സ്വാഗതം
WELCOME

News Update..

Sunday, May 11, 2014

ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം Madhyamam News Feeds

ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം Madhyamam News Feeds

Link to

ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം

Posted: 11 May 2014 12:54 AM PDT

Image: 

ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖല 11ലുണ്ടായ വന്‍ തീപിടിത്തത്തില്‍ കമ്പനിയുടെ നാല് ഗുദാമുകള്‍ കത്തിനശിച്ചു. സിറിയക്കാരന്‍െറ ഉടമസ്ഥതയിലുള്ള മുഫാഖ് ആല്‍ ഗദ്ദാ എന്ന സ്ഥാപനത്തിന്‍െറ ഗുദാമുകളാണ് ചാരമായത്. കോടികളുടെ നാശനഷ്ടം കണക്കാക്കുന്നു. ആളപായമില്ല. അപകട കാരണം വ്യക്തമായിട്ടില്ല.
ശനിയാഴ്ച രാവിലെ ആറുമണിക്ക് ശേഷമായിരുന്നു അപകടം. ഷാര്‍ജ, ദുബൈ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ഡിഫന്‍സ് വിഭാഗങ്ങള്‍ മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് തീയണച്ചത്. ശനിയാഴ്ച രാത്രിയായിട്ടും തീ പൂര്‍ണമായി അണഞ്ഞിട്ടില്ല. തുടര്‍ അപകടങ്ങള്‍ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകടം വിതച്ചതെന്ന് സംശയിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് മേഖലയിലെ റോഡുകളില്‍ ശക്തമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തീയും പുകയും വളരെ അകലേക്ക് പോലും കാണാന്‍ കഴിഞ്ഞിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ദുബൈ- ഷാര്‍ജ അതിര്‍ത്തിയിലെ ഷാര്‍ജ റിങ് റോഡിനും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും സമീപത്താണ് കത്തിയ സ്ഥാപനമുള്ളത്. 70ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ 30ഓളം പേര്‍ മലയാളികളാണ്. അപകട സമയത്ത് ഗുദാമിനകത്ത് തൊഴിലാളികള്‍ ഉണ്ടായിരുന്നില്ളെന്നാണ് സമീപത്തുള്ളവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞത്. ടയര്‍, പെയിന്‍റ്, വാഹനങ്ങളുടെ സാധന സാമഗ്രികള്‍, രാസവസ്തുക്കള്‍ എന്നിവയാണ് ഗുദാമുകളില്‍ ഉണ്ടായിരുന്നത്. നാല് ഗുദാമുകളാണ് കമ്പനിക്കുള്ളത്. ഇവക്ക് പുറമേ 100ഓളം കണ്ടെയ്നറുകളിലും സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. അപകടത്തില്‍ ഇവയെല്ലാം കത്തിനശിച്ചിട്ടുണ്ട്. ഗുദാമിലുണ്ടായിരുന്ന രാസവസ്തുക്കള്‍ നിറച്ച ലോഹ പാത്രങ്ങള്‍ പൊട്ടിത്തെറിച്ച് സമീപത്താകെ ചിതറി വീണത് ജനങ്ങളില്‍ ഭീതി ഉണര്‍ത്തി. അപകടം മണത്തറിഞ്ഞ പൊലീസ് മേഖലയില്‍ നിന്ന് ആളുകളെ മാറ്റി നിര്‍ത്തിയത് കാരണമാണ് ഇവ ദേഹത്ത് വീണുള്ള അപകടങ്ങള്‍ ഒഴിവായത്.
ശക്തമായ പുകയും തീയും കാരണം സമീപഭാഗങ്ങളില്‍ നിന്നെല്ലാം ജനങ്ങള്‍ സ്വമേധയാ സ്ഥലം കാലിയാക്കിയിരുന്നു. ദുബൈ ഭാഗത്ത് പോലും നില്‍ക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു അപകടം നടന്ന ഭാഗത്ത് തീ ആളിക്കത്തിയിരുന്നത്. ഗുദാമിന്‍െറ മേല്‍ക്കൂരയും പാര്‍ശ്വങ്ങളും പൊതിഞ്ഞ തകര ഷീറ്റുകള്‍ ഉരുകി ഒലിക്കുകയായിരുന്നു. സമീപത്തെ മറ്റ് കമ്പനികളുടെ ഗുദാമുകളിലേക്ക് തീ പടര്‍ന്നിട്ടില്ല. ഈ ഭാഗങ്ങളില്‍ സൂക്ഷിച്ചിരുന്ന, എളുപ്പത്തില്‍ കത്താന്‍ സാധ്യതയുള്ള വസ്തുക്കള്‍ തൊഴിലാളികള്‍ ഫോര്‍ക്ക് ലിഫ്റ്റ് ഉപയോഗിച്ച് വേഗം നീക്കം ചെയ്തിരുന്നു. അപകടം നടന്ന ഗുദാമുകളില്‍ നിന്ന് തൊഴിലാളികള്‍ വലിയ ടയറുകളും മറ്റും പുറത്തേക്കത്തെിച്ചിരുന്നു. ഇവയിലേക്ക് തീ പടരാതിരിക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ ശ്രദ്ധിച്ചത് കാരണം ഗുദാമിലെ സാധനങ്ങളില്‍ ചിലത് രക്ഷപ്പെടുത്താനായതായി ഇവിടെ ജോലി ചെയ്യുന്ന മലയാളികള്‍ പറഞ്ഞു. കൊടും ചൂടും തീയും പുകയും സഹിക്കാനാവാതെ ചിലര്‍ക്ക് തളര്‍ച്ചയുണ്ടായി.
പാരാമെഡിക്കല്‍ സംഘത്തിന്‍െറ സേവനം അപകട സ്ഥലത്ത് ഏര്‍പ്പെടുത്തിയതിനാല്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടായില്ല. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വികസനവുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ അപകടം നടന്ന ഗുദാമുകളുടെ പുറകുവശത്തേക്ക് സിവില്‍ഡിഫന്‍സ് വാഹനങ്ങള്‍ക്ക് എത്താന്‍ പ്രയാസം നേരിട്ടിരുന്നു. ഇതാണ് തീ പടരാന്‍ കാരണമായതെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ വ്യവസായ മേഖല മൂന്നില്‍ തുടര്‍ച്ചയായുണ്ടായ രണ്ട് അഗ്നിബാധകളില്‍ കോടികളുടെ ഉല്‍പന്നങ്ങള്‍ കത്തിച്ചാമ്പലായിരുന്നു.
അതിന്‍െറ പുക പടലങ്ങള്‍ ഇപ്പോഴും അണഞ്ഞിട്ടില്ല. അതിന് മുമ്പേ മൂന്നാമത്തെ അപകടവും നടന്നതോടെ ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ ഭീതിയിലാണ്. ചൂടുകാലത്ത് ഇത്തരം അപകടങ്ങള്‍ പതിവാണെങ്കിലും ഇത്രയും വ്യാപകമാകാറില്ളെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സഹപ്രവര്‍ത്തകരെല്ലാം ചിന്നിച്ചിതറി; അപകടത്തിന്‍െറ നടുക്കം വിട്ടുമാറാതെ രാജു

Posted: 11 May 2014 12:37 AM PDT

Image: 

ദുബൈ: വര്‍ഷങ്ങളായി തന്നോടൊപ്പം ഉണ്ടും ഉറങ്ങിയും പണിയെടുത്തുകൊണ്ടിരിക്കുന്ന സഹപ്രവര്‍ത്തകര്‍ ഒരൊറ്റ നിമിഷം കൊണ്ട് ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളായി കിടക്കുന്നത് കണ്ട ഞെട്ടലില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ല മലയാളിയായ രാജു വാസുക്കുട്ടി. തലനാരിഴക്ക് മരണത്തിന്‍െറ വായില്‍ നിന്ന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതിന് ദൈവത്തോട് ഉള്ളുരുകി നന്ദി പറയുകയാണിദ്ദേഹം.
ശനിയാഴ്ച രാവിലെ ദുബൈയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പത്തനംതിട്ട കോന്നി സ്വദേശി രാജു വാസുക്കുട്ടി (42) കഴിഞ്ഞതൊന്നും ഓര്‍ത്തെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതം തട്ടിയെടുക്കുമായിരുന്ന അപകടം ഒരു ദു:സ്വപ്നം പോലെ കണ്ട് ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വാഹനത്തില്‍ മലയാളിയായി ഇദ്ദേഹം മാത്രമാണ് ഉണ്ടായിരുനത്. ഒരു നിമിഷത്തെ ഡ്രൈവറുടെ അശ്രദ്ധയാണ് 14 പേരുടെ മരണത്തില്‍ കലാശിച്ചത്.  
ഉമ്മുല്‍ ഖുവൈനിലെ ലേബര്‍ സപൈ്ള സ്ഥാപനത്തിലെ വാഹനമാണ് എമിറേറ്റ്സ് റോഡില്‍ അപകടത്തില്‍ പെട്ടത്. ഏഴ് വര്‍ഷത്തോളമായി രാജു ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു. വര്‍ഷങ്ങളായി രാജുവിനോടൊപ്പം പണിയെടുക്കുന്ന പത്ത് ബീഹാര്‍ സ്വദേശികളും നാല് ബംഗ്ളാദേശ് സ്വദേശികളുമാണ് മരിച്ചത്. പരിക്കേറ്റ രണ്ട് ബംഗാളികളുടെ നില അതീവ ഗുരുതരമായി തുടരുന്നു.   
പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഉമ്മുല്‍ഖുവൈനിലെ കമ്പനി വക താമസസ്ഥലത്തുനിന്ന് 30 തൊഴിലാളികളെയുമായി കോസ്റ്റര്‍ മിനി ബസ് പുറപ്പെട്ടത്. ജബല്‍ അലിയിലെ ഫാബ് ടെക് ഇന്‍റര്‍നാഷണല്‍ എന്ന കമ്പനിയുടെ  നിര്‍മാണ സ്ഥലത്തേക്ക് നാല് വര്‍ഷത്തോളമായി രാജു അടക്കമുള്ള സംഘം ഇതുവഴി നിത്യ യാത്രക്കാരാണ്. പാകിസ്താന്‍ സ്വദേശിയാണ് മിനി ബസ് ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.  കൃത്യ സമയത്ത് നിര്‍മാണ സ്ഥലത്ത് എത്താന്‍ വേണ്ടി നല്ലവേഗതയിലായിരുന്നു. താമസ സ്ഥലത്ത് നിന്ന് പുലര്‍ച്ചെ എഴുന്നേറ്റ് പോരുന്നത് കൊണ്ട് തന്നെ രാജു അടക്കമുള്ള മിക്കവരും ഉറക്കത്തിലായിരുന്നു. പൊടുന്നനെയാണ് ഭീകരമായ ശബ്ദവും നിലവിളിയും കേള്‍ക്കുന്നത്. നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് നേരെ ബസ് പാഞ്ഞടുക്കുന്നത് കണ്ട് ഉറങ്ങാതിരുന്ന ചില തൊഴിലാളികള്‍ ഉറക്കെ ശബ്ദമുണ്ടാക്കിയെങ്കിലും ഞൊടിയിടയിലാണ് എല്ലാം സംഭവിച്ചതെന്ന് രാജു വാസുക്കുട്ടി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മിക്കവരും റോഡിലേക്ക് തെറിച്ചു വീണു. ഭീകര രംഗം കണ്ട് തലകറങ്ങിയ രാജുവിന് പിന്നെ ആശുപത്രിയില്‍ എത്തിയതാണ് ഓര്‍മയുള്ളത്. പുറത്തേക്ക് തെറിച്ചുവീണതിനെ തുടര്‍ന്ന് രാജുവിന് ഇടത്തേ കൈക്കും മുഖത്ത് വായ് ഭാഗത്തുമാണ് പരിക്ക്.
ബസിന്‍െറ വലതുഭാഗമാണ് ട്രക്കുമായി ഇടിച്ചത്. ആ ഭാഗത്ത് ഇരുന്നിരുന്നവരാണ് മരിച്ചവരെല്ലാം. രാജു ഡ്രൈവര്‍ക്ക് പുറകിലെ മൂന്നാമത്തെ സീറ്റിലായിരുന്നു. ഈ ഭാഗത്തിരുന്ന മിക്കവരും വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്നു. പൊലീസത്തെി വെട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടം നടന്ന സമയം കൂടുതല്‍ വാഹനങ്ങള്‍ റോഡില്‍ ഇല്ലാതിരുന്നതും തക്ക സമയത്ത് രക്ഷാ പ്രവര്‍ത്തകരത്തെിയതും  കൂടുതല്‍ മരണങ്ങള്‍  ഒഴിവാക്കി. ചിന്നി ചിതറി കിടക്കുന്ന ശരീര ഭാഗങ്ങളും ചോരക്കളമായ റോഡും പുക പടലവും  കൂട്ട നിലവിളിയുമെല്ലാമായിരുന്ന  ഭീകര രംഗം മറക്കാന്‍ ശ്രമിക്കുകയാണ് രാജു.
ഏഴ് വര്‍ഷം മുമ്പ് യു.എ.ഇയിലത്തെിയ  രാജു അന്നു മുതല്‍ ഈ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.  ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നത്തെിയത്. അപകട വിവരമറിഞ്ഞ് നാട്ടില്‍ നിന്ന് നിലക്കാത്ത ഫോണ്‍ വിളികളാണ് വരുന്നതെന്ന് രാജു പറഞ്ഞു.

മദ്യ വര്‍ജനം കോണ്‍ഗ്രസ് അജണ്ടയാക്കണം -സുധീരന്‍

Posted: 10 May 2014 11:55 PM PDT

Image: 

ഇരിങ്ങാലക്കുട: ഗാന്ധിജി വിഭാവനം ചെയ്ത മദ്യവിരുദ്ധ പ്രവര്‍ത്തനം കോണ്‍ഗ്രസ് അജണ്ടയായി നടപ്പാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ജലഹര്‍ ബാലജന വേദിയുടെ മൂന്നു ദിവസത്തെ സംസ്ഥാനതല സര്‍ഗാത്മക സഹവാസ ക്യാമ്പ് -കിളിക്കൂട്ടം- ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി മുക്ത പ്രവര്‍ത്തനം എല്ലാ രാഷ്ട്രീയ കക്ഷികളുടേയും പ്രധാന അജണ്ടയാവണം. ലഹരിക്കെതിരെ എല്ലാ പ്രസ്ഥാനങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

മക്കയിലെ മഴക്കെടുതി: അടിയന്തര സമിതിക്ക് ഗവര്‍ണറുടെ നിര്‍ദേശം

Posted: 10 May 2014 11:38 PM PDT

മക്ക: മഴയെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങള്‍ നിര്‍ണയിക്കാന്‍ അടിയന്തര സമിതി രൂപവത്കരിക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ മിശ്അലുബ്നു അബ്ദുല്ല നിര്‍ദേശം നല്‍കി. വ്യാഴാഴ്ച മക്കയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത· മഴയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയരുത്തുന്നതിന് വിളിച്ചുകൂട്ടിയ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. മക്ക ഡെവലപ്മെന്‍റ് അതോറിറ്റി, പൊലീസ് അധികൃതര്‍ എന്നിവരുമായി ഗവര്‍ണര്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. വിവിധ വകുപ്പുകളുമായി സഹകരിച്ച് ദുരിതത്തിലായവര്‍ക്ക് ആശ്വാസമേകാനും എത്രയും വേഗം സഹായങ്ങള്‍ നല്‍കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മഴക്കെടുതികള്‍ ഇല്ലാതാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതായി മക്ക മുനിസിപ്പാലിറ്റി മഴവെള്ള പദ്ധതി വിഭാഗം മേധാവി എന്‍ജിനീയര്‍ അഹ്മദ് അബ്ദുല്ല ആലു സൈദ് പറഞ്ഞു. മക്കയില്‍ 80 മുതല്‍ 100 മി. മീറ്റര്‍ വരെ മഴ വര്‍ഷത്തില്‍ പെയ്യാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറിനുള്ളില്‍ 50 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്.  ഇക്കാരണത്താലാണ് ഓവു ചാലുകള്‍ കവിഞ്ഞൊഴുകിയത്. ഫൈഹാഅ് റോഡിലാണ് മഴ കൂടുതല്‍ നാശമുണ്ടാക്കിയത്. സ്ഥലത്ത് ഗതാഗത വകുപ്പ് നടപ്പാക്കുന്ന പദ്ധതികളും മലമുകളില്‍ നിന്ന് വെള്ളം കുത്തിഒലിച്ചതും റോഡിന്‍െറ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകാന്‍ കാരണമായി. ഈ ഭാഗത്ത് മഴവെള്ളം തിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റോഡുകളിലെ കുഴികള്‍ മണ്ണിട്ട് മൂടാനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. മക്കയുടെ 60 ശതമാനം ഭാഗങ്ങളില്‍ മഴവെള്ളം തിരിച്ചുവിടുന്നതിനുള്ള ഓവുചാല്‍ പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലങ്ങളില്‍ പദ്ധതി പൂര്‍ത്തിയായിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, മക്കയുടെ വിവിധ ഭാഗങ്ങളില്‍ മഴവെള്ളം പമ്പ് ചെയ്തു ഒഴിവാക്കുന്നതിനും പാറക്കല്ലുകള്‍ നീക്കം ചെയ്യുന്നതിനും മുനിസിപ്പാലിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വിവിധ ഭാഗങ്ങളിലായി ജോലിക്കായി സൂപര്‍വൈസര്‍മാര്‍, തൊഴിലാളികള്‍ എന്നിങ്ങനെ 4000 പേരെ നിയോഗിച്ചതായി മുനിസിപ്പാലിറ്റി വക്താവ് ഉസാമ സൈതൂനി പറഞ്ഞു.
ഇവര്‍ക്കാവശ്യമായ പമ്പ്സെറ്റുകളും ടാങ്കര്‍ലോറികളും ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ശാരിഅ് ഹജ്ജ്, ഹയ്യ് ഉംറ, ശൗഖിയ തുടങ്ങി 24 സ്ഥലങ്ങളിലാണ് മഴ കൂടുതല്‍ നാശ നഷ്ടമുണ്ടാക്കിയത്. മഴയെ തുടര്‍ന്ന് സഹായംതേടി 260 ഫോണ്‍ വിളികളത്തെിയെന്നും കേടുപാടുകള്‍ സംഭവിച്ച 272 കാറുകള്‍ റോഡുകളില്‍ നിന്ന് എടുത്തു മാറ്റിയതായും മക്ക ട്രാഫിക് വക്താവ് കേണല്‍ അലി സഹ്റാനി അറിയിച്ചു.

മാവോയിസ്റ്റ് ആക്രമണം: ഏഴു പൊലീസുകാര്‍ കൊല്ലപ്പെട്ടു

Posted: 10 May 2014 11:30 PM PDT

Image: 

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ ഏഴു പൊലീസുകാര്‍  കൊല്ലപ്പെട്ടു.  ഗഡ്ചിരോലിയിലെ പാവിമുരാന്ദ ഗ്രാമത്തില്‍  ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് കുഴിബോംബ് സ്ഫോടനമുണ്ടായത്. പട്രോളിങ് കഴിഞ്ഞു മടങ്ങുകയായിരുന്ന  പൊലീസ് വാഹനത്തിനു  നേരെയായിരുന്നു  ആക്രമണം. സ്ഫോടനത്തില്‍ പൊലീസ് വാഹനം പൂര്‍ണമായും തകര്‍ന്നു.
 

 

അഞ്ചംഗ കുടുംബത്തിന്‍െറ ആത്മഹത്യ; നാലുപേര്‍ അറസ്റ്റില്‍

Posted: 10 May 2014 11:16 PM PDT

Image: 

തിരുവനന്തപുരം: പേരൂര്‍ക്കടക്ക് സമീപം കിഴക്കേമുക്കോലയില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബ്ളേഡ് മാഫിയ തലവന്‍ ബോംബ് കണ്ണന്‍, പലിശക്ക് പണമിടപാടുകള്‍ നടത്തുന്ന കല്ലയം ശ്രീകുമാര്‍, ഭാര്യ ഷിജില, അരുണ്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണന്‍, ശ്രീകുമാര്‍ എന്നിവരെ ശനിയാഴ്ച രാത്രിയും ഷിജിലയെ ഇന്ന് രാവിലെയുമാണ് കസ്റ്റഡിയിലെടുത്തത്.

മൃതദേഹത്തില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിന്‍െറ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കന്‍േറാണ്‍മെന്‍റ് അസിസ്റ്റന്‍റ് കമീഷണറുടെ മേല്‍നോട്ടത്തില്‍ പേരൂര്‍ക്കട സി.ഐ, മണ്ണന്തല എസ്.ഐ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സാമ്പത്തികബാധ്യതയെ തുടര്‍ന്ന് ഈഴക്കോട് ശിവജിനഗര്‍ ‘ശ്രീസായി’യില്‍ മനോഹരന്‍ ആശാരി, ഭാര്യ മഹേശ്വരി, മക്കളായ ബിജു, സജു, ബിജുവിന്‍െറ ഭാര്യ കൃഷ്ണേന്ദു എന്നിവരാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. ബേ്ളഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

കബനിയിലെ ജലത്തിനു വേണ്ടി തമിഴ്നാട് സുപ്രീംകോടതിയില്‍

Posted: 10 May 2014 11:01 PM PDT

Image: 

ന്യൂഡല്‍ഹി: കബനി നദിയില്‍ നിന്ന് കേരളം ഉപയോഗിക്കാത്ത ജലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയില്‍.
കാവേരി ട്രൈബ്യൂണല്‍ നിര്‍ദേശപ്രകാരം 21 ഖനയടി വെള്ളമാണ് കേരളം ഉപയോഗിക്കുന്നത് . ഇതില്‍ കേരളം ഉപയോഗിക്കാത്ത ജലം വിട്ടുനല്‍കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടിരിക്കുന്നത്.
കര്‍ണാടക ഏകപക്ഷീയമായി വെള്ളം ഉപയോഗിക്കുകയാണെന്നും  കാവേരി ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം കബനിയിലെ ജലത്തിന് തങ്ങള്‍ക്കും അവകാശമുണ്ടെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ തമിഴ്നാടിന്റെ പരിശോധന തുടങ്ങി

Posted: 10 May 2014 09:53 PM PDT

Image: 

കുമളി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് മുല്ലപ്പെരിയാര്‍ അണകെട്ടിന്‍്റെ പരിശോധന തുടങ്ങി. അണകെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നതിനു വേണ്ട  പ്രാഥമിക നടപടികള്‍ക്കായാണ് പരിശോധന നടത്തുന്നത്.  സ്പില്‍ വേയുടെ രണ്ടു ഷട്ടറുകള്‍ താഴ്ത്തിയാണ് പരിശോധന.
കഴിഞ്ഞ ദിവസം തന്നെ തമിഴ്നാട് ജലനിരപ്പ് ഉയര്‍ത്തുന്നതിനുള്ള പ്രാഭംഭ നടപടികള്‍ തുടങ്ങിയിരുന്നു. ഇതിന്‍്റെ ഭാഗമായി  അണക്കെട്ടിന് സമീപത്തെ സ്പില്‍വേയിലെ 13 ഷട്ടറുകള്‍ താഴ്ത്തിയിരുന്നു. ഇതിന് പുറമെ സ്പില്‍വെയിലും ബേബി ഡാമിലും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. 136 അടി പരമാവധി ജലനിരപ്പിനുശേഷം കേരളത്തിലേക്ക് വെള്ളം ഒഴുക്കിവിടുന്ന 13 സ്പില്‍വേയില്‍ ഒന്നിടവിട്ടാണ് 142 അടി അടയാളപ്പെടുത്തിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളത്തിന്‍്റെ അംഗത്തെ ഉള്‍പ്പെടുത്തിയശേഷമേ ജലനിലപ്പ് 142 അടിയാക്കൂ എന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നു. അതിനാല്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിന്‍്റെ ഭാഗമായുള്ള ക്ഷമതാ പരിശോധന മാത്രമാകും ഇപ്പോള്‍ നടക്കുന്നത്.  പരിശോധനയ്ക്കു ശേഷം ഷട്ടര്‍ വീണ്ടും തുറക്കും.

കാണാത്ത ലോകത്തോട് നിസാര്‍ പറയുന്നു ‘എന്‍െറ വായും നാട്ടുകാരുടെ കൈയുമാണീ ജീവിതം’

Posted: 10 May 2014 09:00 PM PDT

Image: 

വടകര: കണ്ണുകള്‍ വെളിച്ചം ചൊരിയാതിരുന്നിട്ടും സ്വന്തമായുള്ള കൊച്ചുകടയിലത്തെിയാല്‍ നിസാര്‍ കാഴ്ചയുള്ളവരെക്കാള്‍ മിടുക്കനായ വ്യാപാരിയാണ്. നാട്ടുകാര്‍ ആവശ്യപ്പെടുന്നവ പിഴവില്ലാതെ നല്‍കാന്‍ ഇവിടെ സഹായികളാരുമില്ല. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന ചോദ്യത്തിന് നിസാറിന്‍െറ ഉത്തരം ഇങ്ങനെ: ‘എന്‍െറ വായും നാട്ടുകാരുടെ കൈയുമാണീ ജീവിതം. ഏതെങ്കിലുമൊന്ന് പിഴച്ചാല്‍ എന്‍െറ ജീവിതം കുഴയും.’ അക്ഷരാര്‍ഥത്തില്‍ അതങ്ങനത്തെന്നെയാണുതാനും. വടകര താഴെ അങ്ങാടിയിലെ കോതിബസാര്‍ വലിയവളപ്പ് അങ്ങാടിയിലെ കുത്തിനീസ്റ്റോര്‍ എന്ന കടയിലിരുന്ന് ജീവിതം പറയുമ്പോള്‍ നിസാറിന്‍െറ കണക്കുകള്‍ പിഴക്കുന്നില്ല.
കുത്തിനീന്‍റവിട ഉമ്മറിന്‍െറയും ബീവിയുടെയും മകനായ നിസാറിന് ചെറുപ്പം മുതലേ കാഴ്ചക്ക് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. പ്രയാസങ്ങള്‍ക്കിടയിലും എട്ടാം ക്ളാസ്വരെ പഠിച്ചു. 15 വര്‍ഷം മുമ്പാണ് കാഴ്ച പൂര്‍ണമായി നഷ്ടമാകുന്നത്. തന്‍െറ കൂടപ്പിറപ്പുകള്‍ക്കും കാഴ്ചയുടെ പ്രശ്നങ്ങളുള്ളതായി നിസാര്‍ പറയുന്നു. സഹോദരങ്ങളായ ഹമീദിനും റസിയക്കും കാഴ്ച തീരെയില്ല. അഷ്റഫും ലത്തീഫും പവര്‍ ലെന്‍സിന്‍െറ സഹായത്തോടെയാണ് ലോകം കാണുന്നത്. ഹസീനയാണ് നിസാറിന്‍െറ ഭാര്യ.
കടയിലത്തെുന്നവര്‍ക്ക് ചോദിക്കുന്ന സാധനങ്ങള്‍ എളുപ്പം എടുത്തുകൊടുക്കുന്നതിനാല്‍ നിസാറിന്‍െറ അന്ധത എളുപ്പം മനസ്സിലാവുകയില്ല. കടയില്‍ ഒരോ സാധനത്തിനും കൃത്യമായ സ്ഥാനം കല്‍പിച്ചിരിക്കും. മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളുള്‍പ്പെടെ നല്‍കുന്നതിങ്ങനെയാണ്. മൊബൈല്‍ ഫോണ്‍ കമ്പനിയും തുകയും അനുസരിച്ച് വ്യത്യസ്ത സ്ഥാനങ്ങളില്‍ വെക്കും. പാന്‍റ്സിന്‍െറ പോക്കറ്റുവരെ ഒരോന്നിനായി വേര്‍തിരിക്കും. നോട്ടുകള്‍ തടവിനോക്കിയാണ് മനസ്സിലാക്കുന്നത്.
പുതിയ 50 പൈസ, ഒരുരൂപ, രണ്ടുരൂപ, അഞ്ചുരൂപ എന്നിവ ആളെ പറ്റിക്കുമെന്നാണ് നിസാറിന്‍െറ പക്ഷം. എന്നാല്‍, നാട്ടുകാര്‍ തന്നെ പറ്റിക്കില്ളെന്നാണ് നിസാറിന്‍െറ ഉറച്ച വിശ്വാസം. മുമ്പ് പലരും പറ്റിച്ചു. മേശയില്‍നിന്ന് പണം എണ്ണി ബാക്കികൊടുക്കുന്നതിനിടയില്‍ മോഷ്ടിച്ചു. റീചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ മൊബൈല്‍ ഫോണെടുത്തുപോയി. ഇപ്പോഴങ്ങനെയില്ല. നാട്ടുകാര്‍ ശ്രദ്ധിക്കും.
ഇപ്പോള്‍ താഴെ അങ്ങാടി വിട്ട് പുറത്തുപോവലും ചുരുക്കം. കടയില്‍ സാധനങ്ങള്‍ കൊണ്ടുവന്നാല്‍ അതെടുത്തുവെക്കാനും മറ്റും സുഹൃത്തുക്കളുണ്ടാകും. കീബോര്‍ഡ് തള്ളിനില്‍ക്കുന്ന മൊബൈല്‍ ഫോണായതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമാണെന്ന് നിസാര്‍ പറയുന്നു.
ശബ്ദം കേട്ടാല്‍തന്നെ ആളെ തിരിച്ചറിയും. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധമാര്‍ വരെയുള്ളവരുടെ ശബ്ദം മന$പാഠം. തമാശക്ക് ചെറുതായി ശബ്ദം മാറ്റിനോക്കിയാലും ആളെ പിടിക്കും. ഇനി വീട്ടില്‍ നിന്ന് കടയിലത്തെുന്നതിനും ചില കണക്കുകളുണ്ട് നിസാറിന്. 65 അടി നടന്നാല്‍ കടയിലത്തൊം. സമാനമായ ചില കണക്കുകളിലാണ് നിസാറിന്‍െറ ജീവിതം.

കത്തെഴുത്തുകാരി

Posted: 10 May 2014 08:33 PM PDT

Image: 

മൂക്കാതെ പഴുത്തവള്‍ എന്നാണ് ടി.എച്ച്. മുസ്തഫ വിശേഷിപ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍െറ പാരമ്പര്യമില്ലാത്തവള്‍ എന്നാവാം ഉദ്ദേശിച്ചത്. പാകമായി പഴുക്കാന്‍ എത്രകൊല്ലത്തെ പാരമ്പര്യം വേണമെന്ന് അറിയില്ല. 80കളുടെ തുടക്കത്തില്‍ കെ.എസ്.യുവിന്‍െറ നീലക്കൊടിയേന്തി വിദ്യാര്‍ഥിപ്രകടനത്തിലണിചേര്‍ന്ന മെലിഞ്ഞ പെണ്‍കുട്ടി പിന്നീട് കോണ്‍ഗ്രസിന്‍െറ നേതൃനിരയിലേക്ക് വളര്‍ന്നു. 42ാം വയസ്സില്‍ എ.ഐ.സി.സി ഭാരവാഹിയായ ആദ്യവനിതയാണ്. കോളജ് പഠനത്തിനുശേഷം രാഷ്ട്രീയം ഉപേക്ഷിച്ചില്ല. പെണ്ണുങ്ങള്‍ക്കു പറ്റിയ പണിയല്ല എന്ന് വിചാരിച്ച് പിന്തിരിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഇവിടെവരെയത്തെിയത്. പുരുഷമേധാവിത്വം കൊടികുത്തിവാഴുന്ന പാര്‍ട്ടിയാണ്. അവിടെ ചില ഒച്ചകള്‍ കേള്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതിലാണ് ഇപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍െറ ചാരിതാര്‍ഥ്യം. ജനങ്ങള്‍ കത്തെഴുത്ത് ഉപേക്ഷിച്ച കാലത്ത് കത്തെഴുതി എന്നതിലെ തെറ്റ് നമുക്ക് കണ്ടില്ളെന്നു നടിക്കാവുന്നതേയുള്ളൂ.
 ആരെയും ഭയമില്ല. ആരോടും ആരാധനയുമില്ല. കോണ്‍ഗ്രസിലെ വി.എസ് ആണ് വി.എം. സുധീരന്‍ എന്നൊക്കെ ചില മാധ്യമങ്ങള്‍ വിളിച്ചുപറയാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഒരു വിശുദ്ധപശുവാണ് സുധീരന്‍. തൊടാന്‍ പാടില്ല. പക്ഷേ, ഷാനിമോള്‍ തൊട്ടു. അത്യാവശ്യം നന്നായി പ്രകോപിപ്പിക്കുകയും ചെയ്തു. മദ്യലോബിയുടെ ആളെന്നാണ് സുധീരന്‍ തിരിച്ചടിച്ചത്. ഇവിടെ ഷാനിമോളിന്‍െറ വ്യക്തിത്വം രണ്ടുതരത്തിലുള്ള വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്. ഒന്ന്, ഷാനിമോള്‍ എല്ലാവര്‍ക്കുമറിയാവുന്നതുപോലെ ഒരു സ്ത്രീയാണ്. രണ്ട്, പേരു സൂചിപ്പിക്കുന്നതുപോലെ ന്യൂനപക്ഷ സമുദായാംഗമാണ്. ഈ രണ്ട് വ്യക്തിതലത്തിലും താന്‍ മുറിപ്പെട്ടുവെന്ന് അവര്‍ പറയുമ്പോള്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല എന്നു കാണാം. ഒരു സ്ത്രീക്ക് എന്തെങ്കിലും അഭിപ്രായം പറയാനുള്ള അവസരം പാര്‍ട്ടിയിലുണ്ടോ എന്നതാണ് ഇവിടെ ഉയരുന്ന ഒന്നാമത്തെ പ്രശ്നം. തനിക്ക് പണവും അധികാരവുമില്ലാത്തതിനാല്‍ നടപടിയുണ്ടാവാനുള്ള സാധ്യതയുണ്ട് എന്ന ഷാനിമോളിന്‍െറ പ്രസ്താവനയില്‍ പാര്‍ട്ടിയെ ഭരിക്കുന്ന പണം, അധികാരം, പുരുഷാധിപത്യം എന്നിവയെക്കുറിച്ചുള്ള പ്രകടമായ സൂചനകളുണ്ട്. പാര്‍ട്ടിനേതൃത്വത്തിന് കത്തെഴുതിയാല്‍ അന്വേഷണകമീഷനെ വെക്കുന്നത് എല്ലാവര്‍ക്കും ബാധകമായ കാര്യമാണോ എന്നത് പാര്‍ട്ടിചരിത്രം വെച്ച് പരിശോധിക്കേണ്ടതാണ്. കോണ്‍ഗ്രസ് കാറ്റും വെളിച്ചവും കടക്കുന്ന ഒരു പാര്‍ട്ടിയാണ്. അതിന്‍െറ വാതിലുകള്‍ എല്ലായ്പോഴും മലര്‍ക്കെ തുറന്നിട്ടിരിക്കും. ആര്‍ക്കും ഏതു നിമിഷവും കടന്നുവരാം. എപ്പോഴും ഇറങ്ങിപ്പോവാം. ആര്‍ക്കും ആരെയും എന്തും പറയാം. അപ്പോള്‍ പണവും അധികാരവുമില്ലാത്ത, പെണ്ണിന്, അതും ഒരു ന്യൂനപക്ഷ സമുദായാംഗത്തിന് മാത്രം ഇങ്ങനെയൊരു ഗതികേട് എന്തേ എന്നാണ് ഷാനിമോള്‍ ചോദിക്കുന്നത്. ആ ചോദ്യത്തില്‍ കാര്യമുണ്ടോ എന്ന് കോണ്‍ഗ്രസുകാര്‍ ചിന്തിക്കട്ടെ.
സ്വന്തം നാട്ടില്‍നിന്നുതന്നെയുണ്ട് തൊഴുത്തില്‍ക്കുത്ത്. ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റിന്‍െറ കണ്ണിലെ കരടാണ്. ആലപ്പുഴ ലോക്സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്‍െറ വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടില്ളെന്ന ആരോപണമാണ് എ.എ. ഷുക്കൂര്‍ ഉയര്‍ത്തിയത്. ആലപ്പുഴ മണ്ഡലത്തില്‍ എത്തിനോക്കുക പോലും ചെയ്തില്ല. സ്ഥാനാര്‍ഥിയാക്കാതിരുന്നതിന്‍െറ കൊതിക്കെറുവാണ് എന്നു പറയുന്ന ദോഷൈകദൃക്കുകളുണ്ട്. അവര്‍ക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ ചരിത്രം പഠിപ്പിച്ചുകൊടുക്കാം. കഴിഞ്ഞ തവണ ലോക്സഭാ സീറ്റ് കൊടുത്തപ്പോള്‍ മത്സരിക്കാന്‍ പറ്റില്ളെന്നു പറഞ്ഞയാളാണ്. നിലപാട് ഹൈകമാന്‍ഡിനെതിരാണെന്നും ഷാനിമോള്‍ക്കെതിരെ നടപടി വേണമെന്നും പറഞ്ഞവര്‍ ഏറെ. അധികാരമില്ല എന്നു പറയുമ്പോഴും അധികാരത്തോടുള്ള വിപ്രതിപത്തി ഇതിനകം എല്ലാവര്‍ക്കും ഈ ഉദാഹരണത്തില്‍നിന്ന് ബോധ്യമായിട്ടുണ്ടാവുമല്ളോ. കാസര്‍കോടാണ് അന്നു കിട്ടിയ മണ്ഡലം. അവിടെ എം.പിയാവണമെങ്കില്‍ കാക്ക മലര്‍ന്നുപറക്കണം. തോല്‍ക്കുന്ന സീറ്റുകളില്‍ പെണ്ണുങ്ങളെ നിര്‍ത്തുന്ന പതിവുണ്ട് പാര്‍ട്ടിക്ക്. അങ്ങനെ ഒരു ചാവേറാക്കാന്‍ നോക്കിയതാണ് അന്ന്. ചുവടറിഞ്ഞ് ഒന്നു പിന്നോട്ടുവെച്ചു. ദൂരെപ്പോയി മത്സരിക്കാന്‍ വ്യക്തിപരമായ ബുദ്ധിമുട്ട് ഉണ്ടെന്നു പറഞ്ഞാണ് അന്ന് അധികാരമോഹം കളഞ്ഞത്. പാര്‍ട്ടി പറഞ്ഞാല്‍ ഇനി മത്സരിക്കുമെന്ന് അന്നു പറഞ്ഞതാണ്. പിന്നീട് പാര്‍ട്ടി പറഞ്ഞില്ല. അതുകൊണ്ടുതന്നെ മത്സരിച്ചതുമില്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍നിന്ന് മത്സരിച്ചെങ്കിലും തോറ്റു. കളിച്ചു വളര്‍ന്ന നാട്ടിലാണ് മത്സരിച്ചത്. അവിടെ പച്ചപിടിച്ചില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അങ്ങനെയൊരു ഭൂതകാലമുണ്ട്.
മുകളിലാണ് പിടിമുറുക്കിയിരിക്കുന്നത്. അതുകൊണ്ട് ഷുക്കൂറിനെപ്പോലുള്ളവരോട് തികഞ്ഞ അവജ്ഞയാണ്. അവിടെനിന്ന് എന്തെങ്കിലും പറഞ്ഞോട്ടെ എന്നു വിചാരിക്കും. രാഹുല്‍ ഗാന്ധി രൂപവത്കരിച്ച യൂത്ത് കോണ്‍ഗ്രസ്-എന്‍.എസ്.യു കോഓഡിനേഷന്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഹുലുമായും സോണിയയുമായും നല്ല ബന്ധമാണ്. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയ രാഹുല്‍ ഫോണില്‍ വിളിച്ചുവരുത്തി സഹകരിക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചത്. അല്ളെങ്കില്‍ ആലപ്പുഴയിലെന്നല്ല എവിടെയും പ്രചാരണത്തിനിറങ്ങില്ലായിരുന്നു. ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണുഗോപാലിന് സോളാര്‍ നായിക സരിതയുമായി ബന്ധമുണ്ട് എന്നതാണ് പ്രശ്നം. ധാര്‍മികതയുടെയും സദാചാരത്തിന്‍െറയും പ്രശ്നം. അതു മറന്നുകൊണ്ട് പ്രവര്‍ത്തിച്ചത് രാഹുല്‍ പറഞ്ഞതുകൊണ്ടു മാത്രം. അങ്ങനെ ആലത്തൂരില്‍നിന്ന് ചെങ്ങന്നൂരില്‍ പോയി പരിപാടിയില്‍ പങ്കെടുത്തു. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനു പോയി.
തകഴി കുന്നുമ്മ വലിയപുരയ്ക്കല്‍ ഇബ്രാഹീം കുഞ്ഞിന്‍െറ മകളാണ്. പിതാവിന്‍െറ ജോലിയുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലായിരുന്നു കുട്ടിക്കാലം.  തെക്കേ വാഴക്കുളം സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍നിന്ന് 10ാംക്ളാസ് പാസായി. പിന്നീട് കുടുംബത്തോടൊപ്പം ആലപ്പുഴക്ക് താമസം മാറ്റി. ആലപ്പുഴ എസ്.ഡി കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന കാലം മുതല്‍ കെ.എസ്.യു കളിച്ചു തുടങ്ങി. പിന്നീട് കോളജില്‍ കേരള സര്‍വകലാശാലയുടെ സെനറ്റിലേക്കുള്ള വിദ്യാര്‍ഥിപ്രതിനിധിയായി. ബിരുദാനന്തര ബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളജിലും നിയമപഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോള്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്‍െറ മുന്‍നിരയിലുണ്ടായിരുന്നു. ഇക്കാലത്ത് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായി. നിയമം പഠിച്ച സ്ഥിതിക്ക് പ്രാക്ടീസ് ചെയ്യാമെന്നു വിചാരിച്ച് അമ്പലപ്പുഴ കോടതിയില്‍ കുറച്ചുകാലം. അക്കാലത്ത് ജില്ലാ പഞ്ചായത്തിലേക്ക് അമ്പലപ്പുഴ ഡിവിഷനില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു. അടുത്ത നഗരസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ വരെയായി. തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായി. അങ്ങനെ ആലപ്പുഴയുടെ തട്ടകത്തില്‍നിന്ന് അടിയും തടയും പഠിച്ചുവളര്‍ന്ന ഷാനിമോള്‍ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ വനിതാ സാന്നിധ്യങ്ങളിലൊന്നായി വളര്‍ന്നു.
കൊമ്പുകോര്‍ത്തത് സുധീരനോടാണ്. പറഞ്ഞ കാര്യങ്ങളിലെ വാസ്തവമാവില്ല ഇനി വിലയിരുത്തപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാണ് കത്തിനു പിന്നില്‍ എന്ന് ആരോപിക്കുന്ന ദോഷൈകദൃക്കുകളുണ്ട്. ഏതായാലും പറയാനുള്ള കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന പെണ്‍പുലി എന്ന പേരു കിട്ടി ഈ വിവാദംകൊണ്ട്. ഇനി മൂന്നംഗ സമിതി അന്വേഷിക്കട്ടെ. സമിതിയിലുള്ളവരെല്ലാം നല്ലവരാണെന്ന അഭിപ്രായക്കാരിയാണ്.
ആലപ്പുഴ കലക്ടറേറ്റിലെ സ്യൂട്ട് ഓഫിസറും മുന്‍ ബാസ്കറ്റ്ബാള്‍ താരവുമായ ആലിശ്ശേരി പൂപ്പറമ്പില്‍ മുഹമ്മദ് ഉസ്മാനാണ് ഭര്‍ത്താവ്. വിദ്യാര്‍ഥികളായ ആസിയ താമിലും അലീഫ് സത്താറും മക്കള്‍.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP