സ്വാഗതം
WELCOME

News Update..

Monday, December 9, 2013

റോഡിന്‍െറ അനാവശ്യ ടാറിങ് നാട്ടുകാര്‍ തടഞ്ഞു Madhyamam News Feeds

റോഡിന്‍െറ അനാവശ്യ ടാറിങ് നാട്ടുകാര്‍ തടഞ്ഞു Madhyamam News Feeds

Link to

റോഡിന്‍െറ അനാവശ്യ ടാറിങ് നാട്ടുകാര്‍ തടഞ്ഞു

Posted: 09 Dec 2013 12:36 AM PST

തൊടുപുഴ: കേടുപാടില്ലാത്ത റോഡ് വീണ്ടും ടാര്‍ ചെയ്യാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തൊടുപുഴ കെ.എസ്.ആര്‍.ടി.സി-മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് റോഡ് ടാര്‍ ചെയ്യുന്നതാണ് തടഞ്ഞത്. നഗരത്തിലും പരിസരങ്ങളിലുമായി നിരവധി പൊതുമരാമത്ത് റോഡുകള്‍ മാസങ്ങളായി തകര്‍ന്നുകിടക്കുമ്പോഴാണ് മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്ന റോഡ് ടാര്‍ ചെയ്യാന്‍ അധികാരികളുടെ ഒത്താശയോടെ കരാറുകാരന്‍ രംഗത്തുവന്നത്.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മറവിലാണത്രേ ഈ നീക്കം. ഡി.സി.സി മെംബര്‍ മനോജ് കോക്കാട്ടിന്‍െറ നേതൃത്വത്തില്‍ നടന്ന ഉപരോധത്തില്‍ ജങ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാരും പങ്കെടുത്തു. പ്രതിഷേധത്തെ തുടര്‍ന്ന് പണി നിര്‍ത്തിവെച്ചു.പ്രധാന റോഡുകളായ തൊടുപുഴ-ഏഴല്ലൂര്‍ പി.ഡബ്ള്യു.ഡി റോഡ് ആറുമാസമായി തകര്‍ന്ന് കുണ്ടുംകുഴിയുമായി. തൊടുപുഴ-വെള്ളിയാമറ്റം റോഡും തകര്‍ന്ന് നാട്ടുകാര്‍ യാത്രാദുരിതത്തിലാണ്. വേറെയും നിരവധി റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഇതൊന്നും കാണാതെ മെച്ചപ്പെട്ട റോഡ് വീണ്ടും ടാര്‍ ചെയ്യാന്‍ ശ്രമിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

റോഡ് ടാര്‍ ചെയ്തു മാസങ്ങളായിട്ടും മണ്‍കൂനയും തടസ്സങ്ങളും മാറ്റിയില്ല; പണികള്‍ അനിശ്ചിതത്വത്തില്‍

Posted: 09 Dec 2013 12:25 AM PST

അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാനപാത-അഞ്ചില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാതെ ടാറിങ് നടത്തിയത് പാതയുടെ നാശത്തിനു വഴിതെളിച്ചു. ടാറ് ചെയ്ത് ഏഴു മാസമായിട്ടും വശങ്ങളിലെ മണ്‍കൂനയും തടസ്സങ്ങളും നീക്കം ചെയ്യാഞ്ഞതിനാല്‍ മഴവെള്ളം കുത്തിയൊലിച്ചും ഉപപാതകളില്‍നിന്ന് മണ്ണൊലിച്ചിറങ്ങിയും പാത തകര്‍ന്നു. മരുതിമൂട് മുതല്‍ അടൂര്‍ വരെ കരാര്‍ ഏറ്റെടുത്ത കന്നികരാറുകാരന്‍ യോഗ്യമായ യന്ത്രസംവിധാനങ്ങള്‍ ഉപയോഗിക്കാതെ ടാറിങ് നടത്തിയതിനാല്‍ വിവിധ ഭാഗങ്ങള്‍ ദിവസങ്ങള്‍ പിന്നിടും മുമ്പേ തകര്‍ന്നിരുന്നു. ഈ ഭാഗങ്ങളില്‍ കുഴി അടക്കുകയാണ് കരാറുകാരന്‍ ചെയ്തത്. ഇപ്പോള്‍ പല ഭാഗങ്ങളും വിള്ളല്‍ വീണ് തകര്‍ച്ചയുടെ വക്കിലാണ്. മരുതിമൂട് മുതല്‍ കല്ലുംകടവ് വരെയുള്ള പണികള്‍ ഇഴയുകയാണ്. മിക്കയിടങ്ങളിലും ടാറിങ് വീതികഴിഞ്ഞ് കാല്‍നടക്കാര്‍ക്ക് കടന്നുപോകാനുള്ള  വീതി പാതക്കില്ല. ടാറിങ്ങിനോടു ചേര്‍ന്നാണ് ഓടയും സ്വകാര്യവ്യക്തികളുടെ വീടുകളുടെയും കടകളുടെയും ചുറ്റുമതിലും സ്ഥിതി ചെയ്യുന്നത്. കാല്‍നടക്കാര്‍ ഉപയോഗിക്കേണ്ട സ്ഥലത്ത് മണ്‍കൂനയും കാടും മുള്ളും ടാര്‍ റോഡിനെയും അപഹരിച്ച് സ്ഥിതിചെയ്യുന്നു. ആദ്യന്തമില്ലാത്തതും പണിതീര്‍ത്തതുമായ ഓടകളില്‍ മണ്ണ് വീണ് നികന്നു. മിക്കഭാഗങ്ങളിലും ഓടയുടെ പ്രതലത്തിന് ആവശ്യത്തിന് ചരിവ് ഇല്ലാത്തതിനാല്‍ മഴവെള്ളം ഒഴുകാത്ത സ്ഥിതിയുമാണ്.
  ഏപ്രില്‍ ആദ്യവാരത്തോടെ ഓട, കലുങ്ക് നിര്‍മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് തുടങ്ങിയ ആദ്യഘട്ടം ടാറിങ് പണികള്‍ തീര്‍ന്നെങ്കിലും ഓട കലുങ്ക് പണികള്‍ പൂര്‍ത്തീകരിച്ചില്ല. ആലയില്‍പടിയിലെ കലുങ്കും മരുതിമൂട് കോണ്‍വെന്‍റ് ജങ്ഷന്‍, മങ്ങാട്, ഏഴംകുളം, പറക്കോട്, കോട്ടമുകള്‍ എന്നിവിടങ്ങളിലൊന്നും ഓടയും നിര്‍മിച്ചില്ല. പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിനു മുന്നില്‍ പോലും ഓടയില്ല.  മരുതിമൂട് മുതല്‍ കല്ലുംകടവ് വരെയുള്ള പണികള്‍ ഇഴയുകയാണ്. ആദ്യഘട്ട ടാറിങ് നടത്തിയെങ്കിലും കലുങ്ക് പണികള്‍ നടക്കുന്ന ഭാഗങ്ങള്‍ ടാര്‍ ചെയ്തില്ല. കുതിരമണ്‍ പാലം, വിവിധ സ്ഥലങ്ങളിലെ കലുങ്കുകള്‍ എന്നിവയുടെ പണികള്‍ ഒച്ചിഴയുന്നതുപോലെയാണ്. ടാര്‍ ചെയ്യാത്തയിടങ്ങളില്‍ പൊടിശല്യവും രൂക്ഷമാണ്. പാത നിര്‍മാണത്തില്‍ വന്‍ ക്രമക്കേടു നടന്നതായി ഇതിനകം ആക്ഷേപം ഉയര്‍ന്നിരുന്നു.

ചങ്ങനാശേരിയില്‍ മോഷണം പെരുകി; ഒരാഴ്ചക്കുള്ളില്‍ 56 പവന്‍ നഷ്ടമായി

Posted: 09 Dec 2013 12:18 AM PST

ചങ്ങനാശേരി:ചങ്ങനാശേരി മേഖലയില്‍ സ്വര്‍ണക്കവര്‍ച്ചകള്‍ ഏറുന്നു. ഒരാഴ്ചക്കുള്ളില്‍ 56 പവന്‍ സ്വര്‍ണാഭരണങ്ങളാണ് രണ്ടിടങ്ങളില്‍നിന്നായി കവര്‍ച്ച ചെയ്യപ്പെട്ടത്.
 കഴിഞ്ഞ മൂന്നിന് വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗറില്‍ പ്രമുഖ ധാന്യമില്‍ കമ്പനി ഉടമ കാര്‍ത്തികപ്പള്ളി സേവ്യര്‍ ചാക്കോയുടെ വീട്ടില്‍നിന്ന് 48 പവന്‍ സ്വര്‍ണാഭരണങ്ങളും 10 ലക്ഷത്തിലധികം രൂപയുമാണ് മോഷണം പോയത്. പുലര്‍ച്ചെ അഞ്ചരക്ക് വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് ആസൂത്രിതമായ കവര്‍ച്ച. ജില്ലാ പൊലീസ് മേധാവിയടക്കം സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം കൊടുത്ത് രണ്ടു ദിവസം പിന്നിടുംമുമ്പേ തെങ്ങണ കവലക്ക് സമീപത്തെ വീട്ടില്‍നിന്ന് 18 പവന്‍ സ്വര്‍ണാഭരണവും 10,000 രൂപയുമാണ് കവര്‍ച്ച നടന്നത്. കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ പത്തനാപുരം കാരമൂട് ഡ്രീംസില്‍ എം.നജീബ് വാടകക്ക് താമസിക്കുന്ന വീട്ടില്‍നിന്ന് ശമ്പളപ്പണമടക്കമാണ് മോഷണം പോയത്. ഒന്നിനുപുറമെ ഒന്നായി നടക്കുന്ന മോഷണങ്ങള്‍ ജനത്തെ  ആശങ്കയിലാക്കുന്നു.നഗരവും സമീപ പഞ്ചായത്തുകളും മോഷ്ടാക്കളുടെ വിഹാരകേന്ദ്രമാകുകയാണ്. നഗരത്തില്‍ സമീപകാലത്ത് നടന്ന മോഷണങ്ങളിലൊന്നും തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
നഗരമധ്യത്തില്‍ ട്രാഫിക് ജങ്ഷനിലെ വസ്ത്രവ്യാപാരശാലയില്‍ മോഷണം നടന്ന് മാസങ്ങളായിട്ടും പ്രതികളെകുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. നഗര പരിധിയില്‍ സമീപ കാലത്ത് നടന്ന മോഷണങ്ങള്‍ നിരവധിയാണ്. പെരുന്നയില്‍  ആറ് വീടുകളിലെ മോഷണത്തിലും തിരുമലഭാഗത്തും പുഴവാതിലിലും നടന്ന മോഷണ പരമ്പരകളിലും പ്രതികളാരും പിടിയിലായിട്ടില്ല. ഫാത്തിമാപുരത്ത് തുണിക്കട കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. ഫാത്തിമാപുരത്ത് പള്ളിയിലേക്ക് പോയ വീട്ടമ്മയുടെ മാലപൊട്ടിച്ച സംഭവവും ഉണ്ടായി. വിദേശ മലയാളിയുടെ വീട്ടിലും മോഷണം നടന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട നാലുകോടിയില്‍  കടയുടമസ്ഥയുടെ അഞ്ചുപവന്‍ മാല കടയിലെത്തിയ യുവാവ് കവര്‍ന്നിരുന്നു.
ഈ സംഭവത്തില്‍ മാത്രമാണ് പ്രതിയെ പിടികൂടാനായത്. തൃക്കൊടിത്താനം ആഞ്ഞിലിവേലിക്കുളത്തിന് സമീപം വീട്ടമ്മയെ അടിച്ചുവീഴ്ത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ക്ഷേത്രത്തില്‍ പോയിവന്ന വീട്ടമ്മയെവീടിന്‍െറ സിറ്റൗട്ടില്‍ കാത്തിരുന്ന മോഷ്ടാക്കള്‍ ആക്രമിച്ചശേഷം മോഷണം നടത്തുകയായിരുന്നു.
തൃക്കൊടിത്താനം അമ്പലത്തിന് സമീപത്തെ വീട്ടില്‍നിന്ന് വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവവുമുണ്ടായി. പായിപ്പാട്്് കവലയില്‍ വ്യാപകമോഷണമാണ് ഏതാനും മാസം മുമ്പ്്് നടന്നത്. ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും കെട്ടിടനിര്‍മാണ കമ്പനിയില്‍നിന്നും പണവും സാധനങ്ങളും മോഷണം പോയിരുന്നു.
മുക്കാഞ്ഞിരം, മുണ്ടുകോട്ട എല്‍.പി സ്കൂളുകളിലും മോഷണം നടന്നു. ഈ ഭാഗങ്ങളില്‍ രാത്രികാല പട്രോളിങ്്് നടക്കുന്നില്ലെന്ന്് നാട്ടുകാര്‍ പറഞ്ഞു. അതേസമയം വാഹനങ്ങളുടെയും പൊലീസുകാരുടെയും കുറവ്് തൃക്കൊടിത്താനം പൊലീസിനെ വലക്കുന്നു. തെങ്ങണയില്‍ നിരവധി വീടുകളില്‍ മോഷണം നടന്നുവെങ്കിലും അന്വേഷണം ഫലവത്തായില്ല. ഇരൂപ്പയില്‍ വിദേശ മലയാളിയുടെ വീട്ടിലും കവര്‍ച്ച നടന്നു. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും കാണിക്കവഞ്ചികള്‍ തകര്‍ത്ത്്് മോഷണം നടത്തിയ കേസുകളിലും പ്രതികള്‍ പിടിയിലായില്ല. തൃക്കൊടിത്താനം, ചാഞ്ഞോടി, മുണ്ടുപാലം പള്ളികളുടെയും ശിവാനന്ദപുരം ക്ഷേത്രത്തിന്‍െറയും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന്  പണം കവര്‍ന്നിരുന്നു.
 

മെഡിക്കല്‍കോളജിലെ അഴിമതി അന്വേഷണം വഴിമുട്ടുന്നു

Posted: 08 Dec 2013 11:27 PM PST

Subtitle: 
സാക്ഷികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍കോളജിലെ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നു. മെഡിക്കല്‍കോളജ് പുതിയ ആശുപത്രി ന്യായവില ഷോപ്പിലെ മുപ്പത്ലക്ഷം രൂപയുടെ ഇടപാട് ഫയലുകള്‍ കാണാതായതും അനധികൃതമായി സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തിയതുമടക്കമുള്ള പരാതികളിലെ വകുപ്പുതല അന്വേഷണമാണ് വഴിമുട്ടുന്നത്.
ആരോപണവിധേയരായവരുടെ സമ്മര്‍ദത്തിന് വഴങ്ങി സാക്ഷികള്‍ മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതാണ് അന്വേഷണത്തെ വഴിമുടക്കുന്നത്. അഴിമതിനടന്ന വിഭാഗങ്ങളിലെ ജീവനക്കാരും ആശുപത്രി വികസനസമിതിയുടെ താല്‍ക്കാലിക ജീവനക്കാരുമടങ്ങുന്ന സാക്ഷികളാണ് അന്വേഷണസംഘത്തോട് സഹകരിക്കാത്തത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്  മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവീന്ദ്രന്‍, ഡോ. കെ.ആര്‍. ഗിരിജ എന്നിവരാണ്.
അന്വേഷണസംഘം പ്രാഥമിക റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 29ന് പ്രിന്‍സിപ്പലിന് കൈമാറിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വന്‍ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്ന സംഭവങ്ങളില്‍ ജീവനക്കാര്‍ സാക്ഷി മൊഴി നല്‍കാന്‍ വിസമ്മതിക്കുന്നതിന് പിന്നില്‍ വന്‍ലോബിയുണ്ടെന്ന്  ആരോപണമുണ്ട്. സാക്ഷികളെ കൂറുമാറ്റി അന്വേഷണത്തെ പ്രഹസനമാക്കാന്‍ നീക്കം സജീവമാണ്.
 

തച്ചമ്പാറ, ഷോളയൂര്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ മോഴയാന ഭീതിയില്‍; വനംവകുപ്പ് ഉറക്കത്തില്‍

Posted: 08 Dec 2013 11:19 PM PST

കല്ലടിക്കോട്: തച്ചമ്പാറ, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വയനാടന്‍ മോഴയാന ഭീതിയില്‍.
മാസങ്ങള്‍ക്ക് മുമ്പ് ട്യൂമര്‍ ബാധിച്ച മോഴയാനയെ പറമ്പിക്കുളം വനമേഖലയിലേക്ക് ‘സ്ഥലം മാറ്റാ’നുള്ള വനംവകുപ്പിന്‍െറ ശ്രമം തമിഴ്നാട് സര്‍ക്കാറിന്‍െറ അനുമതി ലഭിക്കാത്തതുമൂലം നടന്നില്ല. വയനാട്ടില്‍നിന്ന് ആനയെ കൊണ്ടുവരുന്ന വഴിയില്‍ ശിരുവാണി റിസര്‍വ് വനത്തില്‍ കയറ്റിവിടുകയായിരുന്നു. ഈ ആന പാലക്കയം മേഖലയില്‍ കൃഷി നശിപ്പിക്കല്‍ തുടര്‍ന്ന സാഹചര്യത്തില്‍ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇഞ്ചിക്കുന്ന് വനംവകുപ്പ് സ്റ്റേഷന്‍ ഉപരോധം,  മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫിസിന് മുമ്പില്‍ ഏകദിന ഉപവാസം എന്നിവ സംഘടിപ്പിച്ചിരുന്നു.
മോഴയാനയെ നാടുകടത്താന്‍ ഔദ്യാഗികതലത്തില്‍ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് സമരം നിര്‍ത്തിയത്. ഇതിനിടയില്‍ മോഴയാനയുടെ ദൃശ്യം പകര്‍ത്താന്‍ ശിരുവാണി വനമേഖലയിലെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത  സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ ഇഞ്ചിക്കുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ വീണ്ടും ഉപരോധിച്ചിരുന്നു.
മോഴയാനയെ വിദഗ്ധ ചികിത്സക്കായി രണ്ടാഴ്ചക്കകം ശിരുവാണി വനമേഖലയില്‍നിന്ന് കോടനാട് ആന പരിപാലന കേന്ദ്രത്തിലേക്കോ കോന്നിയിലേക്കോ മാറ്റണമെന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍െറ നിര്‍ദേശവും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പും ഇതുവരെയും പാലിക്കപ്പെട്ടതുമില്ല.
മോഴയാനയുടെ വയറ്റിലെ ട്യൂമര്‍ വലുതായ നിലയിലാണ്. ഇത് പൊട്ടി ചോരയും ചലവും മാംസാവശിഷ്ടങ്ങളും ആന നടക്കുന്ന വഴിയില്‍ വീഴുന്നുമുണ്ട്. കഴിഞ്ഞ ദിവസം ശിങ്കപ്പാറയിലെ കെ.പി.ഐ.പി ക്വാര്‍ട്ടേഴ്സിന്‍െറ ജനല്‍ ചില്ലുകള്‍ ആന തകര്‍ത്തിരുന്നു.

ലതിക എം.എല്‍.എയുടെ ജയില്‍ സന്ദര്‍ശനത്തില്‍ ദുരൂഹത

Posted: 08 Dec 2013 11:06 PM PST

Image: 

കോഴിക്കോട്: ടി.പി വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന ഉടന്‍ കെ.കെ ലതിക എം.എല്‍.എ ജയില്‍ സന്ദര്‍ശിച്ചതില്‍ ഏറെ ദുരൂഹത. വാര്‍ത്ത വന്ന് ഒരു മണിക്കൂറിനകം തന്നെ അവര്‍ ജയില്‍ സന്ദര്‍ശിച്ചതായി ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. നിരവധി മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതായി പുറത്തുവന്ന വാര്‍ത്തകളില്‍ സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഒന്നൊഴികെ മറ്റുള്ളവയൊന്നും കണ്ടെടുക്കാനായിരുന്നില്ല.

ടി.പി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.മോഹനന് വസ്ത്രം കൊടുക്കാന്‍ എന്ന പേരില്‍ ആണ് ഭാര്യയായ ലതിക ജയിലില്‍ എത്തിയത്. സുരക്ഷാ കാമറയില്ലാത്ത മുറിയില്‍ വെച്ച് മോഹനനുമായി ഇവര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് മൊബൈല്‍ ഫോണുകള്‍ക്കും സിം കാര്‍ഡുകള്‍ക്കും വേണ്ടിയുള്ള പരിശോധന നടത്തിയത്. കുറെ ചാര്‍ജറുകള്‍ ബാറ്ററികളും  മാത്രമാണ് കണ്ടത്തെനായത്. പിന്നീട് നടത്തിയ പരിശോധനയില്‍ ആണ് സെപ്റ്റിക് ടാങ്കിന്‍്റെ കുഴലില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടത്തെിയത്.

ആരോഗ്യവകുപ്പിന്‍െറ ഉറക്കം കെടുത്തുന്നു

Posted: 08 Dec 2013 11:01 PM PST

Subtitle: 
ജില്ലയില്‍ വീണ്ടും ടെറ്റനസ് ബാധ

മലപ്പുറം: ജില്ലയില്‍ വീണ്ടും ടെറ്റനസ് ബാധ കണ്ടെത്തിയത് ആരോഗ്യവകുപ്പ് അധികൃതരുടെ ഉറക്കം കെടുത്തുന്നു. മങ്കട, കൊണ്ടോട്ടി ബ്ളോക്കുകളില്‍ നേരത്തെ ടെറ്റനസ് ബാധ കണ്ടെത്തി മാസങ്ങള്‍ കഴിഞ്ഞ ശേഷമാണ് വെട്ടത്ത് 12കാരിക്ക് ടെറ്റനസ് ബാധിച്ചത്.
കാലില്‍ ആണി തറച്ചതിനെത്തുടര്‍ന്നുള്ള പനിയാണ് അണുബാധ തിരിച്ചറിയാന്‍ വഴിവെച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രത്യേക പരിചരണത്തില്‍ കഴിയുന്ന കുട്ടിക്ക് ചെറുപ്പത്തില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
മലപ്പുറം ഒഴികെയുള്ള ഇതര ജില്ലകളില്‍ നൂറുശതമാനം കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് ലഭിക്കുമ്പോള്‍ ജില്ലയില്‍ 70 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ്  മുഴുവന്‍ പ്രതിരോധ കുത്തിവെപ്പും ലഭിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിലയിരുത്തുന്നു.
ആദിവാസികള്‍ കൂടുതലുള്ള പാലക്കാട്ടെ അട്ടപ്പാടി, വയനാട് മേഖലയില്‍ പോലും ടെറ്റനസ്, ഡിഫ്തീരിയ തുടങ്ങി കുത്തിവെപ്പ് കൊണ്ടുതടയാവുന്ന മാരകരോഗങ്ങള്‍ ഇല്ലാതാവുമ്പോള്‍ മലപ്പുറത്ത് മാത്രമാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി മാരകരോഗങ്ങള്‍ വീണ്ടും തലപൊക്കുന്നത്.
മലപ്പുറത്തെ ലക്ഷ്യംവെച്ച് പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെയും അലോപ്പതി ഉള്‍പ്പെടെ ശാസ്ത്രീയ ചികിത്സകള്‍ക്കെതിരെയും കടുത്ത നീക്കം നടത്തുന്നവരുടെ വലയില്‍ രക്ഷിതാക്കള്‍ കുടുങ്ങുന്നതാണ് പ്രതിരോധ കുത്തിവെപ്പുകളില്‍നിന്ന് കുഞ്ഞുങ്ങളെ ‘ഒളിപ്പിച്ചു’വെക്കുന്നതിനും പില്‍ക്കാലത്ത് ഇത്തരം മാരകരോഗങ്ങള്‍ തിരിച്ചുവരാനും ഇടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
 

എളങ്കുന്നപ്പുഴയില്‍ സി.പി.എം ആഭ്യന്തര കലഹം പുറത്തേക്ക്

Posted: 08 Dec 2013 10:57 PM PST

Subtitle: 
കര്‍ത്തേടം ബാങ്ക് പ്രസി. തെരഞ്ഞെടുപ്പ്

വൈപ്പിന്‍:  കര്‍ത്തേടം സഹകരണ ബാങ്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എം എളങ്കുന്നപ്പുഴ ലോക്കലില്‍ രൂപംകൊണ്ട ആഭ്യന്തര കലാപം പുറത്തേക്ക്.   വിമതപക്ഷം പുതിയ കൂട്ടായ്മ രൂപവത്കരിച്ചു. ജില്ലാ നേതൃത്വം ഉയര്‍ത്തിയ ഭീഷണി വകവെക്കാതെ വി.എസ് അനുകൂലപക്ഷം  ഞായറാഴ്ച മാലിപ്പുറത്ത് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ മുന്‍ എം. എല്‍.എ എ.എസ്. പുരുഷോത്തമന്‍െറ പേരില്‍  സാസ്കാരിക  സമിതിക്ക് രൂപം നല്‍കി.   മാലിപ്പുറം ഐ.ഐ.വി.യു.പി.സ്കൂളില്‍ ജനകീയ കൂട്ടായ്മ ബാങ്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിമതനായി നിന്ന് വിജയിച്ച, നിലവിലെ പ്രസിഡന്‍റ്  കെ.എല്‍. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗം കെ.പി. ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു.  400 ഓളം പേര്‍  പങ്കെടുത്തതായി നേതാക്കള്‍ അറിയിച്ചു.ദിലീപ്കുമാറാണ് കൂട്ടായ്മയുടെ സെക്രട്ടറി.  31നകം എളങ്കുന്നപ്പുഴ ലോക്കലില്‍പ്പെട്ട 10 വാര്‍ഡുകളിലും കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും. ദിലീപ് കുമാറിനെ കൂടാതെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.പി. ഷണ്‍മുഖന്‍, പി.ബി. ദേവദത്ത്, ലൈജു ജോര്‍ജ്, ഇ. സി. ജോര്‍ജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യമുന ശിവദാസ്, പി.എസ്. സിനീഷ് എന്നിവരും ഏരിയ കമ്മിറ്റിയുടെ വിലക്ക് ലംഘിച്ച്  കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.  രാജിക്കത്ത് സമര്‍പ്പിച്ചിരുന്ന 16 ബ്രാഞ്ച് സെക്രട്ടറിമാരെ കൂടാതെ 176 പാര്‍ട്ടി അംഗങ്ങളുടെ രാജിക്കത്ത് നേതൃത്വത്തിന് കൈമാറി. ദേവദത്ത് കെട്ടിട നിര്‍മാണത്തൊഴിലാളി യൂനിയന്‍, ബാലസംഘം എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ്. കെ.പി. ഷണ്‍മുഖന്‍ കെ.എസ്.കെ.ടി.യു, പട്ടികജാതിക്ഷേമ സമിതി എന്നിവയുടെ വില്ലേജ് പ്രസിഡന്‍റും ലൈജു ജോര്‍ജ് ഡി.വൈ.എഫ്.ഐ വില്ലേജ് പ്രസിഡന്‍റും യമുന ശിവദാസ് മഹിള അസോസിയേഷന്‍ വില്ലേജ് പ്രസിഡന്‍റുമാണ്. മഹിള അസോസിയേഷന്‍ സെക്രട്ടറി ഫേമി ഫിഗരദോ, പെരുമ്പിള്ളി സഹകരണസംഘം ഡയറക്ടര്‍മാരായ പി. ബി. അന്‍വര്‍, രാജു ആന്‍റണി, പട്ടികജാതി സംഘം ഡയറകടര്‍മാരായ ടി. സി. ചന്ദ്രന്‍,  പി. ടി. രതീഷ്, മാലിപ്പുറം മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡന്‍റ് കെ. ആര്‍. സുനില്‍, ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി പി. ബി. സുര്‍ജിത്ത്, തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ ഏരിയ വൈസ് പ്രസിഡന്‍റ് ഹേമലത വിനോദ്, ചുമട്ടുതൊഴിലാളി യൂനിയന്‍ സെക്രട്ടറി ജി. വി. ആന്‍റണി, ഗ്യാസ് വര്‍ക്കേഴ്സ് യൂനിയന്‍ മേഖല സെക്രട്ടറി പി.ബി. സുനില്‍, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയന്‍ പഞ്ചായത്ത് സെക്രട്ടറി വി. കെ. സന്തോഷ് എന്നിവര്‍ കൂട്ടായ്മയില്‍ പങ്കെടുത്ത് രാജിക്കത്ത് നല്‍കി.
 ശനിയാഴ്ച  ജില്ലാ സെക്രട്ടറി സി.എം. ദിനേശ്മ ണിയുടെ സാന്നിധ്യത്തില്‍ ഞാറക്കലില്‍ ലോക്കല്‍ കമ്മിറ്റിയോഗം ചേര്‍ന്നിരുന്നു. ഞാറക്കലില്‍ ഏരിയ കമ്മറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ 15 അംഗസമിതിയിലെ  10 പേരാണ് പങ്കെടുത്തത്. ഇതില്‍ മൂന്നുപേര്‍ വിമത പക്ഷക്കാരുമുണ്ടായിരുന്നു.  ഞായറാഴ്ച മാലിപ്പുറത്ത് ചേര്‍ന്ന വിമത പക്ഷത്തിന്‍െറ കൂട്ടായ്മ  വൈപ്പിനിലെ സി.പി.എമ്മില്‍ വലിയ മാറ്റത്തിന് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
 

പി.ഐ. മുഹമ്മദാലിയെ ഗ്രൂപ് നേതാക്കള്‍ കൈവിട്ടത് വിവാദമാകുന്നു

Posted: 08 Dec 2013 10:48 PM PST

Subtitle: 
തൃക്കാക്കര നഗരസഭ

കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ ചെയര്‍മാന്‍ പദവി കൈമാറുന്നതുമായി ബന്ധപ്പെട്ട്  തുടരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ  ഇടപെടലുകൊണ്ടും തീരാത്ത സാഹചര്യത്തില്‍  തങ്ങളുടെ മുഖം രക്ഷിക്കാന്‍ സ്വന്തം ഗ്രൂപ്പിലെ പി.ഐ. മുഹമ്മദാലിയെ ജില്ലയിലെ എ ഗ്രൂപ്പുകാരായ മന്ത്രിയും എം.എല്‍.എയും അടക്കമുള്ള വിശ്വസ്തര്‍  കൈവിട്ടത് വിവാദമാകുന്നു. ഇതുവരെ പിന്തുണ നല്‍കി കൂടെനിന്നവരില്‍ ചിലര്‍ മറുകണ്ടം ചാടിയതാണ് അദ്ദേഹത്തിന്് വിനയായത്.
മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതോടെ മുഹമ്മദാലി സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. നഗരസഭയില്‍ ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ് ഉണ്ടാക്കാന്‍ മുന്‍കൈയെടുത്തവരില്‍ മന്ത്രിയും എം.എല്‍.എയും ഉള്‍പ്പെടും. ചെയര്‍മാന്‍ പദവി ഐ ഗ്രൂപ്പിന് വിട്ടുനല്‍കേണ്ടതില്ലെന്ന നിലപാടില്‍ മുഹമ്മദാലിക്കൊപ്പം  നിന്ന മന്ത്രിയും എം.എല്‍.എയും കാര്യങ്ങള്‍ വഷളായതോടെ മുഖ്യമന്ത്രിയെ പ്രശ്നപരിഹാരത്തിന്  ഇടപെടുവിക്കുകയായിരുന്നെന്നാണ് സൂചന. മൂന്ന് ദിവസം മുമ്പ്  മുഹമ്മദാലിയെ ഫോണില്‍ വിളിച്ച  മുഖ്യമന്ത്രി പദവി ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെ പിന്തുണ  ഉള്ളതിനാല്‍ ചെയര്‍മാന്‍ പദവി രാജിവെക്കേണ്ടതുണ്ടോയെന്ന മുഹമ്മദാലിയുടെ ചോദ്യത്തിന് പാര്‍ട്ടി നേതൃത്വത്തെ അനുസരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍, ഇക്കാര്യങ്ങളില്‍ തങ്ങള്‍ ഇടപെട്ടിട്ടില്ലെന്ന നിലപാടാണ് മന്ത്രിയും എം.എല്‍.എയും സ്വീകരിച്ചത്. അതേസമയം, പാളയത്തില്‍ പട ഉണ്ടാക്കാന്‍ മുഹമ്മദാലിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ രണ്ട് കൗണ്‍സിലര്‍മാരെ എറണാകുളം റസ്റ്റ്  ഹൗസില്‍ വിളിച്ചുവരുത്തി പാര്‍ട്ടി തലത്തില്‍ ചില പദവികളും വാഗ്ദാനങ്ങളും നല്‍കിയതായി ആരോപണമുണ്ട്. ചെയര്‍മാന്‍ പദവിയില്‍നിന്ന് ഒഴിവാക്കാനുള്ള  ചരടുവലികള്‍ക്ക് ഈ കൗണ്‍സിലര്‍മാരാണ് നേതൃത്വം നല്‍കിയത്. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായാല്‍ മുഹമ്മദാലിക്കൊപ്പം താന്‍ ഉണ്ടാകില്ലെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍  ആദ്യം പറഞ്ഞത് ഇതില്‍ ഒരു കൗണ്‍സിലറാണ്. തുടര്‍ന്ന് വേറെ ചില കൗണ്‍സിലര്‍മാരും ഈ നിലപാടില്‍ ഉറച്ചുനിന്നു.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം റസിഡന്‍റ്സ്  അസോസിയേഷന്‍െറയും ക്ളബുകളുടെയും ഭാരവാഹികളായി തുടരുന്നതില്‍ അര്‍ഥമില്ലെന്നാണ്  ഇവര്‍ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍, മറ്റുള്ള കൗണ്‍സിലര്‍മാര്‍ ഇവരുടെ ന്യായ വാദങ്ങളോട്  യോജിച്ചില്ല.
ചില പത്രങ്ങളില്‍ മാത്രം മുഹമ്മദലി രാജി വെക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നില്‍ മന്ത്രിക്ക്  മുഖ്യപങ്കുണ്ടെന്ന് ആരോപണമുണ്ട്. ശനിയാഴ്ച രാത്രി പതിനൊന്നരക്ക് ശേഷം ഒരു ദിനപത്രത്തിന്‍െറ ലേഖകനെ വിളിച്ച്  മുഹമ്മദാലിയുടെ രാജിക്കാര്യം വാര്‍ത്തയാക്കണമെന്ന് ഈ മന്ത്രി ആവശ്യപ്പെട്ടെന്നാണ് സൂചന. മറ്റു പത്രങ്ങള്‍ക്ക്  കൈമാറില്ലെന്ന ഉറപ്പിന്മേല്‍ രണ്ടാമതൊരു പത്രത്തിനും ലേഖകന്‍ വാര്‍ത്ത കൈമാറി. മുഹമ്മദാലിയെക്കൊണ്ട് രാജിവെപ്പിക്കണമെന്ന അജണ്ടയാണ് ഇതിനുപിന്നിലെന്നും പറയപ്പെടുന്നു.
ജില്ലയില്‍ കോണ്‍ഗ്രസ് എ വിഭാഗത്തിനുള്ളില്‍ മുഹമ്മദാലിയുടെ രാജി കനത്ത വിള്ളലുണ്ടാക്കും. വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കും. തര്‍ക്കത്തിലിരിക്കുന്ന തൃശൂരിലെ മേയര്‍  പദവി ഐ ഗ്രൂപ്പില്‍നിന്ന്  കൈക്കലാക്കാന്‍ തൃക്കാക്കരയില്‍ എ ഗ്രൂപ്പിലെ ചെയര്‍മാനാണ് ബലിയാടാകുന്നത്.  മന്ത്രിയുടെ ബന്ധു ഡെപ്യൂട്ടി മേയര്‍ പദവിയില്‍ ഇരിക്കുന്ന തൃശൂരില്‍ എം.എല്‍.എക്ക് വേണ്ടപ്പെട്ടയാളാണ് മേയര്‍ പദവിയിലെത്താന്‍ കാത്തിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ തൃക്കാക്കരയില്‍ പുതിയ ചെയര്‍മാന്‍ അധികാരമേല്‍ക്കുമെന്നാണ് സൂചന.
 

25,800 അപേക്ഷ; 2.22 കോടിയുടെ സഹായം

Posted: 08 Dec 2013 10:36 PM PST

Subtitle: 
ജനസമ്പര്‍ക്ക പരിപാടി സമാപിച്ചത് പുലര്‍ച്ചെ 2.13ന്

ആലപ്പുഴ: ആലപ്പുഴയിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആകെ അനുവദിച്ചത്. 2.2168000 കോടി രൂപയുടെ ധനസഹായം. ശനിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച പരിപാടി സമാപിച്ചത് ഞായറാഴ്ച പുലര്‍ച്ചെ 2.13നാണ്. ആകെ 25,800 അപേക്ഷകളാണ് ലഭിച്ചത്.
നേരത്തേ ലഭിച്ച 6318 അപേക്ഷകളുള്‍പ്പെടെയാണിത്. അവസാനത്തെ അപേക്ഷകനെയും കണ്ടതിനുശേഷമാണ് മുഖ്യമന്ത്രി ഇ.എം.എസ് സ്റ്റേഡിയത്തില്‍നിന്ന് മടങ്ങിയത്.
 എല്‍.ഡി.എഫിന്‍െറ പ്രതിഷേധത്തിന് നടുവിലും ജനസമ്പര്‍ക്ക പരിപാടി വലിയ വിജയമായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഠിനമായ ജീവിത യാതനകളില്‍നിന്ന് പെട്ടെന്നുള്ള ആശ്വാസം പ്രതീക്ഷിച്ച് സംഘാടകരുടെ കണക്കുകൂട്ടലുകളും തെറ്റിച്ച് ആയിരങ്ങളാണ് പരിപാടി നടന്ന ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
 പരിപാടി സുഗമമാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഏജന്‍സികളും വളരെ സജീവമായി രംഗത്തുണ്ടായിരുന്നു.  
റവന്യൂ, പൊലീസ്, സിവില്‍ സപൈ്ളസ്, പൊതുമരാമത്ത്, ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ്, സാമൂഹിക നീതി, മോട്ടോര്‍ വാഹനം, ഫയര്‍ഫോഴ്സ് തുടങ്ങിയ വകുപ്പുകളും ബി.എസ്.എന്‍.എല്‍, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളും ആലപ്പുഴ നഗരസഭയും മുഴുവന്‍ സമയവും ജനസമ്പര്‍ക്ക പരിപാടിക്കായി പ്രവര്‍ത്തനനിരതമായിരുന്നു.
  റവന്യൂ വകുപ്പിന്‍െറ ആറ് താലൂക്കുകളുടെയും കൗണ്ടറുകള്‍ അപേക്ഷകര്‍ക്കായി സജ്ജീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ദേശീയ കുടുംബക്ഷേമനിധി തുടങ്ങിയവയില്‍നിന്നുള്ള ധനസഹായം ഇവിടെനിന്ന് വിതരണം ചെയ്തു.
കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം കെ.പി. തമ്പി റവന്യൂ വകുപ്പിന് നേതൃത്വം നല്‍കി. ജില്ലാ പൊലീസ് മേധാവി ഉമ മീണ നയിച്ച 2500ഓളം പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട വിപുലമായ സംഘമാണ് സുരക്ഷ-ഗതാഗത ക്രമീകരണങ്ങള്‍ നിര്‍വഹിച്ചത്. ഇന്‍റര്‍നെറ്റ്-ഫോണ്‍ കണക്ഷനുകള്‍ ഒരുക്കിയ ബി.എസ്.എന്‍.എല്ലിന്‍െറ പ്രവര്‍ത്തനം ഡിവിഷനല്‍ എന്‍ജിനീയര്‍മാരായ എം. രാമനാഥന്‍, കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. സി-ഡിറ്റ്, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ തുടങ്ങിയവ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി.
  ആരോഗ്യവകുപ്പിന്‍െറ മെഡിക്കല്‍ ടീം ആംബുലന്‍സ് ഉള്‍പ്പെടെയാണ് പരിപാടിക്ക് പിന്തുണയേകിയത്.
ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിച്ചു.
ലാബ്-ഇ.സി.ജി -ബ്ളഡ് പ്ളഷര്‍-ഷുഗര്‍ പരിശോധന സൗകര്യങ്ങളും മെഡിക്കല്‍ കോളജിലും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും ഓരോ വാര്‍ഡും ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റും പ്രത്യേകമായി സജ്ജമാക്കിയിരുന്നു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എ. സഫിയാബീവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ഒ. രാജേന്ദ്രകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
   ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് ജനസമ്പര്‍ക്കം എന്ന പ്രത്യേക പത്രം പരിപാടിയുടെ വിവിധ വാര്‍ത്തകളുമായി വൈകുന്നേരം പുറത്തിറക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രം പ്രകാശനം ചെയ്തു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഏറ്റുവാങ്ങി.ൃ വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍െറ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP