സ്വാഗതം
WELCOME

News Update..

Tuesday, February 17, 2015

പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി Madhyamam News Feeds

പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി Madhyamam News Feeds

Link to

പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

Posted: 17 Feb 2015 12:16 AM PST

Image: 

ന്യൂഡല്‍ഹി: രാജ്യത്ത് പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ബുദ്ധന്‍െറയും ഗാന്ധിയുടെയും നാട്ടില്‍ മത വിദ്വേഷം പാടില്ളെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി  പ്രഖ്യാപിച്ചത് രാജ്യത്തിന്് അഭിമാനകരമാണെന്നും മോദി വ്യക്തമാക്കി.

പ്രകടമായോ അല്ലാതെയോ ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നതിന് ഭൂരിപക്ഷ -ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെട്ടവരെ  അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയിലെ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്‍െറ ദേശീയ ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചരേി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹിബത്തുല്ല, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, സി.ബി.സി.ഐ വൈസ് പ്രസിഡന്‍റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ സംസാരിച്ചു. സീറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും സി.എം.ഐ, സി.എം.സി സന്ന്യാസി സമൂഹങ്ങളുടെയും ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

എം.വി ജയരാജന്‍ ജനപ്രിയ സഖാവെന്ന് പി.സി ജോര്‍ജ്

Posted: 16 Feb 2015 11:58 PM PST

Image: 

തിരുവനന്തപുരം: എം വി ജയരാജന്‍ ജനപ്രിയസഖാവാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ജയരാജനെ ജയിലില്‍ സന്ദര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമാന്യമര്യാദയുടെ പേരിലാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്. അഴിമതിക്കെതിരായ പോരാട്ടം ശക്തമാണ്. അതിനൊപ്പം എല്ലാവരും ഉണ്ടാകുമെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

മാണിക്കെതിരെ തുടര്‍സമരം: എല്‍.ഡി.എഫില്‍ തീരുമാനമായില്ല

Posted: 16 Feb 2015 11:41 PM PST

Image: 

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ. എം മാണിക്കെതിരെയുള്ള തുടര്‍സമരം സംബന്ധിച്ച് എല്‍.ഡി.എഫില്‍ തീരുമാനമായില്ല. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം വീണ്ടും മാര്‍ച്ച് ആറിന് ചേരും. മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്ന് ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം ആവശ്യപ്പെട്ടു.

അതിനിടെ കെ. എം മാണി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് നടക്കുന്ന മാര്‍ ഗ്രിഗോറിയസ് ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങാണ് വി.എസ് ബഹിഷ്കരിച്ചത്.  മാണി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്‍െറ ഭാഗമായാണ് വി.എസ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹത്തിന്‍െറ ഓഫീസ് വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ പ്രതിയായ മന്ത്രി കെ. എം മാണി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍െറ ആവശ്യം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചിരുന്നു. യു.ഡി.എഫ് അധികാരത്തിലുണ്ടെങ്കില്‍ ബജറ്റ് താന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് മാണി ഇതിനോട് പ്രതികരിച്ചത്. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

പ്രഖ്യാപനങ്ങള്‍ വേണ്ട, സുരക്ഷിതത്വം മതി; റെയില്‍ ബജറ്റില്‍ പ്രതീക്ഷയില്ളെന്ന് യാത്രക്കാര്‍

Posted: 16 Feb 2015 11:16 PM PST

തിരുവനന്തപുരം: 'പ്രഖ്യാപനങ്ങള്‍ വേണ്ട, സുരക്ഷിതത്വം മതി. ഇതിനായി കാത്തിരിക്കുകയാണ്. പക്ഷേ, ഇക്കുറിയും നിരാശയാകും ഫലം' - പറയുന്നത് റെയില്‍വേ യാത്രക്കാരനായ പൊതുമരാമത്ത് ജീവനക്കാരന്‍ രാജ്മോഹന്‍. കഴിഞ്ഞ പത്തുവര്‍ഷമായി തിരുവനന്തപുരം-കൊല്ലം റൂട്ടിലെ സ്ഥിരം യാത്രക്കാരനാണ് ഇദ്ദേഹം. ദക്ഷിണ റെയില്‍വേയുടെ ഓരോ സ്പന്ദനവും കാലാകാലങ്ങളില്‍ അധികാരികള്‍ നടത്തിയ പ്രഖ്യാപനങ്ങളുമെല്ലാം രാജ്മോഹന് കാണാപാഠം. 'ഓരോവര്‍ഷവും റെയില്‍ ബജറ്റ് വരുമ്പോള്‍ കേരളം പ്രതീക്ഷയോടെ കാത്തിരിക്കും.
പക്ഷേ, കുറേയധികം പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കാറില്ല. റെയില്‍വേ മെഡിക്കല്‍ കോളജും വാട്ടര്‍ ബോട്ടിലിങ് പ്ളാന്‍റുമൊക്കെ ഉദാഹരണം. ഇനിയൊരു പ്രഖ്യാപനവും കേള്‍ക്കണ്ട. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്താല്‍ നന്ന്' രാജ്മോഹന്‍ പറയുന്നു.
കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍, വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ പൂര്‍ത്തീകരണം (മധ്യകേരളം, മലബാര്‍), ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് പുതിയ പ്രതിദിന ട്രെയിനുകള്‍, റെയില്‍ പാത എത്തിയിട്ടില്ലാത്ത കിഴക്കന്‍ ജില്ലകളിലെ പ്രധാന പട്ടണങ്ങളിലേക്ക് പുതിയ പാതകള്‍ (ശബരിപാത ഉള്‍പ്പെടെ), റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, ആധുനിക സിഗ്നല്‍ സംവിധാനം, കാസര്‍കോട് - തിരുവനന്തപുരം റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍, പുതിയ മെമു ട്രെയിനുകള്‍ എന്നിവയാണ് കേരളത്തിന്‍െറ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍. തിരുവനന്തപുരത്ത് നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസനവും അത്യാവശ്യമാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ഷവും വഴിപാടെന്നോണം പ്രീ ബജറ്റ് ചര്‍ച്ചകള്‍ നടത്തി കേന്ദ്രത്തിന് നിവേദനം നല്‍കുന്നതല്ലാതെ കാര്യമായി ഒന്നും സംഭവിക്കാറില്ല.
അയല്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക നേതൃത്വം സമ്മര്‍ദതന്ത്രങ്ങളിലൂടെ കാര്യം സാധിക്കുമ്പോള്‍ കേരളത്തിന് തികഞ്ഞ അവഗണനയാണ് ലഭിച്ചുപോന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം നടക്കുന്ന സമ്പൂര്‍ണ റെയില്‍ ബജറ്റാണ് ഫെബ്രുവരി 26ന് അവതരിപ്പിക്കുന്നത്. കേരളത്തിന് കൂടുതല്‍ പ്രത്യാശക്ക് വകയില്ളെന്നാണ് റെയില്‍ യാത്രക്കാരുടെ പൊതുവികാരം.
അതേസമയം, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടേ മതിയാകൂ എന്ന് യാത്രക്കാര്‍ പറയുന്നു. ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുമെന്ന് പ്രഖ്യാപിച്ച തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്ററുകള്‍ സ്ഥാപിച്ചെന്നല്ലാതെ കാര്യമായി ഒന്നും നടന്നില്ല. അവശ്യം വേണ്ട ശൗചാലയങ്ങള്‍ പോലും ഇവിടില്ല. കൊച്ചുവേളി, കടയ്ക്കാവൂര്‍, കരുനാഗപ്പള്ളി, കായംകുളം, അമ്പലപ്പുഴ, പട്ടാമ്പി, ഷൊര്‍ണൂര്‍ സ്റ്റേഷനുകളില്‍ മതിയായ വെളിച്ചം ലഭ്യമല്ല. രാത്രികാലങ്ങളില്‍ വന്നിറങ്ങുന്ന വനിതാ യാത്രക്കാരുടെ ജീവന്‍ ഇപ്പോഴും ഭീഷണിയിലാണ്. ട്രെയിനുകളില്‍ ഡ്യൂട്ടിനോക്കുന്ന പൊലീസുകാര്‍ക്ക് വേണ്ടത്ര പാസ് അനുവദിക്കാന്‍ പോലും റെയില്‍വേ വിമുഖത കാട്ടുകയാണ്. ചെറിയ സ്റ്റേഷനുകളില്‍ പലയിടത്തും ശൗചാലയങ്ങളില്ല. ഉള്ളവ പൂട്ടിയിട്ടിരിക്കുകയാണ്. പുതിയ പ്രഖ്യാപനങ്ങളെക്കാള്‍ നല്ലത് അവശ്യസേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.

കുരങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം –മന്ത്രി ശിവകുമാര്‍

Posted: 16 Feb 2015 11:02 PM PST

കല്‍പറ്റ: ജില്ലയിലെ കുരങ്ങുപനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചതായി ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. പൂതാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. കുരങ്ങുപനി പരത്തുന്ന കീടങ്ങള്‍, ചെള്ള് എന്നിവയെ നശിപ്പിക്കുന്നതിനുള്ള മലാത്തിയോണ്‍ പൊടി, ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി അഞ്ചുലക്ഷം രൂപയും വനമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിന് 10 ലക്ഷം രൂപയും അനുവദിച്ചു.
വനം വകുപ്പ് ജീവനക്കാര്‍ക്ക് പരിശീലനം, തദ്ദേശിയര്‍ക്ക് ബോധവത്കരണം നല്‍കുന്നതിന് മൂന്നുലക്ഷം രൂപ, വനാതിര്‍ത്തികളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിന് നാല് ലക്ഷം രൂപ, രോഗബാധിതരെ ആശുപത്രിയിലത്തെിക്കുന്നതിന് ഒരുലക്ഷം രൂപ എന്നിങ്ങനെയും തുക അനുവദിച്ചതായി മന്ത്രി അറിയിച്ചു. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നതിന് രണ്ടുലക്ഷം രൂപയും അനുവദിച്ചു. കൂടാതെ അഞ്ചുലക്ഷം രൂപയുടെ മരുന്നുകളും മറ്റും നല്‍കും.
ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍ക്ക് കൂട്ടുനില്‍ക്കുന്നതിനും മറ്റുമായി അഞ്ച് ട്രൈബല്‍ പ്രമോട്ടര്‍മാരെ പുതുതായി ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുരങ്ങുപനി ബാധിതരെ സൗജന്യമായി ചികിത്സിക്കുന്നതിന് മാത്രമായി വിംസ് മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് തയാറാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നുള്ള റഫറന്‍സ് കാര്‍ഡ് സഹിതം രോഗികളെ നേരിട്ട് അത്യാസന്ന വിഭാഗത്തിലത്തെിക്കാം. കോഴിക്കോട് മെഡിക്കല്‍ കോളജിലും കുരങ്ങുപനി ബാധിതര്‍ക്കായി പ്രത്യേക സംവിധാനമൊരുക്കാന്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
19ന് ബത്തേരിയില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാനും മന്ത്രി നിര്‍ദേശിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍ എ. പ്രദീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഐ.ബി. മൃണാളിനി, വൈസ് പ്രസിഡന്‍റ് കെ.കെ. വിശ്വനാഥന്‍, ജില്ലാ പഞ്ചായത്തംഗം കെ.എല്‍. പൗലോസ്, ഡി.എം.ഒ ഡോ. നിത വിജയന്‍, ഫോറസ്റ്റ് റെയ്ഞ്ചര്‍ രഞ്ജിത് എന്നിവര്‍ സംസാരിച്ചു.

ന്യൂസിലന്‍ഡിന് രണ്ടാം ജയം

Posted: 16 Feb 2015 10:39 PM PST

Image: 

ഡ്യൂന്‍ഡിന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് രണ്ടാം ജയം. പൂള്‍ എയില്‍ ദുര്‍ബലരായ സ്കോട് ലന്‍ഡിനെ മൂന്ന് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട് ലന്‍ഡ് 36.2 ഓവറില്‍ 142 റണ്‍സിന് പുറത്തായി.  മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് കാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ തീരുമാനത്തെ ശരിവെച്ച് ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ സ്കോട്ടിഷ് മുന്‍നിര തകര്‍ന്നടിഞ്ഞു. രണ്ടാം ഓവറിലെ  ആദ്യ രണ്ടു പന്തുകളില്‍ മക്ലിയോഡ്(0), ഗാര്‍ഡിനര്‍(0) എന്നിവരെ പുറത്താക്കി ട്രെന്‍റ് ബോള്‍ട്ട് സ്കോട് ലന്‍ഡിന്‍െറ തകര്‍ച്ചക്ക് തുടക്കമിട്ടു.  അഞ്ചാം ഓവറില്‍  ടിം സൗത്തി കൊറ്റ്സര്‍(1), മോംസണ്‍ (0) എന്നിവരെ പുറത്താക്കി. വന്‍ തകര്‍ച്ച നേരിട്ട സ്കോട്ലന്‍ഡിനെ അഞ്ചാം വിക്കറ്റില്‍ മാറ്റ് മാച്ചന്‍  - റിച്ചി ബെറിങ്ടണ്‍ കൂട്ടുകെട്ടാണ് കരകയറ്റിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 28-ാം ഓവറില്‍ മാച്ചനെ (56) മക്കല്ലത്തിന്‍െറ  കയ്യിലെത്തിച്ച കോറി ആന്‍ഡേഴ്സണ്‍ കളിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. 79 പന്തല്‍ നിന്ന് ഒരു സിക്സും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു മാച്ചന്‍െറ ഇന്നിങ്സ്.  പിന്നാലെ  ബെറിങ്ടണെയും ആന്‍ഡേഴ്സണ്‍ പുറത്താക്കി.  80 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്സുമുള്‍പ്പെടെ ബെറിങ്ടണ്‍  50 റണ്‍സ് നേടി.
പിന്നാലെവന്നവര്‍ പിടിച്ചു നില്‍ക്കാന്‍ പോലും കഴിയാതെ പുറത്തായപ്പോള്‍ സ്കോട്ടിഷ് തകര്‍ച്ച പൂര്‍ണമായി. 14 റണ്‍സെടുത്ത മാത്യു ക്രോസിനെ കോറി ആന്‍ഡേഴ്സന്‍ പുറത്താക്കി. റോബ് ടെയ് ലര്‍(4), മജീദ് ഹഖ് (0)   വാര്‍ഡ്ലോയെ (0) എന്നിവരെ പുറത്താക്കി ഡാനിയല്‍ വെട്ടോറി സ്കോട് ലന്‍ഡ് ഇന്നിങ്സ് 142 ല്‍ ഒതുക്കി. 11 റണ്‍സെടുത്ത ജോഷ് ഡേവി പുറത്താകാതെ നിന്നു.

മൂന്നു വിക്കറ്റ് വീതം നേടിയ ഡാനിയേല്‍ വെട്ടോറി, കോറി ആന്‍ഡേഴ്സണ്‍ രണ്ടു വിക്കറ്റ് വീതം നേടിയ ടീം സൗത്തി, ട്രെന്‍റ് ബോള്‍ട്ട് എന്നിവരുടെ മിക്കച്ച ബൗളിങ്ങാണ് സ്കോട് ലന്‍ഡിനെ ചുരുട്ടിക്കെട്ടിയത്.
 

ബി.എസ്.എഫ് ജവാന്‍െറ വെടിവെപ്പില്‍ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Posted: 16 Feb 2015 10:31 PM PST

Image: 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.എസ് എഫ്. ജവാന്‍ നടത്തിയ വെടിവെപ്പില്‍ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഫറാക്കയിലെ ബറ്റാലിയന്‍ 20ലെ ബസന്ത് സിങ്ങാണ് (35) വെടിവെച്ചത്. ഇയാള്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് മാല്‍ഡ സെക്ടറിലെ ഡയറക്ടര്‍ ജനറല്‍ രാജ് സിങ് റാത്തോഡ് അറിയിച്ചു.

ഹെഡ്കോണ്‍സ്റ്റബ്ള്‍ മൂല്‍ചന്ദാണ് വെടിയേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കോണ്‍സ്റ്റബ്ള്‍മാരായ കമല്‍ ബാസ, എസ്.കെ പ്രഭാകര്‍, സുരേന്ദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള നഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ചു.

ബസന്ത് സിങ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സര്‍വീസ് തോക്കുപയോഗിച്ചാണ് ബസന്ത് സിങ് വെടിയുതിര്‍ത്തത്. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് എ.എസ്.പി അഭിഷേക് മോദി അറിയിച്ചു.

യു.എസില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം

Posted: 16 Feb 2015 09:32 PM PST

Image: 

വാഷിങ്ടണ്‍: യു.എസില്‍ ഹിന്ദുമത വിഭാഗക്കാര്‍ക്കു വേണ്ടി നിര്‍മ്മിച്ച ക്ഷേത്രത്തിനു നേരെ ആക്രമണം. സീറ്റില്‍ മെട്രോപൊളിറ്റന്‍ ഏരിയയിലുള്ള ക്ഷേത്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വിദ്വേഷ സന്ദേശവും ക്ഷേത്രമതിലില്‍ എഴുതിവെച്ചിട്ടുണ്ട്. അക്രമികള്‍ ചുവരില്‍ ‘ഇവിടെ നിന്നും പുറത്തുപോവുക'യെന്ന് എഴുതിവെക്കുകയും സ്വസ്തിക ചിഹ്നം വരച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മഹാശിവരാത്രി ആഘോഷിക്കാനിരിക്കെയാണ് ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായത്.

വടക്കു പടിഞ്ഞാറന്‍ പ്രദേശത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണിത്. യു.എസില്‍ മതവിദ്വേഷ പരമായ സംഭവം നടന്നതില്‍ പ്രവാസികള്‍ നടുക്കം രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
 

ശമ്പളമില്ല, വൈദ്യുതിയില്ല; മലയാളികള്‍ ഉള്‍പ്പെടെ നരകയാതനയില്‍

Posted: 16 Feb 2015 09:20 PM PST

Image: 

ദുബൈ: മാസങ്ങളായി ശമ്പളമില്ലാതെ മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ 200 ലേറെ പേര്‍ ദുബൈയില്‍ നരകയാതനയില്‍. സോണാപ്പൂരിലെ ലേബര്‍ ക്യാമ്പില്‍ വെള്ളവും വെളിച്ചവുമില്ലാതെ, മതിയായ ഭക്ഷണം പോലുമില്ലാതെ മാസങ്ങളായി ഈ മനുഷ്യര്‍ ജീവിതം തള്ളിനീക്കുന്നു. വിസ കാലാവധി തീര്‍ന്നതിനാല്‍ മിക്കവരും രണ്ടുവര്‍ഷത്തിലേറെയായി നാട്ടില്‍പോയിട്ട്. ഉറ്റവര്‍ മരിച്ചിട്ട് നാട്ടില്‍പോകാനുമാവാത്തവര്‍ ഇതിലുണ്ട്. ശമ്പള കുടിശ്ശികയില്‍ നിന്ന് ഇവിടെ ഭക്ഷണത്തിനും മറ്റുമായി വാങ്ങിയ കടം വീട്ടാനെങ്കിലുമുള്ള തുക ലഭിച്ചാല്‍ എല്ലാം ഇട്ടെറിഞ്ഞ്പോകാന്‍ തയ്യാറായവരോട് പോലും കരുണ കാണിക്കാന്‍ കമ്പനി അധികൃതര്‍ തയാറല്ളെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.
ദുബൈ കറാമയിലെ ഒരു എന്‍ജിനീയറിങ് കമ്പനിയിലെ തൊഴിലാളികളാണിവര്‍. മലയാളിയും ഹൈദരബാദ് സ്വദേശിയുമാണ് കമ്പനി ഉടമകള്‍. ഇലക്ട്രിക്, പ്ളബിംഗ്, എ.സി മേഖലയില്‍ 19 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ആറു വര്‍ഷം മുമ്പ് വരെ 1200 ഓളം ജീവനക്കാരുണ്ടായിരുന്നുവെന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി സോജന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇപ്പോള്‍ 225 ഓളം പേരാണ് ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്നത്. ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യക്കാരാണിവര്‍. 35 ഓളം മലയാളികളുണ്ട്. മിക്കവരും ഇലക്ട്രിക്, മെക്കാനിക്ക് ടെക്നീഷ്യന്‍മാരാണ്. 1000 ദിര്‍ഹം മുതല്‍ 15,000 ദിര്‍ഹം വരെ ശമ്പളം ലഭിച്ചിരുന്നവര്‍. ആറു മാസത്തിലേറെയായി  തങ്ങള്‍ക്ക് ശമ്പളം ലഭിച്ചിട്ടെന്ന് പലരും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തകരും  നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. രണ്ടു മാസം മുമ്പ് ഇവരുടെ താമസസ്ഥലത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. രാത്രിയായാല്‍ അക്ഷരാര്‍ഥത്തില്‍ ഇരുട്ടിലാണിവര്‍. ശൈത്യകാലമായതിനാല്‍ മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്. കമ്പനി വക വെള്ളവും പാചക വാതകവും എത്തിക്കുന്നുണ്ട്. ദുരിത ജീവിതം തുടരാനാകാതെ പലരും തിരിച്ചുപോയി. ചിലര്‍ക്ക് കമ്പനി ടിക്കറ്റ് മാത്രം എടുത്തുകൊടുത്തു. ചിലര്‍ക്ക് അതും കിട്ടിയില്ല.  
കുടിശ്ശികയായ ശമ്പളത്തിന്‍െറയും മറ്റു ആനുകൂല്യങ്ങളുടെയും ഒരു വിഹിതമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവശേഷിക്കുന്നവര്‍ ഈ പ്രതികൂല സാഹചര്യത്തിലും തുടരുന്നത്. വീട്ടുകാര്‍ക്ക് പണമയച്ചിട്ട് മാസങ്ങളായി. നാട്ടില്‍ കടവും വായ്പയും കുമിഞ്ഞുകൂടുകയാണ്. വീടിന്‍െറ ആധാരം പണയപ്പെടുത്തിയതിനാല്‍ ജപ്്തി നോട്ടീസ് ലഭിച്ചവരും ജീവനക്കാരിലുണ്ടെന്ന് തിരുവല്ല സ്വദേശി ഗിരീഷ്കുമാര്‍ പറഞ്ഞു.ഇവിടെതന്നെ പലരോടും കടം വാങ്ങിയാണ് ജീവിതം തള്ളിനീക്കുന്നത്. ഈ കടം വീട്ടാനെങ്കിലും കമ്പനി സഹായിച്ചാലേ വെറുംകൈയോടെയെങ്കിലും നാട്ടില്‍ പോകാനാവൂ. പുതുക്കാത്തതിനാല്‍ ആര്‍ക്കും ഇപ്പോള്‍ ലേബര്‍ കാര്‍ഡ് ഇല്ല. പകുതിയിലേറെ പേര്‍ക്ക് വിസയുമില്ല. അതുകൊണ്ടു തന്നെ നാട്ടില്‍ പോകാനുമാകില്ല.  ജീവനക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി പറഞ്ഞ തുക പോലും നല്‍കാന്‍ കമ്പനി കൂട്ടാക്കുന്നില്ളെന്ന് ഇവര്‍ പറയുന്നു. കമ്പനി നിര്‍ദേശപ്രകാരമാണ് വിസയുടെയും ലേബര്‍ കാര്‍ഡിന്‍െറയും പിഴ മാപ്പാക്കുന്നതിന് വേണ്ടി കോടതിയെ സമീപിച്ചതെന്നും എന്നാല്‍ കേസിന് പോയ തങ്ങളോട് പ്രതികാര ബുദ്ധിയോടെയാണ് കമ്പനി പെരുമാറുന്നതെന്നും ഗിരീഷ്കുമാര്‍  പറഞ്ഞു. 10 വര്‍ഷത്തെ സര്‍വീസുള്ള തനിക്ക് ഒമ്പതു മാസമായി ശമ്പളം കിട്ടിയിട്ടെന്ന് ഗുജറാത്ത് ഭാവ്നഗര്‍ സ്വദേശി ശൈഖ് ആദം മുഹമ്മദ് പരാതിപ്പെട്ടു. 60,000 ദിര്‍ഹം കിട്ടാനുണ്ടെങ്കിലൂം എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ഈ 55 കാരന്‍. ടിക്കറ്റ് മാത്രമാണ് കമ്പനി ഇയാള്‍ക്ക് കൊടുത്തത്.  ഒരു വര്‍ഷത്തെ ശമ്പളം കിട്ടാനുണ്ടെന്ന് തിരുവനന്തപുരം സ്വദേശി അനില്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ ഈ തൊഴിലാളികള്‍ നേരിട്ടത്തെി പരാതി പറഞ്ഞിരുന്നു. പ്രശ്നത്തില്‍ ഇടപെടാമെന്ന് ചടങ്ങില്‍ സംബന്ധിച്ച ഇന്ത്യന്‍ ആക്ടിങ് കോണ്‍സുലേറ്റ് ജനറല്‍ കെ. മുരളീധരന്‍ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച് കഴിയുകയാണ് ജീവനക്കാര്‍.

എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശം സാധ്യമാക്കുമെന്ന് സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍

Posted: 16 Feb 2015 09:17 PM PST

Image: 

ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ ആവശ്യത്തിന് സീറ്റുകളുണ്ടെന്നും പ്രവേശനം കിട്ടാതെ ഒരു കുട്ടി പോലും വീട്ടിലിരിക്കേണ്ടി വരില്ളെന്നും സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിലെ പ്രൈവറ്റ് സ്കൂള്‍സ് ഓഫീസ് ഡയറക്ടര്‍ ഹമദ് അല്‍ഗാലി.
എല്ലാ നിര്‍ദേശങ്ങളും പാലിച്ചത്തെുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ സ്വകാര്യ സ്കൂളുകള്‍ ഒരു വിവേചനവും കാണിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞതായി ‘ദി പെനിന്‍സുല’ റിപ്പോര്‍ട്ട് ചെയ്തു. സ്കൂളുകളില്‍ പ്രവേശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളുളളവര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ചെല്ലുന്നതിന് പകരം സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിനെ സമീപിക്കണം. പരാതികള്‍ക്കെല്ലാം പൂര്‍ണ്ണ പരിഹാരമുണ്ടാക്കും. സ്വദേശിയായാലും വിദേശി ആയാലും കുട്ടികള്‍ക്കെല്ലാം സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് സ്വകാര്യ സ്കൂളുകളില്‍ പ്രവേശനത്തിനുളള രജിസ്ട്രേഷന്‍ ആരംഭിക്കുക. ഇത് ഒക്ടോബര്‍ വരെ തുടരും. ഇതിന് ശേഷം പുതുതായി വരുന്ന വിദേശികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിലെ സ്വകാര്യ സ്കൂളുകള്‍ക്കുള്ള ഓഫീസ് എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ഏത് തരത്തിലുളള പരാതികള്‍ കൈകാര്യം ചെയ്യാനും കഴിയുന്ന വിദഗ്ധര്‍ അവിടെയുണ്ട്. ബന്ധപ്പെട്ട സ്കൂളുമായി ആശയവിനിമയം നടത്തിയ ശേഷം പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. ഇതിന് പകരം ചില രക്ഷിതാക്കള്‍ മാധ്യമങ്ങളെയാണ് സമീപിക്കുന്നത് -അദ്ദേഹം പറഞ്ഞു.
സ്വകാര്യ സ്കൂളുകള്‍ ഫീസ് വര്‍ധനവ് ആവശ്യപ്പെടുമ്പോള്‍ അധ്യാപകരുടെയും മറ്റു ജീവ നക്കാരുടെയും ശമ്പള വര്‍ധനവും മറ്റ് ചെലവുകളും പരിഗണിച്ചാണ് തീരുമാനമെടുക്കുക. ഫീസ് വര്‍ധനവ് ആവശ്യപ്പെടുന്ന സ്കൂളുകള്‍ മൂന്ന് വര്‍ഷത്തെ ശമ്പളവിതരണമടക്കമുളള വരവ്ചെലവ് കണക്കുകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ ധനകാര്യ സ്ഥാപനത്തിന്‍െറ സഹകരണത്തോടെ ഫീസ് വര്‍ധനവിനുളള 18 മാനദണ്ഡങ്ങള്‍ എസ്.ഇ.സി തയാറാക്കിയിട്ടുണ്ട്.
ഇത് മുന്‍നിര്‍ത്തി മാത്രമേ ഫീസ് വര്‍ധനവിനുളള എല്ലാ അപേക്ഷകളും പരിഗണിക്കുകയുളളൂ. ഇതിനായുളള പ്രത്യേക കമ്മിറ്റിയെ കമ്പനി അതിന്‍െറ അഭിപ്രായമറിയിക്കും. ഇത് പരിഗണിച്ചാണ് അന്തിമ തീരുമാനമെടുക്കുക. 25 ശതമാനത്തില്‍ കൂടുതല്‍ വര്‍ധനവ് ഒരിക്കലും അനുവദിക്കില്ല. ഡിസംബര്‍ മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഫീസ് വര്‍ധനവിനുളള അപേക്ഷകളില്‍ വരും മാസങ്ങളില്‍ തീരുമാനമെടുക്കും. കൗണ്‍സിലിന്‍െറ അനുമതിയില്ലാതെ കൂടുതല്‍ ഫീസ് വാങ്ങാന്‍ സ്കൂളുകള്‍ക്ക് അധികാരമില്ല. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ ഒരാഴ്ചക്കകം അമിതമായി ഈടാക്കിയ തുക തിരിച്ചുനല്‍കാന്‍ സ്കൂളിനോടാവശ്യപ്പെടും. സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ നിയമനവും സുപ്രീം കൗണ്‍സില്‍ നിരീക്ഷിക്കും. ഒന്നു മുതല്‍ നാല് വരെ ക്ളാസുകളില്‍ പഠിപ്പിക്കുന്നവര്‍ക്ക് ബിരുദമാണ് യോഗ്യത. ഉയര്‍ന്ന ക്ളാസുകളില്‍ പഠിപ്പിക്കുന്നവര്‍ അതാത് വിഷയങ്ങള്‍ ഐച്ഛികവിഷയമായെടുത്ത് പഠിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

അഞ്ചു മലയാളികള്‍ അടക്കം എട്ടു ഇന്ത്യക്കാര്‍ ദുരിതത്തില്‍

Posted: 16 Feb 2015 08:39 PM PST

Image: 

മസ്കത്ത്: ശരിയായ ജോലിയും താമസവും ഭക്ഷണവും ഇല്ലാതെ അഞ്ചു മലയാളി യുവാക്കള്‍ അടക്കം എട്ടു ഇന്ത്യക്കാര്‍ ദുരിതത്തില്‍. കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സിയിലും മുംബൈയിലും നടത്തിയ ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത് ആറു മാസം മുമ്പ് ഒമാനിലത്തെിയ യുവാക്കളാണ് ദുരിതത്തില്‍ കഴിയുന്നത്.
ആറു മാസം മുമ്പ് എത്തിയ ഇവര്‍ക്ക് പറഞ്ഞ ജോലിയോ താമസ സൗകര്യങ്ങളോ കൃത്യമായി ഭക്ഷണമോ പോലും ലഭിക്കുന്നില്ളെന്ന് പറയുന്നു. 55,000 മുതല്‍ 60,000 രൂപ വരെ വിസക്കും ടിക്കറ്റിനുമായി നല്‍കിയാണ് ഇവര്‍ എത്തിയത്. ഇവരെ ജോലിക്കായി റിക്രൂട്ട് ചെയ്ത കമ്പനി ഇനിയും പ്രവര്‍ത്തിക്കാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്.  എന്‍ജിനീയറിങ് ബിരുദധാരിയും ഡിപ്ളോമയുള്ളവരുമടക്കമാണ് താമസിക്കുന്നതിന് അത്യാവശ്യ സൗകര്യങ്ങളോ സമയത്ത് ഭക്ഷണമോ ലഭിക്കാതെ ബുദ്ധിമുട്ടില്‍ കഴിയുന്നത്. അഞ്ചു മലയാളികള്‍ക്കൊപ്പം രണ്ടു ഗുജറാത്തികളും ഒരു തമിഴ്നാട് സ്വദേശിയും പ്രയാസം അനുഭവിക്കുന്നുണ്ട്.
കമ്പനി പ്രവര്‍ത്തനം ആരംഭിക്കാത്തതിനെ തുടര്‍ന്ന് സബ് കോണ്‍ട്രാക്ട് ജോലികള്‍ക്കടക്കം നിയോഗിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശികളായ ശ്രീജേഷ്, രജീഷ്, പയ്യന്നൂര്‍ സ്വദേശികളായ റിജിന്‍, ശ്രീജേഷ് ചെമ്മങ്ങനാട്ട്, കോഴിക്കോട് സ്വദേശി നിഥിന്‍ എന്നിവരാണ് പ്രയാസം അനുഭവിക്കുന്നത്.  
ആറു മാസം മുമ്പ് ആദം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനിയിലേക്കാണ് റിക്രൂട്ട്മെന്‍റ് നടത്തിയത്. ആദമിലെ ഒരു പഴയ വീട്ടിലാണ് ഇവരെ കൊണ്ടുവന്ന് താമസിച്ചത്. ഇടക്ക് വല്ലപ്പോഴും കമ്പനി അധികൃതര്‍ ഭക്ഷണം കൊണ്ടുവന്നു തരും. രണ്ടാഴ്ച കൂടുമ്പോഴാണ് ടാങ്കറില്‍ വെള്ളം എത്തിയിരുന്നത്.
സമീപത്തൊന്നും ആരും ഇല്ലാത്തതിനാല്‍ ഭയപ്പെട്ടാണ് ജീവിച്ചിരുന്നതെന്ന് കണ്ണൂര്‍ സ്വദേശി ശ്രീജേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കമ്പനി പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ മൂന്നര മാസത്തോളം ഇവിടെ ഒറ്റപ്പെട്ടാണ് കഴിഞ്ഞത്. ജനുവരിയില്‍ അല്‍ ഹൂത്ത കേവ്സ് പ്രദേശത്ത് നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് ജോലിക്ക് നിയോഗിച്ചു.  എന്നാല്‍, ഒരു കട്ടിലില്‍ രണ്ടുപേര്‍ കിടക്കുന്ന രീതിയില്‍ ആസ്ബസ്റ്റോസ് ഷീറ്റു കൊണ്ടുള്ള താമസ സ്ഥലമാണ് ഒരുക്കിയിരുന്നത്. നാട്ടിലേക്ക് വിടണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി. അധികം വൈകാതെ അല്‍ ഫഹൂദില്‍ സബ്കോണ്‍ട്രാക്ട് ജോലിക്കായി മാറ്റുകയായിരുന്നു.
ഇപ്പോഴും ഒരു മാസത്തെ ശമ്പളം ലഭിക്കാനുണ്ട്. കമ്പനി എന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമല്ല. എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്ന് ശ്രീജേഷ് പറഞ്ഞു.
തങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ച് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി പി.എം. ജാബിറിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കാനും ശ്രമിക്കുന്നുണ്ട്.

കര്‍ണാടകയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു

Posted: 16 Feb 2015 08:38 PM PST

Image: 

ബംഗളൂരു: കര്‍ണാടകയിലെ ചിക്മഗ്ളൂരുവില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി മലവയല്‍ പൂളക്കുണ്ട് വീട്ടില്‍  ശരീഫ് (50) ഭാര്യ സൈനബ(45) മകന്‍ ഷൈമോന്‍ (22) എന്നിവരാണ് മരണപ്പെട്ടത്. ചിക്മഗ്ളൂരുവിലെ ഉപ്പളയിലെ സൈനബയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പാറയില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം. ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്. രണ്ടുപേര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. മൃതദേഹം ചിക്മഗ്ളൂര്‍ ജില്ലാ എം.ജി ആശുപത്രിയിലാണ്.

 

ഡല്‍ഹിയിലെ തോല്‍വി മറക്കാന്‍ ആര്‍.എസ്.എസ് ബിഹാറില്‍ പിടിമുറുക്കുന്നു

Posted: 16 Feb 2015 08:32 PM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേരിടേണ്ടി വന്ന കനത്ത തോല്‍വി മറക്കാന്‍ ആര്‍.എസ്.എസ് ബിഹാറില്‍ പിടിമുറുക്കുന്നു. ബിഹാറില്‍ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് ആര്‍.എസ്.എസ്.

ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും നടത്തിവരുന്നത്. ഇതിനായി ആര്‍.എസ്.എസ് വക്താവ് ദാത്രേയ ഹൊസബാലെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജിതിന്‍ റാം മാഞ്ചി നിയമസഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കെ വിഷയത്തില്‍ പ്രത്യക്ഷ ഇടപെടലുകള്‍ ബി.ജെ.പിക്ക് പ്രതികൂലമാകുമെന്ന നിലപാടാണ് ആര്‍.എസ്.എസിന്‍റേത്. വെള്ളിയാഴ്ചയാണ് നിയമസഭയില്‍ മാഞ്ചി വിശ്വാസവോട്ട് തേടുക.

ഐ.എസ് ഭീകരതയെ മന്ത്രിസഭ അപലപിച്ചു

Posted: 16 Feb 2015 08:20 PM PST

Image: 

റിയാദ്: കോപ്റ്റിക് ക്രൈസ്തവരായ 21 പേരുടെ തലയറുത്ത ഐ.എസ് ഭീകരതയെ സൗദി അറേബ്യന്‍ മന്ത്രിസഭ കടുത്ത ഭാഷയില്‍ അപലപിച്ചു. ലിബിയയുടെ വടക്കുകിഴക്കന്‍ പ്രദേശമായ ദര്‍നയില്‍ ഞായറാഴ്ച ഈജിപ്ഷ്യന്‍ പൗരന്മാരെ നിഷ്ഠൂരമായി വധിച്ച സംഭവത്തെ ശക്തമായി അപലപിച്ച മന്ത്രിസഭ പ്രസിഡന്‍റ് അബ്ദുല്‍ഫത്താഹ് സീസിക്കും ഇരകളുടെ കുടുംബത്തിനും നാട്ടുകാര്‍ക്കും അനുശോചനമറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.
ഭീകരവൃത്തിക്കായുള്ള ഫണ്ടുകള്‍ മരവിപ്പിക്കാനും ഭീകരരുടെ ആധിപത്യപ്രദേശങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്താനും ഭീകരസംഘടനകള്‍ക്ക് ഫണ്ട് ചെയ്യുന്ന ഉറവിടങ്ങള്‍ ഉപരോധിക്കാനുമുള്ള യു.എന്‍ രക്ഷാസമിതിയുടെ തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഭീകരതക്കെതിരായ യുദ്ധത്തിലും അതിനെ വേരോടെ പിഴുതെറിയുന്നതിലും അതിന്‍െറ പ്രണേതാക്കളെ കൈകാര്യം ചെയ്യുന്നതിലും എന്നും മുന്നില്‍ നിന്ന രാജ്യമാണ് സൗദിയെന്ന് മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
യമനിലെ ഹൂതി അട്ടിമറി പൊറുപ്പിക്കില്ളെന്നും ഇക്കാര്യത്തില്‍ കഴിഞ്ഞയാഴ്ച റിയാദില്‍ ചേര്‍ന്ന ജി.സി.സി മന്ത്രിതല യോഗത്തിന്‍െറ തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രിസഭ വ്യക്തമാക്കി. യമന്‍െറ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും രാഷ്ട്രീയസ്ഥിരത തിരിച്ചുകൊണ്ടുവരാനുമുള്ള സൈനികരുടെയും ജനതയുടെ ശ്രമത്തിന് സൗദിയുടെ പിന്തുണ യോഗം വാഗ്ദാനം ചെയ്തതായി കാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച സാംസ്കാരിക, മാധ്യമമന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അത്തുറൈഫി വ്യക്തമാക്കി.
സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ സായുധസേന (ആംഡ് ഫോഴ്സസ്) യുടെ  പേരു മാറ്റി പകരം പട്ടാള സേന (മിലിട്ടറി ഫോഴ്സസ്) എന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മക്കള്‍ ഉപേക്ഷിച്ചവര്‍ക്ക് മകളായി ജമീഷ

Posted: 16 Feb 2015 07:31 PM PST

Image: 
Subtitle: 
പത്ത് വര്‍ഷത്തോളമായി വലിച്ചെറിയപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി ജീവിക്കുകയാണ് ജമീഷ

കണ്ണൂര്‍: കാലുമുറിച്ചുമാറ്റപ്പെട്ട അബൂബക്കറിനെ കിടക്കയില്‍നിന്ന് ജമീഷ സാവധാനം എഴുന്നേല്‍പ്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, ഇവര്‍ എന്‍െറ മകളാണ്. എനിക്ക് ഭാര്യയും മക്കളും ഉണ്ട്, അവര്‍ എവിടെയെന്ന് അറിയില്ല. എന്‍െറ സ്വത്തുമായി അവര്‍ സ്ഥലം വിട്ടു, എന്നെ ഉപേക്ഷിച്ചു.
ഇപ്പോള്‍ അബൂബക്കറിനെ പോലെയുള്ള 16 പേരുണ്ട് ചാലാട് സി.എച്ച്. സെന്‍ററില്‍. എല്ലാവരും ജീവിതത്തിന്‍െറ സായന്തനത്തിലേക്ക് കടക്കുമ്പോള്‍ ഇരുളിലേക്ക് സ്വന്തക്കാരാല്‍ വലിച്ചെറിയപ്പെട്ടവര്‍. ഇവരെ പരിപാലിക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് ജമീഷയെന്ന യുവതി.
കണ്ണൂര്‍ നഗരത്തോട് ചേര്‍ന്ന തയ്യില്‍ മൈതാനപ്പള്ളി ജലീല്‍ നിവാസില്‍ ജമീഷ പത്ത് വര്‍ഷത്തോളമായി വലിച്ചെറിയപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി ജീവിക്കുകയാണ്. ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് ചാലാട് സെന്‍ററിലത്തെിയത്. ജീവിതാന്ത്യത്തെ സമാധാനത്തോടെ വരവേല്‍ക്കാല്‍ സാന്ത്വന സ്പര്‍ശം തേടിയവര്‍ ഏറെയുണ്ട് ജമീഷക്കൊപ്പം. കുടുംബത്തില്‍ ബാധ്യതയാകുമ്പോള്‍ പാലിയേറ്റിവ് കെയറുകാരെ ഏല്‍പിക്കുന്നു. അവര്‍ സെന്‍ററില്‍ കൊണ്ടുവിടുന്നു. അതോടെ പാലിയേറ്റുകാരന്‍െറ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുന്നു. മാതാപിതാക്കളുടെ കാര്യവുമായി ആരും വീട്ടുകാരെ വിളിക്കരുതെന്ന നിര്‍ബന്ധം മക്കള്‍ക്കുണ്ടെന്ന് ജമീഷ പറയുന്നു.
പാലിയേറ്റിവ് കെയറില്‍ കൊണ്ടുവിട്ടാല്‍ മരണാനന്തര ചടങ്ങ് നടന്നതിന് തുല്യമാണ് പല മക്കള്‍ക്കുമെന്ന് ജമീഷ പറയും. മാതാപിതാക്കളെ പിന്നീട് അവര്‍ തിരിഞ്ഞുനോക്കുകയില്ല. അന്ത്യനാളുകളില്‍ മക്കളെ കാണാതെ കണ്ണടച്ച് കടന്നുപോയവര്‍ ജമീഷയുടെ ജീവിതത്തില്‍ 26 പേരുണ്ട്. അസുഖം ബാധിച്ച മാതാപിതാക്കളാണ് മക്കള്‍ക്ക് ഏറെ ബാധ്യതയാകുന്നത്. ഇവരുടെ പരിചരണം, ഇവരുണ്ടാക്കുന്ന ‘വൃത്തികേട്’, ഉറക്കമില്ലായ്മ മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്നത് എന്നിവ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതിന് കാരണങ്ങളായി മാറുന്നു. കാന്‍സര്‍ ബാധിച്ചതിനാല്‍ ബാധ്യതയാകുമെന്ന് കരുതി ഉപേക്ഷിക്കപ്പെട്ട ചൊക്ളി സ്വദേശി അലി മരിച്ചു. തലശ്ശേരിയിലെ വേണു, കണ്ണാടിപ്പറമ്പിലെ മുരളി, മുസ്തഫ, വാരത്തെ ശ്രീധരന്‍, ഇങ്ങനെ നീളുന്നു ഇങ്ങനെയുള്ളവരുടെ പട്ടിക.
കായലൂരിലെ നാരായണന്‍ പ്രമേഹത്തെ തുടര്‍ന്ന് കാല് പൊട്ടി നീരൊലിക്കുന്നതിനാലാണ് മക്കള്‍ ആശുപത്രിയില്‍ കൊണ്ടുവിട്ടത്. അസുഖം മാറിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആരുമുണ്ടായില്ല.
പ്രായമായവര്‍ക്ക് യാന്ത്രികമായ സാന്നിധ്യമല്ല ജമീഷ. ഏതു പാതിരാത്രിയിലും ഇവര്‍ക്കൊപ്പമുണ്ടാകും. നട്ടപ്പാതിരക്ക് ചായ വേണമെന്ന് പറയുമ്പോള്‍ എഴുന്നേറ്റ് അതുണ്ടാക്കി കൊടുക്കണം. മുടി മുറിക്കുക, മുറിവ് കെട്ടുക, വസ്ത്രം അലക്കുക, ഉടുപ്പിക്കുക, ഭക്ഷണം കൊടുക്കുക, കുളിപ്പിക്കുക തുടങ്ങി എല്ലാ കാര്യങ്ങളും ഒരു സങ്കോചവുമില്ലാതെ ചെയ്യുകയാണ് ജമീഷ. വയനാട്ടില്‍നിന്ന് വന്ന രണ്ടു പെണ്‍കുട്ടികളാണ് നഴ്സുമാരായി സഹായത്തിനുള്ളത്. വരുമാനം താന്‍ നോക്കുന്നില്ല. ജാതിയും മതവും നോക്കാതെ, പ്രായമായവരെ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെയാണ് പരിചരിക്കുന്നത്. അതിനുള്ള പ്രതിഫലം പടച്ചവന്‍ തനിക്ക് വേണ്ടത്ര തരുമെന്ന് ജമീഷ പറയുന്നു.

 

കാലത്തുണര്‍ന്നെഴുന്നേല്‍ക്കും ന്യൂജെന്‍ കിളികള്‍...

Posted: 16 Feb 2015 05:54 PM PST

Image: 

വാട്സ്ആപ്, ഫേസ്ബുക് തുടങ്ങിയ നവമാധ്യമങ്ങളില്‍ കുടുങ്ങാന്‍ വിധിക്കപ്പെട്ടവര്‍ക്കുവേണ്ടി മാത്രമുള്ള ഒരു കുറിപ്പാണിത്. ഇപ്പോഴും ‘ന്യൂജെനറേഷന്‍’ ആവാതെ പഴയ സൗകര്യങ്ങളില്‍ മാത്രം ഒതുങ്ങിജീവിക്കുന്ന ഭാഗ്യവാന്മാരെ ഇതിന്‍െറ വായനയില്‍നിന്ന് അസൂയയോടെ ഒഴിവാക്കുന്നു. അതിന്‍െറ കാരണം നിങ്ങള്‍ക്കു പിന്നാലെ ബോധ്യപ്പെട്ടുകൊള്ളും.
പണ്ടൊക്കെ നമ്മെ കിടക്കപ്പായില്‍നിന്ന് വിളിച്ചുണര്‍ത്തിയിരുന്നത് കാലത്തുണര്‍ന്നെഴുന്നേല്‍ക്കുന്ന പൂവന്‍ കോഴികളോ നാടന്‍ കിളികളോ ഒക്കെ ആയിരുന്നു. അതല്ല നമുക്ക് അതികാലത്തേ ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട മറ്റ് വല്ല അത്യാവശ്യവുമുണ്ടെന്നാല്‍ ടൈംപീസില്‍ ഒരു അലാറം വെക്കും. സൗകര്യംപോലെ എഴുന്നേല്‍ക്കും. ഇപ്പോള്‍ പക്ഷേ, കാലം മാറി കഥ മാറി. നമ്മള്‍ എപ്പോള്‍ ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളല്ല, വാട്സ്ആപ്പിലെ ചില ന്യൂജെനറേഷന്‍ കിളികളാണ്. രാവിലെ തന്നെ 50 പേര്‍ക്ക് മെസേജ് അയച്ചേക്കാം ഭഗവതിയേ എന്ന് നേര്‍ച്ച നേര്‍ന്നിട്ടാണ് ഇവര്‍ ഉറങ്ങാന്‍ പോകുന്നത് എന്നുതോന്നുന്നു. നമ്മളെപ്പോലൊന്നുമല്ല, പറഞ്ഞാല്‍ പറഞ്ഞതാണ്. വല്ലാത്ത കൃത്യനിഷ്ഠയുള്ളവരുമാണ്. പൂക്കളും ചായക്കപ്പുകളും ഉദയസൂര്യനും നെല്‍പാടങ്ങളും മഴയും എന്നുവേണ്ട ഏതുറക്കത്തിലും നമ്മുടെ ഗൃഹാതുരത്വത്തെ തൊട്ടുനിറക്കാന്‍ കെല്‍പുള്ള ചിത്രങ്ങള്‍ പശ്ചാത്തലത്തില്‍ ചേര്‍ത്ത ശുഭദിനങ്ങളും ഗുഡ്മോണിങ്ങുകളും അവര്‍ മുടങ്ങാതെ അയച്ചിരിക്കും. ആര്‍ക്കെന്നോ എപ്പോഴെന്നോ ഉള്ള വകഭേദമൊന്നും അവര്‍ക്കില്ല. എങ്ങനെയെങ്കിലും അവരുടെ ഫോണ്‍ ലിസ്റ്റില്‍പെടാന്‍ വിധിക്കപ്പെട്ടുപോയ സര്‍വ ഹതഭാഗ്യര്‍ക്കുമുണ്ട് ഈ അഭിവാദനങ്ങള്‍. ആരെയും അവര്‍ അതില്‍നിന്ന് ഒഴിവാക്കുകയില്ല. എതിര്‍പക്ഷത്തുള്ളവര്‍ എപ്പോള്‍ ഉറങ്ങിയെന്നോ എപ്പോള്‍ എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കുന്നെന്നോ അയാള്‍ എന്തു മാനസികാവസ്ഥയിലാണുള്ളതെന്നോ ഒന്നും അവര്‍ക്ക് പ്രശ്നമില്ല, അവര്‍ അവരുടെ ജോലി നിര്‍വഹിച്ചിരിക്കും. അല്ളെങ്കില്‍ ആ കിളികള്‍ക്ക് സമാധാനം വരുകയില്ളെന്നു തോന്നുന്നു.
അതോടെ തീര്‍ന്നുവെന്ന് ധരിക്കരുത്. ഉച്ചക്കും വൈകീട്ടും രാത്രിയുമൊക്കെ അവര്‍ തരാതരംപോലെ മെസേജുകള്‍ അയച്ചുകൊണ്ടേയിരിക്കും. അത് അഭിവാദനങ്ങള്‍ തന്നെ ആയിരിക്കണം എന്നൊന്നുമില്ല. തോന്നുന്നതെന്തും. എതിര്‍കക്ഷിയുടെ താല്‍പര്യങ്ങളൊന്നും അവിടെ ബാധകമല്ല. നമ്മള്‍ എന്തെങ്കിലും അത്യാവശ്യമായി വായിക്കുകയോ എഴുതുകയോ സംസാരിക്കുകയോ ഒക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴാവും വെട്ടുകിളിയുടെ പ്രവേശം. ഏതെങ്കിലും അത്യാവശ്യക്കാരാണെന്ന് കരുതി എടുത്തുനോക്കുമ്പോള്‍ രാവിലത്തെ കിളിതന്നെ പുതിയ പടവുമായി ഉച്ചക്ക് കറങ്ങാന്‍ ഇറങ്ങിയിരിക്കുകയാണ്.  ഇതില്‍ ദൈവത്തിന്‍െറ പ്രമോട്ടേഴ്സിനെയാണ് തീരെ സഹിച്ചുകൂടാത്തത്. പണ്ട് പോസ്റ്റ് കാര്‍ഡിലും പിന്നെ മെയിലിലും വന്നിരുന്നത് ഇപ്പോള്‍ വാട്സ്ആപ്പിലേക്ക് ചേക്കേറിയിട്ടുണ്ട്. എന്തെങ്കിലും ഒരു കടുത്ത പ്രാര്‍ഥനയായിരിക്കും അത്. 10 പേര്‍ക്ക് ഉടന്‍തന്നെ അയച്ചാല്‍ ഫലസിദ്ധി. പിറ്റേന്ന് രാവിലെ ഒമ്പതു മണിക്കുമുമ്പ് ഉറപ്പ് എന്നാണ് വാഗ്ദാനം. അയച്ചില്ളെങ്കിലുള്ള ശിക്ഷയോ അതികഠിനവും. സോറി, ചില ജോലിത്തിരക്കുകള്‍ക്കിടയില്‍ പെടുന്നതുകാരണം പലപ്പോഴും അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞെന്നു വരാറില്ല. ഇത്തരം വാട്സ്ആപ് മെസേജുകളോട് കൃത്യമായി പ്രതികരിക്കാത്തവര്‍ മരിച്ചുചെല്ലുമ്പോള്‍ കിട്ടുന്ന നരകശിക്ഷയെപ്പറ്റി  ദൈവത്തിന്‍െറ പുസ്തകത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞുതന്നിരുന്നെങ്കില്‍ വേണ്ട മുന്‍കരുതല്‍ എടുക്കാമായിരുന്നു.
ഫേസ്ബുക്കിലെ കിളികളുടെ അസുഖം മറ്റൊന്നാണ്. അവര്‍ക്ക് എന്തും ഏതും മറ്റുള്ളവരുടെ മതിലില്‍ പതിച്ചെങ്കിലേ തൃപ്തിയാവൂ. ടാഗ് എന്നാണതിന്‍െറ ഓമനപ്പേര്. വളരെ അപരിചിതരുടെ ചിന്തകളും സ്വപ്നങ്ങളും ചിത്രങ്ങളും വിചാരങ്ങളും വിമര്‍ശങ്ങളും ഒക്കെ ദിവസവും ഇങ്ങനെ നമ്മുടെ വാളില്‍ തൂങ്ങിയാടും. അതെല്ലാം നമ്മുടേതാണെന്ന് ഒരുപക്ഷേ, മറ്റുചിലരെങ്കിലും തെറ്റിദ്ധരിക്കുകയും ചെയ്യും. ഇനി ചിലരുണ്ട്, വാളില്‍ തൂക്കിയിട്ടും മതിവരാതെ അത് നമുക്ക് മെസേജ് ചെയ്യും. എന്താണ് ഇതിന്‍െറയൊക്കെ പിന്നിലെ മാനസികാവസ്ഥ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നതേയില്ല. സ്വന്തമായി എന്തും പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാവര്‍ക്കും ഉണ്ട്. അതിനല്ളേ സ്വന്തമായി ഒരു അക്കൗണ്ടുള്ളത്. അതില്‍ പറഞ്ഞാല്‍ താല്‍പര്യമുള്ളവര്‍ അവിടെ വന്ന് വായിച്ചുകൊള്ളുമല്ളോ. പിന്നെന്തിനാണ് അന്യന്‍െറ ചുമരില്‍ ചാരുന്നത്?
വാട്സ്ആപ്, ഫേസ്ബുക് എന്നീ സോഷ്യല്‍ മീഡിയകള്‍ പൊതുഇടങ്ങള്‍ തന്നെ. പരസ്പരം സംവദിക്കാനും ആശയങ്ങള്‍ കൈമാറാനും സൗഹൃദങ്ങള്‍ സ്ഥാപിക്കാനും അവ മികച്ച ഇടങ്ങളും ആകുന്നു. അതേസമയം, അവിടെയും മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറാതിരിക്കാനുള്ള ഒൗചിത്യം നാം കാണിക്കണം. സ്കൂളിന്‍െറ പേരിലും കോളജിന്‍െറ പേരിലും ഗ്രൂപ്പുകളുണ്ടാക്കി രാവിലെ മുതല്‍ എന്ത് ചവറും അന്യന്‍െറ മേല്‍ നിക്ഷേപിക്കാനുള്ള ഇടമായി അതിനെ വിലകുറച്ച് കാണരുത്. ഭരണകൂടങ്ങളെ അട്ടിമറിക്കുന്ന വിപ്ളവം വരെ സൃഷ്ടിക്കാന്‍ കെല്‍പുണ്ടെന്ന് തെളിയിച്ച മാധ്യമങ്ങളെയാണ് നാമിങ്ങനെ സര്‍ദാര്‍ജി തമാശ പറഞ്ഞുകളിക്കാന്‍ ഉപയോഗിക്കുന്നത് എന്നോര്‍ക്കണം.
വാട്സ്ആപ്, ഫേസ്ബുക് ദുശ്ശീലങ്ങള്‍ ഒന്നുമില്ലാത്തവര്‍ക്ക് ഒരുപക്ഷേ, ഇപ്പറഞ്ഞതൊന്നും മനസ്സിലായില്ല എന്നുവരാം. നിങ്ങള്‍ ഭാഗ്യവാന്മാര്‍ എന്ന് ആദ്യമേ പറഞ്ഞത് അതാണ്. ഇത്തരം ശല്യങ്ങള്‍ ഒന്നുമില്ലാതെയും സന്തോഷത്തോടെ നിങ്ങള്‍ക്കീ ഭൂമിയില്‍ ജീവിക്കാനാവുന്നുണ്ടല്ളോ. അതല്ല, ന്യൂജെന്‍ ആയേതീരൂ എന്നാണ് തീരുമാനമെങ്കില്‍ അനുഭവത്തിലൂടെ പഠിച്ചുകൊള്ളും. അത്രയേ പറയാനുള്ളൂ.
l

അഴിമതി തിടംവെച്ച് വളരുകയാണ്

Posted: 16 Feb 2015 05:51 PM PST

Image: 

രാജ്യം ഭരിക്കുന്നവരും രാഷ്ട്രീയപാര്‍ട്ടികളെ നയിക്കുന്നവരും നാടുനീളെ അഴിമതിക്കെതിരെ ഒച്ചവെച്ച് നടക്കുകയാണെപ്പോഴും. രാഷ്ട്രീയ പ്രതിയോഗികളെ അടിക്കാനും സ്വയം നല്ലപിള്ള ചമയാനും എല്ലാവരും ഉപകരണമാക്കുന്നതും അഴിമതിയത്തെന്നെ. ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും ഇന്ത്യയില്‍ അഴിമതി തിടംവെച്ച് വളരുകയാണെന്ന് കേന്ദ്ര വിജിലന്‍സ് കമീഷന്‍ പറയുന്നു. അഴിമതിക്കെതിരെ വലിയ വായില്‍ സംസാരിച്ച് തെരഞ്ഞെടുപ്പ് ജയിച്ചുകയറിയ ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന്‍െറ ഒൗദ്യോഗിക ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ രാജ്യത്തിന്‍െറ സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്നുണ്ട്.
63,288 പരാതികളാണ് കൈക്കൂലി കേസ് മുതല്‍ ഭീകരമായ അഴിമതിവരെയായി കഴിഞ്ഞവര്‍ഷം കേന്ദ്ര വിജിലന്‍സ് കമീഷന് ലഭിച്ചിരിക്കുന്നത്. വിവിധ കേന്ദ്രമന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഭിച്ചതാണ് ഇത്രയും പരാതികള്‍. തൊട്ടു മുന്‍വര്‍ഷം ലഭിച്ച 35,332 എണ്ണം പരാതികളുമായി താരതമ്യം ചെയ്താല്‍ 79 ശതമാനം വര്‍ധനയാണ് കഴിഞ്ഞവര്‍ഷം ഉണ്ടായത്. 2003 മുതല്‍ പ്രതിവര്‍ഷം ലഭിച്ചുവരുന്ന പരാതികളുടെ കണക്ക് കമീഷന്‍ പുറത്തുവിട്ടതില്‍നിന്ന് അഴിമതിയുടെയും ബന്ധപ്പെട്ട കേസുകളുടെയും നിരക്ക് ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ്. എന്നാല്‍, മുന്‍ കൊല്ലങ്ങളുടെ താരതമ്യങ്ങള്‍ മുന്നില്‍വെച്ച് നോക്കിയാല്‍ ഇക്കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനിതരസാധാരണമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 63,000ത്തിലേറെ പരാതി ലഭിച്ചതില്‍ 5,743 എണ്ണത്തില്‍ കേസുമായി മുന്നോട്ടുപോകാനും ബന്ധപ്പെട്ട കക്ഷികള്‍ക്ക് പിഴയും തടവും അടക്കമുള്ള ശിക്ഷ നല്‍കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍, ലഭിച്ച പരാതിയുടെ ചെറിയൊരു അംശം മാത്രമേ പരിഹാരക്രിയകളിലേക്ക് നീങ്ങിയിട്ടുള്ളൂ. റെയില്‍വേ, ബാങ്ക്, നഗരവികസന കാര്യാലയം, ആദായനികുതി വകുപ്പ് തുടങ്ങി മിക്ക വകുപ്പുകളെക്കുറിച്ചും ലഭിക്കുന്ന പരാതികളില്‍ അധികവും അഭ്യസ്തവിദ്യരുടേതാണ്. പരാതിയെക്കുറിച്ച് അത് സമര്‍പ്പിക്കേണ്ട ഇടവും രീതിയും സംബന്ധിച്ച് ധാരണയുള്ളവരാണ് നേരിട്ടും ‘അജ്ഞാതരാ’യും കേസിനത്തെുന്നത്. അപ്പോള്‍ അധികൃതരുടെ മുന്നിലത്തൊതെ പോകുന്ന കേസുകള്‍ ഇതിന്‍െറ ദശഗുണം വരുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്തും അധികാരത്തിലത്തെിയശേഷവും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറും കക്ഷിയും അഴിമതിക്കെതിരെ പ്രസ്താവനയുദ്ധങ്ങള്‍ കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്. പക്ഷേ, പ്രയോഗതലത്തില്‍ പ്രശ്നപരിഹാരത്തിന് എന്തുചെയ്യുന്നുവെന്ന് അന്വേഷിക്കുമ്പോള്‍ തീര്‍ത്തും കടകവിരുദ്ധമാണ് കാര്യങ്ങള്‍ എന്നുകാണാം. ജനുവരിയില്‍ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ത്യന്‍ വ്യവസായപ്രമുഖരെക്കൂട്ടി ‘മോദിയുടെ വിഷന് കീഴിലെ ഇന്ത്യന്‍ ഭാവി’ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അഴിമതി പിടിച്ചുകെട്ടാന്‍ കേന്ദ്രം സ്വീകരിച്ച സംവിധാനങ്ങള്‍ എടുത്തുപറഞ്ഞതാണ്. ലോക്പാല്‍ നിയമം, സിറ്റിസണ്‍സ് ചാര്‍ട്ടര്‍, സേവനാവകാശ നിയമം, സ്വയം സാക്ഷ്യപ്പെടുത്തിയ ഏക സത്യവാങ്മൂലം തുടങ്ങി അഴിമതിയും കൈക്കൂലിയും കീഴ്ത്തട്ട് മുതല്‍ മേല്‍ത്തട്ടുവരെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിനെക്കുറിച്ച് പൊതുജന പരാതി സെല്‍ ചുമതലകൂടി വഹിക്കുന്ന കേന്ദ്രമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കി. എന്നാല്‍, ഇതൊന്നും വിശ്വസിക്കാനുതകാത്ത വിധമാണ് കേന്ദ്രത്തിന്‍െറതന്നെ പോക്ക്. ഇക്കണ്ട കണക്കുകള്‍ പുറത്തുവിട്ട അഴിമതി തടയുന്നതിനുള്ള കേന്ദ്രസംവിധാനമായ വിജിലന്‍സ് കമീഷന് കഴിഞ്ഞ അഞ്ചുമാസമായി നാഥനില്ലാത്ത നിലയാണ്. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ പ്രദീപ്കുമാര്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28നും വിജിലന്‍സ് കമീഷണര്‍ ജെ.എം. ഗാര്‍ഗ് അതേ മാസം ഏഴിനും വിരമിച്ചെങ്കിലും ഇന്നോളം പകരം ആളെ നിയമിച്ചിട്ടില്ല. കേന്ദ്ര വിജിലന്‍സ് കമീഷണറുടെ നേതൃത്വത്തില്‍ രണ്ടു വിജിലന്‍സ് കമീഷണര്‍മാര്‍ അടങ്ങുന്നതാണ് സി.വി.സിയുടെ ഒൗദ്യോഗികസംവിധാനം. അതില്‍ രണ്ടു പ്രധാനികളെ നിയമിക്കാതെ ഇടക്കാലക്കാരനെ വെച്ചുതള്ളുന്നത് കേന്ദ്രത്തിന്‍െറ അഴിമതിപ്രതിരോധത്തിലെ ശുഷ്കാന്തി എത്രയെന്ന് വ്യക്തമാക്കുന്നുണ്ട്. 296 ഉദ്യോഗസ്ഥരാണ് കമീഷന്‍െറ ബലം. എന്നാല്‍, നിലവില്‍ 230 ഉദ്യോഗസ്ഥരേ സേവനത്തിന് നിയമിക്കപ്പെട്ടിട്ടുള്ളൂ. കിട്ടുന്ന പരാതികളുടെയും തുടര്‍നടപടികളിലേക്ക് നീങ്ങുന്ന കേസുകളുടെയും എണ്ണം തമ്മില്‍ ഒരിക്കലും ഒത്തുപോകാനാവാത്ത അന്തരമുണ്ടാകുന്നത് വെറുതെയല്ല.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഇന്ത്യക്കാരുടെ സമയ, സാമ്പത്തിക ഊര്‍ജം ഏറെ വ്യയം ചെയ്യപ്പെടുന്ന വിഷയമാണ് അഴിമതി. ഓരോ നേതാവും പാര്‍ട്ടിയും മുതല്‍ക്കൂട്ടുന്നത് അതില്‍നിന്ന്. രാഷ്ട്രീയപ്രതിയോഗികളെ കൈകാര്യം ചെയ്യാനുള്ള ആയുധവും അത്. അഴിമതികണ്ട് മനംമടുത്ത് കാര്യങ്ങള്‍ നേരെയാക്കാന്‍ ഉന്നത തൊഴില്‍ ഉപേക്ഷിച്ച് സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരുടെ എണ്ണം കൂടിവരുന്നു. അഴിമതിക്കെതിരെ ബഹുജനപ്രക്ഷോഭങ്ങള്‍ തകൃതിയാകുന്നു. സര്‍വോപരി, അരവിന്ദ് കെജ്രിവാളിന്‍െറ ‘ആപ്’ ഈയൊരു മുദ്രാവാക്യത്തിന്‍െറ തിണ്ണബലത്തില്‍ മാത്രം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുന്നു. അപ്പോഴും അഴിമതി ചൂണ്ടിക്കാണിച്ച വിജിലന്‍സ് ഡി.ജി.പിക്ക് സുരക്ഷയൊരുക്കേണ്ട ഗതികേടിലാണ് ഭരണകൂടം ഇരിക്കുന്നതെങ്കില്‍ പിന്നെ, വളഞ്ഞ മോന്തായം ശരിപ്പെടുത്താന്‍ ഇനി ഏത് അവതാരത്തിനുവേണ്ടിയാണ് ഈ ജനാധിപത്യരാജ്യം കാത്തിരിക്കേണ്ടത്?

മധ്യപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം

Posted: 16 Feb 2015 11:18 AM PST

Image: 

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ മഛലിയഘട്ടില്‍ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 ഓളം പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം. ഇന്‍ഡോറില്‍നിന്ന് രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ഗാലിയകോട്ടിലേക്ക് മുസ്ലിം തീര്‍ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്.

150 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 60ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഐ.ജി വിപിന്‍ മഹേശ്വരി പറഞ്ഞു. പരിക്കേറ്റ 24ഓളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാല്‍, ഇരുട്ടും കുത്തനെയുള്ള ഇറക്കവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.

രാത്രി വൈകിയും ബസിലുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാജ്ഘര്‍ മേഖലയിലെ മലമ്പാതയില്‍ക്കൂടി വരുമ്പോള്‍ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സി.പി.ഐ സമ്മേളനങ്ങളുടെ അജണ്ട നിശ്ചയിച്ച് സി.പി.എം വിരുദ്ധ വികാരം

Posted: 16 Feb 2015 11:08 AM PST

Image: 
Subtitle: 
കെ.ഇ. ഇസ്മാഈലിനെതിരെ സമ്മേളനങ്ങളില്‍ ഉണ്ടായ വിമര്‍ശം ഇതാണ് വെളിവാക്കുന്നത്

തിരുവനന്തപുരം: മൂന്ന് ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകാന്‍ ബാക്കി നില്‍ക്കെ സി.പി.ഐയില്‍ ഉയരുന്നത് സി.പി.എമ്മിന്‍െറ എകപക്ഷീയ നിലപാടുകള്‍ക്ക് എതിരായ വികാരം. മുന്നണിയില്‍ സി.പി.എമ്മിന്‍െറ വല്യേട്ടന്‍ പെരുമാറ്റവും അവരോടുള്ള  ചില  നേതാക്കളുടെ ദാസ്യമനോഭാവവുമാണ് ഇത്തവണ സി.പി.ഐ ജില്ലാ സമ്മേളനങ്ങളുടെ  അജണ്ട നിശ്ചയിച്ചത്. സി.പി.എമ്മിനോട് മൃദുസമീപനം പുലര്‍ത്തുന്ന ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ. ഇസ്മാഈലിനെതിരെ സമ്മേളനങ്ങളില്‍ ഉണ്ടായ വിമര്‍ശം ഇതാണ് വെളിവാക്കുന്നത്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്‍െറ അജണ്ട നിശ്ചയിക്കുന്നതും ഇതാകുമെന്നാണ് സൂചന.

സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ഒരിക്കല്‍ കൂടി ഇല്ളെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കിയതോടെ താഴെതട്ട് മുതല്‍ മേധാവിത്തമുണ്ടാക്കാന്‍ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഊര്‍ജിത ശ്രമമാണ് ഉണ്ടായത്. മുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയുമായുള്ള ഏറ്റുമുട്ടലല്ല വേണ്ടതെന്ന അഭിപ്രായമാണ് കെ.ഇ. ഇസ്മാഈല്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിനുള്ളത്. അതേസമയം സി.പി.എമ്മിന്‍െറ ഏകപക്ഷീയ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ അന്തസ്സ് അടിയറവെച്ച് അംഗീകരിക്കേണ്ടതില്ളെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് എതിരാണ്. അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും കൂടിയായതോടെ ജില്ലാ സമ്മേളനങ്ങളിലെ പ്രതിനിധികളുടെ വികാരം നിര്‍ണായകമായി. ഇതുവരെ 11 ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ എറണാകുളം ഒഴികെ ഇടങ്ങളില്‍ വിഭാഗീയത അതിരുവിടാതെ ശ്രദ്ധിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞു. എന്നാല്‍ ഭൂരിഭാഗം ജില്ലകളിലും സി.പി.എമ്മിനെതിരെ ഉയര്‍ന്ന കടുത്ത വികാരമാകും സംസ്ഥാന സമ്മേളനത്തിലും പ്രതിഫലിക്കുക എന്നാണ് സൂചന.

ചില ജില്ലകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തന്നെ സി.പി.എം നിലപാടുകളെ കടന്നാക്രമിക്കുന്നതായിരുന്നു. സി.പി.എമ്മിന്‍െറ ബി ടീമായി സി.പി.ഐ നേതൃത്വം മാറിയെന്ന ആക്ഷേപമാണ് ഭൂരിഭാഗം പ്രതിനിധികളില്‍ നിന്നുമുണ്ടായത്. പിണറായി വിജയന്‍െറ പരനാറി പ്രയോഗവും ആര്‍.എസ്.പിയുടെ മുന്നണിവിടലും അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം. സി.പി.എമ്മിനോടുള്ള മൃദുസമീപനത്തിന്‍െറ പേരില്‍ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഇസ്മാഈലിനെ ഇരുത്തിത്തന്നെ രൂക്ഷമായി വിമര്‍ശിച്ചു.

പന്ന്യന്‍ രവീന്ദ്രനെ ആര്‍.എസ്.പി ആക്ഷേപിച്ചപ്പോള്‍ എതിരെ ഒരക്ഷരം സംസാരിക്കാന്‍ തയാറാകാതിരുന്ന ഇസ്മാഈല്‍ പിണറായി വിജയന്‍െറ പരനാറി പ്രയോഗത്തെ ന്യായീകരിക്കാന്‍ ഉടന്‍ രംഗത്തുവന്നുവെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും നിര്‍വാഹകസമിതിയിലും ഇസ്മാഈലിന് വിമര്‍ശമേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹം തെറ്റ് സമ്മതിക്കുകയായിരുന്നു. ഫെബ്രുവരി 15ന് ആരംഭിച്ച തൃശൂര്‍ ജില്ലാ സമ്മേളനം കൂടാതെ ആലപ്പുഴ, തിരുവനന്തപുരം സമ്മേളനങ്ങളാണ് ഇനി നടക്കാനുള്ളത്.

സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനത്തിന് വിരുദ്ധമായി മത്സരം അരങ്ങേറിയത് എറണാകുളത്ത് മാത്രമാണ്. അവിടെ കരിമണല്‍ ഖനനം സംബന്ധിച്ച് മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനസമിതിയില്‍ നിന്ന് തരംതാഴ്ത്തലിന് വിധേയനായ മുന്‍ എം.എല്‍.എ പി. രാജു നേതൃത്വത്തിന്‍െറ നിര്‍ദേശം ലംഘിച്ച് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനസമ്മേളനത്തിന് ശേഷം സംസ്ഥാനനേതൃത്വം ഇടപെടും.

 

കോപന്‍ഹേഗന്‍ വെടിവെപ്പ്: രണ്ടുപേര്‍ പിടിയില്‍

Posted: 16 Feb 2015 10:41 AM PST

Image: 

കോപന്‍ഹേഗന്‍: രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഇരട്ട വെടിവെപ്പ് നടത്തിയ ആയുധധാരിയുടെ സഹായികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയതായി കോപന്‍ഹേഗന്‍ പൊലീസ്. ക്രുഡോഡെനിലും സിനഗോഗിലും നടന്ന വെടിവെപ്പുകള്‍ക്ക് സഹായം നല്‍കിയെന്ന സംശയത്തിലാണ് ഇരുവരെയും പിടികൂടിയത്. ഞായറാഴ്ച അറസ്റ്റ് ചെയ്ത ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല. വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ അധികൃതര്‍ വ്യാപക തിരച്ചില്‍ നടത്തി. നെയിറെബ്രോ ഡിസ്ട്രിക്ടിലെ ഒരു ഇന്‍റര്‍നെറ്റ് കഫേയില്‍ പൊലീസ് പരിശോധന നടത്തി. പ്രതിയെന്ന് സംശയിക്കുന്ന ആയുധധാരി പൊലീസുമായി വെടിവെപ്പ് നടത്തിയ സ്ഥലത്തിന് സമീപത്തെ കഫേയാണിത്.
 

നിസാമിന്‍േറത് സമാനതകളില്ലാത്ത ക്രൂരത

Posted: 16 Feb 2015 10:37 AM PST

Image: 
Subtitle: 
രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും

തൃശൂര്‍: കൊലപാതകങ്ങളും അക്രമങ്ങളും നിരവധി കേരളത്തിലുണ്ടായിട്ടുണ്ടെങ്കിലും തൃശൂര്‍ ശോഭ സിറ്റിയിലെ കാവല്‍ക്കാരന്‍ ചന്ദ്രബോസിന് നേരെ ഉണ്ടായതുപോലെ ഒന്ന് കേരളത്തിന് അപരിചിതമാണ്. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള തരത്തില്‍ രക്തം ഉറഞ്ഞുപോകുന്നതരം കൊലപാതകശ്രമമാണ് ഇക്കഴിഞ്ഞ 29ന് പുലര്‍ച്ചെ തൃശൂര്‍ ശോഭാ സിറ്റിയില്‍ ഉണ്ടായത്. ജീവനുംകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച നിസ്സഹായനായ ഒരു മനുഷ്യനെ വിലകൂടിയ വാഹനത്തില്‍ പിന്തുടര്‍ന്ന് ചെന്ന് മതിലിനോട് ചേര്‍ത്തുനിര്‍ത്തി പലവട്ടം വണ്ടി ഇടപ്പിച്ചു. അതും  പോരാഞ്ഞ് മൃതപ്രായനായ അയാളെ വലച്ചിഴച്ച് കൊണ്ടുപോയി മരക്കഷണം കൊണ്ട് പാമ്പിനെ തല്ലുന്നതുപോലെ തല്ലി. കിങ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നിസാമിന്‍െറ ക്രൂരകൃത്യങ്ങളില്‍ ഇത് ആദ്യത്തേതല്ല. പുറത്തുവന്ന ആദ്യത്തേത് മാത്രം. ഒരു ഡസനോളം വരുന്ന മുമ്പത്തെ കേസുകള്‍ക്കെല്ലാം ഏറെക്കുറെ സമാന സ്വഭാവമുണ്ട്. എന്നിട്ടും പൊലീസും രാഷ്ട്രീയ നേതൃത്വവും നിസാമിന്‍െറ രക്ഷക്കുവേണ്ടി മത്സരിച്ചു.

 അതീവ അപകടാവസ്ഥയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചന്ദ്രബോസിന്‍െറ ജീവന്‍ നിലനിര്‍ത്താനുള്ള ഡോക്ടര്‍മാരുടെ തീവ്രശ്രമത്തിനിടെ നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടത് എസ്.പി റാങ്കില്‍ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. മുമ്പുണ്ടായിരുന്ന കേസുകളിലെ ഒത്തുതീര്‍പ്പുകളിലും പ്രധാനി ഇയാള്‍ തന്നെയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചന്ദ്രബോസ് അക്രമിക്കപ്പെട്ടതിന്‍െറ പിറ്റേന്ന് സിറ്റി പൊലീസ് കമീഷണര്‍ക്ക് നിസാമിനുവേണ്ടി എത്തിയ മൊബൈല്‍ ഫോണ്‍ കോള്‍ എറണാകുളത്തെ ഭരണകക്ഷിയുടെ പ്രമുഖ എം.എല്‍.എയുടേതും കോഴിക്കോട്ട് നിന്നുള്ള ലീഗ് നേതാവിന്‍േറതുമാണെന്ന് പൊലീസ് വൃത്തങ്ങളില്‍ പരസ്യമായ രഹസ്യമാണ്.

ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന് നേരെയുണ്ടായ ആക്രമണമാണെന്ന് അറിഞ്ഞത്തെിയ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് പ്രഖ്യപിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും നടപടികളിലേക്ക് കടക്കാതെ പൊലീസ് ഉഴപ്പി. ഏഴ് വയസ്സുകാരനായ മകനെക്കൊണ്ട് ആഡംബര കാര്‍ ഓടിപ്പിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. മകനെക്കൊണ്ട് കാറോടിപ്പിച്ച് ആ ദൃശ്യങ്ങള്‍ ഇയാള്‍ യുട്യൂബിലിട്ടതും വാഹനപരിശോധന നടത്തിയ വനിതാ എസ്.ഐയെ തെറിവിളിച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്. വനിതാ പൊലീസുകാരി വാഹന പരിശോധനക്കത്തെിയപ്പോള്‍ ജീപ്പിനുള്ളില്‍ പൂട്ടിയിട്ടാണ് ഇയാള്‍ തെറിവിളിച്ചത്. ഇത്തരത്തില്‍ പത്തിലധികം കേസുകളാണ് നിസാമിനെതിരെയുണ്ടായിരുന്നു. ഓരോ കേസിലും ഇടപെടാനും ഒതുക്കി തീര്‍ക്കാനുമത്തെിയത് ഉന്നതര്‍ തന്നെയെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം ഹൈകോടതിയിലെ മൂന്ന് കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കണ്ടത്. നിസാമിനെതിരെയുള്ള മൂന്ന് ക്രിമിനല്‍ കേസുകളാണ് ഹൈകോടതി റദ്ദാക്കിയത്.

 വേലൂര്‍ സ്വദേശി ഷംസുദ്ദീനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസാണ് ആദ്യം റദ്ദാക്കിയത്. പിന്നീട് തൃശൂര്‍ ടൗണ്‍ പൊലീസ് ഐ.ടി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസും പരാതിക്കാരനായ അബ്ദുല്‍ റസാക്കുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിനത്തെുടര്‍ന്ന് റദ്ദാക്കി. ബന്ധുവായ വീട്ടമ്മക്കെതിരെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ ചിത്രം പ്രചരിപ്പിച്ച കേസ് മറ്റൊന്ന്. കേസുകള്‍ റദ്ദാക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ളെന്ന് കോടതിവിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം നിസാമിനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി  സ്വീകരിക്കാനുള്ള പൊലീസിന്‍െറ നീക്കത്തിന് തിരിച്ചടിയായി. കേസുകളില്‍ നിസാമിനുവേണ്ടി ഹാജരായത് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ മകന്‍ മില്ലു ദണ്ഡപാണിയാണെന്നതാണ് ശ്രദ്ധേയം. കേസ് ഒതുക്കാന്‍ പൊലീസ് തന്നെ മന$പൂര്‍വം അവസരമൊരുക്കുകയായിരുന്നുവെന്ന ആക്ഷേപത്തിന് ഈ തെളിവ് ധാരാളമാണ്. വനിതാ എസ്.ഐയെ ജീപ്പില്‍ പൂട്ടിയിട്ട സംഭവത്തില്‍ കാക്കി കുപ്പായക്കാരന്‍െറ നീതിബോധം ഉണര്‍ന്നത് നിസാമില്‍ നിന്നും പണം വാങ്ങി കേസ് ഒതുക്കാനാണ്.

ചന്ദ്രബോസില്‍ നിന്ന് മൊഴിയെടുക്കാതെ പൊലീസ് ഈ കേസിലും ഇരട്ടത്താപ്പ് കളിച്ചു. ചന്ദ്രബോസിന് നേരെയുണ്ടായ അക്രമത്തില്‍ ആദ്യം രംഗത്തത്തെിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്ത്രപൂര്‍വം പിന്മാറി. തെളിവെടുപ്പിനെന്ന പേരില്‍ ഇറങ്ങിയ പൊലീസ് ഇതര സംസ്ഥാനങ്ങളിലെ ഇയാളുടെ ഓഫിസും ഫ്ളാറ്റുകളും ആസ്തിയും കണ്ട് ഞെട്ടി.

ഇനി ജമന്തി ഒറ്റക്കാണ്; ഈ കുടുംബം പോറ്റാന്‍

Posted: 16 Feb 2015 10:36 AM PST

Image: 

കാഞ്ഞാണി: അഞ്ച് സെന്‍റ് പുരയിടത്തിലെ കൊച്ചുവീടിന് തീരെ സൗകര്യമില്ളെന്ന് ചന്ദ്രബോസിനും ജമന്തിക്കും മാത്രമല്ല, മക്കള്‍ക്കും തോന്നിയിരുന്നു. അല്‍പമൊന്ന് വലുപ്പം കൂട്ടിയാല്‍ എല്ലാവര്‍ക്കും നിന്നു തിരിയാം. പക്ഷേ, പ്രാരാബ്ധങ്ങള്‍ ഒഴിഞ്ഞിട്ടു വേണമല്ളോ എന്നു കരുതി മാറ്റിവെച്ചു.

കൂട്ടിവെച്ച് ഒരു തുകയായപ്പോള്‍ പിന്‍വശത്തേക്ക് വീടൊന്ന് നീട്ടിയെടുത്തു. അതിന്‍െറ വാര്‍പ്പിന് അടിച്ച തട്ട് പലകകള്‍ പൊളിച്ചെടുത്തപ്പോള്‍ ചന്ദ്രബോസിന്‍െറ അടുത്ത ആധി തുടങ്ങി. പണി മുഴുമിപ്പിക്കണമല്ളോ. കഴിഞ്ഞ 29ന് തൃശൂര്‍ ശോഭാ സിറ്റിയില്‍ കാവല്‍പണിക്ക് നില്‍ക്കുമ്പോഴും ആ വിഷമത്തിലായിരുന്നു. എന്നാല്‍, അന്നു മുതല്‍ ചന്ദ്രബോസ് വിഷമങ്ങളൊന്നും അറിഞ്ഞില്ല. സമ്പത്തിന്‍െറ ആധിക്യത്തില്‍ കണ്ണ് കാണാതായിപ്പോയ ഒരാള്‍ ചന്ദ്രബോസിന്‍െറ ജീവിതം ഇരുട്ടിലേക്ക് തള്ളിയത് ആ പുലരിയിലാണ്. 18 ദിവസം പ്രാണനുവേണ്ടി മല്ലടിച്ച് ചന്ദ്രബോസ് പിരിഞ്ഞു പോകുമ്പോള്‍ ഇനി പ്രിയതമ ജമന്തി മാത്രമേയുള്ളൂ, ഈ കുടുംബത്തിന്‍െറ പ്രാരാബ്ധം താങ്ങാന്‍.

ചന്ദ്രബോസിന്‍െറ അയല്‍ക്കാരിയായിരുന്നു ജമന്തി. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഓട്ടോയോടിച്ചും പെയിന്‍റിങ് പണിയെടുത്തും കുടുംബം പോറ്റാന്‍ പാടുപെടുന്ന ഭര്‍ത്താവിനെ സഹായിക്കാന്‍ ജമന്തി ആവുന്നതെല്ലാം ചെയ്തു. കണ്ടശാംകടവ് വിളക്കുംകാല്‍ വടക്കേ കാരമുക്ക് പള്ളിക്കടുത്ത് കാട്ടുങ്ങല്‍ വീട്ടില്‍ പരേതനായ വാസുവിന്‍െറയും അംബുജാക്ഷിയുടെയും മകന്‍ ചന്ദ്രബോസിന് വിവാഹ ശേഷം ജമന്തി വലിയൊരു താങ്ങായിരുന്നു. മക്കള്‍ രേവതിയും അമല്‍ദേവും വളര്‍ന്നു തുടങ്ങിയപ്പോള്‍ പഠിപ്പിക്കാനുള്ള ചെലവു കൂടിയായി. അമ്മ അംബുജാക്ഷിക്ക് പ്രായമേറുകയാണ്. അതിന്‍െറ കരുതല്‍ വേറെ. അതിനിടക്ക് നിരന്തരം അലട്ടിയ നടുവേദന ചന്ദ്രബോസിന് പരീക്ഷണമായി. അങ്ങനെയാണ് എട്ടുവര്‍ഷം മുമ്പ് തൃശൂര്‍ പുഴയ്ക്കല്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍െറ പണിക്കത്തെിയത്.

ചന്ദ്രബോസും ജമന്തിയും കുടുംബം പോറ്റാന്‍ പെടുന്ന പാടു കണ്ടാണ് മാമ്പുള്ളിയിലെ ഒരു വീട്ടുകാര്‍ അവരുടെ ഗള്‍ഫിലുള്ള ബന്ധുവിന്‍െറ വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ ജമന്തിയെ കൊണ്ടുപോയത്. മൂന്നുവര്‍ഷം അവിടെ ജോലി ചെയ്ത് സ്വരൂപിച്ച പണം കൊണ്ടാണ് അഞ്ചു സെന്‍റിനടുത്ത് ഭൂമി വാങ്ങിയത്. അതിലൊരു വീട് വെച്ചെങ്കിലും കൈയിലുള്ള പണത്തിന്‍െറ പരിമിതിപോലെ തീരെ ചെറുതായിപ്പോയി. മകള്‍ രേവതി പഠിക്കാന്‍ മിടുക്കിയാണ്. പഠിപ്പിക്കണമെന്ന ആഗ്രഹവും വളര്‍ന്നു വന്നു. അതോടെ ജമന്തി വീട്ടുജോലിക്ക് പോയിത്തുടങ്ങി. ഇപ്പോഴും അത് തുടരുന്നു. രേവതി കോഴിക്കോട് എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ പഠിക്കുകയാണ്. അമല്‍ദേവ് തൃശൂരിലെ സ്കൂളില്‍ ഒമ്പതാം ക്ളാസുകാരന്‍. ഇനി ഇവര്‍ക്ക് അമ്മ ജമന്തിയുടെ അധ്വാനം മാത്രമാണ് താങ്ങ്.

ഐ.പി.എല്‍ ലേലം: താരമായത് കരിയപ്പ; വില 2.40 കോടി

Posted: 16 Feb 2015 10:22 AM PST

Image: 
Subtitle: 
ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് പോലും കളിച്ചിട്ടില്ലാത്ത 20 കാരനാണ് കര്‍ണാടക ഓഫ് സ്പിന്നര്‍ കരിയപ്പ

ബാംഗ്ളൂര്‍: ഇന്നലെ ബാംഗ്ളൂരില്‍ നടന്ന ഐ.പി.എല്‍ ലേലത്തില്‍ താരമായത് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് പോലും കളിച്ചിട്ടില്ലാത്ത 20 കാരനായ കര്‍ണാടക ഓഫ് സ്പിന്നര്‍ കരിയപ്പ. ലോകോത്തര താരങ്ങളില്‍ ചിലരെ വാങ്ങാന്‍ ഒരാള്‍ പോലും രംഗത്തുവരാത്തതിനിടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കരിയപ്പക്കുവേണ്ടി 2.40 കോടി ചെലവാക്കിയത്. രണ്ടുകോടി അടിസ്ഥാന വിലയിട്ട മുഖ്യതാരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഓപണര്‍ ഹാഷിം അംല, ശ്രീലങ്കന്‍ താരങ്ങളായ മഹേല ജയവര്‍ധന, തിലക രത്ന ദില്‍ഷന്‍, ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇര്‍ഫാന്‍ പത്താന്‍, മുനാഫ് പട്ടേല്‍, ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ റോസ് ടെയ്ലര്‍ എന്നിവരെ ആദ്യ റൗണ്ട് ലേലത്തില്‍ ആരും വാങ്ങിച്ചില്ല. കുമാര്‍ സങ്കക്കാരയും വില്‍ക്കപ്പെടാത്ത താരമായി. ഇവരെ അടുത്ത ഘട്ടത്തില്‍ ടീമുകള്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. അതേ സമയം, 10.5 കോടിക്ക് ദിനേശ് കാര്‍ത്തികിനെ മുംബൈ ഇന്ത്യന്‍സില്‍നിന്ന്, ബംഗളൂരു വാങ്ങി. മുരളി വിജയ് ചെന്നൈ സൂപ്പര്‍ കിങ്സില്‍നിന്ന് മൂന്ന് കോടിക്ക് കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ കൂടാരത്തിലത്തെി.
കഴിഞ്ഞ സീസണില്‍ ഒമ്പതുകോടി വിലയിട്ടു ഡല്‍ഹി സ്വന്തമാക്കിയിരുന്ന ഇംഗ്ളണ്ട് മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ് അടിസ്ഥാന വിലയായ രണ്ടുകോടിയില്‍ കൂടുതല്‍ ലഭിച്ചില്ല. കുറഞ്ഞ തുകക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് പീറ്റേഴ്സനെ ടീമിലത്തെിച്ചു. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ഖാന്‍ നാലുകോടിക്ക് ഡല്‍ഹിയിലത്തെി. 50 ലക്ഷം അടിസ്ഥാന വിലയിട്ട ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്‍റ് ബോള്‍ട്ടിനെ 3.80 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് വാങ്ങി. ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അമിത്മിശ്ര 3.50 കോടിക്ക് ഡല്‍ഹിയിലത്തെി. ആസ്ട്രേലിയന്‍ ഓപണര്‍ ആരോണ്‍ഫിഞ്ചിന് മുംബൈ 3.20 കോടി നല്‍കി.
ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാറിനെ 2.80 കോടിക്കും ഇംഗ്ളണ്ട് ഓള്‍റൗണ്ടര്‍ രവി ബൊപ്പാരയെ ഒരുകോടിക്കും സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിനെ ശക്തമാക്കി. ആസ്ട്രേലിയയുടെ വെറ്ററന്‍ താരം മൈക് ഹസി 1.5 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സില്‍ തിരിച്ചത്തെി. ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ 50 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സില്‍ വീണ്ടുമത്തെി.
താരത്തിളക്കമുള്ള ചെന്നൈ സൂപ്പര്‍ കിങ്സ്, കാല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ തിങ്കളാഴ്ചയിലെ ലേലത്തില്‍ വന്‍മാറ്റങ്ങള്‍ക്ക് മുതിര്‍ന്നില്ല. ബോളിവുഡ് നടി പ്രീതി സിന്‍റ, മുന്‍ താരങ്ങളായ അനില്‍ കുംബ്ള, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍, റിക്കി പോണ്ടിങ്, സ്റ്റീഫന്‍ ഫ്ളമിങ് എന്നിവര്‍ വിവിധ ടീമുകളെ പിന്തുണച്ച് ലേലത്തില്‍ പങ്കുകൊണ്ടു. മൊത്തം 88 താരങ്ങളാണ് ഇന്നലെ ലേലത്തിലുണ്ടായിരുന്നത്. ഇവരില്‍ വിറ്റുപോയവരില്‍ 67 ശതമാനവും വിദേശ താരങ്ങളാണ്. ഒറ്റദിനം 87.6 കോടിയാണ് ടീമുകള്‍ ചെലവിട്ടത്. ലോകകപ്പില്‍ പുറത്തായ യുവരാജിനു വേണ്ടിയുള്ള ലേലമാണ് ശരിക്കും ആവേശം പകര്‍ന്നത്. തുക ഏഴൂ കോടിയത്തെും വരെ നാലു ടീമുകള്‍ ഒരുപോലെ രംഗത്ത് സജീവമായിരുന്നു. തുക പിന്നെയും ഉയര്‍ന്നതോടെ പഞ്ചാബും രാജസ്ഥാനും പിന്‍വാങ്ങി. അവശേഷിച്ച ഡല്‍ഹിയും രാജസ്ഥാനും തമ്മില്‍ വിളി മൂത്ത് 16 കോടി തൊട്ടതോടെയാണ് തീരുമാനമായത്. മാത്യൂസിനെയും ഡല്‍ഹി തന്നെ കൊണ്ടുപോയി.
 

ഇന്ത്യ^ശ്രീലങ്ക ആണവ സഹകരണത്തിനു തുടക്കമായി

Posted: 16 Feb 2015 10:21 AM PST

Image: 
Subtitle: 
ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചു, കാര്‍ഷിക, സാംസ്കാരിക സഹകരണത്തിനും ധാരണ

ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും സിവില്‍ ആണവകരാറില്‍ ഒപ്പുവെച്ചു. പ്രതിരോധ, സുരക്ഷാ മേഖലകളിലും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ധാരണയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ‘ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പരവിശ്വാസത്തിന്‍െറ മറ്റൊരു പ്രകടനമാണ് സിവില്‍ ആണവസഹകരണം സംബന്ധിച്ച ഉഭയകക്ഷി കരാര്‍. കൃഷി, ആരോഗ്യം എന്നീ മേഖലകളിലുള്ള സഹകരണത്തിന് ഇത് പുതിയ അവസരങ്ങളൊരുക്കും’-സിരിസേനയോടൊപ്പമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു.

ആണവസുരക്ഷ, റേഡിയേഷന്‍ സുരക്ഷ, റേഡിയോ ഐസോടോപ്പുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെ ആണവോര്‍ജത്തിന്‍െറ സമാധാനപരമായ ഉപയോഗത്തിന് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുക, അറിവും വൈദഗ്ധ്യവും കൈമാറുക, വിഭവങ്ങള്‍ പങ്കുവെക്കുക എന്നിവയായിരിക്കും ആണവസഹകരണത്തിന്‍െറ മുഖ്യലക്ഷ്യങ്ങള്‍.

ഇരുരാഷ്ട്രങ്ങളും തമ്മില്‍ മൂന്നു സന്ധികളില്‍കൂടി ഒപ്പുവെച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ സഹകരണം, നളന്ദ സര്‍വകലാശാല സ്ഥാപിക്കാനുള്ള പദ്ധതിയില്‍ പങ്കെടുക്കാന്‍ ശ്രീലങ്കക്ക് അനുമതി നല്‍കുന്ന ധാരണാപത്രം എന്നിവ ഇതിലുള്‍പ്പെടുന്നു. 2015-18 കാലയളവിലേക്കുള്ള ഇന്ത്യ-ശ്രീലങ്ക സാംസ്കാരിക സഹകരണ പരിപാടിക്കും തുടക്കമായി. രംഗ, ദൃശ്യകലകള്‍, ലൈബ്രറി, മ്യൂസിയം, ആര്‍ക്കൈവ്സ്, പുരാവസ്തുശാസ്ത്രം, കരകൗശലവേല തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇരു രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കും.

മാനവികമായ സമീപനത്തിലൂടെ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇരുനേതാക്കളും അറിയിച്ചു. നിലവിലുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ യോഗം ചേരുന്നതിന് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ അസോസിയേഷനുകളെ പ്രേരിപ്പിക്കുമെന്ന് മോദി പറഞ്ഞു. തന്നെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ക്ഷണിച്ച സിരിസേനക്ക് മോദി നന്ദി പറഞ്ഞു. മാര്‍ച്ചില്‍ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതായി മോദി വെളിപ്പെടുത്തി.

പ്രസിഡന്‍റായി അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശസന്ദര്‍ശനത്തിന് തെരഞ്ഞെടുത്ത ഇന്ത്യയില്‍ ഞായറാഴ്ചയാണ് സിരിസേന എത്തിയത്. കൂടിക്കാഴ്ച വിജയകരമായതില്‍ സിരിസേന സന്തോഷം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം തങ്ങള്‍ക്കു മാത്രമല്ല, മേഖലക്ക് ഒന്നാകെ ഗുണപ്രദമായിരിക്കുമെന്ന് സിരിസേന അഭിപ്രായപ്പെട്ടു.

മെസ്സി ട്രിക്കില്‍ ബാഴ്സ

Posted: 16 Feb 2015 10:17 AM PST

Image: 

നൗ കാംപ്: തന്‍െറ 300ാം ലാ ലിഗ മത്സരത്തില്‍ ഹാട്രിക് തിളക്കവുമായി നിറഞ്ഞുനിന്ന ലയണല്‍ മെസ്സിയുടെ ചിറകിലേറി  ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. ലെവന്‍െറയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ കറ്റാലന്‍ കരുത്ത് മുട്ടുകുത്തിച്ചത്. മറ്റൊരു മത്സരത്തില്‍ നിലവിലെ ലീഗ് ജേതാക്കളായ അത്ലറ്റികോ മഡ്രിഡിനെ സെല്‍റ്റ ഡി വിഗോ 2-0ത്തിന് മുക്കി.
മെസ്സിയെ കൂടാതെ നെയ്മറും ലൂയിസ് സുവാരസുമാണ് ബാഴ്സക്കായി എതിര്‍വല കുലുക്കിയത്. 17ാം മിനിറ്റില്‍ നെയ്മര്‍ തുടക്കം കുറിച്ച ഗോള്‍വേട്ട 38, 59, 65 മിനിറ്റുകളില്‍ മെസ്സി തുടര്‍ന്നപ്പോള്‍ 73ാം മിനിറ്റിലായിരുന്നു സുവാരസിന്‍െറ വക ഗോളത്തെിയത്. ബാഴ്സക്കായി 23ാം ഹാട്രിക്കാണ് മെസ്സി സ്വന്തമാക്കിയത്. സീസണില്‍ 26 ലീഗ് ഗോളുകളുമായി.
59ാം മിനിറ്റില്‍ നോളിറ്റോയും 71ാം മിനിറ്റില്‍ ഫാബിയന്‍ ഒറെല്ലാനയും നേടിയ ഗോളുകളിലാണ് അത്ലറ്റികോയെ സെല്‍റ്റ ഡി വിഗോ തറപറ്റിച്ചത്. വിവിധ മത്സരങ്ങളിലായി തുടര്‍ച്ചയായ 11ാം ജയം കുറിച്ച ബാഴ്സ ലീഗില്‍ 23 കളികളില്‍നിന്ന് 56 പോയന്‍റുമായി റയലിന് (57) പിറകില്‍ രണ്ടാമതാണ്. അത്രയും മത്സരങ്ങളില്‍നിന്ന് 50 പോയന്‍റുമായി അത്ലറ്റികോയാണ് മൂന്നാമത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP