സ്വാഗതം
WELCOME

News Update..

Wednesday, April 30, 2014

ക്യൂ മറികടന്ന ചിരഞ്ജീവിയെ വോട്ടര്‍ തടഞ്ഞു Madhyamam News Feeds

ക്യൂ മറികടന്ന ചിരഞ്ജീവിയെ വോട്ടര്‍ തടഞ്ഞു Madhyamam News Feeds

Link to

ക്യൂ മറികടന്ന ചിരഞ്ജീവിയെ വോട്ടര്‍ തടഞ്ഞു

Posted: 30 Apr 2014 12:22 AM PDT

Image: 

ഹൈദരാബാദ്: നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവി വോട്ടു ചെയ്യാന്‍  ക്യൂ മറികടന്നത് വിവാദമായി. പോളിങ് സ്റ്റേഷനില്‍ ക്യൂവിലേക്ക് അനധികൃതമായി ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. 58 കാരനായ ഈ നേതാവ് മകനോടും ഭാര്യയോടുമൊപ്പമാണ്  ഹൈദരാബാദിലെ ഖൈറത്താബാദ് നിയമ സഭാ മണ്ഡലത്തിലെ പോളിങ് സ്റ്റേഷനില്‍ വോട്ടു ചെയ്യാന്‍ എത്തിയത്.

വോട്ടര്‍മാരുടെ നീണ്ടനിര കണ്ട ചിരഞ്ജീവി നേരെ മുന്നിലേക്ക് ചെന്ന് ക്യൂവില്‍ ചാടിക്കയറാന്‍ ശ്രിക്കുകയായിരുന്നു. ഇതോടെ വരി നില്‍ക്കുന്നവരില്‍ കാര്‍ത്തിക് എന്ന യുവാവ് ‘താങ്കള്‍ക്കെന്താ  പ്രത്യേക പരിഗണന വേണമോ?  കേന്ദ്ര മന്ത്രിയൊക്കെ ആയിരിക്കാം. പക്ഷെ, താങ്കള്‍ ഒരു മുതിര്‍ന്ന പൗരന്‍ അല്ല എന്നോര്‍ക്കണം. കുടുംബത്തെയും കൂട്ടി ക്യൂവിലേക്ക് ചാടിക്കയറാനുള്ള അധികാരം താങ്കള്‍ക്കില്ല ’എന്നു പറഞ്ഞ് അദ്ദേഹത്തെ തടഞ്ഞു.

എന്നാല്‍, താന്‍ ലണ്ടനില്‍ നിന്ന് വരികയാണെന്നും ഒരു മണിക്കൂറിലേറെയായി ഇവിടെ കാത്തു നില്‍ക്കുകയാണെന്നും പറഞ്ഞ് കാര്‍ത്തികിനെ അനുനയിപ്പിക്കാനും ക്ഷമാപണം നടത്താനും ചിരഞ്ജീവി ശ്രമിച്ചു.

ഇതേ സമയം, ചിരഞ്ജീവിയെ ആലിംഗനം ചെയ്യാന്‍ അവിടെ കൂടിയവരില്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ മറ്റു ചിലര്‍ യുവാവിനെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നതും കാണാമായിരുന്നു. ഇവയെല്ലാം കഴിഞ്ഞപ്പോള്‍ ചിരഞ്ജീവി പതിയെ നടന്നു അവസാന നിരയില്‍ പോയി നിന്നു.

ഇദ്ദേഹത്തിന്‍റെ മകനും നടനുമായ രാമചന്ദ്രന്‍ തേജ ഇതെല്ലാം കണ്ട് വോട്ടു ചെയ്യാന്‍ നില്‍ക്കാതെ മടങ്ങിയെങ്കിലും പിന്നീട് തിരികെ വന്ന് വോട്ടു രേഖപ്പെടുത്തി.

താന്‍ ഒരിക്കലും ചട്ടം ലംഘിച്ചിച്ചിട്ടില്ളെന്നും വോട്ടിങ് ലിസ്റ്റില്‍ പേര് നോക്കാന്‍ വേണ്ടിയാണ് ആദ്യം നിന്നിടത്തു നിന്ന് മുന്നോട്ടു വന്നതെന്നും പിന്നീട് ചിരഞ്ജീവി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.  താന്‍ ചിരഞ്ജീവിയെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍, അദ്ദേഹം ക്യൂ പാലിച്ചേ പറ്റു. കാരണം അദ്ദേഹം 65 വയസ്സിനു മുകളിലുള്ള പൗരനോ വികലാംഗനോ അല്ളെന്നും കാര്‍ത്തിക് പ്രതികരിച്ചു.

മോദി പ്രധാനമന്ത്രിയാകുന്നതിനെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടുന്നു -അമര്‍ത്യ സെന്‍

Posted: 30 Apr 2014 12:21 AM PDT

Image: 

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനെ മുസ് ലിംകള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭയപ്പെടുന്നതിന് കാരണമുണ്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും  നൊബേല്‍ പുരസ്കാര ജേതാവുമായ അമര്‍ത്യ സെന്‍. മോദിയെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. എന്നാല്‍, നിരവധി ആരോപണങ്ങള്‍ മോദിക്കെതിരെ നിലവിലുണ്ടെന്നും സെന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്‍െറ സാമ്പത്തിക ഭാവിയെയും മതേതര കാഴ്ചപ്പാടിനെയും നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അതിനാലാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. ഗുജറാത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചെന്നാണ് മോദിയുടെ അവകാശവാദം. എന്നാല്‍ നേട്ടത്തിന്‍െറ തോത് വളരെ താഴെയാണ്. മാനവ മൂലധനത്തിന്‍െറ കാര്യത്തില്‍ ഗുജറാത്ത് വളരെ പിന്നിലാണ്. രാജ്യത്തെ ജനങ്ങള്‍ മോദി പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ളെന്നും സെന്‍ പറഞ്ഞു.

13 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അമര്‍ത്യ സെന്‍ വോട്ട് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാള്‍ ബോല്‍പുരിലെ പോളിങ് സ്റ്റേഷനിലാണ് സെന്‍ വോട്ട് ചെയ്തത്. 2001ലാണ് അമര്‍ത്യ സെന്‍ അവസാനമായി വോട്ട് ചെയ്തത്.

ചിറ്റൂര്‍–തത്തമംഗലം നഗരസഭാ യോഗത്തില്‍ ബഹളം

Posted: 29 Apr 2014 11:56 PM PDT

ചിറ്റൂര്‍: ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ 2014-15 വര്‍ഷത്തേക്കുള്ള സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റി രൂപവത്കരണത്തെചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം.
കമ്മിറ്റിയംഗങ്ങളായ മുന്‍ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭാരവാഹികളെ മാത്രമാണ് സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഇത് നഗരസഭയില്‍ നടക്കുന്ന അഴിമതി മറച്ച് വെക്കുന്നതിനാണെന്ന് ആക്ഷേപമുയര്‍ന്നു.
ഭരണപക്ഷം കമ്മിറ്റിയെ അംഗീകരിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്ത് വിയോജിപ്പ് രേഖപ്പെടുത്തി.
കാലാവധി കഴിഞ്ഞ നഗരസഭയുടെ ആംബുലന്‍സ് സാമ്പത്തിക നഷ്ടമാണെന്നും പുതിയത് വാങ്ങണമെന്നും ആവശ്യമുയര്‍ന്നു. ചിറ്റൂര്‍ പുഴപ്പാലത്ത് കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്ന തടയണയില്‍ വെള്ളത്തിന്‍െറ നിറ വ്യത്യാസത്തെ തുടര്‍ന്ന് വെള്ളം പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തണമെന്ന് ആവശ്യം ഉയര്‍ന്നു. നഗരസഭാ വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ 153 പേര്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനായി 7,32,000 രൂപ നല്‍കിയെങ്കിലും 78 പേര്‍ക്ക് കണക്ഷന്‍ ലഭിച്ചില്ല.
ബാക്കി തുകയെകുറിച്ച് വാട്ടര്‍ അതോറിറ്റി കൃത്യമായ വിവരം നല്‍കാത്തത് അന്വേഷിക്കാനും തീരുമാനമായി. നഗരസഭയില്‍ അറവുശാല നിര്‍മിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. 2011-12 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച കൂടാതെ അംഗീകരിക്കാനുള്ള ശ്രമം പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു.
യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കെ.എ. ഷീബ അധ്യക്ഷയായിരുന്നു. കൗണ്‍സിലര്‍മാരായ സി. മുരളി, കെ. മധു, സൈലേഷ് കുമാര്‍, വി. സുമതി, വേണുഗോപാല്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് നഗരത്തിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം

Posted: 29 Apr 2014 11:42 PM PDT

കാസര്‍കോട്: വിദ്യാനഗര്‍ 110 കെ.വി സബ്സ്റ്റേഷന്‍െറ ശേഷി കൂട്ടുന്നതിനായി ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു.
ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പ്രഖ്യാപിച്ചതിലും രണ്ട് ദിവസം മുമ്പാണ് പൂര്‍ത്തീകരിച്ചത്.
വിദ്യാനഗറില്‍ 10 എം.വി.എ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി 20 എം.വി.എ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞ 23നാണ് തുടങ്ങിയത്.
28ന് രാത്രി 11 മണിക്ക് പഴയ ട്രാന്‍സ്ഫോര്‍മര്‍ മാറ്റിയ ശേഷം പുതിയ 20 എം.വി.എ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. 30ന് രാവിലെയോടെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രവൃത്തിയെത്തുടര്‍ന്ന് കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ ഇടവിട്ടുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പദ്ധതി യാഥാര്‍ഥ്യമായതോടെ വിദ്യാനഗര്‍ സബ്സ്റ്റേഷനില്‍ ട്രാന്‍സ്ഫോര്‍മറുകളുടെ ശേഷി 20 എം.വി.എ ആയി. കാസര്‍കോട് നഗരങ്ങളിലും പരിസരങ്ങളിലും വൈദ്യുതി തടസ്സത്തിനും വോള്‍ട്ടേജ് വ്യതിയാനത്തിനും ഇതോടെ പരിഹാരമാകും.
നഗരത്തില്‍ അപേക്ഷിച്ചിട്ടുള്ള കൂടുതല്‍ പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ അനുവദിക്കാനും സാധിക്കും.

സംസ്ഥാന തൈക്വാന്‍ഡോ ചാമ്പ്യന്‍ഷിപ് 15 മുതല്‍ കരിങ്കുന്നത്ത്

Posted: 29 Apr 2014 11:37 PM PDT

തൊടുപുഴ: 16ാമത് സംസ്ഥാന തൈക്വാന്‍ഡോ ചാമ്പ്യന്‍ഷിപ് മേയ് 15 മുതല്‍ 18 വരെ കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇടുക്കി ജില്ലാ തൈക്വാന്‍ഡോ അസോസിയേഷന്‍ നേതൃത്വത്തില്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ വിജയകരമായ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
മന്ത്രി പി.ജെ. ജോസഫ്, പി.ടി. തോമസ് എം.പി, മാര്‍ മാത്യു മൂലക്കാട്ട് (മെത്രാപ്പോലീത്ത കോട്ടയം അതിരൂപത), ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്, സ്കൂള്‍ മാനേജര്‍ ഫാ. സാബു മാലിതുരുത്തേല്‍, മാത്യു സ്റ്റീഫന്‍ എക്സ് എം.എല്‍.എ എന്നിവരാണ് രക്ഷാധികാരികള്‍.
ഭാരവാഹികളായി കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. തോമസ് (ചെയര്‍.), വൈസ് പ്രസിഡന്‍റ് ആന്‍സി ഷാജി, സ്കൂള്‍ പ്രിന്‍സിപ്പല്‍ യു.കെ. സ്റ്റീഫന്‍, ഹെഡ്മാസ്റ്റര്‍ ജോസ് എം. ഇടശേരി (വൈസ് പ്രസി.), ജില്ലാ തൈക്വാന്‍ഡോ അസോസിയേഷന്‍ പ്രസിഡന്‍റ് എ.സി. ബേബി അമ്പലക്കുന്നേല്‍ (ജന.കണ്‍.), സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് സണ്ണി കൂട്ടക്കല്ലുങ്കല്‍ (കണ്‍.), എ.ജെ. നിവാസ്, റെജി പി. തോമസ് (ജോ.കണ്‍.) എന്നിവരെയും വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജോയന്‍റ് കണ്‍വീനര്‍മാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് സ്കൂള്‍ ഹാളില്‍ കൂടിയ യോഗത്തില്‍ പ്രിന്‍സിപ്പല്‍ യു.കെ. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. തോമസ്, സ്കൂള്‍ മാനേജര്‍ ഫാ. സാബു മാലിതുരുത്തേല്‍, ഫാ.ജോസഫ് മേലേടം, ഫാ. ജോമോന്‍ തട്ടാമറ്റം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആന്‍സി ഷാജി, മെംബര്‍മാരായ ജിമ്മി മറ്റത്തിപ്പാറ, കെ.കെ. രവി, ട്രീസ ജോസ്, സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് സണ്ണി കൂട്ടക്കല്ലുങ്കല്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എന്‍. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തൈക്വാന്‍ഡോ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ എ.സി. ബേബി സ്വാഗതവും എ.ജെ. നിവാസ് നന്ദിയും പറഞ്ഞു.

ഇറാഖില്‍ വോട്ടെടുപ്പ് തുടങ്ങി; രാജ്യം അതീവ സുരക്ഷയില്‍

Posted: 29 Apr 2014 11:32 PM PDT

Image: 

ബഗ്ദാദ്: അമേരിക്കന്‍ അധിനിവേശ സേന പിന്‍മാറിയതിനുശേഷം നടക്കുന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിന് ഇറാഖില്‍ തുടക്കമായി. പ്രാദേശിക സമയം ഏഴു മണിക്ക് തന്നെ പോളിങ് ആരംഭിച്ചു. വൈകിട്ട് ആറു മണിവരെയാണ് പോളിങ്. 328 പാര്‍ലമെന്‍റ് സീറ്റുകളിലേക്ക് 2.2 കോടി വോട്ടര്‍മാര്‍ ആണ് വിധിയെഴുതുന്നത്. 50000ത്തോളം പോളിങ് സ്റ്റേഷനുകള്‍ രാജ്യത്തുടനീളം ഒരുക്കിയിട്ടുണ്ട്.
ആഭ്യന്തര കലാപങ്ങള്‍ രാജ്യത്തെ ശിഥിലമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് അതീവ നിര്‍ണായകമായ തെരഞ്ഞെടുപ്പ്. കനത്ത സുരക്ഷയിലാണ് രാജ്യമെങ്ങും. ആയിരക്കണക്കിന് പൊലീസും സേനയും രംഗത്തിറങ്ങിയിട്ടുണ്ട്. സൈനിക ഹെലികോപ്ടറുകള്‍ സദാ നിരീക്ഷണത്തില്‍ ഏര്‍പെട്ടിരിക്കുകയാണ്. സംശയമുള്ള വോട്ടര്‍മാരെ പരിശോധനക്കു വിധേയമാക്കുന്നുണ്ട്.
എട്ടു വര്‍ഷമായി ഇറാഖിന്‍റെ പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നൂരി അല്‍ മാലികി മൂന്നാം തവണയും പരീക്ഷണത്തിനിറങ്ങിയിട്ടുണ്ട്. എന്നാല്‍, ശിയാ പക്ഷപാതിത്വത്തിന്‍റെ പേരില്‍ മാലിക്കിക്കെതിരെ ദേശവ്യാപകമായ പ്രതിഷേധം നിലനില്‍ക്കുണ്ട്.

കാറ്റും മഴയും; മലയോരത്ത് കനത്ത നാശം

Posted: 29 Apr 2014 11:26 PM PDT

ആലക്കോട്: ചൊവ്വാഴ്ച വൈകീട്ട് മലയോരത്തുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വിമലശേരി, ബാലപുരം, ആലക്കോട്, കരുവന്‍ചാല്‍, തടിക്കടവ് ഭാഗങ്ങളിലായി 10ലേറെ വീടുകള്‍ തകര്‍ന്നു. കനത്ത കൃഷിനാശവുമുണ്ടായി.
വിമലശേരിയിലെ പുള്ളൂരില്‍ ജോസഫ്, പെരുമ്പുടക്കല്‍ ജോസ്, കുളത്തര മുറിയില്‍ ജോസഫ് എന്നിവരുടെ വീടുകളും മാക്കല്‍ മാത്യുവിന്‍െറ തൊഴുത്തും തകര്‍ന്നു. പുത്തരക്കല്‍ മാത്യു, പുത്തരക്കല്‍ തോമസ്, പായിക്കാട്ട് ജെയിംസ്, തോമസ്, എളുക്കുന്നേല്‍ ബിനോയ് എന്നിവരുടെ റബര്‍മരങ്ങള്‍ ഒടിഞ്ഞു.
ബാലപുരത്തെ വല്ലിത്തറയില്‍ സജിയുടെ കോഴി ഫാമിന് മുകളില്‍ മരം പൊട്ടിവീണ് 100ഓളം കോഴികള്‍ ചത്തു. കാര്‍ത്തികപുരം, കരുവന്‍ചാല്‍, ആലക്കോട് മേഖലകളില്‍ നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ മരം വീണും മറ്റും ഒടിഞ്ഞു.
തടിക്കടവിലെ കൊണ്ടുവീട്ടില്‍ ഷിബു ഫിലിപ്പിന്‍െറ വീടിന്‍െറ ആസ്ബസ്റ്റോസ് ഷീറ്റ് കാറില്‍ പാറിപ്പോയി. അത്തായക്കുന്നേല്‍ രതി വില്‍സന്‍െറ വീടിന് മുകളില്‍ മരം പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു.
ചെറുപുഴ: മലയോരത്ത് ഇന്നലെ ഉച്ചയോടെ വേനല്‍മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ പുളിങ്ങോം, ഉമയംചാലില്‍ എന്നിവിടങ്ങളില്‍ ഏക്കര്‍കണക്കിന് കൃഷി നശിച്ചു.
പുളിങ്ങോം ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം വൈദ്യുതി ലൈനിലേക്ക് മരങ്ങള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് ട്രാന്‍സ്ഫോര്‍മര്‍ ചരിഞ്ഞു.
ഉമയംചാലിലും പുളിങ്ങോത്തുമായി അഞ്ചോളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഈ ഭാഗത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.
ഉമയംചാലിലെ കണ്ണമ്പള്ളിയില്‍ വത്സമ്മ നോബിളിന്‍െറ ടാപ്പിങ് ചെയ്യുന്ന റബര്‍മരങ്ങള്‍, തേക്കുകള്‍ എന്നിവ നശിച്ചു. ഉമയംചാലിലെ അസീസിന്‍െറ തേക്കുമരം ഒടിഞ്ഞുവീണു. വ്യാപക കൃഷിനാശവും ഉണ്ടായി.

ബാര്‍ ലൈസന്‍സ് : ചെന്നിത്തലയുടെ ഫോര്‍മുല സ്വീകാര്യമല്ളെന്ന് സുധീരന്‍

Posted: 29 Apr 2014 11:23 PM PDT

Image: 

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച ഫോര്‍മുല സ്വീകാര്യമല്ളെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ചെന്നിത്തലയുടെ തീരുമാനത്തോട് യോജിക്കുന്നില്ളെന്ന കാര്യം നേരത്തെ അറിയിച്ചിട്ടുള്ളതാണ്. പ്രശ്നത്തില്‍ തന്‍്റെ നിലപാടില്‍ വിട്ടുവീഴ്ചയില്ളെന്നും സുധീരന്‍ വ്യക്തമാക്കി.
ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതു സംബന്ധിച്ച പ്രശ്നത്തില്‍  സമവായം കണ്ടത്തൊന്‍ തുറന്ന മസസോടെയുള്ള ചര്‍ച്ചക്ക് തയാറാണെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 

മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കം

Posted: 29 Apr 2014 11:17 PM PDT

മണിമല : മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കമായി. സംസ്ഥാന ശുചിത്വ മിഷന്‍െറയും മണിമല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം, മണ്ണിര കമ്പോസ്റ്റ്, ബയോ ഫെഡസ്റ്റല്‍ കമ്പോസ്റ്റ്, കക്കൂസ് നിര്‍മാണം, എന്നീ പദ്ധതികള്‍ക്കായി ശുചിത്വ മിഷനില്‍നിന്ന് 19 ലക്ഷം രൂപ അനുവദിച്ചു.
വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ശുചിത്വ മിഷന്‍ നിഷ്കര്‍ഷിക്കുന്ന വിധം 75 മുതല്‍ 90 ശതമാനം വരെ ധനസഹായം ലഭിക്കും. ബയോഗ്യാസ് പ്ളാന്‍റ് യൂനിറ്റിന്‍െറ വിതരണ ഉദ്ഘാടനം പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്പ്രായില്‍ നിര്‍വഹിക്കും. ബുധനാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്‍റ് നിര്‍മല മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും.
തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്പ്രായില്‍ അറിയിച്ചു.

മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കം

Posted: 29 Apr 2014 11:16 PM PDT

മണിമല : മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കമായി. സംസ്ഥാന ശുചിത്വ മിഷന്‍െറയും മണിമല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം, മണ്ണിര കമ്പോസ്റ്റ്, ബയോ ഫെഡസ്റ്റല്‍ കമ്പോസ്റ്റ്, കക്കൂസ് നിര്‍മാണം, എന്നീ പദ്ധതികള്‍ക്കായി ശുചിത്വ മിഷനില്‍നിന്ന് 19 ലക്ഷം രൂപ അനുവദിച്ചു.
വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ശുചിത്വ മിഷന്‍ നിഷ്കര്‍ഷിക്കുന്ന വിധം 75 മുതല്‍ 90 ശതമാനം വരെ ധനസഹായം ലഭിക്കും. ബയോഗ്യാസ് പ്ളാന്‍റ് യൂനിറ്റിന്‍െറ വിതരണ ഉദ്ഘാടനം പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്പ്രായില്‍ നിര്‍വഹിക്കും. ബുധനാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്‍റ് നിര്‍മല മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും.
തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്പ്രായില്‍ അറിയിച്ചു.

Tuesday, April 29, 2014

തിരുവനന്തപുരത്തെ മഴക്കെടുതി: 10 കോടിയുടെ നഷ്ടമെന്ന് നിഗമനം Madhyamam News Feeds

തിരുവനന്തപുരത്തെ മഴക്കെടുതി: 10 കോടിയുടെ നഷ്ടമെന്ന് നിഗമനം Madhyamam News Feeds

Link to

തിരുവനന്തപുരത്തെ മഴക്കെടുതി: 10 കോടിയുടെ നഷ്ടമെന്ന് നിഗമനം

Posted: 29 Apr 2014 01:34 AM PDT

തിരുവനന്തപുരം: ജില്ലയില്‍ ഞായറാഴ്ചയുണ്ടായ മഴക്കെടുതിയില്‍ കോടികളുടെ നാശനഷ്ടമുണ്ടായതായി നിഗമനം. വൈകുന്നേരം അഞ്ച് മുതല്‍ ഒരു മണിക്കൂറോളം നീണ്ട കാറ്റിലും മഴയിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മരങ്ങള്‍ വീണ് ഗതാഗത തടസ്സവുമുണ്ടായി.
10 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിലും പരിസരത്തും മുടങ്ങിയ വൈദ്യുതി പലയിടത്തും ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. ചിലയിടങ്ങളില്‍ കുടിവെള്ള വിതരണവും നിലച്ചു. റോഡുകളില്‍ വീണ മരക്കൊമ്പുകള്‍ നീക്കുന്ന പ്രവൃത്തിയാണ് പ്രധാനമായി നടന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മഴക്കെടുതിയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വീടുകള്‍ക്കും കൃഷിക്കുമുണ്ടായ നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി അടൂര്‍ പ്രകാശ് ജില്ലാ കലക്ടറോട് നിര്‍ദേശിച്ചു. ജില്ലക്ക് അനുവദിച്ച വരള്‍ച്ച-ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ലഭ്യമായ തുക ചെലവഴിച്ച് അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനം നടത്താനും മന്ത്രി നിര്‍ദേശിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ഭരണകൂടം പൂര്‍ണസജ്ജമാണെന്നും നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനുശേഷം അര്‍ഹരായവര്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി ശിവകുമാര്‍ അറിയിച്ചു.
മഴക്കെടുതി സംബന്ധിച്ച് ചര്‍ച്ചചെയ്യാനും അനന്തര നടപടികള്‍ കൈക്കൊള്ളാനുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരം വീണും കെട്ടിടം തകര്‍ന്നും മറ്റുമുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കാനാവശ്യമായ ഉപകരണങ്ങള്‍ ഫയര്‍ഫോഴ്സിനുണ്ടെന്ന് ഉറപ്പാക്കും.
രക്ഷാപ്രവര്‍ത്തനത്തിന് ഉപകരണങ്ങള്‍ വാങ്ങാന്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് തുക അനുവദിക്കും. കരാര്‍ നിരക്ക് പ്രകാരം ക്രെയിന്‍, എക്സ്കവേറ്റര്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഉചിതമായ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. വൈദ്യുതിബന്ധം പൂര്‍വസ്ഥിതിയിലാക്കുന്നതിന് പ്രത്യേക ശ്രദ്ധപതിപ്പിക്കാനും 160ഓളം പോസ്റ്റുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ പുന$സ്ഥാപിക്കാനും കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
റവന്യൂ, ഫയര്‍ഫോഴ്സ്, പൊലീസ്, കെ.എസ്.ഇ.ബി വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. ഗതാഗത-വൈദ്യുതി തടസ്സങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വൈദ്യുതിബന്ധം തകരാറിലായതിനെ തുടര്‍ന്ന് ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വി. ശിവന്‍കുട്ടി എം.എല്‍.എ, സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കടേഷ്, എ.ഡി.എം ആസാദ്, ഡി.സി.പി രാജ്പാല്‍ മീണ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗത്തിനുശേഷം മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിലെത്തി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി നേതൃത്വം നല്‍കി. വളക്കൊട്, പേട്ട തിയറ്റര്‍ റോഡ് എന്നിവിടങ്ങളില്‍ തകര്‍ന്ന വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

ദക്ഷിണ കൊറിയന്‍ കപ്പലില്‍ നിന്ന് കപ്പിത്താന്‍ രക്ഷപ്പെടുന്ന രംഗം പുറത്തുവിട്ടു

Posted: 29 Apr 2014 12:57 AM PDT

Image: 

സിയോള്‍: ദക്ഷിണ കൊറിയന്‍ കപ്പലില്‍ നിന്ന് കപ്പിത്താന്‍ രക്ഷപ്പെടുന്ന രംഗം ദക്ഷിണ കൊറിയന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടു. നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ കപ്പല്‍ ദുരന്തത്തില്‍ കപ്പിത്താനെതിരെ ആരോപണങ്ങള്‍ ശക്തമായിരുന്നു. നിരവധി പേര്‍ അകത്തു കുടുങ്ങിക്കിടക്കവെ മുങ്ങിത്താണു കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്ന് കപ്പിത്താനെ രക്ഷിക്കുന്ന പത്തു മിനിട്ടു നീളുന്ന വീഡിയോ ജനരോഷം അധികരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സ്വറ്ററും പാന്‍റും ധരിച്ച നിലയില്‍ കാണപ്പെടുന്ന കപ്പിത്താന്‍ അപകട മുനമ്പില്‍ യാത്രക്കാരെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ എന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു. അപകടത്തെ അവഗണിച്ചതിനും യാത്രക്കാരെ ആ അവസ്ഥയില്‍ ഉപേക്ഷിച്ചതിനും 69 കാരനായ കപ്പിത്താനുമേല്‍ കേസ് എടുത്തിട്ടുണ്ട്.

ഏപ്രില്‍ 16 നാണ് ജെജു ദ്വീപിലേക്ക് പുറപ്പെട്ട 476 പേരുമായി കപ്പല്‍ മുങ്ങിയത്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ ആയിരുന്നു. 113 പേരെ ഇനിയും കണ്ടത്തൊനായിട്ടില്ല. രാജ്യത്തുണ്ടായിട്ടുള്ള കപ്പല്‍ അപകടങ്ങളില്‍ ഏറ്റവും വലുതാണിത്.

 

<iframe width="560" height="315" src="//www.youtube.com/embed/7VRgslbpIXI?rel=0" frameborder="0" allowfullscreen></iframe>

കൊച്ചി മെട്രൊ: ആവശ്യമായ ഭൂമി കെ.എം.ആര്‍.എല്ലിന് ഏറ്റെടുക്കാം

Posted: 29 Apr 2014 12:44 AM PDT

Image: 

തിരുവനന്തപുരം: കൊച്ചി മെട്രൊ റെയ്ല്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി കെ.എം.ആര്‍.എല്ലിന് നേരിട്ട് ഏറ്റെടുക്കാമെന്ന് ഉന്നതതലയോഗ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അനുമതി നല്‍കിയത്. പദ്ധതിക്കായി ഇതുവരെ 32 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ശേഷിക്കുന്ന എട്ട് ഏക്കര്‍ ഭൂമി കെ.എം.എല്‍.ആറിന് നേരിട്ട് ഏറ്റെടുക്കാം. ഇതില്‍ അഞ്ച് ഏക്കര്‍ ഭൂമിയുടെ വില നല്‍കിയിട്ടുണ്ട്. ബാക്കി മൂന്ന് ഏക്കര്‍ ഭൂമിയുടെ വില തീരുമാനിക്കാന്‍ കലക്ടറെയും കെ.എം.ആര്‍.എല്‍ എം.ഡിയെയും ഉന്നതതലയോഗം ചുമതലപ്പെടുത്തി.
വൈറ്റില-പേട്ട റോഡിന്‍െറ വികസനത്തിന് 70 കോടി രൂപ അനുവദിക്കും. പച്ചാളം മേല്‍പാലം, ഇടപ്പള്ളി ഫൈ്ളഓവര്‍ തടസം നീക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച യോഗം ചേരാനും ഉന്നതതലയോഗത്തില്‍ തീരുമാനമായി.

പത്തനംതിട്ട റിങ് റോഡിന് ചുറ്റും വയലുകള്‍ നികത്തുന്നു

Posted: 29 Apr 2014 12:01 AM PDT

പത്തനംതിട്ട: നീര്‍ത്തട-തണ്ണീര്‍ത്തട നിയമങ്ങള്‍ അട്ടിമറിച്ച് പത്തനംതിട്ട റിങ് റോഡിന് ചുറ്റുമുള്ള വയലുകള്‍ വ്യാപകമായി നികത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പും തുടര്‍ന്ന് വന്ന അവധികളുടെയും മറപിടിച്ചാണ് വയലുകളില്‍ ലോഡ് കണക്കിന് മണ്ണടിച്ചത്. പല സ്ഥലത്തും കല്ലിറക്കി കെട്ടിതിരിച്ചിട്ടുമുണ്ട്. മണ്ണ് കോരി മാറ്റി പൂര്‍വസ്ഥിതിയിലാക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും റവന്യൂ-നഗരസഭാ അധികൃതര്‍ക്ക് അനക്കമില്ല. വെട്ടിപ്രത്തും വയല്‍ നികത്തുന്നുണ്ട്. മണ്ണിട്ട വകയില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും റവന്യൂ-പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമായി ലക്ഷങ്ങള്‍ മറിഞ്ഞു. റിങ് റോഡിന് ചുറ്റും ബിനാമികളുടെ പേരില്‍ കൗണ്‍സിലര്‍മാരും രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്യോഗസ്ഥരും വയലുകള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. വയലുകള്‍ നികത്തുന്നതോടെ രൂക്ഷമായ ജലക്ഷാമം ആയിരിക്കും ഉണ്ടാകുക.
ഒരു വര്‍ഷത്തിനിടെ നഗരത്തിന് ചുറ്റുമുള്ള വയലുകള്‍ നികത്തി നിരവധി വന്‍കിട കെട്ടിടങ്ങളാണ് ഉയര്‍ന്നത്. പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്നിലും സ്റ്റേഡിയം ജങ്ഷനും നന്നുവക്കാട് ജങ്ഷനും ഇടയിലുമായി രണ്ട് കെട്ടിടങ്ങളാണ് അടുത്തിടെ വയല്‍ നികത്തി പണിതത്.
ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിനും പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനും മധ്യേ നികത്തിയ വയല്‍ കെട്ടിത്തിരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് സമീപത്തും എതിര്‍ ദിശയിലുമായി 10 സെന്‍റ് വീതം കെട്ടിത്തിരിച്ച ഭൂമിയില്‍ മണ്ണിടാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിലൊരു 10സെന്‍റിലാണ് മൂന്ന് നിലയിലായി പുതിയ കെട്ടിടം ഉയര്‍ന്നിരിക്കുന്നത്. മുമ്പ് കണ്ണങ്കര ജങ്ഷന് സമീപത്തും വന്‍കിട കെട്ടിടങ്ങള്‍ വയല്‍ നികത്തിയാണ് പണിതത്.
താഴെ വെട്ടിപ്രം മുതല്‍ മേലേവെട്ടിപ്രം വരെയുള്ള പ്രദേശമാണ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കായി പൊതുമേഖല വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നഗരസഭ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ ജില്ലാ കോടതി കെട്ടിടം നിര്‍മിക്കാനായി നഗരസഭാ ഭൂമി വിട്ടുകൊടുക്കാനിരിക്കെയാണ് കരഭൂമിയാക്കി നികത്താന്‍ നീക്കം നടക്കുന്നത്.
മൈനിങ് ജിയോളജി വകുപ്പിന്‍െറയും നഗരസഭയില്‍ നിന്ന്ഗൃഹനിര്‍മാണത്തിനായി വയല്‍ നികത്താനുള്ള അനുമതിയും വാങ്ങിയാണ് വന്‍കെട്ടിടം പണിയുന്നത്.
മൈനിങ്ങില്‍നിന്ന് വാങ്ങിയ പഴയ പാസ് ഉപയോഗിച്ചാണ് മണ്ണിടിക്കുന്നത്. ഗൃഹനിര്‍മാണത്തിന് നികത്താവുന്ന 10 സെന്‍റിന്‍െറ അനുമതിയുടെ മറവിലാണ് മിക്കവരും വയലുകള്‍ നികത്തിയത്. വീടിന്‍െറ സ്ഥാനത്ത് പിന്നീട് വന്‍ കെട്ടിടമായിരിക്കും ഉയരുക.
തെങ്ങ്, പന എന്നിവ വെച്ച് 'കരഭൂമിയാക്കി' യാണ് നിയമത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. ഭൂമി കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ കരഭൂമിയാക്കി രജിസ്റ്റര്‍ ചെയ്യപ്പെട്ടും സബ്രജിസ്ട്രാര്‍ ഓഫിസുകളില്‍ തിരിമറി നടക്കുന്നുണ്ട്. റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്‍െറ ഭാഗമായി സമ്പാദിച്ച പാസ് ഉപയോഗിച്ചാണ് നഗരത്തിന്‍െറ സമീപ പ്രദേശ ങ്ങളില്‍നിന്ന് വയല്‍ നികത്താനായി മണ്ണ് കടത്തിക്കൊണ്ട് വരുന്നത്. കടമ്മനിട്ട, മൈലപ്ര, പുതുക്കുളം പ്രദേശങ്ങളില്‍നിന്നാണ് മണ്ണ് കടത്തുന്നത്. വയല്‍ നികത്തുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ ഒറ്റക്കെട്ടാണ്. പരസ്പരം മത്സരിച്ചാണ് നേതാക്കളും കൗണ്‍സിലര്‍മാരും മണ്ണിടാനായി അനധികൃത അനുമതി വാങ്ങുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പണം എറിഞ്ഞ് വരുതിയിലാക്കാന്‍ മുന്നിട്ട് നില്‍ക്കുന്നത് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെ കൗണ്‍സിലര്‍മാരാണ്. നഗരത്തിലെ വയലുകള്‍ നികത്തിയതിന്‍െറ വിവരങ്ങള്‍ ചോദിച്ച് വിവരാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ അപേക്ഷക്ക് റവന്യൂവകുപ്പ് മറുപടി കൊടുക്കാതെ വെച്ച് താമസിപ്പിക്കുകയാണ്.

ഐ.പി.എല്‍ വാതുവെപ്പ് അന്വേഷണം: വിധി പറയുന്നത് സുപ്രീംകോടതി മാറ്റി

Posted: 28 Apr 2014 11:36 PM PDT

Image: 

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസ് ഏത് അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന കാര്യത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഒത്തുകളി അന്വേഷിക്കാമെന്ന ജസ്റ്റിസ് മുകുല്‍ മുഗ്ദല്‍ കമ്മിറ്റി നിലപാടിനെ കോടതിയില്‍ ബി.സി.സി.ഐ അഭിഭാഷകന്‍ എതിര്‍ത്തു. മുഗ്ദല്‍ കമ്മിറ്റി വിപുലീകരിക്കരുത്. മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍, 12 ക്രിക്കറ്റ് കളിക്കാര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ ഏല്‍പിക്കണമെന്നും ബി.സി.സിഐ ആവശ്യപ്പെട്ടു.
വാതുവെപ്പ് കേസില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍. ശ്രീനിവാസനെ സുപ്രീംകോടതി നീക്കിയിരുന്നു. കൂടാതെ ബി.സി.സി.ഐയുടെ താല്‍കാലിക അധ്യക്ഷനായി മുന്‍ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്കറെ നിയോഗിച്ചു.
നേരത്തെ, വാതുവെപ്പ് അന്വേഷിക്കുന്നതിന് മുന്‍ ടെസ്റ്റ് ക്രിക്കറ്റര്‍ രവി ശാസ്ത്രി, സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ രാഘവന്‍ എന്നിവരെ ഉള്‍പ്പെടുത്തി ബി.സി.സി.ഐ സമിതിക്ക് രൂപം നല്‍കിയിരുന്നു.

റബര്‍വില: കോട്ടയം വീണ്ടും സമരച്ചൂടിലേക്ക്

Posted: 28 Apr 2014 11:30 PM PDT

കോട്ടയം: ഇടവേളക്കുശേഷം കോട്ടയം റബര്‍സമരങ്ങളുടെ ചൂടിലേക്ക്. വിവിധ സംഘടനകള്‍ ഇതിനകംതന്നെ സമരം പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനം ഏറ്റെടുത്തുകഴിഞ്ഞു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് കത്തിനിന്ന റബര്‍സമരങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതിപക്ഷകക്ഷികളെ കൂടാതെ ഭരണപക്ഷത്തെ ചില പാര്‍ട്ടികളും റബര്‍കര്‍ഷകര്‍ക്കുവേണ്ടിയുള്ള സമരത്തിനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റബര്‍വിലയിടിവ് മുഖ്യവിഷയമായിരുന്നു പ്രത്യേകിച്ചും കോട്ടയം മണ്ഡലത്തില്‍. കിലോക്ക് 226 രൂപ കര്‍ഷകന് കിട്ടിയിരുന്ന റബര്‍വില 127 രൂപയിലേക്ക് കൂപ്പുകുത്തിയതിനു പിന്നില്‍ കേന്ദ്രസര്‍ക്കാറിന്‍െറ ഇറക്കുമതിനയമാണ് കാരണമെന്നാണ് പ്രതിപക്ഷവിമര്‍ശം. ഇറക്കുമതിച്ചുങ്കം 20 ശതമാനം ഏഴര ശതമാനമാക്കി കുത്തനെ കുറച്ചത് ആഭ്യന്തരവിപണിയില്‍ റബറിന്‍െറ വിലയിടിവിന് കാരണമായെന്നാണ് വിമര്‍ശം. തെരഞ്ഞെടുപ്പുഘട്ടത്തില്‍ പോലും കേന്ദ്രസര്‍ക്കാര്‍ വിലയിടിവ് പരിഹരിക്കുന്നതിന് പ്രത്യേകിച്ച് നടപടിയൊന്നും സ്വീകരിച്ചില്ല. ഈ പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍സംഭരണം നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിപണിവിലയേക്കാള്‍ രണ്ടു രൂപ അധികം നല്‍കിയുള്ള സംഭരണം കര്‍ഷകര്‍ക്കിടയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനുമായില്ല. അധികം വൈകാതെ സംഭരണം തന്നെ നിലച്ച അവസ്ഥയിലുമായി. റബര്‍ വിലയിടിവിന്‍െറ കനത്ത ആഘാതം സാമൂഹികമേഖലയെ ബാധിച്ചതിന് തെളിവായി കാഞ്ഞിരപ്പള്ളിയിലെ റബര്‍തോട്ടമുടമയുടെ കൊലപാതകത്തെ കാണുന്നവരുമുണ്ട്. പാട്ടത്തിന് റബര്‍കൃഷി നടത്തിവന്ന കര്‍ഷകന് വില കുത്തനെ താഴ്ന്നതോടെ പാട്ടത്തുക നല്‍കാന്‍ കഴിയാതെ വന്നതാണ് തോട്ടമുടമയുമായുള്ള വാക്കുതര്‍ക്കത്തിനും തുടര്‍ന്ന് കൊലപാതകത്തിലേക്കും കലാശിച്ചതെന്നാണ് നാട്ടിലെ സംസാരം. മേഖലയില്‍ പ്രശ്നം രൂക്ഷമായതോടെയാണ് സമരവുമായി സംഘടനകള്‍ വീണ്ടും രംഗത്തു വരുന്നത്. സി.പി.എം നേതൃത്വത്തില്‍ മേയ് ഏഴിന് മനുഷ്യച്ചങ്ങല കെട്ടുന്നതോടെയാണ് സീസണിലെ രണ്ടാം റബര്‍സമരത്തിന് തുടക്കമാകുന്നത്. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാല, പൊന്‍കുന്നം, കറുകച്ചാല്‍, പാമ്പാടി, കോട്ടയം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നീ 13 കേന്ദ്രങ്ങളില്‍ മനുഷ്യച്ചങ്ങല കെട്ടി പ്രതിഷേധിക്കാനാണ് സി.പി.എം ജില്ലാകമ്മിറ്റിയുടെ തീരുമാനം. മേയ് 14ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് സര്‍ക്കാറിന്‍െറ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഗാന്ധി സ്ക്വയറില്‍ ഉപവാസം പ്രഖ്യാപിച്ചിട്ടുണ്ട്. കിലോക്ക് 200 രൂപ നിരക്കില്‍ സര്‍ക്കാര്‍ റബര്‍സംഭരണം നടത്തുന്നതിന് 1000കോടി രൂപ നീക്കിവെക്കണമെന്നാണ് ആവശ്യം. സ്വതന്ത്രകര്‍ഷക സംഘടനകളും സമരത്തില്‍ പങ്കാളികളാകുമെന്ന് പി.സി. തോമസ് പറയുന്നു. കത്തോലിക്ക കോണ്‍ഗ്രസും ഈ വിഷയത്തില്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച കോട്ടയത്ത് ചേര്‍ന്ന സംസ്ഥാനസമിതിയാണ് സമര തീരുമാനം പ്രഖ്യാപിച്ചത്.
കോട്ടയം, പാലാ, തൊടുപുഴ, കാഞ്ഞിരപ്പള്ളി, മണിമല, പെരുമ്പാവൂര്‍, മാനന്തവാടി, തിരുവമ്പാടി, തലശേരി എന്നിവിടങ്ങളില്‍ പ്രതിഷേധകൂട്ടായ്മകള്‍ നടത്തിയാണ് ആദ്യഘട്ടസമരമെന്ന് സംസ്ഥാന പ്രസിഡന്‍റ് ജേക്കബ് മുണ്ടക്കല്‍ പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം രാഷ്ട്രീയേതര സ്വതന്ത്രസംഘടനകളും സമരരംഗത്ത് ഇറങ്ങുന്നതോടെ കര്‍ഷകസ്നേഹികളായ ഭരണപക്ഷ സംഘടനകളും ഉടന്‍ സമരച്ചൂടിലേക്കിറങ്ങുമെന്ന് വ്യക്തം.

വിമാനം കണ്ടെടുക്കാനാവുമെന്ന ആത്മവിശ്വാസത്തില്‍ ആസ്ത്രേലിയന്‍ ടീം

Posted: 28 Apr 2014 11:27 PM PDT

Image: 

ക്വാലാലമ്പൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ തങ്ങള്‍ക്ക് കണ്ടത്തൊനാവുമെന്ന് ആസ്ത്രേലിയന്‍ പര്യവേക്ഷണ സംഘം. അദിലെയ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോറിസണന്‍സ് ആണ് മാര്‍ച്ച് എട്ടിന് കാണാതായ എം.എച്ച് 370 തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടത്തെുമെന്ന ആത്മവിശ്വാസവുമായി തിരച്ചില്‍ തുടരുന്നത്.

ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ നിന്ന് 5000 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ വിമാനം തകര്‍ന്നുവീണിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ നിഗമനം. വിമാനം അവസാനമായി കണ്ട ഭാഗത്ത് കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ തിരച്ചില്‍. തകര്‍ന്നുവീണെന്ന് സംശയിക്കുന്ന സമുദ്രമേഖലയിലെ രണ്ടു കോടി സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയില്‍ ഇതിനകം തന്നെ ജിയോറിസണന്‍സ് ടീം തിരച്ചില്‍ നടത്തിക്കഴിഞ്ഞു.

വിമാനങ്ങളില്‍ നിന്നും സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചും അധ്യന്താധുനിക തിരച്ചില്‍ ആണ് ഇവര്‍ നടത്തിയത്.   യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും വിമാന ഭാഗങ്ങളില്‍നിന്നുള്ള ഡാറ്റകള്‍ പരിശോധിക്കുന്നതിന് 20 ലേറെ സാങ്കേതിക വിദ്യയും തങ്ങള്‍ ഉപയോഗിച്ചുവെന്ന് കമ്പനിയുടെ വക്താവ് ഡേവിഡ് പോപ് പറഞ്ഞു.

എന്നാല്‍, സ്റ്റാര്‍ പത്രത്തില്‍ വന്ന ഈ റിപോര്‍ട്ടിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ളെന്ന് മലേഷ്യന്‍ വ്യോമയാന വിഭാഗം ഡയറക്ടര്‍ അസറുദ്ദീര്‍ അബ്ദുറഹ്മാന്‍ അറിയിച്ചു. തങ്ങള്‍ ഇക്കാര്യം പരിശോധിച്ച് സ്ഥിരീകരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു ഇന്ത്യക്കാര്‍ അടക്കം 239 യാത്രക്കാരുമായി മാര്‍ച്ച് എട്ടിന് മറഞ്ഞ വിമാനത്തെ കുറിച്ചുള്ള ദുരൂഹതതകള്‍ ഇപ്പോഴും തുടരുകയാണ്.

പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം മെയ് 15ന്

Posted: 28 Apr 2014 11:03 PM PDT

Image: 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം തയാറാക്കുന്നത് നാളെ പൂര്‍ത്തിയാകുമെന്ന് വിദഗ്ധ സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി. ഉമ്മന്‍. കെഡസ്ട്രല്‍ ഭൂപടം തയാറാക്കാന്‍ സമയം നീട്ടി നല്‍കേണ്ടി വരില്ല. 123 വില്ളെജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച അന്തിമ ഭൂപടം മെയ് 15ന് പ്രസിദ്ധീകരിക്കുന്നതോടെ പരാതികള്‍ ഇല്ലാതാകും. ശേഷം പരാതികള്‍ ഉണ്ടെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണം. പരാതിയില്‍ അന്തിമ തീരുമാനം പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കും. വനഭൂമിയോട് ചേര്‍ന്ന് താമസിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കേണ്ടിവരുമെന്നും ഉമ്മന്‍ വി. ഉമ്മന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

കരിമ്പാറയില്‍ ജലാശയം തീര്‍ത്ത് രവീന്ദ്രന്‍ കാത്തിരിക്കുന്നു

Posted: 28 Apr 2014 11:02 PM PDT

ചെറുവത്തൂര്‍: കരിമ്പാറയില്‍ ജലാശയം തീര്‍ത്ത് രവീന്ദ്രന്‍ കാത്തിരിക്കുന്നു മഴയെത്താന്‍. മുഴക്കോം പാറമേലില്‍ താമസിക്കുന്ന എസ്.ബി.ഐ റിട്ട. അസി. ജനറല്‍ മാനേജര്‍ കെ.വി. രവീന്ദ്രനാണ് സ്വന്തം വളപ്പില്‍ കുളം നിര്‍മിച്ച് മഴവെള്ളം ശേഖരിച്ച് വിവിധതരത്തിലുള്ള ഉപയോഗങ്ങള്‍ക്കായി കാത്തിരിക്കുന്നത്. പൊരിവെയിലില്‍ നാടെരിയുമ്പോള്‍ വരാനിരിക്കുന്ന മഴക്കാലത്ത് ലഭിക്കുന്ന ഓരോ തുള്ളി ജലവും അമൂല്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ജലം പാഴാക്കാതെ കരുതിവെക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്.
പാറമേല്‍ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ഉറവ വറ്റാത്ത കുളത്തില്‍നിന്നാണ് രവീന്ദ്രന് വീട്ടുവളപ്പില്‍ കുളം എന്ന ആശയം തോന്നിയത്. വെള്ളം ലഭിച്ചുകൊണ്ടിരുന്ന കിണറും വറ്റിയതോടെ വെള്ളം സംരക്ഷിച്ച് നിര്‍ത്താന്‍ കുളം നിര്‍മിക്കുകയായിരുന്നു.
പത്ത് മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയിലും ആഴത്തിലുമാണ് കുളം നിര്‍മിച്ചിട്ടുള്ളത്. പാറപ്രദേശമായതിനാല്‍ കുളം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും ലക്ഷ്യം കാണുകയായിരുന്നു. 50000 രൂപ ചെലവിലാണ് നിര്‍മാണം. പാറയില്‍നിന്ന് വെള്ളം പല സ്ഥലങ്ങളിലേക്ക് ഒഴുകിപ്പോകാതെ നേരിട്ട് കുളത്തിലേക്ക് എത്തും. കുളത്തില്‍ നിന്നും നിറഞ്ഞുകവിയുന്ന വെള്ളം പാഴാക്കാതിരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കുളത്തിന്‍െറ പത്ത് മീറ്റര്‍ അകലത്താണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. കുളത്തില്‍ നിന്നും നിറഞ്ഞുകവിയുന്ന വെള്ളം കിണറിന്‍െറ അരികത്തായി നിര്‍മിച്ച കുഴിയില്‍ സംഭരിക്കും. കിണറിലെ വെള്ളം കുറയുന്ന മുറക്ക് കുഴിയിലെ വെള്ളം കിണറിലേക്കിറങ്ങിക്കൊണ്ടിരിക്കും. ഇതുവഴി കിണറിലെ വെള്ളത്തിന്‍െറ അളവ് കുറയാതെ സംരക്ഷിക്കാനാവും. നീന്തിക്കുളിക്കുക, കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലം സംഭരിക്കുക, പാറയുടെ മുകളില്‍ക്കൂടി ഒഴുകി പാഴായിപ്പോകുന്ന ജലം സംരക്ഷിച്ച് ഉപയോഗിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കുളം നിര്‍മിച്ചിട്ടുള്ളതെന്ന് രവീന്ദ്രന്‍ പറഞ്ഞു. തണ്ണീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെലവഴിച്ച തുക ലഭ്യമാക്കാമെന്ന് കുളം സന്ദര്‍ശിക്കാനെത്തിയ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും സ്വകാര്യ സ്വത്തായി നിര്‍മിച്ച കുളമായതിനാല്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു.

പുതിയതെരു–ശ്രീകണ്ഠപുരം റോഡ് വീതികൂട്ടല്‍ തുടങ്ങി

Posted: 28 Apr 2014 10:52 PM PDT

പുതിയതെരു: പുതിയതെരു, മയ്യില്‍ വഴി ശ്രീകണ്ഠപുരം വരെയുള്ള റോഡ് വീതികൂട്ടല്‍ പ്രവൃത്തി പുതിയതെരുവില്‍ ആരംഭിച്ചു. പുതിയതെരു മുതല്‍ ശ്രീകണ്ഠപുരം വരെ പത്തര മീറ്റര്‍ വീതിയില്‍ ഏഴുമീറ്റര്‍ മെക്കാഡം ടാറിങ്ങില്‍ ആവശ്യമായിടത്ത് ഓവുചാലോടുകൂടിയാണ് വീതി കൂട്ടുന്നത്. 27 കിലോമീറ്റര്‍ റോഡാണ് പദ്ധതിയുടെ ഭാഗമായി 23 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിക്കുക. ജനസാന്ദ്രത കൂടിയ ടൗണാണ് പുതിയതെരു എന്നതിനാല്‍ ആദ്യത്തെ അര കിലോമീറ്റര്‍ പുതിയതെരു ജങ്ഷനില്‍നിന്ന് 12 മീറ്റര്‍ വീതിയില്‍ മുഴുവനായും ടാറിങ് ചെയ്യുന്നുമുണ്ട്. കേന്ദ്ര പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കും. പദ്ധതിയില്‍ സ്ഥലം ഏറ്റെടുക്കലിനോ നഷ്ടപരിഹാരം നല്‍കാനോ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനോ ഫണ്ട് അനുവദിച്ചിട്ടില്ല. പൂര്‍ണമായും ജനങ്ങളുടെ സഹകരണമുണ്ടായാല്‍ മാത്രമെ പൂര്‍ത്തീകരിക്കാനാകൂ.
തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു മുന്‍കൈ എടുത്ത് സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയാണ് കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഫണ്ട് ലഭ്യമാക്കിയത്. റോഡ് കടന്നുപോകുന്നതില്‍ 18 കിലോമീറ്ററും തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ്. ഗ്രാമ വികസന മന്ത്രി കെ.സി. ജോസഫിന്‍െറ മണ്ഡലമായ ഇരിക്കൂറില്‍ മൂന്നര കിലോമീറ്ററും കെ.എം. ഷാജിയുടെ മണ്ഡലമായ അഴീക്കോടില്‍ ആറു കിലോമീറ്ററുമാണ് റോഡ് കടന്നുപോകുന്നത്.
വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് പ്രത്യേക ഫണ്ട് ഇല്ലാത്തതിനാല്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 18 കിലോമീറ്ററിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിന് മണ്ഡല വികസനഫണ്ട് ഗഡുക്കളായി കൈമാറുന്നതിന് എം.എല്‍.എ തയാറായിട്ടുണ്ട്. ഈ പ്രവൃത്തി പൂര്‍ത്തിയായാല്‍ മലയോര മേഖലയിലുള്ളവര്‍ക്ക് തളിപ്പറമ്പ് വഴി ശ്രീകണ്ഠപുരത്ത് എത്താന്‍ 15 കിലോമീറ്റര്‍ ദൂരം കുറയും. ഇത് മലയോര വികസനത്തിന് വേഗത കൂട്ടും.
റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകളും കച്ചവടക്കാരും ഭൂമി വിട്ടുകൊടുക്കുന്നതിനും കൈമാറുന്നതിനും സഹകരിക്കുന്നുണ്ട്. ഇത് ഏകോപിപ്പിക്കുന്നതിന് ചിറക്കല്‍, നാറാത്ത്, കൊളച്ചേരി, മയ്യില്‍, മലപ്പട്ടം, ശ്രീകണ്ഠപുരം എന്നീ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മുന്നിട്ടിറങ്ങി. കെ.കെ. ബില്‍ഡേഴ്സാണ് കരാര്‍ ഏറ്റെടുത്തത്.
റോഡുവികസനത്തിന്‍െറ ഭാഗമായി പുതിയതെരു കാട്ടാമ്പള്ളി-മയ്യില്‍, കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ വളപട്ടണം പഴയ ടോള്‍ ബൂത്ത് കീരിയാട്-കൊല്ലത്തിക്കല്‍ വഴി കാട്ടാമ്പള്ളി റോഡിലേക്ക് എത്തുന്ന വിധത്തില്‍ റൂട്ട് ദേശീയപാത അധികൃതര്‍ ക്രമീകരിച്ചിട്ടുണ്ട്.

Monday, April 28, 2014

കാറ്റിലും മഴയിലും വടകരയില്‍ കനത്ത നാശം Madhyamam News Feeds

കാറ്റിലും മഴയിലും വടകരയില്‍ കനത്ത നാശം Madhyamam News Feeds

Link to

കാറ്റിലും മഴയിലും വടകരയില്‍ കനത്ത നാശം

Posted: 28 Apr 2014 01:21 AM PDT

വടകര: ഞായറാഴ്ച വൈകുന്നേരം വടകരയിലും പരിസരപ്രദേശങ്ങളിലും കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. മണിയൂര്‍ തൈക്കൂല്‍ ചാലില്‍ ഗോപാലന്‍െറ വീട് ഇടിമിന്നലേറ്റ് തകര്‍ന്നു.
മൂന്ന് മുറികളുടെ ചുമരുകള്‍ക്ക് വിള്ളലുണ്ടായി. ഇലക്ട്രിക്കല്‍ സംവിധാനം തകര്‍ന്നു. ഇടിയുടെ ആഘാതമേറ്റ് ഗോപാലന്‍െറ ഭാര്യ ശാരദ ബോധമറ്റു.
വടകര പുത്തൂരില്‍ എടയത്ത് ശശീന്ദ്രന്‍െറ വീട്ടിലെ തെങ്ങ് വീണ് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ന്നു.
വടകര ടൗണില്‍ ബോര്‍ഡുകളും പരസ്യ ബാനറുകളും പാടേ തകര്‍ന്നു.
പുതിയ ബസ്സ്റ്റാന്‍ഡില്‍ തൊഴിലാളികളുടെ വിശ്രമകേന്ദ്രം കാറ്റില്‍ നിലംപൊത്തി. റോഡില്‍ മരം വീണതിനെ തുടര്‍ന്ന് വിവിധ റൂട്ടുകളിലെ ഗതാഗതം താറുമാറായി.
ഇതത്തേുടര്‍ന്ന് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാതെ യാത്രക്കാര്‍ കുഴങ്ങി. ബസ് സര്‍വീസ് നിലച്ചതോടെ വടകര പുതിയ ബസ്സ്റ്റാന്‍ഡിലും പഴയ ബസ്സ്റ്റാന്‍ഡിലുമുണ്ടായിരുന്ന യാത്രക്കാര്‍ വലഞ്ഞു.
വടകര ലിങ്ക് റോഡില്‍ വെള്ളം കയറിയത് കാരണം വാഹനങ്ങള്‍ പോകാന്‍ ബുദ്ധിമുട്ടി. തറോപ്പൊയിലില്‍ റഹ്മാനിയ ഹൈസ്കൂളിന് സമീപം കുനിയില്‍ കുഞ്ഞന്‍ ഗുരുക്കളുടെ വീടിന് മുകളില്‍ തെങ്ങ് വീണു.
ആയഞ്ചേരി ഈയ്യക്കല്‍ ബാബുവിന്‍െറ വീടിന്‍െറ മുകള്‍വരാന്തയിലെ പില്ലര്‍ ഇടിമിന്നലില്‍ തകര്‍ന്നു.

ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവടക്കം 638 പേര്‍ക്ക് വധശിക്ഷ

Posted: 28 Apr 2014 01:11 AM PDT

Image: 

കൈറോ: മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് അടക്കം 638 പേര്‍ക്ക് വധശിക്ഷ വിധിച്ചു. പൊലീസ് സ്റ്റേഷന്‍ ആക്രമണം, കൊലപാതകം വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.  ഈജിപ്തിലെ ദക്ഷിണ പ്രവിശ്യയായ മിന്യയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
മറ്റൊരു കേസില്‍ മാര്‍ച്ചില്‍ വധശിക്ഷ വിധിച്ച 529 പേരില്‍ 492 പേരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു.ഈജിപ്തില്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുര്‍സി  സര്‍ക്കാറിനെ അട്ടിമറിച്ച സൈന്യം മുര്‍സി അനുകൂലികളെ അടിച്ചമര്‍ത്തുന്നത് തുടരുകയാണ്

ചെങ്കോട്ട ആക്രമണത്തിലെ പ്രതിയെ തല്‍ക്കാലം തൂക്കിക്കൊല്ലരുത് -സുപ്രീംകോടതി

Posted: 28 Apr 2014 12:29 AM PDT

Image: 

ന്യൂഡല്‍ഹി: തൂക്കുമരം വിധിച്ച ഡല്‍ഹിയിലെ ചെങ്കോട്ട ആക്രമണത്തിലെ പ്രതിയെ തല്‍ക്കാലം തൂക്കിക്കൊല്ലരുതെന്ന് സുപ്രീംകോടതി. 2000ത്തില്‍ നടന്ന ആക്രമണത്തിലെ പ്രതിയും ലശ്കറെ ത്വയ്യിബ അംഗവുമായ മുഹമ്മദ് ആരിഫിന്‍റെ കാര്യത്തില്‍ ആണ് പരമോന്നത കോടതിയുടെ ഇടപെടല്‍. 2011ല്‍ ആണ് മുഹമ്മദ് ആരിഫിന് വധശിക്ഷ വിധിക്കുന്നത്. ഇതിനകം 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാണിച്ച് ആരിഫ് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തന്‍റെ മൗലികാവകാശം ലംഘിക്കപ്പെട്ടതായും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജി പരിഗണിച്ച ജഡ്ജുമാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഭരണഘടനാ ബെഞ്ചിന് വിട്ടു. 2000 ഡിസംബര്‍ 22ന് ചെങ്കോട്ടയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബാര്‍ലൈസന്‍സ്: സുധീരന്‍ പ്രായോഗിക നിലപാട് സ്വീകരിക്കണമെന്ന് വെള്ളാപ്പള്ളി

Posted: 27 Apr 2014 11:55 PM PDT

Image: 

ആലപ്പുഴ: ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍  കെ.പി.സി.സി പ്രസിഡന്‍്റള വി.എം സുധീരന്‍ പ്രായോഗിക നിലപാട് സ്വീകരിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
മോശം നിലവാരമുള്ള  ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ഒരു വര്‍ഷം സമയം നല്‍കണം. ബാറുകളുടെ നേരെയുള്ള ആക്രമണം ആരെയോ ലക്ഷ്യം വച്ചാണ്. ലൈസന്‍സ് നല്‍കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആര്‍ജവത്തോടെയുള്ള തീരുമാനമെടുക്കണം.
പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സുധീരന്  കാര്യങ്ങള്‍  വ്യക്തമാക്കി കൊടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സര്‍ക്കാരിന്‍്റെ  പ്രതിച്ഛായ നഷ്ടപ്പെടുത്താനാണ് സുധീരന്‍്റെ ശ്രമിക്കുന്നതെന്നും  വെള്ളാപ്പള്ളി ആരോപിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ആധികാരികമാണെന്നും സത്യം തെളിയിക്കാനുള്ള ബാധ്യത രാജകുടുംബത്തിനാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സരിത മെയ് അഞ്ചിന് അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കും

Posted: 27 Apr 2014 11:39 PM PDT

Image: 

തിരുവനന്തപുരം: എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ എം.പിക്കെതിരെ മെയ് 5-ന് കോടതി മുമ്പാകെ രഹസ്യ മൊഴി നല്‍കുമെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍. മജിസ്ട്രേറ്റ് അവധിയായതിനാലാണ് മൊഴിയെടുക്കല്‍ മാറ്റിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടാം കോടതിക്ക് മുമ്പാകെയാകെയായിരുന്നു  സരിത രഹസ്യമൊഴി നല്‍കേണ്ടത്.
എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള  തെളിവുകളുമായിട്ടാണ് എത്തിയതെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെളിവുകള്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍  കോടതിക്ക് മുമ്പാകെ ഹാജരാക്കുമെന്നും സരിത പറഞ്ഞു.
സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായി പല ഉന്നതര്‍ക്കുമെതിരെയുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ തയാറാണെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നതായും സരിത പറഞ്ഞു.
സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരമാണ് സരിത മജിസട്രേറ്റിന്  മൊഴി നല്‍കുക. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സജയിലെ ഇരട്ടക്കൊല: ക്രിമിനല്‍ സംഘങ്ങളെ ഒതുക്കാന്‍ പൊലീസ് രംഗത്ത്

Posted: 27 Apr 2014 11:24 PM PDT

Image: 

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയിലെ സജ വ്യവസായ മേഖലയില്‍ നടന്ന ഇരട്ട കൊലപാതകം കണക്കിലെടുത്ത് മേഖലയിലെ ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്താന്‍ പൊലീസ് ശക്തമായ നിരീക്ഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ നിരീക്ഷണം ഇപ്പോള്‍ തന്നെ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കം രണ്ട് പേരുടെ മരണത്തിനും അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കാനും കാരണമായിരുന്നു. വളരെ സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്നവരാണ് പരസ്പരം പോരടിച്ചത്. ഇതില്‍ ബന്ധുക്കളുമുണ്ടെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ ‘ഗള്‍ഫ് മാധ്യമത്തോട'് പറഞ്ഞു.
അതേസമയം പരിക്കേറ്റവരില്‍ നാല് പേരുടെ നില ഇപ്പോഴും അതീവഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരാള്‍ അപകട നില തരണം ചെയ്തതായി അറിയുന്നു. അനധികൃത മദ്യവില്‍പ്പനക്കാരുടെ താവളമായി സജ മാറിയതായി ഇവിടെ കഴിയുന്നവര്‍ പറഞ്ഞു. മദ്യവില്‍പ്പനയുമായി ബന്ധപെട്ട് തല്ലും തര്‍ക്കവും ഇവിടെ പതിവാണത്രെ. മുമ്പ് ഇത്തരത്തില്‍ മദ്യ വില്‍പ്പനയുമായി ബന്ധപെട്ട് നടന്ന തര്‍ക്കത്തിലാണ് പാകിസ്താന്‍ സ്വദേശിയെ 17 ഇന്ത്യക്കാര്‍ ചേര്‍ന്ന് കൊലപെടുത്തിയത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചിരുന്നു. അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചു. തുടര്‍ന്ന് കൊല്ലപ്പെട്ടവന്‍െറ കുടുംബവുമായി ഇന്ത്യന്‍ അധികൃതര്‍ ബന്ധപെടുകയും എട്ട് കോടിയിലധികം രൂപ ദിയാധനം നല്‍കുകയും ചെയ്താണ് 17 പേരെ ജയില്‍ മോചിതരാക്കിയത്. ഇതിന് ശേഷവും ഇവിടെ തര്‍ക്കങ്ങളും തല്ലും നടന്നിരുന്നു. പാകിസ്താനികളും പഞ്ചാബികളുമാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. മറ്റ് വ്യവസായ മേഖലകളെ അപേക്ഷിച്ച് നിരവധി പ്രത്യേകതകളുണ്ട് സജക്ക്. ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളിലേക്ക് പ്രകൃതി വാതകം വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്.
കേബിള്‍ ഫാക്ടറി, സിമന്‍റ് ഫാക്ടറി, ശ്മശാനം, ബിയയുടെ മാലിന്യ സംസ്ക്കരണ യൂണിറ്റ് എന്നിവ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ വിവിധ മേഖലകളിലുള്ള നിരവധി തൊഴിലാളികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഷാര്‍ജയിലെ ദൈദ് മേഖലയുമായി ബന്ധപെട്ട് കിടക്കുന്ന പ്രദേശവുമാണിത്. അധിക ദൂരത്തിലല്ലാതെ ഷാര്‍ജ അന്തര്‍ദേശിയ വിമാനത്താവളവുമുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളില്‍ അധികവും മലയാളികളുടേതാണ്. എന്നാല്‍ നിര്‍മാണ മേഖലയില്‍ മലയാളികള്‍ കുറവാണ്. കൂടുതലും പേരും ബംഗ്ളാദേശികളാണ്.

സാഹിത്യ ശില്‍പശാല സമാപിച്ചു

Posted: 27 Apr 2014 10:57 PM PDT

Image: 

ദോഹ: കേരള സാഹിത്യ അകാദമി ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍ററുമായി സഹകരിച്ച് സംഘടിപ്പിച്ച ‘അക്ഷര പ്രവാസം 2014’ ത്രിദിന സാഹിത്യ ശില്‍പശാലക്ക് സമാപനം. സംഘാടന മികവിലും ക്യാമ്പംഗങ്ങളുടെ പങ്കാളിത്തത്തിലും മികവ് പുലര്‍ത്തിയ ശില്‍പാല വ്യാഴം, വെളളി, ശനി ദിവസങ്ങളിലായാണ് നടന്നത്. ഖത്തര്‍ ചാരിറ്റി ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ മലയാളത്തിന്‍െറ പ്രിയ എഴുത്തുകരുടെ പ്രഭാഷണം ശ്രവിക്കാന്‍ നിരവധി പേരാണെത്തിയത്. ഇന്ത്യക്ക് പുറത്ത് കേരള സാഹിത്യ അകാദമി സംഘടിപ്പിച്ച ആദ്യപരിപാടിയായ അക്ഷര പ്രവാസത്തിന് ഖത്തറിലെ മലയാളി സമൂഹവും സാഹിത്യപ്രവര്‍ത്തകരും നിറഞ്ഞ പിന്തുണയാണ് നല്‍കിയത്.
സമാപന സമ്മേളനം നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ ഉദ്ഘാടനം ചെയ്തു. മലയാളം ഇപ്പോള്‍ വളരുന്നത് കേരളത്തിന് പുറത്താണെന്ന് പറഞ്ഞ അദ്ദേഹം ഇത്തരമൊരു സാഹിത്യ ശില്‍പശാലക്ക് മുന്‍കയ്യെടുത്ത സാഹിത്യ അകാദമിയെയും നേതൃത്വം നല്‍കിയ ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റിനെയും അഭിനന്ദിച്ചു.
കേരളത്തിന്‍െറ സമ്പദ്ഘടനയുടെ നട്ടെല്ല് ഗള്‍ഫ് രാജ്യങ്ങളായത് പോലെ കേരളത്തിന്‍െറ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും നട്ടെല്ലായി ഗള്‍ഫ് മാറാന്‍ പോകുകയാണെന്ന സന്ദേശമാണ് ശില്‍പശാലക്ക് ലഭിച്ച പിന്തുണ തെളിയിക്കുന്നതെന്ന് അകാദമി പ്രവര്‍ത്തക സമിതി അംഗം പി.കെ പാറക്കടവ് പറഞ്ഞു. മലയാള ഭാഷയുമായി പുതിയ തലമുറ അകന്നു പോകുന്നുവെന്ന ആശങ്കയാണ് ക്യാമ്പില്‍ മുഖ്യമായി ഉയര്‍ന്നുവന്നതെന്നും ആശങ്ക സാഹിത്യ അകാദമി ഗൗരവത്തില്‍ കാണുമെന്നും വൈസ് പ്രസിഡന്‍റ് അക്ബര്‍ കക്കട്ടില്‍ പറഞ്ഞു. ജീവിതത്തിന്‍െറ യാന്ത്രികതയാണ് ഇന്ന് മലയാളി സമൂഹം നേരിടുന്ന വിലയ പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള നാട്ടില്‍ നിന്നും അകലെയായിരിക്കെ മലയാളത്തെ ഏറെ സ്നേഹിക്കുന്ന ഒരു സമൂഹമുണ്ടെന്ന കണ്ടെത്തലാണ് ക്യാമ്പിലൂടെ സാഹിത്യ അകാദമിക്ക് ലഭിച്ചതെന്നും തുടര്‍ പ്രവര്‍ത്തനത്തിന് ക്യാമ്പിലെ അനുഭവങ്ങള്‍ ഏറെ സഹായകമാകുമെന്നും അകാദമി അംഗം ജോസ് പനച്ചിപ്പുറം പറഞ്ഞു.
‘അക്ഷര പ്രവാസം 2014’ കേരള സാഹിത്യ അകാദമിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണെന്ന് സമാപന പ്രസംഗം നിര്‍വഹിച്ച കേരള സാഹിത്യ അകാദമി പ്രസിഡന്‍റ് പൊരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ഒരു ജനതയെ ഒരു സമൂഹമായി മാറ്റുന്നതിന്‍െറ വൈകാരികമായ ഘടകമാണ് ഭാഷയെന്നും ഈ വൈകാരികതയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അകാദമിയുടെ പ്രവര്‍ത്തനം ഏറെ സ്വതന്ത്രമായാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഒരു രാഷ്ട്രീയ ഇടപെടലുകളും ഇപ്പോള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്രന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ ഗവേണിങ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ് അധ്യക്ഷത വഹിച്ചു. ഖത്തര്‍ ചാരിറ്റി പ്രതിനിധി ഇബ്രാഹിം ഫാളില്‍ ദുബൈലി സംസാരിച്ചു. ഖത്തറും ഇന്ത്യയും തമ്മിലുളള സാംസ്കാരിക ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നും അത് പരിപോഷിക്കാനുളള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ ചരിറ്റി പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തില്‍ ഐ.സി.ബി.എഫ് പ്രസിഡന്‍റ് കരീം അബ്ദുല്ല, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.സി. അബ്ദുല്ലത്തീഫ്, അബൂബക്കര്‍ മാടപ്പാട്, ഷംസുദ്ധീന്‍ ഒളകര, കെ. മുഹമ്മദ് ഈസ, ആവണി വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശിപല്‍ശാലയില്‍ പങ്കെടുത്തവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ സാഹിത്യകാരന്‍മാര്‍ വിതരണം ചെയ്തു. എഫ്.സി.സി ഡയരക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി സ്വാഗതവും പ്രോഗാം കമ്മറ്റി അസിസ്റ്റന്‍റ് കണ്‍വീനര്‍ തന്‍സീം കുറ്റ്യാടി നന്ദിയും പറഞ്ഞു.

തിരുവനന്തപുത്ത് കനത്തമഴയില്‍ 10 കോടി രൂപയുടെ നഷ്ടം

Posted: 27 Apr 2014 10:34 PM PDT

Image: 

തിരുവനന്തപുരം: തിരുവനന്തപുത്ത് ഇന്നലെയുണ്ടായ കാറ്റിലും മഴയിലും  പത്തുകോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. നഗരത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ വന്‍മരങ്ങള്‍ കടപുഴകി വീണ് അനേകം വാഹനങ്ങള്‍ തകര്‍ന്നിരുന്നു.  റോഡില്‍ വീണ മരങ്ങള്‍ വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍  വെള്ളത്തിനടിയിലായിരുന്നു. ശക്തമായ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും തകര്‍ന്നിരുന്നു.

മെയ് 16 ന് രാജ്യം വിടാന്‍ ഒരുങ്ങിക്കൊള്ളാന്‍ ബംഗ്ളാദേശ് കുടിയേറ്റക്കാരോട് മോദി

Posted: 27 Apr 2014 10:30 PM PDT

Image: 

സെറാംപൂര്‍: അധികാരത്തിലത്തെിയാല്‍ ബംഗ്ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നരേന്ദ്ര മോദി. വോട്ടുകള്‍ക്കു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പരവതാനി വിരിക്കുകയാണെന്നും മോദി പറഞ്ഞു. മെയ് 16 ന് ശേഷം ബംഗ്ളാദേശികള്‍ രാജ്യം വിടാന്‍ തയാറായിരിക്കൊള്ളണമെന്നും മോദി മുന്നറിയിപ്പു നല്‍കി. ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന സെറാംപൂരിലാണ് മോദി കഴിഞ്ഞ ദിവസം സംസാരിച്ചത്.
വോട്ട് ബാങ്കിനു വേണ്ടി രാഷ്ട്രീയക്കാര്‍  കുടിയേറ്റക്കാര്‍ക്ക് പരവതാനി വിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് മോദി പറഞ്ഞു. ബിഹാറില്‍ നിന്നോ ഒഡിഷയില്‍ നിന്നോ വരുന്നവരെ അന്യരായി കാണുന്നവര്‍ ബംഗ്ളാദേശികള്‍ വന്നാല്‍ സന്തോഷിക്കുകയാണെന്നും മോദി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി രാജ്യത്തെ തകര്‍ക്കാനാവില്ളെന്നും ഇടതുപക്ഷം 35 വര്‍ഷം കൊണ്ട് വരുത്തിയ നഷ്ടത്തേക്കാള്‍ നഷ്ടം മമതാ ബാനര്‍ജി സര്‍ക്കാര്‍ മുപ്പത്തഞ്ച് മാസം കൊണ്ട് വരുത്തിവെച്ചെന്നും മോദി ആരോപിച്ചു.
1971 ന് ശേഷം അസമിലേക്കും ബംഗാളിലേക്കും കുടിയേറിയവരെ അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കുമെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങും നേരത്തെ വ്യക്തമാക്കിയിരുന്നു.

നരേന്ദ്രമോദി ഗുജറാത്തിന്‍്റെ കശാപ്പുകാരന്‍ -തൃണമൂല്‍ കോണ്‍ഗ്രസ്

Posted: 27 Apr 2014 10:14 PM PDT

Image: 

കൊല്‍കത്ത: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. നരേന്ദ്രമോദി ഗുജറാത്തിന്‍്റെ കശാപ്പുകാരനാണെന്നാണ് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയിന്‍ ട്വീറ്റ് ചെയ്തത്. സ്വന്തം ഭാര്യയെ പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്തയാളാണ് മോദി. ബംഗാളിലെ വികസന മാതൃകയെ കുറിച്ച് പറയാന്‍ മോദിക്ക് ഉത്തരമില്ല. അതുകൊണ്ടാണ് അദ്ദേഹം വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതെന്നും ഒബ്രയിന്‍  ട്വിറ്ററിലൂടെ പരാമര്‍ശിച്ചു.
ഇടതുപക്ഷം ബംഗാളില്‍ ഉണ്ടാക്കിയ നാശത്തേക്കാള്‍ കൂടുതലാണ് മുഖ്യമന്ത്രിയായ മമത ബാനാര്‍ജി്യുടെ ഭരണമുണ്ടാക്കിയതെന്ന് നരേന്ദ്രമോദി നേരത്തെ വിമര്‍ശിച്ചിരുന്നു.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP