ഗാന്ധി കുടുംബാംഗങ്ങള്‍ ലളിത്മോദിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ളെന്ന് രാഹുല്‍ ഗാന്ധി Madhyamam News Feeds | ![]() |
- ഗാന്ധി കുടുംബാംഗങ്ങള്‍ ലളിത്മോദിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ളെന്ന് രാഹുല്‍ ഗാന്ധി
- എ.ഡി.എമ്മിന് നേരെ കൈയേറ്റം: റിപ്പോര്‍ട്ട് തേടിയതായി റവന്യൂ മന്ത്രി
- തുഞ്ചന്‍ കോളജ് ഭൂമിയില്‍ കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കം വിവാദത്തില്‍
- 'പ്രേമം' വ്യാജ പതിപ്പ്: കര്‍ശന നടപടി വേണമെന്ന് മമ്മൂട്ടി
- യാസിന്‍ ഭട്കല്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
- വി.ഐ.പികളെ കണ്ടാല്‍ കവാത്തു മറക്കുന്ന എയര്‍ ഇന്ത്യക്ക് താക്കീത്
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,640 രൂപ
- റെക്കോഡുകള്‍ തിരുത്തി സോളാര്‍ ഇംപള്‍സ് ഹവായിയിലിറങ്ങി
- ഗ്രീസ് പ്രതിസന്ധി സ്വര്‍ണവിലയെ ബാധിച്ചു; ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
- കശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം: മൂന്നുപേരെ വധിച്ചു
- ബിജിമോളുടെ കൈയേറ്റം: റവന്യൂ ഉദ്യോഗസ്ഥര്‍ സമരത്തില്‍
- കോപയില്‍ ഇന്ന് കിരീടപ്പോരാട്ടം
- 96ന്‍െറ നിറവില്‍ കെ.ആര്‍. ഗൗരിയമ്മ
- കോപ അമേരിക്കയില്‍ പെറുവിന് മൂന്നാം സ്ഥാനം
- അസമത്വം തുടച്ചുനീക്കാന്‍ സഹകരണ കൂട്ടായ്മകള്‍
- കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; കശ്മീരികളും
- ഐക്യസന്ദേശമോതി മസ്ജിദുല്‍ കബീറില്‍ സുന്നി^ശിയ സംയുക്ത ജുമുഅ
- കേരളത്തില്‍ 70 ശതമാനത്തിനും മാസ വരുമാനം 5,000ല്‍ താഴെ
- ഗ്രീസില്‍ ഹിതപരിശോധന നാളെ; ജനങ്ങള്‍ രണ്ടുതട്ടില്‍
- അറിവിന്‍െറ തമ്പുരാന്‍ @ 90
- വിംബ്ള്‍ഡണിനെ ഞെട്ടിച്ച് ബ്രൗണ്‍
- സര്‍ക്കാര്‍ ഇടപെടലിന് തിരിച്ചടി: തെരുവുനായകളെ കൊല്ലരുതെന്ന് മേനക ഗാന്ധി
- നൈജീരിയയില്‍ തീവ്രവാദി ആക്രമണം; 150 പേര്‍ കൊല്ലപ്പെട്ടു
- മുറിവുണക്കാന്‍ ഇനി ഇലാസ്റ്റിക് ജെല്ലും
- രാജ്യത്തെ 73 ശതമാനം ജനങ്ങള്‍ ഗ്രാമങ്ങളിലെന്ന് സര്‍വ്വെ
ഗാന്ധി കുടുംബാംഗങ്ങള്‍ ലളിത്മോദിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ളെന്ന് രാഹുല്‍ ഗാന്ധി Posted: 04 Jul 2015 12:42 AM PDT Image: ![]() ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും തന്‍റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന ഐ.പി.എല്‍ അഴിമതി കേസ് പ്രതി ലളിത് മോദിയുടെ ആരോപണം നിരാകരിച്ച് രാഹുല്‍ രംഗത്ത്.
|
എ.ഡി.എമ്മിന് നേരെ കൈയേറ്റം: റിപ്പോര്‍ട്ട് തേടിയതായി റവന്യൂ മന്ത്രി Posted: 03 Jul 2015 11:37 PM PDT Image: ![]() തിരുവനന്തപുരം: പെരുവന്താനത്ത് എ.ഡി.എമ്മിനെ ഇ.എസ് ബിജിമോള്‍ എം.എല്‍.എ കൈയേറ്റം ചെയ്ത സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. ടി.ആര്‍ ആന്‍ഡ് ടി കമ്പനിയുടെ കൈവശം സര്‍ക്കാര്‍ ഭൂമിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഹൈകോടതി ഉത്തരവ് പാലിക്കുക മാത്രമാണ് എ.ഡി.എം ചെയ്തതെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ പറഞ്ഞു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ളെന്നും കലക്ടര്‍ വ്യക്തമാക്കി. ഹൈകോടതി ഉത്തരവു നടപ്പാക്കാനാണ് ശ്രമിച്ചതെന്ന് എ.ഡി.എം മോന്‍സി പി. അലക്സാണ്ടര്‍ പറഞ്ഞു. എം.എല്‍.എയുടെ നേതൃത്വത്തില്‍ പിടിച്ചു തള്ളിയപ്പോള്‍ 150 മീറ്ററോളം പുറകോട്ടുപോയി. എം.എല്‍.എയുടെ ഒപ്പമുള്ളവരും കൈയേറ്റം ചെയ്തു. കാല്‍ മടങ്ങിയാണ് ഒടിവുണ്ടായത്. സ്വന്തംനിലക്ക് നിയമനടപടികള്‍ക്കില്ളെന്നും എ.ഡി.എം വ്യക്തമാക്കി. അതേസമയം, ബിജിമോളുടെ പ്രതിഷേധം ജനകീയ സമരത്തിന്‍െറ ഭാഗമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ബിജിമോള്‍ക്കെതിരായ കേസ് പാര്‍ട്ടി നടത്തും. ഇടുക്കി എ.ഡി.എമ്മിനെ കൈയേറ്റം ചെയ്ത സംഭവം പാര്‍ട്ടി പരിശോധിക്കുമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. എസ്റ്റേറ്റിലെ ഗേറ്റ് പുനഃസ്ഥാപിച്ചാല്‍ പൊളിച്ചു നീക്കുമെന്ന് ഇടുക്കി ഡി.സി.സി വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനമാണ് ഇക്കാര്യമറിയിച്ചത്. |
തുഞ്ചന്‍ കോളജ് ഭൂമിയില്‍ കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കം വിവാദത്തില്‍ Posted: 03 Jul 2015 11:18 PM PDT തിരൂര്‍: തുഞ്ചന്‍ സ്മാരക ഗവ. കോളജ് വളപ്പില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കം വിവാദത്തില്‍. കോളജ് വളപ്പില്‍നിന്ന് രണ്ട് ഏക്കര്‍ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ബന്ധപ്പെട്ടതോടെ ഈ ശ്രമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. നിലവില്‍ മലയാള സര്‍വകലാശാല കോളജ് വളപ്പിലാണ് പ്രവര്‍ത്തിക്കുന്നത് എന്നിരിക്കെ പുതിയൊരു പദ്ധതിക്ക് കൂടി സ്ഥലം നല്‍കുന്നത് കോളജിന്‍െറ ഭാവി വികസനത്തിന് തടസ്സമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. |
'പ്രേമം' വ്യാജ പതിപ്പ്: കര്‍ശന നടപടി വേണമെന്ന് മമ്മൂട്ടി Posted: 03 Jul 2015 10:30 PM PDT Image: ![]() കൊച്ചി: 'പ്രേമം' സിനിമയുടെ അണിയറക്കാര്‍ക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടി രംഗത്ത്. 'പ്രേമം' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് മമ്മൂട്ടി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. വ്യാജ പതിപ്പ് പ്രചരിപ്പിക്കരുത്. ഞങ്ങളുടെ സിനിമകള്‍ മോഷ്ടിക്കരുത്. നിങ്ങള്‍ ഞങ്ങള്‍ക്ക് സിനിമയോ ആശയമോ മോഷ്ടിച്ച് തരേണ്ട. സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദിനെയും പ്രേമം ടീമിനെയും പിന്തുണക്കുന്നു. നടന്‍ നിവിന്‍ പോളി, അല്‍ഫോണ്‍സ് അടക്കം 'പ്രേമ'ത്തിലെ എല്ലാവരെയും അഭിനന്ദിക്കുന്നു ^മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 'പ്രേമം' സിനിമയുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്‍െറ ഭാഗമായി സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നു ആന്‍റി പൈറസി സെല്‍ തെളിവെടുക്കും. കൂടാതെ തിരുവനന്തപുരം, ചെന്നൈ സ്റ്റുഡിയോകളില്‍ സിനിമ എഡിറ്റ് ചെയ്ത ജീവനക്കാരെയും ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ടു സിനിമ ഛായാഗ്രാഹകന്‍ അടക്കം ആറു പേരെ ചോദ്യംചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെകുറിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നേരിട്ട് അന്വേഷിക്കും. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹലാനി ഒരാഴ്ചക്കകം നേരിട്ടെത്തിയാണ് അന്വേഷണം നടത്തുക. സിനിമയുടെ വ്യാജ പതിപ്പില്‍ "സെന്‍സര്‍ കോപ്പി" എന്ന അടയാളപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണിത്.
|
യാസിന്‍ ഭട്കല്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് Posted: 03 Jul 2015 10:19 PM PDT Image: ![]() ന്യൂഡല്‍ഹി: ജയില്‍ സുരക്ഷയെ മറികടന്ന് തീവ്രവാദ കേസിലെ പ്രതി യാസിന്‍ ഭട്കല്‍ സെല്ലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. വന്‍ സുരക്ഷയുള്ള ഹൈദരാബാദ് ജയിലില്‍ കഴിയുന്ന യാസിന്‍ ഭട്കല്‍ ഫോണില്‍ ഭാര്യയുമായി സംസാരിച്ചതായി ഡല്‍ഹി പൊലീസ് പറഞ്ഞു. തീവ്രവാദ സംഘനകളുടെ സഹായത്തോടെ താന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമെന്ന് ഭട്കല്‍ ഭാര്യയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍െറ സ്ഥാപകനായ യാസിന്‍ ഭട്കല്‍ ആഗസ്റ്റ് 28ന് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലായത്. ഇന്ത്യ തിരയുന്ന 12 കൊടും കുറ്റവാളികളിലൊരാളായാണ് യാസിന്‍ ഭട്കല്‍ അറിയപ്പെടുന്നത്. |
വി.ഐ.പികളെ കണ്ടാല്‍ കവാത്തു മറക്കുന്ന എയര്‍ ഇന്ത്യക്ക് താക്കീത് Posted: 03 Jul 2015 10:03 PM PDT Image: ![]() ന്യൂഡല്‍ഹി: വി.ഐ.പികള്‍ക്കുവേണ്ടി സര്‍വീസുകള്‍ വൈകിപ്പിക്കുന്ന എയര്‍ ഇന്ത്യക്ക് വ്യോമയാനമന്ത്രാലയം മാര്‍ഗനിര്‍ദേശം നല്‍കാനൊരുങ്ങുന്നു. വി.ഐ.പികള്‍ക്കുവേണ്ടി സര്‍വീസുകള്‍ വൈകിപ്പിക്കുന്നത് ഒഴിവാക്കാനായി എയര്‍ ഇന്ത്യക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രാക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് വിമാനങ്ങള്‍ വൈകിപ്പിക്കുന്നത് നീതികരിക്കാനാവില്ളെന്നും സമയത്തിനത്തൊന്‍ കഴിയാത്തവര്‍ അടുത്ത വിമാനത്തില്‍ വരുന്നതാണ് നല്ലതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,640 രൂപ Posted: 03 Jul 2015 09:49 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,455 രൂപയും പവന് 19,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മാസാരംഭത്തില്‍ 19,800 രൂപയായിരുന്നു പവന്‍ വില. വ്യാഴാഴ്ച വില 80 രൂപ കുറഞ്ഞ് 19,720 രൂപയിലെത്തി. തുടര്‍ന്ന് വെള്ളിയാഴ്ച ഈ വില തുടരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 5.26 ഡോളര്‍ കൂടി 1,168.26 ഡോളറിലെത്തി. |
റെക്കോഡുകള്‍ തിരുത്തി സോളാര്‍ ഇംപള്‍സ് ഹവായിയിലിറങ്ങി Posted: 03 Jul 2015 09:38 PM PDT Image: ![]() ഹോണോലുലു: ചരിത്രം രചിച്ച് സോളാര്‍ ഇംപള്‍സ് വിമാനം വിജയകരമായി ഹവായിയില്‍ ഇറങ്ങി. സൗരോര്‍ജത്തില്‍ പറക്കുന്ന ചെറുവിമാനമായ സോളാര്‍ ഇംപള്‍സ് പസഫിക് സമുദ്രത്തിന് മുകളിലൂടെ 8000 കിലോമീറ്റര്‍ പറന്നാണ് ഹവായിയിലെ കലേലോ വിമാനത്താവളത്തിലിറങ്ങിയത്. ജപ്പാനില്‍നിന്ന് പുറപ്പെട്ട വിമാനം 118 മണിക്കൂര്‍ പറന്നാണ് പ്രാദേശികസമയം ആറോടെ നിലം തൊട്ടത്. പിന്നിട്ട ദൂരത്തിലും ആകാശത്തില്‍ ചെലവിട്ട സമയത്തിലും മനുഷ്യനെയും വഹിച്ചുള്ള സൗരോര്‍ജ വിമാനങ്ങളുടെ റെക്കോഡാണ് സോളാര്‍ ഇംപള്‍സ് സ്ഥാപിച്ചത്. ഒറ്റക്കൊരാള്‍ ഏറ്റവുംകൂടുതല്‍ ദൂരം വിമാനം പറത്തിയ റെക്കോഡും ഇതോടെ ഇംപള്‍സിന്‍െറ വൈമാനികന്‍ ബോഷ്ബര്‍ഗിന്‍െറ പേരിലായി. 2006ല്‍ ഒറ്റ ഇരിപ്പിട വിമാനത്തില്‍ അമേരിക്കക്കാരന്‍ സ്റ്റീവ് ഫോസെറ്റ് സ്ഥാപിച്ച 76 മണിക്കൂര്‍ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. മാര്‍ച്ച് ഒമ്പതിന് അബൂദബിയില്‍നിന്ന് യാത്ര തുടങ്ങിയ സോളാര്‍ ഇംപള്‍സ് ഇന്ത്യയിലെ അഹ്മദാബാദിലും വാരാണസിയിലും എത്തിയിരുന്നു. അടുത്തപാദത്തില്‍ ഹവായിയില്‍നിന്ന് അരിസോണയിലെ ഫോയ്നിക്സിലേക്ക് പദ്ധതിയിലെ പങ്കാളിയായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡാണ് വിമാനം പറത്തുക. |
ഗ്രീസ് പ്രതിസന്ധി സ്വര്‍ണവിലയെ ബാധിച്ചു; ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് Posted: 03 Jul 2015 09:30 PM PDT Image: ![]() മസ്കത്ത്: ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി സ്വര്‍ണവിപണിയെ ബാധിച്ചു. ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒമാനിലെ ജ്വല്ലറികള്‍ നല്‍കിയത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഗ്രാമിന്14.350 എന്ന നിരക്കിലായിരുന്നു ജ്വല്ലറികള്‍ വില്‍പന നടത്തിയത്. വെള്ളിയാഴ്ച രാവിലെ വരെ ഇതേ നിരക്ക് തുടര്‍ന്നെങ്കിലും വൈകുന്നേരത്തോടെ ഗ്രാമിന് 14.500 എന്ന നിരക്കിലത്തെി. സ്വര്‍ണവില കുറഞ്ഞതോടെ ജ്വല്ലറികളില്‍ വന്‍ തിരക്കാണ്. പെരുന്നാള്‍ അവധിക്ക് പലരും നാട്ടില്‍ പോവുന്നതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. നാട്ടില്‍പോവുന്ന പലരും നേരത്തേ സ്വര്‍ണം വാങ്ങുകയായിരുന്നു. ഗ്രീസ് പ്രതിസന്ധി കാരണം ഒരാഴ്ചയായി സ്വര്‍ണ വില താഴേക്ക് വരുകയായിരുന്നു. 14.650 ലായിരുന്ന വിലയാണ് താഴേക്കത്തെിയത്. ഗ്രീസിലെ സാമ്പത്തിക പ്രശ്നമാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്ന് ദുബൈ ഗോള്‍ഡ് ഗ്രൂപ് ചെയര്‍മാന്‍ മുഹമ്മദലി ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വര്‍ണത്തിന്. എന്നാല്‍, ഇത് തുടരാന്‍ സാധ്യതയില്ളെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് കുറഞ്ഞതോടെ ജ്വല്ലറിയില്‍ തിരക്ക് തുടങ്ങിയതായി ദുബൈ ഗോള്‍ഡ് കണ്‍ട്രി മാനേജര്‍ ബഷീര്‍ അഹമദ് പറഞ്ഞു. സ്വര്‍ണത്തിന് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് മലബാര്‍ ഗോള്‍ഡ് ജനറല്‍ മാനേജര്‍ നജീബ് പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കില്‍നിന്ന് വെള്ളിയാഴ്ച 14.500 എന്ന നിരക്കിലത്തെിയിരുന്നു. ഈ നിരക്കുകള്‍ തുടരാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണവില പെട്ടെന്നൊന്നും ഉയരാന്‍ സാധ്യതയില്ളെന്നാണ് ഇദ്ദേഹത്തിന്‍െറ പക്ഷം. ഉപഭോക്താക്കള്‍ക്ക് അധിക നിരക്കുകള്‍ ഇല്ലാതെ ക്രെഡിറ്റ് കാര്‍ഡ് സൗകര്യവും നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെയും ഒമാനിലെയും നിരക്കുകളില്‍ വ്യത്യാസം അനുഭവപ്പെടുന്നതിനാല്‍ നാട്ടില്‍ പോവുന്ന ഭൂരിഭാഗം യാത്രക്കാരും സ്വര്‍ണം നാട്ടില്‍ കൊണ്ടുപോവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണവില കുറഞ്ഞതോടെ പലരും പര്‍ചേസുകള്‍ നേരത്തേയാക്കിയത് തിരക്ക് വര്‍ധിക്കാന്‍ കാരണമാക്കിയതായി സ്കൈ ജ്വല്ലറി ഷോപ് ഇന്‍ ചാര്‍ജ് അജു എ.ആര്‍ പറഞ്ഞു. ഒരു വര്‍ഷമായി സ്വര്‍ണവില ഗ്രാമിന് 15 റിയാലിന് അടുത്ത നിരക്കില്‍തന്നെ നില്‍ക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഗ്രാമിന് 16 റിയാലിന് മുകളില്‍ പോയിരുന്നില്ല. മുമ്പ് സ്വര്‍ണനിരക്ക് ഗ്രാമിന് 22 റിയാല്‍ വരെ എത്തിയിരുന്നു. |
കശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം: മൂന്നുപേരെ വധിച്ചു Posted: 03 Jul 2015 08:31 PM PDT Image: ![]() ശ്രീനഗര്‍: അതിര്‍ത്തി കടന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു പേരെ സുരക്ഷാസേന വെടിവെച്ചു കൊന്നു. കശ്മീരിലെ ഉറി സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമമാണ് ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയത്. ബാരാമുല്ല ജില്ലയിലെ ബൊന്യാറില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിക്കുന്ന നാലുപേരടങ്ങുന്ന സംഘവുമായാണ് ഇന്ത്യന്‍സേന ഏറ്റുമുട്ടിയത്. പാകിസ്താനില്‍ നിന്നാണ് നുഴഞ്ഞു കയറ്റമുണ്ടായതെന്ന് ഇന്ത്യന്‍ സേന സ്ഥിരീകരിച്ചു. എന്നാല്‍ ആരോപണം പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്. |
ബിജിമോളുടെ കൈയേറ്റം: റവന്യൂ ഉദ്യോഗസ്ഥര്‍ സമരത്തില്‍ Posted: 03 Jul 2015 08:30 PM PDT Image: ![]() തൊടുപുഴ: ഇടുക്കി എ.ഡി.എം മോന്‍സി അലക്സാണ്ടറെ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ പ്രതിഷേധ സമരത്തില്‍. കൂട്ട അവധിയെടുത്താണ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുന്നത്. താലൂക്ക് ഓഫീസ് അടക്കം ജില്ലയിലെ റവന്യൂ വകുപ്പിന്‍െറ കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ചയും ജീവനക്കാര്‍ സമരം നടത്തിയിരുന്നു. എം.എല്‍.എയെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. പെരുവന്താനം ടി.ആര്‍ ആന്‍ഡ് ടി കമ്പനി എസ്റ്റേറ്റ് റോഡിലെ ഗേറ്റ് പുനഃസ്ഥാപിക്കാന്‍ എത്തിയ ഇടുക്കി എ.ഡി.എമ്മിനെയാണ് പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ കൈയേറ്റം ചെയ്തത്. ആള്‍ക്കൂട്ടത്തില്‍ പൊലീസിനൊപ്പം നിന്ന എ.ഡി.എമ്മിനെ എം.എല്‍.എ കൈകൊണ്ട് പിടിച്ചു തള്ളുകയായിരുന്നു. തള്ളലിന്‍െറ ആഘാതത്തില്‍ പിന്നോട്ടുപോയ എ.ഡി.എം പൊലീസ് ജീപ്പിന്‍െറ പിന്നില്‍ ഇടിച്ചുനിന്നു. അപ്പോഴും എം.എല്‍.എ കൈയേറ്റം തുടര്‍ന്നു. പിന്നിലേക്ക് തള്ളുന്നതിനിടെ കല്ലില്‍ എ.ഡി.എമ്മിന്‍െറ കാല്‍ തട്ടി. വലതു കാലിന്‍െറ കണ്ണക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് പ്ളാസ്റ്റര്‍ ഇട്ടിട്ടുണ്ട്. എ.ഡി.എമ്മിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എം.എല്‍.എ അടക്കം 300 പേര്‍ക്കെതിരെ പെരുവന്താനം പൊലീസ് കേസെടുത്തിട്ടുണ്ട്. |
കോപയില്‍ ഇന്ന് കിരീടപ്പോരാട്ടം Posted: 03 Jul 2015 08:13 PM PDT Image: ![]() Subtitle: ചിലി xഅര്‍ജന്‍റീന: ഇന്ത്യന്‍സമയം രാത്രി 1.30നാണ് കിക്കോഫ്. സാന്‍റിയാഗോ: മഞ്ഞുപെയ്യുന്ന ആന്‍ഡിസ് പര്‍വതനിരയുടെ താഴ്വരയിലെ ഒരു കണ്ണീരിന് ഇന്ന് തടയണ വീഴും; 99 വര്‍ഷമായി കോപയില്‍ ഒരു തവണപോലും കിരീടമണിയാത്ത ചിലിയുടെയോ, അതോ 22 വര്‍ഷത്തെ കിരീടവരള്‍ച്ചക്ക് ശമനംതേടുന്ന അര്‍ജന്‍റീനയുടെയോ. ആന്‍ഡിസ് താഴ്വരയിലെ ആരുടെ കണ്ണീര്‍ നിലക്കുമെന്നാണ് ഇന്നത്തെ ചോദ്യം. ചുണ്ടിലും കൈയിലും ഇഷ്ട ടീമിന് ‘വാമോസ്’ വിളിച്ച് ആരാധകര്‍ കോപ അമേരിക്ക ഫൈനല്‍ വേദിയായ സാന്‍റിയാഗോ നഗരിയിലേക്ക് ഒഴുകുകയാണ്. ചിലിയുടെ ലാ റോയക്കും അര്‍ജന്‍റീനയുടെ ലാ അല്‍ബിസെലസുകള്‍ക്കും വാമോസ് വിളിച്ച് കാല്‍പന്തിനെ നെഞ്ചേറ്റിയവര്‍ ചിലിയുടെ മണ്ണിലത്തെിക്കഴിഞ്ഞു. ലോകം കാത്തിരുന്ന ക്ളാസിക് ഫൈനലിന് നാഷനല്‍ സ്റ്റേഡിയം ഇന്ന് സാക്ഷിയാകും. ഇന്ത്യന്‍സമയം രാത്രി 1.30നാണ് കിക്കോഫ്. ഇക്കുറി ഗ്രൂപ് റൗണ്ടില്‍ പതിയെ തുടങ്ങി, സെമി കടക്കുമ്പോഴേക്കും സംഹാരശേഷിയാര്‍ജിച്ചാണ് അര്‍ജന്‍റീനയുടെ നില്‍പ്. ആദ്യ മത്സരങ്ങളില്‍ പരഗ്വേ, ജമൈക്ക, ഉറുഗ്വായ് എന്നിവരോട് കഷ്ടിച്ച് രക്ഷപ്പെട്ട അര്‍ജന്‍റീന ക്വാര്‍ട്ടറില്‍ കരുത്തരായ കൊളംബിയയെ സഡന്‍ഡത്തെില്‍ കഥകഴിച്ചാണ് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സെമിയില്‍ പരഗ്വേയുടെ വലയിലേക്ക് ആറ് വെടിയുണ്ടകള്‍ അടിച്ചുകയറ്റി വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു. ഗോളടിച്ചില്ളെങ്കിലും ബാഴ്സലോണ ജഴ്സിയിലെ ലയണല്‍ മെസ്സി അര്‍ജന്‍റീന കുപ്പായത്തില്‍ പുനരവതരിച്ചുവെന്ന് പറയിച്ചാണ് ഫൈനലിലേക്ക് കുതിച്ചത്. ലയണല്‍ മെസ്സി-സെര്‍ജിയോ അഗ്യൂറോ-ഡി മരിയ എന്നിവരുടെ മുന്നേറ്റവും ബിഗ്ളിയ-മഷറാനോ-പാസ്റ്റോര്‍ എന്നിവരുടെ മധ്യനിരയുമായി ഏറ്റവും മികച്ച ആക്രമണ സംഘം. എന്നാല്‍, നിര്‍ണായക ഘട്ടങ്ങളില്‍ ചോര്‍ച്ച നേരിടുന്ന പ്രതിരോധമാണ് വെല്ലുവിളി. ഇക്കുറി കോപയില്‍ ഗ്രൂപ് റൗണ്ട് മുതല്‍ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനവുമായി മുന്നേറുന്നവരെന്ന പെരുമ ചിലിക്ക് മാത്രം അവകാശപ്പെട്ടത്. ഇതുവരെ നേടിയത് 13 ഗോളുകള്‍. നാല് ഗോളുകള്‍ സ്കോര്‍ചെയ്ത എഡ്വേര്‍ഡോ വര്‍ഗാസാണ് ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍. മൂന്ന് ഗോളുമായി അര്‍തുറോ വിദാലും ഈ പട്ടികയിലുണ്ട്. |
96ന്‍െറ നിറവില്‍ കെ.ആര്‍. ഗൗരിയമ്മ Posted: 03 Jul 2015 07:52 PM PDT Image: ![]() Subtitle: ഒരുപാട് കാര്യങ്ങള്‍ ചെയ്തു; എങ്കിലും തൃപ്തിയില്ല ^ഗൗരിയമ്മ ആലപ്പുഴ: പ്രായമേറുന്തോറും മനസ്സ് എങ്ങോട്ടൊക്കെയോ പോകുന്നു. പഴയതും ഇപ്പോഴുമുള്ള വിചാരങ്ങള്‍ക്ക് പഴയതുപോലെ തിളക്കമൊന്നുമില്ല. പലപ്പോഴും ഓരോന്ന് വിചാരിച്ച് മനസ്സ് വേദനിക്കും. നൂറെന്ന ആയുസ്സിന്‍െറ പൂന്തോട്ടത്തിലേക്ക് കെ.ആര്‍. ഗൗരിയമ്മ നടന്നടുക്കാന്‍ ഇനി നാലുവര്‍ഷം മാത്രം. 96ന്‍െറ നിറവില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും സമൂഹവും ചേര്‍ത്തുവെച്ച ചിന്തകളാണ് ഗൗരിയമ്മയുടെ മനസ്സിലുള്ളത്. എനിക്ക് പ്രായം കൂടിയെന്ന് നന്നായി തോന്നുന്ന ദിവസങ്ങളാണ് ഇപ്പോള്‍. പഴയതുപോലെ ഓടിനടക്കാന്‍ വയ്യ. എങ്കിലും 26കാരിയെപ്പോലെ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എത്തണമെന്നാണ് പാര്‍ട്ടിയിലുള്ളവരും ഇപ്പോള്‍ അടുപ്പമുള്ള പഴയ പാര്‍ട്ടിയിലെ പ്രവര്‍ത്തകരും പറയുന്നതെന്ന് ഗൗരിയമ്മ പറയുന്നു. വടിയും കുത്തിപ്പിടിച്ച് വീട്ടുമുറ്റത്ത് ഇരിക്കുന്ന വൃദ്ധയുടെ മുഖമാണ് ഈ പ്രായത്തില്‍ എല്ലാവരുടെയും മനസ്സിലുള്ളത്. എന്നാല്‍, എനിക്ക് അതിന് കഴിയില്ല. ഞാന്‍ ഒപ്പംചെല്ലണമെന്ന് പറയുന്നത് അവര്‍ക്ക് എന്നോടുള്ള സ്നേഹംകൊണ്ടാണ്. വേദനിക്കുന്നവന് സാന്ത്വനമേകുക എന്നതാണ് എന്‍െറ മുദ്രാവാക്യം. അതാണ് എന്‍െറ രാഷ്ട്രീയം. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പഠിപ്പിച്ചതും അതാണ്. ജീവിതം എന്ത് നല്‍കിയെന്നത് ആപേക്ഷികമാണ്. കുടുംബബന്ധങ്ങളില്‍ അത് ദു$ഖമായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ നല്‍കിയ സ്നേഹവും. എങ്കിലും ജനങ്ങള്‍ക്ക് ഒട്ടേറെകാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നത് തൃപ്തികരംതന്നെ. ഭൂ പരിഷ്കരണ നിയമം, കുടികിടപ്പവകാശം, അഴിമതിനിരോധം, വനിത കമീഷന്‍ എന്നിങ്ങനെ അതില്‍ നീണ്ടനിരയുണ്ട്. എല്ലായിടത്തും എന്‍െറ കൈയൊപ്പുണ്ട്. നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന് ആളുകള്‍ കുറവാണ്. രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാണെന്നാണ് പൊതുവെ പറച്ചില്‍. ജനസേവനം പ്രതിഫലേച്ഛയില്ലാതെചെയ്യുക എന്നതാണ് ഒരു കമ്യൂണിസ്റ്റുകാരന്‍െറ ഉത്തരവാദിത്തം. താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ അന്നത്തെ നേതാക്കള്‍ പഠിപ്പിച്ചതും അതാണ്. ഒരിക്കലും താന്‍ വ്യതിചലിച്ചിട്ടില്ല. പാര്‍ട്ടിക്കുവേണ്ടി നടത്തിയ ത്യാഗമായിരുന്നു തന്‍െറ ടി.വി. തോമസുമായുള്ള വിവാഹം. പൂര്‍ണാര്‍ഥത്തില്‍ താന്‍ ആ വിവാഹബന്ധത്തിന് തല്‍പരയല്ലായിരുന്നു. ഇപ്പോഴും അക്കാര്യങ്ങള്‍ മനസ്സില്‍ തികട്ടിവരുന്നു. ടി.വി ശക്തനായ നേതാവായിരുന്നു. എന്നാല്‍, ടി.വി മാത്രമല്ല അക്കാലത്ത് അങ്ങനെയുണ്ടായിരുന്നത്. ’48ല്‍ കല്‍ക്കത്ത തീസീസിന്‍െറ പേരില്‍ ഞങ്ങള്‍ അറസ്റ്റിലായി. ജയില്‍ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു ടി.വി. തോമസ്. അന്ന് താനുമായി എഴുത്തുകുത്തുകള്‍ നടത്തി. അത് സ്നേഹബന്ധമായി പ്രചരിക്കപ്പെട്ടു. ജയിലില്‍നിന്ന് പുറത്തുവന്നശേഷം അത് ജനങ്ങള്‍ക്കിടയില്‍ വര്‍ത്തമാനമായി. യഥാര്‍ഥത്തില്‍ അത്രമാത്രമൊന്നും ഇല്ലായിരുന്നു. വിവാഹത്തിലേക്ക് പോകാന്‍ താന്‍ ആലോചിച്ചതുമില്ല. എന്നാല്‍, പാര്‍ട്ടിയുടെ കല്‍പന മറിച്ചായിരുന്നു. ജനങ്ങളൊക്കെ നിങ്ങള്‍ തമ്മില്‍ അടുപ്പമാണെന്ന് വിശ്വസിക്കുന്നു. വിവാഹം കഴിച്ചില്ളെങ്കില്‍ അത് പാര്‍ട്ടിക്ക് നാണക്കേടാണ്. താന്‍ കല്‍പന ശിരസ്സാവഹിച്ചു. ടി.വിയുടെ മരണശേഷം അന്ധകാരനഴിയിലെ കളത്തില്‍ പറമ്പില്‍ കുടുംബവീട്ടില്‍ പോയി താമസിക്കാന്‍ കഴിഞ്ഞില്ലല്ളോ എന്ന ദു$ഖം ഇന്ന് തനിക്കുണ്ട്. ആലപ്പുഴ നഗരത്തിലെ ചാത്തനാട്ടെ വീട്ടില്‍ താമസിച്ചതോടെ കുടുംബഭാഗത്തെ എല്ലാ കൃഷിയും നശിച്ചു. 132 ഏക്കര്‍ സ്ഥലം സര്‍ക്കാറിന് സറണ്ടര്‍ ചെയ്ത കുടുംബമാണ് തന്‍േറത്. രാഷ്ട്രീയം ഇങ്ങനെ പോയാല്‍ പോരെന്ന് നിശ്ചയമുണ്ട്. അരുവിക്കരയില്‍ ബി.ജെ.പിയുടെ വളര്‍ച്ച ഗൗരവത്തോടെ കാണണം. അവര്‍ക്ക് അത്രയും വോട്ട് കിട്ടിയപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടുപോയി. എല്ലാതരത്തിലുള്ള വര്‍ഗീയതയും നാടിനെ നശിപ്പിക്കും. സി.പി.എമ്മിനോട് എനിക്ക് വിരോധമൊന്നുമില്ല. തന്നോട് പിണക്കമുണ്ടായിരുന്നവര്‍ ഇന്ന് അതിലില്ല. ഇടതുമുന്നണിയിലെ ഘടകകക്ഷിയാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. അതേക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടില്ല. എങ്കിലും ക്ഷണിച്ചപ്പോള്‍ അരുവിക്കരയില്‍ പോയി. പാര്‍ട്ടിയില്‍നിന്ന് പുറത്തായപ്പോഴും താന്‍കൂടി വളര്‍ത്തിയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ചിലരുടെ മോശത്തരങ്ങള്‍ മാത്രമേ ചൂണ്ടിക്കാട്ടിയുള്ളൂ. വയസ്സുകാലത്ത് ഇനി എന്തുചെയ്യാന്‍. ആരോഗ്യമുള്ളിടത്തോളം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. |
കോപ അമേരിക്കയില്‍ പെറുവിന് മൂന്നാം സ്ഥാനം Posted: 03 Jul 2015 07:46 PM PDT Image: ![]() സാന്‍റിയാഗോ: കോപ അമേരിക്ക ഫുട്ബാള്‍ ലൂസേഴ്സ് ഫൈനലില്‍ പെറുവിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാഗ്വെയെ തോല്‍പിച്ചാണ് പെറു മൂന്നാം സ്ഥാനം പിടിച്ചത്. ആന്ദ്രേ കരിളോയും പൗളോ ഗ്വെരരോയുമാണ് വിജയ ഗോളുകള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പെറു മൂന്നാം സ്ഥാനത്ത് എത്തുന്നത്. ത
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അര്‍ജന്‍റീന ചിലിയെ നേരിടും.
|
അസമത്വം തുടച്ചുനീക്കാന്‍ സഹകരണ കൂട്ടായ്മകള്‍ Posted: 03 Jul 2015 06:53 PM PDT Image: ![]() Subtitle: ഇന്ന് അന്താരാഷ്ട്ര സഹകരണ ദിനം ഇന്ത്യയില്‍ സഹകരണവാരം ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ ജന്മദിനത്തോടനുബന്ധിച്ച് ആഘോഷിക്കുന്നുണ്ട്. എന്നാല്‍, അന്താരാഷ്ട്ര സഹകരണദിനം ജൂലൈയിലെ ആദ്യത്തെ ശനിയാഴ്ചയാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ സഹകരണ സന്ദേശം ‘സമത്വം’ എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാലോകര്‍ ഉറക്കെ ചിന്തിക്കേണ്ട പരമപ്രധാനമായ വിഷയമാണ് സഹകരണമേഖല ലോകമൊട്ടാകെ ചര്‍ച്ച ചെയ്യുന്നത്. ലോകത്തെ ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഏറ്റവും വലിയ സേവനരംഗമാണല്ളോ സഹകരണപ്രസ്ഥാനം. ആഗോളീകരിക്കപ്പെടുന്ന ലോകം അസമത്വത്തെ കൂടുതലായി വര്‍ധിപ്പിച്ചുവരുന്നു. അടുത്തകാലത്ത് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ഒരുവശത്ത് ലോകത്തിലെ ഏറ്റവും ധനികരായ ഒരു ശതമാനം ആഗോള സമ്പത്തിന്‍െറ പകുതിയോളം കൈയടക്കിവെച്ച് അനുഭവിച്ചുവരുന്നു. എന്നാല്‍, മറുവശത്ത് ലോക ജനസംഖ്യയിലെ പരമ ദരിദ്രരായ 50 ശതമാനം ആളുകള്‍ കേവലം ഒരു ശതമാനം സമ്പത്തുമാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരും. സഹകരണ സ്ഥാപനങ്ങളുടെ പിറവി മുതലേ സമത്വം അതിന്‍െറ അടിസ്ഥാന തത്ത്വമായിരുന്നു. സഹകരണസ്ഥാപനങ്ങളുടെ വിശാലമായ അധികാരശ്രേണി കൂട്ടായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ മാത്സര്യത്തേക്കാളുപരി കഴിവും പ്രവൃത്തിയും അംഗീകരിക്കപ്പെടുന്നു. ഈ വര്‍ഷത്തെ സഹകരണദിനം പരിശുദ്ധ റമദാന്‍ മാസത്തിലാണല്ളോ. ഇസ്ലാംമത പ്രവാചകന്‍ മുഹമ്മദ് നബി തന്‍െറ ജീവിതചര്യയില്‍ എപ്പോഴും ഉണര്‍ത്തിയ ഒരു പ്രധാനകാര്യം സമത്വമായിരുന്നു. ജീവിതത്തില്‍ അദ്ദേഹം അനുവര്‍ത്തിച്ച ലാളിത്യവും ഭക്ഷണം കഴിക്കുമ്പോള്‍ കാണിച്ചുതന്ന സമത്വവും എക്കാലത്തും അനുകരണീയമാണ്. ഒരാള്‍ക്കുള്ള ആഹാരം രണ്ടുപേര്‍ക്കായി പങ്കുവെച്ചുകഴിക്കുന്നതിനെക്കുറിച്ചാണ് പ്രവാചകന്‍ ചിന്തിച്ചത്. അവനവന്‍െറ വിശപ്പ് അപരന്‍െറയും കൂടിയാണെന്നുള്ള സുന്ദര സങ്കല്‍പം സമത്വത്തിന്‍െറ ഏറ്റവും വലിയ മകുടോദാഹരണമാണല്ളോ. നമ്മുടെ നാട്ടില്‍ നടക്കുന്ന ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ ഇന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ധാരാളം ഭക്ഷണം പാകംചെയ്ത് അനാവശ്യമായി ചെലവഴിക്കുന്നവര്‍ ഒന്നോര്‍ക്കണം, ഒരു നേരത്തെ റൊട്ടി ലഭിക്കാത്ത നിരവധി കോടി ജനത രാജ്യത്തുണ്ടെന്ന യാഥാര്‍ഥ്യം. സഹകരണ സ്ഥാപനങ്ങളുടെ മുന്നേറ്റം ഒരു വ്യത്യസ്ഥമായ ഏടാണ്. സഹകരണസംഘങ്ങള്‍ക്ക് ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ പ്രധാന പങ്കുവഹിക്കാനാകും. സമത്വാധിഷ്ഠിത സഹകരണസംഘങ്ങള്‍ വ്യക്തികള്‍ക്ക് സുസ്ഥിരമായ അന്തസ്സോടുകൂടിയ ജീവിതം നയിക്കാന്‍ സഹായിക്കുന്നു. ഇപ്രകാരം സഹകരണസംഘങ്ങള്‍ സമത്വമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നു. പട്ടിണിയും ദാരിദ്ര്യവുമാണ് മനുഷ്യനില്‍ തീവ്ര അക്രമവാസന ഉടലെടുക്കാന്‍ കാരണം. കിഴക്കും പടിഞ്ഞാറും ജര്‍മനികളില്‍ നിലനിന്നിരുന്ന അസന്തുലിതാവസ്ഥയാണ് ‘ബര്‍ലിന്‍’ മതില്‍ തകര്‍ക്കാനുണ്ടായ പ്രേരണ. മഹാഭൂരിഭാഗം ജനതയും പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോഴും രാഷ്ട്രനേതാക്കള്‍ അനേകം കോടികള്‍ ചെലവിട്ട് പട്ടാള ശക്തി വര്‍ധിപ്പിക്കാനുള്ള തൃഷ്ണ കുറച്ചില്ളെങ്കില്‍ പട്ടിണികിടക്കുന്ന പാവം ജനത ഒത്തൊരുമിക്കുന്ന കാലം അതിവിദൂരമല്ല. ഉള്ളവനെ കൊന്നൊടുക്കുകയല്ല അവന്‍െറ സമ്പത്തിന്‍െറ ഒരു വിഹിതം ഇല്ലാത്തവനിലും എത്തിക്കുകയെന്ന സഹകരണത്തിന്‍െറ അപ്പോസ്തലനായ നെഹ്റുവിന്‍െറ കാഴ്ചപ്പാടിന് ഇവിടെ പ്രസക്തിയുണ്ട്. ലോകത്ത് നടക്കുന്ന അക്രമങ്ങള്‍ക്കും അനീതിക്കും അഴിമതിക്കുമെതിരെ ലോക ജനതക്ക് സമത്വസുന്ദരമായ ഭാവി നേടിയെടുക്കാന്‍ സഹകരണത്തിന്‍െറ കൊടിക്കീഴില്‍ ഒരുമിച്ചുചേരാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. ഈ വര്‍ഷത്തെ സഹകരണദിനം അതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തട്ടെ. |
കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; കശ്മീരികളും Posted: 03 Jul 2015 06:47 PM PDT Image: ![]() ജമ്മു^കശ്മീരില്‍ സൈനികര്‍ നടത്തുന്ന മനുഷ്യാവകാശധ്വംസനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണ്ടത്തെലുകള്‍ ഞെട്ടിപ്പിക്കുന്നതാണങ്കിലും കശ്മീര്‍ പ്രശ്നം ശ്രദ്ധിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതില്‍ അദ്ഭുതമോ പുതുമയോ തോന്നാനിടയില്ല. ലോകത്തിലെ ഏറ്റവും കൂടുതല്‍ സൈനിക സാന്നിധ്യമുള്ള പ്രദേശങ്ങളിലൊന്നായ കശ്മീരിലെ സുരക്ഷാസേനാ വിഭാഗങ്ങളുടെ ഇടപെടലുകള്‍ അവിടത്തെ ജനജീവിതത്തിലും സാമൂഹിക സഹവര്‍ത്തിത്വത്തിലും എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയാത്തത്ര ആഴമേറിയ വിള്ളലുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നത് നേരത്തേതന്നെ പുറത്തുവന്ന വിവരങ്ങളാണ്. കശ്മീരികള്‍ ഇന്ത്യാ വിരുദ്ധരായി മാറുന്നുണ്ടെന്നതിന്‍െറയും കശ്മീര്‍ പ്രശ്നം സങ്കീര്‍ണതയോടെ അപരിഹാര്യമായി നിലനില്‍ക്കുന്നതിന്‍െറയും കാരണങ്ങളിലേക്ക് ഒൗദ്യോഗിക കണക്കുകള്‍ മാത്രം സ്വീകരിച്ചുകൊണ്ട് വെളിച്ചം വീശുന്നതാണ് ഈ റിപ്പോര്‍ട്ടും. ദൗര്‍ഭാഗ്യവശാല്‍ ഇത് പുറത്തുവരാതിരിക്കാന്‍വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മൂന്നു വര്‍ഷമായി ഇതിനായുള്ള ഗവേഷണം നിര്‍വഹിച്ച ഇന്ത്യന്‍ വംശജ ക്രിസ്റ്റീന്‍ മത്തേയെ 2014 നവംബറില്‍ നാടുകടത്തുകയാണ് ചെയ്തത്. എന്നിട്ടും ആംനസ്റ്റി ധീരതയോടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നു. തന്‍െറ ഗവേഷണ കാലയളവില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിരന്തരം ഇടപെടുകയും തിരുത്തുന്നതിനുവേണ്ടി സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നുവെന്ന അവരുടെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാറിന്‍െറ മനുഷ്യാവകാശ വിഷയത്തിലുള്ള തനിനിറമാണ് അനാവരണം ചെയ്തത്. സര്‍ക്കാര്‍ ഹിതത്തിനനുസൃതമായി റിപ്പോര്‍ട്ട് തയാറാക്കാന്‍ വിസമ്മതിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇന്ത്യന്‍ വംശജയെ നാടുകടത്തിയിട്ടും നമ്മുടെ മാധ്യമങ്ങളും സാമൂഹിക സ്ഥാപനങ്ങളും സ്വീകരിച്ച കുറ്റകരമായ മൗനം കശ്മീരിന്‍െറ ഭാവിയെക്കുറിച്ചുമാത്രമല്ല, ഇന്ത്യയുടെ വര്‍ത്തമാനത്തെക്കുറിച്ചുകൂടി ഭീതിജനകമായ സൂചനകള്‍ നല്‍കുന്നുണ്ട്. കശ്മീര്‍ ജനതയുടെ ജീവിതം ഇത്രമേല്‍ നരകീയമാക്കിയത് സായുധ സുരക്ഷാസേനക്ക് ഏതു കാടന്‍ പ്രവൃത്തികള്‍ക്കും നിയമ പരിരക്ഷ നല്‍കുന്ന അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട്)യാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. 3642 പേരെ സുരക്ഷാസേനതന്നെ കൊലപ്പെടുത്തിയെന്ന് സര്‍ക്കാര്‍ ഒൗദ്യോഗികമായി അംഗീകരിച്ചിട്ടും ഒരാളെപ്പോലും സിവില്‍ കോടതിയില്‍ വിചാരണക്ക് വിധേയമാക്കാന്‍ സാധിച്ചില്ലായെന്നതുമാത്രം മതി കശ്മീരിലെ മാതാക്കളുടെ കണ്ണീര്‍ ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നതിന്‍െറ കാരണം വ്യക്തമാകാന്‍. അരക്ഷിതരായ ചെറുപ്പക്കാരുടെ ക്രോധവും മോഹഭംഗങ്ങളും തീവ്രവാദത്തിന്‍െറ ഇരുണ്ട ഗഹ്വരങ്ങളിലേക്ക് ആനയിക്കാന്‍ ഇടവരുത്തിയതിലും സേനയുടെയും രാഷ്ട്രീയക്കാരുടേയും ‘മുള്ളിനെ മുള്ളുകൊണ്ടെടുക്കുക’ എന്ന നയവും നിമിത്തമായിട്ടുണ്ട്. 5367 സൈനികരടക്കം 1990^2011 കാലയളവില്‍ കൊല്ലപ്പെട്ടവര്‍ 43,550 പേരാണ്. അപ്രത്യക്ഷരായവരുടെയും ജയിലറകളില്‍ അടയ്ക്കപ്പെട്ടവരുടേയും കണക്കുകള്‍ ഇതിനുപുറത്താണ്. ശ്രീനഗര്‍ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ‘അപ്രത്യക്ഷരായ വ്യക്തികളുടെ രക്ഷിതാക്കളുടെ സമിതി’യുടെ പഠനം പറയുന്നത് 1989 മുതല്‍ ശ്രീനഗര്‍ പരിസരത്തുനിന്നുമാത്രം 8000ത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ്. 2011 ആഗസ്റ്റില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ 2730 തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അറിയപ്പെടാത്ത കൂട്ടക്കുഴിമാടങ്ങളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. സര്‍ക്കാരിതര സംഘടനകളുടെ അന്വേഷണങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ആയിരക്കണക്കിന് കൂട്ടക്കുഴിമാടങ്ങളാണ് കശ്മീര്‍ താഴ്വരയില്‍ നീതിക്കുവേണ്ടി കേഴുന്നത്. നിയമങ്ങളുടെ കാര്‍ക്കശ്യവും മനുഷ്യവിരുദ്ധ സ്വഭാവവുംകൊണ്ട് തീവ്രവാദവും വിഘടനവാദവും അവസാനിപ്പിക്കാന്‍ സാധിക്കില്ളെന്നതിന് കശ്മീര്‍തന്നെ വലിയ സാക്ഷ്യമാണ്. നീതിനിര്‍വഹണത്തലെ സത്യസന്ധതയും മൗലികാവകാശങ്ങളും ആവശ്യങ്ങളും ജനാധിപത്യപരമായി അംഗീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണ് ഇന്ത്യയുടെ ഭരണാധികാരികള്‍ ചെയ്യേണ്ടത്. സേനയുടെ മനോവീര്യത്തെപ്പോലെ പ്രധാനമാണ് ജനങ്ങളുടെ വിശ്വാസവും. ഭൂമി മാത്രമല്ല, കശ്മീരികളും നമ്മുടെ ഭാഗമാകുമ്പോഴാണ് തീവ്രവാദ വിരുദ്ധ മുന്നേറ്റം സമ്പൂര്‍ണമായി വിജയിക്കുക. അഫ്സ്പ പിന്‍വലിക്കല്‍ അതിനുള്ള നല്ലതുടക്കമാണ്. പീഡനങ്ങളുടെ നിഷ്ഠുരതയില്‍ ആഹ്ളാദിക്കുകയും ലൈംഗികാതിക്രമങ്ങളില്‍ ആനന്ദമൂര്‍ച്ഛ അനുഭവിക്കുകയും ചെയ്യുന്ന ഏതാനും സൈനികരല്ലാതെ അഫ്സ്പയില്‍ ആരും സംതൃപ്തരല്ല. കശ്മീരില്‍ കൊല്ലപ്പെട്ട അല്ളെങ്കില്‍, അപ്രത്യക്ഷരായ ചെറുപ്പക്കാരെക്കുറിച്ചുള്ള സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ കശ്മീരികളുടെ ഹൃദയത്തിലേക്ക് നീതിയുടെ പാലംകെട്ടാന്‍ നമുക്ക് സാധിക്കും. അഫ്സ്പ പിന്‍വലിക്കാന്‍ സാഹചര്യം അനുകൂലമാകട്ടെ എന്നു പറഞ്ഞ് ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിനു പകരം സാഹചര്യത്തെ അനുകൂലമാക്കുന്നതിനുവേണ്ടി മുന്നിട്ടിറങ്ങുകയാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ ഉത്തരവാദിത്തം. ക്രിസ്റ്റീന്‍ മത്തേയോട് കാണിച്ച അവകാശനിഷേധത്തിന് ഈയൊരു പ്രായശ്ചിത്തമെങ്കിലും അനിവാര്യമാണ്. |
ഐക്യസന്ദേശമോതി മസ്ജിദുല്‍ കബീറില്‍ സുന്നി^ശിയ സംയുക്ത ജുമുഅ Posted: 03 Jul 2015 02:56 PM PDT Image: ![]() കുവൈത്ത് സിറ്റി: ഐക്യസന്ദേശം പകര്‍ന്ന് കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ കബീറില്‍ സുന്നി-ശിയ വിഭാഗങ്ങള്‍ സംയുക്തമായി ജുമുഅ പ്രാര്‍ഥന നിര്‍വഹിച്ചു. സുന്നി, ശിയ വിഭാഗങ്ങളിലെ പ്രമുഖര്‍ക്കൊപ്പം അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും ജുമുഅയില്‍ പങ്കെടുത്തു. ശിയ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് സുന്നി-ശിയ സംയുക്ത ജുമുഅ നടത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നാണെന്നും മതത്തിലെ അഭിപ്രായവ്യത്യാസമനുസരിച്ച് സ്വദേശികളെ ഭിന്നിപ്പിക്കാന്‍ സാധിക്കില്ളെന്നുമുള്ള സന്ദേശം നല്‍കിയാണ് സംയുക്ത ജുമുഅക്ക് തുടക്കംകുറിച്ചത്. അമീറിനെ കൂടാതെ കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ്, അമീരി ദീവാനി മന്ത്രി ശൈഖ് നാസര്‍ സബാഹ് അല്‍അഹ്ദ് അസ്സബാഹ്, ഒൗഖാഫ് മന്ത്രി യഅ്ഖൂബ് അസ്സാനി, ഇന്‍ഫര്‍മേഷന്‍ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹ്, മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ മുഹമ്മദ് അസ്സബാഹ്, എം.പിമാര്‍, ഉന്നത രാഷ്ട്രനേതാക്കള്‍, മതപണ്ഡിതര്‍, പൗരപ്രമുഖര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജുമുഅയില്‍ പങ്കെടുത്തു. |
കേരളത്തില്‍ 70 ശതമാനത്തിനും മാസ വരുമാനം 5,000ല്‍ താഴെ Posted: 03 Jul 2015 02:43 PM PDT Image: ![]() Subtitle: 11.38 ശതമാനം നിരക്ഷരര്‍ ന്യൂഡല്‍ഹി: കേരളത്തില്‍ 70 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിമാസ വരുമാനം 5,000 രൂപയില്‍ താഴെയാണെന്ന് സാമൂഹിക, സാമ്പത്തിക സെന്‍സസ് വിശദീകരിക്കുന്നു. 10,000ല്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങള്‍ 17 ശതമാനം. 5000 മുതല്‍ 10,000 രൂപ വരെ ശമ്പളക്കാരുള്ള കുടുംബങ്ങള്‍ 12.35 ശതമാനം. |
ഗ്രീസില്‍ ഹിതപരിശോധന നാളെ; ജനങ്ങള്‍ രണ്ടുതട്ടില്‍ Posted: 03 Jul 2015 02:15 PM PDT Image: ![]() Subtitle: രക്ഷാപദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തുല്യനിലയില്‍ ആതന്‍സ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ഗ്രീസിനെ കരകയറ്റാന്‍ കര്‍ശന വ്യവസ്ഥകളോടെ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച രക്ഷാപദ്ധതി സ്വീകരിക്കണോ എന്നറിയാനുള്ള നിര്‍ണായക ഹിതപതിശോധന നാളെ നടക്കാനിരിക്കേ ജനങ്ങള്‍ രണ്ടുതട്ടില്‍. രക്ഷാപദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും റാലി നടത്താന്‍ ഒരുങ്ങുകയാണ് ഇരുകൂട്ടരും. എതിര്‍ക്കുന്നവരുടെ റാലിയില്‍ പ്രധാനമന്ത്രി അലക്സിസ് സിപ്രസും പങ്കെടുക്കുമെന്നാണ് കരുതുന്നത്. അതേസമയം, പദ്ധതിയെ എതിര്‍ക്കുന്നത് ഗ്രീസിന് യൂറോ മേഖലയില്‍നിന്ന് പുറത്തേക്ക് വഴിതുറക്കുമെന്ന ഭീഷണി യൂറോപ്യന്‍ യൂനിയന്‍ മുഴക്കിയിട്ടുണ്ട്. പുതിയ വായ്പ ലഭിക്കാത്തതിനാല്‍, ഗ്രീസിന്‍െറ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഹിതപരിശോധന നടക്കുന്നത്. രാജ്യത്തെ ബാങ്കുകള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. രക്ഷാപദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തുല്യനിലയിലാണെന്ന് എത്നോസ് പത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നു. അനുകൂലിക്കുന്നവര്‍ 44.8 ശതമാനവും എതിര്‍ക്കുന്നവര്‍ 43.4 ശതമാനവുമാണ്. അതേസമയം, വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 74 ശതമാനം പേരും യൂറോ തന്നെ കറന്‍സിയായി തുടരണമെന്ന അഭിപ്രായക്കാരാണ്. 15 ശതമാനം പേര്‍ മാത്രമാണ് ദേശീയ കറന്‍സിയിലേക്ക് തിരിച്ചുപോകണമെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം, ഹിതപരിശോധന റദ്ദാക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. ഞായറാഴ്ചയിലെ ഹിതപരിശോധനയുടെ നിയമസാധുതയെക്കുറിച്ചും ഭരണഘടനയെ ലംഘിക്കുന്നതാണോയെന്നുമുള്ള കാര്യത്തില്‍ രാജ്യത്തെ ഉന്നത കോടതിയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് വിധി പറയാനിരിക്കുകയാണ്. ധിറുതിയില്‍ പ്രഖ്യാപിച്ചതും ചോദ്യങ്ങളിലെ വ്യക്തതക്കുറവും കാരണം ഹിതപരിശോധന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ളെന്ന് മനുഷ്യാവകാശ സംഘടനയായ കൗണ്‍സില്‍ ഓഫ് യൂറോപ് അഭിപ്രായപ്പെട്ടു. രാജ്യത്തിന് വായ്പ നല്‍കിയവരുമായി മെച്ചപ്പെട്ട ധാരണയുണ്ടാക്കാന്‍ ശക്തമായ എതിര്‍വോട്ട് സഹായിക്കുമെന്നാണ് പ്രധാനമന്ത്രി അലക്സിസ് സിപ്രസിന്‍െറ പക്ഷം. അനുകൂലിക്കുന്നവര്‍ വിജയിക്കുകയാണെങ്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ബാങ്കുകള്‍ തുറക്കും. എന്നാല്‍, അത് ഗുണകരമായിരിക്കില്ല. ഭയമോ സമ്മര്‍ദമോ കാരണം ജനങ്ങളുടെ തീരുമാനം അങ്ങനെയാണെങ്കില്‍ അതിനെ ബഹുമാനിക്കും. |
Posted: 03 Jul 2015 01:15 PM PDT Image: ![]() കോഴിക്കോട്: വിജ്ഞാനത്തോടും ശാസ്ത്ര സാങ്കേതിക മേഖലയോടും അടങ്ങാത്ത അഭിനിവേശം പുലര്‍ത്തിയ സാമൂതിരി രാജ കെ.സി. ഉണ്ണിയനുജന്‍ രാജക്ക് നാളെ നവതി. അറിവിനോടുള്ള ആഭിമുഖ്യമാണ് അദ്ദേഹത്തെ ‘സാങ്കേതിക വിദഗ്ധനായ’ ആദ്യ സാമൂതിരിപ്പാട് എന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്. ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ആദ്യമായി കമ്പ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ (സി.എന്‍.സി) പ്രവര്‍ത്തിപ്പിച്ചയാള്‍ എന്ന ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയതും ഈ വിജ്ഞാനദാഹമാണ്. |
വിംബ്ള്‍ഡണിനെ ഞെട്ടിച്ച് ബ്രൗണ്‍ Posted: 03 Jul 2015 01:09 PM PDT Image: ![]() ലണ്ടന്‍: റാഫേല്‍ നദാല്‍ എന്ന സ്പാനിഷ് കാളക്കൂറ്റനെ മുമ്പും അട്ടിമറിച്ച ചരിത്രമുണ്ട് ജര്‍മന്‍കാരന്‍ ഡസ്റ്റിന്‍ ബ്രൗണിന്. പക്ഷേ, ഇത്തവണത്തെ അട്ടിമറി ബ്രൗണിന് മുമ്പെങ്ങുമില്ലാത്തവിധം താരപരിവേഷം സമ്മാനിച്ചിരിക്കുകയാണ്. കാരണം ഒരു സാധാരണ എ.ടി.പി ടൂര്‍ണമെന്‍റിലല്ല, ടെന്നിസിന്‍െറ ക്ളാസിക് കളിമുറ്റമായ വിംബ്ള്‍ഡണിന്‍െറ സെന്‍റര്‍ കോര്‍ട്ടിലാണ് നദാലിനെ ബ്രൗണ്‍ മുട്ടുകുത്തിച്ചിരിക്കുന്നത്. മുമ്പ് രണ്ടു തവണ ജേതാവായ, 14 ഗ്രാന്‍സ്ളാം കിരീടങ്ങള്‍ക്കുടമയായ നദാലിനെ വിംബ്ള്‍ഡണ്‍ രണ്ടാം റൗണ്ടില്‍തന്നെ കെട്ടുകെട്ടിച്ച മിടുക്കനെ ലോകം ആരാധനയോടെ ഉറ്റുനോക്കാതിരിക്കുന്നതെങ്ങനെ. കാര്യമായ അട്ടിമറികളില്ലാതെ മുന്നേറുന്നതിനിടെയാണ് ഡസ്റ്റിന്‍ ബ്രൗണ്‍ എന്ന ജമൈക്കന്‍-ജര്‍മന്‍ കരുത്ത് അവതരിച്ചത്. ഒരക്ക റാങ്കിന്‍െറ പിന്തുണയോ സീഡിങ്ങിന്‍െറ ഭാരമോ ഇല്ലാതെ യോഗ്യതാ റൗണ്ട് കളിച്ചത്തെിയ 102ാം റാങ്കുകാരന്‍ നദാലിനെ വിറപ്പിക്കുമെന്ന് സ്വപ്നത്തില്‍പോലും ആരും കരുതിയിട്ടുണ്ടാകില്ല. പരിക്കിന്‍െറയും മോശം ഫോമിന്‍െറയും പിടിയിലായിരുന്നിട്ടും നദാല്‍ തന്നെയായിരുന്നു ഫേവറിറ്റ്. എന്നാല്‍, കൈക്കരുത്തിനൊപ്പം കൗശലവും സര്‍ഗവൈഭവവും ഒത്തുചേര്‍ന്ന് ബ്രൗണ്‍ കളംനിറഞ്ഞപ്പോള്‍ 7^5, 3^6, 6^4, 6^4ന് തോല്‍വിയുമായി കോര്‍ട്ട് വിടാനായി നദാലിന്‍െറ വിധി. 30കാരനായ ബ്രൗണ്‍ 2002 മുതല്‍ പ്രഫഷനല്‍ ടെന്നിസില്‍ സജീവമാണ്. ഗ്രാന്‍സ്ളാം ടൂര്‍ണമെന്‍റില്‍ കാലെടുത്തുവെച്ചത് 2010ലെ വിംബ്ള്‍ഡണില്‍. ഇതുവരെയുണ്ടായിരുന്ന ഏറ്റവും മികച്ച നേട്ടം 2013ല്‍ മൂന്നാം റൗണ്ടുവരെ എത്തിക്കുറിച്ചതും വിംബ്ള്‍ഡണില്‍തന്നെ. ഇപ്പോള്‍ 100ന് മുകളിലുള്ള റാങ്കുകാരനായി, 14 ഗ്രാന്‍സ്ളാമുകളിലെ ജേതാവിനെ വിംബ്ള്‍ഡണില്‍ തോല്‍പിക്കുന്ന നാലാമത്തെ താരമായിരിക്കുകയാണ് ബ്രൗണ്‍. ബ്രൗണിന്‍െറ പിതാവ് ജമൈക്കക്കാരനും മാതാവ് ജര്‍മന്‍കാരിയുമാണ്. 2010 വരെ എട്ടുവര്‍ഷം പിതാവിന്‍െറ നാടായ ജമൈക്കക്കായി കളിച്ചെങ്കിലും പിന്തുണ ലഭിക്കാതെ വന്നതോടെ ജര്‍മനിക്കായി കളത്തിലിറങ്ങുകയായിരുന്നു. നദാലിനെതിരെ 2^0ത്തിന്‍െറ ഹെഡ് ടു ഹെഡ് റെക്കോഡ് സ്വന്തമാക്കിയതോടെ ടെന്നിസ് ലോകത്തിന്‍െറ സംസാരവിഷയമായി ബ്രൗണ്‍ മാറിയിരിക്കുകയാണ്. താരത്തിന്‍െറ കരിയറിലെതന്നെ ഏറ്റവും മികച്ച നാലാമത്തെ മാത്രം വിജയമാണിത്. സ്വന്തമായി ഒരു കോച്ചിനെ വെക്കാന്‍പോലും താരത്തിന് പണമില്ല. ടെന്നിസ് മാത്രം നിറഞ്ഞ തന്‍െറ ജീവിതയാത്രക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ പിതാവിനാണ് നദാലിനെതിരായ ജയം ബ്രൗണ്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം വയറ്റില്‍ പച്ചകുത്തിയ പിതാവിന്‍െറ മുഖചിത്രം തലോടിക്കൊണ്ടായിരുന്നു താരത്തിന്‍െറ ആഘോഷം. |
സര്‍ക്കാര്‍ ഇടപെടലിന് തിരിച്ചടി: തെരുവുനായകളെ കൊല്ലരുതെന്ന് മേനക ഗാന്ധി Posted: 03 Jul 2015 12:51 PM PDT Image: ![]() Subtitle: തദ്ദേശസ്ഥാപനങ്ങള്‍ക്ക് മന്ത്രിയുടെ നിര്‍ദേശം തിരുവനന്തപുരം: ഉപദ്രവകാരികളായ തെരുവുനായകളെ കൊന്നൊടുക്കാമെന്ന നിയമസെക്രട്ടറിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി രംഗത്ത്. പ്രതിവര്‍ഷം കടിയേല്‍ക്കുന്നവര്‍ 30,000 |
നൈജീരിയയില്‍ തീവ്രവാദി ആക്രമണം; 150 പേര്‍ കൊല്ലപ്പെട്ടു Posted: 03 Jul 2015 12:33 PM PDT Image: ![]() അബുജ: മൂന്ന് വ്യത്യസ്ത സംഭവങ്ങളില്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ബോകോ ഹറം തീവ്രവാദികളുടെ ആക്രമണങ്ങളില്‍ 150ലേറെ പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി കുക്കാവ നഗരത്തിലെ മുസ് ലിം പള്ളികളില്‍ തോക്കുമായി എത്തിയ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 97 പേരാണ് കൊല്ലപ്പെട്ടത്. മറ്റു രണ്ട് ഗ്രാമങ്ങളിലും ബോകോ ഹറം തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടു. നോമ്പുതുറ സമയമായതിനാല്‍ പള്ളികളില്‍ നിരവധി വിശ്വാസികളുണ്ടായിരുന്നു. ഏഴു കാറുകളിലും ബൈക്കിലുമാണ് തീവ്രവാദികള്‍ എത്തിയത്. ഈ സമയത്ത് ആയിരത്തോളം വരുന്ന സൈനികര്‍ 11 കിലോമീറ്റര്‍ അകലെയുള്ള കന്‍വ നഗരത്തിലായിരുന്നു. കുക്കാവയില്‍ വീടുകളില്‍ അതിക്രമിച്ചുകയറിയ തീവ്രവാദികള്‍ ഭക്ഷണം തയാറാക്കുകയായിരുന്ന സ്ത്രീകളെയും കുട്ടികളെയുമാണ് വെടിവെച്ചുകൊന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പള്ളികളില്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ കത്തിച്ചശേഷമാണ് തീവ്രവാദികള്‍ വീടുകളിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും വെടിവെച്ചുകൊന്നത്. വ്യാഴാഴ്ച മൈദുഗുരിയിലെ സൈനിക ചെക്പോയന്‍റില്‍ ചാവേര്‍ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. കുക്കാവയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മുസാറമില്‍ കഴിഞ്ഞ ദിവസം തീവ്രവാദികളുടെ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെടുകയും17 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നൈജീരിയയിലെ മൈദുഗുരിയില്‍ രണ്ട് വനിതാ ചാവേറുകള്‍ നടത്തിയ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഐ.എസ് നിര്‍ദേശാനുസരണമാണ് ബോകോ ഹറം ആക്രമണം നടത്തിയതെന്നാണ് സൂചന. |
മുറിവുണക്കാന്‍ ഇനി ഇലാസ്റ്റിക് ജെല്ലും Posted: 03 Jul 2015 11:13 AM PDT Image: ![]() വാഷിങ്ടണ്‍: വേഗത്തില്‍ മുറിവുണക്കാന്‍ കഴിയുന്ന പ്രോട്ടീനടങ്ങിയ നൂതന ഇലാസ്റ്റിക് ജെല്‍ ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചു. വെളിച്ചത്തിന്‍െറ സഹായത്തോടെ രക്തധമനികളുടെയും ത്വക്കിന്‍െറയും സ്വഭാവം മനസ്സിലാക്കി മുറിവുണക്കുന്ന ഫോട്ടോക്രോസ്ലിങ്കബ്ള്‍ ഇലാസ്റ്റിന്‍ പോളിപെപ്റ്റിഡെ (ഇ.എല്‍.പി) എന്ന ഹൈഡ്രോ ജെല്‍ അമേരിക്കയിലെ ബോസ്റ്റണിലെ ബ്രിങ്ഹാം വുമന്‍സ് ഹോസ്പിറ്റലിലെ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഗവേഷകര്‍ വികസിപ്പിച്ചത്. അമിനോ ആസിഡടങ്ങിയ രാസസംയുക്തമുപയോഗിച്ച് നിര്‍മിച്ച എളുപ്പം വഴങ്ങുന്ന ജെല്‍ വെളിച്ചത്തിലാണ് രാസപ്രവര്‍ത്തനം നടത്തുക. ജെല്‍ രൂപത്തിലുള്ള പദാര്‍ഥങ്ങള്‍ ബയോമെഡിസിനുകളില്‍ ഉപയോഗിക്കാറുണ്ടെങ്കിലും അവക്ക് പലപോരായ്മകളും ഉണ്ടായിരുന്നു. വെളിച്ചവുമായി ജെല്ലിലെ തന്മാത്രകള്‍ പ്രവര്‍ത്തിക്കുകയും രാസപ്രവര്‍ത്തനത്തിലൂടെ മുറിവ് ഉണക്കുകയും ചെയ്യുന്നു. ശരീരത്തിന് ഹാനികരമല്ളെന്നതും ഇതിന്‍െറ പ്രത്യേകതയാണ്. പുറമെയുള്ള മുറിവുണക്കുന്നതിന് ഉപയോഗിക്കുന്നതിന് പുറമെ കോശങ്ങളിലേക്കും ഇത് പ്രയോഗിക്കാന്‍ കഴിയും. |
രാജ്യത്തെ 73 ശതമാനം ജനങ്ങള്‍ ഗ്രാമങ്ങളിലെന്ന് സര്‍വ്വെ Posted: 03 Jul 2015 03:35 AM PDT Image: ![]() ന്യൂഡല്‍ഹി: ഗ്രാമീണ ഇന്ത്യയുടെ ഇരുണ്ട മുഖം വ്യക്തമാക്കുന്ന സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് പുറത്തിറക്കി. എട്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സെന്‍സസ്, നാട്ടിന്‍പുറങ്ങളില്‍ മൂന്നിലൊന്നു കുടുംബങ്ങളും സ്വന്തമായി ഭൂമിയില്ലാതെ, കൂലിപ്പണിയെടുത്താണ് ജീവിതം തള്ളിനീക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. വിവിധ രംഗങ്ങളില്‍ പുരോഗതി നേടിയെന്ന് അഭിമാനിക്കുമ്പോള്‍തന്നെ, കേരളത്തില്‍ 40 ശതമാനവും കൂലിപ്പണിക്കാരോ താല്‍ക്കാലിക തൊഴിലെടുക്കുന്നവരോ ആണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment