സ്വാഗതം
WELCOME

News Update..

Saturday, April 5, 2014

ആന്‍റണി ജീവിക്കുന്നത് ഏത് ലോകത്ത് -പ്രകാശ് കാരാട്ട് Madhyamam News Feeds

ആന്‍റണി ജീവിക്കുന്നത് ഏത് ലോകത്ത് -പ്രകാശ് കാരാട്ട് Madhyamam News Feeds

Link to

ആന്‍റണി ജീവിക്കുന്നത് ഏത് ലോകത്ത് -പ്രകാശ് കാരാട്ട്

Posted: 05 Apr 2014 01:03 AM PDT

Image: 

കൊച്ചി: പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ജീവിക്കുന്നത് ഏതു ലോകത്താണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. നൂറ് സീറ്റ് തികച്ചുകിട്ടാത്ത കോണ്‍ഗ്രസ് സി.പി.എം പിന്തുണ തേടുന്നത് ഏതര്‍ഥത്തിലാണ്. അഴിമതിക്കാരനല്ളെന്ന് പറയുന്ന ആന്‍്റണിയുടെ വകുപ്പില്‍ നടക്കുന്നത് വന്‍ അഴിമതിയാണ്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സര്‍വനാശമാണ് വരാനിരിക്കുന്നത്. എന്നിട്ടും ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പറയാന്‍ ആന്‍്റണിക്ക് മാത്രമെ കഴിയൂവെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിനെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് തന്നെ ഇനി പ്രസക്തിയില്ല. ദുര്‍ഭരണം മൂലം ജനം തോല്‍പിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യു.പി.എ ഒന്ന്, രണ്ട് സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താണ് വരാനിരിക്കുന്നത്. അവരുടെ ഭരണത്തില്‍ എന്താണ് ഇവിടെ നടന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും കൂടി. കര്‍ഷകരുടെ ജീവിതം ദുരിതത്തിലായി. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ കാരാട്ട് പറഞ്ഞു.

മനുഷ്യവിരുദ്ധ വികസന നിലപാടുകള്‍ക്ക് വോട്ടില്ല –പ്രകൃതി സംരക്ഷണ സമിതി

Posted: 05 Apr 2014 12:27 AM PDT

കല്‍പറ്റ: ആദിവാസി-കര്‍ഷക-പരിസ്ഥിതി വിരുദ്ധ വികസന നിലപാടുകളുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്‍കരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊടുംവരള്‍ച്ച, ചൂട്, കുടിവെള്ളക്ഷാമം, നെല്‍പാടങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ശോഷണം, ഖനനം തുടങ്ങി സംസ്ഥാനം ഗുരുതരമായ പരിസ്ഥിതിനാശത്തിന്‍െറ പിടിയിലാണ്. ഇക്കാര്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ടതെങ്കിലും ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുടിവെള്ളവും ഭക്ഷണവും ഉറപ്പുനല്‍കി പരിസ്ഥിതിയെ സംരക്ഷിക്കുന്ന വികസനമാണ് വേണ്ടത്. ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങള്‍ തിരുത്തണം. ആദിവാസികള്‍ക്ക് കിടപ്പാടമോ ജീവിതസുരക്ഷയോ ഇന്നും അന്യമാണ്. അതേസമയം, ഹാരിസണ്‍പോലുള്ള വന്‍കിട എസ്റ്റേറ്റുകാര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെക്കുന്നു. എട്ടുലക്ഷം വരുന്ന വയനാടന്‍ ജനസംഖ്യയില്‍ ആറര ലക്ഷം വരുന്ന കര്‍ഷകരുടെ അവസ്ഥ ദയനീയമാണ്. സ്വകാര്യ മെഡിക്കല്‍ കോളജിന് അനധികൃതമായി സഹായം നല്‍കുകയാണ് സര്‍ക്കാര്‍. എന്നാല്‍, ഗവ. മെഡിക്കല്‍ കോളജ്, ശ്രീചിത്തിര മെഡിക്കല്‍ സെന്‍റര്‍ എന്നിവയുടെ കാര്യത്തില്‍ ഭൂമി ഇടപാട് ഇനത്തില്‍ ലഭിക്കുന്ന സാമ്പത്തികനേട്ടത്തില്‍ കണ്ണുവെക്കുകയാണ്. ഇതിനാലാണ് ഇവ നടപ്പാകാത്തത്. ആദിവാസികളെ കുടിയിറക്കിയും അവരുടെ ഭൂമി കൈയേറിയുമാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല സ്ഥാപിച്ചത്. ഇതുകൊണ്ട് വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്കോ മറ്റോ ഒരു ഗുണവുമുണ്ടായിട്ടില്ല. പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തുന്നതായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ആദിവാസി-കര്‍ഷക-പരിസ്ഥിതി അനുകൂലമായ വികസന നിലപാടുകളുള്ള ഒരു പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.
എന്നാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് സി.പി.ഐ-എം.എല്‍ സ്ഥാനാര്‍ഥി സാം പി. മാത്യു മാത്രമാണ്. ബി.ജെ.പിക്ക് ദേശീയതലത്തില്‍ സമാനമായ നിലപാടാണെങ്കിലും വയനാട് ജില്ലാ കമ്മിറ്റിക്ക് എതിര്‍നിലപാടാണുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, എം. ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജില്ലയില്‍ അതീവ പ്രശ്ന സാധ്യതയുള്ള 171 ബൂത്തുകള്‍

Posted: 05 Apr 2014 12:23 AM PDT

കണ്ണൂര്‍: ജില്ലയില്‍ അതീവ പ്രശ്നസാധ്യതയെന്ന് കണക്കാക്കുന്ന എ വിഭാഗത്തില്‍ 171 ബൂത്തുകള്‍. ഇവ സ്ഥിതി ചെയ്യുന്ന 70 കെട്ടിടങ്ങളില്‍ നാല് വീതം കേന്ദ്ര സേനാംഗങ്ങളെ അധികമായി നിയോഗിക്കും. ബി വിഭാഗത്തിലുള്ള 538 ബൂത്തുകളില്‍ ഓരോ കേന്ദ്രസേനാംഗത്തെയോ അധിക പൊലീസിനെയോ വിന്യസിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവുമായി നടത്താന്‍ ജില്ലയിലെ പ്രശ്നസാധ്യത ബൂത്തുകള്‍ക്ക് അതിശക്തമായ സുരക്ഷാ വലയമാണ് തീര്‍ക്കുന്നത്.
ജില്ലയില്‍ 893 കെട്ടിടങ്ങളിലായി 1606 പോളിങ് ബൂത്തുകളാണുള്ളത്. പൊലീസ്-സ്പെഷല്‍ പൊലീസ് സേനാംഗങ്ങളെ ബൂത്തുകളില്‍ നിയോഗിക്കും. ഇതിനുപുറമെ ഗ്രൂപ് പട്രോളിങ്ങും ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടാനുള്ള പ്രത്യേക പട്രോളിങ്ങും ഉണ്ടാകും.
എട്ട് പോളിങ് ബൂത്തുകള്‍ ഉള്‍പ്പെടുത്തി ഒരു പോളിങ് മേഖല കണക്കാക്കും. ഒരു എസ്.ഐ/എ.എസ്.ഐയുടെ നേതൃത്വത്തിലുള്ള ഗ്രൂപ് പട്രോള്‍ ഓരോ പോളിങ് മേഖലയിലുമുണ്ടാകും.
ഇതിനു മുകളില്‍ വിവിധ പോളിങ് മേഖലകളെ ചേര്‍ത്ത് ഇലക്ഷന്‍ സര്‍ക്കിള്‍ രൂപവത്കരിച്ചിട്ടുണ്ട്. സി.ഐക്കായിരിക്കും ഇലക്ഷന്‍ സര്‍ക്കിളിന്‍െറ ചുമതല. ഇലക്ഷന്‍ സര്‍ക്കിളുകള്‍ ചേര്‍ത്ത് ഇലക്ഷന്‍ ഡിവിഷന്‍ രൂപവത്കരിച്ച് പ്രത്യേകം ഡിവൈ.എസ്.പി മാര്‍ക്ക് ചുമതല നല്‍കും.
ജില്ലയില്‍ 13 ഇലക്ഷന്‍ സബ്ഡിവിഷനും 34 സര്‍ക്കിളുമുണ്ട്. എല്ലാ ഇലക്ഷന്‍ സര്‍ക്കിളിലും സബ് ഡിവിഷനിലും പ്രത്യേകം സൈ്ട്രക്കിങ് ഫോഴ്സും രംഗത്തുണ്ടാവും. ഇതിനു പുറമെ ജില്ലാ കേന്ദ്രത്തില്‍ ജില്ലാ പൊലീസ് ചീഫിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജില്ലാതല സ്ട്രൈക്കിങ് ഫോഴ്സും ഉണ്ടാകും. ഒരു സി.ഐ, മൂന്ന് എസ്.ഐ/എ.എസ്.ഐ, 81 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങിയതാണ് ജില്ലാതല സ്ട്രൈക്കിങ് ഫോഴ്സ്. ബൂത്തുതലത്തിലുള്ള ഈ ക്രമീകരണങ്ങള്‍ക്ക് പുറമെ ക്രമസമാധാന പ്രശ്നം നേരിടാന്‍ മാത്രമായി ഒരു സ്റ്റേഷന്‍ പരിധിയില്‍ രണ്ട് വീതം പട്രോളിങ് സംഘങ്ങളും രംഗത്തുണ്ടാവും.
ബൂത്ത് അടിസ്ഥാനമാക്കി പഴുതടച്ച സുരക്ഷാ വലയം തീര്‍ക്കാനാണ് ജില്ലാ പൊലീസ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ജില്ലയിലെ രണ്ടായിരത്തിലേറെ പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമെ നാല് കമ്പനി കേന്ദ്ര സേനയും രംഗത്തുണ്ടാവും. മറ്റ് ജില്ലകളില്‍ നിന്നും വിവിധ സേനാ വിഭാഗങ്ങളില്‍ നിന്നുമായി 500ഓളം പേരെയും ജില്ലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ നടപടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഐ.ജി സുരേഷ് രാജ് പുരോഹിത്, ജില്ലാ പൊലീസ് ചീഫ് പി.എന്‍. ഉണ്ണിരാജന്‍ തുടങ്ങിയവര്‍ പ്രശ്നസാധ്യതാ ബൂത്തുകളും മറ്റ് പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു. അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ് പി കെ.പി. കുബേരന്‍ നമ്പൂതിരിക്കാണ് തെരഞ്ഞെടുപ്പ് ക്രമസമാധാന ചുമതല.

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് കേന്ദ്രം പാഠംപഠിക്കണം -രാഹുല്‍ ഗാന്ധി

Posted: 05 Apr 2014 12:11 AM PDT

Image: 

കാസര്‍കോട്: കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് കേന്ദ്രം പാഠംപഠിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന് മാതൃകാപരമായ രാഷ്ട്രീയബോധം കേരളം നല്‍കുന്നു. ഉമ്മന്‍ചാണ്ടി സംസ്ഥാന മുഖ്യമന്ത്രിയാണ്. പക്ഷെ, കേരളത്തെ നയിക്കുന്നത് ഒരു വ്യക്തിയല്ളെന്നും ദശലക്ഷം വരുന്ന ആളുകളാണെന്നും രാഹുല്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ടി. സിദ്ദീഖിന്‍്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍െറ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമസംഭവങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകരുത്. കേരളത്തിലെ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള അറിവ് അത്ഭുതപ്പെടുത്തുന്നു. തൃശൂര്‍ അടാട്ട് ഗ്രാമപഞ്ചായത്തിലെ  പ്രവര്‍ത്തനങ്ങള്‍ താന്‍ നേരില്‍ കണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് കോണ്‍ഗ്രസ് സംസ്കാരം. എല്ലാവരുടെയും കൂട്ടായ്മയും സഹകരണവുമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. സി.പി.എമ്മിനുള്ള വോട്ട് പരോക്ഷമായി ബി.ജെ.പിക്കുള്ള വോട്ടാണെന്നും രാഹുല്‍ പറഞ്ഞു.

രാവിലെ മംഗലാപുരത്ത് നിന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് രാഹുല്‍ കാസര്‍കോട്ട് എത്തിയത്. തുടര്‍ന്ന് ഗവ. കോളജില്‍ നിന്ന് റോഡ് മാര്‍ഗം പ്രസംഗവേദിയായ മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍ എത്തി.

ചെന്നിത്തല തന്നെ അധിക്ഷേപിക്കുന്നത് സരിതക്ക് വേണ്ടി -വി.എസ്

Posted: 05 Apr 2014 12:08 AM PDT

Image: 

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ അധിക്ഷേപിക്കുന്നത് സരിതക്ക് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സരിതയുടെ മുമ്പില്‍ ചെന്നിത്തല കുമ്പിടുമോയെന്നും അദ്ദേഹം  ചോദിച്ചു. ഉമ്മന്‍ചാണ്ടിയെ കടല്‍ കടത്താതെ കേരളത്തിന് രക്ഷയില്ളെന്നും വി.എസ് പറഞ്ഞു.

നഗരം മദ്യ–മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങളുടെ പിടിയില്‍

Posted: 04 Apr 2014 11:32 PM PDT

കോഴിക്കോട്: നഗരം വീണ്ടും മദ്യ-മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങളുടെ പിടിയില്‍. ലഹരി ഉപയോഗിക്കുന്നവര്‍, അന്യ സംസ്ഥാന തൊഴിലാളികള്‍, പോക്കറ്റടിക്കാര്‍, പൂവാലന്മാര്‍ തുടങ്ങിയ സംഘങ്ങളാണ് കുറച്ചുകാലമായി നഗരം 'ഭരിക്കുന്നത്'. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അക്രമികള്‍ അരങ്ങുവാഴുമ്പോഴും പൊലീസിന്‍െറ നിഷ്ക്രിയത്വം തുടരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അടിപിടിയോ സംഘട്ടനമോ നടക്കാത്ത രാത്രികളില്ല. കിടക്കാനുള്ള സ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വ്യാഴാഴ്ച രാത്രി കൊലപാതക കേസ് പ്രതി വെസ്റ്റ്ഹില്‍ ശാന്തി നഗര്‍ കോളനി സ്വദേശി സത്യന്‍ തലക്കടിയേറ്റ് മരിച്ചതാണ് അക്രമ പരമ്പരകളിലെ ഒടുവിലത്തെ സംഭവം. ബുധനാഴ്ച രാത്രി കുറ്റ്യാടി സ്വദേശിയായ രണ്ടുപേരെ മദ്യപിച്ച് കുത്തി പരിക്കേല്‍പിച്ചു. മാവൂര്‍ റോഡും മൊഫ്യൂസില്‍ സ്റ്റാന്‍ഡ് പരിസരവുമാണ് അക്രമികള്‍ക്ക് സുരക്ഷിത താവളമായി മാറിയിരിക്കുന്നത്.അടുത്തിടെ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളാണ് നഗരത്തില്‍ കൊല്ലപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളികള്‍തന്നെ കേസില്‍ പ്രതികളായതിനാല്‍ അക്രമസംഭവങ്ങളെ ആരും അപലപിക്കാത്തത് പൊലീസിന് അനുഗ്രഹമാണ്. മൊഫ്യൂസില്‍ ബസ്റ്റാന്‍ഡിനോട് ചേര്‍ന്ന മദ്യവില്‍പനശാലയുടെ പരിസരങ്ങളിലാണ് അക്രമ സംഭവങ്ങളേറെയും.ബാറിന് മുന്നിലെ വഴിയിലൂടെ സ്ത്രീകള്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. സ്റ്റാന്‍ഡിലെ ക്രമസമാധാന പാലനത്തിനായി എല്ലാ രാത്രികളിലും പൊലീസിനെ നിയോഗിക്കാറുണ്ടെങ്കിലും അവര്‍ പ്രശ്നങ്ങളില്‍ ഇടപെടാറില്ല.
മാവൂര്‍ റോഡില്‍നിന്നും ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്കുള്ള ഇടവഴിയാണ് ഗുണ്ടാസംഘങ്ങളുടെ മറ്റൊരു താവളം. പകല്‍ സമയങ്ങളിലും ഇവിടെ ലഹരി വില്‍പന നടക്കുന്നു. കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലെ ഫുട്പാത്തുകള്‍, രാജാജി റോഡ്, ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരം, കോര്‍ണേഷന്‍ തിയറ്റര്‍ പരിസരം, വൈ.എം.സി.എ ക്രോസ് റോഡ്, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം, കല്ലായ് റോഡ് എന്നിവിടങ്ങളിലും പതിവായി അന്തിയുറങ്ങാന്‍ എത്തുന്നവരുണ്ട്. നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പല കെട്ടിടങ്ങളും രാത്രിയായാല്‍ അനാശാസ്യ കേന്ദ്രങ്ങളാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ പൊലീസ് വര്‍ഷങ്ങള്‍ക്കു മുമ്പ് നടപടി സ്വീകരിച്ചിരുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കരാറുകാര്‍ താമസസ്ഥലം ഏര്‍പ്പെടുത്താറില്ല. നഗരത്തെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും അവരുടെ സങ്കേതങ്ങളെക്കുറിച്ചും കൃത്യമായി അറിയുന്ന ആളാണ് ഇപ്പോഴത്തെ സിറ്റി പൊലീസ് കമീഷണര്‍. അക്രമികളെ ഒതുക്കിയിരുന്ന പഴയ എസ്.ഐമാര്‍ ഇപ്പോള്‍ അസി. കമീഷണര്‍മാരായി നഗരത്തിലുണ്ട്. എന്നിട്ടും നഗരത്തിലെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ചചെയ്യാന്‍ കഴിയാത്തതില്‍ ജനങ്ങള്‍ ആശങ്കയിലാണ്.

എ.കെ ആന്‍റണി സത്യസന്ധന്‍ -വി.കെ സിങ്

Posted: 04 Apr 2014 11:26 PM PDT

Image: 

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി എ.കെ  ആന്‍്റണി സത്യസന്ധനാണെന്ന് മുന്‍ കരസേനാ മേധാവി വി.കെ സിങ്.  ഉത്തര്‍പ്രദേശിലെ ഘാസിയാബാദ് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ സിങ് തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ആന്‍റണിയെ പ്രശംസിച്ചത്്. സൈനികരുടെ ക്ഷേമം ആഗ്രഹിക്കുന്ന ആന്‍്റണിയെ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരാണ് വഴിതെറ്റിക്കുന്നത്. പ്രായവിവാദത്തില്‍ ആന്‍്റണിയെ  ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകായിരുന്നുവെന്നും വി.കെ സിങ് പറഞ്ഞു.

അബൂദബിയില്‍ കാറ്റിലും മഴയിലും കനത്ത നാശം

Posted: 04 Apr 2014 11:07 PM PDT

Image: 

അബൂദബി: വെള്ളിയാഴ്ച പുലര്‍ച്ചെയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും ഇടിമിന്നലിലും അബൂദബിയില്‍ കനത്ത നാശം. മരങ്ങള്‍ കടപുഴകുകയും പരസ്യബോര്‍ഡുകള്‍ നിലംപൊത്തുകയും ചെയ്തു. ശക്തമായ കാറ്റില്‍ നിരവധി അപ്പാര്‍ട്ട്മെന്‍റുകളുടെ ജനാലകള്‍ക്കും തകരാറുകള്‍ സംഭവിച്ചു. പരസ്യ ബോര്‍ഡുകള്‍ വീണ് നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ശക്തമായ കാറ്റ് വീശിയടിച്ചത്. അബൂദബിയിലും മുസഫയിലും കനത്ത കാറ്റായിരുന്നു. പശ്ചിമ മേഖലയിലെ മദീനത്ത് സായിദില്‍ വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയും കാറ്റും വെള്ളിയാഴ്ച രാവിലെ വരെ തുടര്‍ന്നു. മദീനത്ത് സായിദ്, ഡെല്‍മ ഐലന്‍റ്, താരിഫ്, മിര്‍ഫ, ഗയാത്തി, ലിവ എന്നീ പ്രദേശങ്ങളിലും കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു.  
അബൂദബി എയര്‍പോര്‍ട്ട് റോഡില്‍ പൊളിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്‍െറ ബോര്‍ഡ് കനത്ത കാറ്റില്‍ നിലംപൊത്തി 13 കാറുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. വന്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നവര്‍ കാറുകളുടെ മുകളിലേക്ക് പൊളിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്‍െറ മച്ച് വീണ് കിടക്കുന്നതാണ് കണ്ടത്.
 സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പൊലീസ് സ്ഥലത്തത്തെിയിരുന്നു. പ്രദേശം കാറുകളുടെ പൊട്ടിയ ചില്ലുകളാലും ഇരുമ്പ് കമ്പികളാലും നിറഞ്ഞ അവസ്ഥയിലായിരുന്നു.
അബൂദബി എമിറേറ്റില്‍ നൂറുകണക്കിന് മരങ്ങള്‍ നിലംപൊത്തിയതായാണ് കണക്ക്. ചെറിയ അപകടങ്ങളുമുണ്ടായി.
പുലര്‍ച്ചെ രണ്ട് മുതല്‍ അബൂദബി പൊലീസിന്‍െറ ഓപറേഷന്‍സ് റൂമിലേക്ക് ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു. പുലര്‍ച്ചെ രണ്ട് മുതല്‍ നാല് വരെ 1391 ഫോണ്‍ വിളികളാണ് ഓപറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഇതില്‍ 560 വിളികള്‍ മരങ്ങളും പരസ്യ ബോര്‍ഡുകളും വീണതുമായും ജനാലകള്‍ പൊട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു.
മഴ തുടങ്ങി നാല് മണിക്കൂറിനുള്ളില്‍ ലഭിച്ച ഗതാഗത സംഭവങ്ങളുമായി ബന്ധപ്പെട്ട 272 വിളികളോട് പൊലീസ് പ്രതികരിച്ചു.  
 

തൊഴിലാളികളുടെ കൂട്ട സ്പോണ്‍സര്‍ഷിപ് മാറ്റം ഉടന്‍ സാധ്യമായേക്കും

Posted: 04 Apr 2014 10:53 PM PDT

Image: 

ദോഹ: പ്രോജക്ട് അവസാനിക്കുമ്പോള്‍ തൊഴിലുടമയുടെ കീഴിലുള്ള തൊഴിലാളികളെ കൂട്ടത്തോടെ മറ്റൊരു തൊഴിലുടമയുടെ സ്പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകള്‍ ഖത്തര്‍ തൊഴില്‍-സാമൂഹിക മന്ത്രാലയം ആരായുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണ്.
നിയമം നടപ്പായാല്‍ രാജ്യത്തെ തൊഴില്‍ മേഖലയില്‍ സുപ്രധാനമായ മാറ്റമായിരിക്കും ഇതുണ്ടാക്കുക. ഇതു സംബന്ധമായ നിയമനിര്‍മാണം അന്തിമ ഘട്ടത്തിലാണെന്നും ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും തൊഴില്‍-സാമൂഹിക മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കൂട്ടായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരക്കണക്കിന് തൊഴിലാളികളാണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ഇവരില്‍ ബഹു ഭൂരിപക്ഷവും നിശ്ചയിക്കപ്പെട്ട ജോലി കഴിഞ്ഞാല്‍ നാട്ടിലേക്ക് തന്നെ തിരിച്ച് പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇവര്‍ തുടര്‍ന്നും ഇവിടെ നില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ പോലും നിലവിലുള്ള നയമമനുസരിച്ച് സാധ്യമല്ല. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ നിയമനിര്‍മാണത്തെ കുറിച്ച് മന്ത്രാലയം ആലോചിക്കുന്നത്.  
പുതിയ നിര്‍ദേശമനുസരിച്ച് തൊഴിലാളികളെ ഇവിടെ തന്നെ പുനര്‍ വ്യന്യസിച്ചാല്‍ ധാരാളം പണവും സമയവും ലാഭിക്കാനാവും. പുതിയ റിക്രൂട്ട്മെന്‍റിനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കി വളരെ പെട്ടെന്ന് തന്നെ നിര്‍മാണ കമ്പനികള്‍ക്ക് തൊഴിലാളികളെ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.
തൊഴിലാളികള്‍ക്ക് മറ്റൊരു പ്രോജക്ടിലേക്ക് മാറുന്നതിന് താല്‍പര്യമുണ്ടെന്നും തൊഴിലുടമക്ക് ഇവരെ വിടുന്നതില്‍ എതിര്‍പ്പില്ളെന്നും ഉറപ്പ് വരുത്തിയ ശേഷമേ ഈ മാറ്റം അനുവദിക്കൂ. തീരുമാനം നടപ്പായാല്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇതിന്‍െറ ഗുണം ലഭിക്കും.
തൊഴിലുടമക്ക് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ചെലവ് ലാഭിക്കാന്‍ കഴിയുമ്പോള്‍ പുതിയ തൊഴിലുടമക്ക് റിക്രൂട്ട്മെന്‍റ് ചെലവുകള്‍ ഇല്ലാതെ കാര്യങ്ങള്‍ നടത്താം. തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രവൃത്തി പരിചയം ലഭിക്കുകയും സമയനഷ്ടം ഇല്ലാതാവുകയും ചെയ്യും.

ടി.പി വധം: ഷംസീറിന്‍െറ പങ്ക് അന്വേഷിക്കണം -ആര്‍.എം.പി

Posted: 04 Apr 2014 10:45 PM PDT

Image: 

കോഴിക്കോട്: സി.പി.എം സ്ഥാനാര്‍ഥി എ.എന്‍ ഷംസീറിന് ടി.പി വധത്തില്‍ പങ്കുണ്ടെന്ന് ആര്‍.എം.പി. ടി.പിയെ കൊലപ്പെടുത്തതിന് മുമ്പ് പ്രധാന പ്രതി കിര്‍മാനി മനോജ് ഷംസീറിനെ ഫോണില്‍ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ആര്‍.എം.പി ജനറല്‍ സെക്രട്ടറി എന്‍. വേണു ആവശ്യപ്പെട്ടു.

കിര്‍മാനി മനോജുമായി രണ്ടുതവണ ഷംസീര്‍ ബന്ധപ്പെട്ടു. വിചാരണ കോടതിയില്‍ അന്വേഷണസംഘം ഹാജരാക്കിയ ടെലിഫോണ്‍ രേഖകളില്‍ ഇക്കാര്യം വ്യക്തമാണ്. എന്നാല്‍ ഷംസീറിന്‍്റ് പങ്ക് പൊലീസ് അന്വേഷിച്ചിട്ടില്ളെന്നും വേണു വാര്‍ത്താലേഖകരോട് പറഞ്ഞു.

എ.എന്‍ ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്‍െറ വിധവയുമായ കെ.കെ രമ ആവശ്യപ്പെട്ടു. കേസിലെ പ്രധാന പ്രതി കിര്‍മാനി മനോജുമായി ഷംസീര്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഷംസീറിന്‍െറ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്നും രമ പറഞ്ഞു.

ഷംസീറുമായി കിര്‍മാനി മനോജ് ഫോണില്‍ സംസാരിച്ചതിന്‍െറ രേഖകളുടെ പകര്‍പ്പുകള്‍ ആര്‍.എം.പി പുറത്തുവിട്ടു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP