സ്വാഗതം
WELCOME

News Update..

Sunday, July 5, 2015

ഇറാഖില്‍ നിന്നുള്ള ബോട്ട് തീരസംരക്ഷണ സേനയുടെ പിടിയില്‍ Madhyamam News Feeds

ഇറാഖില്‍ നിന്നുള്ള ബോട്ട് തീരസംരക്ഷണ സേനയുടെ പിടിയില്‍ Madhyamam News Feeds

Link to

ഇറാഖില്‍ നിന്നുള്ള ബോട്ട് തീരസംരക്ഷണ സേനയുടെ പിടിയില്‍

Posted: 05 Jul 2015 01:19 AM PDT

Image: 

വിഴിഞ്ഞം: സംശയകരമായ സാഹചര്യത്തില്‍ ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ വിദേശ ബോട്ട് തീരസംരക്ഷണ സേനയുടെ പിടിയില്‍. ഇറാഖില്‍ നിന്നുള്ള ബോട്ട് ആണ് പിടിയിലായത്. ആലപ്പുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 12 ജീവനക്കാര്‍ അടക്കമുള്ള ബോട്ട് വിഴിഞ്ഞം പുതിയ വാര്‍ഫില്‍ എത്തിച്ചു. ബോട്ടില്‍ 10 ഇറാന്‍ പൗരന്മാരും രണ്ട് പാകിസ്താന്‍ പൗരന്മാരുമാണ് ഉള്ളത്. എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യും.

തീരസംരക്ഷണ സേന, നാവികസേന, റോ, കേരളാ പൊലീസ് എന്നിവര്‍ സംയുക്തമായാണ് ചോദ്യംചെയ്യുക. മയക്കുമരുന്നുമായി ഇന്ത്യന്‍ തീരത്തേക്ക് വിദേശ ബോട്ട് എത്തുന്നുവെന്ന റോയുടെ സന്ദേശത്തെ തുടര്‍ന്നാണ് തീരസംരക്ഷണ സേന പുറംകടലില്‍ തിരച്ചില്‍ നടത്തിയത്.

മയക്കുമരുന്ന് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കുങ്കുമപ്പൂവ് ഇനത്തില്‍പ്പെട്ട വസ്തു ചാക്കുകളില്‍ സൂക്ഷിച്ച നിലയില്‍ ബോട്ടില്‍ നിന്നു കണ്ടെത്തി. അത്തര്‍ അടക്കമുള്ള സുഗന്ധദ്രവ്യങ്ങളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

അതീവ രഹസ്യ നീക്കത്തിലൂടെ പിടികൂടിയ വിദേശ ബോട്ടിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിവരങ്ങള്‍ രഹസ്യമാക്കിവെക്കാനാണ് ഉന്നതതല നിര്‍ദേശം. അടിയന്തിര സാഹചര്യം നേരിടുന്നതിന് തയാറായിരിക്കാന്‍ തീരസംരക്ഷണ സേനയുടെ വിഴിഞ്ഞത്തെ സ്റ്റേഷനോട് കൊച്ചി കേന്ദ്രത്തില്‍ നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചിലിക്ക് കോപ കിരീടം

Posted: 05 Jul 2015 01:17 AM PDT

Image: 

സാന്‍ഡിയാഗോ: ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ നിരാശ കോപ്പ അമേരിക്കയിലാകറ്റാമെന്ന പ്രതീക്ഷയിലെത്തിയ അര്‍ജന്‍റീനക്ക് വീണ്ടും ഫൈനല്‍ ദുരന്തം. ചെങ്കടലായി മാറിയ സാന്‍ഡിയാഗോയിലെ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീനയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ചിലിയുടെ കന്നിക്കിരീട നേട്ടം (സ്കോര്‍ 4^1). 4 തവണ ഫൈനലിലെത്തിയിട്ടും മുത്തമിടാന്‍ കഴിയാതെ പോയ കീരീടത്തില്‍ ഒടുവില്‍ ചിലി ആദ്യമായി ചുംബിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഗോണ്‍സാലോ ഹിഗ്വയ്ന്‍െറയും ബനേഗയുടെയും കിക്കുകളാണ് അര്‍ജന്‍റീനക്ക് പാഴായത്.

സെമിഫൈനലില്‍ പരാഗ്വക്കെതിരെയുള്ള മത്സരത്തിന്‍െറയത്ര എളുപ്പമായിരുന്നില്ല അര്‍ജന്‍റീനക്ക് ചിലിക്കെതിരെയുള്ള മത്സരം. കിരീട ഫേവറേറ്റുകളായ അര്‍ജന്‍റീനക്കെതിരെ മികച്ച കളിയാണ് ചിലി പുറത്തെടുത്തത്. ആദ്യ മിനിറ്റുകളില്‍ തന്നെ മുന്നേറ്റങ്ങളുണ്ടായി. ലാവെസ്സി, അഗ്യൂറോ എന്നിവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിയാത്തത് അര്‍ജന്‍റീനയില്‍ നിന്ന് കിരീടം അകറ്റി. മറുവശത്ത് ചിലിയുടെ സൂപ്പര്‍ താരം അലക്സി സാഞ്ചസിനും ലഭിച്ചിരുന്നു ഗോളെന്നുറച്ച രണ്ട് അവസരങ്ങള്‍. ഇരു ടീമിന്‍െറയും പ്രതിരോധം സമ്പന്നമായിരുന്നെങ്കിലും സാഞ്ചസും വിടാലും പലപ്പോഴും അര്‍ജന്‍റീനന്‍ ഗോള്‍മുഖത്ത് ഭീതി വിടര്‍ത്തി. നിശ്ചിത സമയത്തെ കളി തീരാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ അര്‍ജന്‍റീനയെ തേടി സുവര്‍ണാവസരം വന്നെങ്കിലും ലക്ഷ്യത്തിലത്തെിക്കാനായില്ല. മെസ്സിയുടെ പാസ് സ്വീകരിച്ച് ഹിഗ്വയിന്‍ ചിലി ഗോള്‍മുഖത്ത് വെച്ച് നല്‍കിയ ക്രോസ്സ് വലയിലേക്ക് അടിച്ചു കയറ്റാന്‍ ലാവെസ്സികായില്ല. സൂപ്പര്‍താരം മെസ്സിയെ ചിലിയന്‍ പ്രതിരോധം സമര്‍ത്ഥമായി പൂട്ടി. നിശ്ചിത സമയത്തിനപ്പുറം അധിക സമയവും കഴിഞ്ഞ് കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു.

120 മിനിറ്റ് നേരം കൊണ്ട് അര്‍ജന്‍റീന നേടാന്‍ ശ്രമിച്ചതൊക്കെ പെനാല്‍ട്ടി ബോക്സില്‍ ഇല്ലാതായി. കിക്കെടുത്ത ചിലിയന്‍ താരങ്ങള്‍ എല്ലാം വലക്കകത്താക്കിയപ്പോള്‍ മെസിക്കു മാത്രമാണ് അര്‍ജന്‍റീനക്കായി പെനാല്‍ടി ലക്ഷ്യത്തിലെ ത്തിക്കാന്‍ സാധിച്ചത്. ഒടുവില്‍ അലക്സി സാഞ്ചസ് ചിലിയുടെ വിജയഗോള്‍ നേടി. 22 വര്‍ഷത്തെ കീരീട വരള്‍ച്ചക്ക് അവസാനമിടാനിറങ്ങിയ അര്‍ജന്‍റീനന്‍ സ്വപ്നങ്ങള്‍ സാന്‍ഡിയാഗോയില്‍ വീണ്ടും വീണുടയുകയാണുണ്ടായത്. അവസാനം നടന്ന മൂന്ന് കോപ്പ ഫൈനലുകളില്‍ രണ്ടിലും ഫൈനലിലെ ത്തിയ അര്‍ജന്‍്റീനക്ക് ഇരു ടൂര്‍ണമെനന്‍റുകളിലും കിരീടം നേടാനായില്ല.

 

‘വ്യാപം’ അഴിമതി: വീണ്ടും ദുരൂഹ മരണം

Posted: 05 Jul 2015 12:36 AM PDT

Image: 

ഭോപാല്‍: മധ്യപ്രദേശില്‍ ഉന്നത രാഷ്ട്രീയക്കാര്‍ പ്രതികളായ നിയമന (വ്യാപം) തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹ മരണം. ജബല്‍പൂര്‍ എന്‍.എസ് മെഡിക്കല്‍ കോളജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മയെയാണ് ദൂരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ദല്‍ഹിയിലെ ഹോട്ടലില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് അരുണ്‍ ശര്‍മ ഹോട്ടലിലെത്തിയത്. കോളജിനു വേണ്ടി നിയമന തട്ടിപ്പുകേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായിരുന്നു ഡോ. അരുണ്‍ ശര്‍മ.

കേസില്‍ സാക്ഷിയായിരുന്ന നമ്രദ ദാമോറിന്‍െറ മാതാപിതാക്കളെ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ശനിയാഴ്ച ദൂരുഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ടി.വി. ടുഡേ ലേഖകന്‍ അക്ഷയ് സിങ്ങാണ് മരിച്ചത്. ദാമോറിന്‍െറ മാതാപിതാക്കളെ അഭിമുഖം നടത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അക്ഷയ് സിങ്ങിന്‍െറ മരണം. ‘വ്യാപം’ അഴിമതി കേസിലെ പ്രതികളും സാക്ഷികളുമായ 25 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്.

അതേസമയം, ‘വ്യാപം’ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളും പ്രത്യേകമായി അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. തട്ടിപ്പിനെകുറിച്ച് അന്വേഷിക്കാന്‍ ആദ്യം ആവശ്യപ്പെട്ടത് താനാണ്. ഇതുപോലെ ആഴത്തില്‍ മറ്റൊരു കേസും അന്വേഷിച്ചിട്ടില്ല. കുംഭകോണം സി.ബി.ഐ അന്വേിക്കണമെന്നാണ് കോണ്‍ഗ്രസിന്‍െറ ആവശ്യം. എന്നാല്‍, ഈ ആവശ്യം ഹൈകോടതി തള്ളിയതാണ്. ഹൈകോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.

മാവോയിസ്റ്റുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറെന്ന് ചെന്നിത്തല

Posted: 05 Jul 2015 12:09 AM PDT

Image: 

തിരുവനന്തപുരം: മാവോയിസ്റ്റുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയുധം ഉപേക്ഷിച്ച് ജനാധിപത്യ പാതയിലേക്ക് മാവോയിസ്റ്റുകള്‍ നീങ്ങണം. വെല്ലുവിളികള്‍ നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
 

ഐ.ഐ.ടി ഒന്നാംസ്ഥാനക്കാരി ഡിജിറ്റല്‍ ഇന്ത്യ അംബാസിഡര്‍

Posted: 04 Jul 2015 10:03 PM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഐ.ഐ.ടി -ജി യിലെ ഒന്നാംസ്ഥാനക്കാരി കൃതി തിവാരിയെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്‍ഡോര്‍ ഐ.ഐ.ടി വിദ്യാര്‍ഥിയായ കൃതിയെ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഒരു വര്‍ഷത്തേക്ക് രാജ്യത്താകെ നടത്തുന്ന ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിന്‍ കൃതി നയിക്കും.

ഡിജിറ്റല്‍ ഇന്ത്യ എന്ന രാജ്യ വ്യാപക ക്യാംപെയിനിന്‍റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് കൃതി തിവാരി പ്രതികരിച്ചു.  ഇ-ഡോക്യുമെന്‍റ് ശേഖരത്തിന് ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം, കടലാസ് രഹിത ബാങ്കിങ് സംവിധാനം, വിദ്യാര്‍ഥികള്‍ക്കായി ഇ-സ്കോളര്‍ഷിപ്  എന്നിവ ഉള്‍പ്പെട്ട പദ്ധതിയുടെ പ്രചരണത്തിന് പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നു. ഇ-സ്കോളര്‍ഷിപ്പ്, സര്‍വകലാശാലകള്‍ക്ക് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍, ഇ-ഡോക്യുമെന്‍്റ് സംവിധാനം എന്നിവ വിദ്യാര്‍ഥികള്‍ക്ക് വളരെ ഉപകാരപദ്രമാണ്. സോഷ്യല്‍ മീഡിയ വഴി ഇത്തരം സര്‍വീസുകളെ സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കുമെന്നും കൃതി തിവാരി അറിയിച്ചു.
 2019-ഓടെ രാജ്യത്ത് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കാനായി ഒരുലക്ഷം കോടി രൂപ മുതല്‍മുടക്കുള്ള സര്‍ക്കാറിന്‍്റെ വിവിധ പരിപാടികളുടെ വിപുലമായ പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ.

മോദിയുടെ വിവാദ ട്വീറ്റ്: നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവന്‍െറ പരാതി

Posted: 04 Jul 2015 09:55 PM PDT

Image: 

ന്യൂദല്‍ഹി: ഐ.പി.എല്‍ കോഴ കേസിലെ പ്രതി ലളിത് മോദിയുടെ വിവാദ ട്വീറ്റിനെതിരെ രാഷ്ട്രപതി ഭവന്‍ പരാതി നല്‍കി. രാഷ്ട്രപതിയുടെ സെക്രട്ടറിയായ ഉമിത പോളിനെതിരെ മോദി നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ടാണ് ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്.

ജൂണ്‍ 23ന് രാഷ്ട്രപതിയുടെ സെക്രട്ടറിയായ ഉമിത പോളിനെതിരെ ട്വിറ്ററിലൂടെ ലളിത് മോദി ആരോപണം ഉന്നയിച്ചിരുന്നു. ഹവാല ഇടപാടുകാരന്‍ വിവേക് നാഗ്പാല്‍ ഉമിത പോളിന്‍െറ അടുത്ത സുഹൃത്താണെന്നും ഉന്നതങ്ങളില്‍ ബന്ധമുള്ളതു കൊണ്ടാണ് വിവേകിനെതിരെ അന്വേഷണം നടക്കാത്തതെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്.

മോദിയുടെ ട്വീറ്റ് അടിസ്ഥാന രഹിതമാണെന്നും മനഃപൂര്‍വം കരിവാരിത്തേക്കാനുള്ള ആരോപണം മാത്രമാണിതെന്നും ഉമിത പോളിനുവേണ്ടി രാഷ്ട്രപതി ഭവന്‍ അന്ന് പ്രതികരിച്ചിരുന്നു. മോദിക്കെതിരെ ഏതാനും ദിവസം മുന്‍പാണ് രാഷ്ട്രപതി ഭവന്‍ പരാതി നല്‍കിയത്.

പരാതി ലഭിച്ചതായി ദല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി സ്ഥിരീകരിച്ചു. വിഷയത്തില്‍ കൂടുതല്‍ പറയാനില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിയില്‍മേല്‍ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. മോദിക്കെതിരെ ഏതുതരത്തിലുള്ള കുറ്റം ചുമത്തണമെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കും.

അതേസമയം, ഐ.പി.എല്‍ കോഴയിടപാട് കേസില്‍ ലളിത് മോദിക്കെതിരെ സമന്‍സ് അയക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് നടപടി തുടങ്ങിയിട്ടുണ്ട്.

ആറ്റിങ്ങലില്‍ കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് സംഘങ്ങള്‍

Posted: 04 Jul 2015 09:43 PM PDT

ആറ്റിങ്ങല്‍: ആറ്റിങ്ങലിലും സമീപപ്രദേശങ്ങളിലും കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പനസംഘങ്ങള്‍ സജീവം. സ്കൂള്‍, കോളജ്, ഐ.ടി.ഐ, പോളിടെക്നിക് വിദ്യാര്‍ഥികളാണ് ഇവരുടെ ഇരകള്‍. തിരക്കൊഴിഞ്ഞ സ്ഥലങ്ങളില്‍ വെച്ചാണ് കുട്ടികള്‍ക്ക് കഞ്ചാവ് കൈമാറുന്നത്. ക്ളാസ് കട്ടു ചെയ്തും മറ്റും കറങ്ങിനടക്കുന്നവരാണ് സംഘത്തിന്‍െറ കെണിയില്‍പെടുന്നത്.
ബാറുകള്‍ പൂട്ടിയതോടെയാണ് കഞ്ചാവ് മാഫിയ സജീവമായത്. വില്‍പനക്കാരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കുട്ടികളെ തേടിയിറങ്ങിയത്.
വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് ആദ്യഘട്ടത്തില്‍ കഞ്ചാവ് നല്‍കുന്നത്. ലഹരിക്കടിപ്പെടുന്നതോടെ ഇതേ വിദ്യാര്‍ഥികള്‍ ഇവരില്‍നിന്ന് വാങ്ങും. ഓട്ടോകളിലാണ് മേഖലയിലെ കഞ്ചാവ് വില്‍പന.
ആറ്റിങ്ങലിലും സമീപപ്രദേശങ്ങളിലുമായി പത്തോളം ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഇതു സംബന്ധിച്ച് പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ പൊലീസ് നിരീക്ഷിക്കുകയാണ്.
ഇവരില്‍ നിന്ന് ഏജന്‍റുമാരെയും തുടര്‍ന്ന് പിന്നിലെ മാഫിയാസംഘങ്ങളെയും കണ്ടത്തൊനാണ് ശ്രമം.

ചിന്നക്കടയിലെ ഗതാഗത ‘പരീക്ഷണം’ നാളെ മുതല്‍, പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്

Posted: 04 Jul 2015 09:38 PM PDT

കൊല്ലം: അടിപ്പാതയും മേല്‍പാലവും തുറന്നതോടെ ഗതാഗതക്കുരുക്കിലായ ചിന്നക്കടയിലെ സുഗമസഞ്ചാരത്തിന് 'പരീക്ഷണ' നിര്‍ദേശങ്ങളുമായി പൊലീസ്. മേല്‍പാലം ഇറങ്ങിവരുന്ന വാഹനങ്ങള്‍ക്ക് കുരുക്കില്ലാതെ കടന്നു പോകത്തക്ക ക്രമീകരണമാണ് തിങ്കളാഴ്ച മുതല്‍ വരുന്നത്.
മേല്‍പാലത്തിന് സമാന്തരമായി കുമാര്‍ തിയറ്റര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ റൗണ്ട് ചുറ്റി ആശ്രാമം, കടപ്പാക്കട ഭാഗത്തേക്ക് പോകാന്‍ അനുവദിക്കില്ല. ഇവിടേക്ക് പോകണമെങ്കില്‍ സെന്‍റ് ജോസഫ്സ് സ്കൂളിന് മുന്നിലത്തെി യു-ടേണ്‍ തിരിഞ്ഞ് വരണം.
ചെറിയ വാഹനങ്ങള്‍ ചിന്നക്കട നിന്ന് ഫ്രീ ലെഫ്റ്റ് തിരിഞ്ഞ് വടയാറ്റുകോട്ട റോഡിലൂടെ ആര്‍.കെ ജങ്ഷനില്‍ എത്തി പാര്‍വതി മില്‍ റോഡിലൂടെ സെന്‍റ് ജോസഫ്സ് സ്കൂള്‍ ജങ്ഷനിലത്തെി വീണ്ടും ചിന്നക്കടയത്തെി കടപ്പാക്കട ഭാഗത്തേക്ക് പോകണം. സ്വകാര്യ ബസുകള്‍ ചിന്നക്കടയില്‍ എത്താതെ തിരിച്ചുവിടും. കണ്ണനല്ലൂര്‍, കൊട്ടിയം ഭാഗത്ത് നിന്ന് ആണ്ടാമുക്കം ബസ് സ്റ്റാന്‍ഡില്‍ വരേണ്ട സ്വകാര്യബസുകള്‍ അടിപ്പാത വഴി ഹനുമാന്‍ കോവിലിന്‍െറ മുന്നില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ലക്ഷ്യത്തിലത്തെണം. കൊട്ടിയം ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ കുമാര്‍ തിയറ്ററിന് മുന്നിലത്തെി യാത്രക്കാരെ കയറ്റിയശേഷം ബീച്ച് റോഡിലൂടെ ആര്‍.ഒ.ബി വഴി റെയില്‍വേ സ്റ്റേഷനിലത്തെി പോകണം. തിരുവനന്തപുരം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ കപ്പലണ്ടിമുക്ക്, ആര്‍.ഒ.ബി, കൊച്ചുപിലാംമൂട്, പള്ളിത്തോട്ടം, സൂചിക്കാരന്‍മുക്ക്, വാടി, ആല്‍ത്തറമൂട്, തെക്കേകച്ചേരി,വെള്ളയിട്ടമ്പലം വഴി പോകണം. ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്നവ താലൂക്ക്, ലിങ്ക് റോഡ്, കടപ്പാക്കട, കപ്പലണ്ടിമുക്ക് വഴി തിരിഞ്ഞ്പോകണം.ഗതാഗതപരിഷ്കരണത്തിന്‍െറ ഭാഗമായി നഗരത്തിലെ ചില പ്രധാന റോഡുകളെ വണ്‍വേയാക്കി. ആണ്ടാമുക്കം-താമരക്കുളം റോഡില്‍ ആണ്ടാമുക്കം ബസ് സ്റ്റാന്‍ഡ് മുതല്‍ ഹനുമാന്‍കോവില്‍ വരെ, കുമാര്‍ തിയറ്ററിന് മുന്നില്‍ നിന്ന് വെഡ്ലാന്‍ഡ് ടെക്സ്റ്റൈല്‍സിന് മുന്നില്‍ വരെ നോഎന്‍ട്രി ആയിരിക്കും. റെയില്‍വേസ്റ്റേഷന്‍ ഭാഗത്ത് നിന്ന് ആര്‍.ഒ.ബി വഴി കൊച്ചുപിലാംമൂട് ഭാഗത്തേക്ക് വാഹനങ്ങള്‍ തിരിയാന്‍ അനുവദിക്കില്ല. ഇവിടേക്ക് പോകേണ്ട വാഹനങ്ങള്‍ എസ്.എന്‍ കോളജ് ജങ്ഷനിലത്തെി യു-ടേണ്‍ തിരിഞ്ഞ് പോകണം. ഗതാഗതനിയന്ത്രണവുമായി യാത്രക്കാര്‍ പൂര്‍ണമായി സഹകരിക്കണമെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി.പ്രകാശ് അറിയിച്ചു.

അഴീക്കോടിനെ പ്ളാസ്റ്റിക് കിറ്റ് നിയന്ത്രിത ഗ്രാമമാക്കും

Posted: 04 Jul 2015 09:31 PM PDT

കൊടുങ്ങല്ലൂര്‍: ലോക പ്ളാസ്റ്റിക് കാരിബാഗ് വിരുദ്ധ ദിനാചരണത്തിന്‍െറ ഭാഗമായി അഴീക്കോട് പ്രദേശത്തെ പ്ളാസ്റ്റിക് കിറ്റ് നിയന്ത്രിത ഗ്രാമമാക്കി മാറ്റാന്‍ തീരുമാനം.
വിദ്യാലയങ്ങള്‍, കുടുംബശ്രീ, വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തില്‍ പ്ളാസ്റ്റിക് കിറ്റുകള്‍ ശേഖരിച്ച് പാഴ്വസ്തു വ്യാപാരികള്‍ക്ക് കൈമാറും. ഈമാസം 13ന് പ്രവര്‍ത്തനോദ്ഘാടനം നടക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍െറ നേതൃത്വത്തില്‍ അഴീക്കോട് ഹമനാനിയ യു.പി സ്കൂളില്‍ ചേര്‍ന്ന കൂട്ടായ്മയില്‍ കര്‍മസമിതി രൂപവത്കരിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ് ഇ.വി. വേണു (ചെയര്‍.), പി.എ. മുഹമ്മദ് റാഫി (കണ്‍.) എന്നിവരുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപവത്കരിച്ചു.
മോണിറ്ററിങ് സമിതി ചെയര്‍മാനായി എ.കെ. ഷായി, കണ്‍വീനറായി നൗഷാദ് കൈതവളപ്പില്‍ എന്നിവരെയും തെരഞ്ഞെടുത്തു. എം.എ. ഷൈലപ്പന്‍ അധ്യക്ഷത വഹിച്ചു.
കെ.എസ്. സുനില്‍കുമാര്‍ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു.
പഞ്ചായത്തംഗം ഫാത്തിമ ശെരീഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ.എം. കമറുദ്ദീന്‍, പ്രധാനാധ്യാപകന്‍ എ.കെ. മൊയ്തീന്‍, എം.എ. ശാന്ത, എന്‍.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലയില്‍ 4820 സീറ്റ് കൂടും

Posted: 04 Jul 2015 09:26 PM PDT

പാലക്കാട്: 20 ശതമാനം വര്‍ധനയടക്കം ജില്ലയില്‍ സപ്ളിമെന്‍ററി അലോട്ട്മെന്‍റ് നടക്കുക 6735 സീറ്റുകളിലേക്ക്. ജില്ലയിലെ 63 സര്‍ക്കാര്‍ വിദ്യാലയങ്ങളിലും 61 എയ്ഡഡ് വിദ്യാലയങ്ങളിലുമായി സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നിവയിലായി 482 ബാച്ചുകളാണുള്ളത്. ഇവയില്‍ 20 ശതമാനം സീറ്റ് വര്‍ധിക്കുമ്പോള്‍ ഓരോ ബാച്ചിലും 10 സീറ്റുകള്‍ വീതം കൂടും. ഇങ്ങനെ ആകെ 4820 സീറ്റുകളുടെ വര്‍ധനയാണുണ്ടാവുക. ഇതോടൊപ്പം രണ്ടാംഘട്ട അലോട്ട്മെന്‍റിനുശേഷം കുട്ടികള്‍ ചേരാത്തതടക്കം മെറിറ്റില്‍ 1915 സീറ്റുകള്‍ ബാക്കിയുണ്ട്.
ഇതടക്കം സപ്ളിമെന്‍ററി അലോട്ട്മെന്‍റില്‍ 6735 സീറ്റുകളിലേക്കാണ് പ്രവേശം നല്‍കുക. ജില്ലയില്‍ 24 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലായി 78 ബാച്ചുകളുണ്ടെങ്കിലും ഇവിടെ 20 ശതമാനം സീറ്റ് വര്‍ധന ഉണ്ടാവില്ളെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് അധികമായി അനുവദിച്ച സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. ഈ സാഹചര്യത്തിലാണ് അണ്‍ എയ്ഡഡുകള്‍ സീറ്റ് വര്‍ധനയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നത്. രണ്ടാംഘട്ട അലോട്ട്മെന്‍റിനുശേഷവും പ്ളസ് വണ്‍ പ്രവേശത്തിന് അപേക്ഷിച്ച 46,000 വിദ്യാര്‍ഥികളില്‍ 26,000ത്തോളം പേര്‍ പുറത്തുനില്‍ക്കുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്.
രണ്ടാംഘട്ടത്തിലും പ്രവേശം ലഭിക്കാത്തവര്‍ 14ന് ഓപ്ഷന്‍ പുതുക്കി നല്‍കണം. നേരത്തേ നല്‍കിയ അതേ സ്കൂളിലാണ് വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും അപേക്ഷിക്കാം. എട്ടിന് ക്ളാസ് തുടങ്ങും. ഇതിന് മുമ്പ് മാനേജ്മെന്‍റ്, കമ്യൂണിറ്റി സീറ്റുകളില്‍ സ്കൂള്‍തലത്തില്‍ പ്രവേശം നടക്കും.
ഈ വിഭാഗത്തില്‍ പ്രവേശം ഉറപ്പിച്ചവര്‍ ഏകജാലകം വഴിയുള്ള പ്രവേശ നടപടികളില്‍നിന്ന് പിന്മാറും. നിലവില്‍ പ്രവേശം നേടിയവര്‍ക്ക് കോമ്പിനേഷന്‍, സ്കൂള്‍ മാറ്റത്തിന് അപേക്ഷിക്കാനും അവസരമുണ്ട്. 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചാലും ജില്ലയിലെ പ്ളസ് വണ്‍ സീറ്റുകളുടെ അപര്യാപ്ത തുടരും.
അണ്‍ എയ്ഡഡില്‍ വന്‍തുക ഫീസ് കൊടുത്തു പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ പ്രയാസപ്പെടുന്നതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കുക മാത്രമാണ് പോംവഴി. സംസ്ഥാന സിലബസിലേക്ക് മാറാന്‍ താല്‍പര്യമുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് മാറ്റം അപ്രാപ്യമാവുന്ന സ്ഥിതിവിശേഷവുണ്ട്. ബിടെകിന് ലാറ്ററല്‍ എന്‍ട്രിയുള്ളതിനാല്‍ പോളിടെക്നിക് പ്രവേശത്തിന് ഡിമാന്‍ഡുണ്ട്. എന്നാല്‍, ഐ.ടി.ഐ പഠനത്തിന് തിരിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. പ്ളസ് വണ്‍ സീറ്റ് ക്ഷാമംനിമിത്തം ഈ വര്‍ഷവും 10,000ത്തോളം വിദ്യാര്‍ഥികള്‍ക്ക് ഓപണ്‍ സ്കൂളുകളെ ആശ്രയിക്കേണ്ട ഗതികേടാണ്.

കീഴുപറമ്പില്‍ വൈസ് പ്രസിഡന്‍റും പ്രതിപക്ഷ അംഗങ്ങളും ബോര്‍ഡ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി

Posted: 04 Jul 2015 09:22 PM PDT

അരീക്കോട്: ഇന്ദിര ആവാസ് യോജന പദ്ധതി വിഹിതത്തില്‍ പക്ഷപാതപരമായ തീരുമാനമെടുത്തതില്‍ പ്രതിഷേധിച്ച് കീഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും പ്രതിപക്ഷ അംഗങ്ങളും ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പ്രതിപക്ഷ അംഗങ്ങള്‍ തുടര്‍ന്ന് പ്രകടനവും ഓഫിസ് കവാടത്തില്‍ കുത്തിയിരിപ്പ് സമരവും നടത്തി. പ്രസിഡന്‍റുമായി തിങ്കളാഴ്ച ചര്‍ച്ച നടത്താമെന്ന ഉറപ്പിനെ തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെയാണ് ഇവര്‍ പിരിഞ്ഞുപോയത്.
വീട് ലഭിക്കേണ്ടവരുടെ പട്ടികയില്‍ 31നുപകരം 39 പേരെ കയറ്റിയതിലും വൈസ് പ്രസിഡന്‍റ് കെ.വി. റൈഹാന ബേബിയുടെയും ആറ് പ്രതിപക്ഷ അംഗങ്ങളുടെയും വാര്‍ഡുകളില്‍ ഒന്നും രണ്ടും വീടുകള്‍ മാത്രം അനുവദിച്ചതിലും പ്രതിഷേധിച്ചാണ് വിയോജിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്. പ്രസിഡന്‍റിന്‍െറയും മറ്റ് മുസ്ലിം ലീഗ് അംഗങ്ങളുടെയും വാര്‍ഡുകളില്‍ ഏഴ് വീടുകള്‍ വരെ അനുവദിച്ചതായും പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

എം.ജിയില്‍ ഫണ്ട് ചെലവഴിക്കുന്നതിന് നിയന്ത്രണം

Posted: 04 Jul 2015 09:13 PM PDT

കോട്ടയം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എം.ജി സര്‍വകലാശാലയില്‍ സാമ്പത്തികനിയന്ത്രണം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വിവിധ മേധാവികള്‍ക്കും തുക ചെലവഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉത്തരവിറക്കി.
പ്രോ-വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, വിവിധ പഠനവകുപ്പുകളിലെയും ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഡയറക്ടര്‍മാര്‍ക്കുമാണ് പരിധി പുതുക്കി നിശ്ചയിച്ചത്. ഇവര്‍ക്ക് സ്വന്തം നിലയില്‍ ചെലവഴിക്കാന്‍ കഴിയുന്ന തുകയില്‍ മാറ്റം വരുത്തി.
ഇതിനെതിരെ ഗവേഷക വിദ്യാര്‍ഥികള്‍ രംഗത്തത്തെിയിട്ടുണ്ട്. പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്നും പഠനവകുപ്പുകളിലെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അത്യാവശ്യ കെമിക്കല്‍സ് അടക്കമുള്ളവ വാങ്ങാന്‍ ഇത് തടസ്സമാകുമെന്നും ഇവര്‍ പറയുന്നു. യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ വഴി അപേക്ഷ നല്‍കി സാമഗ്രികള്‍ എത്താന്‍ മാസങ്ങള്‍ കഴിയും. ഫെലോഷിപ്പുകളൊന്നുമില്ലാത്ത ഗവേഷകരെയും വിദ്യാര്‍ഥികളെയും ഇത് രൂക്ഷമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബജറ്റില്‍ പരീക്ഷാ ആവശ്യത്തിലേക്കായി വകയിരുത്തിയ തുകയില്‍ പി.വി.സിക്ക് ഇനി 50,000 രൂപക്ക് മാത്രമേ അനുമതി നല്‍കാനാകൂ. നേരത്തേ ഇതിന്‍െറ പരിധി ഒന്നരലക്ഷം വരെയായിരുന്നു. മെഡിക്കല്‍ റീ ഇംബേഴ്സമെന്‍റ് അനുവദിക്കുന്ന പരിധിയും കുറച്ചു.
രജിസ്ട്രാര്‍ക്ക് ഇനിമുതല്‍ വാഹന അറ്റകുറ്റപ്പണി, സ്പെയര്‍ പാര്‍ട്സ് എന്നിവക്കായി 25,000 രൂപ വരെ ചെലവഴിക്കാന്‍ അധികാരമുള്ളൂ. സ്റ്റേഷനറി പര്‍ച്ചേസിനായി രജിസ്ട്രാര്‍ക്ക് ചെലവഴിക്കാവുന്ന തുകയും 25,000 രൂപയാക്കി. ഡിപാര്‍ട്മെന്‍റുകളുടെ ആവശ്യത്തിനായി അനുമതി നല്‍കുന്ന തുകക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്‍റര്‍ യൂനിവേഴ്സിറ്റി, ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകളിലെ ഡയറക്ടര്‍മാര്‍ക്ക് 3000 രൂപയില്‍ കൂടുതല്‍ മാസം ചെലവഴിക്കാന്‍ കഴിയില്ല. നേരത്തേ 25,000 ആയിരുന്നു പരിധി.
സാമ്പത്തിക വര്‍ഷത്തിന്‍െറ തുടക്കത്തില്‍ തന്നെ ഇത്തരം നിബന്ധനകള്‍ കൊണ്ടുവന്നതില്‍ അക്കാദമിക് വിഭാഗം പ്രതിഷേധത്തിലാണ്. ഗവേഷക വിദ്യാര്‍ഥികളും സമരത്തിനൊരുങ്ങുകയാണ്.

തുനീഷ്യയില്‍ അടിയന്തരാവസ്ഥ

Posted: 04 Jul 2015 09:13 PM PDT

Image: 

തൂനിസ്: തുനീഷ്യയില്‍ പ്രസിഡന്‍്റ് ബെജി കെയ്ദ് എസ്ബസി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് ഭീകരാക്രണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരാവസ്ഥ നടപ്പാക്കുന്നതെന്ന് പ്രസിഡന്‍റ് അറിയിച്ചു. തുനീഷ്യന്‍ തീരദേശ പട്ടണമായ സൂസയിലെ ഹോട്ടലില്‍ വിദേശികളടക്കം 38 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തീവ്രവാദി ആക്രമണമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നടപടികള്‍ എടുക്കാതിരുന്ന എസെബ്സി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

‘‘രാജ്യത്ത് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നു. തീവ്രവാദ ആക്രമണങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് പ്രസിഡന്‍്റ് ബെജി കെയ്ദ് ടെലിവിഷനിലൂടെ അറിയിച്ചു.

പ്രമുഖ കേന്ദ്രങ്ങളുടെയെല്ലാം നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്. പൊതുയോഗങ്ങള്‍ നടത്താനുള്ള അവകാശം നിയന്ത്രണവിധേയമാക്കി. തുനീഷ്യയില്‍ 2014 മാര്‍ച്ചിലാണ് ഇതിനു മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ജൂണ്‍ 26 ന് തുനീഷ്യയിലെ ഹോട്ടലിലുണ്ടായ ആക്രമണത്തില്‍ വിദേശികളടക്കം 38പേരാണ് മരിച്ചത്. ആക്രമണം തടയുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സംഭവിച്ച പിഴവ് വന്‍ വിമര്‍ശനത്തിനിടയാക്കി.  നേരത്തെ തുനീഷ്യയിലെ മ്യൂസിയത്തിലും ആക്രമണം നടന്നിരുന്നു. ലിബിയയില്‍ പരിശീലനം നേടിയ ഭീകരരില്‍ രണ്ടു പേര്‍ മ്യൂസിയത്തിലും ഒരാള്‍ സൂസയിലെ ഹോട്ടലിലും ആക്രമണം നടത്തുകയായിരുന്നു.

മിന്നല്‍ പരിശോധന: 45 സ്വകാര്യ ബസുകള്‍ക്കെതിരെ കേസ്

Posted: 04 Jul 2015 09:10 PM PDT

തൊടുപുഴ: കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ കെ.ജി. സാമുവലിന്‍െറ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച മിന്നല്‍ പരിശോധന നടത്തി. തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലെ 100 ബസുകളില്‍ പരിശോധന നടത്തിയതില്‍ വിവിധ കുറ്റങ്ങളുടെ പേരില്‍ 45 ബസുകള്‍ക്കെതിരെ കേസെടുത്തു. ഇടുക്കി ജില്ലാ മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡാണ് രാവിലെ എട്ടു മുതല്‍ പരിശോധന നടത്തിയത്.
ഉച്ചവരെ നീണ്ട പരിശോധനയില്‍ നിയമവിരുദ്ധമായി എയര്‍ ഹോണുകളും മ്യൂസിക് സിസ്റ്റവും സ്റ്റീരിയോകളും പിടിപ്പിച്ചതായി കണ്ടത്തെി. കൂടാതെ ഡ്രൈവര്‍ക്ക് പ്രത്യേകമായി കാബിന്‍ വേണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല.
മിക്കവാറും ബസുകളില്‍ അമ്മക്കും കുഞ്ഞിനുമായി പ്രത്യേകം സീറ്റ് ഒഴിച്ചിട്ടിട്ടില്ല. വികലാംഗര്‍, വൃദ്ധര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കായി പ്രത്യേകം നാലു സീറ്റ് സംവരണം ചെയ്യണമെന്ന നിര്‍ദേശം പാലിക്കാത്ത ബസുകളും ഏറെയാണ്.
പല ബസുകളിലും ടൈം ഷെഡ്യൂള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. അഞ്ചു വീതം കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ലൈസന്‍സ് പുതുക്കിയിട്ടില്ളെന്ന ഗുരുതര കുറ്റവും പരിശോധനയില്‍ കണ്ടത്തെി.
മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ അജിത് ആന്‍ഡ്രൂസ്, പി.എ. സമീര്‍, അസി. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ ജലീല്‍, പി.ആര്‍. റെജി, ശരത്കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
എത്രയും പെട്ടെന്ന് തെറ്റുകള്‍ പരിഹരിച്ച് ബസുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് കേസ് ആര്‍.ടി.ഒക്ക് കൈമാറും.
ആര്‍.ടി.ഒ ആയിരിക്കും പിഴ നിശ്ചയിക്കുക. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

തരിശിട്ട പാടങ്ങളില്‍ നെല്‍കൃഷി പദ്ധതിക്ക് തുടക്കം

Posted: 04 Jul 2015 09:07 PM PDT

കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് നേതൃത്വത്തിലുള്ള തരിശുനില നെല്‍കൃഷി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോടോം ബേളൂര്‍ പഞ്ചായത്തിലെ മുളവന്നൂരില്‍ നടന്നു.
തരിശു നെല്‍കൃഷി പദ്ധതിയിലൂടെ ഭക്ഷ്യരംഗത്ത് ജില്ലയെ ഒരു പരിധിവരെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം. ഏക്കര്‍കണക്കിന് പാടങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യം ഒഴിവാക്കി നെല്‍കര്‍ഷകരെ വീണ്ടും വയലുകളിലേക്കത്തെിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
ഹെക്ടറിന് 30000 രൂപ നിരക്കിലാണ് ജില്ലാ പഞ്ചായത്ത് സാമ്പത്തിക സഹായം നല്‍കുന്നത്. അഞ്ചു വര്‍ഷമായി തരിശായിക്കിടന്ന 12 ഏക്കര്‍ സ്ഥലമാണ് പദ്ധതിയിലൂടെ വീണ്ടും കൃഷിയോഗ്യമാക്കി മാറ്റുന്നത്. കാടുപിടിച്ച വയലുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് വിത്തിറക്കുന്നതിനുള്ള പാകത്തിലാക്കി.
നെല്‍കൃഷിയോടൊപ്പം പച്ചക്കറിയും ഇവിടെ കൃഷിചെയ്യാന്‍ നാട്ടുകാരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ രംഗത്തുവരുന്നുണ്ട്. മുളവന്നൂരില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.പി.പി. ശ്യാമളാദേവി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ വേണുഗോപാല്‍, മെംബര്‍മാരായ രോഹിണി, അനിത രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, കൃഷി ഓഫിസര്‍ എസ്.പി. വിഷ്ണു, കാവുങ്കല്‍ നാരായണന്‍, എം.നാരായണന്‍, ടി.പി. ദാസ് എന്നിവര്‍ സംസാരിച്ചു.

വ്യത്യസ്ത ഇടങ്ങളില്‍ നാല് അപകടങ്ങള്‍

Posted: 04 Jul 2015 09:04 PM PDT

തലശ്ശേരി: ശനിയാഴ്ച തലശ്ശേരിയില്‍ വ്യത്യസ്ത ഇടങ്ങളില്‍ നാല് അപകടങ്ങള്‍. വടക്കുമ്പാട് കമ്യൂണിറ്റി ഹാളിന് സമീപം ബസില്‍ പിന്നില്‍ ബൈക്കിടിച്ച് മമ്പറം മൈലുള്ളിമൊട്ടയിലെ തഹറാസ് (24) മരിച്ചു. രാവിലെ 10.30ഓടെ ആയിരുന്നു അപകടം.
വീതികുറഞ്ഞ റോഡില്‍ വാഹനങ്ങളുടെ അമിതവേഗത തുടര്‍ച്ചയായി ജീവനെടുക്കുകയാണ്. ഭാരവാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നത് അപകട ഭീഷണി വര്‍ധിപ്പിക്കുകയാണ്.
കൊടുവള്ളി വീനസ് കോര്‍ണറിനടുത്ത് ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോറിക്ഷ തകര്‍ന്നു. ക്രിക്കറ്റ് സ്റ്റേഡിയം പരിസരത്ത് ശനിയാഴ്ച രാവിലെ ആറോടെയാണ് അപകടം. ഓട്ടോ ഡ്രൈവര്‍ പൊന്ന്യം കുണ്ടുചിറയിലെ പി.ബി. ശ്രീജിത്ത് (45), യാത്രക്കാരായ തലശ്ശേരി ജനറല്‍ ആശുപത്രി കാന്‍റീന്‍ ജീവനക്കാരി പടന്നക്കര 'പ്രശാന്തി'ല്‍ യു. ബിജുള (38), തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിലെ ഫ്ളവര്‍ സ്റ്റോര്‍ ജീവനക്കാരന്‍ പിണറായിയിലെ കുന്നുമ്മല്‍ വീട്ടില്‍ കണ്ണന്‍ എന്ന പവിത്രന്‍ (48) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ാട്ടോ ഡ്രൈവര്‍ ശ്രീജിത്തിന്‍െറയും ബിജുളയുടെയും പരിക്ക് സാരമുള്ളതാണ്. പിണറായി ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് വരുകയായിരുന്ന ഓട്ടോയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്.
കൊടുവള്ളി പാലത്തില്‍ കയറുന്നതിനിടെ നിയന്ത്രണം തെറ്റി മീന്‍ലോറി പുഴക്കരയിലേക്ക് മറിഞ്ഞു. പാലത്തിനടുത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു അപകടം.
തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്ന് കര്‍ണാടക സ്വദേശിയായ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് നിറയെ മത്സ്യവുമായി പോവുകയായിരുന്ന ലോറിയാണ് എതിരെ മറ്റൊരു വാഹനത്തെ മറികടന്ന് കുതിച്ചത്തെിയ കാറിനെ വെട്ടിക്കുന്നതിനിടയില്‍ അപകടത്തില്‍പെട്ടത്. ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.150ഓളം പെട്ടി മത്തിയും ഭാഗികമായി നശിച്ചു.
തലശ്ശേരി ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം രാവിലെ എട്ടോടെ കാറുകള്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുകാറുകളുടെയും മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.
ആര്‍ക്കും പരിക്കില്ല. അപകടം പ്രദേശത്ത് ഗതാഗതക്കുരുക്കിനിടയാക്കി.

മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും

Posted: 04 Jul 2015 08:57 PM PDT

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജും ആശുപത്രിയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് തയാറാക്കി എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിനായി പ്രിന്‍സിപ്പലിനെയും സൂപ്രണ്ടിനെയും ചുമതലപ്പെടുത്തി.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ (ഐ.എം.സി) മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്‍െറ പേരില്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരുത്താനുള്ള നീക്കത്തിന്‍െറ അടിസ്ഥാനത്തിലാണ് യോഗം. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നഴ്സുമാരുടെയും കുറവും ആശുപത്രിയില്‍ രോഗികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പരിഹരിച്ചെങ്കില്‍ മാത്രമേ, ഐ.എം.സി അംഗീകാരം ലഭിക്കൂവെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന രൂപരേഖയായിരിക്കും നല്‍കുക. ആശുപത്രിയിലെ പ്രശ്നങ്ങളും യോഗം ചര്‍ച്ചചെയ്തു.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള രോഗികള്‍ക്ക് പുറത്തുനിന്ന് കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങേണ്ട സാഹചര്യമുണ്ട്.
പരിശോധനക്കും പുറത്തേക്കാണ് എഴുതിവിടുന്നത്. സ്വകാര്യ ലാബുകളെ സഹായിക്കാനാണിത് എന്നാണ് ആരോപണം. ഇനിമുതല്‍ അസിസ്റ്റന്‍റ് പ്രഫസര്‍ റാങ്കില്‍ കുറയാത്ത ഡോക്ടര്‍മാരുടെ സൂക്ഷ്മപരിശോധനക്കുശേഷം മാത്രമേ പുറത്തേക്ക് പരിശോധനയും മരുന്ന് വാങ്ങാനും നല്‍കേണ്ടതുള്ളൂവെന്ന് യോഗം തീരുമാനിച്ചു. ജി വണ്‍, ജി ടു ബ്ളോക്കുകളുടെ ശുചീകരണത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തുനിന്നുള്ള ഏജന്‍സിയെ നിയോഗിക്കും. ആശുപത്രിയിലെ ബയോഗ്യാസ് പ്ളാന്‍റ് നേരിട്ട് നടത്തും. കാരുണ്യ ഡയാലിസിസ് സെന്‍ററിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കും. ആശുപത്രിയിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് പി.ഡബ്ള്യു.ഡിയെ ചുമതലപ്പെടുത്തി.കലക്ടര്‍ എന്‍. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. ശ്രീദേവി, സൂപ്രണ്ട് ഡോ. സന്തോഷ് കെ. രാഘവന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.എസ്. ഷാജഹാന്‍, ആര്‍.എം.ഒ ഡോ. നോനാം ചെല്ലപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജലജന്യരോഗങ്ങള്‍ കൂടുന്നു

Posted: 04 Jul 2015 08:54 PM PDT

കൊച്ചി: ഈ വര്‍ഷം ജൂലൈ രണ്ടു വരെയുളള കണക്കനുസരിച്ച് ജില്ലയില്‍ ഉണ്ടാകുന്ന രോഗങ്ങളില്‍ ഭൂരിഭാഗവും ജലജന്യരോഗമെന്ന് സ്ഥിരീകരണം. ഇതുവരെ 19,219 പേരാണ് ജില്ലയില്‍ വയറിളക്ക രോഗവുമായി ചികിത്സ തേടിയത്. കലക്ടറേറ്റില്‍ മന്ത്രി കെ.ബാബു നടത്തിയ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗത്തിലാണ് കണക്ക് അവതരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം 40ല്‍ താഴെ മാത്രം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത ഡെങ്കിപ്പനി ഈ വര്‍ഷം ഇതുവരെ 128 ആയി. കഴിഞ്ഞവര്‍ഷം ഇതേ നിലയിലായിരുന്ന മലേറിയ ഇക്കുറി 85പേര്‍ക്ക് ബാധിച്ചു. ചിക്കുന്‍ ഗുനിയ ഒന്നും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ജില്ലയില്‍ ഇതിനകം 48 എലിപ്പനി റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ വര്‍ഷം 58പേര്‍ക്കുണ്ടായിരുന്നു. 2014ല്‍ 20ല്‍ താഴെ മാത്രം ഹെപ്പറ്റൈറ്റിസ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത സ്ഥാനത്ത് ഇക്കുറി 52 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അഞ്ചു ടൈഫോയ്ഡ് കേസും 13 എച്ച് 1 എന്‍ 1 കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എടക്കാട്ടുവയല്‍, കൊച്ചി കോര്‍പറേഷന്‍, വാഴക്കുളം, കാലടി കാഞ്ഞൂര്‍, അങ്കമാലി, കോട്ടപ്പടി, അയ്യമ്പുഴ എന്നിവിടങ്ങളില്‍ ഡെങ്കിപ്പനിയും കൊച്ചി കോര്‍പറേഷന്‍, കുമ്പളങ്ങി, കുന്നത്തുനാട്, ആമ്പല്ലൂര്‍, തൃക്കാക്കര എന്നിവിടങ്ങളില്‍ എലിപ്പനിയും, കാലടി, കരുമാലൂര്‍, കാഞ്ഞൂര്‍, മലയാറ്റൂര്‍, വാഴക്കുളം എന്നിവങ്ങളില്‍ ഹെപ്പറ്റൈറ്റിസും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആര്‍.പി മാളിലെ അനധികൃത നിര്‍മാണം: രേഖകള്‍ ‘മുക്കി’ നഗരസഭയുടെ ഒത്തുകളി

Posted: 04 Jul 2015 08:49 PM PDT

കോഴിക്കോട്: ആര്‍.പി മാളിലെ അനധികൃത നിര്‍മാണം സംബന്ധിച്ചരേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പുറത്തുവിടാതെ നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തിന്‍െറ ഒത്തുകളി. മാളിലെ നിയമാനുസൃത പാര്‍ക്കിങ് ഏരിയ വളച്ചുകെട്ടി നിര്‍മാണം നടത്തുന്നതിനെ തുടര്‍ന്ന് ഇതേ കെട്ടിടത്തിലെ വ്യാപാരികളാണ് ബന്ധപ്പെട്ട രേഖകള്‍ക്കായി വിവരാവകാശ നിയമപ്രകാരം നഗരസഭയെ സമീപിച്ചത്. എന്നാല്‍, കെട്ടിടത്തിന്‍െറ ഫയല്‍ നമ്പര്‍ ഹാജരാക്കിയാല്‍ മാത്രമെ മറുപടി നല്‍കൂവെന്നാണ് അസി. എന്‍ജിനീയര്‍ ഒപ്പിട്ട് നല്‍കിയ മറുപടി.
അതേസമയം, വാര്‍ഡ് കൗണ്‍സിലറുടെ പരാതിയില്‍ നഗരസഭാ സെക്രട്ടറി മാളിലെ അനധികൃത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉടമക്കുനല്‍കിയ നോട്ടീസില്‍ ഒരു ഫയല്‍ നമ്പറും രേഖപ്പെടുത്തിയിട്ടില്ല. കസബ വില്ളേജ് വാര്‍ഡ് 5ല്‍ സ്ഥിതിചെയ്യുന്ന ആര്‍.പി മാള്‍ എന്ന കെട്ടിടത്തില്‍ അനധികൃത നിര്‍മാണം നടക്കുന്നതായി പരാതിലഭിച്ചെന്നും അന്വേഷണത്തില്‍ അത് ബോധ്യപ്പെട്ടതിനാല്‍ എല്ലാ നിര്‍മാണ പ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ ഉത്തരവാകുന്നു- എന്നാണ് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്. സെക്രട്ടറിയുടെ നോട്ടീസിലെവിടെയും മാളിന്‍െറ ഫയല്‍ നമ്പര്‍ ചേര്‍ത്തിട്ടില്ല.
അതേസമയം, വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് അസി. എന്‍ജിനീയര്‍ നല്‍കിയ മറുപടി ഇങ്ങനെ- 'കോര്‍പറേഷന്‍ ടൗണ്‍ പ്ളാനിങ് വിഭാഗത്തില്‍ കെട്ടിടനിര്‍മാണ അപേക്ഷാ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നത് ഫയല്‍ നമ്പര്‍ അടിസ്ഥാനത്തിലാകുന്നു. ഫയല്‍ നമ്പര്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ല. ആയതിനാല്‍ ഫയല്‍ നമ്പര്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് എന്നറിയിക്കുന്നു. കൂടാതെ, ഓഫിസ് സമയത്ത് തിരിച്ചറിയല്‍രേഖ സഹിതം ഹാജരായി ഇതുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ പരിശോധിക്കാന്‍ താങ്കള്‍ക്ക് അവസരമുണ്ടെന്നും അറിയിക്കുന്നു'. മാളിലെ അനധികൃത നിര്‍മാണത്തിന് നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗം ഒത്താശചെയ്തെന്ന ആരോപണം ശരിവെക്കുന്നതാണ് അസി. എന്‍ജിനീയറുടെ നടപടി.
ആര്‍.പി മാളിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്തെല്ലാം, പ്ളാനനുസരിച്ച് ചട്ടങ്ങള്‍ക്ക് വിധേയമായാണോ മാള്‍ നിലകൊള്ളുന്നത്, അഞ്ച് തിയറ്ററുകള്‍ക്കും 60 കടകള്‍ക്കുമുള്ള മതിയായ പാര്‍ക്കിങ് സൗകര്യം മാളിലുണ്ടോ- ഉണ്ടെങ്കില്‍ എത്രയെണ്ണം വീതം തുടങ്ങിയ 14 ചോദ്യങ്ങളാണ് വ്യാപാരി നേതാവ് മുഹമ്മദ് ഫിറോസ് വിവരാവകാശ നിയമപ്രകാരമുന്നയിച്ചത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ നഗരസഭയിലെ എന്‍ജിനീയറിങ്- റവന്യൂ വിഭാഗങ്ങളും ചില ഉന്നതരും കുടുങ്ങുമെന്നതാണ് രേഖകള്‍ മറച്ചുവെക്കുന്നതിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

പൊലീസ് സേവനം മഹത്തരമെന്ന് നേതാക്കള്‍

Posted: 04 Jul 2015 08:44 PM PDT

മനാമ: ആരാധനാലയങ്ങളുടെ സംരക്ഷണത്തില്‍ പൊലീസിന്‍െറ സേവനം ശ്ളാഘനീയമാണെന്ന് മത പണ്ഡിതരും രാഷ്ട്രീയ നേതാക്കളും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജുമുഅ നമസ്കാരത്തിന് വിവിധ പള്ളികളില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ അധികൃതര്‍ക്കും അതിനായി പ്രവര്‍ത്തിച്ച പൊലീസുകാര്‍ക്കും പണ്ഡിതരും നേതാക്കളും ആശംസകള്‍ അറിയിച്ചു.  കുഴപ്പങ്ങള്‍ ഒഴിവാക്കാനും ജാഗ്രത പുലര്‍ത്താനും വളണ്ടിയര്‍മാരെയും കമ്യൂണിറ്റി പൊലീസിനെയും സഹകരിപ്പിച്ച് സുരക്ഷ ശക്തിപ്പെടുത്താനായത്് ശ്രദ്ധേയമാണ്. ആലി മസ്ജിദില്‍ നടന്ന സുന്നി-ശിയ സംയുക്ത ജുമുഅ നമസ്കാരം രാജ്യത്ത് പുതിയ സംസ്കാരവും മാതൃകയുമാണ് സൃഷ്ടിച്ചതെന്ന് ജഅ്ഫരീ വഖ്ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ വ്യക്തമാക്കി. ദേശീയ ഐക്യം തകര്‍ക്കാനും വിഭാഗീയത പരത്താനും ശ്രമിക്കുന്നവര്‍ക്ക് ഈ ഐക്യ സന്ദേശം തിരിച്ചടിയായിരിക്കുകയാണ്. ബഹ്റൈന്‍ ജനത പരസ്പര സ്നേഹത്തിലും സൗഹാര്‍ദത്തിലും കഴിയാന്‍ ആഗ്രഹിക്കുന്നവരാണെന്ന സന്ദേശമാണ് ഇതില്‍ നിന്ന് വ്യക്തമായത്. അവര്‍ ഒരിക്കല്‍ കൂടി സാഹോദര്യത്തിന്‍െറ പ്രതിജ്ഞ ഏറ്റുചൊല്ലുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത ജുമുഅ നമസ്കാരവും ആരാധനലായങ്ങളൂടെ സംരക്ഷണത്തിന് പൊലീസ് നടത്തിയ സേവനങ്ങളും ഐക്യത്തിന്‍െറയും സാഹോദര്യത്തിന്‍െറയും സന്ദേശമാണ് നല്‍കുന്നതെന്ന് ശൈഖ് സലാഹ് അല്‍ജൗദര്‍ വ്യക്തമാക്കി. സംയുക്ത ജുമുഅ നമസ്കാരം ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള ചുവടുവെപ്പാണെന്ന് കഴിഞ്ഞ ദിവസം നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലി മസ്ജിദില്‍ സുന്നി-ശിയാ വിഭാഗങ്ങള്‍ സംയുക്തമായി ജുമുഅ നമസ്കാരം നടത്തിയത്. 
‘ബഹ്റൈന്‍ ഫൗണ്ടേഷന്‍ ഫോര്‍ റികണ്‍സിലിയേഷന്‍ ആന്‍റ് സിവില്‍ ഡിസ്കോഴ്സ് (ബി.എഫ്.ആര്‍.സി.ഡി) നേതൃത്വത്തിലാണ് സംയുക്ത നമസ്കാരത്തിനുള്ള ശ്രമങ്ങള്‍ നടത്തിയത്. കുവൈത്തിനുശേഷം ഐ.എസ് ലക്ഷ്യമിടുന്നത് ബഹ്റൈനെയാണ് എന്ന് സൂചിപ്പിക്കുന്ന ചില സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.അടുത്ത വെള്ളിയാഴ്ച ഒരു സുന്നി പള്ളിയില്‍ സംയുക്ത നമസ്കാരം നടത്താനും പദ്ധതിയുണ്ട്. 
ആക്രമണ ഭീതി പടര്‍ന്ന സാഹചര്യത്തില്‍ രാജ്യമെമ്പാടുമുള്ള പള്ളികളില്‍ കനത്ത സുരക്ഷയാണ് വെള്ളിയാഴ്ച ഏര്‍പ്പെടുത്തിയത്. പൊലീസിനൊപ്പം വളണ്ടിയര്‍മാരും സുരക്ഷാപരിശോധനകളില്‍ സജീവമായിരുന്നു. 
ഏതാനും ദിവസം മുമ്പ്  കുവൈത്തിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 27 പേരാണ് മരിച്ചത്. 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേയ് 22നും 29നും സൗദിയിലെ പള്ളികളിലും ഭീകരാക്രമണം നടത്തുകയും നിരവധി പേര്‍ മരിക്കുകയുമുണ്ടായി.
 

പ്രമുഖ കമ്പനികളുടെ വ്യാജ ഹാന്‍ഡ് ബാഗുകള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

Posted: 04 Jul 2015 08:40 PM PDT

അബൂദബി: നഗരത്തിലെ അപാര്‍ട്മെന്‍റില്‍ നടത്തിയ റെയ്ഡില്‍ പ്രമുഖ കമ്പനികളുടെ വ്യാജ ഹാന്‍ഡ് ബാഗുകള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. 
കുറഞ്ഞ വിലക്ക് ബാഗുകള്‍ വില്‍പന നടത്തിവരികയായിരുന്നു ഇയാളെന്ന് അബൂദബി പൊലീസ് സി.ഐ.ഡി വിഭാഗം മേധാവി ലഫ്. കേണല്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു. 
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അപാര്‍ട്മെന്‍റില്‍ റെയ്ഡ് നടത്തിയത്. തൊണ്ടി സാധനങ്ങളുമായി പ്രതിയെ പിടികൂടി. സാധനങ്ങളെല്ലാം പിടിച്ചെടുത്തു. 100 മുതല്‍ 200 ദിര്‍ഹം വരെ വിലയിട്ടാണ് ബാഗുകള്‍ വിറ്റിരുന്നത്. പ്രമുഖ കമ്പനികളുടെ ലോഗോ പതിച്ച് ഒറിജിനല്‍ ഉല്‍പന്നമെന്ന നിലയിലാണ് വിറ്റഴിച്ചിരുന്നത്. സ്ത്രീകളടക്കം ധാരാളം പേര്‍ ഇവിടെ ഇടപാടുകാരായി എത്തിയിരുന്നു. വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റതിന് പ്രതിക്കെതിരെ കുറ്റം ചുമത്തി. എന്നാല്‍ താന്‍ 10 വര്‍ഷം മുമ്പ് വാങ്ങിയ ബാഗുകളാണ് ഇതെന്നും വ്യാജമാണെന്ന് അറിഞ്ഞില്ളെന്നുമാണ് ഇയാള്‍ നല്‍കിയ വിശദീകരണം. 
ഒൗദ്യോഗിക ഏജന്‍റുമാരില്‍ നിന്ന് മാത്രമേ ഉല്‍പന്നങ്ങള്‍ വാങ്ങാവൂവെന്നും വ്യാജന്മാരെ കരുതിയിരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. 
വ്യാജ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം ഉല്‍പന്നങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. 

കരവിരുതില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് ജിദ്ദയിലെ വനിതകള്‍

Posted: 04 Jul 2015 08:29 PM PDT

Image: 
ജിദ്ദ: ഭക്ഷണപാത്രങ്ങള്‍, കുപ്പികള്‍, ഉപയോഗ ശൂന്യമായ ഗ്ളാസ് ഉല്‍പന്നങ്ങള്‍ എന്നിവയില്‍ വരച്ചും ചായം പൂശിയും അക്രിലികും കരിയുമൊക്കെ ഉപയോഗിച്ച് മിഴിവു പകര്‍ന്ന അലങ്കാരവസ്തുക്കളുമായി ജിദ്ദയിലെ അറബ് വനിതകള്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍ കാണികളുടെ മനം കവരുന്നു. ജിദ്ദ ബലദിലെ ചരിത്രനഗരത്തില്‍ ‘റമദാന്‍ കിദാ’ ആഘോഷത്തിന്‍െറ ഭാഗമായി സജ്ജീകരിച്ച് സൂഖുസ്സമാനില്‍ ജിദ്ദയിലെ വീട്ടമ്മമാരുടെയും വിദ്യാര്‍ഥിനികളുടെയും കൈമിടുക്കിന്‍െറ മനോഹരമായ ശില്‍പങ്ങള്‍ കാണാം. വീടുകളില്‍ കൗതുകത്തിനു വേണ്ടി ചിത്രപ്പണികളും അലങ്കാരവസ്തുക്കളും നിര്‍മിക്കുന്നവര്‍ മുതല്‍ പ്രശസ്തരായ ഡിസൈനര്‍മാര്‍ വരെ അണിനിരത്തിയ ഉല്‍പന്നങ്ങള്‍ പുരാതന ഹിജാസി നാഗരികതയുടെ കല സാംസ്കാരിക പാരമ്പര്യത്തിന്‍െറ തുടര്‍ച്ച പ്രതിഫലിപ്പിക്കുന്നു. വീട്ടിലെ പാത്രങ്ങള്‍, മജ്ലിസുകള്‍, ഖുര്‍ആന്‍ പ്രതികള്‍, ഡയറികള്‍ എന്നിവ അലങ്കരിക്കാനായി ചിത്രപ്പണികളും കൊത്തുപണികളും നടത്തിയ മനോഹരമായ ആവരണങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പുരാതന ഹിജാസി വേഷവിധാനങ്ങളും അലങ്കാരപ്പണികളോടു കൂടിയ വസ്ത്രങ്ങളും അറബി കുടുംബങ്ങളുടെ മനം കവരുന്നു. മുതിര്‍ന്നവര്‍ പുതു തലമുറക്കു വേണ്ടി പഴയ മാതൃകയിലുള്ള ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നതു കാണാം. 
ജിദ്ദയില്‍ ഡ്രോയിങ്, പെയിന്‍റിങ്, കൊത്തുപണികള്‍, എംബ്രോയിഡറി തുടങ്ങിയ വിദ്യകള്‍ അറിയുന്ന വനിതകള്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുമുള്ള വേദി കിട്ടിയതില്‍ സന്തുഷ്ടരാണ്. ഗ്ളാസ് പെയിന്‍റിങ്ങിലും അക്രിലിക്കിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന ഖദീജ അബ്ദുറഹ്മാന്‍ സ്വബാഹി ഫ്രഞ്ച് വരവിദ്യയായ ദീകോബാജ് കലാരീതി പഴയ കുപ്പികളില്‍ പകര്‍ത്തിയാണ് മേളക്ക് കൊണ്ടുവന്നിരിക്കുന്നത്. ഉപയോഗശൂന്യമായ കുപ്പികളില്‍ ആളുകളുടെ ഫോട്ടോകളും ചിത്രങ്ങളും മിശ്രണം ചെയ്ത ഈ രീതി ജിദ്ദയില്‍ കൊണ്ടുവന്നത് താനാണെന്ന് ചിത്രകല അധ്യാപിക കൂടിയായ ഖദീജ പറയുന്നു. ഫോട്ടോകള്‍ എണ്ണച്ചായമോ ആക്രിലിക്കോ ചേര്‍ത്ത് ഉപയോഗിക്കുന്നതില്‍ അസാമാന്യപാടവം പ്രകടിപ്പിക്കുന്ന ഖദീജ രാജാക്കന്മാരുടെ ചിത്രങ്ങളും കഅ്ബയുടെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങളും ഖുര്‍ആന്‍ കാലിഗ്രഫികളുമൊക്കെ ഭംഗിയായ രീതിയില്‍ കലാരൂപമായി ആവിഷ്കരിച്ചിട്ടുണ്ട്. ആക്രിലിക്കില്‍ ജിദ്ദ പുരാതനനഗരത്തിന്‍െറ കൊച്ചുകൊച്ചു ചിത്രങ്ങള്‍ കൊത്തിപ്പതിപ്പിച്ചാണ് ജിദ്ദയിലെ വീട്ടമ്മമായ ഫാത്തിമ ശ്രദ്ധേയയാകുന്നത്. പ്രദേശവാസികളില്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒട്ടേറെ ഉല്‍പന്നങ്ങളുമായി കുടുംബസമേതമാണ് അവര്‍ പ്രദര്‍ശനത്തിനത്തെിയിരിക്കുന്നത്. 
കരകൗശല വ്യവസായത്തില്‍ വീട്ടമ്മമാര്‍ക്കു പരിശീലനം നല്‍കുന്ന നിരവധി കേന്ദ്രങ്ങള്‍ ജിദ്ദ ഡവലപ്മെന്‍റ് സെന്‍ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഹാന്‍ഡിക്രാഫ്റ്റ് ചാരിറ്റി സൊസൈറ്റിക്കു കീഴില്‍ 48 ഇനങ്ങളിലായി പരിശീലനം നല്‍കിവരുന്നുണ്ട്. 
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 1200 യുവതീയുവാക്കള്‍ ഹാന്‍ഡിക്രാഫ്റ്റ് സൊസൈറ്റിയില്‍ പരിശീലനത്തിനു ചേര്‍ന്നിട്ടുണ്ടെന്നും അംഗങ്ങളുടെ കരവിരുതുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ‘റമദാന്‍ കിദാ’ മേളയിലൂടെ ലഭിച്ചതെന്നും അംഗം ഗൈദ സിന്‍ദി പറഞ്ഞു.
  

സുല്‍ത്താനൊരു സ്മാരകമുണ്ട്; മ്മ്ടെ തൃശൂരില്‍

Posted: 04 Jul 2015 07:46 PM PDT

Image: 
Subtitle: 
ഇന്ന് ബഷീറിന്‍െറ ചരമ വാര്‍ഷികം

തൃശൂര്‍: സുലൈമാനി കുടിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ ഒരുപക്ഷെ ചെന്നത്തെുന്നത് ബേപ്പൂര്‍ സുല്‍ത്താന്‍െറ മുന്നിലായിരിക്കും. ‘അതെങ്ങനെ’ എന്ന് അതിശയിക്കാന്‍ വരട്ടെ. ബേപ്പൂരില്‍, വൈലാലില്‍ പോകാതെ സുല്‍ത്താന്‍െറ സാമ്രാജ്യം ഇവിടെ, തൃശൂരില്‍ കാണാം. കണ്ണൂര്‍കാരന്‍ മനാസും ഭാര്യ തിരൂരുകാരി ഷൈമയും നടത്തുന്ന ഹോട്ടല്‍ സുലൈമാനി. തൃശൂര്‍ ഇക്കണ്ടവാര്യര്‍ റോഡിലാണ് ‘ഹോട്ടല്‍ സുലൈമാനി’. 1, 6, 8 എന്ന അക്കങ്ങള്‍ അക്കങ്ങളായി വായിക്കരുത്. അതിനെ ‘ഒന്നാറട്ടെ’ എന്ന് വായിച്ചാല്‍ സുല്‍ത്താന്‍െറ കുസൃതിയും തികഞ്ഞു.

കേശവന്‍ നായര്‍ സാറാമ്മക്കയച്ച പ്രേമലേഖനമാണ് സുലൈമാനിയില്‍ ആദ്യം സ്വീകരിക്കുക. എട്ടുകാലി മമ്മൂഞ്ഞും പൊന്‍കുരിശ് തോമയും ചുമരിലിരുന്ന് ചിരിക്കുന്നു. കണ്ണ് പായിക്കുമ്പോള്‍ അതാ കാണുന്നു; പാത്തുമ്മാന്‍െറ ആട്. ബേപ്പൂര്‍ സുല്‍ത്താനോട് അതിഭ്രമമുള്ള മനാസിന് ഹോട്ടല്‍ തുടങ്ങാന്‍ തോന്നിയപ്പോള്‍ അതിന്‍െറ തീമിനെക്കുറിച്ച് അധികം  ആലോചിക്കേണ്ടി വന്നില്ല. കുഞ്ഞുന്നാളില്‍ ബാപ്പ  ആദ്യം കൈയില്‍ വെച്ച് കൊടുത്ത ബഷീര്‍ കൃതികളിലെ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും മനാസിന്‍െറ കടയുടെ ചുവരില്‍ കയറിപ്പറ്റി. ഇങ്ങനൊരാശയം പറഞ്ഞപ്പോള്‍ സഹായത്തിനായി ചങ്ങാതിമാര്‍ റെഡി. മനാസും ചങ്ങാതിമാരും മനസ്സര്‍പ്പിച്ചപ്പോള്‍ ഒരു പഴയ വീട് പൂങ്കാവനമായി. മാങ്കോസ്റ്റിന്‍െറ മണത്തിനു പകരം സുലൈമാനിയുടെയും മലബാറി പലഹാരങ്ങളുടെയും മണം മൂക്കില്‍ തുളച്ചു കയറുമെന്നു മാത്രം.

കാഴ്ചയില്‍ മാത്രമല്ല, പലഹാരങ്ങളുടെ പേരിലുമുണ്ട് വ്യത്യസ്തത. ‘പഴം ചീറി പാഞ്ഞത്’ മുതല്‍ ‘ലൗ ലെറ്റര്‍’ വരെ അക്കൂട്ടത്തിലുണ്ട്. സുലൈമാനി തന്നെ നാലിനം. കറുവപ്പട്ടയിട്ട സുലൈമാനിയാണ് ഒന്ന്. ‘ചെമ്പരത്തി’യെന്ന് പേരിട്ട സുലൈമാനിക്ക് ആവശ്യക്കാരും ആരാധകരുമേറെ. ഇതിന്‍െറ സീക്രട്ട് ചോദിച്ചാല്‍ മനാസ് ചിരിയോടെ പറയും; ‘അത് രഹസ്യാന്ന്..’.കസ്ക്കിട്ട ലൈമും റാന്തല്‍ വിളക്കുമെല്ലാം ബഷീറിന്‍െറ ഭാവനാലോകത്തത്തെിക്കും. ഓരോ മുറിക്കും പേരുണ്ട്. മഞ്ചിലിസ് എന്നു പേരിട്ട മുറി ഭൂമിയുടെ അവകാശികളെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.അവിടെയെല്ലാവരും നിലത്തിരുന്ന് കഴിക്കണം. അടുത്ത മുറിയുടെ പേര് ബാല്യകാലസഖി. അതില്‍ എവിടെയോ സുഹറയും മജീദുമുണ്ട്. ബഷീറിന്‍െറ പതിനൊന്നാം ചരമ വാര്‍ഷികത്തില്‍ ബഷീര്‍ കൃതികളെല്ലാം കടയിലത്തെിക്കാനുള്ള ശ്രമത്തിലാണ് മനാസും ഷൈമയും.

അജ്മീര്‍ സ്ഫോടനകേസിലും അട്ടിമറി

Posted: 04 Jul 2015 07:26 PM PDT

Image: 
Subtitle: 
ആര്‍.എസ്.എസുകാര്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴി മാറ്റി, പ്രധാന സാക്ഷികളിലൊരാള്‍ ഝാര്‍ഖണ്ഡില്‍ ബി.ജെ.പി മന്ത്രി

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 13 സാക്ഷികളും മജിസ്ട്രേറ്റിന് നല്‍കിയ മൊഴി മാറ്റിയതോടെ പ്രമാദമായ അജ്മീര്‍ സ്ഫോടനക്കേസില്‍ അട്ടിമറി. മാലേഗാവ് സ്ഫോടനക്കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്ന വെളിപ്പെടുത്തലുകള്‍ക്കിടയിലാണ് അജ്മീര്‍ സ്ഫോടനക്കേസിലെ കൂറുമാറ്റ വിവരം പുറത്തുവരുന്നത്. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷമാണ്  മാലേഗാവ് സ്ഫോടനക്കേസിന് പിറകെ ഹിന്ദുത്വ ഭീകരര്‍ പ്രതികളായ അജ്മീര്‍ സ്ഫോടനക്കേസിലും അട്ടിമറി നടക്കുന്നത്.

ജയ്പൂരിലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയില്‍ നടക്കുന്ന വിചാരണക്കിടയിലാണ്  സാക്ഷികളുടെ കൂറുമാറ്റം. പ്രധാന സാക്ഷികളിലൊരാളായ രണ്‍ധീര്‍ സിങ്ങിനെ ഝാര്‍ഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ മന്ത്രിയാക്കിയിരുന്നു. ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയിലായിരുന്ന രണ്‍ധീര്‍ സിങ് നാലു മാസം മുമ്പ് ബി.ജെ.പിയിലേക്ക് കൂറുമാറിയാണ് മന്ത്രിയായത്. രണ്ടു മാസം മുമ്പ് അജ്മീര്‍ സ്ഫോടനക്കേസില്‍ രണ്‍ധീര്‍ മൊഴിമാറ്റുകയും ചെയ്തു. ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹ് സുനില്‍ ജോഷി, ദേവേന്ദര്‍ ഗുപ്തയോടൊന്നിച്ച് ആയുധം ഉപയോഗിക്കുന്നത് കണ്ടെന്നായിരുന്നു രണ്‍ധീറിന്‍െറ മൊഴി. രണ്‍ധീര്‍ കോടതിയില്‍ ഈ മൊഴി നിഷേധിച്ചു. ഇതേക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് താന്‍ മൊഴി മാറ്റിയിട്ടില്ളെന്നാണ് രണ്‍ധീര്‍ പറഞ്ഞത്.

ഇപ്പോള്‍ മൊഴി മാറ്റിയ മുഖ്യസാക്ഷികളെ ആശ്രയിച്ചാണ് കേസ് പൂര്‍ണമായും നിലനിന്നിരുന്നതെന്ന് അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ അശ്വിനി ശര്‍മ പറഞ്ഞു. പൊലീസ് സമ്മര്‍ദം ചെലുത്തിയതാണെന്ന ആക്ഷേപം ഇല്ലാതിരിക്കാന്‍ ക്രിമിനല്‍ നടപടിക്രമമനുസരിച്ച് മജിസ്ട്രേറ്റിന് മുന്നിലാണ് ഇവര്‍ സുപ്രധാന മൊഴി നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ സാക്ഷികള്‍ മൊഴിമാറ്റാന്‍ തുടങ്ങിയെന്ന് അവര്‍ പറഞ്ഞു. 2015 മേയിലാണ് അവസാന സാക്ഷി മൊഴി മാറ്റിയത്. അതേസമയം,  സാക്ഷികളെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ളെന്നും അന്വേഷണം മാത്രമാണ് തങ്ങളുടെ ചുമതലയെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു.

 കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലത്തെിയ ശേഷം എന്‍.ഐ.എ തനിക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് മാലേഗാവ് സ്ഫോടനക്കേസിലെ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയാന്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതി അംഗവും മുസ്ലിം രാഷ്ട്രീയ മഞ്ച് സ്ഥാപകനുമായ ഇന്ദ്രേഷ്കുമാറിന്‍െറ പേര്‍ കുറ്റപത്രത്തില്‍ വന്നതോടെയാണ് അജ്മീര്‍ സ്ഫോടനക്കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചത്. ജയ്പൂരിലെ ഗുജറാത്തി സമാജ് ഗെസ്റ്റ്ഹൗസില്‍ പ്രതികളുമൊത്ത് ഇന്ദ്രേഷ്കുമാര്‍ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍, ഇന്ദ്രേഷ്കുമാറിനെ പ്രതിചേര്‍ക്കാന്‍ യു.പി.എ സര്‍ക്കാര്‍ കാലത്തും എന്‍.ഐ.എ തയാറാകാതിരുന്നത് ദുരൂഹമായിരുന്നു.  
സ്ഫോടനം 2007ല്‍ നോമ്പുതുറക്കിടെ
2007 ഒക്ടോബര്‍ 11 നാണ് അജ്മീര്‍ ദര്‍ഗയില്‍ സ്ഫോടനം നടന്നത്. നോമ്പുതുറക്കിടയില്‍ നടന്ന സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കേസ് ആദ്യം അന്വേഷിച്ച രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ദേവേന്ദര്‍ ഗുപ്ത, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലെവെ എന്നിവരെ പ്രതികളാക്കി 2010 ഒക്ടോബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഈ മൂന്നുപേരടക്കം 12 പ്രതികള്‍ക്കെതിരെ കുറ്റപത്രം ചുമത്തി.

ഇവരെല്ലാം ആര്‍.എസ്.എസുമായോ മറ്റു ഹിന്ദുത്വ ഭീകരസംഘടനകളുമായോ ബന്ധമുള്ളവരായിരുന്നു. 2007ല്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇതേ ഹിന്ദുത്വ ഭീകരശൃംഖലയാണെന്ന് വെളിച്ചത്തുവന്നു. മക്കാ മസ്ജിദ്,മാലേഗാവ് സ്ഫോടനങ്ങളും ഇതിലുള്‍പ്പെടുന്നു. ബി.ജെ.പി അധികാരത്തിലത്തെിയതോടെയാണ്  കേസില്‍ വെള്ളംചേര്‍ത്തത്. ഇത് ഉന്നതതലത്തില്‍ നടന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് കുറ്റപ്പെടുത്തുന്നു. എന്നാല്‍, ബി.ജെ.പി, ആര്‍.എസ്.എസ് വക്താക്കള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

കേന്ദ്രഭരണം: സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും

Posted: 04 Jul 2015 07:14 PM PDT

Image: 

സ്വപ്നങ്ങളും വാഗ്ദാനങ്ങളും പ്രതീക്ഷകളും നല്‍കിയാണ് മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍വന്നത്.  ധനമന്ത്രി ജെയ്റ്റ്ലി 2014-15ലെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു ഇതൊരു സമ്പൂര്‍ണ ബജറ്റല്ല, 2015-16ല്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. എങ്കിലും സാമ്പത്തിക പരിഷ്കരണ നയങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ട് മോദി സര്‍ക്കാര്‍ 2014ല്‍ ഭരണനിര്‍വഹണം ആരംഭിച്ചു.  ഇന്‍ഷുറന്‍സ്. ചില്ലറ വില്‍പന, പ്രതിരോധ വ്യവസായം എന്നീ മേഖലകളില്‍ വിദേശ നിക്ഷേപ അനുപാതം വര്‍ധിപ്പിച്ചു.  ഭൂമി ഏറ്റെടുക്കല്‍ ബില്ലും തൊഴില്‍ ബില്ലും രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞില്ല.  ഓര്‍ഡിനന്‍സ് വഴിയുള്ള നിയമനിര്‍മാണത്തെ പ്രസിഡന്‍റ് 2015ലെ റിപ്പബ്ളിക് ദിന സന്ദേശത്തില്‍ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.  ഇതൊക്കെ മോദി സര്‍ക്കാറിന്‍െറ ധാര്‍മികതയും സാമൂഹികപ്രതിബദ്ധതയും ജനങ്ങളില്‍ സംശയവും ജനിപ്പിച്ചു.  മോദി സര്‍ക്കാറിന്‍െറ സ്വപ്നങ്ങളെ ഇത് തളര്‍ത്തുകയും ചെയ്തിട്ടുണ്ട്.  ഇതിന്‍െറ പ്രതിഫലമാണ് 2015-16ലെ സമ്പൂര്‍ണ ബജറ്റ്. ഇത്തരമൊരു സാഹചര്യത്തില്‍ വേണം മോദി സര്‍ക്കാറിന്‍െറ ഒരു വര്‍ഷത്തെ വികസന നയം വിശകലനം ചെയ്യേണ്ടത്.

മോദി സര്‍ക്കാറിന്‍െറ വികസന ലക്ഷ്യവും തന്ത്രവും ഇനിയും വ്യക്തമാക്കിയിട്ടില്ല.  പകരം കുറച്ചു മുദ്രാവാക്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം ഉയര്‍ത്തിയിട്ടുണ്ട്.  ഇന്ത്യക്ക് തദ്ദേശമായ ഒരു വ്യവസായ നിര്‍മാണതന്ത്രവും നയവും ലക്ഷ്യവും സമഗ്ര വികസന നയവും അനിവാര്യമാണ്.  ഇതുണ്ടെങ്കിലെ ഇന്ത്യയെ ലോകത്തെ വ്യവസായ നിര്‍മാണ ശക്തികേന്ദ്രമാക്കി ഉയര്‍ത്താന്‍ കഴിയൂ.  ഇന്ത്യയുടെ മനുഷ്യസമ്പത്ത് കാര്യക്ഷമമായി വിനിയോഗിക്കാന്‍ ഇനിയും കഴിയുന്നില്ല.  മനുഷ്യസമ്പത്തിന്‍െറ മൂന്നിലൊന്നും 20 വയസ്സിനു മുകളിലുള്ള യുവതി-യുവാക്കളാണ്.  ഇവരുടെ ജ്ഞാനവും ബുദ്ധിയും വിദ്യാഭ്യാസവും വ്യവസായ നിര്‍മാണ മേഖലക്ക് വിനിയോഗിക്കാന്‍ കഴിയുന്നവിധത്തില്‍ സാങ്കേതിക പരിശീലനം നല്‍കാന്‍ സാധിക്കുന്നില്ല.  ഇന്ത്യക്ക് തനതായ ഒരു ആഭ്യന്തര വിപണിയുണ്ട്.  വളര്‍ന്നുവരുന്ന ഇന്ത്യയുടെ മധ്യവര്‍ഗം ഏറ്റവും വലിയ ഒരു ആഭ്യന്തര ‘കമ്പോളമാണ്’.  മുഖ്യമായും ഇന്ത്യയുടെ ആഭ്യന്തര വിപണി ലക്ഷ്യമിട്ടാണ് ബഹുരാഷ്ട്ര കമ്പനികള്‍ വിദേശമൂലധന നിക്ഷേപവുമായി ഇന്ത്യയിലേക്കുവരുന്നത്.  യുദ്ധസാമഗ്രികള്‍ ഇറക്കുമതിചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ രാഷ്ട്രമാണ് ഇന്ത്യ.  ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിരോധം ഉള്‍പ്പെടെയുള്ള വ്യവസായ നിര്‍മാണ മേഖലകളില്‍ മോദിയുടെ ‘മേക് ഇന്‍ ഇന്ത്യ’ മുദ്രാവാക്യത്തിനു പ്രതീക്ഷയുണ്ട്.

സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് മാന്ദ്യം
പാവപ്പെട്ടവരുടെ സാമൂഹിക-സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പാക്കുക എന്ന ഭരണഘടന വാഗ്ദാനവും വിശപ്പ് നിര്‍മാര്‍ജനം എന്ന സാമൂഹിക പ്രതിബദ്ധതയും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.  ഫിസ്കല്‍ നയത്തില്‍ ബാഹ്യരാഷ്ട്രങ്ങളുടെ സ്വാധീനം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പൗരന്മാരുടെ സാമൂഹിക സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള നടപടി അനിവാര്യമാണ്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, ഭവനം എന്നിവ പൂര്‍ണമായും ലഭ്യമാകാത്ത അവസ്ഥയില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം പൊതുവായ ആശയമായി ശേഷിക്കും. ഇതാണ് ഇന്ത്യയുടെ ശാപം.  ഇതിനുള്ള പരിഹാരമാര്‍ഗങ്ങളാണ് മോദി സര്‍ക്കാറില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.  ഭക്ഷ്യ-തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ടു യു.പി.എ ഗവണ്‍മെന്‍റ് നടപ്പാക്കിയ ഭക്ഷ്യസുരക്ഷ നിയമവും തൊഴില്‍ സുരക്ഷ നിയമവും കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നതിനു പകരം കഴിഞ്ഞ ഒരു വര്‍ഷം മോദി സര്‍ക്കാര്‍ ഇവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയാണ് ചെയ്തത്.

രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട്, 2022ടെ ഭവനരഹിതര്‍ക്കെല്ലാം വീട്, 24 മണിക്കൂറും വൈദ്യുതി, എല്ലാവര്‍ക്കം കുടിവെള്ളം, ശുചിത്വഭാരതം, ഡിജിറ്റല്‍ ഇന്ത്യ, ടീം ഇന്ത്യ മുതലായ പുതിയ ആശയങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിക്കൊണ്ടാണ് മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത്.  ഇതില്‍ ഏതെല്ലാം യാഥാര്‍ഥ്യമാകും എന്നത് വരും വര്‍ഷങ്ങള്‍ തെളിയിക്കും.  താറുമാറായ സമ്പദ്ഘടനയും അപായകരമായ പണപ്പെരുപ്പവും എന്ന  മോദി സര്‍ക്കാറിന്‍െറ 26/05/2014ലെ നിരീക്ഷണവും ഒരു വര്‍ഷത്തെ നിരന്തര യത്നം വഴി ലോകത്തെ അതിവേഗം വളരുന്ന സമ്പദ്ഘടനയാക്കി ഇന്ത്യയെ മാറ്റിയെന്നും പണപ്പെരുപ്പത്തിനു കടിഞ്ഞാണ്‍ ഇട്ടെന്നുമുള്ള ഒന്നാം വാര്‍ഷികത്തിലെ കണ്ടത്തെലും അതിശയോക്തി തന്നെ. റിസര്‍വ് ബാങ്കിന്‍െറ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ശക്തമായ ഇടപെടല്‍ വഴിയാണ് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞത്.  അതുപോലെ രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന്‍െറ വിലയിടിവ് സമ്പദ്ഘടനക്ക് ശക്തി നല്‍കി വിലവര്‍ധന നിയന്ത്രിക്കാന്‍ സഹായിച്ചു. എന്നാല്‍, ക്രൂഡ് ഓയിലിന്‍െറ വിലയിടിവ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറച്ചു ജനങ്ങള്‍ക്കു നല്‍കാന്‍ മോദി ശ്രമിച്ചിരുന്നെങ്കില്‍ ചില്ലറ വില താഴ്ത്തിക്കൊണ്ടുവരാന്‍ കഴിയുമായിരുന്നു. മോദി സര്‍ക്കാറിനു ഇതും കഴിഞ്ഞില്ല.  കഴിഞ്ഞ ഒരു വര്‍ഷത്തെ ഇന്ത്യന്‍  രൂപയുടെ മൂല്യത്തിലെ ഇടിവ് കണ്ടില്ളെന്നു നടിക്കുകയും ചെയ്യുന്നു.  ഓഹരി വിപണിയിലെ അനിശ്ചിതത്വവും രൂപയുടെ മൂല്യത്തകര്‍ച്ചയും സര്‍ക്കാറിന്‍െറ ഭരണ വൈകല്യങ്ങള്‍ തന്നെയാണ്.

സാമ്പത്തിക വളര്‍ച്ചയും സാമൂഹികസുരക്ഷയും അഴിമതിരഹിതവും കാര്യക്ഷമമായ ഭരണനിര്‍വഹണവുമാണ് ഒരു ഗവണ്‍മെന്‍റില്‍നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.  സാമ്പത്തിക വളര്‍ച്ചക്ക് വലിയ നിരക്കിലുള്ള പൊതു-സ്വകാര്യ-വിദേശ മൂലധന നിക്ഷേപം അനിവാര്യമാണ്.  മോദി 2014-ല്‍ പ്രഖ്യാപിച്ച ‘മേക് ഇന്‍ ഇന്ത്യ’ എന്ന വികസനലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ മൂലധന നിക്ഷേപത്തിനു വലിയ പ്രാധാന്യമുണ്ട്.  ധന കമ്മി ജി.ഡി.പിയുടെ 4.1 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ പൊതുമേഖലക്കും മൂലധന-നിക്ഷേപത്തിനും വളരെയധികം പരിമിതികളുണ്ട്. സ്വകാര്യ നിക്ഷേപം വര്‍ദ്ധിക്കണമെങ്കില്‍ നിക്ഷേപകരുടെ ലാഭവിഹിതം ഉയര്‍ന്നു നില്‍ക്കണം.  ഇതിനാവശ്യം വ്യക്തമായ ധനനയവും പലിശനിരക്കും നികുതിനയവുമാണ്.  മൂലധനനിക്ഷേപം ഉയര്‍ത്താന്‍ പലിശനിരക്ക് കുറയണം.  എന്നാല്‍, റിസര്‍വ് ബാങ്ക് പലിശനിരക്കു കുറക്കുന്നുമില്ല.  വിദേശ നിക്ഷേപനിരക്ക് ഉയര്‍ത്തണമെങ്കിലും വ്യക്തമായ വികസന മൂലധന നയം അനിവാര്യമാണ്.  പ്രതിരോധം, ഇന്‍ഷ്വറന്‍സ്, ചില്ലറ വില്‍പന മുതലായ മേഖലകളില്‍ വിദേശ നിക്ഷേപ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും രാജ്യസഭയില്‍ ന്യൂനപക്ഷമായ മോദി സര്‍ക്കാറിന് ബില്ല് പാസാക്കാനും സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഊര്‍ജിതപ്പെടുത്താനും കഴിയുന്നില്ല.  
ആസൂത്രണ കമീഷന്‍െറ തിരോധാനം
സ്വതന്ത്രഭാരതം 1951ല്‍ രൂപംനല്‍കിയ കേന്ദ്ര ആസൂത്രണ കമീഷനും നെഹ്റുവിന്‍െറ സമ്മിശ്ര സമ്പദ്ഘടനയും ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക-ശാസ്ത്ര രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ വളരെ വലുതാണ്.  എന്നാല്‍, ആസൂത്രണ കമീഷന്‍െറ സ്ഥാനത്ത് ‘നിതി ആയോഗ്’ എന്ന പുതിയ സ്ഥാപനത്തിനു 2014ല്‍ രൂപം നല്‍കിയപ്പോള്‍ ആസൂത്രണ കമീഷന്‍െറ ആറു ദശാബ്ദകാലത്തെ പ്രവര്‍ത്തന നേട്ടങ്ങളും ലക്ഷ്യവും വിസ്മരിക്കപ്പെട്ടു.  ദേശീയ വികസന ലക്ഷ്യം, വികസന തന്ത്രം, കേന്ദ്ര-സംസ്ഥാന വികസന സംയോജനം, സാമ്പത്തിക വളര്‍ച്ച നിര്‍ണയം, വിഭവ സമാഹരണം, അംഗീകാരം മുതലായ ദേശീയ ചുമതലകള്‍ എങ്ങനെ നിര്‍വഹിക്കപ്പെടും എന്നു വിലയിരുത്തപ്പെട്ടില്ല.  അതിനുപകരം നിതി ആയോഗ് ഉപദേശക സമിതിയുടെ റോളിലേക്കു മാറ്റിക്കൊണ്ട് ആസൂത്രണ വികസന പ്രവര്‍ത്തനങ്ങളും ഇതുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന ധന-വികസന ബന്ധങ്ങള്‍ കേന്ദ്ര ധനകാര്യവകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.  സംസ്ഥാനങ്ങളുടെ പഞ്ചവര്‍ഷ-വാര്‍ഷിക പദ്ധതികളുടെ വിലയിരുത്തലും അംഗീകാരവും ധനകാര്യ ബ്യൂറോക്രാറ്റുകള്‍ക്കു കൈമാറുകയാണ് ഇതുവഴി ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ആസൂത്രണ വികസന ഫെഡറല്‍ സംവിധാനം അനിശ്ചിതത്വത്തിലാകുകയും ചെയ്തു.

‘മേക് ഇന്‍ ഇന്ത്യ’, ഇന്ത്യയില്‍ നിര്‍മിക്കുക എന്ന ദാര്‍ശനിക മുദ്രാവാക്യം മുഴക്കി മോദി ഇന്ത്യക്കാരെ വളരെ ആകര്‍ഷിച്ചു.  എന്നാല്‍, മുദ്രാവാക്യത്തോടൊപ്പം വ്യക്തമായ നയവും തന്ത്രവും തയാറാക്കി ലക്ഷ്യത്തിലേക്കു നീങ്ങാന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും മോദിക്കു കഴിയുന്നില്ല.  ‘മേക് ഇന്‍ ഇന്ത്യ’യുടെ ലക്ഷ്യം ഇന്ത്യയെ ഒരു വ്യവസായ നിര്‍മാണ ശക്തി കേന്ദ്രമാക്കുകയാണ്.  ഇതിനാവശ്യമായ രണ്ടു ഘടകങ്ങള്‍ ഇന്ത്യയില്‍ ലഭ്യവുമാണ്.  ഒന്ന്, മനുഷ്യശക്തി, രണ്ട് ഉല്‍പന്നങ്ങളുടെ ആഭ്യന്തരവിപണി.  ഇന്ത്യയിലെ യുവാക്കളുടെ ശരാശരി പ്രായം 28 ആണെങ്കില്‍ ചൈനയില്‍ 38ഉം യൂറോപ്പില്‍ 49ഉം ആണ്.  യുവാക്കളുടെ വിഭവശേഷി  വിനിയോഗിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുമില്ല.  ഒരു വര്‍ഷം കഴിഞ്ഞിട്ടും വ്യക്തമായ ഒരു വ്യവസായ നയം രൂപവത്കരിക്കാന്‍ മോദി സര്‍ക്കാറിനു കഴിഞ്ഞില്ല.  എന്നാല്‍, വ്യവസായ നിര്‍മാണ മേഖലയുടെ പിന്നാക്കാവസ്ഥ വിലയിരുത്തി ഭാവിയിലേക്കുള്ള നിര്‍ദേശം നല്‍കാന്‍ 2011ല്‍ യു.പി.എ. ഗവണ്‍മെന്‍റ് ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു.  അതുപോലെ 2009ല്‍ 50 കോടി യുവതി-യുവാക്കള്‍ക്ക് നിര്‍മാണ മേഖലയില്‍ തൊഴില്‍ നല്‍കാന്‍ സ്കില്‍ വികസന പരിശീലനം ലക്ഷ്യമിട്ടുള്ള ഒരു പരിപാടിയും ആസൂത്രണം ചെയ്തു.  എന്നാല്‍, 2013 അവസാനംവരെ 38 ലക്ഷം യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കാനേ കഴിഞ്ഞുള്ളു. ഇതെല്ലാം വിലയിരുത്തിക്കൊണ്ടു ‘മേക് ഇന്‍ ഇന്ത്യ’ നയത്തിനു വ്യക്തമായ രൂപരേഖ തയാറാക്കുകയാണ് വേണ്ടത്.

സര്‍ക്കാറിന്‍െറ ഭരണനേട്ടമായി ആഭ്യന്തര ഉല്‍പാദന വളര്‍ച്ചനിരക്കിനെ സംബന്ധിച്ച് നിരവധി കണക്കുകൂട്ടലുകളും ചര്‍ച്ചകളും നടക്കുന്നു. രാജ്യന്തര നാണയനിധി, ലോക ബാങ്ക് മുതലായ രാജ്യാന്തര സ്ഥാപനങ്ങള്‍ ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചനിരക്ക് ഏഴു മുതല്‍ എട്ടു ശതമാനംവരെ കണക്കാക്കുന്നു.  ഇത് ക്രമേണ രണ്ടക്ക നിരക്കിലേക്ക് ഉയരുമെന്ന് കണക്കാക്കുന്നുമുണ്ട്.  ഇന്ത്യ ലോകത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്ക് കൈവരിക്കുന്ന രാജ്യമായി മാറുമെന്നും കണക്കാക്കപ്പെടുന്നു.  ഇതെല്ലാം നേട്ടങ്ങളുടെ കൂട്ടത്തിലുണ്ടെങ്കിലും മോദി സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ട് കൈവരിച്ച അദ്ഭുതങ്ങളല്ല.  നേരെമറിച്ച് ഇന്ത്യന്‍ സമ്പദ് ഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ടുതന്നെ വളരെ ശക്തവും ദൃഢവും വിപുലവുമായിട്ടുണ്ട്.  മൂലധന-നിക്ഷേപ സമ്പാദ്യനിരക്ക്, ബാങ്കിങ് വ്യവസായം, ഗതാഗതം, വിദേശ നാണയമിച്ചം മുതലായ വികസന സഹായ അടിസ്ഥാന മേഖലകള്‍ വളരെ ദൃഢവും ശക്തവുമാണ്.  അതുകൊണ്ടൊക്കെയാണ് 2010ല്‍ രൂപംകൊണ്ട ലോക സാമ്പത്തിക മാന്ദ്യം ഇന്ത്യയെ വളരെ പ്രതികൂലമായി ബാധിക്കാതെയിരുന്നത്.  എന്നാല്‍, വിദേശ കയറ്റുമതിക്ക് വളരെ ഊന്നല്‍ നല്‍കിയ ഇന്ത്യയുടെ നിക്ഷേപ സാമ്പത്തികനയം വിദേശ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു.

ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ വളര്‍ന്നുവരുന്ന മധ്യവര്‍ഗ ഉപഭോക്താക്കള്‍ വളരെ ശക്തവും വിപുലവും ദൃഢവുമാണെന്നു വിദേശ നിക്ഷേപകര്‍ ഗവേഷണ സര്‍വേപഠനങ്ങളിലൂടെ കണ്ടത്തെുകയും ചെയ്തു.  വിദേശ നിക്ഷേപകര്‍ കണ്ടത്തെിയ പ്രധാന മേഖല മോട്ടോര്‍ നിര്‍മാണ മേഖലയാണ്.  ഇതുകൊണ്ടാണ് ലോകോത്തര കാര്‍നിര്‍മാണ കമ്പനികളെല്ലാം ഇന്ത്യയില്‍ കാര്‍നിര്‍മാണ കമ്പനികള്‍ ആരംഭിച്ചു കഴിഞ്ഞത്.  മൊബൈല്‍-കമ്പ്യൂട്ടര്‍ കമ്പോളവും വിദേശികളെ ആകര്‍ഷിക്കുന്ന നിര്‍മാണ മേഖലകളാണ്.  ഇന്ത്യ 45 ബില്യണ്‍ ഡോളറിന്‍െറ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും നിലവില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.  ഇവയുടെ ഇറക്കുമതി എണ്ണ ഇറക്കുമതിയെ വര്‍ധിപ്പിക്കുമെന്നും കണക്കാക്കപ്പെടുന്നു.  ഇത്തരം വസ്തുതകളായിരിക്കണം സര്‍ക്കാറിനെ ‘മേക് ഇന്‍ ഇന്ത്യ’ നയത്തിനു പ്രേരിപ്പിച്ചത്.  എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും ‘മേക് ഇന്‍ ഇന്ത്യ’ യാഥാര്‍ഥ്യമാകുന്നില്ല.

‘മേക് ഇന്‍ ഇന്ത്യ’ നല്ളൊരു ആശയവും  വികസന നയവും ആണ്.  ഇതിനാവശ്യമായിവരുന്ന ശാസ്ത്ര-സാങ്കേതിക ജ്ഞാനം, നിക്ഷേപം, വ്യവസായ നയം എന്നിവയെപ്പറ്റിയെല്ലാം വ്യക്തമായ രൂപവും ലക്ഷ്യവും രൂപവത്കരിക്കപ്പെടണം. മോദി സര്‍ക്കാര്‍ രണ്ടാം വര്‍ഷ യാത്രയിലേക്ക് കടന്നു.  രാജ്യം കുതിച്ചുയരുവാനായി സജ്ജമായിക്കഴിഞ്ഞു എന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാകട്ടെ എന്നു ആശിക്കാം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP