സ്വാഗതം
WELCOME

News Update..

Tuesday, July 7, 2015

മുംബൈ സ്ഫോടനക്കേസ്: പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു Madhyamam News Feeds

മുംബൈ സ്ഫോടനക്കേസ്: പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു Madhyamam News Feeds

Link to

മുംബൈ സ്ഫോടനക്കേസ്: പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

Posted: 07 Jul 2015 12:18 AM PDT

Image: 

ന്യൂഡല്‍ഹി: 2006ലെ മുംബൈ സ്ഫോടനക്കേസില്‍ പരിക്ക് പറ്റി ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. ഒമ്പത് വര്‍ഷമായി കോമയില്‍ കഴിയുന്ന പരാഗ് സാവന്താണ് (36) മരിച്ചത്. സബര്‍ബന്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഭായന്തറില്‍ വെച്ചാണ് സാവന്തിന് സ്ഫോടനത്തില്‍ പരിക്കേറ്റത്. സാവന്തിന്‍െറ സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച നടക്കും.

തലക്ക് ഗുരുതരമായി പരിക്കേറ്റ സാവന്തിനെ മീരാ റോഡിലെ ആശുപത്രിയിലും പിന്നീട് ഹിന്ദുജ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

മുംബൈ സ്ഫോടനക്കേസിലെ ജീവിച്ചിരിക്കുന്ന ഇരകളില്‍ ഒരാളായിരുന്നു പരാഗ് സാവന്ത്. കോമയിലായിരുന്ന സാവന്ത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍െറ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു.  എന്നാല്‍ പിന്നീട് പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സാവന്ത് മാനസികമായി നിഷ്ക്രിയനാവുകയായിരുന്നു. സാവന്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഭാര്യക്ക് പശ്ചിമ റെയില്‍വേയില്‍ ജോലി ലഭിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് ഗര്‍ഭിണിയായിരുന്നു ഭാര്യ പ്രീത് സാവന്ത്.

2006 സെപ്റ്റംബര്‍ 11നുണ്ടായ ഏഴ് സ്ഫോടനങ്ങളുടെ പരമ്പരയില്‍ 209 പേരാണ് കൊല്ലപ്പെട്ടത്. 11 മിനിറ്റിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. 700ലധികം പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും തിരക്കേറിയ വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്.
 

പാഠപുസ്തകം വൈകല്‍ : എസ്.എഫ്.ഐ മാര്‍ച്ചില്‍ തലസ്ഥാനം യുദ്ധക്കളമായി

Posted: 07 Jul 2015 12:00 AM PDT

തിരുവനന്തപുരം: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരുടെ കല്ളേറിലും പൊലീസിന്‍െറ തിരിച്ചടിയിലും രണ്ട് മണിക്കൂറോളം തലസ്ഥാന നഗരം യുദ്ധക്കളമായി. സമരക്കാരുടെ കല്ളേറില്‍ വി. ശിവന്‍കുട്ടി എം.എല്‍.എക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കന്‍േറാണ്‍മെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ ഉള്‍പ്പെടെ ഒമ്പത് പൊലീസുകാര്‍ക്കും പരിക്കേറ്റു.
ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എസ്.എഫ്.ഐ സംസ്ഥാന ജോയന്‍റ് സെക്രട്ടറി രാഹില്‍ ആര്‍. നാഥ് അടക്കം ആറുപേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11ഓടെ യൂനിവേഴ്സിറ്റി കോളജില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
നിയമസഭാ മന്ദിരത്തിന് 200 മീറ്റര്‍ അകലെ യുദ്ധസ്മാരകത്തിനു സമീപം ബാരിക്കേഡുകള്‍ നിരത്തി പോലീസ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകരുടെ മുന്‍നിര ബാരിക്കേഡിന് സമീപമത്തെിയപ്പോഴേക്കും പിന്നില്‍നിന്ന് പൊലീസിന് നേരെ കല്ളേറും തുടങ്ങി. അല്‍പനേരം സംയമനം പാലിച്ച പൊലീസ് കല്ളേറ് രൂക്ഷമായതോടെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും ഒരു വിഭാഗം സംഘടിച്ചത്തെി കല്ളേറ് തുടരുകയായിരുന്നു. സംഭവമറിഞ്ഞ് നിയമസഭയില്‍നിന്നിറങ്ങിവന്ന വി. ശിവന്‍കുട്ടി എം.എല്‍.എ പ്രവര്‍ത്തകരോട് പിന്മാറാന്‍ അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.
ഡി.സി.പി സഞ്ജയ്കുമാറിനോട് വി. ശിവന്‍കുട്ടി എം.എല്‍.എ ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് പിന്മാറിയെങ്കിലും വീണ്ടും എസ്.എഫ്.ഐക്കാര്‍ കല്ളെറിഞ്ഞു. വി. ശിവന്‍കുട്ടി എം.എല്‍.എയുടെ കാലില്‍ കല്ളേറില്‍ പരിക്കേറ്റു.
അദ്ദേഹത്തെ പിന്നീട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എല്‍.എമാരായ പി. ശ്രീരാമകൃഷ്ണന്‍, എ.കെ. ബാലന്‍, ടി.വി. രാജേഷ്, ഇ.പി. ജയരാജന്‍, ഡി.വൈ.എഫ്.ഐ നേതാവ് എ.എ.റഹീം, ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവര്‍ സ്ഥലത്തത്തെി ഏറെ നേരം പണിപ്പെട്ടാണ് അക്രമത്തിന് അറുതി വരുത്തിയത്. തുടര്‍ന്ന് യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയ ശേഷം പിരിഞ്ഞുപോവുകയായിരുന്നു.
സംഘര്‍ഷത്തില്‍ കന്‍േറാണ്‍മെന്‍റ് സി.ഐ വി.സുരേഷ്കുമാര്‍, മ്യൂസിയം സി.ഐ ജി.എല്‍. അജിത്കുമാര്‍ എന്നിവര്‍ക്കും പരിക്കുണ്ട്.
പരിക്കേറ്റ പൊലീസുകാരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡെക്കാന്‍ ക്രോണിക്ക്ള്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി. പീതാംബരന്‍, ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ ബി.പി ദീപു, പൊലീസ് ഫോട്ടോഗ്രാഫര്‍ ബിനുകുമാര്‍ തുടങ്ങിയവര്‍ക്കും പരിക്കേറ്റു.

ലീല കൊലക്കേസ് പ്രതിക്ക് ജീവപര്യന്തവും പിഴയും

Posted: 06 Jul 2015 11:53 PM PDT

Image: 

കോഴിക്കോട്: ബാലുശേരിക്കടുത്ത് തലയാട്ട് വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി മഹാരാഷ്ര്ട സ്വദേശിയായ നവീന്‍ യാദവിന് (30) ജീവപര്യന്തം തടവും 40,000 രൂപ പിഴയും. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

2013 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലയാട് ത്രിവേണി ഹോട്ടല്‍ നടത്തിയിരുന്ന സുരേന്ദ്രന്‍െറ ഭാര്യ തലയാട് മണിച്ചേരി മലയില്‍ ലീല(45)യെ കൊടുവാള്‍ കൊണ്ട് വെട്ടികൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി പ്രതി കടന്നുകളയുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തലയാട്ടുള്ള താമസസ്ഥലത്തുനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ആഭരണങ്ങളും കണ്ടെടുത്തു.

ലീലയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍െറ ഹോട്ടലില്‍ നവീന്‍ യാദവ് ജോലിക്ക് വരാറുണ്ടായിരുന്നു. സുരേന്ദ്രന്‍െറ പിതാവ് ഗോപാലനെ കൊന്ന കേസിലും നവീന്‍ യാദവ് പ്രതിയാണ്. ലീലയുടെ നിര്‍ദേശപ്രകാരമായിരുന്നു ഗോപാലനെ കൊന്നത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. രോഗിയായ ഗോപാലനെ പരിചരിക്കാന്‍ കഴിയാത്തതിനാല്‍ കൊല്ലാന്‍ നവീന്‍ യാദവിനെ ഏല്‍പിക്കുകയായിരുന്നുവത്രെ. മൂന്നുലക്ഷം രൂപയും ലീല ഇതിന് വാഗ്ദാനം ചെയ്തിരുന്നു. പണം കൊടുക്കാത്തതിലുള്ള വൈരാഗ്യം മൂലം ലീലയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.
 

പുന്നത്തൂര്‍ റോഡിലെ കടകളില്‍ മോഷണം

Posted: 06 Jul 2015 11:52 PM PDT

ഗുരുവായൂര്‍: ഗുരുവായൂരിനടുത്ത് പുന്നത്തൂര്‍ റോഡിലെ പാരലല്‍ കോളജിലും കടകളിലും മോഷണം. ചമയം ഫുട്ട് വെയര്‍, ഡിമ്പിള്‍ ടെയ്ലറിങ്, ഡിമ്പിള്‍ ഫാന്‍സി, ആവണി സ്റ്റുഡിയോ എന്നീ കടകളിലും വ്യാപാരി വ്യവസായി സമിതിയുടെ ഓഫിസിലും മേഴ്സി കോളജിലുമാണ് മോഷണം നടന്നത്. കോളജിന്‍െറ ഓഫിസിന്‍െറ ഷട്ടര്‍ തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 6,500 രൂപയും രണ്ട് മൊബൈല്‍ഫോണുകളും കവര്‍ന്നു. പാലിയേറ്റിവ് കെയറിന്‍െറ സംഭാവനപെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നിട്ടുണ്ട്. രേഖകളും മറ്റു സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഡിമ്പിള്‍ ഫാന്‍സി സെന്‍ററിന്‍െറ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 1,000 രൂപയാണ് കവര്‍ന്നത്. മേശ തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഡിമ്പിള്‍ ടെയ്ലറിങ് കടയുടെ ചില്ല് വാതിലിന്‍െറ പൂട്ട് തകര്‍ത്തിട്ടുണ്ട്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ആവണി സ്റ്റുഡിയോ, വ്യാപാരി വ്യവസായി സമതി ചാവക്കാട് ഏരിയ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിലും പൂട്ട് തകര്‍ത്തിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സ്റ്റൈലോ കോംപ്ളക്സിലെ ചമയം ഫുട്ട് വെയറിന്‍െറ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് മേശ കുത്തിത്തുറന്നിട്ടുണ്ട്. ഇവിടെ നിന്ന് ഒരു കുട നഷ്ടപ്പെട്ടു. ഈ കെട്ടിടത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലും മോഷണം നടന്നിരുന്നു.

പട്ടാമ്പിയിലെ മാലിന്യ പ്രശ്നം: നാളെ സി.പി.എം ഹര്‍ത്താല്‍

Posted: 06 Jul 2015 11:27 PM PDT

പട്ടാമ്പി: ശങ്കരമംഗലത്ത് പ്രവര്‍ത്തനം നിലച്ച ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് കോമ്പൗണ്ടില്‍ അശാസ്ത്രീയമായ തരത്തില്‍ സംസ്കരണം നടത്തുന്നതിനെതിരെ സി.പി.എം നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചും പുതിയ സംസ്കരണ പ്ളാന്‍റ് നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ടും സി.പി.എം പട്ടാമ്പി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ ആറ് മുതല്‍ ഉച്ച രണ്ടുവരെ പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ടൗണില്‍ നിന്ന് കൊണ്ടു വരുന്ന മാലിന്യം തരം തിരിക്കാതെ കത്തിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്യുന്നതു മൂലം പരിസരവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് സമരവുമായി രംഗത്തിറങ്ങിയിരുന്നു. സി.പി.എമ്മും ഇവരെ പിന്തുണച്ചിരുന്നു. എന്നാല്‍, ശനിയാഴ്ച നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി സമരം പിന്‍വലിച്ചു.
പുതിയ പ്ളാന്‍റിന് അനുമതിയോ അംഗീകാരമോ തുക കണ്ടത്തെലോ നടത്താതെ നാല് മാസത്തിനകം പദ്ധതി നടപ്പാക്കുമെന്ന് അധികൃതര്‍ പറയുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണെന്നും ഇത് വിശ്വസിച്ച് സമരത്തില്‍ നിന്ന് പിന്മാറാന്‍ സി.പി.എം തയാറല്ളെന്നും നേതാക്കള്‍ അറിയിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം എ.വി. സുരേഷ്, ലോക്കല്‍ സെക്രട്ടറി കെ.പി. അജയകുമാര്‍, കെ.ടി. ഹമീദ്, കെ. അലി, ടി.പി. രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ജില്ലയിലെ പെട്രോള്‍പമ്പ് സമരം പൂര്‍ണം; സപൈ്ളകോ പമ്പുകളില്‍ വന്‍തിരക്ക്

Posted: 06 Jul 2015 10:49 PM PDT

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി പെട്രോള്‍പമ്പ് ഉടമകള്‍ നടത്തിയ സമരം ജില്ലയില്‍ പൂര്‍ണം. സമരത്തിന്‍െറ ഭാഗമായി ജില്ലയിലെ മുഴുവന്‍ പമ്പുകള്‍ പൂര്‍ണമായും അടച്ചിട്ടതായി കോട്ടയം ആന്‍ഡ് ഇടുക്കി ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോ. ജില്ലാ പ്രസിഡന്‍റ് ജോസ് കറുവേലില്‍ 'മാധ്യമ'ത്തോട് പറഞ്ഞു. കമ്പനികള്‍ ഇന്ധനം നേരിട്ടുനല്‍കുന്ന സപൈ്ളകോയുടെയും റിലയന്‍സിന്‍െറയും പമ്പുകള്‍ തുറന്നുപ്രവര്‍ത്തിച്ചു.
കോടിമത മണിപ്പുഴ, വാകത്താനം എന്നിവിടങ്ങളിലെ സപൈ്ളകോയുടെ പമ്പുകള്‍ പ്രവര്‍ത്തിച്ചത്. കോടിമതയിലെ പമ്പിന് മുന്നില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ പമ്പിലേക്ക് വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.
ഇരുചക്രവാഹനം മുതല്‍ വലിയവാഹനങ്ങള്‍ വരെ ഇന്ധനംനിറക്കാന്‍ ക്യൂവില്‍നിരന്നതോടെ പമ്പിലെ ജീവനക്കാരും നന്നായി വിയര്‍ത്തു. വാഹനത്തിരക്ക് നാലുവരിപ്പാതയിലേക്ക് നീണ്ടതോടെ എം.സി റോഡില്‍ ഗതാഗത സ്തംഭനവുമുണ്ടായി. കുരുക്കില്‍പെട്ട വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ് നഗരാതിര്‍ത്തി പിന്നിട്ടത്. വാകത്താനം ഞാലിയാംകുഴിയിലെ പമ്പിലും തിരക്കിന് കുറവില്ലായിരുന്നു. സമരംമുന്‍കൂട്ടി കണ്ട് ആവശ്യമായ ഇന്ധനം സ്റ്റോക് ചെയ്താണ് വില്‍പന നടത്തിയതെന്ന് സപൈ്ളകോ അധികൃതര്‍ അറിയിച്ചു.
പഴയതും പുതിയതുമായ പമ്പുകളില്‍ മിക്കവയും തുറന്നുപ്രവര്‍ത്തിച്ചെന്നാണ് കേരള ഹിന്ദുസ്ഥാന്‍ പെട്രോളിയം അസോ. ഭാരവാഹികളുടെ അവകാശവാദം. നിലവിലുള്ള പെട്രോള്‍പമ്പുകളെ നഷ്ടത്തിലാക്കിയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പുതിയ പെട്രോള്‍പമ്പുകള്‍ അനുവദിക്കരുതെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. മുന്നുവര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പ്രതിവര്‍ഷം 40,000രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ഇത് പമ്പ് ഉടമകള്‍ക്ക് കനത്ത സാമ്പത്തികനഷ്ടം വരുത്തുന്നതായും ഭാരവാഹികള്‍ ആരോപിച്ചു.

അനധികൃതമായി സൂക്ഷിച്ച 40 പാചകവാതക സിലിണ്ടര്‍ പിടിച്ചെടുത്തു

Posted: 06 Jul 2015 10:32 PM PDT

കട്ടപ്പന: ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ അനധികൃതമായി സൂക്ഷിച്ച് വാഹനങ്ങളില്‍ നിറച്ച് നല്‍കിയിരുന്ന കേന്ദ്രങ്ങളില്‍ കട്ടപ്പന പൊലീസ് നടത്തിയ റെയ്ഡില്‍ 40 സിലിണ്ടറുകളുമായി അഞ്ചു പേര്‍ അറസ്റ്റിലായി. രണ്ടു വാഹനവും 24 ബുക്കുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
കട്ടപ്പന നിരപ്പേല്‍കട വസന്തവിലാസം സുശീലന്‍ (53), നിരപ്പേല്‍കട വാലുമ്മേല്‍ അഭിലാഷ് (29), വെള്ളയാംകുടി പുറപ്പന്താനത്ത് ഐമോന്‍ (42), പാമ്പാടുംപാറ പത്തിനിപ്പാറ കളത്തിങ്കല്‍ ജയിംസ് (30), നരിയമ്പാറ കോതവിളപ്പ് ജോസ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വാഹനങ്ങളിലും ഗോഡൗണിലും സൂക്ഷിച്ചിരുന്ന 40 സിലിണ്ടറുകളും 24 അനധികൃത ബുക്കുകളും ഒരു വാനും ഓട്ടോയുമാണ് പൊലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറയും ഭാരത് പെട്രോളിയത്തിന്‍െറയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍െറയുമാണ്. ഇവയില്‍ ഭൂരിപക്ഷവും നിറച്ച സിലിണ്ടറുകളാണ്. പിടിച്ചെടുത്ത 24 ബുക്കുകളും വിവിധ പേരുകളിലുള്ളവയാണ്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
കട്ടപ്പന, നിരപ്പേല്‍കട, ഇടുക്കികവല, നരിയമ്പാറ എന്നിവിടങ്ങളിലെ രഹസ്യ ഗ്യാസ് വില്‍പന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് രഹസ്യകേന്ദ്രങ്ങളില്‍ ഗ്യാസ് നിറച്ച് കൊടുത്ത് ഇരട്ടി വിലയാണ് ഇവര്‍ ഈടാക്കിയിരുന്നത്. നിരപ്പേല്‍കടയിലെ രണ്ടു കേന്ദ്രങ്ങളില്‍നിന്ന് 20 കുറ്റികളും ഇടുക്കി കവലയില്‍നിന്ന് എട്ടു കുറ്റികളും വാനില്‍നിന്ന് അഞ്ചു കുറ്റികളും നരിയമ്പാറയില്‍നിന്ന് ആറു കുറ്റികളുമാണ് പിടികൂടിയത്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഗ്യാസ് നിറച്ച് കൊടുത്തിരുന്നത്. ആവശ്യക്കാര്‍ക്ക് അവര്‍ വിളിക്കുന്ന സ്ഥലത്ത് വാനില്‍ കൊണ്ടുപോയി ഗ്യാസ് നിറച്ചും കൊടുത്തിരുന്നു.
ഗ്യാസ് ഏജന്‍സികളുടെ കൂടി ഒത്താശയോടെയാണ് വില്‍പന നടത്തിയിരുന്നതെന്ന് സംശയിക്കുന്നതായി സി.ഐ ബി. ഹരികുമാര്‍ പറഞ്ഞു. പിടിയിലായവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. കട്ടപ്പന എസ്.ഐ രവീന്ദ്രന്‍, ജൂനിയന്‍ എസ്.ഐ ഗോപകുമാര്‍, സി.പി.ഒമാരായ സജി, സിനോജ് ജേക്കബ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

'ഇസ്രായേലിനെതിരെയുള്ള വോട്ടെടുപ്പില്‍ വിട്ടുനില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഞെട്ടലുണ്ടാക്കി'

Posted: 06 Jul 2015 09:37 PM PDT

Image: 

ന്യൂഡല്‍ഹി: യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇസ്രായേലിനെതിരെ നടന്ന വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്നന്‍ അബു അല്‍ഹൈജ. ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്രയേലുമായി മൊട്ടിട്ടു തുടങ്ങുന്ന ഇന്ത്യന്‍ നയതന്ത്ര ബന്ധത്തിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ തീരുമാനം ഞങ്ങളെ ഞെട്ടിച്ചു. ഐക്യരാഷ്ട്രസഭ പാസാക്കുന്ന പ്രമേയത്തില്‍ പലസ്തീനിലെ നേതാക്കളും ജനങ്ങളും വളരെയധികം സന്തോഷമുള്ളവരായിരുന്നു. എന്നാല്‍ ഇന്ത്യുടെ തീരുമാനം ഞങ്ങളുടെ സന്തോഷത്തിന് മങ്ങലേല്‍പിച്ചു- അല്‍ഹൈജ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഗസ്സ സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലും ഹമാസും നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവ് കണ്ടത്തെിയ മനുഷ്യാവകാശ കൗണ്‍സില്‍ റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്ന പ്രമേയത്തിന്മേലാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്. ഇസ്രായേലിന്‍െറ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്നതു കൂടിയായിരുന്നു പ്രമേയം. അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തത്. 41 രാജ്യങ്ങള്‍ ഇസ്രായേലിന് എതിരായ പ്രമേയം പിന്തുണച്ചു. ഇന്ത്യയും കെനിയയും അടക്കം അഞ്ചു രാജ്യങ്ങള്‍ വിട്ടുനിന്നു.

കഴിഞ്ഞ ജൂലൈയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം അനുകൂലിച്ച് ഇസ്രായേലിനെതിരെ ഇന്ത്യ വോട്ടു ചെയ്തിരുന്നു. വ്യോമാക്രമണങ്ങളില്‍ 2300ല്‍പരം പേര്‍ കൊല്ലപ്പെട്ട ഗസ്സയിലെ ഇസ്രായേലിന്‍െറ തുടര്‍ച്ചയായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് തയാറാക്കിയതും അന്നത്തെ പ്രമേയത്തിന് അനുസൃതമായാണ്. അവിടെ നിന്നുള്ള ഇന്ത്യയുടെ ചേരിമാറ്റം മോദിസര്‍ക്കാരിന്‍െറ നയതന്ത്രബന്ധങ്ങളില്‍ വന്ന നിര്‍ണായക മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

 

നാലുവയസുകാരന് മദ്യം നല്‍കിയ സംഭവം: പ്രതികള്‍ അറസ്റ്റില്‍

Posted: 06 Jul 2015 09:37 PM PDT

Image: 

ചെന്നൈ: നാലുവയസ്സുള്ള ബാലനെ മദ്യപിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ്  അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ മേല്‍ ചോലന്‍കുപ്പം ഗ്രാമത്തിലാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ പണിക്കു പോയ സമയത്ത്  കുട്ടിയെ നോക്കിയിരുന്ന അമ്മാവന്‍ ഉള്‍പ്പെട്ട സംഘമാണ് മദ്യം കുടിപ്പിച്ചത്.

കൂട്ടം കൂടിയിരുന്ന് മദ്യപിക്കുന്ന യുവാക്കള്‍ക്കിടയില്‍ ഇരിക്കുന്ന കുട്ടിക്ക് മദ്യം പകര്‍ന്നു നല്‍കി നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. കുട്ടി ചുമക്കുന്നുണ്ടായിരുന്നുവെങ്കിലും മദ്യപസംഘം മുഴുവനും നിര്‍ബന്ധിച്ച്  കുടിപ്പിച്ചു. നാലുവയസുകാരന്‍ മുതിര്‍ന്നവര്‍ക്ക് വഴങ്ങി മുഴുവന്‍ മദ്യവും കുടിക്കുന്നതും അവസാനം ഗ്ളാസ് വലിച്ചെറിയുന്നതും മൊബെലില്‍ പകര്‍ത്തി വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
വീഡിയോ വിവാദമായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.വീഡിയോയില്‍ കാണുന്ന ബൈക്കിന്‍്റെ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെ ത്തിയത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കൊലപാതക ശ്രമത്തിന് കേസെടുത്തു. മറ്റു നാലുപേര്‍ക്കുള്ള തെരച്ചില്‍ നടക്കുന്നുണ്ട്.

മാനഭംഗം ചെറുത്തതിന് പൊലീസുകാര്‍ തീകൊളുത്തിയ യുവതി മരിച്ചു

Posted: 06 Jul 2015 08:43 PM PDT

Image: 

ലഖ്നോ: ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ മാനഭംഗം ചെറുത്തതിന് പൊലീസുകാര്‍ തീ കൊളുത്തിയ യുവതി മരിച്ചു. രാം നരേയ്ന്‍െറ ഭാര്യ നിതു ദ്വിവേദിയാണ് മരിച്ചത്. ശരീരത്തിലുടനീളം ഗുരുതര പൊള്ളലേറ്റ 40കാരിയായ നിതുവിനെ ചൊവ്വാഴ്ച ലഖ്നോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് അന്വേഷിക്കാനത്തെിയപ്പോഴാണ് യുവതി പൊലീസ് സ്റ്റേഷനില്‍ ആക്രമിക്കപ്പെട്ടത്. പ്രതികളെന്ന് സംശയിക്കുന്ന റായ് സാഹെബ് യാദവ്, അഖിലേഷ് എന്നീ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഭര്‍ത്താവിനെ മോചിപ്പിക്കാനായി ഒരു ലക്ഷം രൂപ കൈക്കൂലിയായി പൊലീസുകാര്‍ ആവശ്യപ്പെട്ടെന്നും തന്നെ അപമാനിച്ചെന്നും മജിസ്¤്രടറ്റിന് നല്‍കിയ മൊഴിയില്‍ യുവതി പറഞ്ഞു. മുന്‍പും പലതവണ ഓഫിസര്‍മാര്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ട്. പൊലീസുകാര്‍ ഉപദ്രവിച്ചപ്പോള്‍ സഹായത്തിനായി ഒച്ചവെച്ചെങ്കിലും ആരുമത്തെിയില്ളെന്നും പിന്നീടവര്‍ പെട്രാളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
യുവതിയുടെ മകന്‍ പത്രപ്രവര്‍ത്തകനാണ്.
എന്നാല്‍ യുവതി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസുകാരുടെ വാദം.
 

എസ്.ഡി കോളജിന് മുന്നില്‍ പൊലീസ്-എസ്.എഫ്.ഐ സംഘര്‍ഷം

Posted: 06 Jul 2015 08:41 PM PDT

ആലപ്പുഴ: പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയതിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ എസ്.ഡി കോളജിന് മുന്നില്‍ നടന്ന പ്രകടനവും ദേശീയപാതയിലെ സംഘംചേരലും സംഘര്‍ഷത്തിലത്തെി. വിദ്യാര്‍ഥികളെ ഓടിക്കാന്‍ ശ്രമിച്ച പൊലീസിനുനേരെ മണിക്കൂറുകളോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ളേറ് നടത്തി. തിങ്കളാഴ്ച ഉച്ചക്കുശേഷമായിരുന്നു പ്രദേശത്തെ ഭീതിജനകമാക്കിയ സംഭവങ്ങള്‍ നടന്നത്.
രാവിലെ കോളജ് കാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മറ്റ് ജില്ലകളിലെ ലാത്തിച്ചാര്‍ജിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചിരുന്നു. ഉച്ചക്കുശേഷം പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ റോഡില്‍ മുദ്രാവാക്യം വിളിക്കുകയും ഇതേതുടര്‍ന്ന് ഗതാഗതം സ്തംഭിക്കുകയും ചെയ്തു. വിവരമറിഞ്ഞ് കോളജ് പ്രിന്‍സിപ്പലും അധ്യാപകരും സ്ഥലത്ത് എത്തിയെങ്കിലും പ്രതിഷേധം തുടര്‍ന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധം അക്രമാസക്തമാകുന്നുവെന്ന് മനസ്സിലാക്കിയ പൊലീസ് ശക്തമായ മുന്നൊരുക്കത്തോടെയാണ് എത്തിയത്. ഗതാഗത സ്തംഭനം ഒഴിവാക്കാനും വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാനും ശ്രമിച്ചെങ്കിലും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കല്ളേറില്‍ പൊലീസിന് പിന്മാറേണ്ടി വന്നു. അവര്‍ കോളജിന്‍െറ വടക്കുഭാഗത്തെ ജങ്ഷനില്‍ ദേശീയപാതയില്‍ അണിനിരന്ന് പ്രതിരോധം തീര്‍ത്തു.
ഈ സമയം കല്ളെറിഞ്ഞ വിദ്യാര്‍ഥികള്‍ കോളജിന് മുന്നിലേക്ക് പിന്‍വാങ്ങി, കൂടുതല്‍ ശക്തിയോടെ പൊലീസിനെ നേരിടാന്‍ തീരുമാനിച്ചു. അതിനായി കല്ലുകള്‍ സംഭരിച്ചു. മൂന്നുമണിക്കുശേഷമാണ് കല്ളേറ് രൂക്ഷമായത്. പൊലീസ് സംയമനത്തോടെ നിന്നതിനാല്‍ തുടക്കത്തില്‍ വിദ്യാര്‍ഥികളും കോളജിന് മുന്നില്‍ തമ്പടിച്ച് മുദ്രാവാക്യം വിളിച്ച് പൊലീസിനെ പ്രകോപിപ്പിച്ചു. നാലുമണിയോടെയാണ് സ്ഥിതിഗതികള്‍ മോശമായത്. പൊലീസിന് മുന്നിലേക്ക് മാര്‍ച്ചുചെയ്ത വിദ്യാര്‍ഥി സംഘം തുടരെതുടരെ കല്ളെറിഞ്ഞു. പൊലീസ് റബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. കല്ളെറിഞ്ഞ വിദ്യാര്‍ഥികള്‍ പിന്തിരിഞ്ഞ് ഓടിയതിന് പിറകെ പൊലീസ് സംഘവും ഓടി. വിദ്യാര്‍ഥികള്‍ കോളജ് വളപ്പിനുള്ളില്‍ കയറി നടത്തിയ കല്ളേറില്‍ എ.ആര്‍ ക്യാമ്പിലെ പ്രവീണ്‍ എന്ന പൊലീസുകാരന് പരിക്കേറ്റു. കാലിന് ആഴത്തില്‍ മുറിവുണ്ടായി രക്തം വാര്‍ന്നൊലിച്ച പ്രവീണിനെ ഓട്ടോയില്‍ കയറ്റിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൂടുതല്‍ ഇഷ്ടികകളും കരിങ്കല്‍ കഷണങ്ങളും കോളജിനകത്തുനിന്ന് പൊലീസിനുനേര്‍ക്ക് എറിഞ്ഞ വിദ്യാര്‍ഥികളെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ച് പിന്തിരിപ്പിച്ചു. ഗതാഗതം പുന$സ്ഥാപിച്ചശേഷമാണ് പൊലീസ് മടങ്ങിയത്. കോളജിന് മുന്നിലെ ദേശീയപാതയില്‍ ചിതറിക്കിടക്കുന്ന കല്ലുകളായിരുന്നു ഏറെയും. സംഭവം മോശമായ അവസ്ഥയിലേക്ക് എത്തിയതോടെ സമീപത്തെ കടകളും അടച്ചിരുന്നു. യാത്രക്കാര്‍ക്ക് കോളജിന് മുന്നിലൂടെ പോകാന്‍ കഴിയാത്ത അവസ്ഥയുമായിരുന്നു. പൊലീസിനുനേരെ നടന്ന കല്ളേറിന്‍െറയും അതിക്രമത്തിന്‍െറയും പേരില്‍ 50ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 32 പേര്‍ക്ക് പരിക്ക്

Posted: 06 Jul 2015 08:30 PM PDT

സുല്‍ത്താന്‍ ബത്തേരി: നൂല്‍പുഴ പാലത്തിനപ്പുറം വാണിജ്യ നികുതി ചെക്പോസ്റ്റ് പരിസരത്ത് നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് മറിഞ്ഞ് 32 പേര്‍ക്ക് പരിക്കേറ്റു.
ബസ് ഡ്രൈവര്‍ പി.കെ. ശിവദാസന്‍ (56), മലവയല്‍, കണ്ടക്ടര്‍ കെ.വി. മുരളി (43), പൂതാടി, പാട്ടവയല്‍ സ്വദേശികളായ ഫൗസിയ (40), സുനീറ (24), അഷ്ല (രണ്ടര), രമ്യ (25), ഇത്തിക്കുട്ടി (65), ജോയി (50), സൂര്യ (18), അനുശ്രീ (മൂന്ന്), മഞ്ജു (23), ശോഭ (28), ജാന്‍സി (44), ബിതര്‍ക്കാട് സ്വദേശികളായ വിനോദ്കുമാര്‍ (32), ജമീല (35), പൊന്നുസ്വാമി (43), പരിമളം (28), കുഞ്ഞുമുഹമ്മദ് (55), രജനി (32), ഫൈസല്‍ (38), നൂല്‍പുഴ സ്വദേശികളായ ശ്രീജ (27), അഭിജിത്ത് (ഒമ്പത്), ആകാശ് (ഏഴ്), ദേവര്‍ഷോല സ്വദേശികളായ അലി (56), ഡില്‍ന (നാല്), റുഖിയ (53), കുഞ്ഞാമു (52), പുത്തന്‍കുന്ന് സ്വദേശി ആലിക്കുട്ടി (52), ഉപ്പട്ടി സ്വദേശികളായ ജെയിംസ് (44), പൊന്നുച്ചാമി (35), നെന്മേനിക്കുന്ന് സ്വദേശി സുധീഷ് (28), രാജേശ്വരി അത്തിക്കുന്നി (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാലിന് ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ ശിവദാസനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ബാക്കിയുള്ളവര്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ നൂല്‍പുഴ പാലത്തിനപ്പുറം വാണിജ്യ നികുതി ചെക്പോസ്റ്റ് പരിസരത്താണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബസ് റോഡരികില്‍ നിന്നിരുന്ന വന്‍ മരത്തിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ബസിന്‍െറ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും പാട്ടവയലിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്.
ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പെട്ടവരെ ബത്തേരിയിലെ ആശുപത്രിയിലത്തെിച്ചത്.

അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കര്‍ എവിടെ?

Posted: 06 Jul 2015 08:21 PM PDT

Image: 
Subtitle: 
കാസര്‍കോട് കോട്ട സര്‍ക്കാര്‍ തിരിച്ചുപിടിച്ചാലും ഗൂഢാലോചന ബാക്കിയാവുന്നു

കാസര്‍കോട്: കോട്ട സര്‍ക്കാര്‍ തിരിച്ചുപിടിച്ചാലും കേരള കോണ്‍ഗ്രസ് നേതാവ് സജി സെബാസ്റ്റ്യന്‍, ഇടതുപക്ഷക്കാരായ എസ്.ജെ. പ്രസാദ്, ഗോപിനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് കോട്ട വില്‍പന നടത്തിയ അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കറും ഇതിനായി ഗൂഢാലോചന നടത്തിയത് ആരെന്നുമുള്ളചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഇക്കേരി രാജാക്കന്മാരുടെ ഒടുവിലത്തെ കണ്ണി അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കര്‍ തങ്ങള്‍ക്ക് കോട്ട വിറ്റുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, 2009ല്‍ അശ്വിന്‍ ചന്ദ്രവാര്‍ക്കര്‍ തളങ്കര വില്ളേജ് ഓഫിസില്‍ അടച്ച നികുതി റദ്ദാക്കിക്കൊണ്ട് റവന്യൂ വകുപ്പ്  അയച്ച രണ്ടു കത്തുകള്‍ വിലാസക്കാരനില്ലാതെ തിരിച്ചുവന്നിരുന്നു. ഇയാളുടേതായി സബ്രജിസ്ട്രാര്‍ ഓഫിസിലും വില്ളേജ് ഓഫിസിലും രേഖപ്പെടുത്തിയ വിലാസത്തിലാണ് കത്തുകള്‍ അയച്ചത്. ഇങ്ങനെയൊരാള്‍ ഇല്ളെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. കോട്ടപിടിക്കാന്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്.

ചന്ദ്രവാര്‍ക്കറുടെ കുടുംബവും അദ്ദേഹത്തിന്‍െറ കുടിയാനായ അമ്മു പൂജാരിയുടെ കുടുംബവും 5.41ഏക്കര്‍ ഭൂമിക്കുവേണ്ടി സുപ്രീംകോടതി വരെയത്തെിയിരുന്നു. കുടിയാന് ഭൂമിക്ക് അവകാശം നല്‍കുന്ന ഭൂപരിഷ്കരണ നിയമവും കുടിയിറക്ക് നിരോധ നിയമവും നിലനില്‍ക്കുന്ന കേരളത്തിലെ അമ്മു പൂജാരി സുപ്രീം കോടതിവരെ പൊരുതിയിട്ടും തോല്‍ക്കുകയായിരുന്നു. ഭൂമി അമ്മു പൂജാരിക്കും മക്കള്‍ക്കും ലഭിക്കാതിരിക്കാന്‍ ചന്ദ്രവാര്‍ക്കര്‍ കുടുംബത്തിലെ രമേശ് റാവുവിനെ കൊണ്ട് കേസ് നടത്തിക്കുകയും കുടിയാന്‍ തോറ്റ ഭൂമി വില്‍ക്കുന്നതിന് ലാന്‍ഡ് റവന്യൂ കമീഷണറെ ഉപയോഗിച്ച് ഉത്തരവ് ഇറക്കിപ്പിക്കുകയുമായിരുന്നു.

കുടിയാന്‍ കേസ് തോറ്റപ്പോഴാണ് 1903ല്‍ കോട്ട ഗ്രൗണ്ട് ലീസിന് ലഭിച്ച ഗണപയ്യയുടെ കൊച്ചുമകന്‍ അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കര്‍ 2009ല്‍ താന്‍ കേസ് ജയിച്ചുവെന്നും നികുതി അടക്കാന്‍ അവസരം നല്‍കണമെന്നും തെറ്റിദ്ധരിപ്പിച്ച് തളങ്കര വില്ളേജ് ഓഫിസറെ സമീപിക്കുന്നത്. തുടര്‍ന്ന് അനുകൂലമായി തഹസില്‍ദാര്‍ ഉത്തരവിറക്കി. 20 വര്‍ഷത്തെ നികുതി അദ്ദേഹം ഒന്നിച്ച് അടച്ചു. ഒരാഴ്ചക്കകം അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കറുടെ കുടുംബാംഗങ്ങള്‍ എന്ന് പറയുന്ന മറ്റ് ആറുപേരും ചേര്‍ന്ന് നാല്‍വര്‍ സംഘത്തിന് കോട്ട വിറ്റു.

അതേസമയം, അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കര്‍ എന്നൊരാള്‍ കാസര്‍കോട് ഇതുവരെ വന്നിട്ടില്ളെന്ന് കോട്ടയിലെ താമസക്കാര്‍ പറയുന്നു. റവന്യൂ വകുപ്പും ഇത് ശരിവെക്കുന്നു. ഇയാളെ ഹാജരാക്കാന്‍ ഭൂമി വാങ്ങിയവരും തയാറായിട്ടില്ല. ബെള്ളൂക്കൂറായ എന്ന അഭിഭാഷകന്‍ മുഖേനയാണ് കോട്ടയുടെ ഭൂമി  നാല്‍വര്‍ സംഘത്തിന് വിറ്റതെന്നാണ് അമ്മു പൂജാരിയുടെ മകളുടെ ഭര്‍ത്താവ് മുന്‍ നഗരസഭാ കൗണ്‍സിലര്‍ ചന്ദ്രശേഖരന്‍ ‘മാധ്യമ’ത്തോട് വ്യക്തമാക്കിയത്. ഉഡുപ്പിയില്‍ ഹോട്ടലില്‍വെച്ച് ചര്‍ച്ച നടന്നതായും അദ്ദേഹം പറഞ്ഞു. അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കറെ ചന്ദ്രശേഖരനും ഇതുവരെ കണ്ടിട്ടില്ല. നികുതി അടക്കാന്‍ ഹാജരായതും സബ്രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയതും അപരന്മാരാണ്.

ചന്ദ്രവാര്‍ക്കറുടെ ഉഡുപ്പിയിലും ബംഗളൂരുവിലുമുണ്ടെന്ന് പറയുന്ന  കുടുംബം ഭൂമി അന്വേഷിച്ച് വരാതിരിക്കാനാണ് ചര്‍ച്ച നടത്തി അവര്‍ക്ക് പണം നല്‍കിയത്. രേഖകളില്‍ ഒപ്പിട്ടത് വ്യാജന്മാര്‍. കേരള കോണ്‍ഗ്രസ് നേതാവിനും നാല് ഇടതുപക്ഷക്കാര്‍ക്കും മുകളില്‍ ഒൗദ്യോഗിക ഇടപെടല്‍ നടത്താന്‍ ഒരു രാഷ്ട്രീയ നേതാവ് ഉണ്ടായിരുന്നുവെന്ന ആരോപണവും ശക്തമാകുന്നുണ്ട്. ഇദ്ദേഹമാണ് സജി സെബാസ്റ്റ്യനെയും കൂട്ടി കലക്ടറെ കാണാന്‍ പോയതത്രെ. കുറെ സര്‍വേ നമ്പറില്‍ സ്വത്ത് വീതംവെച്ചുവെന്നല്ലാതെ ഏതു ഭൂമി ആര്‍ക്ക് എന്ന് ഇനിയും വ്യക്തമല്ല. ഇതില്‍ തീരുമാനമെടുക്കാനാണ് സര്‍വേ നടത്തിച്ചത്. സര്‍വേ നടന്ന കാര്യം അന്വേഷിച്ചപ്പോഴാണ് കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റുവെന്നത് വെളിപ്പെടുന്നത്.
 

എസ്.എഫ്.ഐ മാര്‍ച്ച് അക്രമാസക്തം; ഡി.ഡി.ഇ ഓഫിസ് പരിസരം യുദ്ധക്കളമായി

Posted: 06 Jul 2015 08:18 PM PDT

കോഴിക്കോട്: പാഠപുസ്തക വിതരണം അട്ടിമറിച്ചതിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് കല്ളേറിലും ലാത്തിച്ചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും കലാശിച്ചു. ഒരു മണിക്കൂറിലധികം നീണ്ട സംഘര്‍ഷത്തില്‍ 15ഓളം വിദ്യാര്‍ഥികള്‍ക്ക് ലാത്തിയടിയേറ്റു. കല്ളേറില്‍ സി.ഐമാരടക്കം എട്ട് പൊലീസുകാര്‍ക്ക് പരിക്കുണ്ട്. ഡി.ഡി.ഇ ഓഫിസ് പരിസരത്തെ ദേശീയപാതയില്‍ ഒരു മണിക്കൂര്‍ നീണ്ട തെരുവുയുദ്ധമാണ് നടന്നത്. കല്ലും വടികളുമായി ആക്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് അടിച്ചോടിച്ചു. നാല് ഗ്രനേഡും അഞ്ച് ടിയര്‍ ഗ്യാസ് ഷെല്ലുകളും, നിരന്തരം ജലപീരങ്കിയും പ്രയോഗിച്ചിട്ടും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയില്ല. അടിയേറ്റ് ചോരവാര്‍ന്ന മുഖവുമായി പോര്‍വിളി നടത്തിയ വിദ്യാര്‍ഥികള്‍ പൊലീസുകാരെ പലതവണ വളഞ്ഞിട്ട് ആക്രമിച്ചു. ജലപീരങ്കി വാഹനത്തിനുനേരെ മൂന്നുതവണ ആക്രമണമുണ്ടായി. വാഹനത്തിന്‍െറ സൈഡ് മിറര്‍ വിദ്യാര്‍ഥികള്‍ അടിച്ചുടച്ചു.
ഉച്ചക്ക് 12.05ഓടെയാണ് 350ഓളം വിദ്യാര്‍ഥികള്‍ പ്രകടനമായി ഡി.ഡി.ഇ ഓഫിസ് പരിസരത്തേക്ക് ഇരമ്പിയത്തെിയത്. സൗത് അസി. കമീഷണര്‍ എ.ജെ. ബാബു, സി.ഐമാരായ ഇ. സുനില്‍കുമാര്‍, ടി. സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയെങ്കിലും സമരക്കാര്‍ വന്നയുടന്‍തന്നെ ബാരിക്കേഡിന് മുകളിലേക്ക് ഓടിക്കയറി. മറ്റൊരു സംഘം ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ലാത്തിയുമായി നേരിട്ടു. ലാത്തി പിടിച്ചുവാങ്ങിയ വിദ്യാര്‍ഥികളിലൊരാള്‍ കസബ സി.ഐ ഇ. സുനില്‍കുമാറിന്‍െറ ഹെല്‍മറ്റ് തട്ടി നിലത്തിട്ടു. ഈ വിദ്യാര്‍ഥിയുടെ മുഖത്ത് ലാത്തിയടിയേറ്റു. കൊടികെട്ടിയ വടികളും ലാത്തിയുമായി പൊലീസിനെ ആക്രമിച്ച വിദ്യാര്‍ഥികള്‍ പൊലീസുകാരെ ചാടിച്ചവിട്ടി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ചിതറിയോടിയ സമരക്കാര്‍ മുദ്രാവാക്യംവിളിയുമായി വീണ്ടും സംഘടിച്ചത്തെി. ഈ സമയം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വെള്ളത്തില്‍ കുളിച്ച വിദ്യാര്‍ഥികള്‍ വീണ്ടും പൊലീസുകാരെ ആക്രമിച്ചു. ഇതിനിടെ ഒരു വിദ്യാര്‍ഥി പൊലീസിന്‍െറ അടിയേറ്റ് നിലത്തുവീണു. തുടര്‍ന്ന് കല്ലും ചെരിപ്പും വടികളുമായി വിദ്യാര്‍ഥികള്‍ പൊലീസിനുനേരെ തിരിഞ്ഞു.
തുടര്‍ന്ന് യുദ്ധമുഖത്തെന്നപോലെ വിദ്യാര്‍ഥികളും പൊലീസും വടിയും ലാത്തിയുംകൊണ്ട് ഏറ്റുമുട്ടി. ഈ സമയം ജലപീരങ്കി പ്രയോഗിക്കവെ ഒരു സംഘം വിദ്യാര്‍ഥികള്‍ ജലപീരങ്കി വാഹനത്തിനുനേരെ കുതിച്ചു. വാഹനത്തിന്‍െറ വാതില്‍ വലിച്ചുതുറന്ന് ഉള്ളിലുണ്ടായിരുന്ന പൊലീസുകാരെ പുറത്തേക്ക് വലിച്ചിടാന്‍ ശ്രമിച്ചു. ഗ്രനേഡ് പ്രയോഗിച്ച് പൊലീസ് ഇവരെ തുരത്തി. ഇതിനിടെ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. അശ്വന്തിന് അടിയേറ്റു. ഇതോടെ സംഘര്‍ഷം രൂക്ഷമായി. സംഘടിച്ചത്തെിയ വിദ്യാര്‍ഥികള്‍ ബാരിക്കേഡിനുമേല്‍ ഓടിക്കയറി. ഇവരെ തടയാന്‍ ശ്രമിച്ച കസബ എസ്.ഐ എസ്.കെ. സജീവനെ വടികൊണ്ട് ആക്രമിച്ചു. ഡി.ഡി.ഇ ഓഫിസിന്‍െറ തെക്കുഭാഗത്ത് വിദ്യാര്‍ഥികള്‍ പൊലീസിനെ വളഞ്ഞ് ആക്രമിക്കുമ്പോള്‍, ഗേറ്റിന്‍െറ വടക്കുഭാഗത്തുണ്ടായിരുന്ന പൊലീസ് സംഘം നോക്കിനില്‍ക്കുകയായിരുന്നു.
വീണ്ടും ജലപീരങ്കി പ്രയോഗിച്ചതോടെ ഒരു സംഘം വാഹനത്തിനുനേരെ പാഞ്ഞടുത്തു. വാഹനത്തിന്‍െറ സൈഡ് മിറര്‍ ഒരാള്‍ ചാടിയടിച്ചുതകര്‍ത്തു. തടയാനത്തെിയ നല്ലളം സി.ഐ ടി. സജീവനെ വിദ്യാര്‍ഥികള്‍ വളഞ്ഞു. അടുത്തുണ്ടായിരുന്ന പൊലീസുകാര്‍ എന്നിട്ടും അനങ്ങിയില്ല. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഡി.ഡി.ഇ ഓഫിസിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്നു. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി കെ. അശ്വന്ത് ഉദ്ഘാടനം ചെയ്തു. കെ. നിധിന്‍, എ.കെ. ബിജിത് എന്നിവര്‍ സംസാരിച്ചു. ഈ സമയം, മാനാഞ്ചിറയോടു ചേര്‍ന്ന ഫുട്പാത്തില്‍ നിന്നിരുന്ന വിദ്യാര്‍ഥികളെ നീക്കാന്‍ ശ്രമിച്ച പൊലീസുകാരനെ സമരക്കാര്‍ പിന്തുടര്‍ന്ന് ഓടിച്ചു.
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് വീണ്ടും പൊലീസുമായി കൊമ്പുകോര്‍ത്തു. വളഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ചിതറിയോടിയ സമരക്കാര്‍ കരിങ്കല്ലുകളുമായി മടങ്ങിവന്നു. തുടര്‍ന്ന് ശക്തമായ ഏറുണ്ടായി. കല്ളെറിഞ്ഞവര്‍ക്കുനേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. ഗ്രനേഡ് നെഞ്ചില്‍ പതിച്ച് ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സംഘര്‍ഷം ശക്തിപ്രാപിക്കുന്നതറിഞ്ഞ് സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, നോര്‍ത് അസി. കമീഷണര്‍ ജോസി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസത്തെി.
ആദായ നികുതി ഓഫിസിന് മുന്നില്‍ തമ്പടിച്ച വിദ്യാര്‍ഥികളും ബാങ്ക് റോഡ് ജങ്ഷനില്‍ പൊലീസും മുഖാമുഖം നില്‍ക്കവെ ഡി.വൈ.എഫ്.ഐ നേതാക്കളായ അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. നിഖില്‍, പ്രമോദ് കോട്ടൂളി എന്നിവരത്തെി വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ ടി.വി ന്യൂ ചാനല്‍ കാമറമാന്‍ കെ.ആര്‍. രാജേഷിന്‍െറ കൈക്ക് ഏറുകൊണ്ടു. കസ്റ്റഡിയിലെടുത്തവരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ
വിട്ടയച്ചു.

രാജ്യം ശൈഖ് സായിദിന്‍െറ സ്മരണ പുതുക്കി

Posted: 06 Jul 2015 07:53 PM PDT

Image: 
ദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനെ അദ്ദേഹത്തിന്‍െറ 11ാം ചരമ വാര്‍ഷിക ദിന ത്തില്‍ രാഷ്ട്രം അനുസ് മരിച്ചു. വിവിധ എമിറേറ്റുകളില്‍ ശൈഖ് സായിദിന്‍െറ ഓര്‍മകള്‍ പുതുക്കി അുന്സ്മരണ ചടങ്ങുകള്‍ നടന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. രാഷ്ട്രപിതാവിന്‍െറ ചരമദിനം  യു.എ.ഇയില്‍ ജീവകാരുണ്യദിനമായാണ് ആചരിക്കുന്നത്്. 2004ലെ വിശുദ്ധ റമദാന്‍ 19നാണ് യു.എ.ഇയുടെ പ്രധാന ശില്‍പ്പിയായ ശൈഖ് സായിദ് ലോകത്തോട് വിടപറഞ്ഞത്. 
അബൂദബി ശൈഖ് സായിദ് വലിയപള്ളിയില്‍ തിങ്കളാഴ്ച രാത്രി ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്‍റ്സിന്‍െറ ആഭിമുഖ്യത്തില്‍ പ്രത്യേക പ്രാര്‍ഥനയും അനുസ്മരണവും നടന്നു. 
ദുബൈയില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) സായിദ് ജീവകാരുണ്യ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.  20 അനാഥ കുട്ടികള്‍ക്ക് ദുബൈ മാളിലെ കിഡ്സാനിയയിലേക്ക് യാത്ര സംഘടിപ്പിച്ചതായിരുന്നു ഇതില്‍ പ്രധാനം. ഒൗഖാഫും മൈനേര്‍സ് അഫയേഴ്സ് ഫൗണ്ടേഷനുമായി ചേര്‍ന്നായിരുന്നു ഇത്. ഇതിന് പുറമെ റാശിദ് ആശുപത്രിയിലെ രോഗികളെ  ആര്‍.ടി.എ ഉന്നതര്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസം പകര്‍ന്നു. ആര്‍.ടി.എ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുഹമ്മദ് ഉബൈദ് അല്‍ മുല്ല, കോര്‍പ്പറേറ്റ് ഗവേണന്‍സ് ആന്‍ഡ് സ്ട്രാറ്റജി സി.ഇ.ഒ അബ്ദുല്‍ മുഹ്സിന്‍ യൂനുസ് ഇബ്രാഹിം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
ജനറല്‍ അതോറിറ്റി ഫോര്‍ റഗുലേറ്റിങ് ദ ടെലികമ്യുണിക്കേഷന്‍സ് സെക്ടര്‍ (ടി.ആര്‍.എ) അബൂദബയിയിലെയും ദുബൈയിലെയും ഓഫീസുകളിലെ ശുചീകരണ,സുരക്ഷാ ജീവനക്കാരെ ആദരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട  100 ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യുകയും ചെയ്തു. 
ദുബൈയിലെ ബൈത്തുല്‍ ഖൈര്‍ സൊസൈറ്റി മുതിര്‍ന്ന സ്വദേശി പൗരന്മാര്‍ക്കായി 50 ലക്ഷം ദിര്‍ഹത്തിന്‍െറ പുതിയ പദ്ധതി സായിദ് ജീവകാരുണ്യദിനത്തിന്‍െറ ഭാഗമായി പ്രഖ്യാപിച്ചു. 600 ഓളം വൃദ്ധജനങ്ങള്‍ക്കാണ് ഇതിന്‍െറ ഗുണം ലഭിക്കുക. 
ഇതനുസരിച്ച് ഇവര്‍ക്ക് തുടര്‍ച്ചയായ വൈദ്യ പരിചരണവും പരിശോധനയും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്ഥിരമായി സഹായിയെയും നിയമിക്കും.
പ്രത്യേക പരിശീലനം ലഭിച്ചവരായിരിക്കും പരിചാരകര്‍. ബൈത്തുല്‍ ഖൈര്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വൃദ്ധരില്‍ ഭുരിഭാഗവും പ്രമേഹം, രക്തസമ്മര്‍ദ്ദം, അല്‍ഷിമേഴ്സ് രോഗികളാണ്.
ഇതിന് പുറമെ തുച്ഛ വരുമാനം മാത്രമുള്ള കുടുംബങ്ങള്‍ക്കും വിധവകള്‍ക്കും അനാഥര്‍ക്കും രോഗികള്‍ക്കും ഈ റമദാനില്‍ 9.5 കോടി ദിര്‍ഹത്തിന്‍െറ സഹായ പദ്ധതിയും പ്രഖാപിച്ചിട്ടുണ്ട്.

അരുവിക്കര: ഹിന്ദുത്വത്തിന്‍െറ മാറുന്ന അടവുനയം

Posted: 06 Jul 2015 07:42 PM PDT

Image: 

അരുവിക്കരയില്‍ അരുതാത്തതെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പിയും സംഘ്പരിവാറും ആ ഉപതെരഞ്ഞെടുപ്പിനെ ഏറ്റവും സമര്‍ഥമായി ഉപയോഗിച്ചു എന്നതാണ്. ഈ തെരഞ്ഞെടുപ്പിനെ അവര്‍ വലിയൊരു സാധ്യതയായിക്കണ്ടു. അതിന്‍െറ ഗൗരവത്തില്‍ അവരുടെ ജനകീയമുഖമുള്ള നേതാവിനത്തെന്നെ മത്സരിപ്പിക്കുകയും അങ്ങനെ തെരഞ്ഞെടുപ്പിനെ തങ്ങളുടെ അജണ്ടകള്‍ ചര്‍ച്ചചെയ്യാനുള്ള വേദിയാക്കി തുടക്കം മുതല്‍തന്നെ മാറ്റുകയുംചെയ്തു. തെരഞ്ഞെടുപ്പിനെ സംഘ്പരിവാര്‍ നിസ്സാരമായി ഹൈജാക്ക് ചെയ്യുകയായിരുന്നു എന്നുപറയാം. അവര്‍ ഇക്കാര്യത്തില്‍ കാട്ടിയ ആത്മവിശ്വാസത്തെ ഇതുവരെയുള്ള അവരുടെ രീതികളില്‍നിന്ന് വ്യത്യസ്തമായി കാണേണ്ടതുണ്ട്. കേരളരാഷ്ട്രീയത്തെ സംബന്ധിച്ച് മാത്രമല്ല, കേരളത്തിന്‍െറ സാമൂഹികജീവിതത്തിന്‍െറ ചില ബലാബലങ്ങളെതന്നെ സ്വാധീനിക്കാന്‍ സാധ്യതയുള്ള നിര്‍ണായകമായ ചില മാറ്റങ്ങള്‍ ഇവിടെ സംഭവിക്കുകയാണ്.

ഇരുമുന്നണികള്‍ക്കും ബദല്‍ എന്ന ആശയത്തെ ബി.ജെ.പി ഒരു അജണ്ടയായി ഉയര്‍ത്തിക്കാട്ടുന്നത് ആദ്യമായല്ല. പക്ഷേ, അത് വളരെക്കാലമായി ഒരു കോമാളിത്തം മാത്രമായിരുന്നു. അല്ളെങ്കില്‍, കേവലമായ ആഗ്രഹചിന്ത. അവിടെനിന്ന് തങ്ങള്‍ മുന്നോട്ടുപോകുന്നു എന്ന് മാറിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുംകൂടിയുള്ള അവസരമായി ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ കണ്ടു എന്നത് ചെറിയ കാര്യമല്ല. ഈ ആശയത്തെ മുന്നോട്ടുചലിപ്പിക്കാനുള്ള ഊര്‍ജമാണ് ബി.ജെ.പി നേടിയത് എന്നത് അവിതര്‍ക്കിതമായ കാര്യമാണ്. ഇതിനു സഹായകമായ രാഷ്ട്രീയസാഹചര്യം സംസ്ഥാനത്തുണ്ടായിവരുന്നു എന്നത് അവഗണിക്കാന്‍ കഴിയാത്ത വസ്തുതയാണ്.
ബി.ജെ.പി രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഒരു റിസ്ക്കുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന് എവിടെനിന്നാലും പാര്‍ട്ടിക്ക് അതീതമായ വോട്ടുകള്‍ ലഭിക്കുന്നതരത്തിലുള്ള ഒരു ഇമേജ് ഉണ്ടാക്കിയെടുക്കുന്നതില്‍ ബി.ജെ.പി ഇതിനകം വിജയിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് അരുവിക്കരയില്‍ ലഭിക്കുന്ന വോട്ടുകള്‍ മുഴുവന്‍ പാര്‍ട്ടി /സംഘ്പരിവാര്‍ വോട്ടുകളായിരിക്കില്ല എന്നത് അവര്‍പോലും തര്‍ക്കിക്കാനിടയുള്ള വസ്തുതയായിരുന്നില്ല. അദ്ദേഹം മത്സരിച്ചാലും അരുവിക്കരപോലുള്ള ഒരു മണ്ഡലത്തില്‍ വിജയിക്കാനാവശ്യമായ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയില്ല എന്നതിനെക്കുറിച്ചും അവര്‍ക്ക് സംശയമുണ്ടായിരുന്നിരിക്കാന്‍ വഴിയില്ല. ഇവിടെയാണ് ഈ തെരഞ്ഞെടുപ്പിനോടുള്ള, അല്ളെങ്കില്‍ ഇനിയുള്ളകാലത്ത് തെരഞ്ഞെടുപ്പുകളോടുതന്നെയുള്ള ബി.ജെ.പി സമീപനത്തിലെ വ്യതിയാനം വ്യക്തമാകുന്നത്. ഇനിയങ്ങോട്ട് ബി.ജെ.പി മത്സരിക്കുന്നത് കോണ്‍ഗ്രസിനെയോ സി.പി.എമ്മിനെയോ തോല്‍പിക്കാനല്ല, അവര്‍ക്ക് ജയിക്കാനാണ്. അത് അവഗണിക്കുകയോ അംഗീകരിക്കാന്‍ മടിക്കുകയോചെയ്യുന്ന വിശകലനങ്ങള്‍ അവരെ ഫലപ്രദമായി എതിര്‍ക്കുന്നതില്‍ വലിയ വീഴ്ചകള്‍ സൃഷ്ടിക്കും.  

കേന്ദ്രത്തില്‍ ആര്‍.എസ്.എസ്-ബി. ജെ.പി സര്‍ക്കാ ര്‍ അധികാരത്തില്‍ വന്നതിനുശേഷം സംജാതമായിട്ടുള്ള സാഹചര്യത്തോട് സക്രിയമായി പ്രതികരിക്കാന്‍ ഇന്ത്യയിലെ ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയത്തിന് ഇനിയുംകഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന് എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. പഴയ കോണ്‍ഗ്രസ് വിരുദ്ധ പ്രതിപക്ഷം എന്നത്തെയുംപോലെ ഛിന്നഭിന്നമായി തുടരുന്നു. ബിഹാറില്‍ ഒരു മുന്നണി നിലവില്‍വന്നിട്ടുണ്ടെങ്കിലും അതിന്‍െറ ഭാവി എന്തായിരിക്കുമെന്നത് കാത്തിരുന്നുതന്നെ കാണേണ്ടതാണ്. ഇടതുപക്ഷപാര്‍ട്ടികള്‍ ദേശീയതലത്തില്‍ ഒരു ജനകീയശക്തി എന്നനിലയില്‍ അപ്രസക്തമായിരിക്കുന്നു. അതിലെ ഏറ്റവുംവലിയ പാര്‍ട്ടിയായ സി.പി.എം സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞുതുടങ്ങുന്നേയുള്ളൂ. ആത്മവിമര്‍ശത്തിനും മറ്റും കാലങ്ങളെടുക്കാനാണ് സാധ്യത. എങ്കിലും, തങ്ങള്‍ അസ്പൃശ്യരായി ഇടതുബാലാരിഷ്ടത ആരോപിച്ചു വളരെക്കാലം അകറ്റിനിര്‍ത്തിയിരുന്ന ചില മാവോവാദി സംഘടനകളുമായും മറ്റു ചെറിയ സ്റ്റാലിനിസ്റ്റ് പാര്‍ട്ടികളുമായുള്ള ഒരു മുന്നണിക്ക് അവര്‍ മുന്‍കൈ എടുത്തിട്ടുണ്ട് എന്ന് മനസ്സിലാകുന്നു. പക്ഷേ, ഇതിനു കേവലമായ സൈദ്ധാന്തിക പ്രാധാന്യമേ ഇപ്പോള്‍ കല്‍പ്പിക്കാനാവൂ.

പൊതുഭരണത്തിന്‍െറ കേവലനൈതികതകളിലും കാര്യക്ഷമതയിലും സുതാര്യതയിലും അഴിമതിയിലും മറ്റുംമാത്രം ഊന്നിനില്‍ക്കുന്ന മാധ്യമശ്രദ്ധ ഒരിക്കലും ഈ പടലങ്ങളെ കീറിമുറിച്ച് ഭരണത്തിന്‍െറ പ്രത്യയശാസ്ത്രതലത്തെക്കുറിച്ചോ അവിടെ സംഭവിക്കുന്ന കടുത്ത ഹിന്ദുത്വപരീക്ഷണങ്ങളുടെ അര്‍ഥവ്യാപ്തിയെക്കുറിച്ചോ പൊതുമണ്ഡലത്തിലെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചോ ഉടനൊന്നും അന്വേഷിക്കാന്‍ പോകുന്നില്ല. എന്നെങ്കിലും അന്വേഷിക്കുമോയെന്ന് ഇപ്പോള്‍ പറയാനുമാവില്ല.

ഈ ദേശീയചിത്രത്തിന്‍െറ ഒരു ചെറിയരൂപം അല്‍പം വ്യത്യാസങ്ങളോടെ കേരളത്തിലും ബി.ജെ.പി കാണുന്നുണ്ടോയെന്ന് തീര്‍ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു. പ്രധാന ബൂര്‍ഷ്വാജനാധിപത്യപ്രസ്ഥാനം എന്നനിലയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസുമായി സ്വാതന്ത്ര്യാനന്തരകാലം മുതലുണ്ടായിരുന്ന ബന്ധം ദേശീയതലത്തില്‍ തകര്‍ന്നെങ്കിലും അതിനുവലിയ ക്ഷതമേല്‍ക്കാത്ത ഒരു സംസ്ഥാനമാണ് കേരളം. ഇതിനുള്ള ഒരു പ്രധാന കാരണം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വാതന്ത്ര്യാനന്തരം ഏറ്റവുംകൂടുതല്‍ അരക്ഷിതാവസ്ഥ അനുഭവിക്കാന്‍ തുടങ്ങിയ എണ്‍പതുകളില്‍ കേരളത്തിലെ രണ്ടു മുന്നണികളില്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ന്യൂനപക്ഷവര്‍ഗീയത എന്നൊരു അസ്പഷ്ട പരികല്‍പനയുടെ മറവില്‍ ന്യൂനപക്ഷവിരുദ്ധരാഷ്ട്രീയത്തിന് പുതിയൊരു വ്യാഖ്യാനം സൃഷ്ടിച്ചിരുന്നു എന്നതാണ്. അത് സി.പി.എമ്മിനുള്ളില്‍തന്നെ വലിയ സംവാദത്തിന് തിരികൊളുത്തിയിരുന്നു. ഇ.കെ. നായനാരും എം.വി. രാഘവനുമടക്കം നിരവധിപേര്‍ തുടക്കത്തില്‍ ഈ സമീപനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, സി.പി.എംപോലുള്ള ഒരു സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിക്കുന്ന അനിവാര്യമായ ദുരന്തം ആ വലിയ സംവാദത്തിനും സംഭവിച്ചതോടെ കോണ്‍ഗ്രസ് മുന്നണിയുമായുള്ള കേരളത്തിലെ ന്യൂനപക്ഷരാഷ്ട്രീയത്തിലെ കക്ഷിരാഷ്ട്രീയബന്ധവും സാമൂഹികമായ സഹഭാവവും ദൃഢമാവുകയായിരുന്നു.

ആ ചര്‍ച്ചയുടെ അവസാനത്തില്‍ സി. പി.എമ്മില്‍നിന്ന് പുറത്തായ എം.വി. രാഘവന് അക്ഷരാര്‍ഥത്തില്‍തന്നെ ന്യൂനപക്ഷവും കോണ്‍ഗ്രസും സംരക്ഷണം നല്‍കുകയായിരുന്നു. പുറത്താക്കലിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച എം.വി. രാഘവന് പിന്നീട് പിടിച്ചുനില്‍ക്കാന്‍ ഈ സംരക്ഷണമില്ലാതെ കഴിയുമായിരുന്നില്ല. മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്‍െറ കഴിവുകള്‍ പ്രയോജനപ്പെടുത്താനും കേരളത്തിനു കഴിഞ്ഞത് അതുകൊണ്ടാണ്. അദ്ദേഹത്തിന്‍െറ കുടുംബത്തിനുപോലും നിലനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമക്കാലത്ത് ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ടുവരുന്ന ന്യൂനപക്ഷത്തെ സ്വീകരിക്കണം എന്നുപറഞ്ഞ രാഘവനെ കോണ്‍ഗ്രസ് ന്യൂനപക്ഷ മുന്നണി സംരക്ഷിച്ചതും ഒടുവിലിപ്പോള്‍ അദ്ദേഹത്തിന്‍െറ മരണശേഷം ആ ലഗസി സി.പി.എമ്മിന് ലഭിക്കുന്നതും കേരളരാഷ്ട്രീയത്തിലെ ഐറണികളില്‍ ചിലതാണ്.
കൂടുതല്‍ക്കൂടുതല്‍ ന്യൂനപക്ഷത്തെ ആക്രമിക്കുന്ന ഒരു രാഷ്ട്രീയം ഇപ്പോള്‍ കേരളത്തില്‍ വീണ്ടും ശക്തിപ്പെടുകയാണ്. ഇവിടത്തെ മതേതരത്വംപോലും തീക്ഷ്ണമായ ന്യൂനപക്ഷവിരുദ്ധതയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഈ സന്ദര്‍ഭത്തെ ഏറ്റവും നന്നായി ചൂഷണംചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബി.ജെ.പി അരുവിക്കര തെരഞ്ഞെടുപ്പിനെ സമീപിച്ചത്.

തെരഞ്ഞെടുപ്പുകാലത്ത് പ്രായേണ നിശബ്ദനായിരുന്ന സി.പി.എം നേതാവ് പിണറായി വിജയന്‍ തെരഞ്ഞെടുപ്പിനുശേഷം  രോഷാകുലനായി പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ പുതിയവയല്ല. എസ്.എന്‍.ഡി.പിയും എന്തിന് എന്‍.എസ്.എസുതന്നെയും ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ റിക്രൂട്ടിങ് ഏജന്‍സികളായി മാറിയിട്ടുണ്ട് എന്നത്  കുറച്ചുകാലമായി കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. യോഗ നേതൃത്വത്തിന്‍െറ ഹിന്ദുത്വരാഷ്ട്രീയത്തെക്കുറിച്ചും എന്‍. എസ്.എസും എസ്.എന്‍.ഡി.പിയും ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ വളര്‍ച്ചകള്‍ക്കുള്ള കുറുക്കുവഴികളാകുന്നതിനെക്കുറിച്ചും ഞാനും മുമ്പുതന്നെ എഴുതിയിട്ടുണ്ട്. അരുവിക്കര ഈ രാഷ്ട്രീയത്തിന്‍െറ വിജയകരമായ ഒരു പരീക്ഷണമായിരുന്നു. ഇതിന്‍െറ തുടര്‍ഭാഗങ്ങളാണ് നാമിനി കേരളത്തില്‍ കാണാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ട ഒരു ന്യൂനപക്ഷവിരുദ്ധരാഷ്ട്രീയം കേരളത്തിന് ഇനി ഗുണംചെയ്യില്ല എന്നതാണ് അരുവിക്കര നല്‍കുന്ന ഏറ്റവുംവലിയ രാഷ്ട്രീയപാഠം.
n

പരിശോധനയില്‍ 25 നിയമലംഘനങ്ങള്‍ കണ്ടത്തെി

Posted: 06 Jul 2015 07:37 PM PDT

Image: 
Subtitle: 
വേനലിലെ ഉച്ച വിശ്രമ നിയമം
മനാമ: ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഉച്ചസമയത്തെ പുറത്തുള്ള ജോലി നിരോധിച്ചതിനുപിന്നാലെ നടത്തിയ പരിശോധനകളില്‍ 25 ഓളം നിയമലംഘനങ്ങള്‍ അധികൃതര്‍ കണ്ടത്തെി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ 979 സ്ഥാപനങ്ങളിലാണ് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കാനായി ഇവരുടെ പേരുവിവരങ്ങള്‍ പബ്ളിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്. നിരോധം നിലവില്‍ വന്ന നാല് ദിവസത്തെ വിലയിരുത്തലനുസരിച്ച് 97ശതമാനം സ്ഥാപനങ്ങളും നിര്‍ദേശം പാലിക്കുന്നുണ്ട്. 
ഇതില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് അധികൃതര്‍. നിര്‍മ്മാണ മേഖല മാത്രമല്ല, തൊഴിലാളികള്‍ പുറത്ത് ജോലി ചെയ്യേണ്ടി വരുന്ന എല്ലാ ഇടങ്ങളിലും പരിശോധന നടത്താനാണ് തീരുമാനം. യഥാര്‍ഥത്തില്‍ വീട്ടുജോലിക്കാര്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍, ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് വീടിനകത്തുപോയി പരിശോധന നടത്താനുള്ള അധികാരമില്ളെന്നത് തിരിച്ചടിയാവുകയാണ്. ഏതെങ്കിലും വീട്ടുജോലിക്കാര്‍ ഈ രണ്ടുമാസങ്ങളില്‍ ഉച്ച സമയത്ത് പുറത്ത് ജോലി ചെയ്യുന്നതായി കണ്ടാന്‍ അധികൃതരെ അറിയിക്കാം.നേരത്തെ ഇത്തരം സംഭവങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 
ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുള്ള ഉച്ച വിശ്രമ നിയമം ഈ മാസം ഒന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്. 
ഈ വേളയില്‍ നിയമം കര്‍ശനമായി പാലിക്കുന്നതിന് സ്വകാര്യമേഖലയിലെ മുഴുവന്‍ കമ്പനികളും സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചിരുന്നു.   സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ വൈകിട്ട് നാല് വരെ ഉച്ച വിശ്രമം അനുവദിക്കണമെന്നാണ് മന്ത്രാലയ ഉത്തരവില്‍ പറയുന്നത്. സൂര്യതാപം, ഉഷ്ണ രോഗങ്ങള്‍, നിര്‍ജലീകരണം എന്നിവ തൊഴിലാളികളെ ബാധിക്കാതിരിക്കുന്നതിനാണ് നിയമം കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. 
തൊഴിലിടങ്ങളിലെ അപകടങ്ങള്‍ കുറക്കുന്നതിനും ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂര്യതാപമേറ്റുകഴിഞ്ഞാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും അത് തടയുന്നതിനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ചും തൊഴിലാളികളെ ബോധവല്‍ക്കരിക്കണമെന്ന് കമ്പനികളോടും സ്ഥാപനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ച വിശ്രമം ജി.സി.സി-അറബ് രാജ്യങ്ങളില്‍ ആദ്യം ഏര്‍പ്പെടുത്തിയത് ബഹ്റൈനാണ്. പിന്നീടാണ് പല രാജ്യങ്ങളും ഇത് നടപ്പാക്കാന്‍ മുന്നോട്ട് വന്നത്. കഴിഞ്ഞ വര്‍ഷം 98ശതമാനം കമ്പനികളും നിയമം പാലിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് 500 ദിനാറില്‍ കുറയാത്ത പിഴ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പല നിര്‍മാണക്കമ്പനികളും ഈ കാലയളവില്‍ രാവിലെ 4 മുതല്‍ ഉച്ചക്ക് 12 മണി വരെയോ അല്ളെങ്കില്‍ വൈകിട്ട് 4 മുതല്‍ രാത്രി 12 വരെയോ തൊഴില്‍സമയം ക്രമീകരിക്കുകയാണ് പതിവ്. ഏതെങ്കിലും കമ്പനികള്‍ തൊഴിലാളികളെക്കൊണ്ട് ഈ സമയം നിര്‍ബന്ധിച്ചു ജോലി ചെയ്യിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അധികൃതരെ അറിയിക്കാനായി 17870176 എന്ന ഹോട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.
 

സ്വതന്ത്രനയത്തില്‍നിന്ന് ഒരു വിട്ടുനില്‍പ്

Posted: 06 Jul 2015 07:21 PM PDT

യു.എന്‍ മനുഷ്യാവകാശസമിതിയില്‍ ഇസ്രായേലിനെ അപലപിക്കുന്ന പ്രമേയത്തെ മഹാഭൂരിപക്ഷം അംഗ രാഷ്ട്രങ്ങള്‍ അനുകൂലിച്ചപ്പോള്‍ അമേരിക്ക മാത്രം എതിര്‍ത്തു. അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാതെ മാറിനിന്നവരില്‍ ഇന്ത്യയുമുണ്ട്. കഴിഞ്ഞവര്‍ഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഇസ്രായേല്‍ ഗസ്സക്കെതിരെ നടത്തിയ കടന്നാക്രമണങ്ങള്‍ ഏകപക്ഷീയവും ലോക മനസ്സാക്ഷിയെ പിടിച്ചുലക്കുന്നതുമായിരുന്നു. അന്ന് ഇസ്രായേല്‍ വ്യാപകമായി മനുഷ്യാവകാശലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയതായി ഒന്നിലേറെ അന്വേഷണങ്ങളില്‍ തെളിഞ്ഞിരിക്കുന്നു. മനുഷ്യാവകാശ കൗണ്‍സിലിന്‍െറതന്നെ വസ്തുതാന്വേഷകസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇസ്രായേലിനെയും ഹമാസിനെയും കുറ്റപ്പെടുത്തി^ഒന്ന് അക്രമിയും മറ്റേത് ഇരയുമാണെങ്കിലും ഗസ്സയില്‍നിന്നുണ്ടായ റോക്കറ്റാക്രമണങ്ങളില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു എന്നതിനാലാണ് ഹമാസിനെയും പരാമര്‍ശിച്ചത്. മറ്റൊരു സ്വതന്ത്ര അന്വേഷകസംഘവും യു.എന്‍ സെക്രട്ടറി ജനറല്‍ നിയോഗിച്ച അന്വേഷക ബോര്‍ഡുകളും ഇസ്രായേലിന്‍െറ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷകരുമായി സഹകരിക്കാതിരുന്ന ഇസ്രായേലിന്‍െറ ധിക്കാരപരമായ നിലപാടും വിമര്‍ശിക്കപ്പെട്ടു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങള്‍ക്ക് അധിനിവിഷ്ട പ്രദേശങ്ങളിലും കിഴക്കന്‍ ജറൂസലമിലും ചെന്ന് അന്വേഷിക്കാനുള്ള പ്രവേശാനുമതിപോലും ഇസ്രായേല്‍ നല്‍കിയില്ല. ഇപ്പോള്‍, കഴിഞ്ഞ കൊല്ലത്തെ അവകാശലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്താലും ശിക്ഷിക്കപ്പെടില്ളെന്ന അവസ്ഥ ഇസ്രായേലിന് കൂടുതല്‍ ധൈര്യംപകരുന്നതായും കൗണ്‍സില്‍ നിരീക്ഷിച്ചു.

ഇസ്രായേലിന്‍െറ ഗസ്സ കടന്നാക്രമണം എത്ര ഏകപക്ഷീയമായിരുന്നെന്ന് കണക്കുകള്‍ തെളിയിക്കുന്നുണ്ട്. സിവിലിയന്മാരെ ലക്ഷ്യമിട്ട് കഴിയുന്നത്രയാളുകളെ കൊന്നൊടുക്കുന്ന നയത്തെപ്പറ്റി സൂചനയും ആ കണക്കുകള്‍ നല്‍കുന്നു. ആറ് ഇസ്രായേലി സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. മറുവശത്ത് കൊല്ലപ്പെട്ട ഫലസ്തീനി സിവിലിയന്മാര്‍ 1462 വരും-ഇതില്‍ 551 കുട്ടികളും 299 സ്ത്രീകളും ഉള്‍പ്പെടും. പൈശാചികമായ ഈ ക്രൂരതയെപ്പറ്റി ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് 41 രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ വോട്ട് ചെയ്തത്. അക്കൂട്ടത്തില്‍ ഇസ്രായേലുമായി നല്ലബന്ധം നിലനിര്‍ത്തുന്ന ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയുമൊക്കെയുണ്ട്. ഇതിനുമുമ്പ് ഇന്ത്യയും ഇസ്രായേലുമായി നയതന്ത്ര, വാണിജ്യ, സൈനിക സഹകരണം വളര്‍ന്നുകൊണ്ടിരിക്കത്തെന്നെ, ഇസ്രായേലിന്‍െറ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ വോട്ട് ചെയ്തുപോന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍, ഗസ്സാ യുദ്ധത്തിന്‍െറ തീക്ഷ്ണനാളുകളില്‍, ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിക്കുന്ന യു.എന്‍ പ്രമേയത്തെ നാം പിന്തുണച്ചു. എന്നാല്‍, ഇക്കുറി നാം വിട്ടുനിന്നത് നമ്മുടെ നിലപാടിലെ നിര്‍ണായകമായ ചുവടുമാറ്റമായി കാണാതിരിക്കാന്‍ പ്രയാസം. നയംമാറ്റമൊന്നുമില്ല എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍െറ വക്താവ് വികാസ് സ്വരൂപ് പറയുന്നത്. ഇസ്രായേലിന്‍െറ യുദ്ധക്കുറ്റങ്ങളെക്കുറിച്ച പ്രമേയത്തിലെ പരാമര്‍ശമാണ് ഇന്ത്യ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് അദ്ദേഹത്തിന്‍െറ വിശദീകരണം. യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കേണ്ടത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) ആണ്. ഐ.സി.സിയെ ഇന്ത്യ അംഗീകരിച്ചിട്ടില്ല എന്നിരിക്കെ പ്രമേയത്തെ അനുകൂലിക്കാന്‍ കഴിയില്ലായിരുന്നുവത്രെ.

എന്നാല്‍, ഐ.സി.സി വിഷയം പറഞ്ഞുനില്‍ക്കാനാവുന്ന ഒരു സാങ്കേതികന്യായം മാത്രമാണെന്ന് നിരീക്ഷകര്‍ കരുതുന്നുണ്ട്. എന്‍.ഡി.എ സര്‍ക്കാര്‍ നിലവില്‍വന്നശേഷം സയണിസ്റ്റ് രാഷ്ട്രത്തോടുള്ള അടുപ്പം ഒരു വിധേയത്വത്തോളം വളരുന്നതിന്‍െറ ലക്ഷണങ്ങള്‍ പ്രകടമാണ്. യു.എന്‍ കൗണ്‍സിലില്‍ പ്രമേയം വരാനിരിക്കെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു മോദിയെ ഫോണില്‍ വിളിക്കുകയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി ഇസ്രായേലിലെ പത്രമായ ഹാരറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. നമ്മുടെ നയം തെല്‍അവീവിലാണ് രൂപപ്പെടുത്തിയതെന്ന് പറയുന്നത് അത്യുക്തിയാവാമെങ്കിലും നമ്മുടെ സ്വാതന്ത്ര്യം ചോര്‍ന്നുതുടങ്ങിയിരിക്കുന്നു.
ഫലസ്തീന്‍ വിഷയത്തില്‍ മഹാത്മാഗാന്ധി മുതല്‍ അനുവര്‍ത്തിച്ചുപോന്ന നമ്മുടേതായ നയം ഉപേക്ഷിക്കുമ്പോള്‍ നാം ഇരക്കെതിരെ അക്രമിയെയും നീതിക്കെതിരെ അനീതിയെയും കൂട്ടുപിടിക്കുകയാണ് ചെയ്യുന്നത്. ഇതുമാത്രമല്ല, ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്രായേലിനെ പിന്താങ്ങുകവഴി നമ്മളും അമേരിക്ക പെട്ടുപോയ കെണിയില്‍ അകപ്പെടുകയാവും ചെയ്യുക. യു.എസ് ഇസ്രായേലിന് നല്‍കുന്ന സഹായം യു.എസ് സമ്പദ്ഘടനക്ക് വലിയഭാരം സൃഷ്ടിച്ചിരിക്കുന്നു. ഇസ്രായേലി വിധേയത്വം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന തിരിച്ചറിവ് അവിടെ വ്യാപകമായി വരുന്നുണ്ട്. യു.എസ് നയങ്ങളെവരെ രൂപപ്പെടുത്തുന്നിടത്തോളം ഇസ്രായേലിന്‍െറ പിടിമുറുകിയിട്ട് കുറച്ചുകൊല്ലമായി. ചരിത്രപരമായോ ആദര്‍ശപരമായോ നയതന്ത്രപരമായോ ന്യായീകരിക്കാന്‍ പറ്റാത്ത ഒന്നാണ് ഇസ്രായേലിന് നല്‍കുന്ന അവിഹിതമായ പിന്തുണയും സഹകരണവും.

വ്യാപം നിയമനതട്ടിപ്പ്: പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ച നിലയില്‍

Posted: 06 Jul 2015 06:56 PM PDT

Image: 

ന്യൂഡല്‍ഹി: മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ വ്യാപം നിയനതട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്ത് പാണ്ഡെയാണ് മരിച്ചത്. രമാകാന്തിനെ ടിക്കാംഗഡ്ഡിലെ പൊലീസ് ടൂറിസ്റ്റ് ഒൗട്ട്പോസ്റ്റില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  
വ്യാപം വഴി അനധികൃത നിയമനം ലഭിച്ചുവെന്നാരോപിച്ച് കേസില്‍ നാലു മാസം മുമ്പ് രമാകാന്തിനെ ചോദ്യം ചെയ്തിരുന്നു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന നാലാമത്തെ മരണമാണിത്.
പൊലീസ് കോണ്‍സ്റ്റബിള്‍ യോഗ്യതാ പരീക്ഷയില്‍ തിരിമറി കാണിച്ച മൂന്നു പൊലീസുകാരെ ഛത്തര്‍പൂരില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് രമാകാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഇയാളുടെ മരണത്തിന് കേസുമായി ബന്ധമില്ളെന്നും മദ്യപാനിയായ പാണ്ഡെ കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് പറഞ്ഞു.
തിങ്കാളാഴ്ച മധ്യപ്രദേശില്‍ സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി അനാമിക കുശ്വാഹയെ ട്രെയിനിങ് അക്കാദമിക്ക് സമീപമുള്ള തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഗ്രീക് ധനമന്ത്രി രാജിവെച്ചു

Posted: 06 Jul 2015 12:38 PM PDT

Image: 

ആതന്‍സ്: വായ്പാദാതാക്കളുടെ കര്‍ശന നിബന്ധനകള്‍ക്ക് വഴങ്ങേണ്ടതില്ളെന്ന ഗ്രീക് സര്‍ക്കാറിന്‍െറ താല്‍പര്യത്തെ പിന്തുണച്ച് ഭൂരിപക്ഷം ജനങ്ങളും വോട്ടുചെയ്തതിനു പിന്നാലെ ഗ്രീക് ധനമന്ത്രി യാനിസ് വാരുഫാകിസ് രാജിവെച്ചു. വായ്പാദാതാക്കളുമായി കരാറിലത്തൊന്‍ തന്‍െറ രാജി പ്രധാനമന്ത്രി അലക്സിസ് സിപ്രാസിന് ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
ചര്‍ച്ചകളില്‍ തന്‍െറ സാന്നിധ്യം ഇഷ്ടപ്പെടാത്ത ചില യൂറോഗ്രൂപ് പങ്കാളികളുടെ താല്‍പര്യം മനസ്സിലാക്കുന്നുണ്ടെന്നും ഹിതപരിശോധനയില്‍ ജനങ്ങള്‍ നല്‍കിയ അംഗീകാരം പ്രയോജനപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രിയെ സഹായിക്കേണ്ടത് തന്‍െറ കടമയാണെന്നും അദ്ദേഹം തന്‍െറ ബ്ളോഗില്‍ വ്യക്തമാക്കി. വായ്പാദാതാക്കളുടെ വെറുപ്പ് അഭിമാനത്തോടെ താന്‍ അണിയുകയാണ്. കരാറിലത്തൊന്‍ ഈ തീരുമാനം സഹായകരമായേക്കുമെന്നാണ് പ്രധാനമന്ത്രിയും വിലയിരുത്തിയതെന്നും ബ്ളോഗില്‍ അദ്ദേഹം കുറിച്ചു.  
അതേസമയം, ഗ്രീക് യൂറോപ്യന്‍ യൂനിയന് പുറത്തേക്കു പോകുന്നു എന്നല്ല ഹിതപരിശോധനാ ഫലം അര്‍ഥമാക്കുന്നതെന്ന് പ്രധാനമന്ത്രി സിപ്രാസ് പറഞ്ഞു. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിരിയുന്നതിനുള്ള ഹിതപരിശോധനയല്ല നടന്നത്. വിജയപ്രദമായ ഇടപാടിനുള്ള രാജ്യത്തിന്‍െറ വിലപേശല്‍ശക്തിയെ കൂടുതല്‍ താങ്ങിനിര്‍ത്തുന്ന വിധിമാത്രമാണിതെന്നും അദ്ദേഹം  പറഞ്ഞു.
യൂറോപ്യന്‍ കേന്ദ്ര ബാങ്കും യൂറോപ്യന്‍ കമീഷനും അന്താരാഷ്ട്ര നാണയനിധിയും ഇനി 26,700 കോടി ഡോളറിന്‍െറ കടം എങ്ങനെ പുന:സംഘടിപ്പിക്കാം എന്നത് ചര്‍ച്ചചെയ്യേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജി അപ്രതീക്ഷിതമല്ല
എന്നാല്‍, വാരുഫാകിസിന്‍െറ രാജി പ്രതീക്ഷിച്ചിരുന്നതാണെന്നും ജനങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ളെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ ചുമതലയേറ്റപ്പോള്‍തന്നെ ഏറെക്കാലം താന്‍ ഇവിടെയുണ്ടാകില്ളെന്ന് അദ്ദേഹം പറഞ്ഞിരുന്നു. താന്‍ പൂര്‍ണ രാഷ്ട്രീയക്കാരനല്ളെന്നും സാങ്കേതിക വിദഗ്ധനോ അക്കാദമിക വിദഗ്ധനോ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ അഭിപ്രായം. ഗ്രീക് ജനഹിതപരിശോധന സംബന്ധിച്ച് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ ഒരുക്കം നടത്തുന്നതിനിടെയായിരുന്നു വാരുഫാകിസിന്‍െറ രാജിപ്രഖ്യാപനം. യൂറോപ്യന്‍ യൂനിയന്‍െറ ഉച്ചകോടി ചൊവ്വാഴ്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തേക്കും. ജനഹിതപരിശോധനയില്‍ വേണ്ട എന്ന് വോട്ട് ചെയ്യുന്നത് യൂറോപ്യന്‍ യൂനിയനോടുള്ള ‘വേണ്ട’ ആയിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്‍റ് ജീന്‍ ക്ളോഡ് ജങ്കര്‍ യൂറോപ്യന്‍ കേന്ദ്ര ബാങ്കുമായും അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുമായും തിങ്കളാഴ്ച സ്്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു.
അതേസമയം, ഹിതപരിശോധനാ ഫലം സങ്കീര്‍ണമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും ഗ്രീസിലെ ജനങ്ങളുടെ താല്‍പര്യം തീര്‍ച്ചയായും മാനിക്കപ്പെടേണ്ടതുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് പ്രസിഡന്‍റ് മാര്‍ട്ടിന്‍ ഷൂള്‍സ് അല്‍ജസീറയോട് പറഞ്ഞു. സാധാരണക്കാരും രോഗികളും പെന്‍ഷന്‍കാരും കുട്ടികളും ഇപ്പോഴത്തെ നാടകീയ സാഹചര്യങ്ങള്‍ക്ക് വിലകൊടുക്കേണ്ടിവരാന്‍ ഇടയാക്കരുത്. മനുഷ്യത്വപരമായ പദ്ധതികളാണ് ഉടന്‍ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രീക് സര്‍ക്കാര്‍ അര്‍ഥപൂര്‍ണവും ക്രിയാത്മകവുമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. അതിന് അവര്‍ക്ക് കഴിയുന്നില്ളെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും നാം നീങ്ങേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മനിയുടെ മുന്നറിയിപ്പ്
 ഗ്രീസിന് ഇനിയും വായ്പ അനുവദിക്കാന്‍ ഹിതപരിശോധനക്ക് മുമ്പ് പ്രഖ്യാപിച്ച നിബന്ധനകള്‍മാത്രം മതിയാവില്ളെന്നും കടുത്ത പുതിയ ഉപാധികള്‍ക്കുകൂടി വഴങ്ങേണ്ടിവരുമെന്നും ജര്‍മനി മുന്നറിയിപ്പ് നല്‍കി.
 ഗ്രീക് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായതോടെ ആഗോള എണ്ണ വില മൂന്നു ശതമാനം ഇടിഞ്ഞു. യൂറോക്കെതിരെ ഡോളര്‍ കൂടുതല്‍ കരുത്തു നേടിയതാണ് വില ഉയരാനിടയാക്കിയത്. ക്രൂഡ് ഓയില്‍ വില ബാരലിന് ഇതോടെ 58.28 ഡോളറായി.
രക്ഷാപദ്ധതിക്കു പകരമായി വായ്പാദാതാക്കളായ അന്താരാഷ്ട്ര നാണയനിധിയും യൂറോപ്യന്‍ കേന്ദ്ര ബാങ്കും യൂറോപ്യന്‍ കമീഷനും മുന്നോട്ടുവെക്കുന്ന കര്‍ശന ഉപാധികള്‍ സ്വീകരിക്കണമോ വേണ്ടയോ എന്നതില്‍ ജനങ്ങളുടെ ഹിതമറിയാന്‍ ഗ്രീക് സര്‍ക്കാര്‍ ഞായറാഴ്ച നടത്തിയ വോട്ടെടുപ്പില്‍ 61.31 ശതമാനം പേരും വേണ്ടെന്ന് വോട്ട് ചെയ്തിരുന്നു. 38.69 ശതമാനം പേരാണ് അംഗീകരിക്കാമെന്ന് വോട്ട് ചെയ്തത്. 62.5 ശതമാനമായിരുന്നു പോളിങ്. തിങ്കളാഴ്ച ഗ്രീസിലെ തെരുവീഥികളിലെങ്ങും വോട്ടെടുപ്പില്‍ സര്‍ക്കാര്‍ വിജയിച്ചതിന്‍െറ ആഹ്ളാദപ്രകടനങ്ങള്‍ ദൃശ്യമായിരുന്നു.

വിധിയെഴുത്തില്‍ ഇ.യു വിരുദ്ധര്‍ക്ക് ആഹ്ളാദം

Posted: 06 Jul 2015 12:36 PM PDT

Image: 

ലണ്ടന്‍: വായ്പാദാതാക്കള്‍ അടിച്ചേല്‍പിച്ച നിയന്ത്രണങ്ങള്‍ തള്ളിക്കളഞ്ഞ ഗ്രീക് ജനതയുടെ വിധിയെഴുത്ത് യൂറോപ്യന്‍ നേതാക്കളെ ഞെട്ടിച്ചപ്പോള്‍ യൂറോപ്യന്‍ യൂനിയന്‍െറ എതിരാളികള്‍ ആഹ്ളാദത്തില്‍. യൂറോ എന്ന കറന്‍സി ഉള്‍പ്പെടെ യൂറോപ്യന്‍ യൂനിയന്‍ എന്ന സംവിധാനം മുഴുവന്‍ ഇല്ലാതാവുകയാണെന്നാണ് എതിരാളികളുടെ വാദം.
യൂറോപ്യന്‍ യൂനിയന്‍ മരിക്കുകയാണെന്ന് ബ്രിട്ടനിലെ യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധ പാര്‍ട്ടിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നിഗെല്‍ ഫരാഗെ പറഞ്ഞു. ബ്രസല്‍സില്‍നിന്നുണ്ടായ രാഷ്ട്രീയ, സാമ്പത്തിക സമ്മര്‍ദത്തെ വെല്ലുവിളിക്കാന്‍ ഗ്രീക് ജനത കാണിച്ച ധൈര്യം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്ന് അറിയുന്നതിന് 2017 അവസാനം നടത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ ബ്രിട്ടീഷുകാര്‍ ഗ്രീക് ജനതയെ അനുകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീക് ജനതയുടെ വിധിയെഴുത്തില്‍ ഫ്രാന്‍സും ഫിന്‍ലന്‍ഡുമുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധര്‍ ആഹ്ളാദം പ്രകടിപ്പിച്ചു. പൊങ്ങച്ചക്കാരായ ഒരുകൂട്ടം ഉന്നതരുടെ സൃഷ്ടിയാണ് യൂറോപ്യന്‍ യൂനിയന്‍ എന്നും 50 കോടി ജനങ്ങളെ സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിടുകയാണ് ചെയ്തതെന്നും ആഗോളീകരണത്തില്‍നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതില്‍ യൂറോപ്യന്‍ യൂനിയന്‍ പരാജയപ്പെട്ടെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
ഗ്രീക് ജനതയുടെ നിഷേധവോട്ട് ഗ്രീസിന് യൂറോ മേഖലയില്‍നിന്ന് പുറത്തേക്കുള്ള വഴി പെട്ടെന്ന് തുറക്കണമെന്നും എത്ര നേരത്തേ പുറത്തുപോകുന്നോ അത്രയും നല്ലതാണെന്നും നെതര്‍ലന്‍ഡ്സിലെ ജനകീയ നേതാവായ ഗീര്‍റ്റ് വൈല്‍ഡേഴ്സ് പറഞ്ഞു. യൂറോ മേഖലയുടെ ശിഥിലീകരണത്തിന്‍െറ തുടക്കമാണ് ഈ ദിവസമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂനിയന്‍െറ പ്രഭുവാഴ്ചക്കെതിരായ വിജയമാണ് വിധിയെഴുത്തെന്ന് ഫ്രാന്‍സിലെ വലതുപക്ഷ നേതാവായ മാരീന്‍ ലെ പെന്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ചിരുന്ന് ഒറ്റ കറന്‍സി സംവിധാനം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗം ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരാസ് പ്രതിപക്ഷസ്ഥാനമൊഴിഞ്ഞു
ആതന്‍സ്: ഹിതപരിശോധന ഫലം സര്‍ക്കാറിന് അനുകൂലമായതോടെ ഗ്രീക് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അന്‍േറാണിയോ സമരാസ് തല്‍സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിന്‍െറ ന്യൂ ഡെമോക്രസി പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തുനിന്നും സമരാസ് രാജിവെച്ചു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും പുതിയ നേതൃനിര വേണമെന്ന് താന്‍ മനസ്സിലാക്കുന്നുവെന്ന് രാജിപ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയന്‍െറ സാമ്പത്തിക അച്ചടക്ക നടപടിക്ക് അനുകൂലമായാണ് (യെസ് വോട്ട്)ന്യൂ ഡെമോക്രസി പാര്‍ട്ടി നിലകൊണ്ടത്.

ഇനി വെല്‍ഫിക്കാലം

Posted: 06 Jul 2015 12:23 PM PDT

Image: 

മുംബൈ: ഒറ്റ സ്നാപ്പിലൊതുങ്ങാത്ത വികാരങ്ങള്‍ പകര്‍ത്താന്‍ ഇനി വെല്‍ഫിയെ കൂട്ടുപിടിക്കാം. വെല്‍ഫിയെന്ന വിഡിയോ സെല്‍ഫി ഇന്ത്യയിലും തരംഗമാകുകയാണ്. സെല്‍ഫി ചിത്രം മാത്രമാകുമ്പോള്‍ വെല്‍ഫി ചിത്രവും ശബ്ദവും ഉപയോഗപ്പെടുത്താവുന്ന വിഡിയോയാണ്. പ്രത്യേക ആപ്ളിക്കേഷനുകളുടെ സഹായത്തോടെ, നേരത്തെ റെക്കോഡ് ചെയ്ത ഓഡിയോക്കൊപ്പം വിഡിയോ ചേര്‍ത്ത് വെല്‍ഫിയാക്കാം. പ്രശസ്ത സിനിമാ ഡയലോഗുകളും മറ്റും നമ്മുടെ ചുണ്ടനക്കത്തോടൊപ്പം വിഡിയോയില്‍ ചേര്‍ക്കുന്നതാണ് വെല്‍ഫിയിലെ തരംഗം. വെല്‍ഫിയെടുക്കാന്‍ സഹായിക്കുന്ന പ്രമുഖ ആപ്പായ ഡബ്സ്മാഷ് നവംബറിലാണ് ലോഞ്ച് ചെയ്തത്. 192 രാജ്യങ്ങളിലായി 50 ദശലക്ഷത്തിലേറത്തെവണ ഡബ്സ്മാഷ് ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് ഇവരുടെ വെബ്സൈറ്റ് അവകാശപ്പെടുന്നത്്.
ബോളിവുഡ് താരങ്ങളും കായികതാരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം ഇതിനകം വെല്‍ഫി ആരാധകരായി. സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ തുടങ്ങി താരങ്ങള്‍ തങ്ങളുടെ വെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആം ആദ്മി പാര്‍ട്ടി വെല്‍ഫി ഉപയോഗപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്‍െറ ഒന്നാംവാര്‍ഷികത്തില്‍ പ്രധാനമന്ത്രിക്ക് ആശംസയര്‍പ്പിച്ച് ക്രിക്കറ്റ് താരം യുവ്രാജ്സിങ് എടുത്ത വെല്‍ഫിയും വാര്‍ത്തയായിരുന്നു.

വ്യാപം കുംഭകോണം?: സ്വന്തം ദുരൂഹ മരണം ‘പ്രവചിച്ച്’ ആശിഷ് ചതുര്‍വേദി

Posted: 06 Jul 2015 12:09 PM PDT

Image: 
Subtitle: 
'മരിക്കും മുമ്പ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള വമ്പന്‍ സ്രാവുകള്‍ക്കെതിരായ തെളിവ് കൈമാറാന്‍ കഴിയണമെന്നാണ് എന്‍െറ ആഗ്രഹം'

ന്യൂഡല്‍ഹി: ‘അടുത്ത ദുരൂഹ മരണം എന്‍േറതായിരിക്കാം. എന്നാലും മരിക്കും മുമ്പ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള വമ്പന്‍ സ്രാവുകള്‍ക്കെതിരായ തെളിവ് കൈമാറാന്‍ കഴിയണമെന്നാണ് എന്‍െറ ആഗ്രഹം’; വ്യാപം കുംഭകോണം പുറത്തുകൊണ്ടുവന്ന  നാലു പേരിലൊരാളായ 26കാരന്‍ ആശിഷ് ചതുര്‍വേദി പറയുന്നു. കോടതി ഉത്തരവനുസരിച്ച് സുരക്ഷക്ക് നിയോഗിച്ച പൊലീസുകാരന്‍െറ സാമീപ്യത്തിലാണ് അദ്ദേഹം തന്‍െറ ദുരൂഹ മരണം പ്രവചിച്ചത്. കുഴഞ്ഞുവീണു  മരിച്ച ആജ് തക് ലേഖകന്‍  അക്ഷയ് സിങ്ങ് മൂന്നുദിവസം തന്‍െറ കൂടെയായിരുന്നുവെന്ന് ആശിഷ് പറഞ്ഞു. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പും അക്ഷയ് സിങ് സംസാരിച്ചിരുന്നു. വമ്പന്‍മാര്‍ക്കെതിരെ തെളിവ് ശേഖരിക്കുകയായിരുന്നു അദ്ദേഹം. 2009ലാണ് താന്‍ കുംഭകോണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. രോഗം വന്ന് അമ്മയെ ആശുപത്രിയിലാക്കിയപ്പോള്‍ പരിശോധിക്കാന്‍ വന്ന ഡോക്ടര്‍ക്ക് അടിസ്ഥാനവിവരമോ പരിശീലനമോ ഇല്ളെന്ന് മനസ്സിലായി. തുടര്‍ന്ന് 2013ല്‍ നടത്തിയ സ്റ്റിങ് ഓപറേഷനില്‍ വ്യാപം പരീക്ഷാ നടത്തിപ്പിലെ പണമിടപാട് പുറത്തുവരികയും അതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുന്നതുകൊണ്ടാണ് അന്വേഷണം മുന്നോട്ടുപോകാത്തതെന്നും ആശിഷ് പറഞ്ഞു. കേസില്‍നിന്ന് പിന്മാറിയാല്‍ വന്‍തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും താന്‍ തയാറായില്ല. ഇതേതുടര്‍ന്നാണ് 10 തവണ ഭീഷണിയും വധശ്രമവുമുണ്ടായത്. വിവരങ്ങള്‍ പുറത്തുവിടാനുള്ള നീക്കത്തില്‍നിന്ന് പിന്മാറിയില്ളെങ്കില്‍ കഷ്ണങ്ങളാക്കി വെട്ടി നുറുക്കുമെന്നാണ് ഒടുവിലത്തെ ഭീഷണിയെന്നും ആശിഷ് ചതുര്‍വേദി പറഞ്ഞു.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതി ഗ്വാളിയോറിലെ ഡോ. രാജേന്ദ്ര ആര്യയുടെ ഭാര്യയും ബന്ധുക്കളും പൊലീസിന്‍െറയും മധ്യപ്രദേശ്് മുഖ്യമന്ത്രിയുടെയും ബി.ജെ.പിയുടെയും അവകാശവാദം തള്ളിക്കളഞ്ഞു. 40കാരനായ ഡോക്ടര്‍ വൃക്കരോഗം ബാധിച്ച് പെട്ടെന്ന് മരിച്ചതാണെന്നായിരുന്നു അവകാശവാദം. തന്‍െറ ഭര്‍ത്താവിന് പൊലീസ് പറയുമ്പോലെ വൃക്കരോഗമുണ്ടായിരുന്നില്ളെന്നും അതേസമയം, പൊലീസ് ഭീഷണിയുണ്ടായിരുന്നുവെന്നും ആര്യയുടെ ഭാര്യ ഉഷ പറഞ്ഞു.
കേസില്‍ ആറുമാസം ജയിലിലായി പുറത്തിറങ്ങിയ ശേഷം പൊലീസ് നിരന്തരം പീഡിപ്പിക്കുകയാണെന്നും പതിവായി പണം ചോദിക്കാറുണ്ടായിരുന്നുവെന്നും ഉഷ പറഞ്ഞു. കുട്ടികളുടെ ഭാവി ഭയന്നാണ് താന്‍ ഇതുവരെ പറയാതിരുന്നതെന്നും അവര്‍ പറഞ്ഞു.

മരിച്ച പത്രക്കാരന് മന്ത്രിയുടെ പരിഹാസം
ന്യൂഡല്‍ഹി: ദുരൂഹസാഹചര്യത്തില്‍ മരിച്ച ആജ് തക് ലേഖകന്‍ അക്ഷയ് സിങ്ങിനെ പരിഹസിച്ചുചിരിച്ച ബി.ജെ.പി നേതാവ് പ്രതിഷേധമുയര്‍ന്നപ്പോള്‍ പറഞ്ഞവാക്ക് വിഴുങ്ങി. വിവാദപ്രസ്താവനകള്‍ക്ക് കുപ്രസിദ്ധിനേടിയ മധ്യപ്രദേശ് മന്ത്രിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍െറ അടുത്തയാളുമായ കൈലാഷ് വിജയ് വര്‍ഗ്യയാണ് അക്ഷയ് സിങ്ങിനെതിരെ പരിഹാസശരം തൊടുത്തത്. പ്രമുഖ പത്രപ്രവര്‍ത്തകനായ അക്ഷയ് സിങ്ങിന്‍െറ മരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എന്ത് പത്രക്കാരന്‍? അയാള്‍ നമ്മളെക്കാള്‍ വലിയ ആളാണോ’ എന്നായിരുന്നു വിജയ് വര്‍ഗ്യയുടെ മറുചോദ്യം.

ഇതുപറഞ്ഞ് മന്ത്രി മാത്രമല്ല, കൂടെയുണ്ടായിരുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ചിരിക്കുകയും ചെയ്തു. മോശം പരാമര്‍ശവും ഇരുവരുടെയും ചിരിയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ പ്രതിരോധത്തിലായ വിജയ വര്‍ഗ്യ താന്‍ അക്ഷയ് സിങിനെക്കുറിച്ചല്ല സംസാരിച്ചതെന്നും മറ്റൊരു മാധ്യമപ്രവര്‍ത്തകനോട് തമാശ പറഞ്ഞതിനെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വിവാദമാക്കുകയാണെന്നും പ്രസ്താവന നടത്തി. മന്ത്രിയുടെ വാദം തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് അത് പറയുന്ന സമയത്തെ ചൗഹാന്‍െറയും വിജയവര്‍ഗ്യയുടെയും ചിരിയും ശരീരഭാഷയും കണ്ടാല്‍ അവരുടെ അഹങ്കാരത്തിന്‍െറ വലുപ്പം മനസ്സിലാകുമെന്ന് പറഞ്ഞു.

ആഷസിന് നാളെ തുടക്കം

Posted: 06 Jul 2015 11:40 AM PDT

Image: 
Subtitle: 
ചാരത്തില്‍നിന്നുയരാന്‍ ഇംഗ്ളണ്ട്

ലണ്ടന്‍: ഇംഗ്ളണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങള്‍ ബുധനാഴ്ച മുതല്‍ തീപ്പൊരി പോരാട്ടത്തിലേക്ക് വീണ്ടും കണ്ണുതുറക്കുകയാണ്. എതിരാളികളെ ചാരമാക്കി ആഷസ് കിരീടം സ്വന്തമാക്കാന്‍ ആജന്മവൈരികളായ രണ്ട് രാജ്യങ്ങള്‍ നടത്തുന്ന ജീവന്മരണ പോരാട്ടം. 69ാമത് ആഷസ് പരമ്പരക്കായി ഇംഗ്ളണ്ടും ആസ്ട്രേലിയയും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ക്രിക്കറ്റിന്‍െറ ചരിത്രപുസ്തകത്തില്‍ എഴുതപ്പെട്ടേക്കാവുന്ന അധ്യായങ്ങളെക്കുറിച്ചാണ് കളിപ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഇംഗ്ളണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനും ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കിനും ഇക്കുറി ജയിച്ച് കപ്പ് സ്വന്തമാക്കിയേ പറ്റൂ. കഴിഞ്ഞ തവണ ആസ്ട്രേലിയയില്‍ നടന്ന പരമ്പര 5^0ത്തിന് സമ്പൂര്‍ണമായി അടിയറവെച്ചതിന്‍െറ നാണക്കേടിലാണ് ഇംഗ്ളണ്ട് നിര മറ്റൊരു ആഷസിനായി കളമിറങ്ങുന്നത്. കുറച്ചുകാലമായി പ്രതിസന്ധികളില്‍ ആടിയുലയുന്ന ഇംഗ്ളണ്ടിന് എല്ലാ അപമാനവും മറക്കാന്‍ ഈയൊരു പരമ്പര ജയത്തിലൂടെ കഴിയും. ഇംഗ്ളണ്ട് നിരയിലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണ്‍ ഇല്ലാതെയാണ് അവര്‍ ആഷസിനിറങ്ങുന്നത്. ഫോമിലേക്കുയര്‍ന്നിട്ടും ടീമില്‍ ഇടംപിടിക്കാന്‍ കഴിയാതെപോയ പീറ്റേഴ്സന്‍െറ അന്താരാഷ്ട്ര കരിയറിനുപോലും ഏതാണ്ട് അന്ത്യം വന്നിരിക്കുകയാണ്. ഒരു കാലത്ത് തന്‍െറ സഹകളിക്കാരനായിരുന്ന ആന്‍ഡ്രൂ സ്ട്രോസ് ഇംഗ്ളീഷ് ക്രിക്കറ്റ് ടീമിന്‍െറ ഡയറക്ടറായതോടെയാണ് പീറ്റേഴ്സന്‍െറ കരിയറിന് വിലങ്ങുതടിയായത്.

ആഭ്യന്തര ക്രിക്കറ്റില്‍ ട്രിപ്ള്‍ സെഞ്ച്വറി അടിച്ചിട്ടും പീറ്റേഴ്സന് മുന്നില്‍ ടീമിന്‍െറ വാതില്‍ കൊട്ടിയടയ്ക്കുകയായിരുന്നു. പരാജയത്തിന്‍െറ ചാരത്തില്‍നിന്ന് വിജയത്തിലേക്ക് പറന്നുയരാന്‍ വെമ്പുന്ന ഇംഗ്ളണ്ടിനെയാണ് ഇക്കുറി ആഷസില്‍ കാണാനാവുക.
മറുവശത്ത് മൈക്കല്‍ ക്ളാര്‍ക്ക് തന്‍െറ കരിയര്‍ സുന്ദരമായ അധ്യായത്തോടെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. മുമ്പ് മൂന്നു തവണ ആഷസിനായി ഇംഗ്ളണ്ടിലത്തെിയപ്പോഴും തോല്‍വിയായിരുന്നു ക്ളാര്‍ക്കിന്. ഇക്കുറി ടീമിനെ നയിച്ചത്തെുമ്പോള്‍ ജയമല്ലാതെ മറ്റൊന്നും ക്ളാര്‍ക്കിന് ലക്ഷ്യമില്ല.
അടുത്തിടെ ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1^1ന് സമനിലയിലാക്കാന്‍ ഇംഗ്ളണ്ടിന് കഴിഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ക്കാണ് ന്യൂസിലന്‍ഡ്-ഇംഗ്ളണ്ട് പരമ്പര സാക്ഷ്യംവഹിച്ചത്.
ആഷസിലെ ഇതുവരെയുള്ള റെക്കോഡുകളില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും. എങ്കിലും നേരിയ മുന്‍തൂക്കം ആസ്ട്രേലിയക്കുതന്നെയാണ്. 68 പരമ്പരകളില്‍ 32 എണ്ണം ആസ്ട്രേലിയ ജയിച്ചപ്പോള്‍ 31 എണ്ണം ഇംഗ്ളണ്ടും നേടി. അഞ്ചെണ്ണം സമനിലയില്‍ അവസാനിച്ചു. മൊത്തം 320 ടെസ്റ്റുകളില്‍ 128 എണ്ണവും ആസ്ട്രേലിയ കൈപ്പിടിയിലൊതുക്കി. 103 എണ്ണത്തിലേ ഇംഗ്ളണ്ടിന് ജയിക്കാനായുള്ളൂ.
എന്നാല്‍, സ്വന്തം മണ്ണില്‍ നടന്ന ആഷസിലെ 158 മത്സരങ്ങളില്‍ 47 മത്സരങ്ങള്‍ ജയിച്ച് നേരിയ മുന്‍തൂക്കം നേടാന്‍ ഇംഗ്ളണ്ടിനായിട്ടുണ്ട്. 46 എണ്ണം ആസ്ട്രേലിയ ജയിച്ചപ്പോള്‍ 65 എണ്ണമാണ് സമനിലയില്‍ അവസാനിച്ചത്.
ആസ്ട്രേലിയക്കാരനായ ട്രെവോര്‍ ബെയ്ലിസ് ആണ് ഇംഗ്ളണ്ടിന്‍െറ കോച്ച്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ബാറ്റിങ് ഫോമിലേക്കുയരാന്‍ കഴിഞ്ഞതിന്‍െറ ആത്മവിശ്വാസത്തിലാണ് അലിസ്റ്റര്‍ കുക്ക് ടീമിനെ നയിക്കുന്നത്. ബുധനാഴ്ച കാര്‍ഡിഫിലാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ്.

അനിശ്ചിതത്വങ്ങള്‍ക്ക് വിട; സീനിയര്‍ മീറ്റ് വേദി മാറില്ല

Posted: 06 Jul 2015 11:37 AM PDT

Image: 

ചെന്നൈ: ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍തന്നെ നടക്കും. ചാമ്പ്യന്‍ഷിപ്പിന് ശേഷമേ സ്റ്റേഡിയം ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ. വേദി സംബന്ധിച്ച അനിശ്ചിതത്വത്തിനൊടുവില്‍ തമിഴ്നാട് കായിക വികസന അതോറിറ്റിയോഗമാണ് തീരുമാനമെടുത്തത്.
ഈ മാസം 10 മുതല്‍ 13 വരെയാണ് ചാമ്പ്യന്‍ഷിപ്. ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കായി സജ്ജീകരിക്കാന്‍ സ്റ്റേഡിയം മൂന്നുമാസം മുമ്പ് വിട്ടുകൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നത് വേദി സംബന്ധിച്ച് അനിശ്ചിതത്വത്തിനിടയാക്കിയിരുന്നു.
ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനും തമിഴ്നാട് അത്ലറ്റിക് അസോസിയേഷനും ഐ.എസ്.എല്‍ അധികൃതരും തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് സ്റ്റേഡിയം  തയാറാക്കാന്‍ മൂന്ന് മാസം മുമ്പ് വിട്ടുകിട്ടണമെന്ന് ഐ.എസ്.എല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചാമ്പ്യന്‍ഷിപ് ദേശീയപ്രാധാന്യമുള്ളതാണെന്ന് അത്ലറ്റിക് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.
സ്റ്റേഡിയം മാറ്റിയാല്‍ വരുന്ന ആരോപണങ്ങള്‍ അവസാനം ഫുട്ബാള്‍ മത്സരത്തിന്‍െറ നിറം കെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ഐ.എസ്.എല്‍ അധികൃതര്‍ സമ്മതം മൂളുകയായിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP