സ്വാഗതം
WELCOME

News Update..

Sunday, September 15, 2013

പാദത്തിലെ നശിച്ചുപോയ എല്ലുകള്‍ പുനര്‍നിര്‍മിച്ചു Madhyamam News Feeds

പാദത്തിലെ നശിച്ചുപോയ എല്ലുകള്‍ പുനര്‍നിര്‍മിച്ചു Madhyamam News Feeds

Link to

പാദത്തിലെ നശിച്ചുപോയ എല്ലുകള്‍ പുനര്‍നിര്‍മിച്ചു

Posted: 15 Sep 2013 12:51 AM PDT

Image: 

കൊച്ചി: പാദത്തിലെ എല്ലുകള്‍ മാറ്റി പാദം പുനര്‍നിര്‍മിക്കുന്ന നൂതന സാങ്കേതികവിദ്യ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പൊഡിയാട്രിക് വിഭാഗം വികസിപ്പിച്ചെടുത്തു. വകുപ്പ് മേധാവി ഡോ.അജിത്കുമാര്‍ വര്‍മയുടെ നേതൃത്വത്തിലാണ് പുതിയ സാങ്കേതികവിദ്യയായ ‘പൊളിമത്തെല്‍മത്തെക്രൈലേറ്റിലൂടെ ശസ്ര്തക്രിയ നടത്തി രോഗിയുടെ വലതുപാദത്തിലെ എല്ലുകള്‍ മാറ്റി പാദം പുനര്‍നിര്‍മിച്ചത്. പാദരോഗങ്ങളില്‍ ഏറ്റവും രൂക്ഷമായ ‘ചാര്‍കോട്ട് ഫുട്ട് ’ രോഗമാണ് രോഗിയുടെ പാദത്തെയും കണങ്കാലിന്‍െറ എല്ലിനെവരെ ദ്രവിപ്പിച്ച്  വ്രണം ആക്കി തീര്‍ത്തത്.
തബല ആര്‍ട്ടിസ്റ്റായ 30 വയസ്സുള്ള യുവാവിന്‍െറ നശിച്ചുപോയ വലതുപാദത്തിലെ എല്ലുകള്‍ മാറ്റിയാണ് പാദം പുനര്‍നിര്‍മിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിടത്തിന്‍െറ മുകളില്‍ നിന്ന് ഇയാള്‍ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ അരക്കുതാഴെ രണ്ടുകാലും തളര്‍ന്നു.
പ്രമേഹം ഇല്ലാതിരുന്നതിനാല്‍ ഓര്‍ത്തോപീഡിക്സ് സര്‍ജന്മാരുടെ ചികിത്സയുടെ ഫലമായി നട്ടെല്ലിന്‍െറ ക്ഷതം മാറിയെങ്കിലും പാരാലിസിസ് തുടര്‍ന്നുകൊണ്ടിരുന്നു. വര്‍ഷങ്ങളോളമുള്ള ഫിസിയോതെറപ്പി ചികിത്സയുടെ ഫലമായി രണ്ട്കാലിന്‍െറയും   ചലന ശേഷി ഭാഗികമായി വീണ്ടെടുക്കുകയും വാക്കറിന്‍െറ സഹായത്തോടെ നടന്നുതുടങ്ങുകയും ചെയ്തു.
നട്ടെല്ലിനേറ്റ ക്ഷതം മൂലം കുറച്ചുമാസങ്ങള്‍ക്കുശേഷം ആട്ടോണമിക് ന്യൂറോപതി അസുഖവും വലതുപാദത്തിന് ‘ചാര്‍കോട്ട്’ രോഗവും ബാധിച്ചു. വലതുപാദത്തിന്‍െറ മധ്യഭാഗത്തിലും പിറകിലും അസ്ഥികള്‍ പൂര്‍ണമായും നശിച്ചതിനാല്‍ പാദത്തിന്‍െറ പ്രധാനപ്പെട്ട സന്ധികളും എല്ലുകളും ദ്രവിച്ചുനശിക്കുകയും പാദം മുറിച്ചുമാറ്റാന്‍ ചില ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഒടുവില്‍ അമൃത  ആശുപത്രിയിലെ പൊഡിയാട്രിക് വിഭാഗത്തില്‍ എത്തിയ രോഗിയെ പൊഡിയാട്രിക് വിഭാഗം മേധാവി ഡോ. അജിത്കുമാര്‍വര്‍മയുടെ നേതൃത്വത്തില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നശിച്ച എല്ലുകള്‍ മാറ്റി പാദങ്ങള്‍ പുനര്‍നിര്‍മിക്കുകയായിരുന്നു. ഇതിനായി രോഗിയുടെ പൂര്‍വസ്ഥിതിയിലുള്ള ഇടതുകാലിന്‍െറ ത്രീ ഡൈമന്‍ഷനല്‍ സി.ടി സ്കാന്‍ എടുക്കുകയും പാദത്തിന്‍െറ മിറര്‍ ഇമേജ് ലബോറട്ടറിയില്‍ തയാറാക്കുകയും ചെയ്തു.
ശസ്ത്രക്രിയയില്‍ വലതുപാദത്തിന്‍െറ മധ്യഭാഗത്തെയും  പിറകിലെയും നശിച്ച എല്ലാ എല്ലുകളും എടുത്തുമാറ്റി. ടൈറ്റാനിയം കംപ്രഷന്‍ സ്ക്രൂവിന്‍െറയും ‘അമൃത സ്ളിങ് ടെക്നിക്’ സാങ്കേതിക വിദ്യയും ഉപയോഗിച്ചായിരുന്നു പാദത്തിന്‍െറ പുനര്‍നിര്‍മാണം.
നാലുമാസത്തിനുശേഷം രോഗി തനിയെ നടക്കാന്‍ തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനായി പ്രത്യേകതരം പാദസംരക്ഷണ ചെരിപ്പും ഉപയോഗിക്കുന്നുണ്ട്. അഞ്ചുവര്‍ഷത്തിനിടെ  ഈ രീതിയില്‍ നൂറില്‍ കൂടുതല്‍ ശസ്ര്തക്രിയകകളാണ് വിജയകരമായി ഇവിടെ പൂര്‍ത്തിയാക്കി.  ശസ്ര്തക്രിയ അന്താരാഷ്ട്ര മെഡിക്കല്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയും യുട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
 

അഫ്ഗാനില്‍ മണ്ണിടിഞ്ഞ് 27 ഖനി തൊഴിലാളികള്‍ മരിച്ചു

Posted: 15 Sep 2013 12:20 AM PDT

Image: 

കാബൂള്‍: അഫ്ഗാനില്‍ മണ്ണിടിഞ്ഞ് 27 ഖനി തൊഴിലാളികള്‍ മരിച്ചു. 13 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുടുങ്ങി കിടന്ന നാലുപേരെ രക്ഷപ്പെടുത്തിയതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് മുഹമ്മദ് സിദ്ധിഖ് അസീസി അറിയിച്ചു.
വടക്കന്‍ പ്രവിശ്യയായ സമഗനിലെ അബ്ഖോറാക്ക് കല്‍ക്കരി ഖനിയിലാണ് അപകടം. തലസ്ഥാനമായ കാബൂളില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഖനിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ഉപകരണങ്ങളുടെ അഭാവമാണ് മരണസംഖ്യ ഉയരാന്‍ കാരണം.
2012 ഡിസംബറില്‍ വടക്കന്‍ പ്രവിശ്യയിലെ ബഗ് ലാലിലുണ്ടായ അപകടത്തില്‍ 11 ഖനി തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. ഇന്ധനം, പ്രകൃതി വാതകം, ചെമ്പ്, സ്വര്‍ണം, ലിഥിയം, കൊബാള്‍ട്ട് എന്നിവയുടെ വലിയ ശേഖരമുള്ള രാജ്യമാണ് അഫ്ഗാന്‍.

കയാനി ഇറങ്ങുന്നു

Posted: 15 Sep 2013 12:10 AM PDT

Image: 
Subtitle: 
അടുത്ത പട്ടാളമേധാവിയെകുറിച്ച് ചര്‍ച്ച സജീവം

ഇസ്ലാമാബാദ്: പാകിസ്താന്‍ പട്ടാളമേധാവി ജനറല്‍ അശ്ഫാഖ് പര്‍വേസ് കയാനി നവംബറില്‍ വിരമിക്കാനിരിക്കെ അടുത്ത പട്ടാളമേധാവിയാരെന്ന് കണ്ടത്തൊനുള്ള ശ്രമത്തില്‍ പാകിസ്താന്‍.
അടുത്ത മേധാവി ആരായിരിക്കണമെന്ന ചര്‍ച്ചകള്‍ അധികാര കേന്ദ്രങ്ങളില്‍ സജീവമായി നടക്കുകയാണ്. പാകിസ്താനിലെ ഏറ്റവും കരുത്തനായ പട്ടാള ഉദ്യോഗസ്ഥനായി കരുതപ്പെടുന്ന കയാനിയുടെ പിന്‍ഗാമിയെ കണ്ടത്തെുന്നത് സര്‍ക്കാറിന് വലിയ വെല്ലുവിളിയാണ്.
എല്ലാ കാലത്തും പട്ടാളത്തിന് സര്‍ക്കാറിനു മേല്‍ മേധാവിത്വമുണ്ടായിരുന്ന പാരമ്പര്യമാണ് പാകിസ്താനുള്ളത്. അതിനാല്‍, പുതിയ മേധാവി വരുമ്പോള്‍ സര്‍ക്കാറിന്‍െറ വരുതിയില്‍ നില്‍ക്കുന്ന ആളാകണമെന്ന കണക്കുകൂട്ടലിലാണ് പ്രധാനമന്ത്രി നവാസ് ശരീഫ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  
അടുത്ത് ആരാകും പട്ടാളമേധാവി എന്ന് ലോകരാജ്യങ്ങളും ഉറ്റുനോക്കുകയാണ്.
കയാനി കഴിഞ്ഞാല്‍ സേനയിലെ അടുത്ത മുതിര്‍ന്നയാള്‍  ലെഫ്റ്റനന്‍റ് ജനറല്‍ ഹാറൂന്‍ അസ്്ലം ആണ്. നിലവില്‍ ചീഫ് ഓഫ് ലോജിസ്റ്റിക്സ് സ്റ്റാഫിന്‍െറ തലവനായ ഇദ്ദേഹത്തിനാണ് സാധ്യത കൂടുതല്‍ കല്‍പിക്കുന്നതെങ്കിലും അന്തിമ തീരുമാനം ഇനിയും വൈകാനാണ് സാധ്യത. പാകിസ്താന്‍െറ പട്ടാളമേധാവി ആര് എന്നത് അയല്‍ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും വളരെ നിര്‍ണായകമാണ്.

തിരുവോണം കേമമാക്കാന്‍ പ്രവാസികളും

Posted: 15 Sep 2013 12:05 AM PDT

Image: 

ഷാര്‍ജ: തിരുവോണത്തെ വരവേല്‍ക്കാന്‍ കേരനാടിനൊപ്പം പ്രവാസി മലയാളികളും  ഉത്രാടപാച്ചില്‍ തുടങ്ങി.  മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് തിരുവോണത്തിന്‍െറ തലേന്നുള്ള ഉത്രാട ദിവസം. പൂക്കളം പരമാവധി വട്ടത്തില്‍ ഒരുക്കുന്ന ദിവസം കൂടിയാണ് ഉത്രാടം.
ഷാര്‍ജ, ദുബൈ, അബുദബി, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ കടകമ്പോളങ്ങള്‍ ഓണ സമാനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
വിലക്കുറവ് മുതല്‍ ഓണക്കോടി വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയാണ് സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. നാട്ടിലെ തോട്ടങ്ങളില്‍ നിന്ന് എത്തിയ പച്ചകറികള്‍ക്കാണ് ആവശ്യക്കാരേറെ. ഏത്തപഴം ഒമാനില്‍ നിന്നാണ് കൂടുതലും എത്തിയിരിക്കുന്നത്. തേങ്ങ ഇന്ത്യക്ക് പുറമേ ശ്രീലങ്ക, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്. സദ്യ വിളമ്പാനുള്ള വാഴയിലക്കാണ് പിടിയും വലിയും. എന്നാല്‍ ആവശ്യക്കാരെ കണക്കിലെടുത്ത് ഇവ ഇഷ്ടം പോലെ എത്തിച്ചിട്ടുണ്ടെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞു. ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പായസത്തിനും, ഓണ കിറ്റുകള്‍ക്കും മൂന്‍കൂറായി പണമടക്കാനും നല്ല തിരക്കാണ്.
25 ദിര്‍ഹം മുതലാണ് ഒരു ലിറ്റര്‍  പായസത്തിന്റെവില. പായസത്തിന്റെമട്ടും മാതിരിയും മാറുമ്പോള്‍ വിലയും മാറും. സദ്യയില്‍ വിളമ്പുന്ന വിഭവങ്ങള്‍ക്കനുസരിച്ചാണ് വിലയിടാക്കുന്നത്. ദുബൈയില്‍ സംഘടനകള്‍ക്ക് മൂക്കുകയര്‍ വീണതിനെ തുടര്‍ന്ന് വടക്കന്‍ എമിറേറ്റുകളില്‍ ഇക്കുറി ഓണം പൊടിപാറുമെന്നുറപ്പാണ്.
വടക്കന്‍ എമിറേറ്റുകളിലെ തോട്ടങ്ങളില്‍ നിരവധി മലയാളികളാണ് പച്ചകറി വാങ്ങാനെത്തുന്നത്. ഇവിടത്തെ വഴിയോര വിപണികളും സജീവമാണ്. മസാഫി, ബിത്ത്ന, ദിബ്ബ, ദഫ്ത്ത, വെള്ളിയാഴ്ച്ച ചന്ത എന്നിവിടങ്ങളിലെല്ലാം തന്നെ നാടോര്‍മപെടുത്തുന്ന തരത്തിലാണ് കച്ചവടം നടക്കുന്നത്. ഓരോ ജില്ലകാര്‍ക്കും വ്യത്യസ്ത രുചികളാണ് സദ്യകളിലുള്ളത്. കാളന്‍, ഓലന്‍, എരിശ്ശേരി, എന്നിവയാണ് ഓണ സദ്യയിലെ പ്രധാന വിഭവങ്ങള്‍. അവിയലും സാമ്പാറും പിന്നീടെത്തിയവരാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്. കടുമാങ്ങ, നാരങ്ങ, ഇഞ്ചിപുളി, ഇഞ്ചിതൈര്. പപ്പടം പലതരമാണ്. ഇടത്തരമാണ് കേമന്‍.
ഉപ്പേരി നാലുതരം വേണം. ചേന, പയര്‍, വഴുതനങ്ങ, പാവക്ക. ശര്‍ക്കര പുരട്ടിക്ക് പുറമേ, പഴനുറുക്കും, പഴവും, പാലടയും, പ്രഥമനും വേണം. നാക്കില നിര്‍ബന്ധം. നാക്ക് ഇടത്തോട്ടായിട്ടാണ് ഇല ഇടേണ്ടത്. വിളമ്പാനുമുണ്ട് ശാസ്ത്രം. ഇടത്മുകളില്‍ ഉപ്പേരി, വലതു താഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളന്‍, ഓലന്‍, എരിശ്ശേരി. നടുക്ക് ചോറ്. നിരന്ന് വേണം ഉപ്പിലിട്ടത്. മധ്യതിരുവിതാകൂറില്‍ ആദ്യം പരിപ്പ് കറിയാണ് വിളമ്പാറ്്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധം. മലബാര്‍ ഭാഗത്ത് വിഭവങ്ങളില്‍ ചില മാറ്റങ്ങള്‍ കാണാം. ചിലയിടങ്ങളില്‍ കോഴിയിറച്ചി നിര്‍ബന്ധമാണ്.
 

മോഡി ഇന്ന് ഹരിയാനയില്‍; പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ ആദ്യ പൊതു പരിപാടി

Posted: 15 Sep 2013 12:02 AM PDT

Image: 

റെവാരി: പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായതിനുശേഷം നരേന്ദ്ര മോഡിയുടെ ആദ്യ പൊതുപരിപാടി ഇന്ന് ഹരിയാനയില്‍. ദല്‍ഹിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള റെവാരി നഗരത്തിലെ സെക്രട്ടറിയേറ്റ് മൈതാനത്താണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിരമിച്ച സൈനികര്‍ ആയിരിക്കും ഇവരില്‍ അധികവും. മുന്‍ ജനറല്‍ വി.കെ സിങ് പരിപാടിയില്‍ പങ്കെടുക്കുണ്ട്. സൈനികരുടെ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടായിരിക്കും മോഡി സംസാരിക്കുക. ചൈനയുടെ അതിര്‍ത്തി കയ്യേറ്റവും പാകിസ്താന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനവും ആയിരിക്കും യു.പി.എയെ ആക്രമിക്കുന്നതിന് മോഡി തെരഞ്ഞെടുക്കുക. കോണ്‍ഗ്രസ് ഭരിക്കുന്ന സംസഥാനത്ത് മോഡിയുടെ പോസ്റ്ററുകള്‍ കരി ഓയില്‍ ഒഴിച്ചു നശിപ്പിക്കുകയും കോണ്‍ഗ്രസ് എം.എല്‍.എ മോഡിയുടെ റാലിക്കെതിരെ രുക്ഷ വിമര്‍ശം എയ്യുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഇന്നത്തെ പരിപാടി.

കോളജുകള്‍ക്ക് സ്വയംഭരണാവകാശം: സര്‍വകലാശാല ചട്ടങ്ങളില്‍ ഭേദഗതി

Posted: 14 Sep 2013 11:11 PM PDT

Image: 
Subtitle: 
കെ. നൗഫല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച സര്‍ക്കാര്‍/ എയ്ഡഡ് കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി സര്‍വകലാശാല ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വകലാശാല ആക്ടില്‍ സ്വയംഭരണ കോളജുകളെ സംബന്ധിക്കുന്ന പുതിയ അധ്യായം കൂട്ടിച്ചേര്‍ത്താകും ഭേദഗതിയെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു.
കേരള,എം.ജി,കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മിറ്റി ഉള്‍പ്പെടുത്തേണ്ട അധ്യായത്തിന് രൂപം നല്‍കിയിട്ടുണ്ട്. നിയമ സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയും അടങ്ങിയ കമ്മിറ്റി കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി.    തെരഞ്ഞെടുത്ത കോളജുകള്‍ക്ക് അക്കാദമികതലത്തില്‍ സ്വയംഭരണാവകാശം നല്‍കുന്നതിന് നിലവിലെ സര്‍വകലാശാല ചട്ടങ്ങളില്‍ വ്യവസ്ഥയില്ല. സര്‍വകലാശാലകളാണ് നിലവില്‍ കോളജുകള്‍ക്ക് ആവശ്യമായ പാഠ്യപദ്ധതി തയാറാക്കുന്നതും പരീക്ഷ നടത്തുന്നതും. സ്വയംഭരണാവകാശം ലഭിക്കുന്നതോടെ പ്രധാനമായും ഈ അധികാരം കോളജുകള്‍ക്ക് ലഭിക്കും. ഇതിനായി കോളജുകളില്‍ ഗവേണിങ് ബോഡി, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മിറ്റി എന്നിവ രൂപവത്കരിക്കണം.
അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് സംവിധാനങ്ങള്‍ നിലവില്‍ സര്‍വകലാശാലാ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വയംഭരണാവകാശം ലഭിക്കുന്ന കോളജുകളില്‍ ഇത് വെവ്വേറെ രൂപവത്കരിക്കണം.
 പ്രഫ.എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണ് അക്കാദമിക് സ്വയംഭരണാവകാശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.സ്വയംഭരണാവകാശം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ചെയര്‍മാനായി വിദഗ്ധ സമിതിക്ക് രൂപം നല്‍കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ ആയിരിക്കും സമിതിവൈസ്ചെയര്‍മാന്‍. ധനകാര്യ സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രി നാമനിര്‍ദേശം ചെയ്യുന്ന സര്‍വകലാശാല വൈസ്ചാന്‍സലര്‍, നിയമ സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗങ്ങളില്‍നിന്ന് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നയാള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് വിദഗ്ധസമിതി. സമിതി തീരുമാനങ്ങള്‍ റദ്ദാക്കാനും മാറ്റം വരുത്താനും ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമുണ്ടായിരിക്കും.
സ്വയംഭരണാധികാരത്തിന് തെരഞ്ഞെടുക്കപ്പെടുന്ന എയ്ഡഡ് കോളജുകള്‍ സര്‍ക്കാറുമായി വിദ്യാര്‍ഥി പ്രവേശത്തില്‍ മെറിറ്റും സംവരണതത്വങ്ങളും പാലിക്കുമെന്ന് കരാറില്‍ ഒപ്പിടണം. സ്വയംഭരണാവകാശം ലഭിച്ചശേഷം തുടങ്ങുന്ന കോഴ്സുകളിലും മെറിറ്റും സംവരണതത്ത്വവും പാലിക്കുമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടാകും. അധ്യാപകരുടെ സേവനവേതന വ്യവസ്ഥകള്‍ നിലവിലെ രീതിയില്‍ തുടരും. യോഗ്യതയുള്ള കോളജുകള്‍ ഒക്ടോബര്‍ മൂന്നിനകം നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം.
 

മാര്‍ഗനിര്‍ദേശങ്ങള്‍

‘നാക്കി’ന്‍െറ ‘എ’ ഗ്രേഡ്  പദവിയുണ്ടായിരിക്കണം.
ഭരണ -അക്കാദമിക തലത്തില്‍ ചുരുങ്ങിയത് പത്ത് വര്‍ഷം മികച്ച പാരമ്പര്യം.
മൂന്നിലൊന്ന് അധ്യാപകര്‍ക്ക് എം.ഫില്‍, പി.എച്ച്ഡി പോലുള്ള ഗവേഷണ ബിരുദം.
യു.ജി, പി.ജി കോഴ്സുകള്‍ ഉണ്ടായിരിക്കണം.
സര്‍വകലാശാല പരീക്ഷകള്‍, കലോത്സവം, കായികമേള, സാമൂഹിക പ്രവര്‍ത്തനം എന്നിവയില്‍ മികച്ച പാരമ്പര്യം.
മികച്ച അക്കാദമിക, ഭൗതിക, സാങ്കേതിക സൗകര്യം.
മികച്ച നിലവാരത്തിലുള്ള മാനേജ്മെന്‍റ് സംവിധാനം, തൊഴില്‍ സംസ്കാരം, അച്ചടക്കം, പരിഷ്കാര നടപടികള്‍, പ്രശ്ന പരിഹാര സംവിധാനം.
അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്കും വിദ്യാര്‍ഥി പ്രവേശത്തിനും പാലിക്കുന്ന ഗുണനിലവാരം.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മികച്ച പാരമ്പര്യം.
പരീക്ഷാസംവിധാനത്തിലെ സുതാര്യത ഉറപ്പുവരുത്തല്‍.
മാനേജ്മെന്‍റ്, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ശരിയായി വീതിച്ചുനല്‍കല്‍.

കുവൈത്ത് അമീര്‍ അമേരിക്കയില്‍

Posted: 14 Sep 2013 11:07 PM PDT

Image: 

കുവൈത്ത് സിറ്റി: അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും നിരവധി അന്താരാഷ്ട്ര, മേഖലാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കുവൈത്തിനെ അമേരിക്കയുടെ സുഹൃദ്രാജ്യമെന്ന് വിശേഷിപ്പിച്ച ഒബാമ മേഖലയിലെ തന്ത്രപ്രധാനമായ പങ്കാളിയാണെന്നും കൂട്ടിച്ചേര്‍ത്തു. ശക്തമായ ഉഭയക്ഷക്ഷി പ്രതിരോധ ബന്ധമുള്ള ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തിക, സാമൂഹിക, സുരക്ഷാ വിഷയങ്ങളിലും മികച്ച സഹകരണമാണുള്ളതെന്ന് ഒബാമ പറഞ്ഞു. സിറിയ, ഇറാഖ്, ഫലസ്തീന്‍ വിഷയങ്ങളും ചര്‍ച്ചയില്‍ കടന്നുവന്നു. സിറിയയില്‍ വിമതര്‍ക്കും ജനങ്ങള്‍ക്കും നേരെ രാസായുധ പ്രയോഗം നടത്തിയ ഭരണകൂട നടപടി ക്രിമിനല്‍ കുറ്റമാണെന്ന കാര്യത്തില്‍ അമേരിക്കയും കുവൈത്തും ഏകാഭിപ്രായക്കാരാണെന്ന് ഒബാമ വ്യക്തമാക്കി. അത് ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതികരണം അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് ഇരുരാജ്യങ്ങളുടെയും അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയിലെ ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ കുവൈത്ത് കാണിക്കുന്ന ശുഷ്കാന്തിയെ ഒബാമ എടുത്തുപറഞ്ഞു. സിറിയന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി സഹായം തേടാന്‍ യു.എന്നിന്റെ കാര്‍മികത്വത്തില്‍ ഉച്ചകോടി സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത അമീറിനെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
ഇറാഖിനും കുവൈത്തിനുമിടയില്‍ സമാധാനപൂര്‍ണമായ ബന്ധമുണ്ടാക്കാന്‍ പ്രയത്നിക്കുന്ന അമീറിനെയും ഭരണകൂടത്തെയും ഒബാമ പ്രകീര്‍ത്തിച്ചു. സമീപകാലത്തായി ഇരുരാജ്യങ്ങളും തമ്മിലുള്ള നിരവധി പ്രശ്നങ്ങള്‍ യു.എന്നിന്റെ സഹായത്തോടെ പരിഹരിക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഗ്വണ്ടാനമോ തടവറയില്‍ പത്ത് വര്‍ഷത്തോളമായി കഴിയുന്ന കുവൈത്തി തടവുകാരായ ഫാഇസ് അല്‍ കന്ദരിയെയും ഫൗസി അല്‍ ഔദയെയും വിട്ടയക്കണമെന്ന് ഒബാമയോട് അമീര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ ഉറപ്പൊന്നും പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ലഭിച്ചില്ലെന്നാണ് സൂചന. ഈജിപ്ത്, യമന്‍ എന്നിവിടങ്ങളില്‍ സ്ഥിരതയുള്ള ഭരണമുണ്ടാവുന്നതിനുള്ള ശ്രമമുണ്ടാവണമെന്നും അമീര്‍ നിര്‍ദേശിച്ചു. ഒബാമയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അമീര്‍ പിന്നീട് കുവൈത്ത് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. വൈസ് പ്രസിഡന്റ് ജോ ബൈഡനുമായും അമീര്‍ കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശന ശേഷം അമീര്‍ അമേരിക്കയില്‍നിന്ന് മടങ്ങി. നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അസ്വബാഹ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സ്വബാഹ് ഖാലിദ് അസ്വബാഹ്, അമീര്‍ ഓഫീസ് ഡയറക്ടര്‍ അഹ്മദ് ഫഹദ് അല്‍ ഫഹദ്, അമീരി ദിവാന്‍ ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുല്ല അബൂഹസന്‍, അമീരി പ്രോട്ടോകോള്‍ മേധാവി ശൈഖ് ഖാലിദ് നാസര്‍ അസ്വബാഹ് തുടങ്ങിയവരാണ് അമീറിനോടൊപ്പമുള്ള പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
 

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ ഇരകളുടെ ബന്ധുക്കളുടെ ധര്‍ണ ഇന്ന്

Posted: 14 Sep 2013 10:34 PM PDT

Image: 
Subtitle: 
'സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം നടപ്പാക്കണം'

അഹ്മദാബാദ്: ഗുജറാത്തില്‍ പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഞായറാഴ്ച ധര്‍ണ നടത്തും. മലയാളിയായ പ്രാണേഷ് പിള്ളയെന്ന ജാവേദ് ശൈഖിന്‍െറ പിതാവ് ഗോപിനാഥന്‍ പിള്ള ഉള്‍പ്പെടെ ബന്ധുക്കളും പ്രതിഭാഗം അഭിഭാഷകരുടെ കൂട്ടായ്മയായ ജന്‍ സംഘര്‍ഷ് മഞ്ചിലെ പ്രമുഖരും നേതൃത്വം നല്‍കുന്ന ധര്‍ണ അഹ്മദാബാദിലെ സബര്‍മതി ആശ്രമത്തിനടുത്തുള്ള ഇന്‍കം ടാക്സ് സര്‍ക്കിളിലാണ് സംഘടിപ്പിക്കുന്നത്. സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി സംസ്ഥാന ഗവണ്‍മെന്‍റ് ആസൂത്രണം ചെയ്തവയാണ് വ്യാജ ഏറ്റുമുട്ടലുകളെന്ന ഡി.ജി വന്‍സാരയുടെ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തിലാണ് സമരപരിപാടികളെന്ന് സംഘാടകരിലൊരാളായ അഡ്വ. ശംസാദ് പത്താന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സൊഹ്റാബുദ്ദീന്‍ ശൈഖിന്‍െറ സഹോദരന്‍ റുഹാബുദ്ദീന്‍, തുളസി പ്രജാപതിയുടെ 75 വയസ്സുള്ള മാതാവ് നര്‍മദാ ഭായി തുടങ്ങിയവരും ധര്‍ണയില്‍ അണിനിരക്കുന്നുണ്ട്. അതിനിടെ, റുഹാബുദ്ദീന്‍െറ എട്ടുവയസ്സുള്ള മകന്‍ അര്‍ഷാനുദ്ദീനെ തട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞ 28ന് ശ്രമംനടന്നതായും പരാതിയുണ്ട്. ഉച്ചയോടെ സ്കൂള്‍ വിട്ട് പുറത്തിറങ്ങിയപ്പോള്‍ ആളുമാറി മറ്റൊരു വിദ്യാര്‍ഥിയെ ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുറച്ചുദൂരം ചെന്ന ശേഷം തിരിച്ചറിയല്‍ രേഖ നോക്കി അര്‍ഷാനുദ്ദീന്‍ അല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നുവെന്ന് റുഹാബുദ്ദീന്‍ പറഞ്ഞു.

വിധിക്ക് പിന്നില്‍ മൈസൂരിലെ ദന്തഡോക്ടറുടെ റിപ്പോര്‍ട്ട്

Posted: 14 Sep 2013 10:16 PM PDT

Image: 
Subtitle: 
മുഹമ്മദ് റംസാന്‍

ബംഗളൂരു: ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചപ്പോള്‍ മൈസൂരിലെ ദന്തഡോക്ടര്‍ ആഷിത് ആചാര്യക്ക് ആശ്വാസം. കുറ്റവാളികളെ പിടികൂടാന്‍ ദന്ത ഡോക്ടറായ ആഷിതിന്‍െറ പരിശോധന റിപ്പോര്‍ട്ടാണ് പൊലീസിന് തുണയായതെന്ന് പലരും ഓര്‍ക്കുന്നുണ്ടാവില്ല. രാജ്യത്തെ ചുരുക്കം ചില ഫോറന്‍സിക് ദന്ത ഡോക്ടര്‍മാരില്‍ ഒരാളാണ് ശ്രീധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജ് ഓഫ് ഡെന്‍റല്‍ സയന്‍സിലെ ഡോ. ആഷിത് ബി. ആചാര്യ. ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പീഡനത്തിനിടെയുണ്ടായ കടിയുടെ പാടുകള്‍ തിരിച്ചറിഞ്ഞതാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്താന്‍ ഏറെ സഹായിച്ചത്. കോളജിലെ ഓഡോന്‍േറാളജി വകുപ്പിന്‍െറ തലവനും അസോസിയേറ്റ് പ്രഫസറുമാണ് ഡോ. ആഷിത്. പെണ്‍കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ പരിശോധിക്കണമെന്ന് ദല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രി ഡോക്ടര്‍മാരാണ് ആഷിതിനോട് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് പ്രതികളുടെ പല്ലിന്‍െറ മാതൃകയും പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകളുടെ ചിത്രങ്ങളും ദല്‍ഹി പൊലീസ് ധാര്‍വാഡിലെ ആഷിതിന്‍െറ ലാബിലേക്ക് അയച്ചുകൊടുത്തു. ആറ് ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കി ആഷിത് ജനുവരി ഏഴിന് 12 പേജ് വരുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മേയ് ആറിന് കേസ് പരിഗണിച്ച ദല്‍ഹിയിലെ സാകേത് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
കോടതി മുറിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഒന്നര മണിക്കൂര്‍ തലങ്ങുംവിലങ്ങും വിസ്തരിച്ചു. അവസാനം ആഷിതിന്‍െറ റിപ്പോര്‍ട്ട് കേസിലെ മുഖ്യതെളിവായി കോടതി അംഗീകരിച്ചു. ഈ റിപ്പോര്‍ട്ടിന്‍െറ കൂടി അടിസ്ഥാനത്തിലാണ് പിന്നീട് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതും. രാജ്യത്തെ സുപ്രധാന കേസില്‍ ദന്ത ഡോക്ടറുടെ റിപ്പോര്‍ട്ട് മുഖ്യതെളിവായി കോടതി സ്വീകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഡോ.ആഷിത് പറഞ്ഞു.
മൈസൂരിലെ എസ്.ഡി.എം കോളജില്‍ ദന്തവൈദ്യത്തില്‍ പഠനം പൂര്‍ത്തിയാക്കി, ആസ്ട്രേലിയയിലാണ് ഫോറന്‍സിക് സയന്‍സ് പഠിച്ചത്.

അഗ്നി -5 മിസൈലിന്‍െറ രണ്ടാം വിക്ഷേപണവും വിജയകരം

Posted: 14 Sep 2013 09:50 PM PDT

Image: 

ബാലസേര്‍: ഇന്ത്യയുടെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി5 വിക്ഷേപിച്ചു. അഗ്നി5 പതിപ്പിന്‍െറ രണ്ടാമത്തെ പരീക്ഷണമാണ് ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നടന്നത്. പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നെന്ന് ഡി.ആര്‍.ഡി.ഒ അറിയിച്ചു.
ഒന്നര ടണ്‍ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി5ന്‍െറ ദൂരപരിധി 5,000 കിലോമീറ്ററാണ്. ഏപ്രിലില്‍ നടന്ന ഒന്നാം പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നു. അഗ്നി5ന്‍െറ നാല് പരീക്ഷണ വിക്ഷേപണങ്ങള്‍ കൂടി ഉടന്‍ നടക്കുമെന്ന് ഡി.ആര്‍.ഡി.ഒ.
17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുള്ള അഗ്നി5 മിസൈല്‍, ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഇന്ത്യയെ കൂടാതെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉള്ളത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP