സ്വാഗതം
WELCOME

News Update..

Sunday, April 20, 2014

പെരിന്തല്‍മണ്ണയില്‍ അധികാരികള്‍ക്ക്മുന്നില്‍ കഞ്ചാവ് ‘വഴിവാണിഭം’; Madhyamam News Feeds

പെരിന്തല്‍മണ്ണയില്‍ അധികാരികള്‍ക്ക്മുന്നില്‍ കഞ്ചാവ് ‘വഴിവാണിഭം’; Madhyamam News Feeds

Link to

പെരിന്തല്‍മണ്ണയില്‍ അധികാരികള്‍ക്ക്മുന്നില്‍ കഞ്ചാവ് ‘വഴിവാണിഭം’;

Posted: 20 Apr 2014 12:36 AM PDT

പെരിന്തല്‍മണ്ണ: പട്ടാമ്പി റോഡിലെ പൊതുമരാമത്ത് ഓഫിസ് പരിസരം കഞ്ചാവ് മാഫിയയുടെ പിടിയില്‍. സബ് കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ താമസ സ്ഥലം കൂടിയായ ഈ ഭാഗത്ത് പട്ടാപകല്‍ വന്‍ തോതിലാണ് കഞ്ചാവ് വ്യാപാരം നടക്കുന്നത്. പൊലീസ്, എക്സൈസ് ഓഫിസുകളുടെ മൂക്കിന് താഴെയാണ് കഞ്ചാവ് വില്‍പ്പന.
പട്ടാമ്പി റോഡില്‍ പൊതുമരാമത്ത് റോഡ്സ് ഓഫിസ് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിനോട് ചേര്‍ന്ന കടമുറികളാണ് ലഹരി മാഫിയയുടെ താവളം. ബസ്സ്റ്റാന്‍ഡ് പൊളിച്ചപ്പോള്‍ കട നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ നഗരസഭ പട്ടാമ്പി റോഡില്‍ കടമുറികള്‍ ഉണ്ടാക്കിയിരുന്നു. ഹൈടെക് ഷോപ്പിങ് കോംപ്ളക്സില്‍ മുറി അനുവദിച്ചതോടെ കടക്കാര്‍ ഒഴിഞ്ഞുപോയി. എന്നാല്‍, ഈ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ അധികൃതര്‍ തയാറായില്ല.
രാവിലെ ഒമ്പതോടെ കഞ്ചാവ് വ്യാപാരികള്‍ എത്തും. ആറ് പേരാണ് സ്ഥിരമായി എത്താറുള്ളത്. രണ്ട് പേര്‍ യുവാക്കളാണ്. ഇടനിലക്കാരാണ് കഞ്ചാവ് വാങ്ങാന്‍ പകല്‍ ഏറെയും എത്താറുള്ളത്. ഓട്ടോകളിലാണ് ഇടനിലക്കാര്‍ വരിക. പെരിന്തല്‍മണ്ണ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത് ഇവിടെ നിന്നാണ്. വൈകുന്നേരമാണ് കച്ചവടം തകൃതി.
ചെറുപ്പക്കാരും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഏറെയും എത്താറ്. പതിവ് ആവശ്യക്കാരില്‍ വിദ്യാര്‍ഥികളുമുണ്ടെന്ന് സമീപത്തെ കടക്കാര്‍ പറയുന്നു.
വില്‍പ്പനക്കാര്‍ കഞ്ചാവ് പൊതി കൈയില്‍ സൂക്ഷിക്കില്ല. സമീപത്തെ കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ച കഞ്ചാവ് ആവശ്യക്കാര്‍ക്ക് എടുത്ത് നല്‍കും. ഈ കടമുറികളുടെ താഴെ വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട്. നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വല്ലപ്പോഴും കുറഞ്ഞ അളവ് കഞ്ചാവുമായി പിടികൂടലാണ് പൊലീസിന്‍െറയും എക്സൈസിന്‍െറയും രീതി. കൂടുതല്‍ അളവ് കഞ്ചാവ് പിടിക്കുകയാണെങ്കില്‍ കുറഞ്ഞ അളവ് രേഖയില്‍ കാണിച്ച് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കാറുമുണ്ട് എക്സൈസ്. കഞ്ചാവ് കേസില്‍ പലതവണ ജയിലില്‍ കിടന്നയാളാണ് മാഫിയയുടെ സൂത്രധാരന്‍. ഇയാളില്‍നിന്ന് പിടിക്കാറുള്ളത് നിസ്സാര അളവ് കഞ്ചാവായതിനാല്‍ എളുപ്പം ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നു. സബ് രജിസ്ട്രാര്‍ ഓഫിസ്, കോടതി, പാര്‍ട്ടി ഓഫിസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ എപ്പോഴും ആള്‍തിരക്കുള്ള ഭാഗമാണിത്.
സാമൂഹികവിരുദ്ധര്‍ പ്രദേശം കൈയടക്കിയത് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളെയും സമീപത്തെ കച്ചവടക്കാരെയും ഏറെ പ്രയാസത്തിലാക്കുന്നുണ്ട്. വൈകുന്നേരമായാല്‍ കൂട്ടം ചേര്‍ന്ന് മദ്യപിക്കാനും മറ്റു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രദേശം ഉപയോഗപ്പെടുത്തുന്നുണ്ട്.

വേനല്‍ മഴ: നാശം തുടരുന്നു

Posted: 20 Apr 2014 12:20 AM PDT

പുല്‍പള്ളി: വേനല്‍ മഴ തുടരുന്നതിനൊപ്പം നാശനഷ്ടവും. കഴിഞ്ഞ ദിവസങ്ങളില്‍ പുല്‍പള്ളി മേഖലയില്‍ കനത്ത കാറ്റിലും മഴയിലും കോടികളുടെ നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകള്‍ നിലംപൊത്തുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും ചീയമ്പത്തെ രണ്ടുവീടുകള്‍ തകര്‍ന്നു. കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണാണ് വീടുകള്‍ നിലംപൊത്തിയത്.ചീയമ്പത്ത് എ.കെ കോളനിയിലെ താലിക്കാട്ട് മുഹമ്മദിനെ വീട് പൂര്‍ണമായും തകര്‍ന്നു. വീടിനകത്തുണ്ടായിരുന്ന വൃദ്ധരായ മുഹമ്മദും ഭാര്യ ആമിനയും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.ആമിനക്ക് മരം വീണ് പരിക്കേറ്റു.
കോളനിയിലെ തന്നെ താന്നിയുള്ളതില്‍ ഷൈനിയുടെ വീട് പ്ളാവൊടിഞ്ഞ് വീണ് മേല്‍ക്കൂര തകര്‍ന്നു. കനത്ത കാറ്റിലും മഴയിലും കാപ്പിസെറ്റ് പാറക്കടവ് പ്രദേശങ്ങളില്‍ വന്‍ കൃഷിനാശമുണ്ടായി. പാറക്കടവ് കളരിക്കല്‍ തോമസിന്‍െറ 200ഓളം വാഴകള്‍, നിരവധി തെങ്ങുകള്‍, കമുകുകള്‍ എന്നിവ നശിച്ചു. കളരിക്കല്‍ സജിയുടെ നിരവധി തെങ്ങുകളും ഒടിഞ്ഞുവീണു. കഴിഞ്ഞ കുറേ ദിവസങ്ങളായി മേലയില്‍ വൈകുന്നേരമാകുന്നതോടെ ശക്തമായ കാറ്റും മഴയും പതിവായിരിക്കുകയാണ്.

മാനന്തവാടി മേഖലയില്‍ വൈദ്യുതി-ഫോണ്‍ ബന്ധം തകര്‍ന്നു
മാനന്തവാടി: വേനല്‍മഴ തുടങ്ങിയതോടെ മാനന്തവാടി താലൂക്കില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. വൈദ്യുതി മുടങ്ങുന്നതോടെ കോറോത്ത് മൊബൈല്‍ ഫോണുകളും നിശ്ചലമാകുന്ന അവസ്ഥയാണ്.
മാനന്തവാടി, വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനുകള്‍ക്ക് കീഴിലാണ് വൈദ്യുതിയുടെ ഒളിച്ചുകളി തുടരുന്നത്. വെള്ളമുണ്ട സെക്ഷനില്‍പ്പെട്ട വെള്ളമുണ്ട, കോറോം, മക്കിയാട്, നിരവില്‍പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ നാലു ദിവസത്തോളമായി വൈദ്യുതി നിലച്ചിട്ട്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് പോസ്റ്റുകള്‍ തകരുന്നതാണ് വൈദ്യുതി മുടങ്ങാന്‍ കാരണം.
ജീവനക്കാരുടെ കുറവാണ് പരിഹാരം വൈകുന്നതിന് അധികൃതര്‍ ഉയര്‍ത്തുന്ന വാദം.
മഴക്കാലത്തിന് മുന്നോടിയായി വൈദ്യുതിലൈനുകള്‍ കടന്നുപോകുന്ന വഴികളിലെ മരങ്ങള്‍വെട്ടിമാറ്റി തടസ്സങ്ങള്‍ ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
കോറോത്തെ മൊബൈല്‍ ടവന്‍ പ്രവര്‍ത്തിക്കുന്നത് കെ.എസ്.ഇ.ബിയുടെ വൈദ്യുതിയെ ആശ്രയിച്ചാണ്.
വൈദ്യുതി നിലക്കുന്നതോടെ ടവറിന്‍െറ പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥയാണ്. ഇത് ജനറേറ്ററിന്‍െറ തകരാര്‍ പരിഹരിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. എന്നാല്‍, സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ അധികൃതര്‍ ജനറേറ്റര്‍ നന്നാക്കുന്നില്ളെന്ന് ഫോണ്‍ വരിക്കാര്‍ ആരോപിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത വേനല്‍മഴയിലും കാറ്റിലും മാനന്തവാടി താലൂക്കില്‍ വ്യാപക നാശനഷ്ടം.
ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ക്കും നിരവധി വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.
മാനന്തവാടി, ഇടവക വില്ളേജുകളിലായി നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. മാനന്തവാടി താഴെയങ്ങാടി കളരിപറമ്പില്‍ റസാഖ്, തെക്കത്ത് അമ്മാളുഅമ്മ തുടങ്ങിയവരുടെ വീടുകളും കാറ്റില്‍ തകര്‍ന്നു. കല്ളോടി പുളിഞ്ഞാംപാറ പുളിക്കല്‍ ജോസിന്‍െറ വീടിനുമുകളിലിലേക്ക് തെങ്ങ് കടപുഴകി വീട് തകര്‍ന്നു.

പാറത്തോടില്‍ ക്വാറിക്കെതിരെ മനുഷ്യമതില്‍

Posted: 20 Apr 2014 12:01 AM PDT

മുക്കം: പാറത്തോടില്‍ പരിസ്ഥിതി സംരക്ഷണ സമിതിയുുെട നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹസമരം 24 ദിവസം പിന്നിട്ട ശനിയാഴ്ച സമരപ്പന്തലിനു സമീപം ഹെയര്‍പിന്‍ വളവില്‍ നാട്ടുകാര്‍ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിഷേധ കൂട്ടായ്മയൊരുക്കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ. അച്യുതന്‍ ഉദ്ഘാടനം ചെയ്തു.
ഒരു ഗ്രാമത്തിലെ ഒരു വാര്‍ഡില്‍ 16 പാറമടകളും ഏഴ് ക്രഷറുകളും വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ പശ്ചിമഘട്ടം ഇല്ലാതാകുന്നതെങ്ങനെ എന്നതിന്‍െറ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 470 കോടി വര്‍ഷത്തെ പഴക്കമുള്ള പാറകളാണ് പൊട്ടിച്ചും പൊടിച്ചും തീര്‍ക്കുന്നത്.
മലയ്ക്കും പുഴക്കും മനുഷ്യരുടെ നിലനില്‍പുമായുള്ള ബന്ധങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ഈ അവിവേകത്തിനെതിരെ സംഘടിതമായി പൊരുതണം. പാറത്തോടുകാരുടെ സമരം മറ്റ് ആറു പശ്ചിമഘട്ട ജില്ലകള്‍ക്ക് കൂടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയനും സര്‍വോദയ സംഘം നേതാവുമായ തായാട്ട് ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. എ.പി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.
എ.എസ്. ജോസ്, സലാം നടുക്കണ്ടി, ജെയിംസ് ജോഷി, ബിജി ജോസ്, പി.കെ. ശംസുദ്ദീന്‍, എ.സി. വത്സരാജന്‍, ജി. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.വി. രാജന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങളായ ബി. ബീരാന്‍കുട്ടി മാസ്റ്റര്‍, പ്രദീപ് കപ്പാല, കെ. ശിവദാസന്‍ എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ചു.

ദക്ഷിണ കൊറിയ കപ്പല്‍ ദുരന്തം: കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted: 19 Apr 2014 11:36 PM PDT

Image: 

ജിന്‍ഡോ (ദക്ഷിണ കൊറിയ): ദക്ഷിണ കൊറിയയില്‍ മുങ്ങിയ യാത്രാകപ്പലില്‍ നിന്ന്  കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടത്തെി. ഇതുവരെയായി 49 മൃതദേഹങ്ങളാണ് കപ്പലില്‍ നിന്നും കണ്ടത്തെിയത്. ബോട്ടിന്‍്റെ അടിത്തട്ടിലെ അറയില്‍ നിന്ന് ശനിയാഴ്ച 13 മൃതദേഹങ്ങളാണ് കണ്ടത്തെിയത്. 476 യാത്രക്കാര്‍ ഉണ്ടായിരുന്ന കപ്പലിലെ 174 പേരെ മാത്രമാണ് രക്ഷിക്കാനായത്. 256 പേരെ കുറിച്ച്  വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കപ്പല്‍  മുങ്ങിയ സ്ഥലത്തെ പ്രതികൂല കാലാവസ്ഥയും വെള്ളത്തിനടിയില്‍ കാഴ്ചയ്ക്കുള്ള തടസവും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയാണ്.
അതേസമയം കപ്പല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതിനെതിരെ കാണാതായവരുടെ  ബന്ധുക്കള്‍  പ്രതിഷേധസമരം നടത്തി.  ജിന്‍ഡോ ദ്വീപില്‍ നിന്ന് സോളില്‍  നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട നൂറോളം ആളുകളെ പോലീസ് തടഞ്ഞു.
വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് പുറപ്പെട്ട കപ്പലാണ് ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്. കപ്പലിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഹൈസ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു.

ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളില്‍ പരിഹാരത്തിന് ശ്രമിക്കും: യു.എസ് അംബാസഡര്‍

Posted: 19 Apr 2014 11:22 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്ത് ഉള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ പുതുതായി രൂപപ്പെട്ട അസ്വാരസ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരം കണ്ടത്തൊന്‍ ശ്രമം നടത്തുമെന്ന് കുവൈത്തിലെ അമേരിക്കന്‍ അംബാസഡര്‍ മാത്യൂ ടൂളര്‍ പറഞ്ഞു. അംബാസഡറെന്ന നിലക്ക് കുവൈത്തിലെ സേവനം അവസാനിപ്പിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മേഖലയിലെ എല്ലാ രാജ്യങ്ങളും അമേരിക്കയുടെ സുഹൃദ് രാജ്യങ്ങളാണ്. വര്‍ഷങ്ങളായി ഈ രാജ്യങ്ങളിലെ നിപുണരായ ഭരണാധികാരികള്‍ യു.എസുമായി കാത്തുസൂക്ഷിച്ചുപോന്ന സൗഹൃദവും സ്നേഹവും ഇന്നും മുറിയാതെ നിലനില്‍ക്കുന്നതില്‍ അഭിമാനമുണ്ട്. തങ്ങളുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങള്‍ നിസാര കാര്യങ്ങളുടെ പേരില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും നയതന്ത്ര ബന്ധം വേര്‍പ്പെടുത്തുന്നതും വേദന ഉണ്ടാക്കുന്ന കാര്യമാണെന്ന് ഈയിടെ ഖത്തറില്‍നിന്നും അംബാസഡര്‍മാരെ പിന്‍വലിച്ച ചില ജി.സി.സി രാജ്യങ്ങളുടെ തീരുമാനത്തെ സൂചിപ്പിച്ച് ട്യൂളര്‍ പറഞ്ഞു.  മുന്‍ കാലങ്ങളിലേതിനേക്കാള്‍ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഐക്യവും സൗഹൃദവും ആവശ്യപ്പെടുന്ന പുതിയ സാഹചര്യത്തില്‍ സമവായത്തിലൂടെ പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നങ്ങളില്‍ പരസ്പരം പഴിചാരുന്നത് മേഖലയെ ദുര്‍ബലപ്പെടുത്തും. അമേരിക്കയും കുവൈത്തും തമ്മിലുള്ള സൗഹൃദത്തിന് ചരിത്രത്തോളം പഴക്കമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇറാഖിന്‍െറ അധിനിവേശത്തോടെ ഇരുരാജ്യങ്ങള്‍ക്കിടയിലെയും ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. 1912ല്‍  അമേരിക്കയില്‍നിന്ന് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയില്‍നിന്നുള്ള ഉന്നത സംഘം കുവൈത്തില്‍ വരികയും രാജ്യത്തെ ആദ്യത്തെ അമേരിക്കന്‍ ആശുപത്രി ഇവിടെ സ്ഥാപിക്കുകയും ചെയ്തു. അതുമുതല്‍ ആതുര, ചികിത്സാ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പര സഹകരണം തുടരുകയാണ്. ഇതുകൂടാതെ വിദ്യാഭ്യാസ മേഖലകളില്‍ രൂപപ്പെട്ട പരസ്പര സഹകരണം ആയിരക്കണക്കിന് കുവൈത്തി യുവാക്കളെ ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. ഗ്വണ്ടാനമോ തടവറയിലുള്ള കുവൈത്തി തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് സംസാരിക്കവെ തടവറ അടച്ചുപൂട്ടുമെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ തീര്‍ത്തുപറഞ്ഞതാണെന്നും രണ്ടു കുവൈത്തി തടവുകാരെയും വിട്ടയക്കുന്ന കാര്യം ചര്‍ച്ചയിലൂടെ പുരോഗമിക്കുകയാണെന്നും മാത്യൂ ടൂളര്‍ കൂട്ടിച്ചേര്‍ത്തു.
 

ദുബൈ അന്താരാഷ്ട്ര സമാധാന സമ്മേളനം സമാപിച്ചു; മക്ക ഇമാമിന് ലോക സമാധാന അവാര്‍ഡ്

Posted: 19 Apr 2014 11:10 PM PDT

Image: 

ദുബൈ: ലോക സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് ദുബൈ അന്താരാഷ്ട്ര സമാധാന സമ്മേളനം സമാപിച്ചു. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ 50000ഓളം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മുഹമ്മദ് ബിന്‍ റാശിദ് സമാധാന അവാര്‍ഡിന് മക്ക ഇമാം ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് അര്‍ഹനായി. 15 ലക്ഷം അമേരിക്കന്‍ ഡോളറാണ് (ഏകദേശം ഒമ്പത് കോടി രൂപ) അവാര്‍ഡ് തുക. ലോകത്ത് ഏറ്റവും കൂടുതല്‍ സമ്മാന തുകയുള്ള അവാര്‍ഡാണിത്. സമാധാന സമ്മേളനം ഡയറക്ടര്‍ അഹ്മദ് ശൈബാനി, ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന് അവാര്‍ഡ് സമ്മാനിച്ചു.  
സമാധാനത്തിന്‍െറ ഉറവിടം ദൈവമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഹുദ സാറ്റലൈറ്റ് ടി.വി മതകാര്യ ഉപദേശകന്‍ മുഹമ്മദ് സലാഹ് പറഞ്ഞു. സമാധാനം എന്ന പദം ഖുര്‍ആനില്‍ 140 തവണയാണ് ആവര്‍ത്തിക്കപ്പെട്ടത്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട വിധി നിര്‍ണയ രാവ് ഏറ്റവും സമാധാനപൂര്‍ണമായ ദിനങ്ങളിലൊന്നായിരിക്കും. സമാധാനത്തിന്‍െറ സന്ദേശം പ്രചരിപ്പിക്കുന്ന മതമാണ് ഇസ്ലാം. തീവ്രവാദത്തെ ഖുര്‍ആന്‍ ശക്തമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. 200 ലധികം രാജ്യക്കാര്‍ സമാധാനപരമായ ജീവിതം നയിക്കുന്ന ദുബൈ നഗരത്തില്‍ നടന്ന സമ്മേളനത്തിന് സമാധാന സന്ദേശം പ്രചരിപ്പിക്കാന്‍ കഴിയും.
കുടുംബത്തില്‍ പ്രധാന റോള്‍ വഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ സ്ത്രീകള്‍ക്ക് സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കുന്നതിലൂടെ ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മാതാക്കള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
അനിവാര്യമായ മരണം തേടിയത്തെുന്നതിന് മുമ്പ് സമാധാനത്തിന്‍െറ സന്ദേശം പ്രചരിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന് ശൈഖ് അഹ്മദ് ഹമദ് പറഞ്ഞു. ഭൂമിയില്‍ ഓരോരുത്തര്‍ക്കും കിട്ടിയ സമയം മരണാനന്തര ജീവിതത്തിന് വേണ്ടി ഉപയോഗപ്പെടുത്തണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സമാധാന സന്ദേശ പ്രചാരണവും വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ഏറെ സ്വാതന്ത്ര്യം നല്‍കിയ മതമാണ് ഇസ്ലാമെന്ന് ടെക്സാസ് ദഅ്വ കണ്‍വെന്‍ഷന്‍ ഡയറക്ടര്‍ സൈദ് റഗിയ പറഞ്ഞു. സ്ത്രീയെയും പുരുഷനെയും വ്യത്യസ്ഥരായാണ് ദൈവം സൃഷ്ടിച്ചത്.
ഇരുവര്‍ക്കും വ്യത്യസ്ത അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണുള്ളതെന്ന് സൈദ് റഗിയ കൂട്ടിച്ചേര്‍ത്തു. ശൈഖ് ഡോ. തൗഫീഖ് ചൗധരി, ബയ്യിന ടി.വി സി.ഇ.ഒ നുഅ്മാന്‍ അലി ഖാന്‍, അബ്ദുല്‍ ബാരി യഹ്യ  എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
 ഡോ. സാകിര്‍ നായിക് നേതൃത്വം നല്‍കിയ സംശയനിവാരണ സെഷനില്‍ വന്‍ പങ്കാളിത്തമുണ്ടായി.
 സമാധാന കുംഭഗോപുരം, ശാസ്ത്രപ്രദര്‍ശനം, സമാധാന സന്ദേശ കാമ്പയിന്‍, ചില്‍ഡ്രന്‍സ് കോര്‍ണര്‍ എന്നിവയും ഒരുക്കിയിരുന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 13 പണ്ഡിതര്‍ പങ്കെടുത്തു.

നാഗാലാന്‍ഡ് ലോട്ടറി: മാര്‍ട്ടിന്‍്റെ ഹര്‍ജി നിലനില്‍ക്കില്ളെന്ന് കേരളം

Posted: 19 Apr 2014 11:04 PM PDT

Image: 

ഗുവാഹത്തി: നാഗാലാന്‍്റ് ലോട്ടറി വില്‍പനയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ സാന്‍്റിയാഗോ മാര്‍ട്ടിന്‍ അസം ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ളെന്ന്  കേരളം. കേരളസര്‍ക്കാരിനെതിരെ മാര്‍ട്ടിന്‍ നല്‍കിയ ഹരജി സ്വീകരിക്കാന്‍ അസം ഹൈകോടതിക്ക് അധികാരമില്ളെന്നും കേരളം വാദിച്ചു. സംസ്ഥാനത്തെ ലോട്ടറി വില്‍പനയുമായി പരാതിയുണ്ടെങ്കില്‍ കേരള ഹൈക്കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. കേരള സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.ബസന്ത് ഹാജരാകും. നാഗാലാന്‍്റ് ലോട്ടറി കേരളത്തില്‍ വില്‍ക്കാന്‍ സാന്‍്റിയാഗോ മാര്‍ട്ടിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. നാഗാലാന്‍ഡ് ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നതിന് സാന്‍്റിയാഗോ മാര്‍ട്ടിന്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് രജിസ്ട്രേഷന്‍ അനുവദിക്കേണ്ടതില്ലന്നെ് നികുതി വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മാര്‍ട്ടിന്‍ അസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മഖ്ഷയില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു യുവാക്കള്‍ കത്തിയെരിഞ്ഞു

Posted: 19 Apr 2014 10:58 PM PDT

Image: 

മനാമ: ബുദയ്യ ഹൈവേക്കടുത്ത് മഖ്ഷാ ഗ്രാമത്തില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സ്വകാര്യ കാറാണ് സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്.
കാറിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായും മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
ഭീകരമായ ശബ്ദത്തില്‍ കാര്‍ പെട്ടിത്തെറിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഫോറന്‍സിക് വിദഗ്ധരും സംഭവ സ്ഥലത്ത് കുതിച്ചത്തെി. പൂര്‍ണമായും കത്തിയ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് അസ്ഥിക്കൂടങ്ങളാണ് പൊലീസിന് കാണാനായത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
ഇയാള്‍ ഐ.സി.യുവില്‍ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തദ്ദേശ നിര്‍മിത ബോംബാണ് പൊട്ടിയതെന്ന് കരുതുന്നതായി നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പബ്ളിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ജനബിയ ഹൈവേയില്‍ അല്‍ഖുറയ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സ്ഥാപിച്ച നാടന്‍ ബോംബ് നിര്‍വീര്യമാക്കിയതായി സിവില്‍ ഡിഫന്‍സ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
ഇവിടെ അക്രമികള്‍ തീയിട്ട ടയറുകള്‍ നിര്‍വീര്യമാക്കുകയായിരുന്നു സിവില്‍ ഡിഫന്‍സ് ടീമാണ് അപകടത്തില്‍ നിന്ന് തലരനാരിഴക്ക് രക്ഷപ്പെട്ടത്. മൂന്നു സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ഇതില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഹ്റൈനില്‍ ഫയര്‍ഫോഴ്സിനെ ലക്ഷ്യമാക്കിയുള്ള സ്ഫോടന ശ്രമത്തെ ഖത്തര്‍ അപലപിച്ചു.
എല്ലാ മാനുഷിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണ് ഇത്തരം കുറ്റകൃത്യങ്ങളെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
 

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് മനാ

Posted: 19 Apr 2014 10:54 PM PDT

മനാ: ദഖ്ലിയ ഗവര്‍ണറേറ്റിലെ മനാ വിലായത്ത് ചരിത്ര, സാംസ്കാരിക, പൗരാണിക പ്രാധാന്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കോട്ടകളും നിരീക്ഷണ ഗോപുരങ്ങളും മനായുടെ പ്രത്യേകതയാണ്. തകര്‍ച്ചയിലായിരുന്ന പല ചരിത്ര സ്മാരകങ്ങളും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ ഭരണകാലത്ത് പുതുക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അല്‍ ഫിഖയ്ന്‍ ഗ്രാമത്തിലെ കോട്ടയാണ് ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര ആകര്‍ഷണം. 1617 നിര്‍മിച്ചതാണ് ഈ കോട്ട. അവഗണിക്കപ്പെട്ട് കിടന്ന ഈ കോട്ട സുല്‍ത്താന്‍ ഖാബൂസിന്‍െറ കാലത്താണ് സംരക്ഷിക്കാന്‍ നടപടിയെടുത്തത്. തകര്‍ന്ന് കിടന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത് ഒമാന്‍ ഹെറിറ്റേജ് വര്‍ഷമായി ആചരിച്ച 1994 ലാണ്. അന്നു മുതല്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ധാരാളം സന്ദര്‍ശകര്‍ ദിനേന ഇവിടെയത്തെുന്നുണ്ട്.
അല്‍ ബിലാദാണ് മനാ വിലായത്തിന്‍െറ കേന്ദ്രം. സുല്‍ത്താനേറ്റിലെ തന്നെ ഏറ്റവും പഴയ ജില്ലകളിലൊന്നാണ് ബിലാദ്. വിലായത്തിലെ പഴക്കം ചെന്ന വാസമേഖലകളിലൊന്നും. പൗരാണിക ഒമാനി കെട്ടിട നിര്‍മാണ ശൈലിയുടെ ഈറ്റില്ലവുമാണ് ബിലാദ്. ശറാഹ്, അല്‍ അയ്ന്‍, റഹ്ബ, അല്‍ ആലി തുടങ്ങിയിടങ്ങളിലെ പള്ളികളുടെ ഡിസൈനുകള്‍ ശ്രദ്ധേയമാണ്. ഹിജറാബ്ദം 909 ല്‍ നിര്‍മിച്ച പള്ളി പോലും ഇപ്പോഴും കേടുകൂടാതെ നിലനില്‍ക്കുന്നുണ്ട്.
ബെയ്ത്ത് അല്‍ ഹിസ്ന് എന്നും ഹിസ്ന് നജ്ദ് എന്നും അറിയപ്പെടുന്ന ബിലാദിന്‍െറ ദക്ഷിണഭാഗത്തുള്ള മേഖലയും സാംസ്കാരിക പ്രാധാന്യമുള്ളതാണ്. വിലായത്തിലെ സുപ്രസിദ്ധ പണ്ഡിതന്‍ ശെയ്ഖ് നജദ് ബിന്‍ മൂസയുടെ പേരിലാണ് സ്ഥലം അറിയപ്പെടുന്നത്. വിലായത്തിലെ ദീര്‍ഘ ചതുരാകൃതിയിലുള്ള ഗ്രാന്‍റ് മോസ്ക് ബെയ്ത്ത് അല്‍ ഹിസ്നില്‍ 1534 ലാണ് നിര്‍മിച്ചത്. മണ്ണ് കൊണ്ട് നിര്‍മിച്ച ഈ പൗരാണിക മന്ദിരം ഈ തരം നിര്‍മാണശൈലിയുടെ മകുടോദാഹരണമാണ്. ഈ മേഖലയില്‍ നിര്‍മിക്കപ്പെടുന്ന ഒമാനി ഹല്‍വ, പനിനീര്‍ എന്നിവ ഗുണമേന്മകൊണ്ട് പ്രസിദ്ധമാണ്.
 

ഖിയ ഫുട്ബാള്‍: ടോക്യോ ഫ്രൈറ്റിന് കിരീടം

Posted: 19 Apr 2014 10:51 PM PDT

Image: 

ദോഹ: അല്‍ ദാര്‍ എക്സ്ചേഞ്ച് ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് ആവേശകരമായ പരിസമാപ്തി. ദോഹ സ്റ്റേഡിയത്തില്‍ സോളാര്‍ ഖത്തറിനെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി ടോക്യോ ഫ്രൈറ്റ് കിരീടം സ്വന്തമാക്കി.
തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു ഒന്നാം പകുതിയില്‍ കണ്ടതെങ്കില്‍ രണ്ടാം പകുതിയില്‍ ടോക്യോ ഫ്രൈറ്റിന്‍െറ ആധിപത്യമായിരുന്നു.  സമ്മാന ദാന ചടങ്ങില്‍ ഖിയ വൈസ് പ്രസിഡണ്ട് ഇ.പി. മുഹമ്മദ് അബ്ദുറഹ്മാന്‍, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഖാലിദ് അല്‍ കുവാരി, അല്‍ അറബി സ്പോര്ട്സ് ക്ളബ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് അല്‍ നഅമ, അല്‍ദാര്‍ എക്സ്ചേഞ്ച് ഐ.ടി. മാനേജര്‍ ഷൈന്‍, സ്പോര്‍ട്ട് വെല്‍ മാനേജിങ് ഡയറക്ടര്‍ കെ.കെ. മുസ്തഫ എന്നിവര്‍ സംസാരിച്ചു.
റഫറിമാര്‍ക്കും ടെക്നിക്കല്‍-മെഡിക്കല്‍ ടീമിനുമുള്ള മൊമന്‍്റൊകള്‍ ഖിയ ഫുട്ബാള്‍ കമ്മിറ്റി രക്ഷാധികാരി മുഹമ്മദ് ഖുതുബ് വിതരണം ചെയ്തു. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ടീമുകളുടെ മാനേജര്‍മാര്‍ക്ക് ഡി.ടി.ഡി.സി ജനറല്‍ മാനേജര്‍ അബ്ദുറഊഫ് ഉപഹാരം നല്‍കി. സ്പോര്‍ട്ട് വെല്‍ മാനേജിങ് ഡയറക്ടര്‍ കെ.കെ. മുസ്തഫ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കളിക്കാര്‍ക്കും കോച്ചിനുമുളള വ്യക്തിഗത ട്രോഫികള്‍ ലുലു ജനറല്‍ മാനേജര്‍ മുഹമ്മദ് ബഷീര്‍ വിതരണം ചെയ്തു.
വിജയികള്‍ക്കുള്ള അല്‍ദാര്‍ എക്സ്ചേഞ്ച് ട്രോഫിയും ക്യാഷ് അവാര്‍ഡും അല്‍ദാര്‍ എക്സ്ചേഞ്ച് ഐ.ടി മാനേജര്‍ ഷൈനും റണ്ണര്‍ അപ്പിനുള്ള ക്ളിക്ക് ഓണ്‍ ട്രോഫിയും കാഷ് അവാര്‍ഡും അല്‍ അറബി സ്പോര്‍ട്സ് ക്ളബ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് അല്‍ നഅമയും വിതരണം ചെയ്തു. ടൂര്‍ണമെന്‍റിലെ വിജയികളായ ടോക്യോ ഫ്രൈറ്റിനുള്ള ഖിയ എവര്‍ റോളിങ് ട്രോഫി ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ ചീഫ് ഒപേറെറ്റിങ്ങ് ഓഫീസര്‍ ഖാലിദ് അല്‍ കുവാരി സമ്മാനിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP