സ്വാഗതം
WELCOME

News Update..

Tuesday, February 3, 2015

ഗസ്സ നിവാസികള്‍ക്ക് ആശ്വാസമേകി കുവൈത്തി ആശുപത്രി Madhyamam News Feeds

ഗസ്സ നിവാസികള്‍ക്ക് ആശ്വാസമേകി കുവൈത്തി ആശുപത്രി Madhyamam News Feeds

Link to

ഗസ്സ നിവാസികള്‍ക്ക് ആശ്വാസമേകി കുവൈത്തി ആശുപത്രി

Posted: 03 Feb 2015 12:27 AM PST

Image: 

കുവൈത്ത് സിറ്റി: ഫലസ്തീനിലെ ഗസ്സ ചീന്തില്‍ അശരണര്‍ക്ക് ആശ്വാസമേകി കുവൈത്തി ആശുപത്രി. ദക്ഷിണ ഗസ്സയിലെ ജനനിബിഢമായ റഫാ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി കഴിഞ്ഞ രണ്ടു മാസമായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് ഗസ്സക്കാരുടെ കണ്ണീരൊപ്പിയത്. സാധാരണ ഗതിയില്‍ മാസത്തില്‍ ശരാശരി 120 മുതല്‍ 150 വരെ ശസ്ത്രക്രിയകള്‍ നടത്തുന്ന ആശുപത്രിയില്‍ ഡിസംബര്‍, ജനുവരി മാസങ്ങളിലായി 802 ശസ്ത്രക്രിയകളാണ് നടത്തിയതെന്ന് ആുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍മസ്രി അറിയിച്ചു. സാധാരണ നിരക്കില്‍നിന്ന് 50 ശതമാനം വരെ ഇളവുനല്‍കിയായിരുന്നു ഇത്. ഇസ്രായേലിന്‍െറ ഭാഗത്തുനിന്നുള്ള നിരന്തര ആക്രമണങ്ങളും വര്‍ഷങ്ങളായി തുടരുന്ന ഉപരോധവും കാരണം അവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാവാത്ത ഗസ്സക്കാര്‍ക്ക് അനുഗ്രഹമായിരുന്നു കുവൈത്തി ആശുപത്രി സംഘടിപ്പിച്ച രണ്ടു മാസത്തെ ക്യാമ്പെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയിലെ സൗകര്യങ്ങള്‍ ഇപ്പോഴും അപര്യാപ്തമാണെന്നും ഇസ്രായേലിന്‍െറ ഇടക്കിടെയുള്ള ആക്രമണത്തില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങളില്‍നിന്ന് പലപ്പോഴും മുക്തമാവാന്‍ ആശുപത്രിക്ക് സാധിക്കുന്നില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് എന്നിവരും ഭരണകൂടവും ജനതയും മികച്ച പിന്തുണയാണ് ആശുപത്രിക്ക് നല്‍കുന്നതെന്ന് വ്യക്തമാക്കിയ ഡോ. അല്‍മസ്രി കൂടുതല്‍ ധനസഹായം പ്രതീക്ഷിക്കുന്നതായി കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലിന്‍െറ അവസാനിക്കാത്ത ആക്രമണങ്ങളാണ് ഗസ്സയിലെ ദുരിതങ്ങള്‍ക്ക് കാരണമെന്നും ഗസ്സവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങളുണ്ടാവണമെന്നും കുവൈത്തി ആശുപത്രിയിലെ മെഡിക്കല്‍ കണ്‍സല്‍ട്ടന്‍റ് ഡോ. ഇബ്രാഹീം അബൂനാസര്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ക്യാമ്പ് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നുവെങ്കിലും അതിലൂടെ മാത്രം പരിഹരിക്കപ്പെടാവുന്നതല്ല ഗസ്സയിലെ ആരോഗ്യപ്രശ്നം. നിലവിലെ അവസ്ഥ കണക്കിലെടുക്കുകയാണെങ്കില്‍ വര്‍ഷം മുഴുവര്‍ ഇതുപോലെ ക്യാമ്പ് നടത്തിയാലും ഗസ്സക്കാരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ, ഗസ്സ ചീന്തിലേക്ക് വൈദ്യ, മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും മുന്‍കൈയെടുക്കണമെന്ന് ഡോ. അബൂനാസര്‍ അഭ്യര്‍ഥിച്ചു.
റഫയിലെ താല്‍ അല്‍സുല്‍ത്താനില്‍ 2007ലാണ് കുവൈത്തി ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നത്. കുവൈത്തിലെ പ്രമുഖ ജീവകാരുണ്യ സംഘമായ അര്‍റഹ്മ സൊസൈറ്റിയാണ് മുന്‍കൈയെടുത്തത്. താല്‍ അല്‍സുല്‍ത്താന്‍, അഷാബൗറ, റഫ ഡൗണ്‍ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെല്ലാം വൈദ്യസഹായത്തിന് ആശ്രയിക്കുന്നത് കുവൈത്തി ആശുപത്രിയെയാണ്. പ്രസവ വിഭാഗം, ലാബ്, രക്തബാങ്ക്, ഡെന്‍റല്‍ ക്ളിനിക്, പീഡിയാട്രിക് വിഭാഗം, എക്സ്റേ തുടങ്ങിയ സൗകര്യങ്ങള്‍ ഈ രണ്ടു നില ആശുപത്രിയിലുണ്ട്. പ്രസവ ആശുപത്രിയായാണ് ഇതിനെ വിഭാവനം ചെയ്തതെങ്കിലും ഏതുസമയവും ഇസ്രായേല്‍ ആക്രമണം അരങ്ങേറുന്ന ഗസ്സയില്‍ ഇത് എല്ലാ കേസുകളും കൈകാര്യം ചെയ്യുന്ന ആശുപത്രിയായി പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ്.
എന്നാല്‍ അതിനുള്ള സ്ഥലസൗകര്യമോ ആധുനിക സജ്ജീകരണങ്ങളോ ഗസ്സയിലെ മറ്റു ആശുപത്രികളെ പോലെ കുവൈത്തി ആശുപത്രിയിലും ഇല്ല.
ഗസ്സയില്‍ ആശുപത്രികളും ക്ളിനിക്കുകളും വളരെ കുറവാണ്. ഗസ്സ സര്‍ക്കാറിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പരിമിത സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇവിടെയുണ്ട്. കൂടാതെ കുവൈത്തി ആശുപത്രി, യു.എ.ഇ റെഡ്ക്രസന്‍റ് സൊസൈറ്റിയുടെ കീഴിലുള്ള ആശുപത്രി, ജോര്‍ഡന്‍ ആശുപത്രി എന്നിവയാണുള്ളത്. യമന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള സഹായത്തോടെ രണ്ട് ആശുപത്രികള്‍ നിര്‍മാണത്തിലുമുണ്ട്.
 

ലാലിസത്തിന്‍െറ പണം: അന്തിമ തീരുമാനം നാളെ ^തിരുവഞ്ചൂര്‍

Posted: 02 Feb 2015 10:42 PM PST

Image: 

തിരുവനന്തപുരം: ലാലിസത്തിന്‍െറ പണം തിരികെ വാങ്ങുന്നത് സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനം നാളെ എടുക്കുമെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഷയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നാളെ ചര്‍ച്ച ചെയ്യും. ചര്‍ച്ചക്കു ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ലാലിസം അവതരിപ്പിക്കാനായി കൈപ്പറ്റിയ 1 കോടി 60 ലക്ഷം രൂപ മടക്കി നല്‍കുമെന്നു മോഹന്‍ലാല്‍ തിങ്കളാഴ്ച സര്‍ക്കാരിനെ അറിയിച്ചിരുന്നു. പണം തിരികെ വാങ്ങണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ടെക്നിക്കല്‍ കമ്മിറ്റിയാണ്. എന്നാല്‍, മുഖ്യമന്ത്രി ദല്‍ഹിയിലായതിനാല്‍ കമ്മിറ്റി ചേരാന്‍ സാധിച്ചിരുന്നില്ല. ഇതാണു വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകാന്‍ കാരണം.

നിസാമിന് അസുഖമില്ല; തിരിച്ച് ജയിലില്‍ അടച്ചു

Posted: 02 Feb 2015 10:35 PM PST

Image: 

തൃശൂര്‍: സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍  ജയിലിലായ വ്യവസായി മുഹമ്മദ് നിസാമിനെ ചെവിവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ചാവക്കാട് ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയനായ നിസാമിന് അസുഖങ്ങളില്ളെന്നും ജയില്‍ വാസം ഒഴിവാക്കാനുള്ള ശ്രമമാണെന്നും കണ്ടെ ത്തി. എന്നാല്‍ വീണ്ടും നട്ടെല്ലിന് പരുക്കും വേദനയുമെന്ന് പറഞ്ഞ നിസാമിനെ വിദഗ്ധ പരിശോധനക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനക്കും എക്സറേ എടുത്തതിനും ശേഷം നടുവേദനയും കള്ളമാണെന്ന് തെളിഞ്ഞു. ഇതോടെ ഇയാളെ പൊലീസ് തിരിച്ച് ചാവക്കാട് ജയിലിലേക്ക് അയച്ചു.

 മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെപ്ഷ്യലിസ്റ്റ് ഡോക്ടര്‍ വരും വരെ അഡ്മിറ്റ് ചെയ്യണമെന്ന് നിസാം നിര്‍ബന്ധം പിടിച്ചെങ്കിലും ഡോക്ടര്‍മാരും പൊലീസും എതിര്‍ക്കുകയായിരുന്നു. കോടതിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജയില്‍വാസം ഒഴിവാക്കാനുള്ള ശ്രമമാണ് നിസാം നടത്തിവരുന്നത്.

സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ നിസാം മൂന്ന് ദിവസമായി ചാവക്കാട് സബ് ജയിലിലാണ്. നിസാമിന്‍്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് നടനെയും മോഡലുകളെയും മയക്കുമരുന്നുമായി പിടികൂടിയതോടെ ഇയാളുടെ മയക്കുമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ചും അന്വേഷണമാരംഭിച്ചിട്ടുണ്ട്.  ഇതോടെയാണ് രോഗിയാണെന്നും ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് നിസാം പുതിയ അടവെടുത്തത്.
 

വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

Posted: 02 Feb 2015 10:23 PM PST

Image: 

മുംബൈ: പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ദ്വൈമാസ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ, സി.ആര്‍.ആര്‍ നിരക്കുകളില്‍ മാറ്റമില്ല. അതേസമയം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ അര ശതമാനം കുറച്ചു.

നിലവില്‍ റിപ്പോ നിരക്ക് 7.75 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6.75 ശതമാനവുമാണ്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ഫണ്ടുകള്‍ക്ക് നല്‍കുന്ന പലിശയാണ്  റിവേഴ്സ് റിപ്പോ. കാഷ് റിസര്‍വ് റേഷ്യോ (സി.ആര്‍.ആര്‍)നാല് ശതമാനത്തില്‍ നിലനിര്‍ത്തി.  ബാങ്കുകള്‍  നിക്ഷേപത്തിന് ആനുപാതികമായി റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്‍െറ  അനുപാതമാണ് സി.ആര്‍.ആര്‍.

 അതേസമയം ബാങ്കുകള്‍ ബോണ്ടുകളില്‍ സൂക്ഷിക്കേണ്ട നിക്ഷേപമായ സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) അര ശതമാനം കുറച്ച് 21.5 ശതമാനമാക്കി. എസ്.എല്‍.ആര്‍ നിരക്ക് കുറച്ചത് ബാങ്കുകള്‍ക്ക് പണലഭ്യത കൂട്ടാന്‍ സഹായിക്കും.

ജനുവരി 15നു  റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് അപ്രതീക്ഷിത കുറവ് വരുത്തിയിരുന്നു.  ഇതിനെ തുടര്‍ന്നു ചില ബാങ്കുകള്‍ നിക്ഷേപ വായ്പ പലിശയില്‍ ചെറിയ കുറവ് വരുത്തിയിരുന്നു. ഈ മാസം 28ന് ബജറ്റ് വരാനിക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറക്കാന്‍ സാധ്യതയില്ളെന്ന് ധനകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ആശ്വസിപ്പിക്കാന്‍ ഹൈദരലി തങ്ങളെത്തി; സ്വീകരിക്കാന്‍ മോഹനന്‍ മാസ്റ്ററും

Posted: 02 Feb 2015 09:12 PM PST

Image: 
Subtitle: 
തന്‍െറ മകനെ കൊന്നത് മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്നതല്ലാതെ മുസ്ലിംകള്‍ക്ക് ഒരുനിലക്കും പങ്കില്ളെന്ന് ഷിബിന്‍െറ അച്ഛന്‍ ഭാസ്കരന്‍

നാദാപുരം: കൊലപാതകവും വ്യാപക വീടാക്രമണവും കൊള്ളയും നടന്ന തൂണേരി വെള്ളൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍െറ വീട്ടിലത്തെി. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, തൂണേരി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നെല്യേരി ബാലന്‍ എന്നിവര്‍ ചേര്‍ന്ന് തങ്ങളെ സ്വീകരിച്ചു. കഴിഞ്ഞ 22ന് നടന്ന കൊലക്കുശേഷം ആദ്യമായാണ് മുസ്ലിംലീഗ് നേതാവ് ഷിബിന്‍െറ വീട്ടിലത്തെുന്നത്. കൊലപാതകത്തിലെ മുഖ്യപ്രതി തെയ്യമ്പാടി ഇസ്മായിലടക്കമുള്ളവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് കുടുംബത്തെ ആശ്വസിപ്പിക്കാനും സംഘര്‍ഷത്തിന്‍െറ മഞ്ഞുരുക്കാനും തങ്ങള്‍ എത്തിയത്. നേരത്തേ പ്രദേശം സന്ദര്‍ശിച്ച മന്ത്രി എം.കെ. മുനീറിനും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ്, കെ.എം. ഷാജി എം.എല്‍.എ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ക്കും ഷിബിന്‍െറ വീട്ടില്‍ പോകാന്‍ അനുവാദം ലഭിച്ചിരുന്നില്ല. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, വൈസ് പ്രസിഡന്‍റ് പി. ശാദുലി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സി.വി.എം. വാണിമേല്‍ എന്നിരോടൊപ്പമാണ് ഹൈദരലി തങ്ങള്‍ വെള്ളൂരിലെ ഷിബിന്‍െറ ചെടയമ്പത്ത് വീട്ടിലത്തെിയത്.

ഷിബിന്‍െറ അച്ഛന്‍ ഭാസ്കരനെയാണ് തങ്ങള്‍ ആദ്യം കണ്ടത്. എന്‍െറ മകന്‍ എനിക്ക് നഷ്ടമായി. അവനെ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല. എന്നാല്‍, ഇതിന്‍െറ പേരില്‍ ഈ പൂങ്കാവനത്തില്‍ ഇനി ചോരചിന്താന്‍ പാടില്ല. കൊലപാതകത്തിനുശേഷം നടന്ന വീടാക്രമണങ്ങളില്‍ തനിക്കോ കുടുംബത്തിനോ ഒരു നിലക്കും പങ്കില്ളെന്നും വികാരനിര്‍ഭരനായി ഭാസ്കരന്‍ പറഞ്ഞു. പ്രദേശത്തെ ആളുകളിലുണ്ടായചേരിതിരിവിന് പരിഹാരമുണ്ടാകണം. പരസ്പരം കണ്ടാല്‍ മുഖംതിരിക്കുന്ന അവസ്ഥ തന്നെ ഏറെ വേദനിപ്പിക്കുന്നു. തന്‍െറ മകനെ കൊന്നത് മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്നതല്ലാതെ മുസ്ലിംകള്‍ക്ക് ഒരുനിലക്കും പങ്കില്ളെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍െറ പേരില്‍ ഇനിയൊരു കൊലപാതകം അരുത്.ഷിബിന്‍െറ അമ്മയെ കണ്ട തങ്ങള്‍ ക്ഷമിക്കാന്‍ പറഞ്ഞു.

10 മിനിറ്റോളം ഷിബിന്‍െറ വീട്ടില്‍ ചെലവഴിച്ചാണ് ഹൈദരലി തങ്ങള്‍ തീവെപ്പ് നടന്ന വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.തീവെച്ച് നശിപ്പിക്കപ്പെട്ട വീടുകളിലെ കുടുംബാംഗങ്ങള്‍ പരാതിയുമായി തങ്ങളെ സ്വീകരിച്ചു. ക്ഷമ കൈക്കൊള്ളാനും എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് കഴിയാനും അദ്ദേഹം പറഞ്ഞു. വീടുകളിലുള്ളവര്‍ക്ക് ആശ്വാസമേകാന്‍ പ്രാര്‍ഥന നിര്‍വഹിച്ചാണ് അദ്ദേഹം മടങ്ങിയത്.
കൊലയാളികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ അക്രമികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ എല്ലാവരും രംഗത്തിറങ്ങണം. തീവെച്ച് നശിപ്പിക്കുകയും കൊള്ള ചെയ്യുകയും ചെയ്ത വീടുകളിലുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുല്ല, മണ്ഡലം ലീഗ് ട്രഷറര്‍ മുഹമ്മദ് ബംഗ്ളത്ത്, സെക്രട്ടറി എം.പി. സൂപ്പി, യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് വി.വി. മുഹമ്മദലി, മണ്ഡലം പ്രസിഡന്‍റ് എം.കെ. അഷ്റഫ്, ജനറല്‍ സെക്രട്ടറി അഹമ്മദ് കുറുവയില്‍, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്‍റ് സി.പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍ എന്നിവരും ഹൈദരലി തങ്ങളോടൊപ്പമുണ്ടായിരുന്നു.

സ്വര്‍ണവില കുറഞ്ഞു: പവന് 20,920 രൂപ

Posted: 02 Feb 2015 09:08 PM PST

Image: 

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 20,920 രൂപയായി. 2,615 രൂപയാണ് ഗ്രാമിന്‍്റെ വില. കഴിഞ്ഞ ദിവസം പവന് 21,040 രൂപയായിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ഗ്രാമിന് 2630 രൂപയായിരുന്നു

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ഇടവുണ്ടായി. സ്വര്‍ണം ഒൗണ്‍സിന് 2.47 ഡോളര്‍ കുറഞ്ഞ് 1273.20 ഡോളറായി.

നബീസ ബീവിക്ക് നാട്ടിലേക്ക് വഴിതെളിയുന്നു

Posted: 02 Feb 2015 08:49 PM PST

Image: 
Subtitle: 
സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ തയാറാണെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍

മലപ്പുറം: തളര്‍വാതം പിടിച്ച് മാലദ്വീപിലെ ഹെല്‍ത് സെന്‍ററില്‍ ആശ്രയമില്ലാതെ കഷ്ടപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി നബീസ ബീവിയുടെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ തയാറാണെന്ന് സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ‘നോര്‍ക്ക’ ക്ക് കത്തുനല്‍കാന്‍ കോഴിക്കോട്ടെ സാമൂഹിക ക്ഷേമ ബോര്‍ഡ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. കെ.എം. ഷാജി എം.എല്‍.എയുടെ അപേക്ഷയെ തുടര്‍ന്നാണിത്. കത്ത് നോര്‍ക്ക വകുപ്പിനും മാലദ്വീപിലെ ഇന്ത്യന്‍ ഹൈകമീഷനും കൈമാറും.

ജനുവരി എട്ടിന് മാലദ്വീപിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എസ്.സി. അഗര്‍വാള്‍ ‘നോര്‍ക്ക’ക്ക് അയച്ച കത്തിലാണ് നബീസബീവി ആശ്രയമില്ലാതെ തളര്‍വാതം പിടിപെട്ട് കിടപ്പിലാണെന്നും അവരെ കേരളത്തിലേക്കയക്കാന്‍ സംവിധാനം ചെയ്യണമെന്നും ആവശ്യപ്പെട്ടത്. കഴിഞ്ഞ നവംബര്‍ 27നും ഡിസംബര്‍ 23നും എംബസി ഇക്കാര്യം നോര്‍ക്കയെ അറിയിച്ചിരുന്നു. എന്നാല്‍ അനുകൂല മറുപടി ഇതുവരെ ലഭിച്ചില്ളെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തിന്‍െറ കോപ്പി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അയച്ചതായും കത്തില്‍ വ്യക്തമാണ്. കത്തിനെ തുടര്‍ന്ന് നബീസബീവിയുടെ പാസ്പോര്‍ട്ട് വിലാസത്തില്‍ കത്തയച്ചെങ്കിലും സ്വീകരിക്കാനാളില്ലാതെ തിരിച്ചു വന്നതായി നോര്‍ക്ക അധികൃതര്‍ പറഞ്ഞു. നബീസയുടെ ബന്ധുക്കളെ ആരെയും കണ്ടത്തൊത്ത സാഹചര്യത്തില്‍ പ്രശ്നം സാമൂഹിക ക്ഷേമവകുപ്പിന് കൈമാറുമെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ഇതുവരെ അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ളെന്ന് സാമൂഹികക്ഷേമ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ജയചന്ദ്രന്‍ മൊകേരിയുടെ മോചനവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട ഫേസ്ബുക്ക് കൂട്ടായ്മ വര്‍ക്കല സ്വദേശിനിയായ റുബീന എന്ന സ്ത്രീയെ മാലദ്വീപ് ജയിലില്‍ നിന്ന് മോചനത്തിനായി ശ്രമിക്കുന്നതിനിടയിലാണ് ഈ കത്ത് ശ്രദ്ധയില്‍പെട്ടതും പ്രശ്നത്തില്‍ ഇടപെട്ടതും. ഇതിന്‍െറ ഭാഗമായാണ് കെ.എം. ഷാജി എം.എല്‍.എ പ്രശ്നത്തില്‍ ഇടപെട്ടത്. തന്‍െറ മണ്ഡലത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തില്‍ നബീസ ബീവിക്ക് ആവശ്യമായ സഹായങ്ങളോടെ സംരക്ഷണം നല്‍കാമെന്നും ഷാജി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തിനടുത്ത് പൂന്തുറ മുട്ടത്തറയിലെ മാണിക്ക വിളാകം വീട്ടില്‍ അബ്ദുല്‍ കരീമിന്‍െറയും ഷരീഫ ബീവിയുടെ മകളാണെന്നാണ് രേഖകള്‍. ഈ വിലാസത്തില്‍ അന്വേഷിച്ചെങ്കിലും അങ്ങനെയൊരു കുടുംബത്തെ കണ്ടത്തൊനായിട്ടില്ല. ഇതേ തുടര്‍ന്ന് ‘മാധ്യമം’ നടത്തിയ അന്വേഷണത്തില്‍ പൂന്തുറ പുത്തന്‍ പള്ളിയില്‍ 1992 ല്‍ നബീസബീവിയുടെ വിവാഹം നടത്തിയതായി കണ്ടത്തെി. വിവാഹം നടത്തിക്കൊടുത്തത് പിതാവല്ല. നടത്തിക്കൊടുത്തയാളോ സാക്ഷികളോ ജീവിച്ചിരിപ്പില്ല. നബീസബീവിയുടെ ചെറുപ്പത്തില്‍ തന്നെ ഉമ്മ മരിച്ചിരുന്നു. ഉമ്മൂമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. 1992ല്‍ മാലദ്വീപ് സ്വദേശി അബൂബക്കര്‍ ഇബ്രാഹിം വിവാഹം ചെയ്തു. അദ്ദേഹം രണ്ടുവര്‍ഷംമുമ്പ് മരിച്ചതോടെ നബീസ ബീവി അനാഥയായി. ഇവര്‍ക്ക് മക്കളോ ബന്ധുക്കളോ ഇല്ളെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചത്. ഇപ്പോള്‍ മാലദ്വീപിലെ ഗുറൈദ ദ്വീപിലെ ഹെല്‍ത്ത് സെന്‍ററിലാണ് അവിടുത്തെ സര്‍ക്കാറിന്‍െറ സംരക്ഷണത്തില്‍ ഇവര്‍ കഴിയുന്നത്. വര്‍ഷങ്ങളായി അരയ്ക്കു താഴെ തളര്‍ന്ന അവസ്ഥയിലാണെന്നാണ് ലഭ്യമായ വിവരം.
യുവജന കമീഷന്‍ ഇടപെടുന്നു
മാലദ്വീപില്‍ ആശ്രയമറ്റുകഴിയുന്ന നബീസ ബീവിയുടെ വിഷയത്തില്‍ സംസ്ഥാന യുവജന കമീഷന്‍ ഇടപെടുന്നു.
തളര്‍വാതം പിടിപെട്ട് ശുശ്രൂഷിക്കാനാളില്ലാതെ കഴിയുന്ന പൂന്തുറ മാണിക്യവിളാകം സ്വദേശി നബീസക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുവജന കമീഷന്‍ അംഗം അഡ്വ. സ്വപ്ന ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കി. ആവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാലദ്വീപ് എംബസിക്കും കത്തയച്ചു.

ഭാഷയുടെ തറവാട്ടുമുറ്റത്ത് കാണിക്കയര്‍പ്പിക്കാന്‍ കവിതാ സമാഹാരവുമായി ഓട്ടിസം ബാധിച്ച ബാലന്‍

Posted: 02 Feb 2015 08:47 PM PST

Image: 

തിരൂര്‍: ഭാഷയുടെ തറവാട്ടുമുറ്റത്ത് തുഞ്ചന്‍ ഉത്സവത്തിന് തിരിതെളിയുമ്പോള്‍ ഇത്തവണ കവിതാ സമാഹാരവുമായി ഓട്ടിസത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്ത 10 വയസ്സുകാരന്‍ വേദിയിലുണ്ടാകും. 73 കവിതകളും 12 കഥകളുമടങ്ങിയ തന്‍െറ പുസ്തകം മലയാളത്തിന്‍െറ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രകാശിപ്പിക്കുമ്പോഴും അവന്‍ ഒരു പക്ഷേ അമ്മയുടെ മടിയിലിരുന്ന് ചിണുങ്ങുകയോ നിലത്തുകിടന്ന് ഉരുളുകയോ ആകാം.

എറണാകുളം കോലഞ്ചേരി ചാമക്കാലായില്‍ ജയകുമാറിന്‍െറയും ബിന്ദുവിന്‍െറയും മകന്‍ നിരഞ്ജനാണ് ‘ഹൃദയപൂര്‍വം’ എന്ന സമാഹാരവുമായി ബുധനാഴ്ച തുഞ്ചന്‍പറമ്പിലത്തെുന്നത്. മൂന്നാം വയസ്സിലാണ് നിരഞ്ജനെ ഓട്ടിസം പിടികൂടുന്നത്. അതോടെ അക്ഷരവും വിജ്ഞാനവും അന്യമായി. എങ്കിലും മലയാളം, ഇംഗ്ളീഷ് അക്ഷരമാലകള്‍ അവനെ പഠിപ്പിക്കാന്‍ മാതാവ് ശ്രമം തുടങ്ങി. എന്നാല്‍, തന്നെ തോല്‍പ്പിക്കുന്നതായിരുന്നു നിഞ്ജന്‍െറ പ്രതികരണമെന്ന് ബിന്ദു പറയുന്നു. പഠിപ്പിക്കാതത്തെന്നെ പല അക്ഷരങ്ങളും അക്കങ്ങളും സ്വയം എഴുതിത്തുടങ്ങി. കൈപിടിച്ചുള്ള എഴുത്ത് പരിശീലനം വഴങ്ങാതെ വന്നപ്പോള്‍ കമ്പ്യൂട്ടറിന്‍െറ സഹായത്തോടെ തുടര്‍ന്നു. അപ്പോഴും നിരഞ്ജന്‍ വീട്ടുകാരുടെ പ്രതീക്ഷകളെ കവച്ചുവെച്ചു.

അക്ഷരങ്ങളോടുള്ള ആവേശം തിരിച്ചറിഞ്ഞ ബിന്ദു ഒരുനാള്‍ കവിതയെഴുതാമോയെന്ന് ചോദിച്ചിടത്തു നിന്നാണ് നിരഞ്ജന്‍ എന്ന കവി പിറക്കുന്നത്. ‘ചന്ദ്രന്‍’ എന്ന വിഷയം നല്‍കിയപ്പോള്‍ ഇംഗ്ളീഷില്‍ പത്തിലേറെ കവിതകള്‍  എഴുതി. പിന്നീട് സ്വയം കവിതകളെഴുതുകയായിരുന്നു. പൊതുവെ നിശബ്ദത ഇഷ്ടപ്പെടുന്ന നിരഞ്ജന്‍ സന്തോഷാവസ്ഥയിലാകുമ്പോഴാണ് കവിതകള്‍ എഴുതാന്‍ സമയം കണ്ടത്തൊറുള്ളതെന്ന് ബിന്ദുവും ജയകുമാറും പറയുന്നു. കളമശ്ശേരി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ സീനിയര്‍ സൂപ്രണ്ടാണ് ജയകുമാര്‍. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ചാന്ദ്നിയെന്ന മകളുമുണ്ട്.  

ഇപ്പോള്‍ മലയാളം വാക്കുകള്‍ ഇംഗ്ളീഷ് അക്ഷരമാലയില്‍ നിരഞ്ജന്‍ ടൈപ്പ് ചെയ്യും. അത് മലയാളത്തിലേക്ക് ബിന്ദുവും നിരഞ്ജന്‍െറ കൂട്ടുകാരന്‍ ചന്ദ്രകാന്തിന്‍െറ മാതാവ് സിജിയും ചേര്‍ന്ന് പകര്‍ത്തിയെഴുതും. ഇംഗ്ളീഷിലും ഏതാനും കവിതകള്‍ എഴുതിയിട്ടുണ്ട്. ഇവ നിരഞ്ജനെ പരിശോധിക്കുന്ന ഡോ. സി.പി. അബൂബക്കറിനെ കാണിച്ചതോടെയാണ് പുസ്തകം പുറത്തിറക്കണമെന്ന ആശയം ഉദിച്ചത്. തുടര്‍ന്ന് ഡോ. അബൂബക്കര്‍ ഇവ എഴുത്തുകാരനും സുഹൃത്തുമായ ഗംഗാധരന്‍ പണ്ടാരത്തിലിന് കൈമാറി. അദ്ദേഹം പരിശോധിച്ച ശേഷമാണ് പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചത്. അസ്വാഭാവികമായ ജീവിതാനുഭവങ്ങളെ സ്വാഭാവികമായി ആവിഷ്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ ഉത്തരങ്ങളോ സന്ദേഹങ്ങളോ ആണ് പുസ്തകത്തിലെ കഥകളും കവിതകളുമെന്ന് അവതാരിക എഴുതിയ ഗംഗാധരന്‍ പണ്ടാരത്തില്‍ പറയുന്നു. എന്തിനെ കുറിച്ചും കാഴ്ചപ്പാടുകളുള്ള നിരഞ്ജന്‍ തന്നെയാണ് പുസ്തകത്തിന് ഹൃദയപൂര്‍വം എന്ന പേരിട്ടത്.  

മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാറാണ് ആദ്യ പതിപ്പ് ഏറ്റുവാങ്ങുന്നത്.

നാദാപുരത്തിന് വേണ്ടത് കൊള്ളയും കൊലയുമല്ല, സമാധാനം

Posted: 02 Feb 2015 08:43 PM PST

Image: 

നാദാപുരത്ത് കൊള്ളയും കൊലയുമല്ല, സമാധാനമാണ് പുന:സ്ഥാപിക്കേണ്ടതെന്ന് സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ള പ്രമുഖര്‍ മാധ്യമം പരമ്പരയോട് പ്രതികരിക്കുന്നു.
ക്രിമിനലുകളെ ബഹിഷ്കരിക്കണം ^അക്ബര്‍ കക്കട്ടില്‍
വളരെ കുറച്ചുപേര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് നാദാപുരം മേഖലയെ മൊത്തം ബാധിക്കുന്ന വിപത്തായി വളരുന്നത്. വ്യക്തികള്‍ തമ്മില്‍ വളരുന്ന സംഘര്‍ഷങ്ങളോ കുടുംബ വൈരങ്ങളോ ഒക്കെ ഏറ്റുമുട്ടലുകളായി മാറുകയും അതുപിന്നെ ചില പാര്‍ട്ടികളിലെ ഒരുവിഭാഗം ഏറ്റെടുത്ത് (അത്, പലപ്പോഴും തുടക്കത്തില്‍ നേതൃത്വം അറിയണമെന്നില്ല) വഷളാക്കുകയും ചെയ്യുന്നു.
വര്‍ഗീയതയുണ്ടാക്കുന്നത് ഇതിന്‍െറ ഭാഗമാണ്. സമ്പത്തിന്‍െറ ഹുങ്ക് മുതല്‍ സാമ്പത്തിക അന്തരം വരെ ഇതിന് അടിയാധാരമായുണ്ട്. ക്രിമിനലുകളെ ബഹിഷ്കരിക്കാന്‍ സംഘര്‍ഷങ്ങളുടെ ഭാഗമാകുന്ന എല്ലാ പാര്‍ട്ടികളും ഉറച്ച തീരുമാനമെടുത്താല്‍ മാത്രമേ ഇന്നത്തെ ദുരന്തവസ്ഥക്ക് പരിഹാരമാവൂ.
അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം ^മുല്ലപ്പള്ളി എം.പി
വെള്ളൂരില്‍ നിര്‍ദോഷിയായ യുവാവ് ക്രൂരമായി വധിക്കപ്പെട്ടു. തുടര്‍ന്ന് ഒരുവിഭാഗം നടത്തിയ ക്രൂരമായ വീടാക്രമണവും കൊള്ളയും പരിഷ്കൃത സമൂഹത്തിന് യോജിച്ച നടപടിയല്ല. സംഭവം നടന്നയുടന്‍ ജില്ലാ കലക്ടറുടെ നേത്യത്വത്തില്‍ വടകരയില്‍ സമാധാന യോഗം ഞാന്‍ വിളിച്ചുചേര്‍ത്തു. എല്ലാ രാഷ്ട്രീയ കക്ഷികളും സംഭവത്തെ ഐകകണ്ഠ്യേനയാണ് യോഗത്തില്‍ അപലപിച്ചത്. വെള്ളൂരിലെ, അക്രമിക്കപ്പെട്ട വീടുകളുടെ അവസ്ഥ ഏറെ ദുരിതപൂര്‍ണമാണ്. ചെറിയൊരുശതമാനം വരുന്ന അക്രമികളാണ് സമാധാനത്തിന് ഭംഗം വരുത്തുന്നത്. ഇത്തരക്കാരെ കൃത്യമായി നിയമത്തിന് മുന്നില്‍കൊണ്ടുവരുമ്പോഴാണ് നാടിന്‍െറ സാമധാനം പൂര്‍ണമായി തിരിച്ചുപിടിക്കാന്‍ കഴിയുകയെന്ന് കരുതുന്നു. അതിനുള്ള കൂട്ടായ ശ്രമങ്ങളാണ് എല്ലാവരുടെയും  ഭാഗത്തുനിന്നുണ്ടാവേണ്ടത്.
രാഷ്ട്രീയ നേതൃത്വത്തിന്‍െറ ഇരട്ടമുഖം കൈവെടിയണം ^ടി.പി. രാജീവന്‍
ഒരുഭാഗത്ത് സമാധാനം പറയുമ്പോള്‍ മറുഭാഗത്ത് പ്രവര്‍ത്തകരെ കയറൂരിവിടുന്ന സാഹചര്യം അവസാനിപ്പിച്ചാല്‍ മാത്രമേ നാദാപുരത്ത് യഥാര്‍ഥ സമാധാനം കൈവരിക്കാന്‍ കഴിയൂ. അതിന് ക്രിമിനലുകളെ കൈയൊഴിയാല്‍ എല്ലാവരും തയാറാവണം. അല്ലാതെ, ഇരട്ടമുഖം സ്വീകരിക്കുന്ന നേത്യത്വത്തിന് ഒരിക്കലും സമാധാനം കൊണ്ടുവരാന്‍ കഴിയില്ല. നേരത്തേ പല പേരുകളില്‍ ഹിന്ദു-മുസ്ലിം തീവ്രവാദ സ്വഭാവമുള്ള സംഘടനകളെക്കുറിച്ച് കേട്ടിരുന്നു. എന്നാല്‍, ഇത്തരം സംഘടനകളുടെ സ്വഭാവം  മറ്റു രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഭരണകൂടത്തിന് സമാന്തരമായ മാഫിയ സംഘം രാഷ്ട്രീയത്തിന്‍െറ തണലില്‍ നിലവില്‍വന്നിരിക്കുകയാണ്. പല നേതാക്കളും സ്വന്തം നിലനില്‍പിനുവേണ്ടി ക്രിമിനലുകളെ വളര്‍ത്തുകയാണ്.  സാമൂഹികമായുണ്ടായ ചെറിയമാറ്റം പോലും മനസ്സിലാക്കാന്‍ ഇന്‍റലിജന്‍സ് വിഭാഗത്തിന് കഴിയണം. ഏറ്റവും ഒടുവില്‍ നിസ്സാര സംഭവത്തെ തുടര്‍ന്ന് ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അക്രമംകൊണ്ട് ആരും സുരക്ഷിതരാവില്ല. ഈ ബോധമാണ് നാമോരുത്തര്‍ക്കും വേണ്ടത്.
സമാധാനത്തിന് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം ^ഇ.കെ. വിജയന്‍ എം.എല്‍.എ
മുസ്ലിം ലീഗ് ക്രിമിനലുകളുടെ അക്രമത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവത്തോടെ നാദാപുരത്ത് നിലനിന്ന സമാധാനത്തിന് അപ്രതീക്ഷിതമായി ഭംഗം വന്നിരിക്കുന്നു.  തങ്ങളുടെ കുടുംബത്തിന്‍െറ സര്‍വസ്വവും ചുട്ടുചാമ്പലാകുന്നത് കണേണ്ടിവന്ന കുടുംബങ്ങള്‍. അക്രമകാരികളുടെ അട്ടഹാസത്തില്‍ പേടിച്ചുപോയ സഹോദരിമാര്‍, കുട്ടികള്‍, കാരണവന്മാര്‍ ഇതെല്ലാം കഴിഞ്ഞദിവസം തൂണേരിയിലെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. വീണ്ടും അക്രമത്തിന് വഴിതെളിച്ച ക്രിമിനലുകളെ നാം ഒറ്റപ്പെടുത്തണം. നിലവില്‍ നടന്ന സംഭവങ്ങളില്‍ നിരപരാധികള്‍ അകപ്പെടരുന്നത്. യഥാര്‍ഥകുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഷിബിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. അക്രമത്തിനിരയായ കുടുംബങ്ങള്‍ക്കായി ആശ്വാസനടപടികള്‍ സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണ്ടി സര്‍ക്കാറില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.  
നാദാപുരത്തിന്‍െറ മനസില്‍ കാലുഷ്യമില –തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍
(വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്‍റ്)

നാദാപുരത്തിന്‍െറ മനസില്‍ ഒരിക്കലും കാലുഷ്യമില്ല. മുന്‍ കലാപത്തിന് ശേഷം നടത്തിയ സമാധാന പ്രവര്‍ത്തനത്തിന് നേത്യത്വം കൊടുത്തഒരാള്‍ എന്ന നിലയില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ മാത്രമെ ഇവിടെയുള്ളുവെന്നുറപ്പിക്കാം. ചുരുക്കം ചിലരാണ് അക്രമത്തിന് നേത്യത്വം കൊടുക്കുന്നത്. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എത്രയും വേഗം മുറിവുണക്കാനുള്ള ശ്രമങ്ങളുണ്ടാകണം. അല്ലാത്തപക്ഷം നാടിന്‍െറ പൊതുവായ വികസനം തന്നെ പിറകോട്ടടിപ്പിക്കുന്നതിലേക്കാവും ഇത്തരം സംഭവങ്ങള്‍ നയിക്കുക.
സാമൂദായിക ധ്രൂവീകരണം അനുവദിക്കില്ല ^പി. മോഹനന്‍ (സി.പി.എം. ജില്ലാ സെക്രട്ടറി)
നിരപരാധിയായ ചെറുപ്പക്കാരനെ വെട്ടികൊന്നിട്ട് പുതിയ കലാപത്തിന്‍െറ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇവിടെ അക്രമകാരികള്‍ ലക്ഷ്യമിട്ടത്.  ഇവിടെ സി.പി.എമ്മും എല്‍.ഡി.എഫ് മുഴുവനായും   ഏറെ കരുതല്‍ സ്വീകരിച്ചതിന്‍െറ ഫലമായാണ് അക്രമം പടരാതിരുന്നത്.  വീടുകള്‍ക്കുനേര അക്രമസംഭവങ്ങള്‍ക്ക് സി.പി.എമ്മുമായി ബന്ധമില്ല. കൊലപാതകത്തിന്‍െറ മറവില്‍ ചില സാമൂഹിക ദ്രോഹികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.  സി.പി.എമ്മിന്‍െറ നേതാക്കന്‍മാരെല്ലാം മെഡിക്കല്‍ കോളജിലും പിന്നീട് വിലാപയാത്രയിലും പങ്കെടുക്കുമ്പോഴാണ് ഇവിടെ അക്രമം നടന്നത്. ഈ സമയത്തുണ്ടായ പ്രശ്നത്തിന് മറുപടി പറയേണ്ടതും യഥാര്‍ത്ഥ കുറ്റവാളികണ്ടെത്തേണ്ടതും പൊലീസാണ്.  ഇവിടെ സാമൂദായിക ധ്രൂവീകരണത്തിനുള്ള പ്രചരണം ചില സംഘടനകള്‍ നടത്തുകയാണ്.  ഇത്തരം ശ്രമങ്ങളെയെല്ലാം ചെറുത്തുതോല്‍പിക്കാനും ശാശ്വത സമാധനത്തിനായും പാര്‍ട്ടി രംഗത്തിറങ്ങും.
ക്രമിനിലുകളെ സംരക്ഷിക്കുന്ന നയം നിര്‍ത്തണം ^പി.സി. ഭാസ്കരന്‍
(വെല്‍ഫെയര്‍ പാര്‍ട്ടി, ജില്ലാ പ്രസിഡന്‍റ്)
ക്രമിനിലുകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സമീപനം മാറാതെ നാദാപുരത്തിന് സമാധാനം കൈവരിക്കാന്‍ കഴിയില്ല. ചെറുപ്പക്കാരന്‍െറ കൊലയും ശേഷം നടന്ന അക്രമങ്ങളും പ്രാകൃതമാണ്. കൊലപാതകത്തിന് ശേഷം നടന്ന അക്രമവും കൊള്ളയും മതേതരത്വത്തിന്‍െറ സംരക്ഷകരാണെന്ന സി.പി.എമ്മിന്‍െറ പൊയ്മുഖമാണ് പൊളിഞ്ഞ് വീണത്. മുസ്ലീം ലീഗും സി.പി.എമ്മും ക്രിമിനലുകളുടെ സംരക്ഷകരായിരിക്കുന്ന കാലത്തോളം നാടിന്‍െറ സമാധാനമുണ്ടാവില്ല. ഇവിടെ ചെറുപ്പക്കാരന്‍െറ കൊലപാതകം തകര്‍ത്ത കുടുംബത്തിന് വേണ്ട ആശ്വാസനടപടികള്‍ സ്വീകരിക്കണം. ഒപ്പം സമ്പാദ്യം മുഴുവന്‍ നഷ്ടപെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കണം.
കൊലപാതകികളെ സംരക്ഷിക്കില്ല ^പാറക്കല്‍ അബ്ദുല്ല
(മുസ്ലീം ലീഗ്, ജില്ലാ ട്രഷറര്‍)

കൊലപാതകികളെ ഒരു കാരണവശാലും സംരക്ഷിക്കുവാന്‍ മുസ്ലീം ലീഗ് തയ്യാറാവില്ല. നിസാരമായ പ്രശ്നത്തിന്‍െറ പേരിലുള്ള കൊല ഒരു കാരണവശാലും അംഗീകരിക്കില്ല. ഇതുമായി പാര്‍ട്ടിക്ക് യാതൊരുബന്ധവുമില്ല. ഇവരാരെങ്കിലും പാര്‍ട്ടിയുടെ ഏതെങ്കിലും ഭാരവാഹിത്വത്തിലുള്ളവരായി കരുതുന്നില്ല. അങ്ങനെയാണെങ്കില്‍ പാര്‍ട്ടിയില്‍ തുടരില്ല. എന്നാല്‍ കൊലപാതകത്തിന്‍െറ മറവില്‍ ഒരു വിഭാഗത്തിന്‍െറ വീടുകള്‍ തെരഞ്ഞുപിടിച്ച് അക്രമിക്കുകയെന്നത് കേരളത്തില്‍ സമാനതകളില്ലാത്തതാണ്. വിദേശത്ത് പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യമാണ് കൊള്ളയടിക്കപ്പെട്ടത്. ആരാണ് അക്രമികള്‍ എന്നത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കായാണ്. എല്ലാവരും നിയമത്തിന്‍െറ മുന്‍പില്‍ എത്തണം. കലാപം സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ പാര്‍ട്ടിയില്ല.

മിഡിലീസ്റ്റിന്‍െറ ലോജിസ്റ്റിക് ഹബ് ആകാന്‍ ഒമാന്‍ തയാറെടുക്കുന്നു

Posted: 02 Feb 2015 08:41 PM PST

Image: 

മസ്കത്ത്: ഗള്‍ഫ് മേഖലയുടെ ചരക്കുനീക്കത്തിന്‍െറ സുപ്രധാന കേന്ദ്രമാകാന്‍ ഒമാന്‍ ഒരുങ്ങുന്നു. വിവിധ രാജ്യങ്ങളുടെ നിക്ഷേപം സ്വീകരിച്ചാണ് മിഡിലീസ്റ്റിന്‍െറ ലോജിസ്റ്റിക് ഹബ് ആകുന്നതിന് സുല്‍ത്താനേറ്റ് തയാറെടുക്കുന്നത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രാജ്യങ്ങളാണ് ഒമാനിലെ ലോജിസ്റ്റിക് മേഖലയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ് ഒമാനിന്‍െറ ലോജിസ്റ്റിക് മേഖലയില്‍ നിക്ഷേപം നടത്തുന്നത്്. യു.എ.ഇ, സൗദി അറേബ്യ, കൊറിയ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും ലോജിസ്റ്റിക് മേഖലയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അഞ്ചിലധികം രാജ്യങ്ങള്‍ ലോജിസ്റ്റിക് മേഖലയില്‍ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും സൊഹാര്‍ പോര്‍ട്ട് ആന്‍ഡ് ഫ്രീ സോണ്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ആന്‍ഡ്രെ ടോട്ട് പറഞ്ഞു. ലോജിസ്റ്റിക്സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് നടത്തിയ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 1500 കോടി ഡോളറിന്‍െറ വിദേശ നിക്ഷേപമാണ് സോഹാര്‍ പോര്‍ട്ട് ഇപ്പോള്‍ ആകര്‍ഷിച്ചിരിക്കുന്നത്. 600 ലക്ഷം ഡോളറിന്‍െറ അപൂര്‍വ ലോഹ പ്ളാന്‍റ് നിര്‍മിക്കുന്നതിന് ബ്രിട്ടന്‍ കേന്ദ്രമായുള്ള കണ്‍സോര്‍ട്ടിയവുമായി ധാരണയിലത്തെുന്നുണ്ട്.
ചൈനക്കുപുറമെ സൊഹാറിലാണ് ഈ പ്ളാന്‍റ് സ്ഥാപിക്കുന്നത്. ലോകത്തിന്‍െറ മുന്‍നിര വാഹന കമ്പനികളുടെ കാറുകള്‍ ഇറക്കി സൂക്ഷിക്കാനുള്ള യാഡും തയാറായിട്ടുണ്ട്. രണ്ട് ലക്ഷം കാറുകളാണ് ഇവിടെ സൂക്ഷിക്കാനാവുക. ഒമാനിലെ രണ്ട് പ്രമുഖ ബിസിനസ് സ്ഥാപനങ്ങളാണ് ഈ പദ്ധതിക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 

തളരാത്ത ചങ്കുറപ്പിന് ഇനി റാങ്കിന്‍ തിളക്കവും

Posted: 02 Feb 2015 08:36 PM PST

Image: 

കോഴിക്കോട്: വൈകല്യം തളര്‍ത്താത്ത മനോധൈര്യത്തിന് അംഗീകാരമായി റാങ്കിന്‍ തിളക്കം. മാരകമായ സ്യൂഡോ മസ്കുലര്‍ ഡിസ്ട്രോഫിയെന്ന രോഗം ബാധിച്ച ജിമി ജോണിനാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ബാച്ലര്‍ ഓഫ് മള്‍ട്ടിമീഡിയ ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഒന്നാം റാങ്ക്. ഫെബ്രുവരി 10ന് സര്‍വകലാശാലയില്‍ നടക്കുന്ന പുരസ്കാര ചടങ്ങിന് വി.സി ഡോ. എം. അബ്ദുസ്സലാം നേരിട്ടാണ് ഇവരെ ക്ഷണിച്ചത്.

അഞ്ചാം വയസ്സ് മുതലാണ് രോഗംബാധിച്ച് ചലനശേഷിതന്നെ നഷ്ടപ്പെട്ടത്. അതിനാല്‍, പ്ളസ് ടു വരെ വീട്ടിലിരുന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനത്തില്‍ മിടുക്കിയായ ജിമിയുടെ ഉന്നത പഠനത്തിനുള്ള ആഗ്രഹം കണ്ടറിഞ്ഞ സാമൂഹിക പ്രവര്‍ത്തകരാണ് ഡിഗ്രി പഠനത്തിനായി ജെ.ഡി.ടിയില്‍ എത്തിച്ചത്. ജെ.ഡി.ടിയുടെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.എം.എം.സിക്ക് ചേര്‍ക്കുകയും ചെയ്തു. ജിമിയുടെ സഹോദരി സുമിക്കും ഇതേ രോഗമുണ്ട്.

രണ്ടുപേരെയും ജെ.ഡി.ടി ഇസ്ലാം മാനേജ്മെന്‍റ് ദത്തെടുത്താണ് സൗജന്യ താമസ, ഭക്ഷണ, യാത്രാസൗകര്യം നല്‍കുന്നത്. മോട്ടോര്‍ ഘടിപ്പിച്ച വീല്‍ചെയറിലാണ് ഇവരുടെ സഞ്ചാരം. ലാപ്ടോപ് അടക്കം പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും മാനേജ്മെന്‍റ് നല്‍കി. ബി.എം.എം.സി ഡിഗ്രി കോഴ്സിനുശേഷം കാമ്പസില്‍തന്നെ എം.എ മള്‍ട്ടിമീഡിയ കോഴ്സിന് സൗജന്യ പ്രവേശം നല്‍കി.

വയനാട് പുല്‍പള്ളി സ്വദേശികളായ ജോണ്‍-മേരി ദമ്പതികളുടെ മൂത്ത പുത്രിയായ ജിമി പി.ജി പഠനത്തിനുശേഷം മള്‍ട്ടിമീഡിയ കമ്യൂണിക്കേഷനില്‍ പിഎച്ച്.ഡി ചെയ്യാനാണ് ആഗ്രഹം. സഹോദരിയും ബി.എം.എം.സി കോഴ്സ് പൂര്‍ത്തീകരിച്ചു.
 

ഭരണഘടനയുടെ ആമുഖത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല ^അമിത് ഷാ

Posted: 02 Feb 2015 08:12 PM PST

Image: 
Subtitle: 
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം വേണം

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ളെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. നിലവിലെ ഭരണഘടനയേയും അതിന്‍െറ ആമുഖത്തില്‍ പറയുന്ന ‘മതേതരം’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകളെയും ബി.ജെ.പി  ബഹുമാനിക്കുന്നുവെന്നും ‘ദ ഹിന്ദു’ പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് അനാവശ്യ  വിവാദങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്്. റിപ്പബ്ളിക് ദിനാചരണ വേളയില്‍ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ പരസ്യവുമായി ബന്ധപ്പെട്ട് ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കുകയാണ് ചില പാര്‍ട്ടി നേതാക്കള്‍ ചെയ്തത്.

ഘര്‍ വാപസി എതിര്‍ക്കുന്നവരും മതപരിവര്‍ത്തനത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരും യഥാര്‍ഥ സംവാദ വിഷയത്തെ വളച്ചൊടിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. എന്നാല്‍, ഈ വിഷയത്തില്‍ മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന  ഒരു സംഘടനപോലും അഭിപ്രായപ്രകടനവുമായി രംഗത്തത്തെിയിട്ടില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്ക് തങ്ങളില്ല, 1950 മുതല്‍തന്നെ ഈ വിഷയത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും നടന്നുവരുകയാണ്. നിര്‍ബന്ധ മതപരിവര്‍ത്തനത്തിനെതിരെ സംവാദമല്ല കര്‍ശന നിയമമാണുണ്ടാകേണ്ടത്. അതിനുള്ള പിന്തുണയാണ് വേണ്ടതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഘര്‍ വാപസിയും മതപരിവര്‍ത്തനവുമൊന്നും വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കില്ളെന്ന് ഷാ തുറന്നടിച്ചു. ബി.ജെ.പി സര്‍ക്കാര്‍ അവരുടെ പ്രഖ്യാപിത വികസന അജണ്ടയില്‍നിന്ന് വ്യതിചലിച്ച് സാമൂഹികവിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വികസനം സാധ്യമാകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുരണ്ടും പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളല്ളെന്ന് ഷാ പറഞ്ഞു. ആരെങ്കിലും ഘര്‍ വാപസിയും മതപരിവര്‍ത്തനവും നടത്തിയെന്ന് കരുതി വീടുകളില്‍ വെള്ളവും വൈദ്യുതിയും എത്തുന്നത് തടസ്സപ്പെടുമോ, അതോ വ്യവസായങ്ങള്‍ നിലക്കുമോയെന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. മതസ്വാതന്ത്ര്യം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രസംഗം ഇന്ത്യയിലെ ഏതെങ്കിലും സംഭവത്തെ അടിസ്ഥാനപ്പെടുത്തിയല്ല. മതസ്വാതന്ത്ര്യം എല്ലാവരും പറയുന്ന കാര്യമാണ്. ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ളതാണത്. ബി.ജെ.പിയും  മതസ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നു.

എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തെയാണ് എതിര്‍ക്കുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വ്യക്തികളില്‍ ചിലര്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരസ്യപ്രസ്താവനകള്‍ നടത്തുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി.

പെഷാവര്‍ ഇരകള്‍ക്ക് ചൈനയിലേക്ക് സാന്ത്വന യാത്ര

Posted: 02 Feb 2015 07:51 PM PST

Image: 
Subtitle: 
ചൈനീസ് സര്‍ക്കാറിന്‍െറ ക്ഷണപ്രകാരം 10 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമടങ്ങുന്ന സംഘമാണ് യാത്രതിരിച്ചത്

പെഷാവര്‍: പെഷാവര്‍ സൈനിക സ്കൂള്‍ ആക്രമണത്തെ അതിജീവിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാന്ത്വനമായി ചൈന യാത്ര. ചൈനീസ് സര്‍ക്കാറിന്‍െറ ക്ഷണപ്രകാരം 10 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമടങ്ങുന്ന ആദ്യ സംഘമാണ് തിങ്കളാഴ്ച യാത്രതിരിച്ചത്. ദുരന്തത്തിന്‍െറ ഓര്‍മകള്‍ മായ്ച്ചുകളഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചത്തെുന്നതിനായാണ് അധികൃതര്‍ ഇവര്‍ക്ക് യാത്രയൊരുക്കിയത്. സംഘം ബെയ്ജിങ്ങില്‍ 10 ദിവസം തങ്ങും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാനസിക പരിചരണം ദുരന്തത്തിന്‍െറ ഇരകള്‍ക്ക് ആവശ്യമാണെന്ന വിദഗ്ധ നിര്‍ദേശം കൂടി പരിഗണിച്ചാണ് യാത്ര.

സംഘത്തിലുള്‍പ്പെട്ട എട്ട് മുതല്‍ 12 വരെ ക്ളാസുകളിലെ വിദ്യാര്‍ഥികളെ രക്ഷിതാക്കളും അനുഗമിക്കുന്നുണ്ട്. വരുംദിനങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് സാന്ത്വന യാത്രക്കയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ സൗദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടനത്തിന് അയച്ചിരുന്നു.

ഇബോള വാക്സിന്‍ പരീക്ഷണം തുടങ്ങി

Posted: 02 Feb 2015 07:30 PM PST

Image: 

മണ്‍റോവിയ: ഇബോള വൈറസ് ബാധക്കെതിരെ വികസിപ്പിച്ച വാക്സിന്‍െറ വന്‍തോതിലുള്ള പരീക്ഷണം ലൈബീരിയയില്‍ തുടങ്ങി. രാജ്യത്തെ രഹസ്യ കേന്ദ്രത്തില്‍ കനത്ത സുരക്ഷാ വലയത്തിലാണ് വാക്സിന്‍ പരീക്ഷണം തുടങ്ങിയത്. ഇബോള പ്രതിരോധ നടപടികള്‍ക്ക് മുന്നിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 30,000 പേര്‍ക്ക് രോഗ പ്രതിരോധ ശേഷി നല്‍കാനാണ് ഇതുവഴി ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. ഇബോള ബാധിച്ച് ഗിനി, ലൈബീരിയ, സിയറാ ലിയോണ്‍ എന്നീ രാജ്യങ്ങളിലായി 8500ലേറെ പേര്‍ മരിച്ചിരുന്നു. ലൈബീരിയയില്‍ മാത്രം 3600 പേരാണ് മരിച്ചത്. മൊത്തം 22,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

വിദ്വേഷ പ്രസംഗവുമായി സാധ്വി വീണ്ടും

Posted: 02 Feb 2015 11:35 AM PST

Image: 

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ മുന്നറിയിപ്പ്  നിലനില്‍ക്കെ വിദ്വേഷമുയര്‍ത്തുന്ന പ്രസംഗവുമായി ബി.ജെ.പി  നേതാവ് സാധ്വി പ്രചി വീണ്ടും.  മതം നിലനിര്‍ത്താന്‍ സ്ത്രീകള്‍ കുറഞ്ഞത് നാലു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന പ്രസ്താവന നടത്തി വിവാദം സൃഷ്ടിച്ച സാധ്വി ,  കഴിഞ്ഞ ദിവസം തന്‍െറ മണ്ഡലത്തിലെ  പൊതുയോഗത്തില്‍ അത് ന്യായീകരിക്കുകയായിരുന്നു. 

നാലു കുട്ടികള്‍ വേണമെന്നാണ് അല്ലാതെ 40 പട്ടിക്കുട്ടികള്‍ വേണമെന്നല്ല താന്‍ ജനങ്ങളോട് ആവശ്യപ്പെട്ടതെന്നായിരുന്നു അവര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം.  ഇത്തരത്തിലുള്ള പ്രസ്താവനകളെ ബി.ജെ.പി തമാശയായി കാണുന്നില്ളെന്നും ഇതുസംബന്ധിച്ച് സാധ്വിയോട് താന്‍ വ്യക്തിപരമായിത്തന്നെ സംസാരിക്കുമെന്നും ബി.ജെ.പി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ ലക്ഷ്മികാന്ത് വാജ്പേയി പറഞ്ഞു.
 

ലാലിസം: മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്ന് മോഹന്‍ലാല്‍

Posted: 02 Feb 2015 06:40 AM PST

Image: 

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ അവതരിപ്പിച്ച ലാലിസം സംഗീത പരിപാടിക്കായി വാങ്ങിയ മുഴുവന്‍ തുകയും സര്‍ക്കാറിന് തിരിച്ചു നല്‍കുമെന്ന് മോഹന്‍ലാല്‍. ഇതു സംബന്ധിച്ച് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മോഹന്‍ലാല്‍ ഇ^മെയില്‍ സന്ദേശം അയച്ചു. മാധ്യമങ്ങള്‍ക്കും അദ്ദേഹം ഇ^മെയിലിന്‍െറ കോപ്പി അയച്ചിട്ടുണ്ട്. പലയിനങ്ങളിലായി കൈപറ്റിയ ഒരു കോടി 60 ലക്ഷം രൂപ സര്‍ക്കാറിന് ലാല്‍ തിരിച്ചു നല്‍കുമെന്നും ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍ അയച്ച കത്തിന്‍െറ പൂര്‍ണരൂപം:-

ഓരോ മലയാളിയുടെയും സ്നേഹവും കരുതലും പ്രാര്‍ഥനയും വാത്സല്യവുമാണ് കഴിഞ്ഞ 36 വര്‍ഷങ്ങളായി എന്നെ ഞാനായി നിലനിര്‍ത്തുന്നത് എന്ന ഉത്തമ ബോധ്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. വലിയൊരു ഇടവേളക്ക് ശേഷം കേരളം, ദേശിയ ഗെയിംസിന് ആതിഥ്യം അരുളുമ്പോള്‍ എന്‍െറ പൂര്‍ണമായ സഹകരണവും സാന്നിധ്യവും മഹത്തായ ഈ കായിക മാമാങ്കത്തിന് ഉണ്ടാവണമെന്ന് ബഹുമാന്യരായ മുഖ്യമന്ത്രിയും കായിക വകുപ്പുമന്ത്രിയും എന്നോടാവശ്യപ്പെട്ടു.

അവസാന നിമിഷം, അതുവരെ ആസൂത്രണം ചെയ്ത വലിയൊരു സംഗീത വിരുന്ന് നടക്കാതെ പോകുമെന്ന് വന്നപ്പോള്‍, അധികാരികളെന്നെ സമീപിച്ച്, ഞാനേറെ താത്പര്യത്തോടെ തയാറെടുത്തുവന്ന 'ലാലിസം' എന്ന ഷോ, ദേശിയ ഗെയിംസിന്‍്റെ ഉത്ഘാടന വേദിയില്‍ അവതരിപ്പിക്കാനാവുമോ എന്നഭ്യര്‍ഥിച്ചു. സര്‍ക്കാരിന്‍െറ ഇത്തരം പരിപാടികളുമായി എന്നും സന്തോഷത്തോടെ സഹകരിച്ചിട്ടുള്ള ഞാന്‍, കെട്ടിലും മട്ടിലും, ഏറെ വിഭിന്നമായ ലാലിസം എന്ന പെര്‍ഫോമന്‍സ്, ഉള്ളടക്കത്തിലും അവതരണത്തിലും സാങ്കതേിക സങ്കീര്‍ണതകള്‍ ഒഴിവാക്കി ലളിതമായി അവതരിപ്പിക്കാമെന്നേറ്റു. ഒപ്പം, കുഞ്ഞാലിമരക്കാരെന്ന ധീര ദേശസ്നേഹിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ഷോയിലും പങ്കെടുക്കാമന്നേറ്റു. യാതൊരു പ്രതിഫലവും പറ്റാതെ ഈ രണ്ടു പരിപാടികളിലും പങ്കെടുത്ത്, കായിക കലയുടെ മഹാമേളയോടുള്ള എന്‍െറ വിനീതമായ പ്രതിബദ്ധത പ്രകാശിപ്പിക്കാനായിരുന്നു തീരുമാനം.

എന്നാല്‍, ഈ പരിപാടികളില്‍ പങ്കെടുക്കുന്ന കലാകാരന്‍മാര്‍ക്കും, അണിയറയില്‍ അഹോരാത്രം പണിയെടുക്കുന്ന സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കേണ്ടതുണ്ട്. കൃത്യമായി ഇനം തിരിച്ച് കണക്കാക്കി, ഈ കലാപരിപാടികളുടെ പ്രൊഡക്ഷന്‍ നിര്‍വഹിച്ച ആളുകള്‍ പറഞ്ഞ തുക, ഒരു കോടി അറുപതു ലക്ഷം രൂപ (സര്‍വ്വീസ് ടാക്സ് പുറമെ) സര്‍ക്കാരില്‍ നിന്നും കൈപ്പറ്റി. അതില്‍ ഇതുവരെ ചെലവാക്കിയ തുകയുടെ കണക്ക് ഈ കുറിപ്പിനൊപ്പം വെക്കുന്നു.

'ലാലിസം' അവതരിപ്പിച്ച് തീര്‍ന്ന രാത്രി മുതല്‍, ഇതുവരെ ഉയരുന്ന വിവാദ കോലാഹലങ്ങളും വിമര്‍ശനങ്ങളും ഞാന്‍ കണ്ടും കേട്ടും, അറിഞ്ഞു കൊണ്ടേയിരിക്കുന്നു. കേരളത്തിലെ, എന്‍െറ പ്രിയപ്പെട്ട പ്രേക്ഷകരുടെ ഹര്‍ഷാരവങ്ങളിലൂടെ, അഭിനന്ദനങ്ങളിലൂടെ, സ്നേഹശാസനകളിലൂടെ നടനെന്ന നിലയില്‍ പരുവപ്പെട്ട ആളാണ് ഞാന്‍. അതില്‍ നിന്നെല്ലാം വിഭിന്നമായി നിങ്ങളില്‍ ചിലരെങ്കിലും എന്‍െറ നേര്‍ക്ക് തൊടുത്ത ആരോപണ ശരങ്ങള്‍, എന്നെ ദുഃഖിപ്പിക്കുന്നു. ഏറ്റവും നല്ല ഉദ്ദേശത്തോടെ ചെയ്ത കര്‍മ്മത്തെ വളരെ നിസാരമായി, നിരുത്തരവാദപരമായി കളങ്കപ്പെടുത്തിയത്, എന്നെ അഗാധമായി വ്യസനിപ്പിച്ചു.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി, രാവും പകലും, ഈ പരിപാടിക്കായി നിറഞ്ഞ മനസോടെ ഞാന്‍ ചെലവിട്ട അദ്ധ്വാനത്തെയും എന്‍െറ ആത്മാര്‍ഥതയെയും നിസാരവത്കരിക്കുന്നവരോട്, ഞാന്‍ സര്‍ക്കാരിന്‍െറ പണം അവിഹിതമായി കൈപ്പറ്റിയെന്ന് ആരോപിക്കുന്നവരോട് എനിക്ക് പരിഭവമോ, പരാതിയോ ഇല്ല. പക്ഷേ, എന്നെ എന്നും സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് മൂടിയിട്ടുള്ള എന്‍െറ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് എന്നെപ്പറ്റി പ്രേക്ഷകരുടെയുള്ളില്‍ സംശയത്തിന്‍െറ ലാഞ്ചന പോലും ഉണ്ടാവരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്.

ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രം അസ്തിത്വമുള്ള എന്‍്റെ പേര് വിവാദങ്ങളിലേക്കോ രാത്രി ചര്‍ച്ചകളിലേക്കോ ഇനി വലിച്ചിഴക്കേണ്ടതില്ല. സര്‍ക്കാരില്‍ നിന്നും ഞാന്‍ കൈപ്പറ്റിയ മുഴുവന്‍ തുകയും 1,63,77,600 രൂപ ഞാന്‍ സര്‍ക്കാരിലേക്ക് തിരിച്ചടക്കുന്നു. ഇതോടെ ഇതു സംബന്ധിക്കുന്ന എല്ലാ വിവാദങ്ങളും തീരട്ടെ. ദേശീയകായിമേളക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

സ്നേഹപൂര്‍വം നിങ്ങളുടെ മോഹന്‍ലാല്‍.

നീന്തലില്‍ സാജന്‍ പ്രകാശിന് ട്രിപ്പ്ള്‍

Posted: 02 Feb 2015 05:20 AM PST

Image: 

തിരുവനന്തപുരം: ദേശീയ ഗെയിംസ് നീന്തലില്‍ കേരളത്തിന്‍െറ സാജന്‍ പ്രകാശിന് ട്രിപ്പ്ള്‍ സ്വര്‍ണം. രണ്ടാം ദിവസം 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ റെക്കോഡോടെയാണ് സാജന്‍ സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ കേരളത്തിന്‍െറ എ.എസ് ആനന്ദിനാണ് വെങ്കലം.

നീന്തല്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും പുരുഷന്മാരുടെ 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും റെക്കോഡോടെ സാജന്‍ നേരത്തെ സ്വര്‍ണം നേടിയിരുന്നു. 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും സാജന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.

അതേസമയം, നീന്തല്‍ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ കേരളം വെള്ളിയും വെങ്കലവും നേടി. അനൂപ് അഗസ്റ്റിന്‍ (വെള്ളി), എസ്. അരുണ്‍ (വെങ്കലം) എന്നിവരാണ് മെഡല്‍ നേടിയത്.

ഗെയിംസില്‍ കേരളം ഇതുവരെ നാല് സ്വര്‍ണവും മൂന്നു വെള്ളിയും ആറ് വെങ്കലവും അടക്കം 13 മെഡലുകള്‍ നേടി.

സെറീന വില്യംസിന് ആസ്ട്രേലിയന്‍ ഓപണ്‍ വനിതാ കിരീടം

Posted: 31 Jan 2015 04:48 AM PST

Image: 

മെല്‍ബണ്‍: അമേരിക്കയുടെ സെറീന വില്യംസിന് കരിയറിലെ ആറാം ആസേ്ട്രലിയന്‍ ഓപണ്‍ കിരീടം. 6-3, 7-6, 7-5 എന്ന സ്കോറിന് റഷ്യന്‍ താരം മരിയ ഷറപോവയെ തോല്‍പ്പിച്ചാണ് സെറീനയുടെ കിരീടം നേട്ടം. 33കാരിയായ സെറീനയുടെ 19ാം ഗ്രാന്‍ഡ് സ്ളാം കിരീടമാണിത്. ഇതോടെ മാര്‍ട്ടിന് നവരതിലോവയെയും ക്രിസ് എവര്‍ട്ടിനെയും മറികടന്ന് കൂടുതല്‍ ഗ്രാന്‍ഡ്സ്ളാം നേടുന്ന താരമായി സെറീന. വര്‍ഷത്തിലെ നാല് ഗ്രാന്‍ഡ്സ്ളാമുകളില്‍ ആദ്യത്തേതാണ് ആസ്ട്രേലിയന്‍ ഓപണ്‍.

ഒരു മണിക്കൂറും 51 മിനിട്ടും നീണ്ട മത്സരത്തിലാണ് സെറീന ലോക രണ്ടാം റാങ്കുകാരിയായ ഷറപോവയെ മറികടന്നത്. ഏകപക്ഷീയമായ കളിയില്‍ സെറീന 18 ഏയ്സുകളും 38 വിന്നറുകളും ഉതിര്‍ത്തു. 2004ന് ശേഷം തുടര്‍ച്ചയായ 16ാം തവണയാണ് ഷറപോവയെ സെറീന പരാജയപ്പെടുത്തുന്നത്.

തന്‍െറ നാലാം ആസേ്ട്രലിയന്‍ ഓപണ്‍ ഫൈനലാണ് ഇന്ന് ഷറപോവ കളിച്ചത്. 2008ല്‍ റഷ്യക്കാരി കിരീടം സ്വന്തമാക്കിയിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP