സ്വാഗതം
WELCOME

News Update..

Monday, November 12, 2012

കലോത്സവം: സ്കൂളുകളില്‍ വ്യാപക പണപ്പിരിവ് Madhyamam News Feeds

കലോത്സവം: സ്കൂളുകളില്‍ വ്യാപക പണപ്പിരിവ് Madhyamam News Feeds

Link to

കലോത്സവം: സ്കൂളുകളില്‍ വ്യാപക പണപ്പിരിവ്

Posted: 12 Nov 2012 12:31 AM PST

കണ്ണൂര്‍: കലോത്സവ നടത്തിപ്പിനെന്ന പേരില്‍ ജില്ലയിലെ വിദ്യാര്‍ഥികളില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ വ്യാപക പണപ്പിരിവ് നടത്തുന്നു. കലോത്സവത്തിന് പണപ്പിരിവ് പാടില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്‍െറ കര്‍ശന നിര്‍ദേശം മറികടന്നാണ് പല സ്കൂളുകളിലും പണപ്പിരിവ് നടക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ വ്യത്യാസമില്ലാതെയാണ് പിരിവ് നടക്കുന്നത്. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 100 മുതല്‍ 200 രൂപ വരെയാണ് ഓരോ വിദ്യാര്‍ഥികളില്‍ നിന്നും പിരിക്കുന്നത്. സ്വകാര്യ സ്കൂളുകളില്‍ തുക ഇതിലും വലുതാണ്. പിരിവ് നല്‍കാത്ത കുട്ടികളെ ക്ളാസിന് പുറത്ത് നിര്‍ത്തുമെന്ന ഭീഷണിയുമുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ സ്കൂളുകളിലെ അനധികൃത പണപ്പിരിവ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കലോത്സവത്തിന് പണക്കൊഴുപ്പേറിയതോടെ പലര്‍ക്കും മത്സരിക്കാന്‍ കഴിയാതിരുന്നതും ഫീസ് അടക്കാന്‍ കഴിവില്ലാത്തവര്‍ പോലും വന്‍തുക നല്‍കേണ്ടി വന്നതും കാരണമായിരുന്നു ഈ നിര്‍ദേശം. അഡ്മിഷന്‍ സമയത്ത് പി.ടിഎ വികസന ഫണ്ടിലേക്കും മറ്റും വാങ്ങുന്ന തുകക്ക് ഇനം തിരിച്ച് രസീത് നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സ്കൂള്‍ മേളകള്‍ നടത്തുന്നതിന് പ്രത്യേക തുക വികസന ഫണ്ടിലേക്ക് വരവുവെച്ചാണ് പലയിടങ്ങളിലും തുക ഈടാക്കിയിരുന്നത്. എന്നാല്‍, ഇതിനു പുറമെയാണ് രസീത് നല്‍കാതെയുള്ള പുതിയ പിരിവ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം 200, ഹൈസ്കൂള്‍ വിഭാഗം 150, യു.പി വിഭാഗം 100 രൂപ എന്നിങ്ങനെയാണ് ചില സ്കൂളുകളില്‍ നിന്ന് പണം ഈടാക്കുന്നത്. ജില്ലാതല മേളകള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ധന സഹായം നല്‍കുന്നുള്ളൂ. അതും നാമമാത്രമായ തുക. അധ്യാപക സംഘടനകളാണ് ബാക്കി പണം കണ്ടെത്തുന്നത്.
സ്കൂള്‍ കലോത്സവം, കായികമേള, ശാസ്ത്ര-പ്രവൃത്തി പരിചയമേള, ഗെയിംസ് മത്സരങ്ങള്‍ എന്നിവക്ക് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപവത്കരിച്ച് സ്പോണ്‍സര്‍മാരില്‍ നിന്ന് പണം കണ്ടെത്തണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശം.
മുന്‍വര്‍ഷങ്ങളില്‍ റവന്യൂജില്ലാ കലോത്സവത്തിന് ഒരു ലക്ഷം രൂപയും ഉപജില്ലാ കലോത്സവത്തിന് 10,000 രൂപയും വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായി ഈ ഫണ്ട് ലഭിക്കുന്നില്ലത്രെ. എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന തുക കായികമേള, ശാസ്ത്രമേള, കലോത്സവം എന്നിവക്ക് ഉപയോഗിക്കുന്നതിന് പുറമേ റവന്യൂ, വിദ്യാഭ്യാസ ജില്ലക്കുള്ള വിഹിതവും നല്‍കണം. സംസ്ഥാന കലോത്സവത്തിനും കായികമേളകള്‍ക്കും നല്‍കുന്ന ഫണ്ട് പോലെ റവന്യൂജില്ല, ഉപ ജില്ലാ കലാമേളകള്‍ക്കും ഫണ്ട് നല്‍കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
വിവിധ മേളകളില്‍ പങ്കെടുക്കുന്ന കുട്ടികളെ സ്കൂള്‍ കലോത്സവങ്ങളിലൂടെ തെരഞ്ഞെടുത്ത് മാസങ്ങളായി പരിശീലിപ്പിച്ച് ഉപജില്ലാ തലങ്ങളില്‍ പങ്കെടുപ്പിക്കാനും ഉപജില്ലയില്‍ നിന്ന് ജില്ലയിലേക്കും ജില്ലയില്‍ നിന്ന് സംസ്ഥാന തലങ്ങളിലും എത്തിക്കാനും മത്സരിപ്പിക്കാനും സ്കൂള്‍ അധികൃതര്‍ക്ക് വലിയ സാമ്പത്തിക ചെലവ് വരുന്നുണ്ടെന്നും അതിനാല്‍ പണം പിരിക്കാതെ വയ്യെന്നും ചില അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്പോണ്‍സര്‍മാരെ കണ്ടെത്താനും മറ്റുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് വിദ്യാര്‍ഥികളില്‍ നിന്ന് പണം ഈടാക്കി മേള നടത്താന്‍ സ്കൂള്‍ കമ്മിറ്റികള്‍ തയാറാവുന്നത്. പി.ടി.എ യോഗം ചേര്‍ന്ന് തീരുമാനമെടുത്തതിനു ശേഷമാണ് ഇത്തരം കാര്യങ്ങള്‍ നടത്തുന്നത്. എന്നാല്‍, ചിലയിടങ്ങളില്‍ പി.ടി.എ കമ്മിറ്റി അറിയാതെയും പിരിവ് നടക്കുന്നുണ്ട്. കമ്പില്‍ മാപ്പിള ഹൈസ്കൂളില്‍ നിന്ന് ഇത്തരത്തില്‍ വന്‍ തുകയാണ് സ്കൂള്‍ അധികൃതര്‍ പിരിച്ചെടുത്ത്. പണം എന്തിനാണ് എന്ന് വെളിപ്പെടുത്തണമെന്ന് രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടെങ്കിലും സ്കൂള്‍ അധികൃതര്‍ മറുപടി നല്‍കിയില്ല. ഇതേ തുടര്‍ന്ന് പണപ്പിരിവിനെതിരെ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒപ്പിട്ട നിവേദനം വിദ്യാഭ്യാസ മന്ത്രിക്കു നല്‍കിയിട്ടുണ്ട്.

ചുള്ളിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നില്ല: രണ്ടാംവിള ആശങ്കയില്‍

Posted: 11 Nov 2012 11:25 PM PST

കൊല്ലങ്കോട്: ചുള്ളിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരാത്തത് പ്രദേശത്തെ കര്‍ഷകരെ ആശങ്കയിലാക്കുന്നു. രണ്ടാം വിള ഇറക്കുന്നത് അനിശ്ചിതത്വത്തിലാണ്. 27.5 അടി വെള്ളമാണ് ഡാമിലുള്ളത്. ചുള്ളിയാര്‍ ഡാമിന്റെപരമാവധി ശേഷി 57.5 അടിയാണ്. മഴ ചതിച്ചതിനാല്‍ സംഭരണശേഷിയുടെ പകുതി വെള്ളമാണ് ഇപ്പോഴുള്ളത്. പറമ്പിക്കുളം മേഖലയില്‍ മഴ പെയ്താല്‍ കമ്പാലത്തറ വഴി മീങ്കരയിലും ലിങ്ക് കനാല്‍ വഴി ചുള്ളിയാര്‍ ഡാമിലും വെള്ളം എത്തിക്കാന്‍ സാധിക്കും. എന്നാല്‍ ഇത്തവണ വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് മീങ്കര ഡാമില്‍ വെള്ളമെത്തിയത്.
മീങ്കര ഡാമിലെ നിലവിലെ ജലനിരപ്പ് 31.7 അടിയാണ്. 33 അടിയാകുമ്പോഴാണ് ചുള്ളിയാര്‍ ലിങ്ക് കനാല്‍ വഴി ചുള്ളിയാര്‍ ഡാമിലേക്ക് വെള്ളമെത്തുക. എന്നാല്‍ മഴ കുറഞ്ഞതോടെ ഈ പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ കൊല്ലങ്കോട് മേഖലയില്‍ രണ്ടാംവിള ഇറക്കിയെങ്കിലും എലവഞ്ചേരി വരെയുള്ള പ്രദേശങ്ങളിലെ 4,000 ഹെക്ടര്‍ കൃഷിസ്ഥലത്ത് ജലസേചനം പ്രതിസന്ധിയിലാണ്.
മുതലമടയിലും കൊല്ലങ്കോട്ടിലും വെള്ളം എത്തുന്നത് സംശയമായതിനാല്‍ എലവഞ്ചേരിയില്‍ ഇത്തവണ രണ്ടം വിളയിറക്കാന്‍ ഡാമിനെ ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് സാധിച്ചില്ല. പലകപ്പാണ്ടി പദ്ധതിയുടെ പൂര്‍ത്തീകരണം സര്‍ക്കാറിന്റെഅനാസ്ഥമൂലം വൈകുന്നത് കര്‍ഷകരെ വിഷമത്തിലാക്കുന്നു. നിലവില്‍ തുലാം വര്‍ഷത്തില്‍ ഉണ്ടായ മഴവെള്ളം ക്രമീകരണം നടത്തി കനാലിലൂടെ ഡാമിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്.

സംസ്ഥാന സ്കൂള്‍ കലോത്സവം: വേദികള്‍ തീരുമാനിക്കാന്‍ ഇന്ന് പരിശോധന

Posted: 11 Nov 2012 11:21 PM PST

മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ വേദികള്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാവിലെ സന്ദര്‍ശിക്കും. രാവിലെ 9.30ന് മലപ്പുറം എം.എസ്.പിയിലെ വേദികളിലായിരിക്കും ആദ്യ സന്ദര്‍ശനം. സന്ദര്‍ശനത്തിന് ശേഷം പ്രോഗ്രാം കമ്മിറ്റി യോഗം ചേരുകയും യോഗത്തിന് ശേഷം വേദികള്‍ പ്രഖ്യാപിക്കുകയും ചെയ്യും.
പി. ഉബൈദുല്ല എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട്, ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍, എ.ഡി.എം എന്‍.കെ. ആന്‍റണി, നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, ഡി.ഡി.ഇ കെ.സി. ഗോപി, വിദ്യാഭ്യാസ മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി ഹനീഫ പുതുപ്പറമ്പ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ.കെ. സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടാവും. മുഴുവന്‍ വേദികളും സംഘം സന്ദര്‍ശിക്കും.
സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും വേദികള്‍ അന്തിമമായി പ്രഖ്യാപിക്കുക. ഒന്നും രണ്ടും വേദികള്‍ തുല്യ പ്രാധാന്യത്തോടെ ഒരുക്കാനാണ് ആലോചന. ഒന്നാം വേദി മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടും രണ്ടാം വേദി കോട്ടക്കുന്നും ആയിരിക്കും. ആദ്യ രണ്ട് വേദികള്‍ക്കുമായി വലിയ പന്തല്‍ ഒരുക്കേണ്ടിവരും. രണ്ട് വേദികള്‍ക്കും സ്പോണ്‍സര്‍മാരെ തേടും. പ്രോഗ്രാം കമ്മിറ്റി ആവശ്യപ്പെടുന്ന വലിപ്പത്തില്‍ സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും ഇത് ഒരുക്കുക. ഭക്ഷണ ശാലക്കുള്ള പന്തലും ഇവര്‍തന്നെയായിരിക്കും ഒരുക്കുക. ക്വട്ടേഷന്‍ ക്ഷണിച്ചായിരിക്കും നിര്‍മാണ ചുമതല നല്‍കുക.

ആരോഗ്യമന്ത്രിയെ കാത്തിരിക്കുന്നത് ഇല്ലായ്മകളുടെ നേര്‍കാഴ്ചകള്‍

Posted: 11 Nov 2012 10:36 PM PST

കോഴിക്കോട്: ആരോഗ്യമന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തുന്ന വി.എസ്. ശിവകുമാറിനെ കാത്തിരിക്കുന്നത് ഇല്ലായ്മകളുടെ കഥകള്‍. ആറ് ജില്ലകള്‍ക്കുള്ള മെഡിക്കല്‍ കോളജ് ആശുപത്രി അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. രോഗികളുടെ എണ്ണം ദിനംതോറും വര്‍ധിക്കുമ്പോഴും അവരെ പരിചരിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാകാറില്ല. അത്യാഹിത വിഭാഗത്തില്‍ മാത്രം ദിവസം 600ഓളം രോഗികളാണ് എത്തുന്നത്. ധാരാളം അഡ്മിഷനും ഉണ്ടാകാറുണ്ട്. വാര്‍ഡുകളെല്ലാം നിറഞ്ഞ് വരാന്തകളില്‍ ആശ്രയം തേടുകയാണ് രോഗികള്‍. വാര്‍ഡുകളിലോ അത്യാഹിത വിഭാഗത്തിലോ ആവശ്യത്തിന് ട്രോളികളോ സ്ട്രക്ചറുകളോ ഇല്ല. പല വാര്‍ഡുകളിലും കട്ടിലുണ്ട,് കിടക്കയില്ല. ഫാന്‍ തിരിയുന്നില്ല. ആശുപത്രിയിലാകെ ഒരു ലിഫ്റ്റ് മാത്രമാണുള്ളത്. അത് ഒ.പിയുടെ ഭാഗത്താണ്. മറ്റു ഭാഗങ്ങളിലെല്ലാം രോഗികളെ റാമ്പുവഴി ഉന്തിക്കയറ്റുകയാണ്.
സൗജന്യമരുന്നുവിതരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും വിതരണത്തിനാവശ്യമായ ജോലിക്കാരില്ല. 1962ലെ സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും ഫാര്‍മസി നടക്കുന്നത്. സൗജന്യമരുന്ന് വിതരണത്തിന് പല വിഭാഗങ്ങളും ആവശ്യമായ മരുന്നുകള്‍ ഏതെന്ന് അറിയിച്ചിട്ടില്ല.ഡെന്‍റല്‍ കോളജില്‍ ഇപ്പോഴും ഫാര്‍മസിയില്ല. ഇത് അവിടെയുള്ള രോഗികളെ വലക്കുകയാണ്. രോഗികള്‍ വലിയ വില കൊടുത്ത് മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നു.
സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി നിര്‍മിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയുടെ ഒ.പി പ്രവര്‍ത്തിക്കുന്നിടത്ത് പൊതു ബാത്റൂമില്ല. യൂറോളജി വിഭാഗത്തിലെ രോഗികള്‍ വരെ രണ്ടാം നിലയിലേക്ക് കയറേണ്ട അവസ്ഥയിലാണ്. മറ്റൊന്ന് സൂപ്പര്‍ സ്പെഷാലിറ്റിയില്‍ രാത്രിയില്‍ ഇ.സി.ജി ഇല്ല. കാര്‍ഡിയോളജി ഒ.പിയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 4-5 മണിവരെയും അല്ലാത്ത ദിവസങ്ങളില്‍ ഉച്ചവരെയും മാത്രമാണ് ഇ.സി.ജി. രാത്രിയില്‍ പെട്ടെന്ന് ഇ.സി.ജി എടുക്കേണ്ടി വന്നാല്‍ പ്രധാന ആശുപത്രി അത്യാഹിത വിഭാഗത്തിലെ ജീവനക്കാരെ വരുത്തണം.
മലിനജല സംസ്കരണ പ്ളാന്‍റ് നിര്‍മിച്ചെങ്കിലും കനോലി കനാലിലേക്ക് ശുദ്ധീകരിച്ച് വെള്ളം തുറന്നുവിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതോടെ പാതിയില്‍ നിലച്ചു. ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിക്കുന്ന വേളയിലെങ്കിലും ഇതിനൊരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും രോഗികളും.

ഭൂമിദാനക്കേസ് : കെ.നടരാജന് സസ്പെന്‍ഷന്‍

Posted: 11 Nov 2012 10:26 PM PST

Image: 

തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ ഇടപെട്ട് വിവാദത്തിലായ വിവരാവകാശ കമ്മീഷണര്‍ കെ. നടരാജനെ സസ്പെന്‍ഡു ചെയ്ത് ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് ഉത്തരവ് പുറപ്പെടുവിച്ചു. ഗവര്‍ണറുടെ ഉത്തരവ് പ്രത്യേക ദൂതന്‍ വഴി ബംഗളൂരില്‍ നിന്നും തലസ്ഥാനത്ത് എത്തിക്കുകയായിരുന്നു.

ഭൂമിദാനക്കേസില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒഴിവാക്കാന്‍ ശ്രമിച്ച നടരാജനെ സസ്പെന്‍ഡ് ചെയ്യണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഈ ഫയല്‍ പ്രത്യേക ദൂതന്‍ വഴി ബംഗളൂര്‍ക്ക് എത്തിച്ചാണ് ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജിന്റെഒപ്പുവാങ്ങിയത്.

നടരാജനെ സസ്പെന്‍ഡ് ചെയ്താലും വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെങ്കില്‍ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്. സുപ്രീംകോടതി നിയോഗിക്കുന്ന രജിസ്ട്രാര്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണം. ഈ അന്വേഷണ റിപോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ മാത്രമേ നടപടിയുണ്ടാകൂ. അതുവരെ നടരാജന്‍ സസ്പെന്‍ഷനില്‍ കഴിയേണ്ടിവരും.

ഭൂമിദാനക്കേസ് അന്വേഷിച്ച വിജിലന്‍സ് ഡി.വൈ.എസ്.പി വി.ജി.കുഞ്ഞനെ നടരാജന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതായി വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നടരാജനെതിരെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ സമര്‍പ്പിച്ചത്.

എനിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസികള്‍ക്കില്ല- മന്ത്രി വയലാര്‍ രവി

Posted: 11 Nov 2012 10:15 PM PST

Image: 

ഷാര്‍ജ: തനിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസി മലയാളികള്‍ക്കില്ലെന്നും എല്ലാം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. ഗള്‍ഫിലെ മിക്ക മലയാളി സംഘടനകളും എല്ലാ ദിവസവും ഓരോരോ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. ഇതെല്ലാം കൃത്യമായി കുറിച്ചുവെച്ച് തുടര്‍നടപടികള്‍ എടുക്കാറുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്രയധികം ഇന്ത്യക്കാര്‍ ഉള്ളതിനാല്‍ പ്രശ്നങ്ങള്‍ ഒരിക്കലും തീരില്ല. സാധ്യമാകുന്നവയിലെല്ലാം പരിഹാരമുണ്ടാക്കി അവരെ തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യം. പരിഹാരം കാണുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജയിലെ നിര്‍ദിഷ്ട ഹൈന്ദവ, സിഖ് ശ്മശാനത്തിന്‍െറ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
2013 ജനുവരി ഏഴ് മുതല്‍ ഒമ്പത് വരെ കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പ്രവാസികളുടെ എല്ലാ വിഷയവും ചര്‍ച്ച ചെയ്യുന്നുണ്ട്. ആദ്യ ദിവസം ഗള്‍ഫുകാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം നീക്കിവെച്ചിരിക്കുകയാണ്. അന്ന് പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയോ എഴുതിത്തരികയോ ഒക്കെ ചെയ്യാം. വ്യക്തിപരമായ പ്രശ്നങ്ങളല്ല പൊതുവായ കാര്യങ്ങളാണ് അവതരിപ്പിക്കേണ്ടത്. മറ്റ് ദിവസങ്ങളിലും ഇതുസംബന്ധിച്ച സെഷനുകള്‍ ഉണ്ടാകും. പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫിലെ സംഘടനകളെ അവഗണിക്കുന്നെന്ന പരാതിയില്‍ കഴമ്പില്ല. കൂടുതല്‍ ആളുകള്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാറിന്‍െറ ആഗ്രഹം. അതുകൊണ്ടാണ് സംഘടനകളെ നേരിട്ട് ക്ഷണിക്കാന്‍ താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയകളില്‍ മന്ത്രിക്കെതിരെ നടക്കുന്ന കാമ്പയിന്‍ സംബന്ധിച്ച ചോദ്യത്തിന് വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ താന്‍ ഇത്തരം പ്രചാരണങ്ങളെ അതിജീവിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തേത് ആസൂത്രിതമായി ചിലര്‍ നടത്തുന്നതാണെന്നുമായിരുന്നു മറുപടി.
പൊതുശ്മശാനത്തിന്‍െറ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായതെന്നും ജനുവരി രണ്ടാം വാരം പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ സിമന്‍റ് ഫാക്ടറിക്ക് എതിര്‍വശത്ത് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി സൗജന്യമായി നല്‍കിയ 8.3 ഏക്കര്‍ സ്ഥലത്ത് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തിലാണ് ശ്മശാനം നിര്‍മിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 52 ലക്ഷം ദിര്‍ഹം ചെലവ് കണക്കാക്കുന്നു. ആദ്യഘട്ടത്തില്‍ വര്‍ഷം 1500 മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ശേഷിയുണ്ട്. ഒരു മൃതദേഹം സംസ്കരിക്കാന്‍ എട്ട് മണിക്കൂറാണ് വേണ്ടി വരിക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 3000 പേരെ സംസ്കരിക്കാനാവും. ഇവിടെ എത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വ്യത്യസ്ത ഇരിപ്പിടം, പ്രാര്‍ഥനാ ഹാള്‍, മൃതദേഹം കുളിപ്പിക്കാനും സംസ്കരിക്കാനുമുള്ള സ്ഥലം, സ്റ്റോര്‍ തുടങ്ങിയവയാണ് ഇപ്പോള്‍ സജ്ജമായി കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, എം.എ. യൂസഫലി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ.വൈ.എ. റഹീം, കെ. ബാലകൃഷ്ണന്‍, ബിജു സോമന്‍ തുടങ്ങിയവരും വയലാര്‍ രവിക്കൊപ്പമുണ്ടായിരുന്നു.
നേരത്തേ, ദ്വിദിന യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ വയലാര്‍ രവിക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. പ്രസിഡന്‍റ് എം.ജി. പുഷ്പാകരന്‍, ജന. സെക്രട്ടറിമാരായ പുന്നക്കന്‍ മുഹമ്മദലി, സുഭാഷ് ചന്ദ്രബോസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം, സി.ആര്‍.ജി. നായര്‍, എന്‍.ആര്‍. മായിന്‍, എന്‍.പി. രാമചന്ദ്രന്‍, സി.പി. ജലീല്‍, വില്യറ്റ് കൊറിയ, ചന്ദ്രന്‍ ആയഞ്ചേരി, ഹൈദര്‍ പാലക്കാട്, ടൈറ്റസ് പുല്ലൂരാന്‍, ഫിറോസ് ഷാര്‍ജ, മജീദ് എറണാകുളം എന്നിവര്‍ നേതൃത്വം നല്‍കി.

മുംബൈ ഭീകരാക്രമണം: ലശ്കറെ ത്വയ്യിബ ഭീകരര്‍ക്ക് പരിശീലനം ലഭിച്ചത് പാകിസ്താനില്‍ തന്നെയെന്ന്

Posted: 11 Nov 2012 10:15 PM PST

Image: 

ഇസ്ലാമാബാദ്: മുംബൈ ഭീകരാണക്രമണം നടത്താന്‍ ലശ്കറെ ത്വയ്യിബ ഭീകരര്‍ക്ക് പരിശീലനം ലഭിച്ചത് പാകിസ്താനില്‍ നിന്ന് തന്നെയെന്ന് പാകിസിതാന്‍ അധികൃതര്‍. റാവല്‍പിണ്ടിയിലെകോടതിയില്‍ പാകിസ്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജഡ്ജി ചൗധരി ഹബീബുര്‍ റഹ്മാന്‍ മുന്‍പാകെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിലെ അഞ്ച് ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച് മൊഴി നല്‍കിയതെന്ന് പാക് പത്രമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ ആക്രമണത്തിന്‍െറ സൂത്ര ധാരനെന്ന് കരുതുന്ന സാക്കിര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെയുള്ളവര്‍ക്ക് കറാച്ചി, മാന്‍സീറ, താട്ട, മുസഫര്‍ബാദ് എന്നിവടങ്ങളില്‍ വെച്ച് പരിശീലനം ലഭിച്ചു എന്നാണ് പാകിസ്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മൊഴിനല്‍കിയിരിക്കുന്നത്.

പാകിസ്താനിലെ ഒകാര ജില്ലയില്‍ നിന്നുള്ള സാക്കിര്‍ഹുസൈന്‍ ഉഗ്രസ്ഫോടന ശേഷിയുള്ള സ്ഫോടന വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ഥനാണ്. പാക് അധിനിവേശ കശ്മീരില്‍ ലശ്കര്‍ കമാന്‍ഡറായും സാക്കിര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. കറാച്ചിയിലെ ഗദാപ് നഗരത്തിനുടത്ത് കടലില്‍ വെച്ചും ഭീകരര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.

സമ്മര്‍ദ്ദം ചെലുത്താതെയാണ് സാക്ഷികള്‍ ഇതു സംബന്ധിച്ച മൊഴികള്‍ രേഖപ്പെടുത്തിയതെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ചൂധരി സുല്‍ഫിക്കര്‍ അലി കോടതിയില്‍ അറിയിച്ചു.

എന്നാല്‍, ലഖ്വി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം ലഭിക്കുന്നതിന് തങ്ങള്‍ ഒരിക്കലും നേരിട്ട് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് സാക്ഷികള്‍ കോടതിയില്‍ വ്യക്താമക്കി. പലരില്‍ നിന്നു ലിഭിച്ച വിവരങ്ങളുടെ അടിസഥാനത്തിലാണ് സാക്ഷി മൊഴി നല്‍കിയതെന്നും അവര്‍ പറഞ്ഞാതയി ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെശട 166 പേര്‍ കൊല്ലപ്പെട്ടിന്നു.

ഉരു പ്രദര്‍ശനത്തിന് നാളെ തുടക്കം

Posted: 11 Nov 2012 10:07 PM PST

Image: 

ദോഹ: രണ്ടാമത് ഉരു പ്രദര്‍ശനത്തിന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നാളെ തുടക്കമാകും. അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഈ മാസം 17 വരെ നീണ്ടുനില്‍ക്കും.
ഖത്തറിന് പുറമെ ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 13 ഇനങ്ങളില്‍പ്പെട്ട നൂറിലധികം ഉരുക്കള്‍ മേളയില്‍ പങ്കെടുക്കും. സന്ദര്‍ശകര്‍ക്ക് ഉരുക്കളുടെ നിര്‍മാണവും വിപണനവും സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ ഉരുവിന്‍െറ ഉടമകളും ജീവനക്കാരും മേളയില്‍ സംബന്ധിക്കുന്നുണ്ട്. ഖത്തര്‍ സംസ്കാരത്തിന്‍െറ ഭാഗമാണ് ഉരുവെന്നും കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച ആദ്യ പ്രദര്‍ശനം വന്‍ വിജയമായിരുന്നെന്നും മേളയുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ മാനേജര്‍ അഹ്മദ് അല്‍ ഹിത്മി പറഞ്ഞു. ആധുനിക ഖത്തറിനെ കെട്ടിപ്പടുക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയ പൂര്‍വ്വികര്‍ക്കുള്ള ആദരം കൂടിയാണ് മേള. സാംസ്കാരിക വിനിമയത്തിനും ഖത്തറിന്‍െറ സമ്പന്നമായ ചരിത്രവും പൈതൃകവും പുതിയ തലമുറക്ക് പരിചയപ്പെടുത്താനുമുള്ള വേദിയാണ് മേളയെന്ന് അല്‍ ഹിത്മി ചൂണ്ടിക്കാട്ടി.
മേളയുടെ ഭാഗമായി ബുധനാഴ്ച മുതല്‍ മുത്തുവാരല്‍ മല്‍സരം നടക്കും. 12 ടീമുകളിലായി 156 പേര്‍ മല്‍സരത്തില്‍ മാറ്റുരക്കും. മുങ്ങല്‍ സംവിധാനങ്ങും പരമ്പരാഗത രീതികളും ഉപയോഗിച്ച് മൂന്നു ദിവസം കൊണ്ട് കൂടുതല്‍ മുത്ത് ശേഖരിക്കുന്നവരെയാണ് വിജയികളായി തെരഞ്ഞെടുക്കുന്നത്. 17ന് നടക്കുന്ന മേളയുടെ സമാപനചടങ്ങില്‍ മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. മേളയുടെ ഭാഗമായി ഉരു പ്രദര്‍ശനത്തിന് പുറമെ വെടിക്കെട്ട്, പരമ്പരാഗത കലാപരിപാടികള്‍, തല്‍സമയ ഉരു നിര്‍മാണം, ലൈറ്റ് ഷോ, തുഴച്ചില്‍ മല്‍സരം, കുട്ടികളുടെ ശില്‍പശാലകള്‍, ഗള്‍ഫിലെ വിവിധ ഗാലറികളില്‍ നിന്നുള്ള വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനി, ഖത്തര്‍ എയര്‍വെയ്സ്, സീഷോര്‍ ഗ്രൂപ്പ് എന്നിവയാണ് മേളയുടെ പ്രായോജകര്‍.

ബേപ്പൂരില്‍ നിന്ന്
ഹാഷിം വീണ്ടും
ദോഹ: ബേപ്പൂരിന്‍െറ ഉരു നിര്‍മാണപ്പെരുമയുമായി പി.ഒ ഹാഷിം ഉരു മേളയില്‍ പങ്കെടുക്കാന്‍ വീണ്ടും ദോഹയിലെത്തി. ബേപ്പൂരിലെ പ്രശസ്തമായ ഹാജി പി.ഐ അഹ്മദ് കോയ എന്ന ഉരു നിര്‍മാണ, കയറ്റുമതി കമ്പനിയുടെ പാര്‍ട്ണറായ ഹാഷിം തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് മേളയിലേക്ക് ക്ഷണം ലഭിച്ച ഏക കമ്പനിയും ഇതാണ്.
83 വര്‍ഷമായി ഈ രംഗത്തുള്ള കമ്പനി നിര്‍മിക്കുന്ന വിവിധ ഉരുക്കളുടെ മാതൃകകളും മറ്റ് വിശദാംശങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാള്‍ മേളയില്‍ സജ്ജീകരിക്കുമെന്ന് ഹാഷിം ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. ഖത്തറിലേക്കുള്ള മൂന്ന് കൂറ്റന്‍ ഉരുക്കളുടെ നിര്‍മാണം ഇപ്പോള്‍ ബേപ്പൂരില്‍ പുരോഗമിക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച ഇവയില്‍ ഒരെണ്ണം രണ്ട് മാസത്തിനകവും മറ്റ് രണ്ടെണ്ണം എട്ട് മാസങ്ങള്‍ക്ക് ശേഷവും ഖത്തറിന് കൈമാറും. ഖത്തര്‍ കിരീടാവകാശിക്ക് ഹാഷിമിന്‍െറ കമ്പനി ഒരു വര്‍ഷം മുമ്പ് ഉരു നിര്‍മിച്ച് നല്‍കിയിരുന്നു. ഖത്തര്‍ നാവിഗേഷന് കീഴില്‍ ഇതിന്‍െറ അലങ്കാരജോലികള്‍ ബേപ്പൂരില്‍ നിന്നുള്ള വിദഗ്ധര്‍ പൂര്‍ത്തിയാക്കിവരികയാണ്. ഒരു പ്രമുഖ ഫ്രഞ്ച് വ്യവസായിക്കും അടുത്തിടെ കമ്പനി ഉരു നിര്‍മിച്ചുനല്‍കി. 350 പേര്‍ക്കിരിക്കാവുന്ന ഈ ഒഴുകുന്ന റെസ്റ്റോറന്‍റിന്‍െറ ഉദ്ഘാടനം അടുത്തിടെയാണ് നടന്നത്.

പാര്‍ലമെന്‍റ് സമുച്ചയം ഇന്ന് തുറക്കും; സുല്‍ത്താന്‍ ഒമാന്‍ കൗണ്‍സിലിലെത്തും

Posted: 11 Nov 2012 09:29 PM PST

Image: 

മസ്കത്ത്: അല്‍ബുസ്താനില്‍ പുതുതായി നിര്‍മിച്ച ഒമാന്‍ പാര്‍ലമെന്‍റ് സമുച്ചയം ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ചേരുന്ന അഞ്ചാമത് ഒമാന്‍ കൗണ്‍സില്‍ സമ്മേളനത്തെ തിങ്കളാഴ്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അഭിസംബോധന ചെയ്യും.
ഒമാന്‍ കൗണ്‍സില്‍, സ്റ്റേറ്റ് കൗണ്‍സില്‍, മജ്ലിസുശൂറ എന്നീ സഭകളുടെ സമ്മേളനം നടക്കുന്നത് ഇനി മുതല്‍ പുതിയ പാര്‍ലമെന്‍റ് സമുച്ചയത്തിലായിരിക്കും. മൂന്ന് സഭകള്‍ക്കുമായി മൂന്ന് പ്രത്യേക കെട്ടിടങ്ങളാണ് സമുച്ചയത്തില്‍ ഒരുക്കുന്നത്. ഇരു സഭകളുടെയും സംയുക്ത സമ്മേളനം നടക്കുന്ന ഒമാന്‍ കൗണ്‍സില്‍ മധ്യത്തിലാണ് തലയുയര്‍ത്തി നില്‍ക്കുന്നത്. ഉപരിസഭയായ സ്റ്റേറ്റ് കൗണ്‍സില്‍ കെട്ടിടം ഒമാന്‍ കൗണ്‍സില്‍ കെട്ടിടത്തിന്‍െറ വലത് ഭാഗത്തും മജ്ലുസുശൂറ കെട്ടിടം ഇടതുഭാഗത്തുമാണ്. കൂടാതെ മസ്ജിദും സേവനകേന്ദ്രവും ക്ളോക് ടവറും നിര്‍മിച്ചിട്ടുണ്ട്.
215,040 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് പുതിയ സമുച്ചയം. മൊത്തം കെട്ടിടങ്ങളുടെ ചുറ്റളവ് 102,209 ചതുരശ്ര മീറ്ററാണ്. ഒമാന്‍ കൗണ്‍സില്‍ കെട്ടിടം 43,197 ചതുരശ്ര മീറ്റര്‍ ചുറ്റളവിലും സ്റ്റേറ്റ് കൗണ്‍സില്‍ കെട്ടിടം 46,860 ചതുരശ്ര മീറ്റര്‍ ചുറ്റളവിലും ശൂറ കൗണ്‍സില്‍ കെട്ടിടം 7,184 ചതുരശ്ര മീറ്റര്‍ ചുറ്റളവിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഒരേ സമയം 200 പേര്‍ക്ക് നമസ്കരിക്കാന്‍ സൗകര്യമുള്ള മസ്ജിദും 70 മീറ്റര്‍ ഉയരമുള്ള ക്ളോക് ടവറും സമുച്ചയത്തിന്‍െറ ഭാഗമാണ്.
400 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഒമാന്‍ ഹാളും 304 ഇരിപ്പിടമുള്ള മറ്റൊരു മള്‍ട്ടി പര്‍പസ് ഹാളും വിവിധ കമ്മറ്റികള്‍ക്ക് യോഗം ചേരാനുള്ള സമ്മേളന മുറികളും 67,000 പുസ്തകങ്ങളുള്ള ലൈബ്രറിയും ഒരുക്കുന്നുണ്ട്. ആറ് പ്രധാന മുറികളുള്ള ഡിജിറ്റല്‍ ലൈബ്രറി, പത്ത് പേര്‍ക്ക് ഇരിക്കാവുന്ന മുന്ന് പരിശീലന മുറികള്‍, ഇ- ബുക് ബ്രൗസിങിന് 30 കമ്പ്യൂട്ടറുകളും കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഒമാന്‍ ടി.വിയുടെ സംപ്രേക്ഷണ മുറി, സ്റ്റുഡിയോ, രണ്ട് സഭാ ചെയര്‍മാന്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫിസുകള്‍ എന്നിവയും പാര്‍ലമെന്‍റ് മന്ദിരത്തിലുണ്ട്.

ഭരണഘടന രാജ്യഭരണത്തിന്‍െറ അടിസ്ഥാനശില -കുവൈത്ത് അമീര്‍

Posted: 11 Nov 2012 09:23 PM PST

Image: 

കുവൈത്ത് സിറ്റി: അര നൂറ്റാണ്ട് പ്രായമായ ഭരണഘടന തന്നെയാണ് രാജ്യഭരണത്തിന്‍െറ അടിസ്ഥാനശിലയെന്ന് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ്. അതില്‍ ഊന്നിനിന്നുകൊണ്ടുതന്നെ രാജ്യം ഇനിയും മന്നോട്ടുപോകുമെന്നും അതിനെതിരായ ഒരുതരത്തിലുള്ള നീക്കവും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭരണഘടനയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്‍െറ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു പതിറ്റാണ്ടായി പാര്‍ലമെന്‍ററി സംവിധാനവുമായി മുന്നോട്ടുപോയ രാജ്യത്ത് ഇപ്പോഴുണ്ടാവുന്ന സംഭവവികാസങ്ങള്‍ ദു:ഖകരമാണെന്ന് അഭിപ്രായപ്പെട്ട അമീര്‍ അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ക്കാന്‍ കൂട്ടായ മാര്‍ഗങ്ങളുണ്ടെന്നും അല്ലാതെ പ്രക്ഷോഭമാര്‍ഗം സ്വീകരിക്കുകയല്ല വേണ്ടതെന്നും വ്യക്തമാക്കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP