പീഡനക്കേസില്‍ മധ്യസ്ഥശ്രമം: ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി Madhyamam News Feeds | ![]() |
- പീഡനക്കേസില്‍ മധ്യസ്ഥശ്രമം: ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി
- വടക്കേ ഇന്ത്യയില്‍ കനത്ത മഴയും മണ്ണിടിച്ചിലും
- പാലിയേക്കരയില്‍ കെ.എസ്.ആര്‍.ടി.സി ടോള്‍ നല്‍കണം - സുപ്രീം കോടതി
- പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വര്‍ധന
- ആനക്കൊമ്പ് വേട്ട : ഏഴ് പേര്‍ പിടിയില്‍
- ബാര്‍ക്യാമ്പിലേക്ക് വാ, ആശയം ലഹരിയാക്കാം
- അങ്ങനെ ആനവണ്ടിയും ‘ആപ്പി’ലായി
- സുരക്ഷാ പരിശോധന ശക്തമാക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശം
- സമാധാന സന്ദേശമുയര്‍ത്തി വീണ്ടും സംയുക്ത ജുമുഅ
- ഐ.എസ്.എല്‍: ടീമുകള്‍ സ്വന്തമാക്കിയത് ഇവരെ
- സര്‍ക്കാര്‍ വിരുദ്ധ നിലപാട്: ഡോ. ബി. അശോകിനെതിരെ നടപടിയെടുക്കാം
- മോദി^ശരീഫ് സൗഹൃദ ഹസ്തത്തിന് സമ്മിശ്ര പ്രതികരണം
- ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം
- കളങ്കം നീക്കാന്‍ വ്യാപം ഡിജിറ്റലാക്കുന്നു
- അഖിലേന്ത്യ എന്‍ട്രന്‍സിന് ‘വസ്ത്രനിരോധം’, ഷൂസിനും മോതിരത്തിനും ബെല്‍റ്റിനും വിലക്ക്
- പൂണൂലിട്ട ഐ.ടി
- തെരുവുനായ്ക്കളില്‍നിന്ന് രക്ഷവേണം
- ഐ.എസ്.എല്‍: ലേലത്തില്‍ താരമായി റിനോ ആന്‍േറാ
- വെളിപ്പെടുത്തല്‍ തെളിവിന്‍െറ അടിസ്ഥാനത്തിലെന്ന് സാലിയാന്‍
- അരുവിക്കരയില്‍ ശബരീനാഥന്‍ ജയിച്ചു; യൂത്ത് കോണ്‍ഗ്രസ് തോറ്റു
- ലാറ്റിനമേരിക്കന്‍ ‘പാപങ്ങള്‍ക്ക്’ പോപ്പിന്‍െറ പരസ്യ ‘കുമ്പസാരം’
- അരനൂറ്റാണ്ടിനുശേഷം രണ്ടാമത്തെ പുസ്തകവുമായി പുലിറ്റ്സര്‍ ജേത്രി
- വിവാദ നിയമത്തിലൂടെ ‘വാട്സ്ആപ്പിന്’ ആപ് ഒരുക്കി ബ്രിട്ടന്‍
- ഹരാരെ ഏകദിനം: ഇന്ത്യക്ക് നാല് റണ്‍സ് ജയം
- വിംബിള്‍ഡന്‍: സാനിയ^ഹിംഗിസ് സഖ്യം ഫൈനലില്‍
പീഡനക്കേസില്‍ മധ്യസ്ഥശ്രമം: ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി Posted: 11 Jul 2015 12:26 AM PDT Image: ![]() ചെന്നൈ: മാനഭംഗത്തിനിരയായ പെണ്‍കുട്ടി പീഡിപ്പിച്ചയാളുമായി മധ്യസ്ഥതക്ക് ശ്രമിക്കണമെന്ന വിവാദ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. വിധിക്കെതിരെ സുപ്രീംകോടതി ശക്തമായി രംഗത്തുവന്നതോടെയാണ് മദ്രാസ് ഹൈകോടതി നിലപാട് പുനഃപരിശോധിച്ചത്. മധ്യസ്ഥതക്ക് ശ്രമിക്കുന്നത് നിയമവിരുദ്ധവും സ്ത്രീയുടെ അന്തസ്സിന് എതിരാണെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. മധ്യസ്ഥശ്രമത്തിനായി പ്രതിക്ക് അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കിയ കോടതി, പ്രതിയോട് ഉടന്‍ തന്നെ കീഴടങ്ങാനും ആവശ്യപ്പെട്ടു. മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് പി. ദേവദാസാണ് വിവാദമായ വിധി പുറപ്പെടുവിപ്പിച്ചത്. ബലാത്സംഗ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കോടതിയുടെ മീഡിയേഷന്‍ സെന്‍ററിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ തന്നെ ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാനോ മധ്യസ്ഥതക്കോ താന്‍ തയാറ െല്ലന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി അറിയിച്ചു. 2002ല്‍ പീഡനത്തിന് ഇരയാകുമ്പോള്‍ 15 വയസ്സായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. മദ്രാസ് ഹൈകോടിയുടെ വിധി വ്യാപകമായ പ്രതിഷേധമാണ് വിളിച്ചുവരുത്തിയത്. വിധി റദ്ദാക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. |
വടക്കേ ഇന്ത്യയില്‍ കനത്ത മഴയും മണ്ണിടിച്ചിലും Posted: 11 Jul 2015 12:24 AM PDT Image: ![]() ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. ഉത്തരാഖണ്ഡില്‍ വിവിധ പ്രദേശങ്ങളിലായി ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരണപ്പെട്ടു. മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ റോഡ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. |
പാലിയേക്കരയില്‍ കെ.എസ്.ആര്‍.ടി.സി ടോള്‍ നല്‍കണം - സുപ്രീം കോടതി Posted: 11 Jul 2015 12:13 AM PDT Image: ![]() ന്യൂഡല്‍ഹി: ദേശീയപാത 47ലെ പാലിയേക്കര ടോള്‍ പിരിവില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനാവില്ളെന്ന് സുപ്രീംകോടതി. ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹരജിയിലാണ് വിധി. കാലങ്ങളായി ടോള്‍ ഫീസ് അടക്കാന്‍ തയാറാകാതിരുന്ന കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ടോളിനത്തില്‍ കോടിക്കണക്കിന് രൂപ ലഭിക്കാനുണ്ടെന്ന് സ്വകാര്യകമ്പനി കോടതിയെ ബോധിപ്പിച്ചു. |
പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വര്‍ധന Posted: 10 Jul 2015 11:52 PM PDT Image: ![]() മസ്കത്ത്: കഴിഞ്ഞവര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധന. 3.96 ശതകോടി റിയാലാണ് 2014ല്‍ നാട്ടിലേക്ക് അയച്ചത്. 2013നെ അപേക്ഷിച്ച് 460 ദശലക്ഷം റിയാലിന്‍െറ വര്‍ധനയാണുണ്ടായത്. 13.1 ശതമാനം അധിക തുകയാണ് 2014ല്‍ ഒമാനില്‍നിന്ന് പുറത്തേക്ക് ഒഴുകിയതെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. 2013ല്‍ 3.5 ശതകോടി റിയാലും 2012ല്‍ 3.11 ശതകോടി റിയാലുമാണ് പ്രവാസി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് അയച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ 10.6 ശതകോടി റിയാലാണ് ഒമാനില്‍ നിന്ന് പുറത്തേക്ക് പോയത്. സര്‍ക്കാര്‍ നയങ്ങള്‍ കര്‍ശനമാക്കിയിട്ടും പ്രവാസി തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതാണ് തുകയില്‍ വര്‍ധന ഉണ്ടാകാന്‍ കാരണമെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. 1.57 ദശലക്ഷം പ്രവാസികളാണ് 2014ല്‍ ഒമാനില്‍ ഉള്ളത്. തൊട്ടുമുന്‍വര്‍ഷം ഇത് 1.53 ദശലക്ഷം ആയിരുന്നു. 42891 പേരുടെ വര്‍ധനയാണുണ്ടായത്. നിര്‍മാണരംഗമടക്കം പല മേഖലകളിലും വിദേശി തൊഴിലാളികളുടെ സാന്നിധ്യം അത്യന്താപേക്ഷിതമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. സ്വദേശിവത്കരണ നടപടികള്‍ ശക്തമാണെങ്കിലും പ്രവാസികളുടെ പല തൊഴില്‍രംഗങ്ങളിലും സ്വദേശികള്‍ക്ക് താല്‍പര്യമില്ല. പ്രവാസികളുടെ എണ്ണം 44ല്‍ നിന്ന് 33 ശതമാനമാക്കാനുള്ള നീക്കങ്ങള്‍ ലക്ഷ്യം കാണാതിരുന്നതും അതുകൊണ്ടാണ്. അനധികൃത വ്യാപാരവും രാജ്യത്തിന്‍െറ ധനം പുറത്തേക്കൊഴുകാന്‍ കാരണമാകുന്നുണ്ട്. സമ്പദ്വ്യവസ്ഥയെ ഇത് മോശമായി ബാധിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് റിയാലാണ് അനധികൃത വ്യാപാരത്തിലൂടെ രാജ്യത്തിന് പുറത്തേക്കുപോകുന്നത്. അനധികൃത കമ്പനികളെയും കടലാസില്‍ മാത്രമുള്ള കമ്പനികളെയും കണ്ടത്തൊന്‍ വ്യവസായ വാണിജ്യമന്ത്രാലയം കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ വ്യാപാരരീതി എതിരിടുന്നതിന്‍െറ ഭാഗമായി ചെറുകിട -ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. 2013 മുതല്‍ ആരംഭിച്ച ചെറുകിട-ഇടത്തരം വ്യവസായ പ്രോത്സാഹന പദ്ധതികള്‍ സ്വദേശികളില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. സര്‍ക്കാറില്‍നിന്നുള്ള ധനസഹായത്തോടെ നിരവധി ചെറുകിട കമ്പനികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. |
ആനക്കൊമ്പ് വേട്ട : ഏഴ് പേര്‍ പിടിയില്‍ Posted: 10 Jul 2015 11:51 PM PDT Image: ![]() തിരുവനന്തപുരം: ആനക്കൊമ്പ് വേട്ട കേസില്‍ ഏഴ് പേര്‍ വനം വകുപ്പിന്‍െറ പിടിയില്‍. തിരുവനന്തപുരം ബാലരാമപുരത്തു വച്ച് വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ആനക്കൊമ്പും ആനക്കൊമ്പ് കൊണ്ട് ഉണ്ടാക്കി വിഗ്രഹങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ചൈന, നേപ്പാള്‍, ദുബായ് എന്നിവിടങ്ങളിലേയ്ക്ക് കയറ്റി അയക്കാനായി കൊണ്ടുവന്നവയാണ് ഈ ആനക്കൊമ്പുകളെന്ന് സംശയിക്കുന്നതായി വനംവകുപ്പ് അറിയിച്ചു. |
ബാര്‍ക്യാമ്പിലേക്ക് വാ, ആശയം ലഹരിയാക്കാം Posted: 10 Jul 2015 11:26 PM PDT Image: ![]() ലഡുപൊട്ടും പോലെ ദിവസവും മനസ്സില്‍ ആശയങ്ങള്‍ പൊട്ടുന്നവരുണ്ടാകും. അവ ആരോട് പങ്കുവെക്കും? അത് വളര്‍ത്താനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ എവിടെനിന്ന് ലഭിക്കും? ആശയങ്ങളും സ്വപ്നങ്ങളും അറിയാനും അറിയിക്കാനും പങ്കുവെക്കാനും യാഥാര്‍ഥ്യമാക്കാനും വഴിതേടുന്നവര്‍ ധാരാളമുണ്ട്. ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന ആശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരമൊരുക്കി കൊച്ചിയില്‍ വീണ്ടും ബാര്‍ ക്യാമ്പ് നടക്കുന്നു. നിങ്ങള്‍ ആരുമാകട്ടെ, ആശയങ്ങള്‍ എന്തുമാകട്ടെ അത് പങ്കുവെക്കാനാണ് ബാര്‍ ക്യാമ്പ്. ആര്‍ക്കും വരാം, ചിന്തകള്‍ പങ്കുവെക്കാം; എന്താണ് ബാര്‍ ക്യാമ്പ് ബാര്‍ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കണ്ടാ, സന്തോഷംകൊണ്ട് തുള്ളുകയും വേണ്ടാ. ഇത് അതല്ല. ലോകത്തെമ്പാടും പുതുപുത്തന്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടക്കുന്ന ഒത്തുചേരലുകളാണ് ബാര്‍ ക്യാമ്പുകള്‍. 2005ല്‍ കാലിഫോര്‍ണിയയിലായിരുന്നു തുടക്കം. വെബ് ആപ്ളിക്കേഷന്‍, ഓപണ്‍ സോഴ്സ് ടെകനോളജി ഒക്കെയായിരുന്നു വിഷയങ്ങള്‍. കൂടുതലായും സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയാണ് ബാര്‍ ക്യാമ്പുകള്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍, കേരളത്തില്‍ രസകരമായ വിനോദം മുതല്‍ സാമൂഹിക വിഷയങ്ങള്‍ വരെ കൈകാര്യംചെയ്യുന്നു. പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, ടെക്നോളജി, സോഷ്യല്‍ മീഡിയ തുടങ്ങി വിഷയങ്ങള്‍ എന്തുമാകാം. ചുരുക്കിപ്പറഞ്ഞാല്‍ സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും ചര്‍ച്ചചെയ്യാം. കേരളത്തില്‍ 2007ലാണ് ആദ്യമായി ക്യാമ്പ് സംഘടിപ്പിച്ചത്. ഇതുവരെ 16 എണ്ണം നടന്നു. വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ബാര്‍ ക്യാമ്പ് വിന്‍റര്‍ 2014 എഡിഷന്‍ ഡിസംബറില്‍ നടന്നു. മനസ്സിലുദിക്കുന്ന ആശയങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്തതിനാല്‍ വര്‍ഷം രണ്ടും മൂന്നും ക്യാമ്പുകള്‍ വരെ നടക്കാറുണ്ട്. ‘ബാര്‍ ക്യാമ്പ് മണ്‍സൂണ്‍ 2015’ ജൂലൈ 12ന് കളമശ്ശേരി എസ്്.സി.എം.എസ് സ്കൂള്‍ ഓഫ് ടെകനോളജി ആന്‍ഡ് മാനേജ്മെന്‍റില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെ നടക്കും. മുമ്പ് നടന്ന ബാര്‍ ക്യാമ്പുകളില്‍നിന്നാണ് കേരളത്തിലെ പല കമ്പനികളുടെയും ജനനം. ടീസോണിക് ക്രിയേറ്റീവ് സ്റ്റുഡിയോ, ധന്യൂ റിസര്‍ച്, ടെന്‍ഡര്‍ വുഡ്സ് സൊലൂഷന്‍സ് തുടങ്ങി പല കമ്പനികളുടെ പിറവിക്ക് രൂപം നല്‍കിയത് ബാര്‍ ക്യാമ്പുകളാണ്. ആര്‍ക്കും വരാം, പോകാം ഓപണ്‍ അണ്‍കോണ്‍ഫറന്‍സാണ് (Open Unconference) ബാര്‍ ക്യാമ്പ്്. അതായത് ഒരു കോണ്‍ഫറന്‍സിന്‍െറ ഒൗപചാരികതകളില്ലാത്ത ഒത്തുചേരല്‍. പങ്കെടുക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ചാണ് സെഷനുകളും വിഷയങ്ങളും തീരുമാനിക്കുന്നത്. പ്രായഭേദമില്ലാതെ ആര്‍ക്കും വരാം. എപ്പോള്‍ വേണമെങ്കിലും പോവുകയും ചെയ്യാം. പ്രത്യേക ഡ്രസ് കോഡ് ഒന്നുമില്ല. പ്രവേശം സൗജന്യം. ചൂടന്‍ കലക്ടര്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സിന് മുതല്‍ പള്ളിക്കൂടത്തില്‍ പോകാത്ത ഈപ്പച്ചിക്ക് വരെ ക്യാമ്പില്‍ പങ്കെടുക്കാം. നിങ്ങള്‍ക്കറിയാവുന്ന വിഷയത്തില്‍ സംസാരിക്കാം. പഠിച്ച വിഷയമോ ജോലിചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട വിഷയമോ ആകണമെന്നില്ല. താല്‍പര്യമുള്ള കാര്യങ്ങള്‍ 10 മിനിറ്റു മുതല്‍ അരമണിക്കൂര്‍ വരെ സംസാരിക്കാം. സാങ്കതേികവിദ്യ, പ്രോഗ്രാമിങ്, കല, ഡിസൈന്‍, സംരംഭകത്വം, ബിസിനസ്, മാര്‍ക്കറ്റിങ്, കേരളീയ ലൈഫ്സ്റ്റൈല്‍, സോഷ്യല്‍ മീഡിയ, വെബ്, മൊബൈല്‍ തുടങ്ങി ഏതുവിഷയവും. സദസ്യരുമായുള്ള ഇടപടലിലൂടെയാണ് ഓരോ സെഷനും മുന്നോട്ടുപോവുക. ക്യാമ്പില്‍ പങ്കെടുക്കാന്‍ www.barcampkerala.org എന്ന വെബ് സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഒരു സെഷന്‍ എടുക്കാനായി വിഷയവും തലക്കെട്ടും വിവരണവുമടക്കം session@barcampkerala.org എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. ക്യാമ്പ് നടത്തിപ്പിനെ സഹായിക്കാന്‍ വളന്‍റിയറായി രജിസ്റ്റര്‍ ചെയ്യാന്‍ volunteer@barcampkerala.org എന്ന ഐഡിയിലേക്ക് പേരും താല്‍പര്യവും ഉള്‍പ്പെടുത്തി മെയില്‍ ചെയ്താല്‍ മതിയാകും. |
Posted: 10 Jul 2015 11:22 PM PDT Image: ![]() കെ.എസ്.ആര്‍.ടി.സി എന്‍ക്വയറി കൗണ്ടറിനോളം അരിശം പിടിപ്പിക്കുന്ന സ്ഥലം ഭൂമി മലയാളത്തില്‍ ഉണ്ടാകില്ല. ബസിനെക്കുറിച്ച് ചോദിച്ചാല്‍ ‘മഴയല്ളേ, വെയിലല്ളേ, വന്നാല്‍ വന്നു’ എന്ന മട്ടിലാകും മറുപടി. തര്‍ക്കവും രോഷപ്രകടനവും എന്‍ക്വയറി കൗണ്ടറുകള്‍ക്കുമുന്നില്‍ സ്ഥിരം കാഴ്ചയാണ്. സ്മാര്‍ട്ട് ഫോണ്‍ കാലത്ത് സാറന്മാരുടെ മുഷിപ്പ് കേള്‍ക്കാതെ വിവരമറിയാന്‍ ഇപ്പോള്‍ ഒരു വഴിയായി. അതാണ് ‘ആനവണ്ടി’ എന്ന മൊബൈല്‍ ആപ്ളിക്കേഷന്‍. കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയക്രമം ഇനി മൊബൈലില്‍ അറിയാം. ആനവണ്ടിയെ സ്നേഹിക്കുന്ന ചെറുപ്പക്കാരാണ് കെ.എസ്.ആര്‍.ടി.സിയെ ‘ആപ്പിലാക്കിയത്’. ഏഴ് വര്‍ഷമായ കെ.എസ്.ആര്‍.ടി.സി േബ്ളാഗ് (ksrtcblog) എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ആനവണ്ടി വെബ്സൈറ്റിനും (www.aanavandi.com) മൊബൈല്‍ ആപ്ളിക്കേഷനും പിന്നില്‍. സമയവിവരം അറിയാന്‍ ആനവണ്ടി വെബ് സൈറ്റിനെ നാട്ടുകാര്‍ ആശ്രയിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. കെ.എസ്.ആര്‍.ടി.സിയുടെ ഒൗദ്യോഗിക വെബ് സൈറ്റില്‍ റിസര്‍വേഷനുള്ള ബസുകളുടെയല്ലാതെ സാധാരണ സര്‍വിസുകളുടെ വിവരമില്ല. ആനവണ്ടി വെബ് സൈറ്റില്‍ നിലവില്‍ ഓപറേറ്റ് ചെയ്യന്ന ഓര്‍ഡിനറി മുതല്‍ വോള്‍വോവരെ എല്ലാ സര്‍വിസുകളുടെയും സമയ വിവരങ്ങള്‍ ലഭ്യമാണ്. ആനവണ്ടി ആപ്പ് വിന്‍ഡോസ്, ആന്‍ഡ്രോയിഡ് ഫോണുകളിലെ പ്ളേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓഫ് ലൈനായി പ്രവര്‍ത്തിക്കുന്ന ആപ്ളിക്കേഷന്‍ ആയതിനാല്‍ ഒരുതവണ ഡൗണ്‍ലോഡ് ചെയ്താല്‍ ഇന്‍റര്‍നെറ്റില്ലാതെ വിവരങ്ങള്‍ ലഭ്യമാകും. സ്ഥലങ്ങളുടെ പേര് നല്‍കിയാല്‍ അവക്കിടയില്‍ സര്‍വിസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ബസുകളുടെ വിവരങ്ങള്‍ ലഭിക്കും. കെ.എസ്.ആര്‍.ടി.സി ഒൗദ്യോഗിക ഷെഡ്യൂള്‍ അനുസരിച്ച വിവരങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ആപ്പ് ഇപ്പോള്‍ തന്നെ ലഭ്യമാണ്. ഒൗദ്യോഗിക പ്രകാശന ം ജൂലൈ 12ന് നടക്കും. എസ്.സി.എം.എസ് സ്കൂള്‍ ഓഫ് ടെകനോളജി ആന്‍ഡ് മാനേജ്മെന്‍റില്‍ നടക്കുന്ന ബാര്‍ ക്യാമ്പില്‍ ഹൈബി ഈഡന്‍ എം.എല്‍.എ ആപ്പ് പുറത്തിറക്കും. ഇരിങ്ങാലക്കുട സ്വദേശിയും ബംഗളൂരുവില്‍ ഐ.ടി ജീവനക്കാരനുമായ വൈശാഖാണ് ആന്‍ഡ്രോയിഡ് ആപ്പ് നിര്‍മിച്ചത്്. തിരുവനന്തപുരം സ്വദേശി അജിത്താണ് വിന്‍ഡോസ് ആപ്പ് ഒരുക്കിയത്. പത്തനംതിട്ട കോഴഞ്ചരേി സ്വദേശി സുജിത് ഭക്തന്‍, എറണാകുളം ഗ്രീന്‍ഫോസ് ടെക്നോളജീസ് ഉടമ ശ്രീനാഥ് , ആന്‍റണി വര്‍ഗീസ് എന്നിവരാണ് ആനവണ്ടി വെബ് സൈറ്റിന് പിന്നില്‍. ബംഗളൂരുവിലെ ഡിസൈനിങ് കമ്പനിയിലെ ജീവനക്കാരന്‍ ഡിപിന്‍ ദാസാണ് ആനവണ്ടി ലോഗോ ഡിസൈന്‍ ചെയ്തത്. |
സുരക്ഷാ പരിശോധന ശക്തമാക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശം Posted: 10 Jul 2015 11:14 PM PDT Image: ![]() കുവൈത്ത് സിറ്റി: റമദാനിലെ അവസാന പത്തിലും പെരുന്നാളിനും രാജ്യത്ത് ശക്തമായ സുരക്ഷാപരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുസുരക്ഷാ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുല്‍ ഫത്താഹ് അലി വ്യക്തമാക്കി. രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും സുരക്ഷാ പരിശോധന 24 മണിക്കൂറും ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. റമദാനിലെ അവസാനത്തെ 10ല്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി വിളിച്ചുചേര്‍ത്ത സുരക്ഷാ വിഭാഗങ്ങളുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാനത്തെ 10ലെ തിരക്ക് ചുഷണം ചെയ്തുകൊണ്ട് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടും. തെരുവുകച്ചവടക്കാരെയും യാചകരെയും പിടികൂടിയാല്‍ ഉടന്‍ നാടുകടത്തും. പെരുന്നാളിന് എല്ലാ പള്ളികളിലും പരിശോധന ശക്തമാക്കും. വരുംദിവസങ്ങളിലുണ്ടാകാന്‍ സാധ്യതയുള്ള ഗതാഗത തടസ്സങ്ങള്‍ നീക്കംചെയ്യുന്നതിന് കൂടുതല്‍ ട്രാഫിക് സുരക്ഷാ വിഭാഗത്തെ നിയമിക്കും. പെരുന്നാളിനോടനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങളിലുള്ള തിരക്ക് പരിഗണിച്ച് പ്രധാന കച്ചവട കേന്ദ്രങ്ങളില്‍ സുരക്ഷാ വിഭാഗത്തിന്‍െറ നിരീക്ഷണമുണ്ടായിരിക്കും. മദ്യം, മയക്കുമരുന്ന് വില്‍പനക്കാരെ പിടികൂടാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ പരിശോധന ശക്തമാക്കും. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹിന്‍െറയും ആഭ്യന്തര സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദിന്‍െറയും പ്രത്യേക നിര്‍ദേശപ്രകാരമാണ് പരിശോധന ശക്തമാക്കുന്നത്. യോഗത്തില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളുടെ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇഖാമ നിയമലംഘകര്‍ക്കുവേണ്ടിയുള്ള പരിശോധന റമദാനുശേഷം ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രി ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍െറ വിലയിരുത്തല്‍. പിടിയിലായവരെ നാടുകടത്തുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പുര്‍ത്തിയാക്കാന്‍ ആഭ്യന്തരമന്ത്രാലയം വിവിധ ജയില്‍ വകുപ്പുകള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി യാചനയുള്‍പ്പെടെ വിവിധ ഇഖാമ നിയമലംഘനങ്ങളുടെ പേരില്‍ നിരവധി പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. |
സമാധാന സന്ദേശമുയര്‍ത്തി വീണ്ടും സംയുക്ത ജുമുഅ Posted: 10 Jul 2015 10:19 PM PDT Image: ![]() മനാമ: വിഭാഗീയതക്കും തീവ്രവാദത്തിനുമെതിരെ ഐക്യസന്ദേശമുയര്‍ത്തി ബഹ്റൈനില്‍ ഇന്നലെ വീണ്ടും സുന്നി-ശിയ സംയുക്ത ജുമുഅ നമസ്കാരം നടന്നു. ബഹ്റൈനിലെ ഏറ്റവും വലിയ പളളിയായ ഗ്രാന്‍റ് മോസ്കിലാണ് വെള്ളിയാഴ്ച സംയുക്ത ജുമുഅ നടന്നത്. വന്‍ ജനാവലിയാണ് സംയുക്ത ജുമുഅക്കത്തെിയത്. സൗദിയിലും കുവൈത്തിലും ശിയ പളളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പുറകെ ബഹ്റൈനിലും സമാനസംഭവങ്ങളുണ്ടാകുമെന്ന അഭ്യൂഹം പടര്‍ന്നതിന് പിന്നാലെയാണ് പ്രതിരോധത്തിന്‍െറ പുതിയ മാതൃകയായി സംയുക്ത ജുമുഅ സംഘടിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വെളളിയാഴ്ച ആലിയിലെ ശിയാ പളളിയിലാണ് ഇരുവിഭാഗവും പങ്കെടുത്ത ആദ്യ ജുമുഅ നടന്നത്. ഇതിന്‍െറ തുടര്‍ച്ചയെന്ന നിലയിലാണ് ജുഫൈറിലെ അല്‍ഫാതിഹ് മസ്ജിദ് എന്ന ഗ്രാന്‍റ് മോസ്കില്‍ ഇന്നലെ രണ്ടാം സംയുക്ത ജുമുഅ നടന്നത്. ‘സഹിഷ്ണുതയുടെ ബഹ്റൈന്‍’ എന്ന തലക്കെട്ടില്‍ ‘ബഹ്റൈന്‍ ഫൗണ്ടേഷന്‍ ഫോര്‍ റികണ്‍സിലിയേഷന്‍ ആന്‍റ് സിവില്‍ ഡിസ്കോഴ്സ്’(ബി.എഫ്.ആര്‍.സി.ഡി) നേതൃത്വത്തിലാണ് സംയുക്ത ജുമുഅ നടക്കുന്നത്. ഐക്യത്തിനായുള്ള ബഹ്റൈന്‍ ജനതയുടെ മുന്നേറ്റം അഭിമാനകരമാണെന്ന് ബി.എഫ്.ആര്‍.സി.ഡി ചെയര്‍മാന്‍ സുഹൈല്‍ അല്‍ഗുസൈബി പറഞ്ഞു. ജുമുഅ ഖുതുബയിലും നമസ്കാരത്തിലും പങ്കാളികളാകാന്‍ രാവിലെ 11 മണിക്ക് തന്നെ ജനം പളളിയിലത്തെി തുടങ്ങിയിരുന്നു. വിവിധ രാജ്യങ്ങളിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഏത് തരത്തിലുള്ള ഭീകരവാദ പ്രവണതകളെയും ശക്തമായി നേരിടുമെന്ന് ബഹ്റൈന്‍ ഭരണകൂടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയും രാജ്യത്തിന്‍െറ വിവിധ കോണുകളിലെ പള്ളികളില്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ക്കിടെയാണ് ജുമുഅ നടന്നത്. പലയിടത്തും വലിയ ബാരിക്കേഡുകള്‍ തീര്‍ത്തു. പള്ളിക്ക് അരികില്‍ കാര്‍ പാര്‍ക്കിങ് അനുവദിച്ചില്ല. വളണ്ടിയര്‍മാരുടെ സേവനവും പൊലീസ് ഉപയോഗപ്പെടുത്തി. പള്ളിയിലത്തെിയവരെ കര്‍ശന പരിശോധനക്ക് ശേഷമാണ് അകത്തേക്ക് കടത്തി വിട്ടത്. |
ഐ.എസ്.എല്‍: ടീമുകള്‍ സ്വന്തമാക്കിയത് ഇവരെ Posted: 10 Jul 2015 10:09 PM PDT Image: ![]() കേരള ബ്ളാസ്റ്റേഴ്സ് നേരത്തെ സ്വന്തമാക്കിയവര്‍: മുഹമ്മദ് റാഫി, ഗുര്‍വീന്ദര്‍ സിങ്, ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്‍, നിര്‍മല്‍ ഛേത്രി, രമണ്‍ദീപ് സിങ്, സന്ദേശ് ജിങ്കാന്‍, സന്ദീപ് നന്ദി, സൗമിക് ഡേ. ലേലംവഴി: പീറ്റര്‍ കാര്‍വലോ, സി.കെ. വിനീത്, ശങ്കര്‍ സാമ്പിന്‍ഗിരാജ്, കാവില്‍ ലോബോ. വിദേശ താരങ്ങള്‍: വിക്ടര്‍ പുള്‍ഗ, ക്രിസ് ഡഗ്നല്‍. അത് ലറ്റികൊ ഡി കൊല്‍ക്കത്ത നേരത്തെ സ്വന്തമാക്കിയവര്‍: അര്‍ണബ് മൊണ്ഡല്‍, ബാല്‍ജിത് സാഹ്നി, ഡെല്‍സിന്‍ ഫ്രാങ്കോ, എന്‍. മോഹന്‍ രാജ്, ക്ളിഫോഡ് മിറാന്‍ഡ, ഷെയ്ഖ് ജ്വെ രാജ, എന്‍. ബൂട്ടിയ, സുശീല്‍ കുമാര്‍ സിങ്, സെയ്ദ് റഹിം നബി. ലേലംവഴി: റിനോ ആന്‍േറാ, അരാറ്റ ഇസുമി, കുന്‍സാങ് ബൂട്ടിയ, ലാല്‍ചൗങ്കിമ. വിദേശ താരങ്ങള്‍: ബോയ ഫെര്‍ണാണ്ടസ്, സമീഗ് ഡൗട്, ജാമി മാര്‍ടിന്‍സ്, ജോസ് മിഗ്വേല്‍ ഗോണ്‍സാലസ്, ഒഫന്‍സെ നാറ്റോ, ജോസ് ലൂയിസ് എസ്പിനോസ. ചെന്നൈയിന്‍ എഫ്.സി നേരത്തെ സ്വന്തമാക്കിയവര്‍: അഭിഷേക് ദാസ്, ബാല്‍വന്ത് സിങ്, ധനചന്ദ്രസിങ്, ഹര്‍മഞ്ജോത് കബ്ര, ജയേഷ് റാണെ, ജെജെ, മെഹ്റാജുദ്ദീന്‍ വാദു, ഗോഡ്വിന്‍ ഫ്രാങ്കോ. ലേലംവഴി: കരണ്‍ജിത്, തോയ് സിങ്, നിധിന്‍ ലാല്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, ലാല്‍മങ്കാസെങ് റാല്‍തെ, എം.പി. സക്കീര്‍, ധന്‍പാല്‍ ഗണേഷ്. വിദേശതാരങ്ങള്‍: എലാനോ ബ്ളൂമര്‍, ബ്രൂണോ പെലിശ്ശാരി, എഡല്‍ ബെറ്റെ, ഫിക്രു, ബെര്‍ണാഡ് മെന്‍ഡി. ഡല്‍ഹി ഡൈനാമോസ് നേരത്തെ സ്വന്തമാക്കിയവര്‍: സുഭാശിഷ് റോയ് ചൗധരി, അന്‍വര്‍ അലി, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, റോബര്‍ട് ലാല്‍ലമൗന, ഷൈലോ മാല്‍സ്വംലുവാങ്ക, സൗവിക് ചക്രബര്‍ത്തി, സൈമിന്‍ലെന്‍ ഡങ്കല്‍. ലേലംവഴി: റോബിന്‍ സിങ്, അനസ് എടത്തൊടിക, ഗുണശേഖര്‍ വിഘ്നേഷ്, സോദ്ലിയാന്‍ റാല്‍തെ, പ്രബിര്‍ ദാസ്, രവികുമാര്‍. വിദേശതാരങ്ങള്‍: റോബര്‍ട്ടോ കാര്‍ലോസ്, ഗുസ്താവോ സാന്‍േറാസ്, ഹാന്‍ മള്‍ഡര്‍. എഫ്.സി ഗോവ നേരത്തെ സ്വന്തമാക്കിയവര്‍: ഡെന്‍സണ്‍ ദേവദാസ്, ബിക്രംജി ത് സിങ്, ദേബബ്രതറോയ്, ലക്ഷ്മികാന്ത് കട്ടിമണി, മന്ദര്‍റാവു ദേശായ്, നാരായണ്‍ ദാസ്, പ്രണോയ് ഹാള്‍ഡര്‍, റോമിയോ ഫെര്‍ണാണ്ടസ്, ജോക്വിം അബ്രാഞ്ചസ്, സബീത്ത്, രാജു ഗെയ്ക്വാദ്. ലേലംവഴി: വിക്ടോറിനോ ഫെര്‍ണാണ്ടസ്, ഹവോകിപ്. വിദേശതാരങ്ങള്‍: ഗ്രിഗറി അര്‍നോലിന്‍, ലൂസിയോ, ജോഫ്രി, റിനാള്‍ഡോ, വിക്ടര്‍ സിമാവോ, എലിന്‍ടന്‍ അന്‍ഡ്രാഡെ. മുംബൈ സിറ്റി എഫ്.സി നേരത്തെ സ്വന്തമാക്കിയവര്‍: കിങ്ഷുക് ദേബ്നാഥ്, ഗബ്രിയേല്‍ ഫെര്‍ണാണ്ടസ്, റോവില്‍സണ്‍, ലാല്‍റിന്‍ഡിക റാല്‍തെ, സുഭാഷ് സിങ്, സുബ്രതാപോള്‍. ലേലംവഴി: സുനില്‍ ഛേത്രി, ആല്‍ബിനോ ഗോമസ്, പ്രതീഷ് ഷിരോദ്കര്‍, കീഗണ്‍ പെരേര, അശുതോഷ് മെഹ്ത, ദേബ്ജിത് മജുംദാര്‍. വിദേശതാരം: നികളസ് അനല്‍ക്ക നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് നേരത്തെ സ്വന്തമാക്കിയവര്‍: ലേലംവഴി: സെയ്ത്യാസെന്‍, സോമിന്‍ഗ്ളിയാന റാല്‍തെ, മര്‍ലാങ്ങി സൂടിങ്, രാജു യുംനം. വിദേശതാരങ്ങള്‍: ടോണി വാര്‍നര്‍, മിഗ്വേല്‍ ഗാര്‍ഷ്യ, സെഡ്രിച് ഹെങ്ബര്‍ട്, കൊണ്ട്വാനി തോങ, ബ്രൂചോ അരിയാസ്, സിലാസ്, സിമാവോ സബ്രോസ, ഡിയോമാന്‍സി കാമറ. എഫ്.സി പുണെ സിറ്റി നേരത്തെ സ്വന്തമാക്കിയവര്‍: ഗൗര്‍മാംഗി സിങ്, അരിന്ദംഭട്ടാചാര്യ, ധര്‍മരാജ് രാവണന്‍, ഇസ്രായേല്‍ ഗുരുങ്, ലെന്നി റോഡ്രിഗസ്, മനിഷ് മയ്താനി, പ്രിതം കൊടാല്‍. ലേലംവഴി: ജാക്കിചന്ദ് സിങ്, യൂജിന്‍സണ്‍, ഫനായ് ലാല്‍റെംപുയ, ഗോവിന്‍ സിങ്, ലളിത് ഥാപ്പ, സുശാന്ത് മാത്യു. വിദേശതാരങ്ങള്‍: ഇതുവരെ കരാറിലത്തെിയിട്ടില്ല. |
സര്‍ക്കാര്‍ വിരുദ്ധ നിലപാട്: ഡോ. ബി. അശോകിനെതിരെ നടപടിയെടുക്കാം Posted: 10 Jul 2015 09:38 PM PDT Image: ![]() കൊച്ചി: സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാടില്‍ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി അശോകിനെതിരെ സംസ്ഥാന സര്‍ക്കാറിന് നടപടിയെടുക്കാമെന്ന് വിധി. കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി. അശോക് നല്‍കിയ പരാതി തള്ളിയത്. തനിക്കെതിരെ നടപടിയെടുക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്നും സംസ്ഥാന സര്‍ക്കാറിന് അവകാശമില്ല എന്നുമായിരുന്നു വൈസ് ചാന്‍സലര്‍ ഹരജിയില്‍ പറഞ്ഞത്. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെതിരെ റിപ്പോര്‍ട്ട് നല്‍കി, സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി ലേഖനമെഴുതി എന്നിവയാണ് ഡോ. അശോകിനെതിരെയുള്ള ആരോപണം. |
മോദി^ശരീഫ് സൗഹൃദ ഹസ്തത്തിന് സമ്മിശ്ര പ്രതികരണം Posted: 10 Jul 2015 08:36 PM PDT Image: ![]() Subtitle: മോദി അധികാരമേറ്റ ശേഷം നവാസ് ശരീഫുമായി കാണുന്നത് മൂന്നാം തവണ ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫും ഒരിക്കല്‍ക്കൂടി സൗഹൃദ ഹസ്തദാനം നടത്തിയതിന് സമ്മിശ്ര പ്രതികരണം. ഉടക്കിയും മുടന്തിയും പോവുന്ന സമാധാന ശ്രമങ്ങളില്‍ മറ്റൊരു ചുവട് എന്നതിനപ്പുറം, പരസ്പര ബന്ധത്തില്‍ വലിയ ഊഷ്മളത പ്രതീക്ഷിക്കപ്പെടുന്നില്ല. |
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം Posted: 10 Jul 2015 08:19 PM PDT Image: ![]() കൊച്ചി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. കൊച്ചി ഇടപ്പിള്ളി പ്രശാന്തി നഗറിലെ അഞ്ചുനില ഫ്ളാറ്റിലാണ് സംഭവം. വേണി ഷിബു(30), മകള്‍ കിരണ്‍ എന്നിവരാണ് മരിച്ചത്. സാധനനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. എന്നാല്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്‍െറ പ്രാഥമികനിഗമനം. ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനക്കു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ. |
കളങ്കം നീക്കാന്‍ വ്യാപം ഡിജിറ്റലാക്കുന്നു Posted: 10 Jul 2015 07:28 PM PDT Image: ![]() ന്യൂഡല്‍ഹി: അഴിമതിയില്‍ മുങ്ങിക്കുളിച്ച വ്യവസായിക് പരീക്ഷാ മണ്ഡലിന്‍െറ (വ്യാപം) കളങ്കം കഴുകിക്കളയാന്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാറിന്‍െറ നീക്കം. ‘വ്യാപം’ ഡിജിറ്റലാക്കി മുഴുവന്‍ നടപടികളും സുതാര്യമാക്കുമെന്ന് ചെയര്‍മാന്‍ മദന്‍മോഹന്‍ ഉപാധ്യായ അറിയിച്ചു. ആദ്യപടിയായി പരീക്ഷാര്‍ഥികള്‍ക്ക് വ്യാപത്തിന്‍െറ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കുള്ള മൊബൈല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി. വ്യാപം പ്രഫഷനല്‍ പരീക്ഷാ ബോര്‍ഡിന്‍െറ പ്രവര്‍ത്തനം സുതാര്യമാക്കുകയാണ് ലക്ഷ്യമെന്ന് സാങ്കേതിക-ഉന്നത വിദ്യാഭ്യാസ മന്ത്രി ഉമാശങ്കര്‍ ഗുപ്ത പറഞ്ഞു. |
അഖിലേന്ത്യ എന്‍ട്രന്‍സിന് ‘വസ്ത്രനിരോധം’, ഷൂസിനും മോതിരത്തിനും ബെല്‍റ്റിനും വിലക്ക് Posted: 10 Jul 2015 07:25 PM PDT Image: ![]() കോപ്പിയടി തടയാനെന്ന് അധികൃതര്‍; അവകാശ ലംഘനമെന്ന് രക്ഷിതാക്കള്‍ ന്യൂഡല്‍ഹി: ജൂലൈ 25ന് നടത്തുന്ന അഖിലേന്ത്യ പ്രീ മെഡിക്കല്‍-പ്രീ ഡെന്‍റല്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.പി.എം.ടി) എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ ഏര്‍പ്പെടുത്തിയ ഡ്രസ്കോഡ് വിവാദമാകുന്നു. സ്കാര്‍ഫ് ഉള്‍പ്പെടെ സാധാരണ വസ്ത്രങ്ങളും ഷൂസും ആഭരണങ്ങളും പരീക്ഷാ ഹാളില്‍ അനുവദിക്കില്ല. അരകൈ ഷര്‍ട്ട്, ടി ഷര്‍ട്ട്, കുര്‍ത്ത തുടങ്ങിയ വസ്ത്രങ്ങള്‍, സാധാരണ ചെരിപ്പ് ധരിച്ചുവേണം പരീക്ഷക്കത്തൊനെന്നാണ് പരീക്ഷയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം. |
Posted: 10 Jul 2015 07:17 PM PDT Image: ![]() ഐ.ടി സ്ഥാപനങ്ങളില്‍ എത്ര ദലിതര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കൂടി പരിശോധിക്കുമ്പോഴേ ജാതി എത്ര ആഴത്തില്‍ നിലനില്‍ക്കുന്നുവെന്ന് തിരിച്ചറിയാനാകൂ ശേഷിയുടെയും യുക്തിയുടെയും ഏറ്റവും ആധുനികലോകമെന്ന് വാഴ്ത്തപ്പെടുന്ന ഐ.ടിയിലുള്‍പ്പെടെ ജാതി തീക്ഷ്ണ യാഥാര്‍ഥ്യമാണ്. സമ്പത്തും പദവിയും ജാതീയവിവേചനം ഇല്ലാതാക്കുന്നില്ല എന്നതിന് വ്യക്തമായ തെളിവാണ് കൊച്ചിയിലെ ദലിത് സംരംഭകയുടെ അനുഭവം. സംസ്ഥാന സര്‍ക്കാറിന്‍െറ ആദ്യ ഗ്രാമീണ ഐ.ടി സംരംഭമായ എറണാകുളം തിരുമാറാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോ ലോഡ്ജില്‍നിന്ന് ദലിത് സംരംഭക സൗമ്യാദേവിയെ ജാതിപറഞ്ഞ് ആട്ടിയോടിക്കുകയായിരുന്നു. പ്രശസ്തമായ ഹിന്ദു മാനേജ്മെന്‍റ് സ്കൂളില്‍ ഈ വര്‍ഷം എല്‍.കെ.ജിക്ക് പ്രവേശം നേടിയ 73 കുട്ടികളില്‍ 28 പേരുടെയും പേരിന് വാലായി ജാതി ചേര്‍ത്തിരുന്നു എറണാകുളം ജില്ലയുടെ പ്രാന്തത്തിലുള്ള പ്രശസ്തമായ ഹിന്ദു മാനേജ്മെന്‍റ് സ്കൂളില്‍ ഈ വര്‍ഷം എല്‍.കെ.ജിക്ക് പ്രവേശം നേടിയ കുട്ടികളുടെ പട്ടിക നോട്ടീസ് ബോര്‍ഡിലിട്ടിരുന്നു. 73 കുട്ടികളില്‍ 28 പേരുടെയും പേരിന് വാലായി ജാതി ചേര്‍ത്തിരുന്നു. നാലുപേരുടെ പേരുകളില്‍ വീട്\തറവാടുകളുടെ പേരാണ് ചേര്‍ത്തിരുന്നത്. ജാതിവാലുകള്‍ മുറിച്ചുകളയുന്നത് സമരമായി കണ്ട ഒരു സമൂഹത്തിലേക്കാണ് വീണ്ടും ജാതിവാല്‍ അഭിമാനകരമായി തിരിച്ചുവരുന്നത്. കേരളത്തിലെ ഏത് കലാലയത്തിലും സ്കൂളിലും ജാതിവാല്‍ അഭിമാനമായി കൊണ്ടുനടക്കുന്ന പുതിയ തലമുറയെയാണ് അഭിമുഖീകരിക്കേണ്ടിവരിക. കൊച്ചിയില്‍ കഴിയുന്ന ഇടത്തരം വര്‍ഗ അടിത്തറയുള്ള, 40ല്‍ താഴെ പ്രായമുള്ള ബ്രാഹ്മണ, ദലിത് കുടുംബങ്ങളില്‍ ജനിച്ച രണ്ടുപേര്‍ തങ്ങളുടെ അവസ്ഥകള്‍ വിവരിക്കുന്നു ജയദേവന്‍ നമ്പൂതിരി (പേര് യഥാര്‍ഥമല്ല): ഞാനൊരു ദലിതനാണ് എന്ന് സമൂഹം എന്നോട് എല്ലായ്പോഴും പറയുന്നുണ്ട്. വീടുകളില്‍, സൗഹൃദങ്ങളില്‍, യാത്രയില്‍, കടകളില്‍ ചെല്ലുമ്പോള്‍, പ്രണയത്തില്‍ എല്ലാം ജാതിയുണ്ട്. അരുണ്‍ കുമാര്‍ (പേര് യഥാര്‍ഥമല്ല): |
തെരുവുനായ്ക്കളില്‍നിന്ന് രക്ഷവേണം Posted: 10 Jul 2015 07:13 PM PDT Image: ![]() തെരുവുനായ്ക്കള്‍ മനുഷ്യനെ കടിച്ചുകീറിയ വാര്‍ത്തയില്ലാത്ത ഒരു ദിവസംപോലും കേരളത്തില്‍ ഇല്ളെന്നായിരിക്കുന്നു. കഴിഞ്ഞ ദിവസം ഒന്നരയും അഞ്ചും വയസ്സുള്ള കൊല്ലം അഞ്ചല്‍ സ്വദേശികളായ കുട്ടികള്‍ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിനിരയായത് അവസാന സംഭവമല്ല. വീടിന് സമീപത്തുവെച്ചാണ് പിഞ്ചുകുട്ടികളെ അവ കടിച്ചുകീറിയത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ തെരുവുനായ്ക്കളുടെ ദംഷ്ട്രകള്‍ക്ക് ഇരയാവുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്കും അവ ആപത്ത് വരുത്തിവെക്കുന്നുണ്ട്. അതിനുപുറമെ വാഹനങ്ങളുടെ മുന്നിലേക്കു ചാടി അവ അപകടമുണ്ടാക്കുന്നത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. കാലമോ നേരമോ ഇല്ലാതെയാണ് തെരുവുനായ്ക്കളുടെ തേര്‍വാഴ്ച. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന സര്‍വകക്ഷി യോഗമെടുത്ത തീരുമാനങ്ങള്‍ക്ക് പ്രാധാന്യമേറെയാണ്. |
ഐ.എസ്.എല്‍: ലേലത്തില്‍ താരമായി റിനോ ആന്‍േറാ Posted: 10 Jul 2015 12:17 PM PDT Image: ![]() Subtitle: ഛേത്രി, ലിങ്ദോ കോടിപതി മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ രണ്ടാം സീസണ്‍ താരലേലത്തില്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഛേത്രിക്കും യൂജിന്‍സണ്‍ ലിങ്ദോക്കും കോടി വില. 90 ലക്ഷത്തിന് ചാമ്പ്യന്‍ ടീമായ അത്ലറ്റികൊ ഡി കൊല്‍ക്കത്ത സ്വന്തമാക്കിയ റിനോ ആന്‍േറായാണ് താരലേലത്തില്‍ തിളങ്ങിയ മലയാളി. |
വെളിപ്പെടുത്തല്‍ തെളിവിന്‍െറ അടിസ്ഥാനത്തിലെന്ന് സാലിയാന്‍ Posted: 10 Jul 2015 12:14 PM PDT Image: ![]() Subtitle: മുസ്ലിം യുവാക്കളെ ഒഴിവാക്കാതെ എന്‍.ഐ.എ ഹിന്ദുത്വവാദികളായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു മുംബൈ: സ്ഫോടനക്കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നെന്ന് വെളിപ്പെടുത്തിയത് തെളിവിന്‍െറ അടിസ്ഥാനത്തിലാണെന്ന് മാലേഗാവ് സ്ഫോടനക്കേസില്‍ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാന്‍.പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് നീക്കുമെന്നറിഞ്ഞതിന്‍െറ നിരാശയാലാണ് വെളിപ്പെടുത്തലെന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആരോപണത്തിന്‍െറ പശ്ചാത്തലത്തിലാണ് സാലിയാന്‍െറ പ്രതികരണം. |
അരുവിക്കരയില്‍ ശബരീനാഥന്‍ ജയിച്ചു; യൂത്ത് കോണ്‍ഗ്രസ് തോറ്റു Posted: 10 Jul 2015 11:09 AM PDT Image: ![]() Subtitle: യു.ഡി.എഫ് വരുമ്പോഴെല്ലാം പോഴന്മാരായ വിദ്യാഭ്യാസ മന്ത്രിമാര്‍ തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിദ്യാഭ്യാസ-സഹകരണ വകുപ്പുകള്‍ക്കും പാര്‍ട്ടിക്കും വിമര്‍ശം. |
ലാറ്റിനമേരിക്കന്‍ ‘പാപങ്ങള്‍ക്ക്’ പോപ്പിന്‍െറ പരസ്യ ‘കുമ്പസാരം’ Posted: 10 Jul 2015 10:40 AM PDT Image: ![]() Subtitle: ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബൊളീവിയയില്‍ സാന്‍റ ക്രൂസ് (ബൊളീവിയ): കോളനിവാഴ്ച്ചക്കാലത്ത് ലാറ്റിനമേരിക്കയോടും ഗോത്രജനവിഭാഗങ്ങളോടും കത്തോലിക്ക സഭ ചെയ്തത് ‘പാപങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും’ ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യമായി മാപ്പപേക്ഷിച്ചു. ബൊളീവിയയില്‍ ഗോത്രവിഭാഗങ്ങള്‍, കര്‍ഷകര്‍, ശുചീകരണത്തൊഴിലാളികള്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പോപ്പിന്‍െറ ‘കുമ്പസാരം’. |
അരനൂറ്റാണ്ടിനുശേഷം രണ്ടാമത്തെ പുസ്തകവുമായി പുലിറ്റ്സര്‍ ജേത്രി Posted: 10 Jul 2015 10:22 AM PDT Image: ![]() Subtitle: ഇറങ്ങുംമുമ്പേ റെക്കോഡ് ബുക്കിങ് ലണ്ടന്‍: ഹാരി പോട്ടര്‍ സീരീസിലെ പുതിയ പുസ്തകത്തിനുശേഷം റിലീസിനുമുമ്പ് ഏറ്റവുമധികം ബുക്കിങ്ങുമായി ഗോ സെറ്റ് എ വാച്മാനും വാര്‍ത്തയാകുന്നു. ലിറ്റ്സര്‍ പുരസ്കാരജേതാവായ യു.എസ് എഴുത്തുകാരി ഹാര്‍പെര്‍ ലീയുടേതായി നീണ്ട കാലയളവിനുശേഷം ഇറങ്ങുന്ന പുസ്തകമാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണില്‍ ഇപ്പോള്‍ ഏറ്റവുമധികം വിറ്റുപോകുന്നത്. പുസ്തകത്തിന്‍െറ ആദ്യ ചാപ്ടര്‍ വെള്ളിയാഴ്ച ദ വാള്‍സ്ട്രീറ്റ് ജേണലിലും ദ ഗാര്‍ഡിയനും പ്രസിദ്ധീകരിച്ചിരുന്നു. ജൂലൈ 14നാണ് പുസ്തകം പുറത്തിറങ്ങുന്നത്. എത്ര ബുക്കിങ് നടത്തിയെന്നതിനെക്കുറിച്ച് ആമസോണ്‍ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടില്ല. ‘ടു കില്‍ എ മോക്കിങ് ബേഡ്’ എന്ന പുസ്തകത്തിനാണ് ഹാര്‍പെര്‍ ലീക്ക് പുലിറ്റ്സര്‍ ലഭിച്ചത്. 1950കള്‍ മുതല്‍ ഗോ സെറ്റ് എ വാച്മാന്‍ എന്ന പുസ്തകത്തിന്‍െറ പണിപ്പുരയിലാണ് ലീ. കഥയുടെ പശ്ചാത്തലം മറ്റൊരു നോവലാക്കാന്‍ എഡിറ്റര്‍ ലീയോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ടു കില്‍ എ മോക്കിങ് ബേഡിന്‍െറ പിറവി. 1961ല്‍ പുസ്തകത്തിന് പുലിറ്റ്സര്‍ ലഭിച്ചു. |
വിവാദ നിയമത്തിലൂടെ ‘വാട്സ്ആപ്പിന്’ ആപ് ഒരുക്കി ബ്രിട്ടന്‍ Posted: 10 Jul 2015 10:19 AM PDT Image: ![]() ലണ്ടന്‍: ലോകവ്യാപകമായി ജനപ്രിയമായ വാട്സ്ആപ് ആപ്ളിക്കേഷന്‍ നിരോധിക്കാനുള്ള നീക്കവുമായി ബ്രിട്ടന്‍. ഇതിനോടകംതന്നെ വിവാദമായ ‘സ്നൂപ്പേഴ്സ് ചാര്‍ട്ടര്‍’ നിയമം പാസായാല്‍ ബ്രിട്ടനില്‍ വാട്സ്ആപ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മെസേജിങ് സേവനങ്ങള്‍ നിരോധിക്കപ്പെടും. രഹസ്യകോഡുകള്‍ ഉപയോഗിച്ച് സന്ദേശങ്ങളയക്കുന്നത് വിലക്കുന്നതാണ് ‘സ്നൂപ്പേഴ്സ് ചാര്‍ട്ടര്‍’ എന്ന വിളിപ്പേരിലറിയപ്പെടുന്ന നിയമം. വാട്സ്ആപ്, ഐ. മെസേജ്, സ്നാപ് ചാറ്റ് തുടങ്ങിയവയിലൂടെ ആര്‍ക്കും മനസ്സിലാവാത്ത കോഡുഭാഷയിലുള്ള സന്ദേശമയക്കാന്‍ കഴിയുമെന്നതിനാല്‍ നിയമം ഇത്തരം ആപ്ളിക്കേഷനുകള്‍ക്കും ബാധകമാകും. നിയമം വന്നാല്‍ ഫേസ്ബുക്, ഗൂഗ്ള്‍, ആപ്പ്ള്‍ തുടങ്ങിയ കമ്പനികളെല്ലാം ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ഉപയോക്താക്കള്‍ തമ്മില്‍ കൈമാറിയ സന്ദേശങ്ങളുടെ വിവരം സൂക്ഷിക്കാന്‍ ബാധ്യസ്ഥരാകും. നമുക്ക് വായിക്കാന്‍ കഴിയാത്ത വിവരകൈമാറ്റം വേണ്ടന്നതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ നിലപാട്. തീവ്രവാദികള്‍ക്ക് യഥേഷ്ടം ബന്ധപ്പെടാന്‍ കഴിയുന്നതരത്തിലുള്ള കാര്യങ്ങള്‍ തടയേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കിയാണ് കാമറണ്‍ പുതിയ ഭേദഗതിയുമായി മുന്നോട്ടുപോകുന്നത്. നിലവിലുള്ള ശക്തമായ സൈബര്‍ നിയമങ്ങളിലേക്ക് പുതിയ ഭേദഗതികൂടി ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. തൂനീഷ്യയിലും ഫ്രാന്‍സിലും അടുത്ത ദിവസങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നിയമം വേഗത്തില്‍ നടപ്പാക്കാനാണ് ഇപ്പോഴത്തെ ശ്രമം. |
ഹരാരെ ഏകദിനം: ഇന്ത്യക്ക് നാല് റണ്‍സ് ജയം Posted: 10 Jul 2015 08:05 AM PDT Image: ![]() ഹരാരെ: സിംബാബ് വെക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാല് റണ്‍സിന്‍െറ നിറംമങ്ങിയ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ് വെക്ക് 50 ഓവറില്‍ 251 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സിംബാബ് വെ ബാറ്റിങ്ങിനെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ എവര്‍ട്ടണ്‍ ചിഗുംബുര നേടിയ സെഞ്ച്വറി (104) പാഴായി. സ്കോര്‍ ഇന്ത്യ: 50 ഓവറില്‍ ആറു വിക്കറ്റിന് 255, സിംബാബ് വെ: 50 ഓവറില്‍ ഏഴുവിക്കറ്റിന് 251. ഇന്ത്യ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ് വെയുടെ മുന്‍നിര തകര്‍ന്നെങ്കിലും ചിഗുംബുര നങ്കൂരമിട്ടു കളിക്കുകയായിരുന്നു. 160 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. സിബാന്‍ഡ 35 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. സഹഓപണറായ ചിഭാഭക്ക് മൂന്ന് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മസകഡ്സ 34 റണ്‍സെടുത്ത് പുറത്തായി. നാലാം വിക്കറ്റില്‍ ക്രീസിലെ ത്തിയാണ് ചിഗുംബുര മികച്ച സെഞ്ച്വറി നേട്ടം കൈവരിച്ചത്. ചിഗുംബുര മികച്ച രീതിയില്‍ ബാറ്റ് ചെയ്തെങ്കിലും അവസാന ഓവറുകളിലെ സമ്മര്‍ദ്ദം അതിജീവിക്കാനാകതാതെ സിംബാബ് വെ കീഴടങ്ങുകയായിരുന്നു. ഇന്ത്യക്കുവേണ്ടി സ്റ്റുവര്‍ട്ട് ബിന്നി, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ഭുവനേശ്വര്‍ കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റിന് 255 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡുവും (124 നോട്ടൗട്ട്) അര്‍ധസെഞ്ച്വറി നേടിയ സ്റ്റുവര്‍ട്ട് ബിന്നിയും (77) ചേര്‍ന്നാണ് കനത്ത ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. 85 റണ്‍സെടുത്തു നില്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു ടീം ഇന്ത്യ. അമ്പാട്ടി റായിഡുവാന്‍ പ്ലെയര്‍ ഓഫ് ദി മാച്ച്. മുരളി വിജയ്, മനോജ് തിവാരി, റോബിന്‍ ഉത്തപ്പ എന്നിവര്‍ പെട്ടെന്ന് പുറത്തായി. 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തിരിപാനോയുടെ പന്തില്‍ പുറത്തായി. മുരളി വിജയ് ഒരു റണ്‍സും മനോജി തിവാരി രണ്ട് റണ്‍സെടുത്തും പുറത്തായി. റോബിന്‍ ഉത്തപ്പ പൂജ്യത്തിന് പുറത്തായപ്പോള്‍ കേദാര്‍ ജാദവ് അഞ്ച് റണ്‍സിന് പുറത്തായി. സിംബാബ് വെക്ക് വേണ്ടി തിരിപാനോയും ചിഭാഭയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വിട്ടോറി ഒരു വിക്കറ്റ് സ്വന്തമാക്കി. ആറാം വിക്കറ്റില്‍ ബിന്നിയും റായിഡുവും 160 റണ്‍സിന്‍െറ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. |
വിംബിള്‍ഡന്‍: സാനിയ^ഹിംഗിസ് സഖ്യം ഫൈനലില്‍ Posted: 10 Jul 2015 07:40 AM PDT Image: ![]() ലണ്ടന്‍: സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം വിംബിള്‍ഡന്‍ വനിതാ ഡബിള്‍സിന്‍െറ ഫൈനലിലെത്തി. യു.എസിന്‍െറ റേക്വല്‍ കോപ്സ്^അബിഗെയ്ല്‍ സ്പയേഴ്സ് സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്കോര്‍ 6^1, 6^2. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്തോ^സ്വിസ് സഖ്യം വിംബിള്‍ഡനിലെ ആള്‍ ഇംഗ്ളണ്ട് ക്ളബില്‍ ജയിച്ചത്. വിംബിള്‍ഡനില്‍ ആദ്യമായാണ് സാനിയ ഒരു ഇനത്തില്‍ ഫൈനലില്‍ എത്തുന്നത്. 12 വര്‍ഷം മുമ്പ് പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ റഷ്യന്‍ താരമായ ആലിസ െക്ളയ്ബനോവയോടൊത്ത് സാനിയ കിരീടം നേടിയിരുന്നു. മികച്ച പ്രകടനമാണ് രണ്ട് സെറ്റിലും സാനിയ^ഹിംഗിസ് സഖ്യം കാഴ്ചവെച്ചത്. സെറ്റില്‍ 46ല്‍ 30 പോയിന്‍റും ഇരുവരും നേടി. ഫൈനലില്‍ റഷ്യയുടെ രണ്ടാം സീഡായ എകറ്ററീന മകറോവ^എലേന വെസ്നിന സഖ്യത്തെയാണ് ഇരുവര്‍ക്കും നേരിടേണ്ടത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Very nice blog. and posts!!
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation