സ്വാഗതം
WELCOME

News Update..

Saturday, May 31, 2014

ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു Madhyamam News Feeds

ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു Madhyamam News Feeds

Link to

ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു

Posted: 31 May 2014 04:04 AM PDT

Image: 

റായ്പൂര്‍: ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെടുകയും മറ്റൊരു കോണ്‍സ്റ്റബിളിന് പരിക്കേല്‍ക്കുകയും ചെയ്തു.പങ്കജ് സൂര്യവന്‍ഷി(22) എന്ന കോണ്‍സ്റ്റബിള്‍ ആണ് കൊല്ലപ്പെട്ടത്.രമേശ് കുമാര്‍ നാഗിനാണ് പരിക്കേറ്റത്.
ചത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ജില്ലാ സേനയും ഓര്‍ച്ച പോലീസ് സ്റ്റേഷനു സമീപത്തെ കാടുകളില്‍ പെ¤്രടാളിംഗ് നടത്തുമ്പോഴായിരുന്നു മാവോയിസ്റ്റ് ആക്രമണം

അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തല്ല -ലീഗ്

Posted: 31 May 2014 03:06 AM PDT

Image: 

മലപ്പുറം: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം പ്രചരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മനുഷ്യക്കടത്തെന്ന പേരില്‍ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും നല്ല നിലയില്‍ അനാഥശാലകള്‍  പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍  ആവശ്യമായ ഭൗതിക സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലെ യതീംഖാനകളില്‍ അനാഥകുരുന്നുകള്‍ പ്രവേശനം തേടുന്നത്. ഇത് രാജ്യദ്രോഹകുറ്റമായി ചിത്രീകരിക്കുന്നത് ക്രൂരമാണ്. ഇത്തരം കുപ്രചരണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന തിരിച്ചറിയണം- കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ യതീംഖാനകളില്‍ പഠിച്ച് ഉന്നത സ്ഥാനങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇത് കണ്ടാണ് വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നത്. ഇത്തരം സ്ഥാപനങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെ രേഖകള്‍ ഉറപ്പ് വരുത്താന്‍ യതീംഖാനകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ദലിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസ് സി.ബി.ഐക്ക്

Posted: 31 May 2014 02:23 AM PDT

Image: 

ലഖ്നോ: ഉത്തര്‍പ്രദേശിലെ ബദാവുനില്‍ ബന്ധുക്കളായ ദലിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസിന്‍െറ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേസ് അന്വേഷണം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ സി.ബി.ഐക്കുവിടാന്‍ തീരുമാനിച്ചത്.

അതിനിടെ, ഇരകളുടെ വീട് സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രൂര സംഭവത്തില്‍ നഷ്ടപരിഹാരം ഒരു മാര്‍ഗമല്ല. ഇരകളുടെ ബന്ധുക്കള്‍ നീതിയാണ് ആവശ്യപ്പെടുന്നത്. ഇതിന് സി.ബി.ഐ നടത്തണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതായി രാഹുല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

കേസിന്‍െറ വിചാരണക്കായി അതിവേഗ കോടതി രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടാതെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസധനമായി അഞ്ചു ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.

ഏഴുപേര്‍ പ്രതികളായ കേസില്‍ ഇതുവരെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് കോണ്‍സ്റ്റബ്ളുമാരായ ഛത്രപാല്‍ യാദവ്, സര്‍വേശ് യാദവ്, ബന്ധുക്കളായ ഉര്‍വേശ് യാദവ്, സര്‍വേശ് യാദവ്, പപ്പു യാദവ്, അവാധേഷ് യാദവ് എന്നിവരാണ് പിടിയിലായത്.

പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതി സ്വീകരിക്കാത്ത സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട പൊലീസ് കോണ്‍സ്റ്റബ്ള്‍മാരെ യു.പി സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

അടുത്ത ബന്ധുക്കളായ 14ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികളെ മേയ് 27ന് രാത്രി ഒമ്പതു മുതലാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരുടെ മൃതശരീരം വീട്ടില്‍ നിന്ന് 250 മീറ്റര്‍ അകലെയുള്ള മാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ശൗചാലയമില്ലാത്തതിനാലാണ് രാത്രി കുട്ടികള്‍ പുറത്തിറങ്ങിയത്. ഇവര്‍ തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് തിരച്ചില്‍ നടത്തിയത്.

മുന്‍കരുതലോടെ ആരോഗ്യവകുപ്പ്

Posted: 31 May 2014 02:06 AM PDT

കോട്ടയം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
വരും മാസങ്ങളില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍.എം. ഐശാഭായി അറിയിച്ചു. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍, സ്കൂളുകളും ഓഫിസുകളും കേന്ദ്രീകരിച്ചുള്ള ശുചീകരണ-ബോധവത്കരണ പരിപാടികള്‍ എന്നിവയാണ് പ്രധാനമായും ആസൂത്രണം ചെയ്തിരിക്കുന്നത്.
പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിനായി ഈ മാസം 22 മുതല്‍ ആരോഗ്യ വിഭാഗം പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ജലസ്രോതസ്സുകളില്‍ ക്ളോറിനേഷന്‍ വഴി ശുദ്ധീകരണം, മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ബ്ളീച്ചിങ് പൗഡര്‍ വിതറി രോഗാണു നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതിന്‍െറ ഭാഗമായി നടത്തിയത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി മൂന്നാഴ്ചയോളം ഡ്രൈ ഡേ ആചരിക്കും. ഇതിന്‍െറ ഭാഗമായി കൊതുകുകള്‍ പെറ്റുപെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അവയുടെ പ്രജനനം തടയുന്നതിന് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജില്ലയിലെ എല്ലാ ആശുപത്രികളിലും രണ്ട് മാസത്തേക്കുള്ള മരുന്നുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. സ്റ്റോക്കില്ലാത്ത മരുന്നുകള്‍ വിവിധ ഫണ്ടുകളില്‍നിന്നുള്ള തുക ഉപയോഗിച്ച് വാങ്ങാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്തും മഴക്കാലത്തും സാധാരണ കണ്ടുവരുന്ന രോഗങ്ങളെ പ്രതിരോധിക്കാനാവശ്യമായ നടപടികളെക്കുറിച്ച് മാര്‍ച്ചിന് മുമ്പുതന്നെ ഡോക്ടര്‍മാര്‍ക്കും ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കുമായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയിലെ ജീവനക്കാരും ആരോഗ്യ വകുപ്പില്‍ നിന്നുള്ളവരുമാണ് നേതൃത്വം നല്‍കുന്നത്. ബുധനാഴ്ചകളില്‍ പ്രത്യേക അസംബ്ളി വിളിച്ചുചേര്‍ത്ത് സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍ക്കെതിരെ പ്രാഥമികമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുകയാണ് പ്രധാന പരിപാടി. വെള്ളിയാഴ്ചകളില്‍ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ഡ്രൈ ഡേ ആചരിക്കാനും സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം ജില്ലയില്‍ ഡെങ്കിപ്പനി, ചിക്കന്‍പോക്സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞമാസം ചങ്ങനാശേരിയിലെ ചില പ്രദേശങ്ങളില്‍ നിന്നാണ് പ്രധാനമായും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡെങ്കിപ്പനി എന്ന് സംശയിക്കുന്ന ചില കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.

കൊച്ചി-കൊല്ലം-തിരുവനന്തപുരം യാത്രാകപ്പല്‍ ആരംഭിക്കാന്‍ നടപടി പുരോഗമിക്കുന്നു

Posted: 31 May 2014 01:51 AM PDT

കൊല്ലം: കൊച്ചി-കൊല്ലം-വിഴിഞ്ഞം തുറമുഖങ്ങളെ ബന്ധിപ്പിച്ച് യാത്രാകപ്പല്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആഗസ്റ്റ് അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. വിഴിഞ്ഞം മൈനര്‍ പോര്‍ട്ടില്‍ സര്‍വീസ് ബന്ധിപ്പിക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ വലിയ തുറയെയാണ് പകരം ആലോചിക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ടായിരിക്കും പ്രാഥമികഘട്ടത്തില്‍ സര്‍വീസ് തുടങ്ങുകയത്രേ. 20-25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കപ്പല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് കൊല്ലത്ത് നിന്ന് കൊച്ചിയിലെത്തും. ഓണക്കാലത്തോടനുബന്ധിച്ച് യാത്രാകപ്പല്‍ കൊല്ലത്തെത്തുമെന്ന് കഴിഞ്ഞ ദിവസം പോര്‍ട്ടില്‍ നടന്ന കണ്ടെയ്നര്‍ ക്രെയ്നിന്‍െറ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.ബാബു പറഞ്ഞിരുന്നു.
സ്വകാര്യ കപ്പലുകളാകും സര്‍വീസ് നടത്തുകയെന്നാണറിയുന്നത്. ഇതിനായി ടെന്‍ഡര്‍ ക്ഷണിക്കും. സംസ്ഥാനത്തിനകത്തെ സര്‍വീസുകള്‍ക്ക് പുറമേ രണ്ടാംഘട്ടമെന്ന നിലയില്‍ കൊല്ലം-മിനിക്കോയി, കൊല്ലം-മാലിദ്വീപ് സര്‍വീസുകള്‍ക്കും നീക്കമുണ്ട്. നിലവില്‍ മിനിക്കോയി ദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് കപ്പല്‍ സര്‍വീസുണ്ട്. കൊച്ചിയില്‍ നിന്ന് മിനിക്കോയിലേക്ക് 16 മണിക്കൂറാണ് വേണ്ടിവരിക.
കൊച്ചിയില്‍ നിന്ന് 18 മണിക്കൂറെടുക്കും മിനിക്കോയിലെത്താന്‍. ഈ സാഹചര്യത്തില്‍ കൊല്ലത്തുനിന്നുള്ള മിനിക്കോയ് സര്‍വീസിന് സാധ്യത ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മാലദ്വീപില്‍ നിന്ന് നൂറ് കണക്കിനാളുകള്‍ ചികിത്സക്കും മറ്റുമായി തിരുവനന്തപുരത്തെത്തുന്നുണ്ട്. ഇവരധികവും വിമാനമാര്‍ഗമാണ് ആശ്രയിക്കുന്നത്. എന്നാല്‍, കൊല്ലത്തെ നിലവിലെ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മാലിദ്വീപില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനാകും. കൊല്ലം-മാലി കപ്പല്‍സര്‍വീസ് ആരംഭിച്ചാല്‍ വിമാനമാര്‍ഗത്തേക്കാള്‍ യാത്രാച്ചെലവ് കുറയുമെന്നതിനാല്‍ നിരവധിപേരെത്തും. കപ്പല്‍യാത്രക്ക് ഫസ്റ്റ് ക്ളാസ് ട്രെയിന്‍ ടിക്കറ്റിന് സമാനമായ നിരക്ക് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഭാവിയില്‍ അഴീക്കല്‍-ബേപ്പൂര്‍-കൊടുങ്ങല്ലൂര്‍-കൊച്ചി-കൊല്ലം-തിരുവനന്തപുരം യാത്രാകപ്പല്‍ ആരംഭിക്കാനും നീക്കമുണ്ട്.
ഇതില്‍ കൊടുങ്ങല്ലൂര്‍ പോര്‍ട്ടിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാനുണ്ട്. ഇതിനുപുറമേ ആഫ്രിക്കയില്‍ നിന്ന് കപ്പല്‍ വഴി തോട്ടണ്ടി ഇറക്കുമതിചെയ്യാനും ആലോചനയുണ്ട്.
ബംഗാളില്‍നിന്ന് മണലുമായി മാസത്തില്‍ രണ്ടുവീതം കപ്പലുകളെത്തും. നദിയില്‍നിന്നുള്ള മണലുമായി കപ്പല്‍ കഴിഞ്ഞദിവസം തുറമുഖത്തെത്തിയിരുന്നു. മലേഷ്യയില്‍നിന്ന് മണലുമായി വലിയ കപ്പല്‍ എത്തുന്നതിന് ധാരണയായിട്ടുണ്ട്. വലിയ കപ്പല്‍ അടുക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പുറംകടലില്‍ നങ്കൂരമിട്ടശേഷം ചെറിയ യാനങ്ങളില്‍ തുറമുഖത്തെത്തിക്കുകയാണ് ലക്ഷ്യം.

ശ്രീചിത്ര പുവര്‍ ഹോമിന് ദുഷ്കീര്‍ത്തിയെന്ന് ചെയര്‍മാന്‍

Posted: 31 May 2014 01:41 AM PDT

തിരുവനന്തപുരം: ശ്രീചിത്രപുവര്‍ഹോമിന് അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് മാത്രമായുള്ള സ്ഥാപനമെന്ന 'ദുഷ്കീര്‍ത്തി'യുണ്ടെന്ന് സ്ഥാപനത്തിന്‍െറ മാനേജിങ് കമ്മിറ്റിയോഗത്തിന്‍െറ മിനുട്സ്.
ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്താണ് ഈ പരാമര്‍ശം. മേയ് 21ന് വൈകുന്നേരം അഞ്ചിന് തൈക്കാട് ഗെസ്റ്റ് ഹൗസില്‍ മന്ത്രിമാരായ എം.കെ. മുനീര്‍, വി.എസ് .ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.
പുവര്‍ഹോമിലെ 18 വയസ്സ് പൂര്‍ത്തിയായ വരുമാനമുള്ള പെണ്‍കുട്ടികളെ മഹിളാമന്ദിരത്തിലേക്ക് മാറ്റാന്‍ യോഗത്തില്‍ തീരുമാനമെടുത്തതായി മിനുട്സ് വ്യക്തമാക്കുന്നു. തങ്ങളെ മാറ്റരുതെന്ന ആവശ്യം കുട്ടികള്‍ ഉയര്‍ത്തിയിരിക്കെയാണ് ഈ നീക്കം. അട്ടക്കുളങ്ങര സ്കൂളിലെ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി പുവര്‍ ഹോം പരിസരത്ത് റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. അട്ടക്കുളങ്ങര സ്കൂള്‍ അടച്ചു പൂട്ടുന്ന നീക്കത്തിനെതിരെ സമരം ശക്തമായപ്പോള്‍ സ്കൂളിന്‍െറ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ട്രിഡ ചെയര്‍മാന്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍ സ്കൂള്‍ മാറ്റുമെന്ന് വ്യക്തമാക്കുന്നതാണ് പുവര്‍ഹോം മാനേജിങ് കമ്മിറ്റിയുടെ മിനുട്സ്. പുവര്‍ ഹോം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍െറ 'വാണിജ്യപ്രാധാന്യം' മിനുട്സില്‍ എടുത്തുപറയുന്നു.
അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് മാത്രമായുള്ള സ്ഥാപനം എന്ന 'ദുഷ്കീര്‍ത്തി' പുവര്‍ഹോമിനുണ്ട്. അത് മാറ്റണം. പുവര്‍ഹോമിലെ ഭൗതിക സാഹചര്യങ്ങള്‍ മോശമാണ്. അടിസ്ഥാന സൗകര്യങ്ങളില്ല. കുട്ടികള്‍ പുറത്തെ സ്കൂളുകളില്‍ പോയി പഠിക്കുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നു. ഇത് പരിഹരിക്കാന്‍ പുവര്‍ ഹോമില്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പണിയണം. അട്ടക്കുളങ്ങര സ്കൂള്‍ ഇവിടേക്ക് മാറ്റി, അവിടത്തെ 64 കുട്ടികളെയും ഈ സ്ഥാപനത്തിലെ 250ലധികം കുട്ടികളെയും ഉള്‍പ്പെടുത്തി ഒന്നാം ക്ളാസ് മുതല്‍ പ്ളസ് ടു വരെ പഠിക്കാന്‍ സൗകര്യമൊരുക്കണം. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ചെറിയ കെട്ടിടങ്ങള്‍ പണിയുന്നതിന് പകരം സ്ഥലത്തിന്‍െറ വാണിജ്യപ്രാധാന്യം കണക്കിലെടുത്ത് ഏഴുനില കെട്ടിടമെങ്കിലും പണിയുന്നതാണ് ഉചിതമെന്ന് മിനുട്സില്‍ പറയുന്നു.
പ്രധാനപ്പെട്ട ചില തീരുമാനങ്ങളും യോഗത്തില്‍ എടുത്തിട്ടുണ്ട്. സ്വന്തമായി വരുമാനമുള്ള 18 വയസ്സുപൂര്‍ത്തിയായ പെണ്‍കുട്ടികളെ പൂജപ്പുര മഹിളാമന്ദിരത്തിലേക്ക് മാറ്റും. വാര്‍ഡന്‍മാരായി പുറത്തുനിന്നുള്ളവരെ നിയമിക്കും. പഴവങ്ങാടി ഓവര്‍ബ്രിഡ്ജ് റോഡില്‍നിന്ന് ഒഴിപ്പിക്കുന്ന കച്ചവടക്കാര്‍ക്ക് മൂന്ന് നിലയില്‍ ഷോപ്പിങ് കോംപ്ളക്സ് പണിയും. പുവര്‍ ഹോം ഇരിക്കുന്ന സ്ഥലത്തിന്‍െറ വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വ്യാപാരി-വ്യവസായി സമിതിയുടെ ഒഴികെ ഇനി നിര്‍മിക്കുന്ന ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ അഞ്ചോ ഏഴോ നിലയില്‍ പണിയും. നിലവിലെ ഓഫിസ് കെട്ടിടം പൊളിച്ച് റോഡിന് അഭിമുഖമായി ഷോപ്പിങ് കോംപ്ളക്സ് കം ഓഫിസ് കെട്ടിടം നിര്‍മിക്കും. സ്ഥാപനത്തിന്‍െറ സുഗമമായ പ്രവര്‍ത്തനത്തിന് ചെയര്‍മാന്‍, സൂപ്രണ്ട്, വാര്‍ഡ് കൗണ്‍സിലര്‍, മന്ത്രിയുടെ പ്രതിനിധി, സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത രണ്ട് വിദഗ്ധര്‍ എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപവത്കരിക്കാനുള്ള ശിപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കും.

ഹോട്ടല്‍ ബില്ലടക്കാതെ പതിവായി മുങ്ങുന്ന വിരുതനെ അഞ്ചു വര്‍ഷത്തേക്ക് ജയിലിലടച്ചു

Posted: 31 May 2014 12:53 AM PDT

Image: 

ബാള്‍ട്ട്മോര്‍: നഗരത്തിലെ ഹോട്ടലുകളില്‍ പതിവായി ഭക്ഷണം കഴിക്കാനത്തെി ബില്ലടക്കാന്‍ നേരത്ത് ഹോട്ടല്‍ അധികൃതരെ കബളിപ്പിച്ച് മുങ്ങുന്ന വിരുതനെ കോടതി അഞ്ചു വര്‍ഷത്തേക്ക് തടവിന് ശിക്ഷ വിധിച്ചു.അമേരിക്കയിലെ ബാള്‍ട്ട്മോര്‍ നഗരത്തിലെ ആന്‍ഡ്ര്യൂ പാല്‍മറെയാണ് ജയിലിലടച്ചത്. 47 കാരനായ ഇദ്ദേഹം നഗരത്തിലെ നിരവധി ഹോട്ടലുകളിലാണ് തന്‍െറ തട്ടിപ്പ് തുടര്‍ന്നത്.നഗരത്തിലെ മുന്തിയ ഹോട്ടലുകള്‍ മാത്രമല്ല , ഇടത്തരം ഹോട്ടലുകളിലും ഇദ്ദേഹം പോകാറുണ്ട്. 1985 മുതല്‍ ഇദ്ദേഹത്തെ കളവ് കേസ് ചുമത്തി 80 തവണ അറസ്റ്റ് ചെയ്യുകയും 40 തവണ ശിക്ഷ വിധിച്ചിട്ടുമുണ്ട്.ഡൈന്‍ ആന്‍റ് ഡാഷര്‍ എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇയാളെ വിളിക്കാറുള്ളത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇദ്ദേഹത്തെ അവസാനമായി പിടികൂടിയത്. 90 യു.എസ് ഡോളറിനു ഭക്ഷണ-പാനീയങ്ങള്‍ കഴിച്ചതിനു ശേഷം  ബില്‍ കൊണ്ടു വന്നപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. " എന്‍െറ കയ്യില്‍ ബിയര്‍ കുടിച്ചതിനും ഭക്ഷണം കഴിച്ചതിനും പണമില്ല.ഞാന്‍ നിങ്ങളെ പറ്റിച്ചതാണ്.." പാല്‍മര്‍ പോലീസിനോട് വ്യക്തമാക്കി. തെറ്റുകള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നതിനാലാണ് ഇദ്ദേഹത്തെ അഞ്ചു വര്‍ഷം തടവിലിടാന്‍ വിധിച്ചത്. "ഏറ്റവും അസഹ്യമായ വ്യക്തിയാണയാള്‍" ബാള്‍ട്ടിമോര്‍ പ്രോസിക്യൂട്ടറുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.വിധിയില്‍ ബാള്‍ട്ട്മോറിലെ ഹോട്ടലുടമകള്‍ സന്തോഷം പ്രകടിപ്പിച്ചു.

 

നെന്മാറ മേഖലയില്‍ കാറ്റിലും മഴയിലും കനത്ത നാശം

Posted: 31 May 2014 12:23 AM PDT

നെന്മാറ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും നെന്മാറ മേഖലയില്‍ വന്‍ നാശനഷ്ടം. പലയിടത്തും വൈദ്യുതി കാലുകള്‍ മുറിയുകയും മരക്കൊമ്പുകള്‍ പൊട്ടിവീഴുകയും ചെയ്തു. പോത്തുണ്ടി-നെന്മാറ റോഡില്‍ അളുവാശ്ശേരിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് തടസ്സപ്പെട്ട ഗതാഗതം വെള്ളിയാഴ്ച രാവിലെയാണ് പൂര്‍ണമായി പുനഃസ്ഥാപിച്ചത്. വൈദ്യുതി കാലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മുടങ്ങിയ വൈദ്യുതി വിതരണം കൊല്ലങ്കോട്, മേലാര്‍ക്കോട്, വടുതല ഭാഗങ്ങളില്‍ വെള്ളിയാഴ്ചയും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ മാറ്റി സ്ഥാപിക്കാതെ വിതരണം നടത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.
അയിനംപാടം, ഫോറസ്റ്റ് ഓഫിസ് ജങ്ഷന്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം മരം വീണ് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. അയിലൂര്‍ പാളയമംഗലം ഭാഗത്ത് മൂന്ന് ദിവസത്തിലേറെയായിട്ടും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയും കാറ്റും കാരണം കയറാടി കൈതച്ചിറ ബാബുവിന്‍െറ അഞ്ച് സെന്‍റ് സ്ഥലത്തെ വാഴകൃഷി നശിച്ചു. ഒലിപ്പാറ, കരിമ്പാറ എന്നിവിടങ്ങളില്‍ മരച്ചീനി, റബര്‍ വിളകള്‍ക്ക് നാശമുണ്ടായി. നെല്ലിയാമ്പതി ഭാഗത്ത് കാരപ്പാറ, പോത്തുപാറ, കൂനമ്പാലം എന്നിവിടങ്ങളിലും വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രോഗികളും ഓഫിസ് ഉപരോധിച്ചു

Posted: 31 May 2014 12:04 AM PDT

മഞ്ചേരി: എഴുന്നൂറില്‍പരം രോഗികളെ കിടത്തിച്ചികിത്സിക്കുന്ന മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ആറു ദിവസമായി ശുദ്ധജലവിതരണം മുടങ്ങിയതിന്‍െറ ദുരിതം അനുഭവിക്കുന്നവരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആശുപത്രി ഓഫിസില്‍ തള്ളിക്കയറി മുദ്രാവാക്യം മുഴക്കി.
മോട്ടോര്‍ തകരാറിലായതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാതെ രോഗികള്‍ ബുദ്ധിമുട്ടി.
രാവിലെ പത്തോടെ യൂത്ത് കോണ്‍ഗ്രസ് മഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് അക്ബര്‍ മിനായി, സെക്രട്ടറി ഷബീര്‍ കുരിക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ ലേ സെക്രട്ടറി രാമദാസിനെ ഓഫിസില്‍ ഉപരോധിക്കലായിരുന്നു ലക്ഷ്യം.
അദ്ദേഹം എത്തിയിരുന്നില്ല. തുടര്‍ന്ന് സൂപ്രണ്ടിന്‍െറ മുറിയില്‍ കയറി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
വെള്ളമില്ലാത്ത വിഷയത്തിലാണ് സമരമെന്നറിഞ്ഞതോടെ രോഗികളും കൂടെ നില്‍ക്കുന്നവരും ഒപ്പം കൂടി.
ഇതോടെ പൊലീസെത്തി. വാടകക്ക് മോട്ടോര്‍ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് സമരക്കാരോട് പറഞ്ഞു. രോഗികളുടെ ദുരിതം കണ്ടില്ലെന്ന് നടിച്ച ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാര്‍, റെസിഡന്‍റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സൈതാലിക്കുട്ടി, ലേ സെക്രട്ടറി രാമദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. റോഷ് എന്നിവരുടെ അനാസ്ഥക്കെതിരെയാണ് സമരം നടന്നത്.
തകരാറായ മോട്ടോറിന് പകരം സംവിധാനം ഏര്‍പ്പെടുത്താതെ ആശുപത്രിയുടെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ നാലു പേരും ഒഴിഞ്ഞുമാറിയെന്ന് സമരക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ തയാറാവണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് മുറ്റത്ത് സ്ഥാപിച്ച ടാങ്കില്‍ നിറച്ചായിരുന്നു വെള്ളം നല്‍കിയിരുന്നത്. അഞ്ചു നിലകളുള്ള ബ്ളോക്കുകളുടെ മുകള്‍ നിലയില്‍ വരെയുള്ളവര്‍ വെള്ളം ബക്കറ്റില്‍ കൊണ്ടുപോയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞത്. വെള്ളമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പൂട്ടി. സമരത്തിന് രാമദാസ് പട്ടര്‍കുളം, ഫൈസല്‍ ചുങ്കത്ത്, അബ്ദുല്ല മേലാക്കം, എം. ദീപു, എം. സുബ്രഹ്മണ്യന്‍, ശ്രീനിവാസന്‍ മാങ്ങോട്ട്, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥ അടുത്തയാഴ്ച ഇന്ത്യയിലെത്തും

Posted: 30 May 2014 11:47 PM PDT

Image: 

വാഷിംഗ്ടണ്‍: അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ നിഷ ദേശായ് ബിസ്വാള്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ജൂണ്‍ ആറിന് എത്തുന്ന അവര്‍ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മേഖലയിലെ പ്രശ്നങ്ങളും ചര്‍ച്ചയിലെ വിഷയങ്ങളാകും. യു.എസ് പ്രസിഡന്‍റ് ബാറക് ഒബാമയുടെ മധ്യ-ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്‍റ് സെക്രട്ടറിയാണ്  ഇന്ത്യന്‍ വംശജ കൂടിയായ നിഷ ദേശായ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അമേരിക്കയില്‍ നിന്നും വരുന്ന ആദ്യ നയതന്ത്ര ഉദ്യോഗസ്ഥയാണ് ഇവര്‍. ചൈനിസ് സന്ദര്‍ശനത്തിനു ശേഷമാണ് അവര്‍ ഇന്ത്യയിലെത്തുന്നത്.

 

Friday, May 30, 2014

കണ്ണനല്ലൂര്‍ കശുവണ്ടി ഫാക്ടറിയില്‍ ജോലി ബഹിഷ്കരണ സമരം Madhyamam News Feeds

കണ്ണനല്ലൂര്‍ കശുവണ്ടി ഫാക്ടറിയില്‍ ജോലി ബഹിഷ്കരണ സമരം Madhyamam News Feeds

Link to

കണ്ണനല്ലൂര്‍ കശുവണ്ടി ഫാക്ടറിയില്‍ ജോലി ബഹിഷ്കരണ സമരം

Posted: 30 May 2014 02:19 AM PDT

കൊട്ടിയം: കുടിശ്ശിക ബോണസും ഒഴിവ് ശമ്പളവും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കശുവണ്ടി കോര്‍പറേഷന്‍ കണ്ണനല്ലൂര്‍ ഫാക്ടറിയിലെ ഷെല്ലിങ് വിഭാഗം തൊഴിലാളികള്‍ ജോലി ബഹിഷ്കരിച്ച് സമരം തുടങ്ങി.
സമരം തുടങ്ങിയതോടെ ഷെല്ലിങ്ങിനായി വറുത്ത 21 ചാക്ക് തോട്ടണ്ടി ഫാക്ടറികളില്‍ കെട്ടിക്കിടക്കുകയാണ്. സ്കൂള്‍ തുറക്കുന്നതിന് മുമ്പാണ് സാധാരണയായി കുടിശ്ശിക ബോണസ് നല്‍കാറുള്ളതെന്നും മേയ് 30ന് മുമ്പ് ഇത് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിക്കാതായതോടെ സമരത്തിനിറങ്ങുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു.
ബുധനാഴ്ചയാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. കുട്ടികള്‍ക്ക് പുസ്തകവും മറ്റും വാങ്ങിയിരുന്നത് കുടിശ്ശിക ബോണസ് ലഭിക്കുന്നതുകൊണ്ടാണെന്ന് ഇവര്‍ പറയുന്നു.
കൂടാതെ പ്രോവിഡന്‍റ് ഫണ്ടിന്‍െറ ഫോമും നല്‍കാറില്ലെന്നും ആരോപണമുണ്ട്. ഹാജറിന്‍െറ പേരില്‍ കഴിഞ്ഞ വര്‍ഷം ബോണസ് വെട്ടിക്കുറച്ചതായും ഇവര്‍ പറയുന്നു. കോര്‍പറേഷന്‍െറ പ്രൊഡക്ഷന്‍ മാനേജര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുടിശ്ശിക ബോണസ് വിതരണംചെയ്യുന്ന തീയതി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിലപാടില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നതാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണം. അടുത്ത മാസം പകുതിയോടെ ഇത് വിതരണം ചെയ്യുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.
കോര്‍പറേഷന്‍െറ ബോര്‍ഡ് യോഗം ചേര്‍ന്നതിന്ശേഷം മാത്രമേ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും ഇതിനായുള്ള നടപടികള്‍ നടന്നുവരികയാണെന്നും കശുവണ്ടി കോര്‍പറേഷന്‍ എം.ഡി പറഞ്ഞു. കണ്ണനല്ലൂര്‍ ഫാക്ടറിയില്‍ 300 ഓളം ഷെല്ലിങ് തൊഴിലാളികളാണുള്ളത്.
കമ്പനികളില്‍ ജനുവരിയില്‍ കുടിശ്ശിക ബോണസ് നല്‍കിയിട്ടും കോര്‍പറേഷന്‍ നല്‍കാത്തതില്‍ അഴിമതിയുണ്ടെന്ന് ഐ.എന്‍.ടി.യു.സി മുന്‍ ജില്ലാ സെക്രട്ടറി കടകംപള്ളി മനോജ് ആരോപിച്ചു.

ശ്രീചിത്രാഹോമിലെ അന്തേവാസികളെ സമ്മതമില്ലാതെ മാറ്റരുത്് -യൂത്ത് കമീഷന്‍

Posted: 30 May 2014 02:15 AM PDT

തിരുവനന്തപുരം: ശ്രീചിത്രാ പുവര്‍ ഹോമിലെ അന്തേവാസികളെ അവരുടെ സമ്മതമില്ലാതെ മാറ്റരുതെന്ന് സംസ്ഥാന യൂത്ത് കമീഷന്‍. ശ്രീചിത്രാ ഹോം വളപ്പില്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ഉത്തരവിട്ടതായും കമീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍.വി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശ്രീചിത്രാ ഹോം മാനേജിങ് കമ്മിറ്റിയെയും ചെയര്‍മാനായ കലക്ടറെയും കമീഷന്‍ വിമര്‍ശിച്ചു. റസിഡന്‍ഷ്യല്‍ സ്കൂളിന്‍െറ മറവില്‍ വാണിജ്യസമുച്ചയം നിര്‍മിക്കാന്‍ കമ്മിറ്റിക്ക് പ്രത്യേക താല്‍പര്യമാണുള്ളതെന്നും കമീഷന്‍ ചെയര്‍മാന്‍ ആരോപിച്ചു.
അന്തേവാസികളെ മാറ്റാനും റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മിക്കാനുമുള്ള മാനേജിങ് കമ്മിറ്റി തീരുമാനം അംഗീകരിക്കാനാകില്ല. ചിലരെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. കമീഷന്‍െറ സന്ദര്‍ശനവേളയില്‍ തങ്ങളെ മാറ്റരുതെന്ന് അന്തേവാസികള്‍ ആവശ്യപ്പെട്ടിരുന്നു. 1960ലെ ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റബിള്‍ ഹോം (സൂപര്‍വിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) നിയമത്തിന്‍െറ പരിധിയിലാണ് അനാഥമന്ദിരങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവും. ഇതിലെ 22ാം വകുപ്പ് പ്രകാരം അന്തേവാസി സ്വന്തമായി ജീവിക്കാന്‍ പ്രാപ്തരാണെന്ന് മാനേജിങ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വിടുതല്‍ നല്‍കാവൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 22ലെ ഉപവകുപ്പ് (1) പ്രകാരം വനിതാ അന്തേവാസികളെ സമ്മതപത്രമില്ലാതെ ചാരിറ്റബിള്‍ ഹോമില്‍നിന്ന് മാറ്റുകയോ വിവാഹം കഴിപ്പിച്ചയക്കുകയോ മറ്റാരുടെയെങ്കിലും സംരക്ഷണയില്‍ വിടുകയോ ചെയ്യരുത്. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനമോ അതിനോട് അനുബന്ധിച്ച ഹോസ്റ്റലോ ബോര്‍ഡിങ് സ്കൂളോ അനാഥാലയത്തിന്‍െറ പരിധിയില്‍ വരുന്നതല്ലെന്നാണ് നിയമത്തിലെ ബി ക്ളാസ് (3) ല്‍ പറയുന്നു. ഇത് ലംഘിച്ചുള്ള തീരുമാനം നടപ്പാക്കിയാല്‍ നിയമനടപടി സ്വീകരിക്കാമെന്നും രാജേഷ് പറഞ്ഞു.
മുമ്പ് ഷോപ്പിങ് കോംപ്ളക്സ് പണിയാന്‍ ട്രിഡ നല്‍കിയ ശിപാര്‍ശ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്‍െറ മറവില്‍ വ്യാപാര സമുച്ചയം നിര്‍മിക്കാനാണ് നീക്കം. ഹോമിന്‍െറ ഒരു കി.മീറ്റര്‍ ചുറ്റളവില്‍ അഞ്ചോളം സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്ള സാഹചര്യത്തില്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു.
അടുത്ത കാലത്തായി 15 വയസ്സ് കഴിഞ്ഞ ആര്‍ക്കും പ്രവേശം നല്‍കുന്നില്ല. ഇത് ശരിയായ നടപടിയല്ല. ശ്രീചിത്രാ ഹോമിനെ ക്രമേണ ജുവനൈല്‍ ഹോമായി മാറ്റാനാണ് നീക്കം. ഇതിനായി ഒരു ലൈസന്‍സിന് കൂടി അപേക്ഷ നല്‍കിയിട്ടുണ്ട്. അച്ഛനും അമ്മയും ബന്ധുക്കളും ഇല്ലാത്തവരാണ് ഇവിടത്തെ ഭൂരിപക്ഷം അന്തേവാസികളും. സംസാര, കേള്‍വി ശേഷിയില്ലാത്ത 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍വരെ ഇവിടെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവനക്കാരുടെ യൂനിയന്‍ ഭാരവാഹികളായ ചിലര്‍ അന്തേവാസികളുടെ കാര്യത്തില്‍ ഇടപെടുന്നതായി കമീഷന് പരാതി ലഭിച്ചു. അത് വിലക്കേണ്ടതാണ്. പ്രിന്‍റിങ് പ്രസിലും തയ്യല്‍ യൂനിറ്റിലും ജോലിചെയ്യുന്ന അന്തേവാസികള്‍ക്ക് നാമമാത്ര വരുമാനമേ ലഭിക്കുന്നുള്ളൂവെന്ന പരാതി ന്യായമാണ്. ഇവര്‍ക്ക് നിശ്ചിത പ്രബേഷന്‍ കാലാവധി നിശ്ചയിക്കേണ്ടതും മതിയായ വേതനം നല്‍കേണ്ടതുമാണെന്നും കമീഷന്‍ വ്യക്തമാക്കി.

വിവാഹ സംഘം സഞ്ചരിച്ച വാന്‍ മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്

Posted: 30 May 2014 01:52 AM PDT

കയ്പമംഗലം: വിവാഹ സംഘം സഞ്ചരിച്ച വാന്‍ സ്കൂട്ടറില്‍ തട്ടി തലകീഴായി മറിഞ്ഞ് 25 പേര്‍ക്ക് പരിക്കേറ്റു. പെരിഞ്ഞനം സുജിത്ത് തിയറ്ററിനു സമീപം വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.
കഴിമ്പ്രത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന സ്കൂട്ടറില്‍ ഇടിച്ച വാന്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
സ്കൂട്ടര്‍ യാത്രക്കാരനായ ചാമക്കാല സ്വദേശി കൊച്ചിക്കാട്ട് മോഹന്‍ദാസ് (52), വാന്‍ യാത്രക്കാരായ അഴീക്കോട് കൊച്ചങ്ങാട്ട് വീട്ടില്‍ അന്‍സാറിന്‍െറ ഭാര്യ അഷീറ (23), എറിയാട് ചൂണ്ടക്കല്‍ ഹാരിസ് (28), എറിയാട് കാരേക്കാട്ട് വീട്ടില്‍ ഷെറിന്‍ (28), എറിയാട് കംബ്ലിക്കല്‍ സുനിലിന്‍െറ മകന്‍ അമല്‍ (17), കാരിയേഴത്ത് റഫീഖിന്‍െറ മകന്‍ നിധിന്‍ (17), അഴീക്കോട് കളത്തിപറമ്പില്‍ മുസ്തഫ (30), ഭാര്യ അജീഷ (26), എറിയാട് പണിക്കശേരി അസീബ് (27), ഭാര്യ റമീന (23), കൊടുങ്ങല്ലൂര്‍ പുന്നിലത്ത് ഫാരിസ് (36), മകന്‍ റഹാസ് (ഏഴ്), ചേരമാന്‍ നഗറില്‍ കല്ലിച്ചിറക്കല്‍ മുഹമ്മദ് സഫീന്‍ (59), അഴീക്കോട് പറൂപ്പനക്കല്‍ മുനീറിന്‍െറ ഭാര്യ നസീമ (35), എറിയാട് മടത്തിങ്കല്‍ ഉണ്ണികൃഷ്ണന്‍െറ മകന്‍ അരുണ്‍ (24), ചേരമാന്‍ കരിയങ്കാട്ട് നവാസിന്‍െറ മകന്‍ സനൂബ് (24), പെരിഞ്ഞനം അറക്കപറമ്പില്‍ ഭാസ്കരന്‍െറ മകന്‍ ദിനേഷ് (40), പറവൂര്‍ വടക്കേക്കര തോട്ടുങ്ങല്‍ മുഹമ്മദിന്‍െറ മകന്‍ അബു (39), എറിയാട് കംബ്ളിക്കല്‍ സുനിലിന്‍െറ ഭാര്യ ജ്യോതി (26), അഴീക്കോട് ചുങ്കത്ത് സെയ്തുമുഹമ്മദ് (49), മകന്‍ ഹിദായത്ത് (25), എറിയാട് കൊട്ടാരത്ത് പ്രകാശന്‍െറ ഭാര്യ അനിത (47), കളിച്ചിറക്കല്‍ ശറഫുദ്ദീന്‍െറ ഭാര്യ ഫൗസിയ (34), എറിയാട് കാര്യേഴത്ത് റഫീഖിന്‍െറ മകന്‍ നബീല്‍ (12), എറിയാട് കൊറ്റങ്ങാട്ട് അന്‍സാരിയുടെ മകന്‍ ശഹബിന്‍ മുബാറക് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ മൂന്നുപീടിക ഗാര്‍ഡിയന്‍ ആശുപത്രിയിലും കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലകീഴായി മറിഞ്ഞ വാനിന്‍െറ ചില്ല് തകര്‍ത്താണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.
ആക്ട്സ് പ്രവര്‍ത്തകരും നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇതര സംസ്ഥാന കുട്ടികള്‍ക്ക് പ്രോട്ടോകോളിന് ശിപാര്‍ശ സമര്‍പ്പിക്കും

Posted: 30 May 2014 01:44 AM PDT

പാലക്കാട്: ഉത്തരേന്ത്യന്‍ കുട്ടികളെ അനധികൃതമായി യതീംഖാനയില്‍ ചേര്‍ക്കാന്‍ കൊണ്ടുവന്നതിന് കേസെടുത്ത സംസ്ഥാന ബാലാവാകാശ കമീഷന്‍ പാലക്കാട്ട് രണ്ട് ദിവസത്തെ തെളിവെടുപ്പ് തുടങ്ങി. കമീഷനംഗങ്ങള്‍ പാലക്കാട്ട് കുട്ടികളെ പാര്‍പ്പിച്ച അനാഥാലയങ്ങള്‍ സന്ദര്‍ശിച്ച് വിശദാംശം ശേഖരിച്ചു.
വെള്ളിയാഴ്ച ചെയര്‍പേഴ്സന്‍ നീല ഗംഗാധരന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ മുഴുവന്‍ അംഗങ്ങളും ചേര്‍ന്ന് അദാലത്ത് നടത്തും. രാവിലെ 10.30ന് നടക്കുന്ന അദാലത്തില്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ സാമൂഹികനീതി ഓഫിസര്‍, പ്രൊബേഷന്‍ ഓഫിസര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് 2.30ന് ഫുള്‍ കമീഷന്‍ അദാലത്ത് നടത്തും.
വ്യാഴാഴ്ച രാവിലെ 11നാണ് നാല് കമീഷനംഗങ്ങള്‍ 124 ആണ്‍കുട്ടികളെ പാര്‍പ്പിച്ച പേഴുങ്കരയിലെ പാലക്കാട് യതീംഖാനയിലെത്തിയത്. യതീംഖാന അധികൃതര്‍, സി.ഡബ്ള്യു.സി ചെയര്‍മാന്‍ എന്നിവരില്‍നിന്ന് വിവരം ശേഖരിച്ച കമീഷന്‍ കുട്ടികളുമായി ആശയവിനിമയം നടത്തി.
എട്ടിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. 44 പേര്‍ മുക്കം ഓര്‍ഫനേജില്‍ പഠിച്ചുവരുന്നവരാണ്. ഇവര്‍ക്ക് മലയാളം നന്നായി അറിയാം. സംസ്ഥാന കലോത്സവത്തില്‍ ഉറുദു കഥാരചനയില്‍ 'എ' ഗ്രേഡ് നേടിയ മുഹമ്മദ് റിസ്വാനും തടഞ്ഞുവെക്കപ്പെട്ടവരിലുണ്ട്. പുതുതായി ചേരാനെത്തിയ കുട്ടികള്‍ പത്തു വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ചിലര്‍ വീട്ടിലേക്ക് പോകാന്‍ താല്‍പര്യം കമീഷന്‍ മുമ്പാകെ പ്രകടിപ്പിച്ചപ്പോള്‍ പഠിക്കണമെന്നു പറയുന്നവരുമുണ്ടായിരുന്നു. മുക്കം ഓര്‍ഫനേജില്‍ പഠിക്കുന്ന ഭഗല്‍പൂരില്‍നിന്നുള്ള കുട്ടികള്‍ തങ്ങളെ എന്തുകൊണ്ടാണ് ഓര്‍ഫനേജിലേക്ക് അയക്കാത്തതെന്ന് കമീഷന്‍ മുമ്പാകെ അന്വേഷിച്ചു. അനിശ്ചിതത്വം കാരണം കുട്ടികള്‍ പുതിയ വസ്ത്രങ്ങള്‍ നല്‍കിയിട്ടും ബാഗില്‍ വെക്കുകയല്ലാതെ ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് യതീംഖാന അധികൃതര്‍ പറഞ്ഞു.
പനി ബാധിച്ച രണ്ട് കുട്ടികള്‍ക്ക് ഉടന്‍ മെഡിക്കല്‍ സഹായം നല്‍കാന്‍ കമീഷന്‍ നിര്‍ദേശം നല്‍കി. സമ്മര്‍ദം കുറക്കാന്‍ വിനോദത്തിന് സൗകര്യമൊരുക്കാനും നിര്‍ദേശിച്ചു. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളതിനാല്‍ മുക്കം യതീംഖാനയില്‍ പഠിക്കുന്ന കുട്ടികളെ ഉടന്‍ കോഴിക്കോട് സി.ഡബ്ള്യു.സിക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കി.
മറ്റു കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അനുവാദം നല്‍കിയാല്‍ യതീംഖാനകളിലേക്ക് വിടാം. ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതികളാണ് വിശദമായ അന്വേഷണം നടത്തി തീരുമാനമെടുക്കേണ്ടത്. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ബാല മന്ദിരങ്ങളിലേക്ക് മാറ്റുന്ന കുട്ടികളെ വീണ്ടും മറ്റു അനാഥാലയങ്ങളിലേക്ക് മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കും.
പുനരധിവാസം വേഗത്തില്‍ നടത്തണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ ഇതര സംസ്ഥാന കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളില്‍ പാര്‍പ്പിക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങളില്ല. ഇതിനായി മാര്‍ഗരേഖ ഉണ്ടാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കമീഷനംഗങ്ങള്‍ പറഞ്ഞു.
പെണ്‍കുട്ടികളെ താമസിപ്പിച്ച മലമ്പുഴയിലെ പ്രൊവിന്‍ഷ്യല്‍ ഹോമും കമീഷന്‍ സന്ദര്‍ശിച്ചു. കമീഷനംഗങ്ങളായ സി.യു. മീന, ഗ്ളോറി ജോര്‍ജ്, എന്‍. ബാബു, നസീര്‍ ചാലിയം എന്നിവരാണ് സന്ദര്‍ശിച്ചത്.
പാലക്കാട് സി.ഡബ്ള്യു.സി ചെയര്‍മാന്‍ ഫാ. ജോസ് പോള്‍, അംഗങ്ങളായ വി.പി. കുര്യാക്കോസ്, ഡോ. വി. കൃഷ്ണകുമാര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ആര്‍. മൃത്യുഞ്ജയന്‍ എന്നിവരും പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെ 10ന് ബാലാവകാശ കമീഷന്‍ അധ്യക്ഷ നീല ഗംഗാധരന്‍ പേഴുംകര, മലമ്പുഴ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ സന്ദര്‍ശിക്കും.

നഷ്ടത്തിലാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടിക്കൂടെ -ഹൈകോടതി

Posted: 30 May 2014 01:41 AM PDT

Image: 

കൊച്ചി: നഷ്ടത്തിലാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈകോടതി. ബസ് യാത്രക്കുള്ള കുറഞ്ഞ നിരക്ക് ഏഴു രൂപയായി ഉയര്‍ത്തിയത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വകേറ്റ് ബേസില്‍ അട്ടിപ്പേറ്റ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.സുരേന്ദ്രന്‍്റെ പരാമര്‍ശം.
നഷ്ടം കാരണമാണ് നിരക്ക് കൂട്ടേണ്ടി വന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.  കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു കോടതിയുടെ മറുപടി. കിലോമീറ്ററിന് 64 പൈസയായി വര്‍ധിപ്പിച്ചതിനു ശേഷം മിനിമം നിരക്ക് ഏഴു രൂപയാക്കണമോ എന്നും കോടതി ചോദിച്ചു.
ലാഭകരമായി നടത്താന്‍ കഴിയുന്നില്ലങ്കെില്‍ അടച്ചുപൂട്ടുകയോ അല്ളെങ്കില്‍ മികച്ച മാനേജ്മെന്‍്റിനെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് കോടതി പറഞ്ഞു.
നിരക്ക് വര്‍ധനയില്‍ അപാകതയുണ്ടെങ്കില്‍ ഗതാഗത സെക്രട്ടറി അത് പരിശോധിച്ച് പരിഹാരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനായി രണ്ടു മാസത്തെ സമയം സമയം കോടതി അനുവദിച്ചു.

ദലിത് സഹോദരിമാരുടെ കൊല: ഒരാള്‍ കൂടി അറസ്റ്റില്‍

Posted: 30 May 2014 01:31 AM PDT

Image: 

ബഡോണ്‍: ഉത്തര്‍പ്രദേശില്‍ സഹോദരിമാരായ ദലിത് പെണ്‍കുട്ടികളെ കൂട്ടമാനഭംഗംചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അവധേഷ് യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ബുധനാഴ്ച രാത്രിയാണ് പെണ്‍കുട്ടികളെ വീട്ടില്‍ നിന്നു കാണാതായത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്തെുകയായിരുന്നു. കഴിഞ്ഞദിവസം തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും പപ്പു യാദവ് എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടികളെ കാണാതായപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് അന്വേഷണം നടത്തിയില്ളെന്ന് ആരോപിച്ച് ബന്ധുക്കള്‍ കഴിഞ്ഞദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ വനിതാകമ്മിഷന്‍ അന്വേഷണ സമിതിയെ നിയമിച്ചു.

സിംഗാളിനെ തിരിച്ചെടുത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഗോപിനാഥ പിള്ള

Posted: 30 May 2014 12:15 AM PDT

Image: 

കോഴിക്കോട്: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജി.എല്‍. സിംഗാളിനെ സര്‍വീസില്‍ തിരിച്ചടെുത്ത ഗുജറാത്ത് സര്‍ക്കാറിന്‍്റെ നടപടി കോടതിയില്‍ ചോദ്യം ചെയ്യമെന്ന് ജാവീദ് ഗുലാം ശൈഖിന്‍റെ പിതാവ് ഗോപിനാഥ പിള്ള. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ സാഹചര്യത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നത് തീര്‍ച്ചയാണെന്നും ഗോപിനാഥ പിള്ള മീഡിയ വണിനോട് പറഞ്ഞു.

ജാവീദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് കുമാര്‍ പിള്ള, ഇശ്റത്ത് ജഹാന്‍ എന്നിവരടക്കം നാല് പേരെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗിരിഷ് ലക്ഷമണ്‍ ഭായ് സിംഗാളിന് നേരിട്ട് പങ്കുണ്ടെന്ന് ഗോപിനാഥ പിള്ള പറയുന്നു. പ്രാണേഷ് കുമാറിന്‍റെ മൃതദേഹത്തിനൊപ്പം കാണപ്പെട്ട ആയുധങ്ങള്‍ സ്റ്റേറ്റ് ഇന്‍്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് ജി.എല്‍. സിംഗാളാണ് എടുത്തുകൊണ്ട് വന്നത്. ഇശ്റത്ത് ജഹാനെ വിട്ടയക്കണമെന്ന് ഡി.ഐ.ജി. ഡി.ജി. വന്‍സാരയോട് ജി.എല്‍. സിംഗാള്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ വധിക്കാന്‍ വെള്ളത്താടിയും കറുത്ത താടിയും അനുമതി നല്‍കിയെന്നും ഇശ്റത്തിനെ വിട്ടയച്ചാല്‍ തങ്ങളുടെ പദ്ധതി പുറംലോകമറിയുമെന്നുമാണ് വന്‍സാര മറുപടി നല്‍കിയത്. ഇക്കാര്യങ്ങളൊക്കെ സിംഗാള്‍ സി.ബി.ഐയോട് ഏറ്റുപറഞ്ഞിട്ടുണ്ടെന്ന് ഗോപിനാഥ പിള്ള കൂട്ടിച്ചര്‍ത്തേു.

16 വയസ്സുള്ള മകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് സിംഗാളിന് മാനസാന്തരമുണ്ടായി കേസില്‍ മാപ്പുസാക്ഷിയായത്. അഹമദാബാദ് സി.ബി.ഐ കോടതിയില്‍ നിലവിലുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയതിന്‍റെ ആനുകൂല്യത്തിലാണ് സിംഗാളിനെ സര്‍വീസില്‍ തിരികെ എടുത്തതെന്നും ഗോപിനാഥന്‍ പിള്ള പറഞ്ഞു. ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിലവില്‍ 7 പേര്‍ ജയിലില്‍ ഉണ്ട്. കറുത്തതാടി, വെള്ളതാടി എന്നീ പരാമര്‍ശങ്ങള്‍ ഒഴിച്ചാല്‍ കേസില്‍ അമിത്ഷാക്കും നരേന്ദ്രമോദിക്കും എതിരെ തെളിവില്ല. കേന്ദ്രത്തില്‍ മോദി അധികാരത്തിലത്തെിയ സാഹചര്യത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും ഗോപിനാഥ പിള്ള പറഞ്ഞു.
 

സ്പെല്ലിങ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജര്‍ സംയുക്ത വിജയികള്‍

Posted: 30 May 2014 12:02 AM PDT

Image: 
ഓക്സണ്‍ ഹില്‍: സ്ക്രിപ്സ് നാഷണല്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ 52 വര്‍ഷത്തിനിടെ ആദ്യമായി സംയുക്ത ജേതാക്കള്‍. ഇന്ത്യന്‍ വംശജരായ ശ്രീരാം ഹാത്വാറും അന്‍സുന്‍ സുജോയുമാണ് തുടര്‍ച്ചയായി 12 വാക്കുകളുടെ സ്പെല്ലിങ് കൃത്യമായി പറഞ്ഞ് ചാമ്പ്യന്‍മാരായത്. ഇവര്‍ 2013ലും മികച്ച പ്രകടനമാണ് നടത്തിയത്. 
 
കഴിഞ്ഞ 17 തവണത്തെ മത്സരത്തില്‍ 13 തവണയും ഇന്ത്യന്‍ വംശജരാണ് വിജയികള്‍. 1925ലാണ് സ്പെല്ലിങ് ബീ മത്സരം ആരംഭിച്ചത്. 89 വര്‍ഷത്തിനിടയിലെ നാലാമത്തെ സംയുക്ത വിജയികളാണ് ശ്രീരാമും അന്‍സുന്‍ സുജോയും. വിജയികള്‍ക്ക് 33,000 അമേരിക്കന്‍ ഡോളര്‍ (19,45,000) രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. 

ആറ് വയസ്സില്‍ താഴെ ആണ്‍-പെണ്‍ അനുപാതം; പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു

Posted: 29 May 2014 11:44 PM PDT

മലപ്പുറം: ആറ് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലെ അനുപാതത്തില്‍ മലപ്പുറം അഞ്ചാംസ്ഥാനത്ത്.
1000 ആണ്‍കുട്ടികള്‍ക്ക് ജില്ലയില്‍ 960 പെണ്‍കുട്ടികള്‍ മാത്രം. 2011ലെ സെന്‍സസ് പ്രകാരമാണിത്. രാജ്യത്തെ ശരാശരി ഇത് 914ഉം സംസ്ഥാനത്തേത് 959മാണ്.
ആണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ ഏറ്റവും കുറവ് ആലപ്പുഴയിലാണ് -947. തിരുവനന്തപുരം 967, പത്തനംതിട്ട 964, കോഴിക്കോട് 963, പാലക്കാട്, കണ്ണൂര്‍ 962, കാസര്‍കോട്, മലപ്പുറം 960, കൊല്ലം 959, ഇടുക്കി 958, കോട്ടയം 957, തൃശൂര്‍ 948 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അനുപാതം.
ജില്ലയില്‍ പ്രായപൂര്‍ത്തിയായ 1000 പുരുഷന്മാര്‍ക്ക് 1096 സ്ത്രീകള്‍ ഉള്ളിടത്താണ് ആറ് വയസ്സുകാരുടെ എണ്ണത്തില്‍ കുറവ്. ജില്ലയില്‍ 19,61,014 പുരുഷന്മാരും 21,49,942 സ്ത്രീകളുമുണ്ട്. എന്നാല്‍, ആറ് വയസ്സിനുതാഴെ ജില്ലയില്‍ 2,81,958 ആണ്‍കുട്ടികളും 2,70,813 പെണ്‍കുട്ടികളുമാണുള്ളത്.
ശിശു സൗഹൃദ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ അനുപാതം ഗണ്യമായി കുറയുന്നതായി ജില്ലാ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ഗര്‍ഭസ്ഥ ഭ്രൂണ പരിശോധന സംബന്ധിച്ച ബോധവത്കരണ സാമൂഹികപ്രതിരോധ ക്ളാസില്‍ ചൂണ്ടിക്കാട്ടി.
ആണ്‍കുഞ്ഞിനൊപ്പം തന്നെ പെണ്‍കുഞ്ഞിനും ജനിക്കാനുള്ള പ്രകൃതിദത്തമായ അവകാശത്തെ ഹനിക്കുന്നത് മനുഷ്യത്വരഹിതവും നീചവുമാണ്.
സമൂഹത്തിന്‍െറ സന്തുലിതാവസ്ഥയെ തകിടംമറിച്ച് ദൂരവ്യാപകമായ കോട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇത് കാരണമാവും.
ഗര്‍ഭസ്ഥ ശിശുക്കളുടെ പരിശോധനയില്‍ ഡോക്ടര്‍മാരും സ്കാനിങ് ടെക്നീഷ്യന്മാരും നിയന്ത്രണങ്ങള്‍ പാലിക്കാനും വ്യാഴാഴ്ച ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ക്ളാസ് മുന്നറിയിപ്പ് നല്‍കി.

ആറന്മുള വിമാനത്താവള നിര്‍മാണം:കെ.ജി.എസ് കമ്പനിക്ക് നിയമം തുണയായേക്കുമെന്നു വിദഗ്ധര്‍

Posted: 29 May 2014 11:02 PM PDT

പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മാണം ദേശീയ ഹരിത ട്രൈബ്യൂണല്‍ തടഞ്ഞെങ്കിലും പ്രദേശം ഇപ്പോഴും വ്യവസായമേഖലയായി നിലനില്‍ക്കുന്നത് കെ.ജി.എസ് കമ്പനിക്ക് നിയമനടപടികളിലൂടെ ലക്ഷ്യംനേടാന്‍ ഉപകരിച്ചേക്കുമെന്ന് നിയമ വിദഗ്ധര്‍. നിലവില്‍ എന്‍വിറോ കെയര്‍ ലിമിറ്റഡിന്‍െറ റിപ്പോര്‍ട്ട് റദ്ദാക്കി ഹരിത ട്രൈബ്യൂണല്‍ വിധി വന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.ജി.എസ് പ്രഖ്യാപിച്ചത് ഇതിന്‍െറ ബലത്തിലാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വ്യവസായമേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് നിലവിലെ മറ്റ് ഭൂനിയമ വ്യവസ്ഥകള്‍ ബാധകമാകില്ല. വ്യവസായമേഖലയില്‍ ത്രിതലപഞ്ചായത്ത് നിയമങ്ങളും ബാധകമല്ല. നെല്‍വയല്‍ -നീര്‍ത്തടസംരക്ഷണ നിയമം, ഭൂപരിഷ്കരണനിയമം, ഭൂപരിധിനിയമം എന്നിവയും ബാധിക്കില്ല. 1999ലെ കേരള വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ നഗരപ്രദേശ വികസനവും ആക്ടിലെ വകുപ്പും പ്രകാരമാണ് ആറന്മുളയിലെ 1500ല്‍പ്പരം ഏക്കര്‍ ഭാഗം വ്യവസായമേഖലയായി പ്രഖ്യാപിച്ചത്.
സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് കെ.ജി.എസ് ആറന്മുളയെ വ്യവസായമേഖലയായി പ്രഖ്യാപിക്കാന്‍ ശ്രമം ആരംഭിച്ചത്. ഇതിന് വിശാലമായ വയല്‍മേഖല ഉള്‍പ്പെടുന്ന ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി വില്ലേജുകളിലെ പദ്ധതി മേഖലമുഴുവന്‍ വ്യവസായ മേഖലയാക്കാന്‍ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം കെ.ജി.എസിനെ സഹായിച്ചു. പരിശോധനയൊന്നും കൂടാതെ ഈ പ്രദേശത്തെ മുഴുവന്‍ വ്യവസായവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വ്യവസായമേഖലയായി പ്രഖ്യാപിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രഖ്യാപനം റദ്ദാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് ആയിരുന്ന രമേശ് ചെന്നിത്തലയും പൊതുജനസമക്ഷം പ്രഖ്യാപനം നടത്തിയിട്ട് രണ്ടുവര്‍ഷം കഴിയുമ്പോഴും ഒരു നടപടി യും ഉണ്ടായിട്ടില്ല. ഇതാവും കെ.ജി.എസിന്‍െറ അടുത്ത തുറുപ്പുശീട്ട്.

Thursday, May 29, 2014

ഈജിപ്ത്: അല്‍സീസി വന്‍വിജയത്തിലേക്ക് Madhyamam News Feeds

ഈജിപ്ത്: അല്‍സീസി വന്‍വിജയത്തിലേക്ക് Madhyamam News Feeds

Link to

ഈജിപ്ത്: അല്‍സീസി വന്‍വിജയത്തിലേക്ക്

Posted: 29 May 2014 12:16 AM PDT

Image: 
കെയ്റോ: ഈജിപ്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസി വന്‍ വിജയത്തിലേക്കെന്ന് രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇതുവരെ 96 ശതമാനം വോട്ട് സീസിക്ക് ലഭിച്ചിട്ടുണ്ട്.   
 
മുസ്ലിം ബ്രദര്‍ഹുഡുള്‍പ്പെടെ പല സംഘടനകളും ബഹിഷ്കരിക്കുന്ന തെരഞ്ഞെടുപ്പില്‍ സീസിയുടെ വിജയം മുന്‍കൂട്ടി പ്രവചിക്കപ്പെട്ടതാണ്. തെരഞ്ഞെടുപ്പില്‍ ഹംദീന്‍ സബാഹി മാത്രമാണ് സീസിയുടെ ഏക എതിരാളി. 
 
2013 ജൂലൈ രണ്ടിനാണ് മുഹമ്മദ് മുര്‍സിയെ പുറത്താക്കി ജനറല്‍ സീസി അധികാരം പിടിച്ചെടുത്തത്. ഇതിനത്തെുടര്‍ന്ന് രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് സീസി നേരിട്ടത്. കലാപങ്ങളില്‍ 1,400 പേര്‍ കൊല്ലപ്പെടുകയും 16,000 പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. 1200ലേറെ പേരെ രണ്ടു ഘട്ടങ്ങളിലായി കോടതി വധശിക്ഷക്ക് വിധിച്ചു. 

ലോക്സഭ സമ്മേളനം ജൂണ്‍ നാലു മുതല്‍

Posted: 28 May 2014 11:54 PM PDT

Image: 

ന്യൂഡല്‍ഹി: പതിനാറാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ നാലു മുതല്‍  12 വരെ നടക്കും. നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എം.പിമാരുടെ സത്യപ്രതിജ്ഞയും  നയപ്രഖ്യാപനവുമാണ് സമ്മേളനത്തിന്‍്റെ പ്രധാന അജണ്ട.
ജൂണ്‍ നാലിനും അഞ്ചിനും എം.പിമാരുടെ സത്യപ്രതിജ്ഞയും  ജൂണ്‍ ആറിന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.
ഒമ്പതിന് പാര്‍ലമെന്‍്റിന്‍്റെ സംയുക്ത സമ്മേളനത്തില്‍  രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കും. നന്ദി പ്രമേയ ചര്‍ച്ചയോടെ ജൂണ്‍ 12ന് ലോകസ്ഭയുടെ ആദ്യ സമ്മേളനം അവസാനിക്കും. ജൂലൈയില്‍ ബജറ്റ് സമ്മേളനത്തിനായി വീണ്ടും സഭ ചേരും.

വിവാദങ്ങള്‍ ഒഴിവാക്കാന്‍ മന്ത്രിമാര്‍ക്ക് മോദിയുടെ നിര്‍ദേശങ്ങള്‍

Posted: 28 May 2014 11:23 PM PDT

Image: 
ന്യൂഡല്‍ഹി: സര്‍ക്കാറിനെ വിവാദങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ തന്‍െറ കീഴിലെ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധുക്കളെ നിയമിക്കരുതെന്നാണ് മോദി മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശം. മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ സൂക്ഷിക്കണം. മന്ത്രിമാര്‍ അവരവരുടെ വകുപ്പുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നും മോദി നിര്‍ദേശിച്ചു. 
 
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ച്യെതേക്കും. സര്‍ക്കാര്‍ ആദ്യപരിഗണന നല്‍കേണ്ട പത്ത് കാര്യങ്ങളും ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് മോദി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

കാലഹരണപ്പെട്ട അനുമതിപത്രത്തിന്‍െറ മറവില്‍ പുഴക്കല്‍ പാടം നികത്തുന്നു

Posted: 28 May 2014 10:23 PM PDT

തൃശൂര്‍: കലക്ടറുടെ നിരോധ ഉത്തരവിന് പുല്ലുവില കല്‍പിച്ച്, കാലഹരണപ്പെട്ട അനുമതിപത്രത്തിന്‍െറ മറവില്‍ പുഴക്കല്‍ പാടം നികത്തുന്നു. ടൗണ്‍ഷിപ്പായി വികസിക്കുന്ന പ്രദേശത്തോട് ചേര്‍ന്നുള്ള ഭാഗമാണ് കലക്ടറുടെ നിരോധ ഉത്തരവ് ലംഘിച്ച് നികത്തുന്നത്. ടൗണ്‍ഷിപ്പിന്‍െറ അതിരിനോട് ചേര്‍ന്നൊഴുകുന്ന പുഴയുടെ ഒരു ഭാഗവും പഴഞ്ചിറ പാടശേഖരവും ഉള്‍പ്പെടുന്ന പത്ത് ഏക്കറോളം ഭൂമിയാണ് ഇതിനകം മണ്ണിട്ടിരിക്കുന്നത്. 2007ല്‍ നല്‍കിയിരുന്ന അനുമതിയുടെ പേരിലാണ് ഇപ്പോഴും പാടം നികത്തുന്നത്.
കെ.എല്‍.ഡി.സിയുടെ ബോര്‍ഡ് വെച്ച് സ്വകാര്യ നിര്‍മാണ കമ്പനി രാത്രിയും പകലുമില്ലാതെ മണ്ണടിക്കുകയാണെന്ന് കലക്ടര്‍ക്കും ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം അഡ്വ. വിദ്യാ സംഗീതിനും കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ 24ന് കലക്ടര്‍ നേരില്‍ സന്ദര്‍ശിച്ച് ഇവിടെ മണ്ണടിച്ചിരുന്ന ലോറികള്‍ പിടികൂടിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പേ ഇവിടെ മണ്ണടിക്കുന്നതിന് നിരോധ ഉത്തരവ് നല്‍കിയിരുന്നത് ലംഘിച്ചാണ് കെ.എല്‍.ഡി.സിയുടെ ബോര്‍ഡ് വെച്ച് സ്വകാര്യ കമ്പനികള്‍ മണ്ണടിച്ചിരുന്നത്. ഇവിടെ നികത്താനായി ഉപയോഗിക്കുന്നത് പൊളിച്ചു നീക്കുന്ന കെട്ടിടാവശിഷ്ടങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളുമാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. മണ്ണെടുപ്പിന് രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്‍െറയും പിന്തുണയുണ്ടെന്നും അതിന്‍െറ മറവില്‍ വ്യാപക കൊള്ളയുണ്ടെന്നും ആക്ഷേപം ശക്തമാണ്.
2007ല്‍ നല്‍കിയിരുന്ന ആറുമാസം മാത്രം കാലാവധിയുള്ള അനുമതിപത്രത്തിന്‍െറ മറവില്‍ തൃശൂരിന്‍െറയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സിനെയാണ് മണ്ണിട്ട് നികത്തുന്നത്. നികത്തിക്കൊണ്ടിരിക്കുന്ന പ്രദേശത്തിന്‍െറ തെക്കും പടിഞ്ഞാറും വശങ്ങളില്‍ പീച്ചി, ചിമ്മിനി ഡാമുകളില്‍ നിന്നുമുള്ള വെള്ളമൊഴുകുന്ന കനാലാണ്. പാടം മണ്ണിട്ട് നികത്തുന്നതിനൊപ്പം കനാലിനെയും നികത്തി ചെറിയ നീര്‍ചാല്‍ രൂപത്തിലാക്കിയതായാണ് കര്‍ഷകരുടെ പരാതിയിലുള്ളത്.
പാടശേഖരം സ്വകാര്യ കമ്പനി മണ്ണിട്ട് നികത്തുന്ന പ്രദേശം നേരില്‍ കണ്ടെന്നും കലക്ടര്‍ക്ക് താന്‍ പരാതി നല്‍കിയതായും പ്രദേശമുള്‍പ്പെടുന്ന ജില്ലാ പഞ്ചായത്തംഗം അഡ്വ. വിദ്യാസംഗീത് അറിയിച്ചു.

തൊഴില്‍ ചൂഷണം: സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി

Posted: 28 May 2014 10:18 PM PDT

കാസര്‍കോട്: സംസ്ഥാനത്തെ വന്‍കിട ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ വ്യാപകമായ തൊഴില്‍ ചൂഷണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ സ്ക്വാഡ് പരിശോധന ഊര്‍ജിതമാക്കിയതായി ലേബര്‍ കമീഷണര്‍ പി.ജി. തോമസ് അറിയിച്ചു.
ഓരോ ജില്ലയിലും എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍, അസി. ലേബര്‍ ഓഫിസര്‍മാര്‍ എന്നിവരടങ്ങിയ സ്ക്വാഡ് ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. ഇതുവരെ 650 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു. തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്‍െറ നിര്‍ദേശപ്രകാരമാണ് നടപടികള്‍ ആരംഭിച്ചത്. വനിതാ തൊഴിലാളി പ്രാതിനിധ്യം കൂടുതലായുളള ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ തൊഴിലാളികള്‍ക്ക് അനുവദിക്കേണ്ട വിശ്രമ സമയം, കുടിവെള്ള ലഭ്യത, ടോയ്ലറ്റ് സൗകര്യം, ആഴ്ച അവധി, തൊഴില്‍ സ്ഥലത്തെ സുരക്ഷ എന്നിവ തൊഴില്‍ ഉടമകള്‍ കര്‍ശനമായി ഉറപ്പ് വരുത്തണം.
ഈ വിഷയത്തില്‍ തുടര്‍പരിശോധനകള്‍ നടത്തി തൊഴില്‍ സുരക്ഷയും ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കും. വിശ്രമത്തിനുള്ള ഇടവേള അടക്കം സ്ഥാപനത്തില്‍ പ്രവേശിച്ച് ജോലി അവസാനിപ്പിച്ച് ഇറങ്ങുന്നതുവരെയുള്ള സമയം പരമാവധി പത്തരമണിക്കൂറില്‍ അധികരിക്കാന്‍ പാടില്ല. ഇതില്‍ എട്ട് മണിക്കൂര്‍ സമയം മാത്രമേ ജോലി ചെയ്യിപ്പിക്കാന്‍ പാടുള്ളൂ. സ്ത്രീകളെ രാവിലെ ആറിന് മുമ്പോ രാത്രി ഏഴിനുശേഷമോ ജോലി ചെയ്യിക്കുന്നത് ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ആക്ട് അനുസരിച്ച് കുറ്റകരമാണെന്നും ലേബര്‍ കമീഷണര്‍ അറിയിച്ചു

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യം –കലക്ടര്‍

Posted: 28 May 2014 10:16 PM PDT

കണ്ണൂര്‍: ജില്ലയില്‍ ഉണ്ടാകുന്ന ദുരന്ത സാഹചര്യങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ രക്ഷാ പ്രവര്‍ത്തനം സമയബന്ധിതമായി നടത്തുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ദുരന്തങ്ങളിലും ആദ്യ മണിക്കൂറിലെ രക്ഷാ പ്രവര്‍ത്തനം പ്രധാനമാണ്. ഔദ്യാഗിക സംവിധാനങ്ങള്‍ എത്തുന്നതിന് പലപ്പോഴും കാലതാമസമുണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളില്‍ നിന്നുതന്നെ രൂപം കൊടുത്തിട്ടുള്ള രക്ഷാ പ്രവര്‍ത്തകരുടെ സഹായം ലഭ്യമാക്കേണ്ടത് അനുവാര്യമാണെന്ന് കലക്ടര്‍ പറഞ്ഞു. വിവിധ താലൂക്കുകളില്‍ മുങ്ങല്‍ വിദഗ്ധരുടെ സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. പുഴയിലും കടലിലും രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക ടീമുകളെ സജ്ജമാക്കും - അദ്ദേഹം പറഞ്ഞു. എ.ഡി.എം എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു.
തമിഴ്നാട്ടിലെ ആര്‍ക്കോണം ആസ്ഥാനമായുളള ദേശീയ ദുരന്തനിവാരണ സേനയുടെ എട്ടംഗ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ താലൂക്കുകളില്‍ ബോധവത്ക്കരണ ക്ളാസ് സംഘടിപ്പിച്ചിരുന്നു. സേനയുടെ പര്യടനത്തിന്‍െറ സമാപന പരിപാടിയായിരുന്നു കണ്ണൂരിലേത്. ടീം ക്യാപ്റ്റന്‍ എന്‍.ഡി.ആര്‍.എഫ് സബ് ഇന്‍സ്പെക്ടര്‍ റോജേഷ് തോമസ്, ടീമംഗം എം.ആര്‍. സുധാകരന്‍ എന്നിവര്‍ ക്ളാസെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) കെ.ടി അനില്‍കുമാര്‍, ഡെ. കലക്ടര്‍ (എല്‍.ആര്‍) പി.വി. മോന്‍സി, ഫിനാന്‍സ് ഓഫീസര്‍ ഒ.എം അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇശ്റത്ത് ജഹാന്‍ കേസ്: കുറ്റാരോപിതനായ ഐ.പി.എസ് ഓഫീസറെ തിരിച്ചെടുത്തു

Posted: 28 May 2014 10:07 PM PDT

Image: 
അഹ്മദാബാദ്:  ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനായി  സസ്പെന്‍ഡ് ചെയ്യപ്പെട്ട ഐ.പി.എസ് ഓഫീസര്‍ ജി.എല്‍ സിംഗാളിനെ ഗുജറാത്ത് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു. ഗുജറാത്തില്‍ ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് ഒരാഴ്ച്ച കഴിയും മുമ്പാണ് ഗുജറാത്ത് ആഭ്യന്തരവകുപ്പിന്‍െറ നടപടി. 
 
ഗാന്ധിനഗറില്‍ എസ്.ആര്‍.പി കമാണ്ടന്‍റ് ആയാണ് സിംഗാളിനെ നിയമിച്ചിരിക്കുന്നത്. തനിക്ക് സര്‍ക്കാറിന്‍െറ അറിയിപ്പ് ലഭിച്ചുവെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചുമതലയേല്‍ക്കുമെന്നും സിംഗാള്‍ അറിയിച്ചു. 
 
2013 ഫെബ്രുവരി 21നാണ് സിംഗാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇശ്റത്ത് ജഹാന്‍ കേസ് അന്വേഷിക്കുന്ന സമയത്ത് സി.ബി.ഐ സിംഗാളിന്‍െറ വസതിയില്‍ നടത്തിയ റെയ്ഡില്‍ രഹസ്യ ശബ്ദരേഖയുള്ള പെന്‍ഡ്രൈവ് കണ്ടത്തെിയിരുന്നു. ഇശ്റത്ത് ജഹാന്‍ കേസിനുപുറമെ ബാംഗ്ളൂര്‍ സ്വദേശിനിയായ ആര്‍ക്കിടെക്റ്റിനെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതിനും പെന്‍ഡ്രൈവില്‍ തെളിവുണ്ടായിരുന്നു. 
 
ജാമ്യത്തിലിറങ്ങി തിടുക്കത്തില്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചുവിളിക്കപ്പെടുന്ന രണ്ടാമത്തെ ഐ.പി.എസ് ഓഫീസറാണ് സിംഗാള്‍. 2005ലെ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യം ലഭിച്ച എം.എന്‍ ദിനേശിനെ സര്‍വീസില്‍ തിരിച്ചെടുത്തത് ഈ മാസമാണ്. 
 

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും -കലക്ടര്‍

Posted: 28 May 2014 10:05 PM PDT

ആലപ്പുഴ: കാലവര്‍ഷത്തെ നേരിടാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനം ജില്ലാതലത്തില്‍ ഏകോപിപ്പിക്കുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി നടപ്പാക്കേണ്ട മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനും തുടങ്ങിയ നടപടികള്‍ വിലയിരുത്താനും കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കേണ്ടി വന്നാല്‍ അതിനായി സുരക്ഷിതവും സൗകര്യങ്ങളുള്ളതുമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ക്യാമ്പുകളിലേക്കും മറ്റും ആവശ്യമായി വരുന്ന സാധനങ്ങള്‍ സജ്ജമാക്കുന്നതിന് നടപടി സ്വീകരിക്കാനും ചുമതലപ്പെടുത്തി. ഇതിനായി ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാണെന്ന് ജില്ലാ സപൈ്ള ഓഫിസര്‍ ഉറപ്പാക്കും. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ അലോപ്പതി-ഹോമിയോ-ഭാരതീയചികിത്സ വിഭാഗങ്ങള്‍ മുന്‍കരുതലെടുക്കും.
ആശുപത്രികളിലെ ചികിത്സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ആവശ്യമായ മരുന്നുകള്‍ ശേഖരിക്കാന്‍ കലക്ടര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ശുദ്ധജലവിതരണം കുറ്റമറ്റതാക്കും. വാട്ടര്‍ അതോറിറ്റിക്കാണ് ചുമതല. ജില്ലയിലെ സുരക്ഷാസംവിധാനങ്ങള്‍ സുസജ്ജമാക്കാന്‍ പൊലീസ്-ഫയര്‍ ഫോഴ്സ് അധികൃതരെ ചുമതലപ്പെടുത്തി. ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങളുടെ സഞ്ചാരം സുരക്ഷിതമാക്കണമെന്ന് എസ്.ഡബ്ളിയു.ടി.ഡി. അധികൃതര്‍ക്കും വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ഡി.ടി.പി.സി.ക്കും പോര്‍ട്ട് ഓഫിസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തകരാറിലായ വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റിസ്ഥാപിക്കും. വൈദ്യുതി കമ്പികളില്‍ മുട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുനീക്കും. കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം. ഡാമുകളും മറ്റും തുറന്നുവിടുന്നതായി അറിയിപ്പു ലഭിച്ചാല്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ ജില്ലാ കേന്ദ്രത്തില്‍ വിവരം നല്‍കണം. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പു നല്‍കും. ഫിഷറീസ് വകുപ്പിനാണ് ചുമതല.
അടിയന്തര സന്ദര്‍ഭങ്ങളില്‍ വെള്ളക്കെട്ടൊഴിവാക്കാന്‍ ജലവിഭവ വകുപ്പിന്‍െറയും ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്‍െറയും നേതൃത്വത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു വിടും.
കടലിലേക്കു വെള്ളം ഒഴുക്കിവിടുന്നതിന് പൊഴികള്‍ മുറിക്കേണ്ടി വന്നാല്‍ അതിനുള്ള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പാടശേഖരങ്ങളിലെ പുറംബണ്ടുകള്‍ ബലപ്പെടുത്തിയെന്നും കൃഷി യഥാസമയം ആരംഭിക്കുന്നുണ്ടെന്നും ഉറപ്പാക്കും. കൃഷി വകുപ്പ് അധികൃതര്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടു നല്‍കണം. വാര്‍ഡു തലത്തില്‍ ചെയ്യേണ്ട മഴക്കാല മുന്നൊരുക്ക നടപടി കൃത്യസമയത്തു പൂര്‍ത്തിയാക്കിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററും ഉറപ്പാക്കി വിവരം നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. ചിത്രാധരന്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മങ്കടയിലെ മാലിന്യ നിര്‍മാര്‍ജനം കടലാസില്‍

Posted: 28 May 2014 10:03 PM PDT

മങ്കട: മാലിന്യം നിറഞ്ഞ മങ്കട ടൗണും പരിസരവും ശുചീകരിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. പ്ളാസ്റ്റിക് മാലിന്യവും മറ്റ് അവശിഷ്ടങ്ങളുംകൊണ്ട് നിറഞ്ഞുകിടക്കുന്ന മങ്കട ടൗണിലെ മാലിന്യം മഴക്കാല പൂര്‍വ ശുചീകരണ പദ്ധതിയില്‍ പെടുത്തി നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും അറിയിച്ചിരുന്നു.
മങ്കട താഴെ അങ്ങാടിയില്‍ കോവിലകം റോഡ് തുടങ്ങുന്നിടത്തുള്ള ഓവുപാലത്തിനടിഭാഗവും, ആശുപത്രി റോഡ് തുടങ്ങുന്ന ഭാഗത്തുള്ള ഓവുപാലത്തിനടിഭാഗവും മണ്ണും ചവറുകളും കൊണ്ട് നിറഞ്ഞു കിടക്കുകയാണ്. കൂടാതെ റോഡിനിരുവശവുമുള്ള ഓടകളില്‍ മാലിന്യം നിറഞ്ഞിട്ടുണ്ട്. മഴ പെയ്താല്‍ വെള്ളം ഒഴുകാന്‍ ഇടയില്ലാതെ ഓടകള്‍ നിറഞ്ഞ് മാലിന്യം പൊതുനിരത്തിലൂടെ ഒഴുകാന്‍ ഇത് കാരണമാകും.
ഓടകളില്‍ മാലിന്യം കുമിയുന്നതിനെക്കുറിച്ച് 'മാധ്യമം' വാര്‍ത്ത നല്‍കിയിരുന്നു. മഴക്കാലപൂര്‍വ ശുചീകരണത്തിന്‍െറ ഭാഗമായി അധികൃതര്‍ മാലിന്യം നീക്കംചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് പെയ്ത ശക്തമായ വേനല്‍ മഴയില്‍ ഓടകള്‍ നിറഞ്ഞ് മലിന ജലം റോഡിലൂടെ പരന്നൊഴുകി. ആരോഗ്യവകുപ്പ് കെട്ടിട ഉടമകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി മാലിന്യം തള്ളല്‍ നിര്‍ത്തലാക്കിയെങ്കിലും ഓടകളില്‍ നിന്ന് ഇവ നീക്കം ചെയ്തിട്ടില്ല.

രാജ്യത്ത് ചൂടിന് കാഠിന്യം ഇത്തവണ നേരത്തെ; മുന്‍കരുതല്‍ അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധര്‍

Posted: 28 May 2014 10:02 PM PDT

Image: 

ദുബൈ: മുന്‍ കാലങ്ങളെ അപേക്ഷിച്ച് യു.എ.ഇയില്‍ ചൂടിന്‍െറ കാഠിന്യം ഇത്തവണ നേരത്തെ എത്തി. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ക്രമേണ കടുത്തുവന്ന ചൂട് കഴിഞ്ഞ ദിവസം പാരമ്യത്തിലത്തെിയതോടെ നാടും നഗരവും വിയര്‍ത്തൊലിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് ഉച്ച സമയങ്ങളില്‍ 45 ഡിഗ്രിക്കും മുകളിലായിരുന്നു.
മേയില്‍ ഇത്രയധികം ചൂട് അനുഭവപ്പെടുന്നത് അപൂര്‍വമാണ്. സാധാരണ മേയ് സീസണില്‍ ഉണ്ടാകാറുള്ള ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍  രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അല്‍ഐന്‍, റാസല്‍ഖൈമ, ഫുജൈറ ഭാഗങ്ങളിലാണ് താപനില കൂടുതലായി അനുഭവപ്പെട്ടത്. ഇടക്കിടെ ഉണ്ടാകുന്ന പൊടിക്കാറ്റും ജനജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതേ നില തുടര്‍ന്നാല്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ചൂട് അസഹനീയമാകുമെന്ന ആശങ്കയിലാണ് പുറം ജോലിയെടുക്കുന്ന തൊഴിലാളികളടക്കമുള്ളവര്‍. ചൂടിന്‍െറ കാഠിന്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് താരതമ്യേന ചെറിയ ശമ്പളത്തില്‍ ജോലിചെയ്യുന്ന നിര്‍മാണത്തൊഴിലാളികളാണ്. അടുത്ത മാസം റമദാന്‍ ആരംഭിക്കുന്നതോടെ ഇത്തരക്കാരുടെ ജീവിതം ഏറെ പരീക്ഷണം നിറഞ്ഞതായിരിക്കും.
കടുത്ത ചൂട് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ വെയിലുകൊള്ളുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയേറി. എല്ലാ വിഭാഗം ജനങ്ങളും പ്രത്യേകിച്ച്, തുടര്‍ച്ചയായി വെയിലുകൊള്ളുന്ന നിര്‍മാണത്തൊഴിലാളികളും മറ്റും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പുറത്തെ വെയിലിന്‍െറ ചൂടും അകത്തെ എ.സി.യുടെ കൃത്രിമ തണുപ്പും ഓഫിസുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് വിട്ടുമാറാത്ത ജലദോഷവും പനിയും അനുഭവപ്പെടാന്‍ കാരണമാകുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
കഠിനമായ ചൂടില്‍നിന്ന് എ.സി.യുടെ തണുപ്പിലേക്ക് വരുമ്പോള്‍ വൈറല്‍ പനി പോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ശരീരത്തിന്‍െറ താപം പെട്ടെന്ന് കുറയുന്നതാണ് ഒരു പ്രധാനകാരണം.
ഈ അവസരങ്ങളില്‍ ശ്വസനേന്ദ്രിയങ്ങളില്‍ ബാക്ടീരിയ വളരാനും ‘റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍’ എന്ന പേരിലുള്ള ഫംഗസ് ബാധക്കും സാധ്യത ഏറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആന്‍റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ മാത്രമേ ഇതിന് ശമനം ഉണ്ടാവുകയുള്ളൂ.
തുടര്‍ച്ചയായി എ.സി.യില്‍ ജോലിചെയ്യുന്നവര്‍ക്കും അതിന്‍േറതായ ശാരീരിക പ്രയാസം അനുഭവപ്പെടുന്നു. വിട്ടുമാറാത്ത ജലദോഷവും പനിയും മൂക്കടപ്പും അലര്‍ജിജന്യമായ കാരണങ്ങളാല്‍ പിടിപെടുന്നു. ‘മൈക്കോപ്ളാസ്മ ഇന്‍ഫെക്ഷന്‍’ എന്നപേരില്‍ അറിയപ്പെടുന്ന ഈ രോഗം വരുമ്പോള്‍ ചികിത്സ തേടണം. എ.സി.യുടെ ഫില്‍ട്ടറില്‍നിന്നും വരുന്ന പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടിവരുന്നത് രോഗത്തിനൊരു പ്രധാന കാരണമാണ്. അതിനാല്‍ എ.സി.യുടെ ഫില്‍ട്ടര്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കണം.
ചൂടുകാലത്ത് ധാരാളം തണുത്ത വെള്ളംകുടിക്കാന്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളോട് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചുപറയുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ക്ഷീണം അനുഭവപ്പെടാതിരിക്കാനും ഇടയ്ക്കിടക്ക് വെള്ളം കുടിക്കുന്നത് അനിവാര്യമാണ്. അതുപോലെ പഴവര്‍ഗങ്ങളാണ് ഈ സമയത്ത് ഏറ്റവും കൂടുതല്‍ ശരീരത്തിന് നല്ലതെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു. അതില്‍ അടങ്ങിയ ജലാംശവും മറ്റു പോഷകാംശവും ക്ഷീണത്തില്‍നിന്നും മുക്തിനേടാന്‍ സഹായിക്കും.
ചിക്കന്‍, മട്ടന്‍, ബീഫ് പോലുള്ള മാംസാഹാരം കുറച്ചുകൊണ്ട് സസ്യാഹാരം കഴിക്കുന്നതാണ് ചൂടുകാലത്ത് നല്ലത്. മണിക്കൂറുകളോളം ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ക്ക് വ്യാപകമായ ചര്‍മരോഗങ്ങളും പിടിപെടുന്നതായി കാണപ്പെടുന്നു. അതിനാല്‍ തൊഴിലാളികള്‍ ഡോക്ടര്‍മാരുടെ വിദഗ്ധോപദേശം തേടുന്നത് നല്ലതാണ്. അന്തരീക്ഷത്തിലെ കഠിനമായ ചൂട് കാരണം പൈപ്പില്‍ സദാ ചൂടുവെള്ളമായിരിക്കും വരുന്നതെന്നതു കൊണ്ട് നേരത്തെ വെള്ളം സംഭരിച്ചുവെച്ചുവേണം കുളിക്കാന്‍.
അല്ലാത്തപക്ഷം തൊലിയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാനും മുടി കൊഴിയാനും സാധ്യത ഏറെയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ചൂടുവെള്ളത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച ഐസുകട്ടകള്‍ ലയിപ്പിച്ച് കുളിക്കുന്നവരും കുറവല്ല. ഇത് ശരീരത്തിന് ഗുണകരമല്ളെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതുന്നു.
 

Wednesday, May 28, 2014

സോണിയയടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് ബി.ജെ.പി Madhyamam News Feeds

സോണിയയടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് ബി.ജെ.പി Madhyamam News Feeds

Link to

സോണിയയടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് ബി.ജെ.പി

Posted: 28 May 2014 12:44 AM PDT

Image: 

ന്യൂദല്‍ഹി: മോഡി മന്ത്രിസഭയിലെ മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത കോണ്‍ഗ്രസ്, സോണിയ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ബി.ജെ.പി. വിദ്യാഭ്യാസം ഉള്‍പ്പെടുന്ന മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ബിരുദ ധാരി പോലുമല്ളെന്നായിരുന്നു  കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍െറ പരിഹാസം. ഇതിനു മറുപടിയായാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ടെക്സ്റ്റയില്‍സ് സഹ മന്ത്രി സന്തോഷ് ഗംഗാവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യസഭാംഗമായ സ്മൃതി ഇറാനിയുടെ പ്രകടനം പാര്‍ലമെന്‍്റില്‍ എല്ലാവരും കണ്ടതാണ്. അവരുടെ കഴിവ് കണക്കിലെടുത്താണ് വകുപ്പ് ഏല്‍പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍െറ അഭിപ്രായ പ്രകടനം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ബി.ജെ.പി നേതാവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം, അജയ് മാക്കന്‍െറ ആരോപണത്തോട് പ്രതികരിക്കാന്‍ സ്മൃതി ഇറാനി തയ്യാറായില്ല.

ആനയും പുലിയും ഒരു ജനതയുടെ ഉറക്കം കെടുത്തുന്നു

Posted: 28 May 2014 12:26 AM PDT

നെന്മാറ: മേഖലയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വന്യമൃഗശല്യം വര്‍ധിച്ചു. പോത്തുണ്ടി വനം സെക്ഷനിലെ അളുവാശ്ശേരി, ചേരിന്‍കാട്, അയ്യപ്പന്‍പാറ, തിരുവാഴിയോട് സെക്ഷനിലെ കരിങ്കുളം, കൈതച്ചിറ, കാന്തളം, പാളിയമംഗലം എന്നിവിടങ്ങളിലാണ് പുലികളടക്കമുള്ള വന്യമൃഗങ്ങള്‍ നാശം വിതക്കുന്നത്.
അളുവാശ്ശേരി ചേരിന്‍കാട്ടിലെ കര്‍ഷകരും കര്‍ഷകതൊഴിലാളികളുമടങ്ങുന്ന ഭൂരിപക്ഷം പേരും ആടുകളെ വളര്‍ത്തിയിരുന്നു. 50 ല്‍ കൂടുതല്‍ ആടുകളെ വളര്‍ത്തുന്നവര്‍ പോലുമുണ്ട്. എന്നാല്‍, അടുത്തിടെ ഈ ഭാഗത്തുനിന്ന് 15 ല്‍ പരം ആടുകളെയാണ് പുലികള്‍ പിടിച്ചത്. മുപ്പതോളം ആടുകളെ കാണാതായിട്ടുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വനാതിര്‍ത്തിയില്‍ മേയ്ക്കാന്‍ വിടുന്ന ആടുകളില്‍ പകുതിയോളം മാത്രമേ തിരിച്ചെത്താറുള്ളൂ.
ഇതോടെ ആടുകളെ വീട്ടില്‍ കെട്ടിയിടാന്‍ തുടങ്ങി. എന്നാല്‍, രാത്രിസമയത്ത് പുലിയെത്തി ഇവയേയും കൊന്നൊടുക്കാന്‍ തുടങ്ങി.
നാട്ടുകാരുടെ പ്രധാന വരുമാനമാര്‍ഗമായിരുന്നു ആടുവളര്‍ത്തല്‍. പാലും ആടിനെയും വിറ്റ് ഉപജീവനം കഴിച്ചിരുന്ന ഇവര്‍ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. അളുവശ്ശേരി, അയ്യപ്പന്‍പാറ പ്രദേശങ്ങളില്‍ പുലിശല്യമേറിയപ്പോള്‍ കൂടുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഒരു പുലിയെ മാത്രമാണ് വനംവകുപ്പിന് പിടികൂടാനായത്.
തിരുവഴിയാട് സെക്ഷനിലുള്‍പ്പെടുന്ന കരിങ്കുളത്തുനിന്ന് ജനവാസകേന്ദ്രത്തിലിറങ്ങിയ രണ്ട് പുലികളെ പിടികൂടാന്‍ വനംവകുപ്പധികൃതര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കൈതച്ചിറ, മുടിക്കൂറ, കാന്തളം എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഒന്നിലധികം പുലികള്‍ ജനവാസകേന്ദ്രത്തിലിറങ്ങി മലയോര കര്‍ഷകരുടെ ആടുകളേയും പശുക്കളേയും കൊന്നൊടുക്കി. ഇതിനിടെയാണ് കാട്ടാനക്കൂട്ടത്തിന്‍െറ ശല്യവും പെരുകിയത്. ഏക്കര്‍ കണക്കിന് കൃഷിയാണ് മരുതഞ്ചേരി, കല്‍ച്ചാടി പ്രദേശങ്ങളില്‍ ഇവയുടെ ശല്യം മൂലം നശിച്ചത്. മരച്ചീനി, റബര്‍, വാഴ തുടങ്ങിയവ കഴിഞ്ഞ ഒരാഴ്ചക്കിടെ ആനകള്‍ നശിപ്പിച്ചു.
പോത്തുണ്ടിയിലെ അയിമ്പൂരപ്പതി പ്രദേശത്ത് കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തില്‍ തമ്പടിച്ചിട്ട് രണ്ട് ദിവസമായി. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടും രക്ഷ ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പെരിന്തല്‍മണ്ണയില്‍ വിദ്യാഭ്യാസ സൗകര്യ വികസനത്തിന് 14.63 കോടി

Posted: 28 May 2014 12:15 AM PDT

പെരിന്തല്‍മണ്ണ: പുതിയ അധ്യയന വര്‍ഷം പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 14.63 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഉന്നത-പൊതുവിദ്യാഭ്യാസ രംഗത്ത് കെട്ടിട നിര്‍മാണത്തിനാണ് പ്രധാനമായും തുക വിനിയോഗിക്കുക.
കെട്ടിട നിര്‍മാണത്തിന് പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, കുന്നക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി എന്നിവക്ക് 1.5 കോടി രൂപ വീതം നല്‍കാന്‍ ഭരണാനുമതിയായിട്ടുണ്ട്. വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് 50 ലക്ഷം, പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് 1.1 കോടി, ആനമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് 55 ലക്ഷം, കാപ്പ് ഗവ. ഹൈസ്കൂളിന് 55 ലക്ഷം, പെരിന്തല്‍മണ്ണ സെന്‍ട്രല്‍ എല്‍.പിക്ക് 25 ലക്ഷം, ആലിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് 96 ലക്ഷം, വളപുരം ജി.എം.യു.പിക്ക് 60 ലക്ഷം എന്നിവയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിയായിട്ടുണ്ട്.
മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളജായ പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജിന് 2.37 കോടി രൂപ ചെലവില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഒരു കോടി രൂപ ചെലവില്‍ ലൈബ്രറി എന്നിവയുടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് 1.5 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചു. കോളജിന് നാക് പദവി ലഭിക്കുന്നതിനായി ഭൗതിക സൗകര്യ വികസനത്തിന് സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

തളിപ്പറമ്പില്‍ ഗതാഗത പരിഷ്കരണം ജൂണ്‍ രണ്ടുമുതല്‍

Posted: 28 May 2014 12:07 AM PDT

തളിപ്പറമ്പ്: ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണം ജൂണ്‍ രണ്ടിന് രാവിലെ 8.30ന് മന്ത്രി കെ.സി. ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ജയിംസ് മാത്യു എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ നിരവധി തലങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. പദ്ധതിയുടെ ട്രയല്‍ ജൂണ്‍ ഒന്നിന് നടപ്പില്‍ വരുത്തും.ബൈക്ക്, കാര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയും ഓട്ടോ, ട്രാക്സി, ടെമ്പോ, ഗുഡ്സ് വാഹനങ്ങളുടെ പാര്‍ക്കിങ് പുന$ക്രമീകരിച്ചുമാണ് ഗതാഗത പരിഷ്കരണം.
ചിറവക്ക് മുതല്‍ നബ്രാസ് വരെയുള്ള ദേശീയപാതയിലും കപ്പാലം മുതല്‍ മൂത്തേടത്ത് ഹൈസ്കൂള്‍ വരെയുള്ള മെയിന്‍ റോഡിലുമാണ് പാര്‍ക്കിങ് പുന$ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി ജനകീയ വികസന സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ച 42 നിര്‍ദേശങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗീകാരം നല്‍കി.
എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച 30 ലക്ഷം രൂപയും വികസന സമിതി പിരിച്ചെടുത്ത ഫണ്ടും ഉപയോഗിച്ച് ദേശീയപാതയില്‍ ടാറിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
റോഡരികിലെ വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും ആവശ്യമായ സ്ഥലം മാര്‍ക്ക് ചെയ്തും 124 സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചും ഗതാഗതം സുഗമമാക്കും. തളിപ്പറമ്പിലെ മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷി നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജൂണ്‍ രണ്ടിന് വൈകീട്ട് നാലുമുതല്‍ ആറുവരെ നഗരത്തിലെ കടകള്‍ അടച്ചും വാഹന ഗതാഗതം നിയന്ത്രിച്ചും നടത്തുന്ന പ്രതിജ്ഞ ചൊല്ലലും പദ്ധതിയുടെ രേഖ ഏറ്റുവാങ്ങലും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ് നിര്‍വഹിക്കും.നഗരസഭാ ചെയര്‍പേഴ്സന്‍ റംലാ പക്കര്‍, വികസന സമിതി രക്ഷാധികാരികളായ സതീശന്‍ പാച്ചേനി, കെ.വി. മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, കോഓഡിനേറ്റര്‍ എം.കെ. മനോഹരന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സ്വര്‍ണ വില കുറഞ്ഞു; പവന് 20,800 രൂപ

Posted: 28 May 2014 12:04 AM PDT

Image: 

കൊച്ചി: സ്വര്‍ണ വില പവന് 200 രൂപ കുറഞ്ഞ് 20,800 രൂപയായി. ഗ്രാമിന് 2600 രൂപയാണ് വില. കഴിഞ്ഞ ദിവസം 2625 രൂപയായിരുന്നു വില.

സുരക്ഷ പാളി; സചിന്‍ വട്ടംകറങ്ങി

Posted: 27 May 2014 11:51 PM PDT

കൊച്ചി: നേരത്തെതന്നെ തീരുമാനിച്ചതായിരുന്നു സന്ദര്‍ശനമെങ്കിലും വന്‍സുരക്ഷാ വീഴ്ചയായിരുന്നു സ്റ്റേഡിയത്തില്‍ കണ്ടത്. ഇസഡ് കാറ്റഗറി സുരക്ഷവേണ്ട താരത്തിന് സംസ്ഥാന മന്ത്രിക്ക് നല്‍കുന്ന സുരക്ഷപോലും ഒരുക്കിയില്ല. തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് 2.45ന് സച്ചിന്‍ കൊച്ചിയിലെത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പറഞ്ഞതിന് അരമണിക്കൂര്‍ മുമ്പേ സചിന്‍ സ്റ്റേഡിയത്തിലെത്തി. ഈ സമയത്ത് നൂറുകണക്കിന് ആരാധകര്‍ പ്രിയതാരത്തെ കാണാനായി സ്റ്റേഡിയത്തിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. രാവിലെ തിരുവനന്തപുരത്ത് വന്‍ജനക്കൂട്ടത്തിനിടെയിലൂടെ സചിന്‍ ഒരു വിധം കടന്നുകൂടിയ ദൃശ്യങ്ങള്‍ ചാനലുകളില്‍ കണ്ടിട്ടും കൊച്ചിയില്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തിയില്ല. പ്രധാന പ്രവേശ കവാടത്തിന് ചുറ്റും വന്‍ആള്‍ക്കൂട്ടം ഉണ്ടായിട്ടും വഴിയൊരുക്കാനോ മറ്റോ പൊലീസുകാര്‍ തയാറായില്ല. ഉച്ചമുതല്‍, കൈയും കെട്ടി നോക്കിനിന്ന പൊലീസുകാരും സംഘാടകരും സചിന്‍ എത്തിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമായി. 2.15ന് സ്റ്റേഡിയത്തിന് പുറത്തെത്തിയ സചിന്‍ ആരാധകരുടെ തിക്കും തിരക്കും കാരണം 10 മിനിറ്റോളം അകത്തേക്ക് കടക്കാനാവാതെ വിഷമിച്ചു. സുരക്ഷ ജോലിക്ക് നിയോഗിച്ച പൊലീസുകാരില്‍ ചിലരാവട്ടെ ഈ സമയം മൊബൈല്‍കാമറയില്‍ താരത്തിന്‍െറ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. സ്വന്തം വീഴ്ചമറക്കാന്‍ ചില പൊലീസുകാര്‍ ഇതിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ആള്‍ക്കൂട്ടത്തിനെതിരെയും തിരിഞ്ഞെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ പ്രവേശ കവാടം അടച്ചുപൂട്ടിയാണ് ആരാധകരെ നിയന്ത്രിച്ചത്. ഇതിനിടെ ഏറെ കഷ്ടിച്ച് സചിന്‍ അകത്ത് കടന്നു. പിന്നെ കാത്തിരുന്നത് എവിടെ പോവണമെന്ന സംശയം. കെ.സി.എ-കെ.എഫ്.എ ഭാരവാഹികള്‍, എം.എല്‍.എ മാര്‍ തുടങ്ങിയവരെല്ലാം ഒപ്പമുണ്ടായിരുന്നെങ്കിലും സ്റ്റേഡിയത്തില്‍ എവിടെ സന്ദര്‍ശനം തുടങ്ങണമെന്ന് ആശങ്ക തുടര്‍ന്നു. വലതു കവാടത്തില്‍ സചിനെ പ്രതീക്ഷിച്ചിരുന്ന ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ് സചിനും സംഘത്തിനുമായി ഇളനീരടക്കം കരുതിയിരുന്നെങ്കിലും താരം വഴിമാറിപോയി. ഒടുവില്‍ സചിന്‍തന്നെ വഴിതെരഞ്ഞെടുക്കുന്ന നിലയായി. ഒരുവേള ഗ്രൗണ്ടും പവിലിയനും സന്ദര്‍ശിക്കാതെ മടങ്ങുമെന്ന് പോലും തോന്നിച്ചു. അഞ്ച് മിനിറ്റിന് ശേഷം ഗ്രൗണ്ടിലേക്കിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് കുറച്ചു വാക്കുകള്‍ മാത്രം സംസാരിച്ച് പവിലിയനിലേക്ക് പോയി. മാധ്യമ പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് മാറ്റിനിര്‍ത്താന്‍ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് വീണ്ടും നിസ്സംഗത തുടരുകയായിരുന്നു. അരമണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനു ശേഷം താരം പുറത്തിറങ്ങാന്‍ നോക്കിയപ്പോഴും ആശയക്കുഴപ്പം തീര്‍ന്നില്ല. കവാടത്തിന് പുറത്ത് വന്‍ ജനക്കൂട്ടം നിറഞ്ഞതോടെ സചിന്‍ മടിച്ചു. ഒടുവില്‍ പൊലീസ് കൈകോര്‍ത്ത് പിടിച്ച് വഴിയൊരുക്കിയാണ് താരത്തെ സ്റ്റേഡിയത്തിനകത്തുനിന്ന് കാറില്‍ കയറ്റി പുറത്തെത്തിച്ചത്.

കായംകുളത്തിന് അനുവദിച്ച രണ്ട് ട്രെയിന്‍ സ്റ്റോപ്പുകള്‍ റദ്ദാക്കുന്നു

Posted: 27 May 2014 11:44 PM PDT

കായംകുളം: പ്രധാന റെയില്‍വേ ജങ്ഷനായ കായംകുളത്തിന് അനുവദിച്ച രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ റദ്ദാക്കുന്നു. ഹിമസാഗര്‍ എക്സ്പ്രസ്, കൊച്ചുവേളി -ബംഗളൂരു എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ്പുകളാണ് അടുത്ത മാസം ഒന്നു മുതല്‍ നിര്‍ത്തലാക്കുന്നത്. റെയില്‍വേയുടെ ഈ നടപടിക്കെതിരെ പ്രതിഷേധവും വ്യാപകമാകുകയാണ്. വരുമാനം കുറഞ്ഞുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജങ്ഷനായ കായംകുളത്തിന് അനുവദിച്ച സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയത്. യാത്രക്കാരെ വലക്കുന്ന റെയില്‍വേ ബോര്‍ഡിന്‍െറ നടപടി പിന്‍വലിക്കണമെന്ന് റെയില്‍വേ സ്റ്റേഷന്‍ വികസന സമിതി പ്രസിഡന്‍റ് അഡ്വ. മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രതിഷേധിച്ചു. നിലവില്‍ ആറോളം ട്രെയിനുകള്‍ക്ക് ജങ്ഷനായിട്ടും കായംകുളത്ത് സ്റ്റോപ്പില്ല. ഈ സാഹചര്യത്തില്‍ അനുവദിച്ച ആനുകൂല്യം പിന്‍വലിക്കുന്നത് യാത്രക്കാരോടുള്ള ദ്രോഹമാണ്. സ്റ്റോപ് നിലനിര്‍ത്താനുള്ള ഇടപെടലുകള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് പ്രസിഡന്‍റ് ബി. ദിലീപനും സെക്രട്ടറി ഒ. അബ്ദുല്ലക്കുട്ടിയും ആവശ്യപ്പെട്ടു.
രണ്ട് ട്രെയിനുകളുടെ സ്റ്റോപ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ജനകീയ കൂട്ടായ്മയും ആവശ്യപ്പെട്ടു. വിഷയത്തില്‍ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡന്‍റ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. കെ. മോഹനന്‍, ജയചന്ദ്രന്‍ മുരുക്കുംമൂട്, വിശ്വരൂപന്‍ പുതുപ്പള്ളി, ഷാജി കല്ലറക്കല്‍, ത്വാഹ വൈദ്യന്‍വീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

കെട്ടിടം പൂര്‍ത്തിയായി: ഉദ്ഘാടനത്തിന് മന്ത്രിയെ കാത്ത് ഇനി എത്രകാലം?

Posted: 27 May 2014 11:37 PM PDT

സുല്‍ത്താന്‍ ബത്തേരി: പഞ്ചായത്ത് സ്റ്റേയും കോടതിക്കേസും മറികടന്ന് കാരുണ്യ മെഡിക്കല്‍സിന് കെട്ടിടമൊരുങ്ങിയപ്പോള്‍ ഉദ്ഘാടനം നടത്താന്‍ മന്ത്രിക്ക് നേരമില്ല. മന്ത്രിയില്ലാതെ ഉദ്ഘാടനം വേണ്ടെന്ന് ബ്ളോക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതോടെ ഒരുവര്‍ഷം മുമ്പ് തുടങ്ങേണ്ടിയിരുന്ന കാരുണ്യ മെഡിക്കല്‍സ് വീണ്ടും വൈകുകയാണ്.
2012-13ലെ സംസ്ഥാന ബജറ്റിലാണ് കേരളത്തിലെ 32 കേന്ദ്രങ്ങളില്‍ കാരുണ്യ മെഡിക്കല്‍സ് എന്നപേരില്‍ കുറഞ്ഞനിരക്കില്‍ മരുന്നുകള്‍ വില്‍പന നടത്താനുള്ള കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചത്. ചുരുങ്ങിയത് 40 ശതമാനം വിലക്കുറവിലാണ് കാരുണ്യയില്‍ മരുന്നുകള്‍ ഉപഭോക്താവിന് ലഭിക്കുക. ചിലയിനങ്ങളില്‍ വില പകുതിയിലും താഴെയാകും. വയനാടിന് അനുവദിച്ച ഏക കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി മാതൃശിശു ചികിത്സാ വിഭാഗത്തോടനുബന്ധിച്ച് തുടങ്ങാനായിരുന്നു തീരുമാനം. പൊതുജനങ്ങള്‍ക്ക് കൂടി സൗകര്യപ്രദമാകുന്ന രീതിയില്‍ റോഡിനഭിമുഖമായി, നിലവിലുള്ള കെട്ടിടത്തിനു മുമ്പില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മാണ പ്രവൃത്തിയാരംഭിച്ചു.
താലൂക്ക് ആശുപത്രി ഭരണം നടത്തുന്ന ബ്ളോക് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചില്ലെന്നായിരുന്നു ആദ്യപരാതി. കെട്ടിടനിര്‍മാണം അനധികൃതമാണെന്നും അനുമതി വാങ്ങിയിട്ടില്ലെന്നും ആരോപിച്ച്, ചില സ്വകാര്യ മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ കോടതിയെ സമീപിച്ചതോടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോയും നല്‍കി.
ജനങ്ങള്‍ക്ക് ന്യായവിലയില്‍ അത്യാവശ്യ മരുന്നുകള്‍ ലഭിക്കാനുള്ള സംവിധാനം സ്വകാര്യ മെഡിക്കല്‍ ഷോപ്പുടമകളുടെ താല്‍പര്യപ്രകാരം വഴിമുട്ടുന്നുവെന്ന പരാതി വ്യാപകമാകുകയും പ്രക്ഷോഭങ്ങള്‍ നടക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. കൂടുതല്‍ സൗകര്യപ്രദമായ ഭാഗത്തേക്ക് കെട്ടിടനിര്‍മാണം മാറ്റിസ്ഥാപിച്ച് പഞ്ചായത്തിന്‍െറ അനുമതിവാങ്ങി പൊതുമരാമത്ത് വകുപ്പ് നിര്‍മാണ പ്രവൃത്തി പെട്ടെന്ന് പൂര്‍ത്തീകരിച്ചു.ഫണ്ടും സംവിധാനങ്ങളും ഒരുങ്ങി പ്രവര്‍ത്തനക്ഷമമായ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനത്തിന് വകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന്‍െറ സമയം കാത്തുകഴിയുകയാണ്. ബുധനാഴ്ചത്തെ ആശുപത്രി മാനേജ്മെന്‍റ് യോഗത്തില്‍ ഉദ്ഘാടനദിനം നിശ്ചയിക്കാന്‍ കഴിയുമെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ പറഞ്ഞു.

ആര്‍.ഡി.ഡി ഓഫിസില്‍ സസ്പെന്‍ഷന്‍ നാടകം

Posted: 27 May 2014 11:33 PM PDT

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി) ഓഫിസില്‍ സസ്പെന്‍ഷന്‍ നാടകം. ഓഫിസ് സൂപ്രണ്ടിന്‍െറ ചുമതല വഹിക്കുന്ന യു.ഡി ക്ളര്‍ക്കിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് കൈപ്പറ്റുന്നതിനു മുമ്പേ മരവിപ്പിക്കുകയും ചെയ്താണ് നാടകം അരങ്ങേറിയത്.വിവിധ പരാതികളെ തുടര്‍ന്ന് ഓഫിസ് സൂപ്രണ്ട് ഇന്‍ചാര്‍ജ് കെ. അപര്‍ണയെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവ് ഓഫിസിലെത്തിയത്. ഉത്തരവ് കൈപ്പറ്റാന്‍ ഉദ്യോഗസ്ഥ ഓഫിസിലെത്തിയിരുന്നില്ല. ഒടുവില്‍ തപാല്‍ വഴി ഉത്തരവ് ഉദ്യോഗസ്ഥക്ക് അയച്ചുകൊടുക്കുകയായിരുന്നു.എന്നാല്‍, ഉത്തരവ് വീട്ടിലെത്തുന്നതിനു മുമ്പേ മരവിപ്പിക്കല്‍ തീരുമാനമാണ് പുറത്തുവന്നത്. മരവിപ്പിക്കല്‍ ഉത്തരവ് ചൊവ്വാഴ്ച രാവിലെ ഓഫിസിലെത്തി. ആര്‍.ഡി.ഡി ഓഫിസിനെതിരെ ഒട്ടേറെ പരാതികളാണ് നിലവിലുള്ളത്.
അധ്യാപകരുടെ നിയമനത്തിന് അംഗീകാരം കൊടുക്കുന്നത് അകാരണമായി നീട്ടുന്നു എന്നതാണ് ആരോപണങ്ങളില്‍ പ്രധാനം. സാമ്പത്തിക ക്രമക്കേടുകളും ഇതോടൊപ്പമുയര്‍ന്നു. പല വിഷയങ്ങളിലായി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് നൂറുകണക്കിന് പരാതികളാണ് ലഭിച്ചത്. സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് വിഭാഗം ഓഫിസില്‍ ആഴ്ചകള്‍ക്ക് മുമ്പ് പരിശോധന നടത്തിയിരുന്നു. ഹയര്‍സെക്കന്‍ഡറി ജോയന്‍റ് ഡയറക്ടര്‍ (അക്കാദമിക്) പി. സാജുദ്ദീന്‍, സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ കെ. വിജയന്‍ തുടങ്ങിയവരുള്‍പ്പെടെ ഒട്ടേറെ പേരാണ് വിവിധ അന്വേഷണങ്ങള്‍ക്കായി കോഴിക്കോട് ഓഫിസിലെത്തിയത്. ഓഫിസില്‍ ക്രമക്കേട് നടക്കുന്നെന്ന നിലക്കാണ് ഇവരെല്ലാം റിപ്പോര്‍ട്ട് നല്‍കിയത്.
ഇത്തരത്തിലുള്ള ഒരു പരാതിയാണ് സൂപ്രണ്ട് ഇന്‍ചാര്‍ജിനെ സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് നയിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഭരണപക്ഷ യൂനിയന്‍ നടത്തിയ സമ്മര്‍ദമാണ് ദിവസങ്ങള്‍ക്കകം ഫലം കണ്ടത്. ഉത്തരവ് തിരുവനന്തപുരത്തുനിന്ന് അയച്ചയുടന്‍തന്നെ ഇതിനുള്ള ശ്രമം തുടങ്ങിയിരുന്നു. ഉത്തരവ് കൈപ്പറ്റേണ്ടെന്ന് ഉപദേശിച്ചതു വരെ ഈ സംഘമാണെന്നാണ് ആരോപണം. വിവിധ വിഷയങ്ങളെ ചൊല്ലി അധ്യാപകരുമായി ഓഫിസില്‍ വാക്കേറ്റവും പതിവാണ്. വിജിലന്‍സ് പരിശോധനയും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍നിന്നുള്ളവരുടെ അന്വേഷണ റിപ്പോര്‍ട്ടും ഓഫിസില്‍ ശുദ്ധികലശമുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതിന്‍െറ ഭാഗമായി നടന്ന ആദ്യ സസ്പെന്‍ഷന്‍തന്നെ പിന്‍വലിച്ചതോടെ എല്ലാ പ്രതീക്ഷകളും ഇല്ലാതായെന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പറഞ്ഞു.

ആശ്രിതരുടെ വിരലടയാളം രേഖപ്പെടുത്താന്‍ വിപുല സൗകര്യം

Posted: 27 May 2014 11:20 PM PDT

Image: 

റിയാദ്: വിദേശ വനിതാ തൊഴിലാളികളുടെയും ആശ്രിതരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് രാജ്യത്തെ 13 പ്രവിശ്യകളിലും വിപുലമായ സൗകര്യങ്ങള്‍. ആശ്രിത വിസയിലും തൊഴില്‍ വിസയിലുമുള്ള വിദേശ സ്ത്രീകളുടെ താമസ-യാത്രാ രേഖകള്‍ പൂര്‍ത്തിയാക്കാന്‍ വിരലടയാളം നിര്‍ബന്ധമാക്കിയതോടെയാണ് കൂടുല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത്. റിയാദ്, ദമ്മാം പ്രവിശ്യകളില്‍ ആറ് സെന്‍ററുകളും മക്ക പ്രവിശ്യയില്‍ ഏഴു സെന്‍ററുകളുമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ പലതും വനിതകള്‍ക്ക് മാത്രമാണ്. അല്‍ഖസീം, അസീര്‍ പ്രവിശ്യകളില്‍ മൂന്ന് വീതവും മറ്റ് പ്രവിശ്യകളില്‍ അതത് സ്ഥലങ്ങളിലെ പാസ്പോര്‍ട്ട് ഓഫീസുകളിലുമാണ് വിവരങ്ങള്‍ ശേഖരിക്കാനുള്ള സൗകര്യമുള്ളത്. റിയാദില്‍ ഹംസ ബിന്‍ അബ്ദുല്‍മുത്തലിബ് റോഡില്‍ ഫ്ളമിംഗോ മാളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് കേന്ദ്രത്തില്‍ രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെയാണ് പ്രവര്‍ത്തന സമയം. അവധി ദിവസങ്ങളില്‍ വെകുന്നേരം മൂന്ന് മുതല്‍ 10 വരെയും സേവനം ലഭ്യമാണ്. ഖുറൈസ് റോഡില്‍ എക്സിററ് 24ല്‍ പ്രവര്‍ത്തിക്കുന്ന സദ്ഹാന്‍ ഹൈപര്‍മാര്‍ക്കറ്റിന്‍െറ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് കേന്ദ്രത്തല്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ സേവനം ലഭിക്കും. പുലര്‍ച്ചെ അഞ്ച്മുതല്‍ തന്നെ സദ്ഹാന്‍ ഹൈപര്‍മാര്‍ക്കറ്റില്‍ സ്ത്രീകള്‍ ടോക്കണ്‍ നേടാനായി എത്തുന്നുണ്ട്. പേര് രേഖപ്പെടുത്തുന്നവര്‍ക്ക് രാവിലെ ഏഴ് മണിക്ക് ടോക്കണ്‍ നല്‍കുകയും എട്ട് മണിമുതല്‍ മുന്‍ഗണനാക്രമത്തില്‍ വിരലടായാളം ശേഖരിച്ച് തുടങ്ങുകയും ചെയ്യും. വൈകിട്ട് മൂന്ന് മുതല്‍ ടോക്കണ്‍ നല്‍കും. ടോക്കണ്‍ നേടുന്നതിന് സ്ത്രീകള്‍ തന്നെ ഇഖാമയുമായി എത്തണം. ഫ്ളമിംഗോ മാളിലും സദ്ഹാന്‍ ഹൈപര്‍മാര്‍ക്കറ്റിലും പുരുഷന്‍മാര്‍ക്കും വിരലടയാളം നല്‍കാനുള്ള സൗകര്യമുണ്ട്. കിങ് അബ്ദുല്ല റോഡിനോട് ചേര്‍ന്നുള്ള സഹാറമാളില്‍ സ്ത്രീകള്‍ക്ക് മാത്രമായാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയാണ് ഇവിടെ ഓഫിസ് പ്രവര്‍ത്തിക്കുക. റിയാദ് പ്രവിശ്യയിലെ അല്‍ഖര്‍ജ് പാസ്പോര്‍ട്ട് ഓഫിസാണ് മറ്റൊരു കേന്ദ്രം. ജിദ്ദയില്‍ റഡ്സി മാളില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് സേവനം. 9.30 മുതല്‍ മൂന്ന് വരെയും വൈകിട്ട് 4.30 മുതല്‍ 10.30 വരെയുമാണ് ഇവിടെ പ്രവര്‍ത്തനം. ജിദ്ദ ദല്ല ജവാസാത്ത് ഓഫിസില്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30 വരെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സേവനം ലഭ്യമാണ്. കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാം, അല്‍ഖോബാര്‍, റാസ്തനൂറ, ഖഫ്ജി,അല്‍ഹസ,ഹഫര്‍ അല്‍ ബാതിന്‍ മേഖലകളിലുള്ള പാസ്പോര്‍ട്ട് ഓഫിസുകളില്‍ വിരലടയാളം ശേഖരിക്കുന്നുണ്ട്.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP