ടോക്കിയോയില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് മൂന്നു മരണം Posted: 25 Jul 2015 11:38 PM PDT ടോക്കിയോ: ടോക്കിയോയില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരും തദ്ദേശവാസിയായ ഒരു സ്ത്രീയുമാണ് മരിച്ചത്.ജനവാസകേന്ദ്രത്തിലാണ് വിമാനം തകര്‍ന്ന് വീണത്. അഞ്ചു സീറ്റുള്ള വിമാനം ടോക്കിയോയിലെ ചോഫു വിമാനത്താവളത്തില്‍ നിന്നാണ് പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് ഏറെവൈകാതെ തകര്‍ന്നു വീഴുകയും ചെയ്തു. വീടുകള്‍ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ഇതോടെ മൂന്നു വീടുകളും രണ്ടു കാറും കത്തിനശിച്ചു.  |
ശിരോവസ്ത്രം: സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റ് ^ഇ.ടി മുഹമ്മദ് ബഷീര്‍ Posted: 25 Jul 2015 11:30 PM PDT കോഴിക്കോട്: ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റെന്ന് മുസ്ളീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. കോടതിക്ക് ലളിതമായി ചോദിക്കാവുന്ന ചോദ്യമല്ല അത്. ശിരോവസ്ത്രത്തിന്‍്റെ കാര്യത്തില്‍ വിശ്വാസപരമായ ചില സംഗതികളുണ്ട്. സുപ്രീംകോടതിയുടെ നിലപാടുകള്‍ നിയമമായി കാണാനേ കഴിയൂ. കോടതി പരാമര്‍ശം തെറ്റാണെന്നും ഇ.ടി കോഴിക്കോട് പറഞ്ഞു. സന്യാസത്തെ ബഹുമാനിക്കുന്ന നാട്ടില്‍ ഒരു സന്യാസിനിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതിനെ കെ.സി.ബി.സിയും അപലപിച്ചു. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇടപെടാതിരുന്ന സുപ്രീം കോടതി പരീക്ഷയെഴുതുന്ന മൂന്നു മണിക്കൂര്‍ ശിരോവസ്ത്രം ധരിച്ചില്ളെങ്കില്‍ മതവിശ്വാസം ഇല്ലാതാകുമോ എന്നും ചോദിച്ചിരുന്നു.  |
ഒരു റാങ്ക് ഒരു പെന്‍ഷന്‍: സര്‍ക്കാറിന്‍റെ ഉറപ്പുമാത്രം പോരെന്ന് അണ്ണാ ഹസാരെ Posted: 25 Jul 2015 11:22 PM PDT ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനെതിരെ അണ്ണാഹസാരെ. ജവാന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് മാത്രം പോര. പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയില്‍ എന്‍.ഡി.എ നല്‍കിയ വാഗ്ദാനം മതിയെന്നാണ് ധാരണയെങ്കില്‍ അത് തെറ്റാണ്. 16ാ മത് കാര്‍ഗില്‍ വിജയ് ദിവസില്‍ വിരമിച്ച ജവാന്‍മാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അണ്ണാഹസാരെ. വര്‍ഷകാല സമ്മേളനം ചേര്‍ന്ന പാര്‍ലമെന്‍റ് കഴിഞ്ഞ അഞ്ചു ദിവസവും പ്രവര്‍ത്തിച്ചിട്ടില്ല. സര്‍ക്കാര്‍ പൊതുജനങ്ങളുടെ പണം പാഴാക്കുകയാണ്. രാഷ്ട്രീയപ്രവര്‍ത്തകന്‍ 50,000 രൂപ മാസം വാങ്ങുമ്പോള്‍ ജവാന്‍റെ വിധവക്ക് ലഭിക്കുന്നത് 3,000 രൂപയാണ്. ജവാന്‍മാര്‍ക്ക് അവരുടെ മാന്യത കണക്കിലെടുത്ത് ശരിയായ പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നും അണ്ണാഹസാരെ ആവശ്യപ്പെട്ടു. സര്‍ക്കാറിന്‍റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെയും ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതിനെതിരെയും ഒക്ടോബര്‍ രണ്ടു മുതല്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ഹസാരെ അറിയിച്ചു.  |
ശ്രീശാന്തിന്‍റെ വിലക്കുനീക്കാന്‍ കെ.സി.എ ശ്രമങ്ങള്‍ ആരംഭിച്ചു Posted: 25 Jul 2015 10:38 PM PDT കൊച്ചി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ശ്രമങ്ങള്‍ ആരംഭിച്ചു. ശ്രീശാന്തിന്‍്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കെ.സി.എ ബി.സി.സി.ഐക്ക് കത്തയച്ചു. ബി.സി.സി ഭാരവാഹികളുമായി നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടുന്നതിന് കെ.സി.എ പ്രതിനിധികള്‍ ഡല്‍ഹിക്കുപോകും. പ്രസിഡന്‍റ് ഡാല്‍മിയ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്നും കെസിഎ പ്രസിഡന്‍്റ് ടി.സി. മാത്യു പറഞ്ഞു.  |
ആനവേട്ടക്കേസ്: വ്യാജ മൊഴിയെന്ന് വിജിലന്‍സ് Posted: 25 Jul 2015 10:31 PM PDT കൊച്ചി: ആനവേട്ടക്കേസില്‍ പ്രതി കെ.ഡി. കുഞ്ഞുമോന്‍റെ പേരില്‍ തയാറാക്കിയത് വ്യാജമൊഴിയെന്ന് വിജിലന്‍സ്. ഫ്ളൈയിങ് സ്ക്വാഡ് ഉദ്യോഗസ്ഥനെ കുടുക്കാന്‍ വേട്ടസംഘത്തിലെ പാചകക്കാരന്‍ കുഞ്ഞുമോന്‍റെ പേരില്‍ വ്യാജമൊഴിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഡി.എഫ്.ഒ പ്രിന്‍സിപ്പല്‍ സി.സി.എഫിന് റിപ്പോര്‍ട്ട് നല്‍കി. വാസുവും എല്‍ദോസും ചേര്‍ന്ന് 26 ആനകളെ കൊന്നെന്ന് മരപ്പാലം റേഞ്ചില്‍ വച്ച് ഫ്ളൈങ് സ്ക്വാഡിന് കുഞ്ഞുമോന്‍ നല്‍കിയ മൊഴി മുക്കിയെന്നായിരുന്നു നേരത്തെ ഉയര്‍ന്ന ആരോപണം. സെക്ഷന്‍ ഓഫീസര്‍ എന്‍ ശിവകുമാറിനെ കുടുക്കാന്‍ ചിലര്‍ മനപ്പൂര്‍വം നടത്തിയ നീക്കമാണിതെന്നാണ് കരുതുന്നത്. കുഞ്ഞുമോന്‍്റെ മൊഴിയെടുത്തത് ശിവകുമാറാണ് എന്നാണ് രേഖ. എന്നാല്‍ താന്‍ ഇങ്ങനെയൊരു മൊഴിയെടുത്തിട്ടില്ളെന്ന് വനംവകുപ്പിന്‍്റെ വിജിലന്‍സിനു മുന്നില്‍ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്‍്റെ കൈയക്ഷരം പരിശോധിച്ചതില്‍ നിന്നും അത് ശിവകുമാറിന്‍്റേതല്ല എന്നും വ്യക്തമായി. മൊഴിയെടുത്താല്‍ അതിനു താഴെ അന്വേഷണ ഉദ്യോഗസ്ഥന്‍ പേരും പദവിയുമെഴുതി ഒപ്പിടണമെന്നാണ് ചട്ടം. എന്നാല്‍ ഈ മൊഴിയില്‍ പേരുമാത്രമേയുള്ളൂ. മൊഴിയില്‍ രേഖപ്പെടുത്തിയ കെ.ഡി. കുഞ്ഞുമോന്‍്റെ ഒപ്പും വിരലടയാളവും വ്യാജമാണെന്നും കണ്ടത്തെി. ദുരൂഹ സാഹചര്യത്തില്‍ മഹാരാഷ്ര്ടയില്‍ മരിച്ച ഐക്കരമറ്റം വാസുവിന്‍റെ നേതൃത്വത്തില്‍ ഇമലയാര്‍റേഞ്ചില്‍ നടന്ന ആനവേട്ടയുടെ വിവരം സംഘത്തിലെ പാചകക്കാരനായിരുന്ന കെ.ഡി. കുഞ്ഞുമോന്‍്റെ മൊഴിയിലൂടെയാണ് പുറത്തുവന്നത്. തുടര്‍ന്നു നാലു വനപാലകരെ സസ്പെന്‍ഡ് ചെയ്തിരുന്നു.  |
ജവാന്‍മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി Posted: 25 Jul 2015 10:30 PM PDT ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഗില്‍ വിജയ് ദിവസില്‍ ഇന്ത്യക്കു വേണ്ടി ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എന്നതിനുപരി ഓരോ കുടുംബത്തിലെയും യുവതലമുറക്കും വഴികാട്ടേതുണ്ട്. അതിനാല്‍ റോഡ് സുരക്ഷാ ചട്ടങ്ങളെകുറിച്ച് അവരെ ബോധവാന്‍മാരാക്കേണ്ടതുണ്ട്. റോഡ് ഗതാഗത സുരക്ഷാ ബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നും മോദി പറഞ്ഞു. ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ഉറപ്പുവരുത്തും. ധാന്യവിളകള്‍, എണ്ണക്കുരു എന്നിവയുടെ ഉത്പാദനം 33 ശതമാനത്തില്‍ നിന്നും 50 ശതമാനമായി ഉയര്‍ന്നതില്‍ സന്തോഷം പങ്കുവെക്കുന്നതായും അദ്ദേഹം അറിയിച്ചു.  |
നീലകണ്ഠശര്‍മക്ക് ആയിരങ്ങളുടെ യാത്രാമൊഴി Posted: 25 Jul 2015 10:06 PM PDT പാറശ്ശാല: അവയവദാനത്തിലൂടെ നാടിന് അഭിമാനമായ അഭിഭാഷകന്‍ നീലകണ്ഠശര്‍മക്ക് ആയിരങ്ങളുടെ യാത്രാമൊഴി. തിരുവനന്തപുരത്തുനിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര രാവിലെ 11.45 ഓടെയാണ് പാറശ്ശാല ഗാന്ധിപാര്‍ക്ക് ജങ്ഷനില്‍ എത്തിയത്. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും എ.ടി. ജോര്‍ജ് എം.എല്‍.എയും വിലാപയാത്രയെ അനുഗമിച്ചിരുന്നു. ഗാന്ധിമണ്ഡപത്തിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ശര്‍മ പ്രാഥമികവിദ്യാഭ്യാസം നടത്തിയ പാറശ്ശാല ഗവ. ഗേള്‍സ് ഹൈസ്കൂള്‍ അങ്കണത്തിലേക്ക് മൃതദേഹം മാറ്റി. ജീവിതത്തിന്‍െറ നാനാതുറകളില്‍ പെട്ട ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചക്ക് ഒരുമണിയോടെ ശര്‍മയുടെ കുടുംബവീടായ പാറശ്ശാല ഗ്രാമം 'ലളിത'യിലേക്ക് എത്തിച്ചു. ഇവിടെ ബന്ധുക്കളും സഹപ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു. വൈകീട്ട് 3.30ഓടെ കാരാളിയിലുള്ള ബ്രാഹ്മണ സമുദായക്കാരുടെ ശ്മശാനത്തില്‍ ശര്‍മക്ക് ചിതയൊരുക്കി. മൂത്തമകന്‍ സുബ്രഹ്മണ്യശര്‍മയാണ് ചിതക്ക് തീ കൊളുത്തിയത്. പരേതനോടുള്ള ആദരസൂചകമായി പാറശ്ശാലയില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. പാറശ്ശാല ജങ്ഷനില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു നേരത്തേ വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച അഡ്വ. നീലകണ്ഠശര്‍മയുടെ ഭൗതികശരീരത്തില്‍ അഭിഭാഷകരും ജുഡീഷ്യല്‍ ഓഫിസര്‍മാരും ഗുമസ്തന്‍മാരും പ്രമുഖ വ്യക്തികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 10 മണിയോടെയാണ് അസോസിയേഷന്‍ സെക്രട്ടറി സനോജ് ആര്‍. നായരുടെ നേതൃത്വത്തില്‍ മൃതദേഹം ബാര്‍ അസോസിയേഷന്‍ ഹാളില്‍ എത്തിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുവേണ്ടി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി റീത്ത് സമര്‍പ്പിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍, ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള, കെ.പി.സി.സി സെക്രട്ടറി എം. വിന്‍സന്‍റ്, അഡ്വ. ഗോപിദാസ്, കല്ലറ അനില്‍, ശാസ്തമംഗലം മോഹന്‍, പത്മകുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ജില്ലാ ജഡ്ജിമാരായ കെ.പി. ഇന്ദിര, ജോണ്‍ കെ. ഇല്ലിക്കാടന്‍, ആര്‍. രഘു, അനിത, ബൈജു, മുന്‍ ലോ സെക്രട്ടറി രാമരാജ പ്രേമ പ്രസാദ് തുടങ്ങി ജില്ലയിലെ മുഴുവന്‍ ജുഡീഷ്യല്‍ ഓഫിസര്‍മാരും ബാര്‍ അസോസിയേഷന്‍ ഹാളില്‍ എത്തിയിരുന്നു. ബാര്‍ കൗണ്‍സിലിനുവേണ്ടി അഡ്വ. രാജശേഖരന്‍ നായര്‍, അഡ്വ. വാസുദേവന്‍ നായര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 11 മണിയോടെ മൃതദേഹം പാറശ്ശാലയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. നീലകണ്ഠശര്‍മയോടുള്ള ആദരസൂചകമായി അരമണിക്കൂര്‍ വൈകിയാണ് കോടതി നടപടികള്‍ ആരംഭിച്ചത്.  |
പൂജ്യം അമര്‍ത്തിയവര്‍ കുടുങ്ങി; പാചക വാതക സബ്സിഡി നഷ്ടപ്പെടുന്നവര്‍ നിരവധി Posted: 25 Jul 2015 09:47 PM PDT കൊടുങ്ങല്ലൂര്‍: റീഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ പാചക വാതക സബ്സിഡി നഷ്ടപ്പെടുന്നതായ പരാതികള്‍ ഏറുന്നു. ഓട്ടോമാറ്റിക് ഓണ്‍ലൈന്‍ റീഫില്‍ ബുക്കിങ്ങില്‍ എണ്ണക്കമ്പനികള്‍ ഏര്‍പ്പെടുത്തിയ കെണിയാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമെന്ന് ആരോപണമുണ്ട്. സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ശബ്ദ സന്ദേശം കേട്ട് പൂജ്യം അമര്‍ത്തിയാല്‍ സബ്സിഡി ഉപഭോക്താവ് സ്വമേധയാ ഉപേക്ഷിച്ചതായി കണക്കാക്കുന്ന സംവിധാനമാണ് ഓട്ടോമാറ്റിക് ബുക്കിങ്ങില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെ പൂജ്യം അമര്‍ത്തിയവരാണ് സബ്സിഡി നഷ്ടപ്പെട്ട് വിഷമ സന്ധിയിലായിരിക്കുന്നത്. നഷ്ടപ്പെട്ട സബ്സിഡി പുന$സ്ഥാപിക്കാന്‍ പിന്നെ ഏറെ നെട്ടോട്ടം ഓടണം. ആദ്യം അനുഭവിച്ച യാതനകളെല്ലാം വീണ്ടും അനുഭവിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ റീഫില്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊടുങ്ങല്ലൂര്‍ അപ്ളിക്കന്‍സ് ആന്‍ഡ് കണ്‍സ്യൂമേഴ്സ് ഫോറം മുന്നറിയിപ്പ് നല്‍കി. സബ്സിഡി ഉപേക്ഷിച്ച് വിപണിവില നല്‍കാന്‍ തയാറാകുന്നവര്‍ക്കും ആവശ്യാനുസരണം സിലിണ്ടര്‍ നല്‍കാന്‍ ഓയില്‍ കമ്പനികള്‍ തയാറാകണമെന്ന് ഫോറം ആവശ്യപ്പെട്ടു. എം.ആര്‍. നായര്‍ അധ്യക്ഷത വഹിച്ചു. സി.എസ്. തിലകന്‍, എന്‍.എ. അലി, എ.എസ്. ശ്രീകുമാര്‍ ശര്‍മ, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, കെ.കെ. പത്മനാഭന്‍, എന്‍.കെ. ജയരാജ്, എം. മണി മേനോന്‍, വി.എ. ഷാഹുല്‍ ഹമീദ്, കെ.കെ. സീതി, ഗണേശന്‍, ചാത്തപ്പന്‍ എന്നിവര്‍ സംസാരിച്ചു.  |
നോട്ടിരട്ടിപ്പ്; ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍ Posted: 25 Jul 2015 09:41 PM PDT കൊല്ലങ്കോട്: നോട്ടിരട്ടിപ്പ് സംഘത്തില്‍പ്പെട്ട ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടില്‍ നിന്ന് നോട്ടിന്‍െറ കെട്ടുകള്‍ക്ക് സാമ്യമുള്ള കടലാസ് കെട്ടുകള്‍ കണ്ടത്തെി. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കണ്ണികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് വടവന്നൂര്‍ പൊക്കുന്നിയില്‍ ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്സിനു സമീപത്ത് വെച്ച് നോട്ടിരട്ടിപ്പ് സംഘം പൊലീസ് പിടിയിലായത്. പാലക്കാട് മാട്ടുമന്ത ഷാഹിന്‍ (26), നെന്മാറ അയിലൂര്‍ പുതുവായ് വടക്കുംപുറത്തില്‍ ജിജിന (20), പൊക്കുന്നി മഹേഷ് (29) എന്നിവരെയാണ് കൊല്ലങ്കോട് സി.ഐ സന്തോഷ്കുമാറും സംഘവും പിടികൂടിയത്. സംഘത്തിലുണ്ടായ രണ്ടു പേര്‍ പൊലീസിനെ വെട്ടിച്ച് മാരുതി കാറില്‍ രക്ഷപ്പെട്ടു. പിടിയിലായ ഷാഹിനും ജിജിനയും ദമ്പതികളാണെന്ന് പറയുന്നു. പിടിയിലായ മഹേഷിന്‍െറ വീട്ടില്‍നിന്നാണ് ഏഴു ബാഗുകളിലായി നോട്ടുകെട്ടുകള്‍ക്ക് സമാനമായ 700 കടലാസ് കെട്ടുകള്‍ കണ്ടത്തെിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പാലക്കാട് കഞ്ചിക്കേട്ടെ കെ.ടി.സി നഗറിലും മരുകണി മാട്ടുമന്തയിലുമായി താമസിക്കുന്ന ഷാഹിന്‍ പണം ഇരട്ടിപ്പിക്കല്‍ സംഘത്തിനും സ്വര്‍ണ തട്ടിപ്പ് സംഘത്തിലും കണ്ണിയാണ്. ഷാഹിന്‍ ആദ്യ ഭാര്യയുടെ വീടായ പൊക്കുന്നിയില്‍നിന്ന് പരിചയപ്പെട്ട മഹേഷുമായി ചേര്‍ന്നാണ് പണം ഇരട്ടിപ്പിക്കല്‍ തട്ടിപ്പ് സജീവമാക്കിയത്. കോയമ്പത്തൂര്‍ നൂറടി റോഡിലുള്ള പ്രസില്‍നിന്ന് നൂറിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടിന്‍െറ വലിപ്പമുള്ള കടലാസ് കെട്ടുകള്‍ തയാറാക്കി പൊക്കുന്നിയില്‍ മഹേഷിന്‍െറ വീട്ടിലത്തെിച്ചിരുന്നു. ഇവ തിരിച്ചെടുക്കാനത്തെിയ സമയത്താണ് നാട്ടുകാര്‍ നല്‍കിയ വിവരപ്രകാരം പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കടലാസ് കെട്ടുകളുടെ ഇരു വശത്തും നൂറിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകെട്ടുകള്‍ വെച്ച് നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഷാഹിനെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണം പൂശിയ തകിട് പൊതിഞ്ഞ കളിമണ്‍കട്ടകള്‍ നല്‍കിയും നിരവധി പേരെ ഷാഹിന്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണാടി, പുതിപ്പള്ളിതെരുവ്, വാളയാര്‍, കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലായി പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട് ഷാഹിന്‍െറ പേരില്‍ കേസുണ്ട്. കസബ സ്റ്റേഷന്‍ പരിധിയില്‍ നാഗമാണിക്യം കണ്ടത്തെി തരാമെന്ന പേരില്‍ നടത്തിയ കൊലപാതക കേസിലും ഷാഹിന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനിടെയാണ് ഷാഹിന്‍െറ രണ്ടാം ഭാര്യയായ ജിജിന പാലക്കാട്ടുനിന്ന് ഓട്ടോറിക്ഷയില്‍ പൊക്കുന്നിയിലത്തെിയത്. തുടര്‍ന്ന് പോലീസ് സംഘം ഓട്ടോ ഡ്രൈവറെയും ജിജിനയെയും കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവറെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഗ്രേഡ് എസ്.ഐമാരായ വിജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജയകുമാര്‍, നാസര്‍, ജിബിന്‍ഷ, വിനീഷ്, രതീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.  |
ഭൂമിയേറ്റെടുക്കലും കൈയേറ്റം ഒഴിപ്പിക്കലും വേഗത്തിലാക്കും Posted: 25 Jul 2015 09:36 PM PDT മലപ്പുറം: ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാവാത്തത് കാരണം മുടങ്ങിക്കിടക്കുന്ന വികസന പ്രവൃത്തികള്‍ തുടങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. കലക്ടര്‍ ടി. ഭാസ്കരന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.മാരാണ് ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടത്. താഴെപ്പാലം ഒൗട്ടര്‍ റിങ് റോഡ്, പയ്യനാട് റോഡ്, കോട്ടപ്പടി ബൈപാസ്, നിലമ്പൂര്‍ ബൈപാസ്, തിരുനാവായ-തവനൂര്‍ പാലം, കഞ്ഞിപ്പുര-മൂടാല്‍, കോട്ടക്കല്‍ ചിനക്കല്‍-പുത്തൂര്‍ മൂന്നാംഘട്ടം, തിരൂര്‍ കുഴിമണ്ണ റോഡ് എന്നിവയുടെ ഭൂമിയേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. മഞ്ചേരി റസ്റ്റ് ഹൗസ്, വേങ്ങര ഫയര്‍ സ്റ്റേഷന്‍, മഞ്ചേരി ജനറല്‍ ആശുപത്രി, മൊറയൂര്‍ പി.എച്ച്.സി. കെട്ടിടം, പുല്‍പ്പറ്റ അങ്കണവാടി, കുറ്റിപ്പുറം താലൂക്ക് ആശുപത്രി, ആതവനാട് ആയുര്‍വേദ ആശുപത്രി, തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്ത് (കെട്ടിടം) വിഭാഗത്തിന് നിര്‍ദേശം നല്‍കി. പോക്കുവരവ് സംബന്ധിച്ച പ്രശ്നങ്ങളില്‍ അടിയന്തര പരിഹാരം കണ്ടത്തൊനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി പ്രകാരം ജില്ലയില്‍ 800 പേര്‍ക്ക് നേരത്തെ വീട് നിര്‍മാണത്തിന് ധനസഹായം നല്‍കിയിരുന്നു. ബാക്കിയുള്ള 45 പേര്‍ക്ക് കൂടി ധനസഹായം അനുവദിക്കും. സര്‍ക്കാരിന് നേരത്തെ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് 100 വീടുകള്‍ക്ക് കൂടി അനുമതി ലഭിച്ചത്. ഇതോടെ ജില്ലയിലെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും വീട് ലഭിക്കുമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ പ്ളസ് വണ്‍ ക്ളാസുകള്‍ക്ക് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ തീരുമാനിച്ചു. പി. ഉബൈദുല്ല എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ.മാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, അബ്ദുസമദ് സമദാനി, ടി.എ. അഹമ്മദ് കബീര്‍, സി. മമ്മൂട്ടി, എം. ഉമ്മര്‍, പി. ഉബൈദുല്ല, ഇ. അഹമ്മദ് എം.പി.യുടെ പ്രതിനിധി സലിം കുരുവമ്പലം, മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ പ്രതിനിധി വി.എ. കരിം, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി മുഹമ്മദ് മുസ്തഫ, മന്ത്രി അബ്ദുറബിന്‍െറ പ്രതിനിധി ഹനീഫ പുതുപ്പറമ്പ്, മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രതിനിധി അമീന്‍ ഷീലത്ത്, മന്ത്രി എ.പി അനില്‍കുമാറിന്‍െറ പ്രതിനിധി കെ.സി കുഞ്ഞിമുഹമ്മദ്, സി.കെ.എ റസാഖ്, തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ ടി. സഫിയ, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. ശശികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി പ്രകാരം ജില്ലയില്‍ 800 പേര്‍ക്ക് നേരത്തെ വീട് നിര്‍മാണത്തിന് ധനസഹായം നല്‍കിയിരുന്നു. ബാക്കിയുള്ള 45 പേര്‍ക്ക് കൂടി ധനസഹായം അനുവദിക്കും. സര്‍ക്കാരിന് നേരത്തെ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് 100 വീടുകള്‍ക്ക് കൂടി അനുമതി ലഭിച്ചിട്ടുള്ളത്. ഇതോടെ ജില്ലയിലെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും വീട് ലഭിക്കുമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ പറഞ്ഞു.  |
നിലക്കല്‍ വനഭൂമിയില്‍ പെട്രോള്‍ പമ്പ് നിര്‍മാണം Posted: 25 Jul 2015 09:31 PM PDT വടശേരിക്കര: പരിസ്ഥിതിലോല മേഖലയിലെ വനഭൂമിയില്‍ മാനദണ്ഡം ലംഘിച്ച് പെട്രോള്‍ പമ്പ് നിര്‍മാണം. ശബരിമലയുടെ ബേസ് ക്യാമ്പായി വികസിച്ചുകൊണ്ടിരിക്കുന്ന നിലക്കലില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍ പമ്പ് സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നതായും നിയമവിരുദ്ധമായി സ്ഫോടനം നടത്തുന്നതുമായാണ് ആക്ഷേപം. ശബരിമല മാസ്റ്റര്‍ പ്ളാനിന്‍െറ മറവിലാണ് പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങളുടെ കനത്ത ലംഘനം നടന്നുകൊണ്ടിരിക്കുന്നത്. സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍െറ ഉടമസ്ഥതയില്‍ ശബരിമല പാതയോട് ചേര്‍ന്ന് വനമധ്യത്തിലുണ്ടായിരുന്ന റബര്‍ എസ്റ്റേറ്റ് ഏതാനും വര്‍ഷം മുമ്പ് ശബരിമലയുടെ വികസനത്തിനും ബേസ് ക്യാമ്പ് നിര്‍മാണത്തിനുമായി ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിരുന്നു. ടൈഗര്‍ റിസര്‍വ് മേഖലയോട് ചേര്‍ന്ന പരിസ്ഥിതിലോല മേഖലയായ നിലക്കലില്‍ ഒന്നര എക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡ് പെട്രോള്‍ പമ്പ് നിര്‍മാണത്തിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ലീസിന് നല്‍കുകയായിരുന്നു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഇവിടെ നിരവധി ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നതിന് സമീപമാണ് പമ്പ് നിര്‍മാണം. തറനിരപ്പില്‍നിന്ന് 12 മുതല്‍ 15 അടിവരെ താഴ്ചയില്‍ സംഭരണ ടാങ്കുകള്‍ കുഴിച്ചിടണമെന്നാണ് ചട്ടം. എന്നാല്‍, ഇവിടെ ഡിസ്ട്രിബ്യൂഷന്‍ കലുങ്കിന് മുകളിലായി കല്‍ക്കെട്ട് നിര്‍മിച്ച് അവിടെ സംഭരണ ടാങ്കുകള്‍ വെക്കാനായിരുന്നു ആദ്യശ്രമം. ഇതിനെതിരെ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് ടാങ്കുകള്‍ തറനിരപ്പിനോട് ചേര്‍ന്ന് കല്‍ക്കെട്ടിനുള്ളില്‍ മറച്ചുവെക്കാനുള്ള ശ്രമം നടക്കുന്നതായി പറയപ്പെടുന്നു. പെട്രോളും ഡീസലും കൂടി 90000 ലിറ്ററാണ് ടാങ്കുകളുടെ സംഭരണശേഷി. കൃത്യമായ മാനദണ്ഡം പാലിക്കാത്തപക്ഷം എക്സ്പ്ളോസീവ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള അനുമതികള്‍ ലഭിക്കാതിരിക്കാന്‍ സാധ്യതയുണ്ടെങ്കിലും ശബരിമല മാസ്റ്റര്‍ പ്ളാനിന്‍െറയും തീര്‍ഥാടക ക്ഷേമത്തിന്‍െറയും മറവില്‍ അനുമതി ഒപ്പിച്ചെടുക്കാനാണ് ശ്രമം. പമ്പ് നിര്‍മാണത്തിനായി മല ഇടിച്ച് മാറ്റുന്നത് നിലവിലെ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ്. വനമേഖലയില്‍ സ്ഫോടനം നടത്തി പാറ പൊട്ടിക്കാന്‍ നിയമം അനുവദിക്കുന്നില്ളെങ്കിലും ഇവിടെ ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍ ഉപയോഗിച്ച് വന്‍സ്ഫോടനം നടത്തിയാണ് കല്ലുപൊട്ടിക്കുന്നത്. ഒരേസമയം ഇരുപതും ഇരുപത്തിയഞ്ചും സ്ഫോടനങ്ങള്‍ ഒന്നിച്ചെന്ന നിരക്കില്‍ ദിനംപ്രതി അഞ്ചിലധികം സ്ഫോടനങ്ങള്‍ നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പെരുനാട് പഞ്ചായത്തില്‍പെട്ട നിലക്കലില്‍ നിരവധി ആദിവാസിക്കുടിലുകളോട് ചേര്‍ന്നാണ് സ്ഫോടനപരമ്പര അരങ്ങേറുന്നതെങ്കിലും ബന്ധപ്പെട്ട വകുപ്പുകളും ജില്ലാ ഭരണകൂടവുമൊക്കെ തീര്‍ഥാടക ക്ഷേമത്തിന്‍െറ മറവില്‍ കണ്ണടക്കുകയാണ്.  |
ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്; വനംവകുപ്പിനെതിരെ പ്രതിഷേധം Posted: 25 Jul 2015 09:28 PM PDT അടിമാലി: കൊച്ചി-മധുര ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നടപടികളില്‍ ദേശീയപാത ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതിയാക്കി വനംവകുപ്പ് കേസെടുത്തതില്‍ വ്യാപക പ്രതിക്ഷേധം. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറവരെയുള്ള വനമേഖലയില്‍ നടത്തിയ നിര്‍മാണങ്ങള്‍ നിയമവിരുദ്ധമായി കാണിച്ചാണ് വനംവകുപ്പ് കേസ് എടുത്തത്. ഇത് സര്‍ക്കാര്‍ തീരുമാനത്തിന് എതിരാണ്. കേസെടുക്കാന്‍ ഉത്തരവ് നല്‍കിയവര്‍ ഉള്‍പ്പെടെയുള്ള വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനമേഖലയില്‍പെട്ട 14 കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചിടങ്ങളില്‍ നിര്‍മാണം നടത്തിയതിനാണ് കേസ്. ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ജമീലാബീഗം, അസി. എന്‍ജിനീയര്‍ റാഫേല്‍, ഓവര്‍സിയര്‍മാരായ ജോസ്, ജയിംസ് എന്നിവര്‍ക്കെതിരെയും കരാറുകാരായ കോലഞ്ചേരി സ്വദേശി അജീഷ്, സൈമണ്‍, മൂവാറ്റുപുഴ സ്വദേശി റഫ്ബി എന്നിവര്‍ക്കെതിരെയുമാണ് വനപാലകര്‍ കേസെടുത്തത്. കേസ് എടുത്തവരുടെ മേല്‍വിലാസം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് അയച്ച കത്ത് ലഭിച്ചതോടെയാണ് കേസില്‍ ഉള്‍പ്പെട്ട വിവരം ഇവര്‍ അറിയുന്നത്. ദേശീയപാതയില്‍ അഞ്ചിടങ്ങളില്‍ നടന്ന നിര്‍മാണം വനം വകുപ്പിന്‍െറ അനുമതി ഇല്ലാതെയാണെന്നാണ് വാദം. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കലുങ്ക് നിര്‍മിച്ച കരാരുകാരനും കേസില്‍ ഉള്‍പ്പെട്ടു. ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ടതോടെ ഇപ്പോള്‍ അഞ്ചാം മൈല്‍ ഭാഗത്ത് നടക്കുന്ന നിര്‍മാണം ഈ ഘട്ടം പൂര്‍ത്തിയാക്കി അവസാനിപ്പിക്കുമെന്ന് ദേശീയപാതാ വിഭാഗം എന്‍ജിനീയര്‍ റാഫേല്‍ പറഞ്ഞു. ആദ്യം ഇവിടെ കലുങ്ക് നിര്‍മാണം നടത്തിയപ്പോള്‍ വനപാലകര്‍ തടഞ്ഞിരുന്നു. പിന്നീട് വനം, ദേശീയപാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് കൂട്ടായി എടുത്ത തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് വീണ്ടും പണി തുടങ്ങിയത്. എന്നാല്‍, അന്നത്തെ തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ വനപാലകര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. വനഭൂമി കൈയേറി നിര്‍മാണം നടത്തിയതിനാണ് കേസെടുക്കുന്നതെന്ന് നേര്യമംഗലം റേഞ്ച് ഓഫിസര്‍ പറഞ്ഞു.  |
കര്‍ഷകര്‍ കടക്കെണിയില്‍; ഒപ്പം ജപ്തി ഭീഷണിയും Posted: 25 Jul 2015 09:24 PM PDT മാങ്കുളം: കാര്‍ഷിക വിളകളുടെ വിലയിടിവുമൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഇടിത്തീയായി ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള ജപ്തി ഭീഷണി. മുമ്പൊന്നും അനുഭവപ്പെട്ടിട്ടില്ലാത്തത്ര സാമ്പത്തിക ഞെരുക്കത്തിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍. മഴക്കാലം പട്ടിണിയുടെ കാലമാണെന്ന നാട്ടുമൊഴി ഇത്തവണ ഹൈറേഞ്ചില്‍ യാഥാര്‍ഥ്യമാവുകയാണ്. വിളകള്‍ക്കൊന്നും വിലയില്ളെന്നു മാത്രമല്ല, കാലാവസ്ഥവ്യതിയാനംമൂലം ഉല്‍പാദനത്തിലും കുറവുണ്ടാകുന്നത് കര്‍ഷകരെ ഭീതിയിലാക്കുന്നു. റബറിന് പ്രതീക്ഷിച്ച വിലവര്‍ധന ലഭിക്കില്ളെന്നുറപ്പായിരിക്കെ, ഏലത്തിനും കുരുമുളകിനും വിലയിടിഞ്ഞതും പച്ചക്കറിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധിച്ചതും കാരണം ജീവിതം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ബാങ്കിന്‍െറ ജപ്തിനോട്ടീസുകള്‍ ഇരുട്ടടിയായിരിക്കുകയാണ്. ദേവികുളം താലൂക്കിലെ കാര്‍ഷിക വികസന ബാങ്ക് നൂറുകണക്കിന് കര്‍ഷകരുടെ ഭൂമിയാണ് ജപ്തിചെയ്യാന്‍ പത്രപരസ്യം നല്‍കിയിരിക്കുന്നത്. സ്വര്‍ണ വിലയിടിഞ്ഞതോടെ സഹകരണ ബാങ്കുകള്‍ സ്വര്‍ണ പണയ ഉരുപ്പടികളുടെ ലേല നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകളും സര്‍ഫാസി ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഈട് വസ്തു പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. കര്‍ഷകരുടെ ഏറ്റവും ദുരിതംനിറഞ്ഞ കാലത്തുതന്നെ ജപ്തി നടപടികളും ലേല പരസ്യങ്ങളും നല്‍കാന്‍ മുന്‍കൈയെടുക്കുന്നത് സഹകരണ ബാങ്കുകളാണ് എന്നതാണ് ശ്രദ്ധേയം. ജപ്തി നടപടികള്‍ക്ക് സാവകാശം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ളെങ്കില്‍ ഹൈറേഞ്ചില്‍ കര്‍ഷക ആത്മഹത്യകള്‍ സംഭവിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.  |
കാലവര്‍ഷക്കെടുതിയില്‍ ഫയര്‍ഫോഴ്സ് വിയര്‍ക്കുന്നു Posted: 25 Jul 2015 09:19 PM PDT കാസര്‍കോട്: കാലവര്‍ഷക്കെടുതിയില്‍ ഫയര്‍ഫോഴ്സും വിയര്‍ക്കുന്നു. ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യവുമില്ലാത്തതിനാല്‍ വിവിധ സ്ഥലങ്ങളില്‍ സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനാവാതെ വലയുകയാണ് ഇവര്‍. മഴ തിമര്‍ത്ത് പെയ്ത വെള്ളിയാഴ്ച കാസര്‍കോട് ഫയര്‍ഫോഴ്സിന് നെട്ടോട്ടമായിരുന്നു. രാവിലെ 11.30ന് ഉദുമയില്‍ റോഡിന് കുറുകെ മരം വീണ വിവരമറിഞ്ഞു പോയ ഫയര്‍ഫോഴ്സ് സംഘം മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചുനീക്കിയത്. ഉച്ചയോടെ ഇരിയണ്ണി റോഡിലും കൂറ്റന്‍മരം കടപുഴകി. അതും ഏറെ പരിശ്രമിച്ചാണ് മുറിച്ചുനീക്കി ഗതഗാതം പുന:സ്ഥാപിച്ചത്. ഉച്ചക്ക് 2.45ന് അണങ്കൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന് തീപിടിച്ചതറിഞ്ഞ് അങ്ങോട്ടോടി. തീയണച്ച് മടങ്ങിയതോടെ മേല്‍പറമ്പ് പള്ളിപ്പുറത്ത് വീട് തകര്‍ന്നതായി വിവരം കിട്ടി. പള്ളിപ്പുറത്തെ വാസന്തിയുടെ വീടാണ് തകര്‍ന്നത്. അയല്‍പക്കത്തെ മതിലിടിഞ്ഞ് അടുക്കളക്ക് മുകളില്‍ വീഴുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ അടക്കം കല്ലുകള്‍ക്ക് അടിയിലായതോടെ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന കിട്ടിയാണ് ഫയര്‍ഫോഴ്സ് സംഘം അങ്ങോട്ട് പോയത്. സിലിണ്ടര്‍ മണ്ണിനടിയില്‍ നിന്ന് നീക്കി മടങ്ങിയത്തെുമ്പോഴേക്കും പെരുമ്പളയില്‍ പള്ളിക്ക് പിറകിലെ ഹമീദിന്‍െറ വീട്ടിനടുത്ത കിണര്‍ ഇടിഞ്ഞുതാഴ്ന്നതായി വിവരം കിട്ടി. അവിടെ പോയി തിരിച്ചത്തെുമ്പോഴേക്കും പെരുമ്പള കപ്പണയടുക്കത്ത് ഒരു വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ചോരുന്നതായി വിവരം കിട്ടി. കപ്പണയടുക്കം പാലോത്തെ ആയിഷയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നത്. ചോര്‍ച്ച തടഞ്ഞ് തിരിച്ചത്തെി വിശ്രമിക്കുന്നതിനിടയില്‍ അടുത്ത കോളത്തെി. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അത്. ബംബ്രാണയില്‍ രണ്ട് കുടുംബങ്ങള്‍ തുരുത്തില്‍ വെള്ളം കയറി ഒറ്റപ്പെട്ടിട്ടുണ്ടെന്നും അവരെ കരയിലേക്ക് കൂട്ടിക്കോണ്ടുവരണമെന്നുമായിരുന്നു നിര്‍ദേശം. ഉപ്പള ഫയര്‍ഫോഴ്സിന്‍െറ സഹായത്തോടെ റബ്ബര്‍ ഡിങ്കിയില്‍ കരക്കത്തെിക്കുമ്പോഴേക്കും മുള്ളേരിയയില്‍ നിന്നും ഫോണ്‍ കോള്‍ കിട്ടി. മുള്ളേരിയ റോഡില്‍ മരം വീണ് ഗതാഗതം മുടങ്ങിയിട്ടുണ്ടെന്നായിരുന്നു വിവരം. പുലര്‍ച്ചെ അഞ്ചരമണിവരെ പരിശ്രമിച്ച് മരം മുറിച്ചുമാറ്റിയാണ് ഫയര്‍ഫോഴ്സ് സംഘം മടങ്ങിയത്. അതേസമയം, ജില്ലയില്‍ ഫയര്‍ഫോഴ്സില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. കാസര്‍കോട് സ്റ്റേഷനില്‍ 28 ഫയര്‍മാന്‍ വേണം. ഉള്ളത് 12 പേര്‍. നാലു ലീഡിങ് ഫയര്‍മാന്‍ വേണ്ടിടത്ത് രണ്ടു പേരെയുള്ളൂ. 11 ഡ്രൈവര്‍ വേണ്ടിടത്ത് ഉള്ളത് നാലുപേര്‍ മാത്രം.  |
തലശ്ശേരി-മാഹി ബൈപാസ്: തടസ്സങ്ങള്‍ നീങ്ങുന്നു Posted: 25 Jul 2015 09:15 PM PDT തലശ്ശേരി: അനിശ്ചിതത്വം തുടര്‍ക്കഥയായ തലശ്ശേരി-മാഹി ബൈപ്പാസിന് തടസ്സങ്ങള്‍ നീങ്ങുന്നു. നിലവില്‍ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ സ്ഥലത്ത് നാലുവരിപ്പാതയില്‍ ബൈപാസ് പൂര്‍ത്തിയാക്കാമെന്ന് കേന്ദ്ര ഉപരിതല മന്ത്രാലയം തീരുമാനിച്ചതോടെയാണ് പ്രതീക്ഷകള്‍ക്ക് ജീവന്‍ വെക്കുന്നത്. അതിനിടെ കേന്ദ്രം ഉടക്കുവെച്ച സമയത്ത് രണ്ടുവരിപ്പാത നിര്‍മിക്കാന്‍ പ്രകടിപ്പിച്ച താല്‍പര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് മാറ്റമില്ളെന്നാണ് പൊതുമരാമത്ത് വൃത്തങ്ങളില്‍നിന്നുള്ള വിവരം. പുതിയ തീരുമാനമനുസരിച്ച് പൂര്‍ണമായും കേന്ദ്രഫണ്ടുപയോഗിച്ചായിരിക്കും നിര്‍മാണം. റോഡ് ഉപയോഗത്തിന് ടോള്‍ ഈടാക്കുമെന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നല്‍കിയ കത്തില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുവരിപ്പാതയില്‍ സംസ്ഥാന സര്‍ക്കാര്‍ പണം നീക്കിവെച്ച് താല്‍കാലിക ബൈപാസ് നിര്‍മാണത്തിന് തയാറായെങ്കിലും നാലുവരിപ്പാതയില്‍ മാത്രം മതിയെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തോടെ പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. ഏറ്റെടുത്ത ഭൂമിയില്‍ രണ്ടുവരിപ്പാത നിര്‍മിക്കാന്‍ അനുവദിക്കണമെന്നായിരുന്നു 2015ന്‍െറ തുടക്കത്തില്‍ കേരളം ആവശ്യപ്പെട്ടത്. മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ നീളുന്ന 18 കി.മീ. ബൈപാസില്‍ പാറാല്‍ നാലുതറ വരെയാണ് ഭൂമി ഏറ്റെടുത്തത്. ദേശീയപാത അതോറിറ്റി ഏറ്റെടുത്ത ഭൂമിയായതിനാല്‍ താല്‍ക്കാലിക ബൈപാസ് നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി വേണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചശേഷം തത്വത്തില്‍ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍, നാലുവരിപ്പാത തന്നെയാണ് നിര്‍മിക്കേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. അഴിയൂര്‍ കുഞ്ഞിപ്പള്ളി വരെയുള്ള ഭൂമി കൂടി ഏറ്റെടുത്ത ശേഷം മാത്രമേ പ്രവൃത്തി തുടങ്ങാവൂ എന്നുമായിരുന്നു കേന്ദ്രത്തിന്‍െറ നിലപാട്. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. അതേസമയം, സംസ്ഥാനവുമായി നടത്തിയ നിരന്തര കത്തിടപാടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് കേന്ദ്രത്തിന്‍െറ വിശദീകരണം. 18 കിലോമീറ്ററില്‍ തന്നെ ബൈപാസ് നിര്‍മിക്കാനാണ് ഉപരിതല മന്ത്രാലയത്തിന് താല്‍പര്യം. ഇതിനുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായില്ളെങ്കില്‍ ഏറ്റെടുത്ത ഭൂമിയില്‍ നാലുവരിപ്പാതയില്‍ ബൈപാസ് നിര്‍മിക്കാം. 2015-16 വര്‍ഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ഉപരിതല മന്ത്രാലയം തന്നെ ഇതിന് തയാറാണെന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് ദേശീയപാതാവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അനില്‍കുമാര്‍ മീണ നല്‍കിയ കത്തിലുണ്ട്. 12 കിലോമീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനായി വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) സമര്‍പ്പിക്കാനും സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷമെടുത്ത് ഡി.പി.ആര്‍ തയാറാക്കി, ടെന്‍ഡര്‍ വിളിച്ച പ്രവൃത്തിയാണ് കൊല്ലം, ആലപ്പുഴ ബൈപാസുകള്‍. 13 കി.മീറ്ററില്‍ കാവനാട്-മേവറം റൂട്ടില്‍ കൊല്ലം ബൈപാസും 6.8 കി.മീറ്ററില്‍ കൊമ്മാട്ടി-കളര്‍കോട് റൂട്ടില്‍ ആലപ്പുഴ ബൈപാസും നിര്‍മിക്കുന്ന പ്രവൃത്തി ഏപ്രില്‍ 10നാണ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ 50:50 അനുപാതത്തില്‍ ചെലവഴിച്ചാണ് രണ്ട് ബൈപാസുകളും നിര്‍മിക്കുന്നത്. വെങ്ങളം-പൂളാടിക്കുന്ന് റൂട്ടില്‍ 5.5 കി.മീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച കോഴിക്കോട് ബൈപാസ് പൂര്‍ത്തീകരണത്തിലേക്ക് കടക്കുകയുമാണ്. സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ ചെലവും വഹിക്കുന്നു എന്നതാണ് കോഴിക്കോട് ബൈപാസിന്‍െറ പ്രത്യേകത. 153 കോടി രൂപയാണ് പ്രവൃത്തിക്ക് സര്‍ക്കാര്‍ മാറ്റിവെച്ചത്. ഇതുപോലെ പൂര്‍ണമായി സര്‍ക്കാര്‍ ചെലവില്‍ 12 കി.മീറ്റര്‍ ദൂരത്തില്‍ തലശ്ശേരി-മാഹി ബൈപാസിലെ ആദ്യ റീച് രണ്ട് വര്‍ഷത്തിനകം നിര്‍മിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നാലുവരിപ്പാത നിര്‍മിക്കാന്‍ മുന്നോട്ടുവരുന്നത്. 396 കോടി രൂപ എസ്റ്റിമേറ്റാണ് തലശ്ശേരി-മാഹി ബൈപാസിലെ 12 കി.മീറ്ററിന് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയത്. പുതുച്ചേരി സംസ്ഥാനത്തിലെ മാഹി, കണ്ണൂര്‍ ജില്ലയിലെ ചൊക്ളി, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ എന്നിവിടങ്ങളിലായി ആറ് കിലോമീറ്ററോളം ദൂരം ഇനിയും ഏറ്റെടുക്കാനായിട്ടില്ല. നഷ്ടപരിഹാരം സംബന്ധിച്ച അവ്യക്തതയാണ് സ്ഥലമേറ്റെടുപ്പ് വൈകിച്ചത്. എന്നാല്‍, 40ഓളം വര്‍ഷങ്ങളായി തുടരുന്ന ഈ അവ്യക്തതക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും തയാറാവുന്നില്ളെന്നാണ് ദുരിതം തിന്നുന്ന കുടുംബങ്ങളുടെ പരാതി.  |
സ്മാര്‍ട്ട് സിറ്റിയില്‍ കൈയേറ്റം കണ്ടത്തൊന്‍ കഴിഞ്ഞില്ല Posted: 25 Jul 2015 09:01 PM PDT കൊച്ചി: സ്മാര്‍ട്ട് സിറ്റി പ്രദേശത്തെ കൈയേറ്റം കണ്ടത്തൊന്‍ കഴിയാതെ ദൗത്യസംഘം മടങ്ങി. ശനിയാഴ്ച രാവിലെ ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ എസ്. സുഹാസിന്‍െറ നേതൃത്വത്തിലാണ് പദ്ധതി പ്രദേശത്തെ കൈയേറ്റം ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥരത്തെിയത്. ഇന്‍ഫോപാര്‍ക്കിന് അഭിമുഖമായി സ്മാര്‍ട്ട് സിറ്റി പ്രധാന കെട്ടിടത്തിന് അതിരിട്ടൊഴുകുന്ന ഇടച്ചിറത്തോട്ടിലെ ചളിയും മാലിന്യവും നീക്കിയത് മാത്രമാണ് ദൗത്യസംഘത്തിന് കഴിഞ്ഞത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് സബ് കലക്ടറുടെ നേതൃത്വത്തില്‍ കൈയേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് ഉദ്യോഗസ്ഥ സംഘമത്തെിയത്. പദ്ധതിപ്രദേശത്തെ 27, അഞ്ച് സെന്‍റുകള്‍ വീതം വ്യക്തികളുടെ കൈവശവും മറ്റൊരു അഞ്ച് സെന്‍റ് സമീപത്തെ അങ്കണവാടിയും കൈവശം വെച്ചതായാണ് അധികൃതര്‍ കണ്ടത്തെിയത്. ഫോര്‍ട്ട്കൊച്ചി സബ് ഡിവിഷന് കീഴില്‍ കാക്കനാട് വില്ളേജിന്‍െറ പരിധിയില്‍ വരുന്ന സ്ഥലമാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലെ സ്ഥലങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഉന്നതതല ചര്‍ച്ച നടക്കുകയാണെന്നും പദ്ധതിപ്രദേശത്ത് തൃക്കാക്കര നഗരസഭക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കെട്ടിടം സംബന്ധിച്ച് കലക്ടര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും സബ് കലക്ടര്‍ വ്യക്തമാക്കി. നിര്‍മാണസാമഗ്രികള്‍ കൊണ്ടുപോകുന്നതിന് ഇടച്ചിറത്തോടിന് കുറുകെ സ്ഥാപിച്ച താല്‍ക്കാലിക പാലം കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നീക്കം ചെയ്യും. പദ്ധതിപ്രദേശത്ത് കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം പ്രദേശവാസികള്‍ക്ക് യാത്രാസൗകര്യം ഉറപ്പുവരുത്തുമെന്നും സബ്കലക്ടര്‍ വ്യക്തമാക്കി.  |
അന്വേഷണ കമീഷന്‍െറ നിര്‍ദേശങ്ങള്‍ കടലാസിലൊതുങ്ങി Posted: 25 Jul 2015 08:52 PM PDT മുഹമ്മ: നാടിനെ നടുക്കിയ കുമരകം ബോട്ടപകടം നടന്നിട്ട് തിങ്കളാഴ്ച 13 വര്‍ഷം. 2002 ജൂലൈ 27നായിരുന്നു 29 പേരുടെ ജീവനെടുത്ത അപകടമുണ്ടായത്. മുഹമ്മയില്‍നിന്ന് പുലര്‍ച്ചെ 5.45ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്ക് പോയ ജലഗതാഗത വകുപ്പിന്‍െറ എ 53ാം നമ്പര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കുമരകം ജെട്ടിയില്‍ എത്തുന്നതിന് ഒരു കി.മീറ്റര്‍ ബാക്കി നില്‍ക്കേയാണ് അപകടം. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. മരിച്ചവരില്‍ 15 സ്ത്രീകളും ഉള്‍പ്പെടുന്നു. പി.എസ്.സി ലാസ്റ്റ്ഗ്രേഡ് സര്‍വന്‍റ് പരീക്ഷ എഴുതാന്‍ കോട്ടയത്തേക്ക് പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും. സ്ഥിരം യാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവില്‍പനക്കാരും ബോട്ടിലുണ്ടായിരുന്നു. എണ്ണത്തില്‍ കൂടുതല്‍ ആളെ കയറ്റിയ ബോട്ട് കായലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു. നാട്ടുകാരും പൊലീസും സമയോചിതമായി പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രമാണ് ദുരന്തത്തിന്‍െറ തീവ്രത കുറക്കാനായത്. ദുരന്തമുണ്ടായി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട നാരായണക്കുറുപ്പ് കമീഷന്‍െറ ശിപാര്‍ശകള്‍ ജലരേഖയായി അവശേഷിക്കുന്നു. കാലഹരണപ്പെട്ട ബോട്ടുകളൊന്നും സര്‍വിസ് നടത്തരുതെന്ന നിര്‍ദേശവും വെറുതെയായി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പല കേസും ഇപ്പോഴും നടക്കുന്നുണ്ട്. ബോട്ടിന്‍െറ പലകകള്‍ പൊളിഞ്ഞ് ഉള്ളിലേക്ക് കയറുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചാണ് പല ബോട്ടും സര്‍വിസ് നടത്തുന്നത്. പുതുതായി നിര്‍മിച്ച ഫൈബര്‍ ബോട്ടുകള്‍ക്കും സ്റ്റീല്‍ ബോട്ടുകള്‍ക്കും യന്ത്രത്തകരാറും ഉണ്ട്. ബോട്ടില്‍ യാത്രക്കാരുടെ സുരക്ഷക്ക് പല നിര്‍ദേശങ്ങളും നാരായണക്കുറുപ്പ് കമീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ലൈഫ് ജാക്കറ്റ് ധരിച്ച് ബോട്ട്യാത്ര നടത്തണമെന്ന നിര്‍ദേശം പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ല. ബോട്ടില്‍ കയറുന്ന എല്ലാ യാത്രക്കാര്‍ക്കുമുള്ള ജാക്കറ്റ് ബോട്ടില്‍ ഉണ്ടാകില്ല. ബോട്ടുകള്‍ സഞ്ചരിക്കുന്ന ചാലുകള്‍ ഡ്രഡ്ജ് ചെയ്ത് സഞ്ചാരയോഗ്യമാക്കാനും പദ്ധതി ഉണ്ടായില്ല. ദുരന്തമുണ്ടായി 13 വര്‍ഷം കഴിയുമ്പോഴും ജലഗതാഗത വകുപ്പ് പഴയ അവസ്ഥയില്‍തന്നെയാണ്. സുരക്ഷിതമല്ലാത്ത ബോട്ടുകള്‍ ഉപയോഗിക്കുന്നതിനാല്‍ പ്രതികൂല കാലാവസ്ഥയില്‍ ഇപ്പോഴും ബോട്ടുകള്‍ നടുക്കായലില്‍ ഒഴുകിനടക്കുന്നതും നിത്യസംഭവമാണ്. പലപ്പോഴും ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് അപകടം വഴിമാറുന്നത്. കുമരകം ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണക്ക് സമര്‍പ്പിക്കുമെന്ന് പറഞ്ഞ് മുഹമ്മ ബോട്ട്ജെട്ടിയില്‍ രണ്ടുവര്‍ഷമായി പണി പൂര്‍ത്തിയാക്കിയ കെട്ടിടം ഇതുവരെ തുറന്നുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. മുഹമ്മ ബോട്ട്ജെട്ടിയുടെ അവസ്ഥയും ദയനീയമാണ്. ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണക്ക് മുന്നില്‍ മുഹമ്മയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്മരണാഞ്ജലി അര്‍പ്പിക്കും. മുഹമ്മ അരങ്ങ് സോഷ്യല്‍ സര്‍വിസ് ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ 13ാം വര്‍ഷവും മുഹമ്മ ബോട്ട്ജെട്ടിയില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് ദീപ അജിത്കുമാര്‍, അരങ്ങ് രക്ഷാധികാരി സി.പി. ഷാജി, ധനരാജ് മുഹമ്മ, സി.കെ. മണി, സുനില്‍, ഷൈന്‍ സാഗര്‍, ഷാജി ഇല്ലത്ത്, സജി സ്വരരാഗ് തുടങ്ങിയവര്‍ പങ്കെടുക്കും.  |
പനമരത്തെ ഓട്ടോ തൊഴിലാളികള്‍ പൊതുമരാമത്ത് എന്‍ജിനീയറെ തടഞ്ഞുവെച്ചു Posted: 25 Jul 2015 08:45 PM PDT പനമരം: പ്രദേശത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ പനമരം പൊതുമരാമത്ത് എന്‍ജിനീയറെ തടഞ്ഞുവെച്ചു. രണ്ടു മണിക്കൂറിനുശേഷം കല്‍പറ്റയില്‍നിന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എത്തി റോഡ് ഉടന്‍ നന്നാക്കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് ഡ്രൈവര്‍മാര്‍ സംഘടിച്ച് പനമരം പി.ഡബ്ള്യു.ഡി ഓഫിസിലത്തെിയത്. ജലനിധി പൈപ്പ് സ്ഥാപിക്കാന്‍ പൊളിച്ച ടൗണിലെ വിവിധ ഭാഗങ്ങളും കീഞ്ഞുകടവ്, ചങ്ങാടക്കടവ് റോഡുകളും ഉടന്‍ നന്നാക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ടെന്‍ഡര്‍ നടപടികള്‍ നീളുന്നതാണ് പ്രശ്നമെന്ന് അസി. എന്‍ജിനീയര്‍ കെ. അബ്ദുറഹിമാന്‍ അറിയിച്ചെങ്കിലും ഡ്രൈവര്‍മാര്‍ അംഗീകരിച്ചില്ല. വാഗ്വാദത്തിനൊടുവില്‍ അദ്ദേഹത്തെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കുത്തിപ്പൊളിക്കുന്നതിന് മുന്നോടിയായി ജലനിധി 11 ലക്ഷത്തോളം പൊതുമരാമത്തിന് കൊടുത്തിരുന്നു. രണ്ടുമാസത്തിലേറെയായിട്ടും ഈ തുക ചെലവഴിക്കാത്തത് പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയാണെന്നായിരുന്നു ഡ്രൈവര്‍മാരുടെ ആരോപണം. തുടര്‍ന്ന് പനമരം എ.ഇ കല്‍പറ്റയിലെ ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടു. ഉച്ചക്ക് രണ്ടുമണിയോടെ കല്‍പറ്റയില്‍നിന്ന് അസി. എക്സി. എന്‍ജിനീയര്‍ എ.ആര്‍. മധുമതി എത്തി. തൊഴിലാളി നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ അടുത്ത ചൊവ്വാഴ്ച റോഡുപണി തുടങ്ങാന്‍ തീരുമാനമായി. ഇക്കാര്യം തൊഴിലാളി നേതാക്കള്‍ക്ക് പൊതുമരാമത്ത് അധികൃതര്‍ എഴുതിക്കൊടുത്ത ശേഷമാണ് സമരം അവസാനിച്ചത്. കെ.എം. ബിജു, കെ.ടി. സനല്‍കുമാര്‍, വി.പി. സെയ്ത്, എം. ബാലസുബ്രഹ്മണ്യന്‍, വ്യാപാരി വ്യവസായി നേതാവ് കെ.ടി. ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ സംഘടിച്ചത്. പനമരം എസ്.ഐ പി.ആര്‍. രാജരത്നത്തിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തുടക്കം മുതല്‍ സ്ഥലത്തുണ്ടായിരുന്നു.  |
സ്ഥലംമാറ്റ ഉത്തരവ് പാലിച്ചില്ല; രണ്ട് പ്രധാനാധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍ Posted: 25 Jul 2015 08:40 PM PDT കോഴിക്കോട്: സ്ഥലംമാറ്റ ഉത്തരവ് പാലിക്കാത്തതിനാല്‍ ജില്ലയിലെ രണ്ട് പ്രധാനാധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. കൈതപ്പൊയില്‍ ജി.എം.യു.പി സ്കൂള്‍ പ്രധാനാധ്യാപിക വി.പി. ഇന്ദിര, പടനിലം ജി.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ വി.ജെ. എബ്രഹാം എന്നിവരെയാണ് ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍ സസ്പെന്‍ഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ഡി.ഡി.ഇയുടെ നടപടി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി കണ്‍വീനറാണ് വി.പി. ഇന്ദിര. പി.ടി.എ പ്രസിഡന്‍റുമായുള്ള ഉടക്കാണ് അധ്യാപികയുടെ സസ്പെന്‍ഷനിലേക്ക് നയിച്ചതെന്നാണ് സൂചന. സ്കൂളിലെ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കുന്നത് വിലക്കിയതിനാല്‍ പ്രധാനാധ്യാപികയുമായി പി.ടി.എ പ്രസിഡന്‍റ് പലതവണ ഉടക്കിയിരുന്നു. വിദ്യാഭ്യാസ പദ്ധതികളുമായി സഹകരിക്കുന്നില്ളെന്നും പദ്ധതികള്‍ നടപ്പാക്കിയില്ളെന്നും ആരോപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി.ഡി.ഇക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ഡി.ഡി.ഇ സ്കൂളിലത്തെി അധ്യാപികയുടെ മൊഴിയെടുത്തു. ജൂലൈ ഏഴിന് അധ്യാപികയെ പടനിലം ജി.എല്‍.പി സ്കൂളിലേക്കും പടനിലത്തെ പ്രധാനാധ്യാപകനെ പകരം കൈതപ്പൊയിലിലേക്കും സ്ഥലംമാറ്റി ഉത്തരവിറക്കി. ഉത്തരവില്‍ പ്രതിഷേധിച്ച് ഇടത് അധ്യാപക സംഘടന കെ.എസ്.ടി.എ പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ ഉത്തരവ് മരവിപ്പിക്കാനും തീരുമാനിച്ചു. ഇതോടെ, അധ്യാപികക്കെതിരെ പി.ടി.എയുടെ പേരില്‍ മറ്റൊരു പരാതി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍, 24 മണിക്കൂറിനകം സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡി.ഡി.ഇയോട് നിര്‍ദേശിച്ചു. എന്നാല്‍, ഈ നിര്‍ദേശവും ഇരു പ്രധാനാധ്യാപകരും നടപ്പാക്കിയില്ല. അകാരണമായ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കില്ളെന്നാണ് ഇവരുടെ നിലപാട്. തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ ഡി.ഡി.ഇയുടെ സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗമായ വി.പി. ഇന്ദിര 10 വര്‍ഷമായി കൈതപ്പൊയില്‍ സ്കൂളിലെ പ്രധാനാധ്യാപികയാണ്. ജില്ലാ കമ്മിറ്റിയംഗമായ വി.ജെ. എബ്രഹാമിന് കഴിഞ്ഞ ജൂണിലാണ് പടനിലം സ്കൂളില്‍ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ചത്. രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.കെ. സതീഷ് പറഞ്ഞു. ഉത്തരവ് പിന്‍വലിച്ചില്ളെങ്കില്‍ അടുത്തദിവസം മുതല്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  |
അണിഞ്ഞൊരുങ്ങി വക്റ സൂഖ് കാത്തിരിക്കുന്നു Posted: 25 Jul 2015 08:03 PM PDT ദോഹ: കഴിഞ്ഞ ദേശീയ ദിനത്തില്‍ ആരംഭിച്ച അല്‍ വക്റ സൂഖ് വാഖിഫ് പരമ്പരാഗത മോടിയില്‍ അണിഞ്ഞൊരുങ്ങിയെങ്കിലും വേണ്ടത്ര സന്ദര്‍ശകര്‍ എത്തുന്നില്ല. ഖത്തറിന്‍െറ പുരാതന കെട്ടിടങ്ങളും കടല്‍ത്തീര പൈതൃകവുമെല്ലാം ഉള്‍ക്കൊള്ളിച്ച് മനോഹരമായാണ് സൂഖ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിഥികളെ രുചിവൈവിധ്യത്തോടെ വരവേല്‍ക്കുന്ന കഫേകള്‍ തന്നെയാണ് ഇവിടെ പ്രധാന ആകര്‍ഷണം. കടലിനഭിമുഖമായിരുന്ന് ധൗ ബോട്ടുകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കഫേകളില്‍ നിന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍, കഫേകള്‍ക്കകത്ത് സീറ്റുകളില്ലാത്തതും ശീശ വലിക്കുന്നതിന് നിരോധമുളളതുമാണ് ഇവിടേക്ക് ആളുകളുടെ ഒഴുക്ക് കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ദോഹയിലെ രണ്ടാമത്തെ സൂഖ് വാഖിഫ് കടല്‍തീരത്ത് മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്നു. രാജ്യത്തിന്‍െറ തെക്ക് ഭാഗത്തുള്ളവര്‍ക്ക് എളുപ്പത്തിലത്തൊവുന്ന വിനോദ കേന്ദ്രമാണിത്. മത്സ്യബന്ധന ഗ്രാമത്തിന്‍െറ മാതൃകയിലാണ് അമീരി ദിവാനിക്ക് കീഴിലെ പ്രൈവറ്റ് എഞ്ചിനീയറിങ് ഓഫീസ് സൂഖിന്‍െറ നിര്‍മാണം നടത്തിയിരിക്കുന്നത്. വക്റയിലെ സാംസ്കാരിക പാരമ്പര്യവും തനിമയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഏഴ് വര്‍ഷമെടുത്താണ് ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വരുംമാസങ്ങളില്‍ വിവിധ വിഭവങ്ങള്‍ ലഭ്യമാകുന്ന നിരവധി ഭക്ഷണശാലകള്‍ ഇവിടെ ആരംഭിക്കുന്നുണ്ട്. സൂഖില്‍ കോര്‍ണിഷിനോട് ചേര്‍ന്നുളള കഫേകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ എത്തുന്നവരുടെ എണ്ണവും കുറവാണ്. അന്താരാഷ്ട്ര ബ്രാന്‍റുകള്‍ ഒഴിവാക്കി പാരമ്പര്യ ഭക്ഷണശാലകള്‍ മാത്രം വക്റ സൂഖില്‍ പ്രോല്‍സാഹിപ്പിക്കാനാണ് അധികൃതരുടെ നീക്കം. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിധത്തില്‍ വില നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സൂഖിലെ താരതമ്യേന വലിയ ഭക്ഷണശാലകളിലൊന്നായ ദാര്‍ തുനീസ് മാനേജര്‍ അബ്ദുല്ല ബര്‍ഗൈബ പറഞ്ഞു. സൂഖില്‍ ആളുകള്‍ എത്തിത്തുടങ്ങാത്തതിനാല്‍ കടകള്‍ തുടങ്ങാന്‍ മടിച്ചുനിന്ന ഉടമകള്‍ക്ക് ഉടന്‍ കടകള്‍ തുറക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഗോള്‍ഡ് സൂഖ്, അബായ സൂഖ്, ബൊട്ടിക് ഹോട്ടല്‍ എന്നിവ സൂഖില്‍ ഉടന്‍ തുടങ്ങാനിരിക്കുകയാണ്. ഒരു പേള്‍ മ്യൂസിയം ഇവിടെ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കൂടുതല്‍ സന്ദര്‍ശകരേയും കുടുംബങ്ങളേയും ആകര്‍ഷിക്കുന്നതിനായി മിനി പാര്‍ക്കും കുട്ടികള്‍ക്ക് കളിക്കാന്‍ മൈതാനവും ഒരുക്കുന്നുണ്ട്. തീരത്ത് നിര്‍ത്തിയിരിക്കുന്ന ധൗ ബോട്ടുകള്‍ ബീച്ചിന്‍െറ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിന് പുറമെ നാവികരംഗത്ത് ഈ മേഖല നടത്തിയ മുന്നേറ്റങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യ പരിപാലനത്തിന്‍െറ ഭാഗമായി ഓടുകയും നടക്കുകയും ചെയ്യുന്നവര്‍ക്കായി മൂന്നു കിലോ മീറ്റര്‍ നീളത്തില്‍ പാതയൊരുക്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ ദീപാലംകൃതമായിരിക്കും. വക്റ ബീച്ചിലും ഫാമിലി ബീച്ചിലും സായാഹ്നം ചെലവഴിക്കാനത്തെുന്നവര്‍ക്ക് മറ്റൊരു ആകര്‍ഷണം കൂടിയാണ് സൂഖ് വാഖിഫ്. ഈദ് ദിനാഘോഷവേളയില്‍ വക്റ ബീച്ചിലത്തെിയവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവുണ്ടായതായി കടക്കാര്‍ പറയുന്നു. രാവിലെ ഏഴ് മണി മുതല്‍ രാത്രി 12 മണി വരെ ഇവിടുത്തെ മിക്ക കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണശാലകള്‍ക്ക് പുറമെ അബായ അടക്കമുളള വസ്ത്രങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ഇവിടെ കടകള്‍ നടത്തുന്നതില്‍ ഭൂരിപക്ഷവും ഖത്തരി വനിതകളാണ്. വ്യാപാര രംഗത്ത് തങ്ങളുടേതായ ഇടം കണ്ടത്തൊനുളള ശ്രമത്തിലാണിവര്‍. നമസ്കാരത്തിനായി പള്ളിയും വര്‍ധിച്ച വാഹന ബാഹുല്യം ഉള്‍കൊളളാന്‍ കഴിയുന്ന പാര്‍ക്കിങ് കേന്ദ്രങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.  |
ദുബൈയില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന Posted: 25 Jul 2015 07:56 PM PDT ദുബൈ: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ദുബൈയില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുള്ളതായി ആര്‍.ടി.എയുടെ കണക്കുകള്‍. ഈ വര്‍ഷം ആദ്യ ആറുമാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 8.5 ദശലക്ഷം പേരാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലായി മെട്രോ, ബസ്, ട്രാം, ജലഗതാഗതം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത്. 2014ല്‍ ആദ്യ ആറുമാസം 262 ദശലക്ഷം പേര്‍ യാത്ര ചെയ്തപ്പോള്‍ ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം 271 ദശലക്ഷമാണ്. ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളില്‍ 88,252,034 പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞവര്‍ഷം യാത്രക്കാരുടെ എണ്ണം 81,403,876 ആയിരുന്നു. റെഡ്ലൈനില്‍ മാത്രം യാത്രക്കാരുടെ എണ്ണം 51,799,232ല്‍ നിന്ന് 55,783,626 ആയി വര്‍ധിച്ചു. ഗ്രീന്‍ലൈനില്‍ 29,604,644ല്‍ നിന്ന് 32,468,408 ആയും കൂടി. ദേര സിറ്റി സെന്‍ററ, അല്‍ റിഗ്ഗ, യൂനിയന്‍, ബുര്‍ജുമാന്‍, ബുര്‍ജ് ഖലീഫ സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. ദേര സിറ്റി സെന്‍റര്‍- 3,640,35, അല്‍ റിഗ്ഗ- 3,614,141, യൂനിയന്‍- 3,557,000, ബുര്‍ജുമാന്‍- 3,500,00, ബുര്‍ജ് ഖലീഫ- 3,392,219 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. ഗ്രീന്‍ ലൈനില്‍ അല്‍ ഫഹീദി, ബനിയാസ് സ്റ്റേഷനുകള്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗപ്പെടുത്തി. അല്‍ ഫഹീദി- 3,600,000, ബനിയാസ്- 3,200,600, അല്‍ ഗുബൈബ- 2,452,000 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. ദുബൈ ട്രാമില്‍ ഈ വര്‍ഷം ആദ്യ ആറുമാസം 1,552,756 പേര്‍ യാത്ര ചെയ്തു. മൊത്തം ബസ് യാത്രക്കാരുടെ എണ്ണം 66,500,269 ആണ്. പബ്ളിക് ബസുകളില്‍ 44,089,924 പേരും മെട്രോ ഫീഡര്‍ ബസുകളില്‍ 13,440,291 പേരും ഇന്‍റര്‍സിറ്റി ബസുകളില്‍ 5,962,217 പേരും യാത്ര ചെയ്തു. അബ്രകള്‍, വാട്ടര്‍ ബസുകള്‍, വാട്ടര്‍ ടാക്സികള്‍, ദുബൈ ഫെറി എന്നിവയിലായി മൊത്തം ജലഗതാഗത യാത്രക്കാരുടെ എണ്ണം 7,492,529 ആണ്. അബ്ര- 7,171,509, വാട്ടര്‍ ബസ്- 249,911, ദുബൈ ഫെറി- 56,568, വാട്ടര്‍ ടാക്സി- 14,541 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. ദുബൈയിലെ ടാക്സി കമ്പനികളെല്ലാം കൂടി 53,572,397 ട്രിപ്പുകളിലായി 107,504,794 യാത്രക്കാരെ കൊണ്ടുപോയി. ദുബൈ ടാക്സി കോര്‍പറേഷന്‍െറ വാഹനങ്ങളില്‍ മാത്രം 46,344,244 പേര്‍ യാത്ര ചെയ്തു. 2030ഓടെ പൊതുഗതാഗത യാത്രികരുടെ എണ്ണം 30 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ആര്‍.ടി.എ ലക്ഷ്യമിടുന്നതായി ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. 2006ലെ ആറുശതമാനത്തില്‍ നിന്ന് 2014ല്‍ 14 ശതമാനം ആക്കി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 2015ഓടെ 15 ശതമാനം ആണ് ലക്ഷ്യമിടുന്നത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാകുന്നതിലൂടെ അന്തരീക്ഷ മലിനീകരണം വന്‍ തോതില്‍ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  |
ബഹ്റൈന്‍ ഇറാനിലെ അംബാസഡറെ പിന്‍വലിച്ചു Posted: 25 Jul 2015 07:53 PM PDT മനാമ: രാജ്യത്തിന്‍െറ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്‍െറ തുടര്‍ച്ചയായ ഇടപെടലില്‍ പ്രതിഷേധിച്ച് തെഹ്റാനിലെ അംബാസഡറെ ബഹ്റൈന്‍ തിരിച്ചുവിളിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഐക്യരാഷ്ട്ര സഭാ തത്വങ്ങളും ഒ.ഐ.സിയുടെ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ഇറാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബഹ്റൈന്‍ ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബഹ്റൈനിലെ വിവിധ സംഘടനകളും മന്ത്രാലയങ്ങളും പാര്‍ലമെന്‍റ് അംഗങ്ങളും മന്ത്രിമാരുമെല്ലാം ഇറാന്‍ നിലപാടിനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തു വന്നിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് പുതിയ നടപടി. നല്ല അയല്‍പക്ക ബന്ധം കാത്തു സൂക്ഷിക്കാന്‍ താല്‍പര്യമില്ലാത്ത ഇറാന്‍െറ നടപടി ശത്രുതാപരവും ആഭ്യന്തര കാര്യങ്ങളിലുള്ള വ്യക്തമായ ഇടപെടലുമാണെന്ന് ബഹ്റൈന്‍ വിലയിരുത്തി. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചും അസത്യ പ്രസ്താവനകള്‍ നടത്തിയും രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാനായി ഇറാന്‍ ശ്രമിക്കുകയാണ്. മേഖലയെ അസ്ഥിരപ്പെടുത്താനും ബഹ്റൈനില്‍ അശാന്തി വിതക്കാനുമാണ് ഇറാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ക്രിയാത്മകമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനു പകരം ഭീഷണിയുടെ തീവ്ര നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നത്. ജി.സി.സി രാഷ്ട്രങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഇറാന് സാധിച്ചാല്‍ അത് പൂര്‍ണമായും സ്വാഗതം ചെയ്യും. വരും നാളുകളില്‍ ഇറാനുമായി നല്ല അയല്‍പക്ക ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശ കാര്യം മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാന്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ ജനങ്ങളും താമസക്കാരും ശക്തമായി രംഗത്തുവരണമെന്ന് കഴിഞ്ഞ ദിവസം ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ ആവശ്യപ്പെട്ടിരുന്നു. രാജ്യസുരക്ഷക്കുനേരെയാണ് ഇറാന്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ ബഹ്റൈനെ സ്നേഹിക്കുന്നവരെല്ലാം ഒരുമിക്കണമെന്നാണ് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞത്. നേരത്തെ ബഹ്റൈനില്‍ നടന്ന പ്രക്ഷോഭം അടിച്ചമര്‍ത്തിയ സംഭവത്തെ ഇറാന്‍ ശക്തമായി വിമര്‍ശിച്ച സാഹചര്യത്തില്‍ 2011ലും ബഹ്റൈന്‍ തെഹ്റാനിലെ തങ്ങളുടെ അംബാസഡറെ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് 2012ലാണ് വീണ്ടും അംബാസഡറെ നിയോഗിച്ചത്. ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്‍ ഇടപെടലിനെ ഇതര ജി.സി.സി രാജ്യങ്ങളും വിമര്‍ശിച്ചിരുന്നു.  |
യമനില്‍ അഞ്ചു നാള്‍ വെടിനിര്‍ത്തല്‍ Posted: 25 Jul 2015 07:46 PM PDT റിയാദ്: സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന യമനില്‍ നടത്തിവരുന്ന സൈനിക നടപടി അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കുമെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. സൗദിയില്‍ കഴിയുന്ന യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് ഹാദി മന്‍സൂര്‍ ഭരണാധികാരി സല്‍മാന്‍ രാജാവിനോട് രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ ലംഘിച്ച് ഹൂതി വിമതര്‍ ആക്രമണം നടത്തിയാല്‍ സഖ്യസേന തുല്യമായ രീതിയില്‍ തിരിച്ചടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏദന്‍ വിമാനത്താവളം തുറന്ന സാഹചര്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വൈദ്യസഹായത്തിനും കൂടുതല്‍ അവസരം സൃഷ്ടിക്കാന്‍ അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സല്‍മാന്‍ രാജാവിനയച്ച കത്തില്‍ യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് ഹാദി മന്‍സൂര്‍ ആവശ്യപ്പെടുകയായിരുന്നു. വെടിനിര്‍ത്തല്‍ എല്ലാ കക്ഷികളും പാലിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കുക തുടങ്ങി ഐക്യരാഷ്ട്രസഭയുടെ വെടിനിര്‍ത്തല്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കത്തില്‍ യമന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഞായറാഴ്ച അര്‍ധരാത്രി 11.59 മുതല്‍ അഞ്ച് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം വെടിനിര്‍ത്തലിന്‍െറ സാഹചര്യത്തിലും കടല്‍, കര, വായു മാര്‍ഗമുള്ള പരിശോധനയും വിദേശ ഇടപെടല്‍ വിലക്കും തുടരുമെന്ന് സഖ്യസേന വൃത്തങ്ങള്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ദുരുപയോഗപ്പെടുത്താനോ ആക്രമണം നടത്താനോ ഹൂതികളോ ഇതര മിലീഷ്യകളോ ശ്രമിച്ചാല്‍ തുല്യനാണയത്തില്‍ തിരിച്ചടിക്കുമെന്നും സഖ്യസേന മുന്നറിയിപ്പ് നല്‍കി.  |
കാനം കാണാതെപോയ കാര്യങ്ങള്‍ Posted: 25 Jul 2015 06:56 PM PDT അരുവിക്കര തെരഞ്ഞെടുപ്പ് ഫലത്തോടെ കേരളരാഷ്ട്രീയം ഒരു വഴിത്തിരിവിലായിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പിയും സംഘ്പരിവാറും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന, യഥാര്‍ഥത്തില്‍ ഇല്ലാത്ത ആ പ്രതീതിയെ ശക്തിപ്പെടുത്തുന്ന സമീപനമാണ് നിര്‍ഭാഗ്യവശാല്‍, ഇടതുപക്ഷവും യു.ഡി.എഫും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനാനന്തരം സ്വീകരിച്ചിരിക്കുന്നത്. അതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ് ഡി. വൈ.എഫ്.ഐയുടെ നിലവിളക്കിനു വേണ്ടിയുള്ള സമരവും സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ പ്രസ്താവനയും. ആ പ്രസ്താവനയിലെ ഉള്ളടക്കംതന്നെ അവാസ്തവമാണെന്നു മാത്രമല്ല, ബി.ജെ.പിക്കും സംഘ്പരിവാറിനും ഇടതുപക്ഷത്തെ അടിക്കാനുള്ള വടികൊടുക്കുന്നതിനു തുല്യവുമായിപ്പോയി. കാനം രാജേന്ദ്രന്‍െറ പാര്‍ട്ടിയും ഇടതുപക്ഷവും ന്യൂനപക്ഷത്തിന് എന്തോ പ്രത്യേകമായി ചെയ്തുകൊടുത്തുവെന്നും ഇനിയങ്ങോട്ട് ന്യൂനപക്ഷ-ഭൂരിപക്ഷവുമായി ബന്ധ പ്പെട്ട പ്രശ്നങ്ങളില്‍ പഠിച്ചതിനു ശേഷം മാത്രമേ ഇടപെടുകയുള്ളൂവെന്നും പറയുമ്പോള്‍ കാനം എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഇപ്പോ ഴത്തെ നിയമസഭയില്‍ സി.പി.ഐ വിജയിപ്പിച്ച 13 പേരില്‍ ഒരാള്‍പോലും മുസ്ലിമില്ലാതായതാണോ സി.പി.ഐ മുസ്ലിം ന്യൂനപക്ഷത്തിനു നല്‍കിയ പ്രത്യേക പരിഗണന?! 26 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്ന സി.പി.ഐ ലീഗിനെതിരെ തിരൂരങ്ങാടിയില്‍ ഒരൊറ്റ മുസ്ലിമിനെ ചാവേറായി നിര്‍ത്തിക്കൊണ്ട് തങ്ങളുടെ പത്തരമാറ്റ് ‘മതേതരത്വം’ നേരത്തേതന്നെ കാത്തുസൂക്ഷിക്കാന്‍ തുടങ്ങിയിരുന്നല്ളോ. എന്നിട്ടും എന്തേ ഇല്ലം വിട്ട സി.പി.ഐ അമ്മോത്ത് എത്താതെ കുഴിയാനപോലെ ആയിപ്പോയത് എന്നതാണ് സി.പി.ഐ പഠനവിധേയമാക്കേണ്ടത്. അതെ, ഇതുവരെയും ഒന്നും പഠിക്കാതെയാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത് എന്നതാണല്ളോ വര്‍ഗരാഷ്ട്രീയത്തില്‍നിന്നും നേര്‍ക്കുനേരെ ഭൂരിപക്ഷ വര്‍ഗീയ രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങിത്തിരിച്ച കാനത്തിന്‍െറ വിപ്ളവകരമായ പ്രസ്താവനയുടെ രത്നച്ചുരുക്കം. ആ പഠനത്തെ സഹായിക്കാന്‍ വേണ്ടി കാനം കാണാതെപോയ ചില കാരണങ്ങളും കാര്യങ്ങളും ഇവിടെ കുറിക്കട്ടെ. അരുവിക്കരയില്‍ സംഭവിച്ചത് പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമായ അരുവിക്കരയില്‍ ബി.ജെ.പിക്ക് നിരവധി അനുകൂല ഘടകങ്ങള്‍ ഉണ്ടായിരുന്നു. കേന്ദ്ര ഭരണത്തിന്‍െറ ആനുകൂല്യം, ഒ. രാജഗോപാലിന്‍െറ സ്ഥാനാര്‍ഥിത്വം, അദ്ദേഹത്തോടുള്ള തിരുവനന്തപുരം ജില്ലക്കാരുടെ സഹതാപം, അദ്ദേഹം റെയില്‍വേ സഹമന്ത്രിയായിരിക്കെ, ഏഴു യു.ഡി.എഫ് മന്ത്രിമാരുണ്ടായിരുന്നപ്പോള്‍പോലും ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യം കേരളത്തിനുവേണ്ടി ചെയ്തതായി ബി.ജെ.പി നടത്തിയ പ്രചാരണം, തമിഴ്നാട്ടിന്‍െറ അതിര്‍ത്തിയില്‍ കിടക്കുന്ന ആളുകളെ വൈകാരികമായി സ്വാധീനിക്കുന്നതിനു വേണ്ടിയുള്ള സിനിമാ സീരിയല്‍ നടീനടന്മാരുടെ സാന്നിധ്യം, ഇടതുപക്ഷത്തിനും യു.ഡി.എഫിനും ഇടയിലുണ്ടായിരുന്നതായി ആരോപിക്കപ്പെട്ട അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയത്തെക്കുറിച്ച പൊതുബോധം, എസ്.എന്‍.ഡി.പിയിലും എന്‍.എസ്.എസിലും നടക്കുന്ന അടിയൊഴുക്കുകള്‍, കേരളം ഭരിക്കുന്നത് ചാണ്ടിയും മാണിയും കുട്ടിയും ചേര്‍ന്നാണെന്ന സംഘ്പരിവാര്‍ ശക്തികളുടെ പ്രചണ്ഡമായ പ്രചാരണം തുടങ്ങിയ കാരണങ്ങളൊക്കെ ബി.ജെ.പിയുടെ വോട്ട് ഷെയര്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട് എന്നതാണ് വസ്തുത. അങ്ങനെയാണ് യു.ഡി.എഫിന്‍െറ 10 ശതമാനം വോട്ടും ഇടതുപക്ഷത്തിന്‍െറ ഏഴു ശതമാനം വോട്ടും പിടിച്ചെടുത്ത് ബി.ജെ.പി തങ്ങളുടെ വോട്ട് ഷെയര്‍ 24 ശതമാനമാക്കി ഉയര്‍ത്തിയത്. യഥാര്‍ഥത്തില്‍ ഭിന്ന ദിശകളിലേക്ക് അടിച്ചുവീശിയ ശക്തമായ ഭരണവിരുദ്ധ തരംഗമാണ് അരുവിക്കരയില്‍ ഉണ്ടായത്. അതില്‍ വോട്ട് കൂടുതല്‍ നഷ്ടപ്പെട്ടതും യു.ഡി.എഫിനാണ്. ഭരിക്കുന്ന പാര്‍ട്ടിക്ക് 10 ശതമാനം വോട്ട് കുറഞ്ഞാല്‍ അവരുടെ സീറ്റ് ഷെയര്‍ എത്രയായിരിക്കുമെന്നതിന്‍െറ ഉദാഹരണമാണ് ദേശീയതലത്തിലെ കോണ്‍ഗ്രസും ബംഗാളിലെ എല്‍.ഡി.എഫും. പരമാവധി അരുവിക്കരയിലെ അതേ അനുപാതത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും കേരള നിയമസഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചോര്‍ച്ച സംഭവിക്കുന്നത് എങ്കില്‍പോലും യു.ഡി.എഫ് അതിദയനീയമായി പരാജയപ്പെടുക എന്നതായിരിക്കും അതിന്‍െറ ഫലം. യു.ഡി.എഫ് ജയിക്കുകയും ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുകയോ ബി.ജെ.പി ജയിച്ച് യു.ഡി.എഫ് രണ്ടാംസ്ഥാനത്ത്ആവുകയോ ചെയ്താല്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് അതുണ്ടാക്കുന്ന മാറ്റങ്ങള്‍ ചില്ലറയായിരിക്കില്ല. പിന്നെ കേരളത്തിന്‍െറ ഓപ്ഷന്‍ ഉത്തരേന്ത്യയുടേതുപോലെയായിത്തീരും. ഒന്നുകില്‍ ബി.ജെ.പി അല്ളെങ്കില്‍ ബി.ജെ.പിയുടെ ബി ടീം പോലെ മാത്രം രാഷ്ട്രീയ സാമൂഹിക സാമ്പത്തികരംഗങ്ങള്‍ കൈകാര്യംചെയ്യുന്ന കോണ്‍ഗ്രസ് എന്നതിലേക്ക്സമ്മതിദായകരുടെ ചോയ്സ് ചുരുങ്ങുന്നതുപോലുള്ള ഒരു ദുരന്തം പൊതുവില്‍ കേരളത്തിനും പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും വേറെ സംഭവിക്കാനില്ല. ആ ഒരു തലത്തില്‍ നിന്നുകൊണ്ട് ഇടതുപക്ഷത്തെ വിജയിപ്പിക്കുക എന്ന പൊതുബോധമാണ് ഇടതുപക്ഷം സൃഷ്ടിക്കേണ്ടത്. രണ്ടാംസ്ഥാനത്ത് ബി.ജെ. പിയോ ബി.ജെ.പിയുടെ ബി ടീം മാത്രമായ കോണ്‍ഗ്രസോ എന്നത് വലിയ വ്യത്യാസം ഉണ്ടാക്കുന്ന പ്രശ്നമല്ല. കാനത്തെ പോലുള്ളവര്‍ അനാവശ്യവും അനുചിതവും അവാസ്തവവുമായ പ്രസ്താവനകളിറക്കി രംഗം കുളമാക്കാതിരുന്നാല്‍ മതി. അരുവിക്കരയില്‍ ഇടതുപക്ഷത്തിന് കിട്ടിയ 33 ശതമാനം വോട്ടും ഭൂരിപക്ഷ സമുദായത്തിന്‍േറതാകുക സംഭവ്യമല്ളെന്ന് കാനം മനസ്സിലാക്കണം. കാരണം, ബി.ജെ.പിയുടെ വോട്ട് ഷെയര്‍ ആയ 24 ശതമാനം ഏറക്കുറെ പൂര്‍ണമായും ഭൂരിപക്ഷ സമുദായത്തിന്‍േറതാണെന്നു മനസ്സിലാക്കാമല്ളോ? യു.ഡി.എഫിനു കിട്ടിയ 39 ശതമാനത്തിലെ ഗണനീയഭാഗം നായര്‍, നാടാര്‍, ക്രിസ്തീയ വോട്ടുമായിരിക്കും. സ്വാഭാവികമായും അരുവിക്കരയിലെ ഗണനീയമായ അളവിലെ ഈഴവ വോട്ടും മുസ്ലിം ന്യൂനപക്ഷത്തിന്‍െറ വോട്ടുംതന്നെയാണ് ഇടതുപക്ഷത്തിന്‍െറ 33 ശതമാനത്തിലേറെയുമെന്ന് എന്ന് കൃത്യമായും മനസ്സിലാക്കാന്‍ സാധിക്കും. തീര്‍ച്ചയായും ഏഴു ശതമാനം വോട്ടിന്‍െറ കുറവ് ഇടതുപക്ഷത്തിന് ഉണ്ടായിട്ടുണ്ട്. ആ വിഷയം ഇടതുപക്ഷം ആലോചനക്കു വിധേയമാക്കുകയും വേണം. മാര്‍ക്സിസ്റ്റ്, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അസംബന്ധമായിത്തീര്‍ന്നതും, ഇന്ത്യയേയും അതിലെ ഭിന്ന മത ജാതി സമൂഹങ്ങളെയും വിലയിരുത്തിയതിലെ തകരാറും, സെക്കുലറിസത്തെ തീവ്രമതനിഷേധത്തിന്‍െറ തലത്തില്‍നിന്ന് നോക്കിക്കണ്ടതിനാല്‍ മതത്തിലെ സര്‍ഗാത്മകമായ തലങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കാതെപോയതും ദീര്‍ഘകാലംഅധികാരത്തിലിരുന്ന ബംഗാളില്‍ പൂര്‍ണ പരാജയമായി കലാശിച്ചതുമൊക്കെ ഇടതു കക്ഷികളെ ദുര്‍ബലപ്പെടുത്തുന്നതിനു കാരണമായിട്ടുണ്ട്. അതൊക്കെ മാറ്റിവെച്ചാലും നിര്‍മതവാദത്തിലധിഷ്ഠിതമായ കമ്യൂണിസ്റ്റ് ആശയത്തില്‍നിന്ന് ജനങ്ങള്‍ സംഘ്പരിവാറിന്‍െറ അതിതീവ്ര വര്‍ഗീയവാദത്തിലേക്ക് ഒഴുകുന്നതിന്‍െറ അപകടകരമായ പ്രവണത എന്തുകൊണ്ട് എന്നത് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന്‍െറ നിര്‍മതവാദം വെറും ഇസ്ലാംവിരോധത്തിന്‍െറ മുഖംമൂടി മാത്രമായിട്ടാണോ ഇത്രയുംകാലം അതിന്‍െറ അണികള്‍ കൊണ്ടുനടന്നിരുന്നത് എന്ന് ശരിക്കും സംശയിച്ചുപോകുന്ന പ്രതിഭാസമാണിത്. മൂന്നു ദശാബ്ദക്കാലമായി ഇടതുപക്ഷം ഐ.എന്‍.എല്‍ ഉള്‍പ്പെടെയുള്ള സെക്കുലര്‍ പാര്‍ട്ടികളോടുപോലും ഒരുതരം അയിത്തത്തോടുകൂടിയായിരുന്നു പെരുമാറിയിരുന്നത്. സെക്കുലര്‍ ആണെങ്കില്‍പോലും മുസ്ലിംകളാണ് ആ പാര്‍ട്ടിയില്‍ കൂടുതലായുള്ളത് എങ്കില്‍ അതുകൊണ്ട് മാത്രം അസ്പൃശ്യമാണ് എന്നതുപോലെ! നിര്‍മതവാദത്തിലധിഷ്ഠിതമായ മാര്‍ക്സിസത്തിന് യുക്തിപരതയുടെയും പ്രത്യയശാസ്ത്രത്തിന്‍െറയും തലങ്ങളില്‍ ഏറ്റവുംകൂടുതല്‍ എതിര്‍ക്കേണ്ടിവന്നതും എതിര്‍പ്പ് നേരിടേണ്ടിവന്നതും ഇസ്ലാംമതത്തോടും ഇസ്ലാംമതത്തില്‍നിന്നുമായിരിക്കാം. മാര്‍ക്സിസ്റ്റു പാര്‍ട്ടിയാകട്ടെ, ഇന്ത്യയില്‍ അത് എന്നും പ്രശ്നവിധേയമാക്കിയത് ഇസ്ലാമിക ശരീഅത്തിനെയും പുരോഗമന ചിന്താഗതിക്കാരായ മുസ്ലിം സംഘടനകളെയും ആയിരുന്നു. ഇത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍തന്നെ പ്രവര്‍ത്തിച്ചിരുന്ന ഹൈന്ദവസമൂഹത്തില്‍ ഇസ്ലാംവിരോധം ശക്തിപ്പെടുത്താനാണ് സഹായിച്ചത്എന്നതാണ് മാര്‍ക്സിസത്തില്‍നിന്ന് ആത്യന്തിക ഹൈന്ദവവര്‍ഗീയതയിലേക്കുള്ള ഈ കുടിയേറ്റം വ്യക്തമാക്കുന്നത്. ഈ പ്രവണതക്ക് ആക്കവും ശക്തിയും പകരുന്നതായിപ്പോയി നിര്‍ഭാഗ്യവശാല്‍ കാനത്തിന്‍െറ അയുക്തികവും അനവസരത്തിലുമുള്ള ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന പ്രസ്താവന. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ആര് സംസാരിക്കും? ജനാധിപത്യ വ്യവസ്ഥയുടെ ശക്തിസൗന്ദര്യവും വൈരൂപ്യവൈകൃതങ്ങളും നിഴലിക്കുന്നത് ആ ജനാധിപത്യ വ്യവസ്ഥക്ക് കീഴില്‍ ജീവിക്കുന്ന സ്ഥിരമായ ന്യൂനപക്ഷങ്ങളുടെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളിലാണ്. ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിം സമൂഹത്തെ പ്രതിനിധാനംചെയ്യുന്ന, അവരുടെ സാമൂഹികവും രാഷ്ട്രീയവും തൊഴില്‍പരവുമായ ആവശ്യങ്ങളെ ദേശീയതലത്തില്‍ ചര്‍ച്ചയാക്കുന്നതോ, അല്ളെങ്കില്‍ അതതു കാലത്തെ ഗവണ്‍മെന്‍റുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതോ, ആ ഗവണ്‍മെന്‍റുമായി വിലപേശുന്നതോ ആയ സംഘടനകളൊന്നുംതന്നെ ഇല്ല എന്നകാര്യവും കാനത്തിന് അറിയാതിരിക്കില്ല. എണ്ണത്തിന് പ്രാധാന്യംകൊടുക്കുന്ന ജനായത്ത വ്യവസ്ഥിതിയായിട്ടുപോലും മുസ്ലിംകള്‍ക്ക് രാഷ്ട്രീയ-സാമൂഹിക-മതപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാതെപോകുന്നത് അതുകൊണ്ടാണ്. സാമുദായികമായ ഐക്യം, കാര്യക്ഷമമായ സംഘടനാ സംവിധാനങ്ങള്‍, തന്ത്രപരമായ സ്ഥാനങ്ങളിലെ സമുദായത്തിന്‍െറ പ്രാതിനിധ്യം എന്നീ വിഷയങ്ങളില്‍ മുസ്ലിംകള്‍ ഏറെ പിന്നാക്കമായതുംകൂടിയാണ് ഇതിനുകാരണം. എന്നിട്ടും നേരത്തേ ആന്‍റണി കോണ്‍ഗ്രസ് പരാജയത്തിന് സംഘ്പരിവാര്‍ ആരോപിക്കുന്ന ‘മുസ്ലിംപ്രീണനം’ എന്ന പ്രതീതി കാരണമായി കണ്ടതുപോലെ കാനവും കാണുന്നുവെങ്കില്‍ ആന്‍റണിയുടെയും കാനത്തിന്‍െറയുമൊക്കെ രാഷ്ട്രീയ മന$ശാസ്ത്രം പഠനവിധേയമാക്കേണ്ടതായിട്ടുണ്ട്. കൊമ്പനു പിന്നാലെ പോകുന്ന മോഴ എന്നല്ലാതെ മറ്റെന്താണ് ഇതിനു പറയുക? മുകളില്‍ പറഞ്ഞ കാരണങ്ങള്‍ക്ക് പുറമെ കേരളത്തില്‍ യു.ഡി.എഫ് അഴിമതിയും കേന്ദ്രത്തിലെന്നപോലെ കേരളത്തിലും ബി.ജെ.പിക്ക് വളരാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. പിന്നെ യു.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെ പൂര്‍ണമായും ക്രിസ്ത്യന്‍ ന്യൂനപക്ഷം നിയന്ത്രിക്കുന്നതും, യു.ഡി.എഫ് എന്നത് സകലമാന ന്യൂനപക്ഷ മതസാമുദായിക പാര്‍ട്ടികളുടെ അഭയകേന്ദ്രമായതും ബി.ജെ.പിയെ കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ എന്തുമാത്രം സഹായിക്കുന്നുവെന്ന് പറയേണ്ടതില്ല. ആവശ്യമായ തിരുത്ത് വരുത്തിയാല്‍ മാത്രമേ വര്‍ഗീയമായി ധ്രുവീകരണം തടയാനാവൂ.  |
ശിക്ഷിതന്‍ Posted: 25 Jul 2015 06:49 PM PDT കൊലപാതകത്തിന് വധശിക്ഷ വിധിക്കുന്നത് കൊലയേക്കാള്‍ കൊടിയ പാതകമാണ് എന്നു പറഞ്ഞത് മനുഷ്യമനസ്സ് എന്ന പ്രഹേളികയെ ആഴത്തില്‍ വായിച്ചെടുത്ത മഹാനായ എഴുത്തുകാരന്‍ ഫയോദര്‍ ദസ്തയേവ്സ്കി. ജുഡീഷ്യല്‍ കൊല എന്നു പറയുന്നത് ഒരു കള്ളന്‍ നടത്തുന്ന കൊലയേക്കാള്‍ ഭീകരമാണ് എന്നും ‘ഇഡിയറ്റ്’ എന്ന വിഖ്യാതരചനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഭരണകൂടം ദൈവമല്ളെന്നും പുന$സ്ഥാപിക്കാന്‍ കഴിയാത്ത പ്രാണന്‍ കവര്‍ന്നെടുക്കാനുള്ള അവകാശം അതിനില്ളെന്നും അടിവരയിട്ടു പറഞ്ഞത് കഥയെഴുത്തിന്‍െറ കുലപതി ആന്‍റണ്‍ ചെക്കോവ്. ‘എനിക്കൊരിക്കലും അമേരിക്കന്‍ പൗരനാവാന്‍ കഴിയില്ല. വധശിക്ഷ വിധിക്കുന്ന നിയമവ്യവസ്ഥ നിലവിലുള്ള ഒരു രാഷ്ട്രത്തിന്‍െറയും പൗരനാവാന്‍ എനിക്കു കഴിയില്ല’ എന്ന് വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരന്‍ വെര്‍നര്‍ ഹെര്‍സോഗ് തുറന്നടിച്ചിട്ടുണ്ട്്. ഭരണകൂടം കൊലപാതകംചെയ്യുന്ന പ്രാകൃതമായ നീതിബോധത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. അതിനിടെ, ജനാധിപത്യം പൂത്തുലഞ്ഞു പരിലസിക്കുന്ന സമത്വസുന്ദര ഭാരതത്തില്‍ വധശിക്ഷക്കായുള്ള മുറവിളികള്‍ ഉയരുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ കഴുമരത്തിലേറ്റാനുള്ള ആക്രോശങ്ങള്‍. തീവ്രദേശീയതയുടെയും മൃദുഹിന്ദുത്വത്തിന്‍െറയും മുസ്ലിംവിരുദ്ധ പൊതുബോധത്തിന്‍െറയും വികാരങ്ങളെ തൃപ്തിപ്പെടുത്താനുള്ള കരുവായി മാറിയിരിക്കുകയാണ് യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍ എന്ന 53കാരന്‍. രാഘവന്‍ ജഗന്നാഥന്‍ എന്ന പത്രാധിപരുടെ അഭിപ്രായം എത്ര ശരിയാണ്. യാക്കൂബിനെ കഴുമരത്തിലേറ്റുകയാണെങ്കില്‍ പരിഹസിക്കപ്പെടുന്നത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയായിരിക്കും. ആരാച്ചാര്‍ക്കും യാക്കൂബ് മേമനുമിടയില്‍ ഇപ്പോഴുള്ളത് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട മൂന്നാമത്തെ അപ്പീലും ദയാഹരജിയിലെ അന്തിമതീരുമാനവുമാണ്. നീതിയുടെ വിശാലവും മാനവികവുമായ താല്‍പര്യങ്ങളെ മറികടന്ന് ഒരു തീരുമാനമുണ്ടാവുകയാണെങ്കില്‍ മേമന് 53ാം ജന്മദിനസമ്മാനമായി കൊലക്കയര്‍ കഴുത്തില്‍ വീഴും. 25 ലക്ഷം വരെയാണ് ആരാച്ചാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലം. മുന്‍ റോ മേധാവി ബി. രാമന്‍ പോലും പറഞ്ഞിട്ടുണ്ട് മേമന്‍ വധശിക്ഷ അര്‍ഹിക്കുന്നില്ളെന്ന്. എട്ടുവര്‍ഷം മുമ്പ് രാമന്‍ എഴുതിയ ലേഖനം മുന്‍നിര പോര്‍ട്ടലായ റെഡിഫാണ് പുറത്തുവിട്ടത്. സര്‍വിസിലിരിക്കെ പ്രസിദ്ധീകരിക്കാന്‍ പാടില്ളെന്ന അദ്ദേഹത്തിന്‍െറ അഭ്യര്‍ഥന മാനിച്ച് ലേഖനം ഇതുവരെ പ്രസിദ്ധീകരിക്കാതിരിക്കുകയായിരുന്നു. രാമന്‍െറ സഹോദരനും റിട്ട. ഐ.എ.എസ് ഓഫിസറുമായ ബി.എസ്. രാഘവന്‍െറ സമ്മതപ്രകാരമാണ് ഇപ്പോള്‍ ലേഖനം വെളിച്ചം കണ്ടത്. അന്വേഷണത്തോട് മേമന്‍ സഹകരിച്ചിരുന്നുവെന്ന കാര്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കാന്‍ തയാറായിരുന്നുവെങ്കില്‍ മേമന് വധശിക്ഷ ലഭിക്കുമായിരുന്നില്ല എന്ന് രാമന്‍ പറയുന്നു. അപ്പോള്‍ നിയമത്തിന് അങ്ങനെയും ചില പഴുതുകളുണ്ട് എന്നുകാണാം. പറയേണ്ട കാര്യങ്ങള്‍ പറയാതിരുന്നാല്‍ ഒരാള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കാം. ഐ.ബിയിലും സി.ബി.ഐയിലും റോയിലും ജോലിചെയ്ത ദേശീയവാദിയായ ബി. രാമന്‍ പാകിസ്താനിലേക്കു പോവട്ടെ എന്ന് ഇനി സാക്ഷി മഹാരാജിന് പറയാന്‍ പറ്റില്ല. രണ്ടുകൊല്ലം മുമ്പ് അദ്ദേഹം നമ്മെ വിട്ടുപോയി. രാമനും ശ്രീകൃഷ്ണനുമൊന്നും പറഞ്ഞത് ആരും ചെവിക്കൊള്ളുന്നില്ല എന്നതാണ് പ്രശ്നം. അവിടെയാണ് നീതിവ്യവസ്ഥയുടെ ഇരുണ്ട മറുപുറങ്ങള്‍ നമുക്ക് കാണാന്‍ കഴിയുക. ബെല്ലൂര്‍ നാരായണസ്വാമി ശ്രീകൃഷ്ണയാണ് പണ്ട് മുംബൈ വര്‍ഗീയ കലാപം അന്വേഷിച്ചത്. കലാപത്തില്‍ ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. മുംബൈ സ്ഫോടനങ്ങള്‍ പോലെതന്നെ പ്രധാനമാണ് കലാപവും. അതിന് വേറെ നിയമവും യുക്തിയും പാടില്ല. മരിക്കുന്നതെല്ലാം മനുഷ്യന്‍ തന്നെയാണ്. തകര്‍ക്കപ്പെടുന്നത് മാനവികതയും. വര്‍ഗീയതയുടെ വിഷവിത്തു വിതറി വെറുപ്പ് വിളയിച്ചെടുത്ത് പാതയോരങ്ങളില്‍ കലാപത്തീയെരിയിച്ച നരാധമന്മാരുടെ പേരുകള്‍ ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടുപറഞ്ഞിരുന്നു. ശിവസേന നേതാവ് ബാല്‍ താക്കറെക്ക് കലാപത്തില്‍ നേരിട്ടു പങ്കുണ്ടെന്നും താക്കറെ ഗൂഢാലോചന നടത്തി കലാപത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടത്തെിക്കുകയായിരുന്നുവെന്നും ശ്രീകൃഷ്ണ കണ്ടത്തെി. പക്ഷേ, മറാത്ത കടുവയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല. ശിക്ഷിക്കാന്‍ നീതിപീഠത്തിനും. മരിച്ചപ്പോള്‍ ജനാധിപത്യരാജ്യം നല്‍കിയത് ഒൗദ്യോഗികമായ യാത്രാമൊഴി. വണങ്ങിനിന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മേമന്‍ സമര്‍പ്പിച്ച ഹരജി നാളെയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അപ്പോള്‍ രാമന്‍െറ വെളിപ്പെടുത്തലിന് ഏറെ പ്രാധാന്യമുണ്ട്. രാജ്യത്തിന്‍െറ വാണിജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്ഫോടനങ്ങളില്‍ തന്‍െറ സഹോദരന്‍ ടൈഗര്‍ മേമനുള്ള ഉത്തരവാദിത്തത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ യാക്കൂബ് അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. സ്ഫോടനങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ളെന്നും യാക്കൂബ് പറഞ്ഞിരുന്നു. കുറ്റവാളി ബന്ധുവായതാണ് യാക്കൂബിന്‍െറ കുറ്റം. കുറ്റവാളിയെ കിട്ടിയില്ളെങ്കില്‍ കിട്ടിയവനെ പിടിച്ച് കുറ്റവാളിയാക്കുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിനു ഭൂഷണമല്ല. ദുര്‍ബലനുനേരെ ബലം പ്രയോഗിക്കുന്നത് രാഷ്ട്രത്തിന്‍െറ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്. ദൃഢതയുള്ള, പ്രബലമായ ഒരു സ്റ്റേറ്റ് ഒരിക്കലും പൊതുവികാരങ്ങള്‍ക്ക് അടിപ്പെട്ട് നീതിനിര്‍വഹണം നടപ്പാക്കില്ല. ദാവൂദ് ഇബ്രാഹിമിനെയോ ടൈഗര്‍ മേമനെയോ പോലുള്ള കൊടുംകുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള കഴിവില്ലായ്മയെ മറച്ചുവെക്കാനുള്ള അടവാണ് ഇത്. നിയമത്തിനു മുന്നില്‍ സ്വമേധയാ കീഴടങ്ങിയ ആളാണ് യാക്കൂബ്. അയാളെ തൂക്കിലേറ്റുമ്പോള്‍ അതു നല്‍കുന്ന സന്ദേശം അപകടകരമാണ്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ വിശ്വസിക്കാനാവില്ളെന്ന സന്ദേശം. മറ്റൊന്നു കൂടിയുണ്ട്. ഇപ്പോള്‍ ഉയര്‍ന്നുവന്ന രാമന്‍െറ വെളിപ്പെടുത്തലുകള്‍ പരിഗണിച്ചിട്ടും യാക്കൂബ് തൂക്കിലേറ്റപ്പെടുകയാണെങ്കില്‍ അത് വധശിക്ഷയെക്കുറിച്ചുള്ള വിചിത്രമായ ഒരു കീഴ്വഴക്കത്തിനും ഇടയാക്കും. രാഷ്ട്രീയ പിന്തുണയനുസരിച്ച് വധശിക്ഷ നടപ്പാക്കുന്ന രാജ്യം എന്ന കുപ്രസിദ്ധി ഇന്ത്യക്കു പതിച്ചുകിട്ടും. രാജീവ് വധക്കേസിലെ മൂന്നു പ്രതികളെയും പഞ്ചാബ് മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയ ബല്‍വന്ത് സിങ്ങിനെയും സഹായിച്ചത് രാഷ്ട്രീയ പിന്തുണയായിരുന്നു. ഇംഗ്ളീഷ് മീഡിയത്തില്‍ പഠിച്ച് ബി.കോം ബിരുദമെടുത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ആളാണ്. ബാല്യകാല സുഹൃത്ത് ചേതന്‍ മത്തേക്ക് ഒപ്പമാണ് സ്ഥാപനം തുടങ്ങിയത്. ആ കൂട്ടുകെട്ടില്‍ മതമില്ലായിരുന്നു. നാഗ്പൂര്‍ ജയിലില്‍ കഴിയവേ ഇംഗ്ളീഷ് സാഹിത്യത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തര ബിരുദം നേടിയിരുന്നു.  |
No comments:
Post a Comment