സ്വാഗതം
WELCOME

News Update..

Sunday, May 18, 2014

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലത്തെ മുന്നില്‍ പ്രതിഷ്ഠിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ Madhyamam News Feeds

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലത്തെ മുന്നില്‍ പ്രതിഷ്ഠിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ Madhyamam News Feeds

Link to

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലത്തെ മുന്നില്‍ പ്രതിഷ്ഠിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍

Posted: 18 May 2014 12:19 AM PDT

Image: 

ദുബൈ: ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഗള്‍ഫിലെ അറബി ഭാഷാ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. മിക്ക പത്രങ്ങളും മുഖ്യ വാര്‍ത്തക്ക് പുറമെ ഉപ വാര്‍ത്തകളും അവലോകനങ്ങളും നല്‍കി.
നരേന്ദ്രമോദി പ്രധാനമന്ത്രിയാവുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്ക വിവരിച്ച പത്രങ്ങള്‍ സാമ്പത്തിക മേഖലയിലുണ്ടാവുന്ന ചലനങ്ങളും വിലയിരുത്തി.
എന്‍.ഡി.എയുടെ മുന്നേറ്റം ഒന്നാം പേജില്‍ മുഖ്യ വാര്‍ത്തയാക്കിയായിരുന്നു ഗള്‍ഫിലെ മലയാള പത്രങ്ങള്‍ക്ക് പുറമെ ഇംഗ്ളീഷ് പത്രങ്ങളും ശനിയാഴ്ച പുറത്തിറങ്ങിയത്. വിശകലനങ്ങള്‍ക്കായി നിരവധി പേജുകള്‍ ഇവ നീക്കിവെച്ചു. ഒന്നാം പേജിന് പുറമെ 12 പേജുകളിലായാണ് തെരഞ്ഞെടുപ്പ് ഫല വാര്‍ത്തകളും അവലോകനങ്ങളും യു.എ.ഇയിലെ ഖലീജ് ടൈംസ് വിന്യസിച്ചത്്. ഇതില്‍ എഡിറ്റോറിയല്‍ പേജും ബിസിനസ് പേജും ഉള്‍പ്പെടുന്നു. ഗള്‍ഫ് ടൈംസ് ഒന്നാം പേജ് വാര്‍ത്തകള്‍ക്ക് പുറമെ എട്ട് പേജുകള്‍ നീക്കിവെച്ചു.
വിശദമായ വാര്‍ത്ത നല്‍കിയെങ്കിലും മിക്ക അറബി പത്രങ്ങളും ഉള്‍പ്പേജിലാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. കുവൈത്തിലെ അല്‍ വതന്‍ പോലുള്ള അപൂര്‍വം പത്രങ്ങള്‍ വാര്‍ത്ത ഒന്നാം പേജില്‍ ഉള്‍പ്പെടുത്തി.
മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാവുന്നതില്‍ മുസ്ലിംകള്‍ക്കുണ്ടാwവുന്ന ആശങ്കയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകളും അവലോകനങ്ങളും അറബി പത്രങ്ങളിലുണ്ട്. ഗുജറാത്ത് വംശഹത്യയും ബാബരി മസ്ജിദ് ധ്വംസനവും അല്‍ ജസീറ ചാനലുള്‍പ്പടെയുള്ള അറേബ്യന്‍ മാധ്യമങ്ങള്‍ പരാമര്‍ശിച്ചു.
തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഉണ്ടാക്കിയ നേട്ടത്തെ മോദിയുടെ വിജയമായാണ് പല പത്രങ്ങളും വിലയിരുത്തിയത്.
‘മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഗംഭീര വിജയം’ എന്നാണ് ദ നാഷനലിന്‍െറ മുഖ്യ തലക്കെട്ട്. 30 വര്‍ഷ കാലയളവിലെ ഏറ്റവും വലിയ വിജയമെന്ന് പത്രം ബി.ജെ.പിയുടെ നേട്ടത്തെ വിശേഷിപ്പിച്ചു.
മോദിയുടെ വരവില്‍ മുസ്ലിംകള്‍ക്ക് മിശ്ര പ്രതികരണമാണെന്നും പത്രം പറയുന്നു.
ഖലീജ് ടൈംസും മോദിയുടെ വിജയമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. ‘മോദി തന്‍െറ മായാജാലം പുറത്തെടുത്തു’ എന്നാണ് ഖലീജ് ടൈംസിന്‍െറ മുഖ്യ തലക്കെട്ട്.
ഖത്തറിലെ അല്‍ റായ പത്രവും വിജയം മോദിയുടെ പേരിലാണെഴുതിയത്. ‘മോദി കോണ്‍ഗ്രസിനെ ഛേദിച്ചു’ എന്നാണ് സൗദിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അറബ് ന്യൂസിന്‍െറ ലീഡ് വാര്‍ത്തയുടെ തലക്കെട്ട്. ‘മോദി അധികാരത്തിലേക്ക് കുതിച്ച് പുതിയ യുഗം’ എന്ന് കുവൈത്ത് ടൈംസ്.
പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വിജയത്തില്‍ മോദിയെ അഭിനന്ദിച്ചത് അറബ് ടൈംസ് പ്രാധാന്യപൂര്‍വം എടുത്തുകാട്ടി.
മോദി അധികാരത്തില്‍ വരുന്നതില്‍  ആശങ്ക  പങ്ക് വെക്കുന്നതാണ് ഖത്തറിലെ പെനിന്‍സുലയുടെ വാര്‍ത്ത. ‘ഇന്ത്യ: മോടിപ്പേടി’എന്നാണ് തലക്കെട്ട്.

അല്‍ സദ്ദ് അമീര്‍ കപ്പില്‍ മുത്തമിട്ടു

Posted: 17 May 2014 11:59 PM PDT

Image: 

ദോഹ: രാജ്യത്തെ ഏറ്റവും വലിയ ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റില്‍ വെന്നിക്കൊടി നാട്ടിയ അല്‍ സദ്ദ് ടീം അമീര്‍ കപ്പ് വലയിലാക്കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രൗഢ ഗംഭീര സാന്നിധ്യത്തിലായിരുന്നു അല്‍ സദ്ദ് ടീമിന്‍െറ കിരീട ധാരണം. ആയിരങ്ങള്‍ ആര്‍ത്തിരമ്പിയ ഖലീഫ സ്റ്റേഡിയത്തിലെ ഗാലറികളെ സാക്ഷിനിര്‍ത്തി നടന്ന ആവേശകരമായ കലാശപ്പോരില്‍ സൈലിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തറപറ്റിച്ചായിരുന്നു അല്‍ സദ്ദിന്‍െറ തേരോട്ടം. സ്പാനിഷ് സ്ട്രൈക്കര്‍ റൗള്‍ ഗോണ്‍സാല്‍വസ്, ഇബ്രാഹിം മാജിദ്, ഹസന്‍ ഹൈദൂസ് എന്നിവരാണ് സദ്ദിന്‍െറ വിജയത്തിന് ഗോളുകള്‍ സംഭാവന നല്‍കിയത്.
33ാം മിനുട്ടില്‍ ഇബ്രാഹിം മാജിദ് നല്‍കിയ പാസുമായി റൗള്‍ ഗോണ്‍സാലസ് ലക്ഷ്യത്തിലേക്ക് നീങ്ങിയപ്പോള്‍ അപകടം മണത്ത സൈലിയയുടെ ഗോള്‍കീപ്പര്‍ ഗ്രിഗറി ഗോമസ് തടയാനായി മുന്നോട്ട് കുതിച്ചു. പക്ഷെ ഗോളിയെ വെട്ടിച്ച ഗോണ്‍സാലസ് ഒഴിഞ്ഞുകിടന്ന ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. പക്ഷെ, തൊട്ടടുത്ത നിമിഷം തിരിച്ചടിക്കാന്‍ ലഭിച്ച അവസരം സൈലിയ കളഞ്ഞുകുളിച്ചു. സ്ട്രൈക്കറെ പെനാല്‍ട്ടി ഏരിയയില്‍ വെച്ച് വീഴ്ത്തിയതിന് 34ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കിക്കാണ് സൈലിയ പുറത്തേക്കടിച്ച് പാഴാക്കിയത്. 63ാം മിനുട്ടിലായിരുന്നു സദ്ദിന്‍െറ അടുത്ത ഗോള്‍.
സൈലിയയുടെ സ്ട്രൈക്കര്‍ ടവേറസ് സദ്ദിന്‍െറ ഖല്‍ഫാനെ ഇടങ്കാലിട്ട് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയാണ് ഗോളിന് വഴിയൊരുക്കിയത്. സദ്ദിന്‍െറ ബ്രസീലിയന്‍ സ്ട്രൈക്കര്‍ റോഡ്രിഗ്രസ് എടുത്ത കിക്ക് ഗോളി ഗ്രിഗറി ഗോമസ് തടുത്തിട്ടെങ്കിലും തൊട്ടടുത്ത നിമിഷം പന്ത് ഇബ്രാഹിം മാജിദിന്‍െറ കാലില്‍ കുരുങ്ങി. മനോഹരമായ ഇടങ്കാലന്‍ അടിയിലൂടെ അത് ഗോളാക്കിമാറ്റുകയായിരുന്നു. 93ാം മിനുട്ടില്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ ഹസന്‍ ഹൈദൂസ് മൂന്നാം തവണ സൈലിയയുടെ വലകുലുക്കി വിജയം സമ്പൂര്‍ണ്ണമാക്കി.  14ാം തവണയാണ് അല്‍ സദ്ദ് അമീര്‍ കപ്പ് സ്വന്തമാക്കുന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കപ്പ് വിതരണം ചെയ്തു.  50,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തില്‍ 41,000 പേരാണ് കളി കാണാനത്തെിയത്. മല്‍സരത്തിന് ശേഷം വര്‍ണ്ണശബളമായി കരിമരുന്ന് പ്രയോഗവും അരങ്ങേറി.

ബാറുകള്‍ അടഞ്ഞുകിടക്കുന്നത് ഗുണകരം; കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ്-സുധീരന്‍

Posted: 17 May 2014 11:38 PM PDT

Image: 

തിരുവനന്തപുരം: കേരളത്തില്‍ 418 ബാറുകള്‍ അടഞ്ഞു കിടക്കുന്നത് ഗുണകരമായെന്നും ഏപ്രില്‍ ഒന്നിനുശേഷം കുറ്റകൃത്യങ്ങളില്‍ വന്‍ കുറവുണ്ടായെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. 

ബാറുകള്‍ അടച്ചിട്ടതിനു ശേമുള്ള മാറ്റം പഠിക്കണം. ആ മാറ്റം ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒന്നര മാസമായി ബാറുകള്‍ പലതും അടഞ്ഞു കിടക്കുകയാണ്. വലിയ പ്രത്യാഘാതങ്ങളും പ്രശ്നങ്ങളും ഇത് മൂലം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. അത്തരം ആശങ്കകള്‍  അടിസ്ഥാന രഹിതമാണെന്ന് ഈ കാലയളവിലെ അനുഭവം പഠിപ്പിക്കുന്നു. പൊലീസ് സ്റ്റേഷനുകളില്‍ റിപോര്‍ട്ടു ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ അളവ് കുറഞ്ഞു.

അടിപിടികള്‍,വാഹനാപകടങ്ങള്‍,വഴിയില്‍ വീണുകിടക്കുന്ന ആളുകളുടെ എണ്ണം എന്നിവ കുറഞ്ഞു. ബാറുകള്‍ അടഞ്ഞു കിടക്കുന്നത് നിരവധി ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. ഈ കാര്യം തള്ളിക്കളയാനാവില്ല. മദ്യശാലകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയണം.

മദ്യത്തിന്‍റെ ലഭ്യത എത്രമാത്രം കുറച്ചു കൊണ്ടുവരാന്‍ കഴിയുമോ ആ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഒമാനില്‍ ഇനി ഈത്തപ്പഴക്കാലം

Posted: 17 May 2014 11:38 PM PDT

Image: 

മസ്കത്ത്: വേനല്‍ ചൂട് കഠിനാമാവാന്‍ തുടങ്ങിയതോടെ ഒമാനിലെ ഈത്തപ്പഴ കുലകള്‍ തൂങ്ങിയാടാന്‍ തുടങ്ങി. ചൂട് കഠിനമാവാന്‍ തുടങ്ങുന്ന മെയ് മാസം മുതലാണ് ഈത്തപ്പഴ സീസണും ആരംഭിക്കുന്നത്. ഇത് സെപ്തംബര്‍ വരെ നീണ്ടു നിലക്കും. ചില വര്‍ഷങ്ങളില്‍ നവംബര്‍ വരെയും ഈത്തപ്പഴ സീസണ്‍ നിലനില്‍ക്കും. ഗള്‍ഫ് മേഖലയില്‍ ആദ്യം ഈത്തപ്പഴം വിളയുന്ന രാജ്യമാണ് ഒമാന്‍. വാദീ ദിമാ തഈനിലാണ് സീസണില്‍ ആദ്യത്തെ ഈത്തപ്പഴങ്ങള്‍ പാകമാവുന്നത്. കന്നി വിളവെടുപ്പായതിനാല്‍ ഇവിടെ യു.എ.ഇ, ഖത്തര്‍ തുടങ്ങിയ ജി സി സി രാജ്യങ്ങളില്‍ നിന്നും രാജ്യത്തിന്‍െറ മറ്റ് ഭാഗത്ത് നിന്നും നിരവധി പേര്‍ ഈത്തപ്പഴം വാങ്ങാനത്തെും. ആദ്യ ദിവസങ്ങളില്‍ ഇവിടെ കിലോ ഈത്തപ്പഴത്തിന് 100 റിയാലില്‍ കൂടുതല്‍ വില നല്‍കേണ്ടി വരും.
ജൂണ്‍ ആവുന്നതോടെ രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും ഈത്തപ്പഴങ്ങള്‍ പാകമാവാന്‍ തുടങ്ങും. ഇതോടെ ഈത്തപ്പഴത്തിന്‍െറ വിലയും കുറയും. ഒമാനിലെ ഏറ്റവും വലിയ വിളയായ ഈത്തപ്പഴം രാജ്യത്തിന് വിദേശ വരുമാനം നേടിക്കൊടുക്കുന്നവയാണ്. വിദേശ രാജ്യങ്ങളില്‍ ഏറെ പ്രിയമുള്ളതാണ് ഒമാന്‍ ഈത്തപ്പഴം. കേരള മടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒമാന്‍ ഈത്തപ്പഴത്തിന് ഏറെ ആവശ്യക്കാരുമുണ്ട്.
അനേകം ഇനം ഈത്തപ്പഴങ്ങള്‍ ഒമാനിലുണ്ട്. ഇവയില്‍ ചിലവ ഒൗഷധ പ്രധാന്യമുള്ളതുമാണ്. ബര്‍ഹി, ബനീ അല്‍ മദീന, ബൈദ്, ഹുല്‍വ, ഖസാബ്, ഖദരീ, ഖലാസ്, ഖിനൈസി, ദഖ്ലത്ത് നൂര്‍, ദാവീ, റബീഹ, റുസൈബ് എന്നീങ്ങനെ 30 ലധികം ഈത്തപ്പഴ ഇനങ്ങള്‍ ഒമാനില്‍ സുലഭമായി കാണുന്നു. ഈത്തപ്പഴ വിളവെടുപ്പ് ആരംഭിക്കുന്നതോടെ ഈത്തപ്പഴ മാര്‍ക്കറ്റുകളും സജീവമാവും. കര്‍ഷകര്‍ ഇത്തരം മാര്‍ക്കറ്റുകളിലാണ് ഇവ വിപണനം നടത്തുന്നത്. പ്രത്യേക ചേരുവകള്‍ ഉപയോഗിച്ച് വീടുകളിലും ഇവ സൂക്ഷിച്ച് വെക്കാറുണ്ട്. വീടുകളിലത്തെുന്ന അതിഥികള്‍ക്ക് നല്‍കുന്നത് ഈത്തപ്പഴങ്ങളാണ്. അടുത്ത സീസണ്‍ വരെ ഇവ കേടുവരാതെ സൂക്ഷിക്കാനുള്ള പരമ്പരാഗത വിദ്യകളും ഒമാനികള്‍ക്കറിയാം. സ്വദേശികളുടെ സംസ്കാരത്തിന്‍െറ ഭാഗമായ ഈത്തപ്പഴത്തെ പഴയ തലമുറയും പുതിയ തലമുറയും ഏറെ ആദരവോടെയാണ് സംരക്ഷിക്കുന്നത്.
 

കഴിഞ്ഞ ആറു മാസത്തിനിടെ 45,000 തൊഴില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയതായി തൊഴില്‍ മന്ത്രാലയം

Posted: 17 May 2014 11:33 PM PDT

Image: 

ജിദ്ദ: കഴിഞ്ഞ ആറുമാസത്തിനിടെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ തൊഴില്‍ നിയമ ലംഘകരെ കണ്ടത്തൊനായി നടന്ന പരിശോധനകളില്‍ 45,375 ക്രമക്കേടുകള്‍ കണ്ടത്തെിയതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിച്ച 11,000ഓളം സ്ഥാപനങ്ങള്‍ക്കുള്ള സേവനം റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു. നിതാഖാത് പ്രകാരമുള്ള സൗദി തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്നുറപ്പു വരുത്തുന്നതിന്‍െറ ഭാഗമായാണ് പരിശോധനകള്‍ നടന്നുവരുന്നത്. സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലിചെയ്യുക, കൃത്രിമ സ്വദേശിവത്കരണം, സ്ത്രീകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെച്ച തൊഴിലുകള്‍ തുടങ്ങിയവയാണ് മുഖ്യമായും പരിശോധനകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സ്പോണ്‍സറുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്ന 6373 കേസുകള്‍ പിടിക്കപ്പെട്ടതായും തൊഴില്‍ മന്ത്രാലയം വെളിപ്പെടുത്തി. നിയമങ്ങള്‍ പാലിക്കാത്ത 11,271 സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി തൊഴില്‍ നിയമ പരിശോധനാ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല ബിന്‍ നാസ്വിര്‍ അബൂസ്നൈന്‍ പറഞ്ഞു. നിയമ ലംഘകരെ കണ്ടത്തെുന്നതിന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പരിശോധനകള്‍ ശക്തമാക്കുമെന്നും അബൂസ്നൈന്‍ പറഞ്ഞു.
നിയമ ലംഘകര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും തൊഴില്‍ ക്രമക്കേടുകള്‍ തടയുന്നതിന്‍െറ ഭാഗമായി നടത്തിവരുന്ന പരിശോധനകളില്‍ ഒരു വിട്ടുവീഴ്ചയും സ്വീകരിക്കുകയില്ളെന്നും അദ്ദേഹം പറഞ്ഞു. പരിശോധനാ ഫലങ്ങള്‍ വിലിയിരുത്തി പിടിക്കപ്പെടുന്ന കേസുകളില്‍ ശിക്ഷ നല്‍കുന്നതിനും മറ്റുമായി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും. സ്ഥാപന ഉടമ സ്വന്തം കീഴിലല്ലാത്ത ജീവനക്കാരെ തൊഴിലുകളില്‍ നിയമിക്കുക, സ്വന്തം വിസയിലുള്ളവരെ മറ്റു സ്ഥാപനങ്ങളില്‍ ജോലിയെടുക്കാന്‍ അനുവദിക്കുക, സ്വദേശിയുടെ സ്പോണ്‍സര്‍ഷിപ്പിലുള്ളവരെ സ്വതന്ത്രമായി സ്ഥാപനങ്ങള്‍ നടത്താന്‍ അനുവദിക്കുക തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെട്ടാല്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. കൂടാതെ സ്വദേശികള്‍ക്ക് നിശ്ചിത കാലത്തേക്ക് റിക്രൂട്ട്മെന്‍റ് അനുമതി നിഷേധിക്കുകയും വിദേശികളെ നാടുകടത്തുകയും ചെയ്യുമെന്നും ഡോ. അബ്ദുല്ല ബിന്‍ നാസ്വിര്‍ അബൂസ്നൈന്‍ പറഞ്ഞു. രാജ്യത്ത് നിയമ ലംഘകരായി കഴിയുന്നവര്‍ക്ക് അഭയം നല്‍കുകയോ മറ്റു സഹായങ്ങള്‍ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ശിക്ഷാ കലാവധി കഴിഞ്ഞ് നാടുകടത്തപ്പെടുന്ന വിദേശികള്‍ക്ക് നിയമം അനുശാസിക്കുന്ന നിശ്ചിത കാലത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
 

ബ്രിട്ടനും യു.എ.ഇയുമായുള്ള ബഹ്റൈന്‍ ബന്ധം സുദൃഢം -ഹമദ് രാജാവ്

Posted: 17 May 2014 11:29 PM PDT

Image: 

മനാമ: ബ്രിട്ടനും യു.എ.ഇയുമായുള്ള ബഹ്റൈന്‍െറ ബന്ധം ശക്തവും സുദൃഢവുമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. ബ്രിട്ടനിലെ വിന്‍ഡ്സര്‍ പാലസില്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്, യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം എന്നിവരുമായി നടന്ന കുടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടനിലെ റോയല്‍ എന്‍ഡ്യൂറന്‍സ് വില്ളേജില്‍ നടന്ന കുതിരപ്പന്തയ മത്സരത്തിനിടയിലായിരുന്നു നേതാക്കള്‍ തമ്മില്‍ സന്ധിച്ചത്. ബഹ്റൈനിലെ കുതിരപ്പന്തയവും മത്സരക്ഷമതയും ലോകതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തലത്തിലേക്ക് എത്തിയതായി രാജാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ബഹ്റൈന്‍െറ നേട്ടം ഉജ്ജ്വലമാണ്. സ്പോര്‍ട്സ് മേഖലയില്‍ രാജ്യം ഏറെ പ്രതീക്ഷയോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനുമായുള്ള സഹകരണം വിശിഷ്യാ ബഹ്റൈനും പൊതുവെ ഇതര ജി.സി.സി രാഷ്ട്രങ്ങള്‍ക്കും വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. ജി.സി.സി രാഷ്ട്രങ്ങളില്‍ യു.എ.ഇയുമായുള്ള ബഹ്റൈന്‍െറ ബന്ധം അതിശക്തമാണെന്നും ഹമദ് രാജാവ് വ്യക്തമാക്കി.

ഡല്‍ഹിയില്‍ എ.എ.പിയെ പിന്തുണക്കാന്‍ തയാറെന്ന് കോണ്‍ഗ്രസ്

Posted: 17 May 2014 10:41 PM PDT

Image: 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി  നേരിട്ട കോണ്‍ഗ്രസ് ഡല്‍ഹിയില്‍ എ.എ.പി സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ സാധ്യത. ഡല്‍ഹിയില്‍ എ.എ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്  പിന്തുണയ്ക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.  അതേസമയം, ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് അരവിന്ദ് സിങ് എ.എ.പിക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നിഷേധിച്ചു.
കോണ്‍ഗ്രസിന്‍്റെ പിന്തുണയോടെ ഡല്‍ഹിയില്‍  വീണ്ടും സര്‍ക്കാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ എ.എ.പി രാഷ്ട്രീയകാര്യസമിതി വൈകീട്ട് ചേരും.
എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന അഭിപ്രായമുള്ളവരും നേതൃനിരയിലുണ്ട്. ജന്‍ലോക്പാല്‍ ബില്‍ കേന്ദ്ര സര്‍ക്കാരിന്‍്റെ അനുമതിയില്ലാതെ പാസാക്കാന്‍ കോണ്‍ഗ്രസ് നിസ്സഹകരിച്ചതാണ് എഎപി സര്‍ക്കാരിന്‍്റെ രാജിയില്‍ കലാശിച്ചത്.

‘ആപി’ന് അടിപതറി, കോണ്‍ഗ്രസ് തറപറ്റി; താമരക്കുളംപോലെ ഡല്‍ഹി

Posted: 17 May 2014 08:40 PM PDT

Image: 

ന്യൂഡല്‍ഹി: പ്രചാരണം തീരുന്ന ദിവസം റോഡ്ഷോയ്ക്കിടെ തടഞ്ഞു നിര്‍ത്തി മാലയിട്ട ശേഷം ഒരു ഓട്ടോ ഡ്രൈവര്‍ മുഖത്തടിക്കുമ്പോള്‍ 49 ദിനം ഭരിച്ച് രാജിവെച്ചിറങ്ങിയ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിരിച്ചറിഞ്ഞിരുന്നില്ല അത് ഡല്‍ഹി നല്‍കാനിരിക്കുന്ന തിരിച്ചടിയാണെന്ന്.
വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ ആ ഡ്രൈവര്‍ അടിയുടെ കാരണം വിശദമാക്കുകയും ചെയ്തു. ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാറില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നെന്നും പെട്ടെന്ന് രാജിവെച്ചിറങ്ങിയത് മനോവിഷമമുണ്ടാക്കിയെന്നും. പാര്‍ട്ടിക്ക് 28 എം.എല്‍.എമാരുണ്ടായിരുന്ന ഡല്‍ഹിയില്‍ ഒരു ലോക്സഭാ മണ്ഡലത്തില്‍പോലും ജയിക്കാനായില്ല എന്നതില്‍ നിന്ന്  അരവിന്ദ് കെജ്രിവാള്‍ കാണിച്ച ചരിത്രപരമായ മണ്ടത്തമായിരുന്നു ആ രാജിയെന്ന് വ്യക്തമാവുന്നു.
ഏറെ ജയസാധ്യത കല്‍പിക്കപ്പെട്ടിരുന്ന കെജ്രി മന്ത്രിസഭാംഗം രാഖി ബിര്‍ല, മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ഖേതന്‍, ഗാന്ധിജിയുടെ പൗത്രന്‍ രാജ്മോഹന്‍ ഗാന്ധി എന്നിവരുള്‍പ്പെടെ ‘ആപ്’ സ്ഥാനാര്‍ഥികളെല്ലാം രണ്ടാം സ്ഥാനത്തൊതുങ്ങി.  
ഏഴില്‍ ഏഴു സീറ്റും നേടിയ ബി.ജെ.പി അക്ഷരാര്‍ഥത്തില്‍ ഡല്‍ഹിയെ താമരക്കുളമാക്കി മാറ്റി. കഴിഞ്ഞ തവണ ഏഴു സീറ്റു നേടിയ കോണ്‍ഗ്രസാവട്ടെ പറ്റെ തറപറ്റുകയും ചെയ്തു.
ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ഡോ. ഹര്‍ഷ്വര്‍ധന്‍, ദേശീയ വക്താവ് മീനാക്ഷി ലേഖി, ഈയിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ദലിത് നേതാവ് ഡോ. ഉദിത് രാജ്, മുന്‍മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേശ് വര്‍മ, ഗായകന്‍ മനോജ് തിവാരി, മഹേഷ് ഗിരി, രമേഷ് ബിദുരി എന്നിവരാണ് ഡല്‍ഹിയെ ലോക്സഭയില്‍ പ്രതിനിധാനം ചെയ്യുക.
കേന്ദ്രമന്ത്രിമാരായിരുന്ന  കപില്‍ സിബലും അജയ് മാക്കനുമുള്‍പ്പെടെ കൈപ്പത്തി ചിഹ്നക്കാരെല്ലാം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയുടെ സ്വന്തം പ്രസ്ഥാനമായിരുന്നു. കട്ടു മുടിച്ച, ഭരിച്ചു മടുപ്പിച്ച കോണ്‍ഗ്രസില്‍ നിന്നും ഏറെ വ്യത്യസ്തതയില്ലാത്ത ബി.ജെ.പിയില്‍ നിന്നും രക്ഷ നല്‍കുന്ന ഒരു പുത്തന്‍ വഴി തുറന്നുകിട്ടിയതോടെ ജനം പാര്‍ട്ടിയെ നെഞ്ചേറ്റി.നഗരത്തിന്‍െറ തൂണും തുരുമ്പും ജാഡു മന്ത്രമുതിര്‍ത്തു. കോണ്‍ഗ്രസ് പിന്തുണ ഉപാധികളോടെ സ്വീകരിച്ച് അധികാരത്തിലേറിയ കെജ്രിവാളും സംഘവും പേരു സൂചിപ്പിക്കുന്നതുപോലെ സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളാണ് പുറത്തെടുത്തത്.
മെട്രോയിലും ഓട്ടോയിലും സഞ്ചരിച്ചും വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രകൃതി വാതകത്തിന് വില കുറച്ചും വെള്ളത്തിനും വൈദ്യുതിക്കും സബ്സിഡി നല്‍കിയും കൈയടി വാങ്ങിയ ‘ആപ്’ മന്ത്രിമാര്‍ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പരാതി കേള്‍ക്കാനും സന്നദ്ധത കാട്ടി.
കൊടുത്ത വോട്ട് മുതലായി എന്ന് ജനം സമാധാനിച്ചിരിക്കെയാണ് ലോക്പാല്‍ ബില്ലിന്‍െറ പേരുപറഞ്ഞ് മന്ത്രിസഭ രാജിവെച്ചൊഴിയുന്നത്. അസമയത്തെ അകാരണമായ രാജി ജനങ്ങള്‍ക്ക് ബോധിച്ചില്ല. മാത്രമല്ല, സംസ്ഥാനം ഭരിക്കാന്‍ കെല്‍പില്ലാത്തവന്‍ രാജ്യം ഭരിക്കുന്നതെങ്ങിനെ എന്ന ബി.ജെ.പി ഉയര്‍ത്തിയ ചോദ്യം ജനത്തിന് ബോധിക്കുകയും ചെയ്തു.
രണ്ട് മാസം ലഭിച്ച സബ്സിഡി മുടങ്ങുന്നതിന് കാരണക്കാരന്‍ കെജ്രിവാളാണെന്ന പ്രചാരണവും മധ്യവര്‍ഗത്തിനിടയില്‍ നന്നായി ഏശി. കന്നിവോട്ടര്‍മാരും കോണ്‍ഗ്രസിനെ പരമ്പരാഗതമായി തുണച്ചുപോരുന്ന മുസ്ലിം സമൂഹവും ആം ആദ്മിക്ക് വോട്ടുനല്‍കി എന്നാണ് വിലയിരുത്തപ്പെട്ടതെങ്കിലും യുവസമൂഹത്തിന്‍െറ പിന്തുണ ബി.ജെ.പിക്ക് കാര്യമായി ലഭിച്ചെന്ന് വോട്ടിങ് പാറ്റേണ്‍ വ്യക്തമാക്കുന്നു.

വോട്ടുപോയ വഴിതേടി സി.പി.എം

Posted: 17 May 2014 08:31 PM PDT

Image: 

തിരുവനന്തപുരം: ആറ് മണ്ഡലങ്ങളിലെ തോല്‍വിയും ഒരിടത്തെ നേര്‍ത്ത വിജയവും സി.പി.എമ്മില്‍ വിവാദമാകുന്നു.  കൊല്ലം, കോഴിക്കോട്, വടകര, എറണാകുളം, തിരുവനന്തപുരം മണ്ഡലങ്ങളിലെ  തോല്‍വിയും കാസര്‍കോട് ഭൂരിപക്ഷം കുറഞ്ഞതുമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നത്. ഇവിടങ്ങളിലെ സി.പി.എമ്മിന്‍െറ രാഷ്ട്രീയ വോട്ട് യു.ഡി.എഫിലേക്കും ബി.ജെ.പിയിലേക്കും പോയവഴി വരുംദിവസങ്ങളില്‍ നേതൃത്വം അന്വേഷിക്കും. വോട്ട് ചോര്‍ച്ചയില്‍ വിഭാഗീയതയുടെ കൈവഴികള്‍ കണ്ടത്തെിയാല്‍ അച്ചടക്ക നടപടികള്‍ക്ക് സി.പി.എം സാക്ഷ്യം വഹിക്കും.
 പി.ബി, കേന്ദ്രകമ്മിറ്റിയംഗത്തിനും നേതൃത്വം ആശീര്‍വാദത്തോടെ നേരിട്ട് സ്ഥാനാര്‍ഥിയാക്കിയവര്‍ക്കുമാണ് ആറിടങ്ങളില്‍ കാലിടറിയത്. നേതൃത്വവുമായി വി.എസ്. അച്യുതാനന്ദന്‍ രമ്യതയിലായിട്ടും വോട്ട് ചോര്‍ന്നതിന്‍െറ പിന്നില്‍ പ്രാദേശികമായി അവശേഷിക്കുന്ന വിഭാഗീയതയാണെന്ന വിലയിരുത്തലിലാണ് നേതാക്കള്‍. കൊല്ലത്ത് എം.എ. ബേബിയുടെ തോല്‍വി ഞായറാഴ്ച നടക്കുന്ന പി.ബി യോഗത്തില്‍ തന്നെ ചര്‍ച്ചയാവും. ഇടത് ശക്തി കേന്ദ്രങ്ങളായ നാലിടത്ത് ലീഡ് നിലനിര്‍ത്താനായപ്പോള്‍ ബേബിയുടെ നിയമസഭാ മണ്ഡലമായ കുണ്ടറയിലും പി.കെ. ഗുരുദാസന്‍ പ്രതിനിധീകരിക്കുന്ന കൊല്ലത്തും പിന്നാക്കം പോയതിന് ജില്ലാ നേതൃത്വം വിശദീകരിക്കേണ്ടിവരും. വിഭാഗീയത രൂക്ഷമായ കൊല്ലത്ത് ഇത്തവണ വി.എസ്-ഒൗദ്യോഗിക വിഭാഗങ്ങള്‍ യോജിച്ച് പ്രവര്‍ത്തിച്ചിട്ടും തിരിച്ചടി ഉണ്ടായത് വിശദ പരിശോധനക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് നേതൃത്വം.
കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തോല്‍വിയാവും പാര്‍ട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചയാവുക. ഇരു മണ്ഡലങ്ങളിലും പുറത്തുനിന്ന് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിനെതിരെ കോഴിക്കോട് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം രംഗത്തുവന്ന സാഹചര്യത്തില്‍ കൂടിയാണിത്.
ഉറച്ച അടിത്തറയുള്ള കോഴിക്കോട് കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവനെ നേതൃത്വം നിര്‍ത്തിയതുതന്നെ വിജയിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു. സി.പി.എം കോട്ടയായ ബാലുശേരി അടക്കം നാല് നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി വോട്ട് അപ്പുറത്തേക്ക് മറിഞ്ഞത് അന്വേഷിക്കും.
സി.പി.എം ഇതുവരെ പിന്നാക്കം പോകാത്ത മണ്ഡലമാണ് ബാലുശേരി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് നേടിയത് വോട്ട് ചോര്‍ച്ചയാണെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ബേപ്പൂര്‍, കുന്നമംഗലം, എലത്തൂര്‍ എന്നിവിടങ്ങളില്‍ സമാനരീതിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍. സമാനമായി വടകര പാര്‍ലമെന്‍റ് മണ്ഡലത്തിലെ തോല്‍വിയേക്കാള്‍ കണക്കുകൂട്ടിയ പാര്‍ട്ടി വോട്ടുകള്‍ മറിഞ്ഞത് വിവാദമായിട്ടുണ്ട്. വടകരയില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് നിയമസഭാ സീറ്റുകളെ അപേക്ഷിച്ച് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളില്‍നിന്ന് പാര്‍ട്ടി വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചെന്ന ആക്ഷേപം നേതാക്കള്‍ക്കിടയില്‍ തന്നെയുണ്ട്. തലശേരിയില്‍ ഭൂരിപക്ഷത്തില്‍ ചെറിയ ഇടിവ് സംഭവിച്ചതൊഴിച്ചാല്‍ കണ്ണൂരില്‍നിന്ന് കണക്ക് കൂട്ടിയ വോട്ടുകള്‍ ഏതാണ്ട് കിട്ടിയെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കൂത്തുപറമ്പില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ലീഡ് ലഭിച്ചു.  
എന്നാല്‍, സി.പി.എം ഏതാണ്ട് 8,000 വോട്ട് ലീഡ് പ്രതീക്ഷിച്ച പേരാമ്പ്രയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ലീഡ് നേടി. സി.പി.എം വോട്ടുകള്‍ ചോര്‍ന്നതിന്‍െറ തെളിവാണിതെന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വം ആക്ഷേപിക്കുന്നു. നാദാപുരത്തും കുറ്റ്യാടിയിലും കോണ്‍ഗ്രസ് ലീഡ് നേടിയതും വോട്ട് ചോര്‍ച്ചയാണെന്ന് ആക്ഷേപമുണ്ട്. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, ബാലുശേരിയില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം അടക്കമുള്ള നേതാക്കള്‍ ഷംസീറിന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.
സംസ്ഥാന സമിതിയില്‍ ജില്ലാ സെക്രട്ടറിയുടെ ആക്ഷേപത്തോട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രൂക്ഷമായാണ് പ്രതികരിച്ചതും. വോട്ടുചോര്‍ച്ചയുണ്ടെന്ന ആക്ഷേപം അന്വേഷിക്കുന്നതോടെ വിശദീകരണം ജില്ലാ നേതൃത്വത്തിന്‍െറ ബാധ്യതയാകും.
എറണാകുളത്ത് ഏറെ കൊട്ടിഘോഷിച്ച് സ്ഥാനാര്‍ഥിയാക്കിയ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്‍െറ തോല്‍വി കടുത്ത വിഭാഗീയതയില്‍ മുങ്ങി നില്‍ക്കുന്ന ജില്ലയില്‍ അച്ചടക്കനടപടികള്‍ക്ക് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഞാറക്കല്‍, കൊച്ചി, തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍നിന്ന് സി.പി.എം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചെന്ന ആക്ഷേപം നേതൃത്വത്തില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു. മാത്രമല്ല ബി.ജെ.പിക്ക് അനുകൂലമായി പാര്‍ട്ടി വോട്ടുകള്‍ മറിഞ്ഞെന്ന ആരോപണവും ഗൗരവമായി എടുത്തിട്ടുണ്ട്. എ.എന്‍. രാധാകൃഷ്ണന് ലഭിച്ച അധിക വോട്ടില്‍ ഒരു ഭാഗം സി.പി.എമ്മില്‍ നിന്നാണെന്നതിന് കൃത്യമായ വിശദീകരണം പ്രാദേശിക നേതൃത്വം നല്‍കണ്ടേിവരും.

‘നോട്ടയുടെ നേട്ടത്തിലും’ രാമകൃഷ്ണന്‍ നായര്‍ തൃപ്തനല്ല

Posted: 17 May 2014 08:25 PM PDT

Image: 

മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍പ്പെടുന്ന പോളിങ് ബൂത്തുകളിലൊന്നില്‍ വോട്ട് ചെയ്യാന്‍ ചെന്ന എ.ആര്‍. രാമകൃഷ്ണന്‍ നായര്‍ക്ക് ഇവരിലാരുമല്ല (നോട്ട) ബട്ടണില്‍ വിരലമര്‍ത്താന്‍ ഒരു നിമിഷംപോലും ആലോചിക്കേണ്ടി വന്നില്ല. ഒന്നരപ്പതിറ്റാണ്ടോളം നീണ്ട തന്‍െറ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായി ലഭിച്ച നിഷേധവോട്ട് അവസരം ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ പ്രയോജനപ്പെടുത്താന്‍ കാരണം രണ്ടായിരുന്നു. ഒന്ന്, ഈ ബട്ടണ്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നറിയണം. രണ്ടാമത്തേത് നിഷേധ വോട്ട് ചെയ്ത ഏതൊരാള്‍ക്കും പറയാനുള്ള കാരണം തന്നെ. ഫലം വന്നപ്പോള്‍, യന്ത്രം ആദ്യമായി വികസിപ്പിച്ചെടുത്ത രാമകൃഷ്ണന്‍നായരുടെ മണ്ഡലത്തില്‍ നോട്ടക്ക് റെക്കോഡ് വോട്ടും ലഭിച്ചു. എന്നിട്ടും  ഇദ്ദേഹം പൂര്‍ണ തൃപ്തനല്ല.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം നിലവില്‍ വന്നതോടെ അസാധു ഇല്ലാതായതാണ് 1999ല്‍ നോട്ട ബട്ടണ്‍ കൂടി ഇതോടൊപ്പം ചേര്‍ക്കാന്‍ രാമകൃഷ്ണന്‍നായരെ പ്രേരിപ്പിച്ചത്. സ്ഥാനാര്‍ഥികളുടെ പേരിനും ചിഹ്നത്തിനും ശേഷമായിരുന്നു, ഇവരിലാരുമല്ല എന്ന് രേഖപ്പെടുത്താന്‍ നണ്‍ ഓഫ് ദ എബൗ (നോട്ട) ബട്ടണ്‍. സാധാരണ വോട്ടിങ് യന്ത്രങ്ങളെ അപേക്ഷിച്ച് വില വളരെ കുറഞ്ഞ ഇതിന് ജനരക്ഷക് വോട്ടിങ് യന്ത്രമെന്നും പേരിട്ടു. അധികാരികളെ സമീപിച്ചെങ്കിലും അവര്‍ക്ക് നിഷേധ സ്വരമായിരുന്നു. ഹൈകോടതിയും കൈവിട്ടു.
പത്തിലധികം തെരഞ്ഞെടുപ്പുകളില്‍ പ്രിസൈഡിങ് ഓഫിസറായി സേവനമനുഷ്ഠിച്ചയാളാണ് ചെറുകര എ.യു.പി സ്കൂളിലെ മുന്‍ മലയാളാധ്യാപകനായ രാമകൃഷ്ണന്‍ നായര്‍. നിഷേധവോട്ടിന് അവസരം ലഭിക്കണമെന്ന് അദ്ദേഹം നടത്തിയ സര്‍വേയില്‍ പങ്കെടുത്ത നല്ളൊരു ശതമാനം പേരും അഭിപ്രായപ്പെട്ടതിനത്തെുടര്‍ന്ന് വാടകക്കെടുത്ത ഇലക്ട്രോണിക് ലാബില്‍ നോട്ട സംവിധാനം വികസിപ്പിച്ചെടുക്കുകയായിരുന്നു. അദ്ദേഹം സ്ഥാപിച്ച സെന്‍റര്‍ ഫോര്‍ റിസര്‍ച് ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലെ ആദ്യ പദ്ധതിയായിരുന്നു ഈ യന്ത്രം. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് സമ്മതിദായര്‍ക്ക് കാണാനും ഇതില്‍ അവസരമുണ്ട്. ഒന്നരപ്പതിറ്റാണ്ടിന് ശേഷം സുപ്രീംകോടതി വിധിയിലൂടെയാണ് നിഷേധ വോട്ട് നിലവില്‍ വന്നത്.
ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണക്കുന്നത് നോട്ടയെയാണെങ്കില്‍ തൊട്ടടുത്ത സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് നിഷേധ വോട്ടിന് അവസരം നല്‍കി സുപ്രീംകോടതിയുടെ ഉത്തരവ്. ഇതില്‍ താന്‍ അതൃപ്തനാണെന്ന് രാമകൃഷ്ണന്‍ നായര്‍ പറയുന്നു. നോട്ട ജയിച്ചാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് സമ്മതിദായര്‍ക്ക് അറിയാനും സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ദുരുപയോഗം ചെയ്യപ്പെടാത്ത രീതിയിലായിരിക്കണം ഇത്. എങ്കിലും നോട്ടയുണ്ടാക്കിയ ‘നേട്ട’ത്തില്‍ സന്തോഷിക്കുന്നതായും പരമാവധി നല്ല സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇത് രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും രാമകൃഷ്ണന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
21,829 നിഷേധവോട്ടുമായാണ് മലപ്പുറത്ത് നോട്ട ഒന്നാമതത്തെിയത്. പെരിന്തല്‍മണ്ണക്കാരനായ രാമകൃഷ്ണന്‍നായരുടെ വീട്ടില്‍ നിന്ന് ഏറെ അകലെയല്ലാത്ത തമിഴ്നാട്ടിലെ നീലഗിരി മണ്ഡലത്തിലാണ് നോട്ടക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ വോട്ട്; 46,559. മാവോവാദി ബാധിതമായ ഒഡിഷയിലെ നബരംഗപൂര്‍ 44,405 രണ്ടാമതത്തെി. കേരളത്തിലാകെ 2,10,563 പേര്‍ നിഷേധ വോട്ട് ചെയ്തപ്പോള്‍ ദേശീയ തലത്തില്‍ ഇത് 60 ലക്ഷം കടന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP