സ്വാഗതം
WELCOME

News Update..

Tuesday, September 10, 2013

ഫയര്‍ഫോഴ്സ്: സ്വന്തം കെട്ടിടത്തിന് ശ്രമിക്കും -കേന്ദ്രമന്ത്രി Madhyamam News Feeds

ഫയര്‍ഫോഴ്സ്: സ്വന്തം കെട്ടിടത്തിന് ശ്രമിക്കും -കേന്ദ്രമന്ത്രി Madhyamam News Feeds

Link to

ഫയര്‍ഫോഴ്സ്: സ്വന്തം കെട്ടിടത്തിന് ശ്രമിക്കും -കേന്ദ്രമന്ത്രി

Posted: 10 Sep 2013 12:25 AM PDT

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ഫയര്‍ഫോഴ്സിന് സ്വന്തം സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിന് ശ്രമംനടത്തുമെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍. ഇതിന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി അഗ്നി രക്ഷാനിലയം, ഫയര്‍സ്റ്റേഷന്‍ സംരക്ഷണസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
ദുരന്തമുണ്ടാകുമ്പോള്‍ റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവയുടെ കൂട്ടായ്മയാണ്  സേവനമനുഷ്ഠിക്കുന്നത്. ദുരന്തമുണ്ടാകുമ്പോള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനസംവിധാനവും അപാകതയും ചര്‍ച്ചയാകുന്നത്. ചെറിയകാര്യങ്ങള്‍ പോലും ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കുകയാണ്. ഏറ്റവും കൂടുതല്‍ സൗകര്യം ഒരുക്കിക്കൊടുക്കേണ്ടത് അഗ്നിശമനസേനാ വിഭാഗത്തിനാണെന്നും മന്ത്രി പറഞ്ഞു. പുത്തെന്‍തെരുവ് ടാങ്കര്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹരിപ്പാട് സ്വദേശി കായംകുളം ഫയര്‍സ്റ്റേഷനിലെ വിനോദ്കുമാറിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ദുരന്തത്തില്‍ മരിച്ച കായംകുളം ഫയര്‍സ്റ്റേഷന്‍ ലീഡിങ് ഫയര്‍മാന്‍ സമീറിന്‍െറ മരണാനന്തര ബഹുമതി ഭാര്യ ഷീജക്ക് നല്‍കി. 
നഗരസഭാ ചെയര്‍മാന്‍ എം. അന്‍സര്‍ അധ്യക്ഷത വഹിച്ചു. നിവേദന സമര്‍പ്പണവും നടന്നു. അഡ്വ. പാവുമ്പ ബി. അനില്‍കുമാര്‍, നഗരസഭാ ഉപാധ്യക്ഷ ലക്ഷ്മി മോഹന്‍, ഫയര്‍ഫോഴ്സ് അസി. ഡിവിഷന്‍ ഓഫിസര്‍ പി. ദിലീപ്, ഷാജഹാന്‍, കെ.ജെ. മേനോന്‍ എന്നിവര്‍ സംസാരിച്ചു. കെ.എഫ്.എസ്.എ തിരുവനന്തപുരം സെക്രട്ടറി സി.ബി. വര്‍ഗീസ് സ്വാഗതവും എച്ച്. ബഷീര്‍ നന്ദിയും പറഞ്ഞു.

ദല്‍ഹി കൂട്ട ബലാല്‍സംഗം: പ്രതികള്‍ കുറ്റക്കാര്‍

Posted: 10 Sep 2013 12:16 AM PDT

Image: 

ന്യൂദല്‍ഹി: ലോകം ഉറ്റുനോക്കുന്ന  ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാര്‍ ആണെന്ന് കോടതി. ദല്‍ഹി സാകേത് അതിവേഗ കോടതി ജഡ്ജി യോഗേഷ് ഖന്നയാണ്  രാജ്യത്തെ നടുക്കിയ കുറ്റകൃത്യത്തിന്‍്റെ ചരിത്ര വിധി കനത്ത സുരക്ഷയില്‍ പ്രഖ്യാപിച്ചത്. വിനയ് ശര്‍മ, മുകേഷ് പവന്‍, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നീ നാലു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പതിനൊന്നുമണിക്ക് പ്രഖ്യാപിക്കും.

ബലാല്‍സംഗം, ബലാല്‍സംഗ ശ്രമം, പ്രകൃതി വിരുദ്ധ പീഡനം, കവര്‍ച്ച, തട്ടിക്കൊണ്ടുപോവല്‍ എന്നിവയടക്കം പതിമൂന്ന് കുറ്റങ്ങളാണ് ഇവരുടെമേല്‍ കോടതി ചുമത്തിയിരിക്കുന്നത്. മേല്‍ പറഞ്ഞ എല്ലാ ശിക്ഷകളും നിലനില്‍ക്കും എന്ന് കോടതി നിരീക്ഷിച്ചു.

പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിക്ക് പുറത്ത് പ്രകടനം നടന്നു.

2012 ഡിസംബര്‍ ആറിന് നടന്ന കിരാത സംഭവത്തിനെതിരെ മുമ്പെങ്ങും കണ്ടില്ലാത്തവിധം വന്‍ പ്രതിഷേധത്തിന്നാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ദല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധം ഭരണ സിരാകേന്ദ്രങ്ങളെ പോലും ഭീതിയിലാഴ്ത്തി.

ആറു പ്രതികളില്‍ മുഖ്യപ്രതിയായ രാം സിങ് തിഹാര്‍ കോടതിയില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞമാസം ജുവനൈല്‍ കോടതി കണ്ടത്തെിയിരുന്നു. മൂന്നു വര്‍ഷത്തെ ജുവനൈല്‍ ജയിലിലെ തടവാണ് പ്രതിക്ക് വിധിച്ചത്.

130 ദിവസം ഇടവേളയില്ലാതെ നടത്തിയ വിചാരണയില്‍ 58 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് നല്‍കിയ മൊഴി, അക്രമവേളയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നല്‍കിയ മൊഴി, സി.സി.ടി.വി ദൃശ്യങ്ങള്‍ തുടങ്ങിയ ശക്തമായ തെളിവുകളാണ് കോടതിക്കു മുന്നില്‍ ഉണ്ടായിരുന്നത്. 

കേസ് ജില്ലക്ക് പുറത്തേക്ക് മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്  കേസില്‍ പല വിധ തടസങ്ങളും സൃഷ്ടിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. മരണത്തിന് കീഴടങ്ങുന്നതുവരെ പെണ്‍കുട്ടി കാണിച്ച ധീരത നാനാഭാഗത്തു നിന്നുള്ള പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മത്സരസ്വഭാവമുള്ള ടെന്‍ഡറുകള്‍ ഇല്ല; കോര്‍പറേഷന് നഷ്ടം ലക്ഷങ്ങള്‍

Posted: 09 Sep 2013 11:53 PM PDT

Subtitle: 
കരാറുകാര്‍ തമ്മില്‍ ഇന്നലെയും കൈയാങ്കളി
തിരുവനന്തപുരം: മത്സരസ്വഭാവമുള്ള ടെന്‍ഡറുകള്‍ ഒഴിവാക്കി കരാറുകള്‍ നല്‍കുന്നതുവഴി കോര്‍പറേഷന് ഭീമമായ നഷ്ടം സംഭവിക്കുന്നതായി ആക്ഷേപം. മത്സരസ്വഭാവമുള്ള ടെന്‍ഡറുകള്‍ നല്‍കിയാല്‍ 20- 30 ശതമാനം വരെ തുക ലാഭിക്കാമെന്നിരിക്കെ അത് ഒഴിവാക്കുന്നതിലൂടെ വെറും ഒരുശതമാനമോ കൂടിയാല്‍ രണ്ട് ശതമാനമോ മാത്രമാണ് തുകയില്‍ കുറവുണ്ടാവുക. വികസനകാര്യങ്ങള്‍ക്കും മറ്റും വിനിയോഗിക്കേണ്ട ലക്ഷങ്ങളാണ് കോര്‍പറേഷന് ഇതുവഴി ചോരുന്നത്. 
ഇതിനിടെ കുറഞ്ഞതുകക്ക് കരാര്‍ ഏറ്റെടുത്തതിന്‍െറ പേരില്‍ കരാറുകാര്‍ തമ്മിലെ തര്‍ക്കങ്ങളും കൈയാങ്കളിയും ഇന്നലെയും കോര്‍പറേഷന്‍ ഓഫിസില്‍ അരങ്ങേറി. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കുന്നതിന് മുന്നോടിയായി മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിക്കണമെന്നാണ് ചട്ടം. പക്ഷേ, ഇവിടെ പലപ്പോഴും ഏകാംഗ ടെന്‍ഡര്‍ വിളിച്ചാണ് കരാറുകള്‍ ഉറപ്പിക്കാറ്. ഏകാംഗ ടെന്‍ഡറുകള്‍ വരുമ്പോള്‍ അത് അംഗീകരിക്കാന്‍ ചില നൂലാമാലകള്‍ ഉള്ളതിനാല്‍ കൗണ്‍സിലില്‍ വെച്ച് അംഗീകരിക്കുകയാണ് പതിവ്. ഇത് കരാറുകാരനും ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയും തമ്മിലെ ഒത്തുകളിയാണെന്ന ആക്ഷേപവും ശക്തമാണ്. ടെന്‍ഡറുമായി ബന്ധപ്പെട്ട പരാതികള്‍ ശക്തമായ സാഹചര്യത്തില്‍ ഇ- ടെന്‍ഡര്‍ പദ്ധതി നടപ്പാക്കുന്ന കാര്യം സജീവ പരിഗണനയിലാണ്.
ധാരണക്ക് വിരുദ്ധമായി കുറഞ്ഞതുകക്ക് കരാറെടുത്ത കരാറുകാരനെയും മകനെയും മര്‍ദിച്ച സംഭവം വിവാദമായി നിലനില്‍ക്കെ കുറഞ്ഞ തുകക്ക് കരാറെടുക്കാനത്തെിയ രണ്ടുപേരെ കോര്‍പറേഷന്‍ ഓഫിസിനുള്ളില്‍ മര്‍ദിക്കാനുള്ള ശ്രമം നടന്നു. മര്‍ദനം പേടിച്ച് ഒരു കരാറുകാരന്‍ ഓടി രക്ഷപ്പെട്ടു. മറ്റൊരാള്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍െറ ഓഫിസില്‍ കയറി രക്ഷതേടി. ഒടുവില്‍ പൊലീസത്തെിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
 

പാരിപ്പള്ളി ഐ.ഒ.സി പ്ളാന്‍റില്‍ ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക്

Posted: 09 Sep 2013 11:51 PM PDT

Subtitle: 
തമിഴ്നാട്ടിലടക്കം ഏഴ് ജില്ലകളില്‍ പാചകവാതകവിതരണം മുടങ്ങും
പാരിപ്പള്ളി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ പാരിപ്പള്ളിയിലെ പാചകവാതക റീഫില്ലിങ് പ്ളാന്‍റില്‍ ട്രക്ക് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതല്‍. ഇതോടെ കേരളത്തിലും തമിഴ്നാട്ടിലുമടക്കം ഏഴ് ജില്ലകളിലെ സിലിണ്ടര്‍ വിതരണം മുടങ്ങും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തമിഴ്നാട്ടിലെ തിരുനെല്‍വേലി, മധുര എന്നീ ജില്ലകളിലേക്കാണ് ഇവിടെനിന്ന് പാചകവാതകം വിതരണം ചെയ്തുവരുന്നത്. 
ബോണസ് വര്‍ധന, പി.എഫ്, ക്ഷേമനിധി ആനുകൂല്യങ്ങള്‍ നടപ്പില്‍വരുത്തുക, വിദൂര ട്രിപ്പുകള്‍ക്ക് അധികബാറ്റ അനുവദിക്കുക, തൊഴില്‍സ്ഥിരത ഉറപ്പാക്കുക എന്നിവയാണ് പണിമുടക്കിനാധാരമായി ഉന്നയിക്കുന്നത്. കഴിഞ്ഞ തവണ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപയും ക്ളീനര്‍മാര്‍ക്ക് 5000 രൂപയുമായിരുന്നു ബോണസ്. ഇതില്‍ 20 ശതമാനം വര്‍ധന അനുവദിക്കണമെന്നാണാവശ്യം. മറ്റാനുകൂല്യങ്ങള്‍ തൊഴിലാളികള്‍ വര്‍ഷങ്ങളായി ഉന്നയിച്ച് ആവശ്യപ്പെട്ടുവരുന്നതാണ്. അപകടകരമായ ജോലിയിലേര്‍പ്പെടുന്നവരായിട്ടും ഇവര്‍ക്കാവശ്യമായ ആനുകൂല്യങ്ങളും സുരക്ഷയും ഉറപ്പാക്കാന്‍ മാനേജ്മെന്‍റും ട്രക്കുടമകളും തയാറാവുന്നില്ല.
വിദൂര ജില്ലകളില്‍ ട്രിപ്പുകള്‍ പോയാല്‍ രണ്ടും മൂന്നുംദിവസം കഴിഞ്ഞാവും മടങ്ങിവരാനാവുക. ഇതിനും ഒരേവേതനം തന്നെയാണ് നല്‍കിവരുന്നത്. ഇത്തരം ട്രിപ്പുകള്‍ പോകുമ്പോള്‍ ഭക്ഷണമടക്കമുള്ള ചെലവുകള്‍ തൊഴിലാളികള്‍ സ്വയം വഹിക്കണം. രാവും പകലും ഇവര്‍ ട്രക്കുകളില്‍ തന്നെയാവും കഴിച്ചുകൂട്ടുക. വിദൂര ട്രിപ്പുകള്‍ക്ക് അധികബാറ്റ അനുവദിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയാണ്. 
ആവശ്യങ്ങളടങ്ങിയ നോട്ടീസ് മാസങ്ങള്‍ക്ക് മുമ്പുതന്നെ മാനേജ്മെന്‍റിനും ട്രക്കുടമകള്‍ക്കും നല്‍കിയിരുന്നതായി സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇതിനിടെ പ്ളാന്‍റ് മാനേജര്‍ നാലുതവണ ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും ഒരുതവണയും ട്രക്കുടമകള്‍ പങ്കെടുത്തിരുന്നില്ല. ഇതിനിടെ തൊഴിലാളികള്‍ സൂചനാപണിമുടക്ക് നടത്തി. ഇതിനുശേഷം രണ്ടുതവണ ചര്‍ച്ചക്ക്വിളിച്ചപ്പോഴും ട്രക്കുടമകള്‍ എത്തിയില്ല. ഇന്നലെ വിളിച്ച ചര്‍ച്ചയും ഇവരുടെ നിസ്സഹകരണംമൂലം നടന്നില്ല. ഇതിനെതുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്കിന് നിര്‍ബന്ധിതമായതെന്ന് നേതാക്കള്‍ പറഞ്ഞു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കി പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. 
പ്രതിദിനം 120 ലോഡ് സിലിണ്ടറുകളാണ് ഇവിടെനിന്ന് ഏഴ് ജില്ലകളിലേക്കയക്കുന്നത്. ഒരു ലോഡില്‍ 306 സിലിണ്ടറുകളാണുള്ളത്. പ്രതിദിനം 36720 സിലിണ്ടറുകളുടെ വിതരണം മുടങ്ങുമ്പോള്‍ പാചകവാതകത്തിന് വന്‍ക്ഷാമമാണ് നേരിടുക. കയറ്റിറക്ക് തൊഴിലാളികളുടെ ബോണസ് കാര്യത്തിലും തീരുമാനമായിട്ടില്ല.

നിംസ് പദ്ധതിക്ക് കൃഷിഭൂമി ഏറ്റെടുക്കരുത് -കര്‍ഷക കൂട്ടായ്മ

Posted: 09 Sep 2013 11:38 PM PDT

ചിറ്റൂര്‍: താലൂക്കിലെ വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലായി 1500 ഏക്കര്‍ കൃഷിസ്ഥലം നാഷനല്‍ ഇന്‍വെസ്റ്റ്മെന്‍റ് മാനുഫാക്ചറിങ് സോണ്‍ (നിംസ്) പദ്ധതിക്ക് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ‘ചിറ്റൂര്‍ താലൂക്ക് പഴം - പച്ചക്കറി കര്‍ഷക കൂട്ടായ്മ’ പ്രതിഷേധിച്ചു. സംസ്ഥാനത്തിനാവശ്യമായ വിവിധയിനം പച്ചക്കറി വിത്തുകളും പച്ചക്കറികളും മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളും കൃഷി ചെയ്യുന്ന ഭൂമികള്‍ വന്‍കിട കുത്തക കമ്പനികള്‍ക്കും വ്യവസായ പ്രഭുക്കന്മാര്‍ക്കും ഭൂമാഫിയാ സംഘങ്ങള്‍ക്കും വീതംവെച്ചുനല്‍കാന്‍ അനുവദിക്കില്ല. കൃഷി വകുപ്പിനാവശ്യമായ വിവിധയിനം പച്ചക്കറി വിത്തുകളും ഉല്‍പാദിപ്പിച്ചുനല്‍കുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട കാര്‍ഷിക മേഖലയില്‍ നിംസ് പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു. ടി.എല്‍. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. വി.പി. നിജാമുദ്ദീന്‍, ആര്‍. ശിവദാസ്, ഡോ. ജോസി ബ്രിട്ടോ, വി. കൃഷ്ണന്‍, പി. മണികണ്ഠന്‍, എം. മുഹമ്മദ് റാഫി, എം. ഗോപിദാസ്, എസ്. ജയിംസ്, എ. രാംകുമാര്‍, കെ. രാമദാസ് എന്നിവര്‍ സംസാരിച്ചു.
 

എളങ്കൂര്‍ സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തല്‍: ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് മടി

Posted: 09 Sep 2013 11:30 PM PDT

വണ്ടൂര്‍: എളങ്കൂര്‍ സര്‍ക്കാര്‍ യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന്‍െറ അലംഭാവം തുടരുന്നു. പുതുതായി ഹൈസ്കൂള്‍ അനുവദിക്കുമ്പോള്‍ എളങ്കൂര്‍ സ്കൂളിനെ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ വര്‍ഷമാണ് ഹൈകോടതി ഉത്തരവിട്ടത്. എന്നാല്‍, ഇത്തവണ പുതുതായി നിരവധി ഹൈസ്കൂളുകള്‍ അനുവദിച്ചപ്പോഴും ഈ സ്കൂളിനെ തഴഞ്ഞു. മഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയില്‍ കൂടുതല്‍ പട്ടിക ജാതി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണ് എളങ്കൂര്‍ ജി.യു.പി സ്കൂള്‍.
പേലേപ്പുറം, ചാത്തക്കാട്, മൈലൂത്ത്, പാതിരിക്കോട്,അമ്പലക്കുന്ന് കോളനി എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി പത്ത് കിലോമീറ്ററിലധികം ദൂരമുള്ള വണ്ടൂരിലെയും മഞ്ചേരിയിലെയും സ്കൂളുകളാണ് ഇവര്‍ക്ക് ആശ്രയം.
സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്താനുള്ള ശ്രമം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ചില തല്‍പര കക്ഷികള്‍ സ്കൂളിന്‍െറ വളര്‍ച്ചക്ക്  തുരങ്കം വെക്കുകയാണെന്ന ആക്ഷേപവുമുണ്ട്. 2007ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഹൈസ്കൂളാക്കി ഉയര്‍ത്താന്‍ തീരുമാനിച്ച സ്കൂളുകളുടെ പട്ടികയില്‍ എളങ്കൂര്‍ സ്കൂളിന്‍െറ പേരും ഉണ്ടായിരുന്നു.
എന്നാല്‍, പിന്നീട് ഇത് സംബന്ധിച്ച ഫയലുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് മതിയായ പിന്തുണ കിട്ടാത്ത അവസ്ഥയിലത്തെുകയാണുണ്ടായത്.
ഹൈസ്കൂളാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തിരുവനന്തപുരത്തെ ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ മലപ്പുറം ഡി.ഡി.ഇ ഓഫിസില്‍നിന്ന് ലഭിച്ചിട്ടില്ളെന്ന മറുപടിയാണ് കിട്ടിയതെന്ന് പി.ടി.എ പ്രസിഡന്‍റ് സുരാജ് പറഞ്ഞു.
പിന്നീട് 2011-12 അധ്യയന വര്‍ഷത്തില്‍ ആര്‍.എം.എസ്.എ ഓഫിസിലേക്ക് അപേക്ഷ അയച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ടു തവണ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഹൈസ്കൂളാക്കി ഉയര്‍ത്താത്തതിനെ തുടര്‍ന്നായിരുന്നു പി.ടി.എ കമ്മിറ്റി ഹൈകോടതിയെ സമീപിച്ചത്.

തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സിന്‍െറ ‘ഓപറേഷന്‍ സേവനാവകാശം’

Posted: 09 Sep 2013 11:21 PM PDT

തൃശൂര്‍: പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ചവരുത്തുന്നുവെന്ന പരാതികളത്തെുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കോര്‍പറേഷന്‍ ഓഫിസ്, ചാലക്കുടി മുനിസിപ്പാലിറ്റി, അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഓഫിസുകളിലായിരുന്നു ഓപറേഷന്‍ സര്‍വീസ് റൈറ്റ് (സേവനാവകാശം) എന്ന പേരില്‍ പരിശോധന നടത്തിയത്. തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി എസ്.ബി. ജ്യോതിഷ്കുമാറിന്‍െറ നേതൃത്വത്തില്‍ സി.ഐമാരായ ഷാജ് ജോസ്, സതീശ് ശങ്കര്‍, കെ.കെ. സജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
തൃശൂര്‍ കോര്‍പറേഷനിലും ചാലക്കുടി മുനിസിപ്പാലിറ്റി ഓഫിസിലും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ടതായ 24 വിവിധതരത്തിലുള്ള സേവനങ്ങളെ സംബന്ധിച്ച പ്രദര്‍ശന ബോര്‍ഡുകള്‍ വെച്ചിട്ടില്ളെന്ന് പരിശോധനയില്‍ കണ്ടത്തെി. കോര്‍പറേഷന്‍ ഓഫിസില്‍ 60 പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ തീരുമാനമെടുക്കേണ്ട അറുന്നൂറോളം വരുന്ന വിവിധ പെന്‍ഷന്‍ അപേക്ഷകള്‍ നാലുമാസത്തിലേറെയായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതായി സംഘത്തിന് ബോധ്യമായി. 30 പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കേണ്ട കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷകളില്‍ 173 എണ്ണത്തിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ളെന്നും കോര്‍പറേഷനിലെ രേഖകളില്‍ നിന്നും വ്യക്തമായി.
ചാലക്കുടി നഗരസഭയില്‍ നൂറോളം ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം നല്‍കാതെ വെച്ചുതാമസിപ്പിക്കുന്നതായും കണ്ടത്തെി.
അപേക്ഷകളിലെ മുന്‍ഗണനാക്രമം മറികടന്ന് വാര്‍ധക്യകാല പെന്‍ഷന്‍ അനുവദിച്ചതിന്‍െറ രേഖകളും വിജിലന്‍സിന് ലഭിച്ചു. തുടര്‍ നടപടികള്‍ക്കായി പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ചുകൊടുക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 

നഗരസഭകളിലും പഞ്ചായത്തിലും വിജിലന്‍സിന്‍െറ ‘ഓപറേഷന്‍ സേവനാവകാശം’

Posted: 09 Sep 2013 11:12 PM PDT

Subtitle: 
'സേവനാവകാശം എന്താണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല'

പത്തനംതിട്ട: ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് നിശ്ചിത സമയ പരിധിക്കുള്ളില്‍ ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ നഗരസഭകളും  റാന്നി അങ്ങാടി പഞ്ചായത്തും ‘തോറ്റു’.
ഇവിടങ്ങളില്‍ സേവനാവകാശം എന്താണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. പത്തനംതിട്ട, തിരുവല്ല, അടൂര്‍ നഗരസഭകളിലും റാന്നി അങ്ങാടി പഞ്ചായത്തിലുമാണ് പരിശോധന നടന്നത്. സംസ്ഥാന വ്യാപകമായി 11മണിക്ക് തുടങ്ങിയ പരിശോധനക്ക് ‘ഓപറേഷന്‍ സേവനാവകാശം’ എന്നാണ് പേര് നല്‍കിയത്. അഞ്ചുമണി വരെ നീണ്ടു. 2012ല്‍ പ്രാബല്യത്തില്‍ വന്ന സേവനാവകാശ നിയമം നടപ്പിലാക്കുന്നതായിരുന്നു പരിശോധന വിഷയം.
 സമയ പരിധി കഴിഞ്ഞിട്ടും നഗരസഭകളില്‍ കെട്ടിട നിര്‍മാണ അനുമതി അപേക്ഷകളും സ്ഥാപനങ്ങളുടെ ലൈസന്‍സ്  പുതുക്കല്‍  അപേക്ഷകളും കെട്ടികിടക്കുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ തങ്ങളുടെ പക്കലുള്ള പണം എഴുതി സൂക്ഷിക്കേണ്ട രജിസ്റ്റര്‍ ബുക് ഉണ്ടോയെന്ന് പത്തനംതിട്ട നഗരസഭാ അധികൃതര്‍ക്ക് അറിവുപോലുമില്ല. വിജിലന്‍സ് സംഘത്തിന് ഇവരെ  ബുക്  പരിചയപ്പെടുത്തേണ്ടിയും വന്നു. അപേക്ഷ കിട്ടിയതും മറുപടി നല്‍കിയതുമായ തീയതികള്‍ നഗരസഭകളിലെ രജിസ്റ്ററുകള്‍ സൂക്ഷിച്ചിട്ടില്ല. അതിനാല്‍ ,ഇതിന്‍െറ കണക്ക് പരിശോധന സംഘത്തിന് ലഭിച്ചില്ല. രജിസ്റ്ററില്‍ തീയതി കുറിച്ച അപേക്ഷകളുടെ എണ്ണം മാത്രമാണ് എടുക്കാനായത്.
കെട്ടിടനിര്‍മാണ അപേക്ഷപത്തനംതിട്ടയില്‍ 44 ഉം തിരുവല്ലയില്‍ 30 ഉം കെട്ടികിടക്കുകയാണ്.
അപേക്ഷകരെ തീരുമാനം അറിയിക്കേണ്ട സമയപരിധി കഴിഞ്ഞവയാണ് വിജിലന്‍സ് കണ്ടത്തെിയത്. സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കല്‍ അപേക്ഷകള്‍ പത്തനംതിട്ടയില്‍ 1500 എണ്ണം ആറുമാസമായിട്ടും കൊടുത്തിട്ടില്ല.
എല്ലാ അപേക്ഷകരും ഫീസ് അടച്ച് ആറുമാസമായി കാത്തിരിക്കുകയാണ്. അടൂര്‍ നഗരസഭയില്‍ 16 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കിയിട്ടില്ല. തക്കതായ കാരണമില്ലാതെയാണ് അപേക്ഷ പിടിച്ചുവെച്ചിരിക്കുന്നത്.
ജോലിക്ക് അനധികൃതമായി ഹാജരാകാത്തവരെയും കണ്ടത്തെി. പത്തനംതിട്ട- 3, അടൂര്‍- 5, തിരുവല്ല-4, റാന്നി-2 ഉം പേരാണ് ജോലിക്ക് ഹാജരാകാതെ മുങ്ങിയത്. ജോലിക്ക് എത്തുമ്പോള്‍ കൈയിലെ പണത്തിന്‍െറ കണക്ക് എഴുതേണ്ട രജിസ്റ്റര്‍ ബുക് പത്തനംതിട്ട നഗരസഭയില്‍ സൂക്ഷിച്ചിട്ടില്ല.
 മറ്റിടങ്ങളില്‍ രജിസ്റ്ററുണ്ടെങ്കിലും പലരും എഴുതിയിട്ടില്ല. അടൂരിഇല്‍ 11ഉം റാന്നിയില്‍ ഒമ്പതും തിരുവല്ലയില്‍ 32ഉം പേര്‍ പണം എഴുതിയിട്ടില്ല. ജനന-മരണ- വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ മിക്കവാറും ഓഫിസുകളില്‍നിന്ന് സമയപരിധിക്കുള്ളില്‍ നല്‍കിയിട്ടില്ളെന്നും അന്വേഷണ സംഘം പറഞ്ഞു.
പരിശോധനക്ക് വിജിലന്‍സ് ഡിവൈ.എസ്.പി പി.കെ.ജഗദീഷ്, സി.ഐമാരായ വിദ്യാധരന്‍, റെജി എബ്രഹാം , രാമചന്ദ്രന്‍,
റവന്യൂവകുപ്പിലെ അനില്‍ അമ്മ, ശംസുദ്ദീന്‍, സ്പെഷല്‍ തഹസില്‍ദാര്‍മാരായ ജയിംസ് ജോണ്‍, ജയശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.  
 

ഭാര്യയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്‍െറ വഴിവിട്ട ബന്ധങ്ങള്‍

Posted: 09 Sep 2013 11:07 PM PDT

ചങ്ങനാശേരി: ഭാര്യയുടെ കൊലപാതകത്തിലേക്കും ഒടുവില്‍ ജയിലറയിലേക്കും വഴിതെളിച്ചത് ഭര്‍ത്താവിന്‍െറ വഴിവിട്ട ബന്ധങ്ങള്‍. ചങ്ങനാശേരി ഇത്തിത്താനം പൊന്‍പുഴ പ്രഭാലയം വീട്ടില്‍ പ്രദീപ്കുമാര്‍ (43) നാല് വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയതാണ് ഇന്നലെ പുറംലോകം അറിഞ്ഞത്.
ജോലിക്കായി മസ്കതില്‍ എത്തിയ പ്രദീപ് തന്‍െറ ഇരകളെ ഒന്നൊന്നായി വീഴ്ത്തിയത് അവിടെവെച്ചാണെന്ന് പൊലീസ് പറയുന്നു. ആദ്യഭാര്യ അഞ്ജലിയെ വിവാഹം കഴിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് പ്രണയബന്ധമുണ്ടായിരുന്നു. വിവാഹശേഷം അവിഹിത ബന്ധങ്ങള്‍ മനസ്സിലാക്കിയ അഞ്ജലിയെ ഒഴിവാക്കുന്നതിന് ഇയാള്‍ ശ്രമം തുടങ്ങിയിരുന്നതായാണ് സൂചന.
അഞ്ജലിയുമായി യാത്ര ചെയ്യുന്നതിനിടെയുണ്ടായ ബൈക്കപകടം പോലും ആസൂത്രിതശ്രമത്തിന്‍െറ ഭാഗമായിരുന്നതായി ഇപ്പോള്‍ സംശയമുയര്‍ന്നിട്ടുണ്ട്. ഈ ബൈക്കപകടത്തോടെയാണ് അഞ്ജലിക്ക് ജീവിക്കാന്‍ പരസഹായംവേണ്ട സ്ഥിതിയുണ്ടായത്.
തലച്ചേറിലുണ്ടായ ക്ഷതം ശരീരത്തെ തളര്‍ത്തുകയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്തിരുന്നു. ബൈക്കിന്‍െറ ചക്രത്തില്‍ ഷാള്‍ കുരുങ്ങി റോഡിലേക്ക് തലയടിച്ച് വീണതാണെന്നാണ് പ്രദീപ് അന്ന് പറഞ്ഞത്. സംഭവത്തിന് ദൃക്സാക്ഷികളുണ്ടായിരുന്നില്ല. ആദ്യഭാര്യ തളര്‍ന്നുകിടക്കുമ്പോള്‍ തന്നെ രണ്ടാംവിവാഹം കഴിക്കാനും ഇയാള്‍ തയാറായി. ഭര്‍ത്താവിന്‍െറ സ്വഭാവ വ്യത്യാസം മനസ്സിലാക്കിയ അഞ്ജലി ബന്ധുവായ സ്ത്രീയോട് ഇയാള്‍ തന്നെ കൊന്നുകളയുമെന്ന് പറഞ്ഞിരുന്നു. തന്നെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും പലതവണ ഇവരോട് പറഞ്ഞിട്ടുണ്ട്.
രണ്ടാം ഭാര്യ നിലവിലുള്ളപ്പോഴാണ് ഇയാള്‍ മൂന്നാമതും വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതത്തേുടര്‍ന്ന് കലഹത്തിലായ രണ്ടാം ഭാര്യ ഉപേക്ഷിച്ചുപോകുകയായിരുന്നു. ഇതിനിടെ അവര്‍ ആത്മഹത്യശ്രമവും നടത്തി. നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായും സൂചനയുണ്ട്.
ദുര്‍നടപ്പിനെക്കുറിച്ച് അറിയാമായിരുന്ന മാതാപിതാക്കള്‍ ഒടുവില്‍ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോകുകയായിരുന്നു.സാമ്പത്തിക ക്രമക്കേടിന്‍െറ പേരില്‍ മസ്ക്തിലെ ജോലി നഷ്ടപ്പെട്ട ശേഷം നാട്ടിലത്തെിയ പ്രദീപ് ബസ് സര്‍വീസും നടത്തിയിരുന്നു. ഒടുവില്‍ കടംകയറിയാണ് ഇത്തിത്താനത്തെ വീട് വിറ്റത്. പിന്നീട് ഇതിന് അടുത്തുതന്നെ മറ്റൊരു ചെറിയ വീട് വാങ്ങി.
അയല്‍വാസികളുമായി വലിയ സൗഹൃദമൊന്നും ഇല്ലാതിരുന്ന ഇയാള്‍ക്ക് ഭാര്യയെ കൊലപ്പെടുത്തിയത് നാലുവര്‍ഷത്തോളം വിദഗ്ധമായി മറച്ചുവെക്കാന്‍ കഴിഞ്ഞു. അഞ്ജലിയുടെ സഹോദരി സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്ലായിടത്തും പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ ഊമക്കത്തിന്‍െറ അടിസ്ഥാനത്തില്‍ ചങ്ങനാശേരി പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്താകുന്നത്.
 

സുഷ്മിതയുടെ കൊല: അഫ്ഗാനില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Posted: 09 Sep 2013 11:06 PM PDT

Image: 

കാബൂള്‍: ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിത ബാനര്‍ജി അഫ്ഗാനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. താലിബാനുമായി ബന്ധമുള്ള ഹഖാനി തീവ്രവാദ ശൃംഖലയില്‍പെട്ട രണ്ട് പേരാണ് പിടിയില്‍ ആയതെന്ന് അഫ്ഗാന്‍ ഉദ്യോസ്ഥന്‍ അറിയിച്ചു. 28കാരായ മുഹമ്മദ് യാക്കൂബ്, മുഹമ്മദ് ആസിഫ് എന്നിവരാണ് പിടിയിലായതെന്ന് പക്തിക് പ്രവിശ്യാ പൊലീസ് മേധാവി ദൗലത്ത് ഖാന്‍ സര്‍ദാന്‍ പറഞ്ഞു. സരായ് കാല ഗ്രാമത്തില്‍വെച്ച് സ്ഫോടക വസ്തുക്കളും ആയുധങ്ങളുമായി പിടികൂടിയ ഇരുവരെയും ഗ്രാമവാസികളുടെ നേതൃത്വത്തില്‍ ആണ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
അഫ്ഗാന്‍കാരനായ ഭര്‍ത്താവുമൊത്ത് താമസിച്ചുവന്നിരുന്ന കിഴക്കന്‍ പക്തിക പ്രവിശ്യയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സുഷ്മിതയെ വ്യാഴാഴ്ച താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. താലിബാനെ വിമര്‍ശിച്ച് സുഷ്മിത എഴുതിയിരുന്നു. തങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിക്കുന്നുവെന്നും വീട്ടില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ഉണ്ടെന്നതുമാണ് ഇവരെ കൊലപ്പെടുത്താനുള്ള കാരണമായി പറയുന്നത്.
ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന സുഷ്മിത അഫ്ഗാന്‍കാരനെ വിവാഹംകഴിച്ച് മതപരിവര്‍ത്തനം നടത്തി അവിടെ തന്നെ കഴിഞ്ഞുവരികയായിരുന്നു. സുഷ്മിത ബന്ദോപാധ്യായ എന്ന പേരില്‍ ഇന്ത്യയില്‍ എഴുതുന്ന ഇവരുടെ ആദ്യ പുസ്തകം ‘കാബൂളിവാലാസ് ബംഗാളി വൈഫ് ’ താലിബാന്‍ വിമര്‍ശനത്തിന്‍്റെ പേരില്‍ ശ്രദ്ധേയമായിരുന്നു. ഈ പുസ്തകം പിന്നീട് ബോളിവുഡ് ചിത്രത്തിന്‍്റെ ഇതിവൃത്തമാക്കിയിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP