സ്വാഗതം
WELCOME

News Update..

Monday, September 16, 2013

മെക്സിക്കോയില്‍ ചുഴലിക്കൊടുങ്കാറ്റ്; 21 മരണം Madhyamam News Feeds

മെക്സിക്കോയില്‍ ചുഴലിക്കൊടുങ്കാറ്റ്; 21 മരണം Madhyamam News Feeds

Link to

മെക്സിക്കോയില്‍ ചുഴലിക്കൊടുങ്കാറ്റ്; 21 മരണം

Posted: 16 Sep 2013 12:50 AM PDT

Image: 

മെക്സിക്കോ സിറ്റി: മെക്സിക്കന്‍ ഉള്‍ക്കടലിലും പസ്ഫിക് തീരത്തും രൂപം കൊണ്ട ചുഴലിക്കൊടുങ്കാറ്റ് കരയില്‍ ആഞ്ഞുവീശി 21 പേര്‍ മരിച്ചു. കാറ്റിനെ തുടര്‍ന്ന് ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചു. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ദേശീയ സ്വാതന്ത്ര്യ ദിനാഘോഷം റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് നിരവധി പേര്‍ മരിച്ചത്.

ബെക്കാം മികച്ച ഫുട്ബോളര്‍

Posted: 16 Sep 2013 12:24 AM PDT

Image: 

ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി മുന്‍ ഇംഗ്ളീഷ് താരം ഡേവിഡ് ബെക്കാം തെരഞ്ഞെടുക്കപ്പെട്ടു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് ബെക്കാം ഒന്നാമതത്തെിയത്. ലണ്ടനില്‍ സോക്കര്‍ സക്കേഴ്സ് നടത്തിയ വോട്ടെടുപ്പിലാണ് ബെക്കാം തിരഞ്ഞെടുക്കപ്പെട്ടത്.

വാക്സിന്‍ മാറി നല്‍കി; ബംഗാളില്‍ 114 കുട്ടികള്‍ ആശുപത്രിയില്‍

Posted: 15 Sep 2013 11:50 PM PDT

Image: 

കൊല്‍ക്കത്ത: പള്‍സ് പോളിയോ വാക്സിനു പകരം ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് ബംഗാളിലെ ഹൂഗ്ളിയില്‍ 114 കുട്ടികളെ ആശുപത്രിയിലാക്കി. രോഷാകുലരായ ഗ്രാമവാസികള്‍ ആരോഗ്യ പ്രവര്‍ത്തകരെയും ബ്ളോക്ക് ഡെവലപ്മെന്‍റ് ഒഫീസറെയും പൂട്ടിയിട്ടു. സംഭവത്തെ തുടര്‍ന്ന് ആറു പേരെ ഹൂഗ്ളി ജില്ലാ ജഡ്ജി സസ്പെന്‍റ് ചെയ്തു. ഞായറാഴ്ച പള്‍സ് പോളിയോ ദിനത്തില്‍ ഖാത്തൂല്‍ ഗ്രാമത്തിലെ ആരാംബാഗ് സബ് ഡിവിഷനിലെ പോളിയോ ബൂത്തില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കാന്‍ എത്തിയവര്‍ക്കാണ് ദുരനുഭവം. പള്‍സ് പോളിയോക്ക് പകരം ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍ നല്‍കുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കളില്‍ ഒരാള്‍ ഇക്കാര്യം ഉടന്‍ ആരോഗ്യപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഇതിനകം തന്നെ 114 കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് വാക്സിന്‍ നല്‍കിയിരുന്നു. വാക്സിന്‍ മാറി നല്‍കിയതായി ആരാംബാഗ് സബ് ഡിവിഷന്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചു. എന്നാല്‍, ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നം ഉണ്ടാക്കില്ളെന്നാണ് ആശുപത്രി സൂപ്രണ്ട് നിര്‍മാല്യ റായ് പറയുന്നത്. ഇവിടെ പ്രവേശിപ്പിക്കപ്പെട്ട ഭൂരിഭാഗം കുട്ടികളും ആശുപത്രി വിട്ടതായും സൂപ്രണ്ട് പറഞ്ഞു.

മന്‍മോഹനും സോണിയയും രാഹുലും മുസഫര്‍ നഗര്‍ സന്ദര്‍ശിച്ചു

Posted: 15 Sep 2013 11:30 PM PDT

Image: 
Subtitle: 
കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി

ലഖ്‌നോ: പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുസഫര്‍ നഗറിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മുസഫര്‍ നഗര്‍ സംഘര്‍ഷത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘര്‍ഷ ബാധിതര്‍ക്ക് തിരികെ വീടുകളിലേക്ക് മടങ്ങാന്‍ സുരക്ഷ ഒരുക്കുന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ കേന്ദ്രം സഹായിക്കുമെന്നും മന്‍മോഹന്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് മൂവരും ഇവിടെയെത്തിയത്. ഇരു വിഭാഗങ്ങളുടെയും വീടുകള്‍ സന്ദര്‍ശിച്ച അഖിലേഷ്, എല്ലാവരുടെയും ദുഃഖങ്ങള്‍ മനസിലാക്കുന്നതായും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

മുസഫര്‍നഗര്‍ കലാപത്തില്‍ 43പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യാഗിക കണക്ക്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. പ്രാഥമികാന്വേഷണത്തില്‍ 43,000 പേര്‍ ഭവന രഹിതരായെന്ന് യു.പി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചിരുന്നു.

മഴയില്‍ കുതിര്‍ന്നെങ്കിലും ഉത്രാടപ്പാച്ചില്‍ തകൃതി

Posted: 15 Sep 2013 11:29 PM PDT

കൊല്ലം: മാനം അത്ര തെളിഞ്ഞില്ലെങ്കിലും അവസാനവട്ട ഓണവട്ടങ്ങള്‍ക്കുള്ള തിരക്കുകളില്‍ ഇത്രാടപ്പാച്ചില്‍ തകൃതി. നാടും നഗരവുമിനി തിരുവോണത്തിന്‍െറ സന്തോഷത്തിലേക്ക്.
കനത്ത മഴ പെയ്തില്ലെങ്കിലും മാനം പൊതുവെ ഇരുണ്ട നിലയിലായിരുന്നു. കച്ചവടക്കാര്‍ സന്തോഷവും പ്രതീക്ഷയും പകര്‍ന്ന് ഇടക്കിടെ ഉത്രാട വെയിലുമെത്തി.  രാവിലെ മുതല്‍ നല്ല മഴയായിരുന്നു. ഒമ്പതുമണിയോടെ മഴ കുറഞ്ഞതോടെ വിപണികള്‍ സജീവമായി. ഇടക്കിടെ പെയ്യുന്ന മഴയെ അവഗണിച്ചും നല്ല തിരക്കായിരുന്നു ജില്ലയിലെ എല്ലാ പ്രധാന വ്യാപാരകേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. വിപണിയിലെ കൊട്ടിക്കലാശത്തിന് രാവിലെ മുതല്‍ നീണ്ട നിരയായിരുന്നു. പച്ചക്കറി വിപണിയായിരുന്നു ഇന്നലെ ഏറെ സജീവം. അവസാനദിനമായാതിനാല്‍ ആദായ വിലക്കായിരുന്നു പച്ചക്കറി വിപണിയിലെ വ്യാപാരം. ഇന്നലെ രാവിലെ മിക്ക കടകളിലും ലോഡെത്തിയിരുന്നുവെങ്കിലും ഉച്ചയോടെതന്നെ തീര്‍ന്നു. ചിന്നക്കടയില്‍ ഏതാനും കടകളില്‍ മാത്രമാണ് പച്ചക്കറിയുണ്ടായിരുന്നത്. ഇതിന് പുറമേ തെരുവു കച്ചവടക്കാരും നാടന്‍ പച്ചക്കറി ഉല്‍പ്പന്നങ്ങളുമായി നിരത്തുകളിലെത്തിയിരുന്നു.  ഇവര്‍ക്കെല്ലാം താരതമ്യേന നല്ല കച്ചവടമാണ് ഇന്നലെ കിട്ടിയിത്.  
പൂവണിയലും കൊട്ടിക്കലാശമായിരുന്നു. ക്ളബ്ബുകളുടെയും മറ്റ് സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ പൂക്കളം തീര്‍ക്കുന്നത് തിരുവോണത്തിനാണ്. ഇതേ തുടര്‍ന്ന് ബണ്ടില്‍ കണക്കിന് പൂക്കളാണ് ഓരോ ക്ളബ്ബുകളും വാങ്ങിയത്.
 മഴ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും താരതമ്യേന മെച്ചപ്പെട്ട കച്ചവടമാണ് ഇന്നലെ വഴിക്കച്ചവടക്കാര്‍ക്കും കിട്ടിയത്്. ചിന്നക്കട, ഹെഡ് പോസ്റ്റോഫിസ്, ആണ്ടാമുക്കം, ആശുപത്രിമുക്ക്, കോണ്‍വെന്‍റ് റോഡ്, പബ്ളിക് ലൈബ്രറി റോഡ് എന്നിവിടങ്ങളിലെല്ലാം തെരുവുകച്ചവടം തകൃതിയിലായിരുന്നു. ഗൃഹോപകരണങ്ങള്‍, പായകള്‍, കളിപ്പാട്ടങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍,തുണിത്തരങ്ങള്‍,  ബാഗുകള്‍, കൗതുക വസ്തുക്കള്‍ തുടങ്ങിയവ കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയാണ് തെരുവുകച്ചവടക്കാര്‍ ഓണവിപണി കയ്യടക്കിയത്. ചിലയിടങ്ങില്‍ നീണ്ട നിരയും കാണപ്പെട്ടു. ‘ഏതെടുത്താലും നിശ്ചിത വില’ എന്ന ബോര്‍ഡു തൂക്കിയ വ്യാപാരശാലകളിലും തരക്കേടില്ലാത്ത കച്ചവടമാണ് നടന്നത.്  
ഞായറാഴ്ച വൈകിട്ടോടെ നഗരം പൊതുവെ തിരക്കിലായിരുന്നു. കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര ട്രിപ്പുകളിലും ഫാസ്റ്റ് പാസഞ്ചറുകളിലുമടക്കം നില്‍ക്കാനിടമില്ലാത്തവണ്ണം ജനബാഹുല്യമായിരുന്നു.
നഗര-ഗ്രാമവ്യത്യാസമന്യേ  ക്ളബ്ബുകളുടെ നേതൃതത്തില്‍ വിവിധ സ്ഥലങ്ങളില്‍ വിപുലമായ ഓണാഘോഷം പരിപാടികള്‍ നടന്നു.  നാടന്‍ കലാമത്സരങ്ങള്‍ മിക്കയിടങ്ങളിലും നടന്നു. മുളകയറ്റം, തലയണയടി, കബഡികളി, വടംവലി എന്നിവയായിരുന്നു പ്രധാന മത്സരങ്ങള്‍. അത്തപ്പൂക്കള മത്സരം എല്ലായിടത്തും നടന്നു. കലാകായിക മത്സരങ്ങളും ആവേശകരമായിരുന്നു. ചെറിയൊരു പന്തലുകെട്ടി അതില്‍ അത്തപ്പുക്കളവുമിട്ട്  സമീപത്ത് ഉച്ചഭാഷണിയില്‍ പാട്ടും വെച്ച് തങ്ങളാല്‍ കഴിയും വിധം ഓണമാഘോഷിച്ച നാട്ടുക്കൂട്ടായ്മകളുമുണ്ട്.
കുണ്ടറ: പേരയം മമത നഗര്‍ റസിഡന്‍റ് അസോസിയേഷന്‍െറ ഓണപ്പരിപാടികള്‍ പകിട്ടാര്‍ന്നതായി. മാവേലിയും വാമനനും പുലികളും വേട്ടക്കാരനും ചെണ്ടമേളവും ഓണത്തിന്‍െറ വരവറിയിച്ചു. മാവേലി എഴുന്നള്ളത്തിന് പ്രസിഡന്‍റ് കെ.ടി. പിള്ള, സെക്രട്ടറി ആര്‍. സഹദേവന്‍, സുഗുണന്‍, സന്തോഷ്, ഗംഗാപ്രസാദ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
 

കോട്ടയത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഒഡീഷ സ്വദേശി അറസ്റ്റില്‍

Posted: 15 Sep 2013 11:19 PM PDT

Image: 

കോട്ടയം: കോട്ടയം പൂവന്തുരുത്തില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ ഗണേഷ് സാഹു(32)വിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. പൂവന്തുരുത്തിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ ഇയാള്‍ തൊട്ടടുത്ത മറിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെ ആണ് പീഡിപ്പിച്ചത്. ഞായറാഴ്ച രാത്രി കുഞ്ഞിന്‍്റെ മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇയാള്‍ വീട്ടില്‍ കയറി കുട്ടിയെ എടുത്തുകൊണ്ടുപോയി സ്വന്തം മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്  മാതാപിതാക്കള്‍ അന്വേഷണമാരംഭിക്കുകയും ഗണേഷിന്‍്റെ മുറിയില്‍ നിന്നും കുട്ടിയെ കണ്ടത്തെുകയുമായിരുന്നു. പീഡിപ്പക്കപ്പെട്ടതായി തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലാക്കി പൊലീസില്‍ അറിയിച്ചു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഗണേഷ്  കുറ്റം സമ്മതിച്ചു. മുമ്പ് പല തവണ  ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു.

രൂപ കയറുന്നു

Posted: 15 Sep 2013 10:30 PM PDT

Image: 

മുംബൈ: ഡേളറിനെതിരെ രൂപയുടെ മുന്നേറ്റം. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ 62.50എന്ന മൂല്യത്തിലായിരുന്നു. ഇത് പിന്നീട് ഉയര്‍ന്ന് ഒരു ഡോളറിന് 62.75 ആയി.

രൂപയുടെ ഉണര്‍വ് ഓഹരി വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്സ് 300 പോയന്‍റ് കയറി 20,000കടന്നു. നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

ഉത്രാടപ്പാച്ചിലും കഴിഞ്ഞ് തിരുവോണം

Posted: 15 Sep 2013 10:12 PM PDT

കല്‍പറ്റ: ഞായറാഴ്ചത്തെ ഉത്രാടപ്പാച്ചിലില്‍ അവസാനവട്ട ഒരുക്കങ്ങളും നടത്തി നാട് തിരുവോണമാഘോഷിക്കുന്നു. ചാറ്റല്‍ മഴ വകവെക്കാതെ പച്ചക്കറികളും പൂക്കളും പലചരക്ക് സാധനങ്ങളും വാങ്ങാന്‍ നഗരത്തില്‍ ഞായറാഴ്ച വന്‍തിരക്കായിരുന്നു. ഓണക്കോടി വാങ്ങാന്‍ തുണിക്കടകളിലും തിരക്കുണ്ടായി. തിരുവോണത്തലേന്നായ ഞായറാഴ്ച ഗ്രാമങ്ങളില്‍ ഓണാഘോഷപരിപാടികള്‍ നടന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം വിവിധ മത്സരങ്ങള്‍ നടത്തി. മിക്കയിടത്തും ഓണസദ്യയുമുണ്ടായിരുന്നു.
തിങ്കളാഴ്ച ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടാവും.
ഓണത്തോടനുബന്ധിച്ച് കേരളാ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.സി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഡോ.വി.പി.മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. മരക്കാര്‍ സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി കെ. ശിവദാസന്‍ നന്ദി പറഞ്ഞു. ഓണസദ്യയും ഒരുക്കി.   
മാനന്തവാടി: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴിനിലം അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പട്ടികവര്‍ഗ വകുപ്പ് ഓണക്കോടി നല്‍കി. മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ലേഖ രാജീവന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്തംഗം ഷൈനി തോമസ്, വി.കെ. ജോസ്, ടി.ഡി.ഒ ഇന്‍ചാര്‍ജ് വാണിദാസ് എന്നിവര്‍ സംസാരിച്ചു.
കല്ലുമൊട്ടന്‍കുന്ന് അണക്കെട്ട് ഉദയാ ലൈബ്രറിയുടെ നേതൃത്വത്തില്‍ 17, 18 തീയതികളില്‍ വിവിധ പരിപാടികള്‍ നടത്തും. 17ന് പൂക്കള മത്സരം. 18ന് മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് സില്‍വി തോമസ് ഉദ്ഘാടനം ചെയ്യും.
മലയാള കലാകാരന്മാരുടെ സംഘടനയായ നന്മയുടെ ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്‍റ് സില്‍വി തോമസ് ഉദ്ഘാടനം ചെയ്തു. സ്വാമി അക്ഷയാമൃത ചൈതന്യ,  സുലോചന രാമകൃഷ്ണന്‍, വിശാലാക്ഷി ചന്ദ്രന്‍, എ.എന്‍. മുകുന്ദന്‍, ഷാജി, ആനന്ദവല്ലി, സ്വപ്ന, ശരണ്യ എന്നിവര്‍ സംസാരിച്ചു.
കാക്കവയല്‍: ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ഓണാഘോഷം നടത്തി. ഓണക്കോടി ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ. റഷീദ് വിതരണം ചെയ്തു. മുന്‍ അധ്യാപക-അനധ്യാപകരെ ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ് ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുട്ടില്‍ പഞ്ചായത്ത് അംഗം ഷോളി കുര്യാക്കോസ്,  എം.പി.ടി.എ പ്രസിഡന്‍റ് സക്കീന ഹംസ, എസ്.എം.സി ചെയര്‍മാന്‍ അബ്ദുറഹിമാന്‍, പ്രിന്‍സിപ്പല്‍ പ്രസന്ന, പ്രധാനാധ്യാപകന്‍ ലൂക്കോസ്, ഡെപ്യൂട്ടി എച്ച്.എം. മുഹമ്മദ് ഷാ എന്നിവര്‍ സംസാരിച്ചു.
മുട്ടില്‍: മുസ്ലിം യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ രോഗികള്‍ക്കും സഹായികള്‍ക്കും ജീവനക്കാര്‍ക്കും ഓണസദ്യ നല്‍കി. 30ലധികം വര്‍ഷമായി ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോ. സഗ്ദേവ് സിങ്ങിനെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിതാ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി  ജാസര്‍ പാലക്കല്‍  പൊന്നാടയണയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ. റഷീദ്, സി. നൂറുദ്ദീന്‍, വടകര മുഹമ്മദ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, എം.കെ. ഫൈസല്‍, എന്‍.ബി. ഫൈസല്‍, റഹീം മാങ്ങാട്, കെ. ലത്തീഫ്, ഉസ്മാന്‍ കോയ, ഒ.എം. മുനീര്‍, അശ്റഫ് മാനോത്ത് എന്നിവര്‍ സംസാരിച്ചു.
ചുള്ളിയോട്: ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ്  ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ വിവിധ കലാ-കായിക മത്സരങ്ങളോടെ ഓണാഘോഷം നത്തി.  ഫുട്ബാള്‍, ചെസ്, വടംവലി, പൂക്കള മത്സരം എന്നിവ നടത്തി.
വെള്ളമുണ്ട: എ.യു.പി സ്കൂളില്‍ ഒരാഴ്ച നീളുന്ന ഓണാഘോഷ പരിപാടികള്‍ നടത്തി. മാനേജര്‍ വി.എം. മുരളീധരന്‍, പി.ടി.എ പ്രസിഡന്‍റ് സലീം കുമാര്‍, പി.ടി.എ വൈസ് പ്രസിഡന്‍റ് പി. നാസര്‍, പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്കൗട്ട് ആന്‍ഡ്് ഗൈഡ്സ് വിദ്യാര്‍ഥികളുടെ ഓണപ്പാട്ടു മത്സരം നടന്നു.
മേപ്പാടി: ഓണാഘോഷങ്ങളുടെ ഭാഗമായി മേപ്പാടി വികസന സമിതി കൂട്ടയോട്ട മത്സരം നടത്തി. കഴിഞ്ഞ എസ്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ മേപ്പാടി പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കി.  
കോട്ടനാട് നിന്നും ആരംഭിച്ച കൂട്ടയോട്ട മത്സരം മേപ്പാടി എ.എസ്.ഐ ജോസഫ് ഉദ്ഘാടനം ചെയ്തു.  കെ. ബാബു അധ്യക്ഷത വഹിച്ചു. എന്‍.പി. ചന്ദ്രന്‍, സലാം മേപ്പാടി, എന്നിവര്‍ സംസാരിച്ചു. എം.പി. സലീം സ്വാഗതവും പി. മുസ്തഫ നന്ദിയും പറഞ്ഞു.
മേപ്പാടി ടൗണില്‍ നടന്ന സമ്മാനദാന ചടങ്ങ് കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബര്‍മാരായ ടി. ഹംസ, സഹദേവന്‍, കെ.ടി. ബാലകൃഷ്ണ, ബാലചന്ദ്രന്‍, പി. കോമു, എന്‍.പി. ചന്ദ്രന്‍, രഞ്ജിത്ത് മോണോലിസ, സൈതലവി, ഹിബ ഹൈദര്‍ അലി, അസീബ് ചിക്ലൈറ്റ്സ്, സുരേഷ് എന്നിവര്‍ സംസാരിച്ചു.
 കെ.എസ്. ശശി അധ്യക്ഷത വഹിച്ചു. വി. അനില്‍കുമാര്‍ സ്വാഗതവും സുബൈര്‍ നന്ദിയും പറഞ്ഞു.
 

ആറായിരത്തോളം ഇന്ത്യക്കാര്‍ സുരക്ഷിതതൊഴിലിലേക്ക് മാറി

Posted: 15 Sep 2013 09:43 PM PDT

Image: 

ജിദ്ദ: നിതാഖാത്തിനെ തുടര്‍ന്ന് വിദേശ തൊഴിലാളികള്‍ക്ക് പദവി ശരിയാക്കാനുള്ള പ്രഖ്യാപനം വന്നശേഷം രാജ്യത്തെ വിവിധ കമ്പനികളില്‍ 6000 ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നേടാന്‍ സാധിച്ചതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായിയെ ഉദ്ധരിച്ച് ഒരു പ്രാദേശിക പത്രം വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് തൊഴില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവര്‍ക്ക് പദവി ശരിയാക്കാന്‍ സമയമനുവദിച്ച് പ്രഖ്യാപനമുണ്ടായത്. പതിനായിരത്തിലധികം പേര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റം, ഇഖാമ പുതുക്കല്‍, പ്രഫഷന്‍ മാറ്റം തുടങ്ങി പദവി ശരിയാക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ചെയ്തൂകൊടുത്തിട്ടുണ്ട്. തൊഴിലന്വേഷകരായ ആളുകള്‍ കോണ്‍സുലേറ്റിലത്തെുമ്പോള്‍ കമ്പനികളെ വിളിച്ച് പദവി ശരിയാക്കിയ ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനകം മൂന്ന് തൊഴില്‍മേളകള്‍ സംഘടിപ്പിച്ചു. രാജ്യത്തെ 200 ഓളം സൗദി, ഇന്ത്യന്‍ കമ്പനികള്‍ മേളയില്‍ പങ്കെടുത്തിരുന്നു. ഇതിലൂടെ 6000 ഓളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നേടിക്കൊടുത്തു. 95 ശതമാനം തൊഴിലാളികളും കരാര്‍, സാങ്കേതിക മേഖലയിലാണ് ജോലി നോക്കിയത്. ബാക്കിയുള്ളവര്‍ എന്‍ജിനീയറിങ്, അക്കൗണ്ടിങ്, ഹോട്ടല്‍ തുടങ്ങിയ മേഖലകളിലാണെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
സൗദി ഗവണ്‍മെന്‍റ് നല്‍കിയ സമയപരിധി ഉപയോഗപ്പെടുത്തി പദവി എത്രയും വേഗം ശരിയാക്കേണ്ടതിന്‍െറ പ്രാധാന്യം തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. തൊഴില്‍മേഖല വ്യവസ്ഥാപിതമാക്കാന്‍ അതാവശ്യമാണ്. പാസ്പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ചിലരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കോണ്‍സുലേറ്റ് ചില പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ അടുക്കല്‍ നിന്ന്  നഷ്ടപ്പെട്ടതിനാല്‍ എന്‍ട്രി നമ്പറോ പാസ്പോര്‍ട്ട് കോപ്പിയോ ഇല്ലാത്തവരുണ്ട്. സൗദി പാസ്പോര്‍ട്ട് അധികൃതരുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അടുത്തിടെ വിരലടയാളത്തിന് ഒറിജിനല്‍ പാസ്പോര്‍ട്ടും ഇഖാമയും വേണമെന്ന് പാസ്പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ തൊഴിലാളികളില്‍ അധികവും വിദ്യാഭ്യാസം കുറഞ്ഞവരാണ്. ഒറിജിനല്‍ പാസ്പോര്‍ട്ടോ ഇഖാമയോ കൈവശമില്ലാത്തവരാണ് പലരും. സ്പോണ്‍സറെ കാണാത്തവര്‍ പോലുമുണ്ട്. ഇക്കാര്യങ്ങള്‍ സൗദി പാസ്പോര്‍ട്ട് അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും സി.ജി പറഞ്ഞു. തൊഴിലാളികളുടെ പദവി ശരിയാക്കുന്നതിന് ആഭ്യന്തര തൊഴില്‍ മന്ത്രാലയങ്ങള്‍ വലിയ ശ്രമമാണ് നടത്തിവരുന്നത്. ഇരുവകുപ്പുകളും മുഴുസമയവും സേവനനിരതമാണ്. ഇത് ഏറെ ശ്ളാഘനീയവും അഭിനന്ദനമര്‍ഹിക്കുന്നതുമാണ്. രാജ്യത്തെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അടുത്ത നവംബര്‍ മൂന്നിനു മുമ്പായി പദവി ശരിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
 

ഉത്രാടപ്പാച്ചിലും കടന്ന് ഇന്ന് തിരുവോണ സദ്യയിലേക്ക്

Posted: 15 Sep 2013 09:06 PM PDT

കോഴിക്കോട്: വിലവര്‍ധനയും പ്രയാസങ്ങളും ബുദ്ധിമുട്ടിക്കുമ്പോഴും മുണ്ടുമുറുക്കിയുടുത്ത് ഇന്ന് നാടും നഗരവും ഓണം ആഘോഷിക്കും. സ്വന്തം ജനതയുടെ സൗഖ്യത്തിനായി സമര്‍പ്പിച്ച മാവേലിത്തമ്പുരാന്‍െറ ഐതിഹ്യത്തിന്‍െറ ഓര്‍മയില്‍ പുക്കളങ്ങള്‍ ഒരുക്കി മലയാളികള്‍ കാത്തിരിക്കും. പുത്തന്‍ ഉടുപ്പുകളണിഞ്ഞും വിഭവസമൃദ്ധമായ സദ്യയൊരുക്കിയും കഴിഞ്ഞുപോയ നല്ല കാലത്തെ നാട് വീണ്ടും മനസ്സില്‍ ധ്യാനിക്കും.
പൂവിളികളും ഓണക്കാലത്തിന്‍െറ നാടന്‍ അനുഭവങ്ങളും മാറി പുതിയ രൂപത്തിലും ഭാവത്തിലുമാണ് മലയാളിക്ക് ഇന്ന് ഓണമെത്തുന്നത്. പൂവിളികളുമായി കുട്ടികള്‍ നാടാകെ അലഞ്ഞ് പൂക്കള്‍ ശേഖരിക്കുന്ന കാഴ്ച മാഞ്ഞുപോയി.
പതിവുപോലെ 10 ദിവസം അവധി ഉണ്ടെങ്കിലും ടി.വിക്ക് മുന്നിലും അവധിക്കാല ക്ളാസുകളിലും കുട്ടികള്‍ കഴിച്ചുകൂട്ടി. ഗ്രാമങ്ങളെ സമൃദ്ധമാക്കിയിരുന്ന ഓണക്കളികള്‍ ചാനലുകളിലേക്ക് ചേക്കേറി. ഓണത്തിനുള്ള അവസാന ഒരുക്കമായി ഉത്രാടപ്പാച്ചിലായിരുന്നു ഇന്നലെ. ഓണത്തിന് ഒന്നും കുറവുണ്ടാകരുതെന്ന സങ്കല്‍പമാണ് ഉത്രാടപ്പാച്ചില്‍. ഇതിനായി പൂക്കളും വസ്ത്രങ്ങളും ഭക്ഷണ വസ്തുക്കളും ഒരുക്കലാണ് ഈ ദിവസം നടന്നത്. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കുമെല്ലാം വന്‍തോതില്‍ വില വര്‍ധിച്ചെങ്കിലും ആഘോഷത്തിമിര്‍പ്പില്‍ ജനക്കൂട്ടം കടകളും തെരുവും നിറച്ചു. രാവിലെ ചെറിയ തോതില്‍ മഴ പെയ്തെങ്കിലും അതൊന്നും ആഘോഷത്തെ ഒട്ടും ബാധിച്ചില്ല. തെരുവുകളാകെ തിരക്കില്‍ വീര്‍പ്പുമുട്ടി. നാല്‍ക്കവലകളില്‍ പലയിടത്തും നീണ്ട ഗതാഗതക്കുരുക്കുണ്ടായി. മിഠായിത്തെരുവ്, എം.എം. അലി റോഡ്, ഫ്രാന്‍സിസ് റോഡ്, ചെറൂട്ടി റോഡ് എന്നിവിടങ്ങളെല്ലാം തിരക്കിലമര്‍ന്നു.
ഓണത്തോടനുബന്ധിച്ച് ഒരുക്കിയ കലാപരിപാടികളില്‍ നിറയെ ആളുണ്ടായിരുന്നു. മാനാഞ്ചിറ മൈതാനം, കടപ്പുറം, ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലായിരുന്നു പരിപാടികള്‍. ടൗണ്‍ഹാളില്‍ സിനിമാ പ്രദര്‍ശനവും കോരപ്പുഴയില്‍ ജലോത്സവവും നടന്നു. കടപ്പുറത്ത് റിമിടോമിയുടെയും സാജു കൊടിയന്‍െറയും തട്ടുതകര്‍പ്പന്‍ ഷോ.
ശാസ്ത്രീയ സംഗീതം, നാടകം, കളരിപ്പയറ്റ്, പുള്ളുവന്‍ പാട്ട്, കോല്‍ക്കളി തുടങ്ങിയവയും വിവിധ വേദികളില്‍ അരങ്ങേറി. വീടുകളിലും ഓഫിസുകളിലും പൂക്കളമത്സരത്തിന്‍െറ തിരക്കായിരുന്നു. സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും സംഘടിപ്പിച്ച വിപണനമേളകളും പുസ്തകച്ചന്തകളും  പെട്ടിമടക്കുന്ന ദിനം കൂടിയായിരുന്നു ഇന്നലെ. തിയറ്ററുകളില്‍ പുതുതായി റിലീസ് ചെയ്ത സിനിമകള്‍ക്കും നല്ല തിരക്കായിരുന്നു.
മിഠായിത്തെരുവിലെ തിരക്ക് കാരണം ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാനായില്ല.
വഴിവാണിഭങ്ങളും ഹോട്ടലുകളും തയ്യലും ചെരിപ്പുതുന്നലും വരെ അന്യ സംസ്ഥാനക്കാര്‍ കൈയേറി എന്നതാണ് ഇത്തവണത്തെ ഓണത്തിന്‍െറ പ്രത്യേകത.
ഓണക്കാലത്തിന്‍െറ വിപണിസധ്യത കണ്ട് നിരവധിപേര്‍ കച്ചവടത്തിന് തെരുവുകളിലെത്തി.  മുറ്റങ്ങളിലും നടുത്തളങ്ങളിലും നിരന്നത് ബംഗളൂരു, ദിണ്ഡിഗല്‍, മൈസൂര്‍ തുടങ്ങിയ അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള പൂക്കളായിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP