സ്വാഗതം
WELCOME

News Update..

Thursday, December 26, 2013

ഗുജറാത്തില്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്ര അന്വേഷണം Madhyamam News Feeds

ഗുജറാത്തില്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്ര അന്വേഷണം Madhyamam News Feeds

Link to

ഗുജറാത്തില്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്ര അന്വേഷണം

Posted: 26 Dec 2013 12:06 AM PST

Image: 

ന്യൂദല്‍ഹി: ഗുജറാത്തില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്  നരേന്ദ്രമോഡി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണത്തിന് കേന്ദ്ര തീരുമാനം. ഇതിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കും. അന്വേഷണത്തില്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കേന്ദ്രമന്ത്രിസഭായോഗ തീരുമാനത്തില്‍ പറയുന്നു.

ഈ നീക്കം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. നേരത്തെ മോഡിയുമായി ബന്ധമുള്ള ബാഗ്ളൂരിലെ ആര്‍കിടെക്റ്റ് ആയ യുവതിയെ നിരീക്ഷിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ വ്യക്തികളെ ചുമതലപ്പെടുത്തിയ വാര്‍ത്ത ഗുലൈല്‍ വെബ് പോര്‍ട്ടല്‍ പുറത്തുവിട്ടിരുന്നു. യുവതിയുടെ ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തിയിരുന്നു.

അതേസമയം, അന്വേഷണത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നു. കോണ്‍ഗ്രസിന്‍്റെ പകപോക്കല്‍ ആണെന്നും അന്വേഷണം രാഷ്ട്രീയ  പ്രേരിതമാണെന്നും ബി.ജെ.പി ആരോപിച്ചു. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും ബി.ജെ.പി പ്രതികരിച്ചു.

വിജിലന്‍സ് കൂട്ടിലടച്ച തത്ത -സിബി മാത്യൂസ്

Posted: 25 Dec 2013 11:23 PM PST

Image: 

തിരുവനന്തപുരം: അഴിമതി തടയാന്‍ രൂപവല്‍ക്കരിച്ച വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്ന് മുന്‍ അഡീഷണല്‍ ഡി.ജി.പിയും മുഖ്യ വിവരാവകാശ കമ്മീഷണറുമായ സിബി മാത്യൂസ്.  വിജിലന്‍സിന്‍്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്‍്റെ ഭാഗമായി തിരുവനന്തപുരത്ത് കനകക്കുന്നില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

വിജിലന്‍സിന് നിയമപരിരക്ഷ ഇല്ളെന്നും നിയമ പരിരക്ഷ കിട്ടുന്നപക്ഷം അത് കൂട്ടിലെ തത്തയല്ലാതായി മാറുമെന്നും സിബി മാത്യൂസ് പറഞ്ഞു.  അമ്പത് വര്‍ഷമായിട്ടും വിജിലന്‍സിന് നിയമപരിരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 

സംസ്ഥാനത്തെ അഴിമതിക്കേസുകളിലെ നടപടികള്‍ അനന്തമായി നീളുകയാണ്. കോടതികളില്‍ ഇത്തരം നിരവധി കേസുകള്‍ ആണ് കെട്ടിക്കിടക്കുന്നത്. ഇത് രാഷ്ട്രീയക്കാര്‍ക്ക് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് സര്‍ക്കാരിന് ആഗ്രഹമില്ല. രാഷ്ട്രീയക്കാരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. അഴിമതിക്കാരെ ചൈനയിലെ പോലെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ ക്വാറി ഉടമ തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു

Posted: 25 Dec 2013 10:11 PM PST

Image: 

പത്തനംതിട്ട: വടശ്ശേരിക്കരയില്‍ ക്വാറിയില്‍ ഉടമയും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം.  സംഘര്‍ഷത്തിനിടെ ക്വാറി ഉടമ കാവുങ്കല്‍ സാബു തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു. ക്വാറിയില്‍ സമരം ചെയ്യുന്ന ഐ.എന്‍.ടി.യു.സി തൊഴിലാളികളായ എന്‍.പി ജോണ്‍സണ്‍, ബിജു ടി.ബാബു എന്നിവര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. ഇവരെ  പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊഴിലാളികള്‍ സാബുവില്‍ നിന്ന് തോക്കു പിടിച്ചെടുത്ത് പൊലീസില്‍ ഏല്‍പ്പിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്.

പാകിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം: നാലു മരണം

Posted: 25 Dec 2013 09:19 PM PST

Image: 

ഇസ്ലമാബാദ്: പാകിസ്താനിലെ വടക്കന്‍ വസീറിസ്താനിലെ ഗോത്രമേഖലയില്‍ യു.എസ്. സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മിറംഷയിലെ ഖുതബ് ഖേല്‍ ഗ്രാമത്തിലെ ഒരു വീടിനെ ലക്ഷ്യമിട്ട് രണ്ടു മിസൈലുകളാണ് തൊടുത്തുവിട്ടത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ആളില്ലാ വിമാനങ്ങള്‍ നടത്തുന്ന വ്യോമാക്രമണത്തിനെതിരെ പാകിസ്താന്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ചതിനുശേഷവും രാജ്യത്തെ ഗോത്ര മേഖലയില്‍ യു. എസ്. സേന ആക്രമണം തുടരുകയാണ്.

ഗുജറാത്ത് വംശഹത്യ: മോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹരജി ഇന്ന് പരിഗണിക്കും

Posted: 25 Dec 2013 08:12 PM PST

Image: 

അഹമ്മദാബാദ്: 2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ക്ളീന്‍ ചിറ്റ് നല്‍കിയതിനെതിരെ സകിയ ജാഫരി നല്‍കിയ ഹരജി അഹമ്മദാബാദിലെ കോടതി ഇന്ന് പരിഗണിക്കും. മോഡിക്കും ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കുമെതിരെ തെളിവുകളൊന്നും കണ്ടത്തൊനായില്ളെന്നും അതിനാല്‍, കേസ് തീര്‍പ്പാക്കണമെന്നും കാണിച്ച് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
വംശഹത്യാ സംഭവപരമ്പരകളില്‍ മോഡിക്കും മറ്റു 62 പേര്‍ക്കും പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കുണ്ടെന്ന് ആരോപിച്ച് ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫരിയുടെ വിധവ സകിയ ജാഫരി സുപ്രീംകോടതിയില്‍ നല്‍കിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ സകിയ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന ആര്‍ക്കെതിരെയും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യനാവശ്യമായ തെളിവ് ലഭിച്ചില്ളെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട് നല്‍കി. ഇതിന്‍്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് മജിസ്ട്രേറ്റ് കോടതി മോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു.
മോഡിക്ക്    ക്ളീന്‍ ചിറ്റ് നല്‍കിയതിനെതിരെ സകിയ ജാഫരി നല്‍കിയ ഹരജിയാണ് കോടതി ഇന്നു പരിഗണിക്കുക.          

മുസ്ലിം ബ്രദര്‍ഹുഡിനെ 'ഭീകര സംഘടനയായി' പ്രഖ്യാപിച്ചു

Posted: 25 Dec 2013 08:41 AM PST

Image: 

കൈറോ: ഈജിപ്തിലെ ഇടക്കാല ഭരണകൂടം മുസ്ലിം ബ്രദര്‍ഹുഡിനെ 'ഭീകര സംഘടനയായി' പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം ഡെപ്യൂട്ടി പ്രധാനമന്ത്രി ഹുസം ഈസയാണ് ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതായി അറിയിച്ചത്. ബ്രദര്‍ഹുഡ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന  പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്‍്റെ പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് സ്റ്റേഷന്‍ ആക്രമമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്‍സാര്‍ ബൈത്തുല്‍ മുഖദ്ദിസ് എന്ന സംഘടന ആക്രമണത്തിന്‍്റെ ഉത്തരവാദം ഏറ്റെടുത്തിരുന്നു. ഈജിപ്ത് ദേശീയ ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള നൂറോളം സന്നദ്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

രഞ്ജി ട്രോഫി: കേരളത്തിന് തോല്‍വി

Posted: 25 Dec 2013 05:16 AM PST

Image: 

പോര്‍വോരിം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍  ഗോവക്കെതിരായ കേരളത്തിന് മൂന്ന് വിക്കറ്റ് തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍  വിജയലക്ഷ്യമായ 143 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഗോവ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അഞ്ചിന് 82 എന്ന നിലയില്‍ അവസാനദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഗോവ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. തുടക്കത്തില്‍ തന്നെ വാസിനെ(37) നഷ്ടമായെങ്കിലും അര്‍ധശതകം നേടിയ ഗഡേക്കറും (57) രവികാന്ത് ശുക്ല(28)യും ചേര്‍ന്ന് ആതിഥേയരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഗ്രൂപ്പ് സിയില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് 19 പോയിന്‍്റുമായി കേരളം അഞ്ചാം സ്ഥാനത്താണ്.
സ്കോര്‍ ബോര്‍ഡ്
കേരളം: 273, 146
ഗോവ: 242 , 183/47

ജാക് കാലിസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു

Posted: 25 Dec 2013 05:14 AM PST

Image: 

ഡര്‍ബന്‍: ലോകം കണ്ട മികച്ച ഓള്‍ റൗണ്ടറായ ദക്ഷിണാഫ്രിക്കന്‍  താരം ജാക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഇന്ത്യക്കെതിരെ ഡര്‍ബനില്‍ നടക്കുന്ന രണ്ടാം  ടെസ്റ്റോടെ കളി അവസാനിപ്പിക്കുമെന്ന് കാലിസ് അറിയിച്ചു.  ഏകദിനത്തിലും ട്വന്‍്റി-20 യിലും  ദക്ഷിണാഫ്രിക്കക്കായി കളത്തിലിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.  വിരമിക്കല്‍ എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല. എന്നാല്‍ ഇതാണ് ഉചിതമായ സമയമെന്ന് തോന്നുന്നു. ശാരീരിക്ഷമതയുണ്ടെങ്കില്‍ 2015 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
165 ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച കാലിസ്  44 സെഞ്ച്വറികളും 58 അര്‍ധസെഞ്ച്വറികളുമടക്കം  13,174 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിന്‍്റെ പിന്നിലായി രണ്ടാം സ്ഥാനത്താണ് കാലിസ്. ടെസ്റ്റില്‍ 292 വിക്കറ്റുകളും 199 ക്യാച്ചുകളും കാലിസ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. അരങ്ങറ്റേം കുറിച്ച മൈതാനിയില്‍ തന്നെയാണ് കാലിസ് അവസാന മത്സരത്തിനും പാഡണിയുന്നത്. 95 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെ ഡര്‍ബനിലായിരുന്നു കാലിസിന്‍്റെ അരങ്ങറ്റേം.

സീറ്റുവിഭജനം: കോണ്‍ഗ്രസിന്‍്റെ തീരുമാനം ഘടകകക്ഷികള്‍ക്കുമേല്‍ അടിച്ചേല്‍പിക്കില്ല- മുഖ്യമന്ത്രി

Posted: 25 Dec 2013 03:15 AM PST

Image: 

ന്യൂദല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു വിഭജനം കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം യു.ഡി.എഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സീറ്റു വിഭജനത്തില്‍ കോണ്‍ഗ്രസിന്‍്റെ തീരുമാനം ഘടകകക്ഷികള്‍ക്കു മേല്‍ അടിച്ചേല്‍പിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. എ.കെ. ആന്‍ണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ സ്വാതന്ത്ര്യമുണ്ട്. കേരളത്തില്‍ ഇപ്പോള്‍ മുന്നണി വിപുലീകരണത്തിന്‍്റെ ആവശ്യമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുപ്വാര വ്യാജ ഏറ്റുമുട്ടല്‍: സൈനിക ഉദ്യോഗസ്ഥരടക്കം ആറുപേര്‍ക്കെതിരെ നടപടി

Posted: 25 Dec 2013 03:06 AM PST

Image: 

ശ്രീനഗര്‍: കശ്മീരിലെ കുപ്വാരയില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സൈനിക ഉദ്യോഗസ്ഥരടക്കം  ആറ് സൈനികര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ സൈനിക കോടതി ഉത്തരവായി
കേണല്‍ ഡി.കെ. പട്ടാനിയയും മേജര്‍ ഉപേന്ദറും  നാല് സൈനികരുമാണ് ശിക്ഷാ നടപടികള്‍ക്ക് വിധേയരാകുക.
2010 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിര്‍ത്തി കടന്നത്തെിയ പാക് ഭീകരരാണെന്ന്  ആരോപിച്ച് സൈന്യം  മൂന്ന് കശ്മീരി യുവാക്കളെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഷഹ്സാദ് അഹമ്മദ് ഖാന്‍, റിയാസ് അഹമ്മദ് ലോണെ, മുഹമ്മദ് ഷാഫി ലോണെ എന്നിവരാണ് കൊല്ലപ്പെട്ടത്.ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ അതിര്‍ത്തിയിലത്തെിച്ച ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പാരിതോഷികങ്ങളും പ്രമോഷനും നേടാനായാണ് സൈനികര്‍ വ്യാജപ്രചരണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
വ്യാജ ഏറ്റുമുട്ടലിനെ തുടര്‍ന്ന് കശ്മിരിലുണ്ടായ അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.യുവാക്കളുടെ കൊലയെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയത്തെുടര്‍ന്നാണ്  അന്വേഷണം തുടങ്ങിയത്. സംസ്ഥാന പൊലീസും ജുഡീഷ്യല്‍ വകുപ്പും നടത്തിയ അന്വേഷണത്തില്‍ സൈനികര്‍ കുറ്റക്കാരാണെന്ന് കണ്ടത്തെി. ഇതിനെ തുടര്‍ന്നാണ് കുറ്റക്കാരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  സൈന്യം കോടതിയെ സമീപിച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP