സ്വാഗതം
WELCOME

News Update..

Tuesday, November 27, 2012

പുവര്‍ഹോമിലെ പീഡനം: റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി -മന്ത്രി മുനീര്‍ Madhyamam News Feeds

പുവര്‍ഹോമിലെ പീഡനം: റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി -മന്ത്രി മുനീര്‍ Madhyamam News Feeds

Link to

പുവര്‍ഹോമിലെ പീഡനം: റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി -മന്ത്രി മുനീര്‍

Posted: 27 Nov 2012 01:31 AM PST

 

തിരുവനന്തപുരം: ശ്രീചിത്രാ പുവര്‍ഹോമിലെ അന്തേവാസികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ സാമൂഹികക്ഷേമ വകുപ്പ് ഡയറ്കടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.കെ മുനീര്‍. തിങ്കളാഴ്ച പുവര്‍ഹോം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സാമൂഹിക നീതി വകുപ്പ് ഡയറകടര്‍ എം.എസ്. ജയക്കാണ് അന്വേഷണ ചുമതല. 
പെണ്‍കുട്ടിക്ക് നേരെ നടന്ന പീഡനശ്രമവും വാര്‍ഡന്‍െറ ഉപദ്രവത്തെ തുടര്‍ന്ന് ഏഴ് വയസ്സുകാരന്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവവും ഗൗരവമായാണ് കാണുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കും. ആണ്‍കുട്ടികളുടെ താമസസ്ഥലവും സ്കൂളും  ദൂരെയാണ്. ഇവ രണ്ടും ഒരു കോമ്പൗണ്ടിലാക്കും. 18 വയസ്സ് കഴിഞ്ഞ ആണ്‍കുട്ടികളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റും. വൃത്തിഹീനമായ സാഹചര്യത്തില്‍നിന്ന് ആണ്‍കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കും. പുവര്‍ഹോമിന്‍െറയും സ്കൂളിന്‍െറയും കോമ്പൗണ്ടിനുള്ളില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലമുണ്ട്.  എത്രയും വേഗം ഇതൊഴിവാക്കാനുള്ള നടപടി എടുക്കും. ചുറ്റുമതിലിന്‍െറ ഉയരം വര്‍ധിപ്പിക്കും. 
കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാന്‍ തയാറാക്കിയ മാസ്റ്റര്‍ പ്ളാന്‍ എത്രയും വേഗം നടപ്പാക്കും. പുവര്‍ ഹോം പൂര്‍ണമായി സാമൂഹികനീതി വകുപ്പിന്‍െറ സ്വതന്ത്ര നിയന്ത്രണത്തിലാക്കും.  പുവര്‍ഹോമിലെ പ്രിന്‍റിങ് യൂനിറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മാറ്റും. കുട്ടികളെ മാറ്റി പാര്‍പ്പിച്ച ശേഷം ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് ഇവ മാറ്റുന്നതിനെപ്പറ്റി  ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.  മന്ത്രി വി.എസ്. ശിവകുമാറും ഒപ്പമുണ്ടായിരുന്നു. 
 

കൗണ്‍സിലില്‍ മേയര്‍-സെക്രട്ടറി വാക്പോര്; സെക്രട്ടറിക്കെതിരെ പരാതി

Posted: 27 Nov 2012 01:27 AM PST

കൊല്ലം: മേയര്‍ പ്രസന്ന ഏണസ്റ്റും സെക്രട്ടറി സബീനാപോളും തമ്മിലുള്ള വാക്പോരില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രക്ഷുബ്ധമായി. ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ യു.ഡി.എഫ് അംഗങ്ങള്‍ സെക്രട്ടറിയുടെ പക്ഷംപിടിച്ച് രംഗത്തെത്തി. മേയറെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നും സെക്രട്ടറിയെ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തിയുള്ള അഭിപ്രായപ്രകടനങ്ങള്‍ സ്ഥിരംസമിതി അംഗങ്ങളില്‍ നിന്നുമുണ്ടായി. സെക്രട്ടറിയുടെ നിലപാടുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യം മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്ന് മേയര്‍ വെളിപ്പെടുത്തിയത് പോര് തുടരുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്.
പൊതുചര്‍ച്ചയില്‍ അംഗങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി പറയവെ സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. വി. രാജേന്ദ്രബാബു, എന്‍. നൗഷാദ്, എം. നൗഷാദ് എന്നിവരാണ്  സെക്രട്ടറിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തെരുവുവിളക്കുകള്‍ കത്തിക്കുന്നതിനായി ‘വിന്നേഴ്സ്’ എന്ന ഏജന്‍സിയുമായി കരാറിലേര്‍പ്പെടാന്‍ കഴിയാത്തത് സെക്രട്ടറിയുടെ മര്‍ക്കടമുഷ്ടിമൂലമാണെന്ന് രാജേന്ദ്രബാബു പറഞ്ഞു. കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തുന്ന നടപടിയാണ് സെക്രട്ടറിയില്‍ നിന്നുണ്ടായത്. കുരീപ്പുഴ ചണ്ടിഡിപ്പോയില്‍ കിടക്കുന്ന വാഹനങ്ങള്‍ പുറത്തെടുക്കാന്‍ കഴിയാത്തത് സെക്രട്ടറിയുടെ കഴിവുകേട് മൂലമെന്നായിരുന്നു നികുതി-അപ്പീല്‍കാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍. നൗഷാദിന്‍െറ ആരോപണം.
ചുമതലയേറ്റശേഷം പേഴ്സനല്‍ രജിസ്റ്റര്‍ തയാറാക്കാന്‍പോലും സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നും രാജീവ് ആവാസ് യോജന പദ്ധതിയില്‍ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടും അത് നടപ്പാക്കാന്‍ സെക്രട്ടറി താല്‍പര്യമെടുത്തില്ലെന്നും എം. നൗഷാദ് കുറ്റപ്പെടുത്തി.  തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സെക്രട്ടറി പൂര്‍ണപരാജയമാണ്. അടിപ്പാതക്കുവേണ്ടി ചിന്നക്കട മേല്‍പ്പാലത്തിന് താഴെയുള്ള കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ സെക്രട്ടറി മുന്‍കൈയെടുത്തില്ല. അടിപ്പാതക്കുവേണ്ടി പദ്ധതി തുകയില്‍നിന്ന് റെയില്‍വേക്ക് പണം നല്‍കാന്‍ സെക്രട്ടറി വിസമ്മതിക്കുന്നു.
തുടര്‍ന്ന് ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ സെക്രട്ടറിക്ക് മേയര്‍ അനുമതി നല്‍കി. സ്ഥിരംസമിതി അധ്യക്ഷന്മാരുടെ ആരോപണങ്ങളൊന്നാകെ ഖണ്ഡിച്ചാണ് സെക്രട്ടറി വിശദമായ മറുപടി നല്‍കിയത്. വിന്നേഴ്സ് എന്ന കമ്പനി കോര്‍പറേഷനുമായി കരാറിലേര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് പ്രശ്നം. 2012 ജൂലൈയില്‍ കോര്‍പറേഷനുമായി കരാര്‍ വെക്കേണ്ടതാണ്. എന്നാല്‍ ഒക്ടോബര്‍ ആയിട്ടും കരാറില്‍ ഏര്‍പ്പെടാന്‍ അവര്‍ തയാറായിട്ടില്ല.
അജണ്ട നല്‍കിയാല്‍ അത് കൗണ്‍സിലിന്‍െറ പരിഗണനക്ക് അയക്കേണ്ടത് മേയറാണ്.കോര്‍പറേഷനില്‍ അജണ്ട രജിസ്റ്റര്‍ പോലും സൂക്ഷിക്കുന്നില്ല. ഇതിന്മേല്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് മെമ്മോ നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ മേയര്‍ ഇടപെട്ട് തടയുകയായിരുന്നു. അജണ്ട രജിസ്റ്റര്‍ പലപ്പോഴും അപ്രത്യക്ഷമാകുന്നു. ഇക്കാര്യം മേയറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. രാജീവ് ആവാസ് യോജന പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്(ഡി.പി.ആര്‍) കോസ്റ്റ്ഫോര്‍ഡ് ഇതുവരെ നല്‍കിയിട്ടില്ല. കണ്‍സള്‍ട്ടന്‍സി ചാര്‍ജ് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ നല്‍കാന്‍ തയാറായെങ്കിലും പുതിയ ചില നിബന്ധനകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് കോസ്റ്റ്ഫോര്‍ഡ് ഒരുമ്പെട്ടത്. ഇത് സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി മാത്രമേ നല്‍കാന്‍ കഴിയൂ. കോര്‍പറേഷന്‍ സെക്രട്ടറിയുടെ ഇ-മെയില്‍ കരാര്‍ഉദ്യോഗസ്ഥ പലപ്പോഴും ദുര്‍വിനിയോഗം ചെയ്തതായും സെക്രട്ടറി പറഞ്ഞു.
കുരീപ്പുഴ ചണ്ടിഡിപ്പോയില്‍ അകപ്പെട്ട കോര്‍പറേഷന്‍ വാഹനങ്ങള്‍ തിരികെയെടുക്കാന്‍ ഹെല്‍ത്ത്ഇന്‍സ്പെക്ടറെ താന്‍ അധികാരപ്പെടുത്തിയതാണ്. ചവറ് തട്ടിയശേഷം മാത്രമേ വാഹനമെടുക്കാവൂവെന്നാണ് ഭരണനേതൃത്വത്തിന്‍െറ നിലപാട്. എന്നാല്‍ പ്രക്ഷോഭത്തിലുള്ള പ്രദേശവാസികള്‍ ഇതിനെ എതിര്‍ക്കുകയാണ്. ഈ നടപടി അജണ്ടയില്‍ ഉള്‍ക്കൊള്ളിക്കാന്‍ മൂന്നുമാസത്തിന് മുമ്പ് നല്‍കിയെങ്കിലും അത്  ഇടംപിടിച്ചിട്ടില്ല. ചിന്നക്കട അടിപ്പാതയുടെ ഒറിജിനല്‍ ഫയല്‍ ഇതുവരെ കണ്ടെടുക്കാന്‍ പറ്റിയിട്ടില്ലെന്നും സെക്രട്ടറി വിശദീകരിച്ചു. ആ ഫയല്‍ മേയറുടെ ഓഫിസ് പൂഴ്ത്തിയെന്ന ആരോപണം സെക്രട്ടറി ഉന്നയിച്ചതോടെ മേയറും സെക്രട്ടറിയും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ക്ക് തുടക്കമായി. എന്നാല്‍ വിജിലന്‍സ് അന്വേഷണമാകാമെന്ന മേയറുടെ നിലപാടിനെ സെക്രട്ടറിയും ശരിവെക്കുകയായിരുന്നു.
വാക്പോര് നീണ്ടതോടെ ഭരണ-പ്രതിപക്ഷ ഭേദമെന്യേ അംഗങ്ങള്‍ ഇടപെട്ടു. യോജിക്കാവുന്ന മേഖലകളില്‍ യോജിച്ച് നഗരത്തിന്‍െറ വികസനം സാധ്യമാക്കണമെന്നായിരുന്നു അംഗങ്ങളുടെ അഭ്യര്‍ഥന. എന്നാല്‍ നിയമപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച പറ്റില്ലെന്ന നിലപാടായിരുന്നു സെക്രട്ടറിയുടേത്.  
 

മൂന്ന് മാസത്തിനിടെ മരിച്ചത് 27പേര്‍; ഹൈറേഞ്ചില്‍ വാഹനാപകടം തുടര്‍ക്കഥ

Posted: 27 Nov 2012 01:15 AM PST

ചെറുതോണി: ഇടുക്കിയില്‍ വാഹനാപകടത്തില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു. തിങ്കളാഴ്ച ഉച്ചക്കാണ്  ഇടുക്കി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസുകാരായ ജോര്‍ജ് വര്‍ഗീസ് ബൈക്കപകടത്തില്‍ ദാരുണമായി മരിച്ചത്. ഇതോടെ ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മരിച്ചത് 27 പേര്‍. 226 റോഡ് അപകടങ്ങളും ജില്ലയിലുണ്ടായി. 27 മനുഷ്യജീവിതങ്ങള്‍ റോഡില്‍ പൊലിഞ്ഞു. ഇതില്‍ പഴയരിക്കണ്ടത്ത് കാര്‍ തോട്ടില്‍ വീണ് ഒരുകുടുംബത്തിലെ നാലുപേരെയാണ് മരണം കവര്‍ന്നത്.
അശ്രദ്ധയും വാഹനങ്ങളുടെ മത്സരയോട്ടവുമാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗതാഗത നിയമങ്ങള്‍ പാലിക്കാതെ അമിത വേഗത്തില്‍ പാഞ്ഞത് മൂലമാണ്  മിക്ക അപകടങ്ങളും  ഉണ്ടായത്. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം വഴിപാടാണെന്നും പരാതിയുണ്ട്. നിയന്ത്രണമില്ലാതെ പെര്‍മിറ്റ് നല്‍കുന്നതും പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു. ഹൈറേഞ്ചിലെ അപകടം പിടിച്ച റോഡുകളില്‍ പോലും നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തില്‍ പെര്‍മിറ്റ് നല്‍കി അധികൃതര്‍ മത്സരയോട്ടം പ്രോത്സാഹിപ്പിക്കുകയാണ്.
നിയമത്തിലെ പഴുത് മൂലം അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിക്കുമെന്നുള്ളത് ദുരന്തങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിലും കടുത്ത അപാകതയാണുള്ളത്. ഡ്രൈവിങ് സ്കൂളുകളോ സര്‍ക്കാര്‍ നിരോധിച്ച ഏജന്‍റുമാര്‍ നല്‍കുന്ന ലിസ്റ്റനുസരിച്ചാണ് ഡ്രൈവിങ് പരീക്ഷയിലെ ഫലം നിര്‍ണയം.
ഹെവി ലൈസന്‍സ് കിട്ടിയാല്‍ ബസുകളില്‍ പരിശീലനത്തിനായി ട്രയല്‍ റണ്‍ തുടങ്ങും. യാത്രാ സമയത്ത് ട്രയല്‍ റണ്‍ നടത്തുന്നവരുണ്ട്. കഷ്ടിച്ച് 15 ദിവസത്തെ പരിശീലനത്തിനുശേഷം ചിലര്‍ ബസ് ഓടിക്കാന്‍ തുടങ്ങുന്നു.
പരിചയ സമ്പന്നരല്ലാത്ത ഡ്രൈവര്‍മാരാണ് സ്വകാര്യ ബസുകളില്‍ പലതിലും. കുറച്ചുനാള്‍ ക്ളീനര്‍മാരായി   ജോലി ചെയ്ത ശേഷം ഡ്രൈവറായി സ്ഥാനക്കയറ്റം ലഭിച്ചവരും കുറവല്ല. ഹൈറേഞ്ചിലെ വീതി കുറഞ്ഞ റോഡില്‍ പോലും വാഹനങ്ങള്‍ ചീറിപ്പായുകയാണ്.

ജനറല്‍ ആശുപത്രിയില്‍ ഫോര്‍മാലിന്‍ ദ്രാവകം ചോര്‍ന്നു

Posted: 27 Nov 2012 12:54 AM PST

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഫോര്‍മാലിന്‍ ദ്രാവകം ചോര്‍ന്നു. കണ്ണിന് നീറ്റലും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രോഗികളും ജീവനക്കാരും ഭയന്ന് ആശുപത്രിക്ക് പുറത്തേക്ക് ഓടി. രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയത് വിമര്‍ശത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെ 11 ന് ബി ആന്‍ഡ് സി ബ്ളോക്കില്‍ നാലാം നിലയില്‍ ഓപറേഷന്‍ തിയേറ്ററിന് സമീപമാണ് ദ്രാവകം ചോര്‍ന്നത്. ജീവനക്കാരന്‍  ഫോര്‍മാലിന്‍ ദ്രാവകം കൊണ്ടുപോകുമ്പോള്‍ അബദ്ധത്തില്‍ മറിഞ്ഞ് തറയില്‍ ഒഴുകി അന്തരീക്ഷത്തില്‍ വ്യാപിച്ചതാണെന്ന് പറയുന്നു. മിച്ചം വന്ന ഫോര്‍മാലിന്‍ നാലാം നിലയില്‍ നിന്ന് ബക്കറ്റില്‍ ഒഴുക്കിക്കളയുകയായിരുന്നെന്നും പറയുന്നുണ്ട്. താഴത്തെ രണ്ടുനിലകളിലെ വാര്‍ഡുകളിലാണ് ഇതിന്‍െറ രൂക്ഷത ഏറ്റവും കൂടുതല്‍  അനുഭവപ്പെട്ടത്. മുറ്റത്ത് ദ്രാവകം കെട്ടിക്കിടന്നിരുന്നു.
  ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചെങ്കിലും  സംഭവം നടന്ന് 20 മിനിറ്റ് കഴിഞ്ഞാണ് എത്തിയത്.   മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനും ഓപറേഷനുശേഷം പരിശോധനക്ക് എടുക്കുന്ന ശരീരഭാഗങ്ങള്‍ സൂക്ഷിക്കാനുമാണ് പ്രധാനമായും ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. ഫോര്‍മാലിന്‍ ചോര്‍ന്ന വാര്‍ത്ത അറിഞ്ഞതോടെ  ആശുപത്രി പരിസരത്ത് ആളുകള്‍ തടിച്ചുകൂടി. ആശുപത്രിയില്‍ രണ്ടുദിവസമായി വെള്ളം ലഭിക്കുന്നില്ലെന്നും വെള്ളമുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ കുറെയൊക്കെ  നിര്‍വീര്യമാക്കാന്‍ കഴിയുമായിരുന്നെന്നും രോഗികള്‍ പറഞ്ഞു.

യൂത്ത്കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ മൂന്നംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

Posted: 27 Nov 2012 12:45 AM PST

കോട്ടയം: മൂന്നംഗസംഘത്തിന്‍െറ ആക്രമണത്തില്‍ ബൈക്കില്‍ സഞ്ചരിച്ച യൂത്ത്കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയടക്കം രണ്ടുപേര്‍ക്ക് വെട്ടേറ്റു.
യൂത്ത്കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി പരുത്തുംപാറ തകിടികുഴിയില്‍ ലിബിന്‍ ഐസക് (28), യൂത്ത്കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലം സെക്രട്ടറി പരുത്തുംപാറ ഇളങ്കുളം നിഷാദ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതിന് പരുത്തുംപാറ ഓട്ടക്കാഞ്ഞിരം എസ്.എന്‍.ഡി.പി ഹാളിന് മുന്നിലായിരുന്നു സംഭവം. നിഷാദിന്‍െറ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മറികടന്നെത്തിയ മറ്റൊരു ബൈക്കില്‍ വന്ന മൂന്നംഗസംഘം വഴിയില്‍തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലിബിന്‍െറ വലതുചെവി മുറിയുകയും നിഷാദിന് മര്‍ദനമേല്‍ക്കുകയും ചെയ്തു.
റോഡില്‍വീണുകിടന്ന ഇവരെ സംഭവമറിഞ്ഞെത്തിയ  യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്.
 കഴിഞ്ഞമാസം 28ന് പരുത്തുപാറയില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട്സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസിന് മുന്നിലെത്തിയപ്പോള്‍ നടത്തിയ കല്ലേറില്‍ സി.പി.എം കുഴിമറ്റം ബ്രാഞ്ച് സെക്രട്ടറി അനിയന്‍പിള്ള (43), പ്രവര്‍ത്തകന്‍ കെ.സുധീഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പനച്ചിക്കാട് ഹര്‍ത്താലും നടത്തിയിരുന്നു. ഇതത്തേുടര്‍ന്ന് സംഘര്‍ഷത്തില്‍ ഉള്‍പെട്ട ഇരുവിഭാഗങ്ങളിലെയും കണ്ടാലറിയാവുന്ന നൂറോളംപേര്‍ക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞമാസം 25ന് പരുത്തുംപാറയില്‍ സി.പി.എമ്മുകാര്‍ മൂന്ന്കോണ്‍ഗ്രസുകാരെ പരിക്കേല്‍പിച്ച സംഭവത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രകടനമാണ് ആക്രമണത്തില്‍ കലാശിച്ചത്.
 പാര്‍ട്ടി ഓഫിസിനുനേരെ നടന്ന ആക്രമണം നടത്തി പ്രവര്‍ത്തകരെ പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സി.പി.എം ചിങ്ങവനം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.  പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.
 

ബോഗി നിര്‍മാണം: സില്‍ക്ക് കൈവിട്ട ഫാബ്രിക്കേഷന്‍ യൂനിറ്റ് അവതാളത്തില്‍

Posted: 27 Nov 2012 12:37 AM PST

ചേര്‍ത്തല: റെയില്‍വേ ബോഗി നിര്‍മാണ കമ്പനി രൂപവത്കരിക്കുന്നതിന്‍െറ ഭാഗമായി വേര്‍പെടുത്തിയ ചേര്‍ത്തല സില്‍ക്ക് സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂനിറ്റ് അവതാളത്തില്‍. ബോഗി നിര്‍മാണം വിവാദത്തിലാകുകയും അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.
സില്‍ക്കിന്‍െറ പ്രാരംഭ യൂനിറ്റാണ് ഫാബ്രിക്കേഷന്‍ യൂനിറ്റ്. ബോഗി നിര്‍മാണത്തിന്‍െറ പേരില്‍ 2007ലാണ് ഇത് സില്‍ക്കില്‍ നിന്ന് വേര്‍പെടുത്തിയത്. ബോഗി നിര്‍മാണ കമ്പനി രൂപവത്കരിക്കാന്‍ കാലതാമസം ഉണ്ടായപ്പോള്‍ 2011 മാര്‍ച്ചില്‍ ഫാബ്രിക്കേഷന്‍ യൂനിറ്റിനെ സില്‍ക്കിലേക്ക് തിരികെ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, സില്‍ക്ക് കോര്‍പറേറ്റ് ഓഫിസിലെ ഉന്നതരുടെ ഇടപെടല്‍ മൂലം ഉത്തരവ് മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ ഫാബ്രിക്കേഷന്‍ യൂനിറ്റിന് താങ്ങായി നിന്നിരുന്ന സില്‍ക്കിന്‍െറ സഹായം ഇല്ലാതായി. ബോഗി നിര്‍മാണം വന്നതുമില്ല. ഉദ്യോഗസ്ഥ വൃന്ദത്തിന്‍െറ നടപടിമൂലം ലയനപ്രക്രിയ നടക്കാത്ത സാഹചര്യത്തില്‍ ഒട്ടേറെ പ്രതിബന്ധങ്ങളാണ് ഫാബ്രിക്കേഷന്‍ യൂനിറ്റ് നേരിടുന്നത്. സില്‍ക്ക് കോര്‍പറേറ്റ് ഓഫിസിന്‍െറ ബാലന്‍സ് ഷീറ്റില്‍ ചേര്‍ത്തലയിലെ ഫാബ്രിക്കേഷന്‍ യൂനിറ്റ് ഇല്ല. ഇതുമൂലം സര്‍ക്കാര്‍ നിയമിച്ച സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ്, എ.ജി ഓഡിറ്റിങ് തുടങ്ങിയ പരിശോധനകള്‍ നടക്കുന്നില്ല. ഏതാണ്ട് അനാഥാവസ്ഥയിലാണ് യൂനിറ്റ്. ഓര്‍ഡറുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തന മൂലധനത്തിന്‍െറ കുറവുമൂലം ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജീവനക്കാര്‍ വിരമിക്കുന്നതനുസരിച്ച് പുതിയ ജീവനക്കാരെ നിയമിക്കുന്നില്ല.
ചേര്‍ത്തലയില്‍ റെയില്‍വേ ബോഗി നിര്‍മാണ പദ്ധതിക്കായി 2009ല്‍ സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ കോടികളുടെ ഫണ്ട് മൂലമാണ് സില്‍ക്ക് കോര്‍പറേറ്റ് ഓഫിസ് ലാഭത്തിലായത്. 2005ല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഫാബ്രിക്കേഷന്‍ യൂനിറ്റ് കുറച്ചുവര്‍ഷങ്ങളായി ഭേദപ്പെട്ട നിലയിലാണ്. സില്‍ക്കിലേക്ക് ലയിപ്പിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചതുമൂലം സര്‍ക്കാരിന്‍െറ സഹായവും ഫലത്തില്‍ ഇല്ലാതായി. ജീവനക്കാരുടെ പി.എഫ് തുകപോലും അടക്കാന്‍ കഴിയുന്നില്ല. 32 കൊല്ലത്തെ സര്‍വീസിനുശേഷം ഈ വര്‍ഷം വിരമിക്കുന്ന പത്തോളം ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കാര്യത്തിലും അനിശ്ചിതത്വമാണ്. ഇക്കാര്യത്തില്‍ ജീവനക്കാര്‍ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ്.
 

വല്ലാര്‍പാടം-ബോള്‍ഗാട്ടി കണ്ടെയ്നര്‍ മേല്‍പ്പാലത്തിന് തകര്‍ച്ച

Posted: 27 Nov 2012 12:32 AM PST

കൊച്ചി: പുതുതായി നിര്‍മിച്ച വല്ലാര്‍പാടം-ബോള്‍ഗാട്ടി കണ്ടെയ്നര്‍ മേല്‍പ്പാലത്തിന് തകര്‍ച്ച . റോഡും പാലവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍െറ ഗ്യാപ് സ്ളാബ് ഇടിഞ്ഞുതാഴുകയായിരുന്നു. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള കണ്ടെയ്നര്‍ ഗതാഗതം നിരോധിച്ചു.
പാലവും റോഡുമായി ബന്ധിപ്പിക്കുന്ന ഗ്യാപ് സ്ളാബിനെ താങ്ങിനിര്‍ത്തിയ കാന്‍റിലിവര്‍ തകര്‍ന്നതാണ് പാലം ഇരിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്ക് കണ്ടെയ്നര്‍ എത്തിക്കാനായി മാത്രം നിര്‍മിച്ച മേല്‍പ്പാലമാണിത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരുമാസംമുമ്പാണ് ഗതാഗതം ആരംഭിച്ചത്്.  താല്‍ക്കാലികമായി ഗതാഗതം ആരംഭിച്ചതിനിടെയാണ് പാലത്തിന്‍െറ നാല് ഇഞ്ചോളം ഇടിഞ്ഞുതാഴ്ന്നത്. ഇടിഞ്ഞ പാലം ഒരാഴ്ചയായി ജാക്കി ഉപയോഗിച്ച് താല്‍ക്കാലികമായി  താങ്ങി നിര്‍ത്തിയിരിക്കുകയാണ്. നിര്‍മാണത്തിലെ ഗുരുതരവീഴ്ചയാണ് പാലം തകരാന്‍  കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സോമ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലം നിര്‍മിച്ചത്. നിര്‍മാണയന്ത്രസാമഗ്രികള്‍ കമ്പനിയുടേതാണെങ്കിലും തൊഴില്‍വൈദഗ്ധ്യമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെയാണ് നിര്‍മാണത്തിന് കരാര്‍ ഏല്‍പ്പിച്ചിരുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.  നിര്‍മിച്ച് അധികം കഴിയുംമുമ്പ് പാലം തകര്‍ന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിര്‍മാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
 

കേരളോത്സവ നാടക വിധി നിര്‍ണയത്തെച്ചൊല്ലി കൗണ്‍സിലില്‍ ബഹളം

Posted: 26 Nov 2012 11:07 PM PST

ഗുരുവായൂര്‍: കേരളോത്സവത്തിലെ നാടക മത്സരത്തിന്‍െറ വിധി നിര്‍ണയത്തെ ചൊല്ലി നഗരസഭ കൗണ്‍സിലില്‍ തര്‍ക്കവും ഇറങ്ങിപ്പോക്കും. ഒന്നാം സ്ഥാനത്തെത്തിയ നാടകത്തെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ജില്ലാതലത്തിലേക്കയക്കാതെ തഴയുന്നുവെന്നാരോപിച്ചാണ് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. പ്രതിപക്ഷത്തെ കെ.പി.എ.റഷീദാണ് യോഗം തുടങ്ങുമ്പോള്‍ വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്. അജണ്ടകള്‍ക്ക് ശേഷം വിഷയം ചര്‍ച്ചചെയ്യാമെന്ന് ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍ അറിയിച്ചു. അജണ്ടകള്‍ക്ക് ശേഷം നടന്ന ചര്‍ച്ചയില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക സമിതിയുടെ നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ ഭരണപക്ഷം പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ ഒന്നാം സ്ഥാനം കിട്ടിയ ടീമിലെ ഒരംഗം നിശ്ചിത പ്രായപരിധി കഴിഞ്ഞയാളാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് അയോഗ്യത കല്‍പിച്ചതെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഇത് മാനുവലിന് വിരുദ്ധമാണെന്നും വിധിനിര്‍ണയം ഒഴിച്ചുള്ള പരാതികള്‍ മത്സരത്തിന് ഒരു മണിക്കൂര്‍ മുമ്പ് നല്‍കണമെന്ന ചട്ടം ലംഘിച്ചുള്ള പരാതിയുടെ മറവിലാണ് നടപടിയെന്നും പ്രതിപക്ഷം പറഞ്ഞു. സി.പി.എം അനുകൂലികളെ കുത്തിനിറച്ച അപ്പീല്‍ കമ്മിറ്റിയുടെ തീരുമാനം പക്ഷപാതപരമാണെന്നും ആരോപിച്ചു.
  ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടീം അവിടെ നഗരസഭയെ പ്രതിനിധീകരിച്ചാണ് മത്സരിക്കുകയെന്നും പ്രായപരിധി കഴിഞ്ഞയാളുള്ള ടീമെന്ന പരാതി ഉയര്‍ന്നാല്‍ നഗരസഭയുടെഅന്തസിനെ ബാധിക്കുമെന്നതിനാലാണ് പ്രായപരിധി ലംഘിച്ച ടീമിനെ മാറ്റി നിര്‍ത്തുന്നതെന്നും ചെയര്‍മാന്‍ മറുപടി നല്‍കി. ഇതില്‍ തൃപ്തരാവാതെയാണ് യു.ഡി.എഫ് അംഗങ്ങള്‍  ഇറങ്ങിപ്പോയത്.
ഐ.സി.ഡി.എസ് ചാവക്കാട് അഡീഷനല്‍ ഓഫിസിന് തൈക്കാട് സോണല്‍ ഓഫിസില്‍ മുറി അനുവദിക്കാന്‍ തീരുമാനിച്ചു. തൈക്കാട് ആയുര്‍വേദ ഡിസ്പെന്‍സറിക്ക് ബോര്‍ഡ് സ്ഥാപിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍ അധ്യക്ഷത വഹിച്ചു.
 വൈസ് ചെയര്‍പേഴ്സന്‍ മഹിമ രാജേഷ്,  കെ.എ.ജേക്കബ്, കെ.പി.വിനോദ്, വി.കെ.ശ്രീരാമന്‍, സി.കെ.സദാനന്ദന്‍, ആര്‍.വി.ഷെരീഫ്, കെ.പി.എ.റഷീദ്, ഒ.കെ.ആര്‍. മണികണ്ഠന്‍, ആര്‍.വി. മജീദ്, കെ.പി.ഉദയന്‍, മുട്ടത്ത് റോസി, എ.എസ്. മനോജ്, തേലമ്പറ്റ വാസുദേവന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

പഠിച്ചു തീരുന്നില്ല, പരാധീനതയുടെ പാഠങ്ങള്‍

Posted: 26 Nov 2012 10:37 PM PST

Image: 
Subtitle: 
അവഗണനയില്‍ അലിയുന്ന അലീഗഢ് സ്വപ്നങ്ങള്‍ -3

ആശങ്കയുടെയും പ്രതിസന്ധിയുടെയും പടവുകള്‍ ഒന്നൊന്നായി താണ്ടിയായിരുന്നു അലീഗഢ് കേന്ദ്രം മലപ്പുറം മണ്ണിലേക്ക് യാത്രയായത്. പ്രാരംഭദശയിലുണ്ടായ പ്രതിസന്ധികളിലെല്ലാം പദ്ധതിയുടെ തിരിനാളം കെട്ടടങ്ങാതെ സൂക്ഷിച്ചതില്‍ മുന്‍ വി.സിയും മലയാളിയുമായ പ്രഫ. പി.കെ. അബ്ദുല്‍ അസീസിന്‍െറ പങ്ക് വലുതായിരുന്നു. അദ്ദേഹത്തിന്‍െറ ദൃഢനിശ്ചയവും കര്‍മനിരതയുംകൊണ്ടാണ് അലീഗഢിന്‍െറ മലപ്പുറം പതിപ്പ് സ്വപ്നവേഗത്തില്‍ യാഥാര്‍ഥ്യമായത്. 2007 മാര്‍ച്ച് 30ന് വി.സിയായി ചുമതലയേറ്റ പ്രഫ. അബ്ദുല്‍ അസീസാണ് പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങള്‍ക്ക് ചാലകശക്തിയായി പ്രവര്‍ത്തിച്ചത്. നിര്‍ദിഷ്ട കേന്ദ്രത്തിന്‍െറ സ്ഥലം സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ രമ്യതയിലെത്തിച്ച് നടപടികള്‍ക്ക് ഗതിവേഗം കൂട്ടിയതും സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് വാടകക്കെട്ടിടത്തില്‍ ക്ളാസുകള്‍ തുടങ്ങുകയെന്ന ആശയം മുന്നോട്ടുവെച്ചതും മുന്‍ വി.സിയാണ്. പദ്ധതി നഷ്ടപ്പെടരുതെന്ന ഉത്തമ താല്‍പര്യമായിരുന്നു ഇതിന് പിന്നില്‍.
 2008 ജനുവരി 17നാണ് മലപ്പുറമടക്കം രാജ്യത്ത് അഞ്ച് സ്ഥലങ്ങളില്‍ ‘സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച്’ എന്ന പേരില്‍ ഉപകേന്ദ്രം സ്ഥാപിക്കാന്‍ അലീഗഢ് എക്സിക്യൂട്ടിവ് കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍, ഉപകേന്ദ്രങ്ങള്‍ തുടങ്ങാനെടുത്ത ആവേശം അലീഗഢ് സര്‍വകലാശാല തുടര്‍ന്ന് കാണിച്ചില്ലെന്നാണ് വാസ്തവം. മുന്‍ വി.സിയുടെ പടിയിറക്കം ഇതിന് നിമിത്തമായി. അധ്യയനം തുടങ്ങി രണ്ട് വര്‍ഷം പിന്നിട്ടിട്ടും അക്കാദമിക് കാര്യങ്ങളില്‍ ചട്ടങ്ങളോ വ്യക്തതയോ ഇല്ല. കോഴ്സ് നടത്തിപ്പ് മുതല്‍ പരീക്ഷ നടപടിക്രമങ്ങള്‍വരെ ഒന്നിലും നിയതമായ വ്യവസ്ഥകളില്ല. ഉപകേന്ദ്രങ്ങള്‍ എന്നത് അലീഗഢ് സര്‍വകലാശാലക്ക് പുതിയ സംവിധാനമായതിനാല്‍ ഇതിന് പ്രത്യേകം ചട്ടങ്ങളും മാര്‍ഗരേഖയും രൂപവത്കരിക്കേണ്ടതുണ്ട്.
എന്നാല്‍,  സര്‍വകലാശാല ജീവനക്കാരുടെ മെല്ലെപ്പോക്കും പിന്തിരിപ്പന്‍ നിലപാടുകളും കാരണം ഇത്തരം നടപടികള്‍ ഒച്ചിഴയും വിധമാണ് നീങ്ങുന്നത്. കേന്ദ്രം ഡയറക്ടറുടെ അധികാരം ഇതുവരെ നിര്‍ണയിച്ചിട്ടില്ല. ഇതിനാല്‍ കീഴ്ജീവനക്കാര്‍ക്കെതിരായ ചെറിയ അച്ചടക്കനടപടിക്ക് പോലും വി.സിയുടെ അനുമതി വേണം. ഡയറക്ടര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ സ്റ്റാറ്റ്യൂട്ടറി അധികാരം ഇല്ലാത്തതിനാല്‍ അച്ചടക്കനടപടിയെടുത്താല്‍ കോടതിയില്‍ അത് നിലനില്‍ക്കില്ല. മൂല്യനിര്‍ണയം, സപ്ളിമെന്‍ററി പരീക്ഷ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ചട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ പരീക്ഷ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുകയാണ്. ബോര്‍ഡ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗണ്‍സിലും ചേര്‍ന്നാണ് ഈവക കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കേണ്ടത്. എന്നാല്‍, ഇതുസംബന്ധിച്ച ആലോചന പോലും അലീഗഢില്‍ ഉണ്ടായിട്ടില്ലെ്ളന്നാണ് അറിയുന്നത്.
  സ്ഥിരം അധ്യാപകരുടെ കുറവ് മൂലം ഗെസ്റ്റ് അധ്യാപരെ നിയമിച്ചാണ് മലപ്പുറം സെന്‍ററില്‍ ക്ളാസുകള്‍ നടത്തുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയ അലീഗഢ് വാഴ്സിറ്റിയുടെ ഉന്നത സ്റ്റാറ്റ്യൂട്ടറി ബോഡികളിലൊന്നിലും മലപ്പുറം സെന്‍ററിന്‍െറ പ്രതിനിധികളില്ല. ഇതിനാല്‍ സെന്‍ററിന്‍െറ അക്കാദമിക് പ്രശ്നങ്ങള്‍ വാഴ്സിറ്റി മുമ്പാകെ യഥാവിധി എത്തിക്കാനാവുന്നില്ല. എക്സിക്യുട്ടീവ് കൗണ്‍സിലില്‍ മലപ്പുറം സെന്‍റര്‍ ഡയറക്ടര്‍ അംഗമാണെങ്കിലും ഇത്തരം കാര്യങ്ങള്‍  കൗണ്‍സിലില്‍ അവതരിപ്പിക്കുന്നതിന് പരിമിതിയുണ്ട്. എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ഡയക്ടറുടെ കാലാവധി ജനുവരിയില്‍ തീരുകയുമാണ്.
പ്രദേശത്തിനും പുതിയ തലമുറക്കും യോജിച്ച കോഴ്സുകളാണ് ഉപകേന്ദ്രങ്ങളില്‍ തുടങ്ങേണ്ടത്. ഇതിനായി പ്രഫ. പി.കെ. അബ്ദുല്‍ അസീസ് വി.സി ആയിരിക്കെ കോഴിക്കോട്ടും കൊച്ചിയിലും വിദ്യാഭ്യാസ വിചക്ഷണരുടെയും വ്യവസായികളുടെയും അലീഗഢ് പൂര്‍വ വിദ്യാര്‍ഥികളുടെയും യോഗം വിളിച്ചിരുന്നു. ഇതില്‍നിന്ന് ഉരുത്തിരിഞ്ഞ നിര്‍ദേശമാണ് മലപ്പുറം സെന്‍ററില്‍ വനിതാ പോളിടെക്നിക്കും വനിതാ എന്‍ജിനീയറിങ് കോളജും തുടങ്ങണമെന്നത്. മലബാറിന്‍െറ മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരം എന്ന നിലയിലായിരുന്നു അത്. ഇതുള്‍ക്കൊള്ളുന്ന മലപ്പുറം സെന്‍ററിന്‍െറ ഡി.പി.ആറാണ് മാനവവിഭവശേഷി വകുപ്പ് ഒരു വര്‍ഷമായി വെച്ചുതാമസിപ്പിക്കുന്നത്.
 മുന്‍ വി.സിയും മലയാളിയുമായ പ്രഫ. അബ്ദുല്‍ അസീസ് ഈവക വിഷയങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിലവിലുള്ള വി.സി ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ പദ്ധതിക്ക്  അനുകൂലമാണെങ്കിലും കീഴുദ്യോസ്ഥരെ പൂര്‍ണമായി വിശ്വസിക്കുന്ന രീതിയാണ് അദ്ദേഹത്തിന്‍േറത്.
എന്നാല്‍, കീഴ്ത്തട്ടില്‍ ഒന്നും നേരാംവണ്ണം നടക്കുന്നില്ലെന്ന് മാത്രം. അംഗീകാരം മുതല്‍ ഫണ്ട് വരെയുള്ള വിഷയങ്ങളില്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് വിവിധ വകുപ്പുകളുമായി കത്തിടപാടുകള്‍ നടത്തുന്നത് വി.സിയും രജിസ്ട്രാറുമാണ്. സര്‍വകലാശാല വഴി അറിയുന്ന വിവരങ്ങള്‍ മാത്രമേ മലപ്പുറം സെന്‍റര്‍ മേധാവിക്കുള്ളൂ. അലീഗഢ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ഉപകേന്ദ്രങ്ങള്‍ക്ക് എതിരാണ്. തെറ്റിദ്ധാരണ മൂലവും ചില നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരിലും ഉപകേന്ദ്രങ്ങളെ എതിര്‍ക്കുന്നവരുണ്ട്. അലീഗഢിന് ലഭിക്കുന്ന ഫണ്ടില്‍ കുറവ് വരുമെന്നും സംസ്ഥാനം വിട്ടുള്ള സ്ഥലംമാറ്റത്തിന് വഴിവെക്കുമെന്നും അവരില്‍ നല്ലൊരു വിഭാഗം ഭയക്കുന്നു. പ്രശസ്തമായ അലീഗഢ് ലൈബ്രറിയടക്കം റിസോഴ്സുകള്‍  വീതം വെച്ച് പോവുമെന്ന് ഇവര്‍ പ്രചാരണമഴിച്ചുവിടുന്നു. അംഗീകാരം സംബന്ധിച്ച് സര്‍വകലാശാലയുടെ ഭാഗത്തുനിന്നുള്ള അന്വേഷണങ്ങളില്‍ വേഗത പോരാത്തതിന് ഉദ്യോഗസ്ഥ  ലോബിയുടെ ഉപജാപവും കാരണമായി അനുമാനിക്കപ്പെടുന്നുണ്ട്.
മലപ്പുറം കേന്ദ്രത്തില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പീഡനമെന്ന് ഇന്‍റര്‍നെറ്റില്‍ വ്യാജ പ്രചാരണമഴിച്ചുവിട്ടത് ഈ ലോബിയാണെന്ന സംശയം പ്രബലമാണ്.  സച്ചാര്‍ കമീഷന്‍ ശിപാര്‍ശപ്രകാരം മുസ്ലിം പിന്നാക്ക പ്രദേശങ്ങളില്‍ അലീഗഢ് കാമ്പസുകള്‍ തുടങ്ങിയത് അവിടെയുള്ള വിദ്യഭ്യാസ പിന്നാക്കാവാവസ്ഥ പരിഹരിക്കാനാണ്.
എന്നാല്‍, തദ്ദേശീയര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക സംവരണമൊന്നും ഇല്ലാത്തതിനാല്‍ കാമ്പസിന്‍െറ പ്രയോജനം ബന്ധപ്പെട്ട പ്രദേശങ്ങള്‍ക്ക് ലഭിക്കുന്നില്ല. മലപ്പുറം കേന്ദ്രത്തിലെ 75 ശതമാനം വിദ്യാര്‍ഥികളും ഉത്തരേന്ത്യക്കാരാണ്.
 എം.ബി.എ മൂന്നാം ബാച്ചില്‍ മുഴുവന്‍ കുട്ടികളും ഉത്തരേന്ത്യക്കാരാണ്.
അലീഗഢ് സര്‍വകലാശാലയിലെ കോഴ്സുകളില്‍ അവിടെ തന്നെ പഠിച്ചവര്‍ക്ക് മാത്രമാണ് മെറിറ്റ് ലിസ്റ്റില്‍ 50 ശതമാനം സംവരണം നല്‍കുന്നുള്ളു. എന്‍.ഐ.ടിയടക്കം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും നല്‍കുന്ന പ്രാദേശിക സംവരണം അലീഗഢിലില്ല. ഉപകേന്ദ്രങ്ങളുടെ ഇത്തരം പോരായ്മകള്‍ പരിഹരിക്കാന്‍ നിയമഭേദഗതിയടക്കം ആവശ്യമാണ്.
ബന്ധപ്പെട്ട സംസ്ഥാനങ്ങളും സര്‍വകലാശാലയും ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളു. ബി.എ എല്‍.എല്‍.ബി, എം.ബി.എ കോഴ്സുകളാണ് മലപ്പുറം കാമ്പസിലുള്ളത്. ന്യൂജറേഷന്‍ കോഴ്സുകള്‍ തുടങ്ങുമെന്നും സംസ്ഥാനത്തെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശത്തിന് അവസരം നല്‍കുമെന്നും വി.സി ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു. ഇതിനായി ഹയര്‍ സെക്കന്‍ഡറി ക്ളാസുകള്‍ വരുന്ന വര്‍ഷം തന്നെ തുടങ്ങുമെന്നായിരുന്നു വി.സി ഉറപ്പ് നല്‍കിയത്. ഇത് പാലിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് അലീഗഢില്‍ പ്രതീക്ഷയര്‍പ്പിച്ച സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ഥി സമൂഹം.

(തുടരും)
 

* മുളയിലേ നുള്ളാന്‍ നീക്കങ്ങള്‍; വഴിയില്‍ മുള്ളുവിതറി ഉദ്യോഗസ്ഥവൃന്ദം

* അവഗണനയില്‍ അലിയുന്ന അലീഗഢ് സ്വപ്നങ്ങള്‍

അറഫാത്തിന്റെമൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന തുടങ്ങി

Posted: 26 Nov 2012 10:13 PM PST

Image: 

റാമല്ല: ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തിന്‍െറ മൃതദേഹാവശിഷ്ടങ്ങള്‍ തെളിവെടുപ്പിനായി പുറത്തെടുത്തു പരിശോധന തുടങ്ങിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച അര്‍ധരാത്രിയാടെ പരിശോധനക്കായുള്ള നടപടികള്‍ ആരംഭിച്ച വിദഗ്ധ സംഘം ഇന്ന് രാവിലെയാണ് മൃതദേഹാവശിഷ്ടം പുറത്തെടുത്തത്. പുറത്തെടുത്ത   ഭൗതികശരീരാവശിഷ്ടങ്ങള്‍ പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ഫലസ്തീനിയന്‍ ഡോക്ടര്‍മാര്‍ സാംപിളുകള്‍ ശേഖരിച്ച് വിദഗ്ധ സംഘത്തിന് കൈമാറി. ഫ്രാന്‍സ്, റഷ്യ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് പരിശോധന നടത്തുന്നത്. മറ്റു മൂന്ന്് ഡോക്ടര്‍മാര്‍, മൂന്ന് ഫോറന്‍സിക് ശസ്ത്രജ്ഞര്‍, ആരോഗ്യമന്ത്രി, നിയമമന്ത്രി, മുതിര്‍ന്ന അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവരും മൃതദേഹം പുറത്തെടുക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. ആന്തരാവയവ പരിശോധന നടത്തിയാണ് മരണകാരണം കണ്ടുപിടിക്കുക.  ഇന്ന് തന്നെ മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടും ഖബറടക്കും. ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ റാമല്ലയിലാണ് അറഫാത്തിന്‍െറ ഖബറടക്കിയിട്ടുള്ളത്.

അതീവരഹസ്യമായി നടത്തുന്ന പരിശോധനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറഫാത്തിന്റെഭാര്യ സുഹയുടെ അഭിഭാഷകരെ പരിശോധന സ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ല. അറഫാത്തിന്റെമരണകാരണം കണ്ടെത്താനായാണ് അദ്ദേഹത്തിന്‍െറ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുന്നത്.  

ഫ്രാന്‍സിലെ ആശുപത്രിയില്‍ 2004ലാണ് അറഫാത്ത് മരിച്ചത്. അറഫാത്തിനെ ഇസ്രായേല്‍ തന്ത്രപൂര്‍വം രാസവിഷം നല്‍കി വധിക്കുകയായിരുന്നു എന്ന സംശയത്തെതുടര്‍ന്ന്, ഭാര്യ സുഹ അറഫാത്ത് മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാരിസിലെ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മരണത്തിനുമുമ്പ് അറഫാത്ത് ധരിച്ച വസ്ത്രങ്ങളില്‍ റേഡിയോ ആക്ടിവ് മൂലകമായ പൊളോണിയം210 വര്‍ധിച്ച അളവില്‍ ഉണ്ടായിരുന്നതായി സ്വിറ്റ്സര്‍ലന്‍ഡിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. തീരെ ചെറിയ അളവില്‍ ശരീരത്തിലെത്തിയാല്‍പ്പോലും മരണകാരണമാകുന്ന വസ്തുവാണ് പൊളോണിയം210. ഈ സാഹചര്യത്തിലാണ് അറഫാത്തിനെ രാസവിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

യാസിര്‍ അറഫാത്തിന്‍െറ മരണം കൊലപാതകമായിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 2012 ജൂലൈയില്‍ അല്‍ജസീറയാണ് പുറത്തുവിട്ടത്. സ്വിറ്റ്സര്‍ലന്‍ഡിലെ ശാസ്ത്രജ്ഞരാണ് പരിശോധനയെ തുടര്‍ന്ന് ഇക്കാര്യം അല്‍ജസീറയോട് വെളിപ്പെടുത്തിയത്. ഫലസ്തീന്‍ നാഷനല്‍ അതോറിറ്റിയുടെയും പി.എല്‍.ഒ വിന്‍െറയും ചെയര്‍മാനായിരുന്ന അറഫാത്ത് തന്‍െറ ജീവിതത്തിന്‍െറ ഭൂരിഭാഗവും ചെലവഴിച്ചത് ഫലസ്തീന്‍െറ മോചനത്തിനുവേണ്ടിയായിരുന്നു. 1988 വരെ ഇസ്രായേലിന്‍െറ നിലനില്‍പ്പിനെ ചോദ്യംചെയ്യുകയും ഇസ്രായേലിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഐക്യരാഷ്ര്ടസഭയുടെ 242ാം പ്രമേയം അംഗീകരിച്ച അറഫാത്ത് തന്‍െറ നിലപാടുകളില്‍ അയവുവരുത്തി അമേരിക്കയുടെയും ഇസ്രായേലിന്‍െറയും  വിധേയനായി മാറുകയായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP