സ്വാഗതം
WELCOME

News Update..

Wednesday, July 15, 2015

ഗൗരിയമ്മക്കെതിരെ പരാമര്‍ശം: പി.സി. ജോര്‍ജിന് നിയമസഭയുടെ താക്കീത് Madhyamam News Feeds

ഗൗരിയമ്മക്കെതിരെ പരാമര്‍ശം: പി.സി. ജോര്‍ജിന് നിയമസഭയുടെ താക്കീത് Madhyamam News Feeds

Link to

ഗൗരിയമ്മക്കെതിരെ പരാമര്‍ശം: പി.സി. ജോര്‍ജിന് നിയമസഭയുടെ താക്കീത്

Posted: 15 Jul 2015 12:21 AM PDT

Image: 

തിരുവനന്തപുരം: മുന്‍മന്ത്രി കെ.ആര്‍. ഗൗരിയമ്മക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എയെ കേരളാ നിയമസഭ താക്കീത് ചെയ്തു. കെ. മുരളീധരന്‍ അധ്യക്ഷനായ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി.  

ശ്യൂനവേളയില്‍ സമിതി അധ്യക്ഷന്‍ കെ. മുരളീധരനാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. നടപടിക്ക് വിധേയനാകേണ്ട ആളെന്ന നിലയില്‍ പി.സി ജോര്‍ജിന് സംസാരിക്കാന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ അനുമതി നല്‍കി. സഭയുടെ തീരുമാനം ആദരവോടെ അംഗീകരിക്കുന്നുവെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി വാര്‍ത്തയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. തുടര്‍ന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച താക്കീത് പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കിയത്.

2013 മാര്‍ച്ച് 14നാണ് ഗൗരിയമ്മക്കെതിരെ മോശം പരാമര്‍ശം പി.സി ജോര്‍ജ് നടത്തിയത്. കെ.ബി. ഗണേഷ് കുമാര്‍ മന്ത്രിയായിരിക്കുമ്പോള്‍ അന്ന് സര്‍ക്കാര്‍ ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജുമായി ഇടഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ ജോര്‍ജിനെതിരെ കെ.ആര്‍. ഗൗരിയമ്മ പ്രതികരിച്ചു. "ജോര്‍ജിനെ അന്വേഷിച്ച് നിയമസഭയില്‍ ഒരു സ്ത്രീയും കുഞ്ഞും വന്നിരുന്നെന്നും അവര്‍ക്ക് 2000 രൂപ നല്‍കി മടക്കി അയച്ചത് താനാണെന്നും" ഗൗരിയമ്മ പറഞ്ഞിരുന്നു.

ഇതേതുടര്‍ന്ന് ഗൗരിയമ്മക്കെതിരെ തിരിഞ്ഞ ജോര്‍ജ് അവര്‍ക്കും ടി.വി. തോമസിനുമെതിരെ കടുത്ത വാക്പ്രയോഗങ്ങള്‍ നടത്തി. "ഗൗരിയമ്മയുടെ തലക്ക് വല്ല കുഴപ്പം കാണുമെന്നും ഭര്‍ത്താവ് ടി.വി. തോമസിനെ ഓര്‍മിച്ചാണ് ഗൗരിയമ്മ പരാമര്‍ശം നടത്തിയതെ"ന്നുമായിരുന്നു ജോര്‍ജിന്‍െറ പരാമര്‍ശം. ഇത് ഭരണ^പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പിന് വഴിവെച്ചിരുന്നു.

പരാമര്‍ശത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ അന്ന് സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന് പരാതി നല്‍കി. ഈ പരാതി സ്പീക്കര്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. ജോര്‍ജ് നടത്തിയ വാക്പ്രയോഗങ്ങള്‍ ഫലത്തില്‍ അന്തരിച്ച ടി.വി. തോമസിനെ മോശപ്പെടുത്തുന്നതായിരുന്നെ ന്നാണ് സമിതിയുടെ നിഗമനം. എന്നാല്‍, സമിതിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വിയോജന കുറിപ്പോടെയാണ് കെ. മുരളീധരന്‍ അധ്യക്ഷനായ സമിതി സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മോശം പരാമര്‍ശത്തിന്‍െറ പേരില്‍ കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരംഗത്തെ താക്കീത് ചെയ്യുന്നത്.

ജമ്മുവില്‍ പാക് വെടിവെപ്പ്: സ്ത്രീ മരിച്ചു; ജവാന്‍മാര്‍ക്ക് പരിക്ക്

Posted: 15 Jul 2015 12:06 AM PDT

Image: 

ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് സേനാ വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ ജമ്മു ജില്ലയിലെ അഖ്നൂര്‍ സെക്ടറിലാണ് പാക് വെടിവെപ്പുണ്ടായത്.
വെടിവെപ്പില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടു ഗ്രാമീണര്‍ക്കും പരിക്കേറ്റു. പാക് റേഞ്ചേഴ്സിനെതിരെ ബി.എസ്.എഫ് ശക്തമായ പ്രത്യാക്രമണം നടത്തി. പരിക്കേറ്റ ജവാനെ ആശുപത്രിയിലത്തെിക്കാന്‍ വാഹനത്തിലേക്ക് മാറ്റുമ്പോള്‍ പാക് റേഞ്ചേഴ്സ് ബി.എസ്.എഫ് ട്രൂപ്പിനെതിരെ തുടര്‍ച്ചയായി വെടിവെച്ചതായും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.  
പ്രകോപനമില്ലാതെയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. 8.55 നാണ് വെടിവെപ്പ് തുടങ്ങിയതെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു. അഖ്നൂര്‍ സെക്ടറില്‍ വെടിവെപ്പ് തുടരുകയാണ്.

തീവ്രവാദി ഗ്രൂപ്പുകളോട് അനുഭാവം: ചൈനയില്‍ ഇന്ത്യക്കാരനടക്കം 20 പേര്‍ അറസ്റ്റില്‍

Posted: 14 Jul 2015 11:12 PM PDT

Image: 

ബെയ്ജിങ്: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ചൈനയില്‍ ഇന്ത്യക്കാരനടക്കം 20 വിദേശികള്‍ അറസ്റ്റില്‍. ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കന്‍ വിദേശ സഞ്ചാരികളാണ് ഇന്നര്‍ മംഗോളിയ പ്രവിശ്യയിലെ ഓര്‍ഡോസ് സിറ്റിയില്‍ നിന്നും പിടിയിലായത്. രാജ്യത്ത് നിരോധമുള്ള  തീവ്രവാദ ഗ്രൂപ്പുകളുടെ പ്രചരണ വിഡിയോ ദൃശ്യങ്ങള്‍ ഹോട്ടല്‍ മുറിക്കുള്ളിലിരുന്ന് കണ്ടത് സംബന്ധിച്ചാണ് ഇവര്‍ അറസ്റ്റിലായതെന്ന് ബന്ധപ്പെട്ട വിദേശ സംഘടന അറിയിച്ചു.
ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ളെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
കസ്റ്റഡിയിലെടുത്ത 11 വിദേശസഞ്ചാരികളെ വിട്ടയച്ചതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. അതേസമയം, ഇന്നര്‍ മംഗോളിയയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അഞ്ച് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാരും  മൂന്ന് ബ്രിട്ടന്‍ സ്വദേശികളും ഇന്ത്യക്കാരനുമടക്കം ഒമ്പതു പേര്‍ കസ്റ്റഡിയിലുണ്ട്.
ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍, ബ്രിട്ടീഷ് എംബസികള്‍ ചൈനീസ് അധികൃതരോട് റിപ്പോര്‍ട്ട് തേടിയതായാണ് സൂചന.

27ാം രാവ് : മസ്ജിദുല്‍ കബീറിലേക്കൊഴുകിയത് 40,000 വിശ്വാസികള്‍

Posted: 14 Jul 2015 11:11 PM PDT

Image: 
കുവൈത്ത് സിറ്റി: പുണ്യങ്ങളുടെ മാസമായ റമദാനിലെ പവിത്രമായ 27ാം രാവില്‍ രാജ്യത്തെ ഏറ്റവും വലുതും പ്രശസ്തവുമായ മസ്ജിദുല്‍ കബീറില്‍ രാത്രി നമസ്കാരത്തിന് തടിച്ചുകൂടിയത് 40,000ത്തിലധികം വിശ്വാസികള്‍. പ്രശസ്ത ഖാരിഉകളായ മിശാരി അല്‍അഫാസി, ഫഹദ് അല്‍കന്ദരി എന്നിവരാണ് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. ഒൗഖാഫ് മന്ത്രി യഅ്ഖൂബ് അസ്സാനിഉം നമസ്കാരത്തിനത്തെിയിരുന്നു. 
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അരങ്ങേറിയ നമസ്കാരത്തില്‍ പങ്കുകൊള്ളുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പുതന്നെ ആയിരങ്ങള്‍ എത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, മുനിസിപ്പാലിറ്റി, അഗ്നിശമന വിഭാഗം, സ്പോര്‍ട്സ് ക്ളബുകള്‍, ആരോഗ്യമന്ത്രാലയം തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങള്‍ പ്രാര്‍ഥനക്കത്തെിയവര്‍ക്ക് ലഭ്യമായിരുന്നു. രാജ്യത്ത് എല്ലാ പള്ളികളിലും സമാധാനത്തോടെ പ്രാര്‍ഥന നിര്‍വഹിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഒൗഖാഫ് മന്ത്രി യഅ്ഖൂബ് അസ്സാനിഅ് നമസ്കാരത്തിനുശേഷം വ്യക്തമാക്കി. പ്രാര്‍ഥനക്കത്തെുന്നവര്‍ക്ക് എല്ലാ പള്ളികളിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായി ഒൗഖാഫ് അണ്ടര്‍ സെക്രട്ടറി ഡോ.ആദില്‍ ഫലാഹ് വ്യക്തമാക്കി. 
തീവ്രവാദി ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പള്ളിയിലത്തെുന്നവരെ  ശക്തമായ സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയിരുന്നു. രാജ്യത്തെ മറ്റു പ്രമുഖ പള്ളികളിലും കനത്ത സുരക്ഷാ പരിശോധനയുണ്ടായിരുന്നു.
 27ാം രാവ് പ്രമാണിച്ച് എല്ലാ പള്ളികളിലേക്കും തിങ്കളാഴ്ച രാത്രി വിശ്വാസികളുടെ പ്രവാഹമായിരുന്നു. 
 

വിമാനക്കമ്പനികളുടെ അമിതകൂലി ന്യായീകരിക്കാനാവില്ല ^മുഖ്യമന്ത്രി

Posted: 14 Jul 2015 10:30 PM PDT

Image: 

തിരുവനന്തപുരം: വിമാനക്കമ്പനികള്‍ ഗള്‍ഫ് യാത്രക്കാരില്‍ നിന്നു അമിതകൂലി ഈടാക്കുന്നത് ന്യായീകരിക്കാനാവില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യാത്രാക്ളേശം പരിഹരിക്കാനായി കപ്പല്‍ സര്‍വീസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എയര്‍ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ഒരു മര്യാദയുമില്ലാതെയാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,600 രൂപ

Posted: 14 Jul 2015 10:11 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,450 രൂപയിലും പവന് 19,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജൂലൈ പത്തിനാണ് പവന്‍വില 19,680ല്‍ നിന്ന് 19,600  രൂപയില്‍ എത്തിയത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.11 ഡോളര്‍ ഉയര്‍ന്ന് 1,155.42 ഡോളറിലെത്തി.
 

മാനവികതയുടെ വിളംബരമായി അറബി മജ് ലിസുകള്‍

Posted: 14 Jul 2015 10:04 PM PDT

Image: 
ദോഹ: കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കാനുള്ള മികച്ച അവസരമായാണ് അറബികള്‍ റമദാനിലെ ഇഫ്താര്‍ വേളകളെ ഉപയോഗപ്പെടുത്തുന്നത്. മിക്ക വീടുകളിലും മജ് ലിസുകളില്‍ കൂട്ടുകുടുംബങ്ങള്‍ ഒത്തുചേര്‍ന്നാണ് നോമ്പുതുറക്കുന്നതും അത്താഴം കഴിക്കുന്നതും. സുഹൃദ് വലയത്തിലുള്ള വിദേശികള്‍ക്കും പലപ്പോഴും ഈ ഭക്ഷണ തളികകളില്‍ ഇടം ലഭിക്കാറുണ്ട്. മഗ്രിബ് ബാങ്കിന് സമയമാകുന്നതോടെ വീട്ടില്‍ വിളഞ്ഞ ഈത്തപ്പഴങ്ങളുമായി ഓരോ സ്വദേശി വീടുകളുടെയും മജ് ലിസുകളില്‍ വീട്ടുകാര്‍ ബന്ധുക്കളെ കാത്തിരിക്കും. 
നോമ്പുതുറക്കാനത്തെുന്നവരെ ഊദ് പുകച്ച് സുഗന്ധം നല്‍കി സ്വീകരിക്കും. പിന്നീട് മഗ്രിബ് ബാങ്കിന് കാതോര്‍ത്ത് പ്രാര്‍ഥനോടെ ഭക്ഷണ തളികക്ക്് ചുറ്റുമിരിക്കും. ഈ രീതിയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ ഹൃദ്യമായ സ്നേഹമാണിവര്‍ പങ്കുവെക്കുന്നത്. 
സുഹൂര്‍ എന്നറിയപ്പെടുന്ന നോമ്പുകാലത്തെ അത്താഴവിരുന്നിലും അടുത്തടുത്ത വീടുകളില്‍ കഴിയുന്ന ബന്ധുക്കള്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. പാതിരാത്രിയിലെ ഈ അത്താഴത്തിലും വിവിധ രാജ്യക്കാരായ സുഹൃത്തുക്കളെ അറബികള്‍ കൂടെക്കൂട്ടാറുണ്ട്. രാത്രി നമസ്കാര ശേഷം ഏറെ വൈകുവോളം ഈ മജ്ലിസുകളിലിരുന്ന് ഇവര്‍ സൗഹൃദം പങ്കുവെക്കും. 
ഇതോടൊപ്പം തന്നെ വീടിനോട് ചേര്‍ന്നുള്ള മജ്ലിസുകളില്‍ 30 ദിവസവും തൊഴിലാളികള്‍ക്ക് നോമ്പുതുറ ഒരുക്കുന്ന നിരവധി സ്വദേശി കുടുംബങ്ങളുണ്ട്. ദഫ്നയിലും സലത്തയിലും ദോഹയുടെ വിവിധ ഭാഗങ്ങളിലും ഇത്തരം വീടുകള്‍ കാണാം. തങ്ങളുടെ വീടിനോട് ചേര്‍ന്ന നിര്‍മ്മിച്ച ചെറിയ ഖയ്മകളിലാണ് ഇവര്‍ അതിഥികളെ സ്വീകരിക്കുന്നത്. നാടും വീടും വിട്ട് ജീവിതായോധനത്തിനായി തങ്ങളുടെ നാട്ടിലത്തെിയ പ്രവാസികള്‍ക്ക് ആശ്വാസമാവുന്നതാണ് ഈ നോമ്പുതുറകള്‍. തങ്ങള്‍ സുഭിക്ഷമായ വിഭവങ്ങളൊരുക്കി നോമ്പ് തുറക്കുമ്പോള്‍ അത് ലഭിക്കാത്ത കുറച്ചുപേര്‍ക്കെങ്കിലും നോമ്പുതുറ നല്‍കുകയെന്ന നല്ല ചിന്തയില്‍ നിന്നാണ് വര്‍ഷങ്ങളായി ഇവര്‍ തങ്ങളുടെ വീടിനോട് ചേര്‍ന്ന് ഈ പുണ്യകര്‍മ്മം ചെയ്യുന്നത്. 
വലിയ താലത്തില്‍ വിവിധ ദേശക്കാര്‍ കൂട്ടമായിരുന്ന് ഭക്ഷിക്കുമ്പോള്‍ മാനവിക ഐക്യമാണ് ഇവിടെ വിളംബരം ചെയ്യപ്പെടുന്നത്. മനുഷ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള മികച്ച അവസരമായാണ് നോമ്പുകാലമെന്നാണ് അറബികള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്. 
 

 

യാക്കൂബ് മേമന്‍െറ വധശിക്ഷ ജൂലൈ 30ന്

Posted: 14 Jul 2015 09:55 PM PDT

Image: 

മുംബൈ: മുംബൈ ബോംബ് സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷ  ജൂലൈ 30ന് നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. മേമന്‍ സമര്‍പ്പിച്ച ദയാഹരജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതു തള്ളുകയാണെങ്കില്‍ ഈ മാസം 30നുതന്നെ വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ മഹാരാഷ്ട്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരുന്നതായാണ് സൂചന. മുംബൈയിലെ ഭീകരവിരുദ്ധകോടതി ഇതു സംബന്ധിച്ച ഉത്തരവ് നല്‍കി എന്നാണറിയുന്നത്.

53 വയസുകാരനായ മേമന്‍ ഇപ്പോള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ഇവിടെ തൂക്കിക്കൊല നടപ്പാക്കാനാവശ്യമായ സൗകര്യങ്ങളുണ്ട്.
ശിക്ഷ നടപ്പാക്കുകയാണെങ്കില്‍ 250 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരമ്പരക്കേസിലെ ആദ്യത്തെ വധശിക്ഷയായിരിക്കും ഇത്. കേസില്‍ മേമന്‍ കുറ്റക്കാരനണെന്ന് കോടതി കണ്ടത്തെിയിരുന്നു.
സുപ്രീംകോടതിയും രാഷ്ട്രപതിയും മേമന്‍െറ ദയാഹരജി നേരത്തേ തള്ളിയിരുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ പുനപരിശോധന ഹരജിയിലാണ് ഇനി തീരുമാനം വരാനുള്ളത്.
 മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍െറ അനുമതിയോടെ വധശിക്ഷയുടെ സമയവും തിയതിയും നേരത്തേ തന്നെ തീരുമാനിക്കപ്പെട്ടിരുന്നുവെന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
യാക്കൂബ് മേമന്‍െറ ദയാഹരജി രാഷ്ട്രപതി  പ്രണബ് മുഖര്‍ജി ഈ വര്‍ഷമാദ്യം തന്നെ തള്ളിയിരുന്നു. ഇതോടൊപ്പം വധശിക്ഷ നടപ്പാക്കുന്ന സമയം തീരുമാനിക്കാന്‍ സംസ്ഥാനസര്‍ക്കാരിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു.
ടൈഗര്‍ മേമന്‍ എന്നറിയപ്പെടുന്ന ഇബ്രാഹിം മേമന്‍െറ സഹോദരനാണ് യാക്കൂബ് മേമന്‍. കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന്‍ ഒളിവിലാണ്.

257പേരുടെ മരണത്തിന് കരണമായ സ്ഫോടനപരമ്പര 1993 മാര്‍ച്ച് 12നാണ് നടന്നത്. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ടൈഗര്‍ മേമനെ യാക്കൂബ് മേമന്‍ സഹായിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്‍െറ കണ്ടത്തെല്‍. ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ടാഡാകോടതി 2007ല്‍ യാക്കൂബ് മേമനെ വധശിക്ഷക്ക് വിധിച്ചിരുന്നു.
ഇത്രയും പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും തനിക്ക് അറിയില്ല എന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയ യാക്കൂബ് മേമന്‍െറ വാദം.

 

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയ പൊലീസുകാരുടെ മൃതദേഹം കണ്ടെത്തി

Posted: 14 Jul 2015 09:21 PM PDT

Image: 

റായ്പൂര്‍: ഛത്തിസ്ഗഢിലെ ബൈജപൂര്‍ ജില്ലയില്‍ നിന്ന് മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയ പൊലീസുകാരുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ചയാണ് ബിജാപൂരില്‍ നിന്നും നാല് പൊലീസുകാരെ സായുധ മാവോയിസ്റ്റ് സംഘം തട്ടികൊണ്ടുപോയത്. ബുധനാഴ്ച പുലര്‍ച്ചെ നാലുപേരുടെയും മൃതദേഹം തട്ടികൊണ്ടുപോയ പ്രദേശത്തെ വനത്തിനു സമീപം കണ്ടെ ത്തുകയായിരുന്നു.
ജയദേവ് യാദവ്, മംഗള്‍ സോദ്ധി, രാജു തേല, രാമ മജ്ജി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സംസ്ഥാന പൊലീസ് സേനയുടെ ആന്‍റി നക്സല്‍ ഓപറേഷന്‍ ടീമിലെ അംഗങ്ങളാണ്.
 പ്രദേശത്ത് വാഹനങ്ങളില്‍ തെരച്ചില്‍ നടത്തുകയായിരുന്ന മാവോയിസ്റ്റ് സംഘം തിങ്കളാഴ്ച വൈകിട്ട് ബസില്‍ നിന്ന്  പൊലീസുകാരെ പിടിച്ചിറക്കികൊണ്ടുപോവുകയായിരുന്നു. പൊലീസുകാരെ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
മാവോയിസ്റ്റ് സംഘത്തിനു വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

നിതി അയോഗ് യോഗം: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല

Posted: 14 Jul 2015 09:04 PM PDT

Image: 

ന്യൂഡല്‍ഹി: നിതി അയോഗ് ഭരണസമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കും. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി നിയമം യോഗത്തില്‍ ചര്‍ച്ചയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഒമ്പത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത്. ഇതുസംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുക്കുന്നില്ളെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കേന്ദ്രാവൃഷ്കൃത പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിമാരുടെ ഉപസമിതി പരിഗണിച്ച ശേഷമെ ഭരണസമിതിയില്‍ അവതരിപ്പിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

കേന്ദ്രാവിഷ്കൃത പദ്ധതിയുടെ റിപ്പോര്‍ട്ടാണ് ബുധനാഴ്ചത്തെ യോഗം പ്രധാനമായും പരിഗണിക്കുക. കൂടാതെ മൂന്ന് ഉപസമിതി റിപ്പോര്‍ട്ടുകളും രണ്ട് ടാസ്ക് ഫോഴ്സ് തയാറാക്കിയ റിപ്പോര്‍ട്ടുകളും യോഗം വിലയിരുത്തും. നേരത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എണ്ണം 72ല്‍ നിന്നും 30 ആയി കുറക്കാന്‍ ഉപസമിതി സമവായത്തില്‍ എത്തിയിരുന്നു.  
 

വിദ്യാര്‍ഥിനികള്‍ ലൈംഗികചൂഷണത്തിന് ഇരയായിട്ടില്ലെന്ന്‌ പൊലീസ്

Posted: 14 Jul 2015 08:25 PM PDT

Image: 

പത്തനംതിട്ട: ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ഥിനികളും പരിക്കേറ്റ വിദ്യാര്‍ഥിനിയും ലൈംഗികചൂഷണത്തിന് ഇരയായിട്ടില്ളെന്ന് പൊലീസ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയെ ചികിത്സിച്ച ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച വിദ്യാര്‍ഥിനികളും ലൈംഗികചൂഷണത്തിന്  ഇരയായിട്ടില്ളെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തെ വാക്കാല്‍ അറിയിച്ചിട്ടുള്ളത

ബലപ്രയോഗം നടന്നതിന്‍െറ സൂചനകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കാണാന്‍ സാധിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അവധിയായതിനാല്‍ വിശദ റിപ്പോര്‍ട്ട് വ്യാഴാഴ്ച പൊലീസിന് കൈമാറും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്തിമ നിഗമനത്തില്‍ എത്താന്‍ സാധിക്കൂവെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായി ഇതേതുടര്‍ന്ന് ന്യൂറോ സര്‍ജറി വിഭാഗം വെന്‍റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍, ഉയര്‍ന്ന രക്തസമ്മര്‍ദവും തലക്കേറ്റ ക്ഷതവും ആശങ്ക ഉണ്ടാക്കുന്നുണ്ട്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കാന്‍ കോന്നി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ സാധിച്ചില്ല.

കണ്ണുനീര്‍ തുള്ളിയായി എലപ്പുളളിയിലെ പിച്ചവെച്ചവീട്...

Posted: 14 Jul 2015 07:11 PM PDT

Image: 

പാലക്കാട്: ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോഴും പാടുമ്പോഴും എം.എസ്. വിശ്വനാഥന്‍െറ ഹൃദയനൊമ്പരമായിരുന്ന എലപ്പുള്ളി ഗ്രാമത്തിലെ പിച്ചവെച്ചുനടന്ന വീട്. പിതാവ് സുബ്രഹ്മണ്യത്തിന്‍െറ മടിയില്‍ കയറിയിരുന്ന് പാട്ടുകേള്‍ക്കുകയും കളിച്ചുനടക്കുകയും ചെയ്തിരുന്ന ചെറുബാല്യം കഴിച്ചുകൂട്ടിയ എം.എസ്.വിയുടെ ഈ വീട് എന്നോ ഇടിഞ്ഞുവീണ് തുടങ്ങി. മേല്‍ക്കൂര വീണ് ചുമരുകള്‍ വിണ്ടുകീറിയ ഈ വീടിന്‍െറ നാശം തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് ഏറ്റവും ഒടുവില്‍ പാലക്കാട്ടത്തെിയപ്പോഴും വിശ്വനാഥന്‍ അടുപ്പക്കാരോട് പറഞ്ഞിരിന്നു.

പാലക്കാട്^ കൊഴിഞ്ഞാമ്പാറ റൂട്ടിലെ എലപ്പുള്ളി ജങ്ഷനില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ഉള്ളിലാണ് എം.എസ്. വിശ്വനാഥന്‍െറ ഈ വീട്. പിറന്നുവീണത് തൊട്ടപ്പുറത്തെ തറവാട്ടിലായിരുന്നുവെങ്കിലും പിന്നീട്, ഈ വീട്ടിലായി താമസം. നാലാം വയസ്സില്‍ പിതാവും തൊട്ടുപിന്നാലെ സഹോദരിയും മരിക്കുന്നതുവരെ അദ്ദേഹം ഈ വീട്ടിലായിരുന്നു. രണ്ട് മരണങ്ങള്‍ തളര്‍ത്തിയ വിഷമവുമായി പ്രതിസന്ധിയെ നേരിട്ട മാതാവ് എം.എസ്.വിയെ പിന്നീട് തിരുച്ചിറപ്പള്ളിയിലെ മുത്തച്ഛന്‍െറ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പിന്നീട്, നിരവധി ഭാവഗാനങ്ങള്‍ മലയാളത്തിന് സമ്മാനിക്കുകയും സംഗീതജ്ഞനായി ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തപ്പോഴും എം.എസ്.വി എലപ്പുള്ളിയെ മറന്നില്ല. പാലക്കാട് വഴി കടന്നുപോകുമ്പോഴൊക്കെ അദ്ദേഹം എലപ്പുള്ളിയില്‍ പോകുമായിരുന്നു. അനന്തരവള്‍ രാധാമണിയാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. അവരുടെ മരണത്തോടെ വീട് ശരിക്കും അനാഥമായി. പിന്നീട്, അടുത്ത സുഹൃത്തായ എലപ്പുള്ളിയിലെ രാജീവാക്ഷമേനോന്‍െറ വീട്ടില്‍ എം.എസ്.വി വരുമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം വന്നപ്പോഴും വീടിന്‍െറ കാര്യത്തിലുള്ള വിഷമം അറിയിച്ചിരുന്നുവെന്ന് മേനോന്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ ഉറ്റബന്ധുക്കളായി എലപ്പുളളിയില്‍ ആരുമില്ല.

ചെമ്പൈ വൈദ്യനാഥ ഭാഗവതരും കല്‍പ്പാത്തി മണി അയ്യരുമടക്കം നിരവധി സംഗീതജ്ഞര്‍ക്ക് ജന്മം നല്‍കിയ പാലക്കാട്ടെ എം.എസ്. വിശ്വനാഥന്‍െറ അവസാനത്തെ പൊതുപരിപാടി 2013ലായിരുന്നു. സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിയെ ആദരിക്കാന്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുന്നതിനായിരുന്നു അത്. അതോടൊപ്പം വിശ്വനാഥന്‍െറ ഭാര്യയും മകനും മറ്റുകുടുംബാംഗങ്ങളും പങ്കെടുത്ത സംഗമവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍െറ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത് സംഘടിപ്പിച്ചത്.

അതിന് മുമ്പ് 2010 ഡിസംബറില്‍ സ്വരലയയുടെ ആഭിമുഖ്യത്തില്‍ രാപ്പാടിയില്‍ അരങ്ങേറിയ സംഗീത പരിപാടിയില്‍ എം.എസ്. വിശ്വനാഥന്‍ ‘കണ്ണുനീര്‍തുള്ളിയെ...’ അടക്കം തന്‍െറ ആറ് ഗാനങ്ങള്‍ പാടിയിരുന്നു. തിങ്ങിനിറഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെ ഈ പാട്ടുകള്‍ ഏറ്റുവാങ്ങിയത് സംഗീതപാരമ്പര്യമുള്ള നഗരത്തിന് മറക്കാനാവില്ളെന്ന് സ്വരലയ സെക്രട്ടറി ടി.ആര്‍. അജയന്‍ ഓര്‍ക്കുന്നു.
 

ഇറാന്‍ ആണവകരാര്‍ ഇന്ത്യക്ക് ആശ്വാസം; ഇന്ധന വില കുറയും

Posted: 14 Jul 2015 06:49 PM PDT

Image: 
Subtitle: 
ഭക്ഷ്യോല്‍പന്ന, വസ്ത്ര കയറ്റുമതി രംഗത്തും പ്രതീക്ഷ

ന്യൂഡല്‍ഹി: ഇറാനും വന്‍ശക്തികളുമായി ഉടമ്പടി ഉണ്ടാക്കിയത് ഇന്ത്യക്കും പലവിധത്തില്‍ ഗുണം ചെയ്യും. അസംസ്കൃത എണ്ണവില ഇടിയാനും ഇന്ത്യയില്‍ ഇന്ധനവില കുറയാനും വഴിയൊരുങ്ങുന്നുവെന്നതാണ് പ്രധാന നേട്ടം. വിലയിടിവിന്‍െറ നേട്ടം എണ്ണക്കമ്പനികള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാന്‍ തയാറാകണമെന്നു മാത്രം.

അസംസ്കൃത എണ്ണയുടെ കാര്യത്തില്‍ 80 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. എണ്ണ ഉല്‍പാദക രാജ്യമായ ഇറാന്‍െറ ഉപരോധങ്ങളില്‍ വരുന്ന ഇളവ് ഇന്ധന ലഭ്യത വര്‍ധിപ്പിക്കും. ഒറ്റ ദിവസം കൊണ്ട് അന്താരാഷ്ട്ര വിപണിയില്‍ വീപ്പക്ക് ഒരു ഡോളര്‍ കണ്ട് വിലയിടിഞ്ഞു. ഓഹരി വിപണിയില്‍ എണ്ണക്കമ്പനികള്‍ക്ക് നേട്ടമുണ്ടാവുകയും ചെയ്തു.

നിലവിലെ സാഹചര്യത്തില്‍ അസംസ്കൃത എണ്ണവില വീപ്പക്ക് 60 ഡോളറില്‍നിന്ന് ഗണ്യമായി ഉയരാന്‍ സാധ്യതയില്ല. ഇന്ധന സബ്സിഡി വിഹിതം ഉയരില്ളെന്ന സ്ഥിതി വരുന്നത് ഖജനാവിന് ആശ്വാസമാകും. ഇന്ത്യക്ക് എണ്ണ നല്‍കുന്ന ഏഴു പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇപ്പോള്‍ ഇറക്കുമതിയില്‍ 7.3 ശതമാനം മാത്രമാണ് ഇറാന്‍െറ വിഹിതം.

ഇറാനില്‍ എണ്ണയുല്‍പാദക പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും കരാര്‍ നേട്ടമാകും. അതേസമയം, യൂറോപ്യന്‍ നാടുകളില്‍നിന്നും മറ്റുമായി നവീന സാങ്കേതിക വിദ്യകളുള്ള കമ്പനികള്‍ ഇറാനിലേക്ക് ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്നത് ഇന്ത്യന്‍ കമ്പനികളെ ദോഷകരമായി ബാധിക്കാം. ഒ.എന്‍.ജി.സി, കെയ്ന്‍ ഇന്ത്യ എന്നിവയുടെ ഓഹരി വില ചൊവ്വാഴ്ച ഇടിഞ്ഞു. ബസുമതി അരി, പഞ്ചസാര, മാംസം തുടങ്ങി നിരവധി ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും മറ്റും ഇന്ത്യയില്‍നിന്ന് ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

ഉപരോധം മുന്‍നിര്‍ത്തി കൂടുതല്‍ വില നല്‍കി സാധനങ്ങള്‍ വാങ്ങാന്‍ ഇറാന്‍ തയാറായിരുന്നു. വ്യാപാരക്കമ്മി കുറയുകയും ചെയ്തു. എന്നാല്‍, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂടുമ്പോള്‍ വ്യാപാരശിഷ്ടം വര്‍ധിക്കും. വാണിജ്യ മന്ത്രാലയത്തിന്‍െറ വിലയിരുത്തല്‍പ്രകാരം ഒൗഷധനിര്‍മാണ, ഐ.ടി സ്ഥാപനങ്ങള്‍ക്കും നേട്ടമുണ്ടാവും. ഇറാന്‍െറ പ്രകൃതിവാതക ശേഖരവും ഉപയോഗപ്പെടുത്താം. 2005ല്‍ അഞ്ചു ദശലക്ഷം ടണ്‍ പ്രകൃതിവാതകം വര്‍ഷം തോറും വാങ്ങാന്‍ പദ്ധതി തയാറായിരുന്നു. ഛബാഹര്‍ തുറമുഖ നിര്‍മാണത്തിന് ഇന്ത്യ 2003ല്‍ ഒപ്പുവെച്ചതും ഉപരോധം മൂലം മരവിച്ചു കിടക്കുന്നതുമായ കരാറിനും പുതുജീവന്‍ വെക്കും.

30 ലക്ഷം വീപ്പ അസംസ്കൃത എണ്ണയാണ് ഇന്ത്യ ഇപ്പോള്‍ പ്രതിദിനം ഇറക്കുമതി ചെയ്യുന്നത്. ഉപരോധം കാരണം ഇറാനെ വിട്ട് ആഫ്രിക്കന്‍ വിപണികളിലേക്കു കൂടി ഇന്ത്യ നീങ്ങിത്തുടങ്ങിയിരുന്നു. ഉപരോധം മൂലം ഇറാനിലേക്ക് എണ്ണയിടപാടിന്‍െറ പണം നല്‍കാനുണ്ടായിരുന്ന പ്രയാസങ്ങള്‍ മാറുന്നത്, അടിയന്തരമായി കുടിശ്ശിക കൊടുത്തുതീര്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കാം.

ജാതിവിവേചനം പേറുന്ന മുസ് ലിം ജീവിതങ്ങള്‍

Posted: 14 Jul 2015 06:46 PM PDT

Image: 

കൊല്ലം ജില്ലയിലെ മാമൂട് എന്ന സ്ഥലത്ത് 200 ഓളം കുടുംബങ്ങളുള്ള ബാര്‍ബര്‍മാര്‍ക്ക് മാത്രമായി ഒരു മഹല്ല് നിലവില്‍വന്നിട്ട് കുറച്ചുകാലമായി
ബിരുദാനന്തര ബിരുദത്തിന് ഡല്‍ഹിയില്‍ പഠനമാരംഭിച്ചശേഷമാണ് ഏതു ജാതിയിലുള്‍പ്പെടുന്നുവെന്ന ചോദ്യം ആദ്യമായി അഭിമുഖീകരിച്ചത്. ഇനീഷ്യലിലുള്ള ‘എസ്’ എന്ന അക്ഷരം സയ്യിദാണോ ശൈഖാണോ എന്നതായിരുന്നു ഒരു സംശയത്തിന് കാരണം.   കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ഉത്തരേന്ത്യയിലേതിനോളം പ്രബലമല്ളെങ്കിലും ഹൈന്ദവ സാംസ്കാരിക ഇടപെടലുകളില്‍നിന്ന് പകര്‍ന്നുകിട്ടിയ ജാതിബോധവും തറവാടിത്ത മേല്‍ക്കോയ്മയും  അധികാരശ്രേണി വിവേചനങ്ങളും  കേരളീയ മുസ്ലിം സാമൂഹിക ജീവിതത്തിലും  കാണാനാകും.

കൊല്ലം ജില്ലയിലെ മാമൂട് എന്ന സ്ഥലത്ത് 200 ഓളം കുടുംബങ്ങളുള്ള ബാര്‍ബര്‍മാര്‍ക്ക് മാത്രമായി ഒരു മഹല്ല് നിലവില്‍വന്നിട്ട് കുറച്ചുകാലമായി. മയ്യിത്ത് ഖബറടക്കവുമായി ബന്ധപ്പെട്ടും മദ്റസാ വിദ്യാര്‍ഥികളോടുള്ള വിവേചനവുമായി ബന്ധപ്പെട്ടുമാണ് പ്രസ്തുത മഹല്ല് നിലവില്‍വന്നത്. അഞ്ചുശതമാനം മാത്രം ബാര്‍ബര്‍ തൊഴിലാളികളുള്ള, പുതുതലമുറയധികവും വിദ്യാസമ്പന്നരും സര്‍ക്കാര്‍ ജോലിക്കാരും പ്രഫഷനലുകളുമാണ്. ഇന്ന് ബാര്‍ബര്‍ തൊഴിലെടുക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍.  പ്രസ്തുത മഹല്ല് സെക്രട്ടറി ചോദിക്കുന്നു: ഇനിയൊരു 10 വര്‍ഷംകൂടി കഴിയുമ്പോള്‍ മുസ്ലിംകള്‍ക്ക്  തങ്ങളുടെ നവജാതശിശുക്കളുടെ മുടികളയാന്‍ ബാര്‍ബര്‍മാരെ കിട്ടാത്ത അവസ്ഥയുണ്ടാകും. അതിനുകാരണം സമുദായത്തിന്‍െറ ബാര്‍ബര്‍മാരോടുള്ള വിവേചന സമീപനമാണ്.

പൊന്നാനി ജുമുഅത്ത് പള്ളിക്കടുത്ത മരക്കടവിലെ ചെറിയ പള്ളി. നിര്‍ധനരായ രണ്ടു സ്ത്രീകള്‍ തങ്ങളുടെ പെണ്‍കുട്ടികളുടെ വിവാഹാലോചനക്ക് സാമ്പത്തികസഹായം അഭ്യര്‍ഥിച്ചുകൊണ്ട് പള്ളിയിലെ ഇമാമിനെ സമീപിച്ചു. ഇപ്പോള്‍ വറുതിയാണെന്നും വലിയ വള്ളക്കാര്‍ മീന്‍പിടിത്തം കഴിഞ്ഞുവരുന്ന സമയത്ത് അവരോടു പറയാമെന്നും നിങ്ങള്‍ കുറച്ചുദിവസം കഴിഞ്ഞ് വരണമെന്നും മറുപടിനല്‍കി. വള്ളക്കാരോട് വിവരം പറഞ്ഞ മൗലവിയോട് ചെറുപ്പക്കാരനായ മത്സ്യത്തൊഴിലാളി പറഞ്ഞു: പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന ഞാന്‍ സ്ത്രീധനമില്ലാതെ അതിലൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാം. വിവരമന്വേഷിക്കാനത്തെിയ സ്ത്രീകളോട് മൗലവി വിഷയം പറഞ്ഞപ്പോള്‍ അവര്‍ തിരിച്ചുചോദിച്ചു: ‘അല്ല ഉസ്താദേ അദ്ദേഹം പൂസലാനല്ളേ?’

ഇസ്ലാം ദാര്‍ശനികമായി ജാതിബോധത്തെയും ജന്മസിദ്ധ വിവേചനങ്ങളെയും മതവിരുദ്ധമായി കാണുന്നു. പക്ഷേ, സമുദായം കര്‍മശാസ്ത്ര വിധികളിലൂടെയും ഫത്വകളിലൂടെയും സാമൂഹിക വര്‍ഗീകരണത്തിന് ന്യായീകരണം ചമക്കുന്നു
ഉമര്‍ ഖാസിയായിരിക്കണം ഒരു പക്ഷേ, കേരള മുസ്ലിംകള്‍ക്കിടയിലെ ജാതീയ സ്വഭാവത്തെ ആദ്യമായി തന്‍െറ കവിതയിലൂടെ വിമര്‍ശ വിധേയമാക്കിയത്. തറവാടിത്തമെന്ന കേരളീയ ജാതിസമൂഹത്തിന്‍െറ ഉല്‍പന്നത്തെ പുതിയ മതത്തിലേക്ക് കടത്തിക്കൊണ്ടുവരുകയും ഉച്ചനീചശ്രേണികളുടെ രൂപത്തില്‍ മതപരിവര്‍ത്തനം ചെയ്തവരെ തരംതിരിച്ചുപയോഗിക്കാന്‍ ശ്രമിച്ചതിനെതിരെയുമായിരുന്നു ആ വിമര്‍ശം.
ഹൈന്ദവ ജാതിസങ്കേതങ്ങളുപയോഗിച്ചാണ് മുസ്ലിം സാമൂഹിക വര്‍ഗീകരണത്തെ സാമൂഹിക ശാസ്ത്രജ്ഞര്‍ പലപ്പോഴും അളക്കാന്‍ ശ്രമിച്ചിട്ടുള്ളത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമാകട്ടെ അതിന്‍െറ അവിഭാജ്യഘടകവും. ഡ്യൂമോയും മൈന്‍സും ഗബ്രിയേലുമടക്കമുള്ള സാമൂഹിക ശാസ്ത്രജ്ഞര്‍ മുസ്ലിം സമൂഹിക വര്‍ഗീകരണത്തെ  പഠനഗവേഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍, വിവിധ കാരണങ്ങള്‍കൊണ്ട് അത് ഹിന്ദു ജാതീയസ്വഭാവത്തില്‍നിന്ന് വ്യത്യസ്തമാകുന്നുവെന്നാണ് പൊതുമതം. അതില്‍ പ്രധാനംഹിന്ദുമതത്തിലുള്ളതുപോലെ  യുക്തിഭദ്രമായ താത്വികാടിത്തറ മുസ്ലിംകള്‍ക്കില്ലായെന്നതാണ്.  ഇസ്ലാം ദാര്‍ശനികമായി ജാതിബോധത്തെയും ജന്മസിദ്ധ വിവേചനങ്ങളെയും മതവിരുദ്ധമായി കാണുന്നു. പക്ഷേ, സമുദായം കര്‍മശാസ്ത്ര വിധികളിലൂടെയും മതപുരോഹിത ഫത്വകളിലൂടെയും സാമൂഹിക വര്‍ഗീകരണത്തിന്  ന്യായീകരണം ചമക്കാനാണ് ശ്രമിച്ചത്.

നാട്ടുകാര്‍ നമസ്കാരത്തിന്‍െറ സമയമാകുമ്പോള്‍ പള്ളി മുഴുവന്‍ അരിച്ചുപെറുക്കി  ‘യോഗ്യനായ’ ഒരാളെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെങ്കില്‍ മാത്രമേ മത്സ്യത്തൊഴിലാളി കുടുംബത്തിലെ പണ്ഡിതനെ ഇമാമായി നിര്‍ത്തുകയുള്ളൂ
തിരൂരിനടുത്ത ഒരു ബാര്‍ബര്‍ ഷോപ്പില്‍ ഗവേഷണാര്‍ഥം കടയുടമയുമായി സംസാരിച്ചുകൊണ്ടിരിക്കെ, അദ്ദേഹം മേശയുടെ വലിപ്പുതുറന്ന് ഫതഹുല്‍ മുഈന്‍ എന്ന കര്‍മശാസ്ത്ര പുസ്തകത്തിന്‍െറ മലയാള പരിഭാഷ പുറത്തേക്കെടുത്തു. പേജ് 265ലേക്ക് വിരല്‍ചൂണ്ടി അദ്ദേഹം തലക്കെട്ട് വായിച്ചു: ‘ബാര്‍ബറുടെ കൂലി’. ബാര്‍ബറുടെ തൊഴില്‍ സൗജന്യമായി ചെയ്യേണ്ട ഒന്നാണെന്ന അഭിപ്രായം വായിച്ചുകേള്‍പ്പിച്ച് മുന്നോട്ടുപോകവെ ഖുര്‍ആന്‍ കൂലിക്ക് ഓതാവുന്നതാണ് എന്ന സ്ഥലത്തത്തെിയപ്പോള്‍ അദ്ദേഹം വിരാമമിട്ടു. എന്നിട്ടു ചോദിച്ചു: ‘ബാര്‍ബര്‍മാരെ ഇകഴ്ത്താനും പൗരോഹിത്യത്തെ വളര്‍ത്താനുമല്ളേ ഇത്തരം സമീപനങ്ങള്‍ ഉതകിയത്.’

മലപ്പുറം ജില്ലയിലെ  മത്സ്യത്തൊഴിലാളി കുടുംബത്തിലെ പണ്ഡിതന്‍െറ അനുഭവമിതാണ്. നാട്ടുകാര്‍ നമസ്കാരത്തിന്‍െറ സമയമാകുമ്പോള്‍ പള്ളി മുഴുവന്‍ അരിച്ചുപെറുക്കി  ‘യോഗ്യനായ’ ഒരാളെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെങ്കില്‍ മാത്രമേ അദ്ദേഹത്തെ ഇമാമായി നിര്‍ത്തുകയുള്ളൂ. കാരണം ലളിതം. വിജ്ഞാനമുണ്ടെങ്കിലും ഇമാമത്തിനുള്ള കുടുംബ മഹിമയില്ല. കോതമംഗലത്തിനടുത്ത് മുരിക്കാശ്ശേരിയിലെ ബാര്‍ബര്‍ തൊഴിലാളിയായ ഉസ്മാന്‍ തന്‍െറ പാരമ്പര്യ തൊഴിലറിയാത്ത മകന്‍ സുലൈമാനെ (പേരുകള്‍ യഥാര്‍ഥമല്ല) മതപഠനത്തിന് അയക്കുകയുണ്ടായി. സഖാഫി ബിരുദമെടുത്ത് തിരിച്ചത്തെിയ അദ്ദേഹം പള്ളിയില്‍ ജോലിതുടങ്ങി. ഒരുമാസം ഒരു പള്ളി എന്ന കണക്കില്‍ മുന്നോട്ടുനീങ്ങവെ അദ്ദേഹത്തിന്‍െറ അടുത്തബന്ധുവായ കെ.എസ്.ബി.എയുടെ സംസ്ഥാന നേതാവ് കല്യാണം വിളിക്കാന്‍ പള്ളിയില്‍ ചെല്ലുന്നു. പുറത്തിറങ്ങുന്നതിനുമുമ്പ് ബന്ധുവിനോട് സുലൈമാന്‍ പറഞ്ഞു: ഞാനൊരു ബാര്‍ബറാണെന്ന് പള്ളിക്കമ്മിറ്റിക്കാര്‍ അറിയരുതേയെന്ന്. വന്നബന്ധു കമ്മിറ്റിക്കാരിലൊരാളുടെ പരിചിതനായിരുന്നു. വഴിക്കുവെച്ച് അദ്ദേഹത്തെ കാണുകയും ചെയ്തു. പിന്നീടറിയാന്‍ കഴിഞ്ഞത് സുലൈമാന്‍ അവിടെ അടുത്തയാഴ്ച ഖുതുബ നടത്തിയിട്ടില്ല എന്നായിരുന്നു. മൂന്നുമാസത്തിനുള്ളില്‍ അഞ്ചു പള്ളികളാണ് അദ്ദേഹത്തെ ഇമാമത്തില്‍നിന്ന് മാറ്റിയത്.

സമത്വത്തെക്കുറിച്ചും ജാതിബോധമില്ലായ്മയെക്കുറിച്ചും സംസാരിക്കുകയാണെങ്കില്‍ ബാര്‍ബര്‍മാര്‍ അടുത്തകാലത്തിറങ്ങിയ ഒരു ഫത്്വ നിങ്ങള്‍ക്ക് കാണിച്ചുതരും. ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയും ജനങ്ങള്‍ക്ക് ഉപദേശവും മതവിധിയും നിര്‍ലോഭം നല്‍കുകയും ചെയ്യുന്ന മുന്‍ പാളയം ഇമാമുകൂടിയായ പുരോഹിതന്‍ ബാര്‍ബര്‍ തൊഴിലില്‍നിന്നുള്ള വേതനത്തെ വേശ്യാവൃത്തിയില്‍നിന്നുള്ള വരുമാനത്തോടുപമിച്ച് നിഷിദ്ധമാക്കിയിറക്കിയ ഫത്വ. ഇസ്ലാം പറയാത്തനിലക്ക് മുടിവെട്ടുന്ന ബാര്‍ബര്‍മാര്‍ വഴിയേപോയ വയ്യാവേലി തലയില്‍ കയറ്റിവെച്ച് കടുപ്പമേറിയ വിധി സമ്പാദിക്കരുതെന്ന താക്കീതോടുകൂടിയാണ് പുരോഹിതന്‍ ഫത്വ അവസാനിപ്പിച്ചത്.

ജാതിത്തൊഴിലിന്‍െറ സ്വാധീനത്താല്‍ ഉന്നതശ്രേണിക്കാരുടെയും മതപരമായ അന്യായ വിധികള്‍ മുഖേന ‘മക്റൂഹാ’ക്കലിന്‍െറയും ‘ഹറാമാ’ക്കലിന്‍െറയും ഇരകളായവരാണ് മുസ്ലിം സമൂഹത്തിലെ ബാര്‍ബര്‍മാരും  തീരദേശവാസികളില്‍ വലിയയൊരു വിഭാഗവും. സവര്‍ണജാതി സ്വാധീനഫലമായി ഉന്നതശ്രേണിക്കാര്‍ ഇസ്ലാമിലെ താഴ്ന്ന ‘ജാതി’യായി ഇവരെ ഗണിച്ചതിനാല്‍ മാറിയ സാഹചര്യത്തിലും അവരെ പരിഹസിക്കാനാണ് ശ്രേണീനാമങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

തറവാടിത്തം, വിവാഹബന്ധങ്ങള്‍, തൊഴില്‍പരമായ വിവേചനം, മതസ്ഥാപനങ്ങളുടെ സമീപനം, പാരമ്പര്യ മുസ്ലിം സംഘടനാ പക്ഷപാതിത്വം, രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവയാണ് ജാതീയസ്വഭാവത്തെ നിലനിര്‍ത്തിപ്പോരുന്നത്
ജാതീയസ്വഭാവത്തെ ഇന്ന് നിലനിര്‍ത്തിപ്പോരുന്ന സംഗതികളാണ് തറവാടിത്തം, വിവാഹബന്ധങ്ങള്‍, തൊഴില്‍പരമായ വിവേചനം, മതസ്ഥാപനങ്ങളുടെ സമീപനം, പാരമ്പര്യ മുസ്ലിം സംഘടനാ പക്ഷപാതിത്വം, രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവ. ജാതീയ പാരമ്പര്യവും തറവാടിത്തവും വിളിച്ചോതുന്ന തറവാട്ടുപേരുകള്‍ ഇന്നും നിലനിര്‍ത്തിപ്പോരുന്നത് കേവലം അഡ്രസ്സിലുള്ള ഒരു ഐഡന്‍റിഫിക്കേഷന്‍ മാര്‍ക്ക് മാത്രമായല്ല, വിവാഹക്കമ്പോളത്തിലെ ഒരു മുന്തിയ ചരക്കുകൂടിയാണ്.  പാരമ്പര്യ മുസ്ലിം സംഘടനകള്‍ക്കിടയിലെ  കിടമത്സരംമൂലം പരമാവധി തങ്ങന്മാരെ ഞങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ളശ്രമം പൈശാചികമെന്ന്  പാരമ്പര്യ ചിന്താധാരയില്‍പെട്ട തങ്ങന്മാര്‍തന്നെ പറയുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പൊളിറ്റിക്കല്‍ മൈലേജിനായി തങ്ങന്മാരെ വിലക്കെടുക്കുമ്പോള്‍  തങ്ങള്‍ മേല്‍ക്കോയ്മയെ ജാതീയബോധമായി അരക്കെട്ടുറപ്പിക്കുകയാണ്.

ഇതിന്‍െറ മറുപുറമാണ് ആലത്തിയൂര്‍ പഞ്ചായത്തിലെ ജനകീയനായ  കെ.എസ്.ബി.എയുടെ സംസ്ഥാന കമ്മിറ്റി മെംബറുടെ  മത്സരത്തില്‍ സംഭവിച്ചത്. സമുദായത്തിന്‍െറ കുത്തകയേറ്റെടുത്തിട്ടുള്ള പാര്‍ട്ടിയുടെ എതിര്‍സ്ഥാനാര്‍ഥി മുസ്ലിം വോട്ടര്‍മാരോട് ഒന്നേ ഉണര്‍ത്തിയുള്ളൂ. നമ്മളൊക്കെ തറവാടികളാണെന്നും തറവാടികളുടെ പ്രശ്നത്തില്‍ ഒരു ഒസ്സാനെ മധ്യസ്ഥനാക്കേണ്ട അവസ്ഥ വരേണ്ടതുണ്ടോയെന്ന ഒറ്റച്ചോദ്യം. ഞാനെങ്ങാനും ഒരൊസ്സാന്‍െറ മുന്നില്‍ പരാജയപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുകയാവും നല്ലതെന്ന് ആത്മഗതം ഉറക്കെപറയുകയും ചെയ്തു. ഫലം പ്രതീക്ഷിച്ചതുപോലത്തെന്നെ, വളരെ ജനകീയ നേതാവായിട്ടുപോലും കെ.എസ്.ബി.സി സംസ്ഥാന നേതാവ് തോറ്റു തുന്നംപാടി.

ബ്രാഹ്മണിസത്തിന്‍െറ വരേണ്യ ജാതിവേരുകള്‍ മുസ്ലിംകളിലേക്ക് പടര്‍ന്നുപിടിച്ചത്,  അഹ്ലുബൈത്തായും സയ്യിദന്മാരായും ഇവിടെയത്തെിച്ചേര്‍ന്ന പണ്ഡിതന്മാരുടെ  പിന്‍തലമുറ സയ്യിദ് സംസ്കാരത്തെ നമ്പൂതിരി -തങ്ങള്‍ സംസ്കാരവുമായി കൂട്ടിക്കുഴച്ചതിലൂടെയാണ്. ഈ തങ്ങന്മാര്‍ തങ്ങളുടെ ആഢ്യ ബ്രാഹ്മണസ്വഭാവം നിലനിര്‍ത്താന്‍ ശ്രമിച്ചതിന്‍െറ ബാക്കിപത്രങ്ങള്‍ പൊന്നാനിയുടെയും കൊയിലാണ്ടിയുടെയും മണ്ണില്‍ ഇന്നും ഉറങ്ങിക്കിടക്കുന്നുണ്ട്. മാലിക് ബിന്‍ ദീനാറിന്‍െറ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന ആദ്യ സാര്‍ഥവാഹക സംഘത്തിലെ ഒരംഗം ബാര്‍ബറായിരുന്നുവെന്നും അവര്‍ക്കിടയില്‍ ഒരു വിഭജനവുമുണ്ടായിരുന്നില്ളെന്നു ചരിത്രം പറയുമ്പോള്‍ ബാര്‍ബര്‍ക്കും സയ്യിദന്മാര്‍ക്കും ഒരേ പരിഗണന ലഭിച്ചിരുന്നെന്നാണല്ളോ മനസ്സിലാക്കാന്‍. തങ്ങന്മാര്‍ കാരണവന്മാരുടെയും തറവാടികളുടെയും സ്വാധീന വലയത്തിലായിരുന്നെന്നും അവരുടെ  നിര്‍ബന്ധത്തിനുവഴങ്ങി സാമൂഹിക വര്‍ഗീകരണത്തെ ശക്തിപ്പെടുത്തേണ്ടിവന്നുവെന്ന്  പരിതപിച്ചിട്ട് ഫലമില്ല. ജാതിവിവേചനങ്ങള്‍ മുസ്ലിം സംഘടനകള്‍ ആശയപരമായി നിരാകരിക്കുന്നുണ്ടെങ്കിലും വിവേചനമനുഭവിക്കുന്ന സമൂഹങ്ങളില്‍  ജാതീയത നിര്‍മാര്‍ജനം ചെയ്യുന്നതില്‍ സംഘടനകള്‍ പരാജയപ്പെട്ടുവെന്നബോധം നിലനില്‍ക്കുന്നുണ്ട്.  സാമൂഹികവിരുദ്ധമായ കര്‍മശാസ്ത്ര വിധികളെ മതത്തിന്‍െറ മൗലികതയില്‍ ഊന്നിനിന്നുകൊണ്ട് കാലികമായി പൊളിച്ചെഴുന്നതിലൂടെ മാത്രമേ മതത്തിന്‍െറ അടിസ്ഥാന തത്ത്വങ്ങളെ നിരാകരിക്കുന്ന, സാമൂഹിക വര്‍ഗീകരണത്തെ സാധൂകരിക്കുന്ന നിലപാടുകള്‍ കൈകൊള്ളുന്ന പാരമ്പര്യ മതവാദത്തിന് അറുതിവരൂ.
(തുടരും)
(റിസര്‍ച് സ്കോളര്‍, ഡോ. കെ.ആര്‍. നാരായണന്‍ സെന്‍റര്‍ ഫോര്‍ ദലിത് ആന്‍ഡ് മൈനോറിറ്റീസ് സ്റ്റഡീസ്, ജാമിഅ മില്ലിയ്യ ഇസ്ലാമിയ സെന്‍ട്രല്‍ യൂനിവേഴ്സിറ്റി, ഡല്‍ഹി). shiraspoovachal@gmail.com

ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

Posted: 14 Jul 2015 06:40 PM PDT

Image: 

അഞ്ചു ലക്ഷത്തോളം വരുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും മറ്റാനുകൂല്യങ്ങളും കുത്തനെ ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ശമ്പളക്കമീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. പുതിയ ശമ്പളവ്യവസ്ഥ നിലവില്‍വന്നാല്‍ അടിസ്ഥാന ശമ്പളം ഏതാണ്ടിരട്ടിയാവും. പെന്‍ഷനും തദനുസൃതമായി വര്‍ധിക്കും. കുറഞ്ഞ ശമ്പളം 17000 രൂപയായി ഉയരുമ്പോള്‍ ഉയര്‍ന്ന ശമ്പളം 1.2 ലക്ഷത്തിലത്തെും. ദിനേന കൂടിക്കൂടി വരുന്ന വിലക്കയറ്റവും ജീവിതനിലവാര സൂചികയും കണക്കിലെടുക്കുമ്പോള്‍ ജീവനക്കാരുടെ വേതനം അതിനനുസൃതമായി വര്‍ധിപ്പിച്ചേ പറ്റൂ എന്ന ആവശ്യത്തിന് തീര്‍ച്ചയായും മതിയായ ന്യായീകരണമുണ്ട്. ഇപ്പോള്‍ ശിപാര്‍ശ ചെയ്യപ്പെട്ട വര്‍ധന കാലാനുസൃതവും മാന്യവുമായ ജീവിത നിലവാരത്തിന് പര്യാപ്തമാണോ എന്നത് വിശകലന വിധേയമാണ്. അതേസമയം, സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നട്ടംതിരിയുന്ന സംസ്ഥാനത്തിന് താങ്ങാവുന്നതിലധികമാണ് ശിപാര്‍ശ ചെയ്യപ്പെട്ട ശമ്പള പരിഷ്കരണം എന്നത് തര്‍ക്കമറ്റ കാര്യമാണ്.

റവന്യൂ വരുമാനത്തിന്‍െറ 86 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിച്ചാല്‍ സംസ്ഥാനത്തിന്‍െറ വികസനം പിന്നെയെങ്ങനെ യാഥാര്‍ഥ്യമാവും എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. ഒരുവശത്ത് ജീവനക്കാരുടെ സംഘടനകള്‍ വേതന പരിഷ്കരണ നിര്‍ദേശങ്ങളില്‍ അതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ മറുവശത്ത് അത്രയും തുകക്കുതന്നെ അമിതമായ കടത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍. ഒന്നര ലക്ഷം കോടി കവിഞ്ഞ കടബാധ്യതയുടെ പലിശയടക്കാന്‍ സര്‍ക്കാര്‍ പ്രതിവര്‍ഷം 10952 കോടിയിലധികം നീക്കിവെക്കേണ്ടിവരുന്നു. അതിനിയും ഗണ്യമായി വര്‍ധിക്കുന്നതോടൊപ്പം പ്രത്യുല്‍പാദനപരമായ പദ്ധതികളിലൂടെ ബാധ്യതകള്‍ കുറക്കാനുള്ള നടപടികള്‍ക്ക് സ്വാഭാവികമായും തിരിച്ചടി നേരിടുകയും ചെയ്യും.

നികുതിപിരിവ് ലക്ഷ്യം കാണാതിരിക്കുകകൂടി ചെയ്യുമ്പോള്‍ കടം പെരുകുക അനിവാര്യമാണ്. ഈ വിഷമവൃത്തം അനന്തമായി തുടരവെ, സമഗ്രമായ പുനരവലോകനമോ തിരുത്തല്‍ നടപടികളോ നടക്കുന്നില്ളെന്നതാണ് മാറിമാറി ഭരിക്കുന്ന ഇടത്-വലത് സര്‍ക്കാറുകളുടെ ദുര്യോഗം. മുട്ടുശാന്തിപരവും താല്‍ക്കാലികവുമായ നടപടികളിലൂടെ കാലാവധി തികക്കുക എന്നതില്‍ കവിഞ്ഞ് ദീര്‍ഘദൃഷ്ടിയോടുകൂടി, അസംഘടിതരും കഷ്ടപ്പെടുന്നവരും ദുരിതബാധിതരുമായ ജനസമൂഹത്തെ മൗലികമായി വികസിപ്പിക്കാനുതകുന്ന പദ്ധതികളൊന്നുംതന്നെ നടപ്പാവുന്നില്ല. പകരം ഓരോ ബജറ്റിലും പരോക്ഷ നികുതികളും സേവന നികുതികളും ഇരട്ടിപ്പിച്ച് പിടിച്ചുനില്‍ക്കാനാണ് സര്‍ക്കാറുകളുടെ ശ്രമം.

സര്‍ക്കാര്‍ ജീവനക്കാരുടെ മനോഭാവമോ? എത്ര കിട്ടിയാലും മതിയാവില്ളെന്ന പരാതി. സമൂഹത്തില്‍ മഹാ ഭൂരിപക്ഷത്തിനും സ്വപ്നംകാണാന്‍ പോലും കഴിയാത്ത ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും പറ്റുന്ന തങ്ങള്‍ക്ക് അതിന്‍െറ ഇരകളായ ജനസാമാന്യത്തോട് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെന്ന് അവര്‍ കരുതുന്നില്ല. എല്ലാം തങ്ങളുടെ അവകാശമാണെന്നും ബാധ്യതകളെക്കുറിച്ച് തങ്ങളെ ഉപദേശിക്കാന്‍ ആരും വളര്‍ന്നിട്ടില്ളെന്നുമാണ് ഉദ്യോഗസ്ഥ സംഘടനകളുടെ മന$സ്ഥിതി. സെക്രട്ടറിമാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍വരെ കോഴയും കൈക്കൂലിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവും അവകാശമാക്കി മാറ്റിയിരിക്കുന്നു എന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കുമാവില്ല. ജീവനക്കാരുടെ കൃത്യവിലോപവും അനാസ്ഥയും പിടിപ്പുകേടും കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ അഴിമതിതന്നെ ശരണം എന്ന ദുരവസ്ഥയെക്കുറിച്ച് എന്താണ് പറയുക? അധ്യാപകരെ സംബന്ധിച്ചാണെങ്കില്‍, ഫുള്‍ പാസ് സമ്പ്രദായം അടിയുറച്ചതോടെ സ്കൂളില്‍ കൃത്യമായി വന്നില്ളെങ്കിലും പഠിപ്പിച്ചില്ളെങ്കിലും ആരും ചോദിക്കാനും പറയാനുമില്ല എന്ന സുഖകരമായ അവസ്ഥ.

അപ്പോഴും അധ്വാനഭാരത്തെക്കുറിച്ചാണ് വേവലാതി. ശമ്പളക്കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ രണ്ടാം ഭാഗത്തില്‍ സേവന വ്യവസ്ഥകളില്‍ പുരോഗമനപരമായ നിര്‍ദേശങ്ങളുണ്ടാവും എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ജീവനക്കാരുടെ വിയോജനവും എതിര്‍പ്പും ഭയന്ന് ഒരു സര്‍ക്കാറും അതിനൊന്നുമുതിരുകയില്ളെന്ന് ജനങ്ങള്‍ക്കറിയാം, തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രത്യേകിച്ചും. സീനിയോറിറ്റി മാത്രമല്ല പ്രവൃത്തിയുടെ ഗുണനിലവാരവും പ്രമോഷന്‍െറ അടിസ്ഥാനമായി അംഗീകരിക്കപ്പെടേണ്ടതാണെങ്കിലും ഇരിക്കുന്ന കസേരയില്‍ എത്രകാലം കഴിഞ്ഞു എന്നത് മാത്രമാണ് ഫലത്തില്‍ പരിഗണിക്കപ്പെടുന്ന ഒരേയൊരു മാനദണ്ഡം. സര്‍വിസില്‍ 28 വര്‍ഷം പൂര്‍ത്തിയാക്കിയ ഹൈസ്കൂള്‍ അധ്യാപകരെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍മാരായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശ ശമ്പളക്കമീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, അയാളുടെ ഭരണപ്രാപ്തിയോ കാര്യക്ഷമതയോ പരിഗണിച്ച് വേണം സ്ഥാനക്കയറ്റം എന്ന് നിഷ്കര്‍ഷിക്കുന്നില്ല. ഫലം, സ്കൂളുകള്‍ അയോഗ്യരുടെ കളരികളായി അവശേഷിക്കും എന്നതുതന്നെ.

പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ യുവജന സംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങിക്കഴിഞ്ഞു. നിയമനം പ്രതീക്ഷിച്ചുകഴിയുന്ന യുവാക്കളുടെ കാത്തിരിപ്പ് അനന്തമായി നീളും എന്ന അവരുടെ ആശങ്ക അടിസ്ഥാനത്തല്ല. എന്നാല്‍ 56ലും ആരോഗ്യവാന്മാരായി സര്‍വീസില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് അനിശ്ചിതകാലം പെന്‍ഷന്‍ കൊടുക്കേണ്ട ബാധ്യത സര്‍ക്കാര്‍ ചുമക്കുന്ന ഇന്നത്തെ അവസ്ഥ അഭികാമ്യമല്ല. ശരാശരി മനുഷ്യായുസ്സ് 75ല്‍ എത്തിനില്‍ക്കെ സര്‍വീസ് കാലാവധി അറുപതെങ്കിലുമാക്കി ഉയര്‍ത്താവുന്നതേയുള്ളൂ. പകരം താല്‍ക്കാലിക നിയമനങ്ങളും പിന്‍വാതിലിലൂടെയുള്ള ഒളിച്ചുകടത്തും പൂര്‍ണമായി നിര്‍ത്തി അവശ്യ തസ്തികകളില്‍ പി.എസ്.സി നിയമനങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് യഥാര്‍ഥ പോംവഴി. ഒപ്പം പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയും വേണം.

എം.എസ്.വി എന്ന ചുരുക്കപ്പേര്

Posted: 14 Jul 2015 01:44 PM PDT

Image: 

ചെന്നൈ: പാലക്കാട് എലപ്പുള്ളി സ്വദേശിയായ മനയങ്ങാട്ട് സുബ്രഹ്മണ്യന്‍  വിശ്വനാഥന്‍, ‘എം.എസ്.വി’ എന്ന ചുരുക്കപ്പേരിലാണ് സംഗീതലോകത്ത് അറിയപ്പെട്ടത്.  ഭാര്യ ജാനകി 2012ല്‍ അന്തരിച്ചു. നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് അദ്ദേഹത്തിന്്. 1928 ജൂണ്‍ 24ന്  പാലക്കാട്ട് എലപ്പുള്ളിയില്‍ മനയങ്ങാട്ട് കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്‍െറ കുട്ടിക്കാലം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. നാല് വയസ്സുള്ളപ്പോള്‍ പിതാവ് സുബ്രഹ്മണ്യന്‍ മരിച്ചു. പട്ടിണിയിലേക്ക് കൂപ്പുകുത്തിയ കുടുംബം മുന്നോട്ടു പേകാന്‍ കഷ്ടപ്പെട്ടപ്പോള്‍ അമ്മ നാരായണി മകനെയും കൂട്ടി  ആത്മഹത്യക്കു വരെ ശ്രമിച്ചതാണ്. മുത്തച്ഛന്‍ കണ്ടതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിശ്വനാഥനെ വളര്‍ത്തിയത് മുത്തച്ഛനാണ്. 10ാം വയസ്സില്‍ ചെന്നൈയിലത്തെി. പിന്നീട് അദ്ദേഹത്തിന്‍െറ കര്‍മമേഖല തമിഴകമായി മാറി.
ചെറുപ്പകാലത്ത് സിനിമാ തിയറ്ററുകളില്‍ ഭക്ഷണസാധനങ്ങള്‍ വിറ്റാണ് ജീവിച്ചത്. നടനും ഗായകനും ആകാന്‍ ആഗ്രഹിച്ച് ആദ്യകാലങ്ങളില്‍ നാടകങ്ങളില്‍ അഭിനയിച്ചു. മോശമായ ജീവിതാവസ്ഥയിലും സംഗീതത്തോടുള്ള അഭിരുചി ഉപേക്ഷിച്ചില്ല. സംഗീതം പഠിക്കാന്‍ കിട്ടിയ അവസരം ജീവിതത്തില്‍  വഴിത്തിരിവുമായി. എസ്.വി. വെങ്കട്ടരാമന്‍െറ സംഗീത സംഘത്തില്‍ എത്തിപ്പെട്ടതോടെ വിശ്വനാഥനിലെ സംഗീതം തിരിച്ചറിഞ്ഞു തുടങ്ങി.  
1952ല്‍ ‘പണം’ എന്ന ശിവാജി ഗണേഷന്‍ സിനിമക്കാണ് ആദ്യമായി സംഗീതം കൊടുത്തത്.  മലയാളത്തില്‍ ‘ജനോവ’യായിരുന്നു ആദ്യ ചിത്രം. ടി.കെ. രാമമൂര്‍ത്തി എന്ന വയലിന്‍ വിദ്വാനുമായി ചേര്‍ന്ന് വിശ്വനാഥന്‍ രാമമൂര്‍ത്തി എന്ന പേരിലാണ് ആദ്യകാലത്ത് സംഗീത സംവിധാനം നിര്‍വഹിച്ചത്. 1965ല്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞ് എം.എസ്.വി സ്വതന്ത്ര സംവിധായകനായി. ആറു പതിറ്റാണ്ടോളം സിനിമാ സംഗീത മേഖലയില്‍ തിളങ്ങിനിന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി 1200ഓളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. 500ലേറെ ഗാനങ്ങള്‍ ആലപിക്കുകയും സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. കര്‍ണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും ഒരുപോലെ അറിവ് സമ്പാദിച്ചു. മലയാളിയായ പി. ജയചന്ദ്രനെ തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയത് എം.എസ്.വി ആയിരുന്നു. ഇളയരാജ, ഗംഗൈ അമരന്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങിയവരുടെ ഈണങ്ങളില്‍ പാടിയിട്ടുണ്ട്. കാതല്‍ മന്നന്‍, കാതലാ കാതലാ, റോജാവനം തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.
എം.ജി.ആര്‍, ശിവാജി ഗണേഷന്‍, ജെമിനി ഗണേഷന്‍, കമല്‍ഹാസന്‍, രജനീകാന്ത് തുടങ്ങിയ നടന്മാരെ തമിഴ് മനസ്സില്‍ കുടിയിരുത്തിയത്  എം.എസ്.വിയുടെ ഈണങ്ങളിലൂടെയാണ്. ടി.എം. സൗന്ദര രാജന്‍, പി. സുശീല, എസ്. ജാനകി, പി.ബി. ശ്രീനിവാസ്, എ.എം. രാജ തുടങ്ങിയ ഗായകര്‍ അനശ്വരമാക്കിയ പാട്ടുകള്‍ ചിട്ടപ്പെടുത്തിയതും ഈ മഹാപ്രതിഭയാണ്. സംഗീതലോകത്തെ സംഭാവനകള്‍ മാനിച്ച് നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയത്തെി. കേരള സര്‍ക്കാറിന്‍െറ 2013ലെ കമുകറ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരം നല്‍കി ആദരിച്ചു. ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ലഭിച്ചു.

റഷ്യന്‍ കോച്ച് ഫാബിയോ കപെല്ളോ പുറത്ത്

Posted: 14 Jul 2015 01:03 PM PDT

Image: 

മോസ്കോ: റഷ്യന്‍ ഫുട്ബാള്‍ ടീം പരിശീലകസ്ഥാനത്തുനിന്ന് ഫാബിയോ കാപെല്ളോയെ പുറത്താക്കി. റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിന് മൂന്നു വര്‍ഷം ശേഷിക്കെയാണ് ഇറ്റാലിയന്‍ കോച്ചിനെ പുറത്താക്കാന്‍ റഷ്യന്‍ ഫുട്ബാള്‍ യൂനിയന്‍ തീരുമാനിക്കുന്നത്. പുതിയ കോച്ചിനെ പ്രഖ്യാപിച്ചിട്ടില്ല. സി.എസ്.കെ.എ മോസ്കോ കോച്ച് ലെനോയ്ഡ് സ്ളറ്റ്സ്കി പരിശീലകനാവുമെന്നാണ് സൂചനകള്‍.
2010 ലോകകപ്പില്‍ ഇംഗ്ളണ്ട് ടീം പരിശീലകനായിരുന്ന കാപെല്ളോ 2012 ജൂലൈയിലാണ് റഷ്യക്കൊപ്പം ചേരുന്നത്. 2018 ലോകകപ്പ് വരെ കാലാവധി നില്‍ക്കെയാണ് റഷ്യ തിരക്കുപിടിച്ച് പരിശീലകനെ പുറത്താക്കുന്നത്. 2014 ബ്രസീല്‍ ലോകകപ്പ് ഗ്രൂപ് റൗണ്ടില്‍ റഷ്യ പുറത്തായെങ്കിലും കാപെല്ളോയെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, യൂറോ യോഗ്യതാ റൗണ്ടിലും ടീമിന്‍െറ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് കോച്ചിനെ ഒഴിവാക്കാന്‍ തീരുമാനമായത്. ഗ്രൂപ് ‘ജി’യില്‍ ആറു കളിയില്‍ എട്ടു പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള റഷ്യ പ്ളേഓഫ് കടമ്പ കടന്നുവേണം ഇനി യോഗ്യത നേടാന്‍.

രോഷത്തോടെ ഇസ്രായേല്‍; നയതന്ത്ര വിജയമെന്ന് യു.എന്‍

Posted: 14 Jul 2015 01:00 PM PDT

Image: 

തെല്‍ അവീവ്/ യുനൈറ്റഡ് നാഷന്‍സ്: വന്‍ ശക്തി രാഷ്ട്രങ്ങളുമായുള്ള ഇറാന്‍െറ ആണവ കരാറിനെ അനുകൂലിച്ചും പ്രശംസിച്ചും ലോകരാജ്യങ്ങള്‍ രംഗത്തുവന്നപ്പോള്‍ ഇസ്രായേല്‍ പ്രതികരിച്ചത് കടുത്ത രോഷത്തോടെ. ചരിത്രപരമായ അബദ്ധമാണ് വിയനയില്‍ സംഭവിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനുപകരം വന്‍ശക്തി രാജ്യങ്ങള്‍ ചര്‍ച്ചയില്‍ മുഖ്യമായും സമവായത്തിനാണ് ശ്രമിച്ചതെന്ന് അദ്ദേഹം തെല്‍ അവീവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കരാറിലൂടെ ഇറാനെതിരായ ഉപരോധങ്ങള്‍ നീങ്ങിയതുവഴി രാജ്യത്തിന് കോടിക്കണക്കിന് ഡോളറുകളാണ് വരാന്‍ പോകുന്നത്. ആ രാജ്യം കൂടുതല്‍ അപകടകരമായ നീക്കം നടത്താനാണ് സാധ്യതയെന്നും നെതന്യാഹു പറഞ്ഞു.
കരാറിനെതിരെ നേരത്തെതന്നെ ഇസ്രായേല്‍ രംഗത്തുവന്നിരുന്നു. ചര്‍ച്ച റദ്ദാക്കുന്നതിന് നെതന്യാഹു യു.എസ് കോണ്‍ഗ്രസിലും യു.എന്‍ പൊതുസഭയിലും സമ്മര്‍ദം ചെലുത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. കരാറിനെ വിമര്‍ശിച്ച് ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രിയും ജ്യൂയിഷ് ഹോം പാര്‍ട്ടി നേതാവുമായ നഫത്താലി ബെന്നറ്റും രംഗത്തുവന്നു. കരാര്‍ ഇറാനില്‍നിന്ന് ഇസ്രായേലിന് കടുത്ത ഭീഷണി ഉയര്‍ത്തുമെന്ന് അവര്‍ നിരീക്ഷിച്ചു.
അതേസമയം, കരാറിനെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. നയതന്ത്രത്തിന്‍െറ വിജയമെന്നാണ് കരാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പരസ്പര വിശ്വാസത്തോടെ സംവാദവും സഹകരണവുമാണ് കരാര്‍ യാഥാര്‍ഥ്യമാകുന്നതിന് കാരണമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരു വിഭാഗങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെ  പശ്ചിമേഷ്യയിലെ വെല്ലുവിളികള്‍ അവസാനിപ്പിക്കാനാകട്ടെയെന്നും മൂണ്‍ ആശംസിച്ചു.
ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള ബന്ധത്തില്‍ കാതലായ മാറ്റം ഇനിമുതല്‍ സാധ്യമാകുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ഉപരോധം പിന്‍വലിക്കുന്നതിലൂടെ ഇറാന് ലഭിക്കുന്ന പണം എങ്ങനെ വിനിയോഗിക്കുന്നുവെന്നത് നിരീക്ഷിക്കുമെന്നും അതിനനുസരിച്ചായിരിക്കും കരാറിന്‍െറ ഭാവിയെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്‍റ് ഫാബിയന്‍ പറഞ്ഞു.

നതാന്‍സ് മുതല്‍ വിയന വരെ

Posted: 14 Jul 2015 12:56 PM PDT

Image: 

ഇറാന്‍ ആണവ കരാറിന്‍െറ  പശ്ചാത്തലവും ചര്‍ച്ചകളുടെ നാള്‍വഴികളും
2002 ആഗസ്റ്റ്: ഇറാന് പുറത്തുള്ള വിമത ഗ്രൂപ്പായ നാഷനല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ ആണ് ആദ്യമായി രാജ്യത്തെ ആണവ പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തുന്നത്. അറാക്കിലെ നിലയത്തില്‍ ഘനജല നിര്‍മാണശാല പ്രവര്‍ത്തിക്കുന്നുവെന്നും നതാന്‍സ് നിലയത്തില്‍ ആണവ ഇന്ധന നിര്‍മാണവും നടക്കുന്നതായി സംഘടന വെളിപ്പെടുത്തുന്നതോടെയാണ് ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന ആരോപണം പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഉയര്‍ത്തിയത്.
2003 ഫെബ്രുവരി: നതാന്‍സ് നിലയത്തില്‍ ആണവ ഇന്ധനങ്ങള്‍ നിര്‍മിക്കുന്നതായി ഇറാന്‍ പ്രസിഡന്‍റ് മുഹമ്മദ് ഖാതമി സ്ഥിരീകരിച്ചു. എന്നാല്‍, ആണവ നിലയങ്ങളില്‍ ഉപയോഗിക്കുന്നതിന് മാത്രമാണ് ഇവയുടെ നിര്‍മാണമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന്, യു.എന്‍ ആണവ നിരീക്ഷകസംഘമായ ഐ.എ.ഇ.എ പ്രതിനിധികളെ ഇറാന്‍ നതാന്‍സ് നിലയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. ഫെബ്രുവരി അവസാന വാരം ഐ.എ.ഇ.എ നതാന്‍സ് സന്ദര്‍ശിച്ചു.
2003 മേയ്: 2002ല്‍ നതാന്‍സ് നിലയം പ്രവര്‍ത്തനം തുടങ്ങുന്നതുവരെ ആണവ ഇന്ധന മേഖലയിലെ ഗവേഷണങ്ങള്‍ കാര്യമായും നടന്നിരുന്നത് തെഹ്റാനിലെ കലായി ഇലക്ട്രിക് കമ്പനിയിലായിരുന്നു. ഈ കമ്പനി പരിശോധിക്കാന്‍ ഇറാന്‍ ഐ.എ.ഇ.എക്ക് അനുമതി നല്‍കി. എന്നാല്‍, ഇവിടെനിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നത് വിലക്കി.
2003 ജൂണ്‍: യു.എന്നിന്‍െറ ആണവ സുരക്ഷാ ഉടമ്പടികള്‍ പാലിക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തി ഐ.എ.ഇ.എ റിപ്പോര്‍ട്ട് പുറത്തുവന്നു.
2003 ജൂണ്‍: ഐ.എ.ഇ.എ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും (ഇ.യു 3) ചേര്‍ന്ന് ഇറാനുമായി ആണവ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പങ്കാളിയാവാന്‍ അമേരിക്ക വിസമ്മതിച്ചു.
2003 ഒക്ടോബര്‍: ഇ.യു 3 സഖ്യവുമായി ഇറാന്‍ ആണവ കരാറിലത്തെി. യു.എന്‍ രക്ഷാസമിതിയുടെ കനത്ത സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഇറാന്‍ കരാറിന് വഴങ്ങിയത്. പ്രസ്തുത കരാര്‍ തെഹ്റാന്‍ പ്രഖ്യാപനം എന്നാണ് അറിയപ്പെടുന്നത്. ഐ.എ.ഇ.എയുമായി പൂര്‍ണ സഹകരണം, യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തിവെക്കുക എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകള്‍.
2005 ആഗസ്റ്റ്: മുഹമ്മദ് അഹ്മദി നെജാദ് ഇറാന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
2005 സെപ്റ്റംബര്‍: തെഹ്റാന്‍ പ്രഖ്യാപനം ഇ.യു.3യുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കിയ ഭരണകൂടം, യുറേനിയം സമ്പുഷ്ടീകരണത്തിന് തീരുമാനിക്കുന്നു. തുടര്‍ന്ന്, ഇസ്ഫഹാനിലെ ആണവ നിലയത്തില്‍ യുറേനിയം സമ്പുഷ്ടീകരണം ആരംഭിച്ചു. രാജ്യത്ത് ആണവോര്‍ജത്തിന്‍െറ തോത് വര്‍ധിപ്പിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് നെജാദ് യു.എന്നില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
2006 ഫെബ്രുവരി: ഊര്‍ജാവശ്യങ്ങള്‍ക്കായുള്ള ആണവ സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാന്‍ യു.എന്‍ രക്ഷാസമിതിയില്‍ വ്യക്തമാക്കി.
2006 ഏപ്രില്‍: ആണവ സാങ്കേതികവിദ്യ കൈവശമുള്ള രാഷ്ട്രങ്ങളുടെ ഗ്രൂപ്പിന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് നെജാദ് പ്രസ്താവിച്ചു. എന്നാല്‍, ഇത് ഊര്‍ജോല്‍പാദനത്തിന് വേണ്ടി മാത്രമാണെന്നും ആണവായുധം വികസിപ്പിക്കല്‍ അജണ്ടയിലില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
2006 ജൂണ്‍: ഇ.യു. 3 സഖ്യം വിപുലീകരിക്കുന്നു. സഖ്യത്തില്‍ ചൈന, യു.എസ്, റഷ്യ എന്നീ രാജ്യങ്ങളും ചേര്‍ന്നു. പുതിയ സഖ്യത്തിന്‍െറ പേര് പി5+1 എന്നാക്കി. ഇതിനെയാണ് കരാറില്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ എന്ന് പ്രതിപാദിക്കുന്നത്. ഈ സഖ്യവുമായാണ് ഇറാന്‍ ഇപ്പോള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.
2006 ജൂലൈ: ഇറാന്‍െറ ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ആദ്യ പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കി.
2006-10: ഈ നാലു വര്‍ഷത്തിനിടെ ഇറാനെതിരെ ആറ് പ്രമേയങ്ങള്‍ യു.എന്‍ പാസാക്കി. ഒപ്പം, ഇറാനിലെ പല വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ വന്‍ശക്തി രാഷ്ട്രങ്ങള്‍ ഉപരോധവും ഏര്‍പ്പെടുത്തി.
2009 സെപ്റ്റംബര്‍: ഇറാനിലെ ഫോര്‍ദോയില്‍ രഹസ്യമായി ആണവായുധം വികസിപ്പിക്കുന്നതായി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ആരോപിച്ചു. ഇറാനെതിരെ വ്യോമാക്രമണം നടത്തുന്നതിനെക്കുറിച്ചും വൈറ്റ്ഹൗസില്‍ തിരക്കിട്ട ചര്‍ച്ച. അമേരിക്കക്ക് പിന്തുണയുമായി ഇസ്രായേല്‍ രംഗത്ത്. ഇറാനെതിരെ ആണവ യുദ്ധത്തിന് തയാറാണെന്നും ഇസ്രായേല്‍.
2013 മാര്‍ച്ച്: ഇറാനുമായി അമേരിക്കയുടെ രഹസ്യ ചര്‍ച്ച.
2013 ജൂണ്‍: ഇറാന്‍ പ്രസിഡന്‍റായി ഹസന്‍ റൂഹാനി തെരഞ്ഞെടുക്കപ്പെട്ടു.
2013 സെപ്റ്റംബര്‍: ഒബാമ റൂഹാനിയുമായി ടെലിഫോണില്‍ സംസാരിച്ചു. 1979നു ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നത്. ഈ സംഭാഷണത്തിന് തൊട്ടുമുമ്പത്തെ ദിവസം, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്, ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ ബന്ധത്തിന് തുടക്കമാകുന്നത്.
2013 നവംബര്‍: ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളും തമ്മില്‍ ഇടക്കാല കരാറിലത്തെുന്നു. സംയുക്ത കര്‍മപദ്ധതി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇറാന്‍െറ ആണവോര്‍ജ പദ്ധതിയെ താല്‍ക്കാലികമായെങ്കിലും തടഞ്ഞുവെക്കുന്നതായിരുന്നു കര്‍മപദ്ധതി. അറാക്കിലെ ഘന ജല റിയാക്ടറിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ ഒഴിവാക്കി. ഇതിന്‍െറ ഫലമായി ഇറാനുമേലുണ്ടായിരുന്ന പല ഉപരോധങ്ങളും വന്‍ശക്തി രാഷ്ട്രങ്ങള്‍ പിന്‍വലിച്ചു.
2014 ജൂലൈ: സമഗ്ര ആണവ കരാറിന് ധാരണയായി. 2014 നവംബറിന് മുമ്പായി കരാര്‍ യാഥാര്‍ഥ്യമാക്കാനും തീരുമാനിച്ചു.
2014 നവംബര്‍: നിശ്ചയിച്ച സമയത്ത് കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടു. തുടര്‍ന്ന്, കരാറിനുള്ള അന്തിമ സമയം 2015 ജൂണ്‍  ആക്കി നീട്ടി.
2015 മാര്‍ച്ച്: അന്തിമ കരാറിന് രൂപം നല്‍കുന്നതിനായി ഇരു വിഭാഗത്തിന്‍െറയും പ്രതിനിധികള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസെന്നില്‍ ഒത്തുകൂടി.
2015 ഏപ്രില്‍: അന്തിമ കരാറിന്‍െറ രൂപരേഖ തയാറാക്കി ലൂസെന്‍ സമ്മേളനം പിരിഞ്ഞു. സമ്മേളനം വന്‍ വിജയമായിരുന്നുവെന്നാണ് യുറോപ്യന്‍ യൂനിയന്‍ ഫോറിന്‍ പോളിസി മേധാവി ഫെഡറിക്ക മുഗേറിനി അഭിപ്രായപ്പെട്ടത്. ഏതാനും ഉപരോധങ്ങള്‍കൂടി വന്‍ശക്തി രാഷ്ട്രങ്ങള്‍ പിന്‍വലിച്ചു.
2015 ജൂണ്‍: ആണവ കരാറിന്‍െറ അന്തിമ ചര്‍ച്ചക്കായി നേതാക്കള്‍ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയനയില്‍ ഒത്തുചേര്‍ന്നു. ജൂണ്‍ 30നകം കരാര്‍ യാഥാര്‍ഥ്യമാക്കുകയായിരുന്നു ലക്ഷ്യം.
2015 ജൂണ്‍ 30: നിശ്ചിത സമയത്ത് കരാര്‍ യഥാര്‍ഥ്യമാക്കാനായില്ല. തുടര്‍ന്ന്, അന്തിമസമയം, ജൂലൈ ഒമ്പത് എന്നാക്കി പുതുക്കി നിശ്ചയിച്ചു. ഇനിയും ചര്‍ച്ച പരാജയപ്പെട്ടാല്‍ ദൗത്യത്തില്‍നിന്ന് പിന്മാറുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.
2015 ജൂലൈ 8: ഇറാനെതിരായ ആയുധ ഉപരോധം നീക്കുന്നതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കരാറിന് അന്തിമ രൂപം നല്‍കാനായില്ല. തുടര്‍ന്ന്, മൂന്നു ദിവസം കൂടി അനുവദിച്ചു.
2015 ജൂലൈ13: വിയനയില്‍ ഏറ്റവും നിര്‍ണായകമായ ചര്‍ച്ച. നേരം പുലരുംവരെയും ചര്‍ച്ച തുടര്‍ന്നു.
2015 ജൂലൈ14ന്: കരാറിന് അന്തിമ രൂപം നല്‍കിയതായി വിയനയില്‍നിന്ന് ഒൗദ്യോഗിക പ്രഖ്യാപനം. ഇതോടെ, ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും താല്‍ക്കാലിക വിരാമമായി.

ഇരുത്തം അമിതമായാല്‍ കാന്‍സര്‍ വരും

Posted: 14 Jul 2015 12:39 PM PDT

Image: 

ന്യൂയോര്‍ക്: വെറുതേ സമയം കൊന്ന് ദീര്‍ഘ നേരം ഇരിക്കുന്ന സ്ത്രീകള്‍ പേടിക്കണം. അവരില്‍ കാന്‍സറിന്‍െറ സാധ്യത മറ്റുള്ളവരില്‍നിന്നും പത്തിരട്ടി കൂടുതല്‍ ആയിരിക്കും. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലെ ഇന്ത്യന്‍ വംശജയായ ഗവേഷക അല്‍പ പട്ടേല്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടത്തെല്‍. കൂടുതല്‍ സമയം ഇരുന്ന് വിശ്രമിക്കുന്നവരില്‍ സ്തനാര്‍ബുദം, ഗര്‍ഭപാത്രത്തിലെ കാന്‍സര്‍ എന്നിവ വര്‍ധിക്കുന്നതായി ഗവേഷണത്തിലൂടെ വ്യക്തമായതായി സെന്‍റര്‍ അവകാശപ്പെടുന്നു.  69,260 പുരുഷന്മാരിലും 77,462 സ്ത്രീകളിലും നടത്തിയ ഗവേഷണത്തിലൂടെയാണ് ഈ കണ്ടത്തെല്‍.

 

പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ മാണിഗ്രൂപ് തീരുമാനം

Posted: 14 Jul 2015 12:19 PM PDT

Image: 

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ കൂറുമാറ്റ നിരോധ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ് തീരുമാനിച്ചു. ചൊവ്വാഴ്ച രാത്രി കെ.എം. മാണിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. തീരുമാനം സംബന്ധിച്ച കത്ത് ഉടന്‍ സ്പീക്കര്‍ക്ക് നല്‍കും.

ഇതിനായി പാര്‍ട്ടി വിപ്പ് കൂടിയായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ ചുമതലപ്പെടുത്തി. ജോര്‍ജിനെ അയോഗ്യനാക്കാനുള്ള ഉപസമിതി ശിപാര്‍ശ ഉന്നതാധികാരസമിതി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയെ  അപമാനിക്കുന്നതരത്തിലും കൂറുമാറ്റ നിരോധ നിയമ പരിധിയില്‍ വരുന്നതുമായ പ്രവര്‍ത്തനങ്ങളാണ് ജോര്‍ജിന്‍െറ ഭാഗത്തുനിന്ന് തുടര്‍ച്ചയായി  ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

മെഡല്‍ തിളക്കം ബാക്കി; ജീവിത ട്രാക്കില്‍ ഇനി മുത്തു ഇല്ല

Posted: 14 Jul 2015 11:28 AM PDT

Image: 
Subtitle: 
സ്കൂള്‍ കായികമേളയില്‍ എട്ടു മെഡലുകള്‍ നേടിയ ആദിവാസി യുവാവ് ജീവനൊടുക്കി

തിരുനെല്ലി: സംസ്ഥാന സ്കൂള്‍  കായികമേളയില്‍ രണ്ടു സ്വര്‍ണമുള്‍പ്പെടെ എട്ടു മെഡലുകള്‍ നേടിയ ആദിവാസി യുവാവ് ജീവനൊടുക്കി. അപ്പപ്പാറ, ചക്കിണി കോളനിയിലെ മുത്തുവാണ് (27) വിഷം കഴിച്ച് മരിച്ചത്.
കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് കളനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായ മുത്തുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുകാലത്ത് കേരളത്തിന്‍െറ ഭാവിവാഗ്ദാനമായി വാഴ്ത്തപ്പെട്ട മുത്തു ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. 1994, 95ല്‍ മാനന്തവാടിയില്‍ നടന്ന ജില്ലാ സ്കൂള്‍ കായികമേളയില്‍ 200, 400 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ മുത്തു നാലുതവണ സംസ്ഥാന കായികമേളയില്‍ പങ്കെടുത്താണ് സ്റ്റേറ്റ് തലത്തില്‍ രണ്ട് സ്വര്‍ണമടക്കം എട്ടു മെഡലുകള്‍ നേടിയത്.  2001ല്‍ കാക്കവയല്‍ ഗവ. ഹൈസ്കൂളില്‍നിന്ന് 348 മാര്‍ക്ക് നേടിയാണ് എസ്.എസ്.എല്‍.സി പാസായത്.
ചെറുപ്പത്തില്‍തന്നെ പിതാവ് നഷ്ടപ്പെട്ട അടിയ വിഭാഗക്കാരനായ മുത്തുവിന് എസ്.എസ്.എല്‍.സി കഴിഞ്ഞ് വീട്ടിലത്തെിയപ്പോള്‍ കുടുംബഭാരം ഏറ്റെടുത്ത് കൂലിപ്പണിക്ക് പോകേണ്ടിവന്നു. അത്ലറ്റിക് ട്രാക്കില്‍ പൊന്നുംനേട്ടങ്ങളിലേക്ക് ഫിനിഷ് ചെയ്യുന്നത് സ്വപ്നം കണ്ട മുത്തുവിനിത് കനത്ത തിരിച്ചടിയായിരുന്നു.

തുടര്‍പഠനത്തിനും മറ്റ് കാര്യങ്ങള്‍ക്കുമായി ട്രൈബല്‍ വകുപ്പോ വകുപ്പുതലത്തില്‍നിന്നോ ഒരു സഹായവും ലഭിച്ചില്ളെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജോലിയെന്ന പ്രതീക്ഷയും പുലരാതെ പോയതോടെ കനത്ത നിരാശയായി.
ഞങ്ങളൊന്നും പഠിച്ചിട്ട് കാര്യമില്ളെന്നും കായിക മേളകളില്‍ ഒരുപാട് മെഡല്‍ നേടിയിട്ടും തന്നെയോ കുടുംബത്തെയോ ആരും തിരിഞ്ഞുനോക്കിയിട്ടില്ളെന്നും മുത്തു പറയാറുണ്ടായിരുന്നെന്ന് സഹോദരി ബിന്ദു പറഞ്ഞു. ഇതിനിടയില്‍ വനംവകുപ്പിന്‍െറ ട്രൈബല്‍ വാച്ചര്‍ നിയമനത്തിനായി രണ്ടുതവണ അപേക്ഷിച്ചിട്ടും ലഭിക്കാത്തതില്‍ മാനസികമായി മുത്തുവിന് വിഷമമുണ്ടായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടത്തി വൈകീട്ട് നാലോടെ മൃതദേഹം ചക്കിണി കോളനിയിലത്തെിച്ചു. അവിവാഹിതനാണ്. മാതാവ്: വട്ട. സഹോദരങ്ങള്‍: ലീല, ബിന്ദു, ദേവി.

ജയലളിത കരള്‍ രോഗത്തിനടിമയെന്ന്, തമിഴ്നാട്ടില്‍ വിവാദം കൊഴുക്കുന്നു

Posted: 14 Jul 2015 04:27 AM PDT

Image: 

ചെന്നൈ: കഴിഞ്ഞ പത്ത് ദിവസമായി പൊതു വേദിയില്‍ നിന്ന് മാറി നില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ര്തക്രിയക്കായി ജയലളിത വിദേശത്തേക്ക് പോവാനൊരുങ്ങുന്നു എന്നാണ് തമിഴ്നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത. ഇക്കാര്യം അവരുടെ പാര്‍ടി നേതാക്കള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ജയലളിത എന്തുകൊണ്ട് ഓഫീസില്‍ വരുന്നില്ല എന്നതിന് എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ വിശദീകരണം നല്‍കിയിട്ടില്ല. ഡി.എം.കെ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് എ.ഐ.എ.ഡി.എം.കെയുടെ വാദം.

ജയലളിതയുടെ ആരാഗ്യസ്ഥിതി പൊതുജന താല്‍പര്യമുള്ള വിഷയമാണ്. അതിനാല്‍ അവരുടെ ആരോഗ്യ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ ആവശ്യപ്പെട്ടു. അനാരോഗ്യം കാരണം  മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ജയലളിതക്ക് സാധിക്കാതെ വന്നിരിക്കുന്നുവെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി പറഞ്ഞു. ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ നാലിനാണ് ജയലളിത നിയമ സഭ സാമാജികയായി സത്യ പ്രതിജ്ഞ ചെയ്തത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലോ പൊതുജന മധ്യത്തിലോ വന്നിട്ടില്ല. അമേരിക്കയില്‍ നിന്ന് ഡോക്ടര്‍മാര്‍ ജയലളിതയെ പരിശോധിക്കാന്‍ ചെന്നൈയില്‍ വന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

100 കോടിയുടെ കായിക സമുച്ചയ പദ്ധതി നിശ്ചലാവസ്ഥയില്‍

Posted: 14 Jul 2015 02:21 AM PDT

പുല്‍പള്ളി: പുല്‍പള്ളിയില്‍ ആരംഭിക്കേണ്ട 100 കോടിയുടെ കായിക സമുച്ചയ പദ്ധതി നിശ്ചലാവസ്ഥയില്‍. കായിക വകുപ്പും പഞ്ചായത്തും തമ്മിലുള്ള ശീതസമരമാണ് പദ്ധതിക്ക് വിലങ്ങുതടിയായത്.
അന്താരാഷ്ട്ര നിലവാരമുള്ള അമ്പെയ്ത്ത് കേന്ദ്രവും സ്റ്റേഡിയവും മറ്റു മത്സരങ്ങള്‍ക്കുള്ള സൗകര്യവുമൊരുക്കാന്‍ സ്ഥലം വാങ്ങുന്നതിന് സായിയുടെ അനുമതി ലഭിച്ചത് പുല്‍പള്ളി പഞ്ചായത്തിനായിരുന്നു.
2007-08 സാമ്പത്തിക വര്‍ഷം പഞ്ചായത്തിന്‍െറ ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ച് പുല്‍പള്ളി താഴെയങ്ങാടിയില്‍ എട്ട് ഏക്കര്‍ സ്ഥലം ഇതിനായി വാങ്ങി. ഈ സ്ഥലം സംസ്ഥാന യുവജനക്ഷേമ-കായിക വകുപ്പ് മുഖേന സായിക്ക് കൈമാറിയാല്‍ 100 കോടി രൂപ ചെലവില്‍ കായിക സമുച്ചയം പണിയുമെന്നായിരുന്നു അറിയിപ്പ്. പഞ്ചായത്ത് ഈ ഭൂമിയുടെ അവകാശം സംസ്ഥാന യുവജനക്ഷേമ വകുപ്പിന് കൈമാറുകയും ചെയ്തു. മൂന്നുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിച്ചില്ളെങ്കില്‍ സ്ഥലം പഞ്ചായത്തിന് തിരികെനല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.
പഞ്ചായത്ത് സംസ്ഥാന ഭരണങ്ങള്‍ മാറിയതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ഏറ്റെടുത്ത സ്ഥലം കാടുമൂടി. ഇപ്പോള്‍ ആര്‍ച്ചറി പരിശീലനം പേരിനുമാത്രം നടക്കുന്നു.
നിശ്ചിത കാലാവധി കഴിഞ്ഞപ്പോള്‍ പഞ്ചായത്ത് സ്ഥലം തിരികെ ചോദിച്ചതിനത്തെുടര്‍ന്ന് ഭൂമി ആര്‍ക്കെന്ന തര്‍ക്കം നിലനില്‍ക്കുകയാണ്. പ്രശ്നമിപ്പോള്‍ മുഖ്യമന്ത്രിക്ക് മുമ്പാകെയാണ്. ഭൂമി പൂര്‍ണമായി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പറയുന്നത്. എന്നാല്‍, എട്ട് ഏക്കറില്‍ പകുതി ഭൂമി സ്പോര്‍ട്സ് കൗണ്‍സിലിന് വിട്ടുനല്‍കാമെന്ന നിലപാടിലാണ് പഞ്ചായത്ത്.
സ്പോര്‍ട്സ് കൗണ്‍സില്‍ ഇതിനകം ഒരു കെട്ടിടം മാത്രമാണ് നിര്‍മിച്ചത്. ഈ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും തിരസ്കരിച്ചു. തര്‍ക്കം പരിഹരിച്ച ശേഷം മാത്രമേ ഇനി പ്രവൃത്തികള്‍ നടത്താന്‍ പാടുള്ളൂവെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ കായിക സമുച്ചയത്തിന്‍െറ പ്രവര്‍ത്തനം സ്തംഭിച്ചു.
വയനാടിന്‍െറതന്നെ കായിക വകുപ്പിന് മുന്നേറ്റമുണ്ടാക്കുന്ന പദ്ധതി എന്ന് നടപ്പാകുമെന്ന ആശങ്കയിലാണ് കായിക പ്രേമികള്‍.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP