സ്വാഗതം
WELCOME

News Update..

Friday, April 25, 2014

അജണ്ടയിലില്ലാത്ത കാര്യത്തില്‍ ചര്‍ച്ച, തര്‍ക്കം; ഒടുവില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ Madhyamam News Feeds

അജണ്ടയിലില്ലാത്ത കാര്യത്തില്‍ ചര്‍ച്ച, തര്‍ക്കം; ഒടുവില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ Madhyamam News Feeds

Link to

അജണ്ടയിലില്ലാത്ത കാര്യത്തില്‍ ചര്‍ച്ച, തര്‍ക്കം; ഒടുവില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Posted: 24 Apr 2014 11:41 PM PDT

തൃശൂര്‍: കൗണ്‍സിലില്‍ തീരുമാനമോ അജണ്ടയില്‍ വിഷയമോ ഇല്ലാത്ത കാര്യത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ചേരിതിരിഞ്ഞ് ചര്‍ച്ചയും തര്‍ക്കവും ഒടുവില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷനും. റെയില്‍വേ സ്റ്റേഷനിലേക്കുള്ള മൂന്നാം കവാടത്തിന്‍െറ കാര്യം അജണ്ടയില്‍ പരാമര്‍ശമില്ലാതിരുന്നിട്ടും ഒന്നര മണിക്കൂറാണ് വ്യാഴാഴ്ച ചേര്‍ന്ന കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. ഒടുവില്‍ തുടര്‍നടപടി ആലോചിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റിക്ക് വിട്ട് വിഷയം അവസാനിപ്പിച്ചു.
ഐ.പി. പോള്‍ മേയറായിരിക്കെ റെയില്‍വേ സ്റ്റേഷന്‍െറ മൂന്നാം കവാടത്തിന് കണ്ടുവെച്ച സ്ഥലവുമായി ബന്ധപ്പെട്ട കാര്യമാണ് ചര്‍ച്ചയായത്. പദ്ധതിക്ക് കണ്ടുവെച്ച സ്വകാര്യ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയെന്നു പറഞ്ഞ് കോര്‍പറേഷന്‍െറ നിര്‍മാണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. അജണ്ടയിലേക്ക് കടക്കും മുമ്പ് അരമണിക്കൂര്‍ പൊതുചര്‍ച്ചയെന്ന ആമുഖത്തോടെ കൗണ്‍സില്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷത്തുനിന്ന് അഡ്വ. എം.പി. ശ്രീനിവാസനാണ് വിഷയം എടുത്തിട്ടത്. മൂന്നാമതൊരു കവാടം നിര്‍മിക്കാന്‍ ആലോചിക്കുന്ന സ്ഥലത്ത് സ്വകാര്യകെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മേയര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതില്‍ തീരുമാനമെടുക്കാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഇത് പാര്‍ട്ടി നിലപാടാണോ എന്ന് കോണ്‍ഗ്രസിലെ പി.യു. ഹംസ ചോദിച്ചതോടെ വിഷയം ചൂടായി. പാര്‍ട്ടി നിശ്ചയിച്ച കൗണ്‍സിലര്‍ എന്ന നിലയില്‍ താന്‍ പറയുന്നത് പാര്‍ട്ടി നിലപാട് തന്നെയെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.
അതേസമയം, റെയില്‍വേക്ക് ഇപ്പോഴൊരു മൂന്നാം കവാടത്തിന്‍െറ ആവശ്യമുണ്ടോയെന്ന പ്രതിപക്ഷനേതാവ് പി.എ. പുരുഷോത്തമന്‍െറ ചോദ്യം ഫലത്തില്‍ സ്വന്തം കക്ഷിയില്‍പെട്ട അഡ്വ. ശ്രീനിവാസനോടായിരുന്നു. പുതിയ കവാടമല്ല, റോഡുകള്‍ വീതി കൂട്ടുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് പുരുഷോത്തമന്‍ പറഞ്ഞു.
ദിവാന്‍ജിമൂല മേല്‍പാലവും പട്ടാളം റോഡിലെ കുപ്പിക്കഴുത്തും മൂന്നാം കവാടത്തിനേക്കാള്‍ അടിയന്തരമായി ഇടപെടേണ്ട വിഷയമാണ്. മോഡല്‍ റോഡെന്ന് അവകാശപ്പെടുന്ന എം.ജി റോഡില്‍ പടിഞ്ഞാറേകോട്ട മുതല്‍ നടുവിലാല്‍ വരെ വികസനം വേഗത്തിലാക്കണം. ഇതൊന്നും ചെയ്യാതെ 300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മൂന്നാം കവാടം പദ്ധതി എന്തടിസ്ഥാനത്തിലാണ് ചര്‍ച്ച ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇതോടെ പി.യു. ഹംസ വീണ്ടും എഴുന്നേറ്റു. പ്രതിപക്ഷനേതാവും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയില്‍പെട്ട കൗണ്‍സിലറും വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെ തന്‍െറ ചോദ്യം പ്രസക്തമായെന്ന് ഹംസ പറഞ്ഞു.
കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നായിരുന്നു ഐ.പി. പോളിന്‍െറ ആവശ്യം. എന്നാല്‍, അദ്ദേഹത്തിന്‍െറ ആവശ്യത്തെ കോണ്‍ഗ്രസുകാരനായ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗിരീഷ്കുമാര്‍ എതിര്‍ത്തു. മുകേഷ് കൂളപ്പറമ്പിലും ഐ.പി. പോളിന്‍െറ വാദത്തിനെതിരെ നിലപാടെടുത്തു. വിനോദ് പൊള്ളാഞ്ചേരി, എം.കെ. സിദ്ധാര്‍ഥന്‍, കെ.എസ്. സന്തോഷ്, ജോണ്‍ കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ ഇടപെട്ടു. ഇതോടെ പദ്ധതി ആവശ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ യോഗം വിളിക്കാനും അതില്‍ റെയില്‍വേ അധികൃതരെ പങ്കെടുപ്പിക്കാനും തീരുമാനിക്കുകയാണെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍ അറിയിച്ചു. അതേസമയം, കെട്ടിടനിര്‍മാണ അനുമതി നല്‍കിയ എക്സി. എന്‍ജിനീയറെ ആ ചുമതലയില്‍നിന്ന് മാറ്റി മറ്റൊരു ഉദ്യോഗസ്ഥന് ചുമതല കൈമാറിയതായി മേയര്‍ അറിയിച്ചു. നടപടിയെടുത്ത ശേഷമാണ് വിഷയം കൗണ്‍സിലില്‍ എത്തിച്ചതെന്ന് മേയര്‍ വ്യക്തമാക്കി. മുന്‍ മേയര്‍ രാജിവെച്ച ദിവസം തന്നെ കവാടത്തിന് നിര്‍ദേശിച്ച സ്ഥലത്ത് ഭൂവുടമക്ക് കെട്ടിടനിര്‍മാണ അനുമതി നല്‍കിയിരുന്നു.
എന്നാല്‍, കുട്ടനെല്ലൂര്‍ റീജന്‍സി ക്ളബിന്‍െറ ലൈസന്‍സ് റദ്ദാക്കണമെന്ന ഗവ. സെക്രട്ടറിയുടെ ഉത്തരവ് മൂന്നുമാസം പൂഴ്ത്തിവെച്ച സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിക്ക് തീരുമാനമുണ്ടായില്ല. വികലാംഗരുടെ ജീവിതോപാധിയായ പെട്ടിക്കടകള്‍ ഇടിച്ചുനിരത്തുന്ന ശുഷ്കാന്തി ഈ ആഡംബര ക്ളബിന്‍െറ കാര്യത്തില്‍ ഉണ്ടായില്ലെന്ന് അഡ്വ. മുകുന്ദന്‍ ചൂണ്ടിക്കാട്ടി. ക്ളബിന്‍െറ കാര്യത്തില്‍ രേഖകള്‍ അടുത്ത കൗണ്‍സിലില്‍ വെക്കാമെന്ന് മേയര്‍ അറിയിച്ചു.
മൂന്നാം കവാടത്തിന്‍െറ കാര്യത്തില്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ക്കിടയിലുണ്ടായ ഭിന്നത വളമാക്കിയാണ് ഉദ്യോഗസ്ഥനെ ബലിയാടാക്കാന്‍ മേയറും മുന്‍ മേയറും കൈകോര്‍ത്തത്. ബില്‍ഡിങ് സെക്ഷനിലെ എക്സി. എന്‍ജിനീയറായ ഉണ്ണികൃഷ്ണന്‍ നല്‍കിയ അനുമതി റദ്ദാക്കാനും കൗണ്‍സില്‍ യോഗം തത്വത്തില്‍ തീരുമാനിച്ചു. അന്തിമ തീരുമാനം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ കൈക്കൊള്ളും. കുടിവെള്ള വിതരണം സംബന്ധിച്ച പുതിയ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ ഒല്ലൂര്‍ മേഖലയില്‍ മാത്രമാണ് കുടിവെള്ള വിതരണ വാഹനം പോകുന്നതെന്ന ആക്ഷേപം ഭരണകക്ഷിയംഗങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, കുടിവെള്ള വിതരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ജോണ്‍ കാഞ്ഞിരത്തിങ്കല്‍ ആരോപിച്ചു.
ഇതില്‍ വിജിലന്‍സിന് പരാതി നല്‍കുമെന്നും വ്യക്തമാക്കി. സ്വരാജ് റൗണ്ടിലെ നെഹ്റുപാര്‍ക്കിന്‍െറ നവീകരണം വേഗത്തിലാക്കുമെന്ന് മേയര്‍ അറിയിച്ചു. സ്വകാര്യ പരസ്യകമ്പനിയാണ് നവീകരണം ഏറ്റെടുത്തിരുന്നത്. എന്നാല്‍, പരസ്യം സ്ഥാപിക്കുന്നതില്‍ നേരിട്ട തടസ്സത്തെ തുടര്‍ന്ന് പ്രവൃത്തി നിലച്ചു. നഗരത്തിലെ വൈദ്യുതി കാലുകളില്‍ പരസ്യം സ്ഥാപിക്കാന്‍ കരാറെടുത്ത സ്റ്റാര്‍ കമ്യൂണിക്കേഷന്‍ എന്ന സ്ഥാപനം കരാര്‍ പ്രകാരമുള്ള തുകയടക്കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ നടപടിയെടുക്കാനും പൂങ്കുന്നം സീതാറാം മില്ലിലെ വൈദ്യുതി ബില്ലില്‍ പലിശ ഇളവ് ആവശ്യപ്പെട്ടുള്ള കത്തില്‍ വിശദാംശങ്ങള്‍ സര്‍ക്കാറിനെ അറിയിച്ച ശേഷം തീരുമാനിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.

കുടിവെള്ളം മോഷ്ടിക്കേണ്ട ഗതികേടില്‍ കക്കറ കായപ്പൊയില്‍ നിവാസികള്‍

Posted: 24 Apr 2014 11:37 PM PDT

ചെറുപുഴ: എരമം കുറ്റൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പെട്ട കക്കറ കായപ്പൊയില്‍ പട്ടികവര്‍ഗ കോളനിവാസികള്‍ കുടിവെള്ളം മോഷ്ടിക്കേണ്ട ഗതികേടിലേക്ക്.
കക്കറ-വെള്ളോറ റോഡിന്‍െറ ഇരുഭാഗങ്ങളിലായി താമസിക്കുന്ന 60ഓളം പട്ടികവര്‍ഗ കുടുംബങ്ങളാണ് വേനലായതോടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്‍െറ പിടിയിലമര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ മിച്ചഭൂമിയില്‍ താമസിക്കുന്ന കോളനിയില്‍ രണ്ടുവീതം പൊതുകിണറുകളും കുഴല്‍കിണറുകളുമുണ്ട്. വേനലാരംഭിക്കുന്നതോടെ പൊതുകിണറുകളിലെ വെള്ളം പൂര്‍ണമായി ഇല്ലാതാവും. കുഴല്‍കിണറുകള്‍ രണ്ടും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഉപയോഗശൂന്യമാകും. കായപ്പൊയില്‍ കിഴക്കേകോളനിക്കാര്‍ ഇപ്പോള്‍ ഒരു കിലോമീറ്ററിലധികം സഞ്ചരിച്ച് കോവിക്കുണ്ട് എന്ന സ്ഥലത്തെ ഗുഹയില്‍നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. വെള്ളവുമായി കുത്തനെയുള്ള കയറ്റംകയറിവേണം വീടുകളിലെത്താന്‍. കോളനിയിലെ 70കാരിയായ കുണ്ടയം കോടന്‍ മീനാക്ഷിയെപോലുള്ള വയോജനങ്ങളാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. കോളനിയുടെ തെക്കുഭാഗത്തുള്ളവര്‍ സമീപത്തെ വീടുകളെയാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്. ജലക്ഷാമം രൂക്ഷമായതിനാല്‍ പല വീട്ടുടമകളും റേഷന്‍കണക്കിനാണ് വെള്ളമെടുക്കാന്‍ അനുവദിക്കുന്നത്. രാത്രികാലങ്ങളില്‍ വീട്ടുകാരറിയാതെ കോളനിക്കാര്‍ വെള്ളം കോരിക്കൊണ്ടുപോകാതിരിക്കാന്‍ കപ്പിയും കയറും എടുത്തുമാറ്റാറുണ്ടെന്നും കോളനിക്കാര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം പഞ്ചായത്ത് ഇടപെട്ട് വാഹനത്തില്‍ കുടിവെള്ളമെത്തിച്ചിരുന്നെങ്കിലും ഇത്തവണ അതുമുണ്ടായില്ല. ജില്ലാ പഞ്ചായത്തിന്‍െറ കുടിവെള്ളപദ്ധതി പ്രദേശത്ത് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രാരംഭഘട്ടംപോലും ഇതുവരെ കടന്നിട്ടില്ല. ഭവനരഹിതരും പട്ടയമില്ലാത്തവരുമായ കൂലിവേലക്കാരാണ് കോളനിയിലധികവും.
കുടിവെള്ളവും കൂടി കിട്ടാക്കനിയായതോടെ ഈ കോളനിയുടെ ദുരിതങ്ങള്‍ ആരു പരിഹരിക്കുമെന്നറിയാതെ ഉഴലുകയാണ് കായപ്പൊയില്‍ നിവാസികള്‍.

പ്ളസ്വണ്‍ പ്രവേശം: ആശങ്കയോടെ വിദ്യാര്‍ഥികള്‍

Posted: 24 Apr 2014 11:32 PM PDT

ഇരിക്കൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയ ശതമാനം ഉയര്‍ന്നതും എ പ്ളസുകാരുടെ വര്‍ധനവും ജില്ലയില്‍ പ്ളസ്വണ്‍ പ്രവേശം സങ്കീര്‍ണമാക്കും.
വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത പ്രദേശങ്ങളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഇഷ്ട വിഷയങ്ങള്‍ക്ക് പ്ളസ്വണ്‍ പ്രവേശം ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
മലയോര മേഖലയിലെ വിവിധ ഹൈസ്കൂളുകളില്‍നിന്നായി 5000ലധികം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. ഇതില്‍ 750ഓളം പേര്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ളസ് നേടിയവരാണ്. ഒമ്പതു വിഷയങ്ങളില്‍ എപ്ളസ് നേടിയവര്‍ 900ത്തോളം വരും.
ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ പ്ളസ്വണ്‍ പഠനത്തിന് പ്രധാനമായും ആശ്രയിക്കുന്ന വിദ്യാലയങ്ങളാണ് ഗവ. ഹയര്‍ സെക്കന്‍ഡറി ഇരിക്കൂര്‍, ഗവ. ഹയര്‍ സെക്കന്‍ഡറി പടിയൂര്‍, റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി പെരുവളത്തുപറമ്പ്, കെ.പി.സി ഹയര്‍ സെക്കന്‍ഡറി പട്ടാനൂര്‍, എ.കെ.ജി.എച്ച്.എസ്.എസ് മലപ്പട്ടം, ഗവ. ഹയര്‍ സെക്കന്‍ഡറി ശ്രീകണ്ഠപുരം, മേരിലാന്‍ഡ് ഹൈസ്കൂള്‍ മടമ്പം, ഗവ. ഹയര്‍ സെക്കന്‍ഡറി നെടുങ്ങോം, സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പയ്യാവൂര്‍, സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസ് നെല്ലിക്കുറ്റി, ദേവമാതാ എച്ച്.എസ്.എസ് പൈസക്കരി, സെന്‍റ്മേരീസ് എച്ച്.എസ്.എസ് ചന്ദനക്കാംപാറ, സെന്‍റ്ജോര്‍ജ് എച്ച്.എസ്.എസ്. കുടിയാന്മല, സെന്‍റ് അഗസ്റ്റിന്‍ എച്ച്.എസ്.എസ് നെല്ലിക്കുറ്റി, സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസ് ചെമ്പന്തൊട്ടി, നിര്‍മല എച്ച്.എസ്.എസ് ചെമ്പേരി, ഗവ. എച്ച്.എസ്.എസ് ചുഴലി, ഗവ. എച്ച്.എസ്.എസ് കൊയ്യം, കൂടാളി ഹൈസ്കൂള്‍ എന്നിവ. ഈ സ്കൂളുകളില്‍ 60 ബാച്ചുകളിലായി 3500 കുട്ടികള്‍ക്കാണ് പ്രവേശം ലഭിക്കുക.
അഡ്മിഷന് ഏക ജാലക സംവിധാനമായതിനാല്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് പ്രവേശം അസാധ്യമാവും. 1500ലധികം കുട്ടികള്‍ ഓപണ്‍ സ്കൂളുകളെ ആശ്രയിക്കേണ്ടിവരും.
മാനേജ്മെന്‍റ് സ്കൂളുകളില്‍ മാനേജ്മെന്‍റ് ക്വാട്ടയില്‍ പണം വാങ്ങി ഇഷ്ടക്കാര്‍ക്കാണ് പലയിടത്തും അഡ്മിഷന്‍ നല്‍കുന്നത്. സാധാരണക്കാരുടെ നൂറുകണക്കിന് കുട്ടികള്‍ക്ക് പാരലല്‍ കോളജുകളെ ആശ്രയിക്കേണ്ട സ്ഥിതി വരുമെന്ന ആശങ്കയുമുണ്ട്.
സീറ്റ് കിട്ടാനുള്ള നെട്ടോട്ടത്തിനിടയില്‍ സ്വകാര്യ സ്കൂളുകളിലെ മാനേജ്മെന്‍റ് സീറ്റുകള്‍ സ്വന്തമാക്കാനുള്ള ശ്രമവും രക്ഷിതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.
മാനേജ്മെന്‍റ് സീറ്റുകള്‍ക്ക് മലയോര മേഖലയില്‍ 25,000 രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് വിവരം.
സീറ്റ് കുറവുള്ള സ്കൂളുകളില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കുമെന്ന വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.

ഫലസ്തീനുമായുള്ള സമധാന ചര്‍ച്ചയില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറി; സാമ്പത്തിക ഉപരോധത്തിന് നീക്കം

Posted: 24 Apr 2014 11:28 PM PDT

Image: 

ജറൂസലേം: ഫലസ്തീനിലെ പുതിയ സംഭവവികാസത്തിന്‍റെ നീരസത്തില്‍ സമാധാന ചര്‍ച്ചയില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറി. നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ഭിന്നതകള്‍ മാറ്റിവെച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഹമാസും ഫതഹും കരാറില്‍ എത്തിച്ചേര്‍ന്നതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.

ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നത്. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനി തങ്ങളില്ളെന്ന് ഇസ്രായേല്‍ തീരുമാനിക്കുകയായിരുന്നു. ഫലസ്തീനെതിരെ സാമ്പത്തിക ഉപരോധത്തിന് ഇസ്രായേല്‍ പദ്ധതിയിടുന്നതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ഇസ്രായേലിന്‍റെ  ഈ തീരുമാനത്തില്‍  സാധ്യമായ വഴികള്‍ തേടുമെന്നും ഇപ്പോള്‍ ഫലസ്തീന്‍റെ ഏകോപനത്തിനും ദേശീയ ഐക്യത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും മുതിര്‍ന്ന ഫല്സതീന്‍ ഓഫീസര്‍ സാഇബ് എറാക്കത്ത് പ്രതികരിച്ചു.

ഫതഹിന്‍റെയും ഹമാസിന്‍റെയും ഒന്നിക്കലിനെതിരെ കടുത്ത ഭാഷയില്‍ ഇസ്രായേല്‍ പ്രതികരിച്ചിരുന്നു. ഹമാസിനെ ഭീകര പട്ടികയില്‍ ആണ് ഇസ്രായല്‍ പെടുത്തിയിരിക്കുന്നത്.

തീരുമാനത്തിനെതിരെ യു.എസും രംഗത്തു വന്നിരുന്നു. അതേസമയം, വരുന്ന അഞ്ച് ആഴ്ചക്കകം സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്ഫലസ്തീന്‍ ഭരണകൂടം.

ടോള്‍ തുടരുമെന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍

Posted: 24 Apr 2014 11:26 PM PDT

കൊച്ചി: പൊന്നുരുന്നി മേല്‍പാലത്തിലെ ടോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ പിരിവ് നിര്‍ത്തിവെക്കണമെന്ന ആവശ്യം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ തള്ളി. ടോള്‍ പിരിവിന് ശ്രമിച്ചാല്‍ തടയുമെന്നാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പിരിവിനെതിരെ ബുധനാഴ്ച ഇടതു യുവജന സംഘടനകളുടെ ഉപരോധത്തെ തുടര്‍ന്നാണ് മേയറുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ഉച്ചക്ക് 2.30ഓടെ ആരംഭിച്ച യോഗത്തില്‍ സി.പി.എം, സി.പി.ഐ, ബി.ജെ.പി, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രതിനിധികള്‍ പങ്കെടുത്തു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. പാലത്തില്‍ ടോള്‍ പിരിവ് അനുവദിക്കാനാകില്ലെന്നാണ് സംഘടനകള്‍ യോഗത്തില്‍ അറിയിച്ചത്. എന്നാല്‍, നിര്‍മാണത്തിന് 25കോടി ചെലവായെന്നും മൂന്നുകോടി ജനുറം പദ്ധതിയില്‍പ്പെടുത്തി കൊച്ചി കോര്‍പറേഷനും 10 കോടി സതേണ്‍ റെയില്‍വേയും നല്‍കുമെന്നും ആര്‍.ബി.ഡി.സി.കെ അധികൃതര്‍ യോഗത്തെ അറിയിച്ചു. 12കോടി ലഭിക്കുംവരെ ടോള്‍ പിരിക്കാതെ പറ്റില്ലെന്നും അല്ലാത്തപക്ഷം ഇത്രയും തുക സര്‍ക്കാറോ കോര്‍പറേഷനോ മറ്റേതെങ്കിലും സംവിധാനത്തിലൂടെ ലഭ്യമാക്കണമെന്നും അവര്‍ അറിയിച്ചു.
വടുതല പാലത്തിന് 50 കോടി നല്‍കാന്‍ സര്‍ക്കാര്‍ തയാറായ സാഹചര്യത്തില്‍ പൊന്നുരുന്നി പാലത്തിന് 12കോടി സര്‍ക്കാര്‍ അനുവദിക്കണമെന്ന് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അഞ്ച് കി.മീറ്ററിനിടെ രണ്ട് ടോളുകള്‍ നല്‍കാന്‍ യാത്രക്കാരെ നിര്‍ബന്ധിക്കാനാവില്ല. നിര്‍മാണത്തിന് ഫണ്ട് ലഭ്യമാക്കാന്‍ കോര്‍പറേഷന് പറ്റിയ പാളിച്ച പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ടോള്‍ പിരിവ് ഇല്ലാതാക്കുംവിധം ശേഷിക്കുന്ന തുക ഒഴിവാക്കി സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കാമെന്നാണ് മേയര്‍ അറിയിച്ചത്. മേയറുടെ അഭിപ്രായത്തോട് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ യോജിച്ചതോടെ പിരിവ് പിന്‍വലിക്കണമെന്നഭ്യര്‍ഥിച്ച് സര്‍ക്കാറിന് കത്തയക്കാനും തീരുമാനമായി. എന്നാല്‍, സര്‍ക്കാര്‍ നിലപാട് വരുംവരെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന ആവശ്യം സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു.
ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന പാലങ്ങളിലും റോഡുകളിലും ടോള്‍ പിരിക്കുന്നതുസംബന്ധിച്ച് 2009ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ടോള്‍ പിരിവ് നിര്‍ത്താനാവില്ലെന്ന് ആര്‍.ബി.ഡി.സി.കെ അധികൃതര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ നിര്‍ത്താമെന്ന നിലപാടാണ് ആര്‍.ബി.ഡി.സി.കെ സ്വീകരിച്ചത്.
എന്നാല്‍, പിരിച്ചാല്‍ തടയുമെന്ന് സംഘടനാപ്രതിനിധികളും വ്യക്തമാക്കി. സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട കത്ത് വെള്ളിയാഴ്ചതന്നെ നല്‍കാമെന്നും ഒരാഴ്ചക്കകം തീരുമാനമെടുപ്പിക്കാന്‍ ശ്രമിക്കാമെന്നും മേയര്‍ ഉറപ്പുനല്‍കി. ടോള്‍ പിരിച്ചാല്‍ തടയുമെന്ന പ്രഖ്യാപനത്തോടെ യോഗം അവസാനിപ്പിക്കുകയായിരുന്നു.
സി.പി.എം നേതാക്കളായ കൗണ്‍സിലര്‍ കെ.വി. മനോജ്, കെ.ഡി. വിന്‍സെന്‍റ്, സി.പി.ഐ പ്രതിനിധികളായ ഇ.എം. സുനില്‍കുമാര്‍, സി.കെ. സുധീര്‍, കൗണ്‍സിലര്‍മാരായ സി.എ. ഷക്കീര്‍, ജോജി കുരീക്കാട്, ഡി.വൈ.എഫ്.ഐ നേതാവ് സി. സതീഷ്, എ.ഐ.വൈ.എഫ് നേതാക്കളായ ടി.സി. സഞ്ജിത്, അഡ്വ. സന്തോഷ് പീറ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കുരങ്ങുപനി: ഭീതി വേണ്ടെന്ന് ഡി.എം.ഒ

Posted: 24 Apr 2014 11:23 PM PDT

ചെങ്ങന്നൂര്‍: കുരങ്ങുപനി സംബന്ധിച്ച് ജനങ്ങള്‍ക്ക് ഭീതിവേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സഫിയബീവി. കുരങ്ങുപനി ഉണ്ടായ കാവ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം വിശദീകരിക്കുകയായിരുന്നു അവര്‍.
ബുധനൂര്‍ ഇലഞ്ഞിമേല്‍ വള്ളിക്കാവ് ദേവീക്ഷേത്രത്തിലെ എട്ടരയേക്കര്‍ വിസ്തൃതിയുള്ള രണ്ട് കാവുകളില്‍ കഴിയുന്ന കുരങ്ങുകളിലാണ് പനി പിടിച്ചതായി കണ്ടെത്തിയത്. ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വ്യാഴാഴ്ച ഉച്ചക്ക് ക്ഷേത്ര പരിസരങ്ങളും കാവുകളും ചുറ്റുപാടുകളിലുള്ള വീടുകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കി. ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥര്‍, ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ എന്നിവരോട് കാര്യങ്ങള്‍ വിശദീകരിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് വിദഗ്ധസംഘം സ്ഥലത്ത് എത്തിയത്.ആറുമാസം മുമ്പ് വേനലില്‍ കുരങ്ങുകള്‍ക്ക് അതിസാരവും വിറയലും അനുഭവപ്പെട്ടിരുന്നു. ഇതുമൂലം അഞ്ച് കുരങ്ങുകള്‍ ചത്തിരുന്നു. വനം-മൃഗസംരക്ഷണ വകുപ്പുകളെ വിവരം അറിയിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. രോഗലക്ഷണം കാണപ്പെട്ട രണ്ട് കുരങ്ങുകളെ മയക്കുവെടി വെച്ച് പിടിച്ചുകൊണ്ടുപോയി നിരീക്ഷണ വിധേയമാക്കി. മുമ്പ് ഇത്തരത്തിലുള്ള രോഗങ്ങള്‍ കുരങ്ങുകള്‍ക്ക് ഉണ്ടായപ്പോള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ വിദഗ്ധസംഘത്തോട് പരാതിപ്പെട്ടു. രോഗം സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് വെളിപ്പെടുത്തുമ്പോള്‍ അതില്‍ ഭീതിയുടെ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
കുരങ്ങുകളിലെ ചെള്ളിന്‍െറ കടിയേറ്റാണ് രോഗം പടരുന്നത്. ചെള്ളിനെ നശിപ്പിക്കുന്നതിന് രാസമിശ്രിതം കാവിലും പരിസരങ്ങളിലും തളിച്ചു. മൃഗങ്ങളില്‍ രോഗലക്ഷണം കാണുന്നുണ്ടോയെന്ന് പരിശോധനയും നടത്തി. ഇടുക്കി, കര്‍ണാടകയിലെ ഷിമോഗ, മംഗലാപുരം എന്നിവിടങ്ങളില്‍ കുരങ്ങുപനി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അവിടെയൊന്നും അത് മനുഷ്യരിലേക്ക് പടര്‍ന്നതായി വിവരമില്ല. രോഗംബാധിച്ച കുരങ്ങനെ നേരത്തേ മൃഗസംരക്ഷണ വകുപ്പ് കൊണ്ടുപോയെങ്കിലും അതേക്കുറിച്ചുള്ള വിവരങ്ങളൊന്നും ദേവസ്വം ബോര്‍ഡിനെയൊ ക്ഷേത്രോപദേശക സമിതിയെയൊ അറിയിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കുരങ്ങുകളുടെ സംരക്ഷണ ചുമതല വനം-മൃഗസംരക്ഷണ വകുപ്പുകള്‍ ഏറ്റെടുക്കണമെന്നും കാവുകള്‍ സംരക്ഷിക്കണമെന്നും വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും കുരങ്ങുകളെ പരിശോധനക്ക് വിധേയമാക്കണമെന്നും ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് ചന്ദ്രന്‍പിള്ള, സെക്രട്ടറി ഗോപന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ പുലിയൂര്‍ ഇലഞ്ഞിമേല്‍ എം.എസ്.സി.എല്‍.പി സ്കൂളില്‍ ബോധവത്കരണ ക്ളാസ് നടത്തുമെന്ന് ഡി.എം.ഒ പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ കുരങ്ങുപനി സംബന്ധിച്ചുള്ള പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിക്കും. തുടര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കും. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി അസി. ഡയറക്ടര്‍ ദിലീപ്കുമാര്‍, ജില്ലാ മലേറിയ ഓഫിസര്‍ രാജേഷ്, ബയോളജിസ്റ്റ് വിനോദ്, ബുധനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സംഗീത, പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോണ്‍ വര്‍ഗീസ്, ദേവസ്വം സബ്ഗ്രൂപ് ഓഫിസര്‍ വിജി പ്രകാശ്, ഉപദേശക സമിതി ഭാരവാഹികളായ രാജേഷ്, കൊട്ടാരത്തില്‍ ഗോപിനാഥന്‍ നായര്‍, രാജ്മോഹന്‍ എന്നിവരും പങ്കെടുത്തു.

ജില്ലയില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പുകള്‍ മേയ് 22ന്

Posted: 24 Apr 2014 11:17 PM PDT

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ മേയ് 22ന് ഉപതെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കും.
ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ എട്ടാം വാര്‍ഡായ വടക്കത്തറ, ആലത്തൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ എരിമയൂര്‍ മൂന്നാം വാര്‍ഡ്, അനങ്ങനടി ഗ്രാമപഞ്ചായത്തിലെ കോട്ടക്കുളം 12ാം വാര്‍ഡ്, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുപ്പാകുറിശ്ശിയിലെ 14ാം വാര്‍ഡ്, അഗളി പഞ്ചായത്തിലെ ചിണ്ടക്കിയിലെ ഒന്നാം വാര്‍ഡ്, ഭൂതിവഴിയിലെ എട്ടാം വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെയും അനങ്ങനടി ഗ്രാമപഞ്ചായത്തിലെയും വാര്‍ഡുകള്‍ വനിതാസംവരവുമാണ്. അഗളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകള്‍ പട്ടികവര്‍ഗ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. മേയ് രണ്ട് വരെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മപരിശോധന നടത്തും. മേയ് അഞ്ച് വരെ പത്രിക പിന്‍വലിക്കാം.
മുനിസിപ്പാലിറ്റി വാര്‍ഡുകളിലും ബ്ളോക്കുകളിലും മത്സരിക്കുന്നവര്‍ 2000 രൂപ കെട്ടിവക്കണം. ഇവര്‍ക്കുള്ള തെരഞ്ഞെടുപ്പ് ചെലവിന്‍െറ പരിധി 30,000 രൂപയാണ്. പഞ്ചായത്തിലെ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ 1000 രൂപ കെട്ടിവെക്കണം. ഇവര്‍ക്ക് പരമാവധി 10,000 രൂപ വരെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഏപ്രില്‍ 25 മുതല്‍ വോട്ടെടുപ്പ് വരെ പെരുമാറ്റച്ചട്ടം നിലനില്‍ക്കും. വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പഞ്ചായത്തിലാകെ പെരുമാറ്റച്ചട്ടം ബാധകമാവും. മുനിസിപ്പാലിറ്റി, ബ്ളോക്ക് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ മാത്രമായിരിക്കും പെരുമാറ്റച്ചട്ടം ബാധകമാവുക.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരണാധികാരികളെ നിയമിച്ചു.
ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടറും ആലത്തൂര്‍ ബ്ളോക്ക് പഞ്ചായത്തില്‍ ജില്ലാ സപൈ്ള ഓഫിസറും വരണാധികാരികളാകും.
അനങ്ങനടി ഗ്രാമപഞ്ചായത്തില്‍ ഷൊര്‍ണൂര്‍ പി.ഡബ്ള്യു.ഡി അസി. എന്‍ജിനീയര്‍, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ എംപ്ളോയ്മെന്‍റ് ഓഫിസര്‍, അഗളി ഗ്രാമപഞ്ചായത്തില്‍ അട്ടപ്പാടി ഐ.ടി.ഡി.പി അസി. പ്രോജക്ട് ഓഫിസര്‍ എന്നിവര്‍ വരണാധികാരികളാകും.

കത്തുന്ന ചൂടേറ്റ് വെന്തുരുകി മലപ്പുറം

Posted: 24 Apr 2014 11:10 PM PDT

മലപ്പുറം: കനത്ത ചൂടില്‍ വെന്തുരുകുന്ന മലപ്പുറത്തിന്‍െറ നെഞ്ചിടിപ്പ് കൂട്ടി തീപിടിത്തം പെരുകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിദിനം ശരാശരി ഒരു അഗ്നിബാധയുണ്ടാവുന്നു. ജില്ലാ ആസ്ഥാനത്തെ ഫയര്‍ സ്റ്റേഷനിലുള്ളവര്‍ക്കാണ് പണി കൂടുതല്‍. മലപ്പുറം ഫയര്‍ സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായത് 100ലധികം തീപിടിത്തമാണ്. ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. വേനല്‍ കത്തിയാളുമ്പോള്‍ തീയണക്കാന്‍ മണിക്കൂറുകള്‍ പാടുപെടുകയാണ് അഗ്നിശമന സേനാംഗങ്ങള്‍.
ഈ വര്‍ഷം ഇതുവരെ മലപ്പുറം ഫയര്‍സ്റ്റേഷന്‍ അധികൃതര്‍ക്ക് ഏറ്റെടുക്കേണ്ടി വന്നത് 157 ദൗത്യങ്ങളാണ്. 124ഉം തീപിടിത്തമായിരുന്നു. ഇവയില്‍ 115ഓളം രണ്ട് മാസത്തിനിടെ സംഭവിച്ചതും. എട്ട് പ്രാവശ്യം മറ്റു നിലയങ്ങളിലേക്കും ഫയര്‍ എന്‍ജിന്‍ അയക്കേണ്ടി വന്നു. കശുമാവ്, തെങ്ങ്, റബര്‍ തുടങ്ങിയവയുടെ നിരവധി തോട്ടങ്ങള്‍ കത്തിയമര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. ആളപായമുണ്ടാവാത്തത് മാത്രമാണ് ആശ്വാസം. തീപിടിത്തം അധികവും മഞ്ചേരി ഭാഗത്തായിരുന്നു.

ഭൂപടം തിരുത്തിനല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം

Posted: 24 Apr 2014 11:05 PM PDT

സുല്‍ത്താന്‍ ബത്തേരി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ നിര്‍ണയവുമായി ബന്ധപ്പെട്ട് ജൈവ വൈവിധ്യ ബോര്‍ഡിന് ഭൂപടം തിരുത്തി നല്‍കാന്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പരിസ്ഥിതിലോല പ്രദേശങ്ങളും അല്ലാത്തവയും സ്വകാര്യ ഭൂമി, വനം, സര്‍ക്കാര്‍ ഭൂമി എന്നിങ്ങനെ വേര്‍തിരിച്ച് വിശദമായ മാപ് തയാറാക്കി നല്‍കാന്‍ ഏപ്രില്‍ 15നാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് സഹിതം 19ന് എത്തിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ആകെയുള്ള 123 വില്ലേജുകളില്‍ മൂന്ന് വില്ലേജുകളില്‍നിന്ന് മാത്രമാണ് 19ന് റിപ്പോര്‍ട്ടും മാപ്പും ലഭ്യമായത്.
കഴിഞ്ഞ ഒരു മാസമായി തെരഞ്ഞെടുപ്പിന്‍െറ തിരക്കിലായിരുന്ന റവന്യൂ ഉദ്യോഗസ്ഥന്മാരെ തേടി വിഷു, ഈസ്റ്റര്‍ അവധിക്കിടയിലാണ് ജൈവ വൈവിധ്യ ബോര്‍ഡിന്‍െറ നിര്‍ദേശമെത്തിയത്. അതിനിടയിലാണ് തകര്‍ത്തുപെയ്ത വേനല്‍ മഴയില്‍ പലയിടത്തും കൃഷി നശിച്ചത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഇനിയും കഴിഞ്ഞിട്ടില്ല. ഓരോ സര്‍വേ നമ്പറിലുംപെട്ട ഭൂമിയില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കണം. ഒരു സര്‍വേ നമ്പറില്‍ മാത്രം 500 ഏക്കറോളം ഭൂമി വരും. ഇതിന്‍െറ ഉടമസ്ഥാവകാശം, കൃഷി ഭൂമിയാണോ, ജനവാസ കേന്ദ്രമാണോ, വനഭൂമിയാണോ തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിശോധിക്കണം.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആശങ്കയിലായ ജനങ്ങള്‍ വിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്നത് ഉദ്യോഗസ്ഥരുടെ പ്രയാസം വര്‍ധിപ്പിക്കുകയാണ്.
വയനാട് ജില്ലയില്‍ കിടങ്ങനാട്, നൂല്‍പുഴ, തിരുനെല്ലി വില്ലേജുകളില്‍ നിന്ന് മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. റീസര്‍വേ പോലും പൂര്‍ത്തിയാവാത്ത മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ വില്ലേജുകളില്‍ ജൈവ വൈവിധ്യ ബോര്‍ഡിന്‍െറ നിര്‍ദേശം ബാലികേറാമലയായിരിക്കുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിവാദമായ പശ്ചാത്തലത്തില്‍ 2014 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിര്‍ണയവുമായി ബന്ധപ്പെട്ട് വില്ലേജുകളില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നബാധിതമായ 123 വില്ലേജുകളും റിപ്പോര്‍ട്ടും മാപ്പും ലിസ്റ്റും സഹിതം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള ഒരു പരാമര്‍ശവും ജൈവ വൈവിധ്യ ബോര്‍ഡ് ഇറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാറാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന തിടുക്കം ജീവനക്കാരില്‍ കടുത്ത വിമര്‍ശത്തിന് കാരണമായിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും സ്വകാര്യ ഭൂമികളും പരിസ്ഥിതിലോല പ്രദേശനിര്‍ണയത്തില്‍ നിന്നും മാറ്റിയാണ് ഇപ്പോള്‍ മാപ്പും റിപ്പോര്‍ട്ടും തയാറാക്കുന്നത്. അതത് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്ത്തല സമിതികള്‍ ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.
കരട ഭൂപടം വിശദമായി ചര്‍ച്ച ചെയ്ത് അന്തിമ രൂപമുണ്ടാക്കി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് ജൈവ വൈവിധ്യ ബോര്‍ഡിന്‍െറ നീക്കം.

രാജീവ് വധക്കേസ്: സുപ്രീംകോടതി ഉത്തരവ് നിരാശാജനകം -അര്‍പ്പുതമ്മാള്‍

Posted: 24 Apr 2014 10:48 PM PDT

Image: 

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ ബെഞ്ചിനുവിട്ട സുപ്രീംകോടതി ഉത്തരവില്‍ ദുഃഖമുണ്ടെന്ന് പേരറിവാളന്‍െറ അമ്മ അര്‍പ്പുതമ്മാള്‍. സുപ്രീംകോടതി ഉത്തരവ് നിരാശാജനകമാണ്. നിരപരാധിയായ മകനെ മോചിപ്പിക്കാനായി നിയമപോരാട്ടം തുടരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അര്‍പ്പുതമ്മാള്‍ പറഞ്ഞു.

23 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍ അടക്കമുള്ളവരെ സുപ്രീംകോടതിയാണ് വിട്ടയച്ചത്. തുടര്‍ന്ന് കേസിലെ ഏഴു പ്രതികളെയും വിട്ടയക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ കേസ്  ഭരണഘടനാ ബെഞ്ചിന്‍െറ പരിഗണനക്ക് വിട്ടിരിക്കുന്നു. കഴിഞ്ഞ 23 വര്‍ഷമായി എല്ലാം സഹിച്ച് മകന്‍െറ മോചനത്തിനായി കാത്തിരിക്കുകയാണ്. വിഷയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ളെന്നും അര്‍പ്പുതമ്മാള്‍ പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP