അടച്ചിട്ട ബാറുകള്‍ തല്‍ക്കാലം തുറക്കണം -കെ.എം മാണി Madhyamam News Feeds | ![]() |
- അടച്ചിട്ട ബാറുകള്‍ തല്‍ക്കാലം തുറക്കണം -കെ.എം മാണി
- എം.ജി സര്‍വകലാശാല വി.സി എ.വി ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി
- ഹരിഹരവര്‍മ്മ വധക്കേസ്: അഞ്ചുപ്രതികള്‍ കുറ്റക്കാര്‍
- വിസ നിരോധം: പ്രവാസലോകം ആശങ്കയില്‍; ആശ്വസിച്ച് തൊഴിലുടമകള്‍
- പാര്‍ട്ടിചിഹ്നമുള്ള വസ്ത്രം ധരിച്ചത്തെി: അജയ് റായിക്കെതിരെ എ.എ.പിയും ബി.ജെ.പിയും തെരഞ്ഞടുപ്പ് കമ്മീഷനിലേക്ക്
- വരുന്നു; ബില്ലടക്കാന്‍ ക്യൂ നില്‍ക്കേണ്ടാത്ത കാലം
- ബംഗാളില്‍ തൃണമൂല്‍-സിപിഎം സംഘര്‍ഷം; 13 പേര്‍ക്ക് പരിക്ക്
- ഫേസ്ബുക്കില്‍ പ്രണയം മൊട്ടിട്ടു; മൗനം പങ്കുവെക്കാന്‍ രാഗേഷും വിജിതയും ഇനി ഒന്നിച്ച്
- മലയാളികളെ വെടിവെച്ചുകൊന്ന സംഭവം: മുഖ്യപ്രതിയും പിടിയില്‍
- പുത്തന്‍ കുതിപ്പിന് കൊളംബിയ, ഗ്രീസ്
അടച്ചിട്ട ബാറുകള്‍ തല്‍ക്കാലം തുറക്കണം -കെ.എം മാണി Posted: 12 May 2014 12:41 AM PDT Image: ![]() തിരുവനന്തപുരം: അടച്ചിട്ട ബാറുകള്‍ തല്‍ക്കാലം തുറക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം. മാണി. ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ബാറുടമകള്‍ക്ക് മൂന്ന് മാസം സമയം നല്‍കണം. എന്നിട്ടും നിലവാരമില്ലാത്ത ബാറുകളാണ് പൂട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൂട്ടിയ 418 ബാറുകളില്‍ ചിലതിനു നിലവാരം ഉണ്ടെന്ന് സര്‍ക്കാര്‍ കണ്ടത്തെിയിരുന്നു എന്നും മാണി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കെ.എം. മാണി ഇക്കാര്യം പറഞ്ഞത്.
|
എം.ജി സര്‍വകലാശാല വി.സി എ.വി ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി Posted: 11 May 2014 11:17 PM PDT Image: ![]() തിരുവനന്തപുരം: ബയോഡാറ്റയില്‍ തിരുത്തല്‍ വരുത്തിയതിന് മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എ.വി ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി.ഇതു സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ഒപ്പുവെച്ചു. ഇല്ലാത്ത യോഗ്യത എഴുതിച്ചേര്‍ത്ത് ബയോഡാറ്റ തിരുത്തി വൈസ് ചാന്‍സലര്‍ നിയമനം നേടിയെന്നാണ് ആരോപണം. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീനാ ഷുക്കൂറിനാണ് വി.സിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇരിങ്ങാലക്കൂട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായിരിക്കെ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ എന്‍വയോന്‍മെന്‍്റ് സയന്‍സ് വകുപ്പ് തലവനാണെന്ന് ബയോഡാറ്റയില്‍ എഴുതി ചേര്‍ത്തെന്നാണ് ആരോപണം. കേന്ദ്ര സര്‍വകലാശാലയില്‍ എ.വി ജോര്‍ജ് ഡെപ്യുട്ടേഷനില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് വി.സി നിയമനത്തിന് അപേക്ഷ നല്‍കിയതെന്ന് പറയുന്നു. ഇതെ കുറിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം അന്വേഷണം നടത്തിയിരുന്നു. എ.വി ജോര്‍ജിന്‍്റെ നിയമനം തെറ്റാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ശിപാര്‍ശ. ഈ ശിപാര്‍ശ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും ഒപ്പിടുകയും ഗവര്‍ണര്‍ക്ക് അയക്കുകയുമായിരുന്നു. തുടര്‍ന്ന് അന്ന് ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ എ.വി ജോര്‍ജിനെ വിളിച്ചു വരുത്തി ഹിയറിങ് നടത്തിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. അതിനിടെ നിഖില്‍ കുമാര്‍ രാജിവെക്കുകയും ഷീലാ ദീക്ഷിത് പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കുകയും ചെയ്തു. ഈ മാസം ഏഴിന് ഷീലാ ദീക്ഷിത് ഹിയറിങ് നടത്തിയിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടി. എ.വി ജോര്‍ജ് തന്‍്റെ ബയോഡാറ്റയില്‍ ഇല്ലാത്ത യോഗ്യതയുണ്ടെന്ന് ചേര്‍ത്തതായി കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍്റ് ടി.കെ.സജീവാണ് ഗവര്‍ണറായിരുന്ന നിഖില്‍കുമാറിന് പരാതി നല്‍കിയത്. കേരള കോണ്‍ഗ്രസ് എം നോമിനിയായി വന്ന ജോര്‍ജിനെതിരെ കോണ്‍ഗ്രസിലെ എ വിഭാഗം തുടക്കത്തില്‍ തന്നെ കരുനീക്കം നടത്തിയിരുന്നു. എം.ജി രജിസ്ട്രാറാര്‍ ആയിരുന്ന എം.ആര്‍ ഉണ്ണിയെ പുറത്താക്കിയതോടെയാണ് ജോര്‍ജിനെതിരായ നീക്കം ശക്തമായത്. |
ഹരിഹരവര്‍മ്മ വധക്കേസ്: അഞ്ചുപ്രതികള്‍ കുറ്റക്കാര്‍ Posted: 11 May 2014 11:00 PM PDT Image: ![]() തിരുവനന്തപുരം: ഹരിഹരവര്‍മ്മ വധക്കേസില്‍ ആദ്യ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെി. പ്രതികളായ ജിതേഷ്, രഖില്‍, അജീഷ്, രാകേഷ്, ജോസഫ് എന്നിവരാണ് കുറ്റക്കാര്‍. ആറാം പ്രതിയും ഹരിഹരവര്‍മ്മയുടെ സുഹൃത്തുമായിരുന്ന അഡ്വ ഹരിദാസിനെ കുറ്റക്കാരനല്ളെന്ന് കണ്ട് വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. കെ. സുജാതയാണ് വിധി പറഞ്ഞത്. കുറ്റക്കാര്‍ക്കെതിരെയുള്ള കണ്ടത്തെിയവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. പത്ത് മാസത്തിലധികം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. കൊല്ലപ്പെട്ട ഹരിഹരവര്‍മ്മയുടെ ഭാരയുള്‍പ്പെടെ 72 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 244 രേഖകളും 142 തൊണ്ടി സാധനങ്ങളും കോടതി തെളിവായി സ്വീകരിച്ചു. 2012 ഡിസംബര്‍ 24നാണ് ഹരിഹരവര്‍മ്മ കൊല്ലപ്പെട്ടത്.
|
വിസ നിരോധം: പ്രവാസലോകം ആശങ്കയില്‍; ആശ്വസിച്ച് തൊഴിലുടമകള്‍ Posted: 11 May 2014 10:47 PM PDT Image: ![]() മസ്കത്ത്: വിസ കാലാവധി പൂര്‍ത്തിയാക്കാതെ ജോലി രാജിവെച്ച് മടങ്ങുന്നവര്‍ക്ക് ഒമാനില്‍ ഏര്‍പ്പെടുത്തിയ വിസ വിലക്കില്‍ ആശങ്കയും ആശ്വാസവും. മെച്ചപ്പെട്ട തൊഴില്‍ തേടാനുള്ള അവസരം നഷ്ടപ്പെടുന്നതിലുള്ള വേവലാതിയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. എന്നാല്‍, വന്‍ മുതല്‍ മുടക്കി കൊണ്ടുവരുന്ന തൊഴിലാളികള്‍ ഒരു സുപ്രഭാതത്തില്‍ കമ്പനി മാറി പോകുന്നത് വഴിയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിയുന്നു എന്നതിന്‍െറ ആശ്വാസത്തിലാണ് തൊഴിലുടമകള്‍. എന്നാല്‍, സ്പോണ്‍സറുടെ എന്‍.ഒ.സി ലഭിച്ചാല്‍ ജോലി മാറുന്നതിനും പുതിയ വിസയില്‍ എത്തുന്നതിനും തടസമുണ്ടാകില്ല. |
Posted: 11 May 2014 10:24 PM PDT Image: ![]() വാരാണസി: വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാമാര്‍ത്ഥി അജയ് റായ് പാര്‍ട്ടി ചിഹ്നമുള്ള വസ്ത്രം ധരിച്ചു വന്നത് വിവാദത്തില്‍. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന വാരാണസി മണ്ഡലത്തില്‍ വോട്ട് ചെയ്യാനാണ് അജയ് റായ് പാര്‍ട്ടിചിഹ്നം ധരിച്ചു വന്നത്. ബി.ജെ.പിയും എ.എ.പിയും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ വക്താവ് അറിയിച്ചു. |
വരുന്നു; ബില്ലടക്കാന്‍ ക്യൂ നില്‍ക്കേണ്ടാത്ത കാലം Posted: 11 May 2014 10:22 PM PDT Image: ![]() Subtitle: ഭാരത് ബില്‍ പേമെന്‍റ് സര്‍വീസ് സ്ഥാപിക്കാനാണ് ശിപാര്‍ശ കറന്‍റ് ചാര്‍ജ്, ടെലിഫോണ്‍ ചാര്‍ജ്, വെള്ളക്കരം, ഇന്‍ഷുറന്‍സ് പ്രീമിയം, നികുതി, സ്കൂള്‍ ഫീസ് എന്നുവേണ്ട പണമടക്കാന്‍ ഏതുവഴിപോയാലും ക്യൂനിന്ന് നടുവൊടിയുന്നവര്‍ക്കും ഓരോന്നിനും വെബ്സൈറ്റുകള്‍ കയറിയിറങ്ങി പാസ്വേഡും യൂസര്‍നെയിമും നല്‍കി മടുത്തവര്‍ക്കും ഇനി ആശ്വസിക്കാം. ബില്ലടക്കാന്‍ ക്യൂ നില്‍ക്കേണ്ടാത്ത, പല വെബ്സൈറ്റുകള്‍ നിരങ്ങേണ്ടാത്ത കാലം വരുന്നു. |
ബംഗാളില്‍ തൃണമൂല്‍-സിപിഎം സംഘര്‍ഷം; 13 പേര്‍ക്ക് പരിക്ക് Posted: 11 May 2014 10:04 PM PDT Image: ![]() ബരാസാത്: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹരോവയിലാണ് സംഭവം. ബാസിര്‍ഘട്ട് ലോക്സഭാമണ്ഡലത്തിനു കീഴിലെ ബ്രഹ്മഞ്ചക് മേഖലയിലെ രണ്ട് പോളിംഗ് ബൂത്തുകള്‍ക്കു സമീപം ഏറ്റുമുട്ടിയ പ്രവര്‍ത്തകര്‍ പരസ്പരം കല്ളെറിഞ്ഞു. സ്ഥലത്ത് വെടിവെപ്പ് നടന്നില്ളെന്ന് പോലീസ് സൂപ്രണ്ട് തന്‍മോയ് റോയ്ചൗധരി അറിയിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സി.ആ.ര്‍പി.എഫിനെ വിന്യസിച്ചിട്ടുണ്ട്്. പരിക്കേറ്റവരെ ഹരോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
ഫേസ്ബുക്കില്‍ പ്രണയം മൊട്ടിട്ടു; മൗനം പങ്കുവെക്കാന്‍ രാഗേഷും വിജിതയും ഇനി ഒന്നിച്ച് Posted: 11 May 2014 09:42 PM PDT Image: ![]() വളാഞ്ചേരി: രാഗേഷിന്‍െറ മൗനം പങ്കുവെക്കാന്‍ ഇനി കാസര്‍കോട്ടുകാരി കൂട്ട്. ബധിരനും മൂകനുമായ വളാഞ്ചേരി വട്ടപ്പാറ പറയത്ത് ശ്രീരാഗത്തില്‍ രാഗേഷ് മേനോനും, കാസര്‍കോട് ബന്തടുക്ക സ്വദേശിനി ബധിരയും മൂകയുമായ വിജിതയും തമ്മിലെ വിവാഹം ശനിയാഴ്ച കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ നടന്നു. ഞായറാഴ്ച വരന്‍െറ ഗൃഹത്തില്‍ നടന്ന സുഹൃദ് സല്‍ക്കാരത്തിന് വരന്‍െറയും വധുവിന്‍െറയും സുഹൃത്തുക്കളായ ബധിരരും മൂകരുമായ നിരവധി പേരാണ് എത്തിയത്. |
മലയാളികളെ വെടിവെച്ചുകൊന്ന സംഭവം: മുഖ്യപ്രതിയും പിടിയില്‍ Posted: 11 May 2014 08:47 PM PDT Image: ![]() കുവൈത്ത് സിറ്റി: കഴിഞ്ഞമാസം രണ്ട് മലയാളികള്‍ കൊള്ളക്കാരുടെ വെടിയേറ്റുമരിച്ച സംഭവത്തിലെ മുഖ്യപ്രതിയും പിടിയിലായി. 21കാരനായ യൂസുഫ് സുലൈമാന്‍ ഉബൈദ് അലി എന്ന ബിദൂനി യുവാവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കേസന്വേഷിക്കുന്ന ജഹ്റ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ തന്ത്രപരമായ രഹസ്യനീക്കത്തിനൊടുവില്‍ ഫര്‍വാനിയയിലെ ഫ്ളാറ്റില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. |
പുത്തന്‍ കുതിപ്പിന് കൊളംബിയ, ഗ്രീസ് Posted: 11 May 2014 08:44 PM PDT Image: ![]() ‘ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഭാഗ്യവും അവസരവും യോഗ്യതയും ലഭിക്കുന്ന ടീമുകള്‍ ആഗ്രഹിക്കുന്നത് പ്രതിയോഗികള്‍ തങ്ങളേക്കാള്‍ അശക്തരും അവര്‍ക്കെതിരെ അനായാസ വിജയം നേടണമെന്നുമായിരിക്കും. എന്നാല്‍, യുദ്ധസന്നാഹങ്ങളുമായി ലോകം മുഴുവന്‍ അണിനിരക്കുന്ന ടീമുകളുമായി ഏറ്റുമുട്ടി അവസാന 32ല്‍ ഇടംനേടുമ്പോള്‍, അത് വെറും വ്യാമോഹമേ ആകൂ’ എന്നു പറയാനുള്ള അസാധാരണ ധൈര്യം കാണിച്ചത് 2006ല്‍ ജര്‍മനിയുടെ പരിശീലകനും ഇപ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളുടെ അമരക്കാരനുമായ യുര്‍ഗന്‍ ക്ളിന്‍സ്മാനായിരുന്നു. ഒരേനിലവാരമുള്ള ടീമുകളാവും എട്ട് ഗ്രൂപ്പുകളിലായി വീതിക്കപ്പെടുക. ചിലപ്പോള്‍, നറുക്കെടുപ്പില്‍ ഭാഗ്യം ഒപ്പമുണ്ടാവുകയാണെങ്കില്‍ ഫുട്ബാള്‍ അവികസിത രാഷ്ട്രങ്ങളില്‍നിന്നൊരു ടീമിനെ കിട്ടിയാലായി. ഇത്തവണ ബ്രസീലിലെ ‘സി’ ഗൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ കൊളംബിയയും യൂറോപ്പില്‍നിന്ന് ഗ്രീസും ആഫ്രിക്കയില്‍നിന്ന് ഐവറികോസ്റ്റും ഏഷ്യയുടെ ജപ്പാനുമാണ്. അട്ടിമറിക്ക് കാതോര്‍ത്ത് ഗ്രീസ് 21ാം നൂറ്റാണ്ടിലെ ‘യവന ഇതിഹാസ’മായിരുന്നു 2004ലെ ഗ്രീസിന്‍െറ യൂറോപ്യന്‍ കപ്പ് അട്ടിമറി വിജയമെന്ന് അച്ചുനിരത്തിയവരായിരുന്നു ലോക മാധ്യമങ്ങള്‍. അന്ന് ആന്‍ഗലോ ഹരിസ്റ്റിയാസ് എന്ന് ഒരേയൊരു കളിക്കാരന്‍െറ പേരേ ലോകമാധ്യമങ്ങളില്‍ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞിട്ട് കേവലം ഒരു ദശാബ്ദമേ ആയിട്ടുള്ളൂ. തുടര്‍ന്നുള്ള രണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും കപ്പ് നിലനിര്‍ത്താനോ നേടാനോ കഴിഞ്ഞിട്ടില്ളെങ്കിലും ‘കാരഗോണീസും’ കൂട്ടരും കൂടി പുറത്തെടുത്ത പ്രകടനം, പ്രത്യേകിച്ച് കഴിഞ്ഞതവണ റഷ്യക്കാരെ കശക്കിയെറിഞ്ഞ അനുഭവമറിഞ്ഞവര്‍ ഗ്രീസിനെ ഒരിക്കലും എഴുതിത്തള്ളില്ല. മത്സരങ്ങള്‍: 14 ജൂണ്‍, 9.30. കൊംബിയക്കെതിരെ. ബെല്ളോ ഹൊറിസോങ്ങിലെ മാസ്റ്റേഡിയോ മിസേറിയോയില്‍. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment