സ്വാഗതം
WELCOME

News Update..

Monday, April 7, 2014

പ്രവാസികള്‍ക്ക് ഇന്‍റര്‍നെറ്റ് വോട്ടിങ്: പഠിക്കാന്‍ സമിതിയെ നിയോഗിക്കും -തെര.കമ്മീഷന്‍ Madhyamam News Feeds

പ്രവാസികള്‍ക്ക് ഇന്‍റര്‍നെറ്റ് വോട്ടിങ്: പഠിക്കാന്‍ സമിതിയെ നിയോഗിക്കും -തെര.കമ്മീഷന്‍ Madhyamam News Feeds

Link to

പ്രവാസികള്‍ക്ക് ഇന്‍റര്‍നെറ്റ് വോട്ടിങ്: പഠിക്കാന്‍ സമിതിയെ നിയോഗിക്കും -തെര.കമ്മീഷന്‍

Posted: 07 Apr 2014 12:54 AM PDT

Image: 

ന്യൂഡല്‍ഹി: പ്രാവാസികള്‍ക്ക് ഇന്‍റര്‍നെറ്റ് വഴി വോട്ട് ചെയ്യുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഇന്‍റര്‍നെറ്റ് വഴിയുള്ള ഇലക്ട്രോണിക് വോട്ടിങ്ങിനെ കുറിച്ച് പഠിക്കുകയാണെന്നും തെരഞ്ഞെടുപ്പ്  കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം ചൊവ്വാഴ്ച കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
എന്നാല്‍ 16ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍റര്‍നെറ്റ് വോട്ടിങ്ങ് പ്രായാഗികമാകാന്‍ സാധ്യതയില്ല. രണ്ടാഴ്ച മുമ്പാണ് ഈ ഹരജി പരിഗണിക്ക് വന്നിരുന്നെങ്കില്‍ ഉചിതമായ തീരുമാനമെടുക്കാമായിരുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

റാന്‍ബാക്സി മരുന്നു കമ്പനിയെ സണ്‍ഫാര്‍മ ഏറ്റെടുക്കുന്നു

Posted: 07 Apr 2014 12:44 AM PDT

Image: 

ടോക്കിയോ: ഇന്ത്യയിലെ ഏറ്റവും വലിയ മരുന്നു കമ്പനിയായ റാന്‍ബാക്സിനെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യാ ലിമിറ്റഡ് സ്വന്തമാക്കുന്നു. 320 കോടി ഡോളറിനാണ് സണ്‍ഫാര്‍മ റാന്‍ബാക്സിനെ വാങ്ങുന്നത്. മുംബൈ, മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് സണ്‍ഫാര്‍മ.

ജപ്പാന്‍ കമ്പനിയായ ദൈചിയോ സാങ്കിയോ കോര്‍പറേഷന്‍ ലിമിറ്റഡ് ആണ് നിലവില്‍ റാന്‍ബാക്സിയുടെ 63.4 ശതമാനം ഓഹരിയുടെയും ഉടമകള്‍. നേരത്തെ റാന്‍ബാക്സിന്‍റെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച്  പ്രശ്നങ്ങള്‍ ഉയര്‍ന്നിരുന്നു. റാന്‍ബാക്സിയുടെ കര്‍ക്കാഡി പ്ളാന്‍റില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് യു.എസിലെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നിരോധം ഏര്‍പെടുത്തിയിരുന്നു.

നീക്കിയ ഫ്ളക്സുകള്‍ ഉപയോഗിച്ച് ബോധവത്കരണം

Posted: 07 Apr 2014 12:17 AM PDT

പത്തനംതിട്ട: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജില്ലാ ഭരണകൂടം നീക്കം ചെയ്ത ഫ്ളക്സുകള്‍ വോട്ടര്‍മാര്‍ക്ക് ബോധവത്കരണത്തിന് ഉപയോഗിക്കുന്നു.
സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ബാനറുകള്‍, ഫ്ളക്സുകളില്‍ പതിച്ച് പ്രധാന ജങ്ഷനുകളിലും വാഹനങ്ങളിലുംവെച്ച് ബോധവത്കരണം നടത്തുന്നതിനുള്ള പദ്ധതിക്കാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ എസ്. ഹരികിഷോറും ആന്‍റി ഡീഫെയ്സ്മെന്‍റ് സ്ക്വാഡിന്‍െറ ഏകോപന ചുമതലയുള്ള അസി. കലക്ടര്‍ പി.ബി. നൂഹും രൂപം നല്‍കിയിരിക്കുന്നത്. ചിട്ടയായ വോട്ടര്‍ വിദ്യാഭ്യാസം, തെരഞ്ഞെടുപ്പ് പങ്കാളിത്തം (സ്വീപ്) പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച അനേകം ഫ്ളക്സ് ബോര്‍ഡുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിയോഗിച്ച ആന്‍റി ഡീഫെയ്സ്മെന്‍റ് സ്ക്വാഡ് നീക്കം ചെയ്തിരുന്നു.
ഇവ നശിപ്പിക്കാതെ എങ്ങനെ ഉപയോഗിക്കാമെന്ന ആലോചനയാണ് നൂതന ആശയത്തിലേക്ക് നയിച്ചത്. ബോധവത്കരണത്തിലൂടെ പോളിങ് ശതമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 60 ശതമാനത്തില്‍ താഴെ പോളിങ് നടന്ന ജില്ലയിലെ 78 ബൂത്തുകളില്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ വീടുകളില്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന കലക്ടറുടെ കത്ത് വോട്ടേഴ്സ് സ്ളിപ്പിനൊപ്പം ബൂത്തുതല ഉദ്യോഗസ്ഥര്‍ മുഖേന വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നു.
പോളിങ് ശതമാനം കുറഞ്ഞ ബൂത്തുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ജില്ലാ ഭരണകൂടം ബോധവത്കരണ പരിപാടികള്‍ നടത്തിയത്. വോട്ടുയന്ത്രം പരിചയപ്പെടുത്തുന്നതിന് എല്ലാ നിയമസഭ മണ്ഡലത്തിലും ഒരുക്കിയ സംവിധാനത്തിന് ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

തോട്ടം മേഖലകളില്‍ ആവേശം പകര്‍ന്ന് ജോയ്സ് ജോര്‍ജ്

Posted: 07 Apr 2014 12:07 AM PDT

പീരുമേട് : പീരുമേടിന്‍െറ കാര്‍ഷിക തോട്ടം മേഖലകളില്‍ ആവേശം പകര്‍ന്ന് ഇടതു സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജ് എത്തി. മേരികുളത്തായിരുന്നു പര്യടനത്തിന് തുടക്കമായത്.
ഇ.എസ്. ബിജിമോള്‍ എം.എല്‍.എ പര്യടനം ഉദ്ഘാടനം ചെയ്തു. ചപ്പാത്തായിരുന്നു തൊട്ടടുത്ത സ്വീകരണ കേന്ദ്രം. സ്ത്രീകളും കുട്ടികളുമൊപ്പം ചപ്പാത്തിലെ സമരപ്പന്തലില്‍ ഒത്തുചേര്‍ന്നിരുന്നു.
സ്വീകരണം ഏറ്റുവാങ്ങി തൊട്ടടുത്ത ക്ഷേത്രോത്സവ കേന്ദ്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ മഞ്ഞ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പിന്നീട് തോട്ടം മേഖലയായിരുന്ന മ്ളാമലയിലായിരുന്നു സ്വീകരണം. ചെങ്കരയിലെത്തുമ്പോള്‍ താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടി സ്ഥാനാര്‍ഥിയെ കാത്തുനില്‍പുണ്ടായിരുന്നു. വെള്ളാരംകുന്നും കടന്ന് ആനവിലാസത്തിലെത്തുമ്പോള്‍ ഒരു സ്ഥാനാര്‍ഥിക്ക് പകരം 100 സ്ഥാനാര്‍ഥികള്‍ അണിനിരന്നു. മുഖത്ത് ജോയ്സ് ജോര്‍ജിന്‍െറ ചിത്രം ധരിച്ച് 100 പേര്‍ റോഡിന്‍െറ ഇരുവശത്തും കാത്തുനിന്നത് ഏവരെയും ആകര്‍ഷിച്ചു.
അണക്കരയിലെയും ആറാംമൈലിലെയും സ്വീകരണം ഏറ്റുവാങ്ങി കുമളിയിലെത്തുമ്പോള്‍ സമാനതകളില്ലാത്ത വരവേല്‍പാണ് ലഭിച്ചത്. ഇടുക്കി കവലയില്‍നിന്ന് സ്ഥാനാര്‍ഥിയെ സ്വീകരിച്ച് പ്രകടനമായാണ് ബസ്സ്റ്റാന്‍ഡ് മൈതാനിയില്‍ എത്തിച്ചേര്‍ന്നത്.
ഇവിടെ മുന്നൂറോളം പേര്‍ സ്ഥാനാര്‍ഥിയെ ഹാരാര്‍പ്പണം ചെയ്തു. തുടര്‍ന്ന് വാളാര്‍ഡി, വള്ളക്കടവ്, കറുപ്പുപാലം, അരണക്കല്‍, പുതുലയം, പാമ്പനാര്‍ എന്നീ തോട്ടം തൊഴിലാളി മേഖലകളില്‍ ആവേശ നിര്‍ഭരമായ വരവേല്‍പിനുശേഷം സമാപന കേന്ദ്രമായ വണ്ടിപ്പെരിയാറിലെത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമായ വണ്ടിപ്പെരിയാറില്‍ ഗംഭീരവരവേല്‍പാണ് ലഭിച്ചത്. എല്‍.ഡി.എഫിന്‍െറയും എച്ച്.എസ്.എസിന്‍െറയും നൂറോളം പ്രവര്‍ത്തകര്‍ ബൈക്കിലും മറ്റുവാഹനങ്ങളിലുമായി സ്ഥാനാര്‍ഥിയെ അനുഗമിച്ചു. എല്‍.ഡി.എഫ്, എച്ച്.എസ്.എസ് നേതാക്കളായ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, കെ.എസ്. മോഹനന്‍, പി.എ. രാജു, പി.എസ്. ഭാസ്കരന്‍, വാഴൂര്‍ സോമന്‍, ആന്‍റപ്പന്‍ എം. ജേക്കബ്, ജോസ് ഫിലിപ്, ജോണി ചെരിവുപറമ്പില്‍, സി.എസ്. രാജേന്ദ്രന്‍, മുനീര്‍ മൗലവി, കരീം കാഞ്ഞാര്‍, പി.സി. രാജന്‍, ആര്‍. തിലകന്‍, ജി. വിജയാനന്ദ്, കെ.എം. ഉഷ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

വിവാദപരാമര്‍ശം: പിണറായി മാപ്പ് പറയണം -ഉമ്മന്‍ചാണ്ടി

Posted: 07 Apr 2014 12:05 AM PDT

Image: 

പത്തനംതിട്ട: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റാന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിണറായിയുടെ പരാമര്‍ശത്തിനെതിരെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കും. പരാജയഭീതി മൂലമാണ് പിണറായിയുടെ പരനാറി പരാമര്‍ശമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

‘കൊട്ടിക്കലാശം’ നാളെ; പൊടിപൂരമാക്കാന്‍ മുന്നണികള്‍

Posted: 07 Apr 2014 12:02 AM PDT

കോട്ടയം: ആവേശത്തിന്‍െറ കൊടുമുടിയിലേക്ക് ഉയരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ 'കൊട്ടിക്കലാശം' ചൊവ്വാഴ്ച.
വാദ്യ-മേള ഘോഷത്തോടെ പൊടിപൂരമാക്കാന്‍ മത്സരിച്ച് മുന്നണികള്‍. വിവിധ സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനവും ഭവനസന്ദര്‍ശനവും ഉള്‍പ്പെടെ തിരക്കിട്ട പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.
സ്ഥാര്‍ഥികളുടെ പരസ്യപ്രചാരണം വൈകുന്നേരം നഗരത്തില്‍ സംഗമിക്കുന്നത് സൃഷ്ടിച്ചേക്കാവുന്ന സംഘര്‍ഷം കണക്കിലെടുത്ത് യു.ഡി.എഫ് പരസ്യപ്രചാരണ സമാപനം ചൊവ്വാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചവരെ നടത്താനാണ് തീരുമാനം.
പ്രവര്‍ത്തകരുടെയും അണികളുടെയും വികാരം കണക്കിലെടുത്ത് വൈകുന്നേരം പ്രചാരണം കൊഴുപ്പിക്കാനാണ്ഇടതുമുന്നണി, ബി.ജെ.പി,ആം ആദ്മി,എസ്.ഡി.പി.ഐ, ബി.എസ്.പി എന്നിവരുടെ തീരുമാനം. നഗരത്തില്‍ തമ്പടിച്ച് അവസാനമണിക്കൂറില്‍ പരസ്യപ്രചാരണത്തിന്‍െറ വേലിയേറ്റം തീര്‍ക്കുന്നതോടെ തിരുനക്കരക്ക് ചുറ്റും പൂരക്കാഴ്ചയാവും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍െറ കൊട്ടിക്കലാശത്തിനിടെ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
സ്ഥിതിഗതി നിയന്ത്രിക്കാനും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനും കോട്ടയം ഡിവൈ.എസ്.പി അജിത്തിന്‍െറ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘവും നഗരത്തിലുണ്ടാവും.
സംഘര്‍ഷത്തില്‍ അവസാനിക്കുന്ന തെരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍നിന്ന് അകന്നുനില്‍ക്കാനാണ് യു.ഡി.എഫ് തീരുമാനം. ചൊവ്വാഴ്ച 10ന് ശാസ്ത്രി റോഡിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍നിന്ന് പ്രകടനമായാണ് നേതാക്കളും പ്രവര്‍ത്തകരും കലാശക്കൊട്ടിന് എത്തുക. നഗരംചുറ്റി തിരുനക്കര മൈതാനം വലം വെച്ച് ഗാന്ധി സ്ക്വയറില്‍ ഒത്തുചേര്‍ന്ന് നേതാക്കളും സ്ഥാനാര്‍ഥികളും സംസാരിക്കുന്നതോടെ പരസ്യപ്രചാരണത്തിന് തിരശ്ശീലവീഴും.
രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിച്ചുള്ള പരസ്യപ്രചാരണം സംഘര്‍ഷത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുമെന്ന് കരുതിയാണ് കലാശക്കൊട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ടോമി കല്ലാനിയും കണ്‍വീനര്‍ ഇ.ജെ.ആഗസ്തിയും പറഞ്ഞു.
യു.ഡി.എഫിന്‍െറയും എല്‍.ഡി.എഫിന്‍െറയും ഘടക കക്ഷികള്‍ മാറ്റുരക്കുന്നെന്ന പ്രത്യേകതയുള്ള കോട്ടയം ലോക്സഭ മണ്ഡലത്തിലെ മത്സരത്തിന് വീറുംവാശിയും ഏറെയാണ്. കേരളകോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണിയുടെ മകനായ സിറ്റിങ് എം.പി ജോസ് കെ.മാണിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.
ജനതാദള്‍ എസിന്‍െറ മുന്‍മന്ത്രിയും എം.എല്‍.എയുമായ മാത്യു ടി. തോമസാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.
എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി ബി.ജെ.പി അവതരിപ്പിക്കുന്നത് അഡ്വ.നോബിള്‍ മാത്യുവിനെയാണ്.
എന്‍.കെ.ബിജു (ഇടതുപക്ഷ ഐക്യമുന്നണി),അഡ്വ. അനില്‍ ഐക്കര (ആംആദ്മി), ശ്രീനി കെ. ജേക്കബ് (ബി.എസ്.പി), റോയി അറയ്ക്കല്‍ (എസ്.ഡി.പി.ഐ), ശശിക്കുട്ടന്‍ വാകത്താനം (സി.പി.ഐ എം.എല്‍), ജയിംസ് ജോസഫ്, പ്രവീണ്‍ കെ.മോഹന്‍, രതീഷ് പെരുമാള്‍ (സ്വതന്ത്രര്‍) എന്നിവരും മത്സര രംഗത്തുണ്ട്.
പാലാ: യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണിയുടെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണപരിപാടി ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പാലായില്‍ കുരിശുപള്ളി ജങ്ഷനില്‍ സമാപിക്കും.
വൈകുന്നേരം നാലിനാണ് പരസ്യ പ്രചാരണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. മന്ത്രി കെ.എം. മാണി, സ്ഥാനാര്‍ഥി ജോസ് കെ. മാണി എന്നിവര്‍ സംസാരിക്കും.

നഗരത്തില്‍ കഞ്ചാവ് മാഫിയ വിലസുന്നു

Posted: 06 Apr 2014 11:55 PM PDT

കൊച്ചി: നഗരത്തെ ലഹരിയിലാഴ്ത്തി കഞ്ചാവ് മാഫിയകള്‍ വീണ്ടും സജീവം. ഒരു മാസത്തിനിടയില്‍ നഗര പരിധിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത് 22 പേരെ. കഞ്ചാവ്, ലഹരി വില്‍പനക്കിടെയിലാണ് മിക്കവരും അറസ്റ്റിലായത്.
കേരളത്തിലും പുറത്തും ശ്രദ്ധ പിടിച്ച് പറ്റിയ നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ കോളജ് പോലും ഇന്ന് കഞ്ചാവ് വില്‍പനയുടെ കേന്ദ്രമായിട്ടാണ് അറിയപ്പെടുന്നത്. നഗരത്തിന്‍െറ വിവിധ കേന്ദ്രങ്ങളിലും പൊലീസ് സ്റ്റേഷനുകള്‍ക്ക് സമീപത്തും മാഫിയകളുടെ പ്രവര്‍ത്തനം തുടരുകയാണ്. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥികളായ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഇന്നലെ മയക്കുമരുന്ന് മാഫിയസംഘം വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു.
കോളജിനുള്ളില്‍ അതിക്രമിച്ച് കടന്ന രണ്ടംഗസംഘമാണ് വിദ്യാര്‍ഥികളെ വെട്ടിയത്. സംഭവത്തില്‍ പ്രതിയായതാകട്ടെ പൂര്‍വ വിദ്യാര്‍ഥിയുമാണെന്ന് പൊലീസ് പറയുന്നു. ഇതിന് ഒരു ദിവസം മുമ്പ് രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടുപേര്‍ പിടിയിലായതാണ് ഒടുവിലത്തെ സംഭവം. തുടര്‍ നടപടികള്‍ ഇല്ലാത്തതാണ് മാഫിയകള്‍ നഗരത്തില്‍ വേരുറപ്പിക്കാന്‍ കാരണം. പിടികൂടുന്നത് മിക്കപ്പോഴും താഴത്തേട്ടിലുള്ളവരെയോ ഇടനിലക്കാരെയോ മാത്രമാണ്. നഗരത്തിലേക്കുള്ള ലഹരിയുടെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് തയാറായിട്ടില്ല.
ഇടുക്കിയില്‍നിന്നാണ് കൊച്ചിയിലേക്കുള്ള കഞ്ചാവിന്‍െറ പ്രധാന വരവ്. അന്യ സംസ്ഥാനങ്ങളില്‍നിന്ന് ഇടുക്കിയിലെ രാജാക്കാട്, അടിമാലി മേഖലകളിലെത്തുന്നവ ഇടുക്കി കഞ്ചാവ് എന്ന ലേബലിലാണ് കൊച്ചിയിലെത്തുന്നത്. ഇടുക്കി കഞ്ചാവിന് ആവശ്യക്കാര്‍ ഏറെയുള്ളതാണ് ഇതിന് കാരണം. അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ഇടുക്കിയില്‍ കഞ്ചാവ് എത്തുന്നതെന്നാണ് സൂചന. ഇടുക്കിയിലെ രഹസ്യകേന്ദ്രങ്ങളില്‍നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെയും മറ്റും സഹായത്തോടെയാണ് ഇവ നഗരത്തിലെത്തുന്നത്.
കൊച്ചിയിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് മാഫിയകളുടെ പ്രധാന പ്രവര്‍ത്തനം. എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും സര്‍ക്കാര്‍, പ്രഫഷനല്‍ കോളജുകളും കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നതെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ഥികളില്‍നിന്നുതന്നെ ഇടനിലക്കാരെ കണ്ടെത്തുകയാണ് ഇവരുടെ രീതി. എറണാകുളം മഹാരാജാസ് കോളജില്‍ ലഹരി മാഫിയകളും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടിയതും ഒരുമാസം മുമ്പാണ്. കാമ്പസിനുള്ളിലെ ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് മാഫിയയെ ചൊടിപ്പിച്ചത്.മാര്‍ച്ച് അഞ്ചിന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തില്‍പെട്ട അഞ്ചു പേരെ ഷാഡോ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നാലുപേര്‍ വിദ്യാര്‍ഥികളായിരുന്നു.
ഒരാളുടെ വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. സ്കൂളുകളിലും കോളജുകളിലും കഞ്ചാവ് എത്തിക്കുകയായിരുന്നു സംഘത്തിന്‍െറ ദൗത്യം. എന്നാല്‍ ഇവര്‍ക്ക് കഞ്ചാവ് എവിടെനിന്നും ലഭിക്കുന്നു, പിന്നില്‍ ആരൊക്കെയാണ് എന്നിവ സംബന്ധിച്ചുള്ള അന്വേഷണം എവിടെയുമെത്തിയിട്ടില്ല.
അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍പനക്കിടെ രണ്ട് ഒഡിഷ സ്വദേശികള്‍ പിടിയിലായിരുന്നു.
വടുതല കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. അന്യസംസ്ഥാനത്തുനിന്ന് എത്തിക്കുന്ന കഞ്ചാവാണ് ഇവര്‍ നഗരത്തില്‍ വില്‍പന നടത്തിയിരുന്നത്. കിലോക്ക് 4000 മുതല്‍ 5000 രൂപ വരെയാണ് വില ഈടാക്കുന്നതെന്ന് പൊലീസ് പറയുന്നു. 100 ഗ്രാമില്‍ താഴെയുള്ള ചെറിയ പാക്കറ്റിന് 500 രൂപവരെയാണ് വില. പരിചയക്കാര്‍ക്ക് മാത്രമാണ് കഞ്ചാവ് വില്‍പന നടത്തുന്നത്.
ലഹരി മിഠായി, ശീതള പാനീയം എന്നിവയിലൂടെയാണ് സംഘം പുതിയ കസ്റ്റമറെ കണ്ടെത്തുന്നത്.
പിടികൂടുന്നവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കാത്തതാണ് മാഫിയകള്‍ക്ക് തണലാകുന്നത്. ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശം വെച്ചാല്‍ ആറുമാസം തടവും പിഴയുമാണ് ശിക്ഷ. ഒന്നു മുതല്‍ രണ്ട് കിലോ വരെയായാല്‍ ശിക്ഷ 10 വര്‍ഷം വരെയാകാം.
അതില്‍കൂടിയാല്‍ 10 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷയാണ് ലഭിക്കുക. എന്നാല്‍ പിടികൂടുന്ന പ്രതികള്‍ കോടതിയിലെത്തിയാല്‍ തെളിവുകളുടെ അഭാവത്തില്‍ തടിതപ്പുകയാണ് പതിവ്. കാമ്പസുകള്‍ കഞ്ചാവ് കേന്ദ്രങ്ങള്‍ ആകുന്നതില്‍ അവിടത്തെ വിദ്യാര്‍ഥി സംഘടനകളുടെ മൗനാനുവാദമുണ്ടെന്നും പൊലീസ് പറയുന്നു.

ഹോളിവുഡ് നടന്‍ മിക്കി റൂണി അന്തരിച്ചു

Posted: 06 Apr 2014 11:49 PM PDT

Image: 

ന്യൂയോര്‍ക്ക്: ഹോളിവുഡ് കണ്ട മികച്ച നടന്‍മാരില്‍ ഒരാളായ മിക്കി റൂണി തന്‍റെ 93ാം വയസില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ബാലതാരമായി വന്ന് 200റോളം ചിത്രങ്ങളില്‍ അഭിനയിച്ചാണ് മിക്കി ഹോളിവുഡിന്‍റെ പ്രിയങ്കരനായത്. അമേരിക്ക ഇതുവരെ നിര്‍മിച്ചെടുത്തവരില്‍ പ്രമുഖ നടന്‍ ആയാണ് സിനിമാലോകത്തെ പ്രമുഖര്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ചലച്ചിത്ര-സംഗീത ലോകത്തെ എട്ടു ദശകങ്ങള്‍ക്കുള്ളില്‍ ഒസ്കാര്‍ പുരസ്കാരം അദ്ദേഹത്തെ തേടിയത്തെിയില്ളെങ്കിലും നാലു അക്കാദമി അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയും രണ്ട് ‘സ്പെഷ്യല്‍ ഓസ്കാറുകള്‍’ കരസ്ഥമാക്കുകയും ചെയ്തു.

എട്ടു തവണ ഇദ്ദേഹം വിവാഹം കഴിച്ചിട്ടുണ്ട്. ബേബ്സ് ഇന്‍ ദ വേള്‍ഡ്,ഹ്യൂമന്‍ കോമഡി,ദ ബോള്‍ഡ് ആന്‍റ് ദ ബ്രേവ്,ദ ബ്ളാക്ക് സ്റ്റാലിയന്‍,ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനി എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങള്‍. രണ്ടാംലോക മഹായുദ്ധകാലത്ത് 21 മാസം യു.എസ് സൈന്യത്തിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ആവേശക്കൊടുമുടിയില്‍ പ്രചാരണം

Posted: 06 Apr 2014 11:49 PM PDT

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം ആറിന് അവസാനിക്കും. തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ്, മൈക് ഉപയോഗിച്ചുള്ള പൊതുയോഗങ്ങള്‍, റാലികള്‍ തുടങ്ങിയവ നടത്താന്‍ പാടില്ല എന്നാണ് ചട്ടം.
പരസ്യപ്രചാരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികളും മുന്നണി പ്രവര്‍ത്തകരും. സ്ഥാനാര്‍ഥികളുടെ അപദാനങ്ങളും പാരഡി ഗാനങ്ങളുമൊക്കെയായി അനൗണ്‍സ്മെന്‍റ് വാഹനങ്ങളും തലങ്ങും വിലങ്ങും പായുകയാണ്. പ്രചാരണം അന്തിമഘട്ടത്തിലെത്തിയതോടെ ചട്ടലംഘനങ്ങളും ഇതു സംബന്ധിച്ച പരാതികളും വ്യാപകമായിട്ടുണ്ട്.
ചെലവ് നിരീക്ഷണത്തിനും മറ്റും കര്‍ശനമായ സംവിധാനങ്ങള്‍ ഒരുക്കിയതായി അവകാശപ്പെടുമ്പോഴും പ്രചാരണരംഗത്ത് പണത്തിന്‍െറ കുത്തൊഴുക്ക് പ്രകടമാണ്. ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാല്‍ ഞായറാഴ്ച തനിക്ക് ഏറെ വ്യക്തിബന്ധങ്ങളുള്ള ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് പര്യടനം നടത്തിയത്. തുറന്ന വാഹനത്തില്‍ ഇടവഴികളിലൂടെയും ചുറ്റി സഞ്ചരിച്ച സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വലിയ ജനക്കൂട്ടം എങ്ങും ഉണ്ടായിരുന്നു.
രാവിലെ ആര്യാട് മുസ്ലിം പള്ളിക്ക് സമീപം ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂറാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. സ്വീകരണം നല്‍കാനെത്തിയവരുടെ ആവേശം വര്‍ധിച്ചതോടെ സ്ഥാനാര്‍ഥി വാഹനത്തില്‍നിന്ന് ഇറങ്ങി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് കിലോമീറ്ററുകളോളം പ്രവര്‍ത്തകര്‍ക്കൊപ്പം നടന്ന് സ്വീകരണം ഏറ്റുവാങ്ങി. ത്രിവേണി, ഐമരം, പവര്‍ഹൗസ് തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തീരദേശത്തേക്ക് കടന്നു. തീര്‍ഥശേരിയില്‍നിന്ന് തുമ്പോളി കടപ്പുറം, വികസനം ജങ്ഷന്‍, മംഗലം, മാളികമുക്ക്, കാഞ്ഞിരംചിറ തുടങ്ങിയ പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചെത്തിയ പര്യടനം രാത്രി വൈകി ബാപ്പുവൈദ്യര്‍ ജങ്ഷനില്‍ സമാപിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.ബി. ചന്ദ്രബാബുവിന്‍െറ പര്യടനം ഞായറാഴ്ച കായംകുളത്തായിരുന്നു.
കായംകുളം അസംബ്ളി മണ്ഡലത്തിലെ ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എത്തിയത്. മുന്‍കൂട്ടി നിശ്ചയിക്കാത്ത കേന്ദ്രങ്ങളിലും പ്രവര്‍ത്തകരുടെ ആവശ്യം കണക്കിലെടുത്ത് സ്ഥാനാര്‍ഥി വോട്ടര്‍മാരെ കാണുകയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.
രാവിലെ ഏഴിന് പരുമലമുക്കില്‍നിന്നാണ് സ്വീകരണം ആരംഭിച്ചത്. രാത്രി വൈകി മാവിലത്തേ് ജങ്ഷനിലായിരുന്നു സമാപനം.
സി.കെ. സദാശിവന്‍ എം.എല്‍.എ, കെ.കെ. ചെല്ലപ്പന്‍, കെ.എച്ച്. ബാബുജാന്‍, കോശി അലക്സ്, എന്‍. സുകുമാരപിള്ള, ഗോവിന്ദ കാരണവര്‍, എ.എ. റഹീം, മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സോളാര്‍ കേസ്: വി.എസിന് ഹരജി നല്‍കാന്‍ അവകാശമില്ളെന്ന് സര്‍ക്കാര്‍

Posted: 06 Apr 2014 11:43 PM PDT

Image: 

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഹരജി നല്‍കാന്‍ അവകാശമില്ളെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. സോളാര്‍ തട്ടിപ്പു കേസില്‍ പൊതു ഖജനാവില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ളെന്നും വി.എസ് അച്യുതാനന്ദന് കേസുമായി ബന്ധമില്ളെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. തട്ടിപ്പില്‍ വി.എസിന് പണം നഷ്ടപ്പെടാത്തതിനാല്‍ ഹരജി നല്‍കാന്‍ അവകാശമില്ളെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അതിനാല്‍  സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്ന വി.എസിന്‍്റെ ഹരജി നിലനില്‍ക്കില്ളെന്നും എ.ജി ചൂണ്ടിക്കാട്ടി.
അതേസമയം, സോളാര്‍ തട്ടിപ്പ് കേസില്‍ സി.സി. ടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍, ശ്രീധരന്‍ നായരുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ എന്നിവ പരിശോധിച്ചിട്ടില്ളെന്ന് വി.എസിന്‍്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കേസില്‍  വി.എസിന്‍്റെ ഹരജി നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം ഹരജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിച്ചിരുന്നോ എന്ന് കോടതി സര്‍ക്കാറിനോട് ആരാഞ്ഞു. കേസിന്‍്റെ അന്വേഷണ രേഖകളും വിശദാംശങ്ങളും ഹാജരാക്കണമെന്നും   ഹൈകോടതി എ.ജിക്ക് നിര്‍ദേശം നല്‍കി.
കേസില്‍ വി.എസ് അച്യൂതാനന്ദന്‍്റെ ഹരജി പരിഗണിക്കുന്നത് ജൂണ്‍ മൂന്നിലേക്ക് മാറ്റി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP