പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയേറുന്നു; ആര്യയുടെ ആരോഗ്യനില വഷളായി Posted: 18 Jul 2015 12:37 AM PDT ബംഗളൂരു: കോന്നി സ്വദേശികളായ പെണ്‍കുട്ടികളെ റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കണ്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസന്വേഷണത്തിന്‍െറ ഭാഗമായി ഇന്നലെ ബംഗളൂരുവിലത്തെിയ അന്വേഷണ സംഘം ലാല്‍ബാഗ് പാര്‍ക്കിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കുട്ടികള്‍ ഇവിടെയത്തെിയതായി സ്ഥിരീകരിച്ചു. എന്നാല്‍ ദൃശ്യങ്ങളില്‍ കുട്ടികളോടൊപ്പം ആരെയും കണ്ടത്തൊനായില്ല. ഇതോടെ കേസിന്‍െറ അന്വേഷണം തല്‍ക്കാലം വഴിമുട്ടിയിരിക്കുകയാണ്. അതിനിടെ കുട്ടികളില്‍ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്‍റിലേറ്ററില്‍ കഴിയുന്ന ആര്യ. കെ. സുരേഷിന്‍െറ നില കൂടുതല്‍ വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയിലായത്. ഇതുമൂലം ആര്യയുടെ മൊഴിയെടുക്കാനുള്ള പൊലീസിന്‍െറ നീക്കവും അനിശ്ചിതത്വത്തിലായി. യാത്രയില്‍ ഇവരോടൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന സൂചന ലഭിക്കുകയോ ആര്യയുടെ മൊഴി ലഭിക്കുകയോ ചെയ്താല്‍ മാത്രമേ പൊലീസിന് അന്വേഷണവുമായി മുന്നോട്ടു പോകാനാവു. നിലവിലുള്ള സാഹചര്യത്തില്‍ ഈ രണ്ടു വഴികളും അടഞ്ഞിരിക്കുകയാണ്. സംഭവമുയര്‍ത്തുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടികള്‍ രണ്ടു തവണ ബംഗളൂരുവില്‍ എത്തിയതായ സൂചനയെ തുടര്‍ന്നാണ് കോന്നി എസ്.ഐ ബി.എസ്. സജിമോന്‍െറ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലത്തെിയത്. ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നുവോ, തനിച്ചാണോ ബംഗളൂരുവില്‍ എത്തിയത് തുടങ്ങിയ കാര്യങ്ങളാണ് സംഘം അന്വേഷിക്കുന്നത്. ലാല്‍ബാഗിലെ കവാടത്തിലും അകത്തും സ്ഥാപിച്ച സി.സി.ടി.വികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച് മൂന്നുപേരെയും സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടക പൊലീസിന്‍െറ സഹായത്തോടെയാണ് അന്വേഷണ സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചത്. ബംഗളൂരുവില്‍ നിന്ന് ഇവര്‍ ട്രെയിനില്‍ കയറുന്നതിന്‍െറ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി അന്വേഷണ സംഘം റെയില്‍വേ അധികൃതരുടെ സഹായം തേടും. അതിനിടെ ആര്യ ഉപയോഗിച്ചിരുന്ന ടാബ്ലറ്റിന്‍െറ കാര്യത്തില്‍ മാതാപിതാക്കള്‍ കൈമാറിയ ഐ.എം.ഇ.ഐ നമ്പര്‍ തെറ്റാണെന്ന് പൊലീസ് പറഞ്ഞു. ആര്യയുടെ പിതാവും സുഹൃത്തും ഒരേ ദിവസമാണ് ടാബ്ലറ്റുകള്‍ വാങ്ങിയത്. ഈ നമ്പറുകള്‍ മാറിപ്പോയതാകാനാണ് സാധ്യതയെന്നും ചങ്ങനാശ്ശേരി സ്വദേശിയായ ടാബ് ഉടമയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് അറിയിച്ചു. കോന്നിയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ ഒറ്റപ്പാലത്തിനടുത്ത് തീവണ്ടിപ്പാളത്തിലാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്.  |
തീവ്രവാദം ആരോപിച്ച് ചൈന പിടികൂടിയ ഇന്ത്യക്കാരനെ മോചിപ്പിച്ചു Posted: 17 Jul 2015 09:11 PM PDT ബെയ്ജിങ്: തീവ്രവാദിയെന്ന് സംശയിച്ച് ചൈന പിടികൂടിയ ഇന്ത്യക്കാരനെ മോചിപ്പിച്ചു. 20 അംഗ വിനോദസഞ്ചാര സംഘത്തോടൊപ്പം ചൈനയിലത്തെിയ ഡല്‍ഹിയിലെ ബിസിനസ്സുകാരനായ രാജീവ് മോഹന്‍ കുല്‍ശ്രേസ്ത (46)യാണ് മോചിതനായത്. ബ്രിട്ടീഷ് വിദേശ മന്ത്രാലയം നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് സംഘം പിടിയിലായത്. ജൂലൈ 10 ന് പിടിയിലായ സംഘത്തിലെ 11 പേരെ ചൈന നേരത്തെ വിട്ടയച്ചിരുന്നു. സൗത്ത് ആഫ്രിക്കയിലെ മംഗോളിയയിലുള്ള ‘ഗിഫ്റ്റ് ഓഫ് ഗിവേഴ്സ് ഫൗണ്ടേഷന്‍’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ചൈന സന്ദര്‍ശിച്ചവരാണ് പിടിയിലായത്. ചൈനയില്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലിരുന്ന് നിരോധിത തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ കണ്ടുവെന്നാരോപിച്ചായിരുന്നു ചൈനയുടെ നടപടി. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രലയം വിസമ്മതിച്ചു.  |
എന്‍ഡോസള്‍ഫാന്‍: ഒരു വര്‍ഷമായി ഫണ്ട് അനുവദിക്കുന്നില്ല Posted: 17 Jul 2015 09:03 PM PDT കാസര്‍കോട്: മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശ പ്രകാരമുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസം മുടങ്ങുമെന്ന നിലയായി. ദുരിതബാധിതര്‍ക്കുള്ള 13.9 കോടി മാത്രമാണ ് ബാക്കിയുള്ളത്. ഇത് മാത്രമായി എങ്ങനെ വിനിയോഗിക്കണമെന്ന നിര്‍ദേശം കിട്ടാത്തതിനാല്‍ ഫലത്തില്‍ ദുരിതാശ്വാസ പദ്ധതി സ്തംഭിച്ചു. പ്ളാന്‍േറഷന്‍ കോര്‍പറേഷനും സുരക്ഷാ മിഷനും നല്‍കിയ തുക വിനിയോഗിക്കാന്‍ വിട്ടുകൊടുത്തു എന്നതിനപ്പുറം സര്‍ക്കാറിന്‍േറതായ പങ്ക് കാര്യമായി നല്‍കിയിട്ടില്ല. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ രണ്ടു തവണയായി 53.1 കോടി യും സാമൂഹിക സുരക്ഷാ മിഷന്‍ മൂന്നുതവണയായി 50.9 കോടിയും നല്‍കിയതാണ് ഇതുവരെയുള്ള ധനസഹായം. ഇത് രണ്ടും കൂടി 104.37 കോടി വരും. അത് 2014 മാര്‍ച്ചിന് മുമ്പ് നല്‍കിയതാണ്. അതിനുശേഷം ഒരു വിഹിതവും നല്‍കാതെ സര്‍ക്കാര്‍ മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശം ലംഘിക്കുകയായിരുന്നു. മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശമനുസരിച്ചുള്ള സഹായ ഗഡുക്കള്‍ നല്‍കണമെങ്കില്‍ ഇനി 45 കോടി നല്‍കണം. 2012 മുതല്‍ നല്‍കിയ 104.37 കോടിയില്‍ ബാക്കിയുള്ള 14 കോടി എങ്ങനെ വിനിയോഗിക്കണമെന്ന് ജില്ലാ ഭരണകൂടം എഴുത്തയച്ചിട്ടും സര്‍ക്കാര്‍ പ്രതികരിച്ചില്ല. ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശപ്രകാരം അഞ്ചു ലക്ഷം, മൂന്നുലക്ഷം എന്നീ ക്രമത്തിലാണ് സഹായധനം നല്‍കേണ്ടത്. സര്‍ക്കാര്‍ ഇനി രണ്ട്, ഒന്ന് ലക്ഷം രൂപ വീതം നല്‍കണം. ഇവ ബാങ്കുകളില്‍ നിക്ഷേപിച്ച് പലിശ നല്‍കുകയാണ് വേണ്ടത്. എന്നാല്‍, ഇതിനാവശ്യമായ തുക സര്‍ക്കാറില്‍നിന്ന് ലഭിച്ചിട്ടില്ല. പൂര്‍ണമായും കിടപ്പിലായവരുള്‍പ്പെടെ ഒന്നും രണ്ടും ഗഡുക്കള്‍ ലഭിക്കാത്തവര്‍ ഇനിയുമുണ്ട്. ദുരിതബാധിതരുടെ പട്ടികയിലുള്ള 1191 ല്‍ 924 പേരുടെ 10.90 കോടിയുടെ കടബാധ്യതഎഴുതിത്തള്ളാനാണ് കഴിഞ്ഞ ദിവസം നടന്ന സെല്‍ യോഗ തീരുമാനം. അര ലക്ഷം രൂപ വരെ ബാധ്യതയുള്ള 591പേരുടെയും 50001 മുതല്‍ രണ്ട് ലക്ഷം വരെ കടമുള്ള 333 പേരുടെയും അപേക്ഷകളാണ് കടാശ്വാസ കമ്മിറ്റി തീര്‍പ്പാക്കിയത്. രണ്ടാഴ്ചക്കകം ഈ ബാധ്യതകള്‍ തീര്‍ക്കും. എന്നാല്‍, രണ്ട് ലക്ഷത്തിലധികം കടബാധ്യതയുള്ള 267 പേരുടെ 5.88 കോടി യുടെ പട്ടിക അംഗീകരിച്ചെങ്കിലും തീര്‍പ്പാക്കിയില്ല. ജില്ലാ ഭരണകൂടത്തിന് കിട്ടിയ 104 കോടി യില്‍ 90.47 കോടി യാണ് ചെലവഴിച്ചത്. പ്രത്യേക സഹായധനത്തിന്‍െറ ആദ്യഗഡു 3483 പേര്‍ക്ക് 44.56 കോടി ചെലവഴിച്ചു. പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും ഒന്നരലക്ഷംവീതവും ശാരീരിക വൈകല്യമുള്ളവര്‍, അര്‍ബുദ രോഗികള്‍, മരിച്ചവരുടെ ആശ്രിതര്‍ എന്നിവര്‍ക്കായി ഒരുലക്ഷവുമാണ് നല്‍കിയത്. ഇതിന്‍െറ രണ്ടാം ഗഡു 3408 പേര്‍ക്ക് ലഭിച്ചു. 43.91 കോടി യാണ് ആകെ ചെലവഴിച്ചത്. ദുരിതബാധിതര്‍ക്ക് സൗജന്യചികിത്സ നടത്തിയ വകയില്‍ എംപാനല്‍ഡ് ആശുപത്രികള്‍ക്ക് നല്‍കാന്‍ രണ്ടുകോടിദേശീയ ആരോഗ്യ മിഷന് വകമാറ്റി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരമായിരുന്നു ഇത്. 2014 ജനവരി 28ന് മുഖ്യമന്ത്രിയുടെ വീടിനുമുന്നിലെ കഞ്ഞിവെപ്പ് സമരത്തത്തെുടര്‍ന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്. അതേസമയം, എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പ് അടുത്ത മാസം സംഘടിപ്പിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നടത്തിയ വിദഗ്ധ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ക്യാമ്പ്. ക്യാമ്പിലേക്ക് ഇതുവരെ 2,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ടു ചെയ്തു. 34 മെഡിക്കല്‍ ക്യാമ്പുകളാണ് ജില്ലയില്‍ നടന്നത്. 2010 ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജില്ലയിലെ വിവിധ ദുരിതബാധിത പഞ്ചായത്തുകളില്‍ നടത്തിയ ക്യാമ്പുകളില്‍നിന്ന് 4,182 പേരാണ് പട്ടികയില്‍ ഇടംനേടിയത്. 2011 ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടന്ന ക്യാമ്പില്‍നിന്ന് 660 പേര്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടു. 2013 ആഗസ്റ്റില്‍ മറ്റ് പഞ്ചായത്തുകളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ നടത്തിയ ക്യാമ്പില്‍ 337 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. നിലവില്‍ 5,180ഓളം ദുരിതബാധിതരാണ് പട്ടികയിലുള്ളത്. മരിച്ചവരുള്‍പ്പെടെ 3,483 പേര്‍ക്കുമാത്രമേ ദേശീയ മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശപ്രകാരമുള്ള സഹായധനം ലഭിക്കുന്നുള്ളൂ.  |
വ്യാപം^ഒളിവിലായ നേതാവിനെ ബി.ജെ.പി പുറത്താക്കി Posted: 17 Jul 2015 08:16 PM PDT ന്യൂഡല്‍ഹി: ‘വ്യാപം’ അഴിമതിയുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങള്‍ കൊലപാതകമായി അംഗീകരിച്ച ആദ്യനീക്കത്തില്‍ നമ്രത ദാമറിന്‍െറ കൊലപാതകത്തിന് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. 50ഓളം ദുരൂഹ മരണങ്ങളുണ്ടായിട്ടും അവ സ്വാഭാവിക- അപകട മരണങ്ങളും ആത്മഹത്യകളുമാണെന്ന് വരുത്തിത്തീര്‍ത്ത മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ബി.ജെ.പി സര്‍ക്കാറിനും തിരിച്ചടി നല്‍കുന്നതാണ് സി.ബി.ഐ നടപടി. നമ്രതയുടെ മരണത്തിന്‍െറ ദുരൂഹത തേടിപ്പോയ ‘ആജ് തക്’ ലേഖകന്‍ അക്ഷയ് സിങ് അവരുടെ അച്ഛനെ ഇന്‍റര്‍വ്യൂ നടത്തിയ ഉടന്‍ അതേ വീടിന് മുമ്പില്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. അതോടെയാണ് ‘വ്യാപം’ മരണങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. നമ്രതയുടെയും അക്ഷയ് സിങ്ങിന്‍െറയും വൈദ്യപരിശാധന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ‘വ്യാപ’ത്തിലെ ആദ്യ കൊലപാതക കേസ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്. 2012 ജനുവരിയിലാണ് മധ്യപ്രദേശിലെ ഉജ്ജെയിനിയിലെ റെയില്‍വേ ട്രാക്കില്‍ നമ്രതയെ മരിച്ചനിലയില്‍ കണ്ടത്തെിയത്. ഇത് ആത്മഹത്യയാണെന്ന് പറഞ്ഞ് 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍, അക്ഷയ് സിങ്ങിന്‍െറ മരണത്തിന് ശേഷം നമ്രതയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുവിട്ടു. നമ്രതയുടെ ശരീരത്തില്‍ മര്‍ദനത്തിലേറ്റ പരിക്കുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മരണം ആത്മഹത്യയാണെന്ന ഒരു സൂചനയും തങ്ങള്‍ നല്‍കിയിട്ടില്ളെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും വെളിപ്പെടുത്തി. ‘വ്യാപം’ തട്ടിപ്പിലൂടെ എം.ബി.ബി.എസ് പ്രവേശം തരപ്പെടുത്തിയ നമ്രത രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കേയാണ് കൊല്ലപ്പെട്ടത്. സി.ബി.ഐ അന്വേഷണം മുറുകുകയാണെന്ന് കണ്ടതോടെ സംസ്ഥാനത്തെ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്ന് വരുത്താനും ബി.ജെ.പി ശ്രമം തുടങ്ങി. ‘വ്യാപം’ പ്രീ മെഡിക്കല്‍ ടെസ്റ്റിലെ തട്ടിപ്പിന് സി.ബി.ഐ പ്രതി ചേര്‍ത്ത പാര്‍ട്ടി നേതാവും മധ്യപ്രദേശ് പിന്നാക്ക വര്‍ഗ കമീഷന്‍ ചെയര്‍മാനുമായ ഗുലാബ് സിങ് കിറാറിനെ ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു. മന്ത്രിയുടെ തുല്യ റാങ്കുള്ള പദവിയാണ് പിന്നാക്ക വര്‍ഗ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനം. കിറാറിന് പുറമെ മകന്‍ ശക്തിപ്രതാപ് സിങ്ങിനെയും ഇതേ കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്തിട്ടുണ്ട്. കിറാറിന്‍െറ കൂട്ടാളിയായ ‘വ്യാപം’ പ്രതി നവീന്‍ ശര്‍മയെ അറസ്റ്റ് ചെയ്തതോടെ കിറാറും ഭാര്യയും മകനും ഒളിവില്‍ പോകുകയായിരുന്നു. എന്നിട്ടും നടപടി സ്വീകരിക്കാതിരുന്ന ബി.ജെ.പിയാണ് സി.ബി.ഐ അന്വേഷണത്തിലേക്ക് കടന്നപ്പോള്‍ അച്ചടക്ക നടപടി സ്വീകരിച്ചത്.  |
മലപ്പുറത്ത് ചിലയിടങ്ങളില്‍ വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിച്ചു Posted: 17 Jul 2015 08:10 PM PDT മലപ്പുറം: വ്യാഴാഴ്ച മാസപ്പിറവി കണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ജില്ലയില്‍ വെള്ളിയാഴ്ച ചിലര്‍ പെരുന്നാള്‍ ആഘോഷിച്ചു. വളാഞ്ചേരിയിലും മലപ്പുറത്തും കോട്ടക്കലിലും അരീക്കോട് ഉഗ്രപുരത്തുമാണ് പെരുന്നാള്‍ ആഘോഷിച്ചത്. അരീക്കോടും വളാഞ്ചേരിയിലും ചന്ദ്രപ്പിറ കണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നായിരുന്നു ഇത്. കേരളത്തിലെ ഖാദിമാരും പണ്ഡിതരും വ്യാഴാഴ്ച പിറ കാണാത്തതിനാല്‍ ശനിയാഴ്ച ചെറിയ പെരുന്നാളായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രാത്രി 7.10ന് അരീക്കോട് ഉഗ്രപുരത്തെ കുന്നിന്‍ചരിവില്‍ മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തി രണ്ടു പേര്‍ രംഗത്തത്തെിയത്. വിവരവുമായി എ.പി വിഭാഗക്കാരായ ചിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ചെന്നു കണ്ടെങ്കിലും മഹല്ല് ഖാദിയായ പാണക്കാട് ഹൈദരലി തങ്ങളെ കാണാനായിരുന്നു നിര്‍ദേശം. മഹല്ല് പ്രതിനിധികളുമായി ഇവര്‍ പാണക്കാട്ടേക്ക് നീങ്ങി. അപ്പോഴേക്കും വളാഞ്ചേരി സ്വദേശികളായ ചിലരും മാസപിറവി കണ്ടെന്ന് അറിയിക്കാന്‍ പാണക്കാട്ടത്തെിയിരുന്നു. തുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍, കെ. മമ്മദ് ഫൈസി, അബ്ദുര്‍റഹ്മാന്‍ ഫൈസി പാതിരമണ്ണ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സാദിഖലി തങ്ങള്‍, അബ്ബാസലി തങ്ങള്‍, മുനവ്വറലി തങ്ങള്‍, ഹമീദലി തങ്ങള്‍ തുടങ്ങിയവരുമായും ഇവര്‍ ചര്‍ച്ച നടത്തിയെങ്കിലും പിറ കണ്ടതായി വിശ്വസനീയമായ വിവരം നല്‍കാനായില്ല. ഇതിനിടെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായും മുജാഹിദ് വിഭാഗങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങള്‍ ഫോണിലൂടെ ചര്‍ച്ചയും നടത്തി. പിറ കണ്ടെന്ന് അറിയിച്ചവരില്‍നിന്ന് വ്യക്തമായ സ്ഥിരീകരണം ലഭിക്കാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച റമദാന്‍ 30 പൂര്‍ത്തീകരിക്കുന്നതായും ശനിയാഴ്ച തന്നെയാണ് ചെറിയ പെരുന്നാളെന്നും പാണക്കാട് തങ്ങള്‍ ഉറപ്പിക്കുകയായിരുന്നു. പിറ കണ്ടെന്ന് ഉറപ്പുള്ളവരോട് വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കാനും മറ്റുള്ളവരോട് നോമ്പെടുക്കാനുമായിരുന്നു പാണക്കാട് തങ്ങളുടെ നിര്‍ദേശം. ഇതോടെയാണ് അര്‍ധ രാത്രിയോളം നീണ്ട അനിശ്ചിതത്വത്തിന് അറുതിയായത്.  |
കതിരൂര്‍ മനോജ് വധം: പി. ജയരാജനിലേക്ക് വഴികള്‍തുറന്ന് സി.ബി.ഐ കുറ്റപത്രം; പ്രതിരോധിക്കാന്‍ സി.പി.എം Posted: 17 Jul 2015 07:59 PM PDT പ്രതി ചേര്‍ത്തിട്ടില്ളെന്ന് സി.ബി.ഐ കഴിഞ്ഞദിവസം കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഉള്‍പ്പെടുത്തുമെന്ന് സൂചന നല്‍കുന്ന സി.ബി.ഐ കുറ്റപത്രം. മാര്‍ച്ച് ഏഴിന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനിലേക്കത്തൊന്‍ പഴുതുകളുണ്ടെങ്കിലും നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ളെന്നാണ് സി.ബി.ഐ പ്രോസിക്യൂട്ടര്‍ വ്യാഴാഴ്ച കോടതിയില്‍ ബോധിപ്പിച്ചത്. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. പക്ഷേ, സി.പി.എം പ്രോസിക്യൂട്ടറുടെ വാദം മുഖവിലക്കെടുക്കുന്നില്ല. ‘നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ല’ എന്ന പ്രയോഗമാണ് സി.പി.എമ്മിനെ ജാഗ്രത പാലിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. രാഷ്ട്രീയമായ അടിയൊഴുക്കുകളും ഒപ്പം, സി.ബി.ഐയുടെ നിയമനടപടിയും ഒരുപോലെ നേരിടാനുള്ള ബഹുമുഖ അടവുതന്ത്രമാണ് സി.പി.എം ആവിഷ്കരിച്ചിരിക്കുന്നത്. പി. ജയരാജന്‍െറ ചികിത്സയുടെ പേരില്‍ എം.വി. ജയരാജന് ചുമതല നല്‍കിയയോടെ യഥാര്‍ഥത്തില്‍ സി.പി.എം കച്ചകെട്ടുകയായിരുന്നു. ചെറുത്തുനില്‍പില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് സി.ബി.ഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ദ്വയാര്‍ഥമുള്ള വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് സി.പി.എം നേതാക്കളുടെ വിലയിരുത്തല്‍. നേതാക്കളെ കുടുക്കാന്‍ ആസൂത്രിതനീക്കം നടക്കുന്നെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാംപ്രതിയായ മനോജിനെ കൊലപ്പെടുത്താന്‍ കേസിലെ പ്രധാന പ്രതിയായ വിക്രമനുമായി ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ വാദം. ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന വിക്രമനുമായി പി. ജയരാജന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍െറ രേഖകളാണ് കേസിലെ പ്രധാന തെളിവായി സി.ബി.ഐ ചൂണ്ടിക്കാണിക്കുന്നത്. വിക്രമന്‍െറ കുടുംബവുമായി ജയരാജനുള്ള അടുത്ത ബന്ധവും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടിതലത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തില്‍ സി.ബി.ഐ വിവരിക്കുന്നു. വിക്രമനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിന് പ്രതിചേര്‍ത്തിരിക്കുന്ന സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനെ കുറിച്ച് മാര്‍ച്ച് ഏഴിന് നല്‍കിയ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടായിരുന്നെങ്കിലും ജൂലൈ ഒമ്പതിനു മാത്രമാണ് പ്രതിചേര്‍ത്തത്. ജൂണ്‍ രണ്ടിന് സി.ബി.ഐ ആസ്ഥാനത്തത്തെി ജയരാജന്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. എന്നാല്‍, പിന്നീടുണ്ടായ അറസ്റ്റും മധുസൂദനനെ പ്രതിചേര്‍ത്തതുള്‍പ്പെടെയുള്ള നടപടികളുമാണ് ജില്ലാ കോടതിയില്‍ പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കാരണം. നിരവധി ശാരീരിക അവശതകള്‍ അനുഭവിക്കുന്ന തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനിടയുണ്ടെന്നുകാണിച്ചാണ് ജയരാജന്‍ ജൂലൈ 10ന് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മുന്‍കൂര്‍ ജാമ്യമനുവദിക്കുകയാണെങ്കില്‍ അതിനുശേഷം യു.എ.പി.എ പ്രകാരം പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്താല്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. ഇതേക്കുറിച്ച് വിശദമായി പഠിച്ചശേഷം രേഖകളുമായി വാദം തുടരാന്‍ അഡ്വ. കെ. വിശ്വന്‍ സാവകാശമാവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുഭാഗത്തിന്‍െറയും സൗകര്യം കണക്കിലെടുത്ത് വാദം തുടരുന്നത് ജൂലൈ 22ലേക്ക് മാറ്റുകയായിരുന്നു. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍െറ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ജൂലൈ 20ന് വാദം നടക്കും. 23 പ്രതികളാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇതില്‍ 19 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  |
ഈദുല്‍ ഫിത്റിന്‍െറ ആഹ്വാനം Posted: 17 Jul 2015 07:40 PM PDT അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്. ഈദുല്‍ ഫിത്റിന് സ്വാഗതം. ലോകം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഹൃദയം തുറന്ന ഈദുല്‍ ഫിത്ര്‍ ആശംസകള്‍. മനസ്സില്‍ ആത്മീയാനുഭൂതിയുടെ ദീപ്താനുഭവങ്ങള്‍ നിറച്ച്, ദൈവസ്നേഹത്തിന്‍െറ മുഗ്ധസ്മരണകള്‍ അവശേഷിപ്പിച്ച് പരിശുദ്ധ റമദാന്‍ വിടവാങ്ങി- നിദ്രാവിഹീനമായ രാത്രി നമസ്കാരങ്ങളുടെയും പള്ളികളിലെ ഭജനമിരിക്കലിന്‍െറയും ബദ്ര്‍ പോരാട്ട സ്മരണയും മുദ്രകള്‍ ഹൃദയത്തിലര്‍പ്പിച്ചുകൊണ്ട്. ത്യാഗപൂര്‍ണമായിരുന്നു ഒരു മാസത്തെ വ്രതാനുഷ്ഠാനം. പകല്‍വേളകളില്‍ ആഹാരപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുന്നതു മാത്രമല്ല വ്രതാനുഷ്ഠാനം ത്യാഗപൂര്‍ണമായിരുന്നെന്ന് വിശേഷിപ്പിക്കാനുള്ള കാരണം. ചെറുതും വലുതുമായ സകല തിന്മകളില്‍നിന്നും അകന്നു നിന്ന്, പൈശാചിക പ്രേരണകളോടു മുഴുവന്‍ വിയോജിച്ച്, പ്രപഞ്ചസ്രഷ്ടാവിന്‍െറ കല്‍പനകള്‍ക്കുമാത്രം വിധേയപ്പെടാനുള്ള പരിശ്രമമായിരുന്നു വിശ്വാസി റമദാനില്‍ കാഴ്ചവെച്ചത്. വരണ്ട തൊണ്ടകള്‍ ദാഹജലം ആവശ്യപ്പെട്ടപ്പോഴും വിശന്ന വയറുകള്‍ ആഹാരം തേടിയപ്പോഴും അരുതെന്നുപറഞ്ഞത് ദൈവ കല്‍പന പാലിക്കണമെന്ന വികാരമാണ്. സ്വന്തത്തെ ദേഹേച്ഛകള്‍ നിര്‍ണയിച്ചിരുന്ന കാലത്തുനിന്നും മാറി, ദൈനംദിനവും സ്വാഭാവികവുമായ ജീവിതത്തെ, സമ്പൂര്‍ണമായും ദൈവേച്ഛ നിയന്ത്രിക്കുന്ന ഇടത്തിലേക്കുള്ള പ്രയാണമായിരുന്നു റമദാന്‍. ആ ലക്ഷ്യം നേടിയെടുത്തതിന്‍െറ ആഹ്ളാദാരവങ്ങളാണ് ഈദ് ദിനത്തിലെ തക്ബീര്‍ ധ്വനികള്‍. ഈദ് എന്ന പദത്തിന് ആവര്‍ത്തനം, പുനരാരംഭം, ആഘോഷം, മടക്കമെന്നെല്ലാമര്‍ഥമുണ്ട്. ആവര്‍ത്തിച്ചുവരുന്ന ആഘോഷം, ജഗന്നിയന്താവിന് ജീവിതത്തെ സമര്‍പ്പിച്ചുകൊണ്ടുള്ള പുതിയ ജീവിതത്തിന്‍െറ തുടക്കം, വ്രതാനുഷ്ഠാനത്തിന്‍െറ ലക്ഷ്യം നേടിയെടുത്തതിന്‍െറ ആഘോഷം, ദൈവത്തിലേക്കുള്ള മടക്കം എന്നൊക്കെയാണ് ഈദ് കൊണ്ടര്‍ഥമാക്കുന്നത്. ദൈവത്തില്‍നിന്ന് യാത്രപുറപ്പെട്ട്, ദൈവ വഴിയിലൂടെ സഞ്ചരിച്ച് അതേ ദൈവ സന്നിധിയിലേക്കുള്ള മടക്കമെന്നാണ് മനുഷ്യജീവിതത്തെ ദൈവം നിര്‍വചിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, കഴിവു കുറഞ്ഞവനെ വേട്ടയാടുന്ന ജന്തുത്വവും സഹജീവികളെയും പ്രകൃതിയെയും ശത്രുപക്ഷത്ത് നിര്‍ത്തുന്ന നിലപാടുമുള്ളവനുമായി മനുഷ്യന്‍ മാറിത്തീര്‍ന്നിരിക്കുന്നു. ജന്തുത്വത്തില്‍നിന്ന് മനുഷ്യത്വത്തിലേക്കും സ്വാര്‍ഥതയില്‍നിന്ന് സഹജീവി സ്നേഹത്തിലേക്കുമുള്ള മടക്കമാണ് ഈദുല്‍ ഫിത്ര്‍. ഒരു മാസമായി ഏകനായ അല്ലാഹുവോടൊത്തുള്ള നിരന്തര സമ്പര്‍ക്കത്തിലായിരുന്നു വിശ്വാസികള്‍. അവര്‍ ദൈവത്തോടൊപ്പം ഉപവസിച്ചു. ശരീരത്തെയും മനസ്സിനെയും ശുദ്ധമാക്കി. കഴിഞ്ഞകാലങ്ങളില്‍ സുബദ്ധത്തിലും അബദ്ധത്തിലും ചെയ്ത ദൈവധിക്കാരങ്ങള്‍ക്ക് മാപ്പപേക്ഷിച്ചു. നിര്‍മലമായ ജീവിതത്തിലേക്ക് സന്തോഷപൂര്‍വം കാലെടുത്തുവെക്കുന്നതിന്‍െറ ആഹ്ളാദമാണ് ഇന്നത്തെ പ്രകീര്‍ത്തനങ്ങള്‍. ഉത്സവപ്പറമ്പുകളിലെ കെട്ടുകാഴ്ചകളല്ല ഇസ്ലാമിലെ ആഘോഷങ്ങള്‍. അന്ധവിശ്വാസ ജടിലമല്ല, അധാര്‍മികവുമല്ല. അത് ഭക്തിസാന്ദ്രമാണ്, പ്രാര്‍ഥനാനിരതവുമാണ്. ഏകദൈവ വിശ്വാസത്തിന്‍െറ പ്രഘോഷണങ്ങള്‍ ആകാശത്തേക്കുയരുന്ന, ജീവിത നന്മകളെ ഉദ്ഘോഷിക്കുന്നവയാണ് ഇസ്ലാമിലെ ആഘോഷങ്ങള്‍. മതകീയ ഉത്സവകാലങ്ങളില്‍പോലും മദ്യം കൂടുതല്‍ വില്‍ക്കപ്പെടുന്ന സാമൂഹികാന്തരീക്ഷമാണ് നമ്മുടേത്. മദ്യവും മദനോത്സവങ്ങളും അനിവാര്യ ഘടകങ്ങളായി തീര്‍ന്നപ്പോള്‍ ആഘോഷങ്ങള്‍ സമൂഹനന്മയുടെ എതിര്‍ ദിശയില്‍ സഞ്ചരിക്കാന്‍ തുടങ്ങി. സമൂഹത്തിലെ ഏതു വിഭാഗത്തിനെയും ഉള്‍ക്കൊള്ളാവുന്നവിധം ലളിതമാണ് ഈദ്. നമസ്കാരവും തക്ബീറും പ്രാര്‍ഥനകളും ദാനധര്‍മങ്ങളും ആഡംബര മുക്തമായ വിനോദ പരിപാടികളും മാത്രമാണ് പെരുന്നാള്‍ ആഘോഷം. എല്ലാ ആഘോഷങ്ങളും സമൃദ്ധിയുടെ പ്രതീകങ്ങളാണ്. ചെറിയ പെരുന്നാളിലെ പ്രധാന അനുഷ്ഠാനമാണ് ഫിത്ര്‍ സകാത്ത്. വീട്ടില്‍നിന്നും പെരുന്നാള്‍ നമസ്കാരത്തിനു പുറപ്പെടും മുമ്പേ അത് നിര്‍വഹിക്കപ്പെടണം. പെരുന്നാള്‍ ദിനത്തില്‍ പട്ടിണികിടക്കുന്ന ഒരാളും ഇല്ളെന്നുറപ്പു വരുത്തിയിട്ടേ ആരാധനക്കിടമുള്ളൂവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ലോകജനതയുടെ വ്യത്യസ്ത വിഭാഗങ്ങള്‍ കടുത്ത ദുരിതക്കയങ്ങളില്‍ നാളുകള്‍ തള്ളിനീക്കുകയാണ്. സമ്പത്തിന്‍െറ സിംഹഭാഗവും ചെറിയൊരു ന്യൂനപക്ഷത്തിന്‍െറ കൈകളിലാണ്. ഭൂരിഭാഗവും പട്ടിണിപ്പേക്കോലങ്ങളായിത്തീര്‍ന്നിരിക്കുന്നു. പോഷകാഹാരക്കുറവുമൂലം പ്രതിവര്‍ഷം ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് മരണപ്പെടുന്നത്. ഭരണകൂടങ്ങളുടെയും അധിനിവേശ ശക്തികളുടെയും ദുരമൂത്ത പടയോട്ടങ്ങളില്‍ സ്ത്രീകളും കുട്ടികളും പിടഞ്ഞമരുന്നു. സ്വാതന്ത്ര്യത്തിന്‍െറ എഴുപതാണ്ട് പിന്നിടുമ്പോള്‍ കിടന്നുറങ്ങാന്‍ കൂരയില്ലാത്തവരെക്കുറിച്ചും നിവര്‍ന്നു നില്‍ക്കാന്‍ ഭൂമിയില്ലാത്തവരെക്കുറിച്ചുമുള്ള ഭയപ്പെടുത്തുന്ന സര്‍വേ റിപ്പോര്‍ട്ടുകളാണ് രാജ്യത്ത് സര്‍ക്കാര്‍ പുറത്തു വിടുന്നത്. ഇതൊക്കെ വിസ്മരിച്ചുകൊണ്ടുള്ള ഒരാഘോഷത്തെ ഇസ്ലാം പരിചയപ്പെടുത്തുന്നില്ല. സുഭിക്ഷതയും നിര്‍ഭയത്വവും സാക്ഷാല്‍ക്കരിക്കപ്പെടുന്ന ലോകവും ചുറ്റുപാടും എന്നും ഇസ്ലാമിന്‍െറ സുപ്രധാന അജണ്ടയാണ്. ഒരു വിഭാഗത്തിന്‍െറ ഭക്ഷണരീതികള്‍ പോലും മറുഭാഗത്തിനുമേല്‍ ഭീഷണിയായി തൂങ്ങിയാടുന്ന കാലത്ത് മത-ജാതി-വര്‍ഗ-ദേശാതിര്‍ത്തികളെ അതിലംഘിച്ച് പ്രവഹിക്കുന്ന സ്നേഹോപഹാരം കൂടിയാണ് ഫിത്ര്‍ സകാത്തും പെരുന്നാള്‍ ദിനത്തിലെ ദാനധര്‍മങ്ങളും. വിശ്വാസിക്ക് സ്വര്‍ഗം ഉറപ്പുവരുത്തുന്നതിന് അതനിവാര്യവുമാണ്. എന്തു കാര്യമാണ് നിങ്ങളെ നരകത്തിലത്തെിച്ചതെന്ന സ്വര്‍ഗവാസികളുടെ അന്വേഷണത്തിന് നരകവാസികളുടെ മറുപടി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ‘ഞങ്ങള്‍ നമസ്കരിക്കുന്നവരില്‍ പെട്ടവരായിരുന്നില്ല, അഗതികള്‍ക്കന്നം നല്‍കുന്നവരുമായിരുന്നില്ല’ (ഖുര്‍ആന്‍ 74: 42-44). ഇഹപര ലോകങ്ങളെക്കുറിച്ച സ്വപ്നങ്ങള്‍ ഈദില്‍ മനോഹരമായി സമ്മേളിക്കുന്നുവെന്നര്‍ഥം. ആഘോഷങ്ങളെല്ലാം പരസ്പര പങ്കുവെക്കലുകളുടെയും സാമൂഹിക ബന്ധങ്ങളുടെയും ഐക്യത്തിന്‍െറയും മഹാസമുദ്രങ്ങള്‍ തീര്‍ക്കുന്നുണ്ട്. മനുഷ്യന്‍ തീര്‍ത്ത വിഭജനങ്ങളുടെ കന്മതിലുകളെ പിളര്‍ക്കാന്‍ പെരുന്നാള്‍ ആഹ്വാനം ചെയ്യുന്നു. ആഘോഷങ്ങളിലും ആഘോഷാനുബന്ധ പരിപാടികളിലും സര്‍വജനങ്ങളും പങ്കാളികളാകട്ടെ. വൈവിധ്യങ്ങളുണ്ടായിരിക്കെ തന്നെ പരസ്പരം ഇഴുകിച്ചേരാന്‍ ഈദ് പ്രചോദനമാവണം. വൈവിധ്യങ്ങളായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യാനും ഉള്‍ക്കൊള്ളാനും മനുഷ്യനെ പഠിപ്പിക്കുന്നത് ആഘോഷങ്ങളാണ്. ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും അംഗീകരിക്കാത്തവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുന്നതും ഏക സംസ്കാരത്തിലേക്ക് സമൂഹത്തെ നിര്‍ബന്ധിക്കുന്നതും മാനവികതക്കെതിരാണ്. ഇതിനെതിരെയുള്ള മികച്ച പ്രതിരോധമാണ് ആഘോഷങ്ങള്‍. സാര്‍വദേശീയ തലത്തില്‍ അശാന്തി നിലനില്‍ക്കെയാണ് നാം പെരുന്നാള്‍ ആഘോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഈജിപ്ത്, സിറിയ, ഇറാഖ്, യമന്‍, ലിബിയ തുടങ്ങി സംസ്കൃതിയുടെ ശോഭന ചിത്രങ്ങള്‍ വരഞ്ഞ ഭൂമികളില്‍ മുസ്ലിംകള്‍ കക്ഷിചേര്‍ന്ന് പോരടിക്കുന്നു. സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചനകളുടെ ഉപകരണങ്ങളായിത്തീരുകയാണവര്‍. കഴിഞ്ഞ നൂറ്റാണ്ടിന്‍െറ ആദ്യത്തില്‍ മുസ്ലിം രാഷ്ട്രങ്ങളെ പങ്കിട്ടെടുത്തതും ശിഥിലീകരിച്ചതും സാമ്രാജ്യത്വശക്തികളായിരുന്നു. ഇന്ന്, അറബ് വസന്തത്തിന്‍െറ ബഹുവര്‍ണങ്ങളെയും സുഗന്ധങ്ങളെയും കരിച്ചുകളയാനുള്ള കുത്സിത ശക്തികളുടെ തന്ത്രങ്ങളാണ് അറബ് നാടുകളിലെ സ്ഫോടനങ്ങളായി നമ്മെ അസ്വസ്ഥപ്പെടുത്തുന്നത്. ഇസ്ലാമിന്‍െറ സാമൂഹിക പ്രസക്തിയെ ഐ. എസ് ഉള്‍പ്പെടെയുള്ളവ വെല്ലുവിളിക്കുന്നു. ഏറെയൊന്നും വ്യത്യസ്തമല്ല നമ്മുടെ നാട്ടിലെയും അവസ്ഥ. സംഘടനകള്‍ പരസ്പരമുള്ള മാത്സര്യവും സംഘടനകള്‍ക്കകത്തെ ശൈഥില്യവും തീര്‍ത്തും അനാരോഗ്യകരമാണ്. പ്രാര്‍ഥനകളെ ഏറെ ആഹ്ളാദത്തോടെ ലോക രക്ഷിതാവ് സ്വീകരിക്കുന്ന സന്ദര്‍ഭംകൂടിയാണ് പെരുന്നാള്‍. സമാധാനത്തോടെ അന്തിയുറങ്ങാന്‍ കഴിയുന്നതിനുള്ള നെട്ടോട്ടത്തിലാണ് മനുഷ്യന്‍. മുഖ്യധാരയില്‍നിന്നും പിന്തള്ളപ്പെട്ട് അരികുകളില്‍ കഴിയുന്നവരുടെ രോദനങ്ങള്‍, ജീവിതത്തിനുവേണ്ടിയുള്ള സമരങ്ങള്‍ കര്‍ണപുടങ്ങളില്‍ വന്നലയ്ക്കുന്നു. അവകാശ നിഷേധത്തിനിരയായി, ആയുസ്സ് തീര്‍ക്കാന്‍ വിധിക്കപ്പെട്ട് തടവറയില്‍ കഴിയുന്നവരും നീതിയെക്കുറിച്ച് പ്രതീക്ഷകള്‍ നെയ്തതിനാല്‍, സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കാളികളായതിനാല്‍ ഭരണകൂട കശാപ്പിനിരയായിക്കൊണ്ടിരിക്കുന്നവരുമെല്ലാം നമ്മുടെ പെരുന്നാള്‍ സന്തോഷങ്ങളിലേക്ക് കടന്നുവരട്ടെ. നമ്മുടെ പ്രാര്‍ഥനകളില്‍ അവരും ഇടംപിടിക്കട്ടെ. വ്യക്തിയെയും സമൂഹത്തെയും പരിവര്‍ത്തിപ്പിക്കാനുള്ള, പൈശാചികതക്കെതിരെയും ലോക നന്മക്കുവേണ്ടിയും പോരാടാനുള്ള പ്രോജ്വലമായ ആഹ്വാനമാണ് ഈദുല്‍ ഫിത്ര്‍. മഹോന്നതനായ അല്ലാഹുവിന് സര്‍വസ്തോത്രങ്ങളും. (ജമാഅത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)  |
ഇന്‍റര്‍നെറ്റിന് പരിധി വേണ്ട Posted: 17 Jul 2015 07:31 PM PDT രാജ്യത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഇന്‍റര്‍നെറ്റ് സമത്വം (നെറ്റ് ന്യൂട്രാലിറ്റി) സംബന്ധിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര ടെലികോം വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രാഥമികമായി വിലയിരുത്തുമ്പോള്‍, സൈബര്‍ ആക്ടിവിസ്റ്റുകളും ഇന്‍റര്‍നെറ്റ് ഉപയോക്താക്കളും ഉന്നയിച്ച ആവശ്യങ്ങള്‍ ഒരു പരിധിവരെയെങ്കിലും എ.കെ. ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതി മുഖവിലയ്ക്കെടുത്തിരിക്കുന്നുവെന്നുവേണം മനസ്സിലാക്കാന്‍. അതേസമയം, റിപ്പോര്‍ട്ടിന് സമഗ്രതയും വ്യക്തതയും കുറവെന്ന ആക്ഷേപവും ഇതിനകംതന്നെ ഉയര്‍ന്നുകഴിഞ്ഞു. ഇന്‍റര്‍നെറ്റില്‍ എല്ലാ സൈറ്റുകളും സേവനങ്ങളും ഉപയോക്താവിന് ലഭ്യമാക്കാന്‍ തുല്യസാഹചര്യം ഒരുക്കണമെന്നും കൂടുതല്‍ വലുപ്പത്തിന്‍െറയും ജനകീയതയുടെയും അടിസ്ഥാനത്തില്‍ അവക്ക് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തരുതെന്നുമാണ് സാമാന്യമായി നെറ്റ് സമത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവര വിനിമയത്തിന്‍െറ കേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്‍റര്‍നെറ്റിന്‍െറ വിജയത്തിന്‍െറ അടിസ്ഥാനവും ഇതുതന്നെയാണ്. എന്നാല്‍, ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേക സേവനത്തിന് അധികം തുക നല്‍കണമെന്ന് ടെലികോം സേവനദാതാക്കള്‍ അടുത്തകാലത്തായി ആവശ്യപ്പെട്ടുവരുകയാണ്. വാട്സ്ആപ്, സ്കൈപ് പോലുള്ള ആപ്ളിക്കേഷനുകളിലെ വോയിസ് കോളുകള്‍ക്ക് എയര്‍ടെല്‍ കഴിഞ്ഞ ഡിസംബറില്‍ പ്രത്യേക ചാര്‍ജ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് രാജ്യത്ത് നെറ്റ് സമത്വത്തിനായുള്ള സൈബര്‍ ജനകീയ കാമ്പയിനുകള്‍ ആരംഭിച്ചത്. തുടര്‍ന്ന്, മാര്‍ച്ചില്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇതേക്കുറിച്ച പൊതുജനാഭിപ്രായം അറിയാന്‍ 20 ചോദ്യാവലികള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒരു മാസത്തിനിടെ, 10 ലക്ഷത്തിലധികം ഇ-മെയില്‍ പ്രതികരണങ്ങളാണ് നെറ്റ് സമത്വത്തെ അനുകൂലിച്ച് ട്രായിക്ക് ലഭിച്ചത്. ഇപ്പോള്‍, ഈ കാമ്പയിനുകളെ ശരിവെക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചിരിക്കുന്നത്. ടെലികോം കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങാന്‍ കൂട്ടാക്കാതിരുന്ന സമിതി നെറ്റ് സമത്വം നിലനിര്‍ത്തണമെന്ന് അര്‍ഥശങ്കകള്‍ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. എന്നല്ല, രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനദാതാക്കളുടെ ലൈസന്‍സ് നിബന്ധനകളില്‍ നെറ്റ് സമത്വവും ഉള്‍പ്പെടുത്താനും സമിതി നിര്‍ദേശിക്കുന്നുണ്ട്. ശ്രദ്ധേയമായ മറ്റു പല നിര്‍ദേശങ്ങളും സമിതി റിപ്പോര്‍ട്ടിലുണ്ട്. ചില പ്രത്യേക സൈറ്റുകള്‍ ഉപയോക്താവിന് സൗജന്യമായി നല്‍കുന്ന ഫേസ്ബുക്കിന്‍െറ ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പോലുള്ള പദ്ധതികളെ സമിതി അംഗീകരിക്കുന്നില്ല. രാജ്യത്തിന്‍െറ ഗ്രാമീണ മേഖലയില്‍ തങ്ങളുടെ കുത്തക ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്കിന്‍െറ ഈ പദ്ധതിയെന്ന ആരോപണത്തെ സമിതി പരോക്ഷമായിട്ടെങ്കിലും അനുകൂലിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. എന്നാല്‍, സമാന പദ്ധതി ആവിഷ്കരിച്ച എയര്‍ടെല്‍ സീറോയെക്കുറിച്ച് റിപ്പോര്‍ട്ടിലില്ല എന്ന കാര്യം റിപ്പോര്‍ട്ടിലെ അവ്യക്തതയെ വെളിവാക്കുന്നുണ്ട്. നെറ്റ് സമത്വത്തിന്‍െറ പൊതുലക്ഷ്യം, മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള ആഗോള ബ്രോഡ്ബ്രാന്‍ഡ് ഉപയോക്താവിന് നല്‍കുകയെന്നതാണ്. അതുകൊണ്ടുതന്നെ, അന്താരാഷ്ട്ര തലത്തില്‍ ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന നിയമങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മുടെ രാജ്യത്തിന് ആവശ്യമായ ഒരു കര്‍മപദ്ധതി ആവിഷ്കരിക്കണമെന്നാണ് സമിതിയുടെ കാഴ്ചപ്പാട്. സ്കൈപ്,വാട്സ്ആപ് തുടങ്ങിയ ആപ്ളിക്കേഷനുകളില്‍ ലഭ്യമായ കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സമിതി പറയുമ്പോഴും വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഇത്തരം വിളികള്‍ അവസാനിപ്പിക്കേണ്ടതില്ളെന്ന നിലപാട് സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത് ഇക്കാരണം കൊണ്ടാണ്. ശബ്ദസന്ദേശം കൈമാറുന്ന കാര്യത്തിലും ഈ സമീപനം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഓവര്‍ ദ ടോപ് കമ്യൂണിക്കേഷന്‍ സര്‍വിസിന് നിയന്ത്രണം വേണ്ട. വാട്സ്ആപ് വോയ്സ് കാള്‍ ഉള്‍പ്പെടെ വി.ഒ.ഐ.പി ഒ.ടി.ടി കമ്യൂണിക്കേഷനില്‍ ടെലികോം സേവനദാതാക്കളും ശബ്ദ സന്ദേശ സേവനദാതാക്കളും തമ്മില്‍ അനാരോഗ്യകരമായ മത്സരമാണ് നിലനില്‍ക്കുന്നത്. ഇവക്ക് യൂറോപ്യന്‍ കമീഷന്‍ മാതൃകയില്‍ ചട്ടം കൊണ്ടുവരണം. ഇത്തരം സേവനങ്ങളില്‍ രാജ്യസുരക്ഷകൂടി പരിഗണിക്കണം. ഇതിനുപുറമെ, ഉപയോക്താവിന്‍െറ സൈബര്‍ സ്വാതന്ത്ര്യത്തെ അംഗീകരിക്കുംവിധം സാമൂഹികമാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഗൂഗ്ള്‍ പോലുള്ള സെര്‍ച് എന്‍ജിനുകള്‍ നടത്തുന്ന കൃത്രിമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടിലില്ലാത്തത് അതിന്‍െറ ന്യൂനതയായിതന്നെ വിലയിരുത്തപ്പെടണം. സെര്‍ച് റിസല്‍ട്ടുകളില്‍ കൃത്രിമം കാണിച്ച് പല സൈറ്റുകളെയും ഗൂഗ്ള്‍ ‘ജനകീയ’മാക്കുന്നുവെന്ന പരാതി നേരത്തേയുള്ളതാണ്. ഇതിന് പരിഹാരമുണ്ടാവേണ്ടതുണ്ട്. ആത്യന്തികമായി ഈ റിപ്പോര്‍ട്ടിനുപുറത്ത് നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. നെറ്റ് ന്യൂട്രാലിറ്റി നിലനിര്‍ത്തുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്‍റില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ടെലികോം സേവനദാതാക്കളുടെ കടുത്ത സമ്മര്‍ദം സര്‍ക്കാറിന് മേലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്‍റര്‍നെറ്റ് കോര്‍പറേറ്റുകളുടെ ഹിതത്തിനനുസരിച്ച് നമ്മുടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതാണ് മുന്‍ അനുഭവം. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിനെ എങ്ങനെയാകും സര്‍ക്കാര്‍ സമീപിക്കുക എന്നത് കണ്ടറിയണം.  |
മെഡിക്കല്‍എന്‍ട്രന്‍സ്: വിദ്യാര്‍ഥികള്‍ക്ക് കര്‍ശന പരിശോധന Posted: 17 Jul 2015 07:12 PM PDT ന്യൂഡല്‍ഹി: ജൂലായ് 25ന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ തടയാനായി കര്‍ശന പരിശോധനയുണ്ടാകും. മെയില്‍ സി.ബി.എസ്.ഇ നടത്തിയ പ്രവേശന പരീക്ഷയില്‍ കോപിയടിയും ക്രമക്കേടുകളും നടന്നതിനെ തുടര്‍ന്ന് പരീക്ഷ സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ചാണ് പരീക്ഷ വീണ്ടും നടത്തുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ആസൂത്രിതമായാണ് ഈ പരീക്ഷയില്‍ കോപ്പിയടി നടന്നത് എന്നതിനാല്‍ വിമാനത്താവളങ്ങളിലേതിന് സമാനമായ പരിശോധന നടത്താനാണ് പരീക്ഷാകേന്ദ്രങ്ങള്‍ക്ക് സി.ബി.എസ്.ഇ. നല്‍കിയ നിര്‍ദേശം. പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കായി വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ബ്ളൂടൂത്ത് ഫോണ്‍ ഘടിപ്പിച്ചിട്ടില്ല എന്ന് പരിശോധിക്കാന്‍ ടോര്‍ച്ച് വിളക്ക് ഉപയോഗിച്ച് കാതുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ല എന്നറിയാന്‍ കണ്ണടകള്‍ പരിശോധിക്കും. വിദ്യാര്‍ഥികള്‍ക്ക് വാച്ച് ധരിക്കാനാവില്ല. പകരം പരീക്ഷാഹാളില്‍ ക്ളോക്കുകള്‍ ഉണ്ടാകും. ഹാന്‍ഡ്ബാഗ്, കൂളിങ് ഗ്ളാസ്, ഹെയര്‍ ബാന്‍ഡ്, ഹെയര്‍ പിന്നുകള്‍, ബെല്‍റ്റ്, തൊപ്പി, ഷാള്‍ എന്നിവ അനുവദിക്കില്ല. തുറന്ന മട്ടിലുള്ള പാദരക്ഷകള്‍ ധരിക്കണം എന്നിവയാണ് നിബന്ധനകള്‍. ശിരോവസ്ത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മുസ്ളിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. എന്നാല്‍ വിശ്വാസത്തെ വിലക്കുന്ന രീതിയില്‍ വസ്ത്രങ്ങള്‍ക്ക് നിരോധനമുണ്ടായിരിക്കില്ളെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. എന്നാല്‍ ഫുള്‍ സ്ളീവ് വസ്ത്രങ്ങള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കില്ല.  |
മുസഫര്‍നഗറിന്‍െറ പകുതിയും തങ്ങളുടേതെന്ന് ലിയാഖത്തിന്‍െറ ‘സ്വന്തക്കാര്‍’ Posted: 17 Jul 2015 10:51 AM PDT മീറത്ത്: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ നഗരത്തിന്‍െറ പകുതിയും തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് നാലുപേര്‍ രംഗത്ത്. പാകിസ്താനിലെ ആദ്യ പ്രധാനമന്ത്രി ലിയാഖത് അലിഖാന്‍െറ പിന്തുടര്‍ച്ചക്കാരാണെന്നാണ് ഇവരുടെ അവകാശവാദം. സ്വത്തിലെ അവകാശം നിയമപരമായി അംഗീകരിക്കപ്പെട്ടാല്‍ മുസഫര്‍ നഗര്‍ റെയില്‍വേ സ്റ്റേഷന്‍, കേന്ദ്ര സ്കൂള്‍, ജില്ലാ മജിസ്ട്രേറ്റിന്‍െറ വസതി എന്നിവ ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ സര്‍ക്കാറിന് നഷ്ടപ്പെടും. ലിയാഖത് അലി ഖാന്‍ 1926 മുതല്‍ 1940 വരെ മുസഫര്‍ഗറില്‍ പ്രവിശ്യാ കൗണ്‍സില്‍ അംഗമായിരുന്നു. പിന്നീട് നിയമസഭാംഗമായി. വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് നീങ്ങി. 674 കോടിയുടെ സ്വത്തുകളിലാണ് ലിയാഖത് അലി ഖാന്‍െറ ‘പിന്തുടര്‍ച്ചക്കാര്‍’ അവകാശവാദം ഉന്നയിക്കുന്നത്. ജംഷെദ് അലി, ഖുര്‍ഷിദ് അലി, മുംതാസ് ബീഗം, ഇംതിയാസ് ബീഗം എന്നിവര്‍ 2003ലാണ് ലിയാഖത് ഖാന്‍െറ പിന്തുടര്‍ച്ചക്കാരാണെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. അടുത്തിടെ ഇവര്‍ വീണ്ടും സ്വത്തിന് അവകാശവാദ മുന്നയിച്ച് യു.പി. റവന്യൂ കമീഷനില്‍ അപേക്ഷ നല്‍കി. നഗരത്തിലെ 106 പ്ളോട്ടുകളുടെ അവകാശമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇത് മുസഫര്‍നഗറിന്‍െറ പകുതിയോളം വരും. എന്നാല്‍, മുസഫര്‍നഗറിലെ ജില്ലാ മജിസ്ട്രേറ്റിന് വിഷയം പരിശോധിക്കാന്‍ റവന്യൂ കമീഷന്‍ ഫയല്‍ അയച്ചപ്പോള്‍ പിന്തുടര്‍ച്ചക്കാരുടെ വാദം ‘തട്ടിപ്പാണെ’ന്നും നാലു പേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. ലിയാഖത് ഖാന്‍െറ സ്വത്തുകളുടെ അവകാശം ഉമര്‍ ദറസ് അലി എന്ന ബന്ധത്തിലെ സഹോദരനാണ് നല്‍കിയതെന്ന് നാലുപേരും അവകാശപ്പെടുന്നു. ദറസ് അലി സ്വത്തുക്കള്‍ മകന്‍ അജാസ് അലിക്ക് കൈമാറി. നാലുപേരും തങ്ങള്‍ അജാസിന്‍െറ മക്കളാണെന്ന് വ്യക്തമാക്കുന്നു. 2003ലുള്ളതാണ് ഇവരുടെ കൈവശമുള്ള രേഖകള്‍. ഈ രേഖകള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ ഭൂമിയല്ല, ജയിലാണ് ലഭിക്കുകയെന്ന് ഉറപ്പാണ്.  |
ദമ്പതികളിലൊരാള്‍ വിദേശപൗരനാണെങ്കിലും ദത്തെടുക്കല്‍ നിയമം ആഭ്യന്തരമായി പരിഗണിക്കാം Posted: 17 Jul 2015 10:45 AM PDT മുംബൈ: ദമ്പതികളിലൊരാള്‍ വിദേശപൗരനാണെങ്കിലും കുട്ടികളെ ദത്തെടുക്കല്‍ നിയമം ആഭ്യന്തരമായി പരിഗണിക്കാമെന്ന് മുംബൈ ഹൈകോടതി. ഇന്ത്യന്‍ പൗരത്വമുള്ള ആറുവയസ്സുകാരനെ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കന്‍ യുവതി നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമായ വി.കെ. കനഡെ, ബി.പി. കൊളാബവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍െറ നിരീക്ഷണം. ഇന്ത്യന്‍ പൗരനാണ് യുവതിയുടെ ഭര്‍ത്താവ്. നേരത്തെ ഇതേ ആവശ്യവുമായി ഇവര്‍ കേന്ദ്ര ദത്തെടുക്കല്‍ റിസോഴ്സ് അതോറിറ്റിയെ (സി.എ.ആര്‍.എ) സമീപിച്ചിരുന്നു. എന്നാല്‍ ദമ്പതികളിലൊരാള്‍ അമേരിക്കന്‍ പൗരനായതിനാല്‍ ആഭ്യന്തരമായി പരിഗണിക്കാനാവില്ളെന്നും അന്താരാഷ്ട്ര തലത്തില്‍ മാത്രമേ വിഷയം കൈകാര്യം ചെയ്യാനാകൂവെന്നും അറിയിച്ച് ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ നല്‍കിയില്ല. തുടര്‍ന്നാണ് ഇവര്‍ ഹൈകോടതിയെ സമീപിച്ചത്. ഇന്ത്യക്കാരനുമായുള്ള വിവാഹത്തിനുശേഷം ആറുവര്‍ഷമായി രാജ്യത്ത് തങ്ങുന്ന തന്‍െറ കൈവശം പാന്‍ കാര്‍ഡും മറ്റ് രേഖകളും ഉണ്ടെന്ന് യുവതി കോടതിയെ അറിയിച്ചു. ഹരജി പരിഗണിച്ച കോടതി ദത്തെടുക്കല്‍ നടപടി ചുരുക്കണമെന്ന് സി.എ.ആര്‍.എയോട് നിര്‍ദേശിച്ചു. തുടര്‍ന്ന് യുവതിയോട് കുട്ടിയെ ദത്തെടുക്കുന്നതിന് മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. അനാഥാലയത്തില്‍ വളരുന്ന കുട്ടിയെയാണ് അമേരിക്കന്‍ യുവതി ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ചത്. ആറ് വര്‍ഷമായി യുവതിയുടെ സംരക്ഷണയിലാണ് കുട്ടി.  |
പ്രധാനമന്ത്രി ഈദ് ആശംസ നേര്‍ന്നു Posted: 17 Jul 2015 10:19 AM PDT ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈദ് ആശംസ നേര്‍ന്നു. രാജ്യവും ലോകവും ഈദ് ആഘോഷിക്കുന്ന വേളയില്‍ ഹൃദ്യമായ ആശംസ നേരുന്നതായി അദ്ദേഹം പറഞ്ഞു. ജമ്മു സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം ഗിര്‍ദാരി ലാല്‍ ദോഗ്രയുടെ ജന്മശതവാര്‍ഷിക അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. രാഷ്ട്രീയ അയിത്തത്തെ അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തിനായി പൊരുതുകയും മരിക്കുകയും ചെയ്ത നേതാക്കള്‍ക്ക് രാജ്യം തുല്യആദരവും പരിഗണനയും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.  |
സഫിയ കേസ് വിധിയെ വൈറലാക്കി പബ്ളിക് പ്രോസിക്യൂട്ടര്‍ Posted: 17 Jul 2015 10:00 AM PDT കാസര്‍കോട്: സഫിയ കേസിന്‍െറ വിധി നാടറിഞ്ഞത് പബ്ളിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂറിന്‍െറ ഫേസ്ബുക് വഴി. വിധി മാത്രമല്ല, വിധി പ്രസ്താവിക്കാന്‍ കോടതി മുറിയില്‍ ജഡ്ജി കയറിവരുന്ന ഘട്ടംമുതലുള്ള ഓരോ നിമിഷവും അതത് സമയം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പടര്‍ന്നു. മൂന്നു പ്രതികളുടെയും ശിക്ഷാവിധികളില്‍ കുറഞ്ഞ ശിക്ഷക്കാരെ ആദ്യം പ്രഖ്യാപിക്കുന്നതിനനുസരിച്ച് ഫേസ്ബുക്കിലേക്ക് കോടതി മുറിക്കുള്ളില്‍ നിന്നും അയച്ചുകൊണ്ടിരുന്നത് ഉദ്വേഗജനകമായ മുഹൂര്‍ത്തത്തിന് കാരണമായി. ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും വിധിനിര്‍ണയ നിമിഷങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ലഭിച്ചു. ആരും തുണയില്ലാത്ത പെണ്‍കുട്ടിക്കുവേണ്ടി പൊതുസമൂഹത്തിന്‍െറ പ്രതിനിധിയായി പ്രവര്‍ത്തിച്ച പബ്ളിക് പ്രോസിക്യൂട്ടര്‍ക്കും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷിനും ഏറെ അഭിനന്ദനങ്ങളും ലഭിച്ചു. പുണ്യമാസത്തിലെ ഏറ്റവും പുണ്യമായ ദിനം എന്നാണ് പലരും വിശേഷിപ്പിച്ചത്. കോടതി മുറിയിലിരുന്നുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലേക്ക് കോടതി നടപടികള്‍ വൈറലാക്കാമോയെന്ന നിയമ പ്രശ്നം ആദ്യമൊക്കെ ഉയര്‍ന്നിരുന്നുവെങ്കിലും മദ്രാസ് ഹൈകോടതിയുടെ വിധിയുണ്ട് ഷുക്കൂറിന് കൂട്ടിന്. കോടതി മുറിയില്‍ നിന്ന് ഫേസ്ബുക് ഉപയോഗിച്ചതിന് കീഴ്കോടതി അഭിഭാഷകനെ ശിക്ഷിച്ചിരുന്നു. എന്നാല്‍, ഹൈകോടതി ഈ വിധി റദ്ദാക്കുകയും ആരോഗ്യകരമായ വിധത്തില്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നതില്‍ തെറ്റില്ളെന്ന് വിധിയുണ്ടായതായും അഡ്വ. സി. ഷുക്കൂര്‍ പറഞ്ഞു. രാജ്യത്തുതന്നെ ആദ്യമായാണ് കോടതി നടപടികള്‍ തത്സമയം ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2014 സെപ്റ്റംബറിലാണ് സാമൂഹിക മാധ്യമങ്ങള്‍ കോടതി വിധി അറിയിക്കാന്‍ ഉപയോഗിച്ചു തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കോടതി നടപടികളിലുള്ള ശ്രദ്ധതിരിഞ്ഞുപോകാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുകയും വേണം -അദ്ദേഹം പറഞ്ഞു. ചാനലുകളില്‍ കുറഞ്ഞ വിവരങ്ങള്‍ മാത്രമാണ് കോടതി വിധികളെക്കുറിച്ച് നല്‍കുന്നത്. എന്നാല്‍, വിധിയുടെ പകര്‍പ്പ് തന്നെ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതുവഴി വിധിയെ സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും കഴിയുമെന്നാണ് കാസര്‍കോട് പബ്ളിക് പ്രോസിക്യൂട്ടര്‍ തെളിയിച്ചത്.  |
‘ഇവിടെ അധികം തുടരാനാവില്ല’ ^ഫലസ്തീന്‍ അഭയാര്‍ഥി ബാലികയേട് മെര്‍ക്കലിന്‍െറ ക്രൂരമായ പ്രതികരണം Posted: 17 Jul 2015 09:22 AM PDT ബെര്‍ലിന്‍: സ്കൂള്‍ കുട്ടികള്‍ക്കൊപ്പം നടന്ന ടെലിവിഷന്‍ പരിപാടിക്കിടെ ‘മനുഷ്യത്വരഹിതമായ’ പ്രതികരണത്തിലൂടെ അഭയാര്‍ഥി ബാലികയെ കണ്ണീരണിയിച്ച ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശം. നാലുവര്‍ഷമായി താല്‍ക്കാലികാനുമതിയില്‍ രാജ്യത്ത് കഴിയുന്ന കുടുംബത്തിന് സ്ഥിരതാമസം അനുവദിക്കണമെന്ന് ബാലിക ആവശ്യപ്പെട്ടപ്പോഴാണ് നാടുകടത്തപ്പെടേണ്ടിവരുമെന്ന സൂചനയുമായി മെര്‍കല്‍ എടുത്തടിച്ച് മറുപടിനല്‍കിയത്. വിഡിയോ സഹിതം വാര്‍ത്ത ആഘോഷിച്ച സാമൂഹിക മാധ്യമങ്ങള്‍ മെര്‍കല്‍ ചെയ്തത് കൊടുംക്രൂരതയാണെന്ന് ആക്ഷേപിച്ചു. ലബനാനിലെ ഫലസ്തീനി അഭയാര്‍ഥി ക്യാമ്പില്‍നിന്നാണ് റീം എന്ന ബാലികയുടെ കുടുംബം ജര്‍മന്‍ നഗരമായ റോസ്റ്റോക്കിലത്തെിയത്. താല്‍ക്കാലിക വിസയില്‍ കഴിയുന്നതിനാല്‍ പിതാവിന് ഇനിയും വെല്‍ഡറായി ജോലിനോക്കാനാവില്ളെന്നായിരുന്നു അവളുടെ പരാതി. ‘ ഏവരെയുംപോലെ എനിക്കുമുണ്ട് മോഹങ്ങള്‍. അവരെപ്പോലെ പഠിക്കണം. മറ്റുള്ളവര്‍ സന്തോഷിക്കുന്നു. എനിക്ക് അതിനാവുന്നില്ല’ -ഇംഗ്ളീഷ്, ജര്‍മന്‍ ഭാഷകളില്‍ മനോഹരമായി സംസാരിക്കുന്ന റീം മെര്‍കലിനോട് വേദന പങ്കുവെച്ചു. ഇതുകേട്ട മെര്‍കലിന്‍െറ പ്രതികരണം ഇങ്ങനെ: ‘രാഷ്ട്രീയം കഠിനമായ ഒന്നാണ്... ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ആയിരക്കണക്കിനുപേരുണ്ട്. പറഞ്ഞിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഇവിടേക്ക് കുടിയേറാമായിരുന്നു. പക്ഷേ, ഞങ്ങള്‍ക്കത് കൈകാര്യം ചെയ്യാനാവില്ല. ഇവിടെ അധികം തുടരാനാവില്ല’. ഇത്രയുംകേട്ടതോടെ റീം പൊട്ടിക്കരയുന്നതായിരുന്നു കാഴ്ച. ഉടന്‍ അടുത്തത്തെിയ മെര്‍കല്‍ അവളുടെ തലമുടിയില്‍ പതിയെ തഴുകി ആശ്വസിപ്പിച്ചെങ്കിലും മറുപടിയില്‍ വിട്ടുവീഴ്ചയുണ്ടായില്ല.  |
സിംബാബ് വെക്കെതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യക്ക് ജയം Posted: 17 Jul 2015 06:04 AM PDT ഹരാരെ: സിംബാബ് വെക്കെതിരായ ആദ്യ ട്വന്‍റി 20 മത്സരത്തില്‍ ഇന്ത്യക്ക് മികച്ച ജയം. 54 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 178 റണ്‍സിനെതിരെ സിംബാബ് വെക്ക് 124 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യക്കുവേണ്ടി അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സ്കോര്‍: ഇന്ത്യ: 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 178; സിംബാബ് വെ: 20 ഓവറില്‍ ഏഴ് വിക്കറ്റിന് 124 റണ്‍സ്. മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടില്ല. ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ സിംബാബ് വെ നിരയില്‍ 28 റണ്‍സെടുത്ത ഓപണര്‍ മസകട്സയാണ് ടോപ്സ്കോറര്‍. 24 പന്തില്‍ ഒരു ഫോറും രണ്ട് സിക്സറും അടങ്ങുന്നതാണ് ഇന്നിങ്സ്. ചിഭാഭ 27 പന്തില്‍ 23 റണ്‍സെടുത്തു. പിന്നീടാര്‍ക്കും 15ന് മുകളില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ല. മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേലിന് പുറമെ രണ്ട് വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിങ്ങും ഒരു വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മയും തിളങ്ങി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 178 റണ്‍സെടുത്തു. പുറത്താകാതെ 35 പന്തില്‍ 39 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ടോപ്സ്കോറര്‍. മുരളി വിജയ് 34ഉം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 33ഉം റണ്‍സെടുത്ത് പുറത്തായി. അഞ്ച് ഫോറുകളാണ് മുരളി വിജയ് നേടിയത്. മനീഷ് പാണ്ഡെ 19 റണ്‍സെടുത്തു. സിംബാബ് വെക്ക് വേണ്ടി എംപോഫു മൂന്ന് വിക്കറ്റും ക്രെമര്‍ ഒരു വിക്കറ്റും വീഴ്ത്തി.  |
വ്യാപാരികളുമായി ടി. നസിറുദ്ദീന്‍ ബി.ജെ.പി പാളയത്തിലേക്ക് Posted: 17 Jul 2015 03:26 AM PDT കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി. നസിറുദ്ദീന്‍ ബി.ജെ.പി യുമായി അടുക്കുന്നു. ആഗസ്റ്റ് 9നു ഡല്‍ഹിയില്‍ നടക്കുന്ന ഭാരതീയ വ്യാപാര ഉദ്യോഗ മണ്ഡല്‍ സമ്മേളനത്തില്‍ നസിറുദ്ദീന്‍്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 500 വ്യാപാരികളെ പങ്കെടുപ്പിക്കുന്നുണ്ട്. ബി.ജെ.പിയുടെ കാണ്പൂര്‍ ലോക്സഭാംഗം ശ്യാം ബിഹാരി മിശ്രയാണ് ഈ സംഘടനയുടെ പ്രസിഡന്‍്റ്. കേരള വ്യാപാരി വ്യവസായി സമിതിയെ ഇതില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സമ്മേളനത്തിനു ശേഷം ബി.ജെ.പിയോടുള്ള സമീപനം വ്യക്തമാക്കാമെന്ന് നസിറുദ്ദീന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ബി.ജെ.പിയോട് വ്യാപാരികള്‍ക്ക് അയിത്തമില്ല. കച്ചവടക്കാരെ ആരു സഹായിക്കുന്നുവോ അവരെ അങ്ങോട്ടും സഹായിക്കും. അതാണ് ഏകോപന സമിതിയുടെ നയമെന്ന് നസിറുദ്ദീന്‍ പറഞ്ഞു. വ്യാപാരികളെ സ്നേഹിച്ചാല്‍ തിരിച്ചും സ്നേഹിക്കും. സ്നേഹിക്കുന്നവരെ ഞങ്ങള്‍ തിരിച്ചറിയും. മോദിയുടെ നയങ്ങളോട് വ്യാപാരികള്‍ക്ക് യോജിപ്പുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബി.ജെ.പി അതേസമയം കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു. ആഗസ്റ്റ് 9 ദേശീയ വ്യാപാര ദിനമായി പ്രഖ്യാപിച്ചത് അതിനു തെളിവാണ്. കേന്ദ്ര സര്‍ക്കാരിനു ഏകോപനസമിതി നല്‍കിയ നിവേദനത്തില്‍ ചെറുകിട വ്യാപാര വ്യവസായ പ്രതിനിധിക്ക് രാജ്യസഭയില്‍ അംഗത്വം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നസിറുദ്ദീന്‍ പറഞ്ഞു. അത് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നികുതിക്ക് ഏകജാലക സംവിധാനം വേണമെന്നും കേന്ദ്ര സര്‍ക്കാരില്‍ വ്യാപാര മന്ത്രാലയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാല്‍ ബി.ജെ.പി യെ സഹായിക്കുന്നതില്‍ എന്താണ് തെറ്റ്? ഡല്‍ഹിയില്‍ പോയി തിരിച്ചു വന്ന ശേഷമേ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കാന്‍ കഴിയുകയുള്ളൂ എന്നും നസിറുദ്ദീന്‍ പറഞ്ഞു.  |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാറിന് കേരളാ കോണ്‍ഗ്രസിന്‍െറ വിമര്‍ശം Posted: 17 Jul 2015 03:05 AM PDT കോട്ടയം: കസ്തൂതിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍െറ രൂക്ഷ വിമര്‍ശം. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി എന്നാണ് പ്രധാന ആരോപണം. ഇക്കാര്യത്തില്‍ പത്തുതവണ കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയില്ല. ഇത് ഗുരുതരമായ വീഴ്ചയാണെന്നും കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. കേരളത്തിലെ മലയോര മേഖലയെ ബാധിക്കുന്ന പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അലംഭാവം കാണിച്ചു. വനമേഖലയെ തരംതിരിച്ച് കാണിച്ച് കേന്ദ്രത്തെ ബോധ്യപ്പെടുത്തണം. ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടാവാന്‍ പാടില്ലാത്ത വീഴ്ചയാണ് ഉണ്ടായത്. ഉമ്മന്‍ വി. ഉമ്മന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നടപടികള്‍ കൈക്കൊള്ളണം. മലയോര മേഖലയിലെ മുഴുവന്‍ ജനങ്ങളോടൊപ്പവും എന്നും കേരളാ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും യോഗം വ്യക്തമാക്കി. നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല. എന്നാല്‍ വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. അത് എങ്ങനെ സംഭവിച്ചു എന്ന് പരിശോധിച്ച് നടപടിയെടുക്കണം. എത്രയും പെട്ടെന്ന് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതേസമയം പി.സി ജോര്‍ജ് വിഷയം സ്റ്റിയറിങ് കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അറിയിച്ചു.  |
നിവിനുമൊത്ത് ഫോട്ടോ; മറുപടിയുമായി മെറിന്‍ Posted: 17 Jul 2015 02:38 AM PDT തിരുവനന്തപുരം: അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ ട്രെയ്നി മെറിന്‍ ജോസഫ് ഫേസ്ബുക്കില്‍ ഇട്ട പ്രൊഫൈല്‍ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മലയാള സിനിമയില്‍ താരത്തിളക്കത്തില്‍ നില്‍ക്കുന്ന നിവിന്‍ പോളിയുമൊത്ത് ഒരു ഫോട്ടോ എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ഈ പൊലീസ് ഓഫീസര്‍ കരുതിയിരിക്കില്ല. എന്നാല്‍, അതും വിമര്‍ശനത്തില്‍ നിന്നൊഴിവായില്ല . ഒടുവില്‍ തന്‍റെ ഫേസ്ബുക്ക് വാളില്‍ മറുപടി പോസ്റ്റും മെറിന് ഇടേണ്ടി വന്നു. ‘വിത്ത് നിവിന്‍ പോളി..ദ കറന്‍റ് സെന്‍സേഷന്‍ ഇന്‍ കേരള’ എന്ന കമന്‍റോടുകൂടിയാണ് ജൂലൈ 12ന് അവര്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. എറണാകുളത്തെ കോളജില്‍ നടന്ന പരിപാടിയില്‍ അതിഥി ആയി എത്തിയതായിരുന്നു പൊലീസ് ഓഫീസറും നടനും. ഒൗദ്യോഗിക വേഷത്തില്‍ ആയിരുന്നു മെറിന്‍. എന്നാല്‍, യൂണിഫോമില്‍ ഇത്തരമൊരു ഫോട്ടോയെടുക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതാണ് വിമര്‍ശനത്തിനിടയാക്കിയത്. എന്നാല്‍, അതിനുള്ള മറുപടിയില്‍ മെറിന്‍ ഒട്ടും കുറച്ചില്ല. കഴമ്പില്ലാത്ത വിഷയത്തില്‍ പ്രതികരിക്കാന്‍ ഇഷ്ടമില്ലാത്തുകൊണ്ടാണ് ഇതുവരെ സംഭവത്തെക്കുറിച്ച് വിശദീകരിക്കാഞ്ഞതെന്ന് തുടങ്ങുന്ന മറുപടിയില്‍ നിവിന്‍ പോളിയുമായുള്ള ഫോട്ടോ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഹൈബി ഈഡന്‍ എം.എല്‍.എയെ കൊണ്ട് എടുപ്പിച്ചതാണെന്നും ഇതിന് എം.എല്‍.എയുടെ സമ്മതം വാങ്ങിയിരുന്നുവെന്നും അവര്‍ പ്രതികരിച്ചു. ആ സമയത്ത് താന്‍ ഡ്യൂട്ടിയില്‍ ആയിരുന്നില്ല. അതിഥിയായി പങ്കെടുത്ത തനിക്ക് പ്രതിജ്ഞ ചെല്ലിക്കൊടുക്കേണ്ട ദൗത്യം മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും അതും കഴിഞ്ഞതിനു ശേഷം സമ്മാന വിതരണത്തിനായി സംഘാടകര്‍ വേദിയൊരുക്കുന്നിടെയാണ് ഫോട്ടോ എടുത്തതെന്നും മെറിന്‍ വ്യക്തമാക്കി. ആ സമയത്ത് ആഭ്യന്തര മന്ത്രി വേദി വിട്ടിരുന്നു. വെറുതെയിരിക്കുമ്പോള്‍ ഫോട്ടോ അപ്ളോഡ് ചെയ്യരുതെന്ന് ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നതെന്നും മെറിന്‍ ചോദിക്കുന്നു. അതിനിടെ, പ്രൊഫൈല്‍ ഫേട്ടോ ഇതിനകം തന്നെ പതിനായിരത്തിന് അടുത്ത് ലൈക്ക് നേടിക്കഴിഞ്ഞു.  |
മോദിയുടെ 56 ഇഞ്ച് നെഞ്ച് 5.6 ഇഞ്ചായി ചുരുങ്ങും ^രാഹുല്‍ Posted: 17 Jul 2015 02:07 AM PDT ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് 5.6 ഇഞ്ചായി ചുരുങ്ങുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രത്തില്‍ ഒറ്റ മന്ത്രിയേ ഉള്ളൂ. അത് നരേന്ദ്ര മോദിയാണ്. ബാക്കിയുള്ളവരെല്ലാം കാഴ്ചക്ക് നിര്‍ത്തിയവരോ പാവകളോ ആണെന്നും രാഹുല്‍ പരിഹസിച്ചു. രണ്ട് ദിവസത്തെ രാജസ്ഥാന്‍ പര്യടനത്തിനത്തെിയ രാഹുല്‍ ജയ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. രാജസ്ഥാനില്‍ ഇപ്പോള്‍ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ്. ലണ്ടനില്‍ നിന്ന് ലളിത് മോദി ബട്ടണമര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ ഞെട്ടിയെഴുന്നേല്‍ക്കും. ഇവിടെയുള്ളത് ലളിത് മോദി സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ തേടുന്ന കുറ്റവാളിയെയാണ് നിങ്ങളുടെ മുഖ്യമന്ത്രി സഹായിച്ചത്. ഈ രാജ്യത്തിന്‍്റെ നിയമമാണ് മുഖ്യമന്ത്രി ലംഘിച്ചത്. കുറ്റവാളിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് അവര്‍ ഒപ്പുവെച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. സീനിയര്‍ മോദി (നരേന്ദ്ര മോദി) എന്തുകൊണ്ട് ഇക്കാര്യത്തില്‍ മിണ്ടുന്നില്ല. എന്തുകൊണ്ട് ലളിത് മോദിയെ ഇന്ത്യയില്‍ കൊണ്ടുവരുന്നില്ളെന്ന് രാഹുല്‍ ചോദിച്ചു. ലളിത് മോദിയെ ഇന്ത്യയിലത്തെിച്ച് ‘അയാളുടെ സര്‍ക്കാര്‍’ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആവശ്യപ്പെട്ടു.  |
No comments:
Post a Comment