വിദ്യാര്‍ഥിയെ തള്ളിയിട്ട ബസ് കസ്റ്റഡിയില്‍ Madhyamam News Feeds | ![]() |
- വിദ്യാര്‍ഥിയെ തള്ളിയിട്ട ബസ് കസ്റ്റഡിയില്‍
- പാഠപുസ്തക വിതരണം വൈകല്‍: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കുത്തിയിരിപ്പ്
- മന്ത്രിമാര്‍ക്ക് സുഖയാത്രയൊരുക്കാന്‍ എയര്‍ ഇന്ത്യ യാത്രക്കാരെ തഴഞ്ഞു
- മുല്ലപ്പെരിയാറിന് സി.ഐ.എസ്.എഫ് സുരക്ഷ വേണ്ടെന്ന് കേന്ദ്രം
- അന്‍വര്‍ റഷീദിന് മറുപടിയുമായി ബി. ഉണ്ണികൃഷ്ണന്‍െറ ഫേസ്ബുക്ക് പോസ്റ്റ്
- മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു
- സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് വീക്ഷണം മുഖപ്രസംഗം
- സൗദിയില്‍ വാഹനാപകടം: അഞ്ച് മലയാളികള്‍ മരിച്ചു
- സ്വര്‍ണവില കുറഞ്ഞു; പവന് 19,720 രൂപ
- ഫാഷിസത്തിന്‍െറ ഒളിപ്പുരക്ക് മുന്നില്‍ കഥയറിയാതെ
- കേന്ദ്ര സര്‍വകലാശാലകളിലെ മലയാളി വിദ്യാര്‍ഥികള്‍
- വനിതാ ലോകകപ്പ്: ജര്‍മനിയെ തകര്‍ത്ത് അമേരിക്ക ഫൈനലില്‍
- ദിനോസറുകള്‍ ഇല്ലാതായത് മത്സ്യങ്ങള്‍ക്ക് ഗുണമായി!
- ഗ്രീസ് വിട്ടുവീഴ്ചക്ക് തയാറെന്ന് സൂചന
- നീലക്കണ്ണുള്ളവര്‍ സൂക്ഷിക്കുക; മുഴുക്കുടിയന്‍മാരായേക്കാം
- 21 വര്‍ഷം; ജമ്മു^കശ്മീരില്‍ കൊല്ലപ്പെട്ടത് 43,000 പേര്‍
- നെഹ്റുവിന്‍െറ വിക്കി പീഡിയ പേജില്‍ കേന്ദ്രത്തിന്‍െറ തിരുത്ത്
- പെരുമ്പാവൂര്‍ കണ്ണന്‍െറ കൊമ്പ് ഇനി ജയറാമിന്
- പ്രാര്‍ഥനയോടെ ശബരീനാഥന്‍...
- കാഴ്ച ശക്തി നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് 1.8 കോടി രൂപ നഷ്ട പരിഹാരം
- മഹാരാജാസിലെ മോഷണം: മുന്‍ വിദ്യാര്‍ഥി നേതാവടക്കം മൂന്നുപേര്‍ പിടിയില്‍
- വനമേഖലയില്‍ അനധികൃത നിര്‍മാണം; അധികൃതര്‍ നിസ്സംഗതയില്‍
- സേവനങ്ങള്‍ സ്മാര്‍ട്ടാക്കുന്നു; ആര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം
വിദ്യാര്‍ഥിയെ തള്ളിയിട്ട ബസ് കസ്റ്റഡിയില്‍ Posted: 01 Jul 2015 11:20 PM PDT മട്ടാഞ്ചേരി: വിദ്യാര്‍ഥിയെ തള്ളിയിട്ട് പരിക്കേല്‍പിച്ച സംഭവത്തില്‍ ബസ് കസ്റ്റഡിയിലെടുത്തു. ഫോര്‍ട്ട് കൊച്ചി -ആലുവ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സങ്കീര്‍ത്തനം ബസാണ് അപകടം വരുത്തിയത്. ജൂണ്‍ 25നാണ് പനയപ്പിള്ളി സ്വദേശിയും മുണ്ടംവേലി സാന്താമരിയ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയുമായ മഹേഷിന് പരിക്കേറ്റത്. |
പാഠപുസ്തക വിതരണം വൈകല്‍: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കുത്തിയിരിപ്പ് Posted: 01 Jul 2015 11:12 PM PDT Image: ![]() Subtitle: സഭ ഇന്നത്തേക്ക് പിരിഞ്ഞു തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്തകങ്ങളുടെ വിതരണം വൈകുന്നത് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി മാത്യു ടി. തോമസാണ് അടിയന്തര പ്രമേയ അവതരണത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. പാഠപുസ്തക വിതരണത്തില്‍ വലിയ ലാഘവമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മാത്യു ടി. തോമസ് ആരോപിച്ചു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും വേഗത്തില്‍ അനുവദിച്ച മന്ത്രി പാഠപുസ്തക വിഷയത്തില്‍ തികഞ്ഞ ലാഘവമാണുള്ളത്. സ്വകാര്യ അച്ചടി ലോബിയെ സഹായിക്കാന്‍ വേണ്ടിയാണിത്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ വകുപ്പുകള്‍ക്ക് യോജിപ്പില്ല. ഗൈഡ് ലോബിയെ സഹായിക്കാനാണിത്. പാഠപുസ്തകം വൈകുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണെന്നും മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി. ജൂലൈ 20നു മുമ്പായി അച്ചടി പൂര്‍ത്തിയാക്കി പാഠപുസ്കങ്ങള്‍ വിതരണം ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സഭയെ അറിയിച്ചു. 30 ലക്ഷം പാഠുസ്തകങ്ങളാണ് ഇനി തയാറാക്കാനുള്ളത്. അച്ചടി വൈകുമെന്ന വിവരം കെ.ബി.പി.എസ് വൈകിയാണ് അറിയിച്ചത്. ഇതേതുടര്‍ന്നാണ് റീടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിക്ക് പിന്നാലെ അച്ചടിയുടെ ചുമതലയുള്ള മന്ത്രി കെ.പി മോഹനന്‍ സഭക്ക് വിശദീകരണം നല്‍കി. പാഠപുസ്തക അച്ചടിക്കായി കരാര്‍ ലഭിച്ചത് ഫെബ്രുവരി 10നാണ് കെ.ബി.പി.എസിന് ഓര്‍ഡര്‍ ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 1,3,5,7 ക്ളാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി കഴിഞ്ഞ ഒക്ടോബര്‍ 28ന് തന്നെ നല്‍കിയിരുന്നെന്നും പരിഷ്കരിച്ച പാഠപുസ്തകങ്ങളുള്ള 2,4,6,8 ക്ളാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി മാത്രമാണ് താമസിച്ചു നല്‍കിയതെന്നുമായിരുന്നു മോഹനന്‍െറ വിശദീകരണം. മന്ത്രിമാരുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സഭയില്‍ കുത്തിയിരിപ്പ് നടത്തുകയാണെന്ന് അറിയിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം, വിഷയത്തില്‍ മന്ത്രിമാര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബഹളംവെച്ചു. അച്ചടി വിഷയത്തില്‍ മന്ത്രി കെ.പി. മോഹനനുമായി അഭിപ്രായ വ്യത്യാസമില്ളെന്ന് മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കി. ബഹളം ശക്തമായതോടെ സ്പീക്കര്‍ സഭാ നടപടികള്‍ അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു. പ്രശ്ന പരിഹാരത്തിന് കക്ഷി നേതാക്കളുടെ യോഗം വിളിച്ചെങ്കിലും സമവായമായില്ല. സഭാ നടപടികള്‍ പുനരാരംഭിച്ചെങ്കിലും വീണ്ടും പ്രതിപക്ഷാംഗങ്ങള്‍ ബഹളം ശക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണത്തിന് ശേഷം ആവശ്യമെങ്കില്‍ പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. പ്രതിപക്ഷ ബഹളം ശക്തമായ സാഹചര്യത്തില്‍ ശ്രദ്ധ ക്ഷണിക്കലും സബ് മിഷനും റദ്ദാക്കിയ സ്പീക്കര്‍, ധനാഭ്യര്‍ഥനകള്‍ പാസാക്കിയതോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു. തിങ്കളാഴ്ച സഭാ വീണ്ടും ചേരും. |
മന്ത്രിമാര്‍ക്ക് സുഖയാത്രയൊരുക്കാന്‍ എയര്‍ ഇന്ത്യ യാത്രക്കാരെ തഴഞ്ഞു Posted: 01 Jul 2015 10:46 PM PDT Image: ![]() ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വി.ഐ.പി സംസ്കാരം വീണ്ടും വിവാദത്തില്‍. കേന്ദ്രമരന്തി കിരണ്‍ റിജ്ജുവിനും കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്ങിനും സുഖയാത്രയൊരുക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ കുട്ടി ഉള്‍പ്പെടുന്ന മൂന്നു യാത്രക്കാരെ കയറ്റാതിരുന്നത് സോഷ്യല്‍മീഡയയില്‍ പുകയുന്നു. ജൂണ്‍ 24 ന് ലേയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ് സംഭവം. ലേയില്‍ നടന്ന സിന്ധു ദര്‍ശന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കേന്ദ്രമന്ത്രിയും കശ്മീര്‍ ഉപമുഖ്യമന്ത്രിയും. ഇവരെ കയറ്റാനായി എയര്‍ഫോഴ്സ് ഓഫിസറോടും കുടുംബത്തോടും വിമാനത്തില്‍ നിന്നും ഇറങ്ങാനാവശ്യപ്പെടുകയാിരുന്നവത്രെ അധികൃതര്‍. സംഭവം വിവാദമായതോടെ അധികൃതരാണ് സീറ്റ് ബുക്ക് ചെയ്തിരുന്നുതെന്നും തങ്ങള്‍ക്ക് സീറ്റ് ഏര്‍പ്പെടുത്താനായി മൂന്നുപേരെ ഇറക്കിവിടേണ്ടിവരുമെന്ന് അറിയിച്ചിരുന്നില്ളെന്നും അറിയിച്ചിരുന്നെങ്കില്‍ അനുവദിക്കുമായിരുന്നില്ളെന്നുമുള്ള മന്ത്രിയുടെ സഹായിയുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. |
മുല്ലപ്പെരിയാറിന് സി.ഐ.എസ്.എഫ് സുരക്ഷ വേണ്ടെന്ന് കേന്ദ്രം Posted: 01 Jul 2015 09:49 PM PDT Image: ![]() ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സി.ഐ.എസ്.എഫ് സുരക്ഷ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അണക്കെട്ടിന്‍്റെ സുരക്ഷക്കായി കേരളം നിയോഗിച്ച പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അതിനാല്‍ കേന്ദ്രസേനയായ സി.ഐ.എസ്.എഫ് സുരക്ഷ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയില്‍ നല്‍കിയ പ്രത്യേക അപേക്ഷയിലാണ് കേന്ദ്രത്തിന്‍്റെ മറുപടി. സുരക്ഷാ കാര്യത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നു. സി.ഐ.എസ്.എഫ് സുരക്ഷ അനുവദിക്കാനാവില്ളെന്ന് തമിഴ്നാടിനെ പല തവണ രേഖാമൂലം അറിയിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
|
അന്‍വര്‍ റഷീദിന് മറുപടിയുമായി ബി. ഉണ്ണികൃഷ്ണന്‍െറ ഫേസ്ബുക്ക് പോസ്റ്റ് Posted: 01 Jul 2015 09:22 PM PDT Image: ![]() കൊച്ചി: സംവിധായകരുടെ സംഘടനയായ ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവയില്‍ നിന്ന് രാജിവെച്ച സംവിധായകനും 'പ്രേമം' സിനിമയുടെ നിര്‍മാതാവുമായ അന്‍വര്‍ റഷീദിന് മറുപടിയുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. 'പ്രേമം' സിനിമയുടെ വ്യാജപതിപ്പുകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ അന്‍വറിനെ വിളിച്ചിരുന്നതായും സംഘടനാപ്രതിനിധി എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ തയാറാണെന്ന് അറിയിച്ചിരുന്നതായും ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 'പ്രേമം' സിനിമ പ്രദര്‍ശിപ്പിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ പൊലീസുമായി ചെന്ന് പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. പ്രേമത്തിന്‍റെ വ്യാജവേട്ടയില്‍ എന്‍റെയും സംഘടനയുടെയും ഊര്‍ജ്ജസ്വലമായ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാവുമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു. പൈറസിക്കെതിരെ ചലച്ചിത്ര സംഘടനകള്‍ മൗനം പാലിച്ചതില്‍ പ്രതിഷേധിച്ച് ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിത്വം രാജിവെക്കുന്നതായി അന്‍വര്‍ റഷീദ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
|
മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു Posted: 01 Jul 2015 08:24 PM PDT Image: ![]() മനാമ: മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. ബഹ്റൈന്‍ മിനിസ്ട്രി ഓഫ് വര്‍ക്സില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ബിനു ചാക്കപ്പന്‍െറ ഭാര്യ ബീന കൂര്യാക്കോസ് (39) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ഹെല്‍ത് സെന്‍ററിലും തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയിലും കാണിച്ചിരുന്നു. സല്‍മാനിയയില്‍ നിന്ന് വേദനക്കുള്ള ഇന്‍ജക്ഷനെടുത്താണ് രാത്രി വൈകി വീട്ടിലത്തെിയത്. തുടര്‍ന്ന് ബുധനാഴ്ച കാലത്ത് 6മണിക്ക് ബിനു ഓഫീസില്‍ പോകാനായി എഴുന്നേറ്റപ്പോള്‍ ബീന ബാത്ത്റൂമില്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാലത്ത് 4 മണിക്ക് തന്നെ മരിച്ചിരിക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വേനലവധിക്കായി അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു ഇവര്‍. പിറവം മുളക്കുളം പുതിയേടത്ത് വീട്ടില്‍ കുര്യാക്കോസിന്‍െറ മകളായ ബീന ബഹ്റൈനിലാണ് പഠിച്ചതും വളര്‍ന്നതും. കുര്യാക്കോസ് മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റിയില്‍ ചീഫ് എഞ്ചിനിയര്‍ ആയിരുന്നു. മാതാവ്: മറിയാമ്മ. രണ്ട് സഹോദരങ്ങളുണ്ട്. മക്കള്‍: അലീന (ന്യൂ ഇന്ത്യന്‍ സ്കൂള്‍), ആല്‍ഡ്രിന്‍ (ന്യൂ മില്ളേനിയം സ്കൂള്‍). മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയോടെ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പുത്തന്‍കുരിശ് വടവുകോട് പള്ളിയില്‍. |
സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് വീക്ഷണം മുഖപ്രസംഗം Posted: 01 Jul 2015 07:11 PM PDT Image: ![]() കോഴിക്കോട്: എല്‍.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം. എല്‍.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലില്‍ നിന്നും സി.പി.ഐ രക്ഷപ്പെടേണ്ടതാണെന്ന് മുഖപ്രസംഗം പറയുന്നു. ജീവനില്‍ കൊതിയുള്ളവര്‍ രക്ഷപ്പെടൂവെന്ന അപകടമുന്നറിയിപ്പാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം തരുന്നത്. 1969 മുതല്‍ 10 വര്‍ഷകാലം കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് ഭരണം നടത്തിയ ഗൃഹാതുര ചിന്ത രഹസ്യമായി മനസില്‍ സൂക്ഷിക്കുന്നവരാണ് സി.പി.ഐക്കാരെന്നും "അരുവിക്കരയിലെ മരണമണി സി.പി.ഐ ചെവിക്കൊള്ളുമോ?" എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.എമ്മില്‍ നിന്നും വിജയത്തിന്‍റെ ബാറ്റണ്‍ തട്ടിയെടുക്കാനുള്ള ഓട്ടത്തില്‍ ബി.ജെ.പി അവരുടെ പിന്നില്‍ കൈയ്യത്തെും ദൂരത്ത് എത്തിയിരിക്കുന്നു. ആ അവസ്ഥയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപോലെ കേരളത്തിലും ഇടതുമുന്നണി കപ്പല്‍ച്ചേദത്തെ അഭിമുഖീകരിക്കുകയാണ്. മുങ്ങുന്ന കപ്പലില്‍ കിടന്നു വെള്ളം കുടിച്ചു ചാവാതെ രക്ഷപ്പെടാനുള്ള മുന്നറിയിപ്പാണ് അരുവിക്കര നല്‍കുന്നത്. സി.പി.എമ്മിനോളം തന്നെ ചീഞ്ഞുനാറാത്ത പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ കപ്പലില്‍ നിന്നും രക്ഷപ്പെടേണ്ടതാണ്. സി.പി.എം നേതാക്കളെപോലെ വാക്കുകളില്‍ വിഷം ചീറ്റാത്തവരും ശരീരഭാഷയില്‍ ധാര്‍ഷ്ട്യം പ്രകടിപ്പിക്കാത്തവരുമാണ് സി.പി.ഐക്കാര്‍. 1969 മുതല്‍ 10 വര്‍ഷക്കാലം കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് ഭരണം നടത്തിയ ഗൃഹാതുര ചിന്ത രഹസ്യമായി മനസില്‍ സൂക്ഷിക്കുന്നവരാണ് സി.പി.ഐക്കാര്‍. വലുപ്പചെറുപ്പമില്ലാത്ത, സമത്വത്തോടെയുള്ള ഐക്യമുന്നണി സംസ്കാരം ആവോളം ആസ്വദിച്ച അക്കാലം സി.പി.ഐക്ക് വിസ്മരിക്കാനാവില്ല. മുന്നണിയില്‍ രണ്ടാം കക്ഷിയായിരുന്നിട്ടും രണ്ടു തവണ മുഖ്യമന്ത്രിസ്ഥാനം സി. അച്യുതമേനോനും പി.കെ വാസുദേവന്‍ നായര്‍ക്കും നല്‍കുന്നതില്‍ കോണ്‍ഗ്രസിന് വൈമുഖ്യമുണ്ടായിരുന്നില്ല. സി. അച്യുതമേനോന്‍റെ ഭരണനാളുകള്‍ സി.പി.ഐയുടെ പുഷ്കല കാലവും കേരള വികസനത്തിന്‍റെ സുവര്‍ണകാലവുമായിരുന്നു. മരിച്ചാല്‍ ശവം മറവ് ചെയ്യാന്‍ ആറടി മണ്ണുപോലും ഇല്ലാത്ത ലക്ഷക്കണക്കിന് ഭൂരഹിതരെ ഭൂമിക്കുടമകളാക്കി മാറ്റിയത് അച്യുതമേനോന്‍ സര്‍ക്കാരിന്‍റെ മികച്ച നേട്ടമായിരുന്നു. തലചായ്ക്കാന്‍ ഇടമില്ലാത്ത ലക്ഷക്കണക്കിന് പാവങ്ങളെ ആവാസ സ്ഥലത്തിനുടമകളാക്കിയ എം.എന്‍ ഗോവിന്ദന്‍ നായരുടെ ലക്ഷം വീട് പദ്ധതി വിസ്മരിക്കാനാവില്ല. കേരളത്തിന്‍റെ വ്യവസായ വികസനത്തെ ത്വരിതപ്പെടുത്തിയ ടി.വി തോമസിന്‍റെ "ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്" എന്ന ആശയം ആ കാലത്തിന്‍റെ വരദാനമായിരുന്നു. അഭിമാനകരമായ അത്തരം നേട്ടങ്ങളുടെ പൈതൃകം ഉപേക്ഷിച്ചു കൊണ്ടാണ് ഇ.എം.എസിന്‍റെ "ക്ളീന്‍ സ്റ്റേറ്റ്" സിദ്ധാന്തത്തിന് പിന്നാലെ സി.പി.ഐ പോയത്. കുരങ്ങന്‍റെ ഹൃദയം കൈക്കലാക്കാന്‍ ശ്രമിച്ച മുതലയെപ്പോലെ സി.പി.ഐയില്‍ നിന്നും മുഖ്യമന്ത്രിസ്ഥാനം തട്ടിപ്പറിക്കുകയായിരുന്നു സി.പി.എമ്മിന്‍റെ ലക്ഷ്യം. ഹൃദയം വൃക്ഷക്കൊമ്പിലാണെന്നു പറഞ്ഞു മുതലയെ കബളിപ്പിച്ചു രക്ഷപ്പെട്ട കുരങ്ങന്‍റെ കൗശലം പാവം സി.പി.ഐക്കാര്‍ക്ക് ഇല്ലാതെ പോയി. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം താലത്തിലാക്കി ഇ.എം.എസിന്‍റെ പാദത്തില്‍ വെച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതില്‍ വലിയ ത്യാഗം സഹിച്ച സി.പി.ഐക്ക് മതിയായ പരിഗണന സി.പി.എമ്മില്‍ നിന്ന് ലഭിച്ചില്ല. കോണ്‍ഗ്രസ് മുന്നണിയില്‍ കിരീടം ധരിച്ചു തിളങ്ങിയ ആ ശിരസില്‍ സി.പി.എം വെച്ചുകൊടുത്തത് അവജ്ഞയുടെയും അവഗണനയുടെയും കുപ്പക്കൊട്ടകളായിരുന്നു. സി.പി.എം ആധിപത്യത്തിന്‍റെ നുകഭാരം പേറി മൂന്നര പതിറ്റാണ്ടുകളായി ഇടതുമുന്നണിയില്‍ ഭൃത്യവേല ചെയ്യേണ്ടി വന്ന സി.പി.ഐയുടെ വളര്‍ച്ച മുരടിച്ചു. തിന്നും കുടിച്ചും കൂത്താടിയും സി.പി.എം തടിച്ചു കൊഴുത്തപ്പോള്‍ സി.പി.ഐ എല്ലും തോലുമായി അകാല വാര്‍ധക്യത്തിലേക്കെറിയപ്പെട്ടു. ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാവുന്നതുപോലെ സി.പി.ഐ ചീഞ്ഞു സി.പി.എം വളര്‍ന്നു. ഒരു നാഴിയില്‍ മറ്റൊരു നാഴി കൊള്ളില്ളെന്ന സത്യം തിരിച്ചറിയാന്‍ സി.പി.ഐയ്ക്ക് സാധിച്ചില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ആശയം സി.പി.എമ്മിന് അധികാരം പിടിക്കാനുള്ള കുറുക്കുവഴിയാണെന്ന് ഇനിയെങ്കിലും സി.പി.ഐ തിരിച്ചറിയണം. തിരുവായ്ക്ക് എതിര്‍ വാ ഇല്ലാത്ത സി.പി.എം നയത്തില്‍ ജനാധിപത്യം നേരത്തെ തന്നെ വിച്ഛേദിക്കപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധമായ ആശയത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഇടതുപക്ഷം എന്ന ആശയവും സി.പി.എം ഉപേക്ഷിച്ചിരിക്കയാണ്. പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്ത കോര്‍പ്പറേറ്റ് ദല്ലാളന്മാരുടെ കൂട്ടായ്മ മാത്രമാണിന്ന് സി.പി.എം. ശുദ്ധമായ ഇടതുപക്ഷ വിചാരങ്ങളും പതിതപക്ഷ വികാരങ്ങളും മതനിരപേക്ഷ ദര്‍ശനങ്ങളും സംരക്ഷിക്കണമെങ്കില്‍ സി.പി.എമ്മിന്‍റെ കളങ്കിത ബന്ധത്തില്‍ നിന്നും സി.പി.ഐ പുറത്ത് ചാടണം. തെലങ്കാനയിലെയും ബിഹാറിലെയും സി.പി.ഐ അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ച് കോണ്‍ഗ്രസുമായി സൗഹാര്‍ദ്ദം പങ്കിടുന്നു. ആധുനിക കേരള വികസന ചരിത്രത്തില്‍ അച്യുതമേനോന്‍ കൊത്തിവെച്ച വികസന കാലത്തിന്‍റെ പൈതൃകം സി.പി.ഐ ഏറ്റുവാങ്ങണം. പൂര്‍വകാലത്തിന്‍റെ അഭിമാനസ്മൃതികളുമായി ആര്‍.എസ്.പി തിരിച്ചുവന്നെങ്കില്‍ എന്തുകൊണ്ട് സി.പി.ഐക്കും ആ മാര്‍ഗം സ്വീകരിച്ചുകൂടാ? അരുവിക്കരയില്‍ മുഴങ്ങുന്ന മരണമണി ഇടതുമുന്നണിയുടെ സര്‍വനാശത്തിന്‍റെ മുന്നറിയിപ്പാണെന്ന് തിരിച്ചറിയാനുള്ള വിവേകം സി.പി.ഐക്ക് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു. |
സൗദിയില്‍ വാഹനാപകടം: അഞ്ച് മലയാളികള്‍ മരിച്ചു Posted: 01 Jul 2015 07:10 PM PDT Image: ![]() ദമ്മാം: അല്‍ ഹസയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സല്‍വയില്‍ നടന്ന വാഹനാപകടത്തില്‍ ദമ്മാമില്‍ നിന്നുള്ള അഞ്ച് മലയാളികള്‍ മരിച്ചു. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി നുഅ്മാന്‍, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രന്‍, സന്തോഷ്, കൊല്ലം സ്വദേശികളായ ശിവകുമാര്‍, തുളസി എന്നിവരാണ് മരിച്ചത്. ദല്ലയിലെ ഒരു എ.സി കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പെട്ടത്. ജോലിയുടെ ഭാഗമായി ദിവസങ്ങളായി സല്‍വയിലിയിരുന്ന ഇവര്‍ ജോലി പൂര്‍ത്തിയാക്കി ദമ്മാമിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രയിലറിന്‍െറ പിന്നിലിടിച്ചായിരുന്നു അപകടം. അഞ്ചുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. വിവരമറിഞ്ഞ് ദമ്മാമില്‍ നിന്ന് കമ്പനി അധികൃതരും മരണപെട്ടവരുടെ സുഹൃത്തുക്കളും സല്‍വയിലേക്ക് തിരിച്ചിട്ടുണ്ട്. |
സ്വര്‍ണവില കുറഞ്ഞു; പവന് 19,720 രൂപ Posted: 01 Jul 2015 07:09 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 കുറഞ്ഞ് 19,720 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,465 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ച 19,800 രൂപയായിരുന്നു പവന്‍ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.36 ഡോളര്‍ താഴ്ന്ന് 1,167 ഡോളറിലെത്തി. |
ഫാഷിസത്തിന്‍െറ ഒളിപ്പുരക്ക് മുന്നില്‍ കഥയറിയാതെ Posted: 01 Jul 2015 06:48 PM PDT Image: ![]() അഹ്മദാബാദില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും നരേന്ദ്ര മോദിയില്‍ ഗുണകരമായ മാറ്റങ്ങള്‍ ദൃശ്യമാണെന്ന് വിശ്വസിക്കുന്നവരില്‍ ഒരുകൂട്ടം മുസ്ലിം ‘പണ്ഡിതന്മാരും’ എഴുത്തുകാരും ഉള്‍പ്പെട്ടതില്‍ അദ്ഭുതപ്പെടാനില്ല. ഡല്‍ഹി സിംഹാസനത്തിലിരുന്ന് ഒരുവര്‍ഷംകൊണ്ട് മോദിക്ക് ഈ വിഭാഗത്തെ മാറ്റിയെടുക്കാന്‍ സാധിച്ചുവെന്നതാണ് ശരി. ജനം എന്നും ഭരിക്കുന്നവരുടെ/അധീശവര്‍ഗത്തിന്‍െറ പാകപ്പെടുത്തലുകള്‍ക്ക് വിധേയമായിരിക്കുമെന്ന് സാമൂഹികശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ് പുലരുകയാണിവിടെ. പൊതുബോധം ഉല്‍പാദിപ്പിക്കുന്നതില്‍ സമഗ്രാധിപത്യത്തിന്‍െറ അധികാരമേല്‍ക്കോയ്മക്ക് നിര്‍ണായക പങ്കുണ്ട്. ഇതുവരെ ന്യൂനാല്‍ന്യൂനപക്ഷത്തിനുമാത്രം പരിചിതമായ യോഗ മനുഷ്യരാശിക്ക് ഇന്ത്യാമഹാരാജ്യത്തിന്‍െറ അനര്‍ഘ സംഭാവനയാണെന്ന അവകാശവാദത്തോടെ വൈദികകാലഘട്ടത്തിലെ ഒരഭ്യാസമുറ രാജ്യത്തിന്മേല്‍ അടിച്ചേല്‍പിച്ചപ്പോള്‍ അതിനെ ന്യായീകരിച്ചുകൊണ്ട് ചില മത-സാമുദായികനേതാക്കളും എഴുത്തുകാരുമൊക്കെ ഗോദയിലിറങ്ങിയത് പൊതുബോധ രൂപവത്കരണത്തില്‍ അധികാരത്തിനുള്ള സ്വാധീനമാണ് എടുത്തുകാട്ടുന്നത്. മുസ്ലിം ‘സംഘടനാനേതാക്കളുമായും’ ‘പണ്ഡിതന്മാരുമായുള്ള’ കൂടിക്കാഴ്ചയും യോഗയെയും ഇസ്ലാമിനെയും ബന്ധിപ്പിച്ചുള്ള പുസ്തകത്തിന്‍െറ പ്രകാശനവും റമദാന്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള ഉര്‍ദുവിലുള്ള ട്വീറ്റുമൊക്കെ സൂക്ഷ്മ ഗൃഹപാഠത്തിന്‍െറ തുടര്‍ച്ചയാണെന്നുകാണാന്‍ വലിയ ബുദ്ധിവൈഭവമൊന്നും വേണ്ട. ഇതുവരെ തന്നെ വെറുത്തവരെയും എതിര്‍ത്തവരെയും അനുസരണയുള്ള അനുയായികളാക്കി മാറ്റിയെടുക്കാന്‍ ചില ഗിമ്മിക്കുകള്‍ക്ക് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടതോടെയാണ് മതനിരപേക്ഷതയുടെ ഭദ്രാസനമായ ഇങ്ങ് കേരളക്കരയില്‍നിന്നുവരെ യോഗയെ എതിര്‍ക്കുന്നത് മതപരമായിത്തന്നെ മഹാപാതകമാണെന്നും എല്ലാ സ്കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്നും പശുവിനെ അറുക്കണമെന്ന് ഇസ്ലാമിന്‍െറ ഒരു കിത്താബിലും പറഞ്ഞിട്ടില്ലല്ളോ എന്നും ഇത്യാദി വിദണ്ഡവാദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയത്. ഇലക്ട്രിസിറ്റി കണ്ടുപിടിക്കാത്ത കാലഘട്ടത്തില്‍ ഇരുട്ടകറ്റാന്‍ കെട്ടിത്തൂക്കിയ നിലവിളക്കിന്‍െറ ഇസ്ലാമിക പാവനതയെ കുറിച്ചുപോലും പുതിയ ‘ഫത്വ’ ഇറക്കാന്‍ വിവരമുള്ളവരെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നവര്‍ ഉദ്യുക്തരാവുന്ന മാറിയ സാഹചര്യം ‘മോദിത്വ’ക്ക് വരുംനാളുകളില്‍ ഏത് ദിശയിലൂടെയാണ് സാംസ്കാരിക അധിനിവേശം നടത്താന്‍ സാധിക്കുക എന്നതിന്‍െറ സൂചകമാണ്. യോഗക്കുശേഷം ഇപ്പോഴിതാ രക്ഷാബന്ധന്‍ ദിനാചരണത്തെ സര്‍ക്കാര്‍ പരിപാടിയാക്കിമാറ്റി ജനസുരക്ഷാപദ്ധതി നടപ്പാക്കാന്‍ പോവുകയാണ്. ഉത്തരേന്ത്യയിലെ സവര്‍ണജാതിക്കാര്‍ക്കിടയില്‍മാത്രം നിലനിന്ന ഒരാചാരമാണ് രാജ്യത്തിന്‍െറമേല്‍ മൊത്തം അടിച്ചേല്‍പിക്കാന്‍ പോകുന്നത്. ഫാഷിസത്തിന്‍െറ ഒളിപ്പുരക്കു മുന്നിലിരുന്ന് കഥയറിയാതെ ആട്ടം കാണുന്നവര്‍ക്ക് ഇതിന്‍െറയൊക്കെ പിന്നിലുള്ള ഒളിയജണ്ട മനസ്സിലാകണമെന്നില്ല. യോഗയെ അല്ല, യോഗദിനാചരണത്തിനു പിന്നിലെ രാഷ്ട്രീയത്തോടാണ് നിഷ്പക്ഷമതികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. യോഗയുടെ മതവിധിയെക്കുറിച്ചുള്ള ചര്‍ച്ചക്ക് അശ്ശേഷം പ്രസക്തിയില്ലയിവിടെ. കേവലമൊരു ദിനാചരണമല്ല മോദിയുടെ കാര്‍മികത്വത്തില്‍ നടന്നത്. നമ്മുടെ ജനാധിപത്യസങ്കല്‍പങ്ങളില്‍നിന്നെല്ലാം പുറത്തുകടന്ന് ഒരു ‘സൂപ്പര്‍മാനാ’യി അല്ളെങ്കില്‍, ഗുരുവായി (മുസ്സോളിനിയുടെ കാലത്തെ ‘ഫറര്‍ പ്രിസിപ്’) രാജ്യത്തെ മോദി നയിച്ചതും അതുകണ്ട് ‘ലോകം നമിച്ചതുമൊക്കെ’ പതഞ്ജലി യോഗസൂത്ര സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് വിഭാവനചെയ്ത യോഗയുടെ പേരില്‍ മാത്രമാണെന്ന് ധരിക്കാന്‍മാത്രം മൂഢരാണോ ഇന്നാട്ടുകാര്‍? ഫാഷിസത്തിന്‍െറ ഇമ്മട്ടിലുള്ള രീതിശാസ്ത്രത്തെ കുറിച്ച് പതിറ്റാണ്ടുകള്‍ക്കുമുമ്പ് നമ്മെ ഓര്‍മപ്പെടുത്തിയ എം.എന്‍. വിജയന്‍ ഇത്തരം അഭ്യാസങ്ങളിലൂടെ ഭരണകൂടം പ്രജകളെ എങ്ങനെയാണ് യന്ത്രമാക്കിമാറ്റുന്നതെന്ന് പറഞ്ഞുതരുന്നുണ്ട്:‘സ്കൂളിലെ വിദ്യാഭ്യാസരീതിയായി, നീതിസാരമായി, ശാരീരിക വ്യായാമ രീതികളായി തുടങ്ങി ഏതു തരത്തിലുള്ള ആശയവും നിങ്ങളെ ‘കണ്ടീഷന്‍’ ചെയ്യാനുള്ളതാണ്. ‘ഡ്രില്‍’ എടുക്കല്‍ ഫാഷിസത്തിന്‍െറ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഡ്രില്‍ ചെയ്യിച്ചാല്‍ മനുഷ്യനെ യന്ത്രമാക്കിത്തീര്‍ക്കാം എന്ന് ഏതു ഫാഷിസ്റ്റിനുമറിയാം. ഒരു യാന്ത്രികസമൂഹത്തിന്‍െറ ഘടകമായി അങ്ങനെ മനുഷ്യന്‍ മാറിത്തരുന്നു’. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആത്യന്തികലക്ഷ്യം ഹിന്ദുരാഷ്ട്രനിര്‍മിതിയാണ്. ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന്‍െറ ഭാഗമായാണ് യോഗയെയും ഗോവധനിരോധത്തെയുമൊക്കെ മുഖ്യ അജണ്ടയായി എടുത്തുകാട്ടുന്നത്. അതല്ലാതെ, രാജ്യത്തിന്‍െറ ഏകതയൊ മതമൈത്രിയൊ സാമുദായിക സൗഹാര്‍ദമോ അല്ല ലക്ഷ്യംവെക്കുന്നത്. പാരസ്പര്യത്തിന്‍െറ സമാധാനാന്തരീക്ഷമാണ് കാംക്ഷിക്കുന്നതെങ്കില്‍ മൂന്നുശതമാനം വരുന്ന ബ്രാഹ്മണവിഭാഗത്തിന്‍െറയും വിരലിലെണ്ണാവുന്ന ജൈനമതക്കാരുടെയും ശാഠ്യത്തിനുവഴങ്ങി 70 ശതമാനത്തോളംവരുന്ന മാംസാഹാരപ്രിയരുടെ ഭക്ഷണരീതിയില്‍ ഇമ്മട്ടില്‍ കൈകടത്തുമോ? രാജ്യത്തിന് കനത്ത സാമ്പത്തികനഷ്ടം ക്ഷണിച്ചുവരുത്തിവെക്കുന്ന ഗോവധനിരോധത്തിന്‍െറമറവില്‍ ഭരണകൂടഭീകരത നടപ്പാക്കാന്‍ കൂട്ടുനില്‍ക്കുമോ? എല്ലാവരെയും തന്‍െറ വഴിക്കുകൊണ്ടുവരുക എന്നതിനപ്പുറം നമ്മുടെ നാടിന്‍െറ സാംസ്കാരിക വൈജാത്യങ്ങളും മതപരമായ വൈവിധ്യങ്ങളും ഉള്‍ക്കൊണ്ട് ബഹുസ്വരതയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കണമെന്ന് മോദിക്കോ അദ്ദേഹത്തിന്‍െറ പാര്‍ട്ടിക്കോ എന്നെങ്കിലും തോന്നിയിട്ടുണ്ടോ? ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ ‘ ബി.ജെ.പി മൗലാന’ തന്‍െറ തലയില്‍ വെച്ചുകൊടുത്ത തുണിത്തൊപ്പി എടുത്തെറിഞ്ഞ് സദസ്സിനെ അമ്പരപ്പിച്ച ചെയ്തിയിലെ അസഹിഷ്ണുതയെ ഇപ്പോള്‍ മോദിക്കുവേണ്ടി വക്കാലത്ത് പിടിക്കുന്നവര്‍ എങ്ങനെയാണ് ന്യായീകരിക്കാന്‍ പോകുന്നത്? ഒരു വര്‍ഷത്തിനിടയില്‍ ഭൂഖണ്ഡങ്ങള്‍ ഭേദിച്ച് രണ്ടു ഡസന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് 75 ലക്ഷം ഇന്ത്യക്കാരെ തീറ്റിപ്പോറ്റുന്ന അറബ്-ഇസ്ലാമികരാജ്യം സന്ദര്‍ശിക്കണമെന്ന് തോന്നിയില്ല? എന്നല്ല, ഇതുവരെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും കാലെടുത്തുവെക്കാന്‍ കൂട്ടാക്കാതിരുന്ന സയണിസ്റ്റ് ഇസ്രായേല്‍ സന്ദര്‍ശിച്ച് നാമിതുവരെ പിന്തുടര്‍ന്നുപോന്ന തത്ത്വാധിഷ്ഠിത നിലപാട് തിരുത്തിക്കുറിക്കണമെന്ന് എന്തിനാണ് വാശിപിടിക്കുന്നത്? ജൂണ്‍ 21ന് പുലര്‍ച്ചെ യോഗദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു; ‘നാം ഒരു ദിനം കൊണ്ടാടുക മാത്രമല്ല, സമാധാനത്തിന്‍െറയും ഐക്യത്തിന്‍െറയും പുതിയൊരു യുഗത്തിനു തുടക്കംകുറിക്കാന്‍ മനുഷ്യമനസ്സിനെ പരിശീലിപ്പിക്കുകകൂടിയാണ്’ എന്ന്. ആ പുതിയ യുഗത്തിനു സംഘ്പരിവാരത്തിന്‍െറ പോയകാലത്തില്‍നിന്ന് വല്ല അന്തരമുണ്ടോ എന്ന ചോദ്യത്തിന് പിറ്റേന്നുതന്നെ ഉത്തരംകിട്ടി. ന്യൂനപക്ഷാംഗമായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ജന്‍പഥില്‍ മോദിയുടെ പിന്നില്‍ കാണാത്തതിന്‍െറ രോഷംപ്രകടിപ്പിച്ച് പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ആര്‍.എസ്.എസിന്‍െറ മുന്‍ ദേശീയവക്താവും നിലവില്‍, ബി.ജെ.പി ജന. സെക്രട്ടറിയുമായ രാം മാധവ്. രാഷ്ട്രാന്തരീയ യോഗാചരണത്തിന്‍െറപേരില്‍ കാര്യമായി നടന്നത് അടിസ്ഥാനരഹിതമായ പ്രൊപ്പഗണ്ടയാണ്. ഉദാഹരണത്തിന്, ‘ഇന്ത്യയിലെ ചില യാഥാസ്ഥിതിക മുസ്ലിംകള്‍ എതിര്‍ത്തിരുന്നുവെങ്കിലും 47 മുസ്ലിം രാജ്യങ്ങള്‍ ഈ ആചരണത്തില്‍ പങ്കെടുത്തിട്ടുണ്ട്’ (മാതൃഭൂമി, 2015 ജൂണ്‍29) എന്ന അവകാശവാദം. ഏതെല്ലാം മുസ്ലിം രാജ്യങ്ങളാണ് യോഗാചരണത്തില്‍ പങ്കെടുത്തതെന്ന് ലേഖകനു ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ? ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രാലയ കോമ്പൗണ്ടിനകത്ത് നമ്മുടെ ചെലവില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടാവാം. എംബസി കോമ്പൗണ്ടിനകത്ത് നടത്തുന്ന ഒരുതരത്തിലുള്ള കവാത്തും ആതിഥേയരാജ്യം തടയില്ല. ജനാധിപത്യത്തിന്‍െറ ഉത്തരീയം കണ്ട് ഫാഷിസത്തെ തിരിച്ചറിയാതെപോകുന്നതിലെ പോഴത്തം കൊടിയ ദുരന്തത്തിലേക്കായിരിക്കും നയിക്കുക. ആര്‍ഷഭാരത പാരമ്പര്യം, ഇന്ത്യന്‍ സംസ്കൃതി എന്നൊക്കെ പറഞ്ഞ് കാലഹരണപ്പെട്ട ആചാരങ്ങളെയും വിചാരഗതികളെയും പൊടിതട്ടിയെടുത്ത് പൗരസമൂഹത്തിന്‍െറ സാംസ്കാരിക പൊതുമണ്ഡലത്തെ വിപാടനം ചെയ്യുന്നവേളയില്‍ ഫാഷിസത്തിന്‍െറ ഒളിപ്പുരയുടെ കാവല്‍ജോലി സ്വയം ഏറ്റെടുക്കുന്നത് ബുദ്ധിശൂന്യത കൊണ്ടാവാനെ തരമുള്ളൂ. സാംസ്കാരികമായ ആദാനപ്രദാനങ്ങളിലൂടെ നമ്മുടെ രാജ്യം വികസിപ്പിച്ചെടുത്ത, വിവിധ ജീവിതരൂപങ്ങള്‍ ഇഴചേര്‍ന്നുകിടക്കുന്ന സാംസ്കാരിക സമേകതയുടെ ഒരുയര്‍ന്ന രൂപമാണ് ഈ പൊതുമണ്ഡലം. ഇതു തകര്‍ക്കുകയാണ് ഹിന്ദുത്വഫാഷിസത്തിന്‍െറ ആത്യന്തികലക്ഷ്യം. ഇതു മനസ്സിലാക്കാനാവാത്തവര്‍ക്ക്, ഗുജറാത്തില്‍ ധാര്‍മികശൂന്യതയുടെ ഇരുട്ട് പരന്നൊഴുകിയ ശപ്തനാളുകളില്‍ കമ്യൂണിസ്റ്റ് ചിന്തകന്‍ കെ.ഇ.എന്‍ നല്‍കിയ ഉപദേശം ഓര്‍ക്കുന്നതുനന്ന്: ‘ഇന്ത്യന്‍ ഫാഷിസത്തിനും -സംഘ്പരിവാരത്തിനും ദേശീയതയും സംസ്കാരവും പൈതൃകവുമെല്ലാം ഒളിപ്പുരകളാണ്. ഇന്ത്യന്‍ ഫാഷിസം അതിന്‍െറ നൂറ് ഉടലുകള്‍ പുറത്തുകാണിക്കുമ്പോള്‍ ആയിരം ഉടലുകള്‍ പ്രസ്തുത ഗുഹകളില്‍ ഒളിപ്പിച്ചുവെക്കുന്നു. ഇവയില്‍നിന്ന് ഫാഷിസത്തെ പുറത്തുചാടിക്കാന്‍ ഗുഹകള്‍ക്കകത്തുള്ള ഒരാക്രമണംകൂടി അനിവാര്യമാണ്. പുറത്തുകാണുന്ന സംഘടനയല്ല, അതു തുടങ്ങിയെന്നു പറയപ്പെടുന്ന കൊല്ലമല്ല, മറിച്ച് അതിനൊക്കെ അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ലോകം ഇനിയും അനാവരണം ചെയ്യപ്പെടാത്ത ഒരജ്ഞാത ഭൂഖണ്ഡം ഫാഷിസത്തിന്‍െറ ചരിത്രത്തിലുണ്ട്.’ ആ ചരിത്രത്തിലേക്കുള്ള ചുവടുവെപ്പുകളിലൊന്നായിവേണം യോഗയുടെ പേരിലും മറ്റുമുള്ള കൊണ്ടാട്ടങ്ങളെ നോക്കിക്കാണാന്‍. ജോര്‍ജ് ഓര്‍വെല്‍ ‘1984’ എന്ന ബെസ്റ്റ് സെല്ലറിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ ‘വല്യേട്ടനെ’ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് മോദി. ആ ശ്രമത്തില്‍ വിജയിക്കുന്നതോടെ ഭരണഘടനയുടെ 356ാം ഖണ്ഡികയെ ആശ്രയിക്കാതെതന്നെ മോദിക്ക് ഒരപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ സമഗ്രാധിപത്യത്തിന്‍െറ കരാളഹസ്തങ്ങള്‍കൊണ്ട് രാജ്യത്തെ വരിഞ്ഞുമുറുക്കാന്‍ കഴിയും. ഇതിനോടകം ചിലരെങ്കിലും അതിനു പാകപ്പെട്ടുകഴിഞ്ഞുവെന്നതിന്‍െറ തെളിവാണ് ഇപ്പോള്‍ ഉയരുന്ന മോദിഗീതങ്ങള്‍. |
കേന്ദ്ര സര്‍വകലാശാലകളിലെ മലയാളി വിദ്യാര്‍ഥികള്‍ Posted: 01 Jul 2015 06:42 PM PDT Image: ![]() വൈദ്യ പഠന മേഖലയിലെ ഇന്ത്യയിലെ മുന്‍നിര സ്ഥാപനമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്). എയിംസിന്‍െറ ഡല്‍ഹി, ഭുവനേശ്വര്‍ കേന്ദ്രങ്ങളിലെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ അഡ്മിഷന്‍ എടുത്ത് പരിശോധിച്ചാല്‍ കൗതുകകരമായ ഒരു കാര്യം വ്യക്തമാവും. ഇന്ത്യയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ളതിനെക്കാള്‍ കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ആ സ്ഥാപനങ്ങളില്‍ ചേര്‍ന്നിട്ടുണ്ട്. എയിംസിന്‍െറ കാര്യത്തില്‍ മാത്രമല്ല, ജവഹര്‍ലാല്‍ യൂനിവേഴ്സിറ്റി, ഡല്‍ഹി യൂനിവേഴ്സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി, അലീഗഢ് യൂനിവേഴ്സിറ്റി, ഇഫ്ളു ഹൈദരാബാദ് തുടങ്ങിയ സര്‍വകലാശാലകളിലെ മലയാളി പ്രാതിനിധ്യവും വലിയതോതില്‍ അടുത്ത ഏതാനും വര്‍ഷങ്ങളായി വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലെ പിന്നാക്ക പ്രദേശങ്ങളില്‍നിന്നും പിന്നാക്ക സമൂഹങ്ങളില്‍നിന്നും വരുന്ന വിദ്യാര്‍ഥികള്‍ ഇത്തരം ഉന്നത കലാലയങ്ങളില്‍ ചേരുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസത്തോട് മലയാളി വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടായ താല്‍പര്യത്തെയാണ് ഇത് കാണിക്കുന്നത്. ആഹ്ളാദകരമായ ഈ വശം നിലനില്‍ക്കത്തെന്നെ സന്തോഷകരമല്ലാത്ത മറ്റൊരു വശവും നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര സര്‍വകലാശാലകളിലെ മലയാളി പ്രാതിനിധ്യത്തെ നല്ല മനസ്സോടെയല്ലാതെ കാണുന്ന ചില കേന്ദ്രങ്ങള്‍ അവര്‍ക്കെതിരായ ഗൂഢനീക്കങ്ങള്‍ നടത്തുന്നുവോ എന്ന് സംശയിക്കാവുന്ന ചില കാര്യങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. അലീഗഢ് യൂനിവേഴ്സിറ്റിയിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് നടന്ന എന്‍ട്രസ് പരീക്ഷ റദ്ദുചെയ്തത് അതിലെ ഒരു ഉദാഹരണമാണ്. കേരളത്തിലെ പരീക്ഷാ കേന്ദ്രമായ ഫാറൂഖ് കോളജില്‍നിന്ന് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ ധാരാളം പേര്‍ പ്രസ്തുത പരീക്ഷ പാസായിരുന്നു. ഇങ്ങനെ കുറെ അധികം പേര്‍ പാസായി എന്നതിന്‍െറ പേരില്‍ മാത്രം, മറ്റ് അന്വേഷണങ്ങളൊന്നുമില്ലാതെ ക്രമക്കേട് നടന്നുവെന്ന നിഗമനത്തിലത്തെി പരീക്ഷ റദ്ദാക്കുകയായിരുന്നു യൂനിവേഴ്സിറ്റി. ഇങ്ങനെയാണ് കാര്യമെങ്കില്‍, എയിംസില്‍ പ്രവേശം നേടിയ മലയാളി കുട്ടികളുടെ കഴിഞ്ഞ ഏതാനും വര്‍ഷത്തെ എണ്ണം പരിശോധിച്ചാല്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റും റദ്ദാക്കേണ്ടി വരുമെന്നാണ് അലീഗഢ് വാഴ്സിറ്റിയുടെ നടപടിയെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. അലീഗഢ് യൂനിവേഴ്സിറ്റിയിലെയും മെഡിക്കല്‍ കോളജിലെയും വര്‍ധിച്ച മലയാളി സാന്നിധ്യത്തില്‍ അസ്വസ്ഥരായ ഉത്തരേന്ത്യന്‍ ലോബിയാണ് ഈ നടപടിക്ക് പിന്നില്‍ എന്ന് ആരോപിക്കപ്പെടുന്നു. ബിരുദാനന്തര പഠനത്തിനും ഗവേഷണ പഠനത്തിനുമാണ് മുമ്പ് മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാനത്തിന് പുറത്തുള്ള ഉന്നത സ്ഥാപനങ്ങളിലേക്ക് പോയിരുന്നതെങ്കില്‍ ഇന്ന് ബിരുദപഠനത്തിനും പുറത്തേക്ക് പോവുന്ന പ്രവണതയുണ്ട്. ഡല്‍ഹിയില്‍ അത്തരക്കാരായ മലയാളി വിദ്യാര്‍ഥികളെ നമുക്ക് ധാരാളമായി കാണാന്‍ കഴിയും. പ്ളസ് ടു പരീക്ഷയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിന്‍െറ പേരില്‍ പ്രസ്തുത സര്‍വകലാശാലകളില്‍ പ്രവേശം തേടുന്ന മലയാളി വിദ്യാര്‍ഥികള്‍ പ്രയാസം നേരിടുന്നതായ വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഡല്‍ഹി യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ ഇസ്ലാമിയ തുടങ്ങിയ സര്‍വകലാശാലകളില്‍ ബിരുദ പ്രവേശം തേടുന്ന മലയാളി വിദ്യാര്‍ഥികളുടെ ഭാവി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിന്‍െറ പേരില്‍ ത്രിശങ്കുവിലാണ്. സമയത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതില്‍ കേരളത്തിലെ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ, പുറത്ത് പഠിക്കാന്‍ പോവുന്ന വിദ്യാര്‍ഥികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മുമ്പും വാര്‍ത്തകളില്‍ വന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിന് പ്രയാസപ്പെട്ട് അന്യനാടുകളില്‍ പോവുന്നവരുടെ ആത്മവിശ്വാസം കെടുത്തുന്നതാണ് ഈ നടപടികള്‍. പുറത്തുപോയി പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധന മുന്നില്‍വെച്ച്, അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനവും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള നമ്മുടെ ചെറുപ്പക്കാരുടെ കുതിപ്പിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് വേണ്ടത്. അല്ലാതെ, അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് ഗുണംചെയ്യുന്ന സമീപനം സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ. |
വനിതാ ലോകകപ്പ്: ജര്‍മനിയെ തകര്‍ത്ത് അമേരിക്ക ഫൈനലില്‍ Posted: 01 Jul 2015 02:23 PM PDT Image: ![]() മോണ്‍ട്രിയല്‍: രണ്ടാംപകുതിയില്‍ നേടിയ ഗോളുകളുടെ ബലത്തില്‍, ലോക ഒന്നാം റാങ്കുകാരായ ജര്‍മനിയെ തകര്‍ത്ത് അമേരിക്ക വനിതാ ഫുട്ബാള്‍ ലോകകപ്പിന്‍െറ ഫൈനലിലേക്ക് കുതിച്ചു. ക്യാപ്റ്റന്‍ കാര്‍ലി ലോയ്ഡും കെല്ലി ഒ‘ ഹാരയും നേടിയ ഗോളുകളില്‍ 2-0ത്തിനാണ് അമേരിക്ക സെമിയില്‍ ജയം പിടിച്ചത്. 1991ലും 1999ലും ജേതാക്കളായ അമേരിക്ക ലോക രണ്ടാം നമ്പര്‍ ടീമാണ്. ജര്‍മനിയും മുമ്പ് രണ്ടുതവണ ജേതാക്കളായിരുന്നു. നിലവിലെ ജേതാക്കളായ ജപ്പാനും ഇംഗ്ളണ്ടും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാക്കളെ ജൂലൈ അഞ്ചിന് വാന്‍കൂവറില്‍ നടക്കുന്ന ഫൈനലില്‍ അമേരിക്കന്‍ വനിതകള്‍ നേരിടും. ടൂര്‍ണമെന്‍റ് ടോപ് സ്കോററായ സെലിയ സാസിച് 60ാം മിനിറ്റില്‍ പെനാല്‍റ്റി പാഴാക്കിയത് ജര്‍മനിക്ക് വിനയായി. എന്നാല്‍, ഒമ്പത് നിമിഷങ്ങള്‍ക്കുശേഷം അലക്സ് മോര്‍ഗനെ, അനികെ ക്രാന്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മുതലാക്കി ലക്ഷ്യംകണ്ട ലോയ്ഡ് അമേരിക്കക്ക് ലീഡ് സമ്മാനിച്ചു. കളിയവസാനിക്കാന്‍ ആറു മിനിറ്റുകള്‍ ശേഷിക്കെ പ്രതിരോധതാരം ഒ‘ ഹാര അമേരിക്കക്കായുള്ള തന്‍െറ ആദ്യ ഗോള്‍ കണ്ടത്തെിയയോടെ ജര്‍മന്‍ തോല്‍വി വന്നത്തെി. |
ദിനോസറുകള്‍ ഇല്ലാതായത് മത്സ്യങ്ങള്‍ക്ക് ഗുണമായി! Posted: 01 Jul 2015 02:15 PM PDT Image: ![]() വാഷിങ്ടണ്‍: 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ദിനോസറുകളെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ സംഭവമാണ് മത്സ്യങ്ങളുടെ പുതുയുഗത്തിന് തുടക്കമായതെന്ന് പുതിയ ഗവേഷണഫലം. ലോകത്ത് നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവുംകൂടുതല്‍ കാണപ്പെടുന്നവയും കൂടുതല്‍ വൈവിധ്യമേറിയവയുമായ റേ ഫിന്‍ഡ് വിഭാഗം മീനുകള്‍ സമുദ്രത്തിന്‍െറ ആവാസവ്യവസ്ഥയില്‍ പ്രാധാന്യം നേടിയത് 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ദിനോസറുകളുടെ നാശത്തോടെയാണെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. മുള്ളുകളോടുകൂടിയവയും വിശറിപോലുള്ള ചിറകുകളുള്ളവയുമായ വര്‍ഗമാണ് റേ ഫിന്‍ഡ് മത്സ്യങ്ങള്‍. സ്വര്‍ണമത്സ്യം മുതല്‍ ചൂരയും ചെമ്പല്ലിയുംവരെ ലോകത്തെ മത്സ്യഗണങ്ങളില്‍ 99 ശതമാനവും റേ ഫിന്‍ഡ് വിഭാഗക്കാരാണ്. ലോകത്തെങ്ങുമുള്ള അവസാദശിലകളില്‍നിന്ന് ശേഖരിച്ച മത്സ്യങ്ങളുടെ പല്ലുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെിയത് ദിനോസറുകള്‍ക്കുശേഷമുള്ള കാലത്താണ് ഇവയുടെ ആധിക്യമാരംഭിച്ചതെന്നാണ്. കടലില്‍ കൂടുതലായി മത്സ്യങ്ങളെ കാണാറുള്ള പെലാജിക് മേഖലയിലെ മത്സ്യങ്ങളുടെ വളര്‍ച്ചയില്‍ ഈ വംശനാശകാലം ഏറെ സ്വാധീനംചെലുത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ കാലംതന്നെയാണ് റേ ഫിന്‍ഡ് വിഭാഗക്കാരെ കടലിലെ ഭൂരിപക്ഷമാക്കിയത്. സ്രാവുകളുടെ എണ്ണത്തില്‍ വംശനാശകാലത്തിനുമുമ്പും പിന്‍പും കാര്യമായ വ്യത്യാസമില്ളെന്നാണ് ഗവേഷകര്‍ കടല്‍ത്തട്ടിലെ ശിലകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടത്തൊനായത്. 30,000 റേ ഫിന്‍ഡ് മത്സ്യവര്‍ഗങ്ങളാണ് ഇപ്പോള്‍ സമുദ്രങ്ങളിലുള്ളത്. ദിനോസറുകളുടെ നാശത്തിന് കാരണമായ ഉല്‍ക്കാപതനം സമുദ്രത്തിന്‍െറ സ്വഭാവം പൂര്‍ണമായും വ്യത്യസ്തമാക്കിയെന്നാണ് ഗവേഷകര്‍ പറയുന്നത്. അതാണ് റേ ഫിന്‍ഡ് മത്സ്യങ്ങള്‍ക്ക് ഗുണമായതെന്നും ഗവേഷകര്‍ പറയുന്നു. കാലിഫോര്‍ണിയയിലെ സ്ക്രിപ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഓഷ്യാനോഗ്രഫിയാണ് ഗവേഷണം നടത്തിയത്. |
ഗ്രീസ് വിട്ടുവീഴ്ചക്ക് തയാറെന്ന് സൂചന Posted: 01 Jul 2015 02:12 PM PDT Image: ![]() Subtitle: നിബന്ധനകളില്‍ ചെറിയ ഭേദഗതി വേണമെന്ന് ആവശ്യം ആഥന്‍സ്: ഭീമമായ കടം തിരിച്ചടക്കുന്ന കാര്യത്തില്‍ ഗ്രീസ് വിട്ടുവീഴ്ചകള്‍ക്ക് തയാറായതായി സൂചന. അന്താരാഷ്ട്ര നാണയനിധിയും (ഐ.എം.എഫ്) യൂറോപ്യന്‍ യൂനിയനും മുന്നോട്ടുവെച്ച കര്‍ശന സാമ്പത്തിക അച്ചടക്കനടപടികളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തയാറായാല്‍ നിര്‍ദേശങ്ങളില്‍ മിക്കതും അംഗീകരിക്കാമെന്നറിയിച്ച് ഗ്രീസ് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് കത്തെഴുതിയതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗ്രീക് ദ്വീപിനുള്ള വാറ്റ് (വില്‍പനനികുതി) ഇളവ് തുടരുക, വിരമിക്കല്‍ പ്രായം 67 ആയി ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത് പെട്ടെന്ന് നടപ്പാക്കുന്നതിനുപകരം ഒക്ടോബറിലേക്ക് മാറ്റുക എന്നിവയാണ് ഗ്രീസ് ആവശ്യപ്പെടുന്ന രണ്ടു മാറ്റങ്ങള്‍. യൂറോപ്യന്‍ യൂനിയന്‍ നിബന്ധനകള്‍ ഗ്രീസ് അംഗീകരിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്ന് രാജ്യത്തെ ഓഹരിവിപണിയില്‍ മുന്നേറ്റമുണ്ടായി. ഐ.എം.എഫിന് ജൂണ്‍ 30നകം നല്‍കേണ്ടിയിരുന്ന 180 കോടി ഡോളര്‍ (ഏകദേശം 12,000 കോടി രൂപ) തിരിച്ചടക്കാന്‍ ഗ്രീസിന് കഴിഞ്ഞിരുന്നില്ല. ഇതോടെ, കടംവീട്ടുന്നതില്‍ വീഴ്ചവരുത്തുന്ന ആദ്യ വികസിതരാജ്യമായി ഗ്രീസ്. 2001ല്‍ സിംബാബ്വെയാണ് ഇതിനുമുമ്പ് കടം തിരിച്ചടക്കാതിരുന്നത്. കടം തിരിച്ചടക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന ഗ്രീസിന്‍െറ ആവശ്യം യൂറോമേഖലയിലെ ധനകാര്യ മന്ത്രിമാര്‍ തള്ളിയിരുന്നു. ഗ്രീസിനുള്ള രക്ഷാപദ്ധതി നീട്ടുന്നത് കിറുക്കന്‍ നടപടിയായിരിക്കുമെന്നും അതൊരിക്കലും സംഭവിക്കില്ളെന്നും യൂറോമേഖലയിലെ ധനകാര്യമന്ത്രിമാരുടെ കൂട്ടായ്മയായ യൂറോഗ്രൂപ്പിന്‍െറ അധ്യക്ഷന്‍ ഡച്ച് ധനകാര്യമന്ത്രി ജെറോണ്‍ ദിസെല്‍ബ്ളോം പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച അച്ചടക്കനടപടികളിന്മേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഹിതപരിശോധന ഞായറാഴ്ച നടക്കും. ഹിതപരിശോധനക്കുമുമ്പ് പുതിയ രക്ഷാപദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ച സാധ്യമല്ളെന്ന് ജര്‍മന്‍ ധനകാര്യമന്ത്രി വൂള്‍ഫ്ഗാങ് ഷ്യൂബ്ലെ പറഞ്ഞു. |
നീലക്കണ്ണുള്ളവര്‍ സൂക്ഷിക്കുക; മുഴുക്കുടിയന്‍മാരായേക്കാം Posted: 01 Jul 2015 01:30 PM PDT Image: ![]() വാഷിങ്ടണ്‍: നീലക്കണ്ണുള്ളവര്‍ മദ്യപാനികളാകാന്‍ സാധ്യത കൂടുതലെന്ന് പുതിയ പഠനം. യു.എസിലെ വെര്‍മോണ്ട് സര്‍വകലാശാലയില്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ണിന്‍െറ നിറവും മദ്യത്തിന്‍െറ ഉപയോഗവും തമ്മിലുള്ള ബന്ധം കണ്ടത്തെിയത്. പച്ച, ചാര, തവിട്ട് തുടങ്ങിയ ഇളംനിറങ്ങളോടുകൂടിയ കണ്ണുകളുള്ള യൂറോപ്യന്‍ അമേരിക്കക്കാരില്‍ ഇരുണ്ട തവിട്ട് നിറത്തിലുള്ള കണ്ണുകളുള്ളവരേക്കാള്‍ മദ്യപാനശീലം കൂടുതലായിരിക്കുമത്രെ. ഏറ്റവും കൂടുതല്‍ മദ്യപാനം കാണുന്നത് നീലക്കണ്ണുള്ളവരിലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 10000ഓളം പേരിലാണ് ഗവേഷണ സംഘം പഠനം നടത്തിയത്. അമേരിക്കയിലെ വെര്‍മോണ്ട് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടത്തെിയത്. അമേരിക്കന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ ജെനിറ്റിക്സിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്. മദ്യപാനചികിത്സക്ക് കണ്ണിന്‍െറ നിറം സഹായിക്കുമെന്നതാണ് കണ്ടത്തെലിന്‍െറ പ്രയോജനമെന്ന് ഗവേഷണസംഘത്തില്‍ അംഗമായ ആര്‍വിസ് സുലോവാരി പറഞ്ഞു. |
21 വര്‍ഷം; ജമ്മു^കശ്മീരില്‍ കൊല്ലപ്പെട്ടത് 43,000 പേര്‍ Posted: 01 Jul 2015 01:17 PM PDT Image: ![]() ന്യൂഡല്‍ഹി: കഴിഞ്ഞ 21 വര്‍ഷത്തിനിടെ ജമ്മു-കശ്മീരില്‍ കൊല്ലപ്പെട്ടത് 43,000ല്‍ അധികം പേരെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍. സംസ്ഥാന സര്‍ക്കാറിന്‍െറ കണക്കുകള്‍ ഉദ്ധരിച്ചാണ് ആംനസ്റ്റി ഈ കണക്കുകള്‍ പുറത്തുവിട്ടത്. 1990 മുതല്‍ 2011 വരെയാണ് 43,550 പേര്‍ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് സായുധ സേന പ്രത്യേക അധികാര നിയമം (അഫ്സ്പ) നടപ്പാക്കി 25 വര്‍ഷം പൂര്‍ത്തിയാവുന്നതിനിടെയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നിരിക്കുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് കശ്മീരില്‍ അഫ്സ്പ നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ‘ജമ്മു-കശ്മീരില്‍ സൈനികരുടെ മനുഷ്യാവകാശ ലംഘനം’ എന്ന തലക്കെട്ടില്‍ ആംനസ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 21,323 പേര്‍ തീവ്രവാദികളെന്ന നിലയിലാണ് കൊല്ലപ്പെട്ടത്. 13,226 സിവിലിയന്മാരെ സായുധ സംഘങ്ങള്‍ കൊലപ്പെടുത്തിയപ്പോള്‍ 3,642 പേര്‍ സുരക്ഷാ സേനയുടെ ഇരകളായി. 5,369 സൈനികരും കൊല്ലപ്പെട്ടു. 1990ന്‍െറ ആദ്യ പകുതിയില്‍ 800ല്‍ അധികം പേര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. സൈനികരുടെ കുറ്റകൃത്യങ്ങള്‍ സിവില്‍ കോടതിയില്‍ വിചാരണചെയ്യപ്പെട്ടില്ളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ‘അഫ്സ്പ’ പിന്‍വലിക്കുന്നതോടൊപ്പം കുറ്റക്കാരായ സൈനികരെ ശിക്ഷിക്കാനും ഇതാവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും ഭരണകൂടവും സൈനിക മേധാവികളും ശ്രമിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. |
നെഹ്റുവിന്‍െറ വിക്കി പീഡിയ പേജില്‍ കേന്ദ്രത്തിന്‍െറ തിരുത്ത് Posted: 01 Jul 2015 12:46 PM PDT Image: ![]() ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ ഒൗദ്യോഗിക കമ്പ്യൂട്ടര്‍ ശൃംഖല വഴി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ വിക്കിപീഡിയ പേജില്‍ തിരുത്തല്‍. ഓണ്‍ലൈനിലെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ നെഹ്റുവിനെയും അദ്ദേഹത്തിന്‍െറ പൂര്‍വികരെയുംകുറിച്ച് തെറ്റായ വിവരം കുത്തിത്തിരുകിയത് കഴിഞ്ഞ ദിവസമാണ് ശ്രദ്ധയില്‍പെട്ടത്. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ മുത്തച്ഛന്‍ ഗംഗാധര്‍ നെഹ്റു ഗിയാസുദ്ദീന്‍ ഘാസി എന്ന മുസ്ലിം ആയിരുന്നുവെന്നും ബ്രിട്ടീഷുകാരുടെ പിടിയില്‍നിന്ന് രക്ഷനേടാന്‍ ഹിന്ദു ആയതാണെന്നുമാണ് ചേര്‍ത്തിരിക്കുന്നത്. വിക്കിപീഡിയയില്‍ തിരുത്തിക്കയറ്റുന്ന വിവരങ്ങള്‍ നിരീക്ഷിക്കുന്ന കൂട്ടായ്മ നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ അധീനതയിലുള്ള നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററിന്‍െറ (എന്‍.ഐ.സി) ഐ.പി അഡ്രസ് മുഖേനയാണ് വിവരം തിരുത്തിയതെന്ന് വ്യക്തമായി. പുറമെനിന്ന് ആരെങ്കിലും അതു ചെയ്യുമെന്ന് കരുതാനാകില്ളെന്ന് സംഭവം പുറത്തുകൊണ്ടുവന്ന സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി അധ്യക്ഷന്‍ പ്രാണേഷ് പ്രകാശ് പറഞ്ഞു. മോത്തിലാല്‍ നെഹ്റുവിനെക്കുറിച്ചും തെറ്റായ വിവരമാണുള്ളത്. ജവഹര്‍ലാല്‍-എഡ്വിന മൗണ്ട് ബാറ്റണ്‍ ബന്ധത്തെക്കുറിച്ചും അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടായിരുന്നു. ഇവ നീക്കി. പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. |
പെരുമ്പാവൂര്‍ കണ്ണന്‍െറ കൊമ്പ് ഇനി ജയറാമിന് Posted: 01 Jul 2015 12:15 PM PDT Image: ![]()
എറണാകുളത്തെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നാണ് കൊമ്പുകള്‍ സൂക്ഷിച്ചിരുന്ന ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ ജയറാമത്തെിയത്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റും (വൈല്‍ഡ് ലൈഫ്) ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ജി. ഹരികുമാറിന് അപേക്ഷ നല്‍കിയാണ് കൊമ്പുകള്‍ കൈവശം വെക്കാനുള്ള അവകാശം സ്വന്തമാക്കിയത്. സര്‍ക്കാര്‍ സ്വത്തില്‍പെടുന്ന കൊമ്പുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് സൂക്ഷിക്കാനുള്ള അവകാശം നിയമപ്രകാരം അപേക്ഷിച്ചാല്‍ ലഭിക്കും. എന്നാല്‍, വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ രൂപമാറ്റം വരുത്താനോ അധികാരമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിനത്തെിയപ്പോഴാണ് മനിശ്ശീരി ഹരിദാസിന്‍െറ ഉടമസ്ഥതയിലുണ്ടായിരുന്ന ആനയെ ജയറാം സ്വന്തമാക്കിയത്. |
Posted: 01 Jul 2015 10:51 AM PDT Image: ![]() തിരുവനന്തപുരം: വാക്കിലും നോക്കിലും ജി.കെ തന്നെ, എല്ലാ കാര്യത്തിലും കൃത്യതയും പക്വതയും. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ ശാസ്തമംഗലത്തെ വീടായ അഭയത്തില്‍നിന്ന് തിരിക്കും മുമ്പ് കെ.എസ്. ശബരീനാഥന്‍ പിതാവ് ജി. കാര്‍ത്തികേയന്‍െറ ചിത്രത്തിന് മുന്നില്‍ ഒരുനിമിഷം മൗനമായി നിന്നു. പിതാവിന്‍െറ സ്മരണകള്‍ക്കുമുന്നില്‍ ഒരുനിമിഷം അരുവിക്കരയുടെ പുതിയ എം.എല്‍.എ വിതുമ്പി. പിന്നെ പിതാവിന്‍െറ അസ്ഥിത്തറയിലത്തെി പ്രാര്‍ഥന. ഒപ്പം മാതാവിന്‍െറ അനുഗ്രഹവും തേടി. ആശീര്‍വദിക്കാന്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമുണ്ടായിരുന്നു. നേരെ പോയത് നിയമനിര്‍മാണത്തിന്‍െറ ശ്രീകോവിലിലേക്ക്. രാവിലെ എട്ടിന് തന്നെ ശബരിയും കുടുംബവും സ്പീക്കര്‍ എന്‍. ശക്തന്‍െറ ഓഫിസിലത്തെി. അവിടത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭാനടപടികള്‍ തുടങ്ങാനുള്ള കാത്തിരിപ്പായി. രാവിലെ 8.30ന് തന്നെ കുടുംബാംഗങ്ങള്‍ സ്പീക്കറുടെ ഗാലറിയില്‍ ഇടംനേടി. 9.30ന് സത്യപ്രതിജ്ഞക്കായി നിയമസഭാ സെക്രട്ടറി ശാരംഗധരന്‍ ക്ഷണിച്ചു. മുതിര്‍ന്ന അംഗങ്ങളെ അഭിവാദ്യം ചെയ്തശേഷം ചുമതലയേറ്റത് ദൈവനാമത്തില്‍. ഈ സഭയില്‍ തന്നെ, പിതാവിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത എന്‍. ശക്തന്‍െറ മുന്നിലായിരുന്നു സ്ഥാനാരോഹണവും. തുടര്‍ന്ന് സ്പീക്കറുടെ ഡയസിലത്തെി. പിതാവ് ഇരുന്ന ഇരിപ്പിടത്തിലേക്ക് നടന്നടുത്തപ്പോള്‍ തെല്ളൊരു നീറ്റല്‍ മനസ്സിലുണ്ടെന്ന് മുഖത്ത് വ്യക്തം. പിന്നെ, സഭാംഗങ്ങള്‍ അനുമോദനവുമായി എത്തി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ആറാംനിരയിലെ ഇരിപ്പിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൈകൊടുക്കാനായി സാമാജികര്‍ അടുത്തേക്കത്തെിക്കൊണ്ടിരുന്നു. സഭാനടപടികള്‍ നീണ്ടുപോയേക്കുമെന്ന് കരുതി സ്പീക്കറുടെ റൂളിങ്. ശബരീനാഥന്‍ സീറ്റിലേക്ക് പോകൂ.... പ്ളീസ്... ഇതോടെ സഭയില്‍ പൊട്ടിച്ചിരിയായി. പിന്നെ ശ്രദ്ധക്ഷണിക്കലിന്‍െറ ഗൗരവത്തിലേക്ക് സഭ കടന്നു. അരുവിക്കരയിലെ വിജയപരാജയങ്ങളെക്കുറിച്ച് ഭരണപ്രതിപക്ഷങ്ങളുടെ വാഗ്വാദം തകര്‍ത്തപ്പോള്‍ ശ്രദ്ധയുള്ള ഒരു കുട്ടിയുടെ കൗതുകത്തോടെ ശബരി എല്ലാം നിശ്ശബ്ദനായി വീക്ഷിച്ചു. |
കാഴ്ച ശക്തി നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് 1.8 കോടി രൂപ നഷ്ട പരിഹാരം Posted: 01 Jul 2015 04:27 AM PDT Image: ![]() ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രിയുടെ അശ്രദ്ധ കാരണം കാഴ്ച ശക്തി നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് 1.8 കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീകോടതി ഉത്തരവിട്ടു. തമിഴ്‌നാട്ടിലെ 18 കാരിക്കാണ് ഭീമമായ തുക നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മാസം തികയാതെയാണ് പെണ്‍കുട്ടി ജനിച്ചത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ സാധാരണയായി ഉണ്ടാകുന്ന കാഴ്ചപ്രശ്‌നം പരിഹാരിക്കാതെ ആശുപത്രി അധികൃതര്‍ ഇവരെ ഡിസ്ചാര്‍ഡ് ചെയ്യിക്കുകയാിരുന്നു. പിന്നീട് ഇക്കാര്യം കുടുംബം അറിയുമ്പോഴേക്കും പെണ്‍കുട്ടിയുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ദേശീയ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു. അവര്‍ 5 ലക്ഷം രൂപ നഷ്ടപരിപാരമായി പ്രഖ്യാപിച്ചെങ്കിലും കുടുംബം അതൃപ്തരായിരുന്നു. പിന്നീടാണ് പിതാവ് പരമോന്നത കോടതിയെ സമീപിച്ചത്.
|
മഹാരാജാസിലെ മോഷണം: മുന്‍ വിദ്യാര്‍ഥി നേതാവടക്കം മൂന്നുപേര്‍ പിടിയില്‍ Posted: 01 Jul 2015 02:45 AM PDT കൊച്ചി: മഹാരാജാസ് കോളജില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മുന്‍ വിദ്യാര്‍ഥിനേതാവടക്കം മൂന്നുപേര്‍ പിടിയില്‍. സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ ഇവരുടെ അറസ്റ്റ് വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. |
വനമേഖലയില്‍ അനധികൃത നിര്‍മാണം; അധികൃതര്‍ നിസ്സംഗതയില്‍ Posted: 01 Jul 2015 02:18 AM PDT പൂക്കോട്ടുംപാടം: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വനമേഖലക്ക് സമീപം യന്ത്രമുപയോഗിച്ച് നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതായി സൂചന. സൈലന്‍റ് വാലി കരുതല്‍ മേഖലയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രവൃത്തികള്‍ നടത്തുന്നത്. ടി.കെ കോളനി പൂന്തോട്ടം കടവിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ അതിര്‍ത്തി വനപ്രദേശമാണ്. ചെരിഞ്ഞുകിടക്കുന്ന പ്രദേശത്തെ മണ്ണു് മാന്തുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും സൂചനയുണ്ട്. സൈലന്‍റ്വാലി ബഫര്‍ സോണ്‍ ഒൗട്ട്പോസ്റ്റിനും കാളികാവ് റെയ്ഞ്ചിന് കീഴിലെ പൂത്തോട്ടംകടവ് ചെക് പോസ്റ്റിനും സമീപമാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. സംഭവത്തെക്കുറിച്ച് വനംവകുപ്പിന് സൂചന നല്‍കിയിട്ടും സ്ഥലം പരിശോധിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ളെന്നും പറയുന്നു. |
സേവനങ്ങള്‍ സ്മാര്‍ട്ടാക്കുന്നു; ആര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം Posted: 01 Jul 2015 01:53 AM PDT കോഴിക്കോട്: സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ ഉതകുന്ന മൊബൈല്‍ ആപ്ളിക്കേഷനുകള്‍, ഐ.ടി സേവനങ്ങള്‍ എന്നിവ നിര്‍ദേശിക്കാന്‍ അവസരം. സര്‍ക്കാറുമായുള്ള ജനങ്ങളുടെ ബന്ധം കൂടുതല്‍ സജീവമാക്കാന്‍ സഹായിക്കുന്ന ഏത് മേഖലയുമായി ബന്ധപ്പെട്ട ആപ്ളിക്കേഷനുകളും ആര്‍ക്കും സമര്‍പ്പിക്കാം. ഇവയില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച നിര്‍ദേശങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റില്‍ നടക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം നിലവിലെ ഇ-സേവനങ്ങളെക്കുറിച്ച് പരമാവധി ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷ പരിപാടികള്‍ സംഘടിപ്പി |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment