സ്വാഗതം
WELCOME

News Update..

Saturday, May 10, 2014

കല്‍ക്കരിപ്പാടം കുംഭകോണം: ബിര്‍ളക്കും പരേഖിനുമെതിരെ കുറ്റപത്രം Madhyamam News Feeds

കല്‍ക്കരിപ്പാടം കുംഭകോണം: ബിര്‍ളക്കും പരേഖിനുമെതിരെ കുറ്റപത്രം Madhyamam News Feeds

Link to

കല്‍ക്കരിപ്പാടം കുംഭകോണം: ബിര്‍ളക്കും പരേഖിനുമെതിരെ കുറ്റപത്രം

Posted: 10 May 2014 12:21 AM PDT

Image: 

ന്യൂഡല്‍ഹി: വിവാദമായ കല്‍ക്കരിപ്പാടം കുംഭകോണക്കേസില്‍ മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി പി.സി പരേഖ്, ആദിത്യബിര്‍ള ഗ്രൂപ്പിലെ കെ.എം ബിര്‍ള, കോണ്‍ഗ്രസ് എം.പിമാരായ ദശരി നാരായണ്‍ റാവു, നിവേദന്‍ ജിന്‍ഡല്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സിമെന്‍െറ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സാമ്പത്തിക ക്രമക്കേട് ആക്ട് പ്രകാരം 16 കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍  സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച എന്‍ഫോഴ്സിമെന്‍റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു.

കല്‍ക്കരിമന്ത്രാലയം മുന്‍ സെക്രട്ടറി പി.സി. പരേഖ് ഇതുസംബന്ധിച്ച് പുറത്തിറക്കിയ ‘ക്രൂസേഡര്‍ ഓര്‍ കോണ്‍സ്പിറേറ്റര്‍? കോള്‍ഗേറ്റ് ആന്‍ഡ് അദര്‍ ട്രൂത്സ്’ എന്ന പുസ്തകം വിവാദമായിരുന്നു. സുപ്രീംകോടതിയുടെ മതിപ്പു നേടാനാണ് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ തന്നെ പ്രതിയാക്കിയിരിക്കുന്നതെന്ന്  പുസ്തകത്തില്‍ പരേഖ് ആരോപിച്ചിട്ടുണ്ട്. രാജ്യത്തിന് കോടികള്‍ നഷ്ടമാക്കിയ കല്‍ക്കരിപ്പാടം കുംഭകോണത്തില്‍, നിക്ഷിപ്ത താല്‍പര്യക്കാരുടെ അഴിമി തടയാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് കഴിഞ്ഞില്ളെന്ന് പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

 

നേതാക്കളുടെ പരസ്യപ്രസ്താവന തെറ്റ് -ആര്യാടന്‍

Posted: 10 May 2014 12:02 AM PDT

Image: 

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മദ്യനയത്തില്‍ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍്റെ നിലപാടിനോട് യോജിക്കുന്നതായും ആര്യാടന്‍ പറഞ്ഞു.
പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കോണ്‍ഗ്രസില്‍ പുകയുകയാണ്. മദ്യനയത്തില്‍ പ്രഖ്യാപിത നിലപാടില്‍ വിട്ടുവീഴ്ചക്കില്ളെന്നും സര്‍ക്കാരിന്‍്റെ മദ്യനയം  സംബന്ധിച്ച വിഷയങ്ങളില്‍ പരസ്യപ്രസ്താവനകള്‍ പാടില്ളെന്നുമുള്ള നിലപാടാണ് സുധീരന്‍്റേത്.

സര്‍ക്കാര്‍ ഉത്തരവ് നടപ്പായില്ല; റേഷന്‍ കാര്‍ഡില്‍ അനര്‍ഹര്‍ നിരവധി

Posted: 10 May 2014 12:00 AM PDT

മാനന്തവാടി: ഭക്ഷ്യ-പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു മൂലം സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്തതിനാല്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കുള്ള റേഷന്‍ കാര്‍ഡില്‍ അനര്‍ഹര്‍ തുടരുന്നു.
2013 മാര്‍ച്ച് 31നകം അനര്‍ഹരെ കണ്ടത്തെി ഒഴിവാക്കാന്‍ 2012 ഏപ്രില്‍ 27ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനായി റേഷന്‍ വ്യാപാരികളെ ഉള്‍പ്പെടുത്തി പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനങ്ങളൊന്നും രണ്ടു വര്‍ഷമായിട്ടും നടപ്പാക്കാനായില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആദായനികുതി അടക്കുന്നവര്‍, സ്വന്തമായി ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍, നാലുചക്ര വാഹനമുള്ളവര്‍ എന്നിവരെ എ.പി.എല്‍ ആയാണ് പരിഗണിക്കുന്നത്. എന്നാല്‍, ഈ വിഭാഗത്തിലുള്ള നിരവധി പേര്‍ ബി.പി.എല്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നുണ്ട്. അതേസമയം, കൂരയില്‍ താമസിക്കുന്നവരും ആദിവാസികളുമടക്കമുള്ള നിരവധി പേര്‍ക്ക് എ.പി.എല്‍ കാര്‍ഡാണ് ലഭിച്ചതും. ഇവര്‍ കൂടിയവിലക്കാണ് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നത്.
ജില്ലയില്‍ 2,04,850 റേഷന്‍ കാര്‍ഡുകളാണുള്ളത്. ഇതില്‍ 33,600 കുടുംബങ്ങള്‍ക്കാണ് ബി.പി.എല്‍ കാര്‍ഡുള്ളത്. ഇതില്‍ അനര്‍ഹരെ ഒഴിവാക്കിയാല്‍ അര്‍ഹരായ പുതിയ ആളുകള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കാനാകും. എ.പി.എല്‍ കാര്‍ഡ് ലഭിച്ചതിന്‍െറ പേരില്‍ ആദിവാസികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. അനര്‍ഹരെ കണ്ടത്തൊന്‍ റേഷന്‍കടകള്‍ കേന്ദ്രീകരിച്ച് അദാലത്ത് നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മുല്ലപ്പെരിയാര്‍: തമിഴ്നാട് വിദഗ്ധ സമിതി അംഗത്തെ പ്രഖ്യാപിച്ചു

Posted: 09 May 2014 11:53 PM PDT

Image: 

ചെന്നൈ: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയിലേക്കുള്ള അംഗത്തെ തമിഴ്നാട് പ്രഖ്യാപിച്ചു. കാവേരി ടെക്നിക്കല്‍ സ്കീം ചീഫ് ആര്‍. സുബ്രഹ്മണ്യത്തെയാണ് തമിഴ്നാട് നിര്‍ദേശിച്ചിരിക്കുന്നത്. സമിതിയിലേക്കുള്ള കേരളത്തിന്‍്റെ അംഗത്തെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍്റെ  ജലനിരപ്പ് 142 അടിയാക്കാനുള്ള നടപടി തമിഴ്നാട് ഉടന്‍ ആരംഭിക്കുമെന്നും ജയലളിത അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍്റെ നിലപാടില്‍  സംശയമുണ്ടെന്നും ജയലളിത പറഞ്ഞു.
 

അവര്‍ വിഴുപ്പലക്കല്‍ തുടരട്ടെ; നഗരവാസികളേ നമുക്ക് മലിനജലത്തില്‍ ‘നീന്താം’

Posted: 09 May 2014 11:51 PM PDT

കോഴിക്കോട്: ഓടകളില്‍ മാലിന്യം നിറഞ്ഞ് നഗരറോഡുകള്‍ മലിനജലത്തില്‍ മൂടിയിട്ടും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ തുനിയാതെ നഗരഭരണകര്‍ത്താക്കള്‍ വിഴുപ്പലക്കലുമായി മുന്നോട്ട്. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പതിവ് ഏറ്റുമുട്ടല്‍ നടത്തിയതല്ലാതെ വെള്ളപ്പൊക്ക വിഷയത്തില്‍ ഒരു പരിഹാരവും നിര്‍ദേശിക്കപ്പെട്ടില്ല. ഈ വര്‍ഷം നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഓടകളിലെ മാലിന്യം നീക്കാത്തതാണെന്ന പ്രതിപക്ഷാംഗത്തിന്‍െറ അടിയന്തര പ്രമേയം പോലും ചര്‍ച്ചക്കെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. നഗരസഭയെ പഴിപറഞ്ഞ് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത് മുന്‍കൂട്ടി അറിഞ്ഞ ഭരണപക്ഷം, അതിനെ റാഞ്ചാന്‍ ഒറ്റക്കെട്ടായി നിന്നതിനും കൗണ്‍സില്‍ ഹാള്‍ സാക്ഷിയായി.
ഓടയിലെ മാലിന്യം നീക്കാനുള്ള വാര്‍ഡ് ഫണ്ട് അനുവദിക്കുന്നതിലും രാഷ്ട്രീയം കലര്‍ന്നതിനാല്‍, മഴ കഴിയുംവരെ ഓട ശുചീകരിക്കില്ളെന്ന് ഏറക്കുറെ ഉറപ്പായി. ഭരണപക്ഷാംഗത്തിന്‍െറ വാര്‍ഡിലെ ഓടകളത്രയും വാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ശുചീകരിച്ചതായും തൊട്ടടുത്ത തന്‍െറ വാര്‍ഡില്‍ ഫണ്ട് ലഭിച്ചില്ളെന്നും പ്രതിപക്ഷാംഗം പി.വി. അവറാന്‍ വേദനയോടെയാണ് കൗണ്‍സിലില്‍ പ്രതികരിച്ചത്. ഓട ശുചീകരിച്ചതിനാല്‍ തൊട്ടടുത്ത വാര്‍ഡിലെ മലിനജലംകൂടി തന്‍െറ വാര്‍ഡില്‍ ഒഴുകിയത്തെുന്നതായി അവറാന്‍ പരിതപിച്ചതിനെ മേയര്‍ പുഞ്ചിരിയോടെയാണ് നേരിട്ടത്.കഴിഞ്ഞ രണ്ടുദിവസമായി നഗരത്തിലുണ്ടായ 'വെള്ളപ്പൊക്കം' കൗണ്‍സിലില്‍ ഉന്നയിക്കപ്പെടുമെന്ന് മുന്‍കൂട്ടി കണ്ട അധികൃതര്‍ 'മഴക്കാല പൂര്‍വശുചിത്വ കാമ്പയിന്‍െറ' വിശദമായ നോട്ടീസുമായാണ് ഇന്നലെ കൗണ്‍സിലില്‍ എത്തിയത്. ഏപ്രില്‍ 28 ന്‍െറ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത കര്‍മ പരിപാടികള്‍ നോട്ടീസില്‍ വിശദീകരിച്ചിട്ടുണ്ട്.
കാലവര്‍ഷം മുന്നില്‍ക്കണ്ട് ഓട ശുചീകരണത്തിനുള്ള വാര്‍ഡ് ഫണ്ട് കഴിഞ്ഞ ഫെബ്രുവരി മുതല്‍ തങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നല്‍കാന്‍ ആരോഗ്യ സ്ഥിരം സമിതി തയാറായില്ളെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
ഇക്കാര്യം ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ പല തവണ ആവര്‍ത്തിച്ചെങ്കിലും കുറ്റം സംസ്ഥാന സര്‍ക്കാറിന്‍െറ തലയില്‍ വെച്ചുകെട്ടാനാണ് ഭരണപക്ഷത്തെ ചിലര്‍ ശ്രമിച്ചത്. നഗരസഭയിലെ കുറവുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ എല്ലാ കുറ്റവും സര്‍ക്കാറിനുമേല്‍ ആരോപിക്കുന്നതിലാണ് ചില ഭരണപക്ഷ അംഗങ്ങള്‍ക്ക് താല്‍പര്യം.
വാര്‍ഡ് ഫണ്ട് യഥാസമയം ലഭിക്കാത്തതിനാല്‍ പണം വായ്പയെടുത്ത് സ്വന്തം വാര്‍ഡിലെ ഓട ശുചീകരിച്ച കൗണ്‍സിലര്‍മാരുമുണ്ട്. പ്രതിപക്ഷ കൗണ്‍സിലര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ നടത്തുന്ന പ്രസംഗങ്ങള്‍ അതേപടി വാര്‍ത്തയാക്കുന്ന പത്രങ്ങള്‍ തങ്ങളുടെ ഒരു വരിപോലും കൊടുക്കുന്നില്ളെന്നാണ് ഇന്നലെ ഒരു ഭരണപക്ഷ കൗണ്‍സിലര്‍ പ്രസംഗിച്ചത്.

രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ ബിസ്മില്ലാഖാന്‍െറ കുടുംബവും

Posted: 09 May 2014 11:48 PM PDT

Image: 

വാരാണസി: വാരാണസിയില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ ഉസ്താദ് ബിസമില്ലാഖാന്‍െറ കുടുംബത്തിന്‍െറ പിന്തുണ. റോഡ്ഷോയില്‍ ബിസ്മില്ലാഖാന്‍െറ കുടുംബവും പങ്കെടുത്തു. നേരത്തെ മോദിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടാനുള്ള ബി.ജെ.പിയുടെ അഭ്യര്‍ത്ഥന ഖാന്‍െറ കുടുംബം നിരസിച്ചിരുന്നു. തങ്ങളുടേത് കലാകുടുംബമാണെന്നും രാഷ്ട്രീയത്തില്‍ താല്പര്യമില്ളെന്നുമായിരുന്നു ബിസ്മില്ലാഖാന്‍റ മകന്‍ സമീദ് ഹുസൈന്‍ പ്രതികരിച്ചിരുന്നത്. അപ്രതീക്ഷിതമായാണ് ഇന്ന് ഖാന്‍െറ കുടുംബം രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ പങ്കെടുത്തത്.

 

ശീതകാല ക്യാമ്പുകള്‍ക്ക് വിരാമം; മരുഭൂമി ശുചീകരണം തുടങ്ങി

Posted: 09 May 2014 11:28 PM PDT

Image: 

ദുബൈ: തണുപ്പില്‍ നിന്ന് ചൂട് കാലാവസ്ഥയിലേക്ക് കടന്നതോടെ മരുഭൂമികളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വര്‍ഷത്തെ  ശീതകാല വിനോദ കേന്ദ്രങ്ങള്‍ക്ക് താല്‍കാലിക വിരാമമായി. ദുബൈ എമിറേറ്റിലെ 17 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 360 ശീതകാല വിനോദ ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ തണുപ്പ് കാലത്ത് ഒട്ടേറെ കുടുംബങ്ങളും ടൂര്‍ ഓപ്പറേറ്റര്‍മാരും മരുഭൂമികളില്‍ തമ്പുകള്‍ സ്ഥാപിക്കാറുണ്ട്. അല്‍ അംറാദി വാദി, അല്‍ വര്‍ഖ അഞ്ച്, മിര്‍ദിഫ്, ശബാക് വാദി, അല്‍ തായ്, യൂണിവേഴ്സിറ്റി സിറ്റി റോഡ് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.     
 സീസണ്‍ തീര്‍ന്നതോടെ ഇത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മരുഭൂമിയിലെ വിവിധ ഭാഗങ്ങള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ നഗരസഭ തുടക്കം കുറിച്ചു. ഇതിനായി അഞ്ച് സൂപ്പര്‍വൈസര്‍മാരും 50 തൊഴിലാളികളും അടങ്ങുന്ന സംഘത്തെ നിയോഗിച്ചതായി മാലിന്യ നിര്‍മാര്‍ജന വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് സൈഫി അറിയിച്ചു. 2013 നവംബര്‍ മുതല്‍ 2014 ഏപ്രില്‍ വരെയുള്ള സീസണ്‍ സമയങ്ങളിലായി 581 ടണ്‍ മാലിന്യമാണ് നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ ശേഖരിച്ചത്. പരിസ്ഥിതി സംരക്ഷണവും സന്ദര്‍ശകരുടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ട് കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിരുന്നു.ഇതിനായി രാപ്പകല്‍ ഭേദമന്യേ വളണ്ടിയര്‍മാരെ നിയോഗിച്ചിരുന്നു.നിര്‍ദേശങ്ങള്‍ നല്‍കുന്ന  3100 ലഘുലേഖകള്‍ വിതരണം ചെയ്തു. കൂടാതെ 4,500  മാലിന്യ കൊട്ടകളും സ്ഥാപിച്ചു.
    സീസണില്‍ വിവിധ രാജ്യക്കാര്‍ ഇവിടങ്ങളിലെ നിത്യ സന്ദര്‍ശകരാണ്. സന്ദര്‍ശകര്‍ ഒഴിവാക്കുന്ന ഭക്ഷണങ്ങളും മറ്റു വസ്തുക്കളും   അലക്ഷ്യമായി തള്ളുന്ന പ്രവണതയാണ് നിലവിലുള്ളത്. ഇതിനു മാറ്റം വരുത്താനാണ് ഇത്തവണ വിവിധ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചത്.അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം  മാലിന്യങ്ങള്‍ തള്ളാന്‍ പാടുള്ളൂവെന്നും കര്‍ശന നിര്‍ദേശം സഞ്ചാരികള്‍ക്ക് നല്‍കിയിരുന്നു. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സൗകര്യങ്ങളും ഇവിടങ്ങളിലെല്ലാം ഒരുക്കിയിരുന്നു.
വലിയൊരു ശതമാനം സന്ദര്‍ശകരും വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ ചെറിയ ശതമാനം ആളുകള്‍ അവ പുറത്തു കളയാതെ വ്യവസ്ഥാപിതമായി സംസ്കരിക്കുന്നവരാണെന്നും സൈഫി ചൂണ്ടിക്കാട്ടി.

പത്മനാഭസ്വാമിക്ഷേത്രം: നാലു മാസത്തെ നടവരവ് 18.96 ലക്ഷം

Posted: 09 May 2014 10:43 PM PDT

Image: 

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ  നടവരവ് കണക്കുകള്‍ പുറത്തുവിട്ടു. ക്ഷേത്രത്തില്‍  നാലു മാസത്തിനുള്ളില്‍  18.96 ലക്ഷം രൂപയാണ് നടവരവായി ലഭിച്ചിരിക്കുന്നത്. നാണയങ്ങളും വിദേശ കറന്‍സിയും മാത്രമാണ് എണ്ണിതിട്ടപ്പെടുത്തിയിരിക്കുന്നത്.  പുതുതായി നിയോഗിച്ച ഭരണസമിതിയാണ് കാണിക്കപ്പുരയിലെ വരവ് കണക്കെടുപ്പ് നടത്തിയത്്. ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കണക്കെടുപ്പ് ബുധനാഴ്ച തുടങ്ങും.

കോര്‍ണീഷിലെ ചൂണ്ടക്കാര്‍ക്ക് വെള്ളിയാഴ്ച ചാകര

Posted: 09 May 2014 10:42 PM PDT

Image: 

ദോഹ: അവധി ദിവസങ്ങളില്‍ നിരനിരയായിരുന്ന് ചൂണ്ടയിടുന്നവര്‍ കോര്‍ണീഷ് തീരത്തെ പുലര്‍കാല കാഴ്ചയാണ്. പല നാടുകളില്‍ നിന്ന് ഉപജീവനത്തിനത്തെിയ പ്രവാസികളുടെ പ്രധാന വിനോദങ്ങളിലൊന്ന്. ഒറ്റക്കും കൂട്ടായും ഇവിടെ വന്നിരുന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് കുട്ട നിറയെ മീനുകളുമായി മടങ്ങുന്നവരുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കോര്‍ണീഷിലെ സിമന്‍റ് പടവുകളില്‍ ഇങ്ങനെ നിരവധി പേരെ കാണാം. കുടുംബസമേതം ചൂണ്ടയിടാന്‍ വരുന്ന അറബ് വംശജരും ഫിലിപ്പിനോസും ഇക്കൂട്ടത്തിലുണ്ട്. പ്രവാസ ലോകത്ത് എന്തിനും ഏതിനും മുന്‍പന്തിയില്‍ കാണുന്ന മലയാളികള്‍ഇതിലും പിറകിലല്ല.
കോര്‍ണീഷില്‍ ഇന്നലെ പരിചയപ്പെട്ട മൂന്നംഗ സംഘത്തിലെ ആശാന്‍ കുന്നംകുളം സ്വദേശി അബൂബക്കറാണ്. ഇവര്‍ വെള്ളിയാഴ്ചകളില്‍ ഇവിടെ സ്ഥിരം കുറ്റികളാണ്. 37 വര്‍ഷമായി ഖത്തറിലുള്ള അബൂബക്കറിന്‍െറ കോര്‍ണീഷിലെ മീന്‍ വേട്ടക്കും അത്രതന്നെ പഴക്കമുണ്ട്. കുന്നംകുളത്ത് നിന്നുതന്നെയുള്ള ആരിഫും പാവറട്ടിക്കാരനായ മുദസിറുമാണ് ഇടംവലം കൂട്ടിനുള്ളത്. ഇന്നലെ ഇവര്‍ക്ക് ഗിര്‍ഗഫാന്‍ ഇനത്തിലുള്ള മീനുകളുടെ ‘ചാകര’യായിരുന്നു. ഒറ്റയും തെറ്റയുമായത്തെിയ കൊച്ചു ഷേരി മീനുകളും ചൂണ്ടയില്‍ കൊത്തി. ചൂണ്ടലുമായി ഇറങ്ങിയ ഉടനെ ചടപടായെന്ന് മീനുകള്‍ കുരുങ്ങിയെങ്കിലും നേരം കുറച്ച് പിന്നിട്ടപ്പോള്‍ ഒന്നും കൊത്താതെയായി. പിടിച്ച മീനുകളെ കാണാതായ വിവരം ഫ്ളാഷ് ന്യൂസായി പരന്നിട്ടുണ്ടാവുമെന്ന് മുദസിറിന്‍െറ കമന്‍റ്. എങ്കിലും, അപ്പോഴേക്കും ആശ്യത്തിനുള്ളത് പെട്ടിയിലായിരുന്നു.
പലതരം ചൂണ്ടകളും കണ്ണികളുമടക്കം സര്‍വസജ്ജമായിട്ടാണ് ഇവരുടെ വരവ്. അറബികളുടെ വിശേഷ മല്‍സ്യങ്ങളായ ഹമൂര്‍, ഷേരി, സാഫി, ഫസ്കര്‍ എന്നിവയെല്ലാം ഇഷ്ടംപോലെ കിട്ടാറുണ്ടെന്ന് ആരിഫ് സാക്ഷ്യപ്പെടുത്തുന്നു. വേലിയിറക്ക സമയമായതിനാല്‍, വെള്ളം കുറഞ്ഞതിനാലാണ് ഇന്നലെ മീനുകള്‍ കുറഞ്ഞത്. സാഫി ഇനത്തില്‍പെട്ട മീനുകളൊക്കെ കയറിവരുന്ന ദിവസം ശരിക്കും ചാകര തന്നെയായിരിക്കും. മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നോ മാളുകളില്‍ നിന്നോ വാങ്ങുന്ന ചെറിയ ചെമ്മീനാണ് ചൂണ്ടയില്‍ കോര്‍ത്തിടുന്നത്. ഇവിടെ ചെമ്മീന് കിലോക്ക് 52 റിയാല്‍ വരെയാകുമെന്നതിനാല്‍ നാട്ടില്‍ നിന്ന് മുദസിറിന്‍െറ ബന്ധുക്കള്‍ വന്നപ്പോള്‍ രണ്ട് മൂന്ന് കിലോ ചെമ്മീന്‍ കൊണ്ടുവരാന്‍ ചട്ടംകെട്ടി. അതാണ് ഇന്നലെ ഗിര്‍ഗഫാനുകള്‍ക്ക് ഇരയായത്. പലതരം മീനുകള്‍ക്കുമായി ഇനം തിരിച്ചുള്ള ചൂണ്ടലുകളുണ്ട്. സാഫി മീനുകള്‍ക്കാണ് ഏറ്റവും ചെറിയ ചൂണ്ടക്കൊളുത്ത് വേണ്ടത്. ഒരുദിവസം വലിയ ചൂണ്ടലിട്ടപ്പോള്‍ 28 കിലോയുള്ള തിരണ്ടി മല്‍സ്യമാണ് കൊത്തിയത്. വാഹനത്തിന് പിറകില്‍ കെട്ടിവലിച്ചാണ് അതിനെ കരക്കത്തെിച്ചതെന്ന് മൂവര്‍സംഘം പറഞ്ഞു. മീനുകളൊന്നും കൊത്താതായതോടെ സാമഗ്രികളെല്ലാം ചെറിയ പെട്ടിയിലാക്കി, കിട്ടിയ മീനുകളുമായി സംഘം ആരിഫിന്‍െറ താമസസ്ഥലത്തേക്ക്. പിടിച്ചയുടന്‍ തന്നെ അടുക്കളയില്‍ കയറി പാകമാക്കിയ ശേഷം ഉപ്പും മുളകും ചേരുവകളുമെല്ലാം പുരട്ടി അധികം എണ്ണയിലല്ലാതെ വറുത്തെടുത്ത് കഴിക്കാറാണ് പതിവ്. ഇന്നലെയും അത് തെറ്റിച്ചില്ല. രാവിലെ അഞ്ചു മണിയോടെ പിടിച്ചുതുടങ്ങിയ മീനുകളെല്ലാം ഏഴ് മണിയാവുമ്പോഴേക്കും ഖുബൂസിനൊപ്പം അകത്താക്കി സംഘം പിരിഞ്ഞു. മൂവര്‍ സംഘത്തിന് നാട്ടില്‍ നിന്നുതന്നെയുള്ള താല്‍പര്യമാണ് മീന്‍പിടിത്തത്തോട്. ആറ് മാസത്തെ അവധിക്ക് പോയാല്‍ അത്രയും കാലം കുളത്തില്‍ തന്നെയായിരിക്കുമെന്ന് അബൂബക്കര്‍ തമാശയായി പറഞ്ഞു. 20 വര്‍ഷം ഖത്തര്‍ മിലിട്ടറിയില്‍ ജോലി ചെയ്ത അദ്ദേഹമിപ്പോള്‍ അല്‍ സദ്ദിലുള്ള വ്യാപാര സ്ഥാപനത്തിലാണ് ജോലി നോക്കുന്നത്. മുദസിറിന് ഖത്തര്‍ എയര്‍വേസിലാണ് ജോലി. 17 വര്‍ഷമായി ഖത്തറിലുള്ള ആരിഫ് ഇപ്പോള്‍ കേബിള്‍ ജോലി ചെയ്യുന്നു.    
നേരം പരപരാ വെളുത്തിട്ടും കോര്‍ണീഷ് കടലിടുക്കില്‍ ചൂണ്ടയുമായി മീന്‍ കാത്തിരിക്കുന്നവര്‍ ഏറെയുണ്ടായിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് തന്നെയത്തെിയ പര്‍ദയണിഞ്ഞ സ്ത്രീകളടക്കമുള്ള ഈജിപ്ഷ്യന്‍ കുടുംബം നേരം പുലര്‍ന്ന് ഏറെയായിട്ടും ഉല്‍സാഹത്തോടെ ചൂണ്ടയിടല്‍ തുടരുകയാണ്. നേപ്പാള്‍ സ്വദേശിയായ നകീര്‍ത്തന് കിട്ടിയത് അധികവും സാഫി ഇനത്തിലുള്ള ചെറിയ മീനുകളാണ്. കഴിഞ്ഞ ആഴ്ച കിട്ടിയതൊക്കെ ‘ബഡാ മച്ലി’കളായിരുന്നുവെന്ന് നകീര്‍ത്തന്‍.
എ.കെ. 47 തോക്ക് ഓര്‍മ്മിപ്പിക്കുന്ന രണ്ട് വന്‍ ചൂണ്ടലുകളുമായത്തെിയ ഫിലിപ്പീന്‍സ് സ്വദേശി അര്‍മാനെ നേരം വൈകിയത്തെിയതിനാലാവം മീനുകള്‍ വേണ്ടത്ര ഗൗനിച്ചില്ല. ആദ്യമായാണ് കോര്‍ണീഷില്‍ ചൂണ്ടയിടാന്‍ വരുന്നതെന്നും വക്റ ബീച്ചിലാണ് സാധാരണ പോകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്തോ-ബഹ്റൈന്‍ ഹെറിറ്റേജ് ഫെസ്റ്റിവെല്‍ ശ്രദ്ധേയമായി

Posted: 09 May 2014 10:25 PM PDT

Image: 

മനാമ: ഇന്തോ-ബഹ്റൈന്‍ ഹെറിറ്റേജ് ഫെസ്റ്റിന്‍െറ ഭാഗമായി ഇന്ത്യന്‍ സ്കൂളില്‍ നടന്ന ഇന്തോ-ബഹ്റൈന്‍ സാംസ്കാരിക പൈതൃകങ്ങളുടെ ഒത്തുചേരല്‍ ശ്രദ്ധേയമായി. ഇന്ത്യയുടെയും ബഹ്റൈന്‍െറയും സമ്പന്നമായ കലാ രൂപങ്ങളെ രംഗത്തവതരിപ്പിച്ചാണ് ഇന്തോ-ബഹ്റൈന്‍ ഹെറിറ്റേജ് ഫെസ്റ്റിന്‍െറ വേദികളുണര്‍ന്നത്. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.വി. ദക്ഷിണാമൂര്‍ത്തി പൈതൃകോത്സവം ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ബഹ്റൈനും തമ്മില്‍ ദീര്‍ഘകാലത്തെ സാമൂഹിക, സാംസ്കാരിക ബന്ധമുണ്ട്. മതസൗഹാര്‍ദത്തിന്‍െറ പ്രാധാന്യം വളരെ കൂടിയ കാലമാണിത്. ജാതി ചിന്തക്ക് അതീതമായി മനുഷ്യന്‍ എന്ന ഒറ്റ പ്രമേയത്തിലേക്ക് എത്തിച്ചേരണമെന്ന സാഹചര്യമാണ് ലോകത്ത് ഇന്നുള്ളത്. ഇത്തരം പരിപാടികള്‍ അതിന് മുതല്‍കൂട്ടാകും. ഉപജീവനത്തിനായി പ്രവാസികളായ മലയാളികള്‍ ഇത്തരം സാംസ്കാരിക പരിപാടികളുടെ പങ്കാളിത്തം വഹിക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘാടക സമിതി ചെയര്‍മാന്‍ എബ്രഹാം ജോണ്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി.വി. നാരായണന്‍ സംസാരിച്ചു. ജോസ് കൈതാരത്ത് സ്വാഗതവും ജോര്‍ജ് വര്‍ഗീസ് നന്ദിയും പറഞ്ഞു.
ഫെസ്റ്റിന്‍െറ ഭാഗമായി രാവിലെ മുതല്‍ രണ്ടു ഗ്രൂപ്പുകളിലായി കുട്ടികള്‍ക്ക് ചിത്ര രചന മത്സരം നടന്നു. തുടര്‍ന്ന് ജഷന്‍ മാള്‍ ഓഡിറ്റോറിയത്തില്‍ ബഹ്റൈനിലെയും സൗദിയിലെയും വിവിധ കലാകാരന്‍മാര്‍ വര്‍ണാഭമായ നൃത്ത രൂപങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ചഅറബിക് ഡാന്‍സ്, ഭരതനാട്യം, ഫിലിം സോംഗ്, ബബിത ചെട്ട്യാര്‍ അവതരിപ്പിച്ച ഗുജറാത്തി ഡാന്‍സ്, കാര്‍ത്തികയുടെ കുച്ചുപ്പുടി, ഷിഫ അജിതിന്‍െറ എന്‍െറ കേരളം, ശ്രീനേശ് ശ്രീനിവാസന്‍ ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം, ഷീന ചന്ദ്രദാസ് ചിട്ടപ്പെടുത്തിയ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, പ്രതിഭ വനിതാ വേദിയുടെ തിരുവാതിര, ബഹ്റൈന്‍ കേരളീയ സമാജം കലാവിഭാഗത്തിന്‍െറ നാടോടി നൃത്തം തുടങ്ങിയവയും അരങ്ങേറി. ബഹ്റൈന്‍ അര്‍ധ സൊസൈറ്റിയിലെ 40 അംഗ കലാകാരന്‍മാരുടെ നൃത്ത പരിപാടിയുമുണ്ടായിരുന്നു. പൊതുസമ്മേളനത്തില്‍ പ്രശസ്ത നടന്‍ മമ്മുട്ടി മുഖ്യാതിഥിയായിരുന്നു. ഐ.ടി.എല്‍-ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സിദ്ദീഖ് അഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. ഹരിഹരന്‍െറ നേതൃത്വത്തില്‍ സംഗീത വിരുന്നുമുണ്ടായിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP