സ്വാഗതം
WELCOME

News Update..

Wednesday, December 4, 2013

കുഴുവോം മണ്ണില്‍ ക്വാറിക്കെതിരായ നടപടി പഞ്ചായത്ത് കമ്മിറ്റി അട്ടിമറിച്ചു Madhyamam News Feeds

കുഴുവോം മണ്ണില്‍ ക്വാറിക്കെതിരായ നടപടി പഞ്ചായത്ത് കമ്മിറ്റി അട്ടിമറിച്ചു Madhyamam News Feeds

Link to

കുഴുവോം മണ്ണില്‍ ക്വാറിക്കെതിരായ നടപടി പഞ്ചായത്ത് കമ്മിറ്റി അട്ടിമറിച്ചു

Posted: 04 Dec 2013 01:14 AM PST

പത്തനംതിട്ട: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കുഴുവോംമണ്ണില്‍ ക്വാറിക്കെതിരായ പരാതികളിലെ തുടര്‍നടപടികള്‍ തോട്ടപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റി അട്ടിമറിച്ചു.
  സമീപവാസികള്‍ മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനം  തടയാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശം കമ്മിറ്റി യോഗം കൂടി തടഞ്ഞു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യേഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കുഴുവോം മണ്ണില്‍ ഗ്രാനൈറ്റ് മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സമീപവാസികളുടെ ജീവന് ഭീഷണിയാണെന്നും കണ്ടത്തെിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നവംബര്‍ 21ന് ക്രഷറിന്‍െറ പ്രവര്‍ത്തനം തടയണമെന്ന് തോട്ടപ്പുഴ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.  പരാതിക്കാരനായ മാര്‍ക്കോസ് ആന്ത്രയോസിനും കത്ത് നല്‍കി. ‘സമയമെടു’ത്താണെങ്കിലും സെക്രട്ടറി നിരോധ ഉത്തരവ് നല്‍കി. എന്നാല്‍ കഴിഞ്ഞദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിച്ചു.
  തുടര്‍നടപടികള്‍ അറിയാന്‍ നാട്ടുകാര്‍  സി.പി.എമ്മിന്‍െറ വാര്‍ഡ് അംഗമായ ജോളി രാജനുമായി സംസാരിച്ചെങ്കിലും ഉത്തരവ് നടപ്പാക്കാനാവില്ളെന്നപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി ഈ മാസം രണ്ടിന് അടിയന്തര യോഗം ചേര്‍ന്നിരുന്നതായും ഇവര്‍ പറഞ്ഞു. ക്രഷറിനെ എതിര്‍ത്ത 25 കുടുംബങ്ങളെ കള്ളക്കേസില്‍ കുടുക്കി കുടിയൊഴിപ്പിക്കാന്‍ നീക്കം നടക്കുന്നതിനിടയിലാണ് ഇവര്‍ ബന്ധുവീടുകളിലും മറ്റുമായി അഭയം പ്രാപിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്.
   ക്രഷറിന്‍െറ പ്രവര്‍ത്തനം നടക്കുന്നത് പുറമ്പോക്ക് ഭുമി കൈയേറിയാണെന്ന് വ്യക്തമാക്കി വില്ളേജ് ഓഫിസര്‍ രേഖകള്‍ കൈമാറിയതായും അറിയുന്നു. നിയമങ്ങള്‍ ലംഘിച്ച് കള്ളിപ്പാറ പൊട്ടിക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്നതായും കുറവന്‍കുഴി, ആന്താലിമണ്‍,  പരുത്തിമുക്ക് ലക്ഷംവീട് എന്നിവിടങ്ങളിലെ കിണറുകള്‍ വറ്റിവരളുന്നതിന് ഇടയാക്കുന്നതായും ആക്്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
  ക്രഷറിനെതിരെ സമരം ശക്തമായതോടെ തിരുവല്ല താലൂക്കില്‍ കോയിപ്രം വില്ളേജില്‍ സര്‍വേ നമ്പര്‍ 59/ 13ല്‍ പെട്ട 18.15 ആര്‍ സ്ഥലത്ത് എക്സ്പ്ളോസീവ് മാഗസിന്‍ സ്ഥാപിക്കുന്നതിന് കുഴുവോംമണ്ണില്‍ ക്വാറി  ഉടമ കെ. എം. മാത്യു അപേക്ഷ നല്‍കിയതായി കഴിഞ്ഞ 29ന് കലക്ടര്‍ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് ജനങ്ങള്‍ നല്‍കിയ പരാതി അവഗണിച്ച് ജില്ലാ ഭരണകൂടം തുടര്‍നടപടികള്‍ സ്വീകരിച്ചതായും ആക്ഷേപമുണ്ട്.  ഹൈകോടതി വിധിയെയും പാരിസ്ഥിതിക സംതുലിതാവസ്ഥയെയും അവഗണിച്ച് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ അടച്ചുപൂട്ടുന്നതിന് കലക്ടര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ വേദി ജനറല്‍ കണ്‍വീനര്‍ കെ. എസ്. സോമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഒമ്പത് മുതല്‍ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. സമരം പ്ളാച്ചിമട സമരസമിതി കണ്‍വീനര്‍ വിളയോടി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍  തൈപ്പറമ്പില്‍ മാര്‍ക്കോസ്, ഭാര്യ എസ്തേര്‍, പൊന്നമ്മ, മറിയാമ്മ ലൂക്കോസ്, നെല്‍സണ്‍ ലൂക്കോസ് എന്നിവര്‍ സംബന്ധിച്ചു.  
 

ഭീതിപരത്തി കുളമ്പുരോഗം; ചത്തൊടുങ്ങിയത് ഇരുനൂറിലധികം കന്നുകാലികള്‍

Posted: 04 Dec 2013 01:09 AM PST

കോട്ടയം: ഭീതിപരത്തി ജില്ലയില്‍ കുളമ്പുരോഗം പടരുന്നു. ചത്തൊടുങ്ങിയ കന്നുകാലികളുടെ എണ്ണം 200 കടന്നു.
കോട്ടയം നഗരസഭാ പരിധിയില്‍ ഒരുദിവസം മാത്രം ചത്തത് 86 പശുക്കളാണ്. അഞ്ച് ആട്, 18 പന്നികള്‍ എന്നിവ ഒഴികെ ബാക്കിയെല്ലാം വിവിധപ്രായത്തിലുള്ള പശുക്കളാണ് ചത്തത്. പൂര്‍ണവളര്‍ച്ചയത്തെിയ 40 പശുക്കളും ഇതില്‍പെടും.
രണ്ടായിരത്തിലേറെ കന്നുകാലികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ 32 പഞ്ചായത്തുകളിലായി ചൊവ്വാഴ്ച നടത്തിയ കണക്കെടുപ്പില്‍ 2012 കന്നുകാലികളില്‍ കുളമ്പുരോഗം കണ്ടത്തെിയിട്ടുണ്ട്.
മൃഗസംരക്ഷണവകുപ്പിന്‍െറ കണക്ക് പ്രകാരം  കോട്ടയം നഗരസഭാ പരിധിയില്‍ നവംബര്‍ 29നാണ് 86 പശുക്കള്‍ ചത്തത്.
കോട്ടയം നഗരസഭയിലും തിരുവാര്‍പ്പ്, കുമരകം, ആര്‍പ്പൂക്കര, കല്ലറ, വെച്ചൂര്‍, തലയാഴം, നീണ്ടൂര്‍ പഞ്ചായത്തുകളിലുമാണ് രോഗം വ്യാപകമായത്.
മൃഗസംരക്ഷണ വകുപ്പിന്‍െറ ഒൗദ്യോഗിക കണക്കനുസരിച്ച് നവംബര്‍ 11 മുതല്‍ ഡിസംബര്‍ രണ്ടുവരെ കോട്ടയം നഗരസഭ -90, കല്ലറ -35 വെച്ചൂര്‍ -28 ആര്‍പ്പൂക്കര -12, കുമരകം -16,നീണ്ടൂര്‍ -12 തിരുവാര്‍പ്പ് -എട്ട് എന്നിങ്ങനെയാണ് കന്നുകാലികള്‍ ചത്തത്.
കാറ്റിലൂടെ പടരുന്ന രോഗം കുമരകം മുതല്‍ വെച്ചൂര്‍ വരെ പുഞ്ചപ്പാടശേഖരത്തോട് ചേര്‍ന്ന  ഭാഗങ്ങളിലാണ് കൂടുതലായുള്ളത്.
രോഗം പടര്‍ന്നതോടെ ബോധവത്കരണ പരിപാടിയുമായി മൃഗസംരക്ഷണവകുപ്പ് മുന്നിട്ടിറങ്ങിയിട്ടുണ്ട്. രോഗലക്ഷണമുള്ള പശുക്കള്‍ക്ക് സൗജന്യ പ്രതിരോധകുത്തിവെപ്പ് അടക്കം ചികിത്സ വീട്ടിലത്തെി നല്‍കുന്നുണ്ട്.

സ്വീവേജ് കനാലിന്‍െറ നിര്‍മാണ സ്റ്റേ ഉത്തരവ് ഹൈകോടതി നീട്ടി

Posted: 04 Dec 2013 01:08 AM PST

കൊച്ചി: പനമ്പിള്ളി നഗറിലെ സ്വീവേജ് കനാലിന്‍െറ നിര്‍മാണത്തിനുള്ള സ്റ്റേ ഉത്തരവ് ഹൈകോടതി നീട്ടി. കുടിവെള്ള വിതരണത്തിനും വൈദ്യുതി വിതരണത്തിനുമുള്ള കുഴലുകള്‍ മാറ്റിയിടാതെ സ്വീവേജ് കനാലിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് വന്‍ ദുരന്തത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പനമ്പിള്ളി നഗര്‍ സ്വദേശിനി പത്മജ എസ്. മേനോന്‍ നല്‍കിയ ഹരജിയിലെ സ്റ്റേ നീട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്. എതിര്‍കക്ഷികളായ ജില്ലാ കലക്ടര്‍, കൊച്ചി കോര്‍പറേഷന്‍, ജല അതോറിട്ടി എന്നിവര്‍ക്ക് വിശദീകരണം നല്‍കാന്‍ കോടതി കൂടുതല്‍ സമയം നല്‍കി.
 

ഷോമ ചൗധരിക്ക് സമന്‍സ്

Posted: 04 Dec 2013 01:01 AM PST

Image: 

പനാജി: ലൈംഗിക പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിക്ക് സമന്‍സ്. കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. ഗോവ പൊലീസാണ് സമന്‍സ് അയച്ചത്.
നവംബര്‍ 28 നാണ് ഷോമ ചൗധരി തെഹല്‍ക്കയില്‍ നിന്നും രാജി വെച്ചത്.  തന്‍െറ സാന്നിധ്യം തെഹല്‍കയെ സഹായിക്കുകയാണോ, പരിക്കേല്‍പിക്കുകയാണോ ചെയ്യന്നതെന്ന സംശയം പ്രകടിപ്പിച്ചായിരുന്നു രാജി.

കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

Posted: 04 Dec 2013 12:52 AM PST

Subtitle: 
അടിപിടിക്കേസില്‍ പ്രവര്‍ത്തകര്‍ അകത്തായി

മണ്ണഞ്ചേരി: പൊലീസ് കസ്റ്റഡിയിലായ അടിപിടിക്കേസിലെ യുവാക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
കാട്ടൂര്‍ കടപ്പുറം ഭാഗത്ത് തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തെ തുടര്‍ന്നാണ് പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇരുവിഭാഗത്തില്‍പ്പെട്ടവരും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
കാട്ടൂര്‍ പള്ളിക്കത്തയ്യില്‍ ജയ്മോന്‍െറ (28) പരാതിയുടെ അടിസ്ഥാനത്തില്‍  ചൊവ്വാഴ്ച വൈകുന്നേരം യൂത്ത്കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്‍റ് ഷൈജന്‍, പ്രവര്‍ത്തകരായ ഷിജു, അജേഷ്, സിജോപ്പന്‍ എന്നിവരെ എസ്.ഐ ബിജുവും സംഘവും കസ്റ്റഡിയിലെടുത്തിരുന്നു.
വിവരമറിഞ്ഞ് കോണ്‍ഗ്രസുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. ഷൈജനെയും ഷിജുവിനെയും പിന്നീട് വിട്ടയച്ചു. ഇവര്‍ പ്രതികളല്ളെന്ന് പരാതിക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണിത്.  കസ്റ്റഡിയിലുള്ള മറ്റുരണ്ടുപേരെ വിട്ടുകിട്ടുന്നതിന് വീണ്ടും പ്രവര്‍ത്തകര്‍ രംഗത്തത്തെി. തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി.
മാരാരിക്കുളം സി.ഐയുടെ  നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി. കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് കെ.വി. മേഘനാഥന്‍, ഡോ.സി.എ. പാപ്പച്ചന്‍, കുന്നപ്പള്ളി മജീദ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടന്നത്. കസ്റ്റഡിയിലുള്ള പ്രവര്‍ത്തകര്‍ക്ക് സംഘട്ടനത്തില്‍ പങ്കില്ളെന്നായിരുന്നു കോണ്‍ഗ്രസുകാരുടെ വാദം. ജയ്മോന്‍െറ കൈക്ക് പരിക്കേറ്റ സംഭവത്തില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ക്ക് പങ്കില്ളെന്നും നേതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന സമരം വൈകുന്നേരം  7.30ഓടെ ജയ്മോനെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കാമെന്ന് തീരുമാനിച്ച് അവസാനിപ്പിക്കുകയായിരുന്നു.
 

പുതിയ വികലാംഗ ക്ഷേമ നിയമം: കരട് ആറ് മാസത്തിനകം -മന്ത്രി മുനീര്‍

Posted: 04 Dec 2013 12:49 AM PST

പാലക്കാട്: ഭിന്ന ശേഷിയുള്ളവര്‍ക്കായി പുതിയ വികലാംഗക്ഷേമ നയം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ആറു മാസത്തിനകം കരട് ഉണ്ടാക്കുമെന്നും പഞ്ചായത്ത്-സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍.
ലോക വികലാംഗ ദിനാചരണത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനം ആസൂത്രണം ചെയ്യുമ്പോള്‍ വിദേശരാജ്യങ്ങളിലെന്നപോലെ ഇവിടെയും വിഭിന്നശേഷിയുള്ളവരുടെ പ്രശ്നം കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.  അംഗപരിമിതര്‍ക്കായി തയാറാക്കുന്ന സഹായ ഉപകരണങ്ങള്‍ കാലോചിതമായി പരിഷ്കരിക്കാന്‍ നിര്‍മാതാക്കളുടെയും സാങ്കേതികവിദഗ്ധരുടെയും യോഗം വിളിക്കും.  
‘ശ്രുതിതരംഗം’ പദ്ധതിയിലൂടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,000 കുട്ടികള്‍ക്ക് കോക്ളിയാര്‍ ഇംപ്ളാന്‍േറഷന്‍ ശസ്ത്രക്രിയ നടത്തുകയാണ് ലക്ഷ്യം. തൃശൂരിലെ ത്രേസ്യാമ്മ മെമ്മോറിയല്‍ ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്ത് റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്‍റായി ഉയര്‍ത്തും.  ആംഗ്യഭാഷ, സ്പീച്ച് തെറാപ്പി, ശ്രവണ സഹായം എന്നിവയില്‍ ഗവേഷണം ഇവിടെ നടത്തും.  
മുതിര്‍ന്നവര്‍ക്കും ശ്രവണശേഷി വീണ്ടെടുക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കും. അനര്‍ഹര്‍ വിഭിന്ന ശേഷിയുള്ളവരുടെ സംവരണാനുകൂല്യം ഉപയോഗിച്ച് ജോലിയില്‍ പ്രവേശിക്കുന്നത് തടയാന്‍ ഡിസെബിലിറ്റി സര്‍വേ നടത്തി  ഡാറ്റ ബാങ്ക് ഒരു വര്‍ഷത്തിനകം രൂപവത്കരിക്കും. കോഴിക്കോട് ജില്ലയില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും -മന്ത്രി പറഞ്ഞു.

എല്‍.ഡി.സി പരീക്ഷ പടിക്കല്‍; നിയമനവാതില്‍ അടഞ്ഞുതന്നെ

Posted: 04 Dec 2013 12:45 AM PST

മലപ്പുറം: ആസന്നമായ എല്‍. ഡി ക്ളാര്‍ക്ക് പരീക്ഷക്ക് മലപ്പുറം തയാറെടുക്കുമ്പോഴും ജില്ലയിലെ അപ്രഖ്യാപിത നിയമനനിരോധം തുടരുന്നു. സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് മൂലം വിവിധ പി.എസ്.സി റാങ്ക്ലിസ്റ്റുകളിലായി ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് നിയമനം കാത്തിരിക്കുന്നത്. എന്നാല്‍ താല്‍ക്കാലിക നിയമനങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്.
നിലവിലെ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്, എല്‍. പി.സ്കൂള്‍ അസിസ്റ്റന്‍റ്, യു.പി. സ്കൂള്‍ അസിസ്റ്റന്‍റ് ലിസ്റ്റുകള്‍ പുറത്തുവന്നിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു.  ഉദ്യോഗാര്‍ഥികള്‍ ബഹുഭൂരിഭാഗവും മലപ്പുറത്തുകാരായ ലിസ്റ്റായിട്ടും നടന്നതാവട്ടെ നാമമാത്ര നിയമനങ്ങള്‍. സ്കൂള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഇതര സര്‍ക്കാര്‍ കാര്യാലയങ്ങള്‍ തുടങ്ങിയവയില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ഒഴിവുകളുള്ളതും ജില്ലയിലാണ്. എന്നാല്‍, ഇവ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ തയാറാവുന്നില്ല.
ജില്ലയില്‍ നൂറോളം റാങ്ക് ലിസ്റ്റുകള്‍ നിയമനം കാത്തുകിടക്കുന്നുണ്ട്. ഇതില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായവയുടെ കാലാവധി സര്‍ക്കാര്‍ ശിപാര്‍ശപ്രകാരം പി.എസ്.സി നാലര വര്‍ഷം വരെ നീട്ടി. എന്നിട്ടും വകുപ്പുകള്‍ അലംഭാവം തുടരുകയാണ്. നിലവിലെ ഒഴിവുകളും 2014ലെ പ്രതീക്ഷിത ഒഴിവുകളും അടിയന്തരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ പലതവണ സര്‍ക്കുലര്‍ പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യത്തില്‍ അമാന്തം കാണിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. വിരമിക്കല്‍ ഏകീകരണവും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതും മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ വന്‍കുറവാണ് മാസങ്ങളായി കണ്ടുവരുന്നത്. വികസനേതര ചെലവുകള്‍ കുറക്കുന്നതിന്‍െറ ഭാഗമായി പുതിയ തസ്തികകള്‍ക്കും ഓഫിസുകള്‍ക്കും നിരോധമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുമുണ്ട്. ജില്ലയില്‍ പുതിയ താലൂക്കും വില്ളേജുകളും അനുവദിച്ചിട്ടും നിയമനങ്ങള്‍ നടത്താതെ നിലവിലുള്ളവരെ പുനര്‍വിന്യസിക്കുകയാണ്. താല്‍ക്കാലിക നിയമനങ്ങളിലൂടെ ആശ്രിതരെയടക്കം തിരുകിക്കയറ്റുന്നുമുണ്ട്.
നിലവിലെ ലിസ്റ്റുകളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെയാണ് പുതിയ വിജ്ഞാപനം ക്ഷണിച്ച് എല്‍.ഡി.സി പരീക്ഷ വിവിധ ജില്ലകളിലായി നടത്തിവരുന്നത്. മലപ്പുറത്ത് 2014ല്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷക്കായി പതിനായിരങ്ങള്‍ അപേക്ഷിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് പുതിയ നിയമനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമ്പോള്‍ തന്നെ പരീക്ഷാനടത്തിപ്പിലൂടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയാണ് ചെലവാകുന്നത്. മാസങ്ങള്‍ക്കകം ഇതിന്‍െറയും റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം അനിശ്ചിതമായി കാത്തിരിക്കുന്നവരുടെ അംഗസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യും.
 

പൊലീസിനെതിരെ ഹൈകോടതിയുടെ രൂക്ഷവിമര്‍ശം

Posted: 04 Dec 2013 12:39 AM PST

Image: 

കൊച്ചി: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തിരിച്ചടിയായി ഹൈകോടതിയുടെ രൂക്ഷവിമര്‍ശം. സംസ്ഥാനത്ത് പൊലീസ് സേന നിഷ്കൃയമാണെന്നാണ് ഹൈകോടതി വിമര്‍ശിച്ചത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആലുവ സ്വദേശിനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സേന പരാജയപ്പെട്ടു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജികളുടെ ബാഹുല്യം ഇതാണ് കാണിക്കുന്നത്. ഈ സ്ഥിതി ആശങ്കാജകമാണെന്നും കോടതി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ട അവസ്ഥയാണുള്ളത്. ഇത്തരം ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കേണ്ടി വരും. പൊലീസിന്റെ പരാജയമായി ഇതിനെ കാണാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ടി.പി. വധക്കേസ് പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്ക് സൗകര്യവും ഉപയോഗിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ വന്‍ വിമര്‍ശമാണ് ജയില്‍ വകുപ്പിനെതിരെ ഉയര്‍ന്നത്. കൂടാതെ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തരമന്ത്രിക്കെതിരെ ഒരു വിഭാഗം രംഗത്തുണ്ട്. ഇതിനിടെയാണ് പൊലീസ് നിഷ്കൃയമാണെന്ന ഹൈകോടതിയുടെ പരാമര്‍ശവും.

കായിക മത്സരങ്ങളോടെ ലോക വികലാംഗ ദിനം ആചരിച്ചു

Posted: 03 Dec 2013 11:28 PM PST

കാസര്‍കോട്: ജില്ലയില്‍ സാമൂഹികനീതി വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ വിപുലമായ കായിക മത്സരങ്ങളോടെ ലോക വികലാംഗ ദിനം ആചരിച്ചു.  കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കായിക മത്സരത്തില്‍ 350ഓളം വിഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി അന്ധരും മൂകരും ബധിരരും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുമായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് കായിക മത്സരങ്ങള്‍ നടത്തിയത്. 35ഓളം ഇനങ്ങളിലായി നടന്ന കായിക മത്സരങ്ങളില്‍ ജില്ലയിലെ 13 വ്യത്യസ്ത സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 100 മീറ്റര്‍, 200 മീറ്റര്‍, 50 മീറ്റര്‍ ഓട്ടം, 100 മീറ്റര്‍ നടത്തം, ഷോട്ട്പുട്ട്, സോഫ്റ്റ്ബാള്‍ ത്രോ, മ്യൂസിക്കല്‍ ക്യാപ്, സ്റ്റഡി ബ്രോഡ്ജംപ് എന്നിവയായിരുന്നു മേളയിലെ ആകര്‍ഷക ഇനങ്ങള്‍. നാല് ഇനങ്ങളിലായി പൊതുവിഭാഗത്തിനും മത്സരങ്ങള്‍ നടത്തി. ചാട്ടം, ഓട്ടം, ഷോട്ട്പുട്ട്, സ്റ്റഡി ജമ്പ് എന്നിവയാണ് ഇവര്‍ക്കായി നടത്തിയ മത്സരങ്ങള്‍.
പൊതുവിഭാഗത്തില്‍ 20ഓളം പേര്‍ മത്സരിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് പുറമെ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രകൃതി സ്പെഷല്‍ സ്കൂള്‍, നീലേശ്വരം പ്രത്യാശ ബഡ്സ് സ്പെഷല്‍ സ്കൂള്‍, ചുള്ളിക്കര സെന്‍റ് ജോസഫ് സ്പെഷല്‍ സ്കൂള്‍, കാഞ്ഞങ്ങാട് റോട്ടറി സ്പെഷല്‍ സ്കൂള്‍, ആലംപാടി കരുണാ സ്പെഷല്‍ സ്കൂള്‍, കാറഡുക്ക സ്നേഹ ബഡ്സ് സ്പെഷല്‍ സ്കൂള്‍, കള്ളാര്‍ ചാച്ചാജി ബഡ്സ് സ്കൂള്‍, ചിറ്റാരിക്കാല്‍ ജ്യോതിഭവന്‍ സ്പെഷല്‍ സ്കൂള്‍, മുളിയാര്‍ തണല്‍ ബഡ്സ് സ്കൂള്‍, പെരിയ മഹാത്മ ബഡ്സ് സ്പെഷല്‍ സ്കൂള്‍, ചെര്‍ക്കള മാര്‍ത്തോമ സ്പെഷല്‍ സ്കൂള്‍ ഫോര്‍ ഡഫ്, പെര്‍ള സാന്ത്വന ബഡ്സ് സ്പെഷല്‍ സ്കൂള്‍, കാസര്‍കോട് അന്ധ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് കായിക മത്സരങ്ങളില്‍ പങ്കെടുത്തത്.
 

കടവുകളില്‍ മണല്‍ വാരല്‍ പൂര്‍ണമായി നിരോധിച്ചു

Posted: 03 Dec 2013 10:21 PM PST

Subtitle: 
നിര്‍മാണ മേഖല സ്തംഭിക്കും

കണ്ണൂര്‍: ജില്ലയില്‍ പുഴക്കടവുകളില്‍ നിന്നും മറ്റും മണലെടുക്കുന്നത് പൂര്‍ണമായി നിരോധിച്ചു. നിരോധം ഡിസംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ജില്ലയിലെ കടവുകളില്‍ നിന്ന് മണലെടുക്കുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നുവെന്നാണ്  ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
21വരെ മണല്‍ വിതരണത്തിനുള്ള പാസ് കലക്ടറേറ്റില്‍ നിന്ന് നല്‍കിയിട്ടുണ്ട്. ഇതുകാരണമാണ് നിരോധം 22 മുതലാക്കിയത്. ചൊവ്വാഴ്ചയാണ്  നിരോധ  ഉത്തരവിറക്കിയത്.  
മണല്‍ക്ഷാമം കാരണം പ്രതിസന്ധിയിലായ നിര്‍മാണ മേഖല പൂര്‍ണമായി സ്തംഭിക്കുന്നതിന് പുതിയ നിരോധം വഴിവെക്കും.
സുപ്രീംകോടതിയുടെ ഗ്രീന്‍ ട്രൈബ്യൂണലിന്‍െറ വിധിയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ നിരോധം ഏര്‍പ്പെടുത്തിയത്. നേരത്തെ ട്രൈബ്യൂണല്‍ വിധി വന്നെങ്കിലും കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കിയിരുന്നില്ല. എന്നാല്‍,  നിരോധം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 27ന്  സര്‍ക്കാറില്‍ നിന്ന് കര്‍ശന നിര്‍ദേശം കിട്ടിയതിന്‍െറ അടിസ്ഥാനത്തിലാണ് ജില്ലയില്‍ നിരോധം നടപ്പാക്കാന്‍ കലക്ടര്‍ നിര്‍ബന്ധിതനായത്. ഇതേതുടര്‍ന്ന് ഇ-മണല്‍ സംവിധാനം വഴി മണലിനുള്ള പാസ് നല്‍കുന്നത് ചൊവ്വാഴ്ച മുതല്‍ നിര്‍ത്തി.
ജില്ലയില്‍ ഇപ്പോള്‍ മണല്‍ക്ഷാമം രൂക്ഷമാണ്. ഇ-മണല്‍ സംവിധാനം വഴിയാണ് മണല്‍ വിതരണം നടത്തുന്നത്. മാസങ്ങളോളമുള്ള കാത്തിരിപ്പിന് ഒടുവിലാണ് മണല്‍ അനുവദിച്ചു കിട്ടുന്നത്. ഇത് ജില്ലയിലെ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പലയിടത്തും മണല്‍ക്ഷാമം കാരണം നിര്‍മാണം നിലച്ചിരിക്കുകയാണ്. പുതിയ നിരോധം ഈ പ്രതിസന്ധി രൂക്ഷമാക്കും.
നിരോധം നടപ്പാകുന്നതോടെ ജില്ലയിലെ നിര്‍മാണ മേഖല സ്തംഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയെ നിരോധത്തില്‍ നിന്ന് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ സര്‍ക്കാറിനോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP