സ്വാഗതം
WELCOME

News Update..

Sunday, April 13, 2014

യേശുവിന്‍െറ രാജകീയ പ്രവേശ സ്മരണകളില്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ Madhyamam News Feeds

യേശുവിന്‍െറ രാജകീയ പ്രവേശ സ്മരണകളില്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ Madhyamam News Feeds

Link to

യേശുവിന്‍െറ രാജകീയ പ്രവേശ സ്മരണകളില്‍ ഇന്ന് ഓശാനപ്പെരുന്നാള്‍

Posted: 13 Apr 2014 12:31 AM PDT

കൊച്ചി: യേശുവിന്‍െറ ജറുശലേം നഗരത്തിലേക്കുള്ള രാജകീയ പ്രവേശത്തെ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും. ഇതോടെ ക്രിസ്തുവിന്‍െറ പീഡാനുഭവത്തിന്‍െറയും കുരിശുമരണത്തിന്‍െറയും സ്മരണ പുതുക്കുന്ന വിശുദ്ധവാരാചരണത്തിനും തുടക്കമാകും. ഇനി ഒരാഴ്ചക്കാലം തീവ്രനോമ്പിന്‍െറ നാളുകള്‍.
കഴുതപ്പുറത്തേറി എഴുന്നള്ളിയ യേശുവിനെ ഒലിവിന്‍ കൊമ്പുകളും പുഷ്പങ്ങളും ഈന്തപ്പനയോലകളും ഓശാന സ്തുതികളുമായി ജറുസലനഗരം സ്വീകരിച്ചു. കേരളത്തില്‍ വിശ്വാസികള്‍ കുരുത്തോലകള്‍ കൈകളിലേന്തിയാണ് ക്രിസ്തുവിന്‍െറ ജറുശലേം പ്രവേശത്തിന്‍െറ സ്മരണ പുതുക്കുന്നത്. മുഖ്യപുരോഹിതന്‍ വെഞ്ചെരിച്ച് നല്‍കുന്ന കുരുത്തോലകള്‍ കൈകളിലെന്തി ഓശാന പാടി വിശ്വാസികള്‍ ദേവാലയത്തിന് പ്രദക്ഷിണം വെക്കും. ഇതിനൊപ്പം പ്രത്യേക പ്രാര്‍ഥനശുശ്രൂഷകളും നടക്കും. ഈ ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും ദിവ്യബലിയും കുരിശിന്‍െറ വഴിയും ദേവാലയങ്ങളില്‍ നടക്കും.17നാണ് പെസഹ. ബുധനാഴ്ച പുലര്‍ച്ചെയും വ്യാഴാഴ്ച വൈകുന്നേരവുമായി ക്രിസ്തുവിന്‍െറ അന്ത്യ അത്താഴ ഓര്‍മകള്‍ പുതുക്കി പെസഹ ആചരിക്കും. അപ്പംമുറിക്കല്‍ ശുശ്രൂഷകളും കാല്‍കഴുകല്‍ ശുശ്രൂഷകളും ഇതിന്‍െറ ഭാഗമായി നടക്കും.കുരിശില്‍ തൂക്കിയതിന്‍െറ ഓര്‍മകളുമായി 18നാണ് ദു$ഖവെള്ളി. മൂഴുനീള പ്രാര്‍ഥനശുശ്രൂഷകളും കുരിശിന്‍െറ വഴി അടക്കമുള്ളവയും ദേവാലയങ്ങളില്‍ നടക്കും. ഞായറാഴ്ച ഈസ്റ്ററോടെ വിശുദ്ധവാരാചരണത്തിന് സമാപനമാകും.
ഫോര്‍ട്ടുകൊച്ചി സാന്താക്രൂസ് കത്തീഡ്രല്‍ ബസലിക്കയില്‍ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് തുടക്കമിട്ട് ഞായറാഴ്ച രാവിലെ 5.30നും ഏഴിനും ദിവ്യബലി നടക്കും. തുടര്‍ന്ന് കുരുത്തോല വെഞ്ചെരിപ്പും പ്രദക്ഷിണവും ഉണ്ടാകും. കൊച്ചി ബിഷപ് ഫാ. ജോസഫ് കരിയില്‍ മുഖ്യകാര്‍മികനാകും. തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാവിലെയും വൈകുന്നേരവും കുര്‍ബാന നടക്കും. ബുധനാഴ്ച രാത്രി എട്ടിന് കുരിശിന്‍െറ വഴിയും ഉണ്ടാകും. പെസഹ വ്യാഴാഴ്ച രാവിലെ 10.30ന് പൗരോഹിത്യ വാഗ്ദാന നവീകരണം നടക്കും. വൈകുന്നേരം ആറിന് തിരുവത്താഴ ദിവ്യബലി, കാല്‍ കഴുകള്‍, പ്രദക്ഷിണം എന്നിവയും ഉണ്ടാകും. ദു$ഖ വെള്ളിയാഴ്ച രാവിലെ ഏഴിനും 8.30നും കുരിശിന്‍െറ വഴിയും വൈകുന്നേരം മൂന്നിന് നഗരികാണിക്കലും നടക്കും. ശനിയാഴ്ച രാത്രിയില്‍ നടക്കുന്ന ഉയിര്‍പ്പ് കുര്‍ബാനക്ക് ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഉദയംപേരൂര്‍ സുന്നഹദോസ് പള്ളിയില്‍ ഞായറാഴ്ച രാവിലെ ഏഴിന് കുരുത്തോല വെഞ്ചെരിപ്പ് പഴയ പള്ളിയിലേക്ക് പ്രദക്ഷിണം, ദിവ്യബലി എന്നിവ ഓശാനയുടെ ഭാഗമായി നടക്കും. 17ന് രാവിലെ ഏഴിന് പെസഹ തിരുകര്‍മങ്ങള്‍ നടക്കും. രാത്രി 6.30 ന് അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടാകും. ദു$ഖവെള്ളിയാഴ്ച രാവിലെ ആറിന് ആരാധന, 6.30ന് ദു$ഖവെള്ളി ശുശ്രൂഷകള്‍, വൈകുന്നേരം നാലിന് കുരിശിന്‍െറ വഴി, അഞ്ചിന് നഗരികാണിക്കല്‍ എന്നിവയും ഉണ്ടാകും. ശനിയാഴ്ച രാത്രി 11.30ന് പാരിഷ് ഹാളില്‍ ഉയിര്‍പ്പിനായി തിരുകര്‍മങ്ങള്‍ നടക്കും. 12ന് ദിവ്യബലിയും ഈസ്റ്റര്‍ മുട്ട വിതരണവും ഉണ്ടാകും. തിരുവാങ്കുളം കത്തോലിക്ക പള്ളിയില്‍ ഞായറാഴ്ച രാവിലെ 6.30ന് ഓശാന ശുശ്രൂഷകള്‍ ആരംഭിക്കും. പെസഹ വ്യാഴാഴ്ച രാവിലെ 6.30ന് കാല്‍ കഴുകല്‍ ശുശ്രൂഷ, കുര്‍ബാന എന്നിവ ഉണ്ടാകും. തിരുവാങ്കുളം വെണ്ണിക്കുളം യാക്കോബായ സുറിയാനി പള്ളി ഞായറാഴ്ച രാവിലെ എട്ടിന് ഓശാന ശുശ്രൂഷ നടക്കും. ഫാ. ഡാര്‍ളി ഇടപ്പങ്ങാട്ടില്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. ചോറ്റാനിക്കര എരുവേലി പള്ളിയില്‍ ഞായറാഴ്ച രാവിലെ എട്ടിന് ഓശാന ശുശ്രൂഷ നടക്കും. കാഞ്ഞിരമറ്റം കുലയറ്റിക്കര സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ രാവിലെ 7.30ന് ഓശാന ശുശ്രൂഷകള്‍ക്ക് തുടക്കമാകും. വൈറ്റില സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഞായറാഴ്ച രാവിലെ ഏഴിന് ഓശാനയോടനുബന്ധിച്ച് കുര്‍ബാന, കുരുത്തോല വാഴ്വ് എന്നിവ നടക്കും. എളംകുളം സെന്‍റ് മേരീസ് കത്തീഡ്രലിലെ കഷ്ടാനുഭവാഴ്ച ശുശ്രൂഷകള്‍ക്ക് ഇടുക്കി ഭദ്രാസനാധിപ മെത്രാപ്പോലീത്ത സക്കറിയ മാര്‍ പീലക്സിനോസ് മുഖ്യകാര്‍മികത്വം വഹിക്കും.
വലിയ നോമ്പിന് സമാപനമാകുന്ന ഹാശ ആഴ്ചയില്‍ മലയാറ്റൂര്‍ കുരിശുമുടിയിലേക്കും നിരവധി തീര്‍ഥാടകര്‍ എത്തും. ഓശാന ദിവസമായ ഞായറാഴ്ച മുതല്‍ തിരക്ക് ആരംഭിക്കും. പെസഹ വ്യാഴം, ദു$ഖവെള്ളി ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച താഴത്തെ പള്ളിക്ക് സമീപമുള്ള സെന്‍റ് തോമസ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് ഓശാന ശുശ്രൂഷകള്‍. കുരുത്തോല വെഞ്ചെരിപ്പ്, പ്രദക്ഷിണം, കുര്‍ബാന എന്നിവയുമുണ്ടാകും. കുരിശുമുടിയില്‍ രാവിലെ 6.30ന് കുരുത്തോല വെഞ്ചെരിപ്പ് കുര്‍ബാന എന്നിവ നടക്കും. ദു$ഖവെള്ളിയാഴ്ച രാവിലെ 6.30ന് താഴത്തെ പള്ളിയിലും 7.30ന് കുരിശുമുടിയിലും പീഡാനുഭവ തിരുകര്‍മങ്ങള്‍ ആരംഭിക്കും. വൈകുന്നേരം മൂന്നിന് താഴത്തെ പള്ളിയില്‍നിന്ന് വാണിഭത്തടം പള്ളിയിലേക്ക് വിലാപയാത്ര നടക്കും.

അരൂക്കുറ്റിയില്‍ ഫിഷ്ലാന്‍ഡിങ് സെന്‍ററിന് മുറവിളി

Posted: 13 Apr 2014 12:09 AM PDT

അരൂക്കുറ്റി: കായല്‍ മത്സ്യവിപണനത്തില്‍ പ്രമുഖസ്ഥാനമുള്ള അരൂക്കുറ്റിയില്‍ ഫിഷ്ലാന്‍ഡിങ് സെന്‍ററും ഹൈടെക് മാര്‍ക്കറ്റും നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
എല്ലാത്തരം കായല്‍ മത്സ്യങ്ങളും ലഭിക്കുന്ന നിരവധി കടകള്‍ അരൂക്കുറ്റിയില്‍ സജീവമാണ്. മത്സ്യം ലേലം ചെയ്യുന്നതിന് ഒരു ചെറിയ ഹാള്‍ മാത്രമാണ് ഇവിടെയുള്ളത്. വേമ്പനാട്ടുകായലും കൈതപ്പുഴകായലും സന്ധിക്കുന്ന ഇവിടെ കായലോരങ്ങളിലും ദ്വീപുകളിലുമായി നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. പലനിര ഊന്നിവലകളും ചീനവലകളും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നു. എന്നാല്‍, മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് ഒരു സ്ഥാപനവും അരൂക്കുറ്റിയില്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല. മത്സ്യവിപണനത്തിന് സ്വകാര്യ സ്ഥാപനങള്‍ നിരവധി കേന്ദ്രീകരിക്കുമ്പോഴും പൊതുവിപണനത്തിന് സര്‍ക്കാര്‍ ഒരു സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ മത്സ്യവിഭവങ്ങള്‍ എടുക്കുന്ന കേന്ദ്രവും എല്ലാത്തരം മത്സ്യങ്ങളും ഡ്രസ്ചെയ്ത് നല്‍കുന്നതിനും ഏതുസമയത്തും ഇവ ലഭിക്കുന്നതിനും സൗകര്യമുണ്ടെങ്കില്‍ താലൂക്കിലെ തന്നെ ഏറ്റവും തിരക്കുള്ള മത്സ്യകേന്ദ്രമായി അരൂക്കുറ്റിയെ മാറ്റാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാറിന്‍െറ ഏക്കറുകണക്കിന് സ്ഥലം ഇവിടെ ഉപയോഗിക്കപ്പെടാതെ അന്യാധീനപ്പെടുന്നുണ്ട്.
ഫിഷ് മാര്‍ക്കറ്റിനും ഫിഷ്ലാന്‍ഡിങ് സെന്‍ററിനും സ്ഥലം അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. രാവും പകലുമെന്നില്ലാതെ മത്സ്യബന്ധനത്തിനിറങ്ങുന്ന തൊഴിലാളികള്‍ക്ക് വലയും മറ്റും ശുചീകരിക്കാനും വിശ്രമിക്കാനുമുള്ള ആസ്ഥാനം ഒരുക്കണമെന്നും ആവശ്യമുണ്ട്. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായി മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പെടുന്ന സന്ദര്‍ഭങ്ങളില്‍ അവരെ രക്ഷപ്പെടുത്താനും മറ്റുമുള്ള ട്രോമാകെയറും ഇവിടെ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നു.

നാട് വരളുന്നു...

Posted: 12 Apr 2014 11:50 PM PDT

കാസര്‍കോട്: വെയിലിന്‍െറ കാഠിന്യം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അതിരൂക്ഷമായതിനാല്‍ ജില്ലയിലെ മിക്ക കിണറുകളും ജലസംഭരണികളും വേനലാരംഭത്തില്‍ തന്നെ വറ്റിക്കഴിഞ്ഞിരുന്നു. ജലവിതരണ സംവിധാനമില്ലാത്ത സ്ഥലങ്ങളില്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നതിനും ഇത്തവണ അധികൃതര്‍ തയാറായില്ല.
ബാവിക്കരയിലെ ജല അതോറിറ്റിയുടെ ജലസംഭരണിയെ ആശ്രയിക്കുന്ന കാസര്‍കോട് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് മാസങ്ങളായി ഉപ്പുവെള്ളമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഏതാനും മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് പൈപ്പുകള്‍ വെള്ളം ചുരത്തുന്നത്. വെള്ളത്തില്‍ ഉപ്പിന്‍െറ കാഠിന്യം ഏറിയതിനാല്‍ ചായ തിളപ്പിക്കാന്‍ പോലുമാവാത്ത സ്ഥിതിയാണ്. കുടിക്കാന്‍ കുപ്പിവെള്ളം വാങ്ങി സൂക്ഷിക്കുകയാണ് പലരും. ഇതിന് വകയില്ലാത്തവരുടെ സ്ഥിതി ദയനീയമാണ്.
തളങ്കര, തെരുവത്ത്, ഹൊന്നമൂല, ഖാസിലേന്‍, പുലിക്കുന്ന്, നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, ആശവാതുക്കല്‍, കൊല്ലമ്പാടി, മധൂര്‍ പുളിക്കൂര്‍, ഉളിയത്തടുക്ക, പട്ള തുടങ്ങിയ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. പെരിയ നാലേക്ര ദളിത് കോളനി, ചെങ്ങറ കോളനി, ആയംപാറ എന്നിവിടങ്ങളിലും കിണറുകള്‍ വറ്റി. കിലോമീറ്ററുകള്‍ നടന്ന് പോയാണ് വെള്ളം ശേഖരിക്കുന്നത്. സ്വന്തമായി കിണറില്ലാത്തവര്‍ കടുത്ത പ്രയാസത്തിലാണ്. റോഡരികിലെ ജല അതോറിറ്റി കുടിവെള്ള പൈപ്പുകള്‍ വെള്ളം നല്‍കിയിട്ട് നാളുകളേറെയായെന്ന് നാട്ടുകാര്‍ പറയുന്നു.

പെട്രോള്‍ പമ്പ് സമരം തുടങ്ങി

Posted: 12 Apr 2014 11:42 PM PDT

കണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികളുടെ ബോണസ് പ്രശ്നം ഒത്തു തീര്‍പ്പാവാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇന്നലെ ലേബര്‍ ഒഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഉച്ചക്കു രണ്ടു മണിക്കു തന്നെ പമ്പുകളില്‍ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചിരുന്നു. ജില്ലയില്‍ ആകെ 118 പമ്പുകളാണുള്ളത്. ഇവയില്‍ വ്യവസ്ഥ പ്രകാരം ആനുകൂല്യങ്ങള്‍ നടപ്പാക്കാമെന്ന് സമ്മതിച്ച ജില്ലയിലെ ഇരുപത് പമ്പുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ക്ക് 2013-14 വര്‍ഷത്തെ മൊത്തം വരുമാനത്തിന്‍െറ ഇരുപതു ശതമാനം ബോണസും അഞ്ചു ശതമാനം എക്സ്ഗ്രേഷ്യയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ നല്‍കിയ നോട്ടീസിനു മറുപടി നല്‍കാന്‍ ഉടമകള്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നേരത്തെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു ഉടമകളുടെ നിലപാട്. ഏറ്റവും കുറഞ്ഞത് കഴിഞ്ഞ തവണ നല്‍കിയ പതിനേഴേമുക്കാല്‍ ശതമാനം ബോണസ് അനുവദിക്കണമെന്ന തൊഴിലാളികളുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ശതമാനക്കണക്ക് ഒഴിവാക്കി കഴിഞ്ഞ വര്‍ഷം ബോണസായി നല്‍കിയ തുക നല്‍കാമെന്നായിരുന്നു ഉടമകള്‍ പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം നല്‍കിയ തുക തന്നെ ഈ വര്‍ഷം നല്‍കുമ്പോള്‍ പലര്‍ക്കും അര്‍ഹമായ ബോണസ് ലഭിക്കില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സമരം ആരംഭിച്ചത്. ലേബര്‍ ഓഫിസര്‍ രണ്ടു ദിവസം അവധിയായതിനാല്‍ സമരം നീണ്ടുപോകാനും സാധ്യതയുണ്ട്. എന്നാല്‍, ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് എഴുതി ഒപ്പിട്ടു നല്‍കിയാല്‍ സമരം അതതു പമ്പുകളില്‍ അവസാനിപ്പിക്കാന്‍ ഒരുക്കമാണെന്ന് സമരസമിതി കണ്‍വീനര്‍ എ. പ്രേമരാജന്‍ പറഞ്ഞു. നിലവില്‍ സമരത്തില്‍നിന്നും ഒഴിവായ 20 പമ്പുകളും ഇങ്ങനെ ഒപ്പിട്ടു നല്‍കിയിരുന്നു. ഇവയില്‍ ഇരുപതില്‍ കൂടുതല്‍ ശതമാനം ബോണസ് നല്‍കിയവരുമുണ്ട്. ശനിയാഴ്ച സമരം ആരംഭിച്ചതോടെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ സമരമില്ലാത്ത പമ്പുകളില്‍ വന്‍ തിരക്കായിരുന്നു.

ബണ്ട് നിര്‍മാണത്തിന്‍െറ മറവില്‍ കുന്നിടിച്ച് മണ്ണെടുക്കല്‍ തകൃതി

Posted: 12 Apr 2014 11:30 PM PDT

ആനക്കര: ബണ്ട് നിര്‍മാണത്തിന്‍െറ മറവില്‍ ജില്ലയില്‍ കുന്നിടിച്ച് മണ്ണെടുപ്പ് വ്യാപകമാകുന്നു. മലപ്പുറം ജില്ലയിലേക്കാണ് മണ്ണ് കൊണ്ടുപോകുന്നത്. ജില്ലാ അതിര്‍ത്തിയിലെ കല്ലടത്തൂര്‍ ഗോഖലെ സ്കൂളിന് എതിര്‍ വശത്തുള്ള കുന്നില്‍നിന്നാണ് പകലും രാത്രിയുമെന്നില്ലാതെ മലപ്പുറം ജില്ലയിലെ പൊന്നാനി, തൃശൂര്‍ കോള്‍ വികസനത്തിന്‍െറ ഭാഗമായി ബണ്ട് നിര്‍മിക്കാനെന്ന പേരില്‍ മണ്ണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഇവിടെ നിന്ന് കൊണ്ടുപോകുന്ന മണ്ണ് മുഴുവനായി ബണ്ട് നിര്‍മാണത്തിന് എടുക്കുന്നില്ല. കൂടുതല്‍ ലോഡും പുറത്തേക്ക് കടത്തുന്നതായാണ് വിവരം. ഒരു ലോഡ് മണ്ണിന് ഒരു ലോഡ് മണലിന്‍െറ ഇരട്ടി വിലയാണ് മലപ്പുറം ജില്ലയില്‍ ലഭിക്കുന്നത്. കല്ലടത്തൂരില്‍ നിന്ന് രണ്ട് തവണയായി 200 ലോഡ് മണ്ണു കൊണ്ടുപോകാനാണ് അനുമതിയുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പിന്‍െറ മറവില്‍ രണ്ടായിരത്തിലേറെ ലോഡ് മണ്ണ് ഇവിടെ നിന്ന് കയറ്റിപ്പോയതായാണ് നാട്ടുകാര്‍ പറയുന്നത്. കേരളത്തിലെ റോഡില്‍ കൂടിപോകാന്‍ പോലും പെര്‍മിറ്റ് ലഭിക്കാത്ത ട്രക്, കൂറ്റന്‍ ടിപ്പര്‍ ലോറി എന്നിവയാണ് ഗ്രാമീണ റോഡിലൂടെ മണ്ണുമായി കുതിക്കുന്നത്.
നേരത്തെ റോഡ് നിര്‍മാണത്തിനെന്ന് പറഞ്ഞ് ആനക്കര പഞ്ചായത്തിലെ മേലേഴിയത്തെ കുന്നിടിച്ച് മലപ്പുറം ജില്ലയിലേക്ക് മണ്ണ് കൊണ്ടുപോയിരുന്നു. പലവട്ടം നാട്ടുകാര്‍ ഇത് തടഞ്ഞിടുകയും പിന്നീട് പോലീസ് എത്തി വീണ്ടും മണ്ണെടുപ്പ് തുടരുകയുമാണ് ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ റോഡ്, പാലങ്ങളുടെ അപ്രോച്ച് റോഡ്, ബണ്ട് നിര്‍മാണം എന്നിവക്കായി പാലക്കാട് ജില്ലയിലെ കുന്നുകളില്‍ നിന്ന് പെര്‍മിറ്റെടുത്ത് ഇതിന്‍െറ പത്തിരട്ടിയിലധികം മണ്ണാണ് കയറ്റുന്നത്.
അമിത ഭാരമുള്ള വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത് മൂലം ജില്ലാ അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളെല്ലാം തകര്‍ച്ച നേരിടുകയാണ്. തൃത്താല മേഖലയിലെ പ്രധാന കുന്നുകളെല്ലാം നശിപ്പിക്കപ്പെടുമ്പോള്‍ ഇതിനെതിരെ ചെറുവിരലനക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല.

ജില്ലയില്‍ വാട്ടര്‍ അതോറിറ്റി നാല് സബ്ഡിവിഷനല്‍ ലാബുകള്‍ തുറക്കും

Posted: 12 Apr 2014 11:09 PM PDT

മലപ്പുറം: ജലപരിശോധന കാര്യക്ഷമമാക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ജില്ലയില്‍ നാല് സബ്ഡിവിഷനല്‍ ലബോറട്ടറികള്‍ തുറക്കും. മഞ്ചേരി, പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് സബ്ഡിവിഷനല്‍ ലാബ് തുറക്കുക. നാഷനല്‍ റൂറല്‍ ഡ്രിങ്കിങ് വാട്ടര്‍ പ്രോജക്ടിന് കീഴിലാണ് ഇവ സ്ഥാപിക്കുന്നത്. ജില്ലാ ആസ്ഥാനത്തെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന് കീഴിലായിരിക്കും ഇവയുടെ പ്രവര്‍ത്തനം.
ജല അതോറിറ്റി നടപ്പാക്കുന്ന വിവിധ കുടിവെള്ള പദ്ധതികള്‍ക്കുവേണ്ടി ജലസംഭരണം, വിതരണം എന്നിവക്കുവേണ്ടിയുള്ള പരിശോധന ത്വരിതഗതിയിലാക്കാനാണ് സബ്ഡിവിഷനല്‍ ലാബുകള്‍ തുറക്കുന്നത്. മലപ്പുറത്ത് ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ ഇപ്പോള്‍ സ്വകാര്യ വ്യക്തികളില്‍നിന്ന് ലഭിച്ച 350ഓളം സാമ്പിളുകളും വാട്ടര്‍ അതോറിറ്റിയില്‍നിന്നുതന്നെയുള്ള 600ഓളം സാമ്പിളുകളും പരിശോധനക്കുണ്ട്. ഒരു സാമ്പിള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഏഴു ദിവസം വരെ വേണ്ടിവരുന്നു. കെമിക്കല്‍, ബാക്ടീരിയോളജിക്കല്‍ ടെസ്റ്റുകള്‍ നടത്തിയ ശേഷമാണ് സാമ്പിള്‍ കുടിവെള്ളത്തിന് യോഗ്യമാണോ എന്ന് നിശ്ചയിക്കുന്നത്. ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ ഏഴു മാസമായി മേധാവിയില്ല. പതിനേഴോളം ജീവനക്കാരാണ് ഇവിടെയുള്ളത്. നാഷനല്‍ റൂറല്‍ ഡ്രിങ്കിങ് വാട്ടര്‍ പ്രോജക്ടില്‍നിന്നു മാത്രമുള്ള സാമ്പിളുകളുടെ പരിശോധനക്കായി എട്ടോളം ജീവനക്കാരെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമിച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന എ.ഇ പ്രമോഷനില്‍ പോയതില്‍ പകരം വന്നയാള്‍ കഴിഞ്ഞ നവംബറില്‍ വിരമിച്ച് ഇപ്പോള്‍ ഏഴു മാസമായി കണ്‍ട്രോള്‍ ലാബിന്‍െറ തലപ്പത്ത് ആളില്ലാത്ത അവസ്ഥയാണ്.

ബാങ്ക് ജനറല്‍ബോഡി യോഗത്തില്‍ സംഘര്‍ഷം

Posted: 12 Apr 2014 10:53 PM PDT

സുല്‍ത്താന്‍ ബത്തേരി: ബത്തേരി സര്‍വീസ് സഹ. ബാങ്ക് ജനറല്‍ ബോഡി യോഗം കൈയാങ്കളിയില്‍ കലാശിച്ചു. കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്.
ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനറും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ എന്‍.എം. വിജയന്‍ (65), കോണ്‍ഗ്രസ് നേതാവും ബാങ്ക് മെംബറുമായ ചുള്ളിയോട് കെ.എം. വര്‍ഗീസ് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.
തങ്ങളുടെ പ്രവര്‍ത്തകരായ ജയന്‍ കുപ്പാടി, പി.എസ്. രവി എന്നിവരെ പൊലീസ് മര്‍ദിച്ചതായി ബി.ജെ.പി ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചയാളെ പ്രവര്‍ത്തകര്‍ പിടിച്ചുകൊടുത്തെങ്കിലും പൊലീസ് സ്റ്റേഷനില്‍നിന്ന് വിട്ടയച്ചെന്നാരോപിച്ച് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തി. സംഭവത്തില്‍ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പില്‍ ഒരുമണിക്കൂറിനുശേഷം ഉപരോധം പിന്‍വലിച്ചു.
വാര്‍ഡ് വിഭജനം നടത്തി വാര്‍ഡ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുക എന്ന അജണ്ടയോടെയാണ് ബാങ്ക് ഭരണം നടത്തുന്ന അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ജനറല്‍ ബോഡി വിളിച്ചത്.
ബത്തേരി ലയണ്‍സ് ഹാളില്‍ ശനിയാഴ്ച വൈകീട്ട് മൂന്നിന് ആരംഭിച്ച യോഗത്തില്‍ കണ്‍വീനര്‍ എന്‍.എം. വിജയനാണ് അധ്യക്ഷത വഹിച്ചത്.
സഹ. നിയമത്തിന്‍െറ 28 (1) ഭേദഗതി പ്രകാരം ബത്തേരി സഹ. ബാങ്ക് പരിധിയില്‍ വാര്‍ഡുകള്‍ വിഭജിക്കാനുള്ള കമ്മിറ്റിയുടെ തീരുമാനം യോഗത്തില്‍ അറിയിച്ചു.
എന്നാല്‍, നിയമസഭാ ചട്ടങ്ങള്‍ പാസാക്കാത്ത പശ്ചാത്തലത്തില്‍ വിഭജനം നടത്താതെതന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ബി.ജെ.പിയുടെ വാദം. ബഹളത്തിനിടയില്‍ ഭേദഗതി പാസായതായി അധ്യക്ഷന്‍ പ്രഖ്യാപിച്ചെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടു.
എന്നാല്‍, ഇതിന് തയാറാവാതെ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അധ്യക്ഷനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.
കുതിച്ചെത്തിയ പൊലീസ് എന്‍.എം. വിജയനടക്കമുള്ളവരെ ഹാളിന് പുറത്തെത്തിക്കുകയായിരുന്നു. ഇവര്‍ കയറിയ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. വാഹനത്തിന്‍െറ ചില്ലുകള്‍ പൊട്ടി. എന്‍.എം. വിജയനും കെ.എം. വര്‍ഗീസിനും മര്‍ദനമേറ്റു.
നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ട ശേഷം സര്‍ക്കാര്‍ നിയമിച്ച അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കുറഞ്ഞ കാലയളവിനുള്ളില്‍ വിളിച്ച മൂന്നാമത് ജനറല്‍ ബോഡി യോഗമാണ് ശനിയാഴ്ച അലസിപ്പിരിഞ്ഞത്.
വിവാദമായ ആദ്യ ജനറല്‍ ബോഡി യോഗവും യോഗ തീരുമാനങ്ങളും ഹൈകോടതി റദ്ദ് ചെയ്തിരുന്നു. ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു കോടതി ഉത്തരവ്. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച വാര്‍ഡ് അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള തീരുമാനവുമായി യോഗം വിളിച്ചത്.
അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി നടപടി ജനാധിപത്യ വിരുദ്ധമാണെന്നാരോപിച്ചും പൊലീസ് ഇടപെടലില്‍ പ്രതിഷേധിച്ചും ബി.ജെ.പി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
മുന്‍ പ്രസിഡന്‍റ് പി.സി. മോഹനന്‍ മാസ്റ്റര്‍, അഡ്വ. പി.സി. ഗോപിനാഥ്, വി. മോഹനന്‍, ഇ.കെ. ഗംഗാധരന്‍, എ. സുരേന്ദ്രന്‍, പ്രോമാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിന് കെ.പി.സി.സി എക്സി. അംഗം ഡി.പി. രാജശേഖരന്‍, ബാബു പഴുപ്പത്തൂര്‍, വി.ജെ. തോമസ്, സി.കെ. വേലായുധന്‍, സി.പി. ചന്ദ്രന്‍, കെ.ടി. കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

‘ആരോഗ്യം ശരിക്കും പരീക്ഷിച്ച്’ ആരോഗ്യ ഇന്‍ഷുറന്‍സ് ക്യാമ്പ്

Posted: 12 Apr 2014 10:46 PM PDT

കടലുണ്ടി: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കാനും പുതുക്കാനും എത്തിയവരുടെ ആരോഗ്യം ശരിക്കും പരീക്ഷിക്കാനുള്ള വേദിയായി കടലുണ്ടി ഗവ. എല്‍.പി സ്കൂള്‍ ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യാര്‍ഥം സൗകര്യമേര്‍പ്പെടുത്തിയത്. വട്ടപ്പറമ്പിലെ ഗവ. എല്‍.പി സ്കൂളില്‍, രാവിലെ 10 മുതല്‍ അഞ്ചു വരെ തീരുമാനിച്ച പരിപാടിക്കായി രാവിലെ എട്ട് മുതല്‍ തന്നെ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു.
11 മണിയോടെയാണ് കമ്പ്യൂട്ടറുകളും മറ്റും ശരിയാക്കി പ്രവര്‍ത്തനം തുടങ്ങിയത്. കൈക്കുഞ്ഞുങ്ങളടക്കം നൂറുകണക്കിനാളുകള്‍ എത്തിയതോടെ ചെറിയ സ്ഥാപനമായ സ്കൂള്‍ വരാന്തയില്‍ ഉള്‍ക്കൊള്ളാനാകാതെ പലരും പൊരിവെയിലത്ത് മണിക്കൂറുകള്‍ നില്‍ക്കേണ്ടിവന്നു. സ്ഥലസൗകര്യം ഒരുക്കുക മാത്രമാണ് തങ്ങള്‍ ചെയ്യേണ്ടതെന്നും ബാക്കിയെല്ലാം ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്യേണ്ടതാണെന്നും പറഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കൈമലര്‍ത്തി. ടോക്കണ്‍ സംവിധാനമോ വ്യവസ്ഥാപിതമായ വരിനില്‍ക്കാനുള്ള സൗകര്യമോയില്ലാതെ ഉന്തും തള്ളും സഹിച്ച് മിക്കവരും അഞ്ച് മണിക്കൂറിലേറെ ദുരിതം സഹിക്കേണ്ടിവന്നു. രണ്ടാം വാര്‍ഡംഗം കെ.സി. അഷ്റഫ്, 17ാം വാര്‍ഡംഗം ഷിബു കുന്നത്ത് എന്നിവര്‍ മാത്രമാണ് ആളുകളെ ആശ്വസിപ്പിക്കാനുണ്ടായിരുന്നത്. മതിയായ സൗകര്യമൊരുക്കാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ഇന്‍ഷുറന്‍സ് ജീവനക്കാരോടും വാര്‍ഡംഗങ്ങളോടും കയര്‍ത്തെങ്കിലും എല്ലാവരും നിസ്സഹായരായിരുന്നു. പൊരിവെയിലില്‍ കുടിവെള്ളം പോലും ഏര്‍പ്പെടുത്തിയിരുന്നില്ല. വോട്ടൊക്കെ പെട്ടിയിലായിക്കഴിഞ്ഞശേഷം തങ്ങളോടീ ക്രൂരത ചെയ്തതിലായിരുന്നു സ്ത്രീകളടക്കമുള്ളവരുടെ പരാതി.
രാവിലെ ഏഴിനെത്തിയവര്‍ക്ക് പോലും ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് പോകാനായത്. തിക്കിക്കയറാന്‍ വിരുതുള്ള ചിലര്‍ മാത്രം പെട്ടെന്ന് കാര്യം കഴിച്ചു. രാത്രി എട്ട് മണി വരെ സ്കൂള്‍ വളപ്പിലുള്ളവര്‍ക്കെല്ലാം കാര്‍ഡുകള്‍ നല്‍കി ഒമ്പതുമണിക്കാണ് പരിപാടി അവസാനിപ്പിച്ചത്.
700ഓളം കാര്‍ഡുകള്‍ നല്‍കിയതായി അവസാനം വരെ സ്ഥലത്തുണ്ടായിരുന്ന വാര്‍ഡംഗം ഷിബു പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയില്‍ അഞ്ചു മാസത്തിനിടെ 4,84,407 നിയമ ലംഘനങ്ങള്‍

Posted: 12 Apr 2014 10:28 PM PDT

Image: 

ദമ്മാം: കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 4, 84,407 ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് കേണല്‍ അലി അല്‍ സഹ്റാനിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. വാഹനങ്ങളില്‍ മയക്കു മരുന്നു കടത്തിയതുള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യല്‍, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, സിഗ്നല്‍ ലംഘിച്ച് യാത്ര ചെയ്യല്‍, തെറ്റായ സ്ഥലത്ത് വാഹനം നിര്‍ത്തല്‍ തുടങ്ങിയ കേസുകളാണ് ഭൂരിഭാഗവും. കര്‍ശന നടപടി സ്വീകരിച്ചിട്ടും നിയമ ലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ട്രാഫിക്, ഹൈവേ പട്രോളിങ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ വ്യാപക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി സഹ്റാനി അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. നിലവില്‍ കാമറകളില്ലാത്ത റോഡുകളില്‍ അവ സ്ഥാപിക്കുന്ന നടപടി തുടരുകയാണ്. കാമറകളില്ലാത്ത സ്ഥലങ്ങളില്‍ പട്രോള്‍ വാഹനങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കും. ഹൈവേകളിലും പട്രോളിങ് ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് വ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പൊതുസമൂഹത്തിന്‍െറ കൂടി പിന്തുണയോടെയാണ് വിവിധ ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്്. ബ്രിഗേഡിയര്‍ അബ്ദുറഹ്മാന്‍ ശന്‍ബരിക്കാണ് ഇതിന്‍െറ ചുമതല. സുരക്ഷ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിയമ ലംഘനം നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. ഗതാഗത നിയമം നടപ്പാക്കുന്നതില്‍ ട്രാഫിക് വകുപ്പ് കൈകൊള്ളുന്ന നടപടികള്‍ക്ക് സമൂഹത്തിന്‍െറ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പിന്തുണയുണ്ടാവണമെന്നും നിയമങ്ങള്‍കൊണ്ട് മാത്രം ഇത് സാധ്യമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനധികൃത താമസം: ഷാര്‍ജയില്‍ മൂന്ന് മാസം പിടിയിലായത് 596 പേര്‍

Posted: 12 Apr 2014 10:18 PM PDT

Image: 

ഷാര്‍ജ: ഷാര്‍ജ പൊലീസിലെ രഹസ്യന്വേഷണ വിഭാഗം നടത്തിയ പരിശോധനയില്‍ 596 അനധികൃത താമസക്കാര്‍ പിടിയിലായതായി വകുപ്പ് വിഭാഗം തലവന്‍ കേണല്‍ ജിഹാദ് സാഈദ് സാഹു അറിയിച്ചു.
മൂന്ന് മാസത്തെ പരിശോധനയിലാണ് ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇത്രയും പേര്‍ പിടിയിലായത്.
തൊഴിലുടമയില്‍ നിന്ന് ഓടി പോന്നവരും വിസ കാലാവധി കഴിഞ്ഞിട്ടും ഇവിടെ തുടരുന്നവരും സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് തിരിച്ച് പോകാത്തവരുമാണ് പിടിയിലായത്. ഉപേക്ഷിച്ചതും നിര്‍മാണത്തിലിരിക്കുന്നതുമായ കെട്ടിടങ്ങളിലും തോട്ടങ്ങളിലും വിജനമായ മരുഭൂപ്രദേശങ്ങളിലുമാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്ന് സാഹു പറഞ്ഞു. വിവിധ തൊഴിലുകളില്‍ ഏര്‍പെട്ടും യാചന നടത്തിയുമാണ് ഇവര്‍  കഴിഞ്ഞിരുന്നത്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ രാജ്യത്തെ നിയമത്തിന് എതിരാണ്.
ഇത്തരക്കാര്‍ക്ക് മാന്യമായി സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ച് പോകാനാണ് പൊതുമാപ്പ ്പ്രഖ്യാപിച്ചത്. എന്നാല്‍ ഈ അവസരം ഇത്തരക്കാര്‍ പാഴാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നവരും സംരക്ഷണം നല്‍കുന്നവരും നിയമലംഘനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിടിക്കപെട്ടാല്‍ പിഴയും ശിക്ഷനടപടികളും നേരിടേണ്ടി വരുമെന്നും സാഹു പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP