‘വിടപറയും മുമ്പേ’ Madhyamam News Feeds | ![]() |
- ‘വിടപറയും മുമ്പേ’
- ‘ഓപറേഷന്‍ കുബേര’: ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി
- ഹയര്‍ സെക്കന്‍ഡറി: ജില്ലയില്‍ 83.87 ശതമാനം വിജയം
- ബസ് ചാര്‍ജ് കൂട്ടി; മിനിമം ഏഴു രൂപ
- ജില്ലാ പഞ്ചായത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷണം തുടങ്ങി
- ‘അലിന്‍ഡ്’കമ്പനിയുടെ കൈമാറ്റത്തില്‍ കോടികളുടെ അഴിമതി -വി.എസ്
- അഴിമതി: ജനറല്‍ ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന
- ട്രാഫിക് സിഗ്നലും പൊലീസുമില്ല; പള്ളിമുക്കില്‍ ദേശീയപാത ഉപരോധിച്ചു
- സന്ദര്‍ശന വിസയിലുള്ളവര്‍ റമദാന് മുമ്പ് തിരിച്ചുപോകേണ്ടിവരും
- യൂസഫലി കേച്ചേരി: എണ്‍പതിലെത്തിയ പാട്ടിലെ കവിത
Posted: 14 May 2014 12:24 AM PDT Image: ![]() Subtitle: മധ്യരേഖ അങ്ങനെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. യു.പി.എസ്.സി പോലെതന്നെ ഇന്നും വിശ്വാസ്യത നഷ്ടപ്പെടാത്ത ഒരു ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ എന്ന് വീണ്ടും തെളിഞ്ഞു. 80 കോടി വോട്ടര്‍മാര്‍ക്ക് സജ്ജീകരണം ഒരുക്കിയ നമ്മുടെ ജില്ലാ ഭരണകൂടങ്ങള്‍ ഭാരതീയ പുരോഗതിയുടെ ആണിക്കല്ലാണെന്ന് വീണ്ടും തെളിയിച്ചു. 1951-52ലെ ആദ്യതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തയാള്‍ മുടങ്ങാതെ ഇത്തവണയും വോട്ടിനത്തെിയത് പൗരന്മാര്‍ക്ക് നമ്മുടെ സംവിധാനത്തിലുള്ള വിശ്വാസം വ്യക്തമാക്കി. സര്‍വകാല റെക്കോഡായ പോളിങ് ശതമാനം -67 ശതമാനം-നമ്മുടെ ജനാധിപത്യത്തിന് പൊന്‍തൂവലായി. |
‘ഓപറേഷന്‍ കുബേര’: ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി Posted: 13 May 2014 11:43 PM PDT കോട്ടയം: ബ്ളേഡ് ഇടപാടുകാരെ കുടുക്കാന്‍ 'ഓപറേഷന്‍ കുബേര'യുടെഭാഗമായി ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍പരിശോധനനടത്തി. രണ്ടുപേര്‍ അറസ്റ്റില്‍. പണമിടപാടുമായി ബന്ധപ്പെട്ട് എലിക്കുളം കളപ്പുരക്കല്‍മഠം സേവ്യര്‍ സച്ചിദ്, ചങ്ങനാശേരി സ്വദേശി സഫീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാല, ഏറ്റുമാനൂര്‍, പള്ളിക്കത്തോട് എന്നിവിടങ്ങളില്‍ ഓരോ കേസും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. വിവിധകേന്ദ്രങ്ങളില്‍രാത്രി വൈകിയും പൊലീസ് പരിശോധന നടത്തുന്നുണ്ട്. |
ഹയര്‍ സെക്കന്‍ഡറി: ജില്ലയില്‍ 83.87 ശതമാനം വിജയം Posted: 13 May 2014 11:42 PM PDT കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലക്ക് 83.87 ശതമാനത്തിന്‍െറ അഭിമാന വിജയം. രജിസ്റ്റര്‍ ചെയ്ത 33,775 വിദ്യാര്‍ഥികളില്‍ 33,496 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 28,094 പേര്‍ വിജയിച്ചു. ഇവരില്‍ 704 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. കഴിഞ്ഞവര്‍ഷം 475 പേര്‍ക്കായിരുന്നു ഫുള്‍ എ പ്ളസ്. മലബാറിലെ ആറ് ജില്ലകളില്‍ കോഴിക്കോടിനാണ് ഉയര്‍ന്ന വിജയശതമാനം. മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ മലബാറിലെ വിദ്യാര്‍ഥികളില്‍ 735 ഉമായി മലപ്പുറത്തിന് ഒന്നാം സ്ഥാനവും കോഴിക്കോടിന് രണ്ടാം സ്ഥാനവുമുണ്ട്. കഴിഞ്ഞവര്‍ഷം പ്ളസ്ടുവിന് ജില്ലയില്‍ 82.5 ആയിരുന്നു വിജയശതമാനം. ടെക്നിക്കല്‍ സ്കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 50 വിദ്യാര്‍ഥികളില്‍ 31 പേര്‍ വിജയിച്ചപ്പോള്‍ വിജയശതമാനം 62 ആയി. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ കേവലം 41 ശതമാനം വിദ്യാര്‍ഥികളേ ഉപരിപഠനത്തിന് അര്‍ഹത നേടിയുള്ളൂ. |
ബസ് ചാര്‍ജ് കൂട്ടി; മിനിമം ഏഴു രൂപ Posted: 13 May 2014 11:40 PM PDT Image: ![]() തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ് ഏഴുരൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മിനിമം ചാര്‍ജിന് പുറമെ കിലോമീറ്റര്‍ ചാര്‍ജും കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴച മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജില്‍ മാറ്റമില്ല. |
ജില്ലാ പഞ്ചായത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷണം തുടങ്ങി Posted: 13 May 2014 11:38 PM PDT ചെറുതോണി: ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണമാരംഭിച്ചു. 2013-'14 വര്‍ഷത്തില്‍ നടപ്പാക്കിയ പദ്ധതികളില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. |
‘അലിന്‍ഡ്’കമ്പനിയുടെ കൈമാറ്റത്തില്‍ കോടികളുടെ അഴിമതി -വി.എസ് Posted: 13 May 2014 11:35 PM PDT Image: ![]() തിരുവനന്തപുരം: കുണ്ടറയിലെ പൊതുമേഖലാ സ്ഥാപനമായ ‘അലിന്‍ഡ്’ കമ്പനിയുടെ കൈമാറ്റത്തില്‍ കോടികളുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കമ്പനിയുടെ കൈമാറ്റം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |
അഴിമതി: ജനറല്‍ ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന Posted: 13 May 2014 11:26 PM PDT പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന. ജനറല്‍ ആശുപത്രിയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍െറ വിജിലന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകുന്നേരമാണ് പൂര്‍ത്തിയായത്. നിരവധി ക്രമക്കേടുകളും പ്രവര്‍ത്തനത്തില്‍ ഏറെ വീഴ്ചയുള്ളതായും പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. |
ട്രാഫിക് സിഗ്നലും പൊലീസുമില്ല; പള്ളിമുക്കില്‍ ദേശീയപാത ഉപരോധിച്ചു Posted: 13 May 2014 11:14 PM PDT ഇരവിപുരം: ട്രാഫിക് ക്രമീകരണങ്ങളില്ലാത്തതിനാല്‍ അപകടങ്ങള്‍ പതിവായ കൊല്ലൂര്‍വിള പള്ളിമുക്കില്‍ ആവശ്യമായ പൊലീസുകാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പള്ളിമുക്കില്‍ ദേശീയപാത ഉപരോധിച്ചു. |
സന്ദര്‍ശന വിസയിലുള്ളവര്‍ റമദാന് മുമ്പ് തിരിച്ചുപോകേണ്ടിവരും Posted: 13 May 2014 11:08 PM PDT Image: ![]() റിയാദ്: സന്ദര്‍ശന വിസയിലുള്ളവരെ റമദാന് മുമ്പു തന്നെ തിരിച്ചയക്കുന്നതിന് പാസ്പോര്‍ട്ട് വിഭാഗം ശ്രമം തുടങ്ങി. ഇതിന്‍െറ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ വിസ പുതുക്കാനെത്തുന്നവര്‍ക്ക് ജൂണ്‍ അവസാനത്തോടെ തിരിച്ചുപോകണമെന്ന വ്യവസ്ഥയോടെയാണ് പുതുക്കി നല്‍കുന്നത്. പതിവിന് വിപരീതമായി സന്ദര്‍ശന വിസ പുതുക്കല്‍ നേരത്തേ നിര്‍ത്തിവെക്കുന്നത് നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. സാധാരണ ഹജ്ജിന്‍െറ മുന്നോടിയായാണ് ഇതു ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ റമദാന് മുമ്പ് തന്നെ രാജ്യം വിട്ടു പോകണമെന്ന മുന്നറിയിപ്പാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്. |
യൂസഫലി കേച്ചേരി: എണ്‍പതിലെത്തിയ പാട്ടിലെ കവിത Posted: 13 May 2014 11:06 PM PDT Image: ![]() തരംഗിണിയുടെ ഏതാനും ആല്‍ബങ്ങള്‍ക്കുവേണ്ടി യൂസഫലി കേച്ചേരി പാട്ടുകളെഴുതിയിട്ടുണ്ട്. സാധാരണ ആല്‍ബങ്ങള്‍ ശ്രദ്ധേയമാകുന്നത് പാട്ടിന്‍്റെ വരികള്‍ നന്നാവുന്നതുകൊണ്ടല്ല; മറിച്ച് സംഗീതം നന്നാവുന്നതുകൊണ്ടാണ്. എന്നാല്‍ സിനിമാ പാട്ടിന്‍െറ ആരാധകര്‍ പൊതുവേ അങ്ങനെയല്ല; അവര്‍ പാട്ടിന്‍്റെ വരികള്‍ കൂടി നോക്കും. എന്നാല്‍ തരംഗിണിക്കുവേണ്ടി യൂസഫലി എഴുതിയ ഏതാണ്ടെല്ലാ ആല്‍ബങ്ങളും വന്‍ ഹിറ്റുകളായിരുന്നു. അതിന്‍്റെ സംഗീതസംവിധാനത്തെക്കാളുപരി വരികളായിരുന്നു ശ്രദ്ധേയമെന്നത് വ്യക്തം. എണ്‍പതുകള്‍ മുതല്‍ ഗാനങ്ങളുടെ രചനയില്‍ കാര്യമായ നിലവാരത്തകര്‍ച്ച വന്ന കാലത്ത് വരികള്‍കൊണ്ടു മാത്രം ഇത്തരത്തില്‍ പാട്ടുകള്‍ ശ്രദ്ധേയമായത് ഒ.എന്‍.വിയുടെയും യൂസഫലിയുടെയും മാത്രം. ഭാസ്കരന്‍ മാഷ് അക്കാലത്ത് വളരെക്കുറച്ചേ എഴുതിയുള്ളൂ. എഴുതിയവയെല്ലാം എടുത്തുപറയേണ്ടവതന്നെ. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment