സ്വാഗതം
WELCOME

News Update..

Monday, May 19, 2014

നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ല -ശരത് യാദവ് Madhyamam News Feeds

നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ല -ശരത് യാദവ് Madhyamam News Feeds

Link to

നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ല -ശരത് യാദവ്

Posted: 19 May 2014 12:24 AM PDT

Image: 

പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ളെന്ന് ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവ്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് നിതീഷ് കുമാര്‍ ശനിയാഴ്ചയാണ് രാജി വെച്ചത്. നിതീഷ് രാജി പിന്‍വലിക്കില്ളെന്നും അദ്ദേഹത്തിന്‍്റെ തീരുമാനം അന്തിമമാണെന്നും ശരത് യാദവ് പറഞ്ഞു.
രാജ്യത്തിന്‍്റെയും  പാര്‍ട്ടിയുടെയും നന്മക്കുവേണ്ടിയാണ് നിതീഷിന്‍്റെ  രാജി. ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും അത് ഉചിതവും അന്തിമവുമാണെന്നും ശരദ് യാദവ് പറഞ്ഞു. നിതീഷിന്‍്റെ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട എം.എല്‍.എമാരെ കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും പാട്നയല്ല ഡല്‍ഹിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിതീഷിന്‍്റെ രാജി  പാര്‍ട്ടി അംഗീകരിച്ചു. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കും. ആര്‍.ജെ.ഡിയുമായി സഖ്യമുണ്ടാക്കുന്നത് ആലോചിച്ചിട്ടില്ളെന്നും ശരത് യാദവ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു വിന് 40 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് നേടാനായത്. ഇതിന്‍്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് നിതീഷ്കുമാര്‍ രാജിവെക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ചേര്‍ന്ന ജെ.ഡിയു പാര്‍ലമെന്‍്ററി പാര്‍ട്ടി യോഗത്തില്‍ നിതീഷ് രാജിപ ിന്‍വലിക്കണമെന്ന് ഭൂരിപക്ഷം എം.എല്‍.എമാരും ആവശ്യപ്പെട്ടിരുന്നു.  ഇതെ തുടര്‍ന്നാണ് നിതീഷ് രാജിയില്‍ തന്‍്റെ നിലപാട് വ്യക്തമാക്കിയത്.
 

ലിബിയന്‍ പാര്‍ലമെന്‍റിനു നേരെ ആക്രമണം

Posted: 19 May 2014 12:08 AM PDT

Image: 

ട്രിപളി: ലിബിയന്‍ പാര്‍ലമെന്‍റിനു നേര്‍ക്ക് സായുധ ആക്രമണം നടന്നതായി അല്‍ജസീറ റിപോര്‍ട്ടു ചെയ്തു. പാര്‍ലമെന്‍റിനു മുന്നില്‍ തോക്കും റോക്കറ്റും ഗ്രനേഡുകളുമായി ഒരു സംഘം ട്രക്കില്‍ വന്നിറങ്ങിയതായും കെട്ടിടത്തില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളോട് ജീവന്‍ വേണമെങ്കില്‍ രക്ഷപ്പെടാന്‍ നിര്‍ദേശിച്ചതായും പറയുന്നു.

കനത്ത വെടിവെപ്പിനിടെ എം.പിമാര്‍ പാര്‍ലമെന്‍റില്‍ നിന്ന് രക്ഷപ്പെട്ടു. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും 50തിലേറെ പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു.

ജനറല്‍ ഖാലിഫ ഹിഫ്തര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ് ആണ് ഇതിന് പിന്നിലെന്ന് ലിബിയന്‍ സൈനിക പൊലീസ് കമാന്‍റര്‍ ആരോപിച്ചു. മുന്‍ സ്വേഛാധിപതി മുഹമ്മര്‍ ഖദ്ദാഫിയെ 1990കളില്‍ അധികാര ഭ്രഷ്ടനാക്കുന്നതിന് യു.എസ് പിന്തുണ നല്‍കിയ സംഘമാണ് ഹിഫ്തറുടേതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്തെ വിമതന്‍മാരെ നിയന്ത്രിക്കുന്നതില്‍ നിലവിലെ ലിബിയന്‍ സര്‍ക്കാറും പാര്‍ലമെന്‍റും സൈന്യവും പരാജയമടയുകയാണ്.

അഞ്ച് എം.പിമാരുടെ രാജി: റമദാന് മുമ്പ് ഉപതെരഞ്ഞെടുപ്പിന് സാധ്യത

Posted: 18 May 2014 11:19 PM PDT

Image: 

കുവൈത്ത് സിറ്റി: ഒരു വര്‍ഷത്തിനിടെ രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. അഞ്ച് പാര്‍ലമെന്‍റംഗങ്ങള്‍ രാജിവെച്ചതോടെ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഉടന്‍ നടക്കുക. തിയതി ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ളെങ്കിലും റമദാനുമുമ്പ് ജൂണ്‍ 24ന് വോട്ടെടുപ്പ് ഉണ്ടായേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
റിയാദ് അല്‍അദ്സാനി, അബ്ദുല്‍ കരീം അല്‍കന്ദരി, ഹുസൈന്‍ അല്‍ മുതൈരി, അലി അല്‍റാഷിദ്, സഫ അല്‍ഹാശിം എന്നിവരാണ് അടുത്തിടെ രാജിവെച്ചത്. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്വബാഹിനെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റവിചാരണ പ്രമേയം ചര്‍ച്ച ചെയ്യേണ്ടതില്ളെന്ന് പാര്‍ലമെന്‍റ് തീരുമാനിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഇതോടെ രണ്ട്, മൂന്ന്  മണ്ഡലങ്ങളില്‍ രണ്ട് വീതവും നാലാം മണ്ഡലത്തില്‍ ഒന്നും സീറ്റുകളാണ് ഒഴിവുവന്നത്.
കഴിഞ്ഞ ജുലൈ അവസാനം നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിലവില്‍വന്ന പാര്‍ലമെന്‍റും സര്‍ക്കാറും തമ്മിലുള്ള ബന്ധം മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി നല്ലനിലയില്‍ തുടരുന്നതിനിടെയാണ് പൊുടന്നനെ അഞ്ച് എം.പിമാരുടെ രാജിയത്തെിയത്.
തങ്ങള്‍ സമര്‍പ്പിച്ച കുറ്റവിചാരണ പ്രമേയം തള്ളപ്പെട്ടതിനെ തുടര്‍ന്നായിരുന്നു റിയാദ് അല്‍അദ്സാനി, അബ്ദുല്‍ കരീം അല്‍കന്ദരി, ഹുസൈന്‍ അല്‍മുതൈരി എന്നിവര്‍ രാജിവെച്ചത്. പിന്നാലെ സര്‍ക്കാറിനെ എതിര്‍ക്കുന്നവര്‍ക്ക് പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കാത്ത നിലപാടില്‍ പ്രതിഷേധിച്ച് മുന്‍മന്ത്രിയും സ്പീക്കറും കൂടിയായ അലി അല്‍ റാഷിദും വനിതാ അംഗം സഫ അല്‍ ഹാശിമും രാജി പ്രഖ്യാപിക്കുകയായിരുന്നു.
ഇവരെ അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കാനുള്ള ശ്രമം സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന്‍െറ നേതൃത്വത്തില്‍ നടന്നെങ്കിലും വിജയിച്ചില്ല. കഴിഞ്ഞദിവസം എം.പിമാരുടെ രാജി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്‍റ് അത് അംഗീകരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് ഉറപ്പായത്.
അതിനിടെ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പല പ്രമുഖരും രംഗത്തത്തെി തുടങ്ങിയിട്ടുണ്ട്. മുന്‍ മന്ത്രി ഫാദില്‍ അല്‍ സഫര്‍, മന്‍ എം.പിമാരായ അഹ്മദ് ലാരി, മുബാറക് അല്‍നജ്ദ തുടങ്ങിയവര്‍ രണ്ടാം മണ്ഡലത്തില്‍ ജനവിധി തേടാന്‍ കോപ്പുകൂട്ടുന്നുണ്ട്. അംശ് അല്‍തവല, ഫൈസല്‍ അല്‍റുശൈദി, മശ്ഹൂര്‍ അല്‍സൈദി, മുഹമ്മദ് അല്‍റുശൈദി, അമീന്‍ അല്‍ശുറൈഫി, ഫര്‍റാജ് അല്‍അര്‍ബീദ്, യൂസുഫ് അല്‍ഇന്‍സി തുടങ്ങിയവര്‍ നാലാം മണ്ഡലത്തിലും മുന്‍ എം.പി താഹിര്‍ അല്‍ഫൈലകാവി, ബസ്സാം അല്‍അസൂസി, അബ്ദുല്ല അല്‍സാലിഹ്, അബ്ദുല്ല ഖസ്റൂഹ് തുടങ്ങിയവര്‍ മൂന്നാം മണ്ഡലത്തിലും മത്സരിച്ചേക്കും.
 

തൊഴിലാളികളോട് അനുഭാവപൂര്‍വമായ സമീപനം തുടരും -മന്ത്രിസഭാ യോഗം

Posted: 18 May 2014 11:06 PM PDT

Image: 

തൊഴിലാളി യൂനിയനുകളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പുതിയ ചലനങ്ങളെക്കുറിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച. തൊഴിലാളി യൂനിയനുകള്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങളും ശ്രമങ്ങളും ഞായറാഴ്ച പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റില്‍ വിഷയീഭവിച്ചു.
തൊഴിലിനൂം അനുയോജ്യമായ തൊഴില്‍ സാഹചര്യം തൊഴിലാളിക്ക് സൃഷ്ടിക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കുന്നതിന് നിര്‍ദേശമുണ്ട്. തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രിയെ ചുമതലപ്പെടുത്തി. രാജ്യത്തെ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയോടെയും സുതാര്യതയോടെയും പരിഹരിക്കുന്നതിന് മന്ത്രാലയങ്ങള്‍ പ്രത്യേക സമയം നിര്‍ണയിക്കണമെന്നും പരാതികള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് എത്രയും വേഗം പരിഹാരം കാണണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ കാബിനറ്റില്‍ നിര്‍ദേശിച്ച ഇക്കാര്യം എല്ലാ മന്ത്രാലയങ്ങളും നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്്. 2013ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ഫൈനല്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റിനെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു.
യഥാര്‍ഥ വരുമാനം 5.5 ശതമാനം വര്‍ധിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ യഥാര്‍ഥ ചെലവില്‍ 13 ശതമാനം കുറവു വരുത്താനും നിര്‍ദേശമുണ്ടായിരുന്നു. ഫൈനല്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് തയാറാക്കാന്‍ ധനമന്ത്രിയെ കാബിനറ്റ് ചുമതലപ്പെടുത്തി.
രാജ്യത്തിന്‍െറ പാരമ്പര്യവും സംസ്കാരവും പുനരുജ്ജീവിപ്പിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക പരിഗണന നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിന്‍െറ ഭാഗമായി മുഹറഖില്‍ ആധുനിക കലാ മ്യൂസിയം നിര്‍മിക്കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സാംസ്കാരിക മന്ത്ര മിയ ബിന്‍ത് മുഹമ്മദ് ആല്‍ഖലീഫയെ ചുമതലപ്പെടുത്തുകയും ചെയ്തു. എല്ലാ വര്‍ഷവൂം മേയ് 18 ഇന്‍റര്‍നാഷനല്‍ മ്യുസിയം ഡേ ആയി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത നിര്‍ദേശം. രാജ്യത്തിന്‍െറ സംസ്കാരവും പാരമ്പര്യവും വെളിപ്പെടുത്തുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും മ്യൂസിയങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബഹ്റൈന്‍െറ പാരമ്പര്യവും അതിന്‍െറ സംസ്കാരവും ലോകതലത്തില്‍ തന്നെ ശ്രദ്ധേയമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നിര്‍ദേശം ശക്തിപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്്.
പണി പൂര്‍ത്തിയായ പാര്‍പ്പിട പദ്ധതികള്‍ എത്രയും പെട്ടെന്ന് അര്‍ഹര്‍ക്ക് വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി പാര്‍പ്പിട മന്ത്രിയെ ചുമതലപ്പെടുത്തി. സല്ലാഖ്, ജോവ്, അസ്കര്‍ എന്നിവിടങ്ങളിലാണ് പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. നിര്‍മാണം നടത്താന്‍ തീരുമാനിച്ച മറ്റ് പദ്ധതികളും ഉടനെ ആരംഭിക്കുന്നതിന് അദ്ദേഹം നിര്‍ദേശിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ജനറല്‍ ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
 

പാര്‍ട്ടി പുന:സംഘടന ഉടന്‍ -ചെന്നിത്തല

Posted: 18 May 2014 11:01 PM PDT

Image: 

തിരുവനന്തപുരം: കേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ഉടന്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാര്‍ട്ടി പുന:സംഘടനയെ സ്വാഗതം ചെയ്യുന്നു. താന്‍ പ്രസിഡന്‍്റായിരിക്കെ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് തനിക്കൊന്നും അറിയില്ളെന്നും ചെന്നിത്തല വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

കൊളംബിയയില്‍ സ്കൂള്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ മരിച്ചു

Posted: 18 May 2014 10:55 PM PDT

Image: 

ബൊഗോട്ട: സ്കൂള്‍ ബസിന് തീപിടിച്ച് 30 വിദ്യാര്‍ഥികള്‍ മരിച്ചു. വടക്കന്‍ കൊളംബിയയില്‍ ആണ് ദാരുണമായ ദുരന്തം. 14 വയസ്സിനു താഴെയുള്ളവരാണ് മരിച്ചവര്‍ എല്ലാം. നഗരത്തിലെ ഇവാഞ്ചലിക്കന്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ചില്‍ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് അപകടം.

തീയുടെ ഉല്‍ഭവം അറിവായിട്ടില്ല. പെട്രോള്‍ കള്ളക്കടത്തു നടത്തുന്നതിന് ഈ ബസ് ഉപയോഗിക്കുന്നുണ്ടാവാമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു.

മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. കത്തിക്കരിഞ്ഞ ശരീരങ്ങളുടെയും പുക പടലങ്ങളുടെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംഭവ സ്ഥലത്ത് ഉടന്‍ സന്ദര്‍ശനം നടത്തുമെന്ന് കൊളംബിയന്‍ പ്രസിഡന്‍റ് ജുവാന്‍ മാന്വല്‍ അറിയിച്ചു.

പിണറായി വിജയന്‍െറ 'പരനാറി' പ്രയോഗം തിരിച്ചടിയായി -സി.പി.ഐ

Posted: 18 May 2014 10:44 PM PDT

Image: 

കൊല്ലം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍്റെ പരനാറി പദപ്രയോഗത്തെ വിമര്‍ശിച്ച് സി.പി.ഐ. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെ അധിക്ഷേപിച്ചു കൊണ്ടുള്ള പിണറായിയുടെ പരനാറി പ്രയോഗം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി സി.പി.ഐയുടെ വിലയിരുത്തല്‍. സിപിഐ കൊല്ലം ജില്ലാകമ്മറ്റിയിലാണ് ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രനാണ് പിണറായിയുടെ പദപ്രയോഗത്തെ വിമര്‍ശിച്ചത്.  പ്രേമചന്ദ്രന്‍ മികച്ച പാര്‍ലമെന്‍്റേറിയനാണെന്നും രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.  തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് രാമചന്ദ്രന്‍ പറഞ്ഞു. പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. വിഷയം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും രാമചന്ദ്രന്‍ പറഞ്ഞു.

ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; രൂപയും ഉയര്‍ന്നു

Posted: 18 May 2014 10:41 PM PDT

Image: 

മുംബൈ: ഓഹരി വിപണിയില്‍  മുന്നേറ്റം തുടരുന്നു. തിങ്കളാഴ്ച സെന്‍സെക്സ് 287.56 പോയിന്‍്റ് ഉയര്‍ന്ന്  24,409.30 ലത്തെി. നിഫ്റ്റി 86.20 പോയിന്‍്റ് ഉയര്‍ന്ന് 7,289.20 വരെയത്തെി. 619 ഓഹരികള്‍ ലാഭമുണ്ടാക്കിയപ്പോള്‍ 109 എണ്ണം നഷ്ടത്തിലായി. 27 ഓഹരികള്‍ക്ക് വിപണിയില്‍ മാറ്റമുണ്ടായില്ല.  സെസ സ്റ്റര്‍ലൈറ്റ്, മാരുതി എന്നിവയുടെ ഓഹരികള്‍ നാലുശതമാനത്തോളം ഉയര്‍ന്നു. എസ്.ബി.ഐ, ടാറ്റാ പവര്‍, എച്ച്.ഡി.എഫ്.സി എന്നിവയുടെ ഓഹരികളും ലാഭത്തിലത്തെി. ടി.സി.എസ്, എച്ച്.യു.എല്‍, ഐ.ടി.സി എന്നിവക്ക് നഷ്ടത്തിലായി.

വിദേശഫണ്ടിന്‍്റെ ഒഴുക്കും പുതിയ രാഷ്ട്രീയകാലാവസ്ഥയും  ഇന്ത്യന്‍ വിപണിക്ക് ഗുണകരമാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഓഹരി വിപണിയിലെ മുന്നേറ്റം രൂപയുടെ മൂല്യമുയരുന്നതിനും കാരണമായി.  രൂപ കഴിഞ്ഞ 11 മാസത്തെ ഉയര്‍ന്ന നിലയിലായി. ഡോളറുമായുള്ള വിനിമയത്തില്‍ 29 പൈസ കയറി 58.55 ആയി രൂപയുടെ മൂല്യം.

സ്റ്റാലിന്‍െറ വീടിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണം; 11 പേര്‍ അറസ്റ്റില്‍

Posted: 18 May 2014 10:34 PM PDT

Image: 

ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍െറ വൂട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 11 ഡി.എംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച സ്റ്റാലിന്‍ രാജിവെച്ചുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് രാജി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ചെന്നൈ ഗോപാലപുരത്തെ വസതിയിലേക്ക് നിരവധി പാര്‍ട്ടിപ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തിയിരുന്നു. ഇവര്‍ വീടിനുമുന്നിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയതിന്‍െറ ഉത്തരവാദിത്തം ഏറ്റടെുത്തുകൊണ്ടായിരുന്നു സ്റ്റാലിന്‍ രാജിക്കൊരുങ്ങിയത്. എന്നാല്‍, രാജിക്കത്ത് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചില്ല. പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്റ്റാലിന്‍ രാജിപിന്‍വലിക്കുകയായിരുന്നു.
 

എം.എ ബേബി രാജിവെക്കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി -കോടിയേരി

Posted: 18 May 2014 10:09 PM PDT

Image: 

തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും എം.എല്‍.എയുമായ എം.എ ബേബി രാജിക്കൊരുങ്ങുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അത്തരം രാജി നാടകം സി.പി.എമ്മില്‍ നിന്നുണ്ടാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയാണ് യു.ഡി.എഫിനെ കേരളത്തില്‍ ജയിപ്പിച്ചത്. പാര്‍ട്ടി പുന:സംഘടന നടത്തുമെന്ന തീരുമാനം സ്വാഗതാര്‍ഹമാണ് - കോടിയേരി പറഞ്ഞു.
കൊല്ലത്തെ കനത്ത പരാജയത്തിന്‍െറ പശ്ചാത്തലത്തില്‍ എം.എ. ബേബി എം.എല്‍.എ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ കുണ്ടറ എം.എല്‍.എ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ബേബി നേതൃത്വത്തെ അറിയിച്ചതായാണ് വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP