സ്വാഗതം
WELCOME

News Update..

Sunday, November 11, 2012

2014ന് മുമ്പ് തെരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് അദ്വാനി Madhyamam News Feeds

2014ന് മുമ്പ് തെരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് അദ്വാനി Madhyamam News Feeds

Link to

2014ന് മുമ്പ് തെരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് അദ്വാനി

Posted: 11 Nov 2012 12:52 AM PST

Image: 

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ 2014ന് മുമ്പ് പൊതുതെരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ഉറവിടത്തില്‍ തന്നെ നശിച്ചുപോയെന്നും ഇന്ത്യയിലും പ്രസ്ഥാനം നശിച്ചുകൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിലെ അയിത്തം ബി.ജെ.പി അംഗീകരിക്കുന്നില്ല. അത് മാറിവരുന്നത് സ്വാഗതാര്‍ഹമാണ്. 22ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കും. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പ്രാധാന്യം കുറയുകയും കിഴക്കന്‍ രാജ്യങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ് ഇനി വരാനിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയുടെയും ചൈനയുടെയും കാലം- അദ്വാനി പറഞ്ഞു.

അധികാരത്തിലിരിക്കുമ്പോള്‍ ശക്തനായ ഭരണാധികാരി ആവുകയും അധികാരം നഷ്ടപ്പെടുമ്പോള്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവാവുകയുമാണ് യഥാര്‍ത്ഥ രാഷ്ട്രീയപ്രവര്‍ത്തകന്‍ ചെയ്യേണ്ടതെന്നും അദ്വാനി പറഞ്ഞു.

പൊഴിക്കരയില്‍ 100 ഓളം വീടുകളില്‍ വെള്ളംകയറി

Posted: 10 Nov 2012 11:18 PM PST

പാറശ്ശാല: പൊഴിയൂര്‍ പൊഴിക്കരയില്‍ നെയ്യാര്‍ എ.വി.എം. കനാ ല്‍ കര കവിഞ്ഞ് ഒഴുകിയതിനാല്‍ 100 ഓളം മത്സ്യത്തൊഴിലാളി വീടുകളില്‍ വെള്ളം കയറി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. കഴിഞ്ഞ ദിവസം കടലില്‍ നേരിയ വേലിയേറ്റം ഉണ്ടായിരുന്നെങ്കിലും വെള്ളം കരയിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ പുലര്‍ച്ചെ പൊഴിയടഞ്ഞ് കനാലില്‍നിന്നുള്ള വെള്ളം കര കവിഞ്ഞ് ഒഴുകിയതാണ് സമീപ വീടുകളില്‍ വെള്ളം കയറാന്‍ കാരണം. തീരദേശത്തെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും മീന്‍ പിടിക്കാന്‍ പോകാതെ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ എക്സ്കവേറ്റര്‍ കൊണ്ടുവന്ന് പൊഴി വെട്ടി കനാല്‍ വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടതിനാല്‍ കൂടുതല്‍ നാശമുണ്ടായില്ല. ആറിന് തീരത്തെ സമീപ കനാലിനിരുവശത്തും വെള്ളം കയറിയ നിലയിലാണ്.

ഒമ്പതാം വാര്‍ഡ് : ആരോഗ്യവകുപ്പ് ഡയറക്ടര്‍ അന്വേഷിക്കും

Posted: 10 Nov 2012 11:10 PM PST

Image: 

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ മൃതദേഹങ്ങള്‍ രോഗികള്‍ക്കൊപ്പം കിടത്തിയെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. വാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിരീക്ഷണ സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒമ്പതാം വാര്‍ഡിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി 15 പേരെ ഉടനടി വാര്‍ഡിലേക്ക് നിയമിക്കും. വാര്‍ഡില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. ഓരോ ആഴ്ചയിലും വാര്‍ഡിന്റെ ശുചിത്വം അടക്കമുള്ള സാഹചര്യം പരിശോധിക്കും. രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തും. നിരീക്ഷണ സമിതിയുടെ ശിപാര്‍ശകള്‍ പരിഗണിച്ച് ഒമ്പതാം വാര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പിന്നീട് ആശുപത്രിയില്‍ എത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി. കെ. മുരളീധരന്‍ എം.എല്‍.എയും ചര്‍ച്ചയില്‍ പങ്കെടുത്തു.

വന്‍ കവര്‍ച്ചാ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍

Posted: 10 Nov 2012 11:04 PM PST

കൊല്ലം: വ്യാപാര സ്ഥാപനങ്ങളും ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് കവര്‍ച്ചയും പിടിച്ചുപറിയും പതിവാക്കിയ സംഘത്തിലെ മൂന്നുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. തിരുവനന്തപുരം ബാലരാമപുരം അതിയന്നൂര്‍ ആറാലംമൂട് പുല്ലവിള വീട്ടില്‍ കാര്‍ത്തികേയന്‍ എന്നുവിളിക്കുന്ന ഗിരീഷ്കുമാര്‍ (33), കിളിമാനൂര്‍ വണ്ടന്നൂര്‍ തുണ്ടില്‍ കടവിള വിളയില്‍ പ്രസാദ് ഭവനില്‍ ശിവപ്രസാദ് (39), കരമന നെടുങ്കാട് സോമന്‍ നഗര്‍ മുതിരപ്പറമ്പ് വീട്ടില്‍ തവക്കള ജയന്‍ എന്നുവിളിക്കുന്ന ജയന്‍ (40) എന്നിവരാണ് പൊലീസ് പിടിയിലായത്. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ ചുമതലയുള്ള സാംക്രിസ്റ്റി ഡാനിയേലിന് കിട്ടിയ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കൊല്ലം അസി. കമീഷണര്‍ ബി. കൃഷ്ണകുമാറിന്‍െറ നേതൃത്വത്തില്‍ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. സുഗതന്‍, ഈസ്റ്റ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ പ്രകാശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബാബുകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹരിലാല്‍, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കൊല്ലം മാര്‍ക്കറ്റിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഒരുമാസത്തിനുള്ളില്‍ കൊല്ലം സിറ്റി പൊലീസ് കമീഷണറേറ്റിന്‍കീഴിലുള്ള കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, ഇരവിപുരം, തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂര്‍, ഫോര്‍ട്ട്, വിഴിഞ്ഞം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കവര്‍ച്ചകള്‍ ചെയ്തതായി പ്രതികള്‍ സമ്മതിച്ചു.
വെള്ളിയാഴ്ച കൊല്ലം കല്ലുപാലത്തിന് സമീപം തൗഫീക് ട്രെയിഡേഴ്സ് എന്ന കടയുടെ മുന്‍വശം വെച്ചാണ് പ്രതികള്‍ കമ്പിപ്പാര, വാള്‍ എന്നീ ആയുധങ്ങള്‍ സഹിതം പൊലീസ് പിടിയിലായത്.
കാര്‍ത്തികേയന്‍ എന്നുവിളിക്കുന്ന ഗിരീഷ്കുമാറിന്‍െറ പേരില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മാത്രം 22 കവര്‍ച്ചാ കേസുകള്‍ നിലവിലുണ്ട്. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി കേളന്‍ ബാബു എന്നയാളെ 2000 ത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. കാര്‍ത്തികേയന്‍െറ മൂത്ത സഹോദരനായ ജയന് ഫോര്‍ട്ട്, നേമം പൊലീസ് സ്റ്റേഷനുകളിലും പ്രസാദ് എന്നുവിളിക്കുന്ന ശിവപ്രസാദിന് ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ്, ചവറ, തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുകളിലും 10 ഓളം കവര്‍ച്ചാകേസുകള്‍ വീതം നിലവിലുണ്ട്. കടപ്പാക്കടയിലെ ഗോപാല്‍ കമ്യൂണിക്കേഷന്‍ എന്ന കടയില്‍നിന്ന് ലാപ്ടോപ്പും മൊബൈല്‍ഫോണും 10,000 രൂപയും കവര്‍ന്നതും കടപ്പാക്കടയിലുള്ള മേടയില്‍ പീടികയില്‍ നടന്ന മോഷണം, കൊല്ലം ജവഹര്‍ ബാലഭവനില്‍ നടന്ന മോഷണം, കൊല്ലം മാര്‍ക്കറ്റിലും ചെമ്മാമുക്കിലുമായി അടുത്തിടെ ഓടിളക്കി നടന്ന മോഷണം എന്നിവ ചെയ്തത് ഇവര്‍ തന്നെയാണെന്ന് വെളിവായി.
വിവിധ കാലയളവിലായി 15 വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുള്ള പ്രതികള്‍ ജയിലില്‍നിന്നിറങ്ങിയശേഷം കൊല്ലം നഗരത്തില്‍ തമ്പടിച്ച് മോഷണം ചെയ്തുവരികയായിരുന്നു. പ്രതികളുടെ സംഘത്തിലുള്ള തമിഴ്നാട് സ്വദേശികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കായംകുളം രാജേഷ്, പാണ്ടിമുരുകന്‍ എന്നീ കുപ്രസിദ്ധ മോഷ്ടാക്കളും ഈ സംഘത്തിലെ അംഗങ്ങളാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചത്ത ഇറച്ചിക്കോഴി വില്‍പ്പന നാട്ടുകാര്‍ തടഞ്ഞു

Posted: 10 Nov 2012 10:59 PM PST

മൂന്നാര്‍: തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന ചത്ത ഇറച്ചിക്കോഴികളെ ടൗണില്‍ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷമായി. മൂന്നാര്‍ നല്ലതണ്ണി കവലയിലെ കോഴി വ്യാപാര കേന്ദ്രത്തിലാണ് ശനിയാഴ്ച രാവിലെ ചത്ത കോഴികളെ വില്‍ക്കാന്‍ ശ്രമം നടന്നത്.
വ്യാപാരം കൂടുതല്‍ നടക്കുന്ന ദിവസങ്ങളില്‍ ചത്തതും രോഗം ബാധിച്ചതുമായ കോഴികളെ മൂന്നാറില്‍ വന്‍തോതില്‍ വില്‍ക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ കടയിലെത്തിയ, കോഴികളെ നിറച്ച കൂടുകളില്‍ ഒരെണ്ണത്തിലെ മുഴുവന്‍ കോഴികളും ചത്തതായിരുന്നു. ഇതില്‍നിന്ന് കോഴിയെ എടുത്ത് മാംസം വില്‍ക്കാന്‍ ശ്രമിച്ചത് വാങ്ങാനെത്തിയ ആള്‍ തടഞ്ഞു. ഓട്ടോ ഡ്രൈവര്‍മാരും സമീപത്തെ കച്ചവടക്കാരും നാട്ടുകാരുമെത്തി പരിശോധിച്ചപ്പോഴാണ് പത്തിലധികം ചത്ത കോഴികളെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ആരോഗ്യ വകുപ്പിലെ രണ്ട് ജീവനക്കാര്‍ എത്തിയെങ്കിലും പ്രത്യക്ഷത്തില്‍ നടപടിയെടുക്കാതെ മടങ്ങി.
ജില്ലയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് കോഴിയെ വില്‍ക്കുന്ന സ്ഥലമാണ് മൂന്നാര്‍. തമിഴ്നാട്ടില്‍നിന്ന് എത്തുന്ന കോഴിയെ മൂന്നാര്‍ കടന്ന് 30 കിലോമീറ്റര്‍ അകലെ അടിമാലിയില്‍ വില്‍ക്കുന്നത് വന്‍ വിലക്കുറവിലാണ്. മൂന്നാറില്‍ ഒരു കിലോ കോഴിയിറച്ചിക്ക് ഈടാക്കുന്നത് 135 രൂപയാണ്. അടിമാലിയില്‍ 85 രൂപക്ക് ഇറച്ചി ലഭിക്കുമ്പോഴാണ് മൂന്നാറിലെ പകല്‍ക്കൊള്ള. മൂന്നാറില്‍നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള കുഞ്ചിത്തണ്ണിയിലും ആനച്ചാലിലും കിലോക്ക് 82 രൂപയാണ് കോഴിവില. ആവശ്യക്കാരെ കൊള്ളയടിച്ച് അമിത ലാഭമുണ്ടാക്കുന്നത് കൂടാതെയാണ് ചത്ത കോഴികളെ പരസ്യമായി വില്‍ക്കുന്നത്.
ആരോഗ്യവകുപ്പും പഞ്ചായത്തധികൃതരും നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് മൂന്നാറിലെ മുഴുവന്‍ കോഴിക്കടകളും പ്രവര്‍ത്തിക്കുന്നത്. വൃത്തിയുള്ള കടമുറിയോ മാലിന്യ നിക്ഷേപ സൗകര്യങ്ങളോ ഇല്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനം. പുഴയോരങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടൗണിലെ കോഴിക്കടകളില്‍ ദിവസേന ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്.
മൂന്നാറിലെത്തുന്ന വിദേശീയരടക്കമുള്ള വിനോദ സഞ്ചാരികള്‍ ഇറച്ചിക്കടകളിലെ ദുര്‍ഗന്ധം സഹിക്കാനാകാതെ മൂക്കുപൊത്തുന്നത് പതിവുകാഴ്ചയാണ്. ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുകയും വന്‍ വില ഈടാക്കുകയും ചെയ്യുന്ന കോഴിക്കടകള്‍ക്കെതിരെ പഞ്ചായത്ത്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

പാറമട ലോബി കിഴക്കന്‍ വനമേഖലയില്‍ പിടിമുറുക്കുന്നു

Posted: 10 Nov 2012 10:50 PM PST

വടശേരിക്കര: പാരിസ്ഥിതിക പ്രാധാന്യമുള്ള കിഴക്കന്‍ വനമേഖലയില്‍ പാറമട ലോബി പിടിമുറുക്കുന്നു. നിരവധി പാറമടകളുടെയും ക്രഷര്‍ യൂനിറ്റുകളുടെയും പ്രവര്‍ത്തനം മൂലം ഇപ്പോള്‍ തന്നെ ജനങ്ങള്‍ വലയുന്ന വടശേരിക്കര, പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളില്‍ പാറമട ലോബി കൂടുതല്‍ വെട്ടിപ്പിടിത്തത്തിന് തയാറെടുക്കുകയാണ്.
വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന വിധമാ ണ് പല പാറമടകളും പ്രവര്‍ത്തിക്കുന്നത്. പലതും ശബരിമല വനാതിര്‍ത്തിയോടു ചേര്‍ന്നുള്ളവയാണ്. ഇവക്കെതിരെ കാലങ്ങളായി പരിസ്ഥിതി സ്നേഹികളും മറ്റും ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും ഇവ അവഗണിച്ച് ഈ പഞ്ചായത്തുകളില്‍ വീണ്ടും പാറമടകള്‍ ആരംഭിക്കാനാണ് അണിയറ നീക്കം.
വടശേരിക്കരയില്‍ മാത്രം നിലവില്‍ മൂന്നു പാറമടകളാണ് ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വടശേരിക്കര കുമ്പളത്താമണ്ണിലുള്ള പാറമട എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഭൂനിരപ്പില്‍ നിന്ന് നൂറ്റമ്പതടിയോളം താഴ്ചയില്‍ നിന്നാണ് ഖനനം നടത്തുന്നത്. ഇതിനു സമീപത്തുള്ള തെക്കുംമലയിലെ പാറമടയില്‍ എം-സാന്‍ഡ് നിര്‍മിക്കുന്നതിനായി കുഴല്‍ക്കിണര്‍ കുഴിച്ച് ജലചൂഷണം നടത്തുന്നതായി ആരോപ ണമുണ്ട്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ശരിയായ പരിശോധനകളോ അനുമതിയോ ഇല്ലാതെയാണ് ജല ചൂഷണത്തിന് അനുമതി നല്‍കിയതെന്ന് പറയപ്പെടുന്നു. സമീപ പ്രദേശത്തുള്ള മൂന്നാമത്തെ പാറമട ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലത്താണ് നില്‍ക്കുന്നത്. നിരവധി പേരുടെ ജീവന്‍ അപഹരിച്ച ഉരുള്‍പൊട്ടല്‍ ഇവിടെ നേരത്തേ ഉണ്ടായിട്ടുണ്ട്. ഇവക്കുപുറമേ നാലാമത്തെ പാറമടക്ക് കൂടി അനുമതി കൊടുക്കാന്‍ പഞ്ചായത്ത് തലത്തില്‍ നീക്കം നടക്കുന്നതായാണ് ആരോപണം. പെരുനാട് പഞ്ചായത്തിലെ ബഥനിമലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടമലപ്പാറ അഞ്ചേകാല്‍ കോടി രൂപക്ക് പാറമട ലോബി കൈക്കലാക്കി ക്കഴിഞ്ഞു. അങ്ങേയറ്റം പാരിസ്ഥിതിക പ്രാധാന്യമുള്ള ബഥനി മലയില്‍ പാറമട തുടങ്ങുന്നതിനെതിരെ നാട്ടുകാര്‍ ആദ്യമേ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു. ശബരിമലയുടെ ഐതിഹ്യപെരുമയുമായി ബന്ധമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഈ മലമുകളിലെ വിളക്കുകല്ല് നശിപ്പിക്കുന്നതിനെതിരെ ഹിന്ദു സംഘടനകളും സമരരംഗത്തുണ്ടായിരുന്നു.എന്നാല്‍ അവയൊക്കെ അവഗണിച്ചാണ് ഓര്‍ത്തഡോക്സ് സഭയുടെ ബഥനി ആശ്രമത്തിന്‍െറ കൈയില്‍ നിന്നും പാറമട ലോബി ഇവിടം ലീസിനെടുത്തത്. ശബരിമല വനമേഖലയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇവിടെ പാറമട തുടങ്ങാന്‍ പഞ്ചായത്ത് ഒത്താശ ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതു കൂടാതെ മണക്കയം ഭാഗത്ത് പ്രതിഷേധത്തെത്തുടര്‍ന്ന് പൂട്ടിപ്പോയ പാറമട വീണ്ടും തുറക്കാനും നീക്കം നടക്കുന്നതായി ആരോപണമുണ്ട്.
പെരുനാട് മാടമണ്‍ സ്കൂളിനു സമീപം വര്‍ഷങ്ങള്‍ക്കു മുമ്പ് അടച്ചുപൂട്ടിയ പാറമട പുറത്തുനിന്നും പാറ കൊണ്ടുവന്ന് മെറ്റല്‍ നിര്‍മിക്കാന്‍ ക്രഷര്‍ യൂനിറ്റ് മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ എന്ന പേരില്‍ ഈ അടുത്തകാലത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.പഞ്ചായത്ത് പറയുന്ന വ്യവസ്ഥ ഇതാണെങ്കിലും അവിടെയും നിയമവിരുദ്ധമായി പാറപൊട്ടിക്കല്‍ നടക്കുന്നുണ്ട്.നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഈ പാറമട മുമ്പ് അടച്ചുപൂട്ടിയത്.
നാറാണംമൂഴി പഞ്ചായത്തില്‍ ജനജീവിതത്തിന് ഭീഷണിയായ ചെമ്പന്‍മുടി പാറമടയും ക്രഷര്‍ യൂനിറ്റും പഞ്ചായത്തിന്‍െറ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ പാറമടയുടെ സമീപത്തെ നിരവധി വീടുകളും കത്തോലിക്ക പള്ളിയും സ്ഫോടനത്തിന്‍െറ ആഘാതത്തില്‍ വിണ്ടുകീറി നശിക്കുകയാണ്. സമീപപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകള്‍ വറ്റിവരണ്ടു. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പ്രയോജനമില്ല. ഇപ്പോള്‍ ഈ പ്രദേശത്ത് പുതിയ പാറമടക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിലാണ്.പഞ്ചായത്തിലെ തോണിക്കടവിനു സമീപമുള്ള മറ്റൊരു പാറക്കൂട്ടവും പാറമട ലോബി നോട്ടമിട്ടിട്ടുണ്ട്. ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കുപരി മലയോര മേഖലകളില്‍ വര്‍ധിക്കുന്ന അ പായകരമായ ഇടിമിന്നല്‍ പാറമടകള്‍ മൂലം ഉണ്ടാകുന്നതാണെന്ന വിലയിരുത്തലുകളും വിശദ പഠനത്തിന് വിധേയമാക്കണ മെന്ന് ആവശ്യമുയര്‍ ന്നുകഴിഞ്ഞു.

തൊഴിലാളി ക്ഷാമം: വെള്ളൂരില്‍ 30 ഏക്കര്‍ നെല്‍കൃഷി നശിക്കുന്നു

Posted: 10 Nov 2012 10:41 PM PST

തലയോലപ്പറമ്പ്: തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് വെള്ളൂര്‍ വടകര പാടശേഖരത്തില്‍ 30 ഏക്കര്‍ നെല്‍കൃഷി നശിക്കുന്നു. നെല്‍ കര്‍ഷകരെ സഹായിക്കാന്‍ വെള്ളൂര്‍ പഞ്ചായത്ത് രണ്ട് വര്‍ഷം മുമ്പ് കൊയ്ത്തുമെതിയന്ത്രം വാങ്ങിയെങ്കിലും തകരാറിലായി.
നിസ്സാര അറ്റകുറ്റപ്പണി നടത്തി സജ്ജമാക്കാമെങ്കിലും തയാറാകുന്നില്ലെന്ന് പാടശേഖര സമിതി ആരോപിക്കുന്നു.
എന്നാല്‍, തകരാര്‍ പരിഹരിക്കേണ്ടതിനെ ചൊല്ലി കൃഷിഭവനും പഞ്ചായത്തും തമ്മില്‍ തര്‍ക്കത്തിലാണ്.
3000 ഏക്കറോളം പാടശേഖരമാണ് വെള്ളൂരിലുള്ളത്. ഇതില്‍ 80 ശതമാനം സ്ഥലത്തും മണല്‍മാഫിയയും ഇഷ്ടിക മാഫിയയും കൂടി കുഴിയാക്കിമാറ്റിയ അവസ്ഥയിലാണ്. ഇവരുടെ സമ്മര്‍ദവും ഭീഷണിയും അതിജീവിച്ചാണ് നാമമാത്രസ്ഥലത്ത് കര്‍ഷകര്‍ കൃഷിയിറക്കിയത്.
ഇവരെ സഹായിക്കാന്‍ പഞ്ചായത്തും കൃഷിഭവനും തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കൃഷിയില്‍നിന്ന് ലഭിക്കുന്നതിനേക്കള്‍ മൂന്നിരട്ടി വരുമാനം മണല്‍മേഖലയില്‍നിന്ന് ലഭിക്കുമെന്നതിനാല്‍ സ്ത്രീകള്‍ അടക്കം തൊഴിലാളികള്‍ കൊയ്ത്ത് ഉപേക്ഷിച്ചതാണ് കര്‍ഷകരെ ദോഷകരമായി ബാധിച്ചത്. ബാങ്ക് വായ്പെയെടുത്ത് കൃഷിയിറക്കിയവര്‍ വിളവെടുക്കാനാവാതെ നെല്ല് നശിക്കുന്നതില്‍ ആശങ്കയിലാണ്.

ലൗലിയുടെ മരണം: ഭര്‍ത്താവിന്‍െറ മാതാപിതാക്കള്‍ അറസ്റ്റില്‍

Posted: 10 Nov 2012 10:24 PM PST

ചേര്‍ത്തല: തെക്കുപഞ്ചായത്തില്‍ തിരുവിഴക്കടുത്ത് പുത്തേഴത്ത് ലൗലി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന്‍െറ മാതാപിതാക്കളായ ജോസഫ്, റീത്താമ്മ എന്നിവരെ അര്‍ത്തുങ്കല്‍ പൊലീസ് ശനിയാഴ്ച അറസ്റ്റ്ചെയ്തു.
ഗാര്‍ഹിക പീഡനത്തിന്‍െറ പേരിലാണ് അറസ്റ്റ്. ഇവരെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ ലൗലിയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ഞായറാഴ്ച റിലേ സത്യഗ്രഹം ആരംഭിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ചേര്‍ത്തല തെക്കുപഞ്ചായത്ത് തിരുവിഴ പുത്തേഴത്ത് വീട്ടില്‍ ഷിബുവിന്‍െറ ഭാര്യ ലൗലിയെ (32) വീടിന് സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഷിബു വിദേശത്താണ്. പുതിയ വീട് നിര്‍മിക്കുന്നതിനാല്‍ താല്‍ക്കാലികമായി പണിത ഷെഡിലാണ് രണ്ട് കുട്ടികളുമായി ഭര്‍ത്താവിന്‍െറ മാതാപിതാക്കളോടൊപ്പം ലൗലി താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത യുവതിക്ക് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്ന് നാട്ടുകാര്‍ രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. പൊലീസ് സാന്നിധ്യത്തില്‍ മൃതദേഹം കരക്കെടുത്തപ്പോള്‍ മുഖത്തും കൈ ത്തണ്ടയിലും പരിക്കുകളും വായില്‍ രക്തവും കണ്ടിരുന്നെങ്കിലും യുവതി ആത്മഹത്യ ചെയ്തതാണെന്ന രീതിയിലാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തിയിരുന്നു. എന്നിട്ടും പൊലീസിന്‍െറ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകാത്തതിനാലാണ് റിലേ സത്യഗ്രഹം ആരംഭിക്കുന്നത്. സത്യം പുറത്തുവരുന്നതുവരെ സമരപരിപാടികള്‍ തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് തിരുവിഴ പതിനെട്ടുകവലയില്‍ ആരംഭിക്കുന്ന സത്യഗ്രഹം ഡോ. തോമസ് ഐസക് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി. തിലോത്തമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ എം.എസ്. ജഗദംബ, ആര്‍. പ്രകാശന്‍, പി. ഷാജി, ബി. സലീം, സി.വി. മനോഹരന്‍, ലൗലിയുടെ പിതാവ് വര്‍ഗീസ് തയ്യില്‍, ടി.ജെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

രാജ്യം ഭരിക്കുന്നത് തൊഴിലാളികളെ അപമാനിക്കുന്ന സര്‍ക്കാര്‍ -എം.എം. ലോറന്‍സ്

Posted: 10 Nov 2012 10:14 PM PST

കൊച്ചി: തൊഴിലാളികളെ അപമാനിക്കുന്ന സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ലോറന്‍സ്. കോര്‍പറേഷന്‍ തൊഴിലാളി യൂനിയന്‍(സി.ഐ.ടി.യു) വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് തൊഴിലാളികള്‍ക്കായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. ഇവിടെ തൊഴിലില്ലായ്മ രൂക്ഷമായി ഉള്ളപ്പോള്‍ എമര്‍ജിങ് കേരള പോലുള്ള ധൂര്‍ത്തുകള്‍ നടത്തി അഴിമതിക്ക് കളമൊരുക്കുകയാണ്.
അംബാനിമാര്‍ക്ക് വേണ്ടിയാണ് മന്‍മോഹന്‍സിങ് രാജ്യം ഭരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയല്ല. വിലക്കയറ്റം തടയാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ സര്‍ക്കാറിന് നേരമില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പപ്പന്‍ചേട്ടന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂനിയന്‍ വൈസ് പ്രസിഡന്‍റ് പി.എന്‍. സീനുലാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. സ്കന്ദകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ഡി. ഡേവിഡ് രക്തസാക്ഷി പ്രമേയവും കെ.പി. സേവ്യര്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. പി.എന്‍. സീനുലാല്‍ പതാക ഉയര്‍ത്തി. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണമൂര്‍ത്തി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.എസ്. മോഹനന്‍, എം.സി. ബാലന്‍, അഡ്വ. സുനില്‍കുമാര്‍, എം.ടി. ബാബു, വി.പി. ശശി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം.എം. ലോറന്‍സ്(പ്രസിഡന്‍റ്), പി.എന്‍. സീനുലാല്‍, കെ.പി. സേവ്യര്‍, പി.ഡി. ഡേവിഡ്, വി.പി. ശശി, ഷിന്‍സി, ഗൃഹേശ്വരി (വൈസ് പ്രസിഡന്‍്റുമാര്‍), പി.കെ. സ്കന്ദകുമാര്‍ (ജന. സെക്ര.), എം.ടി. ബാബു, അഡ്വ. കെ.എന്‍. സുനില്‍കുമാര്‍, കെ.കെ. ബാബു (സെക്ര.), വേണുകുപ്പുസ്വാമി(ട്രഷ.)

തിരിച്ചറിയല്‍ കാര്‍ഡ്: മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍

Posted: 10 Nov 2012 10:07 PM PST

ചാവക്കാട്: തിരിച്ചറിയല്‍ കാര്‍ഡും അനുബന്ധ രേഖകളുമില്ലാതെ കടലില്‍ പോകരുതെന്ന നിര്‍ദേശം ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നു.
തിരിച്ചറിയല്‍ കാര്‍ഡിനും പാസ്ബുക്കുകള്‍ക്കും അപേക്ഷിച്ചവരില്‍ ഭൂരിഭാഗത്തിനും ഇതുവരെ ലഭിച്ചിട്ടില്ല.
കാലവര്‍ഷത്തിന്‍െറ കെടുതിയില്‍നിന്നും ട്രോളിങ് നിരോധത്തില്‍നിന്നും അല്‍പം ആശ്വാസം ലഭിക്കും മുമ്പെയാണ് കസ്റ്റംസിന്‍െറ കുരുക്ക്. തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ ഉടന്‍ സര്‍ക്കാര്‍ ഊര്‍ജിത ശ്രമം നടത്തിയില്ലെങ്കില്‍ കുടുംബങ്ങള്‍ പട്ടിണിയിലാകും.
കടപ്പുറം മുനക്കകടവ് എസ്.ബി.ടി.യു, സ്വതന്ത്ര ബോട്ട് തൊഴിലാളി യൂനിയന്‍ ഹാര്‍ബര്‍ കമ്മിറ്റിയും ഈ ആവശ്യവുമായി രംഗത്തെത്തി. തങ്ങള്‍ക്കുള്ള പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചതായി എസ്.ബി.ടി.യു ഹാര്‍ബര്‍ തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി പി.എം. ഹംസ പറഞ്ഞു. പ്രസിഡന്‍റ് പി.എം. റഷീദ്, പി.കെ. സുലൈമാന്‍, പി.എ. ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP