ബാര്‍കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കും^ കോടിയേരി Madhyamam News Feeds | ![]() |
- ബാര്‍കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കും^ കോടിയേരി
- ഇത് ബഹ്റൈനിലെ അവസാന പൊതുമാപ്പ് –ഉസാമ അല്‍ അബ്സി
- വിഴിഞ്ഞം: ഹൈകമാന്‍റിന് അതൃപ്തിയെന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ല ^സുധീരന്‍
- ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്
- വാഹനാപകടം: പെണ്‍കുട്ടിയുടെ അച്ഛനെ കുറ്റപ്പെടുത്തി ഹേമമാലിനി
- വ്യാപം തട്ടിപ്പ്: നമ്രത ദാമോറിന്‍റെ മരണം അന്വേഷിക്കും
- ജനജീവിതം ദുസ്സഹമാക്കി വേനല്‍ചൂട് കടുത്തു
- സെന്‍സെക്സ് 500 പോയിന്‍റ് ഇടിഞ്ഞു
- യു.എസില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
- ദേശീയ ഗാനത്തില്‍ നിന്ന് ‘അധിനായക’ ഒഴിവാക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍
- സ്വര്‍ണവില കുറഞ്ഞു: പവന് 19,600 രൂപ
- കേരളത്തില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സെപ്റ്റംബര്‍ രണ്ടിന്
- അധികാരകുടുംബം മറുപടി പറയണം
- ഗ്രാമീണ ഇന്ത്യ, ദരിദ്ര ഇന്ത്യ
- ആഷസില്‍ പോരാട്ടച്ചൂട്
- കളിയെഴുത്തിനെ ലൈവാക്കിയ മാധ്യമപ്രതിഭ
- വ്യാപം: ദുരൂഹ മരണങ്ങളുടെ വ്യാപാരം
- ഗ്രീക് പ്രതിസന്ധി: ബാങ്കുകള്‍ ഇന്നും അടഞ്ഞുകിടക്കും
- ഊര്‍ജ, ബഹിരാകാശ മേഖലയില്‍ കസാഖ്സ്താനുമായി സഹകരിക്കും
- പൂവാലന്മാരെ നേരിടാം; ‘സഞ്ജന സ്റ്റൈലില്‍’
- ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ചതിന്‍െറ റെക്കോഡ് പദാല്‍ക്കക്ക്
- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിനകം
- സൂചികകള്‍ നഷ്ടത്തില്‍
- കരകയറി ദ്യോകോവിച്; ഷറപോവ സെമിയില്‍
- വ്യാപം: അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തയാറെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
ബാര്‍കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കും^ കോടിയേരി Posted: 08 Jul 2015 12:05 AM PDT Image: ![]() തിരുവനന്തപുരം: ബാര്‍ കോഴ കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സ് റഫറല്‍ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അവസാനിപ്പിക്കാനുള്ള നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഇതിനെ നിയമപരമായി നേരിടും. തുടര്‍ നടപടികള്‍ക്കായി നിയമവിദഗ്ധരുടെ ഉപദേശം തേടുമെന്നും കോടിയേരി വ്യക്തമാക്കി. |
ഇത് ബഹ്റൈനിലെ അവസാന പൊതുമാപ്പ് –ഉസാമ അല്‍ അബ്സി Posted: 08 Jul 2015 12:02 AM PDT Image: ![]() Subtitle: എല്‍.എം.ആര്‍.എ സി.ഇ.ഒ 'ഗള്‍ഫ് മാധ്യമ'വുമായി സംസാരിക്കുന്നു മനാമ: ബഹ്റൈനിലെ അനധികൃത തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉസാമ അല്‍ അബ്സി പറഞ്ഞു. ഇനിയൊരു പൊതുമാപ്പ് ബഹ്റൈനില്‍ ഉണ്ടാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മതിയായ രേഖകളില്ലാതെ ബഹ്റൈനില്‍ തങ്ങുന്ന പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനും രേഖകള്‍ ശരിയാക്കി ഇവിടെ തുടരാനും അവസരമൊരുക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവെ, പൊതുമാപ്പ് എന്ന ആശയത്തോട് തനിക്ക് എതിര്‍പ്പാണുള്ളതെന്ന് ഉസാമ പറഞ്ഞു. ഓരോ നാടുകളിലുമുള്ള നിയമങ്ങള്‍ പാലിക്കാന്‍ ആ നാട്ടില്‍ താമസിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. നിയമവിധേയമായി കഴിയുക എന്നതാണ് ഓരോരുത്തരും ചെയ്യേണ്ടത്. ഈ നിലക്ക് നോക്കുമ്പോള്‍ ഒരു പൊതുമാപ്പിന്‍െറ കാര്യമില്ല. എന്നാല്‍, ഞങ്ങള്‍ ഒരു പുതിയ പരിശ്രമം ആരംഭിക്കാന്‍ പോവുകയാണ്. അതിന്‍െറ മുന്നൊരുക്കമാണ് പൊതുമാപ്പ്. എല്ലാം നിയമവിധേയമാക്കുന്നതിനു മുമ്പായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.അതിന്‍െറ ഭാഗമായാണ് പൊതുമാപ്പ് നടപ്പാക്കിയത്. അനധികൃതമായി തങ്ങുന്നവര്‍ക്ക് രേഖകള്‍ നിയമവിധേയമാക്കുകയോ അല്ലാത്തപക്ഷം ബഹ്റൈന്‍ വിടുകയോ ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഇത് മുന്‍കാല പൊതുമാപ്പുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഈ പൊതുമാപ്പിന്‍െറ സ്വഭാവും ഉള്ളടക്കവും പുതിയതാണ്. നിയമവിധേയമായി തുടരണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ഈ പൊതുമാപ്പ് ഉപകാരപ്പെടും. ഇത് ബഹ്റൈനിലെ അവസാന പൊതുമാപ്പ് ആണെന്ന് എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. ഇനിയൊരു പൊതുമാപ്പ് ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല. തീര്‍ത്തും സവിശേഷമായ ഒരു അവസരം എന്ന നിലയില്‍ ഇതിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. പൊതുമാപ്പിനായി സമീപിക്കുന്ന ആരെയും കരിമ്പട്ടികയില്‍ പെടുത്തില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബഹ്റൈനില്‍ തിരിച്ചത്തൊം. ഏറ്റവും സൗഹാര്‍ദ്ദപരമായ പൊതുമാപ്പായിരിക്കും ഇത്. ആദ്യ ആഴ്ചയില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. നിരവധി തൊഴിലാളികള്‍ വിവിധ എംബസികളില്‍ എത്തുന്നുണ്ട്. എംബസികളും അംബാസഡര്‍മാരുമായി എല്‍.എം.ആര്‍.എക്ക് മികച്ച ബന്ധമാണുള്ളത്. മൂന്ന് മാസത്തിലൊരിക്കല്‍ എല്ലാ അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. ഇതുവഴി, ബഹ്റൈനില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അടുത്തറിയാന്‍ സാധിക്കാറുണ്ട്. നിലവില്‍ പലവിധ സംശയങ്ങളുമായാണ് തൊഴിലാളികള്‍ എംബസികളില്‍ എത്തുന്നത് എന്നാണ് അറിയാന്‍ സാധിച്ചത്. ഏതായാലും തുടക്കത്തില്‍തന്നെ തൊഴിലാളികള്‍ എംബസികളില്‍ എത്തുന്നു എന്നത് നല്ല കാര്യമാണ്. ഈ പൊതുമാപ്പിന്‍െറ സമയത്ത് പുതിയ തൊഴിലുടമയെ കണ്ടത്തെുന്നയാള്‍ എമിഗ്രേഷനിലോ എല്‍.എം.ആര്‍.എയിലോ വരേണ്ടതില്ല എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഇത് തൊഴിലാളികള്‍ക്ക് വളരെ പ്രയോജനപ്പെടും. രാജ്യം വിടാന്‍ താല്‍പര്യമുള്ളവര്‍ മാത്രം എമിഗ്രേഷനില്‍ പോയാല്‍ മതി. തൊഴിലാളികള്‍ ഒരു ഫോം പൂരിപ്പിച്ച് തൊഴിലുടമയുടെ പക്കല്‍ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്. ഇതിലും ലളിതമായ നടപടികള്‍ ആര്‍ക്കും ഏര്‍പ്പെടുത്താനാകില്ല എന്നാണ് തോന്നുന്നത്. നിലവിലുള്ള എല്ലാ നൂലാമാലകളും അഴിച്ചുപണിഞ്ഞാണ് ഈ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്. യഥാര്‍ഥത്തില്‍, പൊതുമാപ്പിന്‍െറ പരിഗണന തേടുന്ന ഒരു തൊഴിലാളിക്ക് ഇത്തവണ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല. പൊതുമാപ്പ് സംബന്ധിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ വിവിധ ക്യാമ്പയിനുകള്‍ നടത്തും. ഇതിനായി ആറു ഭാഷകളില്‍ ലീഫ്ലെറ്റുകള്‍ തയാറാക്കും. ഹിന്ദി, മലയാളം, ഉറുദു, ഫിലിപ്പിനോ, അറബിക്, ഇംഗ്ളീഷ് ഭാഷകളിലാണ് ഇത് അച്ചടിക്കുക. ഈ ലീഫ്ലെറ്റുകള്‍ ബഹ്റൈനിലെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യും. പുറമെ, മൊബൈല്‍ കമ്പനികളുമായി ചേര്‍ന്ന് മെസേജുകളും അയക്കും. ഇത് ഉടന്‍ തുടങ്ങും. പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ആരും ഇടനിലക്കാരെ ആശ്രയിക്കരുതെന്ന് ഉസാമ പറഞ്ഞു. ഇക്കാര്യം എംബസികളെയും അറിയിച്ചിട്ടുണ്ട്. ഒരു ഇടനിലക്കാരന്‍െറയും ആവശ്യം ഇക്കാര്യത്തിലില്ല. ആരും പൊതുമാപ്പിനായി ആര്‍ക്കും പണം കൊടുക്കുകയും ചെയ്യരുത്. സിവില്‍ കേസുകളുടെ നടപടി ക്രമങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്കും പൊതുമാപ്പിനായി അപേക്ഷിക്കാം. അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ക്രിമിനല്‍ കേസുകളുള്ളവര്‍ക്ക് ഇളവുനല്‍കാനാവില്ല. പൊതുമാപ്പ് വേള ഉപയോഗപ്പെടുത്താതെയും മതിയായ രേഖകളില്ലാതെയും ബഹ്റൈനില്‍ തുടരാമെന്ന് ആരും കരുതരുത്. പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കും. അവര്‍ക്ക് ഒരു തരത്തിലും ബഹ്റൈനില്‍ സാധാരണ നിലയില്‍ ജീവിക്കാനാകാത്ത സാഹചര്യമാണ് വരാന്‍ പോകുന്നത്. പൊതുമാപ്പ് കാലത്തെ ഒരു ‘കുട്ടിക്കളി’യായി ആരും കാണേണ്ടതില്ല. നിയമവിരുദ്ധമായി കഴിയുന്നവര്‍ ഉടന്‍ അതാത് എംബസികളിലത്തെുന്നതാണ് നല്ലത്. കാരണം, പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്കും മറ്റും അത് ലഭിക്കാനായി സമയമെടുക്കാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ വരെ സമയമുണ്ടല്ളോ എന്ന് കരുതി, നവംബര്‍ അവസാനം എംബസിയില്‍ ഈ പ്രശ്നവുമായി പോയാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ തന്നെ മാസങ്ങളെടുത്തു എന്ന് വരാം. അപ്പോഴേക്ക് പൊതുമാപ്പ് കാലാവധി കഴിഞ്ഞിട്ടുണ്ടാകും. ഒരു സാഹചര്യത്തിലും പൊതുമാപ്പ് കാലം ദീര്‍ഘിപ്പിക്കില്ല. വലിയ പ്രശ്നങ്ങളുള്ളവര്‍ എംബസിയില്‍ നിന്ന് ഒൗട്ട്പാസ് സംഘടിപ്പിച്ച് നാട്ടില്‍ പോയി വീണ്ടും ശരിയായ പാസ്പോര്‍ട്ടുമായി വരാനാണ് ശ്രമിക്കേണ്ടത്. ഇത്തരം വിഷയങ്ങളില്‍ സംശയമുള്ളവര്‍ അധികൃതരില്‍ നിന്ന് നേരിട്ട് സംശയങ്ങള്‍ തീര്‍ക്കണം. നിയമപരവും സാങ്കേതികവുമായ കാര്യങ്ങളായതിനാല്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റും തെറ്റായ വിവരങ്ങള്‍ കിട്ടാനാണ് സാധ്യത. ഈ സാഹചര്യമൊഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. എന്തെങ്കിലും സംശയമുള്ളവര്‍ക്ക് 17506055 എന്ന ഹോട്ട്ലൈനില്‍ ബന്ധപ്പെടാന്‍ അവസരമുണ്ടെന്നും ഉസാമ പറഞ്ഞു. |
വിഴിഞ്ഞം: ഹൈകമാന്‍റിന് അതൃപ്തിയെന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ല ^സുധീരന്‍ Posted: 08 Jul 2015 12:01 AM PDT Image: ![]() തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോര്‍ട്സിന് നല്‍കിയതില്‍ ഹൈക്കമാന്‍ിന് അതൃപ്തിയെന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഇപ്പോഴത്തെ വിവാദത്തിന് പ്രസക്തിയില്ല. പദ്ധതിക്കെതിരെ ഒരു നിര്‍ദേശവും ഹൈകമാന്‍റില്‍ നിന്ന് ലഭിച്ചിട്ടില്ളെന്നും സുധീരന്‍ മാധ്യങ്ങളോട് പറഞ്ഞു. തുറമുഖ പദ്ധതി അദാനി പോര്‍ട്സിന് നല്‍കിയതില്‍ ഹൈക്കമാന്‍ിന് അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ അദാനിക്ക് പദ്ധതിയുടെ കരാര്‍ നല്‍കിയതില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. |
ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് Posted: 07 Jul 2015 11:28 PM PDT Image: ![]() തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മാണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍. സുകേശനാണ് ചൊവ്വാഴ്ച വിജിലന്‍സ് പ്രത്യേക കോടതിയുടെ അനുമതി തേടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ കെ.എം. മാണി പണം ആവശ്യപ്പെട്ടതിനോ ബാര്‍ ഉടമകള്‍ പണം നല്‍കിയതിനോ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ബാര്‍ ഉടമകള്‍ക്ക് ഗുണകരമായ തീരുമാനം കൈകൊള്ളാന്‍ മാണി നിലപാട് സ്വീകരിച്ചതിനും തെളിവുകളില്ല. ബിജു രമേശ് മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ ശബ്ദരേഖകളില്‍ തിരുത്തലുകളുള്ളതിനാല്‍ തെളിവായി സ്വീകരിക്കാനാവില്ളെന്നും ആര്‍.സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച 54 പേജ് വരുന്ന റഫറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാറുടമകളുടെ സംഘടന വ്യാപകമായി പിരിവു നടത്തിയിട്ടുണ്ട്. സംഘടനയുടെ ക്യാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ തുക എന്തിനാണ് പിരിച്ചടെുത്തതെന്നോ ഇത് മാണിക്ക് കൈമാറിയോ എന്നതു സംബന്ധിച്ചും ഒരു രേഖയുമില്ല. ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും നുണപരിശോധനാ ഫലവും പൂര്‍ണമായി യോജിക്കുന്നില്ളെന്ന നിലപാടാണ് റിപ്പോര്‍ട്ടിലുള്ളത്. പുതിയ ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം. മാണി ബാറുടമകളില്‍നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ളത് സര്‍ക്കാറിന്‍്റെ കൂട്ടായ തീരുമാനമായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ മാണി ബാറുടമുകള്‍ക്ക് അനുകൂലമായി നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. മാണിക്ക് ഇതില്‍ എന്തെങ്കിലും പ്രത്യേക താത്പര്യമുണ്ടായിരുന്നതായും കണ്ടത്തൊനായിട്ടില്ല. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിന് അഴിമതി നടന്നുവെന്ന് അര്‍ഥമില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
|
വാഹനാപകടം: പെണ്‍കുട്ടിയുടെ അച്ഛനെ കുറ്റപ്പെടുത്തി ഹേമമാലിനി Posted: 07 Jul 2015 11:05 PM PDT Image: ![]() ന്യൂഡല്‍ഹി: വാഹനാപകടത്തില്‍പെട്ട കാറിലെ കുടുംബത്തെ കുറ്റപ്പെടുത്തി നടിയും എം.പിയുമായ ഹേമമാലിനി രംഗത്ത്. അപകടത്തില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ ട്രാഫിക് നിയമം പാലിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ഒരു ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഹേമമാലിനി ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍ ജീവന്‍പൊലിഞ്ഞ കുഞ്ഞിന്‍െറയും കുടുംബത്തിന്‍െയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും നടി വ്യക്തമാക്കി. എന്നാല്‍, ഹേമമാലിനി സഞ്ചരിച്ച ബെന്‍സ് കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഹേമമാലിനി സഞ്ചരിച്ച കാര്‍ രാജസ്ഥാനിലെ ദൗസയില്‍ മറ്റൊരു കാറിലിടിച്ചത്. അപകടത്തില്‍ രണ്ടുവയസുകാരി മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
|
വ്യാപം തട്ടിപ്പ്: നമ്രത ദാമോറിന്‍റെ മരണം അന്വേഷിക്കും Posted: 07 Jul 2015 10:38 PM PDT Image: ![]() ഭോപ്പാല്‍: വ്യാപം നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ഥി നമ്രത ദാമോറിന്‍റെ ദുരൂഹമരണം അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. 2012 ജനുവരി ഒമ്പതിനാണ് നമ്രതയെ ഉജ്ജയ്നിയിലെ റെയില്‍ വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. മരണം ആത്മഹത്യയാണെന്ന് കണ്ടത്തെി 2014ല്‍ കേസ് അവസാനിപ്പിച്ചിരുന്നു. വ്യാപം തട്ടിപ്പ് കേസ് സി.ബി.ഐക്ക് കൈമാറിയ സാഹചര്യത്തില്‍ നമ്രതയുടെ മരണവും അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. |
ജനജീവിതം ദുസ്സഹമാക്കി വേനല്‍ചൂട് കടുത്തു Posted: 07 Jul 2015 09:57 PM PDT Image: ![]() മസ്കത്ത്: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് വേനല്‍ചൂട് കടുത്തു. ചൊവ്വാഴ്ച രാജ്യത്തിന്‍െറ പലയിടത്തും 50 ഡിഗ്രിക്കടുത്താണ് ചൂട് രേഖപ്പെടുത്തിയത്. ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ രേഖകള്‍ പ്രകാരം ജൂണ്‍ 23ന് മുദൈബിയിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്, 49.1 ഡിഗ്രി സെല്‍ഷ്യസ്. കാലാവസ്ഥാ നിരീക്ഷകരുടെ ഫേസ്ബുക് കൂട്ടായ്മയായ ഒമാന്‍ വെതര്‍ അപ്ഡേറ്റ്സ് പ്രകാരം തിങ്കളാഴ്ച ഇബ്രിക്കടുത്ത മാസിമില്‍ 54 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 2010ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ചൂടാണിത്. ഞായറാഴ്ച സഹത്തില്‍ രേഖപ്പെടുത്തിയതാകട്ടെ 48.8 ഡിഗ്രി സെല്‍ഷ്യസും. ഖാബൂറയില്‍ ഞായറാഴ്ച 48.6 ഡിഗ്രി, ലിവയില്‍ 48.5, സുവൈഖില്‍ 48.4, സൊഹാറില്‍ 48.4ഉം രേഖപ്പെടുത്തിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ രേഖകള്‍ പറയുന്നത്. ചൊവ്വാഴ്ച മസ്കത്തില്‍ 47 ഡിഗ്രിയായിരുന്നു ചൂട്. ചിലയിടങ്ങളില്‍ 37 മുതല്‍ 40 ഡിഗ്രിവരെ രേഖപ്പെടുത്തി. ദുഖം, ഫഹൂദ്, ബുറൈമി എന്നിവിടങ്ങളില്‍ ചിലയിടത്ത് പൊടിക്കാറ്റടിച്ചത് ജനജീവിതം ദുസ്സഹമാക്കി. മരുഭൂമിയില്‍നിന്നുള്ള കാറ്റുകള്‍ (വടക്കു കിഴക്കന്‍ കാറ്റ്) മൂലമാണ് രാജ്യത്ത് താപനില ഇത്രയേറെ ഉയര്‍ന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ പറയുന്നു. വരുംദിവസങ്ങളില്‍ താപനില കുറയാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറഞ്ഞു. തീരപ്രദേശങ്ങളിലാണ് ചൂടുകുറയാന്‍ സാധ്യത. ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുടുകാറ്റിനെ തുടര്‍ന്ന് വൈകുന്നേരങ്ങളില്‍ പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും നടക്കാനിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. സമൂഹ നോമ്പുതുറകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കും ചൂട് വര്‍ധിച്ചത് ബുദ്ധിമുട്ടായിട്ടുണ്ട്. രാത്രിയും ചൂടാകുന്നത് പ്രയാസം ഇരട്ടിയാക്കുന്നു. വര്‍ധിച്ച ചൂടില്‍ നോമ്പെടുക്കുന്നവര്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിര്‍ജലീകരണമടക്കം ഗുരുതര പ്രശ്നങ്ങള്‍ ഇതുവഴി ഉണ്ടാകും. സൂര്യാഘാതം അടക്കം പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വെയിലുള്ള സമയങ്ങളില്‍ പരമാവധി പുറത്തിറങ്ങാതെ നോക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. |
സെന്‍സെക്സ് 500 പോയിന്‍റ് ഇടിഞ്ഞു Posted: 07 Jul 2015 09:37 PM PDT Image: ![]() മുംബൈ: ബോംബെ ഓഹരി സൂചികയില്‍ കനത്ത നഷ്ടം. 12 മണിയോടെ സെന്‍സെക്സില്‍ 500 പോയിന്‍റിലേറെ നഷ്ടമുണ്ടായി. ചൈനയിലെ ഓഹരി വിപണിയിലെ ഇടിവാണ് രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചത്. ചൈനയില്‍ എട്ടു ശതമാനത്തിലേറെ തകര്‍ച്ചയാണ് ഉണ്ടായത്. 150 പോയിന്‍റ് ഇടിഞ്ഞ് 8,350ന് താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. അതേസമയം, ഇന്‍ഫോസിസ്, മാരുതി സുസുക്കി, എച്ച്.ഡി.എഫ്.സി ബാങ്ക്, ക്രോംപ്ടണ്‍, ടോറന്‍റ് ഫാര്‍മ, ടി.വി.എസ് മോട്ടോഴ്സ്, എസ്.ബി.ഐ, ടി.സി.എസ്, ഐ.സി.ഐസി.ഐ ബാങ്ക് തുടങ്ങി ഓഹരികള്‍ നേട്ടത്തിലാണ്. |
യു.എസില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു Posted: 07 Jul 2015 09:36 PM PDT Image: ![]() വാഷിങ്ടണ്‍: അമേരിക്കയിലെ സൗത്ത് കരോലിനയില്‍ യു.എസ്. വ്യോമസേനയുടെ യുദ്ധവിമാനവും ചെറുയാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വ്യോമസേനയുടെ എഫ്-16 വിമാനവും രണ്ടുപേര്‍ക്ക് മാത്രം യാത്ര ചെയ്യാനാവുന്ന സെസ്ന സി 150 വിമാനവുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ യാത്രാവിമാനത്തിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. യുദ്ധവിമാനത്തിന്‍റെ പൈലറ്റ് മേജര്‍ ആരണ്‍ ജോണ്‍സണ്‍ രക്ഷപ്പെട്ടു. |
ദേശീയ ഗാനത്തില്‍ നിന്ന് ‘അധിനായക’ ഒഴിവാക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ Posted: 07 Jul 2015 09:15 PM PDT Image: ![]() ജയ്പൂര്‍: ദേശീയ ഗാനമായ ജനഗണമനയില്‍ നിന്നും ‘അധിനായക’ എന്ന പദം ഒഴിവാക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങ്. അധികാരി, ഭരണാധികാരി എന്നീ അര്‍ഥങ്ങള്‍ വരുന്ന അധിനായക എന്ന പദം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ സൂചിപ്പിക്കുന്നതാണ്. അധിനായക എന്നതു മാറ്റി മംഗള്‍ അഥവാ മംഗള ആശംസകള്‍ എന്ന പദം ഉപയോഗിക്കണമെന്നാണ് കല്ല്യാണ്‍ സിങ് അഭിപ്രായപ്പെടുന്നത്. രാജസ്ഥാന്‍ സര്‍വകലാശാലയിലെ ബിരുദ ദാനചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെയാണ് കല്ല്യാണ്‍ സിങ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ‘‘ദേശീയ ഗാനത്തിന്‍്റെ രചിയിതാവ് രബീന്ദ്രനാഥ ടാഗോറിനെ ബഹുമാനിക്കുന്നു. എന്നാല്‍ ‘അധിനായക ജയ് ഹെ’ എന്നത് ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തുന്നതാണ്. ആ വാക്ക് മാറ്റി ‘ജന ഗണ മന്‍ മംഗള്‍ ഗയെ’ എന്നാക്കുന്നതാണ് ഉചിതം’’-കല്ല്യാണ്‍ സിങ് പറഞ്ഞു. 1911 മുതല്‍ ജനഗണമനയുമായി ബന്ധപ്പെട്ട് വാദമുയരുന്നുണ്ട്. എന്നാല്‍ ഗാനത്തിലെ വാക്കുകള്‍ മാറ്റാന്‍ വിസമ്മതിച്ച് 1937 ല്‍ ടാഗോര്‍ അധികാരികള്‍ക്ക് കത്ത് നല്‍കുകയായിരുന്നു. |
സ്വര്‍ണവില കുറഞ്ഞു: പവന് 19,600 രൂപ Posted: 07 Jul 2015 07:38 PM PDT Image: ![]() കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 19,600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ്് 2,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച സ്വര്‍ണം പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. |
കേരളത്തില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സെപ്റ്റംബര്‍ രണ്ടിന് Posted: 07 Jul 2015 07:33 PM PDT Image: ![]() Subtitle: ആദ്യ ഇന്ത്യന്‍ ഹജ്ജ് വിമാനം ആഗസ്റ്റ് 16ന് മദീനയിലത്തെും ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനം ആഗസ്റ്റ് 16ന് മദീനയില്‍ ഇറങ്ങും. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കൊച്ചിയില്‍ നിന്ന് സെപ്റ്റംബര്‍ രണ്ടിനാണ്. അവസാന വിമാനം സെപ്റ്റംബര്‍ 17നും. ഇന്ത്യയില്‍ നിന്നുള്ള അവസാനവിമാനവും അന്നാണ്. |
Posted: 07 Jul 2015 07:23 PM PDT Image: ![]()
|
Posted: 07 Jul 2015 07:05 PM PDT Image: ![]() ഇന്ത്യയില്‍ ഇദംപ്രഥമമായി നടത്തപ്പെട്ട ഗ്രാമീണ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസിലെ വിവരങ്ങള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പുറത്തുവിട്ടപ്പോള്‍ അതിന്‍െറ സുപ്രധാനഭാഗമായ ജാതിവിവരങ്ങള്‍ പൂഴ്ത്തിവെച്ചു. അതെന്തുകൊണ്ടാണെന്നോ എപ്പോഴെങ്കിലും പുറത്തുവിടുമെന്നോ മുതിര്‍ന്ന മന്ത്രിസഭാംഗം വ്യക്തമാക്കിയില്ല. 2011ലെ ദേശീയ സെന്‍സസ് വേളയില്‍ അത് ജാതി വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി സമഗ്രമാക്കണമെന്ന് പാര്‍ലമെന്‍റില്‍ എല്ലാവിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നതാണ്. അപ്പോള്‍ നല്‍കിയ ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍, കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ അശാസ്ത്രീയവും അപര്യാപ്തവുമെന്ന പരാതി ന്യായമായി ഉയര്‍ന്നെങ്കിലും നടത്തിയ സെന്‍സസ് വിവരങ്ങളാണ് ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സാമൂഹികഘടനയില്‍ ജാതി അതിപ്രധാന ഘടകമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങളുള്ള സംവരണം ജാതിയെ ആസ്പദമാക്കിയുള്ളതുമാണ്. എന്നിരിക്കെ ജാതിവിവരങ്ങള്‍ പുറത്തുവിടാത്തതില്‍ തീര്‍ച്ചയായും ദുരൂഹതയുണ്ട്. സെന്‍സസില്‍ അവികസിതമെന്ന് തെളിഞ്ഞ ചില ജാതികള്‍ സംവരണത്തിന് മുറവിളികൂട്ടുമെന്ന ഭയംകൊണ്ടോ, സംവരണാനുകൂലികള്‍ അനുഭവിച്ചുവരുന്ന ചില ജാതികള്‍ ലക്ഷ്യം നേടിക്കഴിഞ്ഞിരിക്കെ അവര്‍ക്കിനി സംവരണം തുടരുകയില്ളെന്ന ആശങ്ക നിമിത്തമോ, സര്‍വോപരി ഇന്ത്യയെ ഇപ്പോഴും അടക്കിഭരിക്കുന്ന സവര്‍ണജാതികളുടെ യഥാര്‍ഥ ജനസംഖ്യയും സാമൂഹികാവസ്ഥയും രാജ്യം അറിഞ്ഞാലുള്ള ഭവിഷ്യത്തോര്‍ത്തോ എന്തുമാവാം മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാട്ടുന്ന തമസ്കരണ നയം. മനസ്സിലിരിപ്പ് എന്തായാലും ജാതിജടിലമായ ഇന്ത്യന്‍ സമൂഹത്തിലെ പൗരന്മാരെന്ന നിലയില്‍ വിവിധ ജാതികളുടെ വര്‍ത്തമാന കാലാവസ്ഥ അറിയാനുള്ള അവകാശം മൗലികമാണ്; അത് തടഞ്ഞുവെക്കുന്നത് നീതിയല്ല. |
Posted: 07 Jul 2015 12:44 PM PDT Image: ![]() Subtitle: ഇംഗ്ളണ്ട^ആസ്ട്രേലിയ ഒന്നാം ടെസ്റ്റ് കാഡിഫില്‍ കാഡിഫ്: ഒരു പിടി ചാരത്തിന്‍െറ കണക്കുപറയുന്ന ക്രിക്കറ്റിലെ പ്രതാപികളുടെ പോരാട്ടത്തിന് ഇന്ന് തുടക്കം. നൂറ്റാണ്ടിലേറെ വര്‍ഷം പഴക്കമുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇംഗ്ളണ്ടിലെ കാഡിഫ് വേദിയാകും. ആഷസിന്‍െറ ചരിത്രത്തിലെ 69ാമത് പരമ്പരക്കാണ് ഇംഗ്ളണ്ട് വേദിയാകുന്നതെങ്കിലും വീറിനും വാശിക്കും ഒട്ടും കുറവില്ല. തലമുറകള്‍ കൈമാറിവന്ന പോരാട്ടവീര്യത്തില്‍ അലസ്റ്റയര്‍ കുക്കിന്‍െറ ഇംഗ്ളണ്ടും മൈക്കല്‍ ക്ളാര്‍ക്കിന്‍െറ ആസ്ട്രേലിയയും പാഡണിയും. |
കളിയെഴുത്തിനെ ലൈവാക്കിയ മാധ്യമപ്രതിഭ Posted: 07 Jul 2015 12:29 PM PDT Image: ![]() കോഴിക്കോട്: ഒളിമ്പിക് സ്റ്റേഡിയങ്ങളിലെ പുല്‍ത്തകിടികള്‍ക്ക് തീപിടിക്കുന്ന നിമിഷങ്ങള്‍ ഒപ്പിയെടുത്ത് മലയാളി വായനക്കാരനത്തെിച്ച മികച്ച കളിയെഴുത്തുകാരന്‍ ഓര്‍മയുടെ കളത്തിലേക്ക് മറഞ്ഞു. സ്പോര്‍ട്സ് ചാനലുകളും നവമാധ്യമങ്ങളും മലയാളത്തിലെ കായിക പ്രേമികള്‍ക്ക് അത്ര പരിചിതമല്ലാത്ത കാലത്ത് വന്‍കരകള്‍ക്കപ്പുറത്തെ കളിയാവേശം വാക്കുകളില്‍ പകര്‍ത്തി മാതൃഭൂമി പത്രത്തിലൂടെ വായനക്കാര്‍ക്ക് എത്തിച്ച പത്രപ്രവര്‍ത്തകനായിരുന്നു ചൊവ്വാഴ്ച അന്തരിച്ച വി. രാജഗോപാല്‍. ഒളിമ്പിക് റിപ്പോര്‍ട്ടിങ്ങില്‍ ഒരുകാലത്ത് മലയാളത്തിലെ അവസാന വാക്കായിരുന്നു രാജഗോപാലിന്‍േറത്. പി.ടി. ഉഷയുടെ കണ്ണീര്‍വീണ ലോസ് ആഞ്ജലസ് ഒളിമ്പിക്സ് വികാരതീവ്രതയോടെ മലയാളക്കരയിലത്തെിച്ച ഇദ്ദേഹം, അഞ്ച് ഒളിമ്പിക് മാമാങ്കങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യാന്‍ അപൂര്‍വഭാഗ്യം ലഭിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു. അതുകൊണ്ടുതന്നെ ലോകപ്രശസ്ത കായികതാരങ്ങളുമായി അദ്ദേഹത്തിന് വ്യക്തിപരമായി അടുപ്പം പുലര്‍ത്താന്‍ കഴിഞ്ഞു. മോസ്കോ ഒളിമ്പിക്സിലായിരുന്നു കളിയെഴുത്തുകാരനായി രാജഗോപാലിന്‍െറ അരങ്ങേറ്റം. പിന്നീട് ഉഷ പങ്കെടുത്ത 1984ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സും റിപ്പോര്‍ട്ട് ചെയ്തു. 1996ലെ അത്ലാന്‍റ ഒളിമ്പിക്സും രാജഗോപാല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ ആറ് ഏഷ്യാഡും 1998ലെ ലോസെയ്ന്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. കാല്‍നൂറ്റാണ്ടത്തെ കായികാനുഭവം മുഴുവന്‍ രാജഗോപാല്‍ പുസ്തകങ്ങളിലായി പകര്‍ത്തിയിട്ടുണ്ട്. ‘ഒരേയൊരു ഉഷ’ എന്ന പുസ്തകം പ്രശസ്തമാണ്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. തുടര്‍ന്ന് ‘പറയാത്ത യാത്രാമൊഴിയും’, ‘ഓര്‍മകളുടെ ട്രാക്കിലും’ എന്നീ പുസ്തകങ്ങള്‍ പുറത്തിറക്കി. ‘ഒരേയൊരു ഉഷ’ക്ക് മികച്ച രചനക്കുള്ള എല്‍.എന്‍.സി.പി.ഇ ദേശീയ പുരസ്കാരം ലഭിച്ചു. മറ്റു നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അവസാനകാലം വരെ എഴുത്തില്‍ സജീവമായിരുന്നു. മാധ്യമപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്‍െറ തട്ടകം കോഴിക്കോടായിരുന്നു. |
വ്യാപം: ദുരൂഹ മരണങ്ങളുടെ വ്യാപാരം Posted: 07 Jul 2015 11:38 AM PDT Image: ![]() Subtitle: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കേസായി മധ്യപ്രദേശിലെ വ്യാപം കുംഭകോണം ‘വ്യാപം കുംഭകോണത്തില്‍ എന്‍െറ പേരും പറഞ്ഞുകേട്ട ആ രാത്രി ഒരുപക്ഷേ, ഞാനും മരിക്കുമായിരുന്നു. തന്നെപ്പോലൊരാള്‍ ഇത് കേള്‍ക്കുന്ന വേളയില്‍ രക്തം തലയില്‍ കയറിയോ, ഹൃദയസ്തംഭനം മൂലമോ മരിച്ചേക്കും. ഇപ്പോള്‍ മരിച്ച ചിലരുടെ കാര്യത്തില്‍ സംഭവിച്ചതും അതായിരിക്കാം. ഒരുപക്ഷേ, ആരും അവരെ കൊന്നതായിരിക്കില്ല’ വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ ഉയരുമ്പോള്‍ തനിക്ക് ബന്ധമുള്ള 17 പ്രതികളുടെ ജീവന്‍െറ കാര്യത്തില്‍ ആശങ്കയുണ്ടെന്നുകൂടി ഇതിനോട് ചേര്‍ത്തുപറയുന്നത് മറ്റാരുമല്ല. കേന്ദ്ര മന്ത്രിയും ആര്‍.എസ്.എസ് തീപ്പൊരിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ഉമാഭാരതിയാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സമുന്നത നേതാവിനെ ഇത്തരത്തില്‍ പറയാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഭീതിദമായിരിക്കുന്നു കുറ്റകൃത്യത്തിന്‍െറ വ്യാപ്തികൊണ്ടും പ്രതികളുടെ എണ്ണംകൊണ്ടും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസായി മാറിയ മധ്യപ്രദേശിലെ വ്യാപം കുംഭകോണം. 2000ല്‍ പരിമിതമായ തരത്തില്‍ തുടങ്ങിയ നിയമന തട്ടിപ്പിന്‍െറ വിപുല സാധ്യത മനസ്സിലാക്കിയതോടെ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും ബ്യൂറോക്രസിയും ഇടനിലക്കാരും എല്ലാം ചേര്‍ന്ന് അഴിമതിയുടെ വന്‍ റാക്കറ്റ് രൂപപ്പെടുകയായിരുന്നു. 2009 ആയപ്പോഴേക്കും വിവിധ തസ്തികകളിലേക്കുള്ള സര്‍ക്കാര്‍ ടെസ്റ്റുകളിലും പ്രഫഷനല്‍ കോഴ്സുകള്‍ക്കുള്ള പ്രവേശ പരീക്ഷകളിലും യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കൊന്നും നിയമനമില്ളെന്നും അയോഗ്യരായവര്‍ക്കെല്ലാം പണം കൊടുത്ത് കയറിപ്പറ്റാമെന്നുമുള്ള തരത്തിലേക്ക് കാര്യങ്ങള്‍ എത്തി. പലരും പരാതിയുമായി സമീപിച്ചെങ്കിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അനങ്ങിയില്ല. തുടര്‍ന്നാണ് ഇന്ദോറിലെ ഡോക്ടര്‍ ആനന്ദ് റായ് പൊതുതാല്‍പര്യ ഹരജിയുമായി മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചത്. അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് വന്നതോടെ അന്വേഷണം തുടങ്ങുന്നതിന് പകരം നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ശ്രമം നടത്തിയത്. മുഖ്യമന്ത്രി ചൗഹാന്‍, ഗവര്‍ണര്‍ നരേഷ് യാദവ്, കേന്ദ്ര മന്ത്രി ഉമാഭാരതി എന്നിവരിലേക്കായിരുന്നു പിന്നീട് അന്വേഷണം നീങ്ങേണ്ടിയിരുന്നത്. കാരണം തട്ടിപ്പിലൂടെ കയറിയ 138 പേരുടെ ഒരു എക്സല്‍ ഷീറ്റില്‍ 48 പേരെയും ശിപാര്‍ശ ചെയ്തത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണെന്ന് രേഖപ്പെടുത്തിയിരുന്നു. 17 പേര്‍ ഉമാഭാരതിയുടെയും 21 പേര്‍ മറ്റു മന്ത്രിമാരുടെയും ആളുകളാണെന്നും ഇതിലൂടെ പുറത്തുവന്നു. എന്നാല്‍, ഈ പേരുകള്‍ മായ്ച്ച് കൃത്രിമം നടത്തിയ എക്സല്‍ ഷീറ്റാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയത്. വിവരങ്ങള്‍ ശേഖരിക്കാനായി മുഖ്യമന്ത്രി ചൗഹാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ വിദഗ്ധന്‍ പ്രശാന്ത് പാണ്ഡെ അഴിമതി പുറത്തുകൊണ്ടുവരാനുള്ള പോരാട്ടത്തിന് മുന്നില്‍നിന്നത് സര്‍ക്കാറിന് തിരിച്ചടിയായി. കേസ് അട്ടിമറിക്കാനുള്ള നീക്കം മുന്‍കൂട്ടി കണ്ട പാണ്ഡെ ശേഖരിച്ച ഫയലുകളുടെയെല്ലാം പകര്‍പ്പുകളെടുത്തുവെച്ചിരുന്നു. പകര്‍പ്പുകളുമായി പാണ്ഡെ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്‍െറ സഹായം തേടി. ജീവഹാനി ഭയന്ന് കോടതിയില്‍ സംരക്ഷണം തേടിയ പ്രശാന്ത് പാണ്ഡെ പൊലീസ് കാവലില്‍ ഡല്‍ഹിയിലാണിപ്പോഴുള്ളത്. ദിഗ്വിജയ് സിങ്ങാകട്ടെ കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. അന്വേഷണ സന്നദ്ധത തട്ടിപ്പ്^കോണ്‍ഗ്രസ് സര്‍ക്കാറും ജുഡീഷ്യറിയും ഒത്തുകളിക്കുന്നു ^ദിഗ്വിജയ് സിങ്
|
ഗ്രീക് പ്രതിസന്ധി: ബാങ്കുകള്‍ ഇന്നും അടഞ്ഞുകിടക്കും Posted: 07 Jul 2015 11:34 AM PDT Image: ![]() Subtitle: നിലപാട് കടുപ്പിച്ച് യൂറോപ്യന്‍ യൂനിയന്‍, യൂക്ളിഡ് സാകാലോട്ടോസ് ധനമന്ത്രിയായി ചുമതലയേറ്റു ബ്രസല്‍സ്: വായ്പ പ്രതിസന്ധിയില്‍ അകപ്പെട്ട ഗ്രീസിന് യൂറോപ്യന്‍ യൂനിയനൊപ്പം തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ പ്രതിസന്ധിക്ക് പരിഹാരമായി ഗൗരവപൂര്‍ണവും വിശ്വാസയോഗ്യവുമായ നിര്‍ദേശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കമെന്ന് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂനിയന്‍ ധനമന്ത്രിമാരുടെയും രാഷ്ട്രത്തലവന്മാരുടെയും അടിയന്തര ഉച്ചകോടി ചൊവ്വാഴ്ച വിഷയം ചര്‍ച്ചചെയ്യാന്‍ ചേരുന്നതിന് മുന്നോടിയായാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. യൂറോപ്യന്‍ നേതാക്കളുടെ ബ്രസല്‍സ് സമ്മേളനം പുരോഗമിക്കുകയാണ്. ജര്‍മനിയും ഫ്രാന്‍സും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഗ്രീസിനെ അഭിവൃദ്ധിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുന്ന പുതിയ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയില്‍നിന്ന് കിട്ടാനായാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ പറഞ്ഞു. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ വഴി കാണേണ്ടതുള്ളതിനാല്‍ എത്രയും പെട്ടന്നുതന്നെ നിര്‍ദേശങ്ങള്‍ ഗ്രീസ് സമര്‍പ്പിക്കേണ്ടതുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡുമായി നടത്തിയ ചര്‍ച്ചക്കുശേഷം അവര്‍ പറഞ്ഞു. അതേസമയം, ഒറ്റരാത്രികൊണ്ട് പ്രശ്നത്തിന് പരിഹാരമുണ്ടാവില്ളെന്നും പരസ്പരം വിഷയം ചര്‍ച്ച ചെയ്ത് സമാധാനം പുന$സ്ഥാപിക്കല്‍ മാത്രമാവും ചൊവ്വാഴ്ച നടക്കുകയെന്ന് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്‍റ് ജീന്‍ ക്ളോദ് ജങ്കര്‍ ചൊവ്വാഴ്ച രാവിലെ യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞു. ഇത് ചൊവ്വാഴ്ച രാത്രിയിലെ യോഗത്തില്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്. ചര്‍ച്ചകളില്‍നിന്ന് പുറത്തുപോയ ഗ്രീസിനെ കുറ്റപ്പെടുത്തിയ ജങ്കര്‍ പ്രതിസന്ധിയില്‍നിന്ന് പുറത്തുകടക്കാന്‍ നിര്‍ദേശം സമര്‍പ്പിക്കേണ്ടത് ഗ്രീസിന്‍െറ ഉത്തരവാദിത്തമാണെന്നും പറഞ്ഞു. ധനപ്രതിസന്ധി രൂക്ഷമായതോടെ ഗ്രീസിലെ ബാങ്കുകള്‍ ചൊവ്വാഴ്ചയും അടഞ്ഞുകിടന്നു. ബുധനാഴ്ചയും ഇവ പ്രവര്‍ത്തിക്കില്ല. അടിയന്തര വായ്പ ലഭ്യതക്കുള്ള സാധ്യത പരിമിതപ്പെടുത്തിക്കൊണ്ട് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് തിങ്കളാഴ്ച രാത്രി ഗ്രീക് ബാങ്കുകളെ സമ്മര്‍ദത്തിലാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി 8900 കോടി യൂറോ ഗ്രീക് ധനകാര്യ സംവിധാനത്തിലേക്ക് നല്‍കിക്കൊണ്ടിരുന്ന കേന്ദ്ര ബാങ്ക് ഇനി ഈ സൗകര്യത്തിന് സര്‍ക്കാര്‍ ബോണ്ടുകള്‍ പോലുള്ള ഈട് കൂടിയേ തീരുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തര സഹായം 8900 കോടിയില്‍നിന്ന് 9200 കോടി യൂറോയാക്കണമെന്ന് ഗ്രീക് കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടിരിക്കെയാണ് ഈ നടപടി. അതിനിടെ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി മരിയോ ദ്രാഗി, ഐ.എം.എഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ് എന്നിവരുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി അലക്സിസ് സിപ്രസ് മൂലധന നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ടു. അതിനിടെ, ചര്‍ച്ചകള്‍ സുഗമമാക്കാന്‍ സ്ഥാനം ഒഴിഞ്ഞ ധനമന്ത്രി യാനിസ് വാരുഫാകിസിന് പകരം യൂക്ളിഡ് സാകാലോട്ടോസ് ധനമന്ത്രിയായി ചുമതലയേറ്റു. മുമ്പ് സിരിസ സര്‍ക്കാറിനുവേണ്ടി ചര്‍ച്ചകളില്‍ മുഖ്യ മധ്യസ്ഥനായി പ്രവര്‍ത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. |
ഊര്‍ജ, ബഹിരാകാശ മേഖലയില്‍ കസാഖ്സ്താനുമായി സഹകരിക്കും Posted: 07 Jul 2015 11:28 AM PDT Image: ![]() Subtitle: ബ്രിക്സ് ഉച്ചകോടിക്കായി ഇന്ന് റഷ്യയില്‍ താഷ്കന്‍റ്: മധേഷ്യന്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കസാഖ്സ്താനിലത്തെി. തലസ്ഥാനമായ അസ്താനയിലെ വിമാനത്താവളത്തിലത്തെിയ അദ്ദേഹത്തിന് പ്രധാനമന്ത്രി കരീം മാസിമോവിന്‍െറ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ചര്‍ച്ചനടത്തി. സാംസ്കാരിക, ടൂറിസം, കാര്‍ഷിക മേഖലയിലെ പരസ്പര സഹകരണം ഉറപ്പുവരുത്തുന്ന വിവിധ കരാറുകളില്‍ ഇരുവരും ഒപ്പുവെച്ചു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഊര്‍ജ, ബഹിരാകാശ മേഖലയിലെ സഹകരണവും ഇരു രാജ്യങ്ങളും തമ്മില്‍ ഉറപ്പുവരുത്തി. മധ്യേഷ്യയില്‍ ഇന്ത്യയുടെ വിലപ്പെട്ട സുഹൃത്തായി കസാഖ്സ്താന്‍ നിലനില്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചക്കു ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു. കൂടിക്കാഴ്ചക്ക് ശേഷം നാസര്‍ബയേവ് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. എല്‍.എന്‍. ഗുമിലേവ് യൂറേഷ്യന്‍ നാഷനല്‍ യൂനിവേഴ്സിറ്റിയിലെ ഇന്ത്യ-കസാഖ്സ്താന്‍ സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ബുധനാഴ്ച റഷ്യയിലത്തെുന്ന അദ്ദേഹം ഏഴാമത് ബ്രിക്സ് ഉച്ചകോടിയിലും ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും പങ്കെടുക്കും. കൂടാതെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. തിങ്കളാഴ്ച ഉസ്ബകിസ്താനിലത്തെിയ അദ്ദേഹത്തെ തലസ്ഥാനമായ താഷ്കന്‍റിലെ വിമാനത്താവളത്തില്‍ പ്രസിഡന്‍റ് ഇസ്ലാം കരീമോവ് സ്വീകരിച്ചു. ചൊവ്വാഴ്ച രാവിലെ താഷ്കന്‍റിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമക്ക് മുന്നില്‍ അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്ത്യയുടെ അഭിമാനപുത്രനാണെന്ന് സന്ദര്‍ശന ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്‍െറ ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യം എക്കാലത്തും പ്രശസ്തമാണെന്നും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന മുദ്രാവാക്യത്തിലൂടെ വിദേശത്തുനിന്നുള്ള ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി കുറക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും മോദി പറഞ്ഞു. ശാസ്ത്രിയുടെ ഓര്‍മകള്‍ നിലനിര്‍ത്തിയതിന് താഷ്കന്‍റ് നിവാസികള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യയുടെ വിലപ്പെട്ട സുഹൃത്തായി ഉസ്ബകിസ്താന്‍ നിലകൊള്ളുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മോദി വ്യക്തമാക്കി. സന്ദര്‍ശനത്തിന്‍െറ ഭാഗമായി താഷ്കന്‍റിലെ സാംസ്കാരിക നായകരുമായും ഹിന്ദി പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുമായും പ്രധാനമന്ത്രി സംവദിച്ചു. |
പൂവാലന്മാരെ നേരിടാം; ‘സഞ്ജന സ്റ്റൈലില്‍’ Posted: 07 Jul 2015 11:19 AM PDT Image: ![]() പിലിബിറ്റ് (യു.പി.): പൂവാലശല്യം മൂലം വട്ടംകറങ്ങുന്ന പെണ്‍കുട്ടികള്‍ക്കിതാ യു.പിയില്‍നിന്ന് ഒരു മോഡല്‍. പിലിബിറ്റ് ജില്ലയില്‍നിന്നുള്ള സഞ്ജന എന്ന 11ാം ക്ളാസുകാരിയാണ് നാട്ടിലെ സ്ഥിരം ശല്യക്കാരനായ അങ്കിത് എന്ന പൂവാലനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കൈകാര്യം ചെയ്തത്. അങ്കിതിനെ ഷൂ ഊരി കൈകാര്യം ചെയ്ത സഞ്ജന തന്‍െറ കാലുതൊട്ട് മാപ്പപേക്ഷിപ്പിക്കുകയും മേലാല്‍ ആവര്‍ത്തിക്കില്ളെന്ന് ഇയാളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്ത ശേഷമാണ് വിട്ടത്. ഇതെല്ലാം പൊലീസ് ഇന്‍സ്പെക്ടറുടെ മുന്നിലായിരുന്നു. പൂവാലനെ നേരിടുന്ന സഞ്ജന സ്റ്റൈല്‍ വിഡിയോ വൈറലായിരിക്കുകയാണ്. |
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ചതിന്‍െറ റെക്കോഡ് പദാല്‍ക്കക്ക് Posted: 07 Jul 2015 11:04 AM PDT Image: ![]() മോസ്കോ: ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ചെലവഴിച്ച റെക്കോഡ് ഇനി റഷ്യന്‍ ഗഗനചാരി ഗനഡി ഇവാനോവിച്ച് പദാല്‍ക്കക്ക്. ജൂലൈ ആദ്യ വാരം പൂര്‍ത്തിയാകുമ്പോള്‍ പദാല്‍ക്ക 804 ദിവസം പൂര്‍ത്തിയാക്കി. നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കമാന്‍ഡറായി പ്രവര്‍ത്തിക്കുന്ന 74 ദിവസം കൂടി അവിടെ പ്രവര്‍ത്തിക്കും. ഇതോടെ, ഇദ്ദേഹത്തിന്‍െറ ബഹിരാകാശ നാളുകള്‍ 878 (ഏകദേശം രണ്ടര വര്‍ഷം) ആകും. റഷ്യക്കാരനായ സെര്‍ജി ക്രികാലേവിന്‍െറ റെക്കോഡാണ് പദാല്‍ക്ക തിരുത്തിയത്. ക്രികാലേവ് 803 ദിവസവും 41 മിനിറ്റുമാണ് ബഹിരാകാശത്ത് കഴിഞ്ഞത്. റഷ്യയുടെ ബഹിരാകാശ നിലയമായ മിറിലും 57 കാരനായ പദാല്‍ക്ക പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനകം അഞ്ചു തവണ ബഹിരാകാശയാത്ര ചെയ്തു. |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിനകം Posted: 07 Jul 2015 10:30 AM PDT Image: ![]() ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിനകം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കും. ജൂലൈ 31നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. അടുത്തമാസം വീണ്ടും സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കാനും ധാരണയായി. ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിന്‍േറതാണ് തീരുമാനം. വാണിജ്യ ഖനനത്തിനും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. എന്നാല്‍, സാധാരണ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ളെന്നും വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ആറു സംസ്ഥാനങ്ങളില്‍ കേരളം, ഗോവ, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിഷയത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കാനുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ 2014 മാര്‍ച്ച് 10നാണ് കരടു വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. |
Posted: 07 Jul 2015 10:26 AM PDT Image: ![]() മുംബൈ: ബ്ളൂചിപ്പ് ഓഹരികളിലെ ലാഭമെടുക്കലിനത്തെുടര്‍ന്ന് നഷ്ടം നേരിട്ട സെന്‍സെക്സ് 37.07 പോയന്‍റ് നഷ്ടത്തില്‍ 28,171.69ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 11.35 പോയന്‍റ് ഇടിഞ്ഞ് 8510.80ത്തില്‍ ഇടപാടുകള്‍ തീര്‍ത്തു. 28,335.23 എന്ന നിലവരെ ഉയര്‍ന്ന ശേഷമാണ് സെന്‍സെക്സ് നഷ്ടത്തില്‍ ഇടപാടുകള്‍ തീര്‍ത്തത്. വേദാന്ത, എന്‍.ടി.പി.സി, ഹീറോ മോട്ടോകോര്‍പ്, ഹിന്‍ഡാല്‍കോ, ആര്‍.ഐ.എല്‍, ഒ.എന്‍.ജി.സി, സിപ്ള, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം കണ്ടപ്പോള്‍ കോള്‍ ഇന്ത്യ, എച്ച്.ഡി.എഫ്.സി, വിപ്രോ, എസ്.ബി.ഐ, സണ്‍ ഫാര്‍മ, ഡോക്ടര്‍ റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക് എന്നിവ നേട്ടം കണ്ടത്തെി. |
കരകയറി ദ്യോകോവിച്; ഷറപോവ സെമിയില്‍ Posted: 07 Jul 2015 03:41 AM PDT Image: ![]() Subtitle: പേസ്^ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍ ലണ്ടന്‍: രണ്ടുദിവസം നീണ്ട പോരാട്ടം. തടസ്സമാവാന്‍ ആദ്യം വെളിച്ചക്കുറവും പിന്നീട് മഴയുമത്തെി. എന്നാല്‍, നൊവാക് ദ്യോകോവിച് എന്ന ചാമ്പ്യനെ വീഴ്ത്താന്‍ ഇതൊന്നും മതിയായില്ല. വിംബ്ള്‍ഡണ്‍ പുരുഷ സിംഗ്ള്‍സില്‍ ദക്ഷിണാഫ്രിക്കക്കാരന്‍ കെവിന്‍ ആന്‍ഡേഴ്സനെ അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ വീഴ്ത്തി ദ്യോകോവിച് ക്വാര്‍ട്ടറിലേക്ക് ഒരുവിധം കയറിക്കൂടി. ആദ്യ രണ്ടു സെറ്റുകളില്‍ തോല്‍വി വഴങ്ങി പ്രതിരോധത്തിലായ ശേഷം ഉജ്ജ്വലമായ കായികശേഷിയും മനക്കരുത്തുമായി തിരിച്ചടിച്ച് ഒപ്പമത്തെിയാണ് ദ്യോകോവിച് കളിയിലേക്ക് തിരിച്ചുവന്നത്. തിങ്കളാഴ്ച രാത്രി സെറ്റ് ഒപ്പമത്തെിയപ്പോള്‍ (2^2) നിര്‍ത്തിവെച്ച കളി ചൊവ്വാഴ്ച പുനരാരംഭിച്ചപ്പോള്‍ ക്ഷീണം മറന്ന് ആന്‍ഡേഴ്സനും കളിച്ചുകയറി. എന്നാല്‍, സെര്‍ബ് ചാമ്പ്യന്‍െറ പരിചയസമ്പത്തിനു മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരം അടിയറവു പറഞ്ഞു. സ്കോര്‍ 6^7, 6^7, 6^1, 6^4, 7^5. അവസാന സെറ്റില്‍ ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു ദ്യോകോവിചിന്‍െറ ജയം. ‘കെവിന്‍െറ സെര്‍വുകള്‍ അതിശക്തമായിരുന്നു. വിംബ്ള്‍ഡണ്‍ കരിയറില്‍ എന്‍െറ ഏറ്റവും കഠിനമായ മത്സരമാണിത്. അഞ്ചാം സെറ്റില്‍ ഗംഭീര മത്സരമായിരുന്നു. പലപ്പോഴും എന്‍െറ റിട്ടേണുകള്‍പോലും വെറുതെയായി. തോറ്റ ശേഷം തിരിച്ചത്തെിയത് ഇനിയുള്ള മത്സരങ്ങളില്‍ എന്‍െറ ആത്മവിശ്വാസവും വര്‍ധിപ്പിക്കും’ -മത്സരശേഷം ദ്യോകോവിചിന്‍െറ വാക്കുകള്‍. പുരുഷ വിഭാഗത്തിലെ മറ്റു മത്സരങ്ങളില്‍ റോജര്‍ ഫെഡറര്‍, മൂന്നാം സീഡ് ആന്‍ഡി മറെ, റിച്ചാര്‍ഡ് ഗാസ്ക്വറ്റ്സ് എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു. സ്പാനിഷ് എതിരാളി റോബര്‍ട്ടോ ബോടിസ്റ്റയെ തോല്‍പിച്ചാണ് ഫെഡറര്‍ ക്വാര്‍ട്ടറിലത്തെിയത്. സ്കോര്‍ 6^2, 6^2, 6^3. മറെ ഇവാന്‍ കാര്‍ലോവിചിനെയും പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തി. സ്കോര്‍ 7^6, 6^4, 5^7, 6^4. |
വ്യാപം: അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തയാറെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ Posted: 07 Jul 2015 03:29 AM PDT Image: ![]() ന്യൂഡല്‍ഹി/ഭോപാല്‍: വ്യാപം കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ അപേക്ഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍. കേസ് സി.ബി.ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പി െല്ലന്ന് അറിയിച്ച് മധ്യപ്രദേശ് ഹൈകോടതിക്ക് കത്ത് അയക്കുമെന്നും ചൗഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യത്തില്‍ ഭരണാധികാരി സംശയത്തിന് മുകളിലായിരിക്കണം. ജനങ്ങളുടെ മനസ്സില്‍ സംശയങ്ങളുണ്ട്. സത്യം അറിയണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. കേസ് അന്വേഷിക്കാന്‍ സി.ബി.ഐയെ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ഹൈകോടതിയില്‍ സമര്‍പ്പിക്കും. ഇക്കാര്യം ഇപ്പോള്‍ വിദേശ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിട്ടി െല്ലന്നും ചൗഹാന്‍ വ്യക്തമാക്കി വൈകാരികമായ മനസ്സുള്ളയാളാണ് താന്‍. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ മരണവാര്‍ത്തകളും വളരെ നിര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കുംഭകോണം കോണ്‍ഗ്രസിന് പ്രശ്നമല്ല. എന്നെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത് ^ചൗഹാന്‍ ചൂണ്ടിക്കാട്ടി. ദിവസംതോറും കൂടുതല്‍ വഷളാവുകയാണ് വ്യാപം അഴിമതിക്കേസ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ സമയത്താണ് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളില്‍ വ്യാഴാഴ്ച സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് അടക്കമുള്ളവരാണ് ഹരജിക്കാര്‍. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വ്യാഴാഴ്ച വാദം കേള്‍ക്കുമെന്ന് അറിയിച്ചത്. കോടതി ആവശ്യപ്പെട്ടാല്‍ മാത്രമെ കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കൂ എന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment