നാലു വര്‍ഷങ്ങള്‍ക്കു ശേഷം അമിത് മിശ്ര ടെസ്റ്റ് ടീമില്‍ Madhyamam News Feeds | ![]() |
- നാലു വര്‍ഷങ്ങള്‍ക്കു ശേഷം അമിത് മിശ്ര ടെസ്റ്റ് ടീമില്‍
- മാവൂര്‍ സ്കൂള്‍ ഗ്രൗണ്ട് നിര്‍മാണത്തിലെ അഴിമതി: ആരോപണങ്ങള്‍ ശരിവെച്ച് സി.പി.എം കമീഷന്‍ റിപ്പോര്‍ട്ട്
- യു.എ.ഇയില്‍ ഇന്ധനവില നിയന്ത്രണം നീക്കി
- പാര്‍ലമെന്‍റ് കാന്‍റീനിലെ സബ്സിഡി നിര്‍ത്തുന്നു
- സലാല ടൂറിസം ഫെസ്റ്റിവലിന് ഇന്ന് കൊടിയുയരും
- ശ്രീലങ്കന്‍ പര്യടനം: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
- അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി സല്‍മാന്‍ രാജാവിനെ കണ്ടു
- ന്യൂനപക്ഷ പ്രീണനം എന്ന സമസ്യ
- ഓണവിപണിയില്‍ ഇടപെടാന്‍ 100 കോടി
- ഇടതുപക്ഷത്തിന്‍െറ ഹിന്ദുത്വ ആകുലതകള്‍
- കാഴ്ചയില്ലാത്ത മലയാളി അധ്യാപികക്ക് മതത്തിന്‍െറ പേരില്‍ വീടു നിഷേധിച്ചു
- നാട്ടുപച്ചയിലലിഞ്ഞ് പ്രവാസി സംഗമം
- പി.എഫ് പദ്ധതിയില്‍ പ്രവാസികള്‍ക്കും അംഗമാകാം
- ഗ്രീസ് രക്ഷാപദ്ധതി വീണ്ടും പാര്‍ലമെന്‍റില്‍
- കാലാവസ്ഥാ വ്യതിയാനം: നിര്‍ദേശങ്ങള്‍ അംഗീകരിപ്പിക്കും ^ഒബാമ
- മെഡിക്കല്‍ പ്രവേശപരീക്ഷ: ഹിജാബിനും തലപ്പാവിനും വിലക്കില്ലെന്ന് സി.ബി.എസ്.ഇ
- പാറ്റ വളരെ സിംപ്ലാണ്, പാവമാണ്
- തുര്‍ക്കിയില്‍ ട്വിറ്ററിന് വിലക്ക്
- ഇന്ത്യയെ ഭരിച്ചുമുടിച്ചതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് തരൂര്‍
- അണ്ടര്‍ 17 ലോകകപ്പ്: ഒരുക്കങ്ങള്‍ക്ക് കിക്കോഫ്
- ഹെവിവെയ്റ്റ് കിരീടവുമായി സന്‍ഗ്രാം സിങ് എത്തി
- എ ടെസ്റ്റ്:ഇന്ത്യ ദേഭപ്പെട്ട തുടക്കം
- യുനൈറ്റഡിനും ബാഴ്സക്കും ജയം
- ഋഷിരാജ് സിങ്ങിന് ഷോകോസ്
- കളമശേരി ഭൂമി തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു; സലിംരാജ് പ്രതിയല്ല
നാലു വര്‍ഷങ്ങള്‍ക്കു ശേഷം അമിത് മിശ്ര ടെസ്റ്റ് ടീമില്‍ Posted: 22 Jul 2015 11:45 PM PDT Image: ![]() ന്യൂഡല്‍ഹി: ആഗസ്റ്റ് 12ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന പതിനഞ്ചംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ സന്ദീപ് പാട്ടീല്‍ പ്രഖ്യാപിച്ചത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം അമിത് മിശ്ര ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വന്നു. മലയാളി താരം സഞ്ജു.വി. സാംസണ്‍ ടെസ്റ്റ് ജഴ്‌സിയില്‍ അരങ്ങേറാന്‍ ഇനിയും കാത്തിരിക്കണം. രവി ശാസ്ത്രിയെ ടീം ഡയറക്ടറായി നിലനിര്‍ത്തി. മുരളി വിജയ്, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവര്‍ ആദ്യ ആറ് ബാറ്റിങ് പൊസിഷനുകള്‍ കൈയടക്കി.ബംഗ്‌ളാദേശിനെതിരായ പരമ്പര ഡെങ്കിപ്പനി കാരണം നഷ്ടമായ ലോകേഷ് രാഹുല്‍ ഏഴാം ബാറ്റ്‌സ്മാനായി മടങ്ങിവന്നു. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയും പേസര്‍മാരുടെ റോളില്‍ ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. പനിയില്‍നിന്ന് മുക്തനായ വരുണ്‍ ആരോണും ടീമിലെത്തി. ആര്‍. അശ്വിന്‍, ഹര്‍ഭജന്‍ സിങ്ങ് എന്നിവര്‍ക്കു പുറമേ മൂന്നാം സ്പിന്നറായാണ് വെറ്ററന്‍ ലെഗ്സ്പിന്നര്‍ അമിത് മിശ്രയെ ഉള്‍പ്പെടുത്തിയത്. ഇതോടെ അക്ഷര്‍ പട്ടേല്‍ പുറത്തായി. ടീം വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മുരളി വിജയ്, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ഹര്‍ഭജന്‍ സിങ്ങ്, അശ്വിന്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ഇഷാന്ത്, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര
|
Posted: 22 Jul 2015 11:19 PM PDT കോഴിക്കോട്: മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ശരിവെച്ച് സി.പി.എം അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്. പാര്‍ട്ടി കുന്ദമംഗലം ഏരിയാ കമ്മിറ്റി നിയോഗിച്ച രണ്ടംഗസമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗം ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടിയോട് ആലോചിക്കാതെ ഏരിയാ കമ്മിറ്റി അംഗം എം. ധര്‍മജന്‍ സ്കൂള്‍ ഗ്രൗണ്ട് നിര്‍മാണ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത നടപടി തെറ്റാണെന്ന് വിലയിരുത്തിയ യോഗം ഇക്കാര്യം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കേ കടുത്ത അച്ചടക്കനടപടി ഒഴിവാക്കുകയായിരുന്നു. |
യു.എ.ഇയില്‍ ഇന്ധനവില നിയന്ത്രണം നീക്കി Posted: 22 Jul 2015 09:01 PM PDT Image: ![]() അബൂദബി: യു.എ.ഇയില്‍ ഇന്ധനവില നിയന്ത്രണം ആഗസ്റ്റ് ഒന്നു മുതല്‍ ഇല്ലാതാകുമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഡീസലിന്‍െറയും പെട്രോളിന്‍െറയും വില ആഗോളനിരക്കിന് അനുസരിച്ച് നിശ്ചയിക്കുന്ന പുതിയ നയമായിരിക്കും ഇനി രാജ്യത്ത് പ്രാബല്യത്തിലുണ്ടാവുക. ഇതുവരെ സര്‍ക്കാര്‍ സബ്സിഡി നല്‍കിയായിരുന്നു രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ പിടിച്ചുനിര്‍ത്തിയിരുന്നത്. ദേശീയ സമ്പദ്ഘടനക്ക് പിന്തുണ നല്‍കാനും ഇന്ധന ഉപയോഗം കുറക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ദേശീയ വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്റൂയ് അറിയിച്ചു. പുതിയ നയത്തിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും ആഗോള വില വിലയിരുത്തുന്നതിന് ഇന്ധന വില നിര്‍ണയ സമിതി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു. ഊര്‍ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയില്‍ ധന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ സി.ഇ.ഒ, എമിറേറ്റ്സ് നാഷണല്‍ ഓയല്‍ കമ്പനി (ഇനോക്) സി.ഇ.ഒ എന്നിവര്‍ അംഗങ്ങളായിരിക്കും. എല്ലാ മാസവും ഈ സമിതി യോഗം ചേര്‍ന്ന് വില പുതുക്കി നിശ്ചയിക്കും. എല്ലാ മാസവും 28ാം തീയതി അടുത്തമാസത്തെ വില പ്രഖ്യാപിക്കും. ആഗോള ശരാശരി വിലയും വിതരണ കമ്പനികളുടെ പ്രവര്‍ത്തന ചെലവും അടിസ്ഥാനമാക്കിയുള്ള ആഗസ്റ്റിലെ ഇന്ധന വില അടുത്ത ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സമ്പ്രദായം വരുന്നതോടെ ഡീസലിന്‍െറ വില എല്ലാ എമിറേറ്റിലും ഒന്നായിരിക്കും. നിലവിലെ അന്താരാഷ്ട്ര വില പരിഗണിക്കുമ്പോള്‍ ഡീസല്‍ വില കുറയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത് വ്യവസായം, ഷിപ്പിങ്, ചരക്ക് കടത്ത് തുടങ്ങിയ നിരവധി സുപ്രധാന മേഖലകളുടെ പ്രവര്‍ത്തന ചെലവ് കുറക്കുകയും അതുവഴി സമ്പദ്ഘടനക്ക് ഉത്തേജനമാവുകയും ചെയ്യും. യു.എ.ഇയിലെ ശരാശരി വരുമാനത്തില്‍ പെട്രോള്‍ വില മൂന്ന്-നാലു ശതമാനമാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തികളുടെ ജീവിതച്ചെലവില്‍ പുതിയ തീരുമാനം കാര്യമായ പ്രത്യാഘാതം ഉണ്ടാക്കില്ല. അതേസമയം രാജ്യത്തിന്‍െറ നിക്ഷേപക അന്തരീക്ഷത്തില്‍ ഗുണപരമായ മാറ്റത്തിന് ഇതു വഴിവെക്കും. സാമ്പത്തിക മത്സരക്ഷമത വര്‍ധിക്കുകയും സര്‍ക്കാരിന്‍െറ നേരിട്ടുള്ള ഇടപെടലില്ലാത്ത സ്വതന്ത്ര വിപണി സമ്പ്രദായ നയത്തിന് പിന്തുണയാവുകയും ചെയ്യും. ഇതോടെ കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാനാകും. ആഴത്തില്‍ പഠനം നടത്തിയ ശേഷമാണ് ഈ സുപ്രധാന തീരുമാനമെടുത്തതെന്ന് സുഹൈല്‍ അല്‍ മസ്റൂയ് പറഞ്ഞു. പുതിയ തീരുമാനം രാജ്യത്തിന്‍െറ സമ്പദ്ഘടനയിലും സാമൂഹിക, പരിസ്ഥിതിക മേഖലയിലുമുണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഗൗരവമായി പഠിച്ചു. വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനും സമ്പദ്ഘടന ശക്തിപ്പെടുത്താനും മത്സരക്ഷമത വര്‍ധിപ്പിക്കാനുമുള്ള യു.എ.ഇ സര്‍ക്കാരിന്‍െറ തന്ത്രപരമായ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. സര്‍ക്കാര്‍ സബ്സിഡിയെ ആശ്രയിക്കാത്ത ശക്തമായ സമ്പദ്ഘടനക്ക് ഇത്തരം നടപടികള്‍ ആവശ്യമാണ്. ശക്തമായ സാമ്പത്തിക സമ്പ്രദായങ്ങള്‍ നടപ്പാക്കുന്ന രാജ്യങ്ങള്‍ക്കൊപ്പമായിരിക്കും ഇനി യു.എ.ഇയുടെ സ്ഥാനം. അന്താരാഷ്ട്ര സൂചികകളില്‍ സ്ഥാനം പിടിക്കുന്നതോടെ രാജ്യത്തിന്‍െറ മത്സരക്ഷമത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. വില നിയന്ത്രണം നീക്കുന്നതോടെ ഇന്ധന ഉപയോഗം കുറയുകയും അതുവഴി പ്രകൃതി വിഭവങ്ങള്‍ വരും തലമുറക്കായി സംരക്ഷിക്കാന്‍ സാധിക്കുകയും ചെയ്യും. ഇന്ധന ക്ഷമത കൂടിയ, ഇലക്ട്രിക്, സങ്കര കാറുകളിലേക്ക് ജനം മാറും. ജനം പൊതു ഗതാഗതത്തെ കൂടുതല്‍ ആശ്രയിക്കും. യു.എ.ഇയിലെ ആകെ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളില്‍ 22 ശതമാനവും ഗതാഗത മേഖലയില്‍ നിന്നാണ്.2013ല്‍ 44.6 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്സൈഡാണ് വാഹനങ്ങള്‍ പുറന്തള്ളിയത്. ഏതെങ്കിലും ഒരു ആഗോള വിലയെ അടിസ്ഥാനമാക്കിയായിരിക്കില്ല വില നിര്‍ണയിക്കുകയെന്ന് ഊര്‍ജ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മതാര്‍ അല്‍ നയാദി വ്യക്തമാക്കി.അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഉപഭോക്തൃ അവകാശം കൂടി സംരക്ഷിച്ച് സമതുലിതമായിട്ടായിരിക്കും വില നിശ്ചയിക്കുക. വിതരണ കമ്പനികള്‍ക്ക് മാന്യമായ ലാഭമുണ്ടാക്കാന്‍ അവസരമുണ്ടാക്കും. പ്രീമിയം സേവനങ്ങളിലൂടെ അവരുടെ നഷ്ടം പരിമിതപ്പെടുത്തും. ചെലവ് ചുരുക്കാനും പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു. |
പാര്‍ലമെന്‍റ് കാന്‍റീനിലെ സബ്സിഡി നിര്‍ത്തുന്നു Posted: 22 Jul 2015 08:40 PM PDT Image: ![]() ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് കാന്‍റീനില്‍ ഭക്ഷണത്തിന് നല്‍കിവരുന്ന വന്‍ സബ്സിഡി നിര്‍ത്തലാക്കിയേക്കും. കോണ്‍ഗ്രസിനും ബി.ജെ.പിക്കും സബ്സിഡി നിര്‍ത്തലാക്കുന്നതിനോട് യോജിപ്പാണുള്ളത്. 20ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇത് ചര്‍ച്ചയായത്. ഇതുസംബന്ധിച്ച് തീരുമാനത്തിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സബ്സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്‍റ് കോംപ്ളക്സിലെ ഫുഡ് മാനേജ്മെന്‍റ് കമ്മിറ്റി യോഗം തീരുമാനമെടുക്കും. എ.പി ജിതേന്ദര്‍ റെഡ്ഢി അധ്യക്ഷനായ കമ്മിറ്റിയില്‍ ലോക്സഭയില്‍ നിന്ന് 10 പേരും രാജ്യസഭയില്‍ നിന്ന് അഞ്ചുപേരുമാണുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സബ്സിഡിയിനത്തില്‍ അറുപതിലേറെ കോടി രൂപയാണ് സര്‍ക്കാറിന് ചെലവഴിക്കേണ്ടിവന്നിട്ടുള്ളത്. |
സലാല ടൂറിസം ഫെസ്റ്റിവലിന് ഇന്ന് കൊടിയുയരും Posted: 22 Jul 2015 08:35 PM PDT Image: ![]() മസ്കത്ത്: സലാലയുടെ മഴക്കാല ഉത്സവമായ സലാല ടൂറിസം ഫെസ്റ്റിവലിന് വ്യാഴാഴ്ച കൊടിയുയരും. വിവിധ കലാസാംസ്കാരിക വിനോദപരിപാടികള്‍ സമന്വയിപ്പിക്കുന്ന ഫെസ്റ്റിവല്‍ ആഗസ്റ്റ് 31ന് സമാപിക്കും. 40ദിവസം നീളുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനച്ചടങ്ങ് വര്‍ണശബളമായിരിക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സാംസ്കാരിക, പൈതൃക പ്രദര്‍ശനങ്ങളും കായിക, വിനോദ ഇനങ്ങളും ഉത്സവത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. മേഖലയിലെ ഏറ്റവും വലിയ ഉത്സവമാണ് സലാല ടൂറിസം ഫെസ്റ്റിവല്‍. പരമ്പരാഗത കരകൗശല ഉല്‍പന്നങ്ങള്‍, കല, ഗെയിമുകള്‍, ഭക്ഷ്യവിഭവങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുമായി പരമ്പരാഗത വില്ളേജ് ഫെസ്റ്റിവലിന്‍െറ ആകര്‍ഷകമാവും. ഉത്സവത്തിന്‍െറ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ നിരവധി പ്രദര്‍ശനങ്ങളും ഒരുക്കുന്നുണ്ട്. സാംസ്കാരിക, വാര്‍ത്താവിനിമയ, സങ്കേതിക പ്രദര്‍ശനങ്ങളും ആരംഭിക്കുന്നുണ്ട്. സലാല മുനിസിപ്പാലിറ്റി റിക്രിയേഷന്‍ സെന്‍ററില്‍ ഈമാസം 28 മുതല്‍ ചരിത്രരേഖകളുടെ പ്രദര്‍ശനം ആരംഭിക്കും. അടുത്തമാസം രണ്ട് വരെ പ്രദര്‍ശനം തുടരും. ദോഫാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ശൈഖ് സാലിം ബിന്‍ ഉഫൈത്ത് അല്‍ ഷന്‍ഫരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഒമാന്‍െറ ഏറെ വിലപ്പെട്ട ചരിത്രരേഖകള്‍, ചരിത്രപ്രാധാന്യമുള്ള കയൈഴുത്ത് പ്രതികള്‍, പഴയകാല നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും ശേഖരങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനത്തെും. ഒമാനും വിവിധ രാജ്യങ്ങളും തമ്മില്‍ പുരാതന കാലം മുതല്‍ നടത്തിയ വ്യാപാര കരാറുകളുടെയും ഉടമ്പടികളുടെയും രേഖകള്‍ എന്നിവയും പ്രദര്‍ശനത്തിനത്തെും. ഫെസ്റ്റിവല്‍ കാലത്താണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ സലാലയിലത്തെുന്നത്. അറേബ്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ വേനല്‍ച്ചൂടില്‍ കത്തിയെരിയുമ്പോള്‍ ദൈവത്തിന്‍െറ വരദാനം പോലെ സലാലയില്‍ അനുഭവപ്പെടുന്ന മഴക്കാലാവസ്ഥ കാണാന്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് ദിവസവും എത്തുക. സ്വദേശത്തുനിന്നും ജി.സി.സി രാജ്യങ്ങളില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരത്തെുന്നത്. ഇവരെ സ്വീകരിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ദോഫാര്‍ മുനിസിപ്പാലിറ്റി നിരവധി സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. അപകടം പതിയിരിക്കുന്ന മസ്കത്ത്, സലാല റൂട്ടില്‍ അധികൃതര്‍ റോന്ത് ചുറ്റല്‍ ശക്തപ്പെടുത്തിയിട്ടുണ്ട്. സലാല സന്ദര്‍ശിക്കുന്നവരുടെ പേരുവിവരങ്ങളും അധികൃതര്‍ ശേഖരിക്കുന്നുണ്ട്. പെരുന്നാള്‍ അവധിക്കാലത്ത് തന്നെ സലാലയിലേക്ക് സന്ദര്‍ശകപ്രവാഹം ആരംഭിച്ചിരുന്നു. കഴിഞ്ഞമാസം തന്നെ മഴ ആരംഭിച്ചതിനാല്‍ ഏറ്റവും സുഖകരമായ കാലാവസ്ഥയാണ് സലാലയില്‍ അനുഭവപ്പെടുന്നത്. മഴക്കാലാവസ്ഥ അനുഭവിക്കാന്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് സലാലയിലേക്ക് പ്രവഹിച്ചത്. സലാലയിലെ മഴയും പ്രകൃതിഭംഗിയും ആസ്വദിക്കാനാണ് ജനങ്ങള്‍ എത്തുന്നത്. സലാലയിലെ അരുവികളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും സന്ദര്‍ശകര്‍ക്ക് ഹരം പകരും. ഈ സുഖകരമായ കാലാവസ്ഥ അനുഭവിക്കാനത്തെുന്നവര്‍ക്ക് കൂടുതല്‍ ഹരം പകരാനാണ് ടൂറിസം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. |
ശ്രീലങ്കന്‍ പര്യടനം: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും Posted: 22 Jul 2015 08:30 PM PDT Image: ![]() Subtitle: സഞ്ജു സാംസണെ പരിഗണിക്കാന്‍ സാധ്യത ന്യൂഡല്‍ഹി: ആഗസ്റ്റ് 12ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. മൂന്നാം സ്പിന്നറെക്കുറിച്ചായിരിക്കും സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി കൂടുതല്‍ ചര്‍ച്ച നടത്തുക. കൂടാതെ 15 അംഗ ടീമിനെയാണോ 16 അംഗ ടീമിനെയാണോ പ്രഖ്യാപിക്കുന്നത് എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. 16 അംഗ ടീം ആണെങ്കില്‍ അധിക വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റോളിലേക്ക് പരിഗണിക്കപ്പെടുക മലയാളി താരം സഞ്ജു വി. സാംസണോ, നമന്‍ ഓജയോ ആയിരിക്കും. 13 സ്ഥാനങ്ങള്‍ വരെ ഇതിനകം ഏതാണ്ട് ഉറപ്പായ തെരഞ്ഞെടുപ്പായിരിക്കും. മുരളി വിജയ്, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവര്‍ ആദ്യ ആറ് ബാറ്റിങ് പൊസിഷനുകള്‍ കൈയടക്കുമെന്നത് തീര്‍ച്ചയാണ്. ബംഗ്ളാദേശിനെതിരായ പരമ്പര ഡെങ്കിപ്പനി കാരണം നഷ്ടമായ ലോകേഷ് രാഹുലിന് ഏഴാം ബാറ്റ്സ്മാനായി മടങ്ങിവരാനും വഴിതെളിയും. വിക്കറ്റ് കീപ്പര്‍ക്കുള്ള നറുക്കെടുപ്പില്‍ ഉറപ്പായ പേര് വൃദ്ധിമാന്‍ സാഹയുടേതാണ്. പേസര്‍മാരുടെ റോളില്‍ ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരിഗണിക്കപ്പെടും. പനിയില്‍നിന്ന് മുക്തനായാല്‍ വരുണ്‍ ആരോണിനും അവസരമൊരുങ്ങും. സ്പിന്‍ ഡിപ്പാര്‍ട്മെന്‍റില്‍ ആര്‍. അശ്വിനും ഹര്‍ഭജന്‍ സിങ്ങും സ്ഥാനം നിലനിര്‍ത്താനുള്ള എല്ലാ സാധ്യതയുമുള്ളപ്പോള്‍ മൂന്നാം സ്പിന്നര്‍ ആരാകുമെന്നതാണ് ചോദ്യം. ലെഫ്റ്റ് ആം സ്പിന്നറായ അക്ഷര്‍ പട്ടേലിനെയാണോ വെറ്ററന്‍ ലെഗ്സ്പിന്നര്‍ അമിത് മിശ്രയെയാണോ സെലക്ടര്‍മാര്‍ വിശ്വസിക്കുക എന്നതാകും ശ്രദ്ധനേടുന്ന തെരഞ്ഞെടുപ്പ്. |
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി സല്‍മാന്‍ രാജാവിനെ കണ്ടു Posted: 22 Jul 2015 08:10 PM PDT Image: ![]() ജിദ്ദ: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ സന്ദര്‍ശിച്ചു. ബുധനാഴ്ച സൗദിയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ആഷ്ടണ്‍ കാര്‍ട്ടറെയും സംഘത്തെയും സല്‍മാന്‍ രാജാവ് ജിദ്ദ അസ്സലാം കൊട്ടാരത്തില്‍ സ്വീകരിച്ചു. തുടര്‍ന്നു നടന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളും മേഖലയിലെ സുരക്ഷ സാഹചര്യവും ചര്‍ച്ച ചെയ്തതായി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി റപ്പോര്‍ട്ട് ചെയ്തു. ഇറാനുമായി ആറ് വന്‍ രാഷ്ട്രങ്ങള്‍ ആണവകരാര്‍ ധാരണയിലത്തെിയ സാഹചര്യത്തില്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെയും മേഖലയിലെ അറബ് രാജ്യങ്ങളുടെയും അസ്വസ്ഥത അവസാനിപ്പിക്കാനും അമേരിക്കന്‍ നിലപാട് വിശദീകരിക്കാനുമാണ് പ്രതിരോധസെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍െറ ദൗത്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍, ജോര്‍ഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പര്യടനം നടത്തിയ ശേഷമാണ് അമേരിക്കന്‍ സംഘം സൗദയിലത്തെിയത്. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, മാധ്യമ മന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അത്തുറൈഫി, വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍, സ്റ്റേറ്റ് മന്ത്രി ഡോ. മുസാഇദ് അല്‍ഐബാന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. അമേരിക്കന്‍ പക്ഷത്തുനിന്ന് സൈനിക അസിസ്റ്റന്‍റ് റൊണാള്‍ഡ് ലൂയിസ്, മധ്യപൗരസ്ത്യ ദേശത്തിന്‍െറ പ്രതിരോധ സഹമന്ത്രി ആന്‍ഡ്രൂ എക്സോം എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. |
Posted: 22 Jul 2015 07:13 PM PDT Image: ![]() ഭരണഘടനയില്‍ ന്യൂനപക്ഷാവകാശങ്ങളെ നിര്‍ണയിച്ചപ്പോളുയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് ഡോ. അംബേദ്കര്‍ മറുപടി പറഞ്ഞത് ന്യൂനപക്ഷം സ്ഥായിയായൊരു ജൈവ പ്രതിഭാസമൊന്നുമല്ളെന്ന് ധ്വനിപ്പിച്ചുകൊണ്ടാണ്. ‘ന്യൂനപക്ഷത്തിനെതിരെ വിവേചനം കാണിക്കുന്ന സമ്പ്രദായം ഉപേക്ഷിക്കുന്ന നിമിഷം മുതല്‍ ന്യൂനപക്ഷത്തിന് നിലനില്‍ക്കാന്‍ ഒരു കാരണവും ഉണ്ടായിരിക്കില്ല. ന്യൂനപക്ഷം അതോടെ ഇല്ലാതാകും. ‘ന്യൂനപക്ഷാസ്തിത്വത്തിന്‍െറ ന്യായാന്യായതകളെ സമകാലിക ലോകത്തെ ഉദാഹരിച്ച് അംബേദ്കര്‍ വിലയിരുത്തിയപ്പോള്‍ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളിയിലെ വിവരസ്ഥരായ വിമര്‍ശകര്‍ അതംഗീകരിച്ചു. പിന്നാക്കം, ന്യൂനപക്ഷം എന്നതൊക്കെ ആപേക്ഷിക യാഥാര്‍ഥ്യങ്ങളാണെന്നും കുറ്റമറ്റ സാമൂഹിക നീതിയും വിവേചന രാഹിത്യവും പുലരുന്നതോടെ ഇത്തരം പരിഗണനകള്‍ ഇല്ലാതാവുമെന്നും ഭരണഘടനാ ശില്‍പികള്‍ സമാധാനിച്ചു. പിന്നാക്ക ക്ഷേമം ഉറപ്പുവരുത്താന്‍ കമീഷനുകളുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിഭാവനം ചെയ്യപ്പെട്ടത് അതിന്‍െറ അടിസ്ഥാനത്തിലാണ്. എന്നാല്‍, അധികാരത്തിലേറിയവര്‍ അറിഞ്ഞുകൊണ്ടോ അറിയാതെയോ വളരെ വേഗത്തില്‍ അതിന്‍െറ അന്തകരായി. ഭരണഘടനയുടെ വാഗ്ദാനം, സാമൂഹിക നീതിക്കായുള്ള അനുശാസനം ലംഘിക്കപ്പെട്ടത് ഭരണഘടനാ ലംഘനമായോ പിന്നാക്ക വിഭാഗത്തിനുള്ള നീതി നിഷേധമായോ നിയമ നിര്‍മാണ സഭകളോ രാഷ്ട്രീയമീമാംസകരോ വിശകലന വിദഗ്ധരോ എവിടെയും കണ്ടില്ല. പാവം പിടിച്ച പിന്നാക്കക്കാരുടെ ഒറ്റപ്പെട്ട ശബ്ദമൊഴിച്ചാല്‍ ആരെയും അത് അലോസരപ്പെടുത്തിയതുമില്ല. 1955ലാണ് ആദ്യത്തെ പിന്നാക്ക സമുദായ കമീഷന്‍- കാക്കാ കലേക്കര്‍ കമീഷന്‍- നിയോഗിക്കപ്പെട്ടത്. അധികം താമസിയാതെ തന്നെ സാങ്കേതിക തടസ്സവാദങ്ങള്‍ ചൂണ്ടിക്കാട്ടി കമീഷന്‍െറ പ്രവര്‍ത്തനങ്ങളെ ചുരുട്ടിക്കെട്ടി. തടസ്സങ്ങള്‍ നീക്കം ചെയ്ത് കമീഷനെ പ്രവര്‍ത്തനക്ഷമമാക്കണമെന്നോ ഭരണഘടന അനുശാസിക്കുന്ന വിധം മറ്റൊരു കമീഷനെ പകരം നിയോഗിക്കണമെന്നോ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനോ ഭരണകക്ഷിയായ കോണ്‍ഗ്രസിനോ തോന്നിയില്ല. സവര്‍ണ പ്രീണനമെന്നോ ഭൂരിപക്ഷ പ്രീണനമെന്നോ ആരും അന്നതിനെ പേരിട്ട് വിളിച്ചില്ല. വിവിധ പിന്നാക്ക വിഭാഗങ്ങളുടെ ഏറെക്കാലത്തെ മുറവിളികള്‍ക്ക് ശേഷമാണ് 1978ല്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി മണ്ഡല്‍ കമീഷനെ നിയോഗിച്ചത്. 1980 ഡിസംബര്‍ 31ന് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപ്പോഴേക്കും ‘ന്യൂനപക്ഷ പ്രീണനം’ എന്നൊരു ആക്ഷേപ പ്രയോഗം മാധ്യമങ്ങളിലും മറ്റും കരുപ്പിടിപ്പിക്കപ്പെടുന്നുണ്ടായിരുന്നു. കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്ത് ഇന്ദിരാഗാന്ധിയായിരുന്നു. കോണ്‍ഗ്രസിന്‍െറ കാപട്യം (സാമര്‍ഥ്യം എന്നാണ് അതിന്‍െറ വിളിപ്പേര്) ഏറെ മുഴച്ച് കണ്ടത് ഈ സന്ദര്‍ഭത്തിലാണ്. റിപ്പോര്‍ട്ട് പരിഗണനക്കെടുത്താല്‍ സവര്‍ണ സമൂഹം ഒന്നടങ്കം എതിരാവുമെന്നറിയാമായിരുന്ന ഗാന്ധി അത് ഭദ്രമായി അടച്ചുവെച്ചു. സവര്‍ണ പ്രീണനമെന്ന് ആ നടപടിയെയും ആരും വിളിച്ചാക്ഷേപിച്ചില്ല. പത്തുവര്‍ഷങ്ങള്‍ക്കുശേഷം അന്നത്തെ പ്രധാനമന്ത്രി വി.പി. സിങ്ങാണ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തി ചരിത്രം സൃഷ്ടിച്ചത്. ആഗസ്റ്റ് 7ന് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ നടത്തിയ പ്രഖ്യാപനം വലിയ വിവാദ കൊടുങ്കാറ്റായി മാറി. പ്രീണനം എന്നത് അപ്പോഴേക്കും ക്ളീഷേയായി മാധ്യമങ്ങളില്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. വിശ്വനാഥ് പ്രതാപ്സിങ് എന്ന പ്രധാനമന്ത്രിയെ വി.പി. സിങ് സാഹിബ് എന്ന് പലരും പരിഹസിച്ചു. അദ്ദേഹത്തിന്‍െറ പാര്‍ട്ടിക്കാരനായ യു.പി മുഖ്യമന്ത്രി മുലായംസിങ് യാദവിനെ മൗലവിസിങ് യാദവെന്ന് വിളിച്ച് പലരും കളിയാക്കാന്‍ തുടങ്ങി. പത്രമാധ്യമങ്ങളിലെ (ചാനലുകള്‍ അന്ന് പരക്കെ പ്രചാരപ്പെട്ടിരുന്നില്ല) വിശകലന വിദഗ്ധര്‍ ‘വോട്ടുബാങ്ക് രാഷ്ട്രീയ’ത്തെക്കുറിച്ചും വാചാലരായി. മണ്ഡല്‍ വിരുദ്ധ വാദകോലാഹലങ്ങള്‍, പക്ഷേ സവര്‍ണ പ്രീണനമെന്നോ മുന്നാക്ക പ്രീണനമെന്നോ ഒരിടത്തും വിളിക്കപ്പെട്ടില്ല. ന്യൂനപക്ഷ പ്രീണനമെന്ന കൂട്ടാക്ഷേപത്തിന്‍െറ ചങ്ക് പൊട്ടിക്കുന്നതായിരുന്നു ബി.പി. മണ്ഡല്‍ കമീഷന്‍െറ കണ്ടത്തെലുകള്‍. ജനസംഖ്യയില്‍ 52 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് രാജ്യത്തെ ഫസ്റ്റ്ക്ളാസ് ഉദ്യോഗങ്ങളില്‍ 4 ശതമാനത്തിന്‍െറ പ്രാതിനിധ്യമേയുള്ളൂവെന്നും മൊത്തം സര്‍ക്കാറുദ്യോഗങ്ങളില്‍ പിന്നാക്ക പ്രാതിനിധ്യം 12 ശതമാനം മാത്രമാണെന്നും 17 ശതമാനം വരുന്ന മുന്നാക്ക സമുദായങ്ങള്‍ക്കാണ് ഉദ്യോഗങ്ങളില്‍ 85 ശതമാനം പ്രാതിനിധ്യമെന്നും റിപ്പോര്‍ട്ട് തുറന്നുകാട്ടി. മുസ്ലിം പ്രാതിനിധ്യം കേന്ദ്രസര്‍വീസില്‍ രണ്ട് ശതമാനത്തില്‍ താഴെയാണെന്നും കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രാതിനിധ്യം വട്ടപ്പൂജ്യമാണെന്നും ഗ്രാമീണ മുസ് ലിംകളില്‍ 60 ശതമാനം ഭൂമിയില്ലാത്തവരാണെന്നും പട്ടികജാതി^പട്ടികവര്‍ഗവും മുസ് ലിംകളും തുല്യ അവഗണനയാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മണ്ഡല്‍ റിപ്പോര്‍ട്ടിന്‍െറ ആധികാരികതയെ ആരും അന്ന് ചോദ്യം ചെയ്തില്ല. അത്രകണ്ട് കുറ്റമറ്റ രീതിയിലായിരുന്നു കമീഷന്‍െറ പഠനങ്ങള്‍. എന്നിട്ടും വിചിത്രമെന്ന് പറയട്ടെ, ന്യൂനപക്ഷ പ്രീണനമെന്ന ക്ളീഷേ മാത്രം ഒരനുഷ്ഠാന കര്‍മത്തിലെ മന്ത്രം പോലെ അന്തരീക്ഷത്തില്‍ തങ്ങിനിന്നു. ‘മുസ് ലിം വോട്ടുബാങ്കി’നുമുണ്ട് ഇങ്ങനെയൊരു പ്രയോഗ സൗഭാഗ്യം. രാജ്യത്തെ 14 ശതമാനത്തോളം വരുന്ന മുസ് ലിം ജനസംഖ്യ 540 ലോക്സഭാ മണ്ഡലങ്ങളിലായി ചിതറിക്കിടക്കുകയാണ്. മുന്നൂറോളം മണ്ഡലങ്ങളില്‍ ശരാശരി പത്ത് ശതമാനത്തോളമാണ് മുസ് ലിം ജനസംഖ്യ. അതില്‍തന്നെ പകുതിയിലേറെ മണ്ഡലങ്ങളില്‍ അഞ്ചുശതമാനമാണ് മുസ് ലിം പ്രാതിനിധ്യം. എന്നിട്ടും മുസ് ലിം വോട്ടുബാങ്കുകള്‍ എന്ന ഊതിവീര്‍പ്പിക്കപ്പെട്ട മിഥ്യകളില്‍ കാലക്ഷേപം നടത്തുന്നു രാഷ്ട്രീയ നിരീക്ഷകര്‍. രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ട് ന്യൂനപക്ഷ പ്രീണനമെന്ന മിഥ്യയെ സംശയങ്ങള്‍ക്കിടയില്ലാത്തവിധം വീണ്ടും തുറന്നുകാട്ടി. ദാരിദ്ര്യം ഏറ്റവുമേറെ വേട്ടയാടുന്ന ജനസമൂഹമെന്നാണ് രജീന്ദര്‍ സച്ചാര്‍ മുസ് ലിം ജനവിഭാഗത്തെ വിശേഷിപ്പിച്ചത്. കൊടിയ ദാരിദ്ര്യം ഈ ജനവിഭാഗത്തെ ആത്മശൈഥില്യത്തിന്‍െറ വക്കോളമത്തെിച്ചിരിക്കുന്നു. തൊഴില്‍^ഉദ്യോഗ മേഖലകളില്‍ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യവും വിദ്യാഭ്യാസരംഗത്തെ കടുത്ത പിന്നാക്കാവസ്ഥയും നിരന്തരമായ കലാപങ്ങളുണ്ടാക്കുന്ന ഭയവിഹ്വലമായ മാനസികാവസ്ഥയും മുസ് ലിം സമൂഹത്തെ കൂടുതല്‍ പിന്നാക്കവത്കരിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് സ്ഥിതിവിവര കണക്കുകള്‍ നിരത്തിക്കൊണ്ട് രജീന്ദര്‍ സച്ചാര്‍ ചൂണ്ടിക്കാട്ടിയത്. വോട്ടര്‍പട്ടികയില്‍നിന്ന് മുസ് ലിം പേരുകള്‍ നീക്കം ചെയ്യപ്പെടുന്നതും മുസ് ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ സംവരണ മണ്ഡലങ്ങളായി മാറുന്നതും പൊലീസിന്‍െറയും സുരക്ഷാവിഭാഗത്തിന്‍േറയും കൈയേറ്റങ്ങള്‍ക്ക് വിധേയമാകുന്നതും വ്യവസായ^വാണിജ്യ സംരംഭങ്ങള്‍ അന്യമാവുന്നതുമൊക്കെ ഉദാഹരണസഹിതം സച്ചാര്‍ എടുത്തുകാട്ടി. എന്നിട്ടും, ഒളിഞ്ഞും തെളിഞ്ഞും പ്രീണനത്തലോടല്‍ കിട്ടിയ സമുദായമാണിതെന്ന് പറയാന്‍ അവരുടെ സാമാന്യബുദ്ധിക്ക് കാര്യമായ കേടുപാടുകള്‍ തന്നെ പറ്റണം. ദേശീയ യാഥാര്‍ഥ്യങ്ങള്‍ക്കനുസരിച്ചല്ല കേരളത്തിലെ സ്ഥിതിഗതികളെന്നൊരു വാദമുണ്ട്. വസ്തുതകള്‍ മുന്നില്‍ വെച്ചുകൊണ്ടല്ല വെറും മുന്‍വിധിയുടെ അടിസ്ഥാനത്തിലുള്ള ഊഹക്കസര്‍ത്ത് മാത്രമാണിത്. ഉദ്യോഗങ്ങളിലെ പിന്നാക്ക പ്രാതിനിധ്യം കണക്കാക്കാനും സംവരണക്കുറവുകളെക്കുറിച്ച് പഠിക്കാനും നിയോഗിക്കപ്പെട്ട നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് ഇതുസംബന്ധമായ മിഥ്യാധാരണകളെ തിരുത്താന്‍ പര്യാപ്തമാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട സംവരണാനുകൂല്യങ്ങള്‍ കിട്ടുന്നില്ളെന്നും സംവരണ തത്ത്വങ്ങള്‍ അട്ടിമറിക്കപ്പെടുന്നുണ്ടെന്നും കമീഷന്‍ കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം പോയ സംസ്ഥാനത്തെ 65 ശതമാനം ജനവിഭാഗങ്ങള്‍ക്ക് ഉദ്യോഗത്തിലുള്ള പ്രാതിനിധ്യം വെറും 30 ശതമാനം മാത്രമാണെന്നും അതേസമയം ജനസംഖ്യയില്‍ 35 ശതമാനം മാത്രമുള്ള മുന്നാക്ക വിഭാഗങ്ങള്‍ക്ക് 70 ശതമാനം ഉദ്യോഗ പങ്കാളിത്തമുണ്ടെന്നും നരേന്ദ്രന്‍ കമീഷന്‍ കണ്ടത്തെുകയുണ്ടായി. പന്ത്രണ്ട് ശതമാനം സംവരണത്തിന് അര്‍ഹതയുള്ള മുസ് ലിംകള്‍ക്കാണ് ഏറ്റവുമധികം നീതി നിഷേധിക്കപ്പെട്ടിരിക്കുന്നത്. പൊതുമേഖലയില്‍ 8.67 ശതമാനവും സ്വയംഭരണ സ്ഥാപനങ്ങളില്‍ 7.18 ശതമാനവുമാണ് സംസ്ഥാനത്ത് മുസ് ലിം പ്രാതിനിധ്യം. പൊലീസ് വകുപ്പില്‍ 7.56 ശതമാനവും സെക്രട്ടേറിയറ്റ് സര്‍വീസില്‍ 6.3 ശതമാനവുമാണ് മുസ് ലിംകള്‍. സംസ്ഥാനത്ത് ന്യൂനപക്ഷ പ്രീണനം കൊടികുത്തിവാഴുകയാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കണക്കുകള്‍. മുസ് ലിം പാര്‍ട്ടി കുത്തകയാക്കിവെച്ച വിദ്യാഭ്യാസവകുപ്പില്‍ പോലും കണക്ക് തികച്ച് പ്രാതിനിധ്യം നേടാന്‍ മുസ് ലിം സമുദായത്തിനായിട്ടില്ല. ന്യൂനപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുമ്പോള്‍ ന്യൂനപക്ഷ ജനവിഭാഗം അനര്‍ഹമായി വാരിക്കൂട്ടുകയാണെന്ന് വാദിക്കുന്നവര്‍ അത് തെളിയിക്കാനുള്ള സാമാന്യ മര്യാദ കാണിക്കണം. സ്വന്തക്കാരെയും ബന്ധുക്കളെയും ഉദ്യോഗത്തില്‍ തിരുകിക്കയറ്റുന്ന പക്ഷപാതിത്വം കക്ഷിരാഷ്ട്രീയത്തിന്‍െറ അസ്തിത്വ ശാപമാണ്. അതും അധികാരി വര്‍ഗത്തെ ഉപജീവിച്ച് കഴിയുന്നവര്‍ക്ക് മാത്രം കിട്ടുന്ന നിറംകെട്ട ഒരു സൗഭാഗ്യം. പാവങ്ങളും സാധാരണക്കാരുമടങ്ങുന്ന സാമാന്യജനം എപ്പോഴും വെളിയിലാണ്. ഏത് സംസ്ഥാനത്തെയും സാധാരണ ജനം അവസരങ്ങളില്ലാതെ, പരിഗണനകളില്ലാതെ അവഗണനയുടെ വെളിമ്പറമ്പുകളില്‍ കഴിയുന്നവരാണ്. കേരളത്തിലും അതുതന്നെയാണവസ്ഥ. അതേസമയം, സംസ്ഥാനത്ത് മുസ്ലിംകളുള്‍പ്പെടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ പെറ്റുപെരുകുകയാണെന്നും വൈകാതെ ഇന്നത്തെ ഭൂരിപക്ഷം ന്യൂനപക്ഷമായി തീരുമെന്നുമുള്ള പ്രചാരണത്തിന് ഒരു ഓസ്വിച്ചിയന്‍ ടച്ചുണ്ട്. നാസി ജര്‍മനിയില്‍ ആര്യന്‍ വംശീയ ഭ്രാന്ത് തുടക്കം കൊണ്ടത് ഇതര വിഭാഗങ്ങള്‍ക്കെതിരെ ഇതേ അസംബന്ധം ആരോപിച്ചുകൊണ്ടാണ്. തല്‍ക്കാലം ഇത് അധികാരത്തിലേക്കുള്ള കോണിയുറപ്പ് മന്ത്രമാണെന്ന് സമാധാനിക്കുക. ബല്‍രാജ് മാഥോക്കിനെപ്പോലുള്ള തീവ്ര ഹിന്ദുത്വക്കാര്‍ അരനൂറ്റാണ്ട് മുമ്പ് പറഞ്ഞുതുടങ്ങിയ ഈ പല്ലവിയില്‍ പുതുതായിട്ടൊരു കാര്യവുമില്ല. കുടുംബാസൂത്രണ മന്ത്രാലയത്തോട് ജാഗ്രത്താവാന്‍ നിര്‍ദേശിക്കുകയാണ് തെരുവിലേക്കിതൊക്കെ വലിച്ചിഴക്കുന്നതിനേക്കാള്‍ ബന്ധപ്പെട്ടവര്‍ക്കഭികാമ്യം. |
ഓണവിപണിയില്‍ ഇടപെടാന്‍ 100 കോടി Posted: 22 Jul 2015 07:00 PM PDT Image: ![]() Subtitle: മുല്ലപ്പെരിയാറില്‍ പ്രത്യേക സുരക്ഷാസംവിധാനം, ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനുമുമ്പ് കൊടുത്തുതീര്‍ക്കും തിരുവനന്തപുരം: ഓണവിപണിയില്‍ ഇടപെടാന്‍ 100 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണക്കാലത്ത് ഉണ്ടായേക്കാവുന്ന വിലക്കയറ്റം തടയാന്‍ ഫെയറുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കാനാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തുക അനുവദിച്ചത്. സിവില്‍ സപൈ്ളസ് കോര്‍പറേഷന് (സപൈ്ളകോ) 68 കോടിയും കണ്‍സ്യൂമര്‍ഫെഡിന് 25 കോടിയും ഹോര്‍ട്ടികോര്‍പ്പിന് ഏഴുകോടിയും നല്‍കും. പൂഴ്ത്തിവെപ്പ് ഉള്‍പ്പെടെ തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കാനും തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്‍െറ സുരക്ഷ ശക്തമാക്കും. പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ഉള്‍പ്പെട്ട 124 പേരടങ്ങിയ പൊലീസ് സംഘത്തിന്‍െറ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇവര്‍ക്കാവശ്യമായ സാമഗ്രികള്‍ വാങ്ങാനും സൗകര്യങ്ങള്‍ ഒരുക്കാനുമായി 85 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തമിഴ്നാടിന്‍െറ അവകാശവാദങ്ങളില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. ഓണത്തിന് സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ വീതം അരി നല്‍കാനും തീരുമാനിച്ചു. 650 കോടിയുടെ സാമൂഹിക ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനുമുമ്പ് കൊടുത്തുതീര്‍ക്കാന്‍ തീരുമാനിച്ചു. കുടിശി്ശക ഉള്‍പ്പെടെ വിതരണം ചെയ്യും.
|
ഇടതുപക്ഷത്തിന്‍െറ ഹിന്ദുത്വ ആകുലതകള്‍ Posted: 22 Jul 2015 06:58 PM PDT Image: ![]() കേരളത്തിലെ വിദ്യാഭ്യാസ മേഖല ന്യൂനപക്ഷ സമുദായങ്ങളുടെ ആധിപത്യത്തിലാണെന്നത് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ കാലങ്ങളായി വ്യാപകമായി നടത്തുന്ന പ്രചാരണമാണ്. സംസ്ഥാനത്തെ എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തിന് വിദ്യാഭ്യാസ മേഖലയില്‍ വലിയ പങ്കാളിത്തമുള്ളതായി കാണാനും കഴിയും. അതായത്, കണക്കെടുത്താല്‍ ഇക്കാര്യത്തില്‍ സംഘ്പരിവാറാണ് ശരി എന്ന് സാമാന്യ ജനത്തിന് ഒറ്റനോട്ടത്തില്‍ തോന്നിപ്പോവും. എന്നാല്‍, ഇത് സംഘ്പരിവാര്‍ പ്രചാരകര്‍ പറയുന്നതു പോലെ, യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ നടത്തിയ ന്യൂനപക്ഷ പ്രീണനത്തിന്‍െറ ഭാഗമായി സംഭവിച്ചതല്ല. മറിച്ച്, യു.ഡി.എഫും എല്‍.ഡി.എഫും രൂപവത്കരിക്കപ്പെടുന്നതിന് മുമ്പ്; കേരള സംസ്ഥാനംതന്നെ ഉണ്ടാവുന്നതിന് മുമ്പ് വിദ്യാഭ്യാസ രംഗത്ത് വലിയ സ്വാധീനമുള്ളവരാണ് കേരളത്തിലെ ക്രിസ്തീയ സഭകള്‍. മറ്റൊരര്‍ഥത്തില്‍ ക്രിസ്ത്യന്‍ മിഷനറി സംഘങ്ങളാണ് കേരളത്തില്‍ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതുതന്നെ. സ്വാഭാവികമായും അത്തരമൊരു സമുദായത്തിന് വിദ്യാഭ്യാസ മേഖലയില്‍ വലിയ സ്വാധീനം കാണും. എന്നാല്‍, ഈ യാഥാര്‍ഥ്യത്തെ മറച്ചുവെച്ചുകൊണ്ട് ഇടതു^വലതു മുന്നണികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് വ്യാപകമായി പ്രചരിപ്പിക്കേണ്ടത് സംഘ്പരിവാറിന്‍െറ രാഷ്ട്രീയ ആവശ്യവും വര്‍ഗീയ അജണ്ടയുടെ നിര്‍വഹണവുമാണ്. എന്നാല്‍, അവരുടെ ഈ പ്രചാരണങ്ങളെ ഏറ്റുപിടിച്ച് ഇടതുപക്ഷ നേതൃത്വം രംഗത്തുവരുമ്പോള്‍ അത് അസാധാരണമായ സംഭവവികാസമാണ്. രാജ്യത്തെ പാരമ്പര്യമുള്ള ഇടതു പ്രസ്ഥാനമായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടുത്തിടെ തലശ്ശേരിയില്‍ നടത്തിയ പ്രഭാഷണത്തിലും തുടര്‍ന്ന് ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലും പറഞ്ഞ കാര്യങ്ങള്‍, ലളിതമായി പറഞ്ഞാല്‍ അത്യന്തം ദൗര്‍ഭാഗ്യകരമാണ്. ഒരു ഇടതുപക്ഷ നേതാവ് തീവ്ര വലതുപക്ഷത്തിന്‍െറ വര്‍ഗീയ അജണ്ടകളുടെ പ്രചാരകനാകുന്നത് അപ്രതീക്ഷിതം തന്നെയാണ്. കാനം രാജേന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ പക്ഷേ, പൊടുന്നനെ ഉണ്ടായതോ നാക്കുപിഴയോ ആയി കാണാന്‍ കഴിയില്ല. ന്യൂനപക്ഷ വിരുദ്ധതയുടെ ഒരു മുറി 1980കള്‍ക്ക് ശേഷം ഇടതുപക്ഷത്തിനകത്ത് തുറന്നു വെച്ചിട്ടുണ്ടായിരുന്നു. എപ്പോഴുമല്ളെങ്കിലും ചിലപ്പോഴെങ്കിലും സജീവമാകുന്നതാണ് ആ മുറി. ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിലൂടെ ഭരണം പിടിക്കാമെന്നത് അവര്‍ കേരളത്തില്‍ പരീക്ഷിച്ച രാഷ്ട്രീയ അടവാണ്. തൊണ്ണൂറുകളിലെ തീവ്ര ഹൈന്ദവ മുന്നേറ്റ കാലത്ത് മതേതര നിലപാടുകള്‍ സ്വീകരിക്കാന്‍ ആ പ്രസ്ഥാനം കാണിച്ച കണിശതകളെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. പക്ഷേ, ഇപ്പോള്‍ അരുവിക്കരക്ക് ശേഷം ന്യൂനപക്ഷ വിരുദ്ധതയുടെ ആ മുറി വീണ്ടും സജീവമാകുന്നുവോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. കാനം രാജേന്ദ്രന്‍െറ പ്രസ്താവനകള്‍ക്ക് മുമ്പാണ് കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ അബ്ദുറബ്ബിനെതിരെ നിലവിളക്ക് സമരം നടത്തുന്നത്. ഹിന്ദു, മുസ്ലിം പഞ്ചായത്തുകള്‍ ഉണ്ടാവുന്നുവെന്ന് തോമസ് ഐസക് നിയമസഭയില്‍ പറയുന്നതും വെറുതെയല്ല. പഞ്ചായത്തുകള്‍ വിഭജിക്കപ്പെടുന്നതിന് മുമ്പ് അവിടെ ആരായിരുന്നു ഭൂരിപക്ഷം എന്ന് തോമസ് ഐസക് പറയുന്നില്ല. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകള്‍ സംസ്ഥാനത്ത് ഉണ്ടാവില്ല. പക്ഷേ, ആ ഭൂരിപക്ഷം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് മാത്രമാകണം എന്ന് തോമസ് ഐസക് ഉദ്ദേശിക്കുന്നുണ്ടോ? കേരളത്തില്‍ മുസ്ലിം ജനസംഖ്യ 32 ശതമാനമാവുന്നുവെന്നാണ് കാനം രാജേന്ദ്രന്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അതിന് പിന്‍ബലമേകുന്ന കണക്കുകള്‍ അവതരിപ്പിക്കാന്‍ പക്ഷേ, അദ്ദേഹം സന്നദ്ധമാവുന്നില്ല. എന്നാല്‍, അടിസ്ഥാനപരമായ ചോദ്യം അതല്ലല്ളോ. ഏതെങ്കിലും മതവിഭാഗം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവുന്നത് ഇടതുപക്ഷത്തെ ആകുലപ്പെടുത്തേണ്ട കാര്യമാണോ? അഥവാ, കാനം രാജേന്ദ്രന്‍െറ ജനസംഖ്യാ കണക്കുകള്‍ ശരിയാണെങ്കില്‍ തന്നെ ഒരു പ്രദേശത്തെ ഹിന്ദുഭൂരിപക്ഷമാക്കി നിലനിര്‍ത്തലാണോ ഇടതുപക്ഷത്തിന്‍െറ കടമ? സമുദായഭേദമന്യേ തൊഴിലാളി വര്‍ഗത്തിന്‍െറ ഉന്നമനവും മോചനവുമല്ളേ ഇടതുപക്ഷം ഊന്നേണ്ട കാര്യം? ജൂലൈ 21ന് കോഴിക്കോട് ചേര്‍ന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗം അംഗീകരിച്ച പ്രമേയം കാനം രാജേന്ദ്രന്‍െറ പ്രസ്താവനകളെ അല്‍പംകൂടി വിഷലിപ്തമായ രീതിയില്‍ വിപുലീകരിക്കുന്നതാണ്. പ്രകടമായ വര്‍ഗീയതയാണ് ആ പ്രമേയത്തിന്‍െറ രത്നച്ചുരുക്കം. പക്ഷേ, അത്തരമൊരു പ്രമേയവുമായി മുന്നോട്ട് വരാന്‍ ബി.ജെ.പിക്ക് ആത്മബലം നല്‍കിയത് സി.പി.ഐ നേതാവാണ് എന്നതാണ് ഖേദകരം.ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിക്കുന്ന ഈ മൃദു ഹിന്ദുത്വ സമീപനങ്ങള്‍കൊണ്ട് പ്രായോഗികമായി അവര്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കുമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. അവര്‍ ഉഴുതുമറിച്ച് വിത്തിറക്കുന്ന മണ്ണില്‍ വിളകൊയ്യുക സംശയരഹിതമായും ബി.ജെ.പിയാണ്. അതായത്, ആശയപരമായും പ്രായോഗികമായും ഇടതുപക്ഷത്തിന് നഷ്ടങ്ങള്‍ മാത്രം വരുത്തിവെക്കുന്ന സമീപനമാണ് ഇപ്പോള്‍ ഇടതുപക്ഷം സ്വീകരിക്കുന്നത്. ആ നഷ്ടമാകട്ടെ, നമ്മുടെ സംസ്ഥാനത്തിന്‍െറ മഹിതമായ പാരമ്പര്യത്തിന് ഏല്‍ക്കുന്ന ആഘാതം കൂടിയായിരിക്കും. ഇത് മനസ്സിലാക്കി തിരുത്താനുള്ള വിവേകം ഇടതു പ്രസ്ഥാനങ്ങള്‍ക്കകത്ത് ആരെങ്കിലും കാണിക്കുമോ? |
കാഴ്ചയില്ലാത്ത മലയാളി അധ്യാപികക്ക് മതത്തിന്‍െറ പേരില്‍ വീടു നിഷേധിച്ചു Posted: 22 Jul 2015 11:11 AM PDT Image: ![]() ന്യൂഡല്‍ഹി: കാഴ്ചയില്ലാത്ത മലയാളി അസി. പ്രഫസര്‍ക്ക് മുസ്ലിമായതിന്‍െറ പേരില്‍ വീടു നിഷേധിച്ചു. വികസനത്തിനായി കുടിയിറക്കപ്പെട്ട ഇരകളെക്കുറിച്ച് പ്രബന്ധമെഴുതിയ ആലുവ സ്വദേശിയും ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ളീഷ് അധ്യാപികയുമായ ഡോ. റീം ഷംസുദ്ദീനെയും മാതാവിനെയുമാണ് ഡല്‍ഹിയിലെ വാടകവീട്ടില്‍നിന്ന് കുടിയിറക്കിയത്. ഹൈദരാബാദ് ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്സിറ്റിയില്‍നിന്ന് ഉന്നത പഠനം പൂര്‍ത്തിയാക്കിയ റീം ജോലി ആവശ്യാര്‍ഥമാണ് ഡല്‍ഹിയിലേക്ക് ചേക്കേറിയത്. തെക്കന്‍ ഡല്‍ഹിയില്‍ വീട് തിരക്കി ചെന്നപ്പോള്‍ വീട്ടുടമ ഏറെ താല്‍പര്യത്തോടെ സ്വീകരിച്ചു. വീട്ടിലെ സൗകര്യങ്ങളെക്കുറിച്ച് വാചാലയായ അവര്‍ രണ്ടുമാസത്തെ വാടക അഡ്വാന്‍സായി കൈപ്പറ്റുകയും ചെയ്തു. തിങ്കളാഴ്ച സാധനങ്ങളുമായി വീട്ടിലത്തെിയപ്പോഴാണ് മുസ്ലിംകള്‍ക്ക് വീടുനല്‍കാന്‍ താല്‍പര്യമില്ളെന്നു പറഞ്ഞ് മടക്കി അയച്ചത്. പിന്നീട് ഏറെ പ്രയാസപ്പെട്ട് മറ്റൊരു വീട് താല്‍കാലികമായി സംഘടിപ്പിച്ച് അവിടേക്ക് മാറുകയായിരുന്നു. തനിക്കെതിരെ നടന്ന നീതിനിഷേധം മറ്റൊരാള്‍ക്കും ഉണ്ടാവില്ളെന്ന് ഉറപ്പുവരുത്താന്‍ ആര്‍ജവം കാണിക്കണമെന്ന് റീം വിഡിയോ സന്ദേശത്തിലൂടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടു. വിദ്യതേടിയും ജോലി തേടിയും രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലത്തെുന്നവര്‍ക്കെതിരെ ഇത്തരം വിവേചനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് അപമാനകരമാണെന്ന് അവര്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. റീമിനെതിരായ മനുഷ്യാവകാശ ലംഘനത്തിനെതിരെ മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് തലസ്ഥാനത്തെ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍.
|
നാട്ടുപച്ചയിലലിഞ്ഞ് പ്രവാസി സംഗമം Posted: 22 Jul 2015 10:59 AM PDT Image: ![]() Subtitle: 'മാധ്യമം' സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമം വേറിട്ട അനുഭവമായി വൈത്തിരി (വയനാട്): നൂല്‍മഴയുടെ കുളിര് പെയ്തിറങ്ങിയ നാട്ടുപച്ചയിലലിഞ്ഞ് പ്രവാസി സംഗമം. വയനാടിന്‍െറ പച്ചപ്പില്‍ വിജ്ഞാനവും വിനോദവും സംഗീതവുമെല്ലാം ഇടകലര്‍ന്ന വൈവിധ്യ രുചികളുടെ രസക്കൂട്ടൊരുക്കി ‘മാധ്യമം’ സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമം ‘നാട്ടുപച്ചയില്‍’ വേറിട്ട അനുഭവമായി. ഉച്ചക്കുശേഷം നടന്ന ചടങ്ങില്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ. സലാം സംഗമത്തിന്‍െറ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, നോര്‍ക റൂട്ട്സ് സി.ഇ.ഒ ആര്‍.എസ്. കണ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്പോണ്‍സര്‍മാര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു. പിന്നീട് വേദിയിലത്തെിയ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രവാസികളുമായി സംവദിച്ചതിനൊപ്പം കൊച്ചുകൊച്ചു ജാലവിദ്യകളും പുറത്തെടുത്ത് സദസ്സിന് ഹരം പകര്‍ന്നു. തുടര്‍ന്ന് സി.എ. റസാക്കിന്‍െറ ‘മൈന്‍ഡ് ട്യൂണിങ്’ സെഷന്‍ കുടുംബജീവിതത്തിന്‍െറ ഭദ്രതയിലേക്കുള്ള വിലപ്പെട്ട ഉപദേശങ്ങളടങ്ങിയതായിരുന്നു. നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസ് പ്രവാസികുടുംബങ്ങളുമായി സംവദിക്കാനത്തെിയത് ആവേശം പകര്‍ന്നു. വൈത്തിരി വില്ളേജ് റിസോര്‍ട്ടില്‍ പ്രവാസി കുടുംബങ്ങള്‍ക്കായി അമ്പെയ്ത്ത്, കുതിരസവാരി, റൈഫ്ള്‍ ഷൂട്ടിങ്, സിപ്പ് ലൈന്‍, വാട്ടര്‍ ബാള്‍, വാട്ടര്‍ ബോട്ട്, സൈ്ളഡര്‍, വാള്‍ കൈ്ളമ്പര്‍, പ്ളാനറ്റേറിയം എന്നിവയും ഒരുക്കിയിരുന്നു. നേര്‍ത്ത് പെയ്ത മഴക്കിടയിലും സാഹസിക വിനോദ പരിപാടികളില്‍ കുട്ടികളും മുതിര്‍ന്നവരും സജീവ സാന്നിധ്യമായി. സംഗമത്തിന്‍െറ മുഖ്യ ആകര്‍ഷണമായ സാംസ്കാരിക പരിപാടികള്‍ക്ക് വൈകീട്ട് ആറുമണിയോടെ തുടക്കമായി. നജീം അര്‍ഷാദ്, ഗായത്രി, രഹന, സൗരവ്, കീര്‍ത്തന, ശ്രേയക്കുട്ടി, പ്രകാശ്, റാഷിദ് തുടങ്ങിയ ഗായകര്‍ സംഗീതത്തിന്‍െറ വിഭിന്നാനുഭവങ്ങളിലേക്ക് സദസ്സിനെ നയിച്ചപ്പോള്‍ കാലിക്കറ്റ് വീ ഫോര്‍ യു അവതരിപ്പിച്ച നര്‍മ പരിപാടികള്‍ ചിരിപടര്‍ത്തി. പിന്നീട് ഒപ്പനയുടെ ഇശല്‍ താളത്തോടെ പ്രവാസി സംഗമത്തിന് പ്രൗഢോജ്ജ്വല സമാപനമായി. കേരള ലാന്‍ഡ് റിഫോംസ് ഡെവലപ്പേഴ്സ് സൊസൈറ്റി ലിമിറ്റഡാണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മലബാര്‍ ഡെവലപ്പേഴ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, മിംസ് ഹോസ്പിറ്റല്‍, അറേബ്യന്‍ ലജന്‍റ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, അല്‍ഹിന്ദ് ട്രാവല്‍സ്, മെട്രോ ഇന്‍റര്‍നാഷനല്‍ കാര്‍ഡിയാക് സെന്‍റര്‍, അനാര്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് എന്നിവരാണ് സഹ. സ്പോണ്‍സര്‍മാര്‍. |
പി.എഫ് പദ്ധതിയില്‍ പ്രവാസികള്‍ക്കും അംഗമാകാം Posted: 22 Jul 2015 10:52 AM PDT Image: ![]() ന്യൂഡല്‍ഹി: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിച്ച് പ്രവാസികള്‍ക്കും സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗമാകാമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) ചെയര്‍മാന്‍ ഹേമന്ദ് കോണ്‍ട്രാക്ടര്‍ അറിയിച്ചു. പദ്ധതിയില്‍ അംഗമാകാന്‍ പ്രവാസികള്‍ യോഗ്യരാണോ എന്ന കാര്യത്തില്‍ പി.എഫ്.ആര്‍.ഡി.എയുമായി റിസര്‍വ് ബാങ്ക് നേരത്തെ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം നീക്കി ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും അംഗമാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ ഇത്തരമൊരു പെന്‍ഷന്‍ സമ്പ്രദായമില്ല. അതിനാല്‍, പുതിയ തീരുമാനം പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് അസംഘടിത തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. പദ്ധതി നടത്തിപ്പിന് എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, കനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയുമായും ദക്ഷിണേന്ത്യയിലെ ബാങ്കുകളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ഹേമന്ദ് വ്യക്തമാക്കി. |
ഗ്രീസ് രക്ഷാപദ്ധതി വീണ്ടും പാര്‍ലമെന്‍റില്‍ Posted: 22 Jul 2015 10:51 AM PDT Image: ![]() ആതന്‍സ്: രണ്ടാഴ്ച മുമ്പ് പ്രഖ്യാപിക്കപെട്ട മൂന്നാം ഘട്ട രക്ഷാപദ്ധതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രീക് പാര്‍ലമെന്‍റില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ്. |
കാലാവസ്ഥാ വ്യതിയാനം: നിര്‍ദേശങ്ങള്‍ അംഗീകരിപ്പിക്കും ^ഒബാമ Posted: 22 Jul 2015 10:50 AM PDT Image: ![]() വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് യു.എസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഇന്ത്യയെയും ചൈനയെയും പ്രേരിപ്പിക്കുമെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ. പ്രസിഡന്‍റുപദത്തില്‍ ബാക്കിയുള്ള ഒന്നര വര്‍ഷക്കാലത്തെ പ്രധാന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന ടെലിവിഷന്‍ ഷോയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുമെന്ന് പ്രതീക്ഷയുണ്ടെന്നും ഒബാമ പറഞ്ഞു. |
മെഡിക്കല്‍ പ്രവേശപരീക്ഷ: ഹിജാബിനും തലപ്പാവിനും വിലക്കില്ലെന്ന് സി.ബി.എസ്.ഇ Posted: 22 Jul 2015 10:49 AM PDT Image: ![]() Subtitle: പരീക്ഷാഹാളില്‍ പ്രവേശിക്കുംമുമ്പ് നിര്‍ബന്ധമായും പരിശോധനക്ക് വിധേയമാകേണ്ടിവരും ന്യൂഡല്‍ഹി: ഈമാസം 25ന് നടക്കുന്ന അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷ എഴുതുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിനും സിഖ് യുവാക്കള്‍ തലപ്പാവ് ധരിക്കുന്നതിനും ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ളെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. കോപ്പിയടി തടയാന്‍വേണ്ടി മാത്രം സി.ബി.എസ്.ഇ ഇറക്കിയ സര്‍ക്കുലര്‍ ഏതെങ്കിലും വിഭാഗങ്ങളുടെ വിശ്വാസത്തെ ഹനിക്കാനാണെന്നതരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ളെന്നും സി.ബി.എസ്.ഇ സെക്രട്ടറി ‘മാധ്യമ’ത്തോട് പറഞ്ഞു. ഹരിയാനയില്‍ നടന്ന കോപ്പിയടിയുടെ പേരിലാണ് അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷ റദ്ദാക്കിയതെന്ന് സി.ബി.എസ്.ഇ സെക്രട്ടറി ഓര്‍മിപ്പിച്ചു. ഇതേതുടര്‍ന്നാണ് കോപ്പിയടി തടയാനുള്ള മാര്‍ഗമെന്ന നിലയില്‍ ലളിതമായ വസ്ത്രധാരണം നിഷ്കര്‍ഷിച്ച് സി.ബി.എസ്.ഇ സര്‍ക്കുലര്‍ ഇറക്കിയത്. കൂടുതല്‍ വസ്ത്രങ്ങളുണ്ടാകുമ്പോള്‍ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കുംമുമ്പ് വിദ്യാര്‍ഥികളെ പരിശോധിക്കാന്‍ കൂടുതല്‍ സമയമെടുക്കും. പരിശോധനക്കുള്ള സമയം കൂടി കണക്കിലെടുത്തുവേണം ഇവര്‍ പരീക്ഷാഹാളിലത്തൊന്‍. പരിശോധനക്ക് വിധേയമാകണമെന്നാണ് കേരള ഹൈകോടതിയും പറഞ്ഞിരിക്കുന്നത്. ഹിജാബ് ധരിക്കുന്നതിനായി കുട്ടികള്‍ കോടതിയില്‍ പോകേണ്ട കാര്യമില്ലായിരുന്നു. ഹൈകോടതി അനുകൂല വിധി നല്‍കിയ രണ്ടു കുട്ടികള്‍ക്ക് മാത്രമല്ല, മറ്റു മുസ്ലിം പെണ്‍കുട്ടികള്‍ക്കും ഹിജാബ് ധരിച്ച് വരുന്നതിന് തടസ്സമില്ല. അതുപോലെ തലപ്പാവ് ധരിക്കുന്ന സിഖ് യുവാക്കള്‍ അങ്ങനെ വരുന്നതിനും സി.ബി.എസ്.ഇക്ക് വിരോധമില്ല. പക്ഷേ, ഇവരെല്ലാവരും പരീക്ഷാഹാളില്‍ പ്രവേശിക്കുംമുമ്പ് നിര്‍ബന്ധമായും പരിശോധനക്ക് വിധേയമാകേണ്ടിവരുമെന്ന് മാത്രം -സി.ബി.എസ്.ഇ സെക്രട്ടറി അറിയിച്ചു. |
Posted: 22 Jul 2015 10:47 AM PDT Image: ![]() ടോക്യോ: അസാധ്യമായ ഒരു ഉദ്യമത്തിനാണ് ജപ്പാനിലെ പ്രശസ്തമായ ഒരു മൃഗശാലയുടെ ശ്രമം. എന്നാല്‍, ഏറെ കൗതുകകരവും. നഗരവാസികളായ അമ്മമാര്‍ ഏറെ വെറുക്കപ്പെടുന്ന ഒരു ജീവിവര്‍ഗമാണ് പാറ്റ. ഏത് കാലാവസ്ഥയിലും അതിജീവിക്കാന്‍ കഴിവുള്ള പാറ്റ പരാജയപ്പെടുന്നത് അടുക്കളയിലെ അമ്മമാരുടെ കൈകളില്‍നിന്നാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യം. |
തുര്‍ക്കിയില്‍ ട്വിറ്ററിന് വിലക്ക് Posted: 22 Jul 2015 10:45 AM PDT Image: ![]() ഈസ്തംബൂള്‍: 32 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് തടയാന്‍ തുര്‍ക്കിയില്‍ ട്വിറ്ററിന് വിലക്ക്. തിങ്കളാഴ്ചയാണ് തെക്കുകിഴക്കന്‍ പ്രദേശമായ സറൂജില്‍ സ്ഫോടനമുണ്ടായത്. ട്വിറ്ററിലൂടെ സര്‍ക്കാറിനെതിരെ നടത്തുന്ന പ്രതിഷേധാഹ്വാനങ്ങള്‍ക്കും വിലക്കുണ്ടെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. |
ഇന്ത്യയെ ഭരിച്ചുമുടിച്ചതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് തരൂര്‍ Posted: 22 Jul 2015 10:36 AM PDT Image: ![]() ലണ്ടന്‍: 200 വര്‍ഷം ഇന്ത്യയെ അടക്കിഭരിച്ചതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ശശി തരൂര്‍ എം.പി. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ഈയിടെ നടന്ന സംവാദത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലത്തെിയ സമയത്ത് ലോക സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്ക് 23 ശതമാനമായിരുന്നു. രണ്ട് നൂറ്റാണ്ടിനുശേഷം ബ്രിട്ടന്‍ ഇന്ത്യ വിടുമ്പോള്‍ അത് വെറും നാലുശതമാനമായി. ബ്രിട്ടന്‍െറ നേട്ടത്തിനുവേണ്ടി ഇന്ത്യയെ ഭരിച്ചുമുടിച്ചതാണ് കാരണം. 200 വര്‍ഷത്തെ കോളനിഭരണത്തിനിടെ ബ്രിട്ടന്‍ നേടിയ ഉയര്‍ച്ച ഇന്ത്യയെ കൊള്ളയടിച്ചുണ്ടാക്കിയതാണ്. അതുകൊണ്ട് മുന്‍ കോളനികള്‍ക്ക് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് 15 മിനിറ്റ് നീണ്ട തന്‍െറ പ്രസംഗത്തില്‍ തരൂര്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്‍ ഇന്ത്യയോട് ധാര്‍മികമായി കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സാമ്പത്തിക നഷ്ടപരിഹാരം ആവശ്യമാണ്. ശശി തരൂരിന്‍െറ പ്രസ്താവന ചരിത്ര, സാമ്പത്തിക വിദഗ്ധര്‍ക്കിടയിലും ഓണ്‍ലൈനിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചിലര്‍ തരൂരിന്‍െറ അഭിപ്രായത്തെ പിന്താങ്ങിയപ്പോള്‍, ബ്രിട്ടീഷ് ഭരണത്തില്‍ ഇന്ത്യക്കും നേട്ടമുണ്ടായിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. തരൂരിന്‍െറ പ്രസംഗത്തിന്‍െറ വിഡിയോ കഴിഞ്ഞയാഴ്ച യൂട്യൂബില്‍ പോസ്റ്റ് ചെയ്തശേഷം അഞ്ചുലക്ഷം പേരാണ് കണ്ടത്. യുവാക്കള്‍ തരൂരിന്‍െറ വാദത്തിന് ഉറച്ച പിന്തുണയാണ് നല്‍കുന്നത്. ‘കോളനിഭരണത്തിനെക്കുറിച്ച് നിരവധി സത്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്’ എന്നായിരുന്നു ഒരു കമന്‍റ്. ‘ബ്രിട്ടീഷുകാര്‍ നമ്മെ കൊള്ളയടിക്കുകയും മതിയായ സമയത്ത് സ്ഥലംവിടുകയുമായിരുന്നു’വെന്ന് മറ്റൊരു കമന്‍റ്. |
അണ്ടര്‍ 17 ലോകകപ്പ്: ഒരുക്കങ്ങള്‍ക്ക് കിക്കോഫ് Posted: 22 Jul 2015 10:14 AM PDT Image: ![]() Subtitle: ഫിഫ, എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ കൊച്ചിയിലത്തെി കൊച്ചി: 2017 അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിനായി കൊച്ചിയുടെ ഒരുക്കങ്ങള്‍ക്ക് കിക്കോഫ്. ആദ്യപടിയായി കൊച്ചിയിലത്തെിയ ഫിഫ, അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറഷേന്‍ പ്രതിനിധികള്‍ കേരള ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി കൂടിക്കാഴ്ചനടത്തി ലോകകപ്പ് വേദിയുടെ ആവശ്യങ്ങള്‍ അടുത്തറിഞ്ഞു. ലോകകപ്പ് നടത്തിപ്പ് സുഗമമാക്കുന്നതിനും കേരള ഫുട്ബാളിന്‍െറ വികസനത്തിനുമുള്ള നിര്‍ദേശങ്ങള്‍ സ്വരൂപിക്കുന്നതിനായി ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. കെ.എഫ്.എക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് എ.ഐ.എഫ്.എഫ് ടെക്നിക്കല്‍ ഡയറക്ടര്‍ സ്കോട്ട് ഒ. ഡോണല്‍ പറഞ്ഞു. കളിക്കാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ പരിശീലനം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി തുടങ്ങാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി തുടങ്ങാന്‍ ഏത് സമയവും ഒരുക്കമാണെന്നായിരുന്നു കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ മത്തേറുടെ മറുപടി. എന്നാല്‍, സാമ്പത്തിക സഹായം ഉള്‍പ്പെടെ കാര്യങ്ങളില്‍ കെ.എഫ്.എ ഇപ്പോഴും ഞെരുക്കത്തിലാണ്. മതിയായ സഹായം ലഭ്യമായാല്‍ അക്കാദമി തുടങ്ങാന്‍ കെ.എഫ്.എ തയാറാണെന്നും അദ്ദേഹം പറഞ്ഞു. |
ഹെവിവെയ്റ്റ് കിരീടവുമായി സന്‍ഗ്രാം സിങ് എത്തി Posted: 22 Jul 2015 10:11 AM PDT Image: ![]() മുംബൈ: ‘മരണം മുന്നില്‍കണ്ട നിമിഷങ്ങള്‍. 10 മിനിറ്റോളം എതിരാളി ശരീരത്തിനു മുകളില്‍ കയറിക്കിടന്നപ്പോള്‍ ശ്വാസം നിലച്ചുപോയി. മരണം ഉറപ്പിച്ചിരിക്കുകയായിരുന്നു ഞാന്‍. ഇതിനിടയിലാണ് അവസാന ശ്രമമെന്നോണം പിടഞ്ഞത്. അത് മത്സരത്തിലേക്ക് മാത്രമല്ല, ജീവിതത്തിലേക്കുമുള്ള തിരിച്ചുവരവായിരുന്നു’ -കോമണ്‍വെല്‍ത്ത് ഹെവിവെയ്റ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞ് നാട്ടില്‍ മടങ്ങിയത്തെിയ സന്‍ഗ്രാം സിങ്ങിന് മത്സരത്തെക്കുറിച്ച് വിവരിക്കുമ്പോഴും നടുക്കം മാറുന്നില്ല. മൂന്നു ദിവസം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ കാനഡയുടെ ജോ ലെജന്‍ഡിനെ മലര്‍ത്തിയടിച്ചാണ് സന്‍ഗ്രാം സിങ് ഹെവിവെയ്റ്റ് കിരീടമണിഞ്ഞത്. രാജ്യാന്തര തലത്തില്‍ ഹെവിവെയ്റ്റ് കിരീടമണിയുന്ന ആദ്യ ഇന്ത്യക്കാരന്‍കൂടിയാണ് സന്‍ഗ്രാം. പരിക്കിനെ തുടര്‍ന്ന് മൂന്നു വര്‍ഷം ഗോദയില്‍നിന്ന് വിട്ടുനിന്നാണ് ഹരിയാനക്കാരന്‍ വീണ്ടും പ്രഫഷനല്‍ റെസ്ലിങ്ങിലത്തെുന്നത്. |
എ ടെസ്റ്റ്:ഇന്ത്യ ദേഭപ്പെട്ട തുടക്കം Posted: 22 Jul 2015 10:09 AM PDT Image: ![]() ചെന്നൈ: ലോകേഷ് രാഹുലിന്‍െറയും ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാരയുടെയും അര്‍ധശതകങ്ങളുടെ ബലത്തില്‍ ആസ്ട്രേലിയ എക്കെതിരായ ആദ്യ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ടീം ദേഭപ്പെട്ട നിലയില്‍. ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ 77.1 ഓവറില്‍ ആറിന് 221 എന്ന സ്കോറിലാണ് ഇന്ത്യ. മുന്‍നിര നല്‍കിയ മോശമല്ലാത്ത തുടക്കം മധ്യനിരക്ക് മുതലാക്കാന്‍ കഴിയാതെവന്നതോടെയാണ് ആതിഥേയര്‍ക്ക് കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കാന്‍ കഴിയായെ പോയത്. മൂന്നിന് 187 എന്ന നിലയില്‍നിന്ന് 34 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. നാല് റണ്‍സുമായി വിജയ് ശങ്കറും റണ്ണൊന്നുമെടുക്കാതെ അമിത് മിശ്രയുമാണ് ക്രീസില്‍. നാല് റണ്‍സ് അകലെ ഓപണര്‍ ലോകേഷ് രാഹുലിന് സെഞ്ച്വറി കൈവിട്ടുപോയതാണ് ആദ്യദിനം ഇന്ത്യന്‍ ക്യാമ്പിന് നിരാശസമ്മാനിച്ച പ്രധാനനഷ്ടം. ലോകേഷ് 96 റണ്‍സില്‍ പുറത്തായപ്പോള്‍ പൂജാരയുടെ ചെറുത്തുനില്‍പ് 55 റണ്‍സിലവസാനിച്ചു. |
Posted: 22 Jul 2015 10:07 AM PDT Image: ![]() വാഷിങ്ടണ്‍: ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍ ബാഴ്സലോണക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ജയം. ബാഴ്സ ആതിഥേയരായ ലോസ് ആഞ്ജലസ് ഗാലക്സിയെ 2^1ന് തോല്‍പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സാന്‍ജോസ് ക്വാക്സിനെ 3^1ന് തകര്‍ത്തു. ലയണല്‍ മെസ്സിക്ക് വിശ്രമം അനുവദിച്ച ബാഴ്സക്കുവേണ്ടി ലൂയി സുവാരസും സെര്‍ജി റോബര്‍ട്ടോയുമാണ് ഗോളടിച്ചത്. ടോമി മെയര്‍ എം.എല്‍.എസ് ടീമിന്‍െറ ആശ്വാസ ഗോള്‍ നേടി. |
Posted: 22 Jul 2015 05:31 AM PDT Image: ![]() Subtitle: സിങ്ങിനെ താക്കീത് ചെയ്തേക്കും തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് അനാദരവ് കാട്ടിയെന്ന ആരോപണത്തില്‍ ബറ്റാലിയന്‍ എ.ഡി.ജി.പി ഋഷിരാജ്സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശാനുസരണം ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയാണ് നോട്ടീസ് അയക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. നേരത്തെ തന്‍െറ നിലപാട് ഋഷിരാജ് സിങ് ഡി.ജി.പി ടി.പി. സെന്‍കുമാറിന് എഴുതി നല്‍കിയിരുന്നു. താന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടില്ളെന്നും മന്ത്രിയെ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചില്ളെന്നുമാണ് അദ്ദേഹം വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയത്. ഇത് ഡി.ജി.പി ആഭ്യന്തരവകുപ്പിലേക്ക് അയച്ചു. എന്നാല്‍, തന്‍േറതായ നിര്‍ദേശങ്ങളൊന്നും ഡി.ജി.പി ഫയലില്‍ കുറിച്ചിരുന്നില്ല. ഫയല്‍ പരിശോധിച്ച മുഖ്യമന്ത്രി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജൂലൈ 11ന് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പാസിങ് ഒൗട്ട് പരേഡിനത്തെിയ മന്ത്രി രമേശ് ചെന്നിത്തലക്ക് ഋഷിരാജ്സിങ് സല്യൂട്ട് നല്‍കാത്തതിനെതുടര്‍ന്നാണ് വിവാദമുയര്‍ന്നത്. തനിക്ക് പരാതിയില്ളെന്ന് ചെന്നിത്തല വ്യക്തമാക്കിയെങ്കിലും സിങ്ങിനെതിരെ കര്‍ശന നടപടി വേണമെന്ന് ഭരണപക്ഷത്തെ പ്രമുഖര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ഫേസ്ബുക്കിലൂടെ ആഞ്ഞടിക്കുകയും ചെയ്തു. ഇതിനിടെ 13ന് ആക്കുളത്തെ സ്കൂളില്‍ പൊതുപരിപാടിക്കത്തെിയ ചെന്നിത്തലയെ സിങ് കൈകൂപ്പി വരവേല്‍ക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. സിങ്ങിന്‍െറ വിശദീകരണത്തിന്‍െറ അടിസ്ഥാനത്തിലാകും തുടര്‍നടപടി. കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ അദ്ദേഹത്തെ താക്കീത് ചെയ്ത് പ്രശ്നം ഒതുക്കാനാണ് തീരുമാനമെന്നും സൂചനയുണ്ട്. |
കളമശേരി ഭൂമി തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു; സലിംരാജ് പ്രതിയല്ല Posted: 22 Jul 2015 05:13 AM PDT Image: ![]() Subtitle: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് ക്ളീന്‍ ചിറ്റ് കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് ക്ളീന്‍ ചിറ്റ് നല്‍കി കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. നാല് റവന്യൂ ഉദ്യോഗസ്ഥരടക്കം ആറുപേരെ പ്രതികളാക്കിയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ജയിംസ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി. കലാം പാഷ മുമ്പാകെ കുറ്റപത്രം നല്‍കിയത്. സലിമിന്‍െറ സഹോദരീഭര്‍ത്താവ് കെ.എച്ച്. അബ്ദുല്‍ മജീദാണ് ഒന്നാം പ്രതി. ഇയാളുടെ സഹോദരന്‍ അബ്ദുല്‍ സലാം രണ്ടാം പ്രതിയാണ്. തൃക്കാക്കര നോര്‍ത് വില്ളേജ് ഓഫിസിലെ സ്പെഷല്‍ വില്ളേജ് ഓഫിസറായിരുന്ന ചേര്‍ത്തല പൂച്ചാക്കല്‍ പുത്തന്‍പുരയില്‍ ഇ. മുറാദ്, തൃക്കാക്കര നോര്‍ത് വില്ളേജ് ഓഫിസറായിരുന്ന ചങ്ങമ്പുഴ നഗര്‍ മന്നത്തുപാടം കിഴക്കേവീട്ടില്‍ കെ.എസ്. സാബു, എറണാകുളം കലക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ വിഭാഗം യു.ഡി ക്ളര്‍ക്ക് മുളന്തുരുത്തി എടപ്പങ്ങാട്ടില്‍ വീട്ടില്‍ ഇ.സി. ഗീവര്‍ഗീസ്, കണയന്നൂര്‍ താലൂക്ക് ഓഫിസിലെ അഡീഷനല്‍ തഹസില്‍ദാറായിരുന്ന പാലാരിവട്ടം പുനത്തില്‍പാടം വിഷ്ണു ഹൗസില്‍ കൃഷ്ണകുമാരി എന്നിവരാണ് മൂന്നുമുതല്‍ ആറുവരെ പ്രതിസ്ഥാനത്തുള്ളത്. ഒന്നും രണ്ടും പ്രതികളായ അബ്ദുല്‍ മജീദും അബ്ദുല്‍ സലാമും മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ചാണ് ഇടപ്പള്ളി പത്തടിപ്പാലം ബി.എം. റോഡിലെ എന്‍. ശരീഫയുടെ 25 കോടിയോളം രൂപ വിലവരുന്ന 116 സെന്‍റ് സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. നേരത്തേ 9365,9366,9367 എന്നീ തണ്ടപ്പേരിലായിരുന്ന ഭൂമി റീ സര്‍വേക്ക് ശേഷം 8826, 8597 എന്നീ തണ്ടപ്പേരിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഷരീഫ ഈ തണ്ടപ്പേരില്‍ കരമടച്ചുവരുകയായിരുന്നു. ഇതിനിടെ, ഒന്നും രണ്ടും പ്രതികളുടെ നിര്‍ദേശപ്രകാരം പഴയ രേഖകള്‍ നശിപ്പിച്ച വില്ളേജ് ഓഫിസ് അധികൃതര്‍ വസ്തു മണി എന്നയാളുടെ പേരിലാക്കി തണ്ടപ്പേര്‍ നല്‍കുകയായിരുന്നുവെന്നാണ് കണ്ടത്തെിയത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 120 (ബി) പ്രകാരം ഗൂഢാലോചന, 167 ( ഉപദ്രവമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജരേഖ ചമക്കല്‍), 201 (തെളിവ് നശിപ്പിക്കല്‍), 420 (വഞ്ചന), അഴിമതി നിരോധ നിയമത്തിലെ 7, 12, 13 വകുപ്പുകള്‍ പ്രകാരം കൈക്കൂലി വാങ്ങുക, ഇതിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിന്‍െറ തുടക്കം മുതല്‍ സംശയ നിഴലില്‍ നിര്‍ത്തിയിരുന്ന സലിംരാജിനെതിരെ ഒരു തരത്തിലുള്ള തെളിവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഒഴിവാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. സി.ബി.ഐ സംശയിച്ചിരുന്ന മുന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ടി.ഒ. സൂരജിനെയും ഒഴിവാക്കിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയില്‍ സൂരജ് അറിഞ്ഞുകൊണ്ട് കുറ്റകൃത്യം നടത്തിയിട്ടില്ളെന്ന് തെളിഞ്ഞതോടെയാണ് ഇദ്ദേഹത്തെയും ഒഴിവാക്കിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment