ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത് ഇടതുനേതാക്കള്‍: ലീഗ് Madhyamam News Feeds | ![]() |
- ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത് ഇടതുനേതാക്കള്‍: ലീഗ്
- യമനില്‍ ഒരു യു.എ.ഇ സൈനികന്‍ കൂടി കൊല്ലപ്പെട്ടു
- വിനോദസഞ്ചാര മേഖല: ഒമാന്‍ കുതിക്കുന്നു; ഏപ്രില്‍ വരെ എത്തിയത് 6.18 ലക്ഷം സഞ്ചാരികള്‍
- ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ നിയമനം ലഫ്. ഗവര്‍ണര്‍ റദ്ദാക്കി
- സംഘര്‍ഷം: ജാംഷഡ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
- കരുനാഗപ്പള്ളിയില്‍ വാഹനാപകടം: അഞ്ചു മരണം
- സ്വര്‍ണവില ഇടിയുന്നു; ഇന്ന് കുറഞ്ഞത് 120 രൂപ
- സ്വര്‍ണവില ഇടിയുന്നു: നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും ആശങ്കയില്‍
- മരണത്തിന്‍െറ തണുപ്പില്‍ ആര്യ; മരവിച്ച മനസ്സുമായി പിതാവ് സുരേഷ്
- പാക് കോടതി വിധി മികച്ച മാതൃക
- വില്‍ക്കുന്നതിന് ചവറുവില, വാങ്ങുന്നതിന് തീവില
- കല്‍ക്കരിക്കേസ് പ്രതിക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമ്മര്‍ദ്ദം ചെലുത്തി ^സുഷമ സ്വരാജ്
- മാരകം മുസ്തഫിസുര്‍
- സ്റ്റര്‍ലിങ്ങിന് ഗോളോടെ അരങ്ങേറ്റം
- ഡേവിസ് കപ്പ് വേള്‍ഡ് പ്ളേ ഓഫ്: ഇന്ത്യക്ക് ചെക് വെല്ലുവിളി
- അത്ലറ്റിക്സ് പരിശീലകനായി യൂറി ഒഗറോണിക് ഇന്ത്യയില്‍
- ബാര്‍കോഴ: മന്ത്രി കെ. ബാബുവിനെതിരെ കേസില്ല
- ഫലസ്തീന് സന്നദ്ധ സംഘടനക്ക് യു.എന്‍ അംഗീകാരം
- അഞ്ചു കോടി വര്‍ഷം പഴക്കമുള്ള ബീജം
- 2013ലെ വേനല്‍ തണുപ്പ്: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞിന്‍െറ അളവ് വര്‍ധിച്ചു
- വ്യാപക അക്രമത്തിനിടെ ബുറുണ്ടി തെരഞ്ഞെടുപ്പ്
- യമനില്‍ ഐ.എസ് ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
- കേരളത്തില്‍ ന്യൂനപക്ഷ ജനസംഖ്യ വര്‍ധിച്ചതായി ബി.ജെ.പി പ്രമേയം
- പി.സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കത്ത് നല്‍കി
- ഭൂമിയുടെ 10 ലക്ഷം മൈല്‍ അകലെയുള്ള ചിത്രം പുറത്തുവിട്ടു
ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത് ഇടതുനേതാക്കള്‍: ലീഗ് Posted: 22 Jul 2015 12:27 AM PDT Image: ![]() മലപ്പുറം: ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം പകരുന്നത് ഇടതുനേതാക്കളുടെ പ്രസ്താവനകളാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ടുകള്‍ നേടാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നത്. നേരത്തെ ആര്‍.എസ്.എസ് പറഞ്ഞ കാര്യങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ പരസ്യമായി പറയുന്നതെന്നും കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഹിന്ദുസമൂഹം പിന്തള്ളപ്പെടുകയാണെന്ന് കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ പറഞ്ഞിരുന്നു. ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ തന്നെ കേരളം മുസ് ലിം ഭൂരിപക്ഷ പ്രദേശമാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന്‍െറ മറുപടിയായാണ് മജീദിന്‍െറ പ്രതികരണം. |
യമനില്‍ ഒരു യു.എ.ഇ സൈനികന്‍ കൂടി കൊല്ലപ്പെട്ടു Posted: 21 Jul 2015 11:52 PM PDT Image: ![]() അബൂദബി: സംഘര്‍ഷം രൂക്ഷമായ യമനില്‍ മറ്റൊരു യു.എ.ഇ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന സൈനിക നടപടിയില്‍ പങ്കെടുക്കുന്ന യു.എ.ഇയുടെ നോണ്‍ കമീഷന്‍ഡ് ഓഫിസര്‍ സൈഫ് യൂസുഫ് അഹ്മദ് അല്‍ ഫലാസിയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സൈനികന്‍ ലഫ്. അബ്ദുല്‍ അസീസ് സഹ്റാന്‍ അല്‍ കഅബിയും യമനില്‍ കൊല്ലപ്പെട്ടിരുന്നു. യു.എ.ഇയുടെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ ആണ് ചൊവ്വാഴ്ച സൈനികന്‍െറ മരണവാര്‍ത്ത പുറത്തുവിട്ടത്. യമന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന ഹൂതി വിമതര്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ ആക്രമണം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് രണ്ട് യു.എ.ഇ സൈനിക ഓഫിസര്‍മാരുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. അബ്ദുല്‍ അസീസ് സഹ്റാന്‍ അല്‍ കഅബിയുടെ അല്‍ഐനിലെ വസതി സന്ദര്‍ശിച്ച് രാഷ്ട്ര നേതാക്കള്‍ അനുശോചനം അറിയിക്കുന്നതിനിടയിലാണ് മറ്റൊരു സൈനികന്‍െറ മരണ വാര്‍ത്ത എത്തിയിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങി മുഴുവന്‍ എമിറേറ്റുകളുടെയും ഭരണാധികാരികള്‍ സൈനികന്‍െറ വീട്ടില്‍ അനുശോചനവുമായി എത്തിയിരുന്നു. സൈനികന്‍െറ രക്തസാക്ഷിത്വത്തില്‍ അഭിമാനം കൊള്ളണമെന്നും വെല്ലുവിളി നേരിടുന്ന സഹോദര രാജ്യങ്ങളുടെ സുരക്ഷിതത്വത്തിനായി യു.എ.ഇ ശക്തമായ നിലപാട് തുടരുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. അല്‍ ഫലാസിയുടെ മൃതദേഹം സൈനിക വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അബൂദബി അല്‍ ബാതീന്‍ വിമാനത്താവളത്തിലത്തെിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ മൃതദേഹം ഏറ്റുവാങ്ങി. അതിനിടെ, യുദ്ധത്തില്‍ തകര്‍ന്ന യമന്‍ ഏദന്‍ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതിന് യു.എ.ഇയുടെ സാങ്കേതിക വിദഗ്ധര്‍ ഏദനിലത്തെിയതായി യമന്‍ ഗതാഗതമന്ത്രി ബദര്‍ മുബാറക് ബു സല്‍മ അറിയിച്ചു. രണ്ടുദിവസത്തിനകം ഏദന്‍ വിമാനത്താവത്തില്‍ നിന്ന് വിമാനങ്ങള്‍ പറന്നുതുടങ്ങുമെന്നാണ് കരുതുന്നത്. യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണവുമായി യു.എ.ഇ കപ്പലും ബുധനാഴ്ച ഏദനിലത്തെും. |
വിനോദസഞ്ചാര മേഖല: ഒമാന്‍ കുതിക്കുന്നു; ഏപ്രില്‍ വരെ എത്തിയത് 6.18 ലക്ഷം സഞ്ചാരികള്‍ Posted: 21 Jul 2015 11:31 PM PDT Image: ![]() മസ്കത്ത്: ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി സുല്‍ത്താനേറ്റ് മാറുന്നു. മലനിരകളും അരുവികളും കൃഷിയിടങ്ങളും മരുഭൂമിയും ഉള്‍പ്പെട്ട ഒമാനിന്‍െറ പ്രകൃതിഭംഗിയും ഒമാനികളുടെ ആതിഥ്യമര്യാദയും ആസ്വദിക്കുന്നതിന് ഓരോവര്‍ഷവും എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജി.സി.സി രാജ്യങ്ങളിലെ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രദേശമായും ഒമാന്‍ മാറിക്കൊണ്ടിരിക്കുകയാണ്. 2015 തുടക്കം മുതല്‍ ഏപ്രില്‍ വരെ രാജ്യത്തേക്ക് എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 6.18 ലക്ഷമാണ്. നാഷനല്‍ സെന്‍റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുപ്രകാരമാണ് ഏപ്രില്‍ അവസാനം വരെ ഇത്രയും സന്ദര്‍ശകരത്തെിയതായി വ്യക്തമായത്. അതിര്‍ത്തികളിലൂടെ റോഡ് മാര്‍ഗവും വിമാനമാര്‍ഗവും കടല്‍മാര്‍ഗവുമായി സഞ്ചാരികള്‍ ഒമാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. സലാലയില്‍ ഖരീഫ് സീസണ്‍ ആരംഭിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കുവര്‍ധിച്ചിട്ടുണ്ട്. 73,000ലധികം സഞ്ചാരികളാണ് ഖരീഫ് സീസണില്‍ തിങ്കളാഴ്ച വരെ സലാലയില്‍ എത്തിയത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരും യൂറോപ്യന്‍ മേഖലയിലുള്ളവരും ഇന്ത്യക്കാരും അടക്കമാണ് സുല്‍ത്താനേറ്റിലേക്ക് എത്തുന്നത്. ഒമാന്‍ സന്ദര്‍ശിച്ചവരില്‍ രണ്ടാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ജി.സി.സി രാജ്യങ്ങളില്‍നിന്ന് 71,923 സന്ദര്‍ശകര്‍ എത്തിയപ്പോള്‍ ഇന്ത്യയില്‍നിന്ന് 24,452 പേരാണ് സുല്‍ത്താനേറ്റ് കാണാനത്തെിയത്. 14,230 ബ്രിട്ടീഷുകാരും 8051 ജര്‍മന്‍കാരും സുല്‍ത്താനേറ്റിലേക്ക് എത്തി. ആഢംബര വിനോദസഞ്ചാര കപ്പലുകളില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ക്രൂയിസ് ഷിപ്പുകളില്‍ എത്തുന്നത്. 27,651 ജര്‍മന്‍കാരും 11,305 ഇറ്റലിക്കാരും ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍നിന്നുള്ള 8125 സഞ്ചാരികളും ഏപ്രിലിനകം സുല്‍ത്താനേറ്റില്‍ എത്തിയിരുന്നു. ബ്രിട്ടനില്‍നിന്ന് 3371 പേരും സ്പെയിനില്‍നിന്ന് 3233 പേരുമാണ് ഒമാന്‍ സന്ദര്‍ശിച്ചത്. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 7.38 ലക്ഷം റിയാലിന്‍െറ വരുമാനവും വിനോദസഞ്ചാരികള്‍ മൂലം ലഭിച്ചു. 4.14 ലക്ഷം സന്ദര്‍ശകരാണ് ഹോട്ടലുകളില്‍ താമസിച്ചത്. |
ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ നിയമനം ലഫ്. ഗവര്‍ണര്‍ റദ്ദാക്കി Posted: 21 Jul 2015 10:42 PM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള പോര് തുടരുന്നു. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിയമനം ലഫ്.ഗവര്‍ണര്‍ റദ്ദാക്കി. കഴിഞ്ഞ ആഴ്ചയാണ് സ്വാതി മാലിവാളിനെ കെജ് രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിച്ചത്. |
സംഘര്‍ഷം: ജാംഷഡ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു Posted: 21 Jul 2015 07:44 PM PDT Image: ![]() റാഞ്ചി: ജാംഷഡ്പൂരില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു.ചൊവ്വാഴ്ച രാത്രി മുതല്‍ ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ജില്ലാ അധികൃതര്‍ അറിയിച്ചു. |
കരുനാഗപ്പള്ളിയില്‍ വാഹനാപകടം: അഞ്ചു മരണം Posted: 21 Jul 2015 07:43 PM PDT Image: ![]() കൊല്ലം: കരുനാഗപ്പള്ളി വവ്വാകാവില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് കാറിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ആലങ്കോട് ഷാഹിദ മന്‍സിലില്‍ നസ്റുദ്ദീന്‍െറ ഭാര്യ ഷാഹിദ(42), മക്കളായ ഷാമിന(19), മുഹമ്മദ് അലിഫ്(15), ഷാഹിദയുടെ ചെറുമകന്‍ മുഹമ്മദ് അജ്മല്‍(4), കാര്‍ ഡ്രൈവര്‍ നബീല്‍ (21) എന്നിവരാണ് മരിച്ചത്. രാവിലെ 7.40നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ് ലാന്‍സര്‍ കാറിനെ മറികടക്കുന്നതിനിടെ ആള്‍ട്ടോ കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. |
സ്വര്‍ണവില ഇടിയുന്നു; ഇന്ന് കുറഞ്ഞത് 120 രൂപ Posted: 21 Jul 2015 07:34 PM PDT Image: ![]() കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 19,080 ആണ് പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില. 15 രൂപ കുറഞ്ഞ് ഗ്രാം സ്വര്‍ണത്തിന് 2,385 ആയി. തിങ്കളാഴ്ച തുടങ്ങിയ ആഴ്ച വ്യാപാരത്തില്‍ ഇതുവരെ 440 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണവില ഇടിയുന്നത് സ്വര്‍ണപ്പണയത്തില്‍ വായ്പയെടുത്തവര്‍ മുതല്‍ ധനകാര്യസ്ഥാപനങ്ങളെയും നിക്ഷേപകരെയും വരെ ബാധിക്കും. 2014 ജനുവരിയില്‍ 22,040 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്‍െറ വില. ഇതാണ് ഇപ്പോള്‍ 19,080 രൂപയില്‍ എത്തി നില്‍ക്കുന്നത്. നിക്ഷേപമായി സ്വര്‍ണം സൂക്ഷിച്ചവര്‍ക്കാണ് ഇത് ഏറെ തിരിച്ചടിയായിട്ടുള്ളത്. വിവിധ ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. വിലക്കുറവ് അവസരമായെടുത്ത് മുന്‍കൂര്‍ തുക സമാഹരിക്കാന്‍ ജ്വല്ലറികളും രംഗത്തുണ്ട്. രണ്ടുമാസം വരെയുള്ള ആവശ്യത്തിനുള്ള സ്വര്‍ണത്തിനുവരെ ഇപ്പോഴെ മുന്‍കൂര്‍ തുക വാങ്ങി ബുക്കിങ് സ്വീകരിക്കുകയാണ്. സ്വര്‍ണവിലയിലെ അനിശ്ചിതത്വം കാരണം രണ്ടുമാസത്തിനപ്പുറത്തേക്കുളള ബുക്കിങ് സ്വീകരിക്കുന്നുമില്ല. ചൈന സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചതാണ് ഇന്ത്യയില്‍ വില കുറയാന്‍ കാരണമായത്. യു.എസ് ഡോളര്‍ കുടുതല്‍ ശക്തിയാര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായി. 2015 നു ശേഷം യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടാന്‍ സാധ്യതയുണ്ടെന്നതും സ്വര്‍ണത്തിന്‍്റെ മൂല്യത്തിന് ഇടിവു വരുത്തി.
|
സ്വര്‍ണവില ഇടിയുന്നു: നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും ആശങ്കയില്‍ Posted: 21 Jul 2015 07:29 PM PDT Image: ![]() കൊച്ചി: സ്വര്‍ണവില കുത്തനെ ഇടിയുന്നത് നിക്ഷേപകരെയും ധനകാര്യ സ്ഥാപനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കി. സ്വര്‍ണപ്പണയത്തിന്മേല്‍ വായ്പയെടുത്ത സാധാരണക്കാരും പ്രതിസന്ധി നേരിടുകയാണ്. ഈയാഴ്ച തുടങ്ങിയ ശേഷം പവന് 320 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. രാജ്യത്ത് ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇതെന്ന് സ്വര്‍ണവ്യാപാരികള്‍ പറയുന്നു. 2014 ജനുവരിയില്‍ പവന് 22040 രൂപ ഉണ്ടായിരുന്നിടത്തുനിന്നാണ് ചൊവ്വാഴ്ച 19200 രൂപ എന്ന നിലയിലേക്ക് എത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് പവന് 20,000 രൂപയിലത്തെിയിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി കുറഞ്ഞാണ് ഇന്നത്തെനിലയില്‍ എത്തിനില്‍ക്കുന്നത്. |
മരണത്തിന്‍െറ തണുപ്പില്‍ ആര്യ; മരവിച്ച മനസ്സുമായി പിതാവ് സുരേഷ് Posted: 21 Jul 2015 07:26 PM PDT Image: ![]() Subtitle: 'എന്താണ് സംഭവിച്ചതെന്ന് ദൈവത്തിനും മോള്‍ക്കുമറിയാം' ദമ്മാം: രാവിലെ കൂട്ടുകാരികളോടൊത്ത് പതിവുപോലെ സ്കൂളിലേക്ക് പോയ മകള്‍ ആര്യ സുരേഷ് എങ്ങനെയാണ് ഈ ദുരന്തത്തിന് ഇരയായതെന്ന് ഇപ്പോഴും പിതാവിനറിയില്ല. കൂട്ടുകാരികളുടെ മൃതദേഹങ്ങള്‍ക്കൊപ്പം റെയില്‍വേ ട്രാക്കില്‍നിന്ന് പാതിജീവനോടെ കണ്ടുകിട്ടിയ മകള്‍ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് തന്നെയായിരുന്നു സൗദി അറേബ്യയിലെ ദമ്മാമില്‍ കഴിയുന്ന പിതാവ് സുരേഷ് കേശവന്‍ വിശ്വസിച്ചിരുന്നത്. |
Posted: 21 Jul 2015 07:10 PM PDT Image: ![]()
|
വില്‍ക്കുന്നതിന് ചവറുവില, വാങ്ങുന്നതിന് തീവില Posted: 21 Jul 2015 07:01 PM PDT Image: ![]() നിത്യോപയോഗ സാധനവില 2011 മുതല്‍ 2015 വരെ കാലയളവില്‍ ഇരട്ടിയോളം വര്‍ധിച്ചതായി സംസ്ഥാന നിയമസഭയില്‍ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് വെളിപ്പെടുത്തിയത് ആരെയും ഞെട്ടിക്കുകയോ അമ്പരപ്പിക്കുകയോ ചെയ്തിരിക്കാനിടയില്ല. അദ്ദേഹം നിരത്തിയ കണക്കുകള്‍ യാഥാര്‍ഥ്യത്തേക്കാള്‍ എത്രയോ താഴെയാണെന്നേ ജനങ്ങള്‍ കരുതൂ. അരിവിലയില്‍ 17 മുതല്‍ 32 ശതമാനം വരെയും വെളിച്ചെണ്ണ വിലയില്‍ 50 മുതല്‍ 70.98 ശതമാനം വരെയും പയര്‍വര്‍ഗങ്ങള്‍ക്ക് 19 മുതല്‍ 46.65 ശതമാനം വരെയും വര്‍ധനയുണ്ടായി എന്നാണ് മന്ത്രി പറഞ്ഞത്. പാലിന് 59.52, മുട്ടക്ക് 35.27, പച്ചക്കറി 21.26 മുതല്‍ 88.96 വരെയും ശതമാനം വില ഉയര്‍ന്നു എന്നും ഒൗദ്യോഗിക കണക്കുകളിലുണ്ട്. മഞ്ഞള്‍പൊടിയും പഞ്ചസാരയും മാത്രമാണ് ഈ കാലയളവില്‍ വിലക്കുറവ് കാണിച്ചത്. ഇതര സംസ്ഥാനങ്ങളിലെ അവശ്യസാധന ദൗര്‍ലഭ്യം, വിളനാശം, കാലാവസ്ഥാ വ്യതിയാനം, കടത്തുകൂലി വര്‍ധന എന്നീ കാരണങ്ങളാണ് വിലക്കയറ്റത്തിന് ഹേതുവായി മന്ത്രി അനൂപ് ചൂണ്ടിക്കാട്ടിയത്. |
Posted: 21 Jul 2015 06:36 PM PDT Image: ![]() ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍െറ പേര് പാര്‍ലമെന്‍റില്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി സന്തോഷ് ബഗ്രോഡിയക്ക് പാസ്പോര്‍ട്ട് അനുവധിക്കുന്നതിന് വേണ്ടിയാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്നും സുഷമ വ്യക്തമാക്കി. ലളിത് മോദി വിഷയത്തില്‍ സുഷമ രാജിവക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം കഴിഞ്ഞദിവസംരംഗത്തിറങ്ങിയിരുന്നു. |
Posted: 21 Jul 2015 12:44 PM PDT Image: ![]() Subtitle: ഒന്നാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ ബംഗ്ളാദേശ് 248ന് ഒതുക്കി •മുസ്തഫിസുറിന് നാല് വിക്കറ്റ് ചിറ്റഗോങ്: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല, ക്ളാസിക് ഫോര്‍മാറ്റായ ടെസ്റ്റിലും താന്‍ കൊടുങ്കാറ്റാണെന്ന് മുസ്തഫിസുര്‍ റഹ്മാന്‍ തെളിയിച്ചു. അരങ്ങേറ്റത്തില്‍തന്നെ ഹാട്രിക്കിന്‍െറ അരികിലൂടെ കുതിച്ച മുസ്തഫിസുറിന്‍െറ ബലത്തില്‍ ഒന്നാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ബംഗ്ളാദേശ് ദക്ഷിണാഫ്രിക്കയെ 83.4 ഓവറില്‍ 248 റണ്‍സിന് പുറത്താക്കി. |
സ്റ്റര്‍ലിങ്ങിന് ഗോളോടെ അരങ്ങേറ്റം Posted: 21 Jul 2015 12:42 PM PDT Image: ![]() മെല്‍ബണ്‍: ഇംഗ്ളീഷ് ഫുട്ബാളിലെ റെക്കോഡ് പ്രതിഫലവുമായി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറിയ റഹിം സ്റ്റര്‍ലിങ്ങിന് മോഹിപ്പിക്കുന്ന തുടക്കം. സീസണിന് മുന്നോടിയായ ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബാളില്‍ എ.എസ്. റോമക്കെതിരെ കളത്തിലിറങ്ങിയ മുന്‍ ലിവര്‍പൂള്‍ താരം മൂന്നാം മിനിറ്റില്‍ ഗോളടിച്ചുകൊണ്ടാണ് പുതു കുതിപ്പിന് തുടക്കംകുറിച്ചത്. 2^2ന് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ (5^4) സിറ്റി ജയിച്ചുകയറി. ലിവര്‍പൂളില്‍നിന്ന് 49 ദശലക്ഷം പൗണ്ട് പ്രതിഫലത്തിനാണ് സ്റ്റര്‍ലിങ് സിറ്റിയിലത്തെിയത്. ഇംഗ്ളീഷ് ഫുട്ബാളിലെ റെക്കോഡ് പ്രതിഫലത്തില്‍ നടന്ന ഇടപാട് വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും തന്‍െറ മൂല്യം ന്യായീകരിക്കുന്നതായി അരങ്ങേറ്റത്തിലെ പ്രകടനം. ഇന്ന് ബാഴ്സലോണ ലോസ് ആഞ്ജലസ് ഗാലക്സിയെ നേരിടും. |
ഡേവിസ് കപ്പ് വേള്‍ഡ് പ്ളേ ഓഫ്: ഇന്ത്യക്ക് ചെക് വെല്ലുവിളി Posted: 21 Jul 2015 12:37 PM PDT Image: ![]() ലണ്ടന്‍: ഡേവിസ് കപ്പ് ടെന്നിസ് വേള്‍ഡ് ഗ്രൂപ് പ്ളേഓഫിന് ഇന്ത്യക്ക് കടുത്ത എതിരാളി. ടോപ് സീഡ് ചെക് റിപ്പബ്ളിക്കാണ് സെപ്റ്റംബറില്‍ നടക്കുന്ന പോരാട്ടത്തിനായി ഇന്ത്യയിലത്തെുക. ഇന്നലെ ലണ്ടനില്‍ നടന്ന ഡ്രോയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ ഡല്‍ഹിയിലോ പുണെയിലോ ആയിരിക്കും മത്സരം. കഴിഞ്ഞ ആഴ്ച നടന്ന ഗ്രൂപ്-ഒന്ന് രണ്ടാം റൗണ്ട് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 3^2ന് തോല്‍പിച്ചാണ് ഇന്ത്യ പ്ളേഓഫിലേക്ക് മുന്നേറിയത്. ചെക് റിപ്പബ്ളിക് ആകട്ടെ, മാര്‍ച്ചില്‍ നടന്ന വേള്‍ഡ് ഗ്രൂപ് ഒന്നാം റൗണ്ടില്‍ ആസ്ട്രേലിയയോട് 2^3ന് തോല്‍ക്കുകയായിരുന്നു. |
അത്ലറ്റിക്സ് പരിശീലകനായി യൂറി ഒഗറോണിക് ഇന്ത്യയില്‍ Posted: 21 Jul 2015 12:21 PM PDT Image: ![]() ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്ലറ്റിക്സ് വനിതാ മധ്യദൂര പരിശീലകനായി യുക്രെയ്ന്‍ കോച്ച് യൂറി ഒഗറോണിക് എത്തി. ഉത്തേജക വിവാദത്തോടെ പുറത്താക്കിയ കോച്ച് നാലുവര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ടീമിന്‍െറ പരിശീലകനായി വീണ്ടുമത്തെുന്നത്. റിയോ ഒളിമ്പിക്സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കായിക മന്ത്രാലയമാണ് ഒഗറോണിക്കിനെ നിയമിച്ചത്. പാട്യാല അക്കാദമി ആസ്ഥാനമായാവും അദ്ദേഹം പ്രവര്‍ത്തിക്കുകയെന്ന് അത്ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി സി.കെ. വത്സന്‍ അറിയിച്ചു.
|
ബാര്‍കോഴ: മന്ത്രി കെ. ബാബുവിനെതിരെ കേസില്ല Posted: 21 Jul 2015 11:29 AM PDT Image: ![]() തിരുവനന്തപുരം: ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ളെന്ന വിജിലന്‍സിന്‍െറ ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അംഗീകരിച്ചു. ബാബുവിനെതിരെ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ലഭ്യമായില്ളെന്നും എഫ്.ഐ.ആര്‍ ഇടേണ്ട ആവശ്യമില്ളെന്നും വിജിലന്‍സ് മധ്യമേഖലാ എസ്.പി കെ.എം. ആന്‍റണി ജൂണ്‍ 10ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 40 ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. ബാര്‍ ലൈസന്‍സ് ഫീസ് 22 ലക്ഷത്തില്‍നിന്ന് 30 ലക്ഷം രൂപയാക്കാതിരിക്കാന്‍ ബാബു 10 കോടി രൂപ ആവശ്യപ്പെട്ടെന്നും ബാബുവിന്‍െറ നിര്‍ദേശപ്രകാരം പലയിടങ്ങളില്‍ വെച്ച് തുക കൈമാറിയെന്നുമായിരുന്നു ബിജുവിന്‍െറ ആരോപണം. മാര്‍ച്ച് 31ന് തിരുവനന്തപുരം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ സി.ആര്‍.പി.സി 164ാം വകുപ്പ് പ്രകാരം ബിജു നല്‍കിയ മൊഴിയിലാണ് ആരോപണം ഉന്നയിച്ചത്. പത്ത് കോടിയില്‍ 50 ലക്ഷം മന്ത്രിയുടെ ഓഫിസിലത്തെി കൈമാറിയെന്ന് പിന്നീട് ബിജു മാധ്യമങ്ങളിലൂടെയും ആരോപിച്ചു. തുടര്‍ന്നാണ് ഏപ്രില്‍ 30ന് ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന്‍ പ്രഖ്യാപിച്ചത്. ബിജു രമേശ്, ഡ്രൈവര്‍ അമ്പിളി, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹി റഫീസ് എന്നിവര്‍ മാത്രമാണ് ബാബുവിനെതിരെ മൊഴി നല്‍കിയത്. എന്നാല്‍, മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ ഇവര്‍ക്കായില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ മുഖ്യപരാമര്‍ശങ്ങള്‍ ഇവയാണ്: 2013 ഫെബ്രുവരി നാലിന് ബാബുവിന്‍െറ ചേംബറില്‍ നടന്ന യോഗത്തില്‍ ബാബു നേരിട്ട് കോഴ ആവശ്യപ്പെട്ടു എന്നാണ് ബിജുവിന്‍െറ ആരോപണം. എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത മുന്‍ നികുതി സെക്രട്ടറി എ. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് നിഷേധിച്ചു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വെച്ച് വിവിധ സമയങ്ങളില്‍ പത്ത് കോടി കൈമാറിയെന്നാണ് ആരോപണം. എന്നാല്‍, എവിടെവെച്ച് ആരൊക്കെ എത്ര തുക ആര്‍ക്ക് കൈമാറിയെന്നത് വ്യക്തമാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നും ഇത് നിരാകരിക്കാന്‍ പണം വേണമെന്ന് ബാബു പറഞ്ഞതായും പരാതിക്കാരന്‍ ആരോപിച്ചു. എന്നാല്‍, എക്സൈസ് കമീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഇത്തരത്തില്‍ നിര്‍ദേശം ഉണ്ടായിട്ടില്ളെന്ന് മൊഴി നല്‍കി. മുന്‍കാലങ്ങളില്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തിയതിന്‍െറ കണക്കുകളും അതിനുള്ള മാനദണ്ഡങ്ങളും പരിശോധിച്ചു. ഇതില്‍നിന്ന് പരാതിക്കാരന്‍െറ ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യമായി. 2013ന് നടന്ന സംഭവം ഇത്രയും നാള്‍ പരാതിക്കാരന്‍ ഒളിച്ചുവെച്ചതിലും സംശയമുണ്ട്. 2015 ഒക്ടോബര്‍ 31നാണ് മന്ത്രി കെ.എം. മാണിക്കെതിരെ പരാതിക്കാരന്‍ ആദ്യമായി കോഴ ആരോപണം ഉന്നയിച്ചത്. പിറ്റേദിവസം ബാബു വാര്‍ത്താസമ്മേളനം നടത്തി. ബാറുകളുടെ കാര്യത്തില്‍ ധനമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ളെന്നും ആരോപണം തനിക്കുനേരെയാണ് ഉന്നയിക്കേണ്ടതെന്നും ബാബു വ്യക്തമാക്കി. മാസങ്ങള്‍ കഴിഞ്ഞിട്ട് നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ട്. എലഗന്‍റ് ഗ്രൂപ് ഉടമ ബിനോയ് ബാബുവിന്‍െറ ബിനാമിയാണെന്നും 15 ലക്ഷം വാങ്ങിയാണ് ബിയര്‍ ലൈസന്‍സുകള്‍ അനുവദിച്ചതെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍, ഇതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. |
ഫലസ്തീന്‍ സന്നദ്ധ സംഘടനക്ക് യു.എന്‍ അംഗീകാരം Posted: 21 Jul 2015 10:57 AM PDT Image: ![]() Subtitle: ഇസ്രായേലിന്‍െറ എതിര്‍പ്പ് മറികടന്നാണ് അംഗീകാരം യുനൈറ്റഡ് നേഷന്‍സ്: ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീനിയന്‍ സന്നദ്ധ സംഘടനക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. ഇസ്രായേലിന്‍െറ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഫലസ്തീനിയന്‍ റിട്ടേണ്‍ സെന്‍റര്‍ എന്ന സംഘടന യു.എന്‍ അംഗീകാരം നേടിയത്. സംഘടനക്ക് ഹമാസുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇസ്രായേല്‍ യു.എന്‍ തീരുമാനത്തിനെതിരെ രംഗത്തത്തെിയത്. എന്നാല്‍, ഫലസ്തീനിലെ ജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നേടിക്കൊടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് സംഘടന വ്യക്തമാക്കി. 1966 മുതല്‍ യൂറോപ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് യു.എന്‍ തീരുമാനത്തെ എതിര്‍ത്ത് ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ ഇസ്രായേല്‍ പ്രമേയം അവതരിപ്പിച്ചെങ്കിലും ഭൂരിപക്ഷം രാജ്യങ്ങളും ഇതിനെ എതിര്‍ത്തതോടെയാണ് യു.എന്‍ കമ്മിറ്റി ഫലസ്തീന് അനുകൂലമായ തീരുമാനം കൈക്കൊണ്ടത്. പ്രമേയത്തെ 13 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 16 രാജ്യങ്ങള്‍ എതിര്‍ത്തു. എന്നാല്‍, 18 രാജ്യങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നതാണ് ഫലസ്തീന് അനുകൂലമായത്. അതേസമയം, യൂറോപ്പ് കേന്ദ്രമായി തീവ്രവാദം വളര്‍ത്തുകയെന്നതാണ് സന്നദ്ധ സംഘടനയിലൂടെ ഹമാസ് ലക്ഷ്യംവെക്കുന്നതെന്നും ഇത് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ഇസ്രായേലിന്‍െറ ഡെപ്യൂട്ടി യു.എന്‍ അംബാസഡര്‍ ഡേവിഡ് റൂട്ട് പറഞ്ഞു. |
അഞ്ചു കോടി വര്‍ഷം പഴക്കമുള്ള ബീജം Posted: 21 Jul 2015 10:52 AM PDT Image: ![]() ലണ്ടന്‍: ലോകത്ത് കണ്ടത്തെിയതില്‍ ഏറ്റവും പഴക്കമുള്ള ബീജം അന്‍റാര്‍ട്ടിക്കയില്‍ കണ്ടത്തെി. സ്വീഡിഷ് ശാസ്ത്രജ്ഞരാണ് അഞ്ചു കോടി വര്‍ഷം പഴക്കമുള്ള, ഫോസിലായി മാറിയ കൊക്കൂണില്‍നിന്ന് ബീജം വേര്‍തിരിച്ചെടുത്തത്. ജന്തുവര്‍ഗത്തിന്‍േറതായി ശാസ്ത്രത്തിന് ലഭിച്ച ഏറ്റവും പഴക്കമുള്ള ബീജമാണിതെന്ന് ദ റോയല്‍ സൊസൈറ്റി അറിയിച്ചു. അന്‍റാര്‍ട്ടിക്കയിലെ സെയ്മൂര്‍ ദ്വീപില്‍ സ്വീഡിഷ് സംഘം സസ്തനികളായ കൊച്ചുജീവികളുടെ എല്ലുകള്‍ക്കായി നടത്തിയ പര്യവേക്ഷണങ്ങള്‍ക്കിടെയാണ് അവിചാരിതമായി കൊക്കൂണ്‍ കണ്ടത്തെിയത്. |
2013ലെ വേനല്‍ തണുപ്പ്: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞിന്‍െറ അളവ് വര്‍ധിച്ചു Posted: 21 Jul 2015 10:49 AM PDT Image: ![]() Subtitle: വരുന്ന 10 വര്‍ഷത്തിനകം മഞ്ഞുരുക്കം വര്‍ധിക്കും ലിങ്കണ്‍ സീ (ഗ്രീന്‍ലന്‍ഡ്): അസാധാരണമായി 2013ലെ വേനല്‍ക്കാലത്ത് തണുപ്പ് കൂടിയതിനാല്‍ ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞിന്‍െറ അളവ് മൂന്നിരട്ടിയായി വര്‍ധിച്ചതായി പഠനം. മൂന്നു വര്‍ഷത്തിനിടെ ഉരുകിയ മഞ്ഞിനെ അപേക്ഷിച്ച് 2014ല്‍ അളവ് കൂടിയതായി ഗവേഷകര്‍ കണ്ടത്തെി. 1980 മുതല്‍ 40 ശതമാനത്തോളം മഞ്ഞ് കുറഞ്ഞതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. |
വ്യാപക അക്രമത്തിനിടെ ബുറുണ്ടി തെരഞ്ഞെടുപ്പ് Posted: 21 Jul 2015 10:43 AM PDT Image: ![]() Subtitle: നിരവധി മരണം ബുജുംബുര: വ്യാപക അക്രമത്തിനും സ്ഫോടനത്തിനുമിടയില്‍ ബുറുണ്ടിയില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മൂന്നാം തവണയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പിയരെ കുറുന്‍സിസക്കാണ് വിജയസാധ്യത. മൂന്നുമാസമായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെയാണ് പ്രസിഡന്‍റ് കുറുന്‍സിസ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആകെ 38 ലക്ഷം പൗരന്മാരാണ് വോട്ട് രേഖപ്പെടുത്താനുള്ളത്. വോട്ടെടുപ്പ് സുതാര്യമല്ല എന്നാരോപിച്ച് പ്രതിപക്ഷ കക്ഷികളും സിവില്‍ ഗ്രൂപ്പുകളും ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കയാണ്. നിലവിലെ പ്രസിഡന്‍റ് വീണ്ടും മത്സരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രധാന ആരോപണം. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള സമാധാന കരാറിന്‍െറ ലംഘനമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. സമാധാനപരമായ തെരഞ്ഞെടുപ്പിന് വേണ്ട സുരക്ഷയൊരുക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ വിമതര്‍ കുറുന്‍സിസിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയമായിരുന്നു. കുറുന്‍സിസക്കെതിരെ മാസങ്ങള്‍ നീണ്ട പ്രതിഷേധ സമരത്തിനിടെ 100ലധികം പേര്‍ കൊല്ലപ്പെടുകയുണ്ടായി. സ്വതന്ത്ര മാധ്യമങ്ങള്‍ അടച്ചുപൂട്ടുകയും ലക്ഷത്തിലധികം പേര്‍ പലായനം ചെയ്യുകയും ചെയ്തു.
|
യമനില്‍ ഐ.എസ് ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു Posted: 21 Jul 2015 10:36 AM PDT Image: ![]() സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വിമതരുടെ അധീനതയിലുള്ള സന്‍ആയിലെ ശിയാ പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. സുന്നി തീവ്രവാദ സംഘടനയായ ഐ.എസ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ശിയാവിഭാഗത്തെ ലക്ഷ്യംവെച്ച് യമനില്‍ അക്രമം നടത്തിവരുന്നുണ്ട്. |
കേരളത്തില്‍ ന്യൂനപക്ഷ ജനസംഖ്യ വര്‍ധിച്ചതായി ബി.ജെ.പി പ്രമേയം Posted: 21 Jul 2015 06:20 AM PDT Image: ![]() കോഴിക്കോട്: കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചതായി ബി.ജെ.പി രാഷ്ട്രീയ പ്രമേയം. ഈ നിലക്ക് പോയാല്‍ കാല്‍ നൂറ്റാണ്ടിനകം കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്നും കോഴിക്കോട്ട് നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. 2001ല്‍ 44ശതമാനമായിരുന്ന ന്യൂനപക്ഷ സമുദായം പത്തുവര്‍ഷത്തിനു ശേഷം 52ശതമാനത്തിലത്തെി. 2001 ല്‍ 56 ശതമാനമുണ്ടായിരുന്ന ഭൂരിപക്ഷ സമൂഹം ഇപ്പോള്‍ 48 ശതമാനത്തിലുമത്തെി. ഒരു നൂറ്റാണ്ടുകൊണ്ട് ഉണ്ടായതിനേക്കാള്‍ വര്‍ധനയാണ് 10 വര്‍ഷത്തിനകമുണ്ടായത്. പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ചില സമുദായങ്ങള്‍ വംശനാശ ഭീഷണിയിലാണ്. മുസ്ലിംകളില്‍ ജനനനിരക്ക് കൂടിയതും ക്രിസ്ത്യാനികള്‍ വന്‍തോതില്‍ മതംമാറ്റം നടത്തുന്നതുമാണ് ജനസംഖ്യ കൂടാന്‍ കാരണമെന്നും പ്രമേയം കുറ്റപ്പെടുത്തി. എയ്ഡഡ് മാനേജ്മെന്‍റ് സ്കൂളുകള്‍, മെഡിക്കല്‍ എന്‍ജിനീയറിങ്, പാരാമെഡിക്കല്‍ മറ്റു പ്രഫഷനല്‍ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 90 ശതമാനവും ന്യൂനപക്ഷങ്ങള്‍ കൈവശം വെക്കുകയാണ്. വാര്‍ഡ് വിഭജനത്തിലും നഗരസഭ രൂപവത്കരണത്തിലും വര്‍ഗീയ അജണ്ടയാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. പി.ഡി.പി, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളെ വഴിവിട്ടു സഹായിക്കുന്നവരാണ് ഇരുമുന്നണികളും. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ വന്‍ തോതിലുള്ള മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു മൂന്നാംബദലിന്‍െറ സാധ്യത തുറന്നതായും ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം അവകാശപ്പെട്ടു. |
പി.സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കത്ത് നല്‍കി Posted: 21 Jul 2015 06:10 AM PDT Image: ![]() തിരുവനന്തപുരം: പി.സി. ജോര്‍ജിനെ കൂറുമാറ്റ നിരോധനിയമപ്രകാരം എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് സ്പീക്കര്‍ക്ക് കത്തു നല്‍കി. പാര്‍ട്ടി വിപ്പ് കൂടിയായ ഗവ. ചീഫ്വിപ്പ് തോമസ് ഉണ്ണിയാടനാണ് ഇന്നലെ വൈകിട്ട് പാര്‍ട്ടിയുടെ ആവശ്യം അടങ്ങിയ കത്ത് സ്പീക്കര്‍ എന്‍. ശക്തന് കൈമാറിയത്. പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തുപോയതായി കണക്കിലെടുത്ത് കൂറുമാറ്റ നിരോധനിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ ഗവ. ചീഫ്വിപ്പ് കൂടിയായ പി.സി. ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മാണിഗ്രൂപ്പ് ഉന്നതാധികാര സമിതിയോഗം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് പഠിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു തീരുമാനം. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം സ്വന്തം പ്രവൃത്തി കൊണ്ടുതന്നെ ഒരാള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ കൂറുമാറ്റ നിരോധ നിയമപ്രകാരം അയാള്‍ക്കെതിരെ നടപടിയെടുക്കാനാകുമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൂടി പിന്തുണച്ച മുന്നണി സ്ഥാനാര്‍ഥി ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ പിന്തുണക്കാതെ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കുകയും അദ്ദേഹത്തിന്വേണ്ടി കണ്‍വെന്‍ഷനുകളില്‍ ഉള്‍പ്പെടെ പങ്കെടുത്ത് പരസ്യപ്രചരണം നടത്തുകയും ചെയ്തതോടെ ജോര്‍ജ് പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോയിരിക്കുകയാണ്. വോട്ടിങ്ങില്‍ ഉള്‍പ്പെടെ നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് ജൂണില്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്ത് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെന്ന് സ്വയം സമ്മതിക്കുന്നതാണ്. ഇതെല്ലാം കണക്കിലെടുത്ത് അയോഗ്യനാക്കണമെന്നാണ് കത്തിലെ ആവശ്യം. മാണി ഗ്രൂപ്പിന്‍െറ ആവശ്യത്തിന്‍മേല്‍ കീഴ്വഴക്കങ്ങള്‍ പരിശോധിച്ചും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചും സ്പീക്കര്‍ ആണ് തീരുമാനമെടുക്കേണ്ടത്. അയോഗ്യനാക്കണമെന്ന കത്ത് ലഭിച്ചാല്‍ നിയമം അനുസരിച്ച് അടുത്ത ഏഴു ദിവസത്തിനുള്ളില്‍ മാണിഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ.എം മാണിയുടെയും പി.സി ജോര്‍ജിന്‍െറയും വിശദീകരണം സ്പീക്കര്‍ തേടേണ്ടതുണ്ട്. അവരുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തീരുമാനം കൈക്കൊള്ളുക. പാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വത്തിനും എതിരെ പരസ്യപ്രസ്താവന നടത്തിയതിന്‍െറ പേരില്‍ മാണിഗ്രൂപ്പില്‍ നിന്നും ജോര്‍ജിനെ സസ്പെന്‍റ് ചെയ്തിരിക്കുകയാണ്. നിയമസഭയില്‍ പൂഞ്ഞാര്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. |
ഭൂമിയുടെ 10 ലക്ഷം മൈല്‍ അകലെയുള്ള ചിത്രം പുറത്തുവിട്ടു Posted: 21 Jul 2015 05:06 AM PDT Image: ![]() വിയന: മനുഷ്യന്‍ അധിവസിക്കുന്ന ഭൂമിയുടെ 10 ലക്ഷം മൈല്‍ അകലെ നിന്നുള്ള ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ഡീപ് സ്പേസ് കൈ്ളമറ്റ് ഒബ്സര്‍വേറ്ററി (ഡിസ്കവര്‍) ഉപഗ്രഹമാണ് സൂര്യന് അഭിമുഖമായ ഭൂമിയുടെ ചിത്രം പകര്‍ത്തിയത്. ലോകത്ത് ലഭിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വ്യക്തതയാര്‍ന്ന ചിത്രമാണിതെന്ന് നാസ അവകാശപ്പെടുന്നു. ജൂലൈ ആറിനാണ് നാല് മെഗാ പിക്സല്‍ സി.സി.ഡി കാമറയും ടെലിസ്കോപ്പും ഉള്‍പ്പെടുന്ന ഉപഗ്രത്തിലെ എര്‍ത്ത് പോളിക്രോമാറ്റിക് കാമറ (എപിക്) ചിത്രം പകര്‍ത്തിയത്. നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ ഭാഗമാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭൂമിക്കും സൂര്യനും ഇടയിലുള്ള ഗുരുത്വാകര്‍ഷണ ബലത്തില്‍ ഡിസ്കവര്‍ നില്‍കാന്‍ തുടങ്ങിയത്. പല സമയത്തായി പത്തോളം ചിത്രങ്ങള്‍ ഉപഗ്രഹം എടുത്തിരുന്നു. ഇതില്‍ നിന്നും ഏറ്റവും വ്യക്തതയുള്ള ചിത്രമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടത്. മരുഭൂമിയിലെ മണല്‍ ഘടനകള്‍, നദീ സംവിധാനം, മേഘ പാളികള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ഗുണം ചെയ്യുമെന്ന് ഡിസ്കവര്‍ പ്രോജക്ട് ഡയറക്ടര്‍ ആദം സാബോ അഭിപ്രായപ്പെട്ടു. നാസ, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ (എന്‍.ഒ.എ.എ). യു.എസ് വ്യോമസേന എന്നിവയുടെ സംയുക്ത ബഹിരാകാശ പദ്ധതിയാണ് ഡീപ് സ്പേസ് കൈ്ളമറ്റ് ഒബ്സര്‍വേറ്ററി (ഡിസ്കവര്‍). ഫെബ്രുവരിയില്‍ സ്പേഷ് എക്സ് ഫാല്‍കന്‍ 9 റോക്കറ്റിലാണ് ഡിസ്കവര്‍ വിക്ഷേപിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment