സ്വാഗതം
WELCOME

News Update..

Thursday, November 8, 2012

നടുവണ്ണൂരില്‍ വര്‍ക്ഷോപ്പില്‍ വന്‍ തീപിടിത്തം: ഓട്ടോറിക്ഷകളും ബൈക്കും കത്തിനശിച്ചു Madhyamam News Feeds

നടുവണ്ണൂരില്‍ വര്‍ക്ഷോപ്പില്‍ വന്‍ തീപിടിത്തം: ഓട്ടോറിക്ഷകളും ബൈക്കും കത്തിനശിച്ചു Madhyamam News Feeds

Link to

നടുവണ്ണൂരില്‍ വര്‍ക്ഷോപ്പില്‍ വന്‍ തീപിടിത്തം: ഓട്ടോറിക്ഷകളും ബൈക്കും കത്തിനശിച്ചു

Posted: 08 Nov 2012 01:06 AM PST

നടുവണ്ണൂര്‍: നടുവണ്ണൂരില്‍ കൂട്ടാലിട റോഡ് ജങ്ഷനില്‍ ഓട്ടോറിക്ഷ വര്‍ക്ഷോപ്പില്‍ വന്‍ തീപിടിത്തം. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓട്ടോറിക്ഷ വര്‍ക്ഷോപ്പ് പൂര്‍ണമായും കത്തിനശിച്ചു. റിപ്പയറിങ്ങിന് വെച്ച രണ്ട് ഓട്ടോറിക്ഷയും ബൈക്കും പൂര്‍ണമായും നശിച്ചു.
ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് തീപിടിത്തമുണ്ടായത്. നടുവണ്ണൂരിലെ കുട്ടിക്കണ്ടി അസീസിന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. ഉള്ള്യേരി കൊയക്കാട് ചമ്മുങ്ങര അനില്‍കുമാറിന്‍േറതാണ് വര്‍ക്ഷോപ്പ്.
ഓട്ടോറിക്ഷ റിപ്പയര്‍ഷോപ്പിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് തീ അടുത്ത ഷോപ്പുകളിലേക്ക് വ്യാപിക്കുകയായിരുന്നു. രാവിലെ 8.20 ഓടെ ഉടമ വര്‍ക്ഷോപ്പ് തുറന്നു. പിന്നീട് ഷട്ടര്‍ താഴ്ത്തി പുറത്തുപോയതായിരുന്നു. 8.30 ഓടെയാണ് മുറിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്. രണ്ട് ഓട്ടോ എന്‍ജിന്‍, ഒരു ഗിയര്‍ ബോക്സ്, 50,000 രൂപ, സ്പെയര്‍ പാര്‍ട്സ് എന്നിവയും കത്തിനശിച്ചിട്ടുണ്ട്.
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നടേരി വടക്കെ തെറ്റില്‍ ക്രിയേഷിന്‍െറ ബൈക്ക് റിപ്പയര്‍ ഷോപ്പ്, കോട്ടൂര്‍ ചങ്ങരോത്ത് ഗിരീഷിന്‍െറ സ്പെയര്‍ പാര്‍ട്സ് ഷോപ്പ്, കോട്ടൂര്‍ താഴെ തെക്കോട്ട് രാധയുടെ ടെയ്ലറിങ് ഷോപ്പ് എന്നിവക്കും അഗ്നിബാധയില്‍ ഭാഗികമായി കേടുപാട് സംഭവിച്ചു.
9.30ഓടെയാണ് പേരാമ്പ്രയില്‍നിന്നും നരിക്കുനിയില്‍നിന്നുമെത്തിയ അഗ്നിശമന സേന തീയണച്ചത്. ഫയര്‍ഫോയ്സ് ഓഫിസര്‍മാരായ സുജേഷ്കുമാര്‍, ജാഫര്‍ സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.സംസ്ഥാനപാതക്ക് സമീപത്ത് അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് പേരാമ്പ്ര-കുറ്റ്യാടി റൂട്ടില്‍ ഗതാഗതസ്തംഭനവും ഉണ്ടായി. ബാലുശ്ശേരി പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വില്ലേജ് ഓഫിസ് അധികൃതര്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഖത്തറിലെ ഏറ്റവും വലിയ സമ്മേളനത്തിന് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഒരുങ്ങുന്നു

Posted: 07 Nov 2012 10:58 PM PST

Image: 

ദോഹ: ഖത്തര്‍ ഇതുവരെ ആതിഥ്യമരുളിയതില്‍ ഏറ്റവും വലിയ സമ്മേളനത്തെ വരവേല്‍ക്കാന്‍ ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ (ക്യു.എന്‍.സി.സി) ഒരുങ്ങുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പ്രതിനിധികള്‍ പങ്കെടുക്കുന്ന പതിനെട്ടാമത് യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിനായി (സി.ഒ.പി 18/സി.എം.പി8) 125ലധികം മീറ്റിംഗ് മുറികളാണ് സെന്‍ററില്‍ സജ്ജമാക്കുന്നത്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഏഴ് വരെ നടക്കുന്ന സമ്മേളനത്തില്‍ യു.എന്നിലെ ഉന്നതോദ്യോഗസ്ഥരും യു.എന്‍ ഏജന്‍സികളുടെയും സര്‍ക്കാരുകളുടെയും സര്‍ക്കാരിതര സംഘടനകളുടെയും സിവില്‍ സൊസൈറ്റികളുടെയും മാധ്യമങ്ങളുടെയും പ്രതിനിധികളുമടക്കം വന്‍ സംഘമാണ് പങ്കെടുക്കാനിരിക്കുന്നത്. ഇവര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും പൂര്‍ത്തിയാക്കിവരികയാണെന്ന് കണ്‍വെന്‍ഷന്‍ സെന്‍റര്‍ അധികൃതര്‍ അറിയിച്ചു.
40,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഇന്‍ഡോര്‍ പ്രദര്‍ശന സ്ഥലവും 3,500 ചതുരശ്രമീറ്റര്‍ വരുന്ന ഔ്ഡോര്‍ പ്രദര്‍ശന സ്ഥലവും ഉള്‍പ്പെടെ സെന്‍ററിലെ എല്ലാ സ്ഥലസൗകര്യങ്ങളും മീറ്റിംഗ് മുറികളും സമ്മേളനത്തിനായി ഉപയോഗിക്കും. സെന്‍ററില്‍ നിലവില്‍ 52 മീറ്റിംഗ് മുറികളുണ്ട്. ഇതിന് പുറമെ 76 മുറികള്‍ കൂടി സജ്ജീകരിക്കും. 2000 പ്രതിനിധികള്‍ക്ക് വീതം ഇരിക്കാവുന്ന രണ്ട് ഹാളുകളാണ് പ്ളീനറി സമ്മേളനത്തിനായി ഒരുക്കുന്നത്. 21 ഭക്ഷണശാലകളും 18 സേവന മേഖലകളും പത്രസമ്മേളനങ്ങള്‍ക്കായി രണ്ട് ഓഡിറ്റോറിയങ്ങളും സെന്‍ററില്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് ക്യു.എന്‍.സി.സി ജനറല്‍ മാനേജര്‍ ആദം മാതെര്‍ ബ്രൗണ്‍ പറഞ്ഞു. സമ്മേളനത്തിന്‍െറ ഒരുക്കങ്ങള്‍ ഒരു വര്‍ഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില യോഗങ്ങള്‍ രാത്രി വൈകിയും നടക്കുന്നതിനാല്‍ സമ്മേളന ദിവസങ്ങളില്‍ ക്യു.എന്‍.സി.സി 24 മണിക്കൂറും പ്രവര്‍ത്തിക്കും.
സമ്മേളനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വളന്‍റിയര്‍മാരടക്കം 5000ഓളം ജീവനക്കാരെയാണ് പ്രത്യേകം നിയോഗിക്കുന്നത്. ഇവര്‍ക്ക് പരിശീലനം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ ഉദ്ഘാടനം ചെയ്ത ശേഷം ഇതുവരെ 205 പരിപാടികള്‍ക്ക് കണ്‍വെന്‍ഷന്‍ സെന്‍റര്‍ വേദിയായിട്ടുണ്ട്.
ഈ പരിപാടികള്‍ക്കായി ഒന്നരലക്ഷത്തോളം സന്ദര്‍ശകര്‍ ഇവിടെയെത്തി. വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്, ബെസ്റ്റ് കോണ്‍ഗ്രസ് ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ അവാര്‍ഡ്, ബിസിനസ് ഡെസ്റ്റിനേഷന്‍സ് ട്രാവല്‍ അവാര്‍ഡ് തുങ്ങിയ അംഗീകാരങ്ങള്‍ ക്യു.=എന്‍.സി.സിക്ക് ലഭിച്ചിട്ടുണ്ട്.

31ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

Posted: 07 Nov 2012 10:50 PM PST

Image: 

ഷാര്‍ജ: പുസ്തകങ്ങളും മറ്റ് അച്ചടി മാധ്യമങ്ങളും നേരിടുന്ന വെല്ലുവിളി കാണാതെ പോകരുതെന്നും ഡിജിറ്റല്‍-സോഷ്യല്‍ മീഡിയകള്‍ ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രസാധകരും എഴുത്തുകാരും വഴികള്‍ കണ്ടെത്തണമെന്നും സുപ്രീം കൗണ്‍സിലംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി അഭിപ്രായപ്പെട്ടു. ഷാര്‍ജ എക്സ്പോ സെന്‍ററില്‍ 31ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിവുള്ള എഴുത്തുകാരുടെ രചനകള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന നിലക്ക് ഡിജിറ്റല്‍ പുസ്തകം എന്ന സങ്കേതം സ്വാഗതാര്‍ഹമാണ്. ഈ വര്‍ഷവും നൂറുകണക്കിന് പ്രസാധാകരും ആയിരക്കണക്കിന് പുസ്തകങ്ങളും ഷാര്‍ജ മേളയില്‍ അണിനിരന്നത് സന്തോഷകരമാണെങ്കിലും അച്ചടി മാധ്യമങ്ങള്‍ ഇന്നുനേരിടുന്ന വെല്ലുവിളികളെ നാം അവഗണിക്കാന്‍ പാടില്ല. ഇത് മറികടക്കാനുള്ള വഴികള്‍ കണ്ടെത്തണം.
അച്ചടിക്കും ഡിജിറ്റല്‍ സാങ്കേതികതക്കും അതിന്‍േറതായ പങ്കും പ്രാധാന്യമുണ്ട്. ഇതിന്‍െറ സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുകയും കണ്ടെത്തുകയും നടപ്പാക്കുകയുമാണ് എഴുത്തുകാരും പ്രസാധകരും ബുദ്ധിജീവികളും ചെയ്യേണ്ടത്. അച്ചടി പുസ്തകമായാലും ഡിജിറ്റല്‍ പുസ്തകമായാലും നൂതന രീതിയില്‍, അവ വാങ്ങാന്‍ വായനക്കാരനെ പ്രേരിപ്പിക്കുംവിധം അവതരിപ്പിക്കുകയാണ് വേണ്ടത്. തനിക്ക് സൗകര്യപ്രദമായ രീതിയില്‍ വായനക്കാരന്‍ അത് വായിച്ചോളുമെന്നും ശൈഖ് സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി.
ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി, ഷാര്‍ജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സലീം ആല്‍ ഖാസിമി, ഈജിപ്ത് സാംസ്കാരിക മന്ത്രി ഡോ. മുഹമ്മദ് സാബിര്‍ അറബ്, ഷാര്‍ജ പുസ്തകോത്സവം ഡയറക്ടര്‍ അഹമ്മദ് റക്കാദ് അല്‍ അമരി, പുസ്തകമേള സംഘടിപ്പിക്കുന്ന ഷാര്‍ജ കള്‍ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഉവൈസ്, ഇത്തിസാലാത്ത് ജനറല്‍ മാനേജര്‍ (വടക്കന്‍ എമിറേറ്റ്സ് റീജ്യന്‍) അബ്ദുല്‍ അസീസ് ഹമദ് തര്യം എന്നിവരും സന്നിഹിതരായിരുന്നു.
വിവിധ സാഹിത്യ-മാധ്യമ അവാര്‍ഡുകളും ശൈഖ് ഡോ. സുല്‍ത്താന്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ സാംസ്കാരിക വ്യക്തിത്വ അവാര്‍ഡ് സ്വദേശി മാധ്യമ പ്രവര്‍ത്തകനും കവിയും എമിറേറ്റ്സ് റൈറ്റേഴ്സ് യൂനിയന്‍ ചെയര്‍മാനുമായ ഹബീബ് യൂസഫ് അബ്ദുല്ല അല്‍ സയീഹ് ഏറ്റുവാങ്ങി. ദീപക് ബെഹ്ല്‍ രചിച്ച ‘വിന്നിങ് ഈസ് എവരിതിങ്’ ആണ് സാമ്പത്തിക വിഷയത്തിലുള്ള മികച്ച വിദേശ പുസ്തകത്തിനുള്ളള അവാര്‍ഡ് നേടിയത്. ഡോ. ഹമദ് ബിന്‍ സാറായ് ആണ് മികച്ച സ്വദേശി എഴുത്തുകാരന്‍.
പുസ്തകശാലകളും വിവരവിനിമയ കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിനുള്ള അറബ് ഫെഡറേഷന്‍ ഫൊര്‍ ലൈബ്രറീസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍െറ പുരസ്കാരം ഫെഡറേഷന്‍െറ പ്രസിഡന്‍റ് ഹസ്സന്‍ അവാദ് അല്‍ സുരാഹിയില്‍ നിന്ന് ശൈഖ് ഡോ. സുല്‍ത്താന്‍ ഏറ്റുവാങ്ങി.
ശൈഖ് ഡോ.സുല്‍ത്താന്‍െറ ശേഖരത്തില്‍ നിന്നുള്ള ഇസ്ലാമിക ചരിത്രസംബന്ധമായ അപൂര്‍വ പുസ്തകങ്ങളുടെ പ്രദര്‍ശനവും പുസ്തകോത്സവത്തില്‍ നടക്കുന്നുണ്ട്.
ഇന്ത്യന്‍ പവലിയന്‍െറ ഉദ്ഘാടനവും ശൈഖ് ഡോ. സുല്‍ത്താന്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ സഹകരണത്തോടെ ഡീസി ബുക്സിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇന്ത്യന്‍ പവലിയനില്‍ 40ലേറെ പ്രസാധകര്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്നുണ്ട്. ബുക്കര്‍ പ്രൈസ് ജേതാവും ഇന്ത്യന്‍ എഴുത്തുകാരിയുമായ അരുന്ധതി റോയി അടക്കം നിരവധി പ്രമുഖര്‍ വരുദിനങ്ങളില്‍ ഷാര്‍ജയിലെത്തി വായനക്കാരുമായി സംവദിക്കും.
പാകിസ്താന്‍ ആണ് ഈവര്‍ഷത്തെ പുസ്തകോത്സവത്തിന്‍െറ ഫോക്കസ്. പാകിസ്താന്‍ പവലിയനും ശൈഖ് ഡോ. സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. 63 രാജ്യങ്ങളില്‍ നിന്നുള്ള 920 പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ചകളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെയും മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ രാത്രി 10 വരെയുമാണ് പുസ്തകമേള. പ്രവേശം സൗജന്യമാണ്. 17നാണ് സമാപനം.

മുതുകാടിന് ഒമാനില്‍ അംഗീകാരം

Posted: 07 Nov 2012 10:47 PM PST

Image: 

മസ് ക്കറ്റ്: സുല്‍ത്താന്‍ കബൂസ് യൂണിവാഴ്സിറ്റിയുടെ ഗ്രാന്‍്റ് ഹാളില്‍ ഇന്ത്യന്‍ മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന് ഒമാന്‍ സര്‍ക്കാരിന്റെഅംഗീകാരം. മസ് ക്കറ്റ് ഗവര്‍ണര്‍ സയ്ദ് സൗദ് ബിന്‍ ഹിലാല്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുമായി മസ്ക്കറ്റിലെത്തിയ മാന്ത്രികനെ രാജ്യത്തിന്റെദേശീയ ചിഹ്നമായ ഖഞ്ചര്‍ നല്‍കി ആദരിച്ചത്. പരിപാടി കാണുവാന്‍ ഗവര്‍ണറെ കൂടാതെ ഒമാന്‍ ഗവണ്‍മെന്‍്റിന്റെഉന്നതാധികാരികളില്‍ പലരും എത്തിയിരുന്നു. രാജകുടുംബാംഗമായ സയ്യിദ് തയ്മൂര്‍ ബിന്‍ ഫൈസല്‍ അല്‍ സയ്ദ്, എഡ്യൂക്കേഷന്‍ മിനിസ്റ്റര്‍ ഡോ. മദിഹ അഹ്മദ് അല്‍ ഷയ്ബാനി, സോഷ്യല്‍ ഡവലപ്മെന്‍്റ് മനിസ്റ്റര്‍ ഷൈക്ക് മൊഹമ്മദ് സയ്ദ് അല്‍ ഖല്‍ബാനി, ഹെല്‍ത്ത് മിനിസ്റ്റര്‍ ഷൈക്ക് ഖാലിദ് അല്‍ മവാഹി, ഇന്ത്യന്‍ അംബാസഡര്‍ ജെ. എസ്. മുകുള്‍ തുടങ്ങി വിശിഷ്ടാതിഥികളെല്ലാവരും ആദ്യാവസാനം പരിപാടി ആസ്വദിച്ചശേഷം മാന്ത്രിക സംഘത്തെ അഭിനന്ദിച്ചാണ് വേദി വിട്ടത്.
മസ്ക്കറ്റിലെ ലഹരി വിരുദ്ധ സംഘടനയായ അല്‍ ഹയാത്ത് അസോസിയേഷനും ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബും സംയുക്തമായാണ് ഗള്‍ഫാറിന്റെസഹായത്തോടെ ഒമാന്റെവിവിധ കേന്ദ്രങ്ങളില്‍ സ്റ്റോപ് സാഡ് (സ്റ്റോപ് സ്മോക്കിംഗ്, ആല്‍ക്കഹോള്‍, ഡ്രഗ്സ്) പരിപാടി സംഘടിപ്പിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗം തടയാന്‍ ബോധവല്‍ക്കരണം മാത്രമാണ് വഴിയെന്ന് അല്‍ ഹയാത്ത് അസോസിയേഷന്‍ ചെയര്‍ പേഴ്സണ്‍ ഡോ. അമീറ അല്‍ റയ്ദാന്‍ പറഞ്ഞു. ഒമാനില്‍ ഈ പരിപാടിയെത്തിക്കാന്‍ സഹായിച്ച ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബിനോട് അവര്‍ നന്ദി പറഞ്ഞു. ഇതാദ്യമായാണ് ഒരു കലാ സംഘം ബോധവല്‍ക്കരണ പരിപാടിയുമായി ഇന്ത്യക്കു പുറത്ത് പര്യടനം നടത്തുന്നത്.
മുബാറക് സാലിം എന്ന ഒമാനി വിദ്യാര്‍ത്ഥിയുടെ കഥയിലൂടെയാണ് മുതുകാടിന്റെസ്റ്റോപ് സാഡ് പുരോഗമിക്കുന്നത്. ഉന്നത കുടുംബത്തില്‍ ജനിച്ച മുബാറക് കോളേജ് പഠനത്തിനിടയില്‍ അറിയാതെ മയക്കുമരുന്നില്‍ ആകൃഷ്ടനാകുന്നതും അവനും കുടുംബവും തകരുന്നതും മാജിക് ഷോയിലൂടെ മനോഹരമായി മുതുകാട് ചിത്രീകരിക്കുന്നു. സൂര്‍, സോഹാര്‍, ലിവ, റൂവി തുടങ്ങിയവയാണ് മറ്റുവേദികള്‍.

ലക്ഷങ്ങള്‍ വാങ്ങി കേരളത്തില്‍ റിക്രൂട്ട്മെന്‍റ്; ഒമാന്‍ ആരോഗ്യമന്ത്രാലയം അന്വേഷണത്തിന്

Posted: 07 Nov 2012 10:38 PM PST

Image: 

മസ്കത്ത്: ഒമാന്‍ ആരോഗ്യമന്ത്രാലയത്തിലെ വിവിധ ഒഴിവുകളിലേക്ക് കേരളത്തില്‍ ലക്ഷങ്ങള്‍ വാങ്ങി റിക്രൂട്ട്മെന്‍റ് നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഒമാന്‍ അധികൃതര്‍ കേരളത്തില്‍ അന്വേഷണത്തിനൊരുങ്ങുന്നു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍െറ അന്വേഷണസംഘം അടുത്തദിവസം ഇതിനായി കേരളത്തിലെത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മന്ത്രാലയം റിക്രൂട്ട്മെന്‍റ് ചുമതല കരാര്‍ നല്‍കിയ മസ്കത്തിലെ ഗള്‍ഫ് ഷീല്‍ഡ് എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ നിന്ന് ഉപകരാര്‍ നേടിയെടുത്ത മൂന്ന് സ്വകാര്യസ്ഥാപനങ്ങളാണ് കേരളത്തില്‍ ഒമാനിലെ ജോലിക്കായി ലക്ഷങ്ങള്‍ കൈപറ്റുന്നത്. നഴ്സിങ് ജോലിക്കായി ഈ ഏജന്‍സികള്‍ അഞ്ച് മുതല്‍ ആറുലക്ഷം രൂപവരെയാണ് ആവശ്യപ്പെടുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. എറണാകുളത്തെ റോയല്‍സ്റ്റാര്‍, പാലക്കാട്ടെ റോയല്‍ റിച്ച് എയര്‍ട്രാവല്‍ സര്‍വീസസ്, പത്തനംതിട്ടയിലെ റീജന്‍സി മാന്‍പവര്‍ കണ്‍സര്‍ട്ടന്‍റ് ആന്‍ഡ് ടൂര്‍ ഓപറേറ്റേഴ്സ് എന്നീ സ്ഥാപനങ്ങളാണ് റിക്രൂട്ട്മെന്‍റിനായി ലക്ഷങ്ങള്‍ ആവശ്യപ്പെടുന്നതായി ആരോപിക്കപ്പെടുന്നത്. ഇന്ത്യയില്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് നിയമപ്രകാരം ഈടാക്കാന്‍ അനുമതിയുള്ള തുകയുടെ 50 ഇരട്ടിയോളം തുകയാണത്രെ ഏജന്‍സികള്‍ ഈടാക്കുന്നത്. വാഗ്ദാനം ചെയ്യുന്ന ശമ്പളം അടിസ്ഥാനമാക്കി 45 ദിവസത്തെ ശമ്പളത്തില്‍ കൂടുതല്‍ തുക റിക്രൂട്ടിങ് ഫീസായി ഈടാക്കാന്‍ പാടില്ലെന്നാണ് നിയമം. നഴ്സിങ് നിയമനത്തിന് 20,000 രൂപയില്‍ കൂടുതല്‍ ഫീസിനത്തില്‍ ഈടാക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയില്ലെന്നിരിക്കെയാണ് ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ഇവര്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നതെന്ന് സ്ഥാപനത്തില്‍ നിന്ന് ഓഫര്‍ലെറ്റര്‍ ലഭിച്ചവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ മസ്കത്തിലെ ‘ഗള്‍ഫ് ഷീല്‍ഡ്’ എന്ന സ്ഥാപനത്തിന് മാത്രമാണ് റിക്രൂട്ട്മെന്‍റ് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കിയ ഒമാന്‍ ആരോഗ്യമന്ത്രാലയം മറ്റു സ്ഥാപനങ്ങളുമായി തങ്ങള്‍ യാതൊരു ബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടി. നിയമനം ലഭിക്കുന്നവരില്‍ നിന്ന് പ്ളേസ്മെന്‍റ് ഫീസ് ഈടാക്കുമെന്ന് പറയുന്ന ‘ഗള്‍ഫ് ഷീല്‍ഡും’ പക്ഷെ തുക എത്രയാണെന്ന് എവിടെയും വ്യക്തമാക്കുന്നില്ല. കേരളത്തിലെ മൂന്ന് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടപ്പോഴും ഫീസ് എത്രയാണ് ഈടാക്കുകയെന്ന് വെളിപെടുത്താന്‍ അവര്‍ തയാറായില്ല. നിയമനം ലഭിക്കുന്നവരോട് മാത്രമേ ഈ തുക പറയൂ എന്നതാണ് സ്ഥാപനങ്ങളുടെ നിലപാട്.
ഒമാന്‍ ആരോഗ്യമന്ത്രാലയത്തിലേക്കുള്ള റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ വന്‍ ചൂഷണം അരങ്ങേറുന്നുവെന്ന് കഴിഞ്ഞദിവസം ഒമാനിലെ ‘മസ്കത്ത് ഡെയ്ലി’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് മന്ത്രാലയം പ്രതിനിധികള്‍ അന്വേഷണത്തിനായി അടുത്തദിവസം കേരളത്തിലെത്തുന്നത്.

അഴിമതി തടഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയും രാജ്യവും തകരുമെന്ന് ചൈനീസ് പ്രസിഡന്റ്

Posted: 07 Nov 2012 10:36 PM PST

Image: 

ബെയ്ജിങ്: രാജ്യത്ത് വര്‍ധിച്ചുവരുന്ന അഴിമതി തടഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയും രാജ്യവും തകരുമെന്ന് ചൈനീസ് പ്രസിഡന്റ് ഹു ജിന്റാഓയുടെ മുന്നറിയിപ്പ്. ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പഌല്‍ വ്യാഴാഴ്ച രാവിലെ ആരംഭിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദ്ഘാടനം ചെയ്യവെയാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. രാജ്യം അഭൂതപൂര്‍വ്വമായ സാധ്യതകളും, വലിയ വെല്ലുവിളികളും നേരിടുന്ന സമയമാണിതെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഉയരങ്ങള്‍ ലക്ഷ്യം വെച്ച് കഠിനാധ്വാനം ചെയ്യണമെന്നും അഴിമതിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദശകത്തിനിടെ ആദ്യമായി ചൈനയില്‍ നടക്കുന്ന അധികാര മാറ്റത്തിന് പശ്ചാത്തലമൊരുക്കിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 18ാം ദേശീയ കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്.

പ്രസിഡന്‍്റിന്റെഅധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ 2,280 പാര്‍ട്ടി പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെടെ 2,325 പേര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് നവംബര്‍ 14 വരെ നീളും.

നിലവില്‍ ചൈനയുടെ വൈസ്പ്രസിഡന്‍റായ സി ജിന്‍പിങ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേശീയ കോണ്‍ഗ്രസിന്‍െറ സന്നാഹ യോഗത്തിലാണ് സി ജിന്‍പിങ്ങിനെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തത്.

പ്രസിഡന്‍റ് ഹു ജിന്‍റാഓയുടെ പിന്‍ഗാമിയായി സി ജിന്‍പിങ്ങും പ്രധാനമന്ത്രി വെന്‍ ജിയബാഓയുടെ പിന്‍ഗാമിയായി ലി കേക്കിയാങ്ങും നിയമിക്കപ്പെടുമെന്നാണ് കരുതുന്നത്.

ദ്രുതഗതിയില്‍ ശക്തിപ്പെടുന്ന സാമ്പത്തിക വിടവ്, അഴിമതി, അധികാര ധ്രുവീകരണം തുടങ്ങി നിരവധി ആരോപണങ്ങളാണ് ചൈനീസ് സര്‍ക്കാറിനെതിരെയുള്ളത്. ഇതിനിടയിലാണ് പുതിയ രാഷ്ര്ടത്തലവന്മാരെ തെരഞ്ഞെടുക്കാന്‍ ദേശീയ കോണ്‍ഗ്രസ് ചേരുന്നത്. ഈയിടെ ചൈനയില്‍ നിര്‍ധനരും പണക്കാരും തമ്മിലുള്ള അന്തരം വല്ലാതെ വര്‍ധിച്ചതായാണ് കണക്ക്. ഇതില്‍ രാജ്യത്തെ ജനങ്ങള്‍ അസന്തുഷ്ടരാണ്. 1949ല്‍ സ്വതന്ത്ര ചൈന സ്ഥാപിച്ചത് മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്നത്. ഹു ജിന്‍റാഓ കൊണ്ടുവന്ന പുത്തന്‍ ആഗോള സാമ്പത്തിക നയങ്ങളാണ് സാമ്പത്തിക അന്തരത്തിന് കാരണമെന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്.

പത്മനാഭ സ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറിക്കെതിരെ സി.പി.എം

Posted: 07 Nov 2012 10:24 PM PST

Image: 

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ നിയമിതനായ അമിക്കസ് ക്യൂറി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്ഷേത്ര ഭരണം രാജ കുടുംബത്തിന് തിരികെ ലഭിക്കാന്‍ അവരെ സഹായിക്കുന്ന നിലപാടാണ് അമിക്കസ് ക്യൂറി സ്വീകരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര അഭിഭാഷകനായി പ്രവര്‍ത്തിക്കേണ്ട അമിക്കസ് ക്യൂറി വിനീത വിധേയനായ രാജദാസനെ പോലെയാണ് പെരുമാറുന്നത്. ക്ഷേത്രം തിരുവിതാംകൂര്‍ രാജ കുടുംബത്തിന്‍െറ സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന് ഇപ്പോഴുള്ള സ്വത്ത് ജനങ്ങളില്‍ നിന്ന് സമാഹരിച്ചതാണ്. അതിനാല്‍ അത് ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ക്ഷേത്രത്തിന്‍െറ ആചാരങ്ങള്‍ക്കും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്വത്തുക്കള്‍ ബാക്കി നിര്‍ത്തി മറ്റ് സ്വത്ത് വകകള്‍ രാഷ്ട്രത്തിന്‍െറ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നാണ് സി.പി.എമ്മിന്‍െറ നിലപാടെന്നും പിണറായി വ്യക്തമാക്കി.

ക്ഷേത്രത്തിന്‍െറ ചരിത്രം പരിശോധിച്ചാല്‍ രാജകുടുംബത്തിന് ഈ ക്ഷേത്രത്തില്‍ വലിയ അവകാശമൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകും. മാര്‍ത്താണ്ഡ വര്‍മയുടെ കാലം മുതല്‍ക്കാണ് അതില്‍ മാറ്റം വരുന്നത്. ‘തൃപ്പടി ദാനം’ വഴിയാണ് ഇത് രാജകുടുംബം സാധിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ അരി വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നാളെ ജില്ലാ ആസ്ഥാനങ്ങളിലേക്ക് സി.പി.എം മാര്‍ച്ച് നടത്തും. കോവളം കൊട്ടാരം വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും പിണറായി വ്യക്തമാക്കി.

ശബ്ദസാഗരത്തിന്‍ നിശ്ശബ്ദശാന്തത

Posted: 07 Nov 2012 09:58 PM PST

Image: 

മികച്ച ചലച്ചിത്രഗാനങ്ങളെല്ലാംതന്നെ വികാരങ്ങളുടെ ആന്ദോളനങ്ങള്‍ ആത്മാവില്‍ സ്പന്ദിപ്പിക്കുകയാണല്ളോ ചെയ്യക. സ്പന്ദനങ്ങള്‍ നിലച്ചാലും കുറെ നേരത്തേക്ക് ആഹ്ളാദത്തിന്‍െറയും ദു$ഖത്തിന്‍െറയും അനുരാഗത്തിന്‍െറയും അനുഭൂതികള്‍ അകതാരില്‍ ബാക്കിനില്‍ക്കുകയും ചെയ്യം. പിന്നെ, സാവധാനം അവ ആവിയായി അപ്രത്യക്ഷമാകും. എന്നാല്‍, ഈ പൊതുനിയമത്തിന് വിപരീതമായി ചിന്താപരമായ വിക്ഷോഭങ്ങള്‍ മനസ്സിലുണ്ടാക്കാന്‍ പ്രാപ്തമായ സിനിമാപ്പാട്ടുകള്‍ അത്യപൂര്‍വമായി മലയാളത്തില്‍ പിറന്നിട്ടുണ്ട്. ‘നഖക്ഷതങ്ങള്‍’ എന്ന ചലച്ചിത്രത്തിനുവേണ്ടി ഒ.എന്‍.വി എഴുതി ബോംബെരവി സംഗീതസംവിധാനം നിര്‍വഹിച്ച് ജയചന്ദ്രന്‍ ആലപിച്ച ഒരു ഗാനം ആ ഗണത്തില്‍പെടുന്നതാണ്.
ഉന്നതനായ കവിയുടെ വിരല്‍ത്തുമ്പില്‍നിന്ന് ഊര്‍ന്നുവീണ വരികളുടെ ധ്വനിസാന്ദ്രതകൊണ്ടായിരിക്കാം, ബോംബെ രവിയുടെ സംഗീതത്തിന്‍െറ മാസ്മരികതകൊണ്ടായിരിക്കാം എന്നെ ആലോചനയുടെ ലോകത്തേക്ക് ഇത്രത്തോളം എടുത്തടിച്ച മറ്റൊരു പാട്ട് ഒരിക്കലും സംഭവിച്ചിട്ടില്ല. ബധിരയും മൂകയും അതേസമയം അതിസുന്ദരിയുമായ കഥാനായികയുടെ മുഗ്ധപ്രണയത്തിന്‍െറ പശ്ചാത്തലത്തിലാണ് വയലിനും കീബോര്‍ഡും ഫ്ളൂട്ടും മുറിച്ചിടുന്ന സ്വര്‍ഗച്ചീളുകള്‍ക്കിടയിലൂടെ ഗാനത്തിന്‍െറ പല്ലവി വാര്‍ന്നുവീഴുന്നത്.

കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ
ഒരു ദേവദൂതികയാണു നീ...
അങ്ങയേറ്റം അതിശയകരമായിരിക്കുന്നു ആ തുടക്കം. ചെവിടിച്ചിയെ ദേവതയാക്കാനുള്ള വ്യഗ്രതയിലായിരിക്കാം ഒ.എന്‍.വി കേവല മര്‍ത്യഭാഷ എന്നുപയോഗിച്ചുപോകുന്നത്. എന്നാല്‍, കേവലം എന്ന വാക്കിന് ഇന്നോളം മലയാളത്തില്‍ ഉണ്ടായിട്ടില്ലാത്ത അര്‍ഥഗരിമയാണ് അതോടെ സിദ്ധിക്കുന്നത്.
മനുഷ്യനെ മനുഷ്യനാക്കുന്ന ഭാഷയെ കേവലം കൊച്ചാക്കുന്നതിലൂടെ അതിനും മുകളില്‍ എത്തിച്ച¤േരണ്ട ദേവത്വസങ്കല്‍പം പെട്ടെന്ന് പ്രഫുല്ലമാകുന്നു. അപ്പോഴാണ് ഭാഷയുടെ പ്രശ്നങ്ങളും പരിമിതികളും നരകങ്ങളും നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നത്.
മനുഷ്യനെ മനുഷ്യനോടടുപ്പിക്കുന്നതാണ് വാക്കുകളും വാചകങ്ങളുമെങ്കിലും അതുതന്നെയല്ല േഅവന്‍െറ ഹൃദയത്തെ തകര്‍ക്കുന്നതും ധമനികളെ വിഷലിപ്തമാക്കുന്നതും? എത്ര സ്നേഹമയിയും സുശീലയുമായ പ്രണയിനിയില്‍നിന്ന് എന്തങ്കെിലും കുത്തുവാക്കോ കടുത്ത സ്വരമോ കേള്‍ക്കാത്ത മനുഷ്യനുണ്ടോ? അതിന്‍െറ മാലിന്യം അവളുടെ അധരമാധുര്യം പകുതിയെങ്കിലും കുറക്കാറില്ല?േ അതെ, ഭാഷാസ്പര്‍ശംകൊണ്ട് അശുദ്ധയാകാത്തവളാണ് സാക്ഷാല്‍ ദേവദൂതിക. അവളുടെ ചുണ്ടുകളാണ് യഥാര്‍ഥ ചുണ്ടുകള്‍. അകളങ്കവും അനുസ്യൂതവുമായ പ്രേമം പുരുഷന് നല്‍കാന്‍ കഴിയുന്നത് ഭാഷാരഹിതമായ സ്നേഹത്തിന്‍െറ മാലാഖമാര്‍ക്കു മാത്രമായിരിക്കും. അത്തരം ദേവസഖികളുടെ ഉള്‍പ്രപഞ്ചത്തില്‍ കടന്നുനോക്കൂ. അവിടെ ചിത്രവര്‍ണങ്ങള്‍ നൃത്തമാടുന്നുണ്ടാകും. അതിന്‍െറ സീമയിലാകട്ടെ ഇന്നേവരെ മാനവന്‍ കേള്‍ക്കാത്ത പാട്ടിലെ, അതായത് കാലുഷ്യമേശാത്ത ഭാഷയിലെ സ്വരവര്‍ണരാജികള്‍ ഉതിരുന്നുമുണ്ടാകും.

ചിത്രവര്‍ണങ്ങള്‍ നൃത്തമാടും നിന്‍
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ
സ്വരവര്‍ണരാജികളില്ലയോ...
എന്ന ചരണം മുഴങ്ങുന്നതോടുകൂടി കേട്ട പാട്ടുകളുടെയും കഥകളുടെയും ശോകാകുലതകള്‍ മുഴുവന്‍ ശ്രോതാവിനെ മദിക്കാന്‍ തുടങ്ങുകയായി. കണ്ണീരുപ്പില്ലാത്ത ജീവിതപ്പലഹാരം എന്തിനു കൊള്ളാമെന്ന് ഇടശ്ശേരി ചോദിച്ചത് സത്യത്തില്‍ നിവൃത്തിയില്ലായ്മകൊണ്ടു മാത്രമായിരുന്നു.
കണ്ണീരുപ്പില്ലാത്ത മധുരശുദ്ധിയും നിഴലില്ലാത്ത നിലാഭംഗിയുമെല്ലാം എപ്പോഴും മാനവന്‍ കിനാവ് കാണുന്ന കാര്യങ്ങളാണ്.
അകത്തോട്ടു അകത്തോട്ട് ചികയുന്തോറും ചീത്തത്തങ്ങള്‍ പുറത്തുചാടുന്ന ലോകത്ത് അന്തരശ്രുസരസ്സില്‍ ഹംസഗീതങ്ങള്‍ നീന്തുന്ന കാമുകിയെ ഏതൊരുവനും കൊതിച്ചുപോകുകതന്നെ ചെയ്യം. കലുഷകോലാഹലമായ ബന്ധങ്ങള്‍ക്കിടയില്‍ നിശ്ശബ്ദശാന്തമായ ശബ്ദസാഗരവും സകല മനുഷ്യരുടെയും മോഹാവേശമായിരിക്കും.
അതുകൊണ്ടാണ് പാട്ടിന്‍െറ അവസാനവരികളില്‍ ദേവദൂതികയുടെ അന്തരശ്രുസരസ്സില്‍ ഹംസഗീതങ്ങള്‍ നീന്തുന്നില്ല¥േയന്നും അവളുടെ ശബ്ദസാഗരത്തില്‍ അഗാധവും നിശ്ശബ്ദവുമായ ശാന്തതയില്ല¥േയന്നും കവി ആരായുന്നത്.

അന്തരശ്രുസരസ്സില്‍ നീന്തിടും
ഹംസഗീതങ്ങളില്ലയോ
ശബ്ദസാഗരത്തിന്‍ അഗാധ
നിശ്ശബ്ദശാന്തതയില്ലയോ.
ഹോ, ഇനിയെന്താണ് വേണ്ടത്.
മഹാകവേ, എപ്പോഴെങ്കിലും പ്രണയനാശംകൊണ്ട് കൊലപാതകംചെയ്ത് ആത്മഹത്യക്ക് പോകുകയാണെങ്കില്‍ അപ്പോള്‍ പാടാനൊരു മോഹപ്പാട്ട് മെനഞ്ഞുതന്ന അങ്ങക്കേ് ഒരായിരം നന്ദി. മര്യാദക്ക് മലയാളമറിയാത്ത ബോംബെ രവി ഈ കാവ്യമുത്തിന്‍െറ അന്ത$സത്ത തിരിച്ചറിഞ്ഞ് അതിനൊത്തൊരു ദിവ്യസംഗീതം ഇന്ദ്രലോകത്തുനിന്ന് ഇറക്കിക്കൊണ്ടുവന്നത് കൈരളിയുടെ സുകൃതമെന്നേ പറയാനുള്ളൂ. ബോംബെ രവിയിലെ സംഗീതപ്രതിഭയെക്കുറിച്ചും വ്യക്തിവൈശിഷ്ട്യത്തെക്കുറിച്ചും ഒ.എന്‍.വിക്ക് വലിയ മതിപ്പാണുണ്ടായിരുന്നത്. ശബ്ദസാഗരത്തിന്‍ അഗാധ നിശ്ശബ്ദ ശാന്തതയില്ലയോ എന്ന വരിയെല്ലാം സംഗീതപ്പെടുത്താന്‍ രവിക്കല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ലന്നെ് അദ്ദഹേം എന്നോട് പറഞ്ഞിട്ടുണ്ട്. മലയാളമറിയില്ലങ്കെിലും സംസ്കൃതത്തിലെ വ്യുല്‍പത്തികൊണ്ടാണത്രെ ആ സംഗീതജ്ഞന്‍ ഒ.എന്‍.വിയുടെയും മറ്റും കവിതക്കകത്തേക്ക് അലിഞ്ഞിറങ്ങാറുള്ളത്.
‘നഖക്ഷതങ്ങളി’ലെ ഗാനങ്ങള്‍ക്ക് മുന്‍കൂര്‍ ട്യൂണിട്ടിട്ടുണ്ടോയെന്ന് ആരോ ചോദിച്ചപ്പോള്‍ , No, no, I will first go to the lyrics of great poets and then tune them എന്ന് രവി ഒച്ചവെച്ചതായി ഒ.എന്‍.വി ഇപ്പോഴും ഓര്‍ക്കുന്നു.
ഒരിക്കലും യേശുദാസിന്‍െറ പ്രൗഢശബ്ദമല്ല, കൂറ്റുറച്ചിട്ടും ശിശുകാമന തുടിക്കുന്ന ജയചന്ദ്രന്‍െറ തരുണസ്വരംതന്നെയാണ് കേവലം മര്‍ത്യഭാഷ കേള്‍ക്കാത്ത എന്ന് ആലപിക്കാന്‍ അനുയോജ്യമായിരിക്കുന്നതും.
എത്ര കേട്ടാലും മടുക്കാത്ത ഒരു സിനിമാപ്പാട്ട് എനിക്കുണ്ടെങ്കില്‍ അത് ഇത്, ഇതു മാത്രമാണ്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 23,480 രൂപ

Posted: 07 Nov 2012 09:35 PM PST

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച പവന് 360 രൂപ വര്‍ധിച്ച് 23,480 രൂപയിലെത്തിയ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 45 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാമിന് 2,935 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 240 രൂപ വര്‍ധിച്ച് 23,120 രൂപയായിരുന്നു.

ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ശനിയാഴ്ച 22,880 രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച വില മാറ്റമില്ലാതെ തുടര്‍ന്നു. ആ നിലയില്‍ നിന്നാണ് ചൊവ്വാഴ്ച പവന്‍വില വീണ്ടും 23,000 കടന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ഗുദൈബിയയില്‍ വീണ്ടും ബോംബ് സ്ഫോടനം

Posted: 07 Nov 2012 09:17 PM PST

Image: 

മനാമ: ബഹ്റൈനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ബോംബ് സ്ഫോടന പരമ്പരയുടെ നടുക്കം മാറും മുമ്പ് വീണ്ടും സ്ഫോടനം. ബുധനാഴ്ച വൈകിട്ട് 7:20ഓടെ ഗുദൈബിയയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരു കാറിന് തീപിടിച്ചെങ്കിലും ആളപായമില്ല. തിങ്കളാഴ്ച തമിഴ്നാട് നാഗപട്ടണം ജില്ലയിലെ തോപ്പുത്തുറൈ സ്വദേശി തിരുനാവുക്കരശു (29)വിന്‍െറ മരണത്തിന് ഇടയാക്കിയ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 250 മീറ്റര്‍ അകലെയാണ് ബുധനാഴ്ച രാത്രി സ്ഫോടനമുണ്ടായത്.
ഗുദൈബിയ അറ്റ്ലസ് ഹോട്ടലിനും മെട്രോ മാര്‍ക്കറ്റിനും ഇടയിലാണ് സംഭവം. ഇവിടെ ആള്‍താമസമില്ലാത്ത പഴയ കെട്ടിടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ നിര്‍ത്താറുണ്ട്. നിര്‍ത്തിയിട്ട ഒരു കാര്‍ എടുക്കുന്നതിനിടെ, കാറിന്‍െറ അടിയില്‍ വെച്ച ബോംബിന് മുകളില്‍ കയറുകയും ബോംബ് പൊട്ടുകയും ചെയ്തു. ഉടന്‍ കാറിന് തീപിടിച്ചെങ്കിലും ഡ്രൈവര്‍ ഡോര്‍ തുറന്ന് രക്ഷപ്പെട്ടു. ഫയര്‍ എക്സ്റ്റിങ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ കാര്‍ പൂര്‍ണമായി കത്തിയില്ല. പെട്രോള്‍ ടാങ്കിന്‍െറ ഭാഗത്താണ് ബോംബ് വെച്ചതെന്നാണ് സൂചന. തിരുനാവുക്കരശു (29)വിന്‍െറ മരണത്തിന് ഇടയാക്കിയ സംഭവത്തിലും ബോംബ് പ്ളാസ്റ്റിക് കവറില്‍ കെട്ടി കാറിന്‍െറ അടിയില്‍ വെച്ചതായി സംശയിക്കുന്നു. എന്നാല്‍, ഈ കാര്‍ ബോംബില്‍ തട്ടിയില്ല. ശക്തി കുറഞ്ഞ നാടന്‍ ബോംബായതിനാലാണ് നാശനഷ്ടത്തിന്‍െറ വ്യാപ്തി കുറഞ്ഞത്. ബുധനാഴ്ച വൈകിട്ട് ഗുദൈബിയയിലെ സ്ഫോടനത്തെ തുടര്‍ന്ന് സുരക്ഷാ വിഭാഗം പ്രദേശം വളഞ്ഞു. ഇവിടെയും പരിസര പ്രദേശങ്ങളിലും വ്യാപക തെരച്ചില്‍ നടത്തി. സംഭവം നടന്ന ഉടന്‍ ഈ ഭാഗത്ത് ഗതാഗതം തടഞ്ഞെങ്കിലും പിന്നീട് സാധാരണ നിലയിലായി.
തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ബോംബ് സ്ഫോടന പരമ്പരയില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. തമിഴ്നാട് സ്വദേശിയും ബംഗ്ളാദേശുകാരനുമാണ് മരിച്ചത്. രാജസ്ഥാന്‍കാരന് ഗുരുതര പരിക്കേറ്റു. ഗുദൈബിയയില്‍ മൂന്നിടത്തും അദ്ലിയയിലും ഹൂറയിലുമാണ് സ്ഫോടന പരമ്പരയുണ്ടായത്. രണ്ടു മരണങ്ങളും സംഭവിച്ചത് ഗുദൈബിയയിലാണ്. തിങ്കളാഴ്ചയുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നിരവധി പേര്‍ അറസ്റ്റിലായി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP