ഐ.പി.എല്‍ വാതുവെപ്പ്: മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക് Madhyamam News Feeds | ![]() |
- ഐ.പി.എല്‍ വാതുവെപ്പ്: മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക്
- ടീസ്റ്റയുടെ വസതിയിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്
- 'അച്ചാ ദിന്‍' വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് അമിത് ഷാ
- ആന്ധ്രയില്‍ പുഷ്കരമേളക്കിടെ തിക്കിലും തിരിക്കിലും പെട്ട് 27 മരണം
- അമേരിക്കന്‍ അധ്യാപികയുടെ കൊല: സ്വദേശി യുവതിയുടെ വധശിക്ഷ നടപ്പാക്കി
- യു.ഡി.എഫ് സര്‍ക്കാര്‍ ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം
- ഇറാനും ലോക രാഷ്ട്രങ്ങളും ആണവ കരാറിലേക്ക്
- നിരവധി പേരെ കബളിപ്പിച്ച് വന്‍തുകയുമായി മലയാളി മുങ്ങി
- പ്ലൂട്ടോ ദൗത്യത്തിനായി ഗൂഗ്ള്‍ ഡൂഡ്ല്‍
- തദ്ദേശ തെരഞ്ഞെടുപ്പിന് മുഴുസമയ പ്രവര്‍ത്തകര്‍: സി.പി.എം തീരുമാനം പാളി
- ശമ്പള പരിഷ്കരണം: പുതിയ സ്കെയില്‍ അറിയാന്‍
- ഖജനാവിന് ഏറെ ബാധ്യതഉണ്ടാക്കുന്ന പരിഷ്കരണം
- കസ്റ്റഡിമരണവും പൊലീസിന്‍െറ ‘വീഴ്ച’യും
- എം.എസ്. വിശ്വനാഥന്‍ അന്തരിച്ചു
- ഋഷിരാജിനെ സ്ഥലംമാറ്റിയത് അദ്ദേഹത്തിന്‍െറ ആവശ്യപ്രകാരം ^ആര്യാടന്‍
- പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്: ഡയറക്ടര്‍ നിയമനവും പ്രവേശ പരീക്ഷയും അനിശ്ചിതത്വത്തില്‍
- സാധ്യതകളുടെ തുമ്പത്ത് സഞ്ജുവിന്‍െറ സ്വപ്നങ്ങള്‍
- ഹൗസ് ഓഫ് യേശുദാസ് ജപ്തി ഭീഷണിയില്‍
- 203 വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍; സ്കൂള്‍ പി.ടി.എ പൂട്ടി
- ഗ്രീസ് കടാശ്വാസ പദ്ധതിക്ക് അംഗീകാരം
- ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകാന്‍ രാജപക്സ
- ഭ്രൂണാവസ്ഥയിലുള്ളവര്‍ക്കും സംഗീത പരിപാടി
- ഗുസ്മാനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതം
- നൈജീരിയയില്‍ സൈനിക മേധാവികളെ പുറത്താക്കി
- ഗ്രീസില്‍ കയറി ഓഹരി: സെന്‍സെക്സില്‍ 300 പോയന്‍റ് നേട്ടം
ഐ.പി.എല്‍ വാതുവെപ്പ്: മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക് Posted: 14 Jul 2015 01:11 AM PDT Image: ![]() ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍ ടീം ഉടമ രാജ് കുന്ദ്രക്കും ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.എം ലോധ കമ്മിറ്റിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇരുവരെയും ലോധ കമ്മിറ്റി വിലക്കിയിട്ടുണ്ട്. ഇതിന് പുറമെ ഐ.പി.എല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നു രണ്ട് വര്‍ഷത്തേക്ക് തടഞ്ഞിട്ടുണ്ട്. വാതുവെപ്പില്‍ മെയ്യപ്പന്‍െറയും രാജ് കുന്ദ്രയുടെയും പങ്ക് തെളിഞ്ഞെന്നും ഇതുവഴി ക്രിക്കറ്റിനും ഐ.പി.എല്‍ ടീമിനും വലിയ കളങ്കമാണ് ഇരുവരും വരുത്തിയതെന്നും കമ്മിറ്റി കണ്ടെ ത്തി. ബി.സി.സി.ഐ, ഐ.പി.എല്‍ ചട്ടങ്ങള്‍ ലംഘിച്ചു വാതുവെപ്പില്‍ ഇരുവരും പങ്കാളികളായി. അഴിമതി നിരോധ നിയമം ലംഘിക്കുകയും ക്രിക്കറ്റ് മത്സരത്തിന്‍െറ പ്രതിഛായ തകര്‍ക്കുകയും ചെയ്തതായും വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യാ സിമിന്‍റ്സ് മാനേജിങ് ഡയറക്ടറും ബി.സി.സിഐ മുന്‍ അധ്യക്ഷനുമായ എന്‍. ശ്രീനിവാസന്‍െറ മരുമകനാണ് മെയ്യപ്പനെങ്കില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ് കുന്ദ്ര. ഐ.പി.എല്‍ വാതുവെപ്പിനെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മയാണ് കോടതിയെ സമീപിച്ചത്. ദൃശ്യ മാധ്യമങ്ങളുടെ മുമ്പില്‍ വിധി പ്രസ്താവിക്കുന്നത് നിയമ ചരിത്രത്തില്‍ ആദ്യമായാണ്. ദക്ഷിണാഫ്രിക്കയില്‍ കാമുകിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിംപ്യന്‍ താരം ഒസ്കാര്‍ പിസ്റ്റോറിയസിന്‍െറ കോടതിയിലെ വിചാരണ നടപടികള്‍ നേരത്തെ ദൃശ്യ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. |
ടീസ്റ്റയുടെ വസതിയിലും ഓഫീസിലും സി.ബി.ഐ റെയ്ഡ് Posted: 13 Jul 2015 11:50 PM PDT Image: ![]() മുംബൈ: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്‍െറ മുംബൈയിലെ വസതിയിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയായിരുന്നു റെയ്ഡ്. 16 സി.ബി.ഐ ഓഫീസര്‍മാര്‍ അടങ്ങുന്ന സംഘമാണ് റെയ്ഡിനത്തെിയത്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശ സാമ്പത്തിക സഹായം സ്വീകരിച്ചു എന്ന് ആരോപിച്ച് ടീസ്റ്റക്കെതിരെ സി.ബി.ഐ കഴിഞ്ഞ ആഴ്ച കേസ് എടുത്തിരുന്നു. ടീസ്റ്റയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദിന്‍െറയും ഗുലാം മുഹമ്മദ് പെഷിമാമിന്‍െറയും പേരുകള്‍ എഫ്.ഐ.ആറില്‍ ഉണ്ട്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സബ്രംഗ് കമ്യൂണിക്കേഷന്‍സ് പബ്ളിഷിങ് ലിമിറ്റഡിന്‍െറ ഡയറക്ടര്‍മാരാണ് ഇരുവരും. ഗുജറാത്ത് സര്‍ക്കാറിന്‍െറ കണ്ണിലെ കരടാണ് 2002ലെ ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ടീസ്റ്റ സെതല്‍വാദ്. വംശഹത്യയുടെ അവശേഷിക്കുന്ന ഇരകളുടെ പേരില്‍ പിരിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആരോപിച്ചാണ് ടീസ്റ്റക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇത് കള്ളക്കേസ് ആണെന്ന് ടീസ്റ്റ നിഷേധിച്ചിരുന്നു. |
'അച്ചാ ദിന്‍' വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് അമിത് ഷാ Posted: 13 Jul 2015 11:29 PM PDT Image: ![]() ഭോപ്പാല്‍: ബി.ജെ.പി വാഗ്ദാനം ചെയ്ത 'അച്ചാ ദിന്‍' (നല്ല ദിനം) രാജ്യത്ത് വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭോപ്പാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തെ ബി.ജെ.പി ഭരണം കൊണ്ട് ഇന്ത്യയെ ലോക ശക്തികളുടെ മുന്നിലെത്തിക്കാന്‍ സാധിക്കില്ല. നല്ല ദിനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ 25 വര്‍ഷത്തിനിടയിലെ എല്ലാ തെരഞ്ഞെടുപ്പുകളും ബി.ജെ.പി ജയിക്കണം. ബ്രിട്ടീഷ് രാജിന് മുമ്പ് ഇന്ത്യക്ക് ആഗോളതലത്തിലുണ്ടായിരുന്ന പ്രതാപം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. പണപ്പെരുപ്പം നിയന്ത്രിച്ച്, അതിര്‍ത്തി സുരക്ഷിതമാക്കി, ശക്തമായ വിദേശ നയം രൂപീകരിച്ച്, സാമ്പത്തിക പുരോഗതി കൈവരിച്ച്, മെച്ചപ്പെട്ട തൊഴില്‍ ഉറപ്പാക്കി, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമാണ് ബി.ജെ.പി ഭരണത്തിന്‍െറ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ തലങ്ങളിലും ബി.ജെ.പി ജയിക്കേണ്ടതുണ്ട്. ഗ്രാമപഞ്ചായത്ത് മുതല്‍ ലോക്സഭ വരെ 25 വര്‍ഷം കൊണ്ട് ലോകത്തെ ഒന്നാം ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്നും അമിത് ഷാ അവകാശപ്പെട്ടു. |
ആന്ധ്രയില്‍ പുഷ്കരമേളക്കിടെ തിക്കിലും തിരിക്കിലും പെട്ട് 27 മരണം Posted: 13 Jul 2015 10:56 PM PDT Image: ![]() രാജമുന്ദ്രി: ആന്ധ്രപ്രദേശിലെ ഗോദാവരി പുഷ്കരലു മേളക്കിടെ തിക്കിലും തിരിക്കിലുംപെട്ട് 27 മരണം. നിരവധിപേര്‍ക്ക് പരിക്ക്. മരിച്ചവരെല്ലാം സ്ത്രീകളാണ്. മൃതദേഹങ്ങള്‍ രാജമുന്ദ്രി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നദികളെ പൂജിക്കുന്ന 'മഹാപുഷ്കരുലു' മേളക്കിടെയാണ് ദുരന്തമുണ്ടായത്. ഗോദാവരിയിലെ സ്നാനഘട്ടങ്ങളില്‍ നിന്നും ജനങ്ങളെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് പൊലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവസ്ഥലത്തെ ത്തി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. |
അമേരിക്കന്‍ അധ്യാപികയുടെ കൊല: സ്വദേശി യുവതിയുടെ വധശിക്ഷ നടപ്പാക്കി Posted: 13 Jul 2015 10:41 PM PDT Image: ![]() അബൂദബി: റീം ഐലന്‍റിലെ ബൂതിക് മാളില്‍ അമേരിക്കന്‍ അധ്യാപികയെ കുത്തിക്കൊന്ന കേസില്‍ അല ബാദര്‍ അബ്ദുല്ല ഹാശിമി (28) എന്ന സ്വദേശി യുവതിയുടെ വധശിക്ഷ നടപ്പാക്കി. ശിക്ഷാവിധിക്ക് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന്‍ അറ്റോണി ജനറല്‍ അഹ്മദ് അല്‍ ദന്‍ഹാനിയെ ഉദ്ധരിച്ച് ഒൗദ്യോഗിക വാര്‍ത്താഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്തു. 2014 ഡിസംബര്‍ ഒന്നിനാണ് മാളിലെ ടോയ്ലറ്റില്‍ 37കാരിയായ കിന്‍റണ്‍ ഗാര്‍ട്ടണ്‍ അധ്യാപിക ഇബോല്യ റയാനെ യുവതി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. കുറ്റക്കാരിയെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ഫെഡറല്‍ സുപ്രീംകോടതി ജൂണ്‍ 29ന് പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. യുവതിക്ക് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും കോടതി കണ്ടത്തെിയിരുന്നു. അടുത്തിടെ രൂപംനല്‍കിയ തീവ്രവാദ വിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യപ്പെട്ട ആദ്യ വ്യക്തിയാണ് അല ബാദര്‍. ശിക്ഷ അതിവേഗം നടപ്പാക്കിയത് ലോകമെങ്ങുമുള്ള തീവ്രവാദികള്‍ക്കുള്ള രാജ്യത്തിന്‍െറ സന്ദേശമാണെന്ന് യു.എ.ഇ മനുഷ്യാവകാശ സൊസൈറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ കഅബി പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരുപ്രവര്‍ത്തനവും വെച്ചുപൊറുപ്പിക്കില്ളെന്ന സന്ദേശവും ഇത് നല്‍കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബായയും മുഖ മക്കനയും ധരിച്ച് മാളിലത്തെി യുവതി ടോയ്ലറ്റില്‍ വെച്ച് അധ്യാപികയെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് പരിക്കേറ്റ അധ്യാപികയെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുത്താന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് ചോര പുരണ്ട നിലയില്‍ കണ്ടെടുത്തു. സംഭവത്തിന് ശേഷം മാളില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് സമര്‍ഥമായ നീക്കത്തിലൂടെ 48 മണിക്കൂറിനകം പിടികൂടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. കൈയില്‍ പെട്ടിയുമായി ഇവര്‍ മാളില്‍ പ്രവേശിക്കുന്നതും സംഭവത്തിന് ശേഷം പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ദേശീയദിനാഘോഷം നടക്കുന്ന വേളയില്‍ നടന്ന കൊലപാതകം അബൂദബിയെ നടുക്കിയിരുന്നു. യു.എ.ഇ പതാക കൊണ്ട് നമ്പര്‍ പ്ളേറ്റ് മറച്ച വാഹനത്തിലാണ് ഇവര്‍ മാളില്‍ നിന്ന് രക്ഷപ്പെട്ടത്. ലഭിച്ച സൂചനകള്‍ വെച്ച് അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് 48 മണിക്കൂറിനകം താമസ സ്ഥലത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തു. കൂടുതല്‍ അന്വേഷണത്തില്‍ ഇവരുടെ വില്ലക്ക് സമീപമുള്ള അമേരിക്കന്‍ ഡോക്ടറുടെ വീടിനടുത്ത് ബോംബ് സ്ഥാപിക്കാനും ശ്രമിച്ചിരുന്നതായി കണ്ടത്തെി. അല്‍ഖാഇദ നേതാക്കളായ ഉസാമ ബിന്‍ലാദന്‍, സര്‍ഖാവി എന്നിവരുടെ ക്ളാസുകള്‍ പ്രതി ശ്രവിക്കാറുണ്ടായിരുന്നുവെന്നും യമനിലെ അല്‍ ഖാഇദക്ക് പണം അയച്ചതായും തെളിഞ്ഞു. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വെബ്സൈറ്റും നടത്തിയിരുന്നു. പ്രതിക്ക് മാനസിക പ്രശ്നമുള്ളതായും രണ്ടാമതൊരു മെഡിക്കല്‍ പരിശോധന നടത്തണമെന്നും പ്രതിഭാഗം വക്കീല്‍ കോടതിയില്‍ വാദിച്ചെങ്കിലും ജഡ്ജി വാദം തള്ളി. സംഭവസമയത്ത് ടോയ്ലറ്റില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ പ്രതിക്കെതിരെ നല്‍കിയ മൊഴിയും നിര്‍ണായകമായി. കൊല്ലപ്പെട്ട അധ്യാപികയുടെ കരച്ചില്‍ കേട്ടതായും പ്രതി ഇറങ്ങിപ്പോകുന്നത് കണ്ടതായുമാണ് ഇവര്‍ പറഞ്ഞത്. അമേരിക്കന്‍ ഡോക്ടറും പ്രതിക്കെതിരെ മൊഴി നല്‍കി. കാറിന്‍െറ സ്റ്റിയറിങ് വീലില്‍ നിന്ന് രക്തത്തിന്‍െറ അംശങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. സുരക്ഷിതവും സുസ്ഥിരവുമായ രാജ്യമായി യു.എ.ഇ തുടരുമെന്ന് വിധി പ്രസ്താവിച്ച് ഫെഡറല്‍ സുപ്രീം കോടതി ജഡ്ജി ഫലാഹ് അല്‍ ഹാജിരി അഭിപ്രായപ്പെട്ടിരുന്നു. ദൈവത്തിന്‍െറ സഹായത്താല്‍ രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഇക്കാലമത്രയും ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ലോകത്തിന് മാതൃകയുമാണ് രാജ്യം. എന്നാല്‍ അടുത്ത കാലത്തുണ്ടായ കുറ്റകൃത്യങ്ങള്‍ യു.എ.ഇ സമൂഹത്തിന് പരിചിതമല്ലാത്തതാണ്. ഇത്തരം ഹീനകൃത്യങ്ങള്‍ നടത്തുന്നവര്‍ സമൂഹത്തിന് ഭീഷണിയാണെന്നും ജഡ്ജി വിലയിരുത്തി. ഭീകരവാദ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള 2014ലെ ഏഴാം നമ്പര്‍ ഫെഡറല്‍ നിയമപ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതി തുടങ്ങിയ വെബ്സൈറ്റ് അടച്ചുപൂട്ടാനും ഉത്തരവിട്ടിരുന്നു. യുവതിക്ക് മാനസിക രോഗമാണെന്നും ജിന്ന് ബാധയയേറ്റതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇത് മുഖവിലക്കെടുത്തില്ല. തികച്ചും സുതാര്യമായ രീതിയിലാണ് വിചാരണാ നടപടികള്‍ നടന്നതെന്ന് യു.എ.ഇ മനുഷ്യാവകാശ സൊസൈറ്റി അറിയിച്ചു. പ്രതിക്ക് തന്‍െറ ഭാഗം വാദിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പ്രതിയുടെ അഭിഭാഷകന്‍െറ എല്ലാ ആവശ്യങ്ങളോടും കോടതി പ്രതികരിച്ചിരുന്നു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യപ്പെടുന്ന അവസാനത്തെ വ്യക്തി കൂടിയാകട്ടെ അല ബാദറെന്ന് സൊസൈറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ കഅബി അഭിപ്രായപ്പെട്ടു. |
യു.ഡി.എഫ് സര്‍ക്കാര്‍ ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം Posted: 13 Jul 2015 10:32 PM PDT Image: ![]() തിരുവനന്തപുരം: കാസര്‍കോട് മൂന്നാം ക്ളാസുകാരനെ അയല്‍വാസി കഴുത്തറുത്ത് കൊന്ന സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇ.പി ജയരാജനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് കേരളാ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ജയരാജന്‍ ആരോപിച്ചു. സംസ്ഥാനത്ത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അഴിഞ്ഞാടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിനെ സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാറിനോ കോണ്‍ഗ്രസിനോ ഇല്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ ശക്തമായ നിലപാട് എടുക്കുന്നത് തങ്ങളാണെന്നും ചെന്നിത്തല വ്യക്തമാക്കി. മൂന്നാം ക്ളാസുകാരന്‍െറ കൊലപാതകത്തിന് കാരണം പിതാവിനോടുള്ള വ്യക്തിവിരോധമാണ്. കേസിന്‍റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു. അന്വേഷണത്തില്‍ രാഷ്ട്രീയ സാമുദായിക ഇടപെടല്‍ ഉണ്ടായിട്ടില്ളെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ, പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷ അംഗം എന്‍.എ നെല്ലിക്കുന്ന് നടത്തിയ പരാമര്‍ശം ബഹളത്തിന് വഴിവെച്ചു. മരിച്ച കുട്ടിയോടുള്ള സ്നേഹം കൊണ്ടല്ല, രാഷ്ട്രീയ ലാഭം ലക്ഷ്യംവെച്ചാണ് പ്രതിപക്ഷം വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്നായിരുന്നു പരാമര്‍ശം. ഇതോടെ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങി. നേരത്തെ സബ്മിഷന് അനുമതി തേടിയിരുന്ന നെല്ലിക്കുന്നിന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരമാണ് സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചത്. കൂടാതെ, പ്രാദേശിക എം.എല്‍.എയായ കെ. കുഞ്ഞിരാമനും വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ ഒരു മിനിറ്റ് സമയം അനുവദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ സമചിത്തതയോടെ വേണം വിഷയത്തെ കാണാനെന്നും മനോരോഗിയെന്ന പരിഗണന പ്രതിക്ക് നല്‍കില്ളെന്നും ചെന്നിത്തല തുടര്‍ന്ന് വിശദീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസുകാരന്‍ മാത്രമല്ല, ബി.ജെ.പിക്കാരന്‍ കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. പ്രവീണ്‍ തൊഗാഡിയ കേസും എം.ജി കോളജ് കേസും പിന്‍വലിച്ചത് ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുന്നു. ഉമ്മന്‍ചാണ്ടി പാഷാണത്തില്‍ വര്‍ക്കിയാണെന്നും വി.എസ് പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. |
ഇറാനും ലോക രാഷ്ട്രങ്ങളും ആണവ കരാറിലേക്ക് Posted: 13 Jul 2015 10:30 PM PDT Image: ![]() വിയന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയനയില്‍ നടന്നുവരുന്ന നയതന്ത്ര ചര്‍ച്ചക്കൊടുവില്‍ ഇറാനും ലോക രാഷ്ട്രങ്ങളും നിര്‍ണായകമായ ആണവ കരാറിലത്തെിയതായി സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഉടന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതുന്നതായും കരാറിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഉപരോധത്തില്‍ അയവു വരുത്തുന്നതിന് തക്ക സമീപനം ഇറാന്‍െറ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാല്‍, ചില പ്രശ്നങ്ങള്‍ പരിഹൃതമാവാതെ കിടപ്പുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അതേസയമം, ചര്‍ച്ചയില്‍ പ്രതീക്ഷയുള്ളതായാണ് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയത്. ‘ഒടുവില്‍ സമഗ്രതയില്‍ എത്തിച്ചേര്‍ന്നു’ എന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് കാതറിന്‍ റേ ട്വിറ്ററില്‍ കുറിച്ചു. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫും യൂറോപ്യന്‍ യൂണിയന്‍ പോളിസി മോധാവി ഫ്രെഡറിക്ക മൊഗേരിനിയും ചൊവ്വാഴ്ച രാവിലെ സംയുക്ത പ്രസ്താവന മാധ്യമങ്ങള്‍ക്കു മുമ്പാകെ വായിച്ചു കേള്‍പിച്ചതായി ഇറാനിയന്‍ സ്റ്റുഡന്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനും മറ്റ് ആറ് ആണവ രാഷ്ട്രങ്ങളും തമ്മില്‍ ആണവ ഉടമ്പടിയില്‍ എത്തിച്ചേരുമെന്ന് കരുതുന്നതായി ഇസ്നയും റിപോര്‍ട്ട് ചെയ്തു. യു.എസ്, റഷ്യ ബ്രിട്ടന്‍ അടക്കം ആറു വന്‍ ആണവ രാഷ്ട്രങ്ങളുമായി ജൂലൈ മൂന്നു മുതല്‍ യൂറോപ്യന്‍ യൂണിയന്‍റെ മധ്യസ്ഥതയില്‍ ഇറാന്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. അവസാന വട്ട ചര്‍ച്ചകള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം വിയനയില്‍ എത്തിയിരുന്നു. യുറേനിയം സമ്പുഷ്ടീകരണമൊഴികെ വിഷയങ്ങളില്‍ ഇരു വിഭാഗങ്ങളും ഇതിനകം ധാരണയിലത്തെിയിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ളതും നിര്‍മാണത്തിലിരിക്കുന്നതുമായ ആണവനിലയങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി വേണമെന്നാണ് ഇറാന്‍ പറയുന്നത്. ഇത് അനുവദിക്കാനാവില്ളെന്ന് വന്‍ശക്തികളും വാശിപിടിക്കുന്നു. ചുരുങ്ങിയത് അടുത്ത 10 വര്‍ഷത്തേക്ക് ഇത് അനുവദിക്കാനാവില്ളെന്നാണ് യു.എസ് നിലപാട്.
|
നിരവധി പേരെ കബളിപ്പിച്ച് വന്‍തുകയുമായി മലയാളി മുങ്ങി Posted: 13 Jul 2015 10:15 PM PDT Image: ![]() കുവൈത്ത് സിറ്റി: സ്പോണ്‍സര്‍ അടക്കം നിരവധി പേരെ കബളിപ്പിച്ച് വന്‍തുകയുമായി മലയാളി മുങ്ങി. സുന്നിനേതാവും അറിയപ്പെടുന്ന വാഗ്മിയുമായ സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പയാണ് (42) 10 ലക്ഷം ദീനാറിലധികം (ഏകദേശം 20 കോടി രൂപ) തട്ടിയതായി പരാതിയുയര്‍ന്നിരിക്കുന്നത്. സ്പോണ്‍സര്‍ കുവൈത്തിലും തട്ടിപ്പിനിരയായ മലയാളികളില്‍ ചിലര്‍ നാട്ടിലും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇയാള്‍ എവിടെയാണെന്ന് കണ്ടത്തൊനായിട്ടില്ല. കഴിഞ്ഞമാസം 16നാണ് സിദ്ദീഖ് ഫൈസി കുവൈത്തില്‍നിന്ന് മുങ്ങിയത്. ആദ്യം യു.എ.ഇയിലത്തെിയ ഇയാള്‍ പിന്നീട് ഇന്ത്യയിലേക്ക് കടന്നതായി തട്ടിപ്പിനിരയായവര്‍ നടത്തിയ അന്വേഷണത്തില്‍ മനസ്സിലായെങ്കിലും വീട്ടില്‍ എത്തിയിട്ടില്ല. കണ്ണൂര്‍ കണ്ണാടിപ്പറമ്പ സ്വദേശിയായ സിദ്ദീഖ് ഫൈസി കഴിഞ്ഞവര്‍ഷം നാട്ടില്‍വെച്ചും കുറച്ചുദിവസം അപ്രത്യക്ഷനായിരുന്നു. പിന്നീട് തിരിച്ചത്തെുകയും ചെയ്തു. കുവൈത്ത് സിറ്റി സൂഖ് മുബാറക്കിയയിലെ സ്വദേശിയുടെ ഊദും അത്തറും വില്‍പന നടത്തുന്ന കടയിലെ ജീവനക്കാരനായ സിദ്ദീഖ് ഫൈസി ആ കടയുടെ പേരില്‍ ബിസിനസിലേക്കെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കട നടത്തുന്നത് താനാണെന്നും സ്പോണ്‍സര്‍ക്ക് വാടകയും ലൈസന്‍സ് ഫീസും മാത്രം കൊടുത്താല്‍ മതിയെന്നും ബിസിനസ് വിപുലമാക്കാനാണെന്നും പറഞ്ഞാണ് പലരില്‍നിന്നും പലപ്പോഴായി വന്‍തുക വാങ്ങിയത്. സ്പോണ്‍സറില്‍നിന്ന് പലപ്പോഴായി 8000 ദീനാറോളം വാങ്ങിയിട്ടുണ്ട്. സിദ്ദീഖ് ഫൈസി മുങ്ങിയതിനുപിന്നാലെ സ്പോണ്‍സര്‍ ഇയാള്‍ക്കെതിരെ പൊലീസിലും കോടതിയിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നിരവധി മലയാളികളെ കൂടാതെ, ബംഗാളികള്‍, ഈജിപ്തുകാര്‍ തുടങ്ങിയവരും തട്ടിപ്പിനിരയായിട്ടുണ്ട്. ഇതുവരെ പുറത്തറിഞ്ഞതുപ്രകാരം ചുരുങ്ങിയത് 10 ലക്ഷം ദീനാര്‍ (ഏകദേശം 20 കോടി രൂപ) പലരില്‍നിന്നായി സിദ്ദീഖ് ഫൈസി വാങ്ങിയിട്ടുണ്ടെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. അറിയപ്പെടുന്ന സുന്നിനേതാവായ സിദ്ദീഖ് ഫൈസി ആ പശ്ചാത്തലം ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ഇരയായവര്‍ പറയുന്നു. മതഭക്തിയോടെയുള്ള സൗമ്യമായ പെരുമാറ്റവും വാക്ചാതുരിയും കണ്ടാണ് മിക്കവരും ഇയാളുടെ വലയില്‍വീണത്. നിരവധി വര്‍ഷങ്ങളായി ഇയാളുമായി പരിചയമുള്ളവരാണ് ഇരകളില്‍ കൂടുതലും. ഇവരില്‍ പലരും പരസ്പരം അറിയുന്നവരുമായിരുന്നു. എന്നാല്‍, മുങ്ങുന്നതുവരെ സിദ്ദീഖ് ഫൈസിക്ക് പണംകൊടുത്ത കാര്യം ഇവര്‍ പരസ്പരം അറിഞ്ഞിരുന്നില്ല. കുടുംബത്തോടെ കുവൈത്തില്‍ കഴിഞ്ഞിരുന്ന സിദ്ദീഖ് ഫൈസി അവരുമായി വന്ന് നല്ല ബന്ധമുണ്ടാക്കിയശേഷമാണ് പണം വാങ്ങിയിരുന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. ഇങ്ങനെയൊക്കെ ആയതുകൊണ്ടുതന്നെ ഇയാള്‍ പണം തിരിച്ചുതരില്ല എന്ന് ആര്‍ക്കും സംശയം തോന്നിയതുമില്ല. ചെറിയ ഗഡുക്കളായും വന്‍തുകയായുമൊക്കെ പണം വാങ്ങിയിട്ടുണ്ട്. പലപ്പോഴായി തന്‍െറ കൈയില്‍നിന്ന് 20,500 ദീനാര്‍ വാങ്ങിയിട്ടുണ്ടെന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഊദ്, അത്തര്‍ ബിസിനസില്‍ ഇറക്കാനെന്നുപറഞ്ഞ് വാങ്ങിയ ഈ തുകയില്‍ 1,750 ദീനാര്‍ മാത്രമാണത്രെ തവണകളായി തിരിച്ചുകിട്ടിയത്. രണ്ടു തവണ 5,000 ദീനാര്‍ വീതവും ഒരിക്കല്‍ നാട്ടിലെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപയും അയച്ചുകൊടുത്തു. കഴിഞ്ഞവര്‍ഷം നാട്ടില്‍നിന്ന് കാണാതായ സംഭവമുണ്ടായതിനുശേഷം തിരിച്ചത്തെിയപ്പോള്‍ തനിക്ക് തരാനുള്ള പണത്തിന്‍െറ കാര്യത്തില്‍ കോടതിയില്‍നിന്ന് രേഖയുണ്ടാക്കിയിരുന്നു. എന്നാല്‍, മുങ്ങുമെന്നറിയാത്തതിനാല്‍ കേസ് കൊടുക്കാനോ അതുവഴി യാത്രാവിലക്ക് ഏര്‍പ്പെടുത്താനോ ശ്രമിച്ചില്ല. അടുത്തിടെ നാട്ടില്‍ പോയ നൗഫല്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലും കണ്ണൂര്‍ പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മലയാളികളായ മറ്റു പലരില്‍നിന്നും ഇതുപോലെ പണം വാങ്ങിയിട്ടുണ്ട്. എന്നാല്‍, കൊടുത്തതിന് രേഖകളൊന്നുമില്ലാത്തതിനാല്‍ പലരും രംഗത്തിറങ്ങുന്നില്ല. സിദ്ദീഖ് ഫൈസി പ്രവര്‍ത്തിച്ചിരുന്ന സുന്നിസംഘടനയില്‍പെട്ട നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. എന്നാല്‍, സംഘടനാനേതൃത്വത്തില്‍നിന്നുള്ള സമ്മര്‍ദം കാരണം ആരും പുറത്തുപറയുന്നില്ല. നാട്ടില്‍ സിദ്ദീഖ് ഫൈസിയും സഹോദരനും ബന്ധുവും തട്ടിപ്പിന്‍െറ ഭാഗമാണെന്നാണ് തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മനസ്സിലാവുന്നതെന്ന് ഇരകള്‍ പറയുന്നു. നിരവധി ഇടങ്ങളില്‍ സ്ഥലവും കെട്ടിടങ്ങളും വാങ്ങിക്കാനാണ് ഈ പണം ഉപയോഗിച്ചിരിക്കുന്നതത്രെ. ബന്ധു വര്‍ഷങ്ങള്‍ക്കുമുമ്പ് സൗദിയില്‍ സ്പോണ്‍സറെ കബളിപ്പിച്ച് വന്‍തുകയുമായി മുങ്ങിയ ആളാണെന്നും പറയപ്പെടുന്നു. നാട്ടിലും പലരില്‍നിന്നും സിദ്ദീഖ് ഫൈസി വന്‍തുക വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. |
പ്ലൂട്ടോ ദൗത്യത്തിനായി ഗൂഗ്ള്‍ ഡൂഡ്ല്‍ Posted: 13 Jul 2015 09:38 PM PDT Image: ![]() മിയാമി: നാസയുടെ പ്ളൂട്ടോ ദൗത്യത്തെ ഓര്‍മപ്പെടുത്തുന്ന പ്രത്യേക ഡൂഡ് ലുമായി പ്രശസ്ത ഇന്‍റര്‍നെറ്റ് സെര്‍ച് എന്‍ജിനായ ഗൂഗ്ള്‍ രംഗത്ത്. പ്ളൂട്ടോയെ ചെറിയ പര്യവേക്ഷണ പേടകം വലംവെക്കുന്നതാണ് കെവിന്‍ ലാഫ് ലിന്‍ തയാറാക്കിയ ഡൂഡ് ലില്‍ ചിത്രീകരിച്ചിട്ടുള്ളത്. 2006ല്‍ നാസ വിക്ഷേപിച്ച പ്ളൂട്ടോ പര്യവേക്ഷണ പേടകം ന്യൂ ഹൊറൈസന്‍ ചൊവ്വാഴ്ച രാവിലെയാണ് സൗരയൂഥത്തിലെ കുള്ളന്‍ ഗ്രഹത്തിലെത്തുക. പേടകം 300 കോടിയിലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് എത്തുന്നത്. പ്ളൂട്ടോ പര്യവേഷണ പദ്ധതിക്കായി 700 മില്യണ്‍ ഡോളറാണ് നാസ ചെലവഴിക്കുന്നത്. പ്ളൂട്ടോയുടെ പുതിയ ചിത്രം ന്യൂ ഹൊറൈസന്‍ പുറത്തുവിട്ടാല്‍ അത് ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ വലിയ നേട്ടമായിരിക്കും. ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഒരു മാസം പൂര്‍ത്തിയാക്കിയപ്പോഴും വിഖ്യാത ഗോള ശാസ്ത്രജ്ഞന്‍ നിക്കോളസ് കോപര്‍നിക്കസിന്‍െറ 540ാം പിറന്നാള്‍ ദിനത്തിലും മനുഷ്യകമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ 84ാം ജന്മദിനത്തിലും അടക്കം ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി ഡൂഡ് ലുകള്‍ ഗൂഗ്ള്‍ ഒരുക്കിയിട്ടുണ്ട്. |
തദ്ദേശ തെരഞ്ഞെടുപ്പിന് മുഴുസമയ പ്രവര്‍ത്തകര്‍: സി.പി.എം തീരുമാനം പാളി Posted: 13 Jul 2015 08:28 PM PDT Image: ![]() Subtitle: ജൂലൈ 30നകം തീരുമാനം നടപ്പാക്കണമെന്ന് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിക്കാനുള്ള സി.പി.എം തീരുമാനം പാളി. 2014 ഡിസംബര്‍ ഒന്നു മുതല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെയുള്ള 10 മാസക്കാലത്തേക്ക് സംസ്ഥാനത്തൊട്ടാകെ അര ലക്ഷത്തോളം മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കാനുള്ള തീരുമാനമാണ് എട്ടുമാസം കഴിഞ്ഞിട്ടും നടപ്പാകാതെ കിടക്കുന്നത്. അവശേഷിക്കുന്ന രണ്ടുമാസത്തേക്ക് ജൂലൈ 30നകം മുഴവന്‍സമയ പ്രവര്‍ത്തകരെ നിശ്ചയിക്കണമെന്നാണ് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇവര്‍ക്ക് അലവന്‍സ് നല്‍കുന്നതിനുള്ള ഫണ്ട് പിരിവ് ആഗസ്റ്റ് 15നകം പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഒരുവര്‍ഷം മുമ്പാണ് സി.പി.എം മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കാനും പ്രത്യേക ഫണ്ട് പിരിക്കാനും തീരുമാനിച്ചത്. ഒരോ വാര്‍ഡിലും രണ്ടുവീതവും ഇവരെ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത്/നഗരസഭാ തലത്തില്‍ മൂന്നുപേരെയും മുഴുവന്‍സമയ പ്രവര്‍ത്തകരായി നിയോഗിക്കാനായിരുന്നു തീരുമാനം. അതായത് 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ മൊത്തം 43 മുഴുസമയ പ്രവര്‍ത്തകര്‍. ഓരോ വാര്‍ഡിലെയും ജനകീയ പ്രശ്നങ്ങള്‍ മനസ്സിലാക്കി യഥാസമയം ഇടപെടുക, വോട്ട് കൂട്ടിച്ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കുക തുടങ്ങിയവയായിരുന്നു ഇവരുടെ ജോലി. ഇവര്‍ക്ക് അലവന്‍സ് നല്‍കാനും തെരഞ്ഞെടുപ്പിന്‍െറ പ്രാഥമിക ചെലവുകള്‍ക്കും മറ്റുമായി ഓരോ പഞ്ചായത്തില്‍നിന്നും ചുരുങ്ങിയത് രണ്ടുലക്ഷം രൂപയെങ്കിലും പിരിക്കാനും നിശ്ചയിച്ചിരുന്നു. ഇങ്ങനെ പിരിക്കുന്ന ഫണ്ട് ഏരിയാ കമ്മിറ്റിയുടെ കീഴില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍, മുഴുസമയ പ്രവര്‍ത്തകരുടെ കാര്യത്തില്‍ ലക്ഷ്യമിട്ടതിന്‍െറ 10 ശതമാനം പോലും തികക്കാന്‍ ആയില്ല. 2014 സെപ്റ്റംബറില്‍ പ്രവര്‍ത്തനഫണ്ട് എന്ന പേരില്‍ പണം പിരിച്ചെങ്കിലും ക്വോട്ടയുടെ പകുതിയില്‍ താഴെ മാത്രമാണ് ലഭിച്ചത്. ലക്ഷ്യം പൂര്‍ത്തീകരിച്ച ഒരു ഘടകം പോലുമില്ല. കഴിഞ്ഞവര്‍ഷത്തെ രസീത് ഉപയോഗിച്ച് ഇപ്പോള്‍ പണം പിരിക്കാന്‍ കഴിയാത്തതിനാല്‍ ഈ ആവശ്യത്തിന് വീണ്ടും രസീത് അടിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതാദ്യമായാണ് തെരഞ്ഞെടുപ്പിന് ഇത്രയധികം പേരെ മുഴുസമയ പ്രവര്‍ത്തകരാക്കാന്‍ സി.പി.എം തീരുമാനിച്ചത്. |
ശമ്പള പരിഷ്കരണം: പുതിയ സ്കെയില്‍ അറിയാന്‍ Posted: 13 Jul 2015 08:21 PM PDT Image: ![]() തിരുവനന്തപുരം: ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം പുതിയ ശമ്പള സ്കെയില്‍ കണ്ടത്തൊനായി 2014 ജൂലൈ ഒന്നിലെ അടിസ്ഥാന ശമ്പളത്തോട് 80 ശതമാനം ഡി.എ കൂട്ടണം. തുടര്‍ന്ന് ഫിറ്റ്മെന്‍റ് അടിസ്ഥാനശമ്പളത്തിന്‍െറ 12 ശതമാനമോ 2000 രൂപയോ ഏതാണ് കൂടുതല്‍ അത് കൂടി ചേര്‍ക്കണം. ഓരോ വര്‍ഷത്തെയും സര്‍വിസിന് അരശതമാനം വെയിറ്റേജ് കൂടി ചേര്‍ത്ത് കിട്ടുന്ന തുകയാകും പുതിയ അടിസ്ഥാന ശമ്പളമായി വരിക. എന്നാല്‍, ഇങ്ങനെ കിട്ടുന്ന തുകയില്‍ ശമ്പള സ്കെയിലില്‍ സ്റ്റേജ് ഇല്ളെങ്കില്‍ കിട്ടിയ തുകയുടെ തൊട്ട് മുകളിലെ സ്റ്റേജില്‍ വെച്ചാകും ഫിക്സ് ചെയ്യുക. ഉദാഹരണമായി 23100 രൂപയാണ് ഇങ്ങനെ കിട്ടുന്നതെങ്കില്‍ അതുവെച്ച് ഒരു സ്കെയില്‍ തുടങ്ങുന്നില്ല. തൊട്ടടുത്ത സ്കെയില്‍ 23400 രൂപയുടേതാണ്. അവിടെ ഫിക്സ് ചെയ്യും. അതേസമയം ഫിറ്റ്മെന്‍റും വെയിറ്റേജും അടക്കം ചേര്‍ത്തശേഷം വരുന്നതുക 12000 രൂപയില്‍ കൂടുതലാണെങ്കില്‍ ശമ്പള വര്‍ധന 12000 രൂപയില്‍ പരിമിതപ്പെടും. അതില്‍ കൂടുതല്‍ തുകയുടെ വര്‍ധന ലഭിക്കില്ല. എല്ലാവരും 2014 ജൂലൈ ഒന്നിലെ സ്കെയില്‍ ഓപ്റ്റ് ചെയ്യണം. പഴയ സ്കെയിലില്‍ തുടരാനാകില്ല. |
ഖജനാവിന് ഏറെ ബാധ്യതഉണ്ടാക്കുന്ന പരിഷ്കരണം Posted: 13 Jul 2015 07:31 PM PDT Image: ![]() ഇത്രയും ശമ്പളവര്‍ധനയുണ്ടായിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ അതില്‍ അസംതൃപ്തരാണെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. എന്തുകൊണ്ടാണ് അവര്‍ അസംതൃപ്തരെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ശമ്പളവര്‍ധനയോ, എന്തിന് ശമ്പളം പോലുമില്ലാതെ കഷ്ടപ്പെടുന്ന നിരവധിപേരാണ് അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്നത്. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഈ ശമ്പള കമീഷനും പരിഷ്കരണവും ഉള്ളത്. പക്ഷേ, എത്രകിട്ടിയാലും മതിയാകില്ല എന്ന നിലയിലേക്ക് നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ മാറിയിരിക്കുന്നു. ഇങ്ങനെ ശമ്പളവര്‍ധനക്കുള്ള അര്‍ഹതയുണ്ടോയെന്ന് അവര്‍ സ്വയംവിലയിരുത്തണം. ജനങ്ങളുടെ ദാസന്മാരായി കഴിയേണ്ടവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. എന്നാല്‍, അത് പാലിക്കപ്പെടുന്നുണ്ടോ, കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണോ തങ്ങള്‍ നടത്തുന്നതെന്ന് ഓരോ ജീവനക്കാരനും ചിന്തിക്കണം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അത് നടക്കുന്നില്ളെന്നുമാത്രം. ശമ്പളം വര്‍ധിക്കുന്നതിനനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരന് കിമ്പളത്തോടുള്ള ആസക്തിയും വര്‍ധിക്കുന്നു. |
കസ്റ്റഡിമരണവും പൊലീസിന്‍െറ ‘വീഴ്ച’യും Posted: 13 Jul 2015 07:21 PM PDT Image: ![]() കോട്ടയം ജില്ലയില്‍ മരങ്ങാട്ടുപ്പിള്ളിയില്‍ പൊലീസ് കസ്റ്റഡിയിലായിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. പൊലീസ് മര്‍ദനത്തിലാണ് പാറക്കല്‍ പി.വി. സിബി എന്ന ഈ യുവാവിന് മാരകമായ പരിക്കേറ്റതെന്ന ആരോപണമുയരുകയും വ്യാപകമായ പ്രതിഷേധം നടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ഇത് പ്രഖ്യാപിച്ചത്. സിബിയും അയല്‍ക്കാരനായ 16കാരനും തമ്മില്‍ ജൂണ്‍ 29ന് രാത്രി വഴക്കുണ്ടായതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പറയുന്നു. ഇതിനുശേഷമാണ് സിബിയെ പൊലീസ് പിടിച്ച് ജീപ്പില്‍ കൊണ്ടുപോകുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന്‍െറ പേരില്‍ കസ്റ്റഡിയിലെടുത്തതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, കൗമാരപ്രായക്കാരനുമായുണ്ടായ വഴക്കിനിടെ സിബിയുടെ തലക്ക് ഇഷ്ടികകൊണ്ട് ഗുരുതരമായ അടി ഏറ്റിരുന്നുവെന്നും ഇത് തങ്ങള്‍ അറിഞ്ഞിരുന്നില്ളെന്നുമാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. കസ്റ്റഡിയില്‍വെച്ച് തങ്ങള്‍ മര്‍ദിച്ചിട്ടില്ളെന്നും അവര്‍ അവകാശപ്പെടുന്നു. അതേസമയം, സിബിയുടെ കുടുംബം പറയുന്നത്, 16കാരനുമായി വാക്കേറ്റമുണ്ടായെങ്കിലും മര്‍ദനമേറ്റിരുന്നില്ല എന്നാണ്. തലക്കേറ്റ പരിക്കാണ് സിബിയുടെ മരണകാരണം. |
എം.എസ്. വിശ്വനാഥന്‍ അന്തരിച്ചു Posted: 13 Jul 2015 07:06 PM PDT Image: ![]() ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്.വിശ്വനാഥന്‍ (86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലരക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ചെന്നൈയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സംസ്കാരം നാളെ നടക്കും. തമിഴ്, മലയാളം, തെലുങ്ക് എന്നീഭാഷകളിലായി 1200ലേറെ ചലചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ഇദ്ദേഹം സിനിമാസംഗീതലോകത്ത് എം.എസ്.വി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. സംഗീത സംവിധാനത്തിന് പുറമെ സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ലളിതസംഗീതത്തിന്‍്റെ ചക്രവര്‍ത്തി എന്ന അര്‍ത്ഥം വരുന്ന മല്ലിസൈ മന്നര്‍ എന്ന പേരിലായിരുന്നു തമിഴില്‍ എം.എസ്.വി അറിയപ്പെട്ടിരുന്നത്. പാലക്കാട് എലപ്പുള്ളി മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍^നാരായണിക്കുട്ടി ദമ്പതികളുടെ മകനായി 1928 ജൂണ്‍ 24നാണ് ജനിച്ചത്. നാലു വയസുള്ളപ്പോള്‍ അച്ഛന്‍ മരണമടഞ്ഞു. ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മുത്തച്ഛന്‍ രക്ഷപ്പെടുത്തുകയായിരുന്നു.. ചെറുപ്പകാലത്ത് സിനിമാശാലയില്‍ ഭക്ഷണം വിറ്റു നടന്നാണ് ജീവിച്ചത്. 1952ല്‍ പണം എന്ന ചിത്രത്തിനു സംഗീത സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യന്‍ സിനിമാ സംഗീതലോകത്തെ ട്രെന്‍ഡ് സസെറ്ററായിരുന്നു. ക്ളാസിക്കല്‍ ഗാനങ്ങളിലും നാടോടി ഗാനങ്ങളിലും പുതുതമലമുറയുടെ ഈണങ്ങളിലും എല്ലാം ഒരുപോലെ കഴിവു തെളിയിക്കാന്‍ ഇദ്ദേഹത്തിനായി. മലയാളിയായ പി.ജയചന്ദ്രനെ തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയത് എം.എസ്.വിയാണ്. ഇളയരാജ, ഗംഗൈ അമരന്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരുടെ ഈണങ്ങളില്‍ പാടിയിട്ടുമുണ്ട്. കാതല്‍ മന്നന്‍, കാതലാ കാതലാ, റോജാവനം എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ജനിച്ചത് കേരളത്തിലാണെങ്കിലും എം.എസ്.വിയുെട പ്രധാന കര്‍മമേഖല തമിഴകമായിരുന്നു. എങ്കിലും എഴുപതുകളിലും എണ്‍പതുകളിലും ഒട്ടേറെ മലയാള ഗാനങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം നല്‍കി. ഹിമവാഹിനീ, ആ നിമിഷത്തിന്‍െറ നിര്‍വൃതിയില്‍, സ്വപ്നമെന്ന താഴ്വരയില്‍, നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്‍പം, വീണപൂവേ തുടങ്ങി നൂറിലേറെ മലയാളം ഗാനങ്ങള്‍ക്കും ഈണം നല്‍കിയിട്ടുണ്ട്. പണി തീരാത്ത വീട് എന്ന സിനിമയിലെ കണ്ണൂനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച എന്ന ഗാനം പാടിയതും എം.എസ്.വിശ്വനാഥനാണ്. 2012ല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സിനിമാഗാന ചക്രവര്‍ത്തി എന്ന പദവി നല്‍കി ആദരിച്ചു. ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ ജാനകി 2012ല്‍ അന്തരിച്ചു. നാലു ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണുള്ളത്. സംസ്കാരം നാളെ രാവിലെ പത്തുമണിക്ക് ചെന്നൈയില്‍ നടക്കും. |
ഋഷിരാജിനെ സ്ഥലംമാറ്റിയത് അദ്ദേഹത്തിന്‍െറ ആവശ്യപ്രകാരം ^ആര്യാടന്‍ Posted: 13 Jul 2015 07:05 PM PDT Image: ![]() തിരുവനന്തപുരം: കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്ങിനെ സ്ഥലം മാറ്റിയത് അദ്ദേഹത്തിന്‍െറ ആവശ്യപ്രകാരമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതിമോഷണം പിടികൂടിയതിന്‍െറ പേരില്‍ ഒരു ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റിയിട്ടില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ളെന്നും ആര്യാടന്‍ പറഞ്ഞു. |
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്: ഡയറക്ടര്‍ നിയമനവും പ്രവേശ പരീക്ഷയും അനിശ്ചിതത്വത്തില്‍ Posted: 13 Jul 2015 06:37 PM PDT Image: ![]() Subtitle: പ്രമുഖര്‍ പദവി ഏറ്റെടുക്കാന്‍ വിമുഖത കാട്ടിയെന്നാണ് സര്‍ക്കാര്‍ മറുപടി മുംബൈ: ഗജേന്ദ്ര ചൗഹാനെ ഭരണസമിതി അധ്യക്ഷനാക്കിയതിനെതിരെ വിദ്യാര്‍ഥികള്‍ സമരം നയിക്കുന്ന പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഡയറക്ടര്‍ നിയമനം, പുതിയ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രവേശ പരീക്ഷ എന്നിവ സമരത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായി. നിലവിലെ ഡയറക്ടര്‍ ടി.ജെ. നാരായണന്‍െറ കാലാവധി ഈമാസം 18ന് അവസാനിക്കുകയാണ്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുതിയ ഡയറക്ടറെ കണ്ടത്തൊന്‍ തിങ്കളാഴ്ച യോഗം വിളിച്ചെങ്കിലും പിന്നീട് അത് റദ്ദാക്കി. വിദ്യാര്‍ഥികള്‍ക്കു പുറമെ സിനിമാ മേഖലയില്‍നിന്നും എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യോഗത്തില്‍ നിയുക്ത ഭരണസമിതി അധ്യക്ഷന്‍ ഗജേന്ദ്ര ചൗഹാന്‍ പങ്കെടുക്കുന്നത് പ്രതികൂലമാകുമെന്നു കണ്ടാണ് റദ്ദാക്കല്‍. ടി.ജെ. നാരായണന്‍െറ കാലാവധി നീട്ടിക്കൊടുക്കാന്‍ കേന്ദ്രം തയാറല്ളെന്നാണ് സൂചന. 11 കോഴ്സുകള്‍ക്കായി 24 കേ ന്ദ്രങ്ങളില്‍ നടക്കേണ്ട പ്രവേശ പരീക്ഷ ഇപ്പോള്‍ അനിശ്ചിതാവസ്ഥയിലാണ്. ഗജേന്ദ്ര ചൗഹാനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ ഏറിവരുന്നത് സര്‍ക്കാറിന് തലവേദനയായിട്ടുണ്ട്. വിനോദ് ഖന്ന അടക്കം ബി.ജെ.പി നേതാക്കളായ മുന്‍ താരങ്ങള്‍ ചൗഹാന്‍െറ യോഗ്യത ചോദ്യംചെയ്ത് രംഗത്തുവന്നതും കേന്ദ്രസര്‍ക്കാറിനെ വെട്ടിലാക്കി. ചൗഹാന്‍ കാര്യഗൗരവം ഉള്‍ക്കൊണ്ട് സ്വയം രാജിവെക്കണമെന്നാണ് ഋഷി കപൂര്‍, അനുപം ഖേര്‍, നാനാ പടേകര്‍ തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, സ്വയം രാജിവെക്കാനില്ളെന്നും കേന്ദ്രം തീരുമാനിക്കട്ടെയെന്നുമുള്ള നിലപാടിലാണ് ചൗഹാന്‍. അതേസമയം, ഗജേന്ദ്ര ചൗഹാന്‍െറ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രം ഉരുണ്ടുകളിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, ഗുല്‍സാര്‍, ശ്യാം ബെനഗല്‍, ജാനു ബറുവ തുടങ്ങിയ പ്രമുഖരെ മറികടന്നാണ് ഗജേന്ദ്ര ചൗഹാനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതെന്നത് വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് വിവരാവകാശ നിയമം വഴി ഒരു പത്രം നടത്തിയ അന്വേഷണത്തോട് നല്‍കിയത്. വിമുഖത കാട്ടിയവര്‍ ആരൊക്കെയെന്ന ചോദ്യത്തിന് വിവരം ലഭ്യമല്ളെന്നാണ് മറുപടി. പദവിയേറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ളെന്ന് അടൂര്‍ ഗോപാലകൃഷ്ണനും ജാനു ബറുവയും പറയുന്നു. പൂര്‍വവിദ്യാര്‍ഥിയെന്ന നിലയില്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഭരണസമിതി അധ്യക്ഷനാകാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്ന് ജാനു ബറുവ പറഞ്ഞു. ബറുവയെ ഗജേന്ദ്ര ചൗഹാന്‍െറ കീഴിലെ നിയുക്ത ഭരണസമിതിയില്‍ അംഗമാക്കുകയാണ് കേന്ദ്രം ചെയ്തത്. ചൗഹാന്‍െറ യോഗ്യത വിവാദമായതിനെ തുടര്‍ന്ന് അംഗത്വം ബറുവ രാജിവെച്ചു. ജൂണ്‍ 12ന് തുടങ്ങിയ വിദ്യാര്‍ഥി സമരം ഒരുമാസം പിന്നിട്ടിട്ടും പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയാറായിട്ടില്ല. |
സാധ്യതകളുടെ തുമ്പത്ത് സഞ്ജുവിന്‍െറ സ്വപ്നങ്ങള്‍ Posted: 13 Jul 2015 02:02 PM PDT Image: ![]() കൊച്ചി: ലോക കപ്പിന് മുമ്പ് ഇന്ത്യന്‍ ടീം ഇംഗ്ളണ്ടിലേക്ക് പറക്കുമ്പോള്‍ ഏകദിന സ്ക്വാഡില്‍ സഞ്ജു വി. സാംസണ്‍ എന്ന മലയാളിയുമുണ്ടായിരുന്നു. അഞ്ച് ഏകദിനങ്ങളും ട്വന്‍റി -20 മത്സരവും അടങ്ങിയ പരമ്പരയില്‍ സഞ്ജു അരങ്ങേറ്റം കുറിക്കുമെന്നു കരുതിയവര്‍ക്ക് കടുത്ത നിരാശയായിരുന്നു ഫലം. റിസര്‍വ് ബെഞ്ചിലിരുന്നു കളി കാണാനും ഇടക്കിടെ വെള്ളക്കുപ്പികളുമായി ഗ്രൗണ്ടിലേക്ക് ഓടാനുമായിരുന്നു നിയോഗം. ഒറ്റ മത്സരത്തില്‍ പോലും കളത്തിലിറങ്ങുകയോ ഒരു തവണയെങ്കിലും പരീക്ഷിക്കപ്പെടുകയോ ചെയ്യാതെ അടുത്ത ആസ്ട്രേലിയന്‍ പര്യടനത്തിന് പുറത്തായി. പക്ഷേ, ഇക്കുറി അങ്ങനെയാവില്ളെന്നാണ് കാര്യങ്ങളുടെ കിടപ്പ് വ്യക്തമാക്കുന്നത്. മികച്ച ഫോമില്‍ കളിച്ചിരുന്ന അമ്പാട്ടി റായ്ഡുവിന് പരിക്കേറ്റതിനാലാണ് ഇപ്പോള്‍ ടീമിലേക്ക് വിളി വന്നത്. ഇതിനകം ഏകദിന പരമ്പര നേടിക്കഴിഞ്ഞെങ്കിലും ടീമിന്‍െറ വിക്കറ്റ് കീപ്പറായ റോബിന്‍ ഉത്തപ്പ രണ്ട് കളികളിലും പരാജയമായത് സഞ്ജുവിന്‍െറ സാധ്യത വര്‍ധിപ്പിക്കുന്നു. ഒരു മത്സരത്തില്‍ പോലും കളത്തില്‍ ഇറക്കാതിരുന്ന ധോണിയല്ല ടീമിനെ നയിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ സഹ കളിക്കാരനായിരുന്ന അജിന്‍ക്യ രഹാനെയാണ് നായകന്‍. ഇതും സഞ്ജുവിന്‍െറ സാധ്യത വര്‍ധിപ്പിക്കുന്നു. പക്ഷേ, തിങ്കളാഴ്ച കൊച്ചിയില്‍നിന്ന് പുറപ്പെടുന്ന സഞ്ജുവിന് മുംബൈയില്‍ എത്തി വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ സിംബാബ്വേയിലേക്ക് പറക്കാനാവൂ. ചൊവ്വാഴ്ച നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മിക്കവാറും സഞ്ജുവിന് കളിക്കാന്‍ കഴിയില്ല. വെള്ളിയാഴ്ചയാണ് ആദ്യ ട്വന്‍റി -20 മത്സരം. കൊച്ചിയില്‍ കേരള സീനിയര്‍ ടീം ക്യാമ്പിലായിരിക്കുമ്പോഴാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ വിവരം സഞ്ജു അറിഞ്ഞത്. കേരള ടീമിന്‍െറ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് സഞ്ജുവിന് ഇരട്ടി മധുരമായി. ഇന്ത്യക്കായി കളിക്കുന്നത് തന്‍െറ സ്വപ്ന സാക്ഷാത്കാരമാണെന്നായിരുന്നു സഞ്ജുവിന്‍െറ പ്രതികരണം. ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് അപ്രതീക്ഷിതമാണ്. രാജ്യത്തിനുവേണ്ടി കളിക്കാന്‍ ലഭിച്ച അവസരത്തെ വലിയ ഭാഗ്യമായാണ് കാണുന്നത്. ഒരുപാട് നാളത്തെ ശ്രമത്തിന്‍െറ ഫലം കൂടിയാണിത്. ഏത് പൊസിഷനില്‍ കളിക്കാനും മാനസികമായി തയാറാണ്. ഐ.പി.എല്‍ ഏറെ ഗുണംചെയ്തു. ഇന്ത്യന്‍ ടീമംഗങ്ങളില്‍ അധികം പേരും അടുത്തുപരിചമുള്ളവരാണ്. ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കായിക ജീവിതത്തില്‍ ഇതുവരെ സഹായിച്ച ഏല്ലാവരോടും നന്ദിയുണ്ടെന്നും സഞ്ജു പറഞ്ഞു. |
ഹൗസ് ഓഫ് യേശുദാസ് ജപ്തി ഭീഷണിയില്‍ Posted: 13 Jul 2015 11:49 AM PDT Image: ![]() മട്ടാഞ്ചേരി: ഗാനഗന്ധര്‍വന്‍ യേശുദാസിന്‍െറ തറവാട് ജപ്തി ഭീഷണിയില്‍. നിലവില്‍ ഹോട്ടലായി പ്രവര്‍ത്തിക്കുന്ന യേശുദാസിന്‍െറ തറവാടായ ഹൗസ് ഓഫ് യേശുദാസാണ് ജപ്തിഭീഷണി നേരിടുന്നത്. നിലവിലെ ഉടമ സി.എ. നാസറിന്‍െറ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയുടെ പേരിലാണ് ജപ്തി നേരിടുന്നത്. 38.78 ലക്ഷം രൂപയുടെ കുടിശ്ശികയാണ് നാസര്‍ വരുത്തിയിട്ടുള്ളത്. നാസറിന്‍െറ ഉടമസ്ഥതയിലുള്ള ഫിഫാ ടവറിന്‍െറ പേരിലുള്ള ഹോട്ടലിലെ ആഡംബര നികുതിയാണ് ഇത്രയും കുടിശ്ശികയായത്. ഈ തുക ഈടാക്കാന്‍ ഈ മാസം 24ന് ഫോര്‍ട്ട്കൊച്ചി വില്ളേജ്ഓഫിസില്‍വെച്ച് പരസ്യമായി ലേലംചെയ്യാനാണ് കൊച്ചി റവന്യൂ റിക്കവറി തഹസില്‍ദാര്‍ ഉത്തരവിട്ടത്. |
203 വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍; സ്കൂള്‍ പി.ടി.എ പൂട്ടി Posted: 13 Jul 2015 11:09 AM PDT Image: ![]() പീരുമേട്: പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത പാമ്പനാര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഗേറ്റ് അടച്ച് പി.ടി.എ നേതൃത്വത്തില്‍ സമരം നടത്തി. തോട്ടം തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളിലാണ് അധ്യാപകരില്ലാത്തതിനാല്‍ പഠിത്തം മുടങ്ങിയത്. തമിഴ് മീഡിയം വിഭാഗത്തില്‍ 203 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെങ്കിലും നാച്വറല്‍ സയന്‍സിന് മാത്രമാണ് അധ്യാപകനുള്ളത്. ആറ് അധ്യാപകരുടെ തസ്തികയുണ്ടെങ്കിലും അഞ്ചെണ്ണത്തിലും നിയമനം നടത്തിയിട്ടില്ല. 2010ലാണ് യു.പി സ്കൂളിനെ ഹൈസ്കൂളാക്കിയത്. രാഷ്ട്രീയ മാധ്യമ ശിക്ഷ അഭിയാന്‍ പദ്ധതിയില്‍ ഹൈസ്കൂളാക്കിയ സ്കൂളിലെ ചെലവുകള്‍ 85 ശതമാനം ആര്‍.എം.എസ്.എ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാറും 15 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുന്നത്. ഹൈസ്കൂളാക്കിയപ്പോള്‍ ദിവസ വേതനക്കാരായി അധ്യാപകരെ നിയമിച്ചിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം ഒരുമാസത്തെ ശമ്പളം മാത്രമാണ് ലഭിച്ചത്. ഇതോടെ ഇവര്‍ ജോലി ഉപേക്ഷിച്ചുപോയി. ഈ വര്‍ഷവും അധ്യാപകരെ നിയമിക്കാന്‍ നീക്കം നടത്തിയെങ്കിലും ശമ്പളം ലഭിക്കാത്തിനാല്‍ ആരും എത്തിയില്ല. അധ്യാപകരില്ലാത്തതിനാല്‍ 203 കുട്ടികളും സ്കൂളിലത്തെി മടങ്ങുകയാണ്. ഒന്നരമാസമായി വിദ്യാര്‍ഥികള്‍ സ്കൂളിലത്തെി മടങ്ങുന്നതിനെ തുടര്‍ന്നാണ് പി.ടി.എ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ചത്. സ്കൂള്‍ പരിസരത്ത് രക്ഷിതാക്കളും വിദ്യാര്‍ഥികളും തടിച്ചുകൂടുകയും ചെയ്തതോടെ മലയാളം മീഡിയത്തിലെ അധ്യാപകര്‍ക്കും സ്കൂളില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. പൊലീസ്, രാഷ്ട്രീയ പ്രവര്‍ത്തകര്‍, എ.ഇ.ഒ ഓഫിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്കൂളിലത്തെി പി.ടി.എ ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയും പ്രശ്നം വകുപ്പ് മന്ത്രിയെ അറിയിക്കുമെന്നും അധ്യാപകരെ നിയമിക്കുന്നതിനുള്ള അനുമതി നേടിയെടുക്കുമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഗേറ്റ് തുറന്നത്.
|
ഗ്രീസ് കടാശ്വാസ പദ്ധതിക്ക് അംഗീകാരം Posted: 13 Jul 2015 11:05 AM PDT Image: ![]() Subtitle: പദ്ധതിക്ക് മൂന്നു ദിവസത്തിനകം ഗ്രീക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയാല്‍ ജൂലൈ 20ന് 700 കോടി അനുവദിക്കും, ബാങ്കുകള്‍ ബുധനാഴ്ചവരെ അടച്ചിടും ആതന്‍സ്: കടുത്ത അച്ചടക്ക നടപടികള്‍ക്കു പകരം സാമ്പത്തിക സഹായം അനുവദിക്കുന്ന ഗ്രീസ് കടാശ്വാസ പദ്ധതിക്ക് അംഗീകാരം. രാജ്യത്തിന്‍െറ പരമാധികാരം വരെ തീറെഴുതിനല്‍കുന്ന ഉപാധികളോടെ തയാറാക്കിയ പാക്കേജിന് ഗ്രീക് സര്‍ക്കാര്‍ വഴങ്ങിയതോടെയാണ് അടുത്ത മൂന്നു വര്‍ഷങ്ങളിലായി 9500 കോടി ഡോളര്‍കൂടി അനുവദിക്കാന്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ തീരുമാനമായത്. ഇനിയും വൈകിയാല്‍ രാജ്യത്തിന്‍െറ ബാങ്കിങ് സംവിധാനം മൂക്കുകുത്തുകയും സമ്പദ്വ്യവസ്ഥ പാപ്പരാവുകയും ചെയ്യുമെന്ന് വന്നതോടെ മറ്റു മാര്‍ഗങ്ങളില്ലാതെ ഗ്രീസ് കടാശ്വാസ പദ്ധതിക്ക് സമ്മതം മൂളുകയായിരുന്നു. രാജ്യത്തിനുമേല്‍ അടിച്ചേല്‍പിക്കപ്പെട്ട ഉടമ്പടിയാണിതെന്ന് 17 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഗ്രീക് പരിഷ്കരണ മന്ത്രി ജോര്‍ജ് കട്രൂഗലോസ് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് ധാരണയിലത്തെിയതെന്നും ഗ്രീസ് യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകില്ളെന്നും യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്‍റ് ജീന്‍ ക്ളോഡ് ജങ്കര്‍ വ്യക്തമാക്കി. സ്വകാര്യവത്കരണത്തിന് നേതൃത്വം നല്‍കാന്‍ സര്‍ക്കാറിനു നിയന്ത്രണമില്ലാത്ത സ്വതന്ത്ര സമിതി വേണമെന്ന നിര്‍ദേശം രാജ്യത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കും. പാക്കേജിന് മൂന്നുദിവസത്തിനുള്ളില്‍ ഗ്രീക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കുകയും ആദ്യഘട്ട നടപടികള്‍ ആരംഭിക്കുകയും ചെയ്യുന്നതോടെ തുക അനുവദിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ പറഞ്ഞു. അതേസമയം, ഭരണകക്ഷിയായ സിറിസയില്‍ പാക്കേജിനെതിരെ കടുത്ത വിമര്‍ശമുയരുക സ്വാഭാവികമാണ്. മന്ത്രിമാരുടെയും പാര്‍ട്ടി നേതാക്കളുടെയും രാജിക്ക് ഇത് കാരണമാകുമെന്ന ആശങ്കയുമുണ്ട്. |
ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകാന്‍ രാജപക്സ Posted: 13 Jul 2015 10:50 AM PDT Image: ![]() Subtitle: പ്രസിഡന്‍റ് സിരിസേന നയിക്കുന്ന യു.പി.എഫ്.എ മുന്നണി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കൊളംബോ: അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ്ര രാജപക്സ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക നല്‍കി. 1970ല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍െറ ഭാഗമായതു മുതല്‍ മത്സരിക്കാറുള്ള ഹംബന്‍ടോട മണ്ഡലം വിട്ട് വടക്കുപടിഞ്ഞാറന്‍ മേഖലയിലെ കുരുനേഗല ജില്ലയില്‍നിന്നാണ് ഇത്തവണ മത്സരിക്കുന്നത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കുരുനേഗല- 12 ലക്ഷം. എല്‍.ടി.ടി.ഇ വിരുദ്ധ പോരാട്ടത്തില്‍ രാജപക്സയുടെ ശക്തിയായിരുന്ന സൈനികരുടെ കുടുംബങ്ങള്‍ കൂടുതലായി വസിക്കുന്ന മണ്ഡലമെന്ന സവിശേഷതയുമുണ്ട്. 225 അംഗ അസംബ്ളിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിരുന്നു ഇന്നലെ. ഭരണകക്ഷിയായ യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ) പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാണ് രാജപക്സയുടെ രംഗപ്രവേശം. ഈ വര്‍ഷം ജനുവരിയില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മൈത്രിപാല സിരിസേനയോട് രാജപക്സ അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന അപൂര്‍വതയുമായാണ് രാജപക്സ ജനവിധി തേടുന്നത്. രാജപക്സയുടെ സ്ഥാനാര്‍ഥിത്വത്തിന് മുന്നണി നേതാവായ സിരിസേന അനുമതി നല്‍കില്ളെന്നായിരുന്നു പ്രചാരണമെങ്കിലും എതിരാളികളെയും അനുഭാവികളെയും ഒരുപോലെ അദ്ഭുതപ്പെടുത്തിയാണ് പൂര്‍ണ സമ്മതം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിപദമാണോ ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് രാജപക്സ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ളെങ്കിലും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവിലെ പ്രധാനമന്ത്രി റാനില്‍ വിക്രമസിംഗെ കൊളംബോ മണ്ഡലത്തില്‍നിന്ന് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 17നാണ് തെരഞ്ഞെടുപ്പ്. രണ്ടു കോടി ജനസംഖ്യയുള്ള രാജ്യത്ത് ഒന്നര കോടിയോളം പേര്‍ വോട്ടര്‍മാരാണ്. |
ഭ്രൂണാവസ്ഥയിലുള്ളവര്‍ക്കും സംഗീത പരിപാടി Posted: 13 Jul 2015 10:47 AM PDT Image: ![]() ലണ്ടന്‍: ഭ്രൂണാവസ്ഥയിലുള്ളവര്‍ക്കായും ലോകത്താദ്യമായൊരു സംഗീത പരിപാടി. സ്പെയിനിലും ലാറ്റിനമേരിക്കയിലും അറിയപ്പെടുന്ന കവിയും സംഗീതജ്ഞനുമായ അന്‍േറാണിയോ ഒറോസ്കോയാണ് സവിശേഷ ‘ശ്രോതാക്കള്‍’ക്കായി പരിപാടി അവതരിപ്പിച്ചത്. ബാഴ്സലോണയിലെ മാര്‍കേസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗര്‍ഭാവസ്ഥയിലുള്ള 380 ഭ്രൂണങ്ങള്‍ക്കായാണ് പരിപാടി അവതരിപ്പിച്ചത്. ഭ്രൂണവളര്‍ച്ചയില്‍ സംഗീതത്തിന്‍െറ പുരോഗമനപരമായ പങ്കില്‍ വിശ്വസിക്കുന്ന ഗവേഷണ സ്ഥാപനത്തില്‍ നടന്ന പരിപാടിയില്‍ ഇന്‍ക്യുബേറ്ററുകള്‍ക്ക് മുന്നിലൂടെ അന്തോണിയോ തന്‍െറ ഗിറ്റാര്‍ മീട്ടി നടന്നു. അതൊരു അതുല്യമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഗീതതരംഗങ്ങള്‍ കൃത്രിമ ഗര്‍ഭധാരണ നിരക്കില്‍ അഞ്ചുശതമാനം വര്‍ധനക്ക് ഇടയാക്കുമെന്ന് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റഡ് റീപ്രൊഡക്ഷനില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പഠനത്തില്‍ മാര്‍കേസ് ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടിരുന്നു. |
ഗുസ്മാനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതം Posted: 13 Jul 2015 10:31 AM PDT Image: ![]() മെക്സികോ സിറ്റി: ഒന്നര കിലോമീറ്ററിലേറെ നീളത്തില്‍ തുരങ്കം തീര്‍ത്ത് അതീവ സുരക്ഷയുള്ള ജയിലില്‍നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് മാഫിയ തലവന്‍ ജൊആക്വിം ഗുസ്മാനു വേണ്ടി മെക്സികോയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ഇത് രണ്ടാം തവണയാണ് ഗുസ്മാന്‍ ജയിലില്‍നിന്ന് രക്ഷപ്പെടുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് പ്രസിഡന്‍റ് എന്‍റിക് പീന നീറ്റോ പറഞ്ഞു. നിരവധി സുരക്ഷാ കാമറകള്‍ ഇമചിമ്മാതെ നിരീക്ഷിക്കുന്ന തടവറയില്‍നിന്നാണ് ഒരാളുടെയും ശ്രദ്ധ പതിയാതെ ഗുസ്മാന്‍ രക്ഷപ്പെട്ടത്. തന്‍െറ സെല്ലില്‍ 10 മീറ്റര്‍ താഴ്ചയില്‍ ടണല്‍ നിര്‍മിച്ചായിരുന്നു രക്ഷപ്പെടല്‍. |
നൈജീരിയയില്‍ സൈനിക മേധാവികളെ പുറത്താക്കി Posted: 13 Jul 2015 10:25 AM PDT Image: ![]() അബുജ: നൈജീരിയയില്‍ അടുത്തിടെ അധികാരമേറ്റ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി കര, നാവിക, വ്യോമസേനാ മേധാവികളെ പുറത്താക്കി. ബോകോ ഹറാമിനെ നേരിടുന്നതില്‍ സൈന്യം പരാജയമായതില്‍ പ്രതിഷേധിച്ചാണ് നടപടി. പുതിയ മേധാവികളെ പ്രഖ്യാപിച്ചിട്ടില്ല. അയല്‍രാജ്യങ്ങളായ ഛാഡ്, കാമറൂണ്‍, നൈജര്‍ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരായിരിക്കും പുതിയ മേധാവികളെന്നാണ് സൂചന. |
ഗ്രീസില്‍ കയറി ഓഹരി: സെന്‍സെക്സില്‍ 300 പോയന്‍റ് നേട്ടം Posted: 13 Jul 2015 10:17 AM PDT Image: ![]() മുംബൈ: ഗ്രീസിനുള്ള മൂന്നാം ധനരക്ഷാ പദ്ധതിക്ക് യൂറോപ്യന്‍ യൂനിയന്‍ അംഗീകാരം നല്‍കിയത് ഓഹരി വിപണിക്ക് കരുത്തായി. സെന്‍സെക്സ് 299.79 പോയന്‍റ് ഉയര്‍ന്ന് 27961.19ലും നിഫ്റ്റി 99.10 പോയന്‍റ് ഉയര്‍ന്ന് 8459.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നാഴ്ചക്കിടയില്‍ ഒരു ദിവസമുണ്ടാവുന്ന ഏറ്റവും വലിയ നേട്ടമാണിത്. ഐ.ടി, വാഹനം, ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗെയില്‍, മാരുതി, എച്ച്.ഡി.എഫ്.സി, എന്‍.ടി.പി.സി, വിപ്രോ തുടങ്ങിയവ കരുത്തുകാട്ടി. ഒ.എന്‍.ജി.സി, എല്‍.ആന്‍ഡ്.ടി, ഭെല്‍ തുടങ്ങിയവ നഷ്ടത്തിലായി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment