പൊലീസ് സ്റ്റേഷനില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ Madhyamam News Feeds | ![]() |
- പൊലീസ് സ്റ്റേഷനില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
- അനിയന്‍ ബാവയും ചേട്ടന്‍ ബാവയും തന്ന മധുരം
- കോട്ടക്കല്‍ ബാലികാപീഡനം: ഒരാള്‍കൂടി അറസ്റ്റില്‍
- എം.എസ്. വിശ്വനാഥനും ഫാബി ബഷീറിനും അനുശോചന പ്രവാഹം
- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യം ഏഴു തീവ്രവാദികളെ വധിച്ചു
- റോഡ് വികസനത്തില്‍ കേരളം ഏറ്റവും പിന്നില്‍^ നിതിന്‍ ഗഡ്കരി
- അമേരിക്കയിലെ നാവികകേന്ദ്രത്തില്‍ വെടിവെപ്പ്; നാല് മരണം
- ഒരു സ്പൂണ്‍ പാല്‍പ്പൊടി കട്ടെടുത്ത കുട്ടിക്കും അമ്മക്കും ക്രൂരമര്‍ദ്ദനം
- ഒമാന്‍ ഒഴികെ ഗള്‍ഫില്‍ ഇന്ന് ഈദുല്‍ ഫിത്വ് ര്‍
- മോദി ഇന്ന് ജമ്മുവില്‍; 70,000 കോടിയുടെ വികസനപാക്കേജ് പ്രഖ്യാപിച്ചേക്കും
- ഒമാനില്‍ ഈദുല്‍ ഫിത്ര്‍ ശനിയാഴ്ച
- ഈദാഘോഷത്തിന്‍െറ നിറവില്‍ വിശ്വാസികള്‍
- പ്രവാസി വോട്ട് യാഥാര്‍ഥ്യമാകുന്നു; ഡോ.ഷംശീറിന്‍െറ അടുത്ത പോരാട്ടം വിമാന നിരക്ക് കൊള്ളക്കെതിരെ
- പുതിയ ചക്രവാളങ്ങള്‍ തേടി
- ഭൂമി ഏറ്റെടുക്കല്‍ ബില്‍: കേന്ദ്രം പിടിവാശി വെടിയണം
- ഇനി വരാനിരിക്കുന്നത് അവരുടെ കാലമാണ്...
- ആഷസ്: ഓസീസ് ശക്തമായ നിലയില്‍
- ഇറാന്‍ ആണവ കരാര്‍: യു.എന്‍ രക്ഷാസമിതി വോട്ടെടുപ്പ് അടുത്തയാഴ്ച
- കുറുമ്പുകൂടിയാല്‍ അണ്ണാറക്കണ്ണനെയും പൊലീസ് പൊക്കും!
- തുഹ്ഫത്തുല്‍ മുജാഹിദീന് 430 വയസ്സ്
- കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച
- പാകിസ്താന് പ്രകോപനമുണ്ടാക്കിയാല്‍ തിരിച്ചടിക്കും ^ഇന്ത്യ
- ബല്‍റാം Vs സുരേന്ദ്രന്‍
- ഭീഷണി വകവെക്കില്ല; സമരം തുടരുമെന്ന് എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികള്‍
- ചക്രങ്ങള്‍ പിന്‍വലിക്കാതെ എയര്‍ഇന്ത്യയുടെ ആകാശയാത്ര
പൊലീസ് സ്റ്റേഷനില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ Posted: 16 Jul 2015 11:43 PM PDT Image: ![]() ജുന്‍ജുനു: രാജസ്ഥാനിലെ പൊലീസ് സ്റ്റേഷനില്‍ യുവതിയെ ബലാല്‍സംഗം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് പോലീസുദ്യോഗസ്ഥന് സസ്പെന്‍ഷന്‍. 30 കാരിയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. ചിദ്വ പൊലീസ് സ്റ്റേഷന് കീഴിലുള്ള കാവല്‍പുരയിലെ എ.എസ്.ഐ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പലതവണ ഇയാള്‍ തന്നെ ബലല്‍സംഗം ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ യുവതിയെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായും മറ്റു ജീവനക്കാരെ സ്ഥലം മാറ്റിയതായും എസ്.പി വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. |
അനിയന്‍ ബാവയും ചേട്ടന്‍ ബാവയും തന്ന മധുരം Posted: 16 Jul 2015 11:06 PM PDT Image: ![]() Subtitle: സംവിധായകന്‍ റാഫിയുടെ പെരുന്നാള്‍ ഓര്‍മ അനിയന്‍ ബാവ, ചേട്ടന്‍ ബാവ സിനിമ റിലീസായതിനുശേഷമുള്ള പെരുന്നാളായിരുന്നു സംവിധായകന്‍ റാഫി കുട്ടിക്കാലത്തിനുശേഷം ഏറ്റവും അധികം ആഹ്ളാദിച്ച് ആസ്വദിച്ച പെരുന്നാള്‍. ഈ ഫീല്‍ഡില്‍ നില്‍ക്കണോ അതോ പൂര്‍ണമായും വിരമിക്കണോ എന്ന തീരുമാനമെടുക്കേണ്ട നിര്‍ണായക ഘട്ടമായിരുന്നത്. ഉണ്ടായിരുന്ന ജോലിയെല്ലാം കളഞ്ഞ് സിനിമാ ഫീല്‍ഡിലേക്ക് റാഫിയും മെക്കാര്‍ട്ടിനും കൂടി കാലെടുത്തുവെച്ചുവെങ്കിലും തിരക്കഥയെഴുതിയ രണ്ടു സിനിമകളും വേണ്ടത്ര സാമ്പത്തിക വിജയം നേടിയില്ല. ഇതോടുകൂടി ഇവരുടെ ചീട്ട് കീറി എന്ന് എല്ലാവരും തീരുമാനിച്ച സമയമായിരുന്നു. ഇതിനു ശേഷമാണ് വീണ്ടും അനിയന്‍ ബാവ ചേട്ടന്‍ ബാവ റിലീസാകുന്നത്. റിലീസായി കുറച്ചുദിവസം കഴിഞ്ഞാല്‍ നോമ്പ് തുടങ്ങുമെന്നതിനാല്‍ സിനിമ അധിക ദിവസം ഓടില്ളെന്ന് പലരുടെയും ഭീഷണി. നോമ്പായതിനാല്‍ ആ പറഞ്ഞത് ശരിയാകുമെന്ന് റാഫിക്കും മെക്കാര്‍ട്ടിനും ഉറപ്പുണ്ടായിരുന്നു. എന്നാല്‍ നോമ്പ് തുടങ്ങിയിട്ടും തിയേറ്ററില്‍ വന്‍ കലക്ഷനോടുകൂടി സിനിമ നിറഞ്ഞോടി. ജീവിതം കീഴടക്കിയ സന്തോഷമായിരുന്നു ആ പെരുന്നാളിന്. ചെറുപ്പ കാലത്തിനുശേഷം ആദ്യമായാണ് ഒരു പെരുന്നാളിന് സന്തോഷിച്ചത്. ഞാനും മെക്കാര്‍ട്ടിനും മാത്രമല്ല, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം അന്ന് വലിയ ആഹ്ളാദത്തിലാണ് ആ പെരുന്നാള്‍ ആഘോഷിച്ചത്. കാരണം ഞങ്ങളുടെ വിധി നിര്‍ണയിക്കുന്ന സിനിമയായിരുന്നു അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്നത് എല്ലാവര്‍ക്കുമറിയാമായിരുന്നു. അതിനുശേഷമുള്ള ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ തന്നെതേടി ഇരട്ടി സന്തോഷം എത്തിയതായി റാഫി പറഞ്ഞു. കാരണം മെക്കാര്‍ട്ടിനുമായി വേര്‍ പിരിഞ്ഞശേഷം സ്വതന്ത്രമായി ചെയ്ത ആദ്യത്തെ ചലച്ചിത്രം റിംഗ്മാസ്റ്റര്‍ സൂപ്പര്‍ ഹിറ്റായി നൂറുദിവസം കഴിഞ്ഞിട്ടും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്ന ശേഷം വന്ന പെരുന്നാളായിരുന്നത്. കൂട്ടുകുടുംബമായിരുന്നു റാഫിയുടേത്. എറണാകുളത്തെ പുല്ളേപ്പടിയില്‍ ജ്യേഷ്ഠനുജന്മാരുടെ മൂന്നു കുടുംബമായിരുന്നു ഒരു തറവാട്ടില്‍ കഴിഞ്ഞിരുന്നത്. സമപ്രായക്കാരായ പത്തുപതിനഞ്ച് കുട്ടികളാണ് അന്ന് തറവാട്ടിലുണ്ടായിരുന്നത്. പെരുന്നാള്‍ രാവിന് പടക്കംപൊട്ടിക്കലില്‍ തുടങ്ങുന്ന റാഫി ഗ്യാംഗിന്‍്റെ ആഘോഷം രണ്ടുദിവസത്തോളം നീണ്ടുനില്‍ക്കും. രാവിലെ പള്ളിയിലൊക്കെ പോയി വന്നശേഷം തറവാട്ടിലെ മൂന്നു അടുക്കളകളിലും ഇവരെല്ലാം കയറിയിറങ്ങും എവിടെനിന്നും ഇഷ്ടമുള്ളതെല്ലാം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. നര്‍മത്തിന്‍റെ ഒത്തുകൂടല്‍ |
കോട്ടക്കല്‍ ബാലികാപീഡനം: ഒരാള്‍കൂടി അറസ്റ്റില്‍ Posted: 16 Jul 2015 10:56 PM PDT കോട്ടക്കല്‍: ആറാം ക്ളാസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒരാളെക്കൂടി തിരൂര്‍ സി.ഐ എം. മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തു. കുറുവ പഴമള്ളൂര്‍ പള്ളിയാലില്‍ ഫൈസലാണ് (22) അറസ്റ്റിലായത്. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. |
എം.എസ്. വിശ്വനാഥനും ഫാബി ബഷീറിനും അനുശോചന പ്രവാഹം Posted: 16 Jul 2015 10:52 PM PDT കോഴിക്കോട്: സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥന്‍െറയും വൈക്കം മുഹമ്മദ് ബഷീറിന്‍െറ ഭാര്യ ഫാബി ബഷീറിന്‍െറയും നിര്യാണത്തില്‍ കലാ-സാംസ്കാരിക സംയുക്തവേദി അനുശോചിച്ചു. വൈ. പ്രസിഡന്‍റ് കട്ടയാട്ട് വേണുഗോപാലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജന. കണ്‍വീനര്‍ കെ. സലാം, കെ. സുബൈര്‍, വില്‍സണ്‍ സാമുവല്‍, കെ. അബൂബക്കര്‍, മണികണ്ഠന്‍ സംസാരിച്ചു. ഫാബി ബഷീറിന്‍െറ നിര്യാണത്തില്‍ കലക്ടര്‍ എന്‍. പ്രശാന്ത് അനുശോചിച്ചു. |
മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യം ഏഴു തീവ്രവാദികളെ വധിച്ചു Posted: 16 Jul 2015 10:23 PM PDT Image: ![]() കൊഹിമ: നാഗലാന്‍ഡിലെ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഏഴു തീവ്രവാദികളെ വധിച്ചു. നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് തീവ്രവാദികളെയാണ് വധിച്ചത്. ആക്രമണത്തിനിടെ രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു. ഫേക്ക് ജില്ലയിലെ അവാന്‍ഖുവില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. പെട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിന് നേരെ എന്‍.എസ.്സി.എന്‍^ കെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.12 കമാന്‍ഡോകളും 46 അസം റൈഫിള്‍സ് വിഭാഗവും ചേര്‍ന്ന സംയുക്ത ഓപറേഷന്‍ ഒരു മണിക്കൂറോളം നീണ്ടു. സൈനിക ഉദ്യോഗസ്ഥന് ആക്രമണത്തിനിടെ കാലില്‍ വെടിയേറ്റു. മാര്‍ച്ചിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആദ്യ തീവ്രവാദ ആക്രമണമുണ്ടായത്. ജൂണില്‍ മണിപ്പൂരില്‍ സൈനിക വ്യൂഹത്തിനു നേരെയുണ്ടായ ആക്രമത്തില്‍ 18 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. |
റോഡ് വികസനത്തില്‍ കേരളം ഏറ്റവും പിന്നില്‍^ നിതിന്‍ ഗഡ്കരി Posted: 16 Jul 2015 09:57 PM PDT Image: ![]() ന്യൂഡല്‍ഹി: റോഡ് വികസനത്തിന്‍െറ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ പദ്ധതികള്‍ക്കായി 2500 കോടി രൂപ നല്‍കാന്‍ തയ്യാറാണ്. സംസ്ഥാനം പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ പണം തടസ്സമാകില്ല. സ്ഥലം ഏറ്റെടുക്കലാണ് കേരളത്തിന്‍െറ പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. അടിമാലി ചെറുതോണി, കൊട്ടാരക്കര പമ്പ ഹൈവേകള്‍ക്കും തലശ്ശേരി- മാഹി ബൈപാസ് നാലുവരിയാക്കാനും അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കേരളസര്‍ക്കാരിന്‍െറ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. |
അമേരിക്കയിലെ നാവികകേന്ദ്രത്തില്‍ വെടിവെപ്പ്; നാല് മരണം Posted: 16 Jul 2015 09:18 PM PDT Image: ![]() വാഷിങ്ടണ്‍: അമേരിക്കയിലെ ടെന്നിസിയിലെ നാവികകേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാല് മറീനുകള്‍ കൊല്ലപ്പെട്ടു. പൊലീസ് ഓഫീസര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 11 ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയയാളെ സുരക്ഷാ സൈന്യം അപ്പോള്‍ത്തന്നെ വധിച്ചു. സംഭവസ്ഥലത്തേക്ക് ഒറ്റയ്ക്ക് ഇയാള്‍ കാറോടിച്ചുവരികയായിരുന്നു. വെടിവെപ്പ് നടത്തിയത് മുഹമ്മദ് യൂസഫ് അബ്ദുല്‍ അസീസ് എന്നയാളാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. 24 വയസായ ഇയാളെക്കുറിച്ച്ക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കുവൈറ്റില്‍ ജനിച്ച ഇയാള്‍ കാലങ്ങളായി അമേരിക്കയിലാണ് താമസമെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. |
ഒരു സ്പൂണ്‍ പാല്‍പ്പൊടി കട്ടെടുത്ത കുട്ടിക്കും അമ്മക്കും ക്രൂരമര്‍ദ്ദനം Posted: 16 Jul 2015 08:49 PM PDT Image: ![]() ആഗ്ര: ആഗ്രയില്‍ പാല്‍പ്പൊടി കട്ടെടുത്തെന്നാരോപിച്ച് 8 വയസായ കുട്ടിക്കും അമ്മക്കും ഇരുമ്പുദണ്ഡ് കൊണ്ട് ക്രൂര മര്‍ദനം. അംഗപരിമിതിയുള്ള അമ്മ ജോലിക്കു നിന്നിരുന്ന വീട്ടിലെ അധ്യാപകയും ഭര്‍ത്താവുമാണ് ഇവരെ മര്‍ദനത്തിരയാക്കിയത്. സ്ത്രീ ജോലിക്കു നിന്ന വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി ടിവി ദൃശ്യങ്ങളിലൂടെ കളവ് കണ്ടെത്തിയ ദമ്പതികള്‍ ആദ്യം അമ്മയേയും പിന്നീട് കുട്ടിയേയും ക്രൂരമായ മര്‍ദനത്തിരയാക്കുകയായിരുന്നു. എന്‍െറ സാരിയും മകന്‍െറ ഷര്‍ട്ടും ഊരിക്കളഞ്ഞ് ഇരുമ്പുദണ്ഡുകൊണ്ട് അവര്‍ അടിച്ചു. ആരോടെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാല്‍ കൂടുതല്‍ ശിക്ഷ ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി- മര്‍ദനത്തിരയായ സ്ത്രീ പറഞ്ഞു. |
ഒമാന്‍ ഒഴികെ ഗള്‍ഫില്‍ ഇന്ന് ഈദുല്‍ ഫിത്വ് ര്‍ Posted: 16 Jul 2015 08:16 PM PDT Image: ![]() റിയാദ്: ഹൂത്ത സുദൈര്‍, ശഖ്റ തുടങ്ങി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്ന് (വെള്ളി) ഈദുല്‍ ഫിത്വ്ര്‍ ആയി സുപ്രീംകോടതി പ്രഖ്യാപിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. ഇതനുസരിച്ച് സൗദി അറേബ്യ, യു.എ,ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഒമാനില്‍ കേരളത്തോടൊപ്പം ശനിയാഴ്ചയായിരിക്കും പെരുന്നാള്‍. സൗദി അറേബ്യയില്‍ ശവ്വാല്‍ പിറ കണ്ടതിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാജ്യത്ത് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമെന്ന് യു.എ.ഇ നീതിന്യായ മന്ത്രിയും മാസപ്പിറവി നിര്‍ണയ കമ്മിറ്റി ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു. ഭരണാധികാരികള്‍ക്കും രാജ്യനിവാസികള്‍ക്കും അദ്ദേഹം പെരുന്നാള്‍ ആശംസ നേര്‍ന്നു. കേരളത്തില്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ വെള്ളിയാഴ്ച റമദാന്‍ 30 പൂര്‍ത്തീകരിച്ച് ശനിയാഴ്ച ഈദുല്‍ ഫിത്ര്‍ ആയിരിക്കും. |
മോദി ഇന്ന് ജമ്മുവില്‍; 70,000 കോടിയുടെ വികസനപാക്കേജ് പ്രഖ്യാപിച്ചേക്കും Posted: 16 Jul 2015 08:08 PM PDT Image: ![]() ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ജമ്മു സന്ദര്‍ശിക്കും. മുന്‍ ധനമന്ത്രി ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. ജമ്മു യൂണിവേഴ്സിറ്റിയിലെ ജനറല്‍ സൊറാവര്‍ സിംഗ് ഓഡിറ്റോറിയത്തിലാണു ചടങ്ങ്. സന്ദര്‍ശനത്തോടനുബന്ധിച്ച് മോദി ജമ്മു-കശ്മീരിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജമ്മുവില്‍ എയിംസ് പ്രഖ്യാപനം ഉണ്ടാവുമെന്നറിയുന്നു. |
ഒമാനില്‍ ഈദുല്‍ ഫിത്ര്‍ ശനിയാഴ്ച Posted: 16 Jul 2015 08:01 PM PDT Image: ![]() മസ്കത്ത്: രാാജ്യത്തെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കും. ഒൗഖാഫ് മതകാര്യ വിഭാഗം മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സല്‍മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാസപ്പിറവി കമ്മിറ്റിയാണ് ഇതുസംബന്ധമായ പ്രസ്താവന പുറപ്പെടുവിച്ചത്. ഒമാന്‍ ഗ്രാന്‍റ് മുഫ്തി ശൈഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീലിയും മറ്റു പ്രമുഖരും യോഗത്തില്‍ സംബന്ധിച്ചു. ഇതനുസരിച്ച് വെള്ളിയാഴ്ച റമദാന്‍ 30 ആയിരിക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ വെളളിയാഴ്ചയാണ് ഈദുല്‍ ഫിത്ര്‍. വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ ആവാന്‍ സാധ്യതയില്ളെന്ന് ഒൗഖാഫ്, മതകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ ശനിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്ര്‍ എന്ന ധാരണയുണ്ടായിരുന്നു. പെരുന്നാള്‍ പ്രഖ്യാപനം വന്നതോടെ നാടും നഗരവും പെരുന്നാളിന് ഒരുങ്ങി. പെരുന്നാള്‍ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും ഭക്ഷ്യവിഭവങ്ങളും വാങ്ങി ശവ്വാല്‍ പിറവിക്ക് കാത്തിരിക്കുകയാണ് സ്വദേശികളും വിദേശികളും. പെരുന്നാള്‍ ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടാന്‍ കുടുംബസമേതം നഗരങ്ങളിലിറങ്ങിയതോടെ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു . റൂവി അടക്കമുള്ള നഗരങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഗതാഗത കുരുക്ക് കാരണം ഏറെ സമയം വാഹനങ്ങള്‍ റോഡുകളില്‍ കുരുങ്ങിക്കിടക്കുന്നുണ്ട്. റൂവിയടക്കമുള്ള കേന്ദ്രങ്ങളില്‍ പാര്‍ക്കിങ്ങും വന്‍ പ്രശ്നമാണ്. പാര്‍ക്കിങ് ലഭിക്കാത്തതിനാല്‍ നഗരങ്ങളില്‍നിന്ന് ദൂരെ മാറിയാണ് പലരും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പാര്‍ക്കിങ് പ്രശ്നം കാരണം പുറത്തുള്ളവര്‍ റൂവിയിലേക്ക് വരാനും മടിക്കുന്നുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ് പെരുന്നാള്‍ തിരക്ക് ഏറെ അനുഭവപ്പെടുന്നത്. ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ കടന്നുവരവ് ചെറിയ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹുകളും ഒരുങ്ങുന്നുണ്ട്്. സ്വദേശികള്‍ക്കൊപ്പം മലയാളികളും ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി ഈദുഗാഹുകള്‍ മലയാളികള്‍ സംഘടിപ്പിക്കുന്നുണ്ട്. പള്ളികളില്‍ മലയാളികള്‍ കേരളീയ ശൈലയില്‍ പെരുന്നാള്‍ നമസ്കാരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. റൂവി, വാദി കബീര്‍, ഗാല, സീബ്, സൂര്‍, ബൂഅലി, നിസ്വ, സൊഹാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മലയാളി ഈദ്ഗാഹുകള്‍ ഒരുങ്ങുന്നത്. കടുത്ത ചൂട് ഈ വര്‍ഷത്തെ ഈദ്ഗാഹുകളെ ബാധിക്കും. സ്കൂള്‍ വേനലവധിക്ക് നിരവധി കുടുംബങ്ങള്‍ നാട്ടില്‍ പോയതും ഈദ് ഗാഹുകളുടെ പ്രഭ കെടുത്തും. നിരവധി മലയാളികള്‍ പെരുന്നാള്‍ അവധിക്ക് നാട്ടില്‍പോയിട്ടുണ്ട്. ഇത് പെരുന്നാള്‍ ആഘോഷത്തെയും ബാധിക്കും. പെരുന്നാള്‍ നമസ്കാരത്തിനുശേഷമുള്ള കുടുംബസന്ദര്‍ശനങ്ങളും ഒത്തുചേരലുകളും കുറയും. ചൂട് കാരണം പെരുന്നാള്‍ പിക്നിക്കുകളും നടക്കില്ല. എന്നാല്‍ സലാല, ജബല്‍ അഖ്ദര്‍ എന്നിവിടങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടും. ചൂട് കാരണം അപകടം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. |
ഈദാഘോഷത്തിന്‍െറ നിറവില്‍ വിശ്വാസികള്‍ Posted: 16 Jul 2015 07:55 PM PDT Image: ![]() ദോഹ: വിശുദ്ധ റമദാനിലെ ആത്മസമര്‍പ്പണത്തിന്‍െറ ദിനരാത്രങ്ങള്‍ പിന്നിട്ട് ഖത്തറിലെ സ്വദേശികളും പ്രവാസി സമൂഹവും ഇന്ന് വ്രതശുദ്ധിയുടെ ധന്യതയില്‍ ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്നു. നോമ്പുനോറ്റ മനസ്സുകള്‍ക്ക് ഇന്ന് അതിരില്ലാത്ത ആഹ്ളാദത്തിന്‍െറയും ആത്മനിര്‍വൃതിയുടെയും ദിവസം കൂടിയാണ്. പ്രാര്‍ഥനയുടെ പരിശുദ്ധിയില്‍ പള്ളികളിലും ഈദ്ഗാഹുകളിലും ഭവനങ്ങളിലും ഭക്തിയുടെ സൗരഭ്യം നിറയുന്ന ദിവസം. ശവ്വാല്‍ മാസപ്പിറവി കണ്ടതിനത്തെുടര്‍ന്ന് ഖത്തറില്‍ ഇന്നു ചെറിയ പെരുന്നാളായിരിക്കുമെന്ന് ഖത്തര്‍ ഒൗഖാഫ് മന്ത്രാലയം അറിയിക്കുകയായിരുന്നു. ഒമാന്‍ ഒഴികെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. ദഫ്നയിലെ ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയമായ അല്‍അബ്റാജിലെ സമിതി ഓഫീസില്‍ മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേര്‍ന്ന് പിറ കണ്ടതായുള്ള സാക്ഷ്യപ്പെടുത്തല്‍ അംഗീകരിച്ചാണ് തീരുമാനമെടുത്തത്. ഇന്നലെ സൂര്യാസ്തമയത്തിന് ശേഷം ശവ്വാല്‍ മാസത്തിന്‍െറ തുടക്കം കുറിക്കുന്ന ചന്ദ്രപ്പിറവി നിരീക്ഷിക്കാന്‍ ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ചന്ദ്രപ്പിറ നിരീക്ഷണ കമ്മിറ്റി വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. സൗദി അറേബ്യയിലും ചന്ദ്രപ്പിറ കണ്ടതായി ഒൗദ്യോഗിക സ്ഥിരീകരിച്ചു. ഈദ് നമസ്കാരത്തിന് മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ വപുലമായ ഒരുക്കങ്ങള്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ നമസ്കാരത്തിന് രാജ്യത്ത് പള്ളികളും ഈദ് ഗാഹുകളുമടക്കം 316 കേന്ദ്രങ്ങളാണ് ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം സജ്ജമാക്കിയത്. സ്ത്രീകള്‍ക്ക് മാത്രമായി സജ്ജീകരിച്ച പള്ളികളും ഈദ് ഗാഹുകളും ഇതില്‍ ഉള്‍പ്പെടും. പെരുന്നാള്‍ നമസ്കാരം രാവിലെ കൃത്യം 05.08ന് ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഒമ്പത് ഈദ് ഗാഹുകളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ സംഘടിപ്പിക്കുന്നുണ്ട്. ദോഹ, വക്റ സ്പോര്‍ട്സ് ക്ളബ്, വക്റ അല്‍ മീരക്ക് സമീപം, മിസഈദ്, മദീന ഖലീഫ, അല്‍ഖോര്‍, മുംതസ, ഫരീജ് നാസര്‍, ഹിലാല്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഈദ്ഗാഹുകളിലാണ് പെരുന്നാള്‍ ഖുതുബയുടെ പരിഭാഷ നടക്കുക. എല്ലാ ഈദ് ഗാഹുകളിലും സ്ത്രീകള്‍ക്ക് നമസ്കാര സൗകര്യമുണ്ടായിരിക്കുമെന്നും വിശ്വാസികള്‍ അംഗശുദ്ധിവരുത്തി ഈദുഗാഹുകളില്‍ എത്തിച്ചേരണമെന്നും സംഘാടകര്‍ അറിയിച്ചു. ദോഹ അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കുന്ന ഈദ്ഗാഹില്‍ പ്രഭാഷകനും ഫ്രന്‍റസ് കള്‍ച്ചറല്‍ സെന്‍റര്‍ എക്സിക്യുട്ടീവ് ഡയറക്ടറുമായ ഹബീബ്റഹ്മാന്‍ കിഴിശ്ശേരി ഖുതുബയുടെ പരിഭാഷ നിര്‍വഹിക്കും. അല്‍ വക്റ സ്പോര്‍ട്സ് ക്ളബ് ഈദ്ഗാഹില്‍ യുവപ്രഭാഷകന്‍ അതീഖുര്‍റഹ്മാനും മദീന ഖലീഫയിലെ ഖലീഫ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പണ്ഡിതനും പ്രഭാഷകനുമായ അഡ്വ. സക്കീര്‍ ഹുസൈനും ഖുതുബയുടെ പരിഭാഷ നിര്‍വ്വഹിക്കും. മിസഈദ് ഈദ്ഗാഹില്‍ ഫസലുറഹ്മാന്‍ കൊടുവളളിയും അല്‍ഖോര്‍ ലുലു ഷോപ്പിങ് കോംപ്ളക്സിന് എതിര്‍വശമുളള അല്‍ഖോര്‍ ഈദ്ഗാഹില്‍ സി.പി. സക്കീര്‍ ഹുസൈനും പെരുന്നാള്‍ ഖുതുബയുടെ പരിഭാഷ നിര്‍വഹിക്കും. മുംതസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളില്‍ പ്രശസ്ത വാഗ്മി സിറാജ് ഇരിട്ടിയും വക്റ അല്‍ മീരക്ക് സമീപത്തെ ഈദ് ഗാഹില്‍ പ്രഭാഷകന്‍ മുഹമ്മദലി ഫാറൂഖിയുമാണ് ഖുതുബ പരിഭാഷ നിര്‍വഹിക്കുക. ഫരീജ് നാസര്‍ ഫാമിലി ഫുഡ് സെന്‍റിന് സമീപമുള്ള ഈദ് ഗാഹില്‍ പ്രമുഖ പണ്ഡിതന്‍ ഉമ്മര്‍ ഫൈസി ഈദ് പ്രഭാഷണം നിര്‍വഹിക്കും. ഹിലാല്‍ ഡി റിങ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പാര്‍ക്കിങ് ഈദ്ഗാഹില്‍ പെരുന്നാള്‍ നമസ്കാരാനന്തരം എം. അബ്ദുറഹ്മാന്‍ സലഫി സംസാരിക്കും. ഇന്നലെ സന്ധ്യകഴിഞ്ഞതുമുതല്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലും കച്ചവടകേന്ദ്രങ്ങളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. പതിവില്‍ കവിഞ്ഞ ചൂട് ആഘോഷത്തിന് ഒട്ടും മാറ്റുകുറച്ചില്ല. കാലാവസ്ഥ വകുപ്പിന്‍െറ അറിയിപ്പ് പ്രകാരം ഇന്നലെ 45 ഡിഗ്രി സെല്‍ഷ്യസ് ആണ് കൂടിയ താപനില. പല ആഘോഷപരിപാടികളും വരും ദിവസങ്ങളിലും നീണ്ടുനില്‍ക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളിലും നഗരത്തില്‍ തിരക്കുണ്ടാകും. ഗഗതാഗതം സുഗമാക്കാന്‍ ട്രാഫിക് വകുപ്പ് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നാളെയാണ് പെരുന്നാളെങ്കിലും പ്രവാസികള്‍ നാടുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പെരുന്നാള്‍ ആശംസകള്‍ കൈമാറുന്ന തിരക്കിലാണ്. ആഘോഷത്തിന്‍െറ പൊലിമ ഒട്ടും കുറയാതിരിക്കാന്‍ ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും മറ്റ് പ്രാദേശിക കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ ഈദ് സംഗമങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. |
പ്രവാസി വോട്ട് യാഥാര്‍ഥ്യമാകുന്നു; ഡോ.ഷംശീറിന്‍െറ അടുത്ത പോരാട്ടം വിമാന നിരക്ക് കൊള്ളക്കെതിരെ Posted: 16 Jul 2015 07:33 PM PDT Image: ![]() ദുബൈ: പ്രവാസികള്‍ക്ക് വോട്ടവകാശം നേടിക്കൊടുക്കാന്‍ നിയമപേരാട്ടം നടത്തി വിജയം വരിച്ച ഡോ.ഷംശീര്‍ വയലിലിന്‍െറ അടുത്ത പേരാട്ടം വിമാനക്കമ്പനികളുടെ അമിത നിരക്ക് കൊള്ളക്കെതിരെ. അവധിക്കാലത്തും ആഘോഷവേളകളിലും നാട്ടില്‍ പോകുന്ന പ്രവാസികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ ‘കൊള്ള’ക്കെതിരെ പതിറ്റാണ്ടുകളായി തുടരുന്ന പ്രതിഷേധം കൊണ്ട് ഫലം കാണാത്ത സാഹചര്യത്തിലാണ് ശക്തമായി ഇടപെടാന്‍ തീരുമാനിച്ചതെന്ന് യു.എ.ഇയില്‍ ആരോഗ്യമേഖലയിലെ സംരംഭകനായ ഡോ.ഷംശീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും സര്‍ക്കാരിലും ഇതിനുവേണ്ട ശ്രമങ്ങള്‍ നടത്തും. ഫലമില്ളെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് മറ്റൊരിടത്തേക്കുമില്ലാത്ത നിരക്കാണ് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വിമാനക്കമ്പനികള്‍ സീസണില്‍ ഈടാക്കുന്നത്. ഇതിനെതിരായ പ്രവാസികളുടെ മുറവിളി ആരും ചെവികൊള്ളുന്നില്ല. വിമാന നിരക്ക് നിശ്ചയിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും പഠിച്ചശേഷം ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഇടപെടുമെന്ന് ഡോ.ഷംശീര്‍ പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതോടെ ഇത്തരത്തിലുള്ള അവരുടെ നിരവധി പ്രയാസങ്ങളില്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ക്ക് ശക്തമായി ഇടപെടേണ്ടിവരും. പ്രവാസി വോട്ടവകാശത്തിനു വേണ്ടിയുള്ള തന്‍െറ നിയമ പോരാട്ടം ഫലം കാണുക ഈ വിധത്തിലെല്ലാമായിരിക്കും. എങ്കിലും വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാത്തിരിക്കാനാവില്ല. വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിന് അവസരം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം ശിപാര്‍ശ ചെയ്തത് ചരിത്ര മുഹൂര്‍ത്തമാണെന്ന് ഡോ.ഷംശീര്‍ പറഞ്ഞു. സര്‍ക്കാരിന്‍െറ പെരുന്നാള്‍ സമ്മാനമാണിത്. ഇനി തെരഞ്ഞെടുപ്പു കമീഷനാണ് തീരുമാനമെടുക്കേണ്ടത്. കേന്ദ്രസര്‍ക്കാരും പ്രവാസി വോട്ടിന് അനുകൂലമാണ്. പ്രവാസികള്‍ക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ മാത്രമല്ല നാട്ടിലെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടാനുമുള്ള അവസരം കുടിയാണ് വോട്ടവകാശത്തിലൂടെ ലഭിക്കുന്നതെന്ന് ഡോ.ഷംശീര്‍ പറഞ്ഞു. പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ചു വന്നശേഷം ദുബൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ ഉയര്‍ന്ന ഒരു ചോദ്യമാണ് പ്രവാസി വോട്ടവകാശത്തിനായി പേരാട്ടം തുടങ്ങാന്‍ പ്രചോദനമായതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെ തന്നെ ഇതിനായി ചുമതലപ്പെടുത്തി. വ്യത്യസ്ത ഭരണരീതികള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷകണക്കിന് ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്നത് സങ്കീര്‍ണമാണ്. അതിനാല്‍, അഡ്വ.ഹാരിസ് ബീരാന്‍െറ അഭിപ്രായ പ്രകാരം നിലവിലെ അറ്റോണി ജനറലായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്താഗി, ഹരീഷ് സാല്‍വെ, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ തുടങ്ങി നിരവധി പ്രമുഖരെയാണ് കേസില്‍ അണിനിരത്തിയത്. പ്രവാസി വോട്ടവകാശത്തിന് അനുകൂല നിലപാടെടുത്ത മലയാളി കൂടിയായ ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണനാണ് പ്രവാസികളുടെ ആശങ്ക ആദ്യമായി ജുഡീഷ്യറിയില്‍ ഏറ്റെടുക്കുന്നത്. ഇതിന്‍െറ തുടര്‍ച്ചയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ അതിന് നല്‍കിയ അംഗീകാരവും. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും ഇതേ നിലപാടില്‍ എത്തുന്നത് ആഹ്ളാദകരമാണ്. അന്യസംസ്ഥാന വോട്ടും സൈനികവോട്ടും വരെ നിയമനടപടികളുടെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു. വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി താന്‍ കഴിഞ്ഞയാഴ്ച്ച കൂടികാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നു കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റിലി, സദാനന്ദ ഗൗഡ എന്നിവരെയൂം കണ്ടു. പ്രവാസി വോട്ടവകാശം എത്രയും വേഗം നടപ്പാക്കാമെന്നു അവര്‍ ഉറപ്പുനല്‍കി. ഇതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി. സാങ്കേതികമായ തടസങ്ങള്‍ ഉണ്ടോയെന്ന ആശങ്ക മുഖ്യമന്ത്രി പങ്കുവച്ചു. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളും ആശങ്കകളും ഒഴിവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ അദ്ദേഹവും ഓണ്‍ലൈന്‍ വോട്ടിന് അനുകൂലമായി. പതിറ്റാണ്ടുകളായുള്ള പ്രവാസികളുടെ ആഗ്രഹവും ആവശ്യവുമാണ് ചുരുങ്ങിയ കാലം കൊണ്ടു യാഥാര്‍ഥ്യമാകുന്നത്. ഇതിന് നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ട്. ഇതിലൂടെ ലഭിച്ച അംഗീകാരവും ആവേശവുമാണ് പ്രവാസികളുടെ മറ്റു പ്രശ്നങ്ങളിലേക്ക് തന്‍െറ ശ്രദ്ധ തിരിച്ചതെന്ന് ഡോ.ഷംശീര്‍ പറഞ്ഞു. കോഴിക്കോട് ചാലപ്പുറത്തെ പി.കെ ഹാഷിമിന്‍െറയും മറിയമിന്‍െറയും മൂന്ന് മക്കളില്‍ രണ്ടാമനായ ഷംശീറിന്‍െറ ഭാര്യ ഷബീന പ്രമുഖ വ്യവസായി എം.എ. യൂസുഫലിയുടെ മകളാണ്. നാല് മക്കളുണ്ട്. |
Posted: 16 Jul 2015 07:33 PM PDT Image: ![]() ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സൗരയൂഥത്തിന്‍െറ അതിര്‍വരമ്പ് ലക്ഷ്യമിട്ട് ‘ന്യൂ ഹൊറൈസന്‍സ്’എന്ന കൃത്രിമോപഗ്രഹം ഭൂമിയില്‍നിന്ന് പുറപ്പെട്ടത്. മറ്റൊരു ഭൂമിയെ തേടിയുള്ള യാത്രയായിരുന്നു അത്. ചൊവ്വയും വ്യാഴവും ശനിയും നെപ്റ്റ്യൂണുമെല്ലാം കടന്ന് ഒടുവില്‍ അത് പ്ളൂട്ടോക്കരികില്‍ എത്തിയിരിക്കുന്നു. 400 കോടി കിലോമീറ്റര്‍ പിന്നിട്ട ആ യാത്ര ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ അദ്ഭുതങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. പ്ളൂട്ടോയുടെ 12,500 കിലോമീറ്റര്‍ വരെ അടുത്തത്തെിയ ഉപഗ്രഹം ഗ്രഹത്തിന്‍െറ (ഗ്രഹമാണോ കുള്ളന്‍ ഗ്രഹമാണോ എന്ന ചര്‍ച്ച ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്.) വിവിധ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചുകൊണ്ടിരിക്കുകയാണ്. പ്ളൂട്ടോയുടെ ഉപരിതല സവിശേഷതകളും മറ്റും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇതിനകം തന്നെ നാസ പുറത്തുവിട്ടു കഴിഞ്ഞു. ഉപരിതലത്തില്‍ ഹൃദയത്തിന്‍െറ രൂപത്തില്‍ കാണപ്പെട്ട മേഖലക്ക് അവര്‍ പ്ളൂട്ടോ കണ്ടുപിടിച്ച കൈ്ളഡ് ടോംപോയുടെ പേരും നല്‍കിയിരിക്കുന്നു. പ്ളൂട്ടോയുടെ ഉപഗ്രഹമായ ഷാരോണിനെയും ന്യൂ ഹൊറൈസന്‍സ് പകര്‍ത്തിക്കൊണ്ടിരിക്കുകയാണ്. |
ഭൂമി ഏറ്റെടുക്കല്‍ ബില്‍: കേന്ദ്രം പിടിവാശി വെടിയണം Posted: 16 Jul 2015 07:25 PM PDT Image: ![]() ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തിനുശേഷം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് പുറത്തുവരുന്ന പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാവുന്നത് ഏറെ വിവാദമായ നിയമഭേദഗതിയുടെ കാര്യത്തില്‍ താഴോട്ട് ഇറങ്ങിവരാന്‍ മോദി സര്‍ക്കാര്‍ ഒരുക്കമാണെന്ന സൂചനയാണ്. പാര്‍ലമെന്‍റിന്‍െറ അംഗീകാരം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മൂന്നുതവണ ഓര്‍ഡിനന്‍സിറക്കി ഭരണഘടനാവിരുദ്ധ മാര്‍ഗത്തിലൂടെ നിയമം രാജ്യത്തിനുമേല്‍ അടിച്ചേല്‍പിച്ച സര്‍ക്കാറിന് ഇനിയും ഈവിധം മുന്നോട്ടുപോവാന്‍ സാധ്യമല്ളെന്ന് ബോധ്യപ്പെട്ടതു കൊണ്ടാവണം ഇങ്ങനെയൊരു യോഗം വിളിച്ചുചേര്‍ക്കാന്‍തന്നെ തീരുമാനിച്ചത്. വിവാദ ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനക്ക് വിട്ട സ്ഥിതിക്ക് സമവായത്തിന്‍െറ വഴി ആരാഞ്ഞുകൊണ്ടുള്ള കൂടിയാലോചനക്ക് പ്രസക്തിയില്ളെന്ന് അറിയാമായിരുന്നിട്ടും സംസ്ഥാനങ്ങളുടെ അഭിപ്രായമാരായാന്‍ യോഗം വിളിക്കുക വഴി തങ്ങള്‍ വിട്ടുവീഴ്ചക്ക് സന്നദ്ധമാണെന്ന സന്ദേശം കൈമാറുകയാവാം ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെട്ടത്. ഒമ്പത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കു പുറമെ പല കാരണങ്ങള്‍ പറഞ്ഞ് യു.പി , തമിഴ്നാട്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധ്ര മുഖ്യമന്ത്രിമാരും യോഗത്തില്‍നിന്ന് വിട്ടുനിന്നത് സര്‍ക്കാറിന്‍െറ കണ്ണ് തുറപ്പിക്കാന്‍ പോന്നതാണ്. യോഗത്തില്‍ പങ്കെടുത്ത ബി.ജെ.പിയിതര മുഖ്യമന്ത്രിമാരെല്ലാം- നിതീഷ് കുമാറും (ബിഹാര്‍ ) മണിക് സര്‍ക്കാറും (ത്രിപുര ) അരവിന്ദ് കെജ്രിവാളും (ഡല്‍ഹി ) ഒക്കെ, വിവാദ ബില്‍ ഇന്നത്തെ രൂപത്തില്‍ നടപ്പാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ബില്ലിനോട് വിയോജിപ്പുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദലും ബദല്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചതിലൂടെ ഈ വിഷയത്തില്‍ ബി.ജെ.പി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കയാണെന്ന വ്യക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി മോദിക്ക് കൈമാറിയത്. |
ഇനി വരാനിരിക്കുന്നത് അവരുടെ കാലമാണ്... Posted: 16 Jul 2015 02:14 PM PDT Image: ![]() Subtitle: രണ്ട് ലോക ചാമ്പ്യന്മാരെയും ഒരു കൊലകൊമ്പന്‍ ടീമിനെയും തച്ചുതകര്‍ത്ത് ബംഗ്ളാദേശ് കുതിക്കുന്നു ധാക്ക: 1983 ജൂണ്‍ ഒമ്പതിന് ഇംഗ്ളണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ലോകകപ്പ് ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യനായിരുന്ന വെസ്റ്റിന്‍ഡീസിനെ ഇന്ത്യ 34 റണ്‍സിന്‍െറ മാര്‍ജിനില്‍ അട്ടിമറിക്കുമ്പോള്‍ ചക്ക വീണ് മുയല്‍ ചത്ത പഴമൊഴി തേടിപ്പോവുകയായിരുന്നു ക്രിക്കറ്റ് ലോകം. കൃത്യം 15 ദിവസം കഴിഞ്ഞ് ലോര്‍ഡ്സിന്‍െറ ബാല്‍ക്കണിയില്‍ കപില്‍ദേവും കൂട്ടരും ലോകകപ്പുയര്‍ത്തുമ്പോള്‍ ലോകം സമ്മതിച്ചു; ഇവര്‍ ചില്ലറക്കാരല്ല, വരാനിരിക്കുന്നത് ഇവരുടെയും കാലമാണ് എന്ന്. പിന്നീട് ആ വാക്കുകള്‍ സത്യമായി. മൂന്നു മാസം മുമ്പ് ബംഗ്ളാദേശിനെതിരെ പരമ്പര കളിക്കാന്‍ പാകിസ്താന്‍ ടീം ധാക്കയില്‍ വിമാനമിറങ്ങുമ്പോള്‍ അതിഥികള്‍ എത്രകണ്ട് ചെറുത്തുനില്‍ക്കും എന്ന ചോദ്യം മാത്രമേ പൂരിപ്പിക്കാനുണ്ടായിരുന്നുള്ളൂ. പക്ഷേ, നാലു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിലംതൊടാന്‍ അനുവദിക്കാതെ പാകിസ്താനെ തൂത്തുവാരിയപ്പോള്‍ ലോകം ഒന്നു ഞെട്ടി. എന്നാലും, അവരുടെ മികവ് വകവെച്ചുകൊടുക്കാന്‍ സമ്മതിക്കാത്തവര്‍ക്കു മുന്നിലേക്കാണ് മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരക്കായി ഇന്ത്യന്‍ സിംഹങ്ങള്‍ വന്നിറങ്ങിയത്. മുന്‍നിര താരങ്ങള്‍ വിശ്രമം ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍െറ അനുഭവം മുന്നില്‍കണ്ട ഇന്ത്യ മുഴുവന്‍ ടീമിനെയാണ് ധാക്കയിലേക്ക് ഇറക്കിയത്. ആദ്യ കളി ആതിഥേയര്‍ അനായാസം കൈപ്പിടിയിലൊതുക്കിയപ്പോള്‍ ഇതുവരെ കണ്ട ബംഗ്ളാ വിജയങ്ങള്‍ വെറും ഗിമ്മിക്കാണെന്ന് വിലയിരുത്തുമ്പോഴേക്കും അടുത്ത രണ്ടു കളിയിലും തുച്ഛമായ സ്കോറിന് പ്രോട്ടീസിനെ പുറത്താക്കി പട്ടിണിരാജ്യം വിജയം വരുതിയിലാക്കി റെക്കോഡിട്ടു. ഇപ്പോള്‍ ലോകം സമ്മതിച്ചുകഴിഞ്ഞു, ബംഗ്ളാദേശ് പുലികളാണെന്ന്. എന്തുംചെയ്യാന്‍പോന്ന മനക്കരുത്ത് കൈമുതലായ യുവനിരയും ഏതാനും പരിചയസമ്പന്നരും ചേരുമ്പോള്‍ ബംഗ്ളാദേശ് ടീമായി. പക്ഷേ, ഓരോ ദിവസവും പെരുകുന്ന പോരാട്ടവീര്യമാണ് അവരുടെ കരുത്ത്. ശക്കീബുല്‍ ഹസന്‍, മുശ്ഫിഖുര്‍ റഹീം, തമീം ഇക്ബാല്‍, ഇംറുല്‍ ഖയിസ്, മഹ്മൂദുല്ല തുടങ്ങിയവരാണ് ടീമിലെ പരിചയമുള്ളവര്‍. എല്ലാവരും 29 വയസ്സില്‍ താഴെയുള്ളവര്‍. എന്നിട്ടും ഓരോ മത്സരത്തിലും മെച്ചപ്പെടുന്ന ബംഗ്ളാ ടീം ലോക ക്രിക്കറ്റിലെ അവഗണിക്കാനാകാത്ത ശക്തിയായി ഉയരുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലുള്‍പ്പെടുത്തിയ വിദേശ കളിക്കാരില്‍ മുഖ്യ പരിഗണന കിട്ടിയത് ശക്കീബുല്‍ ഹസന്‍ എന്ന ഓള്‍റൗണ്ടര്‍ക്കായിരുന്നു എന്നത് ബംഗ്ളാദേശിന്‍െറ മികവിന് തെളിവുമാണ്. അസാമാന്യ വേഗത്തില്‍ സ്കോര്‍ചെയ്യുന്ന സൗമ്യ സര്‍ക്കാര്‍ ഇപ്പോള്‍ ടീമിന്‍െറ തുറുപ്പുശീട്ടാണ്. സ്വന്തം നാട്ടിലെ തിണ്ണമിടുക്കായി എഴുതിത്തള്ളാന്‍ കഴിയില്ല ബംഗ്ളാ കരുത്ത്. 2007 ലോകകപ്പിന്‍െറ സൂപ്പര്‍ എട്ടില്‍ കടന്ന ടീമാണിത്. ഇക്കഴിഞ്ഞ ലോകകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍വരെ അവര്‍ എത്തുകയും ചെയ്തു. ഇംഗ്ളണ്ടിനെ ആദ്യ റൗണ്ടില്‍തന്നെ അടിച്ചുപുറത്താക്കാനും അവര്‍ക്കായി. ക്വാര്‍ട്ടറില്‍ രോഹിത് ശര്‍മയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയിട്ടും ഒൗട്ട് അനുവദിക്കാതിരുന്ന അമ്പയര്‍ ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. റെയ്ന ഒഴികെ മറ്റുള്ളവര്‍ കാര്യമായി സ്കോര്‍ ചെയ്യാതിരുന്ന മത്സരത്തില്‍ സെഞ്ച്വറി അടിച്ച രോഹിതാണ് ഇന്ത്യയെ വമ്പന്‍ സ്കോറില്‍ എത്തിച്ചതും ബംഗ്ളാദേശിനെ തോല്‍പിച്ചതും. ഏകദിനത്തിലാണ് ബംഗ്ളാദേശിന്‍െറ കരുത്ത്. ടെസ്റ്റില്‍ ഇനിയും അവര്‍ മെച്ചപ്പെട്ടിട്ടില്ല. ചണ്ഡിക ഹതുരസിംഗെ എന്ന കോച്ചിന്‍െറ തന്ത്രങ്ങളും പരിശീലനവും അവര്‍ക്ക് ബലമേകുന്നു. മൈതാനത്ത് ഓരോ പന്തിലും അവര്‍ കാണിക്കുന്ന ഊര്‍ജസ്വലതക്ക് പിന്നില്‍ ഈ പരിശീലകന്‍െറ കുറുക്കന്‍ കണ്ണുണ്ട്. ദാരിദ്ര്യവും പട്ടിണിയും രാഷ്ട്രീയ അസ്ഥിരതയും പേറുന്ന ബംഗ്ളാദേശിന്‍െറ മണ്ണില്‍ ക്രിക്കറ്റ് എന്ന സായിപ്പിന്‍െറ കളി അതിവേഗത്തില്‍ വേരുറക്കുന്ന കാഴ്ചയാണ് സമീപകാലത്തായി കണ്ടുകൊണ്ടിരിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍പോലും ബാറ്റും ബാളുമേന്തിയ ബാല്യങ്ങള്‍ ഭാവിയിലെ ദേശീയ ക്യാമ്പ് സ്വപ്നം കാണുന്നു. |
Posted: 16 Jul 2015 02:03 PM PDT Image: ![]() Subtitle: 90 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 337 റണ്‍സ് ലോര്‍ഡ്സ്: ആദ്യ ടെസ്റ്റിനുള്ള തോല്‍വിക്ക് പകരംവീട്ടാന്‍ കച്ചകെട്ടിയിറങ്ങിയ ആസ്ട്രേലിയ ഇംഗ്ളണ്ടിനെതിരായ ആഷസ് രണ്ടാം മത്സരത്തിന്‍െറ ആദ്യ ഇന്നിങ്സില്‍ മികച്ച നിലയില്‍. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ 90 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 337 റണ്‍സെടുത്ത ഓസീസ് കുതിക്കുകയാണ്. സെഞ്ച്വറികളുമായി പിടികൊടുക്കാതെ പൊരുതുന്ന ഓപണര്‍ ക്രിസ് റോജേഴ്സും വണ്‍ഡൗണ്‍ സ്റ്റീവന്‍ സ്മിത്തുമാണ് കങ്കാരുപ്പടയെ താങ്ങിയത്. 158 റണ്‍സെടുത്ത റോജേഴ്സും 129 റണ്‍സെടുത്ത സ്മിത്തും ഇംഗ്ളീഷ് ബൗളര്‍മാരെ തച്ചുടച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ മികച്ച രീതിയില്‍ തന്നെ തുടങ്ങി. ഡേവിഡ് വാര്‍ണറും റോജേഴ്സും ചേര്‍ന്ന ഓപണിങ് കൂട്ടുകെട്ട് അര്‍ധശതകം കഴിഞ്ഞ് മുന്നേറി. 78 റണ്‍സുമായി നല്ല രീതിയില്‍ കുതിക്കവേ മൊയീന്‍ അലിയാണ് അവരെ പിരിച്ചത്. 38 റണ്‍സെടുത്ത വാര്‍ണറെ അലി ആന്‍ഡേഴ്സന്‍െറ കൈയിലത്തെിച്ചു. 42 പന്തില്‍ ഏഴു ഫോറുകള്‍ പറത്തിയാണ് വാര്‍ണര്‍ 38 റണ്‍സെടുത്തത്. ഇംഗ്ളണ്ടിന് പിടിമുറക്കാന്‍ അവസരമാകുമെന്ന് കരുതപ്പെട്ടെങ്കിലും റോജേഴ്സും സ്മിത്തും ചേര്‍ന്നതോടെ കളി ഓസീസിന്‍െറ മാത്രം പിടിയിലായി. 95 പന്തിലാണ് റോജേഴ്സ് അര്‍ധശതകം നേടിയത്.111 റണ്‍സില്‍ സ്മിത്തിന്‍െറ അര്‍ധശതകവും പിറന്നു. ചായക്ക് പിരിയുമ്പോള്‍ 57 ഓവറില്‍ ഒന്നിന് 191 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. എന്നാല്‍, പിന്നീട് അടിച്ചുകളിച്ച താരങ്ങള്‍ സ്കോര്‍ അതിവേഗം ഉയര്‍ത്തി. 161 പന്തില്‍ സെഞ്ച്വറിയുമായി ആദ്യം സ്മിത്താണ് ആഘോഷിച്ചത്. പിന്നാലെ 209 പന്തില്‍ റോജേഴ്സിന്‍െറ സെഞ്ച്വറിയും പിറന്നു. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇതിനകം 259 റണ്‍സ് ഇരുവരും ചേര്‍ത്തുകഴിഞ്ഞു. റോജേഴ്സ് 25 ബൗണ്ടറികള്‍ നേടിയപ്പോള്‍ 13 ഫോറും ഒരു സിക്സുമാണ് സ്മിത്ത് പറത്തിയത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ളണ്ടിനായിരുന്നു ജയം. |
ഇറാന്‍ ആണവ കരാര്‍: യു.എന്‍ രക്ഷാസമിതി വോട്ടെടുപ്പ് അടുത്തയാഴ്ച Posted: 16 Jul 2015 01:10 PM PDT Image: ![]() Subtitle: ബുധനാഴ്ച പ്രമേയത്തിന്‍െറ കരട് പ്രമേയം അംഗങ്ങള്‍ക്ക് വിതരണം ചെയ്യും യുനൈറ്റഡ് നേഷന്‍സ്: വന്‍ശക്തി രാഷ്ട്രങ്ങളുമായി കഴിഞ്ഞദിവസം ധാരണയിലത്തെിയ ഇറാന്‍െറ ആണവപദ്ധതികള്‍ സംബന്ധിച്ച് അടുത്തയാഴ്ച യു.എന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പ് നടക്കും. കരാറിനെ അംഗീകരിക്കുന്ന പ്രമേയത്തിലായിരിക്കും വോട്ടെടുപ്പ്. ഇറാന്‍െറ ആണവപദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും രാജ്യത്തിനെതിരെയുള്ള ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്ന കരാറിന് ഒൗദ്യോഗിക അംഗീകാരം ലഭിക്കണമെങ്കില്‍ രക്ഷാസമിതിയില്‍ പ്രമേയം പാസാകേണ്ടതുണ്ട്. |
കുറുമ്പുകൂടിയാല്‍ അണ്ണാറക്കണ്ണനെയും പൊലീസ് പൊക്കും! Posted: 16 Jul 2015 12:39 PM PDT Image: ![]() ബര്‍ലിന്‍: അണ്ണാറക്കണ്ണനും തന്നാലായതെന്നാണ് ചൊല്ല്. എന്നാല്‍, തന്നാലാവുന്നതിലും കൂടുതല്‍ കുറുമ്പു കാട്ടിയാല്‍ പൊലീസ് വലയിലാകുമെന്നുറപ്പ്. ജര്‍മനിയിലെ ബോട്ട്്റോപ്പിലാണ് ശല്യക്കാരനായ അണ്ണാനെ പോലീസ് അറസ്റ്റ് ചെയ്ത് മൃഗശാലയിലേക്കു മാറ്റിയത്. വടക്ക് റൈന്‍ വെസ്റ്റ്ഫാലിയയിലെ ബൊട്രോപ്പില്‍ ബുധനാഴ്ചയാണ് ശല്യക്കാരനായ അണ്ണാനെ അറസ്റ്റ് ചെയ്ത സംഭവം നടന്നത്. |
തുഹ്ഫത്തുല്‍ മുജാഹിദീന് 430 വയസ്സ് Posted: 16 Jul 2015 10:07 AM PDT Image: ![]() Subtitle: ഗ്രന്ഥത്തിന്‍െറ പുനര്‍വായന കാലഘട്ടത്തിന്‍െറ ആവശ്യകതയാണെന്ന് ഡോ. കെ.കെ.എന്‍. കുറുപ്പ് വടകര: കൊളോണിയല്‍ കാലഘട്ടത്തില്‍ പോരാട്ടത്തിന് ആഹ്വാനംചെയ്ത ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്‍െറ സാമൂഹിക ചരിത്രഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന് 430 വയസ്സ്. ഈ ഗ്രന്ഥം പുനര്‍വായന നടത്തേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യകതയാണെന്നും കേരളത്തിലുടനീളം സെമിനാര്‍ പരമ്പര നടത്തുകയാണെന്നും ചരിത്രകാരന്‍ കെ.കെ.എന്‍. കുറുപ്പ്. |
കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച Posted: 16 Jul 2015 07:53 AM PDT Image: ![]() Subtitle: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ നാളെ കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് തീരുമാനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍, തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, പാളയം ഇമാം ശുഹൈബ് മൗലവി എന്നീ ഖാദിമാരും കേരള ഹിലാല്‍ കമ്മിറ്റിയുമാണ് പെരുന്നാള്‍ ശനിയാഴ്ചയാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ചയാണ്. ഒമാനില്‍ ശനിയാഴ്ചയാണ് ചെറിയ പെരുന്നാള്‍. |
പാകിസ്താന്‍ പ്രകോപനമുണ്ടാക്കിയാല്‍ തിരിച്ചടിക്കും ^ഇന്ത്യ Posted: 16 Jul 2015 06:01 AM PDT Image: ![]() Subtitle: ഇന്ത്യ^പാക് സമാധാന ചര്‍ച്ച അനിശ്ചിതത്വത്തില്‍ ന്യൂഡല്‍ഹി: ഇന്ത്യ^പാക് പ്രധാനമന്ത്രിമാര്‍ റഷ്യയില്‍ സൗഹൃദ ഹസ്തദാനം നടത്തിയതിന്‍െറ ചൂടാറും മുമ്പേ അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്‍െറ പുകച്ചുരുള്‍. ജമ്മുവിലെ നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ആക്രമണം തുടര്‍ന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷണറെ പാകിസ്താന്‍ വിളിച്ചുവരുത്തിയതടക്കം നയതന്ത്ര പ്രതിഷേധം കൂടിയായതോടെ, പുനരാരംഭിക്കാന്‍ നിശ്ചയിച്ച സമാധാന സംഭാഷണം അനിശ്ചിതത്വത്തിലായി. വ്യാഴാഴ്ചയും ജമ്മുവില്‍ അതിര്‍ത്തിക്കിപ്പുറത്തെ ഗ്രാമങ്ങളിലേക്ക് പാകിസ്താന്‍ റേഞ്ചേഴ്സ് വെടിയുതിര്‍ത്തു. ഷെല്‍, മോര്‍ട്ടാര്‍ ആക്രമണവും നടത്തി. നാലു പേര്‍ക്ക് പരിക്കേറ്റു. ബി.എസ്.എഫിന്‍െറ അഞ്ച് കാവല്‍കേന്ദ്രങ്ങള്‍ക്കുനേരെയും ആക്രമണം നടന്നു. തക്ക നിലയില്‍ പ്രതികരിച്ചതായി ഇന്ത്യ വെളിപ്പെടുത്തി. പാകിസ്താന്‍ ഭാഗത്തെ നഷ്ടങ്ങളുടെ വിവരം ലഭ്യമായിട്ടില്ല. പ്രകോപനത്തിന് തുടക്കമിട്ട പാകിസ്താന്‍ അടങ്ങിയില്ളെങ്കില്‍ കടുത്ത ആക്രമണത്തിന് മടിക്കില്ളെന്ന മുന്നറിയിപ്പും കേന്ദ്രം നല്‍കി. പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയിലെ ധാരണപ്രകാരം സമാധാനശ്രമം മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രതിബദ്ധമാണെന്ന് സംഘര്‍ഷം മുറുകിയതിനിടയിലും ഇന്ത്യയും പാകിസ്താനും പറയുന്നുണ്ട്. എന്നാല്‍ അതിന് അതിര്‍ത്തിയില്‍ സമാധാനവും സഹിഷ്ണുതയും പരിപാലിക്കാനുള്ള ഉത്തരവാദിത്തം പാകിസ്താനാണെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ദേശീയ സുരക്ഷ ഉപദേഷ്ടാവും സ്ഥിതി വിലയിരുത്താന്‍ നടത്തിയ യോഗത്തിനു ശേഷമായിരുന്നു വിദേശകാര്യ സെക്രട്ടറി നിലപാട് വിശദീകരിച്ചത്. ജൂലൈ 15ന് പാക് അതിര്‍ത്തി സുരക്ഷാസേനയായ പാക് റേഞ്ചേഴ്സ് ജമ്മുവിലെ അഖ്നൂരിലെ ബി.എസ്.എഫ് കാവല്‍ കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് സംഘര്‍ഷത്തിന് തുടക്കമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റു. ഒരു മണിക്കൂറിനു ശേഷം അതിര്‍ത്തി ഗ്രാമത്തിലേക്ക് വീണ്ടും നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇതേതുടര്‍ന്ന് ബി.എസ്.എഫ് ഡി.ഐ.ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ വിഷയത്തിന്‍െറ ഗൗരവം ബോധ്യപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളോട് പാകിസ്താന്‍ പ്രതികരിച്ചില്ല. ആക്രമണം തുടരുകയും ചെയ്തു. ആളില്ലാ വിമാനം വെടിവെച്ചിട്ട ശേഷം ബുധനാഴ്ച മാത്രമാണ് പാകിസ്താന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോട് സംസാരിച്ചതെന്നും വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തി. സമാധാന അഭ്യര്‍ഥന ചെവിക്കൊള്ളാതെ വന്നപ്പോള്‍ ബുധനാഴ്ച മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യന്‍ ആക്രമണത്തില്‍ ആളപായമുണ്ടായെന്ന് പാക് ഹൈകമീഷണര്‍ വ്യാഴാഴ്ച ഇന്ത്യയെ അറിയിച്ചു. അടങ്ങിയില്ളെങ്കില്‍ തിരിച്ചടി ആവര്‍ത്തിക്കും. പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയിലെ ധാരണകളുടെ ഭാവി പ്രവചിക്കാനാകില്ളെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. പാകിസ്താന് താല്‍പര്യമുണ്ടെങ്കില്‍ സമാധാന ഉദ്യമങ്ങള്‍ക്ക് ഇന്ത്യ പ്രതിബദ്ധമാണ്. തീരുമാനിക്കേണ്ടത് പാകിസ്താനാണ് -ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും നവാസ് ശരീഫും റഷ്യയിലെ ഉഫയില്‍ കൂടിക്കാഴ്ച നടത്തി സംഭാഷണം മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇതിനോട് പാക് സൈന്യത്തിനുള്ള വിയോജിപ്പാണ് അതിര്‍ത്തിയിലും ബന്ധങ്ങളിലും പ്രതിഫലിക്കുന്നതെന്ന് നിരീക്ഷണമുണ്ട്. |
Posted: 16 Jul 2015 04:01 AM PDT Image: ![]() കോഴിക്കോട്: പല വൈറലുകളും കണ്ട് പരിചയിച്ച സോഷ്യല്‍ മീഡിയ രണ്ടുദിവസമായി അന്തംവിട്ടുനില്‍ക്കുന്നത് രണ്ട് രാഷ്ട്രീയ നേതാക്കളുടെ ഫേസ്ബുക് പോസ്റ്റുകള്‍ക്ക് ചുറ്റുമാണ്. പോസ്റ്റിന് മറു പോസ്റ്റ് എന്ന കണക്കിന് സൂപ്പര്‍ ഹിറ്റ് സിനിമയിലെ ഡയലോഗ് യുദ്ധത്തെപ്പോലും തോല്‍പ്പിക്കുംവിധം ഫേസ്ബുക് പോരാട്ടം കൊഴുക്കുകയാണ്. തൃത്താല എം.എല്‍.എയും സോഷ്യല്‍ മീഡിയയിലെ സജീവസാന്നിധ്യവുമായ വി.ടി. ബല്‍റാമും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുമാണ് ഫേസ്ബുക്കില്‍ കൊമ്പുകോര്‍ക്കുന്നത്. ഇരുനേതാക്കളുടെയും അനുയായികള്‍കൂടി കമന്‍റുകളുമായി ചേര്‍ന്നതോടെ യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വാഗ്ദാനമായിരുന്ന ‘അച്ഛേ ദിന്‍’ വരാന്‍ ഇനിയും 25 വര്‍ഷം വേണ്ടിവരുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി വി.ടി. ബല്‍റാമാണ് ആദ്യവെടിപൊട്ടിച്ചത്. ‘ഞങ്ങള്‍ സ്ഥിരമായി ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ടുതന്നെ ഹിന്ദീം അറിയാന്‍ പാടില്ല. അതുകൊണ്ട് ഹിന്ദി നന്നായറിയാവുന്ന കാര്യാലയത്തിലെ പ്രാന്തപ്രമുഖന്മാരോ പ്രമുഖ പ്രാന്തന്മാരോ ആരാന്നുവെച്ചാല്‍ അമിട്ട് ഷാജിയോട് നേരിട്ട് ചോദിച്ച് പറഞ്ഞുതന്നാല്‍ മതി, എന്നാണ് ഈ അച്ഛാ ദിന്‍ ശരിക്കും വരിക എന്ന്. കൃത്യമായിട്ടല്ളെങ്കിലും ഏതാണ്ടൊരു ഡേറ്റ് പറഞ്ഞാമതി, അതുവരെ പിന്നെ ചോദിക്കില്ല. ഉറപ്പ്..’ എന്നായിരുന്നു ബല്‍റാമിന്‍െറ പരിഹാസരൂപേനയുള്ള കമന്‍റ്. അതിന് സുരേന്ദ്രന്‍ മറുപടി നല്‍കിയത് സ്വന്തംപേജിലാണ്. ‘ബലരാമാ..’ എന്ന സംബോധനയോടെ സുരേന്ദ്രന്‍ ഉപദേശിക്കുന്നത് ഹിന്ദി കുറച്ചെങ്കിലും പഠിക്കാനാണ്. എങ്കിലേ അമിത് ഷാ പറഞ്ഞത് മനസ്സിലാവൂ. ഫേസ്ബുക്കില്‍ ജീവിക്കുന്ന, അഞ്ഞൂറ് വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ജയിച്ച എം.എല്‍.എക്ക് ഇന്ദിര ഭവനില്‍ ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാടാക്കാനും സുരേന്ദ്രന്‍െറ വക ഉപദേശമുണ്ട്. ഇന്ത്യ സമസ്തമേഖലയിലും ഒന്നാമതത്തൊന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ അടുത്ത കാല്‍നൂറ്റാണ്ട് ബി.ജെ.പിതന്നെ ഭരിക്കണമെന്നും രാഹുല്‍ ഗാന്ധിയെ പോലെ മുങ്ങുന്ന ആളല്ല അമിത് ഷായെന്നും സുരേന്ദ്രന്‍ തിരിച്ചടിക്കുന്നു. സുരേന്ദ്രന്‍െറ പരിഹാസത്തിന് അതേ പോസ്റ്റിന് കീഴെ കമന്‍റുമായാണ് ബല്‍റാം മറുപടി പറഞ്ഞത്. ഇങ്ങനെയൊരു മുന്‍കൂര്‍ കണ്ടീഷന്‍ വെച്ചിട്ടല്ലല്ളോ തെരഞ്ഞെടുപ്പിന് ഇറങ്ങിയതെന്നും, ഇനി അതെല്ലാം ജയിച്ചാല്‍പിന്നെ ഐക്യരാഷ്ട്രസഭയില്‍ക്കൂടി ജയിച്ചെങ്കിലേ വാഗ്ദാനം പാലിക്കുള്ളോ എന്നും ബല്‍റാം ചോദിക്കുന്നു. താന്‍ ജയിച്ചത് 500 വോട്ടിനല്ളെന്നും 3197 വോട്ടിനാണെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടില്ലാത്ത സുരേന്ദ്രനും രായേട്ടനും (ഒ. രാജഗോപാല്‍) അതിന്‍െറ മഹത്വം മനസ്സിലാവില്ളെന്നും ബല്‍റാം തിരിച്ചടിക്കുന്നു. വര്‍ഗീയഭ്രാന്ത് ആളിക്കത്തിക്കുന്ന വിഷകല ടീച്ചര്‍ ഒഴികെ ആരില്‍നിന്നും പഠിക്കാന്‍ താന്‍ തയാറാണെന്നും ബല്‍റാം. ഒരുകാലത്ത് ടി.വിയില്‍ മാത്രം ജീവിച്ചിരുന്ന താങ്കളെ ഇപ്പോള്‍ ആ വഴിക്കൊന്നും അധികം കാണുന്നില്ലല്ളോ? സുരുഷൂന് ഇപ്പോ കൈരേഖ യുദ്ധമൊന്നുമില്ളേ..? എന്ന് ‘മീശമാധവന്‍’ സിനിമ ഡയലോഗിന്‍െറ ശൈലിയില്‍ ആക്ഷേപം ചൊരിഞ്ഞുകൊണ്ടാണ് ബല്‍റാം കമന്‍റ് അവസാനിപ്പിക്കുന്നത്. ഇതിനും മറുപടിയുമായി സുരേന്ദ്രന്‍ രംഗത്തുവന്നിട്ടുണ്ട്. തൃത്താലയിലെ പ്രധാനമന്ത്രി എന്നാണ് ബല്‍റാമിനെ സുരേന്ദ്രന്‍ വിളിക്കുന്നത്. ഇരു നേതാക്കളുടെയും അനുയായികളും കമന്‍റ് യുദ്ധവുമായി രംഗത്തുവന്നതോടെ ബല്‍റാം Vs സുരേന്ദ്രന്‍ യുദ്ധം വൈറലായിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായാണ് രണ്ട് രാഷ്ട്രീയ നേതാക്കള്‍ ഫേസ്ബുക്കില്‍ നേര്‍ക്കുനേരേ ഇങ്ങനെ കൊമ്പുകോര്‍ക്കുന്നത്. |
ഭീഷണി വകവെക്കില്ല; സമരം തുടരുമെന്ന് എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികള്‍ Posted: 16 Jul 2015 03:48 AM PDT Image: ![]() മുംബൈ: ഭീഷണികള്‍ക്കും താക്കീതുകള്‍ക്കുമിടയില്‍ മുട്ടുമടക്കാതെ എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികള്‍ സമര രംഗത്ത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ടി.ഐ.ഐ) ഭരണസമിതി ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ ഒരു മാസത്തിലേറെയായി പഠിപ്പു മുടക്കി സമരം നടത്തിവരികയാണ് വിദ്യാര്‍ഥികള്‍. സമര രംഗത്തുള്ള വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. സമരം ഉടന്‍ അവസാനിപ്പിച്ചില്ളെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ഡയറക്ടര്‍ ജെ. നാരായണ്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് നാചിമുത്തുവിന് അയച്ച കത്തിലാണ് വ്യക്തമാക്കിയത്. എന്നാല്‍, ഇതു വകവെക്കാതെ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. സമരവുമായി മുന്നോട്ടുപോവുമെന്നും സമരം അടിച്ചമര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി നേരിടുമെന്നും എഫ്.ടി.ഐ.ഐ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ സെക്രട്ടറി വികാസ് ഉര്‍സ് പറഞ്ഞു. ഈ വിഷയത്തില്‍ അധികൃതര്‍ തങ്ങളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന പ്രതീക്ഷിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ആണ് ഭീഷണിയെന്നും ഇത് തങ്ങളെ ഏറെ വിഷമിപ്പിച്ചുവെന്നും സെക്രട്ടറി പറഞ്ഞു. വാര്‍ത്താവിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഒരുവട്ടം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. |
ചക്രങ്ങള്‍ പിന്‍വലിക്കാതെ എയര്‍ഇന്ത്യയുടെ ആകാശയാത്ര Posted: 16 Jul 2015 02:05 AM PDT Image: ![]() ന്യൂഡല്‍ഹി: സാധാരണ യാത്രക്കാര്‍ക്ക് മിക്കപ്പോഴും കൈപ്പേറിയ അനുഭവം സമ്മാനിക്കുന്ന എയര്‍ ഇന്ത്യ ഇത്തവണ ഭയപ്പെടുത്തിയത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ തന്നെയാണ്. ടേക് ഓഫിനുശേഷം ഉള്ളിലേക്ക് മടങ്ങി നില്‍ക്കേണ്ട ചക്രങ്ങള്‍ പിന്‍വലിക്കാതെയാണ് അമൃത്സറില്‍നിന്ന് ഡല്‍ഹിയിലേക്ക് മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച എയര്‍ഇന്ത്യ ബോയിങ് 787 വിമാനം പറന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment