സ്വാഗതം
WELCOME

News Update..

Tuesday, May 13, 2014

ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന -എം.വി ജയരാജന്‍ Madhyamam News Feeds

ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന -എം.വി ജയരാജന്‍ Madhyamam News Feeds

Link to

ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന -എം.വി ജയരാജന്‍

Posted: 13 May 2014 12:43 AM PDT

Image: 

കണ്ണൂര്‍:  തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ജയരാജന്‍. ജില്ലാ കമ്മറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തയുടെ സത്യാവസ്ഥ അതു വന്ന പത്രത്തിലെ റിപ്പോര്‍ട്ടര്‍ തന്നെയാണ് വെളിപ്പെടുത്തേണ്ടത്. ഇക്കാര്യവുമായി തനിക്ക് യാതൊരു അറിവുമില്ളെന്നും ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയമായ വളര്‍ച്ചയില്‍ അസന്തുഷ്ടരായി പാര്‍ട്ടിയില്‍ നിന്നുള്ള ആരെങ്കിലുമാണോ പ്രചരണങ്ങള്‍ക്കു പിന്നിലെന്നു ചോദിച്ചപ്പോഴും ഇതു തന്നെയായിരുന്നു മറുപടി.
സി.പി.എമ്മിനെതിരെ വ്യാജമായ വാര്‍ത്തകള്‍ വരികയാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധ വര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒരു സംഘം തന്നെ കണ്ണൂരിലുണ്ട്. മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്ന സി.പി.എമ്മിന്‍െറ നേതാവിനെ അപമാനിക്കുന്ന തരത്തില്‍ വന്ന വാര്‍ത്ത എല്ലാ സാമാന്യമര്യാദകളും ലംഘിക്കുന്ന തരത്തിലായി. വാര്‍ത്തയില്‍ പരാമര്‍ശിച്ച തരത്തില്‍ നേതാവിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയോ, കൈയേറ്റം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഫേസ് ബുക്കിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കാണിച്ച് സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താ പ്രസിദ്ധീകരിച്ച സ്ഥാപനത്തിന് മുമ്പില്‍ നാളെ പ്രതിഷേധ ധര്‍ണ നടത്തുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.

ബി.ജെ.പി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസ് ആക്രമിച്ചു

Posted: 13 May 2014 12:10 AM PDT

ശാസ്താംകോട്ട: കുന്നത്തൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ ജീപ്പ് ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ബി.ജെ.പി നടത്തിയ വണ്ടി പിടിച്ചെടുക്കല്‍ സമരം പഞ്ചായത്തോഫിസ് ആക്രമണത്തില്‍ കലാശിച്ചു.
പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്‍റ് ബി. അരുണാമണി, അംഗം തങ്കച്ചി സദാനന്ദന്‍, സെക്രട്ടറി മനുഭായി എന്നിവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയാണ് പഞ്ചായത്തോഫിസില്‍ സംഘര്‍ഷവും അതിക്രമവും നടന്നത്. ഓഫിസിലെ ജീപ്പ് അംഗങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ബി.ജെ.പി നേരത്തെതന്നെ സമരരംഗത്താണ്. വൈകുന്നേരം മൂന്നരയോടെ പഞ്ചായത്തിലെ അമ്പുവിള കോളനിയില്‍നിന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഡ്രൈവറെയും ജീപ്പും പിടിച്ചെടുത്ത് പ്രകടനമായി പഞ്ചായത്തോഫിസിലത്തെി.
ഈസമയം ഓഫിസിന്‍െറ ഒന്നാംനിലയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി. അരുണാമണിയുടെ യാത്രയയപ്പ് സമ്മേളനം നടക്കുകയായിരുന്നു. മൂന്നര വര്‍ഷത്തെ ഭരണത്തിനുശേഷം സി.പി.ഐക്കുവേണ്ടി അധികാരമൊഴിയുകയായിരുന്നു അരുണാമണി. ബി.ജെ.പിക്കാരുടെ സമരത്തെപ്പറ്റി പൊലീസിനെ ഫോണില്‍ വിവരം അറിയിച്ചെങ്കിലും എത്താന്‍ വൈകി. ഇതിനിടെ ഓഫിസിലേക്ക് ഇരച്ചുകയറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നെന്നും പ്രസിഡന്‍റിനെയും അംഗത്തെയും വലിച്ചിഴച്ചതായും ഇരുവരും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പുത്തനമ്പലം സതീഷ്, നേതാക്കളായ രാജേഷ്, അഖില്‍, വിനീത, ബാഹുലേയന്‍പിള്ള എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും യു.ഡി.എഫും സംയുക്തമായി നെടിയവിള ടൗണില്‍ പ്രകടനം നടത്തി. ബി.ജെ.പിക്കാര്‍ പിടികൂടിയ പഞ്ചായത്ത് ജീപ്പ് ഓഫിസ് പരിസരത്ത് പാര്‍ട്ടി കൊടി കെട്ടിയ നിലയില്‍ കിടക്കുകയാണ്.

രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ദുരിതാശ്വാസം ലഭിച്ചില്ളെന്ന് പരാതി

Posted: 13 May 2014 12:01 AM PDT

പാറശാല: കൃഷിനാശം സംഭവിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദുരിതാശ്വാസ തുക ലഭിച്ചില്ളെന്ന് പരാതി. ജില്ലയിലെ ആയിരക്കണക്കിന് കര്‍ഷകരാണ് അധികൃതരുടെ കെടുകാര്യസ്ഥതമൂലം കൃഷിതന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലത്തെിയിരിക്കുന്നത്. 2012 മുതലുള്ള തുകയാണ് മുടങ്ങിയത്. കടംവാങ്ങിയും വായ്പയെടുത്തും കൃഷി നടത്തിയ കര്‍ഷകര്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്.
കുലച്ച വാഴകള്‍ക്ക് 25 രൂപയായിരുന്നു നഷ്ടപരിഹാരം നല്‍കിയിരുന്നത്. എന്നാല്‍, ഇത് 100 രൂപയായി ഉയര്‍ത്തിയശേഷമാണ് ധനസഹായം നിലച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.
അപേക്ഷകള്‍ വിശദ പരിശോധനക്കുശേഷം ജില്ലാ ഓഫിസില്‍ നല്‍കിയെങ്കിലും തുക ഇതുവരെയും ലഭിച്ചില്ളെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്നുതവണകളിലായി 75,000 രൂപവരെ ലഭിക്കേണ്ട കര്‍ഷകരുണ്ട്. കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം കണക്കാക്കിയിരിക്കെ കഴിഞ്ഞ വര്‍ഷം ലഭിച്ച അപേക്ഷകള്‍ക്ക് 17 ലക്ഷം രൂപയാണ് 2013ല്‍ അനുവദിച്ചത്. ഇത്രയും കുറഞ്ഞ തുക ഒരു കൃഷിഭവന്‍ പരിധിയില്‍ പോലും വിതരണം നടത്താന്‍ കഴിയില്ളെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
രണ്ടാഴ്ചമുമ്പ് കൊല്ലയില്‍ പഞ്ചായത്തില്‍പ്പെട്ട ചില പ്രദേശങ്ങളില്‍ കൃഷിനാശം വിലയിരുത്താനത്തെിയ ഉദ്യോഗസ്ഥരെ കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെച്ചിരുന്നു. കൃഷിനാശം സംഭവിച്ചവര്‍ക്ക് മൂന്നുമാസത്തിനകം സഹായം വിതരണം ചെയ്യുമെന്ന കലക്ടറുടെ ഉറപ്പിന്മേലാണ് ഉദ്യോഗസ്ഥരെ വിട്ടത്.
സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട് നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാര തുക നല്‍കാന്‍ നടപടി സ്വീകരിക്കമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഹരിഹരവര്‍മ വധം: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍

Posted: 12 May 2014 11:57 PM PDT

തിരുവനന്തപുരം: ഹരിഹരവര്‍മ വധക്കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.കെ. സുജാത കണ്ടത്തെി. തലശ്ശേരി സ്വദേശികളായ ജിതേഷ്, രഖില്‍, കോഴിക്കോട് കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാകേഷ്, കൂര്‍ഗ് സ്വദേശി ജോസഫ് എന്നിവര്‍ക്കെതിരായ ശിക്ഷ കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. പ്രതികള്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വിലയിരുത്തി. ആറാം പ്രതി അഡ്വ. ഹരിദാസിനെ വെറുതെവിട്ടു.കൊലപാതകം, ഗൂഢാലോചന, അബോധാവസ്ഥയിലാക്കി പരിക്കേല്‍പ്പിക്കല്‍, കൊലപാതകത്തോട് കൂടിയ കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍, അസ്സലായി ഉപയോഗിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കണ്ടത്തെിയത്. ഹരിദാസ് പ്രതികളോടൊപ്പം ചേര്‍ന്നുവെന്ന് പൂര്‍ണമായി തെളിയിക്കാനായില്ളെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഇയാളെ വെറുതെവിട്ടത്. എന്നാല്‍, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാര്‍ പറഞ്ഞു.
2012 ഡിസംബര്‍ 24ന് വട്ടിയൂര്‍ക്കാവ് പുതൂര്‍ക്കോണത്ത് ഹരിദാസിന്‍െറ മകളുടെ വീട്ടില്‍വെച്ചാണ് ഹരിഹരവര്‍മ കൊല്ലപ്പെട്ടത്. വര്‍മയുടെ കൈവശമുണ്ടായിരുന്ന രത്നങ്ങള്‍ കവര്‍ച്ച ചെയ്യാനാണ് കൊലപ്പെടുത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ കുറ്റപത്രം സമര്‍പ്പിച്ച് സാഹചര്യത്തെളിവുകളുടെ പിന്‍ബലത്തില്‍ മാത്രമാണ് ഒരാള്‍ ഒഴികെയുള്ള മുഴുവന്‍ പ്രതികളെയും കുറ്റക്കാരെന്ന് കണ്ടത്തെിയത്.
ക്രൈം ഡിറ്റാച്ച്മെന്‍റ് അസി. കമീഷണര്‍ കെ.ഇ. ബൈജു, പേരൂര്‍ക്കട മുന്‍ സി.ഐ ആര്‍. പ്രതാപന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.

ജില്ലയില്‍ 45 കേന്ദ്രങ്ങളില്‍ റെയ്ഡ്; അഞ്ചുപേര്‍ അറസ്റ്റില്‍

Posted: 12 May 2014 11:51 PM PDT

തൃശൂര്‍: ബ്ളേഡ്മാഫിയക്കെതിരായ 'ഓപറേഷന്‍ കുബേര' റെയ്ഡിന്‍െറ രണ്ടാംദിനത്തില്‍ ജില്ലയില്‍ നിന്ന് അഞ്ചുപേര്‍ കൂടി അറസ്റ്റില്‍. ജില്ലയിലെ 45 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. അര ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു.
കര്‍ശന പരിശോധനയത്തെുടര്‍ന്ന് പല പണമിടപാടുകാരും സ്ഥാപനം താല്‍കാലികമായി പൂട്ടി മുങ്ങിയിരിക്കുകയാണ്. റൂറല്‍ പൊലീസിനു കീഴില്‍ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 32 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. വരന്തരപ്പിള്ളി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ നിന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് 13 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ വിയ്യൂര്‍, മണ്ണുത്തി പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് രണ്ടുപേരെയും അറസ്റ്റ് ചെയ്തു.
അമിത പലിശക്കു പണം കടംകൊടുക്കുന്ന പോട്ടോര്‍ അന്തിക്കാടന്‍ വീട്ടില്‍ ജോസിനെയാണ് (62) വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചെക്ക്ലീഫുകളും മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. എസ്.ഐ മോഹന്‍ദാസ്, എ.എസ്.ഐ ചന്ദ്രന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
അനധികൃത പണമിടപാട് നടത്തിയ മണ്ണുത്തി തോട്ടപ്പടിയില്‍ വെമ്പനാടന്‍ വീട്ടില്‍ റസാഖിനെയാണ് (38) മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണുത്തിയിലും പരിസരങ്ങളിലും അനധികൃതമായി പണമിടപാട് നടത്തിയിരുന്ന ഇയാളില്‍ നിന്ന് ബ്ളാങ്ക് ചെക്കുകളും, മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. മണ്ണുത്തി എസ്.ഐ ബെന്നി ജേക്കബിന്‍െറ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
വന്‍ ബ്ളേഡ് ഇടപാട് നടത്തിയ മാടവന കാര്യേഴുത്ത് രത്നാകരനെ (57) കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 50ാളം മുദ്രപ്പത്രങ്ങും പത്ത് ചെക്ക് ലീഫും പിടിച്ചെടുത്തു. എസ്.ഐ പി.കെ. പത്മരാജന്‍െറ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.
വരന്തരപ്പിള്ളിയില്‍ പൂര്‍ണിമ കുറീസ് ആന്‍ഡ് ലോണ്‍സ് സ്ഥാപന ഉടമ മുളക്കല്‍ മോഹന്‍ദാസിനെ വരന്തരപ്പിള്ളി എസ്.ഐ എന്‍.കെ കുമാരന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ആധാരങ്ങള്‍, ഓട്ടോറിക്ഷയുടെ ആര്‍.സി ബുക്കുകള്‍ എന്നിവ കണ്ടെടുത്തു.
പുതുക്കാട്ട് നടത്തിയ പരിശോധനയില്‍ ആമ്പല്ലൂര്‍ ചൈതന്യ ഹയര്‍പര്‍ച്ചേസ് മാനേജിങ് ഡയറക്ടര്‍ മണ്ണംപ്പേട്ട കരോട്ട് അഭീഷ്കുമാറിനെതിരെ കേസെടുത്തു. ഇയാള്‍ കാറില്‍ അനധികൃതമായി സൂക്ഷിച്ച 8500 രൂപയും മുദ്രപ്പത്രങ്ങളും വാഹനങ്ങളുടെ ആര്‍.സി ബുക്കുകളും കണ്ടെടുത്തു.
കയ്പമംഗലത്ത് അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ പൊലീസ് പരിശോധന നടത്തി. പല ബ്ളേഡുകാരും ഒളിവില്‍ പോയതായും സ്ഥാപനങ്ങള്‍ അടച്ചിട്ടതായും കണ്ടത്തെി. കൂരിക്കുഴി 18 മുറിയില്‍ സോപാനം ദാസ് എന്നയാളുടെ വീട്ടിലും മൂന്നുപീടിക ബീച്ച് റോഡിലെ വാമനം എന്‍റര്‍പ്രൈസസിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും പിടിച്ചെടുത്തിട്ടില്ല.
പണമിടപാട് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ളെന്ന് മതിലകം പൊലീസ് പറഞ്ഞു. കൂളിമുട്ടം കഴുവിലങ്ങില്‍ കഴിഞ്ഞ ദിവസം പിടിയിലായ എറാട്ടുവീട്ടില്‍ സജീവനെ(42) റിമാന്‍ഡ് ചെയ്തു.
പലിശക്കാരുടെ കേന്ദ്രങ്ങളില്‍ കാട്ടൂര്‍ പൊലീസ് പരിശോധന നടത്തി. വേണു വെള്ളാനി, പ്രവീണ്‍ കാരുമാത്ര, നിത്യാനന്ദന്‍ പൊഞ്ഞനം എന്നിവരുടെ വീടുകളിലും എടക്കുളത്തെ കാരുമാത്ര ഫൈനാന്‍സിലുമായിരുന്നു പരിശോധന. ഒന്നും പിടിച്ചെടുത്തിട്ടില്ല.
എടതിരിഞ്ഞി, പടിയൂര്‍, കാട്ടൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ചില ബ്ളേഡുകാരെ കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. എന്നാല്‍, കാട്ടൂരില്‍ ആരും പരാതി നല്‍കിയിട്ടില്ല.
മണത്തല, ഇരട്ടപ്പുഴ മേഖലകളില്‍ നടന്ന പരിശോധനയില്‍ കാല്‍ ലക്ഷം രൂപയും നിരവധി രേഖകളുമായി ഒരാള്‍ അറസ്റ്റില്‍. മറ്റൊരാള്‍ ഒളിവില്‍.
മണത്തല തെരുവത്ത് ചാലില്‍ ഹൈദ്രോസിനെയാണ് (48) എസ്.ഐ എം.കെ ഷാജിയുടെ നേതൃത്വത്തില്‍ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മേഖലയില്‍ അനധികൃതമായി പലിശക്ക് പണം നല്‍കുന്ന ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 25300 രൂപയും ഒപ്പ് മാത്രമുള്ള മുദ്രപ്പത്രങ്ങളും ചെക്ക് ലീഫുകളും പിടികൂടി. ഇരട്ടപ്പുഴയില്‍ തേച്ചന്‍ പുരയില്‍ ബിജുവിന്‍െറ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അയ്യായിരം രൂപയുള്‍പ്പെടെ മുദ്രപ്പത്രങ്ങളും ആധാരങ്ങളും പിടികൂടിയിട്ടുണ്ട്. ബിജു ഒളിവിലാണ്. മേഖലയില്‍ നിരവധി പേര്‍ അനധികൃതമായി പലിശക്ക് പണം നല്‍കുന്നുണ്ടെങ്കിലും പരാതി ലഭിക്കാത്തത് ഇവരുടെ ഇടപാടുകള്‍ക്ക് കരുത്ത് നല്‍കുകയാണ്. പരാതികളുണ്ടായാല്‍ തന്നെ പലിശക്കാരുടെ സ്വാധീനഫലമായി കേസുകള്‍ ഒത്തുതീര്‍ക്കുന്നതായും ആക്ഷേപമുണ്ട്.
തീരദേശത്ത് പലിശക്ക് പണം നല്‍കുന്നവരിലേറേയും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകരാണെന്നും ഇവരെ രക്ഷിക്കാന്‍ നേതാക്കള്‍ തന്നെ രംഗത്തിറങ്ങുകയാണെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം വടക്കേക്കാട് ആശുപത്രിയില്‍ പലിശക്കാരന്‍െറ മര്‍ദനമേറ്റ് ചികിത്സ തേടിയ യുവാവിനെ പലിശക്കാരനൊപ്പം സമീപിച്ചത് പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ഈ കേസും ഒത്തുതീര്‍പ്പാകുകയായിരുന്നു.

പകര്‍ച്ചവ്യാധി പ്രതിരോധം; ജില്ലയില്‍ ഊര്‍ജിത ശുചീകരണം

Posted: 12 May 2014 11:36 PM PDT

പത്തനംതിട്ട: പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ജില്ലയില്‍ മേയ് 19 മുതല്‍ 21 വരെ ഊര്‍ജിത ശുചീകരണം നടത്താന്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല പകര്‍ച്ചവ്യാധി പ്രതിരോധ കര്‍മ പരിപാടി രൂപവത്കരണ യോഗം തീരുമാനിച്ചു. റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്‍െറ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചായിരിക്കും ശുചീകരണം. പൊതുസ്ഥലങ്ങള്‍, ഓഫിസുകള്‍, വീടുകള്‍, ആശുപത്രികള്‍ എന്നിവ വൃത്തിയാക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ അതത് പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
രണ്ടാംഘട്ട ശുചീകരണത്തിന്‍െറ ഭാഗമായി മേയ് 22 മുതല്‍ 24 വരെ ജില്ലയിലെ ജലസ്രോതസ്സുകള്‍ ശുചീകരിക്കുകയും സാമ്പിളുകള്‍ പഠന വിധേയമാക്കുകയും ചെയ്യും. മൂന്നാംഘട്ട ശുചീകരണത്തിന്‍െറ ഭാഗമായി ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ എല്ലാ വെള്ളിയാഴ്ചയും സ്കൂളുകളും ശനിയാഴ്ച ഓഫിസുകളും ഞായറാഴ്ച വീടുകളും ശുചീകരിക്കും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേത് ഉള്‍പ്പെടെ ചുമതലപ്പെട്ട ഡോക്ടര്‍മാര്‍ മരുന്നുകളുടെ ആവശ്യകത ജില്ലാ മെഡിക്കല്‍ ഓഫിസറെ 24 മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജല അതോറിറ്റി കുടിവെള്ളത്തിന്‍െറ ഗുണനിലവാര പരിശോധന നടത്തുമ്പോള്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിനെ അറിയിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡ്തല ശുചിത്വ സമിതികള്‍ക്കും 25,000 രൂപ ലഭിക്കും. എന്‍.ആര്‍.എച്ച്.എം, ശുചിത്വ മിഷന്‍ എന്നിവയില്‍ നിന്നുള്ള 10000 രൂപ വീതവും പഞ്ചായത്തു തനതു ഫണ്ടില്‍ നിന്നുള്ള 5000 രൂപയും അടങ്ങുന്നതാണ് ഈ ധനസഹായം. തനതു ഫണ്ടില്‍നിന്ന് പണം അനുവദിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ തുക ഫലപ്രദമായി ശുചീകരണത്തിന് വിനിയോഗിക്കണം. കുടിവെള്ള ക്ഷാമമുള്ള പ്രദേശത്ത് ശുദ്ധജലം വിതരണം ചെയ്യുന്നതിന് കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്‍െറ ഗുണനിലവാരം ഉറപ്പാക്കണം.
വീടും പരിസരവും ശുചിയാക്കാന്‍ ശ്രദ്ധിക്കണം. ഓടകള്‍ വൃത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും. റബര്‍ തോട്ടങ്ങളില്‍ ടാപ്പിങ്ങിനു ശേഷം ചിരട്ട കമിഴ്ത്തിവെക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം മരുന്ന് കഴിക്കണമെന്നും മന്ത്രി പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനം വിജയിക്കുന്നതിന് എല്ലാവരും കൂട്ടായി യത്നിക്കണമെന്ന് കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്തുകളില്‍ അവലോകന യോഗം ചേര്‍ന്ന് പ്രവര്‍ത്തനം നടത്തണമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു.
കലക്ടറേറ്റ് ഉള്‍പ്പെടെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ഊര്‍ജിത ശുചീകരണത്തിന്‍െറ ഭാഗമായി വൃത്തിയാക്കണമെന്ന് കലക്ടര്‍ എസ്.ഹരികിഷോര്‍ നിര്‍ദേശിച്ചു.അഡ്വ.പഴകുളം മധു, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.ഗ്രേസി ഇത്താക്ക്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) ഡോ.ഷേര്‍ളി മാത്യു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ.സി.എസ്.പ്രദീപ്, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.എന്‍.വിദ്യാധരന്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.സൈജു ഹമീദ്, ഡോ.ടി.അനിതാകുമാരി, ഡോ.എല്‍.അനിതാകുമാരി എന്നിവര്‍ പങ്കെടുത്തു.

കണ്ണൂരില്‍ കള്ളവോട്ടു നടന്നതിന് തെളിവില്ലെന്ന് നളിനി നെറ്റോ

Posted: 12 May 2014 11:17 PM PDT

Image: 

തിരുവനന്തപുരം: കണ്ണൂരില്‍ കള്ളവോട്ടു നടന്നതിന് തെളിവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ. കള്ള വോട്ട് തടയുന്നതിനു വേണ്ടി പോളിങ് ബൂത്തകുളില്‍ കേന്ദ്ര സേനയും കാമറയുമുണ്ടായിരുന്നെന്നും അവര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  
 കളളവോട്ട് നടന്നെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായി പരിശോധിച്ചു. എന്നാല്‍ കള്ളവോട്ടിന് തെളിവു കിട്ടിയില്ളെന്നും അവര്‍ പറഞ്ഞു. ഇനിയും പരാതിയുള്ളവര്‍ക്ക് വോട്ടെണ്ണലിനു ശേഷം കോടതിയെ സമീപിക്കാമെന്നും അവര്‍ വ്യക്തമാക്കി.

ബ്ളേഡ് സംഘങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു

Posted: 12 May 2014 11:14 PM PDT

മുണ്ടക്കയം: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് മുണ്ടക്കയത്ത് പൊലീസ് തിങ്കളാഴ്ച പരിശോധന നടത്തി. വരിക്കാനി തോപ്പില്‍ കുഞ്ഞുമോന്‍െറ വീട്ടിലാണ് മുണ്ടക്കയം പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്.
പണമിടപാട് സംബന്ധിച്ച രേഖകളൊന്നും കണ്ടെടുക്കാനായില്ളെന്ന് പൊലീസ് പറഞ്ഞു.
മേഖലയില്‍ വ്യാപകമായി പലിശ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുള്ള പരാതി ഉയര്‍ന്നിരുന്നു. ഇതത്തേുടര്‍ന്നാണ് റെയ്ഡ് നടന്നത്.
വൈക്കം: അനധികൃത പണമിടപാട് കണ്ടത്തൊന്‍ മേഖലയില്‍ വ്യാപക പരിശോധന. അനധികൃത ചിട്ടി സ്ഥാപന ഉടമക്കെതിരെ കേസെടുത്തു.
തലയാഴത്ത് പ്രവര്‍ത്തിക്കുന്ന കൈലാസ് ചിറ്റ്സ് ആന്‍ഡ് ബിസിനസ് ലോണ്‍ എന്ന സ്ഥാപനം നടത്തുന്ന തലയാഴം സ്വദേശി രമേശ് പി.ദാസിനെതിരെയാണ്(40) പൊലീസ് കേസെടുത്തത്. അനധികൃത പണമിടപാട് സംബന്ധിച്ച് 14 രേഖകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. വൈക്കം എസ്.ഐ വി.വി. ബിബിന്‍െറ നേതൃത്വത്തിലാണ് പരിശോധന.
ചങ്ങനാശേരി: അനധികൃത പണമിടപാട് കണ്ടത്തെുന്നതിന് മേഖലയില്‍ ആറ് കേന്ദ്രങ്ങളില്‍ പൊലീസ് തിങ്കളാഴ്ച പരിശോധന നടത്തി.
ചങ്ങനാശേരി ടൗണ്‍, ആവണി, ഫാത്തിമാപുരം, തൃക്കൊടിത്താനം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
അനധികൃതമായി ഒന്നും കണ്ടത്തൊത്തതിനാല്‍ കേസെടുത്തിട്ടില്ളെന്ന് പൊലീസ് പറഞ്ഞു.
ഗാന്ധിനഗര്‍: അനധികൃത പണമിടപാട് നടത്തുന്നവരുടെ വീടുകളില്‍ പൊലീസ് റെയ്ഡ്.
മെഡിക്കല്‍ കോളജ് കാന്‍സര്‍ വാര്‍ഡിന് പിന്‍ഭാഗത്ത് താമസിക്കുന്ന വിപിന്‍ എന്ന മാര്‍ട്ടിന്‍ ജോസഫ്, അങ്ങാടി പള്ളിക്ക് സമീപം താമസിക്കുന്ന ജോയി തോമസ് (ജോയിമോന്‍) എന്നിവരുടെ വസതികളിലായിരുന്നു റെയ്ഡ്. ഗാന്ധിനഗര്‍ എസ്.ഐ ഇ.പി. റെജി, ഗ്രേഡ് എസ്.ഐ മിറാഷ് ജോണ്‍, സീനിയര്‍ സി.പി.ഒ സ്റ്റാന്‍റില്‍ ജോസഫ്, ഹരിഹരന്‍, വനിത പൊലീസ് നിഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പരിശോധനകളില്‍ അനധികൃതമായി ഒന്നും കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തത് 331 കോടി രൂപയും 225 ലക്ഷം ലിറ്റര്‍ മദ്യവും

Posted: 12 May 2014 11:07 PM PDT

Image: 

ന്യൂഡല്‍ഹി: 16ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 331കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. കള്ളപ്പണത്തിന് പുറമെ 225 ലക്ഷം ലിറ്റര്‍ മദ്യവും 1.85 ലക്ഷം കിലോഗ്രാം മയക്കുമരുന്നും പ്രചാരണത്തിന്‍െറ വിവിധ ഘട്ടങ്ങളില്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടിച്ചെടുത്തത് ആന്ധ്രാപ്രദേശില്‍ നിന്നാണ്. ഏകദേശം 153 കോടി രൂപ വരുമിത്. 28 കോടി രൂപ പിടിച്ചെടുത്ത കര്‍ണാടകയും 25.67 കോടി രൂപ പിടിച്ചെടുത്ത മഹരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

മയക്കുമരുന്ന് പിടിച്ചെടുത്ത സംസ്ഥാനങ്ങളില്‍ പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. 1.39 കിലോഗ്രാം. 24,000 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.

വിവിധ കുറ്റകൃത്യങ്ങളിലായി 13,642 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒമ്പത് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും നിരീക്ഷിക്കാന്‍ നാലംഗങ്ങള്‍ ഉള്‍പ്പെടുന്ന 20,349 ഫ്ളൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം സംഘങ്ങളെ നിയോഗിച്ചതായും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.
 

ക്ഷീര സംഘത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

Posted: 12 May 2014 10:59 PM PDT

പുതുക്കോട്: ക്ഷീരസംഘത്തില്‍ 15 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് സെക്രട്ടറി സുധാ രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച ചേര്‍ന്ന ഭരണസമിതി യോഗം സെക്രട്ടറിക്ക് എതിരെ കുറ്റാരോപണ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. ഓഡിറ്റില്‍ സഹകരിച്ചില്ളെന്ന പരാതിയും സെക്രട്ടറിക്ക് എതിരെയുണ്ട്.
2011-12, 12-13, 13-14 വര്‍ഷങ്ങളിലെ ഓഡിറ്റിലാണ് തിരിമറി കണ്ടത്തെിയത്. 2013-14 വര്‍ഷത്തെ ഓഡിറ്റ് നടക്കുന്നേയുള്ളു. ഇതേ തുടര്‍ന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഭരണസമിതിക്ക് സെക്രട്ടറിക്കെതിരെ നടപടി എടുക്കാന്‍ രണ്ട് തവണ കത്ത് നല്‍കിയിരുന്നു. സാമ്പത്തിക ക്രമക്കേടില്‍ ഭരണസമിതിക്ക് പങ്കുണ്ടെന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
2013-14 വര്‍ഷത്തെ സാമ്പത്തിക കണക്കെടുപ്പ് കൂടി നടന്നാലേ എത്രത്തോളം സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാകൂ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP