സ്വാഗതം
WELCOME

News Update..

Wednesday, May 7, 2014

97ാം വയസ്സിലും ഒന്നാമനായി ഇന്ത്യയിലെ ആദ്യ വോട്ടര്‍ Madhyamam News Feeds

97ാം വയസ്സിലും ഒന്നാമനായി ഇന്ത്യയിലെ ആദ്യ വോട്ടര്‍ Madhyamam News Feeds

Link to

97ാം വയസ്സിലും ഒന്നാമനായി ഇന്ത്യയിലെ ആദ്യ വോട്ടര്‍

Posted: 07 May 2014 12:44 AM PDT

Image: 

ഷിംല: 1951 ല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്തയാള്‍. 63 വര്‍ഷങ്ങള്‍ക്കു ശേഷം 97-ാം വയസിലും ഒന്നാമനായിത്തന്നെ ശ്യാം ശരണ്‍ വോട്ടുചെയ്തു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ മണ്ഡലത്തിലാണ് നേഗി വോട്ടു ചെയ്തത്.
ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുമ്പോള്‍ 34 വയസായിരുന്നു നേഗിക്ക്. പ്രായം അവശതകള്‍ വരുത്തിയെങ്കിലും 87 വയസ്സുള്ള ഭാര്യ ഹിരാ മണിക്കൊപ്പം വടികുത്തിപ്പിടിച്ച് ശ്യാം ശരണ്‍ നേഗി വോട്ടു ചെയ്യാനത്തെിയത് ജനാധിപത്യത്തിലുള്ള വിശ്വാസം കൊണ്ടാണ്.
പോളിങ് ബൂത്തിലത്തെിയ നേഗിയെ ഉദ്യോഗസ്ഥരും നാട്ടുകാരും ഷാളണിയിച്ച് സ്വീകരിച്ചു. പരമ്പരാഗത ഹിമാചല്‍ വേഷത്തിലത്തെി വോട്ടു ചെയ്തശേഷം മഷി പുരണ്ട വിരലുയര്‍ത്തി നേഗി പറഞ്ഞു മഞ്ഞോ മഴയോ മോശം ആരോഗ്യമോ ആണെങ്കില്‍ പോലും വോട്ടു ചെയ്യാതിരിക്കരുത്.
അതി ശൈത്യവും മോശം കാലവസ്ഥയെയും തുടര്‍ന്നാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത് 1951ഒക്ടോബറിലായിരുന്നു ഹിമാചലില്‍ വോട്ടെടുപ്പ് . ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ 1952 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
അന്ന് ചിനി ലോക്സഭ മണ്ഡലത്തിലെ ആദ്യ വോട്ടറായിരുന്നു ശ്യാം ശരണ്‍ നേഗി. പിന്നീടാണ് ചിനി മണ്ഡലം  കിന്നൗര്‍ എന്ന് പുനര്‍ നാമകരണം ചെയതത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും വോട്ടുചെയ്യാതിരുന്നിട്ടില്ല സ്കൂള്‍ അധ്യാപകനായി വിരമിച്ച നേഗി.

ജനങ്ങളെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ച് പ്ളെഡ്ജ് ടു വോട്ട് എന്ന പേരില്‍ ഗൂഗ്ള്‍  പുറത്തിറക്കിയ വീഡിയോയില്‍  നേഗിയുടെ കഥയാണ് പറയുന്നത്

വാരാണസിയില്‍ മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചു

Posted: 07 May 2014 12:13 AM PDT

Image: 

വാരാണസി:  ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വാരാണസിയില്‍ നാളെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് റാലികള്‍ക്ക് അനുമതി നിഷേധിച്ചു. വാരാണസിയില്‍  മണ്ഡലത്തില്‍  മത്സരിക്കുന്ന മോദി രണ്ടു റാലികളിലും  റോഡ്ഷോയിലും പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ബെനിയാഭാഗിലും വാരാണസിയിലും നടത്താനിരുന്ന റാലികള്‍ക്ക് തെരഞ്ഞെടുപ്പ് റിട്ടേണിങ്  ഓഫീസര്‍  അനുമതി നിഷേധിക്കുകയായിരുന്നു.
ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാള്‍, കോണ്‍ഗ്രസ് നേതാവ് അജയ് റോയ് എന്നിവരാണ് മോദിക്കെതിരെ വാരാണസിയില്‍ ജനവിധി തേടുന്നവര്‍. മെയ് 12 നാണ് ഇവിടെ വോട്ടെടുപ്പ്.

ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണം: ആദ്യഘട്ടം ഈ മാസം തുടങ്ങും

Posted: 06 May 2014 11:22 PM PDT

Image: 

ദോഹ: 2022ലെ ഫിഫ ലോക കപ്പിനുള്ള ആദ്യ സ്റ്റേഡിയത്തിന്‍െറ നിര്‍മ്മാണത്തിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ കരാര്‍ നല്‍കിയതിന്‍െറ തുടര്‍ച്ചയായാണ് നിര്‍മ്മാണം ആരംഭിക്കുന്നതെന്ന്് ഡെലിവറി ആന്‍റ് ലീഗസി സുപ്രീം കമ്മിററി പറഞ്ഞു. ഖത്തരി സ്ഥാപനമായ സഹന്‍ ബിന്‍ ഖാലിദ് ആണ് ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സൈററ് ഒരുക്കല്‍, അടിത്തറ നിര്‍മ്മാണം, ഭൂഗര്‍ഭ സൗകര്യങ്ങളൊരുക്കല്‍ എന്നിവയാണ് കമ്പനി ചെയ്യുന്നത്.
കരാര്‍ നല്‍കുന്നതിന്‍െറ മുന്നോടിയായി സറ്റേഡിയത്തിന്‍െറ സ്ഥലം സജ്ജമാക്കുന്ന സംരംഭത്തില്‍ നൂറോളം പേര്‍ പങ്കെടുത്തിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ജോലികള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരാറുടമകള്‍ പറഞ്ഞു. അടുത്ത മാര്‍ച്ചില്‍ ജോലി പൂര്‍ത്തിയാക്കാനാണ് ഉദ്ധേശിക്കുന്നത്. ലണ്ടനില്‍ നടന്ന 2012 ഒളിമ്പിക്സില്‍ അക്വാറ്റിക്സ് സെന്‍റര്‍ നിര്‍മ്മിച്ച പ്രമുഖ ആര്‍കിടെക് സ്ഥാപനമായ എ.ഇ.സി.ഒ.എം ആണ് സഹ ഹദീദ് ആര്‍കിടെക്ട്സുമായി സഹകരിച്ച് സ്റ്റേഡിയം രൂപകല്‍പന ചെയ്യുന്നത്.
ഖത്തറില്‍ മുത്തുവാരുന്നതിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന തുഴ ബോട്ടിന്‍െറ ആകൃതിയിലാണ് സ്റ്റേഡിയത്തിന്‍െറ രൂപകല്‍പ്പന. ആദ്യഘട്ടത്തില്‍ 40,000 പേര്‍ക്ക് കളി കാണാവുന്ന രീതിയിലാണ് സ്റ്റേഡിയത്തിലെ സീറ്റിങ് സൗകര്യമൊരുക്കുക. ചാമ്പ്യന്‍ഷിപ്പ് കഴിയുന്നതൊടെ 20,000 സീറ്റുകള്‍ ഒഴിവാക്കുന്ന രീതിയിലാവും നിര്‍മ്മാണം. അഴിച്ചു മാറ്റപ്പെടുന്ന സാധനങ്ങള്‍ മറ്റു രാജ്യങ്ങളുടെ കായിക വികസനത്തിനായി  നല്‍കും. നേരത്തെ ആസൂത്രണം ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി 2018 ആവുമ്പോഴേക്കും അല്‍ വക്റ സ്റ്റേഡിയത്തിന്‍െറ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് കരുതപ്പെടുന്നത്. ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനായി പന്ത്രണ്ട് സ്റ്റേഡിയങ്ങള്‍ തയ്യാറാക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. അല്‍ ഗറാഫ, അല്‍ റയ്യാന്‍, ഖലീഫ ഇന്‍റര്‍ നാഷനല്‍ സ്റ്റേഡിയങ്ങളുടെ പുതുക്കി പണിയലും ഇതിന്‍െറ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
അല്‍ വക്റ, ദോഹ പോര്‍ട്ട്, അല്‍ ശമാല്‍, അല്‍ ഖോര്‍, ഉംസലാല്‍, സ്പോര്‍ട്സ് സിറ്റി, ലുസൈല്‍, ഖത്തര്‍ യൂണിവേഴ്സിറ്റി, എജുക്കേഷന്‍ സിറ്റി എന്നിവയാണ് ലോകകപ്പ് നടത്താന്‍ തീരുമാനിച്ച മറ്റ് വേദികള്‍.
 

ജനങ്ങളുടെ സുരക്ഷയാണ് കേരളത്തിന്‍്റെ പ്രധാന പ്രശ്നമെന്ന് മുഖ്യമന്ത്രി

Posted: 06 May 2014 11:06 PM PDT

Image: 

തിരുവനന്തപുരം: വിധിയുടെ പൂര്‍ണരൂപം വന്നതിനു ശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി. 119 വര്‍ഷം പഴക്കമുള്ള ഡാമിന്‍്റെ സുരക്ഷയെ കുറിച്ച് കേരളത്തിന് ആശങ്കയുണ്ട്. തമിഴ്നാടിന് വെള്ളം കൊടുക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. അഞ്ച് ജില്ലകളിലെ ജനങ്ങളുടെ സുരക്ഷയാണ് കേരളത്തിന്‍്റെ പ്രധാന പ്രശ്നം. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി മറികടക്കാനല്ല കേരളം നിയമനിര്‍മാണം നടത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഡാം സുരക്ഷിതമാണെന്ന് കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല -പി.ജെ ജോസഫ്

Posted: 06 May 2014 10:51 PM PDT

Image: 

തിരുവനന്തപുരം: 119 വര്‍ഷം പഴക്കമുള്ള ഡാം സുരക്ഷിതമാണെന്ന് പറഞ്ഞാല്‍ കേളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ളെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ്. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിധിയില്‍ പുന പരിശോധനാ ഹരജി നല്‍കുമെന്നും ഇതിനുള്ള  നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

1979ല്‍ തന്നെ കേന്ദ്ര ജലകമീഷന്‍ ഡാം സുരക്ഷിതമല്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഡാമിന്‍റെ സുരക്ഷ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധി ദൗര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

 

നൈജീരിയന്‍ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ യു.എസ് സംഘമത്തെുന്നു

Posted: 06 May 2014 10:51 PM PDT

Image: 

നൈജര്‍: നൈജീരിയന്‍ തീവ്രവാദി സംഘടനയാ ബൊക്കോഹം തട്ടിക്കൊണ്ടുപോയ മുന്നൂറോളം പെണ്‍കുട്ടികളെ രക്ഷിക്കാന്‍ അമേരിക്കന്‍ സംഘത്തെ അയച്ചതായി പ്രസിഡന്‍്റ് ബറാക് ഒബാമ. പട്ടാള,  നിയമ നിര്‍വഹണ ഉദ്യോഗസ്ഥരടക്കമുള്ള സംഘത്തെയാണ് അയക്കുന്നതെന്ന് ഒബാമ പറഞ്ഞു.
തട്ടിക്കൊണ്ടു പോകലിന്‍്റെ പശ്ചാത്തലത്തില്‍ ബൊക്കോഹറമിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്‍്റെ നടപടി ശക്തമാകുമെന്ന് കരുതുന്നതായി ഒബാമ പറഞ്ഞു. മൂന്നാഴ്ച മുമ്പാണ് നൈജീരിയയിലെ സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് മുന്നൂറോളം പെണ്‍കുട്ടികളെ കാണാതായത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതിന്‍്റെ   ഉത്തരവാദിത്തം ബൊകോഹറം  ഏറ്റടെുത്തിരുന്നു.  അടിമകളായി പാര്‍പ്പിച്ചിരിക്കുന്ന പെണ്‍കുട്ടികളെ ചന്തയില്‍ വില്‍ക്കുമെന്ന് ബൊക്കോഹറം നേതാവ് അബൂബക്കര്‍ ഷേക്കാവു വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍  കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികളെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ബൊക്കോഹറം നേതാവ് പറഞ്ഞു.
അതിനിടെ ഞായറാഴ്ച വീണ്ടും എട്ട് പെണ്‍കുട്ടികളെക്കൂടി തട്ടിക്കോണ്ടു പോയി. 12 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.

മാനുഷിക സഹകരണത്തിന് സംവാദത്തെ ഉപയോഗപ്പെടുത്തണം- ഡോ. മുഫ്താഹ്

Posted: 06 May 2014 10:47 PM PDT

Image: 

മനാമ: മനുഷ്യര്‍ക്കിടയിലെ സഹകരണത്തിന് സംവാദത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് യഅ്ഖൂബ് അല്‍മുഫ്താഹ് ഉണര്‍ത്തി. ‘ഡയലോഗ് ഓഫ് സിവിലൈസേഷന്‍’ സമ്മേളനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധങ്ങളും സംഘട്ടനങ്ങളും ആളിക്കത്തിക്കുകയും നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്യുന്നത് ശരിയായ വിദ്യാഭ്യാസത്തിന്‍െറയും പരിശീലനത്തിന്‍െറയും അഭാവമാണ്.
ജനങ്ങളെ വിഭാഗങ്ങളായി തിരിക്കുകയും ഒരു വിഭാഗത്തെ മാത്രം ഉന്നതമായി കാണുകയും ചെയ്യുന്ന പ്രവണതയാണ് സംഘര്‍ഷങ്ങളുടെ മുഖ്യ കാരണം.
ഇസ്ലാം മനുഷ്യനെ സംവാദത്തിലേക്കാണ് ക്ഷണിക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിലപാടുകളും കേള്‍ക്കാനും ആശയ സംവേദനം നടത്താനും തുറന്ന അവസരം അത് ഉറപ്പു നല്‍കുന്നതോടൊപ്പം ശത്രുതയും വിദ്വേഷവും ദൂരീകരിച്ച് സ്നേഹ സൗഹാര്‍ദ അന്തരീക്ഷത്തിന് വേദിയൊരുക്കുകയും ചെയ്യുന്നു. ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നതും തേടിക്കൊണ്ടിരിക്കുന്നതും ശാന്തിയും സമാധാനവുമാണ്. വിവിധ മതങ്ങള്‍ക്കിടയില്‍ സ്നേഹത്തിന്‍െറ അടിസ്ഥാനത്തില്‍ സംവാദങ്ങളും സംവേദനങ്ങളും സാധ്യമാകേണ്ടതുണ്ട്. സംസ്കാരവും അറിവും മാനവിക ബോധവും ഉദ്ദീപിപ്പിക്കാന്‍ ഇതു വഴി സാധിക്കും.
ഏറ്റവും നല്ല നിലയിലല്ലാതെ നിങ്ങള്‍ സംവാദത്തിലേര്‍പ്പെടരുതെന്നാണ് വിശുദ്ധ ഖുര്‍ആന്‍െറ ശാസന. മധ്യമവും നീതിയുക്തവുമായ മാര്‍ഗമാണ് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നത്്. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തത്തെ വിമര്‍ശനത്തിന് വിധേയമാക്കാനാണ് അത് ആഹ്വാനം ചെയ്യുന്നത്. യുക്തി ദീക്ഷയോടെയും സദുപദേശത്തോടും കൂടി സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ കല്‍പിക്കപ്പെട്ടവരാണ് വിശ്വാസി സമൂഹം. മാനവികതക്കും മനുഷ്യത്വത്തിനും പരിക്കേല്‍പിക്കുന്ന നടപടികള്‍ ഒരു സമൂഹത്തിലും അനുവദിക്കാത്ത നിലപാടാണ് ഖുര്‍ആന്‍േറത്. മാനവ സമൂഹത്തെ ആദരിച്ചിരിക്കുന്നുവെന്ന ഖുര്‍ആനിക പ്രഖ്യാപനത്തെ അര്‍ഥവത്താക്കാന്‍ ശ്രമിക്കേണ്ടത് ബാധ്യതയാണ്. വിവിധ മതസമൂഹങ്ങള്‍ അധിവസിക്കുന്നവര്‍ക്കിടയില്‍ പാലിക്കേണ്ട രീതികളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാനും പഠിപ്പിക്കാനും ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ മാധ്യമ ഉച്ചകോടിക്ക് പ്രൗഢോജ്വല തുടക്കം

Posted: 06 May 2014 10:24 PM PDT

Image: 

ജിദ്ദ: മാധ്യമങ്ങളെ സ്നേഹത്തിന്‍െറയും നന്മയുടെയും സന്ദേശവാഹകരാക്കാനും മാധ്യമലോകത്തെ മാനുഷ്യകത്തിന് തണല്‍വിരിക്കുന്ന മഹിതമൂല്യങ്ങളില്‍ മാറ്റിപ്പണിയാനുമുള്ള സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ആഹ്വാനത്തോടെ ദ്വിദിന ഏഷ്യന്‍ മാധ്യമ ഉച്ചകോടിക്ക് തുടക്കമായി. ലോകരാഷ്ട്രങ്ങളെല്ലാം തന്നെ സ്വന്തം മത ധാര്‍മിക, മാനവികമൂല്യങ്ങളെ അവതാളത്തിലാക്കുകയും സദാചാര സാമൂഹികഘടനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന പുറംസംസ്കാരങ്ങളുടെ കടന്നുകയറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാധ്യമരംഗത്തെ  നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളും ഇതിനു കാരണമാകുന്നുണ്ട്. ഇവിടെ ക്രിയാത്മകമായ ഇടപെടലിലൂടെ മാധ്യമങ്ങളുടെ നിലവാരമുയര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടാകണമെന്ന് അബ്ദുല്ല രാജാവ് ഉദ്ഘാടന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. സാംസ്കാരിക മാധ്യമവകുപ്പ് മന്ത്രി ഡോ. അബ്ദുല്‍അസീസ് മുഹ്യിദ്ദീന്‍ ഖോജ രാജപ്രതിനിധിയായി ഉച്ചകോടിയുടെ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
മാധ്യമരംഗത്ത് പുതിയ വേഗമേറിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതുള്‍ക്കൊണ്ട് നിരന്തരപരിഷ്കരണത്തിനു വിധേയമാകുക വെല്ലുവിളി നിറഞ്ഞതാണ്. അതിനുള്ള സക്രിയമായ വഴികളാരായാന്‍ ഉച്ചകോടി ഫലപ്രദമായിത്തീരട്ടെ എന്നും ഏഷ്യന്‍ മാധ്യമസഹകരണസ്തംഭത്തെ ശക്തിപ്പെടുത്തുന്ന പുതിയൊരു ചുവടായി ഉച്ചകോടി മാറട്ടെ എന്നും രാജാവ് ആശംസിച്ചു. നല്ല വാക്കിനെ ഉത്തമവൃക്ഷത്തോട് ഉപമിച്ച ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു തുടങ്ങിയ സന്ദേശത്തില്‍ മാധ്യമരംഗത്ത് എപ്പോഴും മുന്നില്‍ കാല്‍വെക്കാന്‍ ശ്രമിച്ച ദിവംഗതനായ രാഷ്ട്രസാരഥി അബ്ദുല്‍അസീസ് രാജാവിന്‍െറ കാലം മുതലുള്ള മുന്നേറ്റം അനുസ്മരിച്ചു. സാമൂഹികപുരോഗതിയിലും നാഗരികതയുടെ ആധുനീകരണത്തിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് മനസ്സിലാക്കി വിഭവങ്ങളുടെ ക്ഷാമകാലത്തും ഒമ്പതു പതിറ്റാണ്ടു മുമ്പ് അബ്ദുല്‍ അസീസ് രാജാവ് ‘ഉമ്മുല്‍ഖുറാ’ പത്രം ആരംഭിച്ചു. 70 കൊല്ലം മുമ്പ് റേഡിയോയും 50 വര്‍ഷം മുമ്പ് ടെലിവിഷനും സൗദി തുടങ്ങി. രാഷ്ട്രത്തെയും ജനതയെയും ഇസ്ലാമികമൂല്യങ്ങളെയും ശക്തിപ്പെടുത്തുകയെന്ന ആ ലക്ഷ്യം സൗദി മാധ്യമലോകം ഇന്നും തുടര്‍ന്നുവരുന്നു. ഇപ്പോള്‍ നവമാധ്യമങ്ങളുടെ കുത്തൊഴുക്കിലും അതിനു പുറം തിരിഞ്ഞു നില്‍ക്കാനോ പകച്ചു നില്‍ക്കാനോ അല്ല, വിദ്യാഭ്യാസ, സാംസ്കാരിക ശാക്തീകരണത്തിന് അതിനെ ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് സന്ദേശത്തില്‍ എടുത്തുപറഞ്ഞു.  
‘മാധ്യമവൈവിധ്യം വാര്‍ത്താപ്രക്ഷേപണ മികവിന്’ എന്ന തലക്കെട്ടില്‍ ഏഷ്യ-പസഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രോഡ്കാസ്റ്റിങ് ഡവലപ്മെന്‍റ് (എ.ഐ.ബി.ഡി) സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഏഷ്യന്‍ മാധ്യമ ഉച്ചകോടിക്ക് 50 രാജ്യങ്ങളില്‍ നിന്നത്തെിയ എഴുനൂറോളം പ്രതിനിധികളെ സൗദി ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ മേധാവി ഡോ. റിയാദ് ബിന്‍ കമാല്‍ നജ്ം സ്വാഗതം ചെയ്തു. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മാധ്യമ ഉച്ചകോടിക്ക് ഇദംപ്രഥമമായി അറബ് രാജ്യത്ത് ആതിഥ്യമരുളാന്‍ അവസരം ലഭിച്ചത് ഈ രംഗത്തെ സൗദിയുടെ മുന്നേറ്റത്തിന്‍െറ തെളിവാണെന്ന് ആമുഖപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. എ.ഐ.ബി.ഡി ചീഫും റേഡിയോ ഇന്തോനേഷ്യയുടെ പ്രസിഡന്‍റ് ഡയറക്ടറുമായ ആര്‍. നികേന്‍ വിദ്യാസ്തുതി സ്വാഗതവും എ.ഐ.ബി.ഡി ഡയറക്ടര്‍ യാങ് ബിന്‍ യുവാന്‍ നന്ദിയും പറഞ്ഞു. ഉച്ചകോടിയുടെ പ്രായോജകര്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി ഖോജ സമ്മാനിച്ചു.
‘അന്താരാഷ്ട്ര സാറ്റലൈറ്റ് ചാനലുകളുടെ ഉദയം: തളര്‍ച്ചയോ വളര്‍ച്ചയോ’ എന്ന പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ സിംഗപ്പൂര്‍ മീഡിയ ഗുരു ഡയറക്ടര്‍ പൂനം ശര്‍മ അധ്യക്ഷയായി. തുനീഷ്യയിലെ അറബ് സ്റ്റേറ്റ്സ് ബ്രോഡ്കാസ്റ്റിങ് യൂണിയന്‍ ഡയറക്ടര്‍ ജനറല്‍ സലാഹുദ്ദീന്‍ മുആവി, ചൈന സെന്‍ട്രല്‍ ടെലിവിഷനിലെ വെന്‍ ഷിജൂന്‍, ഫ്രാന്‍സ് 24 ന്‍െറ വൈസ്പ്രസിഡന്‍റ് എറിക് ക്രീമര്‍, ജോര്‍ഡനിലെ നൂര്‍സാറ്റ് സി.ഇ.ഒ ഉമര്‍ ശൂതിര്‍, ഫിജി ടി.വിയുടെ സി.ഇ.ഒ തെവിത ഗോണെലവ് എന്നിവര്‍ സംസാരിച്ചു. ’ടി.വി വെബ് കണ്‍വര്‍ജന്‍സ് സംബന്ധിച്ച് ഉച്ചക്കു ശേഷം നടന്ന സെഷനില്‍ ജസ്റ്റിന്‍ കിങ്സ് (ബ്രിട്ടന്‍) അധ്യക്ഷത വഹിച്ചു. തത്സൂയ സസഹാറ (ജപ്പാന്‍), സ്റ്റീവ് ആഹണ്‍ (ആസ്ട്രേലിയ), കെന്നി ബായി (കൊറിയ), മീഡിയഗുരു ഡയറക്ടര്‍ സഞ്ജയ് സലില്‍ (ഇന്ത്യ) എന്നിവര്‍ സംസാരിച്ചു. 2014 ലെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു.

കൊറോണ: കുവൈത്തില്‍ ഒരാള്‍ മരിച്ചതായി ഗ്രീന്‍ ലൈന്‍

Posted: 06 May 2014 10:13 PM PDT

Image: 

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ളെന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറയുമ്പോഴും രോഗം ബാധിച്ച് കുവൈത്തില്‍ ഈയിടെ ഒരാള്‍ മരിച്ചതായും വൈറസ് ബാധയേറ്റ് മറ്റ് മൂന്നുപേര്‍ ചികിത്സക്ക് വിധേയരായിക്കൊണ്ടിരിക്കുന്നതായും പ്രകൃതി സംരക്ഷണകാര്യങ്ങള്‍ക്കായുള്ള ഗ്രീന്‍ലൈന്‍ എന്ന സംഘടന വെളിപ്പെടുത്തി.
രോഗംബാധിച്ച് രാജ്യനിവാസികളിലൊരാള്‍ മരിച്ച വിവരം സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും അയല്‍രാജ്യമായ സൗദിയില്‍ കൊറോണ വ്യാപകമായ തോതില്‍ ആള്‍നാശം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് അധികൃതര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നതെന്നും സംഘടന ചോദിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സൈറ്റായ ട്വിറ്ററിലൂടെയാണ് സര്‍ക്കാര്‍ വൃത്തങ്ങളെ വെല്ലുവിളിച്ച് ഗ്രീന്‍ലൈന്‍ കൊറോണയുമായി ബന്ധപ്പെട്ട രാജ്യത്തെ പുതിയ സാഹചര്യം വെളിപ്പെടുത്തിയത്.
രോഗബാധയേറ്റ് ഒരാള്‍ മരിച്ച സംഭവവും മൂന്നുപേര്‍ക്ക് വൈറസ്ബാധയേറ്റ കാര്യവും ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടും  സര്‍ക്കാര്‍ അതേകുറിച്ച് മൗനംപാലിക്കുന്നത് എന്തിനാണെന്ന് അറിയില്ളെന്നും സംഘടന പറയുന്നു. ഗ്രീന്‍ലൈനിന്‍െറ വെളിപ്പെടുത്തല്‍ വന്നതിനെ തുടര്‍ന്ന് കുവൈത്ത് രാഷ്ട്രീയത്തിലും വിഷയം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുമ്പ് വൈറസ് കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍വേണ്ട നടപടികള്‍ കൈകൊള്ളാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് പാര്‍ലമെന്‍റംഗം ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു. സാഹചര്യത്തിന്‍െറ പ്രധാന്യം മനസ്സിലാക്കി പ്രത്യേകം അടിയന്തിര സമിതിക്ക് രൂപംനല്‍കുകയും കൊറോണ വൈറസ് വ്യാപിക്കാതിരിക്കാന്‍ ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് കരാറിലത്തെണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, കുവൈത്ത് കൊറോണ മുക്തമാണെന്നും ഇതുവരെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ളെന്നും ആരോഗ്യ മന്ത്രി ഡോ. അലി അല്‍ ഉബൈദി പറഞ്ഞു. ‘സുരക്ഷിതമായ കുട്ടിക്കാലം’ എന്ന വിഷയത്തില്‍ മന്ത്രാലയത്തിന് കീഴില്‍ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. സംശയാസ്പദമായ നിലയിലുള്ളവരെ സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ കൊറോണ ബാധിച്ച് നിരവധി പേര്‍ മരിക്കാനിടയായിട്ടും ആ രാജ്യവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന കുവൈത്തില്‍ വൈറസ് ബാധക്കെതിരെ നടപടികള്‍ വേണ്ടപോലെ ഉണ്ടാവുന്നില്ളെന്ന് പൊതുജനങ്ങളില്‍നിന്നും മറ്റും വ്യാപകമായ പരാതി  ഉയര്‍ന്നിരുന്നു.
 

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,680 രൂപ

Posted: 06 May 2014 09:32 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 22,680 രൂപയും ഗ്രാമിന്  2,835 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ചത്തെ സ്വര്‍ണവില തിങ്കളാഴ്ചയും തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണം ഒൗണ്‍സിന് 23.10 ഡോളര്‍ ഉയര്‍ന്ന് 1,306.50 ഡോളറിലെ ത്തി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP