സ്വാഗതം
WELCOME

News Update..

Saturday, December 21, 2013

കുളമ്പുരോഗം: ജില്ലയില്‍ ചത്തത് 85 കന്നുകാലികള്‍ Madhyamam News Feeds

കുളമ്പുരോഗം: ജില്ലയില്‍ ചത്തത് 85 കന്നുകാലികള്‍ Madhyamam News Feeds

Link to

കുളമ്പുരോഗം: ജില്ലയില്‍ ചത്തത് 85 കന്നുകാലികള്‍

Posted: 21 Dec 2013 12:11 AM PST

നിലമ്പൂര്‍: കുളമ്പുരോഗം ബാധിച്ച് ജില്ലയില്‍ ചത്തത് 85 കന്നുകാലികള്‍. ഇതില്‍ കൂടുതലും കറവ പശുക്കള്‍. നവംബര്‍ 30 വരെ 60 കാലികളാണ് ചത്തത്. എട്ടുലക്ഷം രൂപയാണ് സഹായധനമായി  ജില്ലക്ക് അനുവദിച്ചത്. നവംബര്‍ വരെ ചത്ത കാലികള്‍ക്കുള്ള സഹായ വിതരണത്തിനാണ് ഈ തുക. കറവ പശുവിന് 20,000 രൂപയാണ് നഷ്ട സഹായധനം. രണ്ട് വയസ്സിന് മുകളിലെ കീടാരിക്ക് 12,000 രൂപയും രണ്ട് വയസ്സിന് താഴെയുള്ളതിന് 6000 മുതല്‍ താഴോട്ടുമാണ് സഹായധനം. ഡിസംബറില്‍ ചത്ത കാലികളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനകം 28ല്‍ അധികം കാലികള്‍ ചത്തതായാണ് ജില്ലാ മൃഗസംരക്ഷണ ഓഫിസിലെ കണക്ക്. 200ല്‍ അധികം കാലികള്‍ രോഗബാധിതരാണ്.
രോഗം കുറഞ്ഞുകാണുന്ന കാലികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കാലിത്തീറ്റ വിതരണത്തില്‍ വര്‍ധനവ് വരുത്തിയതായി ജില്ലാ മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറഞ്ഞു. 50 കിലോവീതമുള്ള നാലുചാക്കുകള്‍ നല്‍കാനാണ് പുതിയ നിര്‍ദേശം. നേരത്തെ 50 കിലോയുടെ ഒരു ചാക്ക് കാലി തീറ്റയാണ് പ്രഖ്യാപിച്ചിരുന്നത്. ജില്ലക്ക് ആയിരം ചാക്ക് കാലിത്തീറ്റ അനുവദിക്കും.
  തുടര്‍ കുത്തിവെപ്പിന് തയാറാവാതെ വന്നതാണ് കാലികളില്‍ കുളമ്പുരോഗം വ്യാപിക്കാന്‍ കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു. നാല് മുതല്‍ അഞ്ചുമാസം വരെയാണ് കുത്തിവെപ്പ് കലാവധി. ശേഷം കാലികളെ വീണ്ടും കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്. എന്നാല്‍ പല ക്ഷീരകര്‍ഷകരും ഇതിന് തയാറായില്ല. പശുകളുടെ ആരോഗ്യം ക്ഷയിച്ച് പാലിന്‍െറ അളവ് കുറയുമെന്ന  തെറ്റിധാരണയാണ്  പ്രതിരോധ കുത്തിവെപ്പ് തുടരുന്നതില്‍  നിന്നും കര്‍ഷകര്‍ പിന്തിരിയാന്‍ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍െറ വിശദീകരണം. അന്യ സംസ്ഥാന ഇറക്കുമതി കാലികളില്‍ നിന്നാണ് സംസ്ഥാനത്ത് രോഗം പടര്‍ന്നതെന്നാണ് വിലയിരുത്തല്‍. രോഗം കണ്ടുതുടങ്ങിയ പാടെ കാലി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരം സാഹചര്യം ഉണ്ടാവുമായിരുന്നില്ളെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന സംവിധാനം ഒരുക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍െറ ശിപാര്‍ശകളില്‍ പ്രധാനപ്പെട്ടത്.

പെരിന്തല്‍മണ്ണ കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍

Posted: 21 Dec 2013 12:08 AM PST

പെരിന്തല്‍മണ്ണ: നഗരത്തില്‍ മയക്കുമരുന്ന്, കഞ്ചാവ് മാഫിയ സംഘങ്ങള്‍ വിലസുന്നു. സംസ്ഥാനത്തെ തന്നെ പ്രധാന മയക്കുമരുന്ന്, കഞ്ചാവ് മൊത്ത വിതരണക്കാര്‍ പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ഇവ എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ പിടികൂടിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള പത്തിലധികം കേസുകളാണ് പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മയക്കുമരുന്ന്, കഞ്ചാവ് മുതല്‍ പാന്‍മസാല വരെയുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ് ഇവിടെ. ജില്ലയിലെ മറ്റു നഗരങ്ങളിലേക്ക് ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിതരണം നടക്കുന്നതും പെരിന്തല്‍മണ്ണയില്‍നിന്നാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
പട്ടാമ്പി റോഡ് കേന്ദ്രീകരിച്ചാണ് ലഹരി ഉപയോക്താക്കളും വിതരണക്കാരും പ്രവര്‍ത്തിക്കുന്നത്. എസ്.ബി.ടിക്ക് പിറക് വശം മദ്യ, മയക്കുമരുന്ന്, കഞ്ചാവ് മാഫിയയുടെയും അനാശാസ്യ പ്രവര്‍ത്തകരുടെയും വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. നേരം ഇരുട്ടിയാല്‍ സത്രീകള്‍ക്കും മറ്റും ഈ ഭാഗത്ത്കൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവയുടെ പ്രധാന വിതരണക്കാരും ഉപയോക്താക്കളും. സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള ഒഴിഞ്ഞ ഭാഗങ്ങളില്‍ ഇവര്‍ തമ്പടിക്കുന്നു. നേരത്തെ നെഹ്റു സ്റ്റേഡിയത്തിന്‍െറ പിറക് വശവും മാര്‍ക്കറ്റും കേന്ദ്രീകരിച്ചായിരുന്നു ഇത്തരം ശക്തികള്‍ പ്രവര്‍ത്തിച്ചിരുന്നു.
 

21 സ്ത്രീകളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന് വധശിക്ഷ

Posted: 20 Dec 2013 11:56 PM PST

Image: 

മംഗലാപുരം: സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി  ലൈംഗികമായി പീഡിപ്പിച്ചശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി സയനൈഡ് മോഹന്‍ എന്ന മോഹന്‍കുമാറിന്(50) വധശിക്ഷ വിധിച്ചു.
വിവിധ വകുപ്പുകളിലായി 33 വര്‍ഷത്തെ തടവും ശിക്ഷയും കോടതി വിധിച്ചു.  മംഗലാപുരം ഫോര്‍ത്ത് അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് കോടതി ജഡ്ജി ബി.കെ നായിക്  ആണ് വിധി പ്രഖ്യാപിച്ചത്. അഡ്വക്കറ്റ് സെയ്യബ ബ്യാരിയാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. പ്രതിയായ മോഹന്‍ തന്നെയാണ് സ്വന്തം കേസ് വാദിച്ചത്.
21 കൊലപാതകക്കേസുകളാണ് മോഹന് എതിരെയുള്ളത്. വിചാരണ പൂര്‍ത്തിയായ ബണ്ട് വാള്‍ വാമനപദവിലെ ലീലാവതി(32), ബണ്ട് വാള്‍ ബരിമാര്‍ അനിത(22), സുള്ള്യ പെര്‍വാജെ സുനന്ദ(25) എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് കോടതി വധശിക്ഷ വിധിച്ചത്.
നാലുമലയാളികളടക്കം 21 സ്ത്രീകളെ വശീകരിച്ച് ശാരീരികബന്ധത്തിനുശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ബണ്ട്വാള്‍ കന്യാനയിലെ പ്രൈമറി സ്കൂള്‍ അധ്യാപകന്‍ കൂടിയായിരുന്ന മോഹന്‍കുമാറിനെതിരെയുള്ള പ്രോസിക്യൂഷന്‍ കേസ്.
2009ല്‍ ബണ്ട് വാളില്‍ നിന്ന് അനിത എന്ന യുവതിയെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനാണ് മോഹന്‍ പിടിയിലായത്. അനിതയുടെ ഫോണ്‍ ഇയാള്‍ ഉപയോഗിച്ചിരുന്നു. ഇതാണ് ഇയാളെ കുരുക്കിയത്. പിന്നീട് ഉടുപ്പിക്ക് സമീപം അനിതയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെി. ഈ കേസിലെ അറസ്റ്റിനെ തുടര്‍ന്നാണ് ഇയാള്‍ ചെയ്ത മറ്റ് 20 കൊലപാതകങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിയുന്നത്.
2005 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് ഇയാള്‍ അത്രയും കൊലപാതകങ്ങള്‍ നടത്തിയത്. വിവാഹ വാഗ്ദാനം നല്‍കി യുവതികളെ വിവിധ സ്ഥലങ്ങളിലത്തെിച്ച്  ലൈംഗികമായി പീഡിപ്പിച്ച ശേഷം  സയനൈഡ് ഗുളിക നല്‍കി കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ പതിവ്.
 

ജയന്തി നടരാജന്‍ രാജിവെച്ചു

Posted: 20 Dec 2013 11:32 PM PST

Image: 

ന്യൂദല്‍ഹി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജി സ്വീകരിച്ചു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാജി.
കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കാന്‍ സാധ്യതയുണ്ട്. പെട്രോളിയം മന്ത്രി എം. വീരപ്പ മൊയ് ലി പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ അധിക ചുമതല ഏറ്റെടുക്കുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

മകന്‍െറ ബിസിനസ് ബന്ധം : തിരുവഞ്ചൂര്‍ വീണ്ടും വിവാദത്തില്‍

Posted: 20 Dec 2013 11:24 PM PST

Image: 

തിരുവനന്തപുരം : നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധമുള്ള ഗുജറാത്തിലെ വ്യവസായി അഭിലാഷ് മുരളീധരനുമായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനുള്ള ബിസിനസ് ബന്ധത്തെ ചൊല്ലി പുതിയ വിവാദം കൊഴുക്കുന്നു . മോഡിയുടെ  ഏകതാ യാത്ര വിജയിപ്പിക്കാന്‍ ഈയിടെ കേരളത്തില്‍ എത്തിയ ഗുജറാത്ത് മന്ത്രി സംഘത്തോടൊപ്പം അഭിലാഷ് മുരളീധരരന്‍ ഉണ്ടായിരുന്നു. അദ്ദേഹവുമായി തിരുവഞ്ചൂര്‍ മസ്കറ്റ് ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ച വിവാദമായിരുന്നു .

സി.പി.എം മുഖ പത്രമായ ദേശാഭിമാനിയുടെ ഇന്നത്തെ പ്രധാന വാര്‍ത്ത ഗുജറാത്ത് വ്യവസായിയും തിരുവഞ്ചൂരിന്‍്റെ മകനും തമ്മിലുള്ള ബിസിനസ് ബന്ധമാണ് . തിരുവഞ്ചൂര്‍ മന്ത്രിയായ ശേഷമാണ് മകന് ബിസിനസില്‍ പങ്കാളിത്തം ലഭിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു . അഭിലാഷ് മുരളിധരന്‍്റെ പാം ഇന്ഫ്രാ ടെക് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും ടെക്നോ മീറ്റ് എന്ന ഐ.ടി കമ്പനിയുടെയും ഡയറക്ടര്‍ ആണത്രേ അര്‍ജുന്‍. ഗുജറാത്തിലെ ഗാന്ധി നഗര്‍ കേന്ദ്രമായ കമ്പനികളാണ് രണ്ടും. 2011 ജൂലൈ 1നാണു അര്‍ജുന്‍ ഡയറക്ടര്‍ ആകുന്നത് .  

റിയല്‍ എസ്റ്റേറ്റ്, ഐ.ടി, കുപ്പി വെള്ളം, സോളാര്‍ എനര്‍ജി, ക്വാറി ഖനനം തുടങ്ങിയ ബിസിനസുകളിലാണ് പാം ഗ്രൂപ്പ് ഏര്‍പ്പെടുന്നത് . സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കോപ്പം കുടുങ്ങിയ തിരുവഞ്ചൂര്‍ പിന്നീട് കോണ്‍ഗ്രസ് എ ഗ്രൂപിന് അനഭിമതനായി മാറി. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമില്ലാതെ തിരുവഞ്ചൂരിന്‍്റെ രാജി ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് മകനുമായി ബന്ധപ്പെട്ടു പുതിയ വിവാദം തല പൊക്കുന്നത്. അഭിലാഷ് മുരളീധരനുമായുള്ള വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തിരുവഞ്ചൂര്‍ അക്കാര്യം നിഷേധിച്ചു.  അഭിലാഷ് മുരളീധരനെ തനിക്ക് അറിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അര്‍ജുന്‍ രാധാകൃഷ്ണന്‍െറത് രാഷ്ട്രീയ നിയമനമല്ളെന്ന് അഭിലാഷ് മുരളീധരന്‍ വ്യക്തമാക്കി. യോഗ്യത കണ്ടിട്ടാണ് അര്‍ജുനെ ഡയറക്ടറാക്കിയതെന്നും അഭിലാഷ് പ്രതികരിച്ചു.

ജസീറക്ക് ചിറ്റിലപ്പിള്ളിയുടെ പാരിതോഷികം

Posted: 20 Dec 2013 11:20 PM PST

Image: 

കൊച്ചി: ദല്‍ഹിയിലെ കൊടും തണുപ്പില്‍ മണല്‍മാഫിയക്കെതിരായി സമരം നടത്തുന്ന  ജസീറക്ക് വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം പ്രഖ്യാപിച്ചു. മൂന്നുമാസമായി സമരം തുടരുന്ന ജസീറക്ക് അഞ്ചുലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക. ജസീറയുടെ ധീരതയും പ്രതിബദ്ധതയും കണക്കിലെടുത്താണ് പാരിതോഷികം നല്‍കുന്നതെന്ന് ചിറ്റിലപ്പിള്ളി പറഞ്ഞു. 

നേരത്തെ, എല്‍.ഡി.എഫിന്‍്റെ ക്ളിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മ സന്ധ്യക്കും ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കിയിരുന്നു.

വി.എച്ച്.പി ഹര്‍ത്താല്‍ പൂര്‍ണം

Posted: 20 Dec 2013 11:16 PM PST

കക്കട്ടില്‍: പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തിയ ധര്‍ണക്കുനേരെയുണ്ടായ കല്ളേറില്‍ പരിക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വടകരയിലും കൊയിലാണ്ടിയിലും പൂര്‍ണം. ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാല്‍ സമാധാനപരമായിരുന്നു. കക്കട്ടില്‍, നരിപ്പറ്റ, നിട്ടൂര്‍ മേഖലയില്‍ കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. നരിപ്പറ്റ റോഡ്, അമ്പലക്കുളങ്ങര ഭാഗങ്ങളില്‍ ചില വാഹനങ്ങള്‍ തടഞ്ഞതൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. മേഖലയില്‍ പൊലീസ് കാവല്‍ ശക്തമാക്കി. കക്കട്ടിലിന്‍െറ ഉള്‍നാടുകളിലുള്‍പ്പെടെ പൊലീസ് പട്രോളിങ്ങും ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറ്റ്യാടി: ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ നിട്ടൂര്‍ വെള്ളൊലിപ്പില്‍ അനൂപിന്‍െറ മരണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കുറ്റ്യാടി മേഖലയില്‍ പൂര്‍ണം. കടകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഉള്‍നാടുകളിലെ പ്രധാന കവലകളില്‍ പ്രവര്‍ത്തകര്‍ മരങ്ങളും കല്ലുകളുംകൊണ്ട് വാഹനം തടഞ്ഞു. കൊടികുത്തിയ ഇരുചക്രവാഹനങ്ങളിലും മറ്റുമായി ഹര്‍ത്താല്‍ അനുകൂലികള്‍ യഥേഷ്ടം സഞ്ചരിച്ചപ്പോള്‍ സാധാരണ യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ചതായി ആക്ഷേപമുണ്ട്. യൂനിവേഴ്സിറ്റി പരീക്ഷകള്‍ മുടങ്ങാതെ നടന്നു.ഹര്‍ത്താലിനെക്കുറിച്ച് മുന്‍കൂട്ടി അറിവില്ലാത്തതിനാല്‍ യാത്ര പുറപ്പെട്ട പലരും വഴിയില്‍വെച്ച് മടങ്ങേണ്ടിവന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് ഹര്‍ത്താല്‍ പ്രഖ്യാപനമുണ്ടായത്. ഹര്‍ത്താല്‍ കാരണം ഇന്നലെ നടന്ന യൂനിവേഴ്സിറ്റി പരീക്ഷക്കത്തൊന്‍ വിദ്യാര്‍ഥികള്‍ നന്നേ പാടുപെട്ടു. പലരും കാല്‍നടയായാണ് ദൂരദിക്കുകളില്‍നിന്നുപോലും എത്തിയത്. ബി.എ, ബി.കോം മൂന്നാം സെമസ്റ്റര്‍ പരീക്ഷയാണ് ഉച്ചക്ക് നടന്നത്.
മൊകേരി ഗവ. കോളജില്‍ റെഗുലറും പ്രൈവറ്റുമായി 160 കുട്ടികള്‍ പരീക്ഷയെഴുതേണ്ടിയിരുന്നതില്‍ 155 പേരും എത്തിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. കുറ്റ്യാടി ഐഡിയല്‍ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ 63 പേരില്‍ 60 പേരുമത്തെി. അടുക്കത്ത് മിസ്ബാഹുല്‍ ഹുദാ കോളജില്‍ 62ല്‍ 47 പേര്‍ മാത്രമാണ് ഹാജരായത്.
കൊയിലാണ്ടി: ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംഘടന ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൊയിലാണ്ടി മേഖലയില്‍ പൂര്‍ണം. സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഓഫിസിനുനേരെ രാവിലെ കല്ളേറ് നടന്നു. ഓഫിസിന്‍െറ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കൊല്ലപ്പെട്ട അനൂപിന്‍െറ മൃതദേഹം വഹിച്ച വിലാപയാത്ര നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍ എന്നിവ നശിപ്പിച്ചു. പൊലീസ് ഇടപെട്ട് പ്രശ്നം ഒഴിവാക്കി. പാര്‍ട്ടി ഓഫിസിനുനേരെ നടന്ന അക്രമത്തിലും മറ്റും പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി. കെ.കെ. മുഹമ്മദ്, ടി. ഗോപാലന്‍, ടി.കെ. ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹര്‍ത്താല്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. രാവിലെ ചില ബസുകള്‍ ഓടിയിരുന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടസ്സപ്പെടുത്തി. ഇരുചക്രവാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ ഓടി.
 വടകര: ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. വടകര ടൗണിലും പരിസരപ്രദേശങ്ങളിലും കടകള്‍ അടഞ്ഞു കിടന്നു. അഴിയൂരില്‍  രാവിലെ വാഹനങ്ങള്‍ക്ക് നേരെ കല്ളേറുണ്ടായി. ഒരു ഓട്ടോയുടെ ചില്ല് തകര്‍ന്നു.  ഇതോടെ കണ്ണൂര്‍, തലശേരി റൂട്ടുകളില്‍ സര്‍വീസ് നടത്തിയിരുന്ന  ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ഗ്രാമീണമേഖലകളില്‍ റോഡുകളില്‍ മരത്തടികളും കല്ലുകളും ഉപയോഗിച്ച് തടസ്സം സൃഷ്ടിച്ചിരുന്നു.  അഴിയൂര്‍, പൂഴിത്തല, മുക്കാളി, ചോറോട്, ആയഞ്ചേരി, മുക്കടത്തുംവയല്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു.  ഇതോടെ, യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. ഏറാമലയില്‍ വില്ളേജ് ഓഫിസ് ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു.  
 

ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നു

Posted: 20 Dec 2013 10:30 PM PST

Image: 

ന്യുദല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ചില രാഷ്ട്രീയ പാര്‍ട്ടികള്‍ എ.എ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനോ ഭരിക്കോനോ സാധിക്കില്ളെന്ന് പറയുന്നുണ്ട്. ഭരിക്കുക എന്നാല്‍ ചന്ദ്രനിലേക്ക് പോകുന്നതു പോലെയല്ല. മറ്റു പാര്‍ട്ടിക്കാരേക്കാള്‍ മികച്ച രീതിയില്‍ ആം ആദ്മിക്ക് ഭരിക്കാനാകുമെന്ന് കെജ്രിവള്‍ ്വ്യക്തമാക്കി.

കോണ്‍ഗ്രസിന്‍്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് ദല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേകള്‍ സൂചിപ്പിക്കുന്നതെന്ന് എ.എ.പിയുടെ നേതാവ് മനീഷ് സിസോദിയ പറഞ്ഞു. ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടാന്‍ പാര്‍ട്ടി 272 വാര്‍ഡ് യോഗങ്ങള്‍ നടത്തുന്നുണ്ട്്. ഇതിന്‍്റെ അടിസ്ഥാനത്തില്‍ അന്തിമതീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കും. വെള്ളിയാഴ്ച പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ ദല്‍ഹിയിലെ 80 ശതമാനം പേര്‍ എ.എ.പി. സര്‍ക്കാര്‍ രൂപവത്കരി ക്കുന്നതിനെ അനുകൂലിക്കുകയും 19 ശതമാനംപേര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.

ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പത്ത് ദിവസത്തെ സാവകാശമാണ് എ.എ.പി ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്‍്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന് പുതുതായി വന്ന ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍വിന്ദര്‍ സിംഗ് ലവ്ലി പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കിയത് പാലിക്കാന്‍ എ.എ.പി തയ്യാറാകണം. വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണ് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം പകുതിയോടെ ജി.സി.സിയില്‍ ഏകീകൃത വിസ വന്നേക്കും

Posted: 20 Dec 2013 10:18 PM PST

Image: 

റിയാദ്: യൂറോപ്യന്‍ മാതൃകയില്‍ ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത വിസ അടുത്തവര്‍ഷം പകുതിയോടെ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ പദ്ധതി സംബന്ധിച്ച പ്രവര്‍ത്തനത്തിലാണ്. ഇത് നടപ്പിലായാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശി തൊഴിലാളികള്‍ക്കും വിദേശ വ്യവസായികള്‍ക്കും ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ എളുപ്പത്തില്‍ സഞ്ചരിക്കാനാവും.
മേഖലയിലെ വിനോദസഞ്ചാര, വ്യാപാര മേഖലക്ക് ഏകീകൃത വിസ ഉണര്‍വ് നല്‍കുമെന്നും ഉദ്യോഗസ്ഥ തല നടപടിക്രമങ്ങളുടെ വലിപ്പം കുറക്കുമെന്നും ജി.സി.സി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി സെക്രട്ടറി ജനറല്‍ അബ്ദുറഹീം ഹസന്‍ അല്‍നാഖി പറഞ്ഞു. ഇതിന്‍െറ സാങ്കേതിക വിശദാംശങ്ങള്‍ സംബന്ധിച്ച് പ്രവര്‍ത്തനത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. അംഗ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ഒരു സ്വയംഭരണ സംവിധാനാമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത വിസ പദ്ധതി ഗുണകരമായ വികാസമാണെന്ന് റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ അല്‍സാമില്‍ പറഞ്ഞു. വിനോദ സഞ്ചാര, വ്യവസായ ആവശ്യാര്‍ഥം ഗള്‍ഫ് രാജ്യങ്ങളിലേക്കത്തെുന്ന വിദേശികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ നടപടി ഏറെ പ്രധാനപ്പെട്ടതാണ്.
പദ്ധതി വേഗത്തിലാക്കണമെന്ന് ജി.സി.സി അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നര കോടി വരുന്ന ഗള്‍ഫിലെ പ്രവാസികളുടെ യാത്ര കൂടുതല്‍ എളുപ്പത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൊത്തം ഗള്‍ഫ് രാജ്യങ്ങളിലെ ജനസംഖ്യയുടെ 31 ശതമാനമാണ് വിദേശി. കടുത്ത വിസ നിയന്ത്രണങ്ങള്‍ക്കിടയിലും 90 ലക്ഷം വിദേശികളുള്ള സൗദിയാണ് ഇതില്‍ മുന്നില്‍. ഏകീകൃത വിസ ഗള്‍ഫ് സാമ്പത്തിക മേഖലക്ക് വളര്‍ച്ച നല്‍കുകയും വിനോദ സഞ്ചാര മേഖലയിലുള്‍പ്പെടെ പൗരന്മാരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അല്‍സാമില്‍ പറഞ്ഞു.
അതേസമയം, ഏകീകൃത വിസ വന്നാലും അംഗ രാജ്യങ്ങളില്‍ നിലവിലുള്ള വിസ നിലനില്‍ക്കുമെന്നാണ് അറിയുന്നതെന്ന് ട്രാവല്‍ ഏജന്‍റായ ശാഹിര്‍ എ. ഹാമിദ് പറഞ്ഞു. നിയമപരമായ കാരണങ്ങള്‍ ഏതെങ്കിലും ഗള്‍ഫ് രാജ്യത്തേക്ക് വരുന്നതിന് വിലക്കുള്ളവര്‍ക്ക് ഏകീകൃത വിസയും അനുവദിക്കപ്പെടില്ല.

സിറിയ: രണ്ടാം സഹായ ഉച്ചകോടി ജനുവരി 15ന് കുവൈത്തില്‍

Posted: 20 Dec 2013 09:53 PM PST

Image: 

കുവൈത്ത് സിറ്റി: ബശ്ശാറുല്‍ അസദിന്‍െറ ഏകാധിപത്യ ഭരണവും അതിനെതിരായ ചെറുത്തുനില്‍പും കലുഷിതമാക്കിയ സിറിയയിലെ സിവിലയന്മാരെയും അഭയാര്‍ഥികളെയും സഹായിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് സിറിയന്‍ സഹായ ഉച്ചകോടിക്ക് അടുത്തമാസം 15ന് കുവൈത്ത് ആതിഥ്യം വഹിക്കും.
സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള പ്രഥമ ഉച്ചകോടിക്കും കുവൈത്ത് തന്നെയാണ് കഴിഞ്ഞ ജനുവരിയില്‍ ആതിഥ്യം വഹിച്ചത്. ഇതിന്‍െറ വിജയം മുന്‍നിര്‍ത്തിയാണ് കുവൈത്തിന് വീണ്ടും അവസരം കൈവന്നത്. യു.എന്നിന്‍െറ അഭ്യര്‍ഥനപ്രകാരം കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ് മുന്‍കൈയെടുത്ത് നടത്തുന്ന ഉച്ചകോടിയില്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സംബന്ധിക്കും.
യുനൈറ്റഡ് നാഷന്‍സ് ഓഫീസ് ഫോര്‍ ദ കോഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) മുന്‍കൈയെടുത്താണ് ഇന്‍റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ളെഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ എന്ന പേരില്‍ ഉച്ചകോടി സംഘടിപ്പിക്കുന്നത്. 60ലധികം രാജ്യങ്ങളും നിരവധി സന്നദ്ധ സംഘടനകളും ഉച്ചകോടിക്കത്തെുമെന്ന് അസിസ്റ്റന്‍റ് യു.എന്‍ സെക്രട്ടറി ജനറലും റീജ്യണല്‍ ഹ്യൂമാനിറ്റേറിയന്‍ കോഡിനേറ്ററുമായ നൈജല്‍ ഫിഷര്‍ അറിയിച്ചു. രണ്ടു രീതിയിലാണ് ഒ.സി.എച്ച്.എ സിറിയക്ക് സഹായമത്തെിക്കുന്നത്. ആഭ്യന്തര പ്രതിസന്ധി മൂലം രാജ്യത്തിനകത്ത് പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള സിറിയന്‍ ഹ്യൂമാനിറ്റേറിയന്‍ റെസ്പോണ്‍സ് പ്ളാന്‍ (എസ്.എച്ച്.എ.ആര്‍.പി) ആണ് ഒന്ന്. രാജ്യത്തിന് പുറത്തുള്ള അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള സിറിയ റീജ്യണല്‍ റെസപോണ്‍സ് പ്ളാന്‍ (ആര്‍.ആര്‍.പി) ആണ് രണ്ടാമത്തേത്. ജോര്‍ഡന്‍, ഇറാഖ്, ലബനന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ അയല്‍ രാജ്യങ്ങളിലാണ് സിറിയക്ക് പുറത്തുള്ള അഭയാര്‍ഥികള്‍.
രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു കോടി 34 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാനായി 650 കോടി ഡോളര്‍ സമാഹരിക്കുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്. ഈവര്‍ഷമാവസാനത്തോടെയുള്ള അഭയാര്‍ഥികളുടെ കണക്കാണിത്. ജൂണ്‍ അവസാനം അഭയാര്‍ഥികളുടെ എണ്ണം ഒരു കോടിയായിരുന്നു. ആറ് മാസംകൊണ്ട് ഇത് 34 ലക്ഷം കൂടി വര്‍ധിച്ചു. സിറിയക്കകത്തെ 93 ലക്ഷം അഭയാര്‍ഥികളെ സഹായിക്കാന്‍ 230 കോടി ഡോളറും പുറത്തുള്ള 41 ലക്ഷം അഭയാര്‍ഥികളെ സഹായിക്കാന്‍ 420 കോടിയുമാണ് ആവശ്യം.
ആദ്യ ഉച്ചകോടിയില്‍ ലക്ഷ്യമിട്ട 150 കോടി ഡോളറിലും കൂടുതല്‍ സഹായം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന്‍െറ 75 ശതമാനം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ എന്നാണ് യു.എന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച വ്യക്തമായ കണക്ക് പുറത്തുവിട്ടിട്ടില്ല. പ്രഥമ ഉച്ചകോടിയില്‍ ഉദ്ഘാടന പ്രസംഗത്തില്‍ തന്നെ കുവൈത്ത് അമീര്‍ 30 കോടി ഡോളര്‍ സഹായം പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ സൗദി അറേബ്യയും യു.എ.ഇയും അത്രതന്നെ തുക പ്രഖ്യാപിച്ചു. ഇതോടെ മറ്റു രാജ്യങ്ങളും ചെറുതും വലുതുമായ സഹായ പ്രഖ്യാപനവുമായി രംഗത്തത്തെുകയായിരുന്നു. കുവൈത്തിന്‍െറ വിഹിതം കഴിഞ്ഞ ഏപ്രീലില്‍ രണ്ട് ഘട്ടമായി ഐക്യരാഷ്ട്രസഭക്ക് കൈമാറിയിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP