ് വേഗം. റൂട്ട് സെഞ്ച്വറിയോടടുക്കെ 149 പന്തില്‍ 61 റണ്‍സെടുത്ത ബല്ലന്‍സ് ഹേസല്‍വുഡിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
തൊട്ടുടന്‍ റൂട്ട് കരിയറിലെ ഏഴാമത് സെഞ്ച്വറിയും തികച്ചു.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ളണ്ട് 64 ഓവറില്‍ നാലു വിക്കറ്റിന് 248 റണ്‍സെടുത്തു. 121 റണ്‍സുമായി ജോ റൂട്ടും 28 റണ്‍സുമായി ബെന്‍ സ്റ്റോക്സും ബാറ്റിങ് തുടരുന്നു.
 

കെടുതിയൊടുങ്ങാതെ ദുരന്ത മുനമ്പ്

Posted: 08 Jul 2015 11:53 AM PDT

Image: 
Subtitle: 
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന് ഒരു വയസ്സ്

ഗസ്സ സിറ്റി: ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ 52 ദിവസത്തെ വ്യോമാക്രമണത്തിന് ഒരു വയസ്സ്. കഴിഞ്ഞവര്‍ഷം ജൂലൈ ഏഴിനായിരുന്നു ഇസ്രായേലിന്‍െറ ആക്രമണത്തിന്‍െറ തുടക്കം. 500ഓളം കുട്ടികളുള്‍പ്പെടെ 2000ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ലക്ഷം പേര്‍ ഭവനരഹിതരാവുകയും ചെയ്ത ഇസ്രായേല്‍ സൈനിക നടപടിയുടെ കെടുതികളില്‍നിന്ന് ഇനിയും മോചിതരായിട്ടില്ല ദുരന്ത മുനമ്പിലെ ജനത. വര്‍ഷങ്ങളായുള്ള ഉപരോധം കാരണം പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെ അതിജീവനത്തിനുള്ള വഴിതേടുകയാണ് ഗസ്സക്കാര്‍.

ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് 20 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് പറയുന്നത്. 12,000 വീടുകളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നത്. ഇതിനുപുറമെ, ആശുപത്രികളും സ്കൂളും സര്‍ക്കാര്‍ ഓഫിസുകളുമെല്ലാം നിലംപൊത്തി. ഗസ്സ പുനര്‍നിര്‍മാണത്തിന് 500 കോടി ഡോളറാണ് അമേരിക്കയും അറബ് നാടുകളുമെല്ലാം ചേര്‍ന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ പകുതിയും ഇനിയും ലഭിച്ചിട്ടില്ല. ഇസ്രായേല്‍ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ നിര്‍മാണ സാമഗ്രികള്‍ ഗസ്സയിലത്തെിക്കാന്‍ കഴിയുന്നില്ല എന്നതും പുനര്‍നിര്‍മാണത്തെ പിന്നോട്ടടിക്കുന്നു. കഴിഞ്ഞയാഴ്ച സ്വീഡനില്‍നിന്നുള്ള ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍ ഗസ്സയിലേക്കുള്ള സഹായവസ്തുക്കളുമായി കടല്‍ മാര്‍ഗം പുറപ്പെട്ടുവെങ്കിലും ഇസ്രായേല്‍ വ്യോമസേന അവരെ പിടികൂടി.

അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കിടയിലും ഇസ്രായേല്‍ ഉപരോധം നീക്കാന്‍ തയാറായിട്ടില്ല. 20000 പേര്‍ ഇപ്പോള്‍ താല്‍ക്കാലിക ഷെഡുകളില്‍ കഴിയുന്നുവെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന യു.എന്‍ സംഘം വ്യക്തമാക്കുന്നു. 18 ലക്ഷം ജനങ്ങളുള്ള ഗസ്സയില്‍ 12 ലക്ഷം പേരും യു.എന്‍ അഭയാര്‍ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. അടിയന്തരമായി 7000 ഭവനങ്ങളെങ്കിലും നിര്‍മിക്കണമെന്നാണ് യു.എന്‍ സംഘങ്ങള്‍ പറയുന്നത്. ഈയൊരു  വര്‍ഷത്തിനിടെ, ഇസ്രായേലിലും ഫലസ്തീനിലും വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. ഹമാസും ഫതഹും ചേര്‍ന്ന് ഐക്യ ഫലസ്തീന്‍ സര്‍ക്കാര്‍ രൂപവത്കരിച്ചതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഇസ്രായേല്‍ ആക്രമണങ്ങളുടെ കാരണങ്ങളില്‍ ഒന്ന്.

ഈ ഐക്യ സര്‍ക്കാര്‍ കഴിഞ്ഞ മാസം പിരിച്ചുവിട്ടു. ഹമാസും ഫതഹും തമ്മിലുള്ള ഭിന്നതയായിരുന്നു ഇതിനു പിന്നില്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ ഗസ്സ സംഭവങ്ങള്‍ പ്രതിഫലിച്ചു. നേരിയ ഭൂരിപക്ഷത്തിനാണ് നെതന്യാഹുവിന്‍െറ ലിക്കുഡ് പാര്‍ട്ടിക്ക് അധികാരം നിലനിര്‍ത്താനായത്. ഫലസ്തീനോട് അനുഭാവം പുലര്‍ത്തുന്ന അറബ് പാര്‍ട്ടികള്‍ ഒറ്റ ബ്ളോക്കായി മത്സരിച്ച് കക്ഷിനിലയില്‍ മൂന്നാം സ്ഥാനത്തത്തെിയതും ഇസ്രായേല്‍ രാഷ്ട്രീയ ചരിത്രത്തില്‍ ശ്രദ്ധേയമായി.

വിഴിഞ്ഞം: തര്‍ക്കമില്ലെന്ന്‌ മുഖ്യമന്ത്രി

Posted: 08 Jul 2015 11:28 AM PDT

Image: 

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവുമില്ളെന്നും ഇപ്പോഴുണ്ടെന്ന് പറയുന്ന വിവാദങ്ങള്‍ക്ക് നാഥനില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട സമ്മതപത്രം സമയത്തു തന്നെ ഇറങ്ങുമെന്ന്  മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പിനെ മാത്രമേ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തിട്ടുള്ളൂ. മാധ്യമങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങളുണ്ടാക്കിയിട്ടുള്ളത്. കുറ്റമറ്റരീതിയില്‍ തന്നെ പദ്ധതി  നടപടികളുമായി മുന്നോട്ടുപോകും. താന്‍ ഡല്‍ഹിയില്‍ പോകുമ്പോഴെല്ലാം സമയം അനുവദിച്ചാല്‍  കോണ്‍ഗ്രസ് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും കാണാറുണ്ട്. അടുത്ത  ബുധനാഴ്ച  പ്രധാനമന്ത്രി വിളിച്ച ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിതി ആയോഗ് യോഗത്തില്‍  പങ്കെടുക്കാന്‍  ഡല്‍ഹിയില്‍ പോകേണ്ട ആവശ്യമുണ്ട്. നിയമസഭാസമ്മേളനം നടക്കുന്നതിനാല്‍  പങ്കെടുക്കാന്‍ കഴിയുമോയെന്ന കാര്യം അറിയില്ല.

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷയെ കാണുമെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു    മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ളെന്നും അദ്ദേഹം പറഞ്ഞു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP