സ്വാഗതം
WELCOME

News Update..

Wednesday, April 30, 2014

ക്യൂ മറികടന്ന ചിരഞ്ജീവിയെ വോട്ടര്‍ തടഞ്ഞു Madhyamam News Feeds

ക്യൂ മറികടന്ന ചിരഞ്ജീവിയെ വോട്ടര്‍ തടഞ്ഞു Madhyamam News Feeds

Link to

ക്യൂ മറികടന്ന ചിരഞ്ജീവിയെ വോട്ടര്‍ തടഞ്ഞു

Posted: 30 Apr 2014 12:22 AM PDT

Image: 

ഹൈദരാബാദ്: നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവി വോട്ടു ചെയ്യാന്‍  ക്യൂ മറികടന്നത് വിവാദമായി. പോളിങ് സ്റ്റേഷനില്‍ ക്യൂവിലേക്ക് അനധികൃതമായി ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. 58 കാരനായ ഈ നേതാവ് മകനോടും ഭാര്യയോടുമൊപ്പമാണ്  ഹൈദരാബാദിലെ ഖൈറത്താബാദ് നിയമ സഭാ മണ്ഡലത്തിലെ പോളിങ് സ്റ്റേഷനില്‍ വോട്ടു ചെയ്യാന്‍ എത്തിയത്.

വോട്ടര്‍മാരുടെ നീണ്ടനിര കണ്ട ചിരഞ്ജീവി നേരെ മുന്നിലേക്ക് ചെന്ന് ക്യൂവില്‍ ചാടിക്കയറാന്‍ ശ്രിക്കുകയായിരുന്നു. ഇതോടെ വരി നില്‍ക്കുന്നവരില്‍ കാര്‍ത്തിക് എന്ന യുവാവ് ‘താങ്കള്‍ക്കെന്താ  പ്രത്യേക പരിഗണന വേണമോ?  കേന്ദ്ര മന്ത്രിയൊക്കെ ആയിരിക്കാം. പക്ഷെ, താങ്കള്‍ ഒരു മുതിര്‍ന്ന പൗരന്‍ അല്ല എന്നോര്‍ക്കണം. കുടുംബത്തെയും കൂട്ടി ക്യൂവിലേക്ക് ചാടിക്കയറാനുള്ള അധികാരം താങ്കള്‍ക്കില്ല ’എന്നു പറഞ്ഞ് അദ്ദേഹത്തെ തടഞ്ഞു.

എന്നാല്‍, താന്‍ ലണ്ടനില്‍ നിന്ന് വരികയാണെന്നും ഒരു മണിക്കൂറിലേറെയായി ഇവിടെ കാത്തു നില്‍ക്കുകയാണെന്നും പറഞ്ഞ് കാര്‍ത്തികിനെ അനുനയിപ്പിക്കാനും ക്ഷമാപണം നടത്താനും ചിരഞ്ജീവി ശ്രമിച്ചു.

ഇതേ സമയം, ചിരഞ്ജീവിയെ ആലിംഗനം ചെയ്യാന്‍ അവിടെ കൂടിയവരില്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ മറ്റു ചിലര്‍ യുവാവിനെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നതും കാണാമായിരുന്നു. ഇവയെല്ലാം കഴിഞ്ഞപ്പോള്‍ ചിരഞ്ജീവി പതിയെ നടന്നു അവസാന നിരയില്‍ പോയി നിന്നു.

ഇദ്ദേഹത്തിന്‍റെ മകനും നടനുമായ രാമചന്ദ്രന്‍ തേജ ഇതെല്ലാം കണ്ട് വോട്ടു ചെയ്യാന്‍ നില്‍ക്കാതെ മടങ്ങിയെങ്കിലും പിന്നീട് തിരികെ വന്ന് വോട്ടു രേഖപ്പെടുത്തി.

താന്‍ ഒരിക്കലും ചട്ടം ലംഘിച്ചിച്ചിട്ടില്ളെന്നും വോട്ടിങ് ലിസ്റ്റില്‍ പേര് നോക്കാന്‍ വേണ്ടിയാണ് ആദ്യം നിന്നിടത്തു നിന്ന് മുന്നോട്ടു വന്നതെന്നും പിന്നീട് ചിരഞ്ജീവി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.  താന്‍ ചിരഞ്ജീവിയെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍, അദ്ദേഹം ക്യൂ പാലിച്ചേ പറ്റു. കാരണം അദ്ദേഹം 65 വയസ്സിനു മുകളിലുള്ള പൗരനോ വികലാംഗനോ അല്ളെന്നും കാര്‍ത്തിക് പ്രതികരിച്ചു.

മോദി പ്രധാനമന്ത്രിയാകുന്നതിനെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടുന്നു -അമര്‍ത്യ സെന്‍

Posted: 30 Apr 2014 12:21 AM PDT

Image: 

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനെ മുസ് ലിംകള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭയപ്പെടുന്നതിന് കാരണമുണ്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും  നൊബേല്‍ പുരസ്കാര ജേതാവുമായ അമര്‍ത്യ സെന്‍. മോദിയെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. എന്നാല്‍, നിരവധി ആരോപണങ്ങള്‍ മോദിക്കെതിരെ നിലവിലുണ്ടെന്നും സെന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്‍െറ സാമ്പത്തിക ഭാവിയെയും മതേതര കാഴ്ചപ്പാടിനെയും നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അതിനാലാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. ഗുജറാത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചെന്നാണ് മോദിയുടെ അവകാശവാദം. എന്നാല്‍ നേട്ടത്തിന്‍െറ തോത് വളരെ താഴെയാണ്. മാനവ മൂലധനത്തിന്‍െറ കാര്യത്തില്‍ ഗുജറാത്ത് വളരെ പിന്നിലാണ്. രാജ്യത്തെ ജനങ്ങള്‍ മോദി പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ളെന്നും സെന്‍ പറഞ്ഞു.

13 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അമര്‍ത്യ സെന്‍ വോട്ട് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാള്‍ ബോല്‍പുരിലെ പോളിങ് സ്റ്റേഷനിലാണ് സെന്‍ വോട്ട് ചെയ്തത്. 2001ലാണ് അമര്‍ത്യ സെന്‍ അവസാനമായി വോട്ട് ചെയ്തത്.

ചിറ്റൂര്‍–തത്തമംഗലം നഗരസഭാ യോഗത്തില്‍ ബഹളം

Posted: 29 Apr 2014 11:56 PM PDT

ചിറ്റൂര്‍: ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ 2014-15 വര്‍ഷത്തേക്കുള്ള സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റി രൂപവത്കരണത്തെചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം.
കമ്മിറ്റിയംഗങ്ങളായ മുന്‍ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭാരവാഹികളെ മാത്രമാണ് സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഇത് നഗരസഭയില്‍ നടക്കുന്ന അഴിമതി മറച്ച് വെക്കുന്നതിനാണെന്ന് ആക്ഷേപമുയര്‍ന്നു.
ഭരണപക്ഷം കമ്മിറ്റിയെ അംഗീകരിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്ത് വിയോജിപ്പ് രേഖപ്പെടുത്തി.
കാലാവധി കഴിഞ്ഞ നഗരസഭയുടെ ആംബുലന്‍സ് സാമ്പത്തിക നഷ്ടമാണെന്നും പുതിയത് വാങ്ങണമെന്നും ആവശ്യമുയര്‍ന്നു. ചിറ്റൂര്‍ പുഴപ്പാലത്ത് കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്ന തടയണയില്‍ വെള്ളത്തിന്‍െറ നിറ വ്യത്യാസത്തെ തുടര്‍ന്ന് വെള്ളം പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തണമെന്ന് ആവശ്യം ഉയര്‍ന്നു. നഗരസഭാ വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ 153 പേര്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനായി 7,32,000 രൂപ നല്‍കിയെങ്കിലും 78 പേര്‍ക്ക് കണക്ഷന്‍ ലഭിച്ചില്ല.
ബാക്കി തുകയെകുറിച്ച് വാട്ടര്‍ അതോറിറ്റി കൃത്യമായ വിവരം നല്‍കാത്തത് അന്വേഷിക്കാനും തീരുമാനമായി. നഗരസഭയില്‍ അറവുശാല നിര്‍മിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. 2011-12 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച കൂടാതെ അംഗീകരിക്കാനുള്ള ശ്രമം പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു.
യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കെ.എ. ഷീബ അധ്യക്ഷയായിരുന്നു. കൗണ്‍സിലര്‍മാരായ സി. മുരളി, കെ. മധു, സൈലേഷ് കുമാര്‍, വി. സുമതി, വേണുഗോപാല്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് നഗരത്തിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം

Posted: 29 Apr 2014 11:42 PM PDT

കാസര്‍കോട്: വിദ്യാനഗര്‍ 110 കെ.വി സബ്സ്റ്റേഷന്‍െറ ശേഷി കൂട്ടുന്നതിനായി ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു.
ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പ്രഖ്യാപിച്ചതിലും രണ്ട് ദിവസം മുമ്പാണ് പൂര്‍ത്തീകരിച്ചത്.
വിദ്യാനഗറില്‍ 10 എം.വി.എ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി 20 എം.വി.എ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞ 23നാണ് തുടങ്ങിയത്.
28ന് രാത്രി 11 മണിക്ക് പഴയ ട്രാന്‍സ്ഫോര്‍മര്‍ മാറ്റിയ ശേഷം പുതിയ 20 എം.വി.എ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. 30ന് രാവിലെയോടെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രവൃത്തിയെത്തുടര്‍ന്ന് കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ ഇടവിട്ടുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പദ്ധതി യാഥാര്‍ഥ്യമായതോടെ വിദ്യാനഗര്‍ സബ്സ്റ്റേഷനില്‍ ട്രാന്‍സ്ഫോര്‍മറുകളുടെ ശേഷി 20 എം.വി.എ ആയി. കാസര്‍കോട് നഗരങ്ങളിലും പരിസരങ്ങളിലും വൈദ്യുതി തടസ്സത്തിനും വോള്‍ട്ടേജ് വ്യതിയാനത്തിനും ഇതോടെ പരിഹാരമാകും.
നഗരത്തില്‍ അപേക്ഷിച്ചിട്ടുള്ള കൂടുതല്‍ പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ അനുവദിക്കാനും സാധിക്കും.

സംസ്ഥാന തൈക്വാന്‍ഡോ ചാമ്പ്യന്‍ഷിപ് 15 മുതല്‍ കരിങ്കുന്നത്ത്

Posted: 29 Apr 2014 11:37 PM PDT

തൊടുപുഴ: 16ാമത് സംസ്ഥാന തൈക്വാന്‍ഡോ ചാമ്പ്യന്‍ഷിപ് മേയ് 15 മുതല്‍ 18 വരെ കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇടുക്കി ജില്ലാ തൈക്വാന്‍ഡോ അസോസിയേഷന്‍ നേതൃത്വത്തില്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ വിജയകരമായ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
മന്ത്രി പി.ജെ. ജോസഫ്, പി.ടി. തോമസ് എം.പി, മാര്‍ മാത്യു മൂലക്കാട്ട് (മെത്രാപ്പോലീത്ത കോട്ടയം അതിരൂപത), ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്, സ്കൂള്‍ മാനേജര്‍ ഫാ. സാബു മാലിതുരുത്തേല്‍, മാത്യു സ്റ്റീഫന്‍ എക്സ് എം.എല്‍.എ എന്നിവരാണ് രക്ഷാധികാരികള്‍.
ഭാരവാഹികളായി കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. തോമസ് (ചെയര്‍.), വൈസ് പ്രസിഡന്‍റ് ആന്‍സി ഷാജി, സ്കൂള്‍ പ്രിന്‍സിപ്പല്‍ യു.കെ. സ്റ്റീഫന്‍, ഹെഡ്മാസ്റ്റര്‍ ജോസ് എം. ഇടശേരി (വൈസ് പ്രസി.), ജില്ലാ തൈക്വാന്‍ഡോ അസോസിയേഷന്‍ പ്രസിഡന്‍റ് എ.സി. ബേബി അമ്പലക്കുന്നേല്‍ (ജന.കണ്‍.), സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് സണ്ണി കൂട്ടക്കല്ലുങ്കല്‍ (കണ്‍.), എ.ജെ. നിവാസ്, റെജി പി. തോമസ് (ജോ.കണ്‍.) എന്നിവരെയും വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജോയന്‍റ് കണ്‍വീനര്‍മാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് സ്കൂള്‍ ഹാളില്‍ കൂടിയ യോഗത്തില്‍ പ്രിന്‍സിപ്പല്‍ യു.കെ. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. തോമസ്, സ്കൂള്‍ മാനേജര്‍ ഫാ. സാബു മാലിതുരുത്തേല്‍, ഫാ.ജോസഫ് മേലേടം, ഫാ. ജോമോന്‍ തട്ടാമറ്റം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആന്‍സി ഷാജി, മെംബര്‍മാരായ ജിമ്മി മറ്റത്തിപ്പാറ, കെ.കെ. രവി, ട്രീസ ജോസ്, സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് സണ്ണി കൂട്ടക്കല്ലുങ്കല്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എന്‍. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തൈക്വാന്‍ഡോ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ എ.സി. ബേബി സ്വാഗതവും എ.ജെ. നിവാസ് നന്ദിയും പറഞ്ഞു.

ഇറാഖില്‍ വോട്ടെടുപ്പ് തുടങ്ങി; രാജ്യം അതീവ സുരക്ഷയില്‍

Posted: 29 Apr 2014 11:32 PM PDT

Image: 

ബഗ്ദാദ്: അമേരിക്കന്‍ അധിനിവേശ സേന പിന്‍മാറിയതിനുശേഷം നടക്കുന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിന് ഇറാഖില്‍ തുടക്കമായി. പ്രാദേശിക സമയം ഏഴു മണിക്ക് തന്നെ പോളിങ് ആരംഭിച്ചു. വൈകിട്ട് ആറു മണിവരെയാണ് പോളിങ്. 328 പാര്‍ലമെന്‍റ് സീറ്റുകളിലേക്ക് 2.2 കോടി വോട്ടര്‍മാര്‍ ആണ് വിധിയെഴുതുന്നത്. 50000ത്തോളം പോളിങ് സ്റ്റേഷനുകള്‍ രാജ്യത്തുടനീളം ഒരുക്കിയിട്ടുണ്ട്.
ആഭ്യന്തര കലാപങ്ങള്‍ രാജ്യത്തെ ശിഥിലമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് അതീവ നിര്‍ണായകമായ തെരഞ്ഞെടുപ്പ്. കനത്ത സുരക്ഷയിലാണ് രാജ്യമെങ്ങും. ആയിരക്കണക്കിന് പൊലീസും സേനയും രംഗത്തിറങ്ങിയിട്ടുണ്ട്. സൈനിക ഹെലികോപ്ടറുകള്‍ സദാ നിരീക്ഷണത്തില്‍ ഏര്‍പെട്ടിരിക്കുകയാണ്. സംശയമുള്ള വോട്ടര്‍മാരെ പരിശോധനക്കു വിധേയമാക്കുന്നുണ്ട്.
എട്ടു വര്‍ഷമായി ഇറാഖിന്‍റെ പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നൂരി അല്‍ മാലികി മൂന്നാം തവണയും പരീക്ഷണത്തിനിറങ്ങിയിട്ടുണ്ട്. എന്നാല്‍, ശിയാ പക്ഷപാതിത്വത്തിന്‍റെ പേരില്‍ മാലിക്കിക്കെതിരെ ദേശവ്യാപകമായ പ്രതിഷേധം നിലനില്‍ക്കുണ്ട്.

കാറ്റും മഴയും; മലയോരത്ത് കനത്ത നാശം

Posted: 29 Apr 2014 11:26 PM PDT

ആലക്കോട്: ചൊവ്വാഴ്ച വൈകീട്ട് മലയോരത്തുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വിമലശേരി, ബാലപുരം, ആലക്കോട്, കരുവന്‍ചാല്‍, തടിക്കടവ് ഭാഗങ്ങളിലായി 10ലേറെ വീടുകള്‍ തകര്‍ന്നു. കനത്ത കൃഷിനാശവുമുണ്ടായി.
വിമലശേരിയിലെ പുള്ളൂരില്‍ ജോസഫ്, പെരുമ്പുടക്കല്‍ ജോസ്, കുളത്തര മുറിയില്‍ ജോസഫ് എന്നിവരുടെ വീടുകളും മാക്കല്‍ മാത്യുവിന്‍െറ തൊഴുത്തും തകര്‍ന്നു. പുത്തരക്കല്‍ മാത്യു, പുത്തരക്കല്‍ തോമസ്, പായിക്കാട്ട് ജെയിംസ്, തോമസ്, എളുക്കുന്നേല്‍ ബിനോയ് എന്നിവരുടെ റബര്‍മരങ്ങള്‍ ഒടിഞ്ഞു.
ബാലപുരത്തെ വല്ലിത്തറയില്‍ സജിയുടെ കോഴി ഫാമിന് മുകളില്‍ മരം പൊട്ടിവീണ് 100ഓളം കോഴികള്‍ ചത്തു. കാര്‍ത്തികപുരം, കരുവന്‍ചാല്‍, ആലക്കോട് മേഖലകളില്‍ നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ മരം വീണും മറ്റും ഒടിഞ്ഞു.
തടിക്കടവിലെ കൊണ്ടുവീട്ടില്‍ ഷിബു ഫിലിപ്പിന്‍െറ വീടിന്‍െറ ആസ്ബസ്റ്റോസ് ഷീറ്റ് കാറില്‍ പാറിപ്പോയി. അത്തായക്കുന്നേല്‍ രതി വില്‍സന്‍െറ വീടിന് മുകളില്‍ മരം പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു.
ചെറുപുഴ: മലയോരത്ത് ഇന്നലെ ഉച്ചയോടെ വേനല്‍മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ പുളിങ്ങോം, ഉമയംചാലില്‍ എന്നിവിടങ്ങളില്‍ ഏക്കര്‍കണക്കിന് കൃഷി നശിച്ചു.
പുളിങ്ങോം ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം വൈദ്യുതി ലൈനിലേക്ക് മരങ്ങള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് ട്രാന്‍സ്ഫോര്‍മര്‍ ചരിഞ്ഞു.
ഉമയംചാലിലും പുളിങ്ങോത്തുമായി അഞ്ചോളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഈ ഭാഗത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.
ഉമയംചാലിലെ കണ്ണമ്പള്ളിയില്‍ വത്സമ്മ നോബിളിന്‍െറ ടാപ്പിങ് ചെയ്യുന്ന റബര്‍മരങ്ങള്‍, തേക്കുകള്‍ എന്നിവ നശിച്ചു. ഉമയംചാലിലെ അസീസിന്‍െറ തേക്കുമരം ഒടിഞ്ഞുവീണു. വ്യാപക കൃഷിനാശവും ഉണ്ടായി.

ബാര്‍ ലൈസന്‍സ് : ചെന്നിത്തലയുടെ ഫോര്‍മുല സ്വീകാര്യമല്ളെന്ന് സുധീരന്‍

Posted: 29 Apr 2014 11:23 PM PDT

Image: 

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച ഫോര്‍മുല സ്വീകാര്യമല്ളെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ചെന്നിത്തലയുടെ തീരുമാനത്തോട് യോജിക്കുന്നില്ളെന്ന കാര്യം നേരത്തെ അറിയിച്ചിട്ടുള്ളതാണ്. പ്രശ്നത്തില്‍ തന്‍്റെ നിലപാടില്‍ വിട്ടുവീഴ്ചയില്ളെന്നും സുധീരന്‍ വ്യക്തമാക്കി.
ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതു സംബന്ധിച്ച പ്രശ്നത്തില്‍  സമവായം കണ്ടത്തൊന്‍ തുറന്ന മസസോടെയുള്ള ചര്‍ച്ചക്ക് തയാറാണെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 

മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കം

Posted: 29 Apr 2014 11:17 PM PDT

മണിമല : മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കമായി. സംസ്ഥാന ശുചിത്വ മിഷന്‍െറയും മണിമല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം, മണ്ണിര കമ്പോസ്റ്റ്, ബയോ ഫെഡസ്റ്റല്‍ കമ്പോസ്റ്റ്, കക്കൂസ് നിര്‍മാണം, എന്നീ പദ്ധതികള്‍ക്കായി ശുചിത്വ മിഷനില്‍നിന്ന് 19 ലക്ഷം രൂപ അനുവദിച്ചു.
വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ശുചിത്വ മിഷന്‍ നിഷ്കര്‍ഷിക്കുന്ന വിധം 75 മുതല്‍ 90 ശതമാനം വരെ ധനസഹായം ലഭിക്കും. ബയോഗ്യാസ് പ്ളാന്‍റ് യൂനിറ്റിന്‍െറ വിതരണ ഉദ്ഘാടനം പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്പ്രായില്‍ നിര്‍വഹിക്കും. ബുധനാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്‍റ് നിര്‍മല മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും.
തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്പ്രായില്‍ അറിയിച്ചു.

മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കം

Posted: 29 Apr 2014 11:16 PM PDT

മണിമല : മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കമായി. സംസ്ഥാന ശുചിത്വ മിഷന്‍െറയും മണിമല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം, മണ്ണിര കമ്പോസ്റ്റ്, ബയോ ഫെഡസ്റ്റല്‍ കമ്പോസ്റ്റ്, കക്കൂസ് നിര്‍മാണം, എന്നീ പദ്ധതികള്‍ക്കായി ശുചിത്വ മിഷനില്‍നിന്ന് 19 ലക്ഷം രൂപ അനുവദിച്ചു.
വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ശുചിത്വ മിഷന്‍ നിഷ്കര്‍ഷിക്കുന്ന വിധം 75 മുതല്‍ 90 ശതമാനം വരെ ധനസഹായം ലഭിക്കും. ബയോഗ്യാസ് പ്ളാന്‍റ് യൂനിറ്റിന്‍െറ വിതരണ ഉദ്ഘാടനം പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്പ്രായില്‍ നിര്‍വഹിക്കും. ബുധനാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്‍റ് നിര്‍മല മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും.
തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്പ്രായില്‍ അറിയിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP