സ്വാഗതം
WELCOME

News Update..

Thursday, April 17, 2014

ദക്ഷിണ കൊറിയന്‍ കപ്പല്‍ അപകടം; മരണം ഒമ്പതായി Madhyamam News Feeds

ദക്ഷിണ കൊറിയന്‍ കപ്പല്‍ അപകടം; മരണം ഒമ്പതായി Madhyamam News Feeds

Link to

ദക്ഷിണ കൊറിയന്‍ കപ്പല്‍ അപകടം; മരണം ഒമ്പതായി

Posted: 17 Apr 2014 12:19 AM PDT

Image: 

സിയോള്‍: ദക്ഷിണ കൊറിയന്‍ കപ്പല്‍ മുങ്ങി കാണാതായ 287 യാത്രക്കാരെ കുറിച്ച് സൂചനകള്‍ ഒന്നുമില്ല. ദക്ഷിണ കൊറിയയുടെ വടക്കു പടിഞ്ഞാറന്‍ തീരമേഖലയില്‍ ആണ് കപ്പല്‍ മുങ്ങിയത്. കടല്‍ തണുത്തുറഞ്ഞ അവസ്ഥയില്‍ ആയതിനാല്‍ കാണാതായവര്‍ രക്ഷപ്പെടാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

അഞ്ച് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടക്കം ഇതുവരെ ഒമ്പതുപേര്‍ മരിച്ചതായി സുരക്ഷാ മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ ആയിരുന്നു. ആന്‍സാനിലെ ഡാന്‍വോണ്‍ സ്കൂളില്‍ നിന്ന് ജെജു ദ്വീപിലേക്ക് നാലു ദിവസത്തെ പഠനയാത്രക്കു തിരിച്ചതായിരുന്നു ഇവര്‍. കുട്ടികള്‍ തിരികെയത്തെുന്നതും കാത്ത് ഇരിക്കുകയാണ് കുടുംബാംഗങ്ങള്‍. മരിച്ച കുട്ടികളുടെ മൃതദേഹം മോക്പോ ആശുപത്രിയില്‍ എത്തി ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഹൃദയഭേദകമായ കാഴ്ചകളായിരുന്നു ആശുപത്രി പരിസരത്ത്.

നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കപ്പലികനകത്ത് വാതിലുകള്‍ തുറക്കാനാവാതെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ശരിയായി നടക്കുന്നില്ല. ലൈഫ് ജാക്കറ്റ് അണിഞ്ഞതിനാല്‍ തങ്ങള്‍ രക്ഷപ്പെട്ടതായും രക്ഷപ്പെടുത്താന്‍ ആരെങ്കിലും  ഉണ്ടാവുമെന്ന വിശ്വാസത്തില്‍ നിരവധി പേര്‍ കടലിലേക്ക് എടുത്തു ചാടിയതായും 36കാരനായ കൂ ബോണ്‍ ഹീ പറഞ്ഞു. 

കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ബോട്ടപകടങ്ങളിലൊന്നാണിത്. ബോട്ടില്‍ 459 പേരുണ്ടായിരുന്നുവെങ്കിലും ഇതില്‍ 164 പേരെ രക്ഷപ്പെടുത്തി. നേരത്തേ 368 പേരെ രക്ഷപ്പെടുത്തിയെന്നും 100 പേരെ കാണാതായി എന്നുമാണ് സുരക്ഷാ മന്ത്രാലയം അവകാശപ്പെട്ടത്. എന്നാല്‍ കണക്കുകള്‍ തെറ്റായിരുന്നുവെന്ന് അവര്‍ പിന്നീട് വ്യക്തമാക്കി.

ജില്ലയില്‍ കടമ്പ കടന്നത് 95.82 ശതമാനം പേര്‍

Posted: 17 Apr 2014 12:18 AM PDT

തൃശൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ല കഴിഞ്ഞ വര്‍ഷത്തെ അതേ വിജയം നിലനിര്‍ത്തി. 95.82 ശതമാനം വിദ്യാര്‍ഥികള്‍ ഇക്കുറിയും കടമ്പ കടന്നു. വിജയശതമാനത്തില്‍ സംസ്ഥാനതലത്തില്‍ കഴിഞ്ഞ തവണ ഏഴാം സ്ഥാനം നേടിയ ജില്ല ഇത്തവണ എട്ടാം സ്ഥാനത്താണ്. 20,523 ആണ്‍കുട്ടികളും 20,198 പെണ്‍കുട്ടികളുമടക്കം 40,721 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 39,020 പേര്‍ തുടര്‍ പഠനത്തിന് അര്‍ഹരായി. വിജയികളില്‍ 19,335 ആണ്‍കുട്ടികളും 19,685 പെണ്‍കുട്ടികളുമുണ്ട്. എല്ലാ വിഷയത്തിലും എ പ്ളസ് നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്. 1,347 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ളസ് കരസ്ഥമാക്കി. ഇതില്‍ 951 പെണ്‍കുട്ടികളും 396 ആണ്‍കുട്ടികളുമുണ്ട്.
തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 355 പെണ്‍കുട്ടികളും 132 ആണ്‍കുട്ടികളുമാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയത്. ഇരിങ്ങാലക്കുടയില്‍ 293ഉം 138മാണിത്. 303ഉം 126മാണ് ചാവക്കാട് ഉപജില്ലയില്‍. കഴിഞ്ഞ വര്‍ഷം 955 പേര്‍ക്കാണ് മുഴുവന്‍ വിഷയത്തിലും എ പ്ളസ് ലഭിച്ചത്.
100 ശതമാനം വിജയിച്ച സ്കൂളുകളുടെ എണ്ണത്തില്‍ ഗവ. സ്കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തെ നില തുടര്‍ന്നപ്പോള്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ വര്‍ധനയുണ്ടായി. 19 ഗവ. സ്കൂളുകളിലും 36 എയ്ഡഡ് സ്കൂളുകളിലും 26 അണ്‍ എയ്ഡഡ് സ്കൂളുകളിലും പരീക്ഷക്കിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ജയിച്ചു. എല്ലാ വിദ്യാര്‍ഥികളും ജയിച്ച ഗവ. സ്കൂളുകളില്‍ കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസാണ് കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തിയത്. 183 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതി വിജയിച്ചത്. 152 കുട്ടികളെ പരീക്ഷക്കിരുത്തിയ പാഞ്ഞാള്‍ ഗവ. എച്ച്.എസ് സ്കൂളാണ് രണ്ടാമത്. 120 കുട്ടികളെ വിജയിപ്പിച്ച നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം. 13 കുട്ടികളെ പരീക്ഷക്കിരുത്തി വിജയം നേടിയ ചാവക്കാട് ഉപജില്ലയിലെ പുത്തന്‍കടപ്പുറം ഗവ. ആര്‍.എഫ്.ടി.എച്ച്.എസ് ഏറ്റവും കുറവ് കുട്ടികളെ പരീക്ഷക്കിരുത്തി മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച സ്കൂളാണ്. കഴിഞ്ഞ വര്‍ഷം 19 ഗവ. സ്കൂളുകളിലും 33 എയ്ഡഡ് സ്കുളുകളിലും 22 അണ്‍ എയ്ഡഡ് സ്കൂളുകളിലും പരീക്ഷക്കിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചത്.
എയ്ഡഡ് മേഖലയില്‍ പാവറട്ടി സെന്‍റ് ജോസഫ്സ് എച്ച്.എസ് സ്കൂളാണ് കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചത്. 337 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. 334 പേരെ വിജയിപ്പിച്ച കൊരട്ടി എല്‍.എഫ്.സി. എച്ച്.എച്ച്.എസ്.എസും 319 പേരെ വിജയിപ്പിച്ച ഇരിങ്ങാലക്കുട എല്‍.എഫ്.സി.എച്ച്.എച്ച്.എസ്.എസും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
അണ്‍എയ്ഡഡ് മേഖലയില്‍ 237 വിദ്യാര്‍ഥികളെ പരിക്ഷക്കിരുത്തി വിജയിപ്പിച്ച കുന്നംകുളം ബഥനി സെന്‍റ് ജോണ്‍സ് ഇ.എച്ച്.എസ്.എസാണ് ഒന്നാമത്. 198 കുട്ടികളെ വിജിയിപ്പിച്ച ആളൂര്‍ സെന്‍റ് ജോസഫ്സ് ഇ.എം.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം.

കിങ്സ് കപ്പ് കിരീടം റയലിന്

Posted: 17 Apr 2014 12:08 AM PDT

Image: 
വലന്‍സിയ: സ്പാനിഷ് ഫുട്ബാളിലെ രാജകിരീടം റയല്‍ മഡ്രിഡിന്. കിങ്സ് കപ്പ് ഫൈനലില്‍ പാരമ്പര്യവൈരികളായ ബാഴ്സലോണയെ 2-1ന് കീഴടക്കി റയല്‍ കോപ ഡെല്‍ റെ കിരീടം ചൂടി. ഇരുവരും ഓരോ ഗോളടിച്ച് ഒപ്പത്തിനൊപ്പം നില്‍ക്കെ കളി തീരാന്‍ അഞ്ചുമിനിട്ട് ബാക്കിയുള്ളപ്പോള്‍ ഗാരെത് ബെയ്ല്‍ നേടിയ തകര്‍പ്പന്‍ ഗോളിലൂടെ റയല്‍ ഒരു വര്‍ഷത്തെ കിരീടവരള്‍ച്ചക്ക് അന്ത്യം കുറിച്ചു. 11ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ഗോളിലൂടെ റയല്‍ ലീഡ് നേടിയെങ്കിലും 68ാം മിനിറ്റില്‍  മാര്‍ക് ബാര്‍ത ബാഴ്സക്ക് സമനില സമ്മാനിച്ചു. 85ാം മിനിറ്റിലാണ് ബെയ്ല്‍ ഒറ്റയാന്‍ മുന്നേറ്റത്തിലൂടെ കിരീടമുറപ്പിച്ച ഗോള്‍ കുറിച്ചത്. 
റയലിന്‍െറ 19ാം കിങ്സ് കപ്പ് കിരീടമാണിത്. കഴിഞ്ഞ സീസണില്‍ ഒരു കിരീടവുമില്ലാത്തതിന്‍െറ നിരാശ കൂടി തീര്‍ക്കുന്നതായി 110 വര്‍ഷം പഴക്കമുള്ള ചാമ്പ്യന്‍ഷിപ്പിലെ വിജയം. അതേസമയം, ഫോം മങ്ങിയ ബാഴ്സലോണക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വിയും. 

എസ്.എസ്.എല്‍.സി വിജയശതമാനം 90 കടന്നു

Posted: 16 Apr 2014 11:57 PM PDT

പാലക്കാട്: എസ്.എസ്.എല്‍.സി വിജയത്തില്‍ ഇക്കുറിയും ജില്ല ഏറ്റവും പിന്നില്‍ പോയെങ്കിലും മുന്‍ വര്‍ഷത്തേക്കാള്‍ നില മെച്ചപ്പെടുത്തി. 91.28 ശതമാനമാണ് ഇത്തവണ വിജയം. 21,568 ആണ്‍കുട്ടികളും 21,057 പെണ്‍കുട്ടികളുമടക്കം 42,625 കുട്ടികളാണ് ഇത്തവണ പരീക്ഷക്കിരുന്നത്. ഉപരിപഠനത്തിന് അര്‍ഹത നേടിയത് 19,224 ആണ്‍കുട്ടികളും 19,683 പെണ്‍കുട്ടികളുമടക്കം 38,907 വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം 88.01 ശതമാനം മാത്രമായിരുന്നു വിജയം. ഇത്തവണ 3.27 ശതമാനത്തിന്‍െറ വര്‍ധനയുണ്ട്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ജില്ല ഏറ്റവും പിന്നാക്കമായത്. 2011-12ല്‍ 86.91ശതമാനവും 2010-11ല്‍ 83.05 ശതമാനവുമായിരുന്നു ജില്ലയില്‍ വിജയം. ജില്ലയില്‍ 990 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും 'എ' പ്ളസ് കരസ്ഥമാക്കി. മുന്‍ വര്‍ഷം ഇത് 672 ആയിരുന്നു. വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക് പ്രകാരം പാലക്കാട് 90.25 ശതമാനവും ഒറ്റപ്പാലം 93.08 ശതമാനവുമാണ് വിജയം. സംസ്ഥാനത്ത് ഏറ്റവും കുറവ് വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ലയും പാലക്കാടാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷക്കിരുന്ന ആകെ 27,167 പേരില്‍ 24,519 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 11,905 ആണ്‍കുട്ടികളും 12,614 പെണ്‍കുട്ടികളും. ഒറ്റപ്പാലത്ത് പരീക്ഷ എഴുതിയ 15,458 വിദ്യാര്‍ഥികളില്‍ 14,388 പേര്‍ വിജയിച്ചു. 7319 ആണ്‍കുട്ടികളും 7069 പെണ്‍കുട്ടികളും. ജില്ലയില്‍ ഏറ്റവും കുറവ് കുട്ടികളെ പരീക്ഷക്കിരുത്തിയ കേന്ദ്രം പുതുനഗരത്തെ ഇസ്ലാമിയ ഇംഗ്ളീഷ് മീഡിയം എച്ച്.എസാണ്. അഞ്ച് പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇത്തവണയും അട്ടപ്പാടി മേഖലയിലെ സ്കൂളുകള്‍ മികച്ച വിജയമാണ് നേടിയത്.

മലപ്പുറം ജയഭേരി

Posted: 16 Apr 2014 11:24 PM PDT

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ല ഇത്തവണയും ചരിത്രവിജയം ആവര്‍ത്തിച്ചു. ഇക്കുറി 95.48 ആണ് വിജയശതമാനം. മുന്‍വര്‍ഷത്തെക്കാള്‍ 4.05 ശതമാനം വര്‍ധനവാണ് കൈവരിക്കാനായത്. 77,239 പേര്‍ പരീക്ഷ എഴുതിയതില്‍ 73,746 പേര്‍ തുടര്‍പഠനത്തിന് അര്‍ഹതനേടി. 37,651 ആണ്‍കുട്ടികളും 36,095 പെണ്‍കുട്ടികളുമാണ് വിജയം കൊയ്തത്. 39,765 ആണ്‍കുട്ടികളും 37,474 പെണ്‍കുട്ടികളുമാണ് മലപ്പുറത്ത് ഇത്തവണ പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ എ പ്ളസ് നേടിയ ബഹുമതിയും മലപ്പുറത്തിന് -2056 പേര്‍. ഇതില്‍ 700 ആണ്‍കുട്ടികളും 1356 പെണ്‍കുട്ടികളുമുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ 770 പേര്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടി. തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 919 പേരാണ് എ പ്ളസ് നേടിയവര്‍. 606 പെണ്‍കുട്ടികളും 313 ആണ്‍കുട്ടികളും. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 780 എ പ്ളസുകാരില്‍ 519 പെണ്‍കുട്ടികളും 261 ആണ്‍കുട്ടികളുമുള്‍പ്പെടും. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 357 എ പ്ളസുകാരാണുള്ളത്. 231 പെണ്‍കുട്ടികളും 126 ആണ്‍കുട്ടികളും.
സംസ്ഥാനത്ത് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണത്തിലും മലപ്പുറമാണ് മുന്നില്‍. 77,239 പേര്‍ പരീക്ഷ എഴുതിയതില്‍ 73,746 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ വിദ്യാഭ്യാസ ജില്ല തിരൂരാണ് -36,005 പേര്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി എന്ന ബഹുമതി ജില്ലയിലെ മൂന്ന് സ്കൂളുകളുകള്‍ക്കുണ്ട്. തിരുവനന്തപുരത്തെ പട്ടം സെന്‍റ്മേരീസ് ഒഴിച്ചാല്‍ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്, കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ്, ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് സ്കൂളുകളില്‍ യഥാക്രമം 1606, 1310, 1197 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ സ്കൂള്‍ എന്ന ബഹുമതി തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി മഖ്ദൂമിയ ഇംഗ്ളീഷ് സ്കൂളിനാണ്, അഞ്ചുപേരാണ് ഇവിടെ പരീക്ഷ എഴുതിയത്.

എസ്.എസ്.എല്‍.സി: ജില്ലക്ക് 96.78 ശതമാനം

Posted: 16 Apr 2014 11:13 PM PDT

പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 96.78 ശതമാനം വിജയം. 13,123 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 12,700പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഇതില്‍ 370 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ളസ് കരസ്ഥമാക്കി.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 89 ആണ്‍കുട്ടികള്‍ക്കും 166 പെണ്‍കുട്ടികള്‍ക്കും തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 41 ആണ്‍കുട്ടികര്‍ക്കും 74 പെണ്‍കുട്ടികള്‍ക്കും എല്ലാവിഷയത്തിനും എ പ്ളസ് ലഭിച്ചു. ഇത്രയധികം കുട്ടികള്‍ ജില്ലയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് കരസ്ഥമാക്കുന്നത് ആദ്യമായാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 125 കുട്ടികള്‍ക്ക് അധികമായി എല്ലാവിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. വിജയികളില്‍ 6438 പേര്‍ ആണ്‍കുട്ടികളും 6262പേര്‍ പെണ്‍കുട്ടികളുമാണ്. കഴിഞ്ഞവര്‍ഷം 97.06 ശതമാനമായിരുന്നു വിജയം. 2012ല്‍ 94.06 ശതമാനമായിരുന്നു വിജയം. നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധനയുണ്ടായി. സര്‍ക്കാര്‍ -എയ്ഡഡ് - അണ്‍ എയ്ഡഡ് അടക്കം 67 സ്കൂളുകള്‍ ജില്ലയില്‍ നൂറുശതമാനം വിജയം നേടി. കഴിഞ്ഞവര്‍ഷം 64 സ്കൂളാണ് നൂറുശതമാനം വിജയം നേടിയത്. നൂറുശതമാനം തോല്‍വി ഒരിടത്തുമില്ല. നേരത്തേ നൂറുശതമാനം തോല്‍വി ഉണ്ടായ കിസുമം സ്കൂളിന് ഇത്തവണ നൂറുശതമാനമാണ് വിജയം. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 96. 64 ശതമാനവും പത്തനംതിട്ടയില്‍ 96.92 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹരായി. തിരുവല്ലയില്‍ 4649 പേര്‍ പരീക്ഷ എഴുതിയതില്‍ 4463പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. പത്തനംതിട്ടയില്‍ 8201പേര്‍ പരീക്ഷ എഴുതിയതില്‍ 7948പേര്‍ ഉപരിപഠന യോഗ്യത നേടി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് തിരുവല്ല എം.ജി.എം സ്കൂളിലാണ്. 385 പേര്‍. ഏറ്റവും കുറവ് ചായലോട് ആശ്രമം സ്കൂളിലും പെരിങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും. ഏഴുപേര്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതിയത്. ജില്ലയില്‍ മൊത്തം 166 പരീക്ഷകേന്ദ്രങ്ങളാണുണ്ടായിരുന്നത്.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് കോന്നി റിപ്പബ്ളിക്കന്‍ സ്കൂളിലായിരുന്നു. ഇവിടെ 370 പേര്‍ പരീക്ഷ എഴുതിയതില്‍ 356 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

എസ്.എസ്.എല്‍.സി: 271 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ളസ്

Posted: 16 Apr 2014 11:09 PM PDT

തൊടുപുഴ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലക്ക് 95.30 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം ഇത് 96.46 ശതമാനമായിരുന്നു. ജില്ലയില്‍ 271പേര്‍ക്ക് എല്ലാവിഷയത്തിനും എ പ്ളസ് ലഭിച്ചു. ഇവരില്‍ 83 ആണ്‍കുട്ടികളും 188 പെണ്‍കുട്ടികളും എല്ലാവിഷയത്തിനും എ പ്ളസ് കരസ്ഥമാക്കി. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 170പേര്‍ക്കും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 101പേര്‍ക്കും എ പ്ളസ് ലഭിച്ചു. 27 സര്‍ക്കാര്‍ സ്കൂളുകള്‍ക്കും 24 എയ്ഡഡ് സ്കൂളുകള്‍ക്കും ആറ് അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും 100 ശതമാനം വിജയം കൈവരിക്കാനായി.
1370പേര്‍ പരീക്ഷ എഴുതിയതില്‍ 13,027 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഇവരില്‍ 7100 ആണ്‍കുട്ടികളും 6570 പെണ്‍കുട്ടികളുമാണ്.

സ്വകാര്യ ടെലികോം കമ്പനികളില്‍ സി.എ.ജിക്ക് പരിശോധിക്കാം -സുപ്രീംകോടതി

Posted: 16 Apr 2014 11:03 PM PDT

Image: 

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികളില്‍ കംപ്‌ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി) പരിശോധന നടത്താമെന്ന് സുപ്രീംകോടതി. ഓഡിറ്റിങ് നടത്താമെന്ന ഡല്‍ഹി ഹൈകോടതി വിധി ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. സ്വകാര്യ ടെലികോം കമ്പനികളും സെല്ലുലാര്‍ ഓപ്പറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളില്‍ നിന്നു ലഭിക്കുന്ന വരുമാനം എത്രയെന്ന് കമ്പനികള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന നിലപാട് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

നേരത്തെ, സ്വകാര്യ വൈദ്യുതി കമ്പനികളില്‍ ഓഡിറ്റിങ് നടത്താന്‍ സി.എ.ജിക്ക് ഡല്‍ഹിയില്‍ ഭരണത്തിലിരുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കെജ് രിവാള്‍ സര്‍ക്കാരിന്‍െറ തീരുമാനം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് വൈദ്യുതി കമ്പനികള്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു. സ്വകാര്യ വൈദ്യുതി കമ്പനികളിലെ സാമ്പത്തിക ക്രമക്കേടുകള്‍ പരിശോധിക്കാന്‍ സി.എ.ജിയെ നിയോഗിക്കുമെന്ന് എ.എ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു.

ജില്ലയില്‍ 97.47 ശതമാനംവിജയം

Posted: 16 Apr 2014 11:00 PM PDT

കോട്ടയം:ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് 97.47 ശതമാനംവിജയം. 264 കേന്ദ്രങ്ങളിലായി ആകെ പരീക്ഷക്കിരുന്ന 23318 പേരില്‍ 11296 ആണ്‍കുട്ടികളും 11433 പെണ്‍കുട്ടികളും ഉള്‍പ്പെടെ 22729 പേരാണ് ഉപരിപഠനത്തിന് അര്‍ഹതനേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടി കടുത്തുരുത്തി (98.68 )വിദ്യാഭ്യാസജില്ല അഭിമാനമായി.
ഇവിടെ പരീക്ഷയെഴുതിയ 4005 പേരില്‍ 1957 ആണ്‍കുട്ടികളും 1995 പെണ്‍കുട്ടികളും ഉള്‍പ്പെടെ 3952 പേര്‍ ഉപരിപഠനത്തിന്യോഗ്യത നേടി.
98.33 ശതമാനം വിജയം നേടിയ പാലാ വിദ്യാഭ്യാസജില്ലയാണ് തൊട്ടുപിന്നില്‍.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല 97.09 ശതമാനവും കോട്ടയം വിദ്യാഭ്യാസജില്ല 96.85 ശതമാനവുംവിജയംനേടി. പാലായില്‍ പരീക്ഷയെഴുതിയ 3946 പേരില്‍1944 ആണ്‍കുട്ടികളും1936 പെണ്‍കുട്ടികളും ഉള്‍പ്പെടെ 3880പേര്‍ഉന്നതപഠനത്തിന് അര്‍ഹരായി.
കാഞ്ഞിരപ്പള്ളിയില്‍ പരീക്ഷക്കിരുന്ന 5902പേരില്‍ 2904 ആണ്‍കുട്ടികളും 2826 പെണ്‍കുട്ടികളും ഉള്‍പ്പെടെ 5730പേര്‍ വിജയിച്ചു.
കോട്ടയം വിദ്യാഭ്യാസജില്ലയില്‍ പരീക്ഷയെഴുതിയ 9465പേരില്‍ 4491 ആണ്‍കുട്ടികളും4676 പെണ്‍കുട്ടികളുംഉള്‍പ്പെടെ 9167 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.
കഴിഞ്ഞവര്‍ഷം 97.74 ആയിരുന്നു വിജയശതമാനം. കഴിഞ്ഞവര്‍ഷത്തെക്കാള്‍ വിജയശതമാനംഅല്‍പംപിന്നോട്ടുപോയെങ്കിലും ജില്ലയില്‍ ഉള്‍പ്പെടുന്ന കടുത്തുരുത്തി വിദ്യാഭ്യാസജില്ലയുടെ കുതിപ്പില്‍ ഇത് മറികടക്കാനായി. ജില്ലയിലെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ 61 എണ്ണവും എയ്ഡഡ്സ്കൂളുകളില്‍ 24 എണ്ണവും നൂറുമേനി വിജയംസ്വന്തമാക്കി. ഏറ്റവും കുറവ്കുട്ടികളെപരീക്ഷക്കിരുത്തിയത് കാഞ്ഞിരപ്പള്ളി ഗവ.എച്ച്.എസ്, കോട്ടയം ഗവ.മോഡല്‍ സ്കൂള്‍ (ആറുപേര്‍ വീതം).എല്ലാ വിഷയത്തിനും എ പ്ളസ് നേടിയവര്‍: കടുത്തുരുത്തി-146 (46 ആണ്‍., 100 പെണ്‍.), പാലാ-149 (55 ആണ്‍., 94പെണ്‍.), കാഞ്ഞിരപ്പള്ളി -118 (31 ആണ്‍.,87 പെണ്‍.), കോട്ടയം-333 (117 ആണ്‍.,213 പെണ്‍.).

റോബിന്‍ കെ. ധോവന്‍ നാവികസോനാ മേധാവിയായി ചുമതലയേറ്റു

Posted: 16 Apr 2014 10:57 PM PDT

Image: 

ന്യൂഡല്‍ഹി: നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ റോബിന്‍ കെ. ധോവന്‍ ചുമതലയേറ്റു. തുടര്‍ച്ചയായ നാവികസേനാ അപകടങ്ങളെ തുടര്‍ന്ന് മുന്‍ മേധാവി ഡി.കെ ജോഷി ഫെബ്രുവരിയില്‍ രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വൈസ് അഡ്മിറല്‍ ആര്‍.കെ ധോവനെ നാവികസേനാ മേധാവിയായി അപ്പോയിന്‍്റ്മെന്‍്റ് കമ്മറ്റി ഓഫ് ദ കാബിനറ്റ് നിയമിച്ചത്. മെയ് 31 ന് വിരമിക്കേണ്ട ധോവന്‍ സേനാമേധാവിയായി ചുമതയേറ്റതിനാല്‍ രണ്ടു വര്‍ഷം പദവിയില്‍ തുടരും.

സീനിയോറിറ്റിയില്‍ മുന്നിലായിരുന്ന വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയെ തഴഞ്ഞാണ് ധോവന്‍്റെ  നിയമനം. ശേഖര്‍ സിന്‍ഹ നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്‍്റെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫാണ്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്‍്റെ കീഴില്‍ തുടര്‍ച്ചയായി നടന്ന നാവിക അപകടങ്ങളാണ് ശേഖര്‍ സിന്‍ഹയെ സേനാമേധാവി പദവിയില്‍ നിന്ന് തഴയാന്‍ കാരണമായതെന്നാണ്  സൂചന.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP