സ്വാഗതം
WELCOME

News Update..

Thursday, May 22, 2014

ഏഷ്യന്‍ രാജ്യങ്ങള്‍ സുരക്ഷക്ക് അന്യരെ തേടരുത് –ചൈന Madhyamam News Feeds

ഏഷ്യന്‍ രാജ്യങ്ങള്‍ സുരക്ഷക്ക് അന്യരെ തേടരുത് –ചൈന Madhyamam News Feeds

Link to

ഏഷ്യന്‍ രാജ്യങ്ങള്‍ സുരക്ഷക്ക് അന്യരെ തേടരുത് –ചൈന

Posted: 22 May 2014 11:49 AM PDT

Image: 
Subtitle: 
യു.എസിന് പരോക്ഷ മുന്നറിയിപ്പ് •ചൈനയുമായി റഷ്യ പ്രകൃതിവാതക വിതരണ കരാറിലത്തെി

ഷാങ്ഹായ്: സൈനിക സഹകരണം ശക്തിപ്പെടുത്താന്‍ വേണ്ടി ഏഷ്യന്‍ രാജ്യങ്ങള്‍ വിദേശരാജ്യങ്ങളുമായി കൈകോര്‍ക്കേണ്ടതില്ളെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്. അയല്‍രാജ്യങ്ങള്‍ തമ്മിലുളള പരസ്പര ധാരണയും സഹകരണവും ഊര്‍ജിതപ്പെടുത്തുന്നതിനുവേണ്ടി ഷാങ്ഹായില്‍ വിളിച്ചുകൂട്ടിയ സി.ഐ.സി.എയുടെ നാലാമത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയില്‍ മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്ന അമേരിക്കക്കുള്ള ചൈനയുടെ മുന്നറിയിപ്പാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തി. നമുക്കിടയിലുള്ള പ്രശ്നങ്ങള്‍ നാം ഏഷ്യക്കാര്‍ തന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ടതുണ്ട്.

‘ദക്ഷിണ ചൈനാ കടലില്‍ പല അയല്‍ക്കാരുമായും ചൈന കൊമ്പുകോര്‍ക്കെ, അമേരിക്ക പോലുള്ള ശക്തികള്‍ ഏഷ്യയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാകുന്നു. മൂന്നാം രാജ്യവുമായുള്ള സൈനിക ശാക്തീകരണം നമുക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുതകില്ല -അദ്ദേഹം പറഞ്ഞു.  ഏഷ്യയുടെ പ്രശ്നങ്ങള്‍ ഏഷ്യക്കാര്‍ തന്നെ തീര്‍ക്കണം.   ഏഷ്യയുടെ സുരക്ഷ അവര്‍ തന്നെ നോക്കണം.  മറ്റുള്ളവര്‍ അതില്‍ തലയിടേണ്ട ആവശ്യമില്ല.  അതേസമയം,  ഭീകരവാദവും കടന്നുകയറ്റവും വിഭാഗീയതയും വെച്ചുപൊറുപ്പിക്കില്ളെന്നും ദൃഢവും ശാശ്വതവുമായ സുരക്ഷാ സഹകരണം രാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും  ജിന്‍പിങ് ചൂണ്ടിക്കാട്ടി. 11 രാഷ്ട്ര തലവന്മാരും 40 ഓളം രാഷ്ട്ര പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടിയില്‍ സി.ഐ.സി.എയുടെ അധ്യക്ഷ പദം തുര്‍ക്കിയില്‍നിന്ന് ചൈന ഏറ്റുവാങ്ങി.  

40,000 കോടി ഡോളറിന്‍െറ പ്രകൃതിവാതകം ചൈനക്ക് വില്‍ക്കുന്ന നിര്‍ണായക വ്യാപാര കരാറില്‍ റഷ്യയും ചൈനയും ഒപ്പുവെച്ചു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ ചൈനീസ് പര്യടനവേളയിലാണ് കരാര്‍. 30 വര്‍ഷമാണ് കരാര്‍ കാലാവധി. പ്രകൃതി വാതക വിതരണത്തിനുവേണ്ടി 2004 മുതല്‍ ആരംഭിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ പ്രഖ്യാപിച്ചു.
 

കുവൈത്തില്‍ സമീപഭാവിയില്‍ കമ്മി ബജറ്റ് -ധനമന്ത്രി

Posted: 22 May 2014 12:26 AM PDT

Image: 

കുവൈത്ത് സിറ്റി: നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ രാജ്യത്തെ ബജറ്റ് കമ്മിയിലത്തെുന്ന കാലം വിദൂരമല്ളെന്ന് സര്‍ക്കാര്‍. പൊതുചെലവ് വരുമാനത്തെ മറികടന്ന് കുതിക്കുന്ന സാഹചര്യത്തില്‍ സമീപഭാവിയില്‍ തന്നെ കമ്മി ബജറ്റ് നേരിടേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനാവില്ളെന്ന് ധനകാര്യ മന്ത്രി അനസ് അല്‍ സാലിഹ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.
വരുമാനമേഖല വൈവിധ്യവല്‍ക്കരിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്‍റില്‍ നടന്ന പ്രത്യേക ചര്‍ച്ചക്കിടെയാണ് ധനകാര്യ മന്ത്രിയുടെ ഈ അഭിപ്രായപ്രകടനം. ഇത് കുവൈത്ത് സര്‍ക്കാറിന്‍െറ മാത്രം കാഴ്ചപ്പാടല്ളെന്നും ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി തുടങ്ങിയ സ്ഥാപനങ്ങളും സാമ്പത്തിക വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പുകളും ഇതേദിശയില്‍തന്നെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൊതുചെലവ് ഗണ്യമായി കുറക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടത്തെി നടപ്പാക്കുക മാത്രമേ ഇതിന് പരിഹാരമുള്ളൂവെന്നും അനസ് അല്‍ സാലിഹ് കൂട്ടിച്ചേര്‍ത്തു.
2013ല്‍ അവസാനിച്ച പത്ത് വര്‍ഷത്തില്‍ കുവൈത്തിലെ പൊതുചെലവിന്‍െറ വാര്‍ഷിക വളര്‍ച്ച 20.4 ശതമാനമാണ്. ഇതേകാലത്ത് വരുമാനത്തിന്‍െറ വാര്‍ഷിക വളര്‍ച്ച 16.2 ശതമാനവും. ഇതുതന്നെ നിലവില്‍ പൊതുചെലവ് വരുമാനത്തെ കൂടുതല്‍ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നതിനും സമീപഭാവയില്‍ മറികടന്ന് കമ്മി ബജറ്റിലേക്ക് നയിക്കുമെന്നതിനും തെളിവാണ് -മന്ത്രി പറഞ്ഞു. നിവലില്‍ ഈ കുറവ് പരിഹരിക്കാന്‍ കരുതല്‍ ധനശേഖരത്തെ ആശ്രയിക്കുകയാണ് കുവൈത്ത് ചെയ്യുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി അത് ശാശ്വത പരിഹാരമല്ളെന്ന് ഓര്‍മിപ്പിച്ചു.
പൊതുചെലവ് വര്‍ധിക്കുന്നത് കുവൈത്തിന്‍െറ വിദേശ ആസ്തി ചോര്‍ത്തിക്കളയുന്ന സ്ഥിതിയിലേക്ക് നയിക്കുമെന്ന് പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖലീഫ ഹമദ ചൂണ്ടിക്കാട്ടി. നിലവില്‍ കുവൈത്തിന്‍െറ വിദേശ ആസ്തി 14,600 കോടി ദീനാറാണ്. പൊതുചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അടിസ്ഥാന ചെലവായി കണക്കാക്കപ്പെടുന്ന നിക്ഷേപം കുറഞ്ഞുവരികയാണ്.
2004-2005 സാമ്പത്തിക വര്‍ഷത്തില്‍നിന്ന് 2012-2013 ആയപ്പോഴേക്കും ശമ്പളത്തിനുവേണ്ടി ചെലവഴിച്ച 320 കോടി ദീനാര്‍ 950 കോടി ദീനാറായും 116 കോടി ദീനാറായിരുന്ന സബ്സിഡി 505 കോടി ദീനാറായും ഉയര്‍ന്നിട്ടുണ്ട്. നിലവിലെ ശമ്പള വ്യവസ്ഥയും സബ്സിഡി സംവിധാനവും അതേപടി തുടരുന്നതാണ് പൊതുചെലവ് ഈ അവസ്ഥയില്‍ വരുമാനത്തെ മറികടന്ന് മുന്നേറാന്‍ കാരണമെന്നും അവ നിയന്ത്രിക്കുക മാത്രമേ പോംവഴിയുള്ളൂ എന്നും ഹമദ പറഞ്ഞു.  അതേസമയം, സബ്സിഡി നിയന്ത്രണം എന്നതുകൊണ്ടുദ്ദേശിക്കുന്നത് അര്‍ഹരായവര്‍ക്ക് അത് ലഭ്യമാക്കി അനര്‍ഹരില്‍ എത്തുന്നത് തടയുകയാണെന്ന് മന്ത്രി വിശദീകരിച്ചു.
ബജറ്റ് കമ്മിയിലേക്ക് രാജ്യം നീങ്ങാനുള്ള മൂന്ന് സാധ്യതകള്‍ അണ്ടര്‍ സെക്രട്ടറി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില നിലവിലെ ബാരലിന് 100-110 ഡോളറില്‍നിന്ന് കുറഞ്ഞ് 80 ദീനാറാവുകയാണെങ്കില്‍ സമീപഭാവിയില്‍ തന്നെ, അതായത് 2014-2015 സാമ്പത്തിക വര്‍ഷം ബജറ്റ് ചുരുങ്ങിയത് 320 കോടി ദീനാറിന്‍െറ കമ്മിയിലത്തെും. 2034-2035 ആവുമ്പോഴേക്ക് ഇത് 28,300 കോടി ദീനാര്‍ കമ്മിയാവും. കുറച്ചുകാലമായി എണ്ണവില ബാരലിന് 100 ഡോളറില്‍ കുറയാത്തതിനാല്‍ ഇതിന് സാധ്യത കുറവാണ്. എണ്ണ വില നിലവിലെ അവസ്ഥയില്‍ തന്നെ തുടരുകയാണെങ്കിലും 2017-2018 വര്‍ഷമാവുമ്പോള്‍ കമ്മി 63 കോടി ദീനാറും 2034-2035 ആവുമ്പോഴേക്ക് 17,700 കോടി ദീനാറുമാവും. ഇനി എണ്ണ വില 120 ഡോളറായി ഉയരുകയാണെങ്കില്‍ 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രമേ രാജ്യത്തിന് കമ്മി ബജറ്റ് നേരിടേണ്ടിവരികയുള്ളൂ. അന്ന് 76 കോടി ദീനാറാവുന്ന കമ്മി 2034-2035 ആവുമ്പോഴേക്ക് 8,900 കോടി ദീനാറായി ഉയരും -ഖലീഫ ഹമദ വ്യക്തമാക്കി.
മന്ത്രിയുടെയും അണ്ടര്‍ സെക്രട്ടറിയുടെ ഊഴം കഴിഞ്ഞശേഷം സംസാരിച്ച എം.പിമാരില്‍ മിക്കവരും രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതി ഈരീതിയിലായതിന് സര്‍ക്കാറിനെ കുറ്റപ്പെടുത്തി. എണ്ണ വരുമാനത്തെ അമിതമായി ആശ്രയിയിക്കേണ്ടവരുന്നതാണ് രാജ്യത്തിന്‍െറ ദുര്യോഗമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. 2004ല്‍ തന്നെ സമാനമായ കണക്ക് സര്‍ക്കാര്‍ അവതരിപ്പിച്ചതായിരുന്നുവെന്നും പത്ത് വര്‍ഷമായിട്ടും ഇതില്‍ മാറ്റംവരുത്താനായിട്ടില്ളെന്നത് സര്‍ക്കാറിന്‍െറ ദൗര്‍ബല്യമാണ് കാണിക്കുന്നതെന്നും യൂസുഫ് അല്‍ സല്‍സല പറഞ്ഞു.
മധുരമുള്ള സ്വപ്നങ്ങള്‍ കാണുക മാത്രം ചെയ്യുന്ന സര്‍ക്കാര്‍ അതിനനുസൃതമായി പ്രവര്‍ത്തിക്കുന്നില്ളെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അബ്ദുല്‍ ഹമീദ് ദശ്തി പത്ത് വര്‍ഷത്തിനകം കരുതല്‍ ശേഖരം സര്‍ക്കാര്‍ ബജറ്റ് കമ്മി നികത്താന്‍ ഉപയോഗിച്ച് തീര്‍ക്കേണ്ടവരുമെന്ന സ്ഥിതിവിശേഷം ഭയാനകമാണെന്ന് കൂട്ടിച്ചേര്‍ത്തു. ഇത്ര കാലമായിട്ടും എണ്ണയിതര വരുമാന മാര്‍ഗം കണ്ടത്തൊനാവാത്തത് രാജ്യത്തെ ദുരന്തത്തിലേക്ക് നയിക്കുമെന്ന് അവദ് അല്‍ അവദ് ചൂണ്ടിക്കാട്ടി. രാജ്യം വിഭവസമൃദ്ധമാണെങ്കിലും അത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് തിട്ടമില്ലാത്ത സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് ജമാല്‍ അല്‍ ഉമര്‍ പറഞ്ഞു.
 

ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നതായി പാകിസ്താന്‍

Posted: 21 May 2014 11:02 PM PDT

Image: 

ന്യൂഡല്‍ഹി : ഇന്ത്യയുമായി പാകിസ്താന്‍ സമാധാനപരമായ സൗഹാര്‍ദം ആഗ്രഹിക്കുന്നെന്ന്  പ്രധാനമന്ത്രി നവാസ് ശരീഫിന്‍്റെ മാധ്യമ  ഉപദേശകന്‍ താരിഖ് അസീസ് .  മെയ് 26 നു നടക്കുന്ന നരേന്ദ്ര മോദി  സര്‍ക്കാറിന്‍്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. വാജ്പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഇരു  രാഷ്ട്രങ്ങളും സൗഹാര്‍ദ്ദത്തില്‍ ആയിരുന്നെന്നും അസീസ് അനുസ്മരിച്ചു .
അതേസമയം നവാസ് ഷെരിഫ് ചടങ്ങില്‍ പങ്കടെുക്കുമോ എന്നതിന് സ്ഥിരീകരണം ആയിട്ടില്ല. പാകിസ്ഥാനില്‍ നിന്നുള്ള പ്രതിനിധി ആരെന്നു ഇന്നു അറിയിക്കും .  ശ്രീലങ്കന്‍ പ്രസിഡന്‍്റ് മഹിന്ദ  രാജപക്സെ , അഫ്ഗാന്‍പ്രസിഡന്‍്റ് ഹാമിദ് കര്‍സായി , മാലദ്വീപ് പ്രസിഡന്‍്റ് അബ്ദുള്ള യാമീന്‍ എന്നിവര്‍ പങ്കെടുക്കും .  ബംഗ്ലാദേശ് പ്രസിഡന്‍്റ് ശൈഖ് ഹസീന ജപ്പാന്‍ സന്ദര്‍ശനത്തില്‍ ആയതിനാല്‍ സ്പീക്കറെ അയക്കും .മറ്റു സാര്‍ക്ക് രാഷ്ട്രങ്ങളില്‍ നിന്നും പ്രധിനിധികള്‍ എത്തും .
അതേസമയം ശ്രീലങ്കന്‍ പ്രസിഡന്‍്റ് ചടങ്ങില്‍ പങ്കടെുക്കുന്നതിനെ എം ഡി എം കെ നേതാവ് വൈകോ എതിര്‍ത്തു . പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിനെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും പി ഡി പി നേതാവ് മെഹബൂബ മുഫ്തിയും സ്വാഗതം ചെയ്തു.

മോദിയുടെ സത്യപ്രതിജ്ഞ: രാജപക്സെയെ ക്ഷണിച്ചതില്‍ വൈക്കോക്ക് എതിര്‍പ്പ്

Posted: 21 May 2014 10:59 PM PDT

Image: 

ചെന്നൈ: പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ്ര രാജപക്സെയെ ക്ഷണിച്ചതില്‍ എം.ഡി.എം.കെ നേതാവ് വൈകോക്ക് കടുത്ത എതിര്‍പ്പ്.

ശ്രീലങ്കയിലെ തമിഴ്വംശജരെ ഉന്‍മൂലനം ചെയ്യുന്ന രാജപക്സെയെ ക്ഷണിച്ചത് തമിഴരെ ഞെട്ടിപ്പിക്കുകയും ദുഖിപ്പിക്കുകയും ചെയ്തുവെന്ന് വൈകോ പ്രതികരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ആണെങ്കില്‍ പോലും ഇന്ത്യന്‍ മണ്ണില്‍ രാജപക്സെ കാലുകുത്തുന്നത് ഒരു തമിഴനും സഹിക്കില്ല. രാജപക്സെ ഇതില്‍ പങ്കെടുക്കുന്നപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ഒരോ തമിഴനും വേദനിക്കുന്ന അനുഭവമായി മാറുമെന്നും വൈകോ പറഞ്ഞു.

മോദിയുടെ ക്ഷണം തമിഴ്നാട്ടിലെ എന്‍.ഡി.എ സഖ്യ കക്ഷികളെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ക്ഷണം ലഭിച്ച പ്രമുഖരുടെ പട്ടികയില്‍ ഉണ്ട്. എന്നാല്‍, ഈ കാരണത്താല്‍ ജയലളിത ചടങ്ങ് ബഹിഷ്കരിക്കാനുള്ള സാധ്യതയും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണവില കുറഞ്ഞു; പവന് 21,600 രൂപ

Posted: 21 May 2014 10:10 PM PDT

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ 240 രൂപയുടെ കുറവ്. പവന്  21,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,700 രൂപയായി. പവന് 21,840   രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ചന്ദ്രികക്ക് വീക്ഷണത്തിന്‍െറ ചുട്ടമറുപടി

Posted: 21 May 2014 09:52 PM PDT

Image: 

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഇകഴ്ത്തിക്കാട്ടി മുസ്ലിംലീഗ് മുഖ പത്രം ചന്ദ്രിക പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍െറ ചുട്ടമറുപടി. ലീഗ് മുഖ പത്രത്തിന്‍െറ നടപടി രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തതാണെന്ന് വീക്ഷണം കുറ്റപ്പെടുത്തി.

രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വദിനം രാഹുലിനെ ആക്രമിക്കാന്‍ തെരഞ്ഞെടുത്തതു ദുരുദ്ദേശപരമാണ്. വിമര്‍ശനം ക്രിയാത്മകമാണെന്ന ലീഗ് നേതൃത്വത്തിന്‍െറ വിശീദകരണം വിശ്വസിക്കാനാവില്ല. സൗഹാര്‍ദ്ദഭാഷയല്ല, പരിഹാസമാണ് ലീഗ് പത്രത്തിലുള്ളത്.

തെരഞ്ഞെടുപ്പില്‍ ഒരു റോളും ഇല്ലാതിരുന്ന ലീഗ് ഗാലറിയിലിരുന്ന് കളി ഉപദേശിക്കുകയാണ്. തീവ്രഹിന്ദുത്വത്തിന്‍െറ തേരോട്ടം പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ എന്തു സഹായമാണ് ലീഗില്‍ നിന്നുണ്ടായത്! മുസ്ലിം ജനസംഖ്യ 25 ശതമാനമുള്ള പശ്ചിമബംഗാളിലും യു.പിയിലും ഒരു പഞ്ചായത്ത് അംഗത്തെപോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയാണ് ലീഗ്. പരിക്ക് മാറ്റാനുള്ള ചികിത്സയും ചികിത്സകരും കോണ്‍ഗ്രസില്‍ തന്നെയുണ്ട്. ലീഗിന്‍െറ മന്ത്രവാദമോ യൂനാനി ചികിത്സയോ വേണ്ട.

വ്യക്തി കേന്ദ്രീകൃതമല്ലാത്ത ഒരു പാര്‍ട്ടിയെ ചൂണ്ടിക്കാട്ടാന്‍ ലീഗ് പത്രത്തിന് സാധിക്കുമോ? പാണക്കാട്ടെ ആത്മീയനേതൃത്വമല്ളേ ലീഗിന് നിത്യഹരിതം പകരുന്നത്. കേരളത്തില്‍ തരക്കേടില്ലാത്ത ഒരു ഭരണവും വിജയവും ഉണ്ടായപ്പോള്‍ അതിനിടയില്‍ കോലിട്ട് കുത്തി വിജയത്തിനു മങ്ങലേല്‍പ്പിക്കാനാണ് ലീഗ് പത്രം ശ്രമിക്കുന്നത്.

ലീഗ് മുഖപത്രത്തില്‍ നിന്നു കോണ്‍ഗ്രസിന് പാഠങ്ങള്‍ പഠിക്കേണ്ടതില്ല. ഓതിക്കനെ ഓത്ത് പഠിപ്പിക്കാനും ആശാന് അടവ് പറഞ്ഞുകൊടുക്കാനുമുള്ള പ്രത്യയ ശാസ്ത്ര സമ്പത്ത് തങ്ങള്‍ക്കില്ളെന്ന് ലീഗിലെ ജ്ഞാനോപദേശകര്‍ മനസ്സിലാക്കണം. വീഴ്ചയിലും വാഴ്ചയിലും കൂടെ നില്‍ക്കുന്നതാണ് മുന്നണി രാഷ്ട്രീയമെന്നും മുഖപ്രസംഗത്തില്‍ വീക്ഷണം ഓര്‍മിപ്പിച്ചു.

ഭൂമി തട്ടിപ്പ് : സലിം രാജിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

Posted: 21 May 2014 09:13 PM PDT

Image: 

തിരുവനന്തപുരം: കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ക്വാര്‍ട്ടേഴ്സിലും ബന്ധുവീടുകളിലും സി.ബി.ഐ റെയ്ഡ്. ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.
സലിംരാജിന്റെ തിരുവനന്തപുരത്തെ ക്വാര്‍ട്ടേഴ്സിലും ബന്ധുവീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു.
കടകംപള്ളി ഭൂമിയിടപാട് കേസില്‍ ഇരുപത്തിയൊന്നാം പ്രതിയാണ് സലിംരാജ്. സലിംരാജിന്റെ ഭാര്യ ഷംഷാദ് കേസിലെ ഇരുപത്തിരണ്ടാം പ്രതിയാണ്.
 

വീരേന്ദ്രകുമാറിന്‍െറ ദയനീയ തോല്‍വി: യു.ഡി.എഫ് ഉപസമിതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും

Posted: 21 May 2014 08:29 PM PDT

Image: 

പാലക്കാട്: എം.പി. വീരേന്ദ്രകുമാറിന് പാലക്കാട് ലോക്സഭാ മണ്ഡലത്തിലുണ്ടായ ദയനീയ പരാജയത്തിന്‍െറ കാരണങ്ങള്‍ ചികഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട യു.ഡി.എഫ് ഉപസമിതിയുടെ അന്വേഷണം കോണ്‍ഗ്രസും സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്കും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുമെന്ന് സൂചന. സ്വന്തം പാര്‍ട്ടിക്ക് മണ്ഡലത്തില്‍ ചെറുവേര് പോലും ഇല്ളെന്നറിഞ്ഞിട്ടും കോണ്‍ഗ്രസിന്‍െറ വാക്ക് വിശ്വസിച്ച് കളത്തിലിറങ്ങിയ വീരനുണ്ടായ തോല്‍വിയില്‍ എസ്.ജെ.ഡിക്കുള്ള അമര്‍ഷം വര്‍ധിപ്പിക്കാനേ ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലെ സമിതിയുടെ അന്വേഷണം വഴിവെക്കൂവെന്ന് പറയപ്പെടുന്നു.
തോല്‍വിയും ദയനീയ തോല്‍വിയും തമ്മിലെ അന്തരം വലുതാണെന്ന് എസ്.ജെ.ഡി നേതാക്കള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, പത്രശക്തിയുടെ തിണ്ണബലത്തില്‍ വീരേന്ദ്രകുമാറിന് വേണ്ടി മെനഞ്ഞ സമാന്തര പ്രചാരണം തിരിച്ചടിച്ചിട്ടുണ്ടെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സി പ്രസിഡന്‍റിന് മുന്നില്‍ അനൗദ്യോഗികമായി ഇതിനകം നിരത്തിയ പരാജയ കാരണങ്ങളില്‍ പറയുന്നുണ്ട്. വീരേന്ദ്രകുമാര്‍ സ്ഥാനാര്‍ഥിയാകുന്നതിനെ കെ.പി.സി.സി എക്സി. യോഗത്തില്‍ രൂക്ഷമായി എതിര്‍ത്തിരുന്നതായി മുന്‍ ജനപ്രതിനിധി കൂടിയായ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെന്മാറയില്‍ എം.വി. രാഘവനെ വെച്ചുനടത്തിയ പരീക്ഷണം പോലെ ഇത് കലാശിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും വിശ്വസിച്ച് പടക്കിറങ്ങിയ വീരേന്ദ്രകുമാറിന് വേണ്ടി നേതൃബലത്തില്‍ പ്രകടമായ ഐക്യം ഒരു ഘട്ടത്തിലും താഴത്തേട്ടില്‍ ഉണ്ടായില്ളെന്നതിന് തെളിവ് തെരഞ്ഞെടുപ്പ് ഫലം തന്നെയാണ്. മുന്‍തൂക്കമുണ്ടാവുമെന്ന് നേതാക്കള്‍ കട്ടായം പറഞ്ഞ പ്രദേശങ്ങളില്‍ ശരിക്കും തൂത്തെറിയപ്പെട്ടു. തങ്ങളുടെ സ്വാധീനമേഖലകളില്‍ വോട്ട് കുറഞ്ഞില്ളെന്ന വിശദീകരണവുമായി കഴിഞ്ഞ ദിവസം ലീഗ് മുഖപത്രം രംഗത്ത് വന്നത് ഫലത്തില്‍ പ്രതിക്കൂട്ടിലാക്കിയത് കോണ്‍ഗ്രസിനെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം തങ്ങളുടെ അധീനതയിലാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം വിഫലമാക്കിയത് മുസ്ലിം ലീഗിന്‍െറ അടിയന്തര ഇടപെടല്‍ വഴിയായിരുന്നു. കടുത്ത ആക്ഷേപ സ്വരവുമായി എസ്.ജെ.ഡിയും സ്വന്തം നില സംരക്ഷിച്ച് മുസ്ലിം ലീഗും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉപസമിതിയുടെ രംഗപ്രവേശം.
എസ്.ജെ.ഡി നേതാവ് കെ.പി. മോഹനന്‍ ഭരിക്കുന്ന കൃഷിവകുപ്പിന്‍െറ ചില തീരുമാനങ്ങള്‍ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് അനുകൂലമായെന്ന ആരോപണം ഉപസമിതി മുമ്പാകെ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറെടുക്കുകയാണ്. വോട്ടര്‍മാര്‍ക്ക് പരിചിതമല്ലാത്ത മോതിരം ചിഹ്നമാക്കണമെന്ന എസ്.ജെ.ഡി ശാഠ്യവും വിനയായെന്ന് അവര്‍ സമര്‍ഥിക്കും.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ നിലകൊണ്ട വ്യക്തി എസ്.ജെ.ഡി നേതാവായി അവതരിച്ചതും വിപരീത ഫലമുണ്ടാക്കി. അതേസമയം, ഇപ്പോള്‍ സ്വന്തം പാളയത്തില്‍ ആരോപണങ്ങള്‍ നിരത്തുന്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണ സമയത്തൊക്കെ തികഞ്ഞ വിജയപ്രവചനവുമായി സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് എസ്.ജെ.ഡി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. പാലക്കാട് സംഭവിച്ചത് വെറും തോല്‍വിയായി പാര്‍ട്ടി കരുതുന്നില്ല. വീരേന്ദ്രകുമാറിനെ അപമാനിച്ചുവെന്ന തോന്നല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഷേയ്ഖ് പി. ഹാരിസാണ് ഉപസമിതിയിലുള്ളത്.
ഇരുപക്ഷവും തങ്ങളുടെ വാദഗതികള്‍ നിരത്തുന്നത് അകല്‍ച്ച വര്‍ധിക്കാനേ ഇടയാക്കൂ. അന്വേഷണത്തിന് ശേഷം തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ എന്ത് രേഖപ്പെടുത്തിയാലും കടലാസിന്‍െറ വില പോലും ഉണ്ടാവില്ളെന്ന് മുന്‍ അനുഭവങ്ങള്‍ വെച്ച് പ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നു. ഗണേശ് കുമാറിനെ മന്ത്രിയാക്കിയില്ളെങ്കില്‍ മന്ത്രിസഭയെതന്നെ വീഴ്ത്തുമെന്ന് തുറന്നുപറഞ്ഞ ബാലകൃഷ്ണപിള്ളയെ സമിതി തലവനാക്കിയത് യു.ഡി.എഫ് തീരുമാനത്തിലെ തമാശയായി അവര്‍ വിശേഷിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ഉണ്ടായ തോല്‍വിയെപറ്റി അന്വേഷിക്കാന്‍  വക്കം പുരുഷോത്തമന്‍െറ നേതൃത്വത്തില്‍ നിയുക്തമായ മൂന്നംഗ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് കെ.പി.സി.സി ഓഫിസിലെ അലമാരയില്‍ വിശ്രമിക്കുകയാണ്.
ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുവെ ഡി.സി.സി നേതൃത്വത്തെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മണ്ഡലത്തിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സി.പി.എം കരസ്ഥമാക്കിയത്. ഇതിനുള്ള ഒരു സാഹചര്യവും മണ്ഡലത്തിലില്ളെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.
 

അവര്‍ ചോദിച്ചു; ഗോധ്ര, അക്ഷര്‍ധാം, പാണ്ഡ്യ വധം –ഏതു കേസ് വേണം?

Posted: 21 May 2014 07:59 PM PDT

Image: 
Subtitle: 
അക്ഷര്‍ധാം ആക്രമണക്കേസിലെ നിരപരാധികള്‍ക്ക് 11 വര്‍ഷത്തിനു ശേഷം മോചനം

ന്യൂഡല്‍ഹി: തന്നെ ഏതു കേസില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള ‘അവസരം’ ഗുജറാത്ത് പൊലീസ് തനിക്കു നല്‍കിയിരുന്നതായി അക്ഷര്‍ധാം കേസില്‍ സുപ്രീംകോടതി വെറുതെ വിട്ട മുഹമ്മദ് സലീം. ഗോധ്ര ട്രെയിന്‍തീവെപ്പ്, ഹരേണ്‍ പാണ്ഡ്യ കൊലപാതകം, അക്ഷര്‍ധാം ക്ഷേത്രാക്രമണം ഇവയില്‍ ഏതിലാണ് ഉള്‍പ്പെടുത്തേണ്ടത് എന്നാണ് ഗുജറാത്ത് പൊലീസ് ചോദിച്ചത്. അക്ഷര്‍ധാം കേസില്‍ പോട്ട കോടതിവിധിപ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു മുഹമ്മദ് സലീം.
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രവിജയം നേടിയ മേയ് 16നാണ് സുപ്രീംകോടതി സലീമിനെയും മറ്റ് അഞ്ചുപേരെയും വെറുതെ വിട്ടത്.
നിരപരാധികളെ കേസില്‍ കുടുക്കിയ ഗുജറാത്ത് പൊലീസിനെയും ‘മനസ്സ് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാത്ത’ അന്നത്തെ ആഭ്യന്തരമന്ത്രി മോദിയെയും സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു. ആറുപേരില്‍ നാലുപേരും അതിനകം പത്തുവര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞിരുന്നു.
‘പതിമൂന്നു വര്‍ഷമായി ഞാന്‍ സൗദി അറേബ്യയില്‍ ജോലിചെയ്യുകയായിരുന്നു. എന്‍െറ പാസ്പോര്‍ട്ടില്‍ പ്രശ്നമുണ്ടെന്നു പറഞ്ഞാണ് അവരെന്നെ പിടികൂടിയത്. അവരെന്നെ ക്രൂരമായി മര്‍ദിച്ചു. ഇപ്പോഴുമെന്‍െറ പിന്‍ഭാഗത്ത് അതിന്‍െറ പാടുകളുണ്ട്. കാലിനടിയില്‍ പൊട്ടലുണ്ട്. ഏതുകേസിലുള്‍പ്പെടുത്തണമെന്നു ചോദിച്ചപ്പോള്‍ എന്തുപറയണമെന്ന് എനിക്കറിയില്ലായിരുന്നു’- ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സലീം.
അറസ്റ്റുകഴിഞ്ഞ് നാലുമാസങ്ങള്‍ക്കുശേഷമാണ് സലീമിന് മകള്‍ ജനിക്കുന്നത്. ആ കുട്ടിക്ക് ഇപ്പോള്‍ പത്തു വയസ്സ്. ജയില്‍മോചനത്തിനുശേഷം മാത്രമാണ് ആദ്യമായി തന്‍െറ മകളെ അയാള്‍ കൈയിലെടുക്കുന്നത്.
സുപ്രീംകോടതിയുടെ വെറുതെ വിടല്‍ തന്നെ സംബന്ധിച്ചിടത്തോളം ജയിലില്‍നിന്നുള്ള മോചനം മാത്രമാണ്. കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ നീതി ഓരോ നിമിഷവും കുഴിച്ചുമൂടപ്പെടുകയായിരുന്നു. ക്ഷേത്രാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടുപേരില്‍നിന്നും കണ്ടെടുത്ത രണ്ടു കത്തുകള്‍ എഴുതിയത് താനാണ് എന്നതായിരുന്നു പ്രധാന കുറ്റാരോപണമെന്ന് ഖയ്യൂം പറഞ്ഞു. ‘അവര്‍ തന്ന ഒരു കത്ത് പകര്‍ത്താന്‍ എന്നോട് മൂന്നു പകലും രാത്രികളും തുടര്‍ച്ചയായി ആവശ്യപ്പെട്ടു. ആ കത്തുകള്‍ താന്‍ നന്നായി പകര്‍ത്തുന്നു എന്നുറപ്പാക്കാന്‍ പൊലീസ് ഒരു വിദഗ്ധനെയും കൊണ്ടുവരാറുണ്ടായിരുന്നു. ഉര്‍ദു അക്ഷരങ്ങളുടെ വളവും ഒടിവും എന്നെക്കൊണ്ട് അതേപടി പകര്‍ത്തിച്ച് ഒറിജിനല്‍ കത്തില്‍നിന്ന് ഒട്ടും വ്യത്യാസമില്ലാത്ത തരത്തിലാക്കുകയായിരുന്നു അവര്‍. ഞാനാണ് കത്തെഴുതിയത് എന്നവര്‍ കോടതിയില്‍ പറഞ്ഞു.’ എന്നാല്‍ കത്തില്‍ മണ്ണോ ചോരയോ പുരണ്ടിട്ടില്ളെന്നും ആരോപണത്തില്‍ അസ്വാഭാവികതയുണ്ടെന്നും സുപ്രിം കോടതി കണ്ടത്തെുകയായിരുന്നു.
നിരപരാധികളായ ഇവരെ കേസില്‍ കുടുക്കിയവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ച ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്‍റ് അര്‍ഷദ് മദനി അറിയിച്ചു.
 
 

കുറ്റിച്ചൂല്‍ വിപ്ളവം കെട്ടടങ്ങിയോ?

Posted: 21 May 2014 07:52 PM PDT

Image: 

വ്യതിരിക്തമായ മുദ്രാവാക്യവും കര്‍മശൈലിയും ആശയവിനിമയ രീതികളും കൊണ്ട് സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ വിസ്മയിപ്പിക്കുകയും പുതുതലമുറയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുകയും ചെയ്ത  ആം ആദ്മി പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പോടെ ചിത്രത്തില്‍നിന്ന് മായുകയാണോ? പരമ്പരാഗത രാഷ്ട്രീയത്തെ കടപുഴക്കിയെറിഞ്ഞ് തിരുത്തലുകളുടെയും നവീകരണത്തിന്‍െറയും ജനകീയ മാതൃക മുന്നോട്ടുവെക്കാന്‍ പ്രാപ്തമായ ഒരു വിപ്ളവം അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തില്‍ ഒരുപറ്റമാളുകള്‍ കുറ്റിച്ചൂല്‍ ഏന്തി പൂര്‍ത്തീകരിക്കാന്‍ പോവുകയാണെന്നാണ് ഒരുവേള പലരും കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, കാവിരാഷ്ട്രീയത്തിന്‍െറ മുന്നേറ്റത്തിനിടയില്‍ മറ്റൊരു ചിത്രമാണ് ഈ തെരഞ്ഞെടുപ്പോടെ അനാവൃതമായത്. ആം ആദ്മി പാര്‍ട്ടി വേരിറക്കാന്‍ ശ്രമിച്ച മണ്ണില്‍ ബി.ജെ.പിയുടെ കടന്നുകയറ്റത്തില്‍ മതേതര പാര്‍ട്ടികള്‍ കുത്തിയൊലിച്ചുപോയ കൂട്ടത്തില്‍ കെജ്രിവാളിനും സംഘത്തിനും പിടിച്ചുനില്‍ക്കാനാവാതെ പോയി. പഞ്ചാബ് മാത്രമാണ് ഇതിന് അപവാദമായി നിന്നത്. അവിടെ പാര്‍ട്ടി നാലുസീറ്റ് നേടി എന്നുമാത്രമല്ല 25ശതമാനത്തോളം വോട്ട് സംഭരിക്കുകയും ചെയ്തു. 117 അസംബ്ളി മണ്ഡലങ്ങളില്‍ 33 ഇടത്ത് ജയിക്കാനും 25 സീറ്റില്‍ രണ്ടാംസ്ഥാനത്ത് എത്താനും സാധിച്ചു എന്നത് നിസ്സാരനേട്ടമല്ല. അതേസമയം, ആം ആദ്മിയുടെ പരീക്ഷണശാലയായ ഡല്‍ഹിയില്‍ അദ്ഭുതങ്ങള്‍ കാട്ടാന്‍ സാധിച്ചില്ല എന്നതാണ് പാര്‍ട്ടിയുടെ നിലനില്‍പിനെക്കുറിച്ച് ആശങ്ക പങ്കുവെക്കാന്‍പോലും പലരെയും പ്രേരിപ്പിക്കുന്നത്. ആറുമാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 28സീറ്റ് നേടുകയും 49 ദിവസം  ഭരണം കൈയാളുകയും ചെയ്ത പാര്‍ട്ടിക്ക് ഒരുസീറ്റുപോലും നേടാന്‍ ഭാഗ്യമുണ്ടായില്ല. ബി.ജെ.പി ഏഴു മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ചപ്പോള്‍ 30 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്താണ്. പാര്‍ട്ടി വന്‍ പ്രതീക്ഷയര്‍പ്പിച്ച ഹരിയാനയില്‍ കാലുകുത്താന്‍ ഇടം കിട്ടിയില്ല എന്നാണ് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം യോഗേന്ദ്രയാദവ് അടക്കമുള്ളവര്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. നാലുശതമാനം വോട്ടേ പാര്‍ട്ടിയുടെ പേരില്‍ വീണുള്ളൂ. വാരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ കച്ചകെട്ടിയിറങ്ങിയ കെജ്രിവാള്‍ മാധ്യമശ്രദ്ധ മുഴുവന്‍ പിടിച്ചുപറ്റിയെങ്കിലും മോദിപ്രവാഹത്തില്‍ ഒലിച്ചുപോവുകയായിരുന്നു. ദേശീയ പാര്‍ട്ടിയുടെ അംഗീകാരം കൈക്കലാക്കാനുള്ള ബദ്ധപ്പാടില്‍ മൊത്തം 443 സീറ്റില്‍ ഭാഗ്യപരീക്ഷണം നടത്തിയ ആം ആദ്മി പാര്‍ട്ടിക്ക് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനാവാതെ പോയതില്‍ വലിയ അദ്ഭുതമൊന്നുമില്ല.  
കേവലം ഒന്നരവര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം കൈമുതലായ കൂട്ടായ്മ എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പുഫലം മാത്രം മുന്നില്‍വെച്ച് ആം ആദ്മി പാര്‍ട്ടിയെ എഴുതിത്തള്ളുന്നത് ബുദ്ധിപൂര്‍വമാവില്ല. ആര് എത്ര നിഷേധിച്ചാലും ആം ആദ്മി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ സമീപകാല അജണ്ട മാറ്റിയെഴുതുന്നതിലും മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കുന്നതിലും ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാം യു.പി.എ സര്‍ക്കാര്‍ അഴിമതിയുടെ പടുകുഴിയില്‍പെട്ട് ദേശവ്യാപകമായി ജനരോഷം ക്ഷണിച്ചുവരുത്തിയ ഒരു ഘട്ടത്തിലാണ് ആദ്യം അണ്ണാ ഹസാരെയുടെയും പിന്നീട് കെജ്രിവാളിന്‍െറയും നേതൃത്വത്തില്‍ ഒരു ബദല്‍ രാഷ്ട്രീയകര്‍മ പരിപാടി അവതരിപ്പിക്കപ്പെടുന്നത്. ജനവികാരം പ്രതിഫലിപ്പിക്കുന്ന ഒരു മുന്നേറ്റം എന്ന നിലയിലാണ് അഭ്യസ്തവിദ്യരായ യുവാക്കളിലും ‘അരാഷ്ട്രീയവാദി’കളായ നഗരവാസികളിലും അത് ആന്ദോളനങ്ങള്‍ സൃഷ്ടിക്കുന്നത്. പരമ്പരാഗത കാഴ്ചപ്പാടില്‍ അത് ഒരു രാഷ്ട്രീയ പ്രസ്ഥാനമേ ആയിരുന്നില്ല. അങ്ങനെയാകാനുള്ള വ്യക്തമായ താത്ത്വിക അടിത്തറയോ സംഘടനാസംവിധാനമോ ആളോ അര്‍ഥമോ ഉണ്ടായിരുന്നില്ല. എല്ലാ അര്‍ഥത്തിലും ഒരു ‘മൂവ്മെന്‍റ് ’ ആയിരുന്നു അത്. കേവലഭൂരിപക്ഷം നേടാന്‍ മാത്രം ജനസമ്മതി ലഭിച്ചില്ളെങ്കിലും കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും നേരിടാന്‍ പ്രാപ്തമായ ഒരു മുന്നേറ്റമാണെന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. ഭരണം കൈയില്‍ വന്നപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റി മറ്റുള്ളവരെ അമ്പരപ്പിച്ച പാര്‍ട്ടിക്ക് പക്ഷേ അത് നിലനിര്‍ത്താനുള്ള യോഗമുണ്ടായില്ല. സര്‍ക്കാര്‍ രാജിവെച്ച് പുതിയ ജനവിധി തേടാന്‍ ആഗ്രഹിച്ചപ്പോള്‍ പാര്‍ട്ടി വിചാരിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. അന്നുകാട്ടിയ അബദ്ധത്തില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും കൈമോശം വന്ന അധികാരം മാറിയ സാഹചര്യത്തില്‍ തിരിച്ചുകിട്ടില്ളെന്ന് ഉറപ്പാണ്.  ഇതൊന്നും തന്നെ ചരിത്രത്തിലെ നിര്‍ണായകഘട്ടത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ അഴിമതിയില്‍നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത ഒരു പാര്‍ട്ടിയുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP