മാടപ്രാവുകള്‍ മാടി വിളിക്കുന്ന ഓര്‍മകള്‍ Madhyamam News Feeds | ![]() |
- മാടപ്രാവുകള്‍ മാടി വിളിക്കുന്ന ഓര്‍മകള്‍
- ലോകകപ്പിലെ കൗതുകക്കാഴ്ചകള്‍:
- ഗതാഗത നിയമലംഘനം കണ്ടെത്താന്‍ ദുബൈ പൊലീസ് ഗൂഗ്ള്‍ ഗ്ളാസണിയുന്നു
- സല്‍മാന്‍ ഖാന്റെ പിതാവിന് മോദിയുടെ ക്ഷണം
- പ്രാപിടിയന്‍ പക്ഷിയുടെ ഡോക്യുമെന്‍ററിയുമായി മലയാളി ഡോക്ടര്‍
- ലോകകപ്പ് ഖത്തറിന് നല്‍കിയതില്‍ തെറ്റില്ളെന്ന് മിഷല്‍ പ്ളാറ്റീനി
- മോദിയുടെ സത്യപ്രതിജ്ഞ: നവാസ് ശരീഫ് പങ്കെടുക്കും
- അവധിക്കാലമത്തെുന്നു; വിമാനകമ്പനികള്‍ക്ക് കൊയ്ത്തുകാലം
- ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടി വിട്ടേക്കും
- മന്ത്രിസഭാ പുനഃസംഘടന: പരസ്യ പ്രതികരണത്തിനില്ളെന്ന് ഉമ്മന്‍ചാണ്ടി
മാടപ്രാവുകള്‍ മാടി വിളിക്കുന്ന ഓര്‍മകള്‍ Posted: 24 May 2014 12:14 AM PDT Image: ![]() ‘പറുദീസയിലെ പക്ഷികള്‍ തട്ടിയെടുക്കാത്ത കൈകളിലെ വന്നിരിക്കൂ’ എന്ന് ജോണ്‍ ബെറി എഴുതിയിട്ടുണ്ട്. അതുകൊണ്ടാണോ എന്നറിയില്ല ഒരു പ്രാവിനെ പിടിച്ചു വളര്‍ത്തണമെന്ന എന്‍െറ ബാല്യകാലാഭിലാഷം ഇന്നും സക്ഷാത്ക്കരിക്കാതെ കിടക്കുന്നത് . സ്കൂള്‍ വിദ്യാര്‍ഥി ആയിരിക്കെ പ്രാവിനെ പിടിക്കാന്‍ പല തന്ത്രങ്ങളും കെണികളും ഉപയോഗിച്ചെങ്കിലും ഒരു പ്രാവും വഴങ്ങിയില്ല. അങ്ങനെയിരിക്കെയാണ് ഒരവസരം വീണു കിട്ടിയത്. അയല്‍വാസിയായ അബ്ദുറഹിമുക്ക ഒരു ദിവസം എന്നെ വേലിക്കടുത്തേക്ക് വിളിച്ചിട്ട് ‘എന്റെപ്രാവ് നിങ്ങളുടെ പറമ്പിലേക്ക് കടന്നിട്ടുണ്ട് അതിനെയെടുത്തു താ’ എന്ന് പറഞ്ഞു. വേലിയുടെ മറുഭാഗത്താണ് അദ്ദേഹം നിന്നിരുന്നത് . ഞാന്‍ നോക്കിയപ്പോള്‍ നല്ല ഭംഗിയുള്ള പ്രാവ് പക്ഷെ പറന്നു പോകാതിരിക്കാന്‍ അതിന്‍െറ ചിറകുവെട്ടിയിരുന്നു. എന്‍െറ കാലിനു തൊട്ടടുത്തുള്ള പ്രാവിനെ നോക്കി ഞാന്‍ പറഞ്ഞു: ‘ഇവിടെ ഒരു പ്രാവും കാണുന്നില്ല’. ശുദ്ധനുണ എന്നല്ലാതെ എന്ത് പറയാന്‍. പല പ്രാവശ്യം അദ്ദേഹം ചോദ്യം ആവര്‍ത്തിച്ചുവെങ്കിലും ഞാന്‍ നിലപാടില്‍ ഉറച്ചു നിന്നു. കാരണം എന്‍െറ ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കാന്‍ വീണു കിട്ടിയ ഒരവസരമായിരുന്നു അത്. മറ്റു പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഉള്ള തന്‍േറടം അന്നില്ലായിരുന്നു. അത്ഭുതത്തോടെ എന്‍െറ മുഖത്തേക്ക് നോക്കിയിട്ട് വീട്ടിലേക്കു മടങ്ങുമ്പോള്‍ ഞാന്‍ പറയുന്നത് സത്യമല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു . പ്രാവിനെ എടുത്തു എന്‍െറ വീട്ടില്‍ ഒരിടത്ത് സൂക്ഷിച്ചു വെച്ച് പ്രാവിനെ കിട്ടിയിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ഞാന്‍ കൂട്ടുകാരന്‍ അബുബക്കറിന് അടുത്തേക്ക് ഓടി. വീട്ടു മുറ്റത്തെ കശുമാവിന്‍ കൊമ്പില്‍ കയറി ഇരിക്കുകയായിരുന്നു അബൂബക്കര്‍ . ‘അബൂബക്കറേ, നമുക്കൊരു പ്രാവിനെ കിട്ടിയിരിക്കുന്നു’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സന്തോഷാധിക്യത്താല്‍ പെട്ടെന്ന് ആള്‍ താഴോട്ട് ചാടി. പിന്നെ ഒന്നും മിണ്ടുന്നില്ല. എന്‍െറ മുഖത്തേക്ക് തുറിച്ചുനോക്കി ഒരേയിരിപ്പ്. കുറെ വിളിച്ചു നോക്കി അനക്കമില്ല. അന്തം വിട്ടു പോയി ഞാന്‍. കുറച്ചു നേരം കഴിഞ്ഞു സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്‍െറ ശ്വാസം നേരെ വീണത്. സന്തോഷവും ചാടലും കൂടി ഒന്നിച്ചായപ്പോള്‍ അബൂബക്കറിന് സംസാര ശേഷി കുറച്ചു നേരത്തേക്ക് നഷ്ടപ്പെട്ടതായിരുന്നു. എഴുന്നേറ്റ് എന്‍െറ കൂടെ പ്രാവിനെ കാണാന്‍ വന്നു. അപ്പോഴേക്കും അബ്ദുറഹിമുക്ക വീട്ടില് വന്ന് ഉപ്പാനെ കണ്ടു തൊണ്ടി മുതല്‍ കൊണ്ടുപോയിരുന്നു. |
Posted: 23 May 2014 11:36 PM PDT Image: ![]() ഗോളടിച്ചും വാങ്ങിയും ജര്‍മനി ലോക കപ്പിലെ വമ്പന്മാരാണ് ജര്‍മനി. മൂന്നു കപ്പ് വിജയങ്ങള്‍, നാല് രണ്ടാം സ്ഥാനങ്ങള്‍, അത്രതന്നെ മൂന്നാം സ്ഥാനങ്ങള്‍, ഗോളടിയിലെ മികവ് -ഇതൊക്കെ ഒരു വശം മാത്രം; എന്നാല്‍, ലോക കപ്പ് ചരിത്രത്തില്‍ ഏറ്റവും അധികം ഗോളുകള്‍ സ്വന്തം വലയില്‍ എത്തിച്ചതിനുള്ള റെക്കോര്‍ഡ് കൈസറിന്‍െറ കുട്ടികള്‍ക്കാണ്. 92 മത്സരങ്ങളില്‍നിന്നായി അവരുടെ വിഖ്യാതരായ ഗോള്‍ കീപ്പര്‍മാര്‍ വഴങ്ങിയത് 112 ഗോളുകളാണ്. ദോഷം പറയരുതല്ളോ 190 എണ്ണം തിരിച്ചുകൊടുത്തിട്ടുണ്ട്.1954ല്‍ ലോക ചാമ്പ്യന്മാരായപ്പോഴാണ് അവര്‍ ഏറ്റവുമധികം ഗോളുകള്‍ വഴങ്ങിയത് എന്നത് മറ്റൊരു യാഥാര്‍ഥ്യം. 14 ഗോളുകള്‍ അന്നവര്‍ ‘സ്വന്തമാക്കി’!
രണ്ടാമത്തെ സൂപ്പര്‍ ‘താര’മായത് ഇറ്റലിയുടെ മാര്‍ക്കോ മറ്റരാസിയായിരുന്നു. ‘സിനദിന്‍ സിദാനെ’ പ്രകോപിപ്പിച്ച കൈയാങ്കളിക്ക് വഴിയൊരുക്കിയ മറ്റരാസിയുടെ അഭിനയപാടവമായിരുന്നു 2006ല്‍ ഇറ്റലിക്ക് കപ്പ് നേടിക്കൊടുത്തത്. |
ഗതാഗത നിയമലംഘനം കണ്ടെത്താന്‍ ദുബൈ പൊലീസ് ഗൂഗ്ള്‍ ഗ്ളാസണിയുന്നു Posted: 23 May 2014 11:36 PM PDT Image: ![]() ദുബൈ: കാമറ ലെന്‍സുകള്‍ക്കും റഡാര്‍ രശ്മികള്‍ക്കുമപ്പുറം കണ്ണെത്താന്‍ ദുബൈ പൊലീസ് ഗൂഗ്ള്‍ ഗ്ളാസ് അണിഞ്ഞേക്കും. ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താനാണ് പൊലീസ് ഗൂഗ്ള്‍ ഗ്ളാസ് ഉപയോഗിക്കുക. ഗൂഗ്ള്‍ ഗ്ളാസും രണ്ട് ആപ്ളിക്കേഷനുകളും സംയോജിപ്പിച്ച് നിയമലംഘനം കണ്ടെത്തുന്ന സാങ്കേതികവിദ്യ ദുബൈ പൊലീസ് സമാര്‍ട്ട് സേവന വകുപ്പിന്‍െറ പരീക്ഷണത്തിലാണ്. |
സല്‍മാന്‍ ഖാന്റെ പിതാവിന് മോദിയുടെ ക്ഷണം Posted: 23 May 2014 11:25 PM PDT Image: ![]() ന്യൂഡല്‍ഹി: തിരക്കഥാകൃത്തും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍െറ പിതാവുമായ സലീംഖാന് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളുടെ കൂട്ടത്തിലാണ് സലീംഖാന്‍െറ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോദിയുമായി അടുത്ത ബന്ധമാണ് സലീംഖാന്‍െറ കുടുംബത്തിനുള്ളത്. ബോളിവുഡില്‍ മോദിയെ പരസ്യമായി പിന്തുണച്ച അപൂര്‍വം പേരില്‍ ഒരാളാണ് സലീംഖാന്‍. സലീംഖാനാണ് മോദിയുടെ ഉര്‍ദുവിലുള്ള ഒൗദ്യോഗിക വെബ്സൈറ്റ് ബാന്ദ്രയിലെ വീട്ടില്‍വെച്ച് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് മോദിയോടൊപ്പം അഹ്മദാബാദില്‍ നടന്ന ചടങ്ങില്‍ പട്ടം പറത്തിക്കൊണ്ട് സല്‍മാന്‍ ഖാനും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആരോഗ്യമുണ്ടെങ്കില്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സലീംഖാന്‍ പങ്കെടുക്കുമെന്ന് സല്‍മാന്‍ അറിയിച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, രജനി കാന്ത്, ഗായിക ലതാ മങ്കേഷ്കര്‍ തുടങ്ങിയവരാണ് ചലച്ചിത്രലോകത്തു നിന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍. മുന്‍ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, എ.പി.ജെ അബ്ദുല്‍ കലാം, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മോദിയുടെ അമ്മ ഹിരാബെന്‍ എന്നിവരും തിങ്കളാഴ്ച രാഷ്ട്രപതി ഭവന്‍െറ മുറ്റത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാവും. |
പ്രാപിടിയന്‍ പക്ഷിയുടെ ഡോക്യുമെന്‍ററിയുമായി മലയാളി ഡോക്ടര്‍ Posted: 23 May 2014 11:09 PM PDT Image: ![]() റിയാദ്: പ്രാപിടിയന്‍ (ഫാല്‍ക്കണ്‍) പക്ഷികളെയും അവയെ ഉപയോഗിച്ച് ഇര പിടിക്കുന്നതിന്‍െറ രീതിയേയും കുറിച്ച് രണ്ടു ഭാഷകളിലായി മലയാളിയ ഡോക്ടറുടെ നേതൃത്വത്തില്‍ ഡോക്യുമെന്‍ററി ഒരുങ്ങുന്നു. ഫാല്‍ക്കണുകളെ കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഏക ഇന്ത്യക്കാരനും കാലിക്കറ്റ് വാഴ്സിറ്റി സുവോളജി വിഭാഗം അസി. പ്രഫസറും പരിസ്ഥിതി പഠന വിഭാഗം സ്പെഷല്‍ ഓഫിസറുമായ ഡോ. സുബൈര്‍ മേടമ്മലാണ് ഇതിന്‍െ പിറകില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം കഴിഞ്ഞ ദിവസം റിയാദിലത്തെി. സൗദിയുള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളില്‍ ചിത്രീകരിച്ച് അറബി, ഇംഗ്ളീഷ് ഭാഷകളില്‍ ഡോകുമെന്‍ററി പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സുബൈര്‍ പറഞ്ഞു. ഫാല്‍ക്കണ്‍ പക്ഷി ഇനങ്ങള്‍, അവയുടെ ജീവിത ചക്രം, ഇര പിടിക്കല്‍, മനുഷ്യനുമായുള്ള ചങ്ങാത്തം തുടങ്ങി സമഗ്ര സ്വഭാവത്തിലുള്ള ഡോകുമെന്‍ററിയാണ് ഒരുങ്ങുന്നത്. സൗദി സര്‍ക്കാറിന് കീഴിലുള്ള റിയാദിലെ ഫഹദ് ബിന്‍ സുല്‍ത്താന്‍ ഫാല്‍ക്കണ്‍ സെന്‍ററിനെ ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ദമ്മാം, അല്‍ഖോബാര്‍ എന്നിവിടങ്ങളിലുള്ള ഫാല്‍ക്കണ്‍ ക്ളിനിക്കുകള്‍, ജിദ്ദയിലെ ഫാല്‍ക്കണ്‍ സെന്‍റര്‍ എന്നിവയുമായും ബന്ധപ്പെട്ട് ഡോകുമെന്‍ററിക്കാവശ്യമായ കാര്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. |
ലോകകപ്പ് ഖത്തറിന് നല്‍കിയതില്‍ തെറ്റില്ളെന്ന് മിഷല്‍ പ്ളാറ്റീനി Posted: 23 May 2014 10:56 PM PDT Image: ![]() ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റ് നടത്താന്‍ ഖത്തറിന് അവസരം നല്‍കിയതില്‍ ഒരു തെറ്റുമില്ളെന്ന് യുവേഫ പ്രസിഡന്‍റ് മിഷല്‍ പ്ളാറ്റീനി. ചൂട് കാലാവസ്ഥ പരിഗണിക്കാതെ ഖത്തറില്‍ ലോകകപ്പ് നടത്താന്‍ തീരുമാനിച്ചത് വിമര്‍ശിച്ച് സെപ് ബ്ളാറ്റര്‍ നടത്തിയ പ്രസ്താവന അദ്ദേഹം തള്ളിക്കളഞ്ഞു. 2022 ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റിനായുള്ള ലേലത്തില്‍ ഖത്തറിനെ നിരുപാധികം പിന്തുണച്ചയാളാണ് യുവേഫ പ്രസിഡന്‍റ്. |
മോദിയുടെ സത്യപ്രതിജ്ഞ: നവാസ് ശരീഫ് പങ്കെടുക്കും Posted: 23 May 2014 10:56 PM PDT Image: ![]() ന്യൂഡല്‍ഹി: തിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ മുസ് ലിം ലീഗ്-നവാസിന്‍െറ വക്താവ് താരിഖ് അസീമാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച പാക് വിദേശകാര്യ വകുപ്പിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന. ഡല്‍ഹിയിലെത്തുന്ന നവാസ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, നരേന്ദ്ര മോദി എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. പാക് വിദേശകാര്യ മന്ത്രിയെ കൂടാതെ നവാസിന്‍െറ മകളും യുവജനക്ഷേമ പരിപാടികളുടെ അധ്യക്ഷയുമായ മറിയം ശരീഫ്, വിദേശകാര്യ-സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്, വിദേശകാര്യ സെക്രട്ടറി താരിഖ് ഫത്തേമി അടക്കം ആറംഗ സംഘം നവാസിനെ അനുഗമിക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് ശരീഫ് പങ്കെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമിട്ടത്. നവാസ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ചൈനാ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ വിദേശകാര്യ സെക്രട്ടറിയാണ് വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായി, ശ്രീലങ്ക പ്രസിഡന്‍റ് മഹിന്ദ രാജപക്സ, ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന വാജിദിന്‍െറ പ്രതിനിധി, മാലദ്വീപ് പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ ഖയ്യം, ഭൂട്ടാന്‍ പ്രസിഡന്‍റ് യിയേന്‍ചെന്‍ ടിസെറിങ്, നേപ്പാള്‍ പ്രധാനമന്ത്രി സുഷീല്‍ കൊയ് രാള എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്ന വിവരം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. |
അവധിക്കാലമത്തെുന്നു; വിമാനകമ്പനികള്‍ക്ക് കൊയ്ത്തുകാലം Posted: 23 May 2014 10:45 PM PDT Image: ![]() മസ്കത്ത്: ഒമാനില്‍ അവധിക്കാലമത്തെിയതോടെ വിമാനകമ്പനികളുടെ കൊയ്ത്തുകാലം ആരംഭിച്ചു.കേരള സെക്ടറിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ഈ മാസം 27 മുതലാണ് തിരക്ക് വര്‍ധിക്കുന്നത്. പല വിമാനങ്ങളിലും ടിക്കറ്റുകള്‍ കിട്ടാനില്ലാത്തതും കിട്ടുന്ന ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടി വരുന്നതും അത്യാവശ്യത്തിന് നാട്ടില്‍ പോവുന്നവരെ കൂഴക്കും. നാട്ടില്‍ നിന്ന് അവധിയാഘോഷിക്കാന്‍ ഒമാനിലത്തെിയ കുടുംബങ്ങള്‍ തിരിച്ചു പോവാന്‍ തുടങ്ങിയതോടെയാണ് ഒമാനില്‍ നിന്നുള്ള വിമാനങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നത്. കോഴിക്കോട് സെക്ടറിലാണ് ടിക്കറ്റ് അടുത്ത മാസങ്ങളില്‍ കിട്ടാക്കനിയാവുക. |
ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടി വിട്ടേക്കും Posted: 23 May 2014 10:40 PM PDT Image: ![]() ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗാസിയാബാദില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേതൃത്വത്തോടുള്ള അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗാസിയാബാദ് മണ്ഡലം നല്‍കിയതില്‍ ഷാസിയ അതൃപ്തയായിരുന്നു. ഡല്‍ഹിയിലെ ഏഴ് മണ്ഡലത്തില്‍ ഏതെങ്കിലുമൊന്നില്‍ മത്സരിക്കാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലും ഷാസിയ പരാജയപ്പെട്ടിരുന്നു. മധ്യപ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ ഷാസിയ ഇല്‍മിയുടെ നേര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ളെറിഞ്ഞ സംഭവവും ഉണ്ടായി. മാധ്യമപ്രവര്‍ത്തകയായിരുന്ന ഷാസിയ ഇല്‍മി അണ്ണാഹസാരെയുടെ അഴിമതിവിരുദ്ധ മുന്നേറ്റത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. |
മന്ത്രിസഭാ പുനഃസംഘടന: പരസ്യ പ്രതികരണത്തിനില്ളെന്ന് ഉമ്മന്‍ചാണ്ടി Posted: 23 May 2014 10:00 PM PDT Image: ![]() തൃശൂര്‍: മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് പ്രതികരിക്കാനില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പരിഗണിക്കാനിരിക്കുന്ന കാര്യങ്ങളെകുറിച്ച് ഇനി പരസ്യമായി പ്രതികരിക്കില്ളെന്നും വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment