സ്വാഗതം
WELCOME

News Update..

Tuesday, May 6, 2014

സ്വീവേജ്, ഡ്രെയിനേജ് നിര്‍മാണത്തില്‍ അപാകത; നഗരത്തില്‍ വെള്ളക്കെട്ട് അവസാനിക്കുന്നില്ല Madhyamam News Feeds

സ്വീവേജ്, ഡ്രെയിനേജ് നിര്‍മാണത്തില്‍ അപാകത; നഗരത്തില്‍ വെള്ളക്കെട്ട് അവസാനിക്കുന്നില്ല Madhyamam News Feeds

Link to

സ്വീവേജ്, ഡ്രെയിനേജ് നിര്‍മാണത്തില്‍ അപാകത; നഗരത്തില്‍ വെള്ളക്കെട്ട് അവസാനിക്കുന്നില്ല

Posted: 05 May 2014 11:13 PM PDT

തിരുവനന്തപുരം: സ്വീവേജ് നിര്‍മാണത്തിലെ പോരായ്മ മൂലം നഗരത്തിലെ വെള്ളക്കെട്ട് അവസാനിക്കുന്നില്ല. വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ വഴി കോടികള്‍ ചിലവഴിച്ചിട്ടും ചെറിയ മഴക്കുപോലും വെള്ളക്കെട്ട് ആവുകയാണ്.
നഗരത്തിലെ സ്വീവേജ്, ഡ്രെയിനേജ് നിര്‍മാണത്തിന്‍െറ ചുമതല ജലവകുപ്പിനും നഗരസഭക്കുമാണ്. സ്വീവേജ് നിര്‍മാണം ജലവകുപ്പിന്‍െറ കീഴിലാണെങ്കില്‍ ഡ്രെയ്നേജ് ഒരുക്കേണ്ടത് നഗരസഭയാണ്.
നഗരസഭാ പരിധിയില്‍ എ മുതല്‍ ജി വരെയുള്ള ഏഴു ബ്ളോക്കുകളിലായാണ് സ്വീവേജ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ആദ്യത്തെ നാല് ബ്ളോക്കുകള്‍ രാജഭരണകാലത്ത് നിര്‍മിച്ചവയാണ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പേരൂര്‍ക്കട, അമ്പലമുക്ക്, ജഗതി, പൈപ്പിന്‍മൂട് തുടങ്ങിയ പ്രദേശങ്ങളാണ് ഇ ബ്ളോക്കില്‍.
1990ല്‍ കമീഷന്‍ ചെയ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണ്. ഫലത്തില്‍ ആദ്യത്തെ നാല് ബ്ളോക്കുകളുടെ അറ്റകുറ്റപ്പണി മാത്രമാണ് അതോറിറ്റി ഇപ്പോള്‍ ചെയ്യുന്നത്. സ്വീവേജ് വഴി മുട്ടത്തറയിലെ ശുദ്ധീകരണ പ്ളാന്‍റിലെത്തിച്ച് മലിനജലം സംസ്കരിക്കുന്നതാണ് പദ്ധതി. എന്നാല്‍, മുട്ടത്തറയിലെ പ്ളാന്‍റ് ഇനിയും പ്രവര്‍ത്തന സജ്ജമായിട്ടില്ല. നാലുവര്‍ഷം മുമ്പ് 89 കോടി മുടക്കിയാണ് 107 എം.എല്‍.ഡി ശേഷിയുള്ള പ്ളാന്‍റിന്‍െറ നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞ ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ പ്ളാന്‍റിലേക്ക് മലിനജലമെത്തിക്കാനുള്ള സംവിധാനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വൈദ്യുതി ബന്ധത്തിന്‍െറ കാര്യത്തില്‍ ജലവകുപ്പും കെ.എസ്.ഇ.ബിയും തമ്മില്‍ തര്‍ക്കം തുടരുകയാണ്. പ്ളാന്‍റിലേക്കുള്ള ലൈന്‍ വലിക്കുന്നതിനു കെ.എസ്.ഇ.ബിക്ക് ജലവകുപ്പ് നാല് കോടി രൂപ നല്‍കിയിരുന്നു.
എന്നാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെങ്കില്‍ റോഡ് വെട്ടിപ്പൊളിച്ചുള്ള ലൈനിടല്‍ കൂടി പൂര്‍ത്തിയാകണം. ഇതിനായി പി.ഡബ്ള്യു.ഡിക്ക് 38 ലക്ഷം രൂപനല്‍കണം.
ഈ തുക ജലവകുപ്പ് നല്‍കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ജലവകുപ്പ് പിന്നാക്കം നിന്നതോടെ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനവും നഗരത്തിലെ സ്വീവേജ് സംവിധാനവും അനിശ്ചിതത്വത്തിലായി. സ്വീവേജ് സംവിധാനത്തിലെ അവസാന രണ്ട് ബ്ളോക്കുകളായ എഫ്, ജി എന്നിവ തീരദേശ മേഖലകളിലാണ്. കടുത്ത വെള്ളക്കെട്ട് അനുഭവപ്പെടുന്ന ബീമാപള്ളി, വലിയതുറ പ്രദേശങ്ങള്‍ ഇതില്‍ പെടുന്നു.
കേന്ദ്ര പദ്ധതിയായ ജന്‍റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രാഥമിക നടപടി പോലും ആരംഭിച്ചിട്ടില്ല. തീരദേശത്തെ വെള്ളക്കെട്ടും മലിനജലം കെട്ടിക്കിടക്കുന്നത് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികളും തുടര്‍ക്കഥയായിട്ടും അധികൃതരുടെ അനാസ്ഥ തുടരുകയാണ്.
കേന്ദ്ര ഫണ്ട്ലഭ്യമാക്കുന്നതില്‍ സംസ്ഥാന നഗരകാര്യ വകുപ്പ് അലംഭാവം കാണിക്കുന്നതായാണ് നഗരസഭയുടെ ഭാഷ്യം.
നഗരത്തിലെ ഡ്രെയ്നേജ് സംവിധാനം അശാസ്ത്രീയമാണെന്ന് തെളിയിക്കുന്നതാണ് തമ്പാനൂരിലേതടക്കമുള്ള വെള്ളക്കെട്ട്.
വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ നഗരത്തില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവായി. ഇത്തരം മലിന്യം ഒഴുകിയെത്തി മിക്ക ഓടകളും അടഞ്ഞ അവസ്ഥയാണ്.
2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള നഗരസഭ ബജറ്റില്‍ മലിനജല നിര്‍ഗമന സംവിധാനത്തിന് നാമമാത്ര തുകയാണ് നീക്കിവെച്ചതെന്ന പരാതിയുമുണ്ട്.

'അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണ്ട'

Posted: 05 May 2014 11:05 PM PDT

Image: 

ന്യൂഡല്‍ഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ  വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന ഭരണഘടനാ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി.  അഴിമതിക്കേസില്‍ ഉന്നതരെയും ചോദ്യം ചെയ്യാമെന്നും ജോയന്‍റ് സെക്രട്ടറിക്ക് മുകളില്‍ ഉള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന വേണ്ടെന്നും  സുപ്രീംകോടതി വ്യക്തമാക്കി. നിലവില്‍ ഇവരെ ചോദ്യം ചയ്യണമെങ്കില്‍ സര്‍ക്കാറിന്‍റെ അനുമതി തേടേണ്ടിയിരുന്നു.

സുബ്രഹ്മണ്യം സ്വാമിയും സെന്‍റര്‍ ഫോര്‍ പബ്ളിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷനും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍. മുന്‍കൂര്‍ അനുമതി തേടണമെന്ന ഭരണഘടനയിലെ 6(എ)വകുപ്പ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ സൂപ്രീംകോടതിയെ സമീപിച്ചത്.

രാജ്യത്ത് അഴിമതി കൂടിക്കൂടി വരികയാണ്. ഇതിനെതിരെ ശക്തമായ നിയമ ഇടപെടല്‍ വേണം. അഴിമതിക്കേസില്‍ ഉദ്യോഗസ്ഥരെന്നോ രാഷ്ട്രീയക്കാരെന്നോ വ്യത്യാസമില്ളെന്നും ജസ്റ്റിസ് ആര്‍.എം ലോധയുടെ ബെഞ്ച് വ്യക്തമാക്കി.

തേക്കിന്‍കാട് ഒരുങ്ങി; പൂരത്തിരക്കിലമരാന്‍

Posted: 05 May 2014 11:05 PM PDT

തൃശൂര്‍: പൂരത്തിനിനി രണ്ടുനാള്‍. നാളെ സാമ്പിള്‍ വെടിക്കെട്ട് നടക്കും. അതു കഴിഞ്ഞാല്‍ പിന്നെ കാത്തിരുന്ന പൂരമെത്തും. തേക്കിന്‍കാട് പൂരപ്പറമ്പായി കഴിഞ്ഞു. മാസം മുമ്പേ ആരംഭിച്ച കിഴക്കെ ചരുവിലെ പൂരം പ്രദര്‍ശനനഗരിയില്‍ ആളൊഴിയുന്നത് പാതിരാവിലാണ്. വിഷുവെത്തുന്നുവെന്ന് അറിയിക്കാന്‍ മണികണ്ഠനാലിലെ കണിക്കൊന്ന പൂക്കും. പൂരമെത്തുന്നത് അറിയിക്കാന്‍ ശ്രീമൂല സ്ഥാനത്തെ പൂമരം പൂക്കും. എന്നാല്‍ ഇക്കുറി കണിക്കൊന്നയും പൂമരവും മാത്രമല്ല പെരുവനവും കലാകാരന്മാരും മേളംകൊണ്ട് വളമൂട്ടിയ വടക്കുന്നാഥനകത്തെ ഇലഞ്ഞിയും പൂത്തു. തെരഞ്ഞെടുപ്പ് ചൂടിന്‍െറ തിരക്കൊഴിഞ്ഞ് ചെറിയ ആലസ്യത്തിലേക്ക് തേക്കിന്‍കാട് കടന്നെങ്കിലും സ്വരാജ് റൗണ്ടിലെ പന്തലിന് കാല്‍നാട്ടിയതോടെ തേക്കിന്‍കാട് ഉണര്‍ന്നു. തേക്കിന്‍കാട് അടിമുടി പൂരപ്പറമ്പായി. വടക്കുന്നാഥന്‍ ക്ഷേത്രമൈതാനിയെന്ന് പേര് ചാര്‍ത്തി നല്‍കിയെങ്കിലും തൃശൂരുകാര്‍ക്ക് ഇന്നുമത് തേക്കിന്‍കാടും പൂരപ്പറമ്പുമാണ്. കൊടിയേറ്റ് കഴിഞ്ഞതോടെ പൂരപ്പറമ്പിന് ഉറക്കമില്ലാതായി. ഇനിയുള്ള നാളുകള്‍ തേക്കിന്‍കാടിനും വിശേഷപ്പെട്ടതാണ്.
പൂരപ്പറമ്പിലെ ശീട്ടുകളിക്കാരും സായന്തന സൊറപറച്ചിലുകാരും പൂരവിശേഷങ്ങളാണ് പങ്കുവെക്കുന്നത്. പലയിടത്തും വെടിക്കെട്ടും കുടമാറ്റവും വാതുവെപ്പിന് വകയായി. സാമ്പിളിനുള്ള ഒരുക്കങ്ങളിലാണ് തേക്കിന്‍കാട്. വെടിക്കെട്ടിനുള്ള കുഴിയൊരുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. വീറും വാശിയുമായി ഒളിച്ചു വെച്ച കരിമരുന്നിന്‍െറ സൗന്ദര്യം വാനില്‍ ചാര്‍ത്താന്‍ ഇരുവിഭാഗവും അവസാന ഒരുക്കത്തിലാണ്. സാമ്പിളില്‍ പുറത്തെടുക്കുന്നത് പൂരനാളിലേക്ക് കരുതുന്നതിന്‍െറ ചെറുപതിപ്പ് മാത്രമാണ്. പൂരനാളിലെത്തുന്ന തെരുവ് സര്‍ക്കസ് സംഘം ഇന്നലെ തന്നെ പൂരപ്പറമ്പിലെത്തി. ഞാണിന്മേല്‍ കളിയും, വളയത്തിലൂടെ ചാടുന്നതും, ചാട്ടവാറടിയും, കുട്ടികളെ ഉപയോഗിച്ചുള്ള അഭ്യാസവുമെല്ലാമുണ്ട്. പൊലീസ് പ¤്രടാളിങ് സംഘം നഗരത്തില്‍ സദാസമയവും റോന്ത് ചുറ്റുന്നുണ്ട്. കാമറക്കണ്ണിലൂടെയുള്ള നിരീക്ഷണം വേറെ. മണികണ്ഠനാലിലെയും നടുവിലാലിലെയും നായ്ക്കനാലിലെയും പൂരപ്പന്തലുകള്‍ പൂര്‍ത്തിയാകാറായി. പന്തലുകളുടെ കാല്‍നാട്ടിയപ്പോള്‍ തുടങ്ങിയ ഗതാഗതക്കുരുക്ക് പൂരാവേശത്തില്‍ അലിഞ്ഞ് ഇല്ലാതാവുകയാണ്. പൂരത്തിരക്കില്‍ നഗരം കുരുക്കിലമരുമ്പോള്‍ പൊലീസിന് പണി ഇരട്ടിക്കും.
പാറമേക്കാവ് ക്ഷേത്രത്തിന് മുന്‍വശത്ത് തേക്കിന്‍കാടിലേക്ക് കടക്കാന്‍ സബ് വേ ഉണ്ട്. എന്നാല്‍, പൂരം പ്രദര്‍ശന നഗരിയിലേക്കുള്ളവര്‍ പലരും ഇത് ഉപയോഗിക്കുന്നില്ല. പൂരപ്രേമികളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കാന്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. തേക്കിന്‍കാട്ടിലെ ഹൈമാസ്റ്റ് വിളക്കുകളുടെ അറ്റക്കുറ്റപ്പണി ഞായറാഴ്ച മുതല്‍ തുടങ്ങി. പൂരത്തിരക്കിലമരാന്‍ തേക്കിന്‍കാട് ഒരുങ്ങിക്കഴിഞ്ഞെന്ന് സാരം.

കാറ്റിനൊപ്പം മഴയും മിന്നലും; വള്ളത്തോള്‍ നഗറില്‍ വ്യാപകനാശം

Posted: 05 May 2014 10:59 PM PDT

ചെറുതുരുത്തി: ശക്തമായ കാറ്റിനൊപ്പമെത്തിയ മഴയിലും മിന്നലിലും വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടം. വെട്ടിക്കാട്ടിരി നമ്പുള്ളിപറമ്പില്‍ ഗഫൂറിന്‍െറ വീടിന് ഭാഗികമായി കേടുപറ്റി.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഉണ്ടായ ശക്തമായ മിന്നലില്‍ ഗഫൂറിന്‍െറ വീടിന്‍െറ സമീപമുള്ള മരത്തില്‍ തീ പടര്‍ന്ന് രണ്ടായി പിളര്‍ന്നു.
സമീപത്തെ കിണറ്റിലെ മോട്ടോറിലും ഫ്രിഡ്ജിലും ടി.വിയിലും തീ പടര്‍ന്നു. വലിയ ശബ്ദത്തോടെയാണ് ഉപകരണങ്ങള്‍ കത്തി നശിച്ചത്.
ഈസമയം ഗഫൂറിന്‍െറ പ്രായമായ മാതാവ് ഖദീജ കട്ടിലില്‍ കിടക്കുന്നുണ്ടായിരുന്നു. അവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇപ്പോഴും ആ രംഗം അവരുടെ മനസ്സില്‍ മിന്നിമറിയുകയാണ്. ഗഫൂറിന്‍െറ ഭാര്യയും നാല് ചെറിയ കുട്ടികളും വീടിലുണ്ടായിരുന്നു. റവന്യൂ വകുപ്പ് അധികൃതര്‍ തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തി.

'വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല'

Posted: 05 May 2014 10:59 PM PDT

Image: 

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ളെന്ന് സുപ്രീംകോടതി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട സംവരണം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ളെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്നാക്ക വിഭാഗങ്ങള്‍ക്ക്  25 ശതമാനം സംവരണം നല്‍കണം. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഈ സംവരണം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ളെന്നും കോടതി വ്യക്തമാക്കി. ഭരണഘടന അനുഛേദം 21 എ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിലാണ് സുപ്രീംകോടതി വിധി.
വിദ്യാഭ്യാസ അവകാശ നിയമം എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ് എന്നായിരുന്നു 2012 ലെ സുപ്രീംകോടതി വിധി. ഈ വിധി തിരുത്തികൊണ്ടാണ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ സംവരണം നല്‍കേണ്ടതില്ളെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. 14 വയസുവരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കുമെന്ന് ഉറപ്പുതരുന്നതാണ് വിദ്യാഭ്യാസ അവകാശ നിയമം.

വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശം

Posted: 05 May 2014 10:54 PM PDT

വടക്കഞ്ചേരി: ഞായറാഴ്ച രാത്രി 11ഓടെ ശക്തമായ ഇടിമിന്നലിലും കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. ആളപായമില്ല. തക്ക സമയത്ത് വൈദ്യുതി ലൈന്‍ ഓഫാക്കിയതിനാല്‍ വന്‍ അപായമൊഴിവായി.
ദേശീയപാത കുതിരാനില്‍ വന്‍ മരങ്ങള്‍ കടപുഴകി റോഡില്‍ വീണതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
അര്‍ധരാത്രി 12.30ഓടെയാണ് കാറ്റില്‍ മരംവീണത്. ഹൈവേ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പ്രയത്നിച്ച് പുലര്‍ച്ചെ മൂന്നോടെ ഗതാഗതം പുനഃസ്ഥാപിച്ചു. കിഴക്കഞ്ചേരി മമ്പാട്ടില്‍ നിരവധി മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണതും ഗതാഗതത്തിന് തടസ്സമായി.
കെ.എസ്.ഇ.ബി വടക്കഞ്ചേരി-കിഴക്കഞ്ചേരി സെക്ഷന്‍ പരിധിയില്‍ വിവിധ പ്രദേശങ്ങളില്‍ വന്‍ മരങ്ങള്‍ വീണ് വൈദ്യുതിലൈനുകള്‍ താറുമാറായി. നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നിട്ടുമുണ്ട്. ഇതിന് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മലയോര മേഖലകളില്‍ കാര്യമായി ബാധിച്ചിട്ടില്ല. കിഴക്കഞ്ചേരി, ഇളങ്കാവ്, മമ്പാട്, വടക്കഞ്ചേരി, കാമത്തറ കാളാംക്കുളം, പല്ലാറോഡ് പന്നിയങ്കര, താമരപ്പിള്ളി, പീഡികപ്പറമ്പില്‍ നഗര്‍, മണിക്കപ്പാടം, കാരയങ്കാട് എന്നിവിടങ്ങളില്‍ മരങ്ങള്‍ വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കിഴക്കഞ്ചേരിമേഖലയില്‍ എം. ചന്ദ്രന്‍ എം.എല്‍.എ, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
കിഴക്കഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും കിഴക്കഞ്ചേരി പഞ്ചായത്തിലെ പുഴയ്ക്കല്‍ത്തറ പ്രദേശത്ത് 180ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതില്‍ രാമന്‍കുട്ടിയുടെ വീട് പൂര്‍ണമായും തകര്‍ന്നു.
വീടുകളിലെ തെങ്ങും പാഴ്മരങ്ങളുമാണ് വീടിന് മുകളില്‍ വീണത്. 20 ലക്ഷം രൂപയുടെ നഷ്ടം വരുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച റവന്യു അധികൃതര്‍ പറഞ്ഞു.
പ്രസ്തുത സ്ഥലം എം. ചന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പടെയുള്ള പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു. റവന്യു ഉദ്യോഗസ്ഥരായ താലൂക്ക് അഡീ. തഹസില്‍ദാര്‍ കെ. അംബികാ കുമാരി, കിഴക്കഞ്ചേരി വില്ലേജ് ഓഫിസര്‍ ജയചന്ദ്രന്‍, ജമാലുദ്ദീന്‍ എന്നിവര്‍ നഷ്ടം വിലയിരുത്തി.
നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ. ഹനീഫ ആവശ്യപ്പെട്ടു.

പെരിന്തല്‍മണ്ണ മേഖലയില്‍ വ്യാപക വയല്‍ നികത്തല്‍

Posted: 05 May 2014 10:46 PM PDT

പെരിന്തല്‍മണ്ണ: മേഖലയില്‍ വന്‍കിടക്കാര്‍ വ്യാപകമായി വയല്‍നികത്തുന്നു. അഞ്ച് സെന്‍റ് ഭൂമിയില്‍ വീട് വെക്കാന്‍ അനുമതിക്കായി ഓഫിസുകള്‍ കയറിയിറങ്ങി സാധാരണക്കാരന്‍ നട്ടം തിരിയുമ്പോഴാണ് സകല നിയമങ്ങളും കാറ്റില്‍ പറത്തി റിയല്‍ എസ്റ്റേറ്റ് മുതലാളിമാരും രാഷ്ട്രീയ നേതാക്കളും വന്‍തോതില്‍ വയല്‍ഭൂമി വാങ്ങി നികത്തുന്നത്. സ്വന്തം പദ്ധതിക്കുള്ള ഭൂമി തരം മാറ്റി കിട്ടാന്‍ പെടാപാട് പെടുന്ന നഗരസഭയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ബോധപൂര്‍വം കണ്ണടക്കുകയാണ്. വലിയ സ്വാധീനമുള്ള ആളുകളാണ് ഉദ്യോഗസ്ഥരെയും ഭരണ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി നിര്‍ബാധം നിയമലംഘനം നടത്തുന്നത്. നെല്‍വയല്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഒട്ടേറെ പ്രദേശങ്ങള്‍ ഭൂമാഫിയ മണ്ണിട്ട് നിരത്തിയിട്ടുണ്ട്. പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം, ഏലംകുളം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഭൂമാഫിയയുടെ പ്രവര്‍ത്തനം ശക്തം. കുന്നപ്പള്ളി, അങ്ങാടിപ്പുറം വൈലോങ്ങര, ചെറുകര ഭാഗങ്ങളിലും വയല്‍നികത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വരെ നെല്‍കൃഷി നടന്ന സ്ഥലങ്ങളാണ് ഇതില്‍ ചിലത്. കല്ലുകെട്ടി ഉയര്‍ത്തി നടക്കുന്ന വയല്‍ നികത്തല്‍ സമീപത്തെ വയലുകളിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തുന്നത് കൃഷിയെയും മറ്റു കുടിവെള്ള സ്രോതസ്സുകളെയും സാരമായി ബാധിക്കുന്നു. റോഡരികിലാണെങ്കില്‍ കെട്ടിട നിര്‍മാണവും ഉള്‍പ്രദേശങ്ങളില്‍ ഭാഗങ്ങളാക്കി തിരിച്ച് ഭൂമികച്ചവടവുമാണ് ഇവരുടെ ലക്ഷ്യം. പെരിന്തല്‍മണ്ണ ബൈപാസില്‍ വേനലില്‍ പോലും വെള്ളം കെട്ടിനില്‍ക്കുന്ന ഒട്ടേറെ ഭാഗങ്ങള്‍ നികത്തപ്പെട്ടു കഴിഞ്ഞു. ബൈപാസില്‍ ഒരിടത്ത് ആദ്യം ക്വാറി വേസ്റ്റിടുകയും പിന്നീട് മണ്ണിട്ട് നികത്തുകയും ചെയ്തു.
നെല്‍കൃഷി നടത്തുന്ന വയലുകള്‍ സംരക്ഷിക്കാനാണ് ഡാറ്റാ ബാങ്ക് തയാറാക്കിയിരിക്കുന്നത്. ഇടക്കാലത്ത് നടപടി കര്‍ശനമാക്കിയതിനെ തുടര്‍ന്ന് വയല്‍നികത്തലിന് കുറവുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് തിരക്കായതോടെ പരിശോധന അയഞ്ഞു. ഈ ഇടവേളയിലാണ് വയല്‍നികത്തല്‍ ശക്തമായത്. തെരഞ്ഞെടുപ്പ് തിരക്കൊഴിഞ്ഞിട്ടും പരിശോധന കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
പെരിന്തല്‍മണ്ണയിലും പരിസര പഞ്ചായത്തുകളിലും ജില്ലയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഭൂഗര്‍ഭ ജലവിതാനം താഴുന്നുവെന്ന അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വയല്‍ നികത്തല്‍ അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. ജലവിതാനം കുറയാനുള്ള പ്രധാന കാരണമായി ഭൂഗര്‍ഭ ജല വകുപ്പ് ചൂണ്ടിക്കാട്ടിയത് വയല്‍നികത്തലും കുന്നിടിക്കലുമായിരുന്നു.
ഗൗരവകരമായ കണ്ടെത്തലുകള്‍ പുറത്തുവന്നിട്ടും ഈ വിഷയത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങളും റവന്യു വകുപ്പും.

വി.ടി ബല്‍റാമിനെതിരെ കെ.പി.സി.സിക്ക് പരാതി

Posted: 05 May 2014 10:46 PM PDT

Image: 

കൊച്ചി: വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ കെ.പി.സി.സിക്ക് പരാതി. നാല് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാരാണ് പരാതി നല്‍കിയത്. ഇടുക്കി ബിഷപ്പിനെതിരായി ബല്‍റാം നടത്തിയ പരാമര്‍ശം ഡീന്‍ കുര്യാക്കോസിനെ തോല്‍പിക്കാനാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. വ്യക്തി താല്‍പര്യത്തിനുവേണ്ടി ബല്‍റാം പ്രസ്താവനകള്‍ നടത്തുകയാണെന്നും ബല്‍റാമിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഇടുക്കി ബിഷപ്പിനെതിരെ ബല്‍റാം ഫേസ്ബുക്കില്‍ നടത്തിയ ‘നികൃഷ്ട ജീവി’ പ്രയോഗം വിവാദമായിരുന്നു. ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ബിഷപ്പിനെ സന്ദര്‍ശിച്ചവേളയില്‍ ബിഷപ്പ് മോശമായി പെരുമാറിയെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ബല്‍റാമിന്‍റെ ഈ പ്രയോഗം. എന്നാല്‍,ബല്‍റാമിന്‍റെ പരാമര്‍ശം ശരിയായില്ളെന്നും താനും ഇടുക്കി രൂപതയുമായി പ്രശ്നങ്ങള്‍ ഒന്നും ഇല്ളെന്നും പറഞ്ഞ്  ഡീന്‍ കുര്യാക്കോസ് രംഗത്തത്തെിയിരുന്നു.

ഷാനിമോള്‍ കത്ത് പുറത്ത് വിട്ടത് ശരിയായില്ല - പി.പി തങ്കച്ചന്‍

Posted: 05 May 2014 10:44 PM PDT

Image: 

തിരുവനന്തപുരം: കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തില്‍ നല്‍കിയ കത്ത് ഷാനിമോള്‍ ഉസ്മാന്‍ പുറത്ത് വിട്ടത് ശരിയായില്ളെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. പാര്‍ട്ടിവേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടില്ളെങ്കില്‍ അതിന് മുകളിലുള്ളവരുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും തങ്കച്ചന്‍ പറഞ്ഞു.

ചട്ടഞ്ചാല്‍ വളവില്‍ വാഹനങ്ങള്‍ക്ക് അടിതെറ്റുന്നു

Posted: 05 May 2014 10:41 PM PDT

കാസര്‍കോട്: ദേശീയ പാതയിലെ ചട്ടഞ്ചാല്‍ വളവില്‍ വാഹനങ്ങള്‍ക്ക് അടിതെറ്റുന്നു. കൊടുംവളവും കുത്തനെയുള്ള ഇറക്കവും ഒരുമിച്ചായതിനാല്‍ ഭാരം വഹിച്ചെത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തിലാവുന്നത് പതിവാണ്. കഴിഞ്ഞ ദിവസം മംഗലാപുരം ഭാഗത്തേക്ക് പോകുന്ന വാതകം നിറച്ച ബുള്ളറ്റ് ടാങ്കര്‍ ലോറി ഇവിടെ നിയന്ത്രണം വിട്ടു.
ഡ്രൈവറുടെ മന$സാന്നിധ്യം കാരണം ലോറി മറിയാതെ റോഡിന് വിലങ്ങനെ മണല്‍തിട്ടയിലിടിച്ച് നിന്നതിനാലാണ് അപകടം ഒഴിവായത്.
വളവുള്ള ഭാഗത്ത് റോഡിന് വീതികുറഞ്ഞതും ദൂരെനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് വളവും ഇറക്കവും മുന്‍ കൂട്ടി കാണാനാവാത്തതും അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നു.
വളവുള്ള ഭാഗത്ത് ഏതാനും മീറ്റര്‍ അകലത്തില്‍ മാത്രമാണ് ഡിവൈഡര്‍ ഉള്ളത്. റോഡിന് താഴെ ചെങ്കുത്തായ കുഴിയാണ്. കൊച്ചി ഇടപ്പള്ളിക്കും മംഗലാപുരത്തിനുമിടയില്‍ ദേശീയപാത 17ലെ ഏറ്റവും ദുര്‍ഘടമേറിയ ഭാഗങ്ങളിലൊന്നാണ് ഇവിടം.
കയറ്റവും വളവുമുള്ളതിനാല്‍ വാഹനങ്ങള്‍ ആയാസമൊഴിവാക്കാന്‍ വണ്‍വേ സംവിധാനം തെറ്റിച്ച് ഓടിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. റോഡിന്‍െറ വീതികൂട്ടുകയും ഡിവൈഡറിന്‍െറ ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയുമാണ് അത്യാഹിതങ്ങള്‍ ഒഴിവാക്കാനുള്ള ഏകമാര്‍ഗം.
ദേശീയപാത നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതിനാല്‍ ഇടക്കാല വികസന പ്രവൃത്തികള്‍ നടപ്പാക്കാന്‍ സാങ്കേതിക തടസ്സമുണ്ടെന്ന് ദേശീയപാത പൊതുമരാമത്ത് വിഭാഗം പറയുന്നു. എന്നാല്‍, റോഡിന്‍െറ വീതി 45 മീറ്ററാക്കുന്നതിന് സ്ഥലം വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ വിസമ്മതിക്കുന്നതിനാല്‍ പാത വികസനം അനിശ്ചിതമായി നീളുകയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP