സ്വാഗതം
WELCOME

News Update..

Wednesday, February 25, 2015

സി.പി.ഐ പതാകജാഥക്ക് ജില്ലയില്‍ സ്വീകരണം Madhyamam News Feeds

സി.പി.ഐ പതാകജാഥക്ക് ജില്ലയില്‍ സ്വീകരണം Madhyamam News Feeds

Link to

സി.പി.ഐ പതാകജാഥക്ക് ജില്ലയില്‍ സ്വീകരണം

Posted: 25 Feb 2015 12:42 AM PST

പാലക്കാട്: കമ്യൂണിസ്റ്റുകളുടെ പുനരേകീകരണം സംസ്ഥാനത്തിന്‍െറ വികസനത്തിന് അനിവാര്യമാണെന്ന് മുന്‍മന്ത്രി ബിനോയ് വിശ്വം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് അകന്നുനില്‍ക്കുന്നവരെ മടക്കിക്കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പതാകജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുല്‍ത്താന്‍പേട്ട ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയേയും അംഗങ്ങളേയും സ്വീകരിച്ചു. സുമലതാ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജാഥാ ഡയറക്ടര്‍ വി. ചാമുണ്ണി, കമലാ സദാനന്ദന്‍ എന്നിവര്‍ ജാഥയെ അനുഗമിച്ചു. കെ.കെ. സമദ്, ആര്‍. ശശി എന്നിവര്‍ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി കെ. വേലു സ്വാഗതം പറഞ്ഞു. പതാക ജാഥക്ക് കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചമ്പാറയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ബിനോയ് വിശ്വം സംസാരിച്ചു. കെ.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി ടൗണില്‍ ജാഥാംഗങ്ങളെ വാദ്യമേളങ്ങളോടെ സ്വീകരിച്ചു.

ഗെയിംസിന് പിന്നാലെ ശ്രീപാദം സ്റ്റേഡിയം തകര്‍ന്നു

Posted: 25 Feb 2015 12:41 AM PST

ആറ്റിങ്ങല്‍: ദേശീയ ഗെയിംസ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം തകര്‍ന്നുതുടങ്ങി. ദീര്‍ഘകാല ഉപയോഗത്തിനെന്ന് പ്രഖ്യാപിച്ച് നടപ്പാക്കിയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പൊളിഞ്ഞുകൊണ്ടിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പുല്‍ത്തകിടിയും ട്രാക്കും പുനര്‍നിര്‍മിക്കേണ്ട സ്ഥിതിയാണ്. ശ്രീപാദത്തെ സ്പോര്‍ട്സ് കോംപ്ളക്സില്‍ പഠിക്കുന്ന നൂറോളം കുട്ടികളാണ് ഇതോടെ ദുരിതത്തിലായത്. ഇവരുടെ പരിശീലനം തുടരണമെങ്കില്‍ സ്റ്റേഡിയം പുനര്‍നിര്‍മിക്കണം. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലെ സ്റ്റേഡിയത്തിനാണ് ഈ ദുരവസ്ഥ. പതിറ്റാണ്ടുകളായുള്ള ആവശ്യപ്പെടലുകള്‍ക്കൊടുവില്‍ നിര്‍മിച്ച 400 മീറ്റര്‍ ട്രാക്കാണ് ദേശീയ ഗെയിംസിന് എത്തിയ വാഹനങ്ങള്‍ കയറിയിറങ്ങി നശിച്ചത്. ട്രാക് പൂര്‍ണമായി കുണ്ടുംകുഴിയുമായി. പുല്‍ത്തകിടിയാകട്ടെ പൂര്‍ണമായി കരിഞ്ഞുതുടങ്ങി. താല്‍ക്കാലിക ടെന്‍റിനുവേണ്ടിയും മത്സരഗ്രൗണ്ടുകള്‍ക്കായും കുഴികുത്തിയും മണ്ണിട്ട് ഉയര്‍ത്തിയും നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇതിനു പിന്നില്‍.
ഖോ ഖോ, കബഡി മത്സരങ്ങളാണ് ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ നടന്നത്. ഗെയിംസ് പിന്നിടുമ്പോള്‍ പ്ളാസ്റ്റിക്-സിന്തറ്റിക് മാലിന്യങ്ങളുടെ വന്‍ശേഖരവും വലിയകുന്ന് ശ്രീപാദം സ്റ്റേഡിയത്തിന് വെല്ലുവിളിയുയര്‍ത്തുന്നു. ഇവിടെ താമസിച്ച് പരിശീലനം നേടുന്ന കുട്ടികള്‍ക്ക് വ്യായാമത്തിനായി സ്ഥിരം പവിലിയന്‍െറ താഴെ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇവയെല്ലാം ഗെയിംസിനായി മാറ്റിസ്ഥാപിച്ചു. ഗെയിംസ് പിന്നിടുമ്പോള്‍ നഷ്ടങ്ങളുടെ നീണ്ട നിര തന്നെയാണ് ശ്രീപാദത്ത്.

സംവിധായകന്‍ എ. വിന്‍സന്‍റ് അന്തരിച്ചു

Posted: 24 Feb 2015 10:35 PM PST

Image: 

ചെന്നൈ: സംവിധായകനും ഛായാഗ്രഹകനുമായ എ. വിന്‍സന്‍റ് (86)അന്തരിച്ചു. രാവിലെ 10.55ന് ചെന്നൈ ചെപ്പേട്ടിലെ പ്രശാന്ത് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്‍ഗവീനിലയം ആണ് സംവിധാനം ചെയ്ത ആദ്യസിനിമ. മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധര്‍വക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങള്‍, വയനാടന്‍ തമ്പാന്‍, കൊച്ചു തെമ്മാടി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

180ഓളം തമിഴ്,തെലുങ്ക്,ഹിന്ദി ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നീലക്കുയിലിന് ക്യാമറ ചലിപ്പിച്ചതും അദ്ദേഹമായിരുന്നു.  1969ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടി. ജെ.സി. ഡാനിയേല്‍ പുരസ്കാരം ലഭിച്ചു.

1928 ജൂണ്‍ 14ന് കോഴിക്കോട് ജില്ലയിലായിരുന്നു ജനനം.  ഇന്‍്റര്‍മീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയില്‍ സ്റ്റുഡിയോ ബോയ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് ക്യാമറാമാന്‍ കെ.രാമനാഥന്‍്റെ സഹായിയായി സിനിമാ രംഗത്ത് സജീവമാകുകയായിരുന്നു. ഛായാഗ്രഹകരായ ജയനും അജയനും മക്കളാണ്.

 

 

അഭിമുഖം

 

 

മികച്ച കലക്ടര്‍ക്കുള്ള പുരസ്കാരം വീണ്ടും മലപ്പുറത്തിന്

Posted: 24 Feb 2015 10:20 PM PST

മലപ്പുറം: വ്യത്യസ്ത പദ്ധതികള്‍ നടപ്പാക്കി സംസ്ഥാനത്തെ മികച്ച കലക്ടര്‍ക്കുള്ള അവാര്‍ഡ് ജില്ലാ കലക്ടര്‍ കെ. ബിജുവിനെ തേടിയത്തെി. കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡും ജില്ലക്കായിരുന്നു. ജില്ലയില്‍ റവന്യൂ വകുപ്പിന്‍െറ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സ്വീകരിച്ച പുരോഗമനാത്മക നടപടി പരിഗണിച്ചാണ് സംസ്ഥാന റവന്യൂ വകുപ്പിന്‍െറ അവാര്‍ഡ് ലഭിച്ചത്. റവന്യൂ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്ന് കെ. ബിജു അവാര്‍ഡ് ഏറ്റുവാങ്ങി.
2013 ജൂണ്‍ മൂന്നിനാണ് കെ. ബിജു കലക്ടറായി ചുമതലയേറ്റത്. സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇലക്ട്രോണിക് ഫയല്‍ മൂവ്മെന്‍റ് സിസ്റ്റം, പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ കലക്ടറേറ്റിലും ഡിവിഷനല്‍ ഓഫിസുകളിലും ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര സെല്‍, സ്മാര്‍ട്ട് വില്ളേജ് പദ്ധതി, ഓണ്‍ലൈന്‍ നാള്‍വഴി സിസ്റ്റം, ജില്ലാ സര്‍വിസ് പോര്‍ട്ടല്‍, ഇ-മണല്‍ പദ്ധതി തുടങ്ങിയവ ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കി. 138 വില്ളേജുകളിലും ഏഴ് താലൂക്ക് ഓഫിസുകളിലും ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കി. ഓണ്‍ലൈനായി സംസ്ഥാനത്ത് ഏറ്റവുമധികം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണ്. റവന്യൂ പിരിവില്‍ ജില്ല ഒന്നാം സ്ഥാനം നേടി. ഭൂനികുതി പിരിവ് 100 ശതമാനവും റവന്യൂ റിക്കവറി 84.1 ശതമാനവുമാണ്. റവന്യൂ മന്ത്രി നടത്തിയ അദാലത്തില്‍ ലഭിച്ച 93,552 പരാതികളില്‍ 78,240 എണ്ണം തീര്‍പ്പാക്കി. വാട്സ് ആപ്, ഫേസ്ബുക് പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിച്ച് പരാതി നല്‍കാന്‍ സംവിധാനം നടപ്പാക്കി. ഇവയിലൂടെ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ 'ലൈക്കുള്ള' കലക്ടറും മലപ്പുറമാണ്.
ഇ-ജില്ല പദ്ധതിയില്‍ സംസ്ഥാനത്ത് ഏഴാം സ്ഥാനത്തായിരുന്ന മലപ്പുറം ഇപ്പോള്‍ ഒന്നാമതാണ്. കായികമേഖലയില്‍ നടപ്പാക്കിയ പ്രത്യേക വികസനവും മലപ്പുറത്തിന് നേട്ടമായി. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഫെഡറേഷന്‍ കപ്പ്, സന്തോഷ് ട്രോഫിയടക്കമുള്ള അഖിലേന്ത്യ മത്സരങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്തി. സിവില്‍ സ്റ്റേഷനില്‍ കടലുണ്ടി പുഴയോട് ചേര്‍ന്ന് അഞ്ച് ഏക്കറില്‍ കായിക സമുച്ചയം നിര്‍മിക്കാനാവശ്യമായ നടപടികളും കലക്ടര്‍ സ്വീകരിച്ചു. യുവ തലമുറക്കായി പ്രത്യേക പദ്ധതികളും ജില്ലയില്‍ ആവിഷ്കരിച്ചിരുന്നു. യൂത്ത് ക്ളബുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ തൊഴില്‍ പരിശീലനം നല്‍കി യുവാക്കളെ തൊഴില്‍ സംരംഭകരാക്കാന്‍ 'സ്കില്ലിങ് മലപ്പുറം' ആവിഷ്കരിച്ചിട്ടുണ്ട്.
പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ കെ. ബിജുവിന് 2006ലാണ് ഐ.എ.എസ് ലഭിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. എംപ്ളോയ്മെന്‍റ് ആന്‍ഡ് ട്രെയ്നിങ് ഡയറക്ടര്‍, കുട്ടനാട്-ഇടുക്കി പാക്കേജ് പ്രോജക്ട് ഡയറക്ടര്‍, കെ.എ.എസ്.സി മാനേജിങ് ഡയറക്ടര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറി, തിരുവനന്തപുരം സബ് കലക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മുന്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടിയുടെ മകനാണ്. ഭാര്യ: അമൃത. മക്കള്‍: റിഷാന്‍ ബിജു, ഇവാന്‍ ബിജു.
കെ. ഇന്ദിര മികച്ച
ഡെപ്യൂട്ടി കലക്ടര്‍
മലപ്പുറം: ജില്ലയിലെ മികച്ച ഡെപ്യൂട്ടി കലക്ടറായി കെ. ഇന്ദിരയെ (റവന്യൂ റിക്കവറി വിഭാഗം) തെരഞ്ഞെടുത്തു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയാണ്. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ തഹസില്‍ദാര്‍ ആയിരുന്നു. 2014 ജൂലൈ പത്തിനാണ് മലപ്പുറത്ത് ഡെപ്യൂട്ടി കലക്ടറായി ചുമതലയേറ്റത്. ജില്ലയിലെ മികച്ച തഹസില്‍ദാറായി വി.ജെ. ജോസഫ് (പെരിന്തല്‍മണ്ണ), ഡെപ്യൂട്ടി തഹസില്‍ദാറായി പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസിലെ കെ. ലത, മികച്ച വില്ളേജ് ഓഫിസര്‍മാരായി പി.കെ. സുരേഷ് (തിരുനാവായ), പി.ബി. അല്ലി (കാളികാവ്), എം. സുജയ (പാണ്ടിക്കാട്) എന്നിവരെയും തെരഞ്ഞെടുത്തു.

വനമേഖലയില്‍ വന്‍ കാട്ടുതീ: ലക്ഷങ്ങള്‍ വില വരുന്ന മരങ്ങള്‍ കത്തിനശിച്ചു

Posted: 24 Feb 2015 10:11 PM PST

ചിറ്റാര്‍: ബിമ്മരം അള്ളുങ്കല്‍ വനത്തിലും കൊച്ചുകോയിക്കല്‍ വനമേഖലയിലും വന്‍ കാട്ടുതീ. ഹെക്ടര്‍ കണക്കിന് വനം അഗ്നിക്ക് ഇരയായി. ലക്ഷങ്ങള്‍ വില വരുന്ന മരങ്ങള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാന്‍ വനപാലകര്‍ക്കായിട്ടില്ല. രാജാമ്പാറ ഫോറസ്റ്റ് റേഞ്ചിലെ മണക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വനത്തിലാണ് കാട്ടുതീ പടര്‍ന്നത്. നാലുദിവസം മുമ്പാണ് ഇവിടെ തീ ആളിപ്പടര്‍ന്നത്. ഇപ്പോള്‍ ഉള്‍വനത്തിലേക്ക് തീപടരുകയാണ്.
ഈ വര്‍ഷം നാലാം തവണയാണ് ബിമ്മരം വനത്തില്‍ കാട്ടുതീ പടരുന്നത്. തീ കണ്ട് നാട്ടുകാര്‍ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീ ആളിപ്പടരുന്നതിനാല്‍ ആര്‍ക്കും എത്താനും സാധിക്കുന്നില്ല. തീ അണക്കാനുളള ഒരു നടപടിയും വനപാലകര്‍ സ്വീകരിച്ചിട്ടില്ല.
ഈ പ്രദേശങ്ങളില്‍ കാട്ടുതീ തടയാനുള്ള ഫയര്‍ ലൈന്‍ തെളിക്കുകയോ ഫോറസ്റ്റ് വാച്ച്മാന്‍മാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. വനസംരക്ഷണ സമിതി പ്രവര്‍ത്തകരെ അടുത്തകാലത്ത് പിരിച്ചുവിട്ടതോടെ ഇവരുടെ സേവനവും ലഭ്യമല്ല. വനാന്തര്‍ഭാഗങ്ങളില്‍ ആളിപ്പടരുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ ഫയര്‍ഫോഴ്സിനും കഴിയുന്നില്ല.
വനത്തില്‍ അതിക്രമിച്ചുകടക്കുന്ന കൊള്ളക്കാരാണ് തീയിടുന്നതെന്ന് വനപാലകര്‍ ആരോപിക്കുന്നു. കാട്ടുതീ പടരുന്നതോടെ വന്യമൃഗങ്ങളും കാടുവെടിഞ്ഞ് നാട്ടിലിറങ്ങുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കാട്ടുതീ നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ ഇതുവരെയും സ്വീകരിക്കാത്തത് നാട്ടുകാരില്‍ ആശങ്ക ഉളവാക്കി. ജനവാസ കേന്ദ്രമായ അള്ളുങ്കല്‍ കൃഷിയിടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ നാട്ടുകാര്‍ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

കണ്ണൂര്‍ നഗരവികസനത്തിന് ആറ് പദ്ധതികള്‍ ഒരുങ്ങുന്നു

Posted: 24 Feb 2015 10:07 PM PST

കണ്ണൂര്‍: അര്‍ബന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ നഗരവികസനത്തിനായി ആറ് പദ്ധതികള്‍ ഒരുങ്ങുന്നു. വരുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതികള്‍ രൂപവത്കരിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മാണം തുടങ്ങുന്നതിനുള്ള പദ്ധതി സംബന്ധിച്ച വിശകലന ശില്‍പശാല ചൊവ്വാഴ്ച നഗരസഭയില്‍ നടന്നു.
മള്‍ട്ടിലെവല്‍ പാര്‍ക്കിങ്, മലിനജല നിര്‍മാര്‍ജന പ്ളാന്‍റ് നിര്‍മാണം, ഓഫിസേഴ്സ് ക്ളബ് മുതല്‍ എസ്.എന്‍ പാര്‍ക്ക് മേല്‍പാല നിര്‍മാണം, അശോക മൈതാനിയില്‍ ഹൈജീനിക് ആധുനിക മാര്‍ക്കറ്റ് നിര്‍മാണം, ആനക്കുളം പുനരുദ്ധാരണം എന്നിവയാണ് പദ്ധതികള്‍. ഇവയില്‍ മൂന്നു പദ്ധതികളുടെ റിപ്പോര്‍ട്ട് ഫെബ്രുവരി 28നു തന്നെ അനുമതിക്കായി സമര്‍പ്പിക്കും.
മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റും മേല്‍പാല നിര്‍മാണവും നേരത്തെ തന്നെ നഗരസഭയുടെ സ്വപ്നപദ്ധതിയായിരുന്നുവെങ്കിലും ഇതിന് അനുമതി ലഭിച്ചിരുന്നില്ല. അര്‍ബന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവ യാഥാര്‍ഥ്യമാക്കുകയാണ് നഗരസഭ ലക്ഷ്യമിടുന്നത്. മാത്രമല്ല, കോര്‍പറേഷന്‍ ആയി മാറുന്നതോടെ വലിയ വികസനം ലക്ഷ്യമിടുന്ന നഗരസഭക്ക് ഈ പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ കരുത്തു ലഭിക്കും.
ആനക്കുളം
പുനരുദ്ധാരണം
ജലദൗര്‍ലഭ്യമനുഭവപ്പെടുന്ന കണ്ണൂര്‍ നഗരസഭയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായിരിക്കും ആനക്കുളത്തിന്‍െറ വീണ്ടെടുപ്പ്. മക്കാനിക്കു സമീപം ദേശീയപാതയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ആനക്കുളം ഒരു കാലത്ത് ജലസമൃദ്ധമായിരുന്നു. പിന്നീട് മാലിന്യങ്ങളും മറ്റും നിറഞ്ഞ് ഉപയോഗശൂന്യമായി. ആനക്കുളത്തിന്‍െറ വീണ്ടെടുപ്പിനായി നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. അര്‍ബന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നന്നാക്കുന്നതിലൂടെ 15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള തടാകമായി ഇതിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. നാലുമുഖങ്ങള്‍ ഉള്‍പ്പെടുന്ന എടുപ്പുകളും പടവുകളും നിര്‍മിക്കും. ചെങ്കല്ലുകള്‍ ഉപയോഗിച്ചാണ് പടവുകള്‍ നിര്‍മിക്കുക. ഇരിപ്പിടങ്ങളും നടപ്പാതകളും നിര്‍മിച്ച് നഗരവാസികളുടെ മിനിപാര്‍ക്കായി മാറ്റുകയും ചെയ്യും. 2.2 ഏക്കറിലാണ് ആനക്കുളം സ്ഥിതി ചെയ്യുന്നത്.
ആധുനിക മാര്‍ക്കറ്റ്
തെക്കീ ബസാറിലെ അശോക മൈതാനിയില്‍ ആധുനിക മാര്‍ക്കറ്റാണ് നഗരസഭയുടെ മറ്റ് സ്വപ്ന പദ്ധതികളിലൊന്ന്. ിലവില്‍ താല്‍ക്കാലിക മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ഇവിടെ മാംസ, പച്ചക്കറി മാര്‍ക്കറ്റുകള്‍ കൂടി ഉള്‍പ്പെടുത്തും.
നഗരസഭയുടെ കീഴിലുള്ള 78 സെന്‍റ് സ്ഥലമുപയോഗപ്പെടുത്തിയാണ് മാര്‍ക്കറ്റ് നിര്‍മിക്കുക. മത്സ്യക്കൊട്ടയുടെ രൂപത്തിലുള്ള നാലുനില കെട്ടിടത്തിന്‍െറ പ്ളാനും ഇതിനുവേണ്ടി തയാറാക്കിയിട്ടുണ്ട്.
ഷോപ്പിങ് സെന്‍ററുകള്‍, പേ ആന്‍ഡ് യൂസ് ടോയ്ലെറ്റുകള്‍, പാര്‍ക്കിങ് സൗകര്യം എന്നീ സൗകര്യങ്ങളും മാര്‍ക്കറ്റില്‍ ഉള്‍പ്പെടും. മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ കോള്‍ഡ് സ്റ്റോറേജ് സംവിധാനവും വേണമെന്ന് ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു.
മള്‍ട്ടിലെവല്‍ പാര്‍ക്കിങ്
ഗതാഗതക്കുരുക്കിന് പ്രായസമനുഭവപ്പെടുന്ന നഗരത്തിലെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള സുപ്രധാന പദ്ധതിയെന്ന നിലക്കാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിങ് പദ്ധതി അര്‍ബന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. സ്റ്റേഡിയം കോര്‍ണറില്‍ നഗരസഭയുടെ കീഴിലെ 2.21 ഏക്കറാണ് ഇതിനായി ഉപയോഗപ്പെടുത്തുക. കാര്‍ പാര്‍ക്കിങ്ങിന് നാലു നിലകളുള്ള കെട്ടിടം പണിയും. 500 കാറുകള്‍ ഇവിടെ പാര്‍ക്കു ചെയ്യാനാവും. ഗതാഗതക്കുരുക്ക് ഒഴിവാക്കുക, നഗരസഭയുടെ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തുക, റോഡരിക് പാര്‍ക്കിങ് ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളും നഗരസഭ പദ്ധതിയിലൂടെ കാണുന്നു.
താണയില്‍ അടിപ്പാത
നഗരത്തിലെ അപകടമുനമ്പാണ് താണ ജങ്ഷന്‍. ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും അല്ലാത്തപ്പോഴും അപകടങ്ങള്‍ പതിവുതന്നെ. ഏറെ ദുഷ്കരം കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുകയെന്നതാണ്. ഇതിനുള്ള പോംവഴിയായാണ് താണയില്‍ അടിപ്പാത നിര്‍മിക്കുന്നത്. ആനയിടുക്ക്-കക്കാട് റോഡാണ് അടിപ്പാതയായി മാറുക. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പാത വരുന്നതോടെ ആശ്വാസമാകും.
ഒരു മേല്‍പാലം കൂടി
വികസന കാര്യം ചര്‍ച്ചക്കുവരുമ്പോള്‍ ഓഫിസേഴ്സ് ക്ളബ് മുതല്‍ എസ്.എന്‍ പാര്‍ക്കു വരെ ഒരു മേല്‍പാലം എന്നത് നഗരസഭയില്‍ എന്നും ഉയരാറുള്ള ആവശ്യമാണ്. ഈ മേല്‍പാലം വരുന്നതോടെ നഗരത്തിന്‍െറ രണ്ടു ഭാഗങ്ങളെ എളുപ്പത്തിലും തടസ്സമില്ലാതെയും കൂട്ടിമുട്ടിക്കാം. ഗതാഗതക്കുരുക്കും ഒഴിവാകും.നിരവധി തവണ നഗരസഭ ഈ പദ്ധതികളുമായി മുന്നോട്ടുപോയെങ്കിലും റെയില്‍വേ അനുമതി നിഷേധിക്കുകയായിരുന്നു. റെയില്‍വേക്കു മുകളിലൂടെയുള്ള ഈ പാത അനുവദിക്കാനാകില്ളെന്നായിരുന്നു എല്ലാ തവണയും റെയില്‍വേ അറിയിച്ചിരുന്നത്. ജനസംഖ്യയും വാഹനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റു പോംവഴികളില്ളെന്നതിനെ തുര്‍ന്നാണ് നഗരസഭ ഈ പദ്ധതി ഉള്‍പ്പെടുത്തുന്നത്. റോഡ് ഫണ്ട് ബോര്‍ഡിന്‍െറ രണ്ടു മേല്‍പാലങ്ങള്‍ കൂടി അനുമതി കാത്തുനില്‍ക്കുന്ന സാഹചര്യത്തിലാണ് അര്‍ബന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെട്ട് ഒരു മേല്‍പാലത്തിനു കൂടിയുള്ള സാധ്യത തെളിയുന്നത്.
മലിനജല നിര്‍മാര്‍ജന പ്ളാന്‍റ്
മലിനജലം പരിസ്ഥിതിക്കും മറ്റും ദോഷമാവാതെ ഒഴുക്കിക്കളയുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് മലിനജല നിര്‍മാര്‍ജന പ്ളാന്‍റ്. നഗരത്തില്‍ നിന്നു പോകുന്ന എല്ലാ മലിന ജലവും ശുദ്ധീകരിച്ച് കടലിലേക്ക് ഒഴുക്കുകയാണ് ലക്ഷ്യം.നിലവില്‍ മലിനജലമൊഴുകാനുള്ള ഓവുചാലുകള്‍ പോലും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ളെന്നിരിക്കെയാണ് ഇത് അര്‍ബന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. സമാനമായ പദ്ധതിക്ക് നഗരസഭ നേരത്തെയും രൂപം നല്‍കിയിരുന്നുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. വിശകലന ചര്‍ച്ചയില്‍ മലിനജല നിര്‍മാര്‍ജന പ്ളാന്‍റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാനും അധികൃതര്‍ക്കു കഴിഞ്ഞില്ല.

ജപ്പാന്‍ വെള്ളം വെള്ളിയാഴ്ചയത്തെും

Posted: 24 Feb 2015 09:57 PM PST

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയിലൂടെ വെള്ളിയാഴ്ച വെള്ളമത്തെും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ 12.08 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്ന ബൃഹത് പദ്ധതി യാഥാര്‍ഥ്യമാവും. പെരുവണ്ണാമൂഴിയില്‍ സ്ഥാപിച്ച 174 ദശലക്ഷം ലിറ്റര്‍ ഉല്‍പാദന ശേഷിയുള്ള ശുദ്ധീകരണ ശാലയില്‍നിന്ന് കോഴിക്കോട് കോര്‍പറേഷനിലെയും ബാലുശ്ശേരി, നരിക്കുനി, നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി എന്നീ 13 പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കാണ് വെള്ളം ലഭിക്കുക. 142 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധജല സംഭരണി, 123 കി.മീ ദൈര്‍ഘ്യമുള്ള വിതരണ ശൃംഖല, 856 ലക്ഷം ലിറ്റര്‍ വെള്ളശേഖരണ ശേഷിയുള്ള സംഭരണികള്‍, 1862 കി.മീ ദൈര്‍ഘ്യമുള്ള വിതരണ ശൃംഖല എന്നീ സംവിധാനങ്ങളോടെയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതി നിലവില്‍വരുന്നത്. കേരള വാട്ടര്‍ അതോറിറ്റി ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോഓപറേഷന്‍ ഏജന്‍സി ധനസഹായത്തോടെ നടപ്പാക്കുന്നതാണ് പദ്ധതി. ടോക്യോ എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്‍സിക്കാണ് നിര്‍മാണ ചുമതല. 2007ല്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തി എട്ട് വര്‍ഷത്തിന് ശേഷമാണ് പ്രവര്‍ത്തനസജ്ജമാകുന്നത്. നിലവില്‍ 36 മണിക്കൂര്‍ ഇടവിട്ട് നടക്കുന്ന കുടിവെള്ള വിതരണം 24 മണിക്കൂറുകളും സ്ഥിരമായി കൂടുതല്‍ മേഖലകളില്‍ ലഭിക്കും എന്നാണ് പദ്ധതിയുടെ പ്രത്യേകത. കുടിവെള്ള പൈപ്പുകളില്‍ ശുദ്ധീകരണം, പരിശോധന, ക്ളോറിനേഷന്‍ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നത്. ഇത് പൂര്‍ത്തിയായതോടെ ബുധനാഴ്ച സംഭരണികളില്‍ വെള്ളം നിറക്കുമെന്ന് പദ്ധതി ഇന്‍ചാര്‍ജ് അബ്ദുല്ലക്കുട്ടി 'മാധ്യമ'ത്തോട് പറഞ്ഞു. മലാപ്പറമ്പ്, പൊറ്റമ്മല്‍, ബാലമന്ദിരം എന്നിവിടങ്ങളിലെ സംഭരണികളില്‍ ശേഖരിച്ചാണ് ഇത് വ്യാഴാഴ്ച ഉദ്ഘാടന ചടങ്ങിന് ശേഷം വിതരണംചെയ്യുക. നിര്‍മാണം പൂര്‍ത്തിയായിവരുന്ന 20ഓളം പുതിയ സംഭരണികളില്‍ വിതരണ ശൃംഖലകള്‍ പൂര്‍ത്തിയാവുന്നതോടെ വെള്ളമത്തെും. നരിക്കുനി, കാക്കൂര്‍, തലക്കുളത്തൂര്‍ എന്നിവ ഒഴികെയുള്ള 17 സംഭരണികള്‍ ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മൈല്‍ഡ് സ്റ്റീല്‍കൊണ്ടും കാസ്റ്റ് അയേണ്‍ കൊണ്ടും നിര്‍മിച്ച പൈപ്പുകളിലൂടെയാണ് വെള്ളം എത്തുക. തുരുമ്പിക്കില്ല എന്നതാണ് ഇതിന്‍െറ പ്രത്യേകത. പല ഘട്ടങ്ങളിലൂടെ പൂര്‍ണമായി ശുദ്ധീകരിച്ച് ലോകനിലവാരത്തിലുള്ള വെള്ളമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. പമ്പ്ഹൗസില്‍നിന്ന് ക്ളാരിഫയര്‍ ട്രീറ്റ്മെന്‍റിലേക്കും കെമിക്കല്‍ ഹൗസിലേക്കും ഫില്‍ട്ടര്‍ ഹൗസിലേക്കും പോയ ശേഷമാണ് വിതരണത്തിന് ഉപയോഗിക്കുക. അത്യാധുനിക ലാബ് സംവിധാനത്തിലൂടെ പൂര്‍ണമായി വെള്ളം പരിശോധനക്ക് വിധേയമാക്കും. ശുദ്ധീകരണ പ്രക്രിയയില്‍ ഒഴിവാക്കപ്പെടുന്ന മാലിന്യം സ്ളഡ്ജ് ലഗൂണ്‍ യൂനിറ്റിലൂടെ വളമാക്കി മാറ്റും. കുടിവെള്ള സംവിധാനം മുഴുവന്‍ സരോവരത്തെ കെ.ഡബ്ള്യു.എ ഓഫിസില്‍നിന്ന് നിരീക്ഷിക്കും. സംഭരണികളില്‍ വെള്ളം നിറക്കുന്നതും നിറഞ്ഞാല്‍ നിര്‍ത്തുന്നതും ഓട്ടോമാറ്റിക്കല്‍ സംവിധാനത്തിലായിരിക്കും. വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ ഇതിന്‍െറ ഡമോണ്‍സ്ട്രേഷന്‍ ഉണ്ടാവും. ചടങ്ങില്‍ മന്ത്രിമാരായ പി.ജെ. ജോസഫ്, ഡോ. എം.കെ. മുനീര്‍, എം.പി, എം.എല്‍.എമാര്‍ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.

മോഹന്‍ ഭാഗവതിന്‍റെ മദര്‍ തെരേസ പ്രസ്താവനയെ പിന്തുണച്ച് ശിവസേന

Posted: 24 Feb 2015 09:45 PM PST

Image: 

മുംബൈ: മദര്‍ തെരേസയുടെ മുഖ്യലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്ന ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയെ പിന്തുണച്ച് ശിവസേനാ മുഖപത്രം സാമ്ന. മദര്‍ തെരേസ പാവങ്ങള്‍ക്കിടയില്‍ സാമൂഹിക സേവനം നടത്തിയത് മതപരിവര്‍ത്തനം ലക്ഷ്യമിട്ടായിരുന്നുവെന്ന ആര്‍.എസ്.എസ് അധ്യക്ഷന്‍റെ പ്രസ്താവനയില്‍ തെറ്റില്ല. ലോകമെമ്പാടുമുള്ള മിഷണറിമാര്‍ ചെയ്തത് ഇതു തന്നെയാണ്. ഇന്ത്യയിലേക്കുള്ള മിഷണറിമാരുടെ വരവും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നുവെന്നും സാമ്ന ആരോപിച്ചു.

 പ്രത്യേക ലക്ഷ്യം വെച്ചുള്ള സേവനം അവമതിക്കുന്നതാണ്. സേവനത്തെ തുടര്‍ന്ന് ചിലര്‍ സ്വമേധയാ മതപരിവര്‍ത്തനത്തിനൊരുങ്ങുമ്പോള്‍ അരുതെന്ന് പറഞ്ഞിരുന്നില്ല. അതായത് സേവനത്തിന്‍റെ ലക്ഷ്യം പരിവര്‍ത്തനം തന്നെയായിരുന്നു. അങ്ങനെ സേവനം എന്ന പുണ്യപ്രവര്‍ത്തിയെ അപമാനിക്കുകയാണ് ചെയ്തത്. മദര്‍ തെരേസയുടെ സാമൂഹിക സേവനത്തെ ആദരിക്കുന്നു. അതുപോലെ നിരവധിപേര്‍ സമൂഹത്തിന് വേണ്ടി സേവനം ചെയ്തിട്ടുണ്ട്. എന്നാല്‍ അവരൊന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ടിരുന്നില്ല. അതിന് ഉദാഹരണമാണ് ബാബാ ആംതെയെ പോലുള്ളവരെന്നും സാമ്നയുടെ മുഖപ്രസംഗം പറയുന്നു.

സേവനവും പണവും നല്‍കിയാണ് ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുന്നതെന്നും സാമ്ന ആരോപിക്കുന്നു. പാവങ്ങള്‍ക്ക് വേണ്ടി മദര്‍തെരേസ നടത്തിയ സേവനങ്ങളുടെ പിന്നിലുള്ള ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നു എന്ന മോഹന്‍ ഭാഗവതിന്‍്റെ പ്രസ്താവന വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് പിന്തുണയുമായി സാമ്നയിലൂടെ ശിവസേന രംഗത്തത്തെിയിരിക്കുന്ത്.
 

വി.എസിനെതിരെ ദേശാഭിനിയില്‍ ലേഖനം

Posted: 24 Feb 2015 09:13 PM PST

Image: 

കോഴിക്കോട്: വി.എസ്. അച്യുതാനന്ദനെതിരെ സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ ലേഖനം. താന്‍പ്രമാണിത്തം ഉപേക്ഷിച്ച്  വി.എസ് തെറ്റുതിരുത്തണമെന്ന് 'അടിതെറ്റിയ ആകാശക്കോട്ടകള്‍' എന്ന തലക്കെട്ടില്‍ ആര്‍.എസ് ബാബു എഴുതിയ ലേഖനത്തില്‍ പറയുന്നു.  സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് വി.എസിന്‍്റെ 'ബദല്‍രേഖ'യും അതേതുടര്‍ന്നുള്ള നിലപാടുകളുമെന്നും ലേഖനത്തിലുണ്ട്. ബദല്‍രേഖയുടെ അടിസ്ഥാനത്തില്‍ ടി.പി കേസില്‍ നിയമപരമായ തുടര്‍നടപടികള്‍ വേണമെന്ന് ആവശ്യപ്പെടുന്ന രാഷ്ര്ടീയപ്രമേയം കെ.പി.സി.സിയില്‍ അവതരിപ്പിച്ചത് ഇതിന്‍റെ തെളിവാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും വെച്ച കെണിയില്‍ വീണിരിക്കുകയാണ് "ബദല്‍രേഖ'.വി എസ് പരസ്യപ്പെടുത്തിയ രേഖയുടെ അടിസ്ഥാനത്തില്‍ ടി.പി കേസില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ പുതിയ അന്വേഷണവും കള്ളക്കേസും ഉണ്ടാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് കെ.പി.സി.സി ശിപാര്‍ശ ചെയ്തിരിക്കുകയാണ്. ഇതിന്‍്റെ നിയമസാധുത ചോദ്യം ചെയ്യപ്പടുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.

'വ്യക്തിമഹാത്മ്യ സിദ്ധാന്തം' നിരാകരിച്ച റാലിയിലെ നേതാക്കളുടെ പ്രസംഗമാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന മാര്‍ക്സിസം-ലെനിനിസത്തിന്‍്റെ അടിസ്ഥാന പ്രമാണമാണ് കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റി അംഗമായ വി.എസ് ആദ്യവസാനം ഉണ്ടാകേണ്ടതായിരുന്നെന്നും രണ്ടാംദിവസം സമ്മേളനത്തില്‍നിന്ന് പുറത്തുപോയ വി.എസിനോട് തിരിച്ചുവന്ന് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന്  പ്രകാശ് കാരാട്ട് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അയര്‍ലന്‍ഡിനെതിരെ യു.എ.ഇക്ക് ബാറ്റിങ്

Posted: 24 Feb 2015 08:42 PM PST

Image: 

ബ്രിസ്ബെന്‍: ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ യു.എ.ഇക്ക് ബാറ്റിങ്. ടോസ് നേടിയ അയര്‍ലന്‍ഡ് യു.എ.ഇയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചായക്ക് പിരിയുമ്പോള്‍ യു.എ.ഇ 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്.  ആന്‍ഡ്രി ബെറിങ്ഗറും (13)മലയാളി താരം  കൃഷ്ണ ചന്ദ്രനുമാണ് പുറത്തായത്.  44 റണ്‍സുമായി ഓപണര്‍ അംജദ് അലിയും ഖുര്‍റം ഖാനുമാണ് ക്രീസില്‍.
വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് അയര്‍ലന്‍ഡ് ഇറങ്ങിയത്.വെസ്റ്റ്ഇന്‍ഡീസ് ഉയര്‍ത്തിയ 304 റണ്‍സ് അയര്‍ലന്‍ഡ് പിന്തുടര്‍ന്ന് ജയിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ യു.എ.ഇ സിംബാംബവെയോട്  തോറ്റിരുന്നു.

കണ്ണൂരില്‍ സി.പി.എം ഓഫിസിനു നേരെ ബോംബേറ്; രണ്ട് പേര്‍ക്ക് വെട്ടേറ്റു

Posted: 24 Feb 2015 08:32 PM PST

Image: 

കണ്ണൂര്‍: ചക്കരക്കല്ലില്‍ സി.പിഎം ഏരിയ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറ്. അഞ്ചരക്കണ്ടി ഏരിയ  കമ്മിറ്റി ഓഫിസിന് നേരെ ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഓഫിസില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒ കെ രാജേഷ്, വിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി ^ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.  ഇതിന് പിന്നാലെ മുതുകുറ്റിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് ചെമ്പിലോട്, അഞ്ചരക്കണ്ടി, ചോലോറ, മുണ്ടേരി പഞ്ചായത്തുകളില്‍  സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ചക്കരക്കല്‍ പെലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്ത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , ജില്ലാ സെക്രട്ടറി പി ജയരാജന്‍, എം.വി ജയരാജന്‍, കെ കെ നാരായണന്‍ എം.എല്‍.എ എന്നിവര്‍ സംഭവസ്ഥലത്തെത്തി.

ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ നടന്ന ആക്രമണങ്ങളുടെ രീതിയില്‍ തന്നെയാണ് ഇപ്പോള്‍  ആക്രമണം നടന്നിരിക്കുന്നത്. പ്രവര്‍ത്തകരെ ആക്രമിച്ചും ഓഫിസ് തകര്‍ത്തും സി.പി.എമ്മിനെ ഇല്ലാതാക്കാനാവില്ളെന്ന് നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

 

‘ഐ.എസിനെതിരെ യു.എസും ഖത്തറും ഒരുമിച്ചുനീങ്ങും’

Posted: 24 Feb 2015 07:57 PM PST

Image: 

ദോഹ: ഇസ്ലമാക് സ്റ്റേറിനെതിരായ പോരാട്ടത്തില്‍ അമേരിക്കയും ഖത്തറും യോജിച്ചുനീങ്ങുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും. യു.എസ് സന്ദര്‍ശിക്കുന്ന അമീറും ഒബാമയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും മാധ്യമപ്രവര്‍ത്തകരോടാണ് ഇത് വ്യക്തമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഐ.സിനെതിരായ യുദ്ധത്തില്‍ അമേരിക്കക്ക് ശക്തമായ പിന്തുണയാണ് ഖത്തര്‍ നല്‍കുന്നതെന്ന് ഒബാമ പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ തീവ്രവാദവും ഭീകരവാദവും വ്യാപിക്കുന്നത് തടയാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും വ്യക്തമാക്കി. അമേരിക്കയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമത്തെിയ അമീര്‍ ഇന്നലെയാണ് വൈറ്റ് ഹൗസില്‍ ഒബാമയുമായി കൂടിക്കാഴ്ച നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സംയുക്ത നീക്കത്തെ ഇരുവരും ചര്‍ച്ച ചെയ്തതായും യു.എസിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.സിനെതിരായ ആക്രമണത്തിന് യു.എസ് സഖ്യത്തിന് ഖത്തര്‍ എയര്‍ബേസ് വിട്ടുനല്‍കുന്നതടക്കമുള്ള സൗകര്യങ്ങള്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ സൂചിച്ചിച്ചു.
അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജോ ബെയ്ഡനുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും ബന്ധം വിപുലമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വൈസ് പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിയില്‍ നടത്തിയ പ്രാതല്‍ വിരുന്നിനിടയിലാണ് കൂടിക്കാഴ്ച നടന്നത്.
നിലവിലെ ലോക സാഹചര്യങ്ങളും മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവങ്ങളും പുരോഗതിയും കൂടിക്കാഴ്ചയില്‍ വിലയിരുത്തി. വൈസ് പ്രസിഡന്‍റ് ഒരുക്കിയ വിരുന്നില്‍ അമീറിന് പുറമെ ഇരുരാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.
 

മതപഠനരീതിയും മാധ്യമരംഗവും കാലാനുസൃതമായി ഉടച്ചുവാര്‍ക്കാന്‍ ആഹ്വാനം

Posted: 24 Feb 2015 07:50 PM PST

Image: 

മക്ക: ആഗോളവ്യാപകമായി മത, രാഷ്ട്രീയ താല്‍പര്യക്കാര്‍ മുന്‍കൈയെടുത്തു നടത്തുന്ന പ്രചാരണകോലാഹലങ്ങളില്‍ വശം വദരാകാതെ കാലത്തിന്‍െറ മര്‍മമറിഞ്ഞുള്ള ഇസ്ലാമിക പ്രബോധന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പണ്ഡിതന്മാരുടെ കൂട്ടായ ശ്രമം വേണമെന്ന് ഭീകരതക്കെതിരായ അന്താരാഷ്ട്രസമ്മേളനത്തിന്‍െറ മൂന്നാം നാള്‍ നടന്ന മാധ്യമ, അക്കാദമികവിദഗ്ധരുടെ സെഷന്‍ ആഹ്വാനം ചെയ്തു. പുതിയ കാലത്തിന്‍െറ വെല്ലുവിളികള്‍ക്ക് അനുസൃതമായി മതപഠനരീതി മുതല്‍ മാധ്യമരംഗം വരെയുള്ള കര്‍മമണ്ഡലങ്ങള്‍ അഴിച്ചുപണിയാന്‍ അടിയന്തരശ്രമം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അമേരിക്കയില്‍ തുടങ്ങി പടിഞ്ഞാറു മുഴുവന്‍ നിക്ഷിപ്തതാല്‍പര്യക്കാരുടെ പ്രചാരണവിളയാട്ടമാണ് നടക്കുന്നതെന്നും ഇതു കണ്ടുള്ള പ്രതിരോധത്തിനു മുതിരാതെ പ്രസിഡന്‍റ് ഒബാമയുടെ പ്രസംഗവും ഗവണ്‍മെന്‍റ് വിളിച്ചുചേര്‍ക്കുന്ന സമ്മേളനങ്ങളും കണ്ട് കാര്യങ്ങള്‍ വിലയിരുത്തരുതെന്ന് അമേരിക്കയിലെ ഇല്ലിനോയ് യൂണിവേഴ്സിറ്റി പബ്ളിക് റിലേഷന്‍സ് മീഡിയ ഡിപ്പാര്‍ട്ട് മെന്‍റിലെ പ്രഫസര്‍ ഡോ. മുഹമ്മദ് അഹ്മദുല്ല സിദ്ദീഖി ഓര്‍മിപ്പിച്ചു. ഇസ്ലാമും പടിഞ്ഞാറും തമ്മിലല്ല യുദ്ധമെന്ന ഒബാമയുടെ തിരുത്തിനോട് യു.എസ് മാധ്യമങ്ങളില്‍ പ്രചാരമുള്ളവ പ്രതികരിച്ചത്, എന്നാല്‍ അയാള്‍ പരോക്ഷ മുസ്ലിമാണെന്നാണ്. അതിനാല്‍ അവരുടെ വര്‍ത്തമാനങ്ങള്‍ കാര്യമാക്കാതെ ഇസ്ലാമിക സമൂഹങ്ങള്‍ മുന്നേറ്റത്തിനുള്ള സ്വന്തം വഴി തെരഞ്ഞെടുക്കണമെന്ന് സിദ്ദീഖി ഓര്‍മിപ്പിച്ചു.
വര്‍ത്തമാനകാലത്തോട് സംവദിക്കുന്ന പുതിയൊരു ഇസ്ലാമികനിയമസംഹിതക്ക് വിശദാംശങ്ങള്‍ സഹിതം രൂപം നല്‍കാന്‍ ആഗോളതലത്തില്‍ ഒരു ഫിഖ്ഹ് അക്കാദമിക്ക് രൂപം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകപ്രശസ്ത യൂണിവേഴ്സിറ്റികളില്‍ ഇസ്ലാമികപണ്ഡിതരും ആധുനികശാസ്ത്ര പണ്ഡിതരും ഒന്നിച്ചിരുന്ന് പുതുതലമുറക്ക് പ്രസക്തമായ ഒരു കരിക്കുലത്തിന് രൂപം നല്‍കണം. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ ഇസ്ലാമോഫോബിയ സൃഷ്ടിച്ചുകൊണ്ടുള്ള പ്രചാരണത്തിന് കഴിഞ്ഞ വര്‍ഷം 20 ബില്യണ്‍ ഡോളറാണ് അമേരിക്ക ചെലവിട്ടത്. ലോകത്ത് ഇസ്ലാമിന്‍െറ തനതുമുഖം പ്രകാശിപ്പിക്കാനുതകുന്ന മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തുവിടുന്ന പരിശീലന കേന്ദ്രത്തിന് റാബിത്വ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മതതീവ്രവാദത്തെ പൊക്കിപ്പിടിച്ചു മതേതര തീവ്രവാദികളും ലിബറലുകളും നടത്തുന്ന പ്രചാരവേലകളെ കരുതിയിരിക്കണമെന്ന് ലബനാനിലെ മുസ്ലിം സ്പിരിച്വല്‍ സമ്മിറ്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അസ്സമ്മാക്ക് മുന്നറിയിപ്പ് നല്‍കി. അഭിപ്രായവ്യത്യാസങ്ങളുടെ വൈപുല്യം മുസ്ലിം സമൂഹത്തിനകത്ത് കുറച്ചു കൊണ്ടു വരുന്നതിലും സംവാദസംസ്കാരം വര്‍ധിപ്പിച്ചു കൊണ്ടു വരുന്നതിലും ഇസ്ലാമികസമൂഹങ്ങള്‍ ബഹുദൂരം മുന്നോട്ടു സഞ്ചരിക്കേണ്ടതുണ്ടെന്ന് മൊറോക്കോ ഖുറവിയ്യീന്‍ കലാശാലയിലെ ഡോ. റശീദ് കുഹൂസ് ഉണര്‍ത്തി.
സൗദി അറേബ്യയില്‍ വിദ്യാഭ്യാസരംഗത്തും കരിക്കുലത്തിലും സമീപകാലത്തു വരുത്തിയ പുതിയ ബോധവത്കരണരീതികള്‍ മക്ക ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക നാഗരികത വിഭാഗം പ്രഫസര്‍ ഡോ. അര്‍റയ്ഹ് ഹമദുന്നീല്‍ അഹ്മദ് അലൈ്ളസ് വിശദീകരിച്ചു.
രാവിലെ ഭീകരതയുടെ സാമൂഹിക സാമ്പത്തികകാരണങ്ങള്‍ എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ കൗണ്‍സില്‍ ഓഫ് അമേരിക്ക ഫോര്‍ ഇസ്ലാമിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. നിഹാദ് ഇവദ് അഹ്മദ്, അല്‍ അഹ്സ കലാശാലയിലെ ഡോ. അഹ്മദ് മുഹമ്മദ് ഫര്‍ഹാന്‍, ജിദ്ദ ഇന്‍റര്‍നാഷണല്‍ ഇസ്ലാമിക് റിലീഫ് ഓര്‍ഗനൈസേഷന്‍സ് സെക്രട്ടറി ജനറല്‍ ഇഹ്സാന്‍ ബിന്‍ സാലിഹ് അത്ത്വീബ് എന്നിവര്‍ സംസാരിച്ചു. ഭീകരതയും പ്രാദേശിക, ആഗോളതാല്‍പര്യങ്ങളും എന്ന സെഷനില്‍ ഡോ. മുഹമ്മദ് അബ്ദുല്‍വഹാബ് അല്‍അസരി (മൊറോക്കോ), ഡോ. മുഹമ്മദ് അഹ്മദ് ലൗഹ് (സെനഗല്‍), സൗദി ശൂറ കൗണ്‍സില്‍ അംഗം സദഖ യഹ്യ ഫാദില്‍, ഫലസ്തീനിലെ മുന്‍ നീതിന്യായമന്ത്രി ഡോ. അലി അഹ്മദ് ഖശ്ശാന്‍ എന്നിവര്‍ സംസാരിച്ചു.
നാലുനാള്‍ നീണ്ട സമ്മേളനം ബുധനാഴ്ച ഉച്ചയോടെ സമാപിക്കും. 

ജി.സി.സി രാജ്യങ്ങള്‍ക്കായി ഏകീകൃത ഭക്ഷ്യ നിയമം വരുന്നു

Posted: 24 Feb 2015 07:30 PM PST

Image: 

അബൂദബി: ജി.സി.സിയില്‍ അംഗങ്ങളായ ആറ് രാജ്യങ്ങള്‍ക്കും ബാധകമായ ഏകീകൃത ഭക്ഷ്യ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജി.സി.സി ജനറല്‍ സെക്രട്ടറിയേറ്റിന്‍െറ നിര്‍ദേശ പ്രകാരമാണ് യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ഏകീകൃതമായ ഭക്ഷ്യ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇതിന്‍െറ ഭാഗമായി ഏകീകൃത ജി.സി.സി ഭക്ഷ്യ നിയമത്തിന്‍െറ കരട് തയാറാക്കുന്നതിനുള്ള യോഗം അബൂദബിയില്‍ നടന്നു. ആറ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുകയും നിയമത്തിന്‍െറ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ജല പരിസ്ഥിതി മന്ത്രാലയത്തിലെയും അബൂദബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യു.എ.ഇയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ജി.സി.സി ആസ്ഥാനത്ത് നടന്ന ഭക്ഷ്യസുരക്ഷക്കുള്ള ജി.സി.സി മന്ത്രിതല സമിതിയുടെ തീരുമാന പ്രകാരം കരട് നിയമത്തിനുള്ള ജി.സി.സി തല സമിതി രൂപവത്കരിച്ചിരുന്നു. ജി.സി.സി ഭക്ഷ്യ സുരക്ഷാ കൗണ്‍സില്‍ തയാറാക്കിയ ഭക്ഷ്യ നിയമത്തിന്‍െറ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അബൂദബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റി നയ-നിയന്ത്രണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മറിയം ഹാരിബ് അല്‍ യൂസുഫ് സംസാരിച്ചു. ജി.സി.സി രാജ്യങ്ങള്‍ പരസ്പരം പിന്തുണക്കുകയും സഹകരണം ശക്തമാക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ നിയമം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂവെന്ന് അവര്‍ പറഞ്ഞു.
ഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട സാമൂഹിക- സാമ്പത്തിക വശങ്ങളില്‍ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ പൊതു- സ്വകാര്യ മേഖലയില്‍ അന്താരാഷ്ട്ര നിലവാരം കൊണ്ടുവരേണ്ടതുണ്ട്. നിര്‍ദിഷ്ട ലക്ഷ്യങ്ങള്‍ ഉറപ്പുവരുത്തുന്ന രീതിയില്‍ കരട് നിയമത്തില്‍ ഇടപെടലുകള്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.  ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും അസുഖങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതകളും ഒഴിവാക്കാനുള്ള നടപടികളും വേണം.
ഭക്ഷ്യ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലൈസന്‍സ് സ്വന്തമാക്കുന്നതിന് വ്യവസ്ഥകള്‍ കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കുവൈത്ത് ടവര്‍ ഇന്ന് തുറക്കും

Posted: 24 Feb 2015 07:14 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ അഭിമാനസ്തംഭമായി നിലകൊള്ളുന്ന കുവൈത്ത് ടവര്‍ ദീര്‍ഘകാലത്തിനുശേഷം ഇന്ന് തുറക്കും. ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് ടവര്‍ തുറക്കുന്നതെന്ന് ടവറിന്‍െറ നടത്തിപ്പ് ചുമതലയുള്ള ടൂറിസ്റ്റിക് എന്‍റര്‍പ്രൈസസ് കമ്പനി അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രം കൂടിയായ കുവൈത്ത് ടവറില്‍ ജല-വൈദ്യുത കാര്യങ്ങളുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവൃത്തികള്‍ക്കുവേണ്ടിയാണ് 2012 ഏപ്രില്‍ 12ന് അടച്ചത്. അന്നത്തെ അമീര്‍ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ നിര്‍ദേശപ്രകാരം 1971ല്‍ നിര്‍മാണം തുടങ്ങിയ മൂന്ന് ടവറുകള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ചത് 1979 മാര്‍ച്ച് ഒന്നിനാണ്. ഇറാഖ് അധിനിവേശത്തില്‍ കേടുപാടുകള്‍ സംഭവിച്ചെങ്കിലും 1992 ഡിസംബര്‍ 26ന് വീണ്ടും തുറന്നു. കുവൈത്തിന്‍െറ തീരത്ത് 187 മീറ്റര്‍ ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കുവൈത്ത് ടവറുകള്‍ (അബ്റാജ് അല്‍കുവൈത്ത്) രാജ്യത്തിന്‍െറ പരിച്ഛേദമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

മഖ്ഷയില്‍ പള്ളിയില്‍ ബോംബ് സ്ഫോടനം; ഒരാള്‍ പിടിയില്‍

Posted: 24 Feb 2015 07:06 PM PST

Image: 

മനാമ: മഖ്ഷയില്‍ കഴിഞ്ഞ ദിവസം ബോംബ് പൊട്ടി പള്ളിക്ക് കേടുപാട് സംഭവിച്ചു.
പ്രാദേശികമായി നിര്‍മ്മിച്ച ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പള്ളിയുടെ ശുചിമുറിയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞ് ബോംബ് സ്ക്വാഡ് എത്തുമ്പോഴേക്കും സ്ഫോടനം നടന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുറഹ്മാന്‍ അല്‍ സിനാന്‍ പറഞ്ഞു.  അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.
 

വി.എസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും

Posted: 24 Feb 2015 06:24 PM PST

Image: 
Subtitle: 
സംസ്ഥാന കമ്മിറ്റി മാര്‍ച്ച് രണ്ടിന്

കണ്ണൂര്‍: അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും മുമ്പ് വി.എസ്. അച്യുതാനന്ദന്‍െറ കാര്യത്തില്‍ ‘നെല്ലും പതിരും വേര്‍തിരിക്കണമെന്ന്’ സംസ്ഥാന നേതൃത്വം പോളിറ്റ് ബ്യൂറോ മുമ്പാകെ ആവശ്യമുന്നയിച്ചു. ഇതനുസരിച്ച് ഒരാഴ്ചക്കുള്ളില്‍ വി.എസിനെ ഡല്‍ഹിക്ക് വിളിപ്പിക്കുമെന്നാണ് സൂചന.
കേന്ദ്ര കമ്മിറ്റിയിലെ ഒന്നാം സ്ഥാനക്കാരനായ വി.എസുമായി ബന്ധപ്പെട്ട പ്രശ്നം പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് പരിഹരിക്കേണ്ടത് പി.ബിയുടെയും അത്യാവശ്യമാണ്.
പ്രശ്നം നിലനിര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസ് ചേരാനാവില്ളെന്ന നിലപാട് സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ പ്രകാശ് കാരാട്ടിനെ അറിയിച്ചിട്ടുണ്ട്. വി.എസിനെ മെരുക്കിയെടുക്കണമെന്നാണ് യെച്ചൂരിയുടെയും വൃന്ദയുടെയും നിലപാട്. പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലുള്ളതിനാല്‍ കോടിയേരിയുടെ മനസ്സിലിരിപ്പും ഇതാണ്. അതുകൊണ്ടാണ് നിയമസഭാ സമ്മേളനത്തിന് മുമ്പ് പ്രശ്നത്തില്‍ അന്തിമ തീരുമാനമുണ്ടാവണമെന്ന് പി.ബിയോട് ആവശ്യപ്പെട്ടത്.
കേന്ദ്ര കമ്മിറ്റിയുടെ രാഷ്ട്രീയ അടവുനയരേഖ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് എട്ടിന് സംസ്ഥാന കമ്മിറ്റി ചേരാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. നിയമസഭ ആറിന് ചേരുന്നതിനാല്‍ സംസ്ഥാന കമ്മിറ്റി മാര്‍ച്ച് രണ്ടിന് നിശ്ചയിക്കുകയായിരുന്നു.
ബജറ്റ് സമ്മേളനം ഏറെ പ്രക്ഷുബ്ധമാവാന്‍ ഇടയുണ്ട്. കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നാണ് പാര്‍ട്ടി തീരുമാനം. ഇക്കാര്യത്തില്‍ നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാട് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് മാര്‍ച്ച് ആറിന് മുമ്പ് തീരുമാനിക്കണം.
സംസ്ഥാന കമ്മിറ്റിയില്‍ വി.എസ് പങ്കെടുക്കുന്നില്ളെങ്കില്‍ നിയമസഭാ കക്ഷി യോഗത്തിനും എത്തില്ല.
നിയമസഭയില്‍നിന്നുതന്നെ വി.എസ് മാറിനില്‍ക്കുമോ എന്ന ചോദ്യത്തിനും ഉത്തരം കിട്ടണം. അങ്ങനെയാവുമ്പോള്‍ രണ്ടിലൊരു തീരുമാനം അത്യാവശ്യമാണ്. ഇതാണ് സംസ്ഥാന നേതൃത്വം പി.ബിയെ ധരിപ്പിച്ചിരിക്കുന്നത്.
സെക്രട്ടറി പദവി ഏറ്റെടുത്തെങ്കിലും നിയമസഭാംഗത്വം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയുന്നില്ല. എന്നാല്‍, നിയമസഭാ പാര്‍ട്ടി നേതൃത്വം ഒരാളെ ഏല്‍പിക്കണം.
വി.എസിന്‍െറ ഇന്നത്തെ നിലപാടനുസരിച്ച് അനിശ്ചിതത്വമുണ്ടാവും. ബേബിയെ പ്രതിപക്ഷ നേതാവാക്കുകയോ കോടിയേരിയെ മാറ്റി അദ്ദേഹത്തെ ഉപനേതാവാക്കുകയോ ചെയ്യണമെങ്കിലും വി.എസുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമാകണം. അതേസമയം, വി.എസിനെ മെരുക്കിയെടുക്കുന്നത് ഇനിയൊരു കീഴടങ്ങലാണെന്നാണ് പിണറായിയുടെ നിലപാട്.

പിണറായി എത്തി; വീടിന്‍െറ തണലിലേക്ക്

Posted: 24 Feb 2015 06:10 PM PST

Image: 

കണ്ണൂര്‍: 1998 മുതല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി  തിരക്കിനിടയില്‍ കഴിഞ്ഞ പിണറായി വിജയന്‍  ഇന്നലെ കുടുംബനാഥനായി വീടിന്‍െറ തണലില്‍ എത്തി.
അടുത്ത ബന്ധുക്കള്‍ക്കും സഖാക്കള്‍ക്കും ആ തണല്‍ ഇനിയും അടുത്തുണ്ടാകുമന്ന് ഉറപ്പു നല്‍കുന്നതു പോലെയായി  ആ സാന്നിധ്യം. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിന്‍െറ സമാപന പൊതുസമ്മേളനത്തിലും കടുത്ത കര്‍ക്കശക്കാരനായി  ജ്വലിച്ചു നിന്ന പിണറായി തിങ്കളാഴ്ച രാത്രി തന്നെ മാവേലി എക്സ്പ്രസില്‍ തലശ്ശേരിയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ വണ്ടിയിറങ്ങി  പിണറായിലെ വീട്ടിലേക്ക്.
പാര്‍ട്ടി ചരിത്രത്തില്‍ ഒട്ടേറെ പ്രത്യേകതകള്‍ രേഖപ്പെടുത്തപ്പെട്ട  സമ്മേളനത്തില്‍ വച്ച് സെക്രട്ടറി പദമൊഴിഞ്ഞ പിണറായി എല്ലാ തിരക്കുകളും നീക്കങ്ങളും  തല്‍ക്കാലം മാറ്റിവെച്ചാണ് ഒന്നര പതിറ്റാണ്ടിനിടെ അപൂര്‍വമായി മാത്രം എത്താറുള്ള സ്വന്തം വീട്ടിലത്തെിയത്. ഭാര്യ കമലയും കൂടെയുണ്ട്.
വീട്ടിലത്തെി അല്‍പം വിശ്രമിച്ച ശേഷം തിരുവങ്ങാട്ടെ ഒരു മരണവീട്ടിലേക്ക്  എത്തി. സുഹൃത്തായ ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. വല്‍സരാജിന്‍െറ വിയോഗം കഴിഞ്ഞയാഴ്ചയായിരുന്നു. അവിടെ നിന്ന് ഈയിടെ നിര്യാതനായ പാനൂരിലെ മുന്‍ എം.എല്‍.എ കെ.പി. മമ്മുമാസ്റ്ററുടെ വീട്ടിലും സെയ്താര്‍പള്ളിയിലെ നഗരസഭാ കൗണ്‍സിലര്‍ അബ്ദുല്‍ കിലാബിന്‍െ ഭാര്യ മരിച്ച വിവരമറിഞ്ഞും എത്തി. അവിടെ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ രഞ്ജിത്തിന്‍െറ അമ്മ മരിച്ചത് . ആ വീട്ടിലും പിണറായിയും ഭാര്യയും എത്തി.
ഡി.വൈ.എഫ്.ഐ നേതാവ് എ.എന്‍. ഷംസീറും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.  ഇന്ന് കൂടാളിയിയിലെ പാര്‍ട്ടി ഓഫീസ് ഉദ്ഘാടന ശേഷം പിണറായി തൃശൂരിലെ ഒരു പൊതുപരിപാടിയില്‍ സംബന്ധിക്കാന്‍ പോകും.

ബജറ്റ് 2015: ധനസമാഹരണം വെല്ലുവിളി

Posted: 24 Feb 2015 05:47 PM PST

Image: 

ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും നോര്‍ത് ബ്ളോക്കിലെ ബുദ്ധികേന്ദ്രങ്ങള്‍ക്കും ഇനിയുള്ളത് ഉറക്കമില്ലാ രാവുകളാണ്. പുതിയ എന്‍.ഡി.എ സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍മാത്രം അവശേഷിക്കെ ബജറ്റ് രേഖകളുടെ മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ധനമന്ത്രാലയത്തില്‍ ബജറ്റ് അവതരണത്തിനുള്ള തിരക്കിട്ട പണികള്‍ നടക്കുമ്പോള്‍ പുറത്ത് ബിസിനസ് ലോകത്തും സാധാരണക്കാര്‍ക്കും ഇത് ആകാംക്ഷയുടെ നിമിഷങ്ങളാണ്. മോദിസര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ ബജറ്റ് എന്ന നിലയില്‍ ഇതിനകം പ്രതീക്ഷകള്‍ വാനോളമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് ധനമന്ത്രിയെ ഏറെ സമ്മര്‍ദത്തിലാക്കുമെന്നും ഉറപ്പ്.
ഇക്കുറി എന്താണ് ധനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കാവുന്നത്?
വളരെ നീണ്ട സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ഇനിയും പൂര്‍ണമായി കരകയറിയിട്ടില്ലാത്ത സമ്പദ്വ്യവസ്ഥക്ക് ഒരു പുതുദിശ നല്‍കാന്‍ ധനമന്ത്രി ഈ ബജറ്റ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. പണപ്പെരുപ്പം വീണ്ടും കയറുപൊട്ടിക്കാത്തവിധം ധനക്കമ്മി നിയന്ത്രിച്ച് സാമ്പത്തികവളര്‍ച്ചക്ക് ഊര്‍ജം പകരുന്നവിധം നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനാവണം ധനമന്ത്രി ലക്ഷ്യമിടേണ്ടത്. എന്നാല്‍, ഇത് പ്രാവര്‍ത്തികമാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്നതാണ് ധനമന്ത്രിയെ ഏറെ അലട്ടുക. ഈ ലക്ഷ്യം ഈ ഒറ്റ ബജറ്റില്‍ കൈവരിക്കാന്‍ കഴിയുമെന്നും കരുതരുത്. ധനക്കമ്മി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ലക്ഷ്യങ്ങള്‍ പ്രായോഗികതകൂടി മുന്‍നിര്‍ത്തി പുനര്‍നിര്‍ണയിക്കുകയും ധനാഗമനത്തിന് പുതുമാര്‍ഗങ്ങള്‍ തേടുകയും ചെയ്താലെ ഈ ലക്ഷ്യത്തിലേക്ക് ചുവടുവെക്കാനാവൂ. അതിനുള്ള ശ്രമമാണ് ധനമന്ത്രിയില്‍നിന്ന് ഉണ്ടാവേണ്ടത്.
ധനമന്ത്രിയുടെ മുന്നിലുള്ള ഏറ്റവുംവലിയ വെല്ലുവിളി മുരടിച്ചുകിടക്കുന്ന സാമ്പത്തിക വളര്‍ച്ചക്ക് വീണ്ടും ജീവന്‍വെപ്പിക്കുകയെന്നതാണ്. ഇതുവരെ വെല്ലുവിളിയായി നിന്നിരുന്നത് കുതിച്ചുയര്‍ന്നിരുന്ന പണപ്പെരുപ്പമാണ്. നല്ല മഴ ലഭിച്ചതിനാലും റിസര്‍വ് ബാങ്ക് വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിച്ചതിനാലും പണപ്പെരുപ്പം ഇപ്പോള്‍ നിയന്ത്രണത്തിലായിരിക്കുന്നു. എന്നിട്ടും, രാജ്യത്തെ വ്യവസായിക നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നില്ല. ഇതിന് പ്രധാനകാരണം ഉയര്‍ന്ന പലിശനിരക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ വ്യവസായ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും വാര്‍ഷികലാഭത്തില്‍ നല്ളൊരു പങ്ക് വായ്പകള്‍ തിരിച്ചടക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ പുതിയ നിക്ഷേപങ്ങള്‍ ഉണ്ടാവുന്നില്ല. ഈ സാഹചര്യം പൊടുന്നനെ മാറുമെന്നും പ്രതീക്ഷിക്കാനാവില്ല. പിന്നെ വളര്‍ച്ച വീണ്ടും ത്വരിതപ്പെടുത്താനുള്ള മാര്‍ഗം പൊതുമേഖലാ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയെന്നതാണ്. ഇത് ഒരു പരിധിവരെ സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യും.
 എന്നാല്‍, ഇതിനുള്ള ശ്രമം ധനമന്ത്രിക്ക് മുന്നില്‍ മറ്റൊരു വെല്ലുവിളിക്ക് വഴിയൊരുക്കും. ധനക്കമ്മി നിയന്ത്രണമാണ് ഈ വെല്ലുവിളി. 2014-15ല്‍ ധനക്കമ്മി 4.1 ശതമാനത്തില്‍ ഒതുക്കുകയും പിന്നീട്, പടിപടിയായി കുറച്ച് 2016-17 സാമ്പത്തികവര്‍ഷത്തില്‍ മൂന്നു ശതമാനത്തില്‍ എത്തിക്കുകയും ചെയ്യുമെന്നാണ് എന്‍.ഡി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, ധനക്കമ്മിയില്‍ വര്‍ഷം കൊണ്ടുവരുക അര ശതമാനം കുറവ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന്‍െറ മറ്റൊരു ലക്ഷ്യമായ എട്ട് ശതമാനം സാമ്പത്തികവളര്‍ച്ചയില്‍ എത്തണമെങ്കില്‍ വര്‍ഷം വേണ്ടത് 1.5 ലക്ഷം കോടി മുതല്‍ മൂന്നു ലക്ഷം കോടി രൂപവരെ നിക്ഷേപമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ നിക്ഷേപം ലഭ്യമാകണമെങ്കില്‍ ധനക്കമ്മി നിയന്ത്രണലക്ഷ്യം വിസ്മരിക്കേണ്ടിവരും. ധനക്കമ്മി 4.1 ശതമാനത്തില്‍തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ 75,000 കോടി രൂപയുടെ നിക്ഷേപസാധ്യത സര്‍ക്കാറിന് മുന്നില്‍ ഉയര്‍ന്നുവരും. എന്നാല്‍, നാം ലക്ഷ്യമിടുന്ന സാമ്പത്തികവളര്‍ച്ചക്ക് ആവശ്യമായ വിഭവത്തിന്‍െറ വളരെ ചെറിയൊരു ശതമാനം മാത്രമേ ആകുന്നുള്ളൂ അത്. ബാക്കി പണം എവിടെനിന്ന് ലഭിക്കും എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തൊനാണ് ധനമന്ത്രി ഈ ബജറ്റില്‍ ശ്രമിക്കേണ്ടത്.
മാര്‍ച്ചില്‍ നടക്കേണ്ട 2ജി, 3ജി സ്പെക്ട്രം ലേലമാണ് ധനമന്ത്രിക്ക് പ്രതീക്ഷിക്കാവുന്ന ഒരു ധനാഗമന മാര്‍ഗം. ഇതുവഴി നടപ്പ് സാമ്പത്തികവര്‍ഷംതന്നെ 25,000 കോടി രൂപയും വരും വര്‍ഷങ്ങളില്‍ 50,000 കോടി രൂപമുതല്‍ 80,000 കോടി രൂപ വരെയും പ്രതീക്ഷിക്കാം. വളരെ സാവധാനം നീങ്ങുന്ന പൊതുമേഖലാ ഓഹരി വില്‍പനയാണ് നിക്ഷേപങ്ങള്‍ക്ക് പണം കണ്ടത്തൊനുള്ള മറ്റൊരു മാര്‍ഗം. നടപ്പ് സാമ്പത്തികവര്‍ഷം 43,000 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് ഇതുവരെ 30,000 കോടി രൂപയില്‍ താഴെ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷം ഉയര്‍ന്നതുക പൊതുമേഖലാ ഓഹരി വില്‍പനവഴി ലഭ്യമാക്കാന്‍ ധനമന്ത്രി ലക്ഷ്യമിട്ടേക്കും. ഇതുകൂടി ചേര്‍ത്താല്‍പോലും എട്ടു ശതമാനം വളര്‍ച്ചയെന്ന വിശാലമായ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ ആവശ്യമായ നിക്ഷേപങ്ങള്‍ ലഭിക്കില്ല. അപ്പോള്‍ പയറ്റിപ്പഴകിയ പരമ്പരാഗത മാര്‍ഗങ്ങള്‍ വിട്ട് വിഭവസമാഹരണത്തിന് പുതിയ വഴികള്‍ തേടാന്‍ ധനമന്ത്രി കരുക്കള്‍ നീക്കേണ്ടിവരും. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ വരുംനാളുകളില്‍ വന്നുചേരുന്ന ചില അപ്രതീക്ഷിത ചെലവുകള്‍ക്കുള്ള പണവും ധനമന്ത്രി കാലേകൂട്ടി കാണേണ്ടിവരും. 14ാം ധനകാര്യ കമീഷന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം ലഭ്യമാക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണ ശിപാര്‍ശകളും വൈകാതെ നടപ്പാക്കേണ്ടി വരും. ഇതോടെ നികുതിവരുമാനം വര്‍ധിപ്പിക്കലും ചെലവ് ചുരുക്കലും ഈ ബജറ്റിന്‍െറ അനിവാര്യതയായി മാറുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞത് ഇതിന് ഏറ്റവും അനുയോജ്യമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നത് ഇക്കാര്യത്തില്‍ അരുണ്‍ ജെയ്റ്റ്ലിയെ ഏറെ സന്തോഷിപ്പിക്കും.
എണ്ണവില ഇടിഞ്ഞതോടെ പെട്രോള്‍, ഡീസല്‍ സബ്സിഡി ഇല്ലാതായി. പാചകവാതക സബ്സിഡിയിലും കാര്യമായ കുറവ് വന്നു. ഇതോടൊപ്പം പാചകവാതക സബ്സിഡി ബാങ്ക് വഴിയാക്കിയതോടെ വെട്ടിപ്പ് വഴി പാഴായിരുന്ന വന്‍ തുക ലാഭിക്കാനും കഴിഞ്ഞു. പെട്രോള്‍, ഡീസല്‍ എന്നിവയില്‍നിന്ന് കൂടുതല്‍ നികുതിവരുമാനം ലഭിക്കാനുള്ള സാഹചര്യവും ധനമന്ത്രാലയം ഇതിനകം ഒരുക്കിക്കഴിഞ്ഞു. ബജറ്റ് കമ്മി നിയന്ത്രിക്കുമ്പോള്‍തന്നെ നിക്ഷേപങ്ങള്‍ക്കുള്ള അധിക വിഭവസമാഹരണത്തിന് ഇത് സാധ്യതകളൊരുക്കുകയും ചെയ്യും. എന്നാല്‍, കാര്‍ഷികവായ്പ, വളങ്ങള്‍ എന്നിവയിലുള്ള സബ്സിഡികളില്‍ ഇപ്പോഴും വന്‍ ചോര്‍ച്ച നടക്കുന്നുണ്ട്. ഇതുകൂടി നിയന്ത്രിക്കാനുള്ള പ്രാരംഭ ചുവടുവെപ്പുകള്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യയുടെ ഭാവി സാമ്പത്തികവളര്‍ച്ചക്ക് ഏറെ നിര്‍ണായകമാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന നികുതി പരിഷ്കാരമാണ് രാജ്യം മുഴുവന്‍ ഏകീകൃത വില്‍പന നികുതി സമ്പ്രദായം വിഭാവനം ചെയ്യുന്ന ഗുഡ്സ് ആന്‍ഡ് സര്‍വിസസ് ടാക്സ് അഥവാ ജി.എസ്.ടി. വര്‍ഷങ്ങളായി ഇതിനുള്ള നിര്‍ദേശം മുന്നോട്ടു നീങ്ങാതെ കിടക്കുകയാണ്. ഈ നിയമം നടപ്പാക്കുന്നതും എന്‍.ഡി.എ സര്‍ക്കാര്‍ അഭിമാനപ്രശ്നമായാണ് എടുത്തിരിക്കുന്നത്. അതിനുള്ള നീക്കങ്ങള്‍ക്കും ധനമന്ത്രി തുടക്കമിടുമെന്ന് ഏറക്കുറെ ഉറപ്പാണ്.
കള്ളപ്പണത്തിന്‍െറ കാര്യമാണ് മറ്റൊന്ന്. മോദിസര്‍ക്കാര്‍ ഏറെ പരിഹരിക്കപ്പെട്ടതും കള്ളപ്പണം തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. ഇതിന് പരിഹാരം കണ്ടത്തൊനുള്ള വഴികളും ഈ ബജറ്റില്‍ ധനമന്ത്രി തേടിയേക്കും. ഇതിന്‍െറ ഭാഗമായി രാജ്യത്തെ അനധികൃത സമ്പദ്വ്യവസ്ഥ തകര്‍ക്കാനുള്ള നിയമങ്ങളും പുതിയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും പ്രഖ്യാപിക്കപ്പെട്ടേക്കാം. കള്ളപ്പണം രാജ്യത്ത് തിരിച്ചത്തെിക്കുന്നതിന് രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ഇതുസംബന്ധിച്ച് ചില ശിപാര്‍ശകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പുറം രാജ്യങ്ങളില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ വിസ നിയമത്തില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. നികുതിവെട്ടിപ്പ് കൂടുതല്‍ ഗുരുതരമായ കുറ്റമാക്കി ശിക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികളും പ്രഖ്യാപിക്കപ്പെട്ടേക്കാം.
ഇത്തരം ഗുരുതരമായ പ്രശ്നങ്ങള്‍ ഒരു സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ധനമന്ത്രിക്ക് മുന്നിലുണ്ടെങ്കിലും ആദായനികുതി ഇളവുകള്‍ വര്‍ധിപ്പിക്കുന്നതു പോലുള്ള ജനകീയ വിഷയങ്ങള്‍ക്കും ധനമന്ത്രി മുന്തിയ പരിഗണന നല്‍കിയേക്കും. രാജ്യത്തെ സമ്പാദ്യനിരക്ക് കുത്തനെ കുറയുന്ന പ്രശ്നം പരിഹരിക്കാന്‍ ആദായനികുതി ഇളവുകള്‍ ലഭിക്കുന്ന നിക്ഷേപങ്ങളുടെ പരിധി കാര്യമായി വര്‍ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഈ ബജറ്റില്‍ അത് അംഗീകരിക്കപ്പെടാന്‍ ഇടയുണ്ട്.

ആലപ്പുഴ സമ്മേളനത്തിന്‍െറ ബാക്കിപത്രം

Posted: 24 Feb 2015 05:40 PM PST

Image: 

ബ്രാഞ്ച് കമ്മിറ്റി മുതല്‍ കേന്ദ്ര കമ്മിറ്റിവരെയുള്ള ഘടകങ്ങളില്‍ കാലാകാലങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ വ്യവസ്ഥാപിതമായി തെരഞ്ഞെടുപ്പ് നടത്തുകയും സമയാസമയങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന അടവ് നയങ്ങളുടെ ജയപരാജയങ്ങളെക്കുറിച്ച് നടക്കുന്ന തുറന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ദേശീയ, സംസ്ഥാന നയങ്ങള്‍ രൂപവത്കരിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും സുഘടിതവും ശക്തവുമായ ഇടതുപക്ഷ പ്രസ്ഥാനം എന്ന ഖ്യാതി സി.പി.എമ്മിനു മാത്രം അവകാശപ്പെട്ടതാണ്. നിരവധി പ്രതിസന്ധികളെയും തിരിച്ചടികളെയും അതിജീവിച്ച പാര്‍ട്ടി, 16ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പ്രഹരമേറ്റ പശ്ചാത്തലത്തിലും കേഡര്‍ പാര്‍ട്ടിയുടെ പാരമ്പര്യം തുടരുന്നുവെന്നു മാത്രമല്ല, അതിജീവനത്തിന്‍െറ വഴിതേടുന്നുവെന്നതും ഇന്ത്യയിലെ ഇടതുപക്ഷ മനസ്സുകളെ ആശ്വസിപ്പിക്കും. തിങ്കളാഴ്ച ആലപ്പുഴയില്‍ സമാപിച്ച സി.പി.എമ്മിന്‍െറ 21ാം സംസ്ഥാന സമ്മേളനം പുതിയ സെക്രട്ടറിയേയും സംസ്ഥാന സമിതിയിലേക്ക് ഏതാനും പുതുമുഖങ്ങളെയും തെരഞ്ഞെടുത്തുകൊണ്ട് നവോന്മേഷത്തോടെയും ദൃഢനിശ്ചയത്തോടെയും രംഗത്തിറങ്ങാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുണ്ടിനും കപ്പിനുമിടയില്‍ കൈവിട്ടുപോയ അധികാരം ഒരു വര്‍ഷത്തിനുശേഷം നടക്കാനിരിക്കുന്ന ഇലക്ഷനില്‍ വീണ്ടെടുക്കാമെന്ന ശുഭപ്രതീക്ഷയാവും പാര്‍ട്ടിയെ നയിക്കുന്നത്. നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയാരോപണങ്ങളില്‍ മുങ്ങിക്കുളിച്ചിരിക്കുകയും കൂട്ടുത്തരവാദിത്തം കളഞ്ഞുകുളിക്കുകയും ജനകീയാവശ്യങ്ങളോട് പുറംതിരിഞ്ഞിരിക്കുകയും ചെയ്യുമ്പോള്‍ വിശേഷിച്ചും. എല്ലാറ്റിനുംപുറമെ കേന്ദ്രഭരണം കൈയടക്കിയ സാമ്രാജ്യത്വ വിധേയരായ ഫാഷിസ്റ്റ് ശക്തികളെ ഒരളവോളമെങ്കിലും ചെറുക്കാനാവുക ഇടതുപക്ഷത്തിനാണെന്ന് കരുതുന്നവര്‍ കേരളത്തില്‍ കുറവല്ല.
പക്ഷേ, സി.പി.എമ്മിന്‍െറ ആലപ്പുഴ സമ്മേളനത്തിന് ജനങ്ങളുടെയും പാര്‍ട്ടി അണികളുടെതന്നെയും പ്രതീക്ഷകള്‍ക്കൊത്ത് എത്രത്തോളം ഉയരാനായി എന്നതാണ് ഈ സന്ദര്‍ഭത്തില്‍ പ്രസക്തമായ ചോദ്യം. രാജ്യത്തെ കടുത്ത വലതുപക്ഷത്തേക്ക് നയിക്കുന്ന ഹിന്ദുത്വശക്തികളുടെയും വന്‍കിട കോര്‍പറേറ്റുകളുടെയും കൂട്ടുകെട്ടിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തുകയല്ലാതെ നിര്‍വാഹമില്ളെന്ന് ഊന്നിപ്പറയുന്നതായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചെയ്ത പ്രസംഗം. പക്ഷേ, അതിനുശേഷം രണ്ടുദിവസം നീണ്ട ചര്‍ച്ചകള്‍ മുഖ്യ അജണ്ടയെ ചുറ്റിപ്പറ്റിയാവുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിശദാംശങ്ങള്‍. പാര്‍ട്ടിയെ വശംകെടുത്തിയ വിഭാഗീയതക്ക് തീര്‍ത്തും വിരാമമായി എന്ന അവകാശവാദത്തോടെ ആരംഭിച്ച സമ്മേളനം, ഭ്രാന്താശുപത്രിയില്‍നിന്ന് പൂര്‍ണ സുഖംപ്രാപിച്ചുവെന്ന വിശ്വാസത്തില്‍ വീട്ടില്‍ കൊണ്ടുവന്ന രോഗി ‘ഭ്രാന്തൊക്കെ മാറി, ഇനി ആ ഉലക്കയെടുക്കൂ, കോണകമുടുക്കട്ടെ’ എന്നുപറഞ്ഞ നാടന്‍ പഴമൊഴിയെയാണ് അനുസ്മരിപ്പിച്ചത്! സമ്മേളനത്തില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ 26 പുറമെങ്കിലും മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ കുറ്റപത്രമായിരുന്നെങ്കില്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഏതാണ്ടെല്ലാ പ്രതിനിധികളും തങ്ങള്‍ക്ക് കിട്ടിയ അവസരത്തിന്‍െറ നല്ളൊരു ഭാഗം അദ്ദേഹത്തെ അധിക്ഷേപിക്കാനും പ്രതിക്കൂട്ടില്‍നിര്‍ത്താനുമാണ് ഉപയോഗിച്ചത്. ഒന്നാംദിവസം അധിക്ഷേപ പരമ്പര ഇടതടവില്ലാതെ തുടര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു വയോധികനായ അച്യുതാനന്ദന്‍ സഹിക്കാനാവാതെ ഇറങ്ങിപ്പോവുകകൂടി ചെയ്തതോടെ കുഴിച്ചുമൂടിയ വിഭാഗീയത പൂര്‍വാധികം ശക്തിയില്‍ ഉയിര്‍ത്തെഴുന്നേറ്റ പ്രതീതിയാണുണ്ടായത്. സംസ്ഥാന നേതൃത്വം വി.എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതിനാല്‍ കേന്ദ്ര നേതൃത്വവും നിസ്സഹായമായി. അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമവും വൃഥാവിലായി. ആകപ്പാടെ നാലു ദിവസം നീണ്ട സമ്മേളനത്തിന്‍െറ മുഖ്യ അജണ്ടതന്നെ വി.എസ് എന്ന പുകയുന്ന കൊള്ളിയെ എന്നെന്നേക്കുമായി എടുത്ത് പുറത്തിടുകയായിരുന്നെന്ന് ജനങ്ങള്‍ സംശയിക്കുന്ന വിധത്തിലാണ് സംഭവഗതികള്‍ കലാശിച്ചത്. പൂര്‍ണമായി അകന്നുകഴിഞ്ഞ മനസ്സുകളെ വീണ്ടും കൂട്ടിയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നാല്‍പോലും ലക്ഷ്യംകാണുക എളുപ്പമല്ളെന്നതാണ് സ്ഥിതി.
ഈ കലങ്ങിയ അന്തരീക്ഷത്തില്‍, പാര്‍ട്ടിയെ വീണ്ടെടുക്കാനും പുനരുജ്ജീവനം നല്‍കാനും അതുവഴി സംസ്ഥാനഭരണം തിരിച്ചുപിടിക്കാനും പ്രാപ്തമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പുതിയ സെക്രട്ടറിയായി ചുമതലയേറ്റ കോടിയേരി ബാലകൃഷ്ണനില്‍ അര്‍പ്പിതമായിരിക്കുന്നത്. ഉരുക്കുമുഷ്ടിയോടെ ഒന്നരപ്പതിറ്റാണ്ടില്‍ അധികകാലം പാര്‍ട്ടിയെ അടക്കിഭരിച്ച പിണറായി വിജയന്‍െറ നിശ്ചയദാര്‍ഢ്യവും എന്നാല്‍, തന്‍െറ സ്വതസ്സിദ്ധമായ സൗമ്യഭാവവും കൂട്ടിയിണക്കി, പാര്‍ട്ടി സഖാക്കളുടെ ഉള്ളഴിഞ്ഞ പിന്തുണയോടെയും കേന്ദ്ര കമ്മിറ്റിയുടെ യഥോചിത മാര്‍ഗദര്‍ശനത്തിലും ദൗത്യം നിറവേറ്റാന്‍ കോടിയേരിക്ക് സാധിച്ചാല്‍ രാജ്യത്ത് അവശേഷിച്ച ഒരേയൊരു ശക്തികേന്ദ്രത്തിലെങ്കിലും തുടര്‍ന്നും രക്തപതാക ഉയരത്തില്‍ പറത്താനാവും. ഇല്ളെങ്കിലോ, കേരളം ബംഗാളിന്‍െറ വഴിയേ പോവും.

ബാബരി: ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു

Posted: 24 Feb 2015 10:39 AM PST

Image: 

ലഖ്നോ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് പള്ളിയും ക്ഷേത്രവും നിര്‍മിച്ചുകൊണ്ട് പരിഹാര സാധ്യത തെളിയുന്നു. ബാബരി മസ്ജിദ് നിലനിന്ന 70 ഏക്കറില്‍ മസ്ജിദും രാമക്ഷേത്രവും നിര്‍മിക്കുകയാണ് ഫോര്‍മുല. പിന്നീട് ഒരു തര്‍ക്കത്തിനും ഇടവരാതിരിക്കാന്‍ ഇരു ആരാധനാലയങ്ങള്‍ക്കും ഇടയില്‍ 100 അടി ഉയരത്തില്‍ വന്‍ മതില്‍കെട്ടും.
ബാബരി മസ്ജിദ് കേസില്‍ ആദ്യമായി കോടതി കയറിയ ഹാഷിം അന്‍സാരിയും ഹിന്ദു വിഭാഗത്തിനായി നിയമപോരാട്ടം നടത്തുന്ന അഖാര പരിഷത് തലവനായ മഹന്ദ് ഗ്യാന്‍ ദാസുമാണ്  പരിഹാര ഫോര്‍മുലയുമായി മുന്നോട്ടുവന്നത്. ബാബരി കേസിന്‍െറ വാദം കേള്‍ക്കല്‍ വീണ്ടും തുടങ്ങുമ്പോള്‍ കരട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഗ്യാന്‍ ദാസ് പറഞ്ഞു.  കഴിഞ്ഞ മൂന്നു മാസമായി നാശിക് കുംഭയിലും ഉജൈ്ജനിലും മതപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് അന്‍സാരിയെ കാണാനായി അയോധ്യയിലെ ഹനുമാന്‍ ഗഢിലത്തെിയത്.
മധ്യസ്ഥ ചര്‍ച്ചകളില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്തിനെ ഉള്‍പ്പെടുത്തില്ളെന്ന് ഇരുവരും അറിയിച്ചു. പരിഹാര ഫോര്‍മുല ഇതിനകം പ്രമുഖ ഹിന്ദുമത നേതാക്കളുമായും സ്ഥാപനങ്ങളുമായും ചര്‍ച്ചചെയ്തു. എല്ലാവരും അംഗീകരിച്ചതായാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തി മധ്യസ്ഥ ഫോര്‍മുല അവതരിപ്പിക്കും. തര്‍ക്കപരിഹാരത്തിന് അദ്ദേഹത്തിന്‍െറ സഹായം തേടും. തര്‍ക്കസ്ഥലത്ത് ക്ഷേത്രം പണിയുകയല്ല വി.എച്ച്.പി ലക്ഷ്യം. മറിച്ച്, സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയാണ്. അതുകൊണ്ടാണ് വി.എച്ച്.പിയെ  ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താത്തതെന്നും ഗ്യാന്‍ ദാസ് പറഞ്ഞു.
രാജ്യത്തെ മുസ്ലിം സഹോദരന്മാരെ നിരാശപ്പെടുത്തുന്ന ഒരു നടപടിയെയും പിന്തുണക്കില്ല. അയോധ്യയിലെ പഞ്ചകോശി പരിക്രമ അതിര്‍ത്തിയുടെ പുറത്ത് മാത്രമേ മസ്ജിദ് നിര്‍മിക്കാന്‍ പാടുള്ളൂവെന്ന വി.എച്ച്.പി, ബി.ജെ.പി നിലപാടുകള്‍ തികച്ചും തെറ്റാണ്. ഒരുകൂട്ടം വി.എച്ച്.പി നേതാക്കളെയല്ല, രാജ്യത്തെ ജനങ്ങളെയാണ് ഞങ്ങള്‍ കാര്യമാക്കുന്നതെന്ന് ഗ്യാന്‍ ദാസ് വ്യക്തമാക്കി.
അതേസമയം, തര്‍ക്കപരിഹാര നീക്കത്തെ പിന്തുണച്ച് കേസില്‍ കക്ഷിയായ പലരും രംഗത്തത്തെിത്തുടങ്ങി. അന്‍സാരിയിലും കോടതിയില്‍ അദ്ദേഹം സ്വീകരിച്ച നിലപാടിലും പൂര്‍ണ വിശ്വാസമുണ്ടെന്ന് ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി കാലമായി നിയമപോരാട്ടം നടത്തുന്ന ഓള്‍ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫരിയാബ് ജീലാനി പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ മുസ്ലിംകള്‍ക്കുമൊപ്പമാണ് അദ്ദേഹത്തിന്‍െറ നിലപാടെന്ന് അന്‍സാരിയുമായുള്ള ചര്‍ച്ചകളില്‍നിന്ന് ബോധ്യമായിട്ടുണ്ട്. നിലപാടില്‍ അദ്ദേഹം മാറ്റംവരുത്തുമെന്ന് വിശ്വസിക്കാന്‍ ഒരു കാരണവുമില്ല. എട്ട് പ്രധാന ഹരജിക്കാരുണ്ടായിരുന്നതില്‍ നിലവില്‍ അന്‍സാരിയും സെന്‍ട്രല്‍ വഖഫ് ബോര്‍ഡുമാണ് ബാക്കിയുള്ളത്. മറ്റ് പ്രധാന ഹരജിക്കാര്‍ മരണപ്പെട്ടെന്നും ജീലാനി പറഞ്ഞു.
1950മുതല്‍ തുടരുന്ന വിഷയമാണ് ബാബരി മസ്ജിദ് ഭൂമി തര്‍ക്കം. രാമന്‍െറ ജന്മസ്ഥലമാണ് ബാബരി മസ്ജിദ് നിലനിന്ന പ്രദേശമെന്നാണ് മസ്ജിദ് തകര്‍ക്കലിനുശേഷം 2010 സെപ്റ്റംബര്‍ 30ന് അലഹബാദ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്. ക്ഷേത്രം പൊളിച്ചാണ് ഇവിടെ മസ്ജിദ് നിര്‍മിച്ചതെന്നും ഇസ്ലാമിക തത്ത്വങ്ങള്‍ക്കനുസൃതമായല്ല മസ്ജിദ് നിര്‍മിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ, തര്‍ക്കഭൂമിയിലെ മൂന്നില്‍ രണ്ട് ഭാഗം ഹിന്ദുവിഭാഗത്തിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇതോടെ, കേസ് സുപ്രീംകോടതിയിലത്തെി. തല്‍സ്ഥിതി നിലനിര്‍ത്താനായിരുന്നു 2013 ജനുവരി 27ന് സുപ്രീംകോടതി നല്‍കിയ നിര്‍ദേശം.

വീണ്ടും സ്നോഡന്‍ മോഡല്‍ ചോര്‍ച്ച

Posted: 24 Feb 2015 09:54 AM PST

Image: 
Subtitle: 
അമേരിക്കയുടെ സി.ഐ.എ, ഇസ്രായേലിന്‍െറ മൊസാദ്, ബ്രിട്ടന്‍െറ എം16, ദക്ഷിണാഫ്രിക്കയുടെ എസ്.എ.എസ്.എസ് തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികളുടെ രഹസ്യ രേഖകളാണ് ലോകമാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

ലണ്ടന്‍: എഡ്വേഡ് സ്നോഡനെ ഓര്‍മയില്ളേ?  അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) നടത്തിയ ചാരപ്രവര്‍ത്തനങ്ങളുടെ കഥ പുറംലോകത്തെ അറിയിച്ചതോടെയാണ് സി.ഐ.എയിലെ ഉദ്യോഗസ്ഥനായിരുന്ന സ്നോഡന്‍ ശ്രദ്ധേയനായത്. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗ്ള്‍, ഫേസ്ബുക് തുടങ്ങി നിരവധി ഇന്‍റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വര്‍ വിവരങ്ങളും ടെലിഫോണ്‍ സംഭാഷണങ്ങളും അമേരിക്ക ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പ്രമുഖ പത്രങ്ങളായ ഗാര്‍ഡിയനും വാഷിങ്ടണ്‍ പോസ്റ്റിനും സ്നോഡന്‍ എത്തിച്ചുകൊടുത്തു. സൈബര്‍  ലോകം മുഴുവനായും അമേരിക്കയുടെ ചാരവലയത്തിനകത്താണെന്നും ഒരാളും നിരീക്ഷിക്കപ്പെടാത്തവരായി ഇല്ളെന്നുമുള്ള യാഥാര്‍ഥ്യം പുറംലോകത്തെ ബോധ്യപ്പെടുത്തിയത് സ്നോഡന്‍െറ വെളിപ്പെടുത്തലുകളിലൂടെയായിരുന്നു.

ഇപ്പോഴിതാ, സ്നോഡന്‍ സംഭവത്തെപ്പോലും വെല്ലുന്ന പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ സി.ഐ.എ, ഇസ്രായേലിന്‍െറ മൊസാദ്, ബ്രിട്ടന്‍െറ എം16, ദക്ഷിണാഫ്രിക്കയുടെ എസ്.എ.എസ്.എസ്  തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികളുടെ പല വിവരങ്ങളാണ് ലോകമാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. 2006 മുതല്‍ 2014 വരെ ഈ ചാരസംഘടനകള്‍ ശേഖരിച്ച വിവരങ്ങള്‍ അടുത്തിടെ, അല്‍ജസീറക്കും ഗാര്‍ഡിയനും ലഭിച്ചു. ഇസ്രായേല്‍, ഇറാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാലങ്ങളില്‍ നടത്തിയ പല രഹസ്യ പ്രവര്‍ത്തനങ്ങളുമാണ് ഈ മാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

ഇറാന്‍ ആണവ പദ്ധതി: മൊസാദിനും നെതന്യാഹുവിനും ഭിന്നസ്വരം
2012ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ലോകനേതാക്കള്‍ക്കു മുന്നില്‍ ഇറാന്‍െറ ആണവ പദ്ധതികളെക്കുറിച്ചു നടത്തിയ പ്രസ്താവനകള്‍ തെറ്റായിരുന്നുവെന്നാണ് മൊസാദില്‍നിന്ന് ലഭിച്ച രഹസ്യരേഖകള്‍ വ്യക്തമാക്കുന്നത്. ഇറാന്‍ രഹസ്യമായി ആണവ സമ്പുഷ്ടീകരണം നടത്തുന്നുവെന്നും ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ ആണവബോംബ് വികസിപ്പിക്കുമെന്നായിരുന്നു നെതന്യാഹുവിന്‍െറ പ്രസംഗത്തിന്‍െറ ചുരുക്കം. എന്നാല്‍, ലോകരാഷ്ട്രങ്ങളുമായി ഉണ്ടാക്കിയ താല്‍ക്കാലിക ധാരണയനുസരിച്ച് 20 ശതമാനത്തില്‍ കൂടുതല്‍ ആണവ സമ്പുഷ്ടീകരണം ഇറാന്‍ നടത്തുന്നില്ളെന്നാണ് മൊസാദ് പറയുന്നത്. ഇക്കാര്യം ദക്ഷിണാഫ്രിക്കയുടെ എസ്.എ.എസ്.എസും ശരിവെക്കുന്നുണ്ട്. ഈ വിഷയത്തില്‍ തങ്ങളുടെ പക്കലുള്ള രേഖകള്‍ മൊസാദും എസ്.എ.എസ്.എസും 2012ല്‍തന്നെ കൈമാറിയിരുന്നു. ആ രഹസ്യരേഖയിലൊന്നും ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നതായി പറയുന്നില്ളെന്ന് അല്‍ജസീറയുടെ അന്വേഷണവിഭാഗം വ്യക്തമാക്കുന്നു.

യു.എസ് വിലക്കിനിടയിലും ഹമാസുമായി സി.ഐ.എ ബന്ധത്തിന് ശ്രമിച്ചു
അമേരിക്കന്‍ ഭരണകൂടത്തിന്‍െറ വിലക്ക് നിലനില്‍ക്കെ, സി.ഐ.എ ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസുമായി ബന്ധത്തിന് ശ്രമിച്ചതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 1997ല്‍ ഹമാസിനെ അമേരിക്കന്‍ ഭരണകൂടം തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ചിരുന്നു. 2006ല്‍, ഹമാസ് ഗസ്സ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയിട്ടും ഈ വിലക്ക് തുടര്‍ന്നു. എന്നാല്‍, 2012ല്‍, സി.ഐ.എ ദക്ഷിണാഫ്രിക്കന്‍ ചാരസംഘടനയുമായി ചേര്‍ന്ന് ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനും അതുവഴി ഗസ്സയില്‍ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും ശ്രമിച്ചു. ആ വര്‍ഷം ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം നടക്കുമ്പോള്‍ ജറൂസലമില്‍ സി.ഐ.എ-എസ്.എ.എസ്.എസ്  നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ വിമോചന സമരത്തിനു ശേഷം ആ രാജ്യത്തിന് ഹമാസ്, ഫതഹ് നേതാക്കളുമായി നല്ല ബന്ധമുള്ളതുകൊണ്ടാണ് സി.ഐ.എ എസ്.എ.എസ്.എസിനെ തന്നെ തെരഞ്ഞെടുത്തത്. അമേരിക്കന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മനസ്സിലാക്കാമെന്നതിനാല്‍ എസ്.എ.എസ്.എസ്  ഇതിന് ശ്രമിച്ചതായും ഗാര്‍ഡിയന് ലഭിച്ച രഹസ്യരേഖയില്‍ പറയുന്നു.

ഗോള്‍ഡ് സ്റ്റോണ്‍ റിപ്പോര്‍ട്ട് പൂഴ്ത്താന്‍ അബ്ബാസിന്‍െറ ശ്രമം
2008^09ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിച്ച റിച്ചാര്‍ഡ് ഗോള്‍ഡ് സ്റ്റോണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ശ്രമിച്ചുവെന്നതിന് രേഖകള്‍. ഇതുസംബന്ധിച്ച് ദക്ഷിണാഫ്രിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ കൈവശമുണ്ടായിരുന്ന വിവരങ്ങളാണ് അല്‍ജസീറക്ക് ലഭിച്ചത്. ഗോള്‍ഡ് സ്റ്റോണ്‍ സെമിറ്റിക് വിരുദ്ധനാണെന്നതിനാല്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ളെന്ന് ഇസ്രായേല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിനു പുറത്ത് ഒരു നിലപാട് സ്വീകരിക്കാന്‍ മഹ്മൂദ് അബ്ബാസും മടിച്ചു. സമാധാന ശ്രമങ്ങള്‍ തകരുമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ഭയം. ഹമാസിന്‍െറ സ്വാധീന മേഖലകളില്‍ നടന്ന ഇസ്രായേല്‍ ക്രൂരതകള്‍ പുറംലോകം അറിഞ്ഞാല്‍, അത് ഹമാസിന് ഫതഹിനെക്കാള്‍ പിന്തുണകിട്ടുമെന്നും അദ്ദേഹം ഭയന്നുവത്രെ.

വെളിപ്പെടുത്തല്‍ അവസാനിക്കുന്നില്ല
ഈ വെളിപ്പെടുത്തലുകളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. പരിസ്ഥിതി-മനുഷ്യാവകാശ സംഘടനയായ ഗ്രീന്‍പീസിന്‍െറ നേതാവിനെ ദക്ഷിണ കൊറിയന്‍ സൈന്യം  വധിക്കാന്‍ ശ്രമിച്ചു,  യു.എന്‍ അംഗത്വ ശ്രമത്തില്‍നിന്ന് ഫലസ്തീന്‍ പിന്മാറണമെന്നാവശ്യപ്പെട്ട് മഹ്മൂദ് അബ്ബാസിനെ ബറാക് ഒബാമ ഭീഷണിപ്പെടുത്തി, റഷ്യയുടെ വിവാദ കൃത്രിമോപഗ്രഹങ്ങളെ ദക്ഷിണാഫ്രിക്കന്‍ ചാരസംഘടന ട്രാക്ചെയ്തു തുടങ്ങി ആയിരക്കണക്കിന് രഹസ്യ ‘കേബ്ളുകളാണ്’ രണ്ട് ദിവസത്തിനിടെ പുറത്തുവന്നിരിക്കുന്നത്. ജോര്‍ഡന്‍, യു.എ.ഇ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരങ്ങളും പുറത്തായിട്ടുണ്ട്.

വരുമാനക്കമ്മി നേരിടാന്‍ കേരളത്തിന് 9,519 കോടി

Posted: 24 Feb 2015 09:45 AM PST

Image: 
Subtitle: 
14ാം ധനകമീഷന്‍ ശിപാര്‍ശകള്‍ക്ക് അംഗീകാരം; സംസ്ഥാനങ്ങള്‍ക്ക് 42 ശതമാനം നികുതി വിഹിതം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തില്‍ വര്‍ധന വരുത്തി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വെട്ടിക്കുറക്കുന്ന 14ാം ധനകമീഷന്‍ ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. വരുമാനക്കമ്മി നേരിടുന്ന 11 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തി. ഇതുവഴി അടുത്ത മൂന്നു വര്‍ഷങ്ങളിലായി 9,519 കോടി രൂപ പ്രത്യേക സഹായം അനുവദിച്ചു.

അടുത്ത അഞ്ചു വര്‍ഷത്തേക്ക് കേരളത്തിന്‍െറ നികുതിവിഹിതം രണ്ടര ശതമാനമായിരിക്കും. കടക്കെണി നേരിടുന്ന കേരളം അടുത്ത മൂന്നു വര്‍ഷം കൊണ്ട് വരുമാനക്കമ്മി നികത്തണം. അടുത്ത സാമ്പത്തിക വര്‍ഷം 4,640 കോടി ലഭിക്കും. തൊട്ടടുത്ത രണ്ടു വര്‍ഷങ്ങളിലായി ബാക്കി തുക 3550 കോടി, 1529 കോടി എന്ന ക്രമത്തില്‍ ലഭിക്കും. തുടര്‍ന്ന് ഈയിനത്തില്‍ കേന്ദ്രസഹായമില്ല.

പഞ്ചായത്തുകള്‍ക്ക് അടുത്ത ധനവര്‍ഷം 433 കോടിയും നഗരസഭകള്‍ക്ക് 487 കോടിയും ലഭിക്കും. ഇതിനുപുറമെ,  പ്രവര്‍ത്തനത്തിന് അനുസൃതമായി യഥാക്രമം 78 കോടിയും 144 കോടിയും ലഭിക്കും. എട്ടു കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പു സംസ്ഥാനങ്ങള്‍ക്ക് നല്‍കി; കേന്ദ്രസഹായം നിര്‍ത്തലാക്കി. 30 കേന്ദ്ര പദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറാനായിരുന്നു ശിപാര്‍ശ. എന്നാല്‍ തൊഴിലുറപ്പ്, വിദ്യാഭ്യാസ, ആരോഗ്യ, ഗ്രാമവികസന, കാര്‍ഷിക പദ്ധതികള്‍ എന്നിങ്ങനെ ദേശീയ പ്രാധാന്യമുള്ള 22 പദ്ധതികള്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന രീതി തുടരും. ഇതിന്‍െറ ഫണ്ട് വിഹിതം പിന്നീട് തീരുമാനിക്കും.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നീക്കിവെക്കുന്നതില്‍ രണ്ടര ശതമാനമാണ് കേരളത്തിന്‍െറ വിഹിതമെങ്കില്‍, ഏറ്റവും കൂടുതല്‍ വിഹിതം ലഭിക്കുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശാണ് -17.96 ശതമാനം. ബിഹാറിന് 9.6 ശതമാനം മധ്യപ്രദേശിന് ഏഴര ശതമാനം. തമിഴ്നാടിന് നാലു ശതമാനം.  നികുതിവരുമാനം പങ്കിടുന്നതില്‍ മുന്‍കാല ധനകമീഷനുകള്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ പൊളിച്ചെഴുതുന്നതാണ് 14ാം ധനകമീഷന്‍ ശിപാര്‍ശ. നികുതിവിഹിതത്തില്‍ 1-2 ശതമാനം വര്‍ധന വരുത്തുന്ന രീതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. 10 ശതമാനം വര്‍ധന വരുത്തിയതിനൊപ്പം, പദ്ധതി നിര്‍വഹണത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െറ പങ്കും ഉത്തരവാദിത്തവും ഇനി ഗണ്യമായി കുറയും.

കേന്ദ്രം നിശ്ചിത വിഹിതം അനുവദിക്കുകയാണ് ഇനി ചെയ്യുക. പദ്ധതി ആവിഷ്കരിക്കേണ്ടതും നടപ്പാക്കേണ്ടതും സംസ്ഥാനങ്ങളാണ്.
 കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പൊതുമാനദണ്ഡമെന്ന ഇന്നത്തെ രീതി മാറും. ഓരോ സംസ്ഥാനങ്ങള്‍ക്കും, അവിടത്തെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ പദ്ധതി ആവിഷ്കരിക്കാം. സംസ്ഥാന പദ്ധതികള്‍ക്ക് സംസ്ഥാനങ്ങള്‍തന്നെ വരുമാനസ്രോതസ്സ് കണ്ടത്തെണം. കേന്ദ്രവിഹിതം ഉപയോഗപ്പെടുത്താം. കേന്ദ്രപദ്ധതികള്‍ തുടരണമോ, വേണ്ടയോ എന്ന് തീരുമാനിക്കാം. ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിന് നിതി ആയോഗ് സംസ്ഥാനങ്ങളെ സഹായിക്കും. 

ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള അഞ്ചു വര്‍ഷത്തേക്ക് നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്ന രീതി നിര്‍ണയിക്കാനാണ് 14ാം ധനകമീഷനെ ചുമതലപ്പെടുത്തിയത്. ഡിസംബര്‍ 15ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ വെച്ചു. ധനകമീഷന്‍ ശിപാര്‍ശകള്‍ അംഗീകരിച്ചുവെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്.

യു.എന്നില്‍ റഷ്യ^യു.എസ് വാഗ്വാദം

Posted: 24 Feb 2015 09:29 AM PST

Image: 

യുനൈറ്റഡ് നാഷന്‍സ്: യു.എന്‍ രക്ഷാസമിതി സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ കടുത്ത വാഗ്വാദം. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അമേരിക്കയുടെ  സിറിയയിലേയും ഇറാഖിലേയും നടപടികളെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ യു.എസ് അംബാസഡര്‍ സാമന്ത പവര്‍ യുക്രെയ്നിനെ പരാമര്‍ശിച്ച് തിരിച്ചടിച്ചു.

യു.എന്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് അമേരിക്ക സിറിയയിലും ഇറാഖിയും വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ലാവ്റോവ് വിമര്‍ശിച്ചു. എല്ലായിടത്തും ഭരിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്യുക എന്ന അമേരിക്കന്‍ നയമാണ് ഇപ്പോള്‍ ഐ.എസ് വേട്ടയിലൂടെ അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് -ലാവ്റോവ് പറഞ്ഞു.  എന്നാല്‍, യുക്രെയ്നില്‍ വിമതരെ സഹായിച്ച് റഷ്യ കിഴക്കന്‍ യൂറോപ്പില്‍ അസ്ഥിരത സൃഷ്ടിക്കുകയാണെന്ന് സാമന്ത പവര്‍ തിരിച്ചടിച്ചു. റഷ്യന്‍ നടപടിയുടെ ഫലമായി കിഴക്കന്‍ യുക്രെയ്നില്‍ 6000ഓളം ജീവനുകള്‍ പൊലിഞ്ഞുവെന്നും അവര്‍ പറഞ്ഞു.

യു.എന്‍ രക്ഷാസമിതിയില്‍ പരിഷ്കരണങ്ങള്‍ ഈ വര്‍ഷം തന്നെ വേണമെന്ന് ഇന്ത്യ

Posted: 24 Feb 2015 09:27 AM PST

Image: 
Subtitle: 
ഭീകരവാദത്തിനെതിരായ പ്രമേയങ്ങളില്‍ നടപടിയില്ലാത്തതില്‍ വിമര്‍ശം

യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഈ വര്‍ഷം തന്നെ പരിഷ്കരണ നടപടികള്‍ ഉണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യു.എന്നിന്‍െറ പരമാധികാരവിഭാഗമായ രക്ഷാസമിതി ഇപ്പോഴും ജനാധിപത്യപരമല്ലാത്ത രീതിയില്‍ ഒരു വിഭാഗത്തിന്‍െറ പിടിയിലാണെന്നും നിലവില്‍ പ്രസക്തിയില്ലാത്ത ഒരു യുദ്ധകാല സഖ്യത്തിന്‍െറ പേരില്‍ കെട്ടിച്ചമച്ച സവിശേഷാധികാരങ്ങള്‍ രക്ഷാസമിതിയില്‍ ഒരു വിഭാഗം അനുഭവിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഒട്ടും ജനാധിപത്യപരമല്ലാത്ത സമിതി ജനാധിപത്യത്തിനും നിയമവാഴ്ചക്കും ആഹ്വാനം ചെയ്യുന്നത് പരിഹാസ്യമാണെന്നും യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ അശോക് കുമാര്‍ മുഖര്‍ജി പറഞ്ഞു.

ജനാധിപത്യത്തിന്‍െറ യുക്തിയും ലോകത്തെങ്ങുമുള്ള മനുഷ്യസഹനങ്ങളും രക്ഷാസമിതിയില്‍ അടിയന്തര പരിഷ്കരണം ആവശ്യപ്പെടുന്നു. ചരിത്രത്തില്‍നിന്ന് നാം പാഠങ്ങള്‍ പഠിക്കുന്നുണ്ടെങ്കില്‍ ഈ വര്‍ഷം തന്നെ രക്ഷാസമിതിയില്‍ പരിഷ്കരണമുണ്ടാകണമെന്നും അന്താരാഷ്ട്രസുരക്ഷയും സമാധാനവും പരിപാലിക്കല്‍ എന്ന വിഷയത്തില്‍ നടന്ന രക്ഷാസമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രവും വന്‍ സാമ്പത്തികശക്തികളിലൊന്നുമായ ഇന്ത്യക്ക് രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് നിലവിലെ സ്ഥിരാംഗങ്ങളുടെ പിന്തുണയുമുണ്ട്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പരിപാലിക്കുന്നതില്‍ നേതൃസ്ഥാനത്തുള്ള രക്ഷാസമിതിയുടെ തത്വങ്ങളും ലക്ഷ്യങ്ങളും ശക്തരായ അംഗരാജ്യങ്ങളുടെ ദേശീയതാല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണെന്നതില്‍ സ്ഥിരാംഗങ്ങളല്ലാത്തവര്‍ക്ക് ആശങ്കയുണ്ട്.

ഭീകരവാദത്തിനെതിരായ തന്ത്രപ്രധാന പ്രമേയങ്ങളില്‍ നടപടിയെടുക്കാത്തതിലും ഉപരോധങ്ങള്‍ ലംഘിക്കപ്പെടുന്നത് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നതിലും രക്ഷാസമിതിയെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചു. ഭീകരവാദം വികസനത്തിന് നേരിട്ടുള്ള വെല്ലുവിളിയാണ്. അന്താരാഷ്ട്രസുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതുമായി നേരിട്ട് ബന്ധമില്ലാത്ത വിഷയങ്ങളിലെ രക്ഷാസമിതി തീരുമാനങ്ങള്‍ക്ക് എല്ലാ അംഗങ്ങള്‍ക്കും തുല്യപരിഗണനയുള്ള പൊതുസഭയുടെ അധികാരാതിര്‍ത്തിയില്‍ അതിക്രമിച്ചുകടക്കാന്‍ അനുവാദമില്ളെന്നും അശോക് കുമാര്‍ മുഖര്‍ജി ഊന്നിപ്പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP